22 January 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
21 January 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ - നിങ്ങള് കുട്ടികള്ക്ക് ഒരു പ്രകാരത്തിലുമുള്ള ആസക്തി ഉണ്ടാകരുത്, ആരോടും ഒന്നും യാചിക്കരുത്, എന്തുകൊണ്ടെന്നാല് ദാതാവിന്റെ കുട്ടികളായ നിങ്ങള് സര്വ്വര്ക്കും കൊടുക്കുന്നവരാണ്.
ചോദ്യം: -
നിങ്ങള് ഈശ്വരീയ വിദ്യാര്ത്ഥികളാണ്, നിങ്ങളുടെ ലക്ഷ്യം എന്താണ്, എന്താണ് അല്ലാത്തത്?
ഉത്തരം:-
നിങ്ങളുടെ ലക്ഷ്യമാണ് – ബാബയിലൂടെ പ്രാപ്തമാകുന്ന ജ്ഞാനത്തെ, ധാരണ ചെയ്യുക, പദവിയോടു കൂടി വിജയിക്കുക. ബാക്കി അത് വേണം, ഇത് വേണം. ഇങ്ങനെയുള്ള ഇച്ഛകള് വെക്കുന്നതല്ല നിങ്ങളുടെ ലക്ഷ്യം. നിങ്ങള് ഒരു മനുഷ്യരുടേയും കൂടെ കൊടുക്കല് വാങ്ങല് ചെയ്ത് കര്മ്മകണക്ക് ഉണ്ടാക്കരുത്. ബാബയുടെ ഓര്മ്മയില് ഇരുന്ന് കര്മ്മാതീതമാകുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യൂ.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
കുട്ടിക്കാലത്തിലെ ദിനങ്ങള് മറക്കരുത്…
ഓം ശാന്തി. കുട്ടികള്ക്ക് അറിയാം ഇത് ആത്മീയ അച്ഛനും കുട്ടികളും തമ്മിലുള്ള സംബന്ധമാണ്. ഇവിടെ ആത്മീയ അച്ഛനും കുട്ടികളുമാണ് ഇരിക്കുന്നത്. സന്യാസിമാര് ഉണ്ടല്ലോ – തന്റെ ആശ്രമത്തില് നിന്നും എവിടേക്കെങ്കിലും പോയാലും പറയാറുണ്ട് ഈ സന്യാസി അവിടെ ജീവിക്കുന്നവരാണ്. ഗീതാ ശാസ്ത്രമെല്ലാം കേള്പ്പിക്കുന്നുണ്ട്. ഇത് പുതിയ കാര്യമല്ല. ഈശ്വരന് സര്വ്വവ്യാപി ആണെന്ന് പറയുന്നതിലൂടെ മുഴുവന് ജ്ഞാനവും ഇല്ലാതാകും. സര്വ്വ ആത്മാക്കളും ഓര്മ്മിക്കുന്നത് ആത്മീയ അച്ഛനെ തന്നെയാണ്. ആത്മാവ് തന്നെയാണ് പറയുന്നത് – അല്ലയോ പരംപിതാ പരമാത്മാവേ. എപ്പോഴാണോ ദുഖം വരുന്നത് അപ്പോള് ലൗകികത്തില് ഉള്ളവരെ ഒന്നും പറയാറില്ല. പരിധിയില്ലാത്ത അച്ഛനെ തന്നെയാണ് ഓര്മ്മിക്കാറുള്ളത്. സന്യാസിമാര് ബ്രഹ്മ തത്വത്തെയാണ് ഓര്മ്മിക്കാറുള്ളത്. അവര് ബ്രഹ്മ ജ്ഞാനികളാണ്. ബാബയെ അവര് ഓര്മ്മിക്കുന്നില്ല. ശിവോഹം എന്നാണ് പറയാറുള്ളത്, ഞാന് ആത്മാവാണ് അതോടൊപ്പം പരമാത്മാവുമാണ്. പിന്നെ ബ്രഹ്മ തത്ത്വം വസിക്കുന്നതിനുള്ള