24 January 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

23 January 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - 21 ജന്മത്തേക്ക് സദാ സുഖിയായി മാറുന്നതിനുവേണ്ടി ഈ അല്പ്പ സമയത്തിനുളളില്ത്തന്നെ ദേഹി-അഭിമാനിയായിത്തീരാനുളള ശീലമുണ്ടാക്കൂ.

ചോദ്യം: -

ദൈവീക രാജധാനി സ്ഥാപിക്കുന്നതിനു വേണ്ടി ഓരോരുത്തര്ക്കും ഏതൊരു താത്പര്യം ഉണ്ടായിരിക്കണം?

ഉത്തരം:-

സേവനത്തിനുള്ള താത്പര്യം. ജ്ഞാനരത്നങ്ങളെ എങ്ങനെ ദാനം ചെയ്യാം, ഈ അഭിരുചി ഉണ്ടായിരിക്കണം. നിങ്ങളുടെ ദൗത്യമാണ്-പതിതരെ പാവനമാക്കുക, അതുകൊണ്ട് കുട്ടികള്ക്ക് രാജപദവിയുടെ അഭിവൃദ്ധിക്കു വേണ്ടി വളരെ നല്ല രീതിയില് സേവനം ചെയ്യണം. എവിടെയെല്ലാം മേളകളുണ്ടോ, മനുഷ്യര് സ്നാനം ചെയ്യുന്നതിനായി പോകുന്നുണ്ടോ അവിടെയെല്ലാം നോട്ടീസുകള് അച്ചടിച്ച് വിതരണം ചെയ്യണം. പെരുമ്പറ മുഴക്കണം.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

അങ്ങയെ നേടിയ ഞങ്ങള് ലോകം മുഴുവനും നേടിക്കഴിഞ്ഞു….