സ്ഥാനമാണല്ലോ. ഈ കാര്യങ്ങള് തീര്ത്തും പുതിയതാണ്. ഈ ജ്ഞാനം പ്രായ ലോപമാകും. ഏതെല്ലാം ശാസ്ത്രങ്ങളാണോ ഉള്ളത് അതില് എന്റെ ജ്ഞാനമൊന്നുമില്ല. എന്റെ ജ്ഞാനം ഇല്ലാത്തതു കാരണം ഇതിനെ കുറിച്ച് നിങ്ങള് ആരോടെങ്കിലും പറഞ്ഞാല് അവര് ഇത് പുതിയ കാര്യമാണ് എന്ന് പറയും. നിരാകാരനായ പരമാത്മാവ് ജ്ഞാനം നല്കുകയാണ്, ഇത് അവരുടെ ബുദ്ധിയിലൊന്നും വരുകയില്ല. അവര് മനസ്സിലാക്കുന്നത് കൃഷ്ണന് ജ്ഞാനം നല്കി എന്നാണ്. അതിനാല് സംശയത്തിലേക്ക് വരുകയാണ്. ബാബ ഓരോ ഓരോ കാര്യവും തെളിയിച്ച് പറഞ്ഞു തരുകയാണ്. ഭക്തി മാര്ഗ്ഗത്തില് നിങ്ങള് ഓര്മ്മിച്ചിരുന്നു. എല്ലാവരും ഭക്തരാണ്, ഭഗവാന് ഒന്നേ ഉണ്ടാവുകയുള്ളൂ. എല്ലാത്തിലും ഭഗവാനാണ് ഉള്ളത് എന്ന് പറയുന്നതിലൂടെ എല്ലാവരേയും പൂജിക്കാന് ആരംഭിച്ചു. ആദ്യം അവ്യഭിചാരി ഒരു ശിവന്റെ ഭക്തി ഉണ്ടായിരുന്നു. പക്ഷെ അവര് എന്താണ് ചെയ്യുന്നത് എന്ന ജ്ഞാനവും അവര്ക്ക് ഉണ്ടായിരുന്നില്ല. ബാബ എപ്പോഴാണ് വന്നിരുന്നത് ഇതും അവര്ക്ക് അറിയില്ല. പക്ഷെ അത് സതോപ്രധാനമായ ഭക്തിയാണ്. പൂജ സുഖം നല്കുന്നവരുടെയാണ് ചെയ്യാറുള്ളത്. ലക്ഷ്മി നാരായണന്റെ രാജ്യത്തിലും അളവില്ലാത്ത സുഖമുണ്ടായിരുന്നു, അവര് സ്വര്ഗ്ഗത്തിലെ ദേവതകളായിരുന്നു. ലക്ഷ്മി നാരായണനെ സത്യയുഗത്തിലെ ആദ്യമാദ്യത്തെ മഹാരാജാവും മഹാരാജ്ഞിയുമാണെന്ന് വിശ്വസിക്കുന്നു. പക്ഷെ സത്യയുഗത്തിന്റെ ആയുസ്സിനെ കുറിച്ച് ഒന്നും അറിയുന്നില്ല. ബാബ ഓരോ കാര്യങ്ങളും കുട്ടികള്ക്ക് മനസ്സിലാക്കി തരുകയാണ്. കുട്ടികളാണ് ബ്രാഹ്മണരാകുന്നത്. ഇത് പുതിയ രചനയല്ലേ. നിങ്ങള് എല്ലാവര്ക്കും മനസ്സിലാക്കി കൊടുക്കണം പ്രജാപിതാ ബ്രഹ്മാവിലൂടെ പുതിയ സൃഷ്ടിയുടെ രചന ബാബ ചെയ്യുകയാണ്. ഇത് എല്ലാവരും മനസ്സിലാക്കുന്നുണ്ട്. ഇല്ലെങ്കില് എന്തിനാണ് പ്രജാപിതാ എന്ന് പറയുന്നത്. ഈ കാര്യങ്ങളെ നിങ്ങള് കുട്ടികള്ക്കാണ് അറിയുന്നത്, വേറെ ആര്ക്കും അറിയില്ല. അവര്ക്ക് ഈ പുതിയ പുതിയ കാര്യങ്ങള് മനസ്സിലാവുകയില്ല. എപ്പോഴാണോ കേട്ട് കേട്ട് പക്കയായി മാറുന്നത് അപ്പോള് മനസ്സിലാക്കുകയാണ് ഞാന് എത്ര ഘോരമായ അന്ധകാരത്തിലായിരുന്നു. ഭഗവാനേയും അറിയുമായിരുന്നില്ല, ദേവതകളേയും അറിയുമായിരുന്നില്ല. ആരാണോ കടന്ന് പോയത്, അവരുടെ ഭക്തിയാണ് ചെയ്യാറുള്ളത്. പിന്നെ ചോദിക്കൂ പരംപിതാ പരമാത്മാവിന്റെ ജയന്തി ആഘോഷിക്കാറുണ്ടല്ലോ അവരോട് നിങ്ങള്ക്ക് എന്തു സംബന്ധമാണ് ഉള്ളത്? അവര് എന്ത് ചെയ്തിട്ട് പോയവരാണ്? ഇതൊന്നും ആര്ക്കും പറയാന് സാധിക്കില്ല. കൃഷന് വെണ്ണ മോഷ്ടിച്ചു എന്നെല്ലാം പറയാറുണ്ട്, അങ്ങനെ ചെയ്ത്, ജ്ഞാനം നല്കി എന്നെല്ലാം. എത്ര അപവാദങ്ങളാണ് ഉള്ളത്. ദാതാവ് ഒരു ഈശ്വരനാണ്. കൃഷ്ണനെ ദാതാവ് എന്ന് പറയാറില്ല. അവര് സംശയത്തിലാണ്. ഇത് എല്ലാം ഡ്രാമയില് അടങ്ങിയതാണ്. ബാബ എത്ര നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത്. സാരാംശമായി കുറച്ച് പോലും മനുഷ്യരുടെ ബുദ്ധിയില് ഇരിക്കുന്നില്ല. അഥവാ ഓരോരുത്തരുടേയും 84 ജന്മങ്ങളുടെ കാര്യം എഴുതിയാല് അത് കൂടുതലുണ്ടാകും. ബാബ പറയുകയാണ് ഈ കാര്യങ്ങളെ എല്ലാം ഉപേക്ഷിച്ച് എന്നെ മാത്രം ഓര്മ്മിക്കൂ. കുറച്ച് വിസ്താരത്തില് മനസ്സിലാക്കി തരുന്നുണ്ട് അപ്പോള് അതിലൂടെ മനുഷ്യരുടെ സംശയവും ഇല്ലാതാകും. ബാക്കി കാര്യങ്ങള് കുറച്ചെ ഉള്ളൂ. എന്നെ ഓര്മ്മിക്കൂ. ഏതുപോലെയാണ് ഈശ്വരനെ ഓര്മ്മിക്കാന് മന്ത്രം കൊടുക്കാറുണ്ട് പക്ഷെ അവര് ഇങ്ങനെ പറയില്ല ഈശ്വരനെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങളുടെ വികര്മ്മം വിനാശമാവുകയും നിങ്ങള് ഈശ്വരന്റെ അടുത്തേക്ക് പോവുകയും ചെയ്യും. ഇത് ബാബയാണ് മനസ്സിലാക്കി തരുന്നത് ഗംഗാ സ്നാനത്തിലൂടെയൊന്നും വികര്മ്മം വിനാശമാകില്ല. ഈ സമയത്ത് ഓരോരുത്തരിലും വളരെയധികം വികര്മ്മത്തിന്റെ ഭാരമുണ്ട്. കുറച്ച് സുകര്മ്മവും ബാക്കി ജന്മജന്മാന്തരങ്ങളിലെ ധാരാളം വികര്മ്മവും ഉണ്ട്. എത്രയധികം ജ്ഞാനത്തിലും യോഗത്തിലും കഴിയുന്നുണ്ട് എന്നാല് വികര്മ്മം കൂടുതലായതു കൊണ്ട് അതില് നിന്നും മുക്തമാകാന് സാധിക്കുന്നില്ല. പിന്നെ നിങ്ങള് എപ്പോഴാണോ കര്മ്മാതീതമാകുന്നത് അപ്പോള് പുതിയ ലോകത്തില് പുതിയ ജന്മം ലഭിക്കും. അഥവാ ഏതെങ്കിലും വികര്മ്മം ഉണ്ടെങ്കില് വീണ്ടും പഴയ ലോകത്തില് അടുത്ത ജന്മം എടുക്കേണ്ടി വരും. കുട്ടികള്ക്ക് നല്ല ജ്ഞാനം