ഓംശാന്തി. നിരാകാരനായ ശിവബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു കുട്ടികളേ ദേഹിഅഭിമാനി ഭവ. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. നമ്മള് ആത്മാവാണ്, നമ്മെ ബാബയാണ് പഠിപ്പിക്കുന്നത്. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്-ആത്മാവിലാണ് സംസ്ക്കാരങ്ങള് അടങ്ങിയിരിക്കുന്നത്. എപ്പോഴാണോ മായാരാവണന്റെ രാജ്യമുണ്ടാകുന്നത് അഥവാ ഭക്തിമാര്ഗ്ഗം ആരംഭിക്കുന്നത് അപ്പോള് ദേഹാഭിമാനികളാകുന്നു. പിന്നീട് എപ്പോഴാണോ ഭക്തിമാര്ഗ്ഗം അവസാനിക്കുന്നത് അപ്പോള് ബാബ വന്ന് കുട്ടികളോട് പറയുന്നു, ഇപ്പോള് ദേഹീഅഭിമാനിയായി ഭവിക്കൂ. നിങ്ങള് ഏതെല്ലാം ദാന പുണ്യമാണോ ചെയ്തത്, അതിലൂടെയൊന്നും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. 5 വികാരങ്ങള് പ്രവേശിച്ചതിലൂടെ നിങ്ങള് ദേഹാഭിമാനികളായി മാറി. രാവണനാണ് നിങ്ങളെ ദേഹാഭിമാനിയാക്കിയത്. വാസ്തവത്തില് നിങ്ങള് ദേഹിഅഭിമാനികളായിരുന്നു പിന്നെ ബാബ വീണ്ടും ഞാന് ആത്മാവാണ് എന്ന അഭ്യാസം ചെയ്യിപ്പിക്കുകയാണ്. ഈ പഴയ ശരീരം ഉപേക്ഷിച്ച നമുക്ക് പോയി പുതിയ ശരീരം എടുക്കണം. സത്യയുഗത്തില് ഈ 5 വികാരങ്ങള് ഉണ്ടാകില്ല. ദേവി ദേവതകളെ ശ്രേഷ്ഠരും പാവനവുമാണ് എന്നാണ് പറയാറുള്ളത്, അവര് സദാ ആത്മാഭിമാനി ആയതിന്റെ കാരണത്താല് 21 ജന്മങ്ങള്കൊണ്ട് സദാ സുഖമുള്ളവരായിരിക്കും. പിന്നെ എപ്പോഴാണോ രാവണന്റെ രാജ്യം വരുന്നത് അപ്പോള് നിങ്ങള് ദേഹാഭിമാനികളായി മാറി. ഇതിനെ ആത്മബോധമെന്നും അതിനെ ദേഹാഭിമാനം എന്നുമാണ് പറയാറുള്ളത്. നിരാകാരി ലോകത്തിലാണെങ്കില് ആത്മാഭിമാനിയാണോ അതോ ദേഹാഭിമാനിയാണോ എന്ന ചോദ്യം തന്നെ വരുന്നില്ല, അത് ശാന്തിധാമം തന്നെയാണ്. ആ സംസ്ക്കാരം ഈ സംഗമയുഗത്തിലാണ് ഉണ്ടാകുന്നത്. നിങ്ങള്ക്ക് ദേഹാഭിമാനിയില് നിന്നും ദേഹിഅഭിമാനിയാകണം. സത്യയുഗത്തില് നിങ്ങള് ദേഹിഅഭിമാനി ആയതു കൊണ്ട് ദു:ഖം അനുഭവിച്ചിരുന്നില്ല എന്തുകൊണ്ടെന്നാല് നമ്മള് ആത്മാവാണ് എന്ന ജ്ഞാനമുണ്ട്. ഇവിടെ എല്ലാവരും സ്വയത്തെ ദേഹമാണ് എന്നാണ് മനസ്സിലാക്കിയിരിക്കുന്നത്. ബാബ വന്ന് മനസ്സിലാക്കി തരികയാണ് കുട്ടികളെ, ഇപ്പോള് ദേഹീഅഭിമാനിയാകൂ എങ്കില് വികര്മ്മം വിനാശമാകും. പിന്നെ നിങ്ങള് വികര്മ്മാജീത്താകും. ശരീരവും ഉണ്ട്, രാജ്യം ഭരിക്കുകയും ചെയ്യും എങ്കിലും ആത്മ ബോധത്തിലാണ് ഇതെല്ലാം ചെയ്യുക. ഇപ്പോള് നിങ്ങള്ക്ക് ലഭിക്കുന്ന പഠിപ്പിലൂടെ നിങ്ങള് ആത്മാഭിമാനികളാകും. സദാ സുഖമായി ജീവിക്കും. ആത്മാവാണ് എന്ന ബോധത്തിലേക്ക് വരുന്നതിലൂടെ നിങ്ങളുടെ വികര്മ്മം വിനാശമാകും അതിനാല് ബാബ മനസ്സിലാക്കി തരികയാണ് എന്നെ ഓര്മ്മിച്ചു കൊണ്ടിരിക്കൂ എങ്കില് വികര്മ്മം വിനാശമാകും. മനുഷ്യരാണെങ്കില് ഗംഗാ സ്നാനം ചെയ്യാറുണ്ട്, പക്ഷെ അത് പതിത പാവനി ഒന്നുമല്ല. അത് യോഗാഗ്നിയുമല്ല അതിലൂടെ പാപം ഭസ്മമാകാന്. ഇങ്ങനെയുള്ള അവസരങ്ങളില് നിങ്ങള് കുട്ടികള്ക്ക് സേവനം ചെയ്യാന് കഴിയും. ഏതുപോലെയുള്ള സമയമാണോ അതിന് അനുസരിച്ചുള്ള സേവനം ചെയ്യണം. എത്ര പേരാണ് സ്നാനം ചെയ്യുന്നതിന് പോകുന്നത്. കുംഭമേളയില് എല്ലായിടത്തും സ്നാനം ചെയ്യാറുണ്ട്. ചിലര് സമുദ്രത്തില്, ചിലര് നദികളിലേക്ക് പോകും. അപ്പോള് ഇത് എല്ലാവര്ക്കും വിതരണം ചെയ്യുന്നതിന് എത്ര നോട്ടീസ് അച്ചടിക്കേണ്ടി വരും. ധാരാളം വിതരണം ചെയ്യണം. പോയിന്റും ഇതായിരിക്കണം – സഹോദരി സഹോദരന്മാരെ ചിന്തിച്ചു നോക്കൂ പതിത പാവനനും ജ്ഞാന സാഗരനും അതില് നിന്നും ഉത്ഭവിച്ച ജ്ഞാനത്തിന്റെ നദികളിലൂടെ നിങ്ങള് പാവനമായി മാറുമോ അതോ ഈ വെള്ളത്തിന്റെ സാഗരത്തിലൂടെ അഥവാ നദികളിലൂടെ നിങ്ങള് പാവനമാകുമോ? ഈ ചോദ്യത്തിന് പരിഹാരം കണ്ടുപിടിച്ചാല് സെക്കന്റില് നിങ്ങള്ക്ക് ജീവന്മുക്തി പ്രാപ്തമാക്കാന് സാധിക്കും. രാജ്യഭാഗ്യത്തിന്റെ സമ്പത്തും പ്രാപ്തമാക്കാം. ഇങ്ങനെയുള്ള നോട്ടീസുകള് ഓരോ സെന്ററും അച്ചടിക്കണം. എല്ലായിടത്തും നദികളുണ്ട്. വളരെ ദൂരെ നിന്നാണ് നദികളുടെ ഉത്ഭവം ഉണ്ടാകുന്നത്. നദികള് അവിടെയും ഇവിടെയുമായി ധാരാളമുണ്ട്. പിന്നെ ഈ നദിയില് തന്നെ സ്നാനം ചെയ്താലെ പാപം ഇല്ലാതാവുകയുള്ളൂ എന്ന് എന്തിനാണ് പറയുന്നത്. ജന്മജന്മാന്തരങ്ങളായി സ്നാനം ചെയ്തവരാണ്. ഒരു ദിവസം സ്നാനം ചെയ്തതു കൊണ്ട് പാവനമായി മാറും എന്നുമല്ല. സത്യയുഗത്തിലും സ്നാനം ചെയ്തിട്ടുണ്ട്. അവിടെ പാവനമായിരുന്നു. ഇവിടെ കൊടുംതണുപ്പിലും എത്ര ബുദ്ധിമുട്ടിയാണ് സ്നാനം