ലഭിക്കുന്നുണ്ട്. ബാബ പറയുന്നുണ്ട് വേറെ ഒന്നും മനസ്സിലാകുന്നില്ലെങ്കിലും ബാബയുടെ ഓര്മ്മയില് ഇരിക്കണം ഇതിലൂടെയും സെക്കന്റില് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി ലഭിക്കും. ഒരു കഥയും ഉണ്ട് – ഈശ്വരനാകുന്ന സുഹൃത്തിനെ കുറിച്ച്. ഒരു ദിവസത്തേക്കു വേണ്ടി ചക്രവര്ത്തി പദവി നല്കി. ഇപ്പോള് നിങ്ങള്ക്ക് അറിയാം ബാബ തന്നെയാണ് മാതാവും, പിതാവും, ബന്ധുവും…. അപ്പോള് ഈശ്വരന് സുഹൃത്തും ആണല്ലോ. അള്ളാഹു അലാവുദീന്, ഈശ്വനാകുന്ന കൂട്ടുകാരന് ഇതെല്ലാം ഈ സമയത്തെ കാര്യങ്ങളാണ്. ബാബ ഒരു സെക്കന്റില് നിങ്ങള്ക്ക് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി നല്കുകയാണ്. കുട്ടികള് ധ്യാനത്തിലേക്കു പോകുമ്പോള് അവിടെ രാജകുമാരനും രാജകുമാരിയുമായി കാണാറുണ്ട്, അവിടുത്തെ എല്ലാ വാര്ത്തകളും കേള്പ്പിക്കുമായിരുന്നു. നിങ്ങള്ക്ക് ഇപ്പോള് ബാബയെ അറിയാം. സ്വര്ഗ്ഗത്തിന്റെ സ്ഥാപകന് എന്ന് എല്ലാവരും പറയാറുണ്ട്, ബാബ തീര്ച്ചയായും പുതിയ ലോകം സ്വര്ഗ്ഗത്തെ രചിക്കും. ഭാരതം സ്വര്ണ്ണിമ യുഗമായിരുന്നു. ആ സമയത്ത് വേറെ ഒരു ധര്മ്മവും ഉണ്ടായിരുന്നില്ല. ക്രിസ്ത്യന് ധര്മ്മത്തില് ഉള്ളവരും പറയുന്നുണ്ട് – ക്രിസ്തുവിനു 3000 വര്ഷങ്ങള്ക്ക് മുമ്പ് ഭാരതം സ്വര്ഗ്ഗമായിരുന്നു. അവിടെ ലക്ഷ്മി നാരായണനാണ് രാജ്യം ഭരിച്ചിരുന്നത് അതുകൊണ്ടാണ് അവര്ക്ക് ആരാണ് സമ്പത്ത് കൊടുത്തത് എന്ന ചോദിക്കുന്നത്? ഇവരുടെ കൂടെ ഭാരതവാസികള്ക്ക് എന്ത് സംബന്ധമാണ് ഉള്ളത്? ആദ്യം ഇവരായിരുന്നു സ്വര്ഗ്ഗത്തിന്റ അധികാരികള്. ഇപ്പോള് നരകമാണ്, അവര് എവിടെ പോയി? ജനന മരണത്തെ അംഗീകരിക്കുന്നുണ്ട്. ആത്മാവ് ജനന മരണ ചക്രത്തിലേക്ക് വരുന്നുണ്ട് അതുകൊണ്ടാണല്ലോ 84 ജന്മങ്ങള് എടുക്കുന്നത്. ഇല്ലെങ്കില് എങ്ങനെ എടുക്കും. ലോകത്തില് അനേകം അഭിപ്രായങ്ങളാണ് ഉള്ളത്. ചിലര് പുനര്ജന്മങ്ങളെ അംഗീകരിക്കുന്നുണ്ട്, ചിലര് അംഗീകരിക്കുന്നില്ല. ചോദിക്കണം പരംപിതാ പരമാത്മാവുമായി നിങ്ങള്ക്ക് എന്ത് സംബന്ധണാണ് ഉള്ളത്? ഈ ബ്രഹ്മാവും വിഷ്ണുവും ശങ്കരനും ആരാണ്? എവിടെ വസിക്കുന്നവരാണ്? സൂക്ഷ്മ വതനത്തില് വസിക്കുന്നവരാണ് എന്ന് നിങ്ങള് പറയും. വേറെയാര്ക്കും