ചെയ്യാന് പോകുന്നത്. അവര്ക്ക് മനസ്സിലാക്കി കൊടുക്കണം, അന്ധര്ക്ക് ഊന്നു വടിയാകണം. എല്ലാവരെയും ഉണര്ത്തണം. പതിത പാവനനായ ബാബ വന്ന് സര്വ്വരെയും ഉണര്ത്തുകയാണ്. അതിനാല് ദു:ഖം അനുഭവിക്കുന്നവര്ക്ക് വഴി പറഞ്ഞുകൊടുക്കണം. ഈ ചെറിയ ചെറിയ നോട്ടീസുകള് എല്ലാ ഭാഷകളിലും അച്ചടിക്കണം. ഒന്നോ രണ്ടോ ലക്ഷം നോട്ടീസെല്ലാം അച്ചടിക്കണം.ആരുടെ ബുദ്ധിയിലാണോ ജ്ഞാനത്തിന്റ ലഹരി വര്ദ്ധിച്ചിരിക്കുന്നത്, അവരുടെ ബുദ്ധി പ്രവര്ത്തിക്കും. ഈ ചിത്രം രണ്ടോ മൂന്നോ ലക്ഷം എല്ലാ ഭാഷകളിലും ഉണ്ടായിരിക്കണം. ഓരോ സ്ഥലങ്ങളിലും പോയി സേവനം ചെയ്യണം. ഒരേ പോയിന്റായിരിക്കണം മുഖ്യം, വരൂ വന്ന് മനസ്സിലാക്കൂ സെക്കന്റില് എങ്ങനെയാണ് മുക്തി- ജീവന്മുക്തി പ്രാപ്തമാക്കുക. മുഖ്യമായ സെന്ററുകളുടെ മേല്വിലാസവും അച്ചടിക്കണം, പിന്നെ അവര് വായിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ല. നിങ്ങള് കുട്ടികള് ത്രിമൂര്ത്തിയുടെ ചിത്രത്തെ കുറിച്ചും മനസ്സിലാക്കി കൊടുക്കണം അതായത് ബ്രഹ്മാവിലൂടെ തീര്ച്ചയായും സ്ഥാപന നടക്കണം. ദിനംപ്രതിദിനം മുന്നോട്ട് പോകവെ വിനാശത്തിന്റെ സമയം സമീപത്താണ് എന്നത് ലോകം മനസ്സിലാക്കും. ആ വഴക്കെല്ലാം കൂടും. സമ്പത്തിന്റെ പേരിലും എത്ര വഴക്കാണ് നടക്കുന്നത്. അല്ലെങ്കില് യുദ്ധവും നടത്തും. വിനാശം സമീപത്തു തന്നെയാണ്. ആരാണോ നല്ല രീതിയില് ഗീതയും ഭാഗവതവുമെല്ലാം പഠിച്ചിട്ടുള്ളവര് അവര് മനസ്സിലാക്കുക തന്നെ ചെയ്യും അതായത് ഇതെല്ലാം മുമ്പ് നടന്നതു തന്നെയാണ്. അതിനാല് നിങ്ങള് കുട്ടികള് നല്ല രീതിയില് മനസ്സിലാക്കി കൊടുക്കണം. അതായത് വെള്ളത്തില് സ്നാനം ചെയ്യുന്നതിലൂടെയാണോ അതോ യോഗാഗ്നിയിലൂടെയാണോ വികര്മ്മം വിനാശമാകുന്നത്. ഭഗവാനുവാചയാണ്-എന്നെ ഓര്മ്മിക്കുന്നതിലൂടെ വികര്മ്മം വിനാശമാകും. എവിടെയെല്ലാം നിങ്ങളുടെ സെന്ററുകളുണ്ടോ ആ വിശേഷ അവസരങ്ങളില് ഇതുപോലെയുള്ള നോട്ടീസുകള് ഉണ്ടാക്കണം. മേളകളും ധാരാളം നടക്കുന്നുണ്ട്, അവിടെ ധാരാളം മനുഷ്യര് വരുന്നുണ്ട്. പക്ഷെ വളരെ പരിശ്രമിച്ചാലാണ് മനസ്സിലാക്കുക. നോട്ടീസ് വിതരണം ചെയ്യുന്നതിനും ധാരാളം പേര് വേണം, അവര്ക്ക് മനസ്സിലാക്കി കൊടുക്കാനും കഴിയണം. അങ്ങനെയുള്ള സ്ഥലങ്ങളിലേക്ക് പോകണം. ഇത് ജ്ഞാന രത്നങ്ങളാണ്. വളരെയധികം സേവനം ചെയ്യുന്നതിനുള്ള താല്പര്യം ഉണ്ടായിരിക്കണം. നമ്മള് ദൈവീക ചക്രവര്ത്തി പദവിയിലേക്കുള്ള സ്ഥാപനയാണ് ചെയ്യുന്നത്. ഇത് മനുഷ്യരെ ദേവതയാകുന്നതിന് അഥവാ പതിതരെ പാവനമാക്കുന്നതിനുള്ള ദൗത്യമാണ്. ബാബ മന്മനാഭവ എന്നാണ് പറഞ്ഞിരിക്കുന്നത് എന്നും മനസ്സിലാക്കി കൊടുക്കണം. പതിത പാവനനായ ബാബയെ ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാകും. യാത്രയുടെ പോയിന്റും നിങ്ങള് കുട്ടികള്ക്ക് വീണ്ടും വീണ്ടും മനസ്സിലാക്കി തരുന്നുണ്ട്. വീണ്ടും വീണ്ടും ബാബയെ ഓര്മ്മിക്കണം. ഓര്മ്മിച്ച് ഓര്മ്മിച്ച് സുഖം നേടണം, എല്ലാ കലഹ ക്ലേശങ്ങളും ശരീരത്തിന്റെ ഇല്ലാതാകട്ടെ അര്ത്ഥം നിങ്ങള് സദാ ആരോഗ്യമുള്ളവരായി തീരും. ബാബ എന്നെ ഓര്മ്മിക്കൂ എന്ന മന്ത്രവും നല്കിയിട്ടുണ്ട് അര്ത്ഥം ഓര്മ്മിക്കൂ, ശിവ ശിവ എന്ന് ഓര്മ്മിക്കൂ എന്നല്ല. ശിവന്റെ ഭക്തര് ശിവ ശിവ എന്ന് പറഞ്ഞ് മാല ജപിക്കാറുണ്ട്. വാസ്തവത്തില് ഇത് രുദ്ര മാലയാണ്. ശിവനും സാലിഗ്രാമങ്ങളും. മുകളില് ശിവനാണ് ഉള്ളത്. ബാക്കി ഉള്ളത് ചെറിയ ചെറിയ മുത്തുകളാണ് അര്ത്ഥം ആത്മാക്കളാണ്. ആത്മാവ് ചെറിയ ബിന്ദുവാണ്. കറുത്ത മുത്തുകള് കൊണ്ട് ഉണ്ടാക്കിയ മാലയുമുണ്ട്. ശിവന്റെ മാലയും ഉണ്ടാക്കിയിട്ടുണ്ട്. ആത്മാവിന് തന്റെ പിതാവിനെ ഓര്മ്മിക്കണം. ബാക്കി വായ് കൊണ്ട് ശിവ ശിവ എന്ന് പറയേണ്ട കാര്യമില്ല. ശിവ ശിവ എന്ന് പറയുന്നതിലൂടെ വീണ്ടും ബുദ്ധിയോഗം മാലയിലേക്ക് പോവും. അര്ത്ഥമൊന്നും ആര്ക്കും അറിയില്ല. ശിവ ശിവ എന്ന് ജപിക്കുന്നതിലൂടെ വകര്മ്മം വിനാശമാകില്ല. സംഗമത്തില് നേരിട്ട് ശിവബാബ വന്ന് മനസ്സു കൊണ്ട് എന്നെ മാത്രം ഓര്മ്മിക്കൂ എന്ന മന്ത്രം നല്കുന്നതു വരെ വികര്മ്മം വിനാശമാകില്ല എന്ന ജ്ഞാനം മാല ജപിക്കുന്നവര്ക്ക് ഇല്ല. ബാക്കി ആരെല്ലാം എത്ര തന്നെ ശിവ ശിവ എന്നു പറഞ്ഞാലും വികര്മ്മം വിനാശമാകില്ല. കാശിയില് പോയി ഇരിക്കുന്നുണ്ട് അപ്പോള് ശിവ കാശി ശിവ കാശി എന്നു പറയാറുണ്ട്. പറയുന്നുണ്ട് കാശിയില് ശിവന്റെ പ്രഭാവമുണ്ട്. വളരെ ആര്ഭാടപൂര്വ്വം ശിവന്റെ ക്ഷേത്രം നിര്മ്മിച്ചിട്ടുണ്ട്. ഇതെല്ലാം ഭക്തി മാര്ഗ്ഗത്തിലെ കാര്യങ്ങളാണ്.

നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കാന് കഴിയും പരിധിയില്ലാത്ത ബാബ പറയുകയാണ്- എന്നില് യോഗം വെക്കുന്നതിലൂടെ നിങ്ങള് പാവനമാകും. കുട്ടികള്ക്ക് സേവനം ചെയ്യുന്നതിനുള്ള താല്പര്യം ഉണ്ടായിരിക്കണം. ബാബ പറയുകയാണ് എനിക്ക് പതിതരെ പാവനമാക്കി മാറ്റണം. നിങ്ങള് കുട്ടികളും പാവനമാക്കുന്നതിനുള്ള സേവനം ചെയ്യണം. നോട്ടീസ് എടുത്ത് കൊണ്ടു പോയി മനസ്സിലാക്കി കൊടുക്കണം. പറയണം ഇതു നല്ല രീതിയല് പഠിക്കൂ എന്ന്. മരണം മുന്നിലാണ് നില്ക്കുന്നത്. ഇത് ദു:ഖത്തിന്റെ ലോകമാണ്. ഇപ്പോള് ഒരു തവണ ജ്ഞാനത്തിന്റെ സ്നാനം ചെയ്യുന്നതിലൂടെ സെക്കന്റില്ജീവന്മുക്തി കിട്ടും. പിന്നെ നദികളില് സ്നാനം ചെയ്യുന്നതിലൂടെ ചുറ്റി തിരിയുന്നതിന്റെ ആവശ്യം എന്താണ്. പെരുമ്പറ മുഴക്കണം നമുക്ക് സെക്കന്റില് ജീവന്മുക്തി കിട്ടും എന്ന കാര്യം. ഇല്ലെങ്കില് ആര്ക്കും ഇങ്ങനെയുള്ള നോട്ടീസ് അച്ചടിക്കാന് സാധിക്കില്ല. കുട്ടികള്ക്ക് സേവനം ചെയ്യുന്നതിന് വളരെ താല്പര്യം ഉണ്ടായിരിക്കണം. എന്തെല്ലാം ചോദ്യങ്ങള് ഉണ്ടാക്കിയിട്ടുണ്ടോ അതെല്ലാം സേവനത്തിനു വേണ്ടിയാണ്. ധാരാളം കുട്ടികള് സേവനത്തില് താല്പര്യം ഇല്ലാത്തവരും ഉണ്ട്. എങ്ങനെയാണ് സേവനം ചെയ്യുക ഇതില് ഒന്നും ശ്രദ്ധ വരുന്നില്ല, ഇതില് വളരെ തിളക്കമുള്ള ബുദ്ധി വേണം, ആരുടെ കാലുകളിലാണോ ദേഹാഭിമാനത്തിന്റെ കടുത്ത ചങ്ങലയുള്ളത് അവര്ക്ക് ദേഹിഅഭിമാനിയാകാന് സാധിക്കില്ല. മനസ്സിലാക്കാന് കഴിയും, ഇവിടെ ഏത് പദവിയിലേക്ക് പോകും. ദയയും തോന്നുന്നുണ്ട്. എല്ലാ സെന്ററുകളിലും നോക്കുന്നുണ്ട്- ആരെല്ലാമാണാണ് തീവ്രമായി പുരുഷാര്ത്ഥം ചെയ്യുന്നത്. ചിലര് എരിക്കിന് പൂവാണ്, ചിലര് റോസാപുഷ്പമാണ്. നമ്മള് ഏത് പുഷ്പമാണ് എന്നും അറിയാം. നമ്മള് ബാബയുടെ സേവനം ചെയ്യുന്നില്ലെങ്കില് മനസ്സിലാക്കണം നമ്മള് എരിക്കിന് പൂവായി മാറും. ബാബ എത്ര നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത്. നിങ്ങള് വജ്ര സമാനമായി മാറുന്നതിനുള്ള പുരുഷാര്ത്ഥമാണ് ചെയ്യുന്നത്. ചിലര് സത്യമായ വജ്രമാണ്, ചിലര് കറുത്ത കരിക്കട്ട പോലെയാണ്. ഓരോരുത്തരും സ്വയത്തെ കുറിച്ച് ചിന്തിക്കണം. നമുക്ക് വജ്ര സമാനമായി മാറണം. നമ്മള് വജ്ര സമാനമായി മാറിയോ എന്ന് സ്വയം ചോദിക്കണം. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ദേഹാഭിമാനത്തിന്റെ കടുത്ത ചങ്ങലകളെ മുറിച്ച് ദേഹിഅഭിമാനിയാകണം. ആത്മബോധത്തില് കഴിയുന്നതിനുള്ള സംസ്ക്കാരം ഉണ്ടായിരിക്കണം.

2) സേവനം ചെയ്യുന്നതിന് വളരെ താല്പര്യം ഉണ്ടായിരിക്കണം. ബാബക്കു സമാനം പതിതത്തില് നിന്നും പാവനമാകുന്നതിനുള്ള സേവനം ചെയ്യണം. സത്യമായ വജ്രമാകണം.

വരദാനം:-

കര്മ്മാതീതം എന്നാല് സ്നേഹിയും ഒപ്പം നിര്മ്മോഹിയും. കര്മ്മം ചെയ്തു, ചെയ്തതിന് ശേഷം അങ്ങിനെയൊന്ന് ചെയ്തിട്ടേയില്ല, ചെയ്യിപ്പിക്കുന്നവന് ചെയ്യിപ്പിക്കുന്നു എന്ന അനുഭവം. ഇങ്ങനെയുള്ള സ്ഥിതിയുടെ അനുഭവം ചെയ്യുന്നതിലൂടെ സദാ ഭാരരഹിതമായിരിക്കാം. കര്മ്മം ചെയ്യവേ ശരീരത്തിനും ഭാരരാഹിത്യം, മനസ്സിന്റെ സ്ഥിതിയിലും ഭാരരാഹിത്യം, കാര്യങ്ങള് എത്രതന്നെ കൂടുതലുണ്ടെങ്കിലും അത്രയും ഭാരരാഹിത്യവും വര്ദ്ധിക്കും. കര്മ്മം അതിന് നേരെ ആകര്ഷിപ്പിക്കരുത്, അധികാരിയായി കര്മ്മേന്ദ്രിയങ്ങളെക്കൊണ്ട് കര്മ്മം ചെയ്യിപ്പിക്കുകയും ഒപ്പം സങ്കല്പത്തില് പോലും ഭാരരാഹിത്യം അനുഭവം ചെയ്യുക-ഇത് തന്നെയാണ് കര്മ്മാതീതമാകുക.

സ്ലോഗന്:-

മാതേശ്വരി ജിയുടെ അമൂല്യ മഹാവാക്യങ്ങള്- ڇഭാഗ്യം ഉണ്ടാക്കുന്നത് പരമാത്മാവും ഭാഗ്യം നഷ്ടപ്പെടുത്തുന്നത് സ്വയം മനുഷ്യരുമാണ്ڈ.

ഇപ്പോള് ഇത് നമുക്കറിയാം മനുഷ്യാത്മാക്കളുടെ ഭാഗ്യം ഉണ്ടാക്കിത്തരുന്നത് ആരാണെന്നും ഭാഗ്യത്തെ നശിപ്പിക്കുന്നത് ആരാണെന്നും? നമുക്കിങ്ങനെ പറയാന് പറ്റില്ല, ഭാഗ്യത്തെ ഉണ്ടാക്കിത്തരുന്നതും നഷ്ടപ്പെപ്പെടുത്തുന്നതും അതേ പരമാത്മാവാണെന്ന്. ബാക്കി ഇത് ഉറപ്പാണ്, ഭാഗ്യത്തെ ഉണ്ടാക്കിത്തരുന്നത് പരമാത്മാവാണെന്നും നഷ്ടപ്പെടുത്തുന്നത് സ്വയം മനുഷ്യരുമാണെന്ന്. ഈ ഭാഗ്യം ഉണ്ടായതെങ്ങനെയാണ്, പിന്നെ വീഴ്ച പറ്റിയതെങ്ങനെയാണ്? ഇക്കാര്യം മനസ്സിലാക്കിത്തരികയാണ്. മനുഷ്യര് എപ്പോള് സ്വയത്തെ അറിയുകയും പവിത്രമാവുകയും ചെയ്യുന്നുവോ അപ്പോള് അവര്ക്ക് വീണ്ടും നഷ്ടപ്പെട്ട ഭാഗ്യത്തെ ഉണ്ടാക്കാന് കഴിയുന്നു. ഇപ്പോള് നാം നഷ്ടപ്പെട്ട ഭാഗ്യം എന്ന് പറയുമ്പോള് ഇതില് നിന്ന് തെളിയുന്നു, ഏതോ സമയത്ത് നമ്മുടെ ഭാഗ്യം ഉണ്ടാക്കിയിരുന്നു, അത് പിന്നീട് നഷ്ടപ്പെട്ട് പോയതാണെന്ന്. ഇപ്പോള് നഷ്ടപ്പെട്ട അതേ ഭാഗ്യത്തെ പരമാത്മാവ് സ്വയം വന്ന് നിര്മ്മിക്കുന്നു. ഇപ്പോള് ആരെങ്കിലും പറയുകയാണ്, പരമാത്മാവ് സ്വയം നിരാകാരനാണ് അപ്പോള് എങ്ങിനെയാണ് ഭാഗ്യത്തെ നിര്മ്മിക്കുക? ഇക്കാര്യത്തില് മനസ്സിലാക്കിത്തരുന്നു, നിരാകാരനായ പരമാത്മാവ് എങ്ങനെ സാകാര ബ്രഹ്മാശരീരത്തിലൂടെ, അവിനാശിയായ ജ്ഞാനത്തിലൂടെ നമ്മുടെ നഷ്ടപ്പെട്ട ഭാഗ്യത്തെ നിര്മ്മിക്കുന്നുവെന്ന്. ഇപ്പോള് ഈ ജ്ഞാനം തരേണ്ടത് പരമാത്മാവിന്റെ ജോലിയാണ്, അല്ലാതെ മനുഷ്യാത്മാക്കള്ക്ക് ഓരോരുത്തരുടെ ഭാഗ്യത്തെ ഉണര്ത്താന് കഴിയുകയില്ല. ഭാഗ്യത്തെ ഉണര്ത്തുന്നത് ഒരേയൊരു പരമാത്മാവ് മാത്രമാണ്, അതുകൊണ്ടാണ് പരമാത്മാവിന്റെ ഓര്മ്മചിഹ്നമായി ക്ഷേത്രങ്ങള് ഉണ്ടാക്കിയത്.

ലൗലീന സ്ഥിതിയുടെ അനുഭവം ചെയ്യൂ : ഏത് സമയത്ത് ഏത് സംബന്ധത്തിന്റെ ആവശ്യകതയുണ്ടോ, അതേ സംബന്ധത്തില് ഭഗവാനെ തന്റേതാക്കി മാറ്റൂ. ഹൃദയം കൊണ്ട് പറയൂ, എന്റെ ബാബാ, അപ്പോള് ബാബ പറയും എന്റെ മക്കളേ, ഈ സ്നേഹത്തിന്റെ സാഗരത്തില് ഒതുങ്ങൂ. ഈ സ്നേഹം കുടക്കീഴിന്റെ ജോലി ചെയ്യും, ഇതിനുള്ളില് മായക്ക് വരാന് സാധിക്കില്ല.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top