പറയാന് സാധിക്കുകയില്ല. നിങ്ങള്ക്ക് എത്ര സഹജമാണ്. അമ്മമാര്ക്ക് ജോലിയെ കുറിച്ചുള്ള ചിന്തയൊന്നും ഇല്ല. വീട്ടില് കഴിയുന്നവരാണല്ലോ. ജോലിയുടെ തിരക്കൊന്നും ഇല്ല. ബാബയില് നിന്നും സമ്പത്തെടുക്കണം. പുരുഷന്മാര്ക്ക് ചിന്ത ഉണ്ടാകും. നിങ്ങളോട് ബാബ പറയുകയാണ് നിങ്ങള് തന്റെ പദവി നേടണം, വിശ്വത്തിന്റെ അധികാരി ആകണം. ധനവാന്മാര്ക്ക് എത്രയധികം ചിന്തയാണ്. ലോകത്തിലാണെങ്കില് എത്ര കൈക്കൂലി ഉള്ളത്. നിങ്ങള്ക്ക് കൈക്കൂലി കൊടുക്കേണ്ട കാര്യമില്ല, ഇത് വ്യാപാരികളുടെ ജോലിയാണ്. നിങ്ങള് ഇതില് നിന്നും മുക്തമായവരാണ്. എങ്കിലും മായ ഇങ്ങനെയാണ് അത് കുടുമിയില് പിടിക്കും അതിനാല് എന്തെങ്കിലും അത്യാഗ്രഹം ഉണ്ടെങ്കില് പുതിയവരോട് എന്തെങ്കിലും യാചിച്ചു കൊണ്ടിരിക്കും. ബാബ പറയുകയാണ് കുട്ടികളേ ആരോടും യാചിക്കരുത്. നിങ്ങള്ക്ക് എന്താണോ വേണ്ടത് അത് ശിവബാബയിലൂടെ ലഭിക്കും. അഥവാ എന്തെങ്കിലും മറ്റാരില് നിന്നെങ്കിലും സ്വീകരിച്ചാല് അവരുടെ ഓര്മ്മ വരും. ഓരോ വസ്തു എടുക്കുമ്പോഴും ശിവബാബയില് നിന്നും എടുക്കുകയാണെങ്കില് ഓരോ നിമിഷവും ശിവബാബയുടെ ഓര്മ്മ വരും. ശിവബാബ പറയുകയാണ് നിങ്ങളുടെ കൊടുക്കലും എടുക്കലും എന്നോടൊപ്പമാണ്. ഈ ബ്രഹ്മാവ് ഇടയ്ക്ക് ദല്ലാളാണ്. നല്കുന്നവന് ഞാനാണ്. ബ്രഹ്മാവിലൂടെ എന്റെ കൂടെ ബന്ധം വെച്ചോള്ളൂ. ഏതെങ്കിലും വസ്തു മറ്റാരില് നിന്നെങ്കിലും എടുത്താല് നിങ്ങള്ക്ക് അവരുടെ ഓര്മ്മ വരും അതോടൊപ്പം നിങ്ങള് വ്യഭിചാരിയായി മാറും. ശിവബാബയുടെ ഭണ്ഡാരിയില് നിന്നും നിങ്ങള് വസ്തുക്കള് എടുത്തോള്ളൂ, വേറെ ആരോടും യാചിക്കരുത്. ഇല്ലെങ്കില് നല്കുന്നവര്ക്ക് ബുദ്ധിമുട്ട് ഉണ്ടാകും എന്തുകൊണ്ടെന്നാല് അവര് ശിവബാബയുടെ ഭണ്ഡാരിയില് അല്ല നല്കിയത്. ശിവബാബയുടെ ഭണ്ഡാരിയില് വേണം അത് കൊടുക്കാനും. മനുഷ്യരുടെ കൂടെ ധാരാളം സമയമായി കൊടുക്കുകയും വാങ്ങുകയും ചെയ്തതാണ്, ഇപ്പോള് നേരിട്ട് നിങ്ങള്ക്ക് ശിവബാബയുടെ കൂടെയാണ് സംബന്ധം ഉള്ളത്. പക്ഷെ ബാബക്ക് അറിയാം കുട്ടികളില് അത്യാഗ്രഹത്തിന്റെ ഭൂതമുണ്ട്.
ചില കുട്ടികള് പറയുന്നുണ്ട് ഞങ്ങള് ശിവബാബയെ കണ്ടിട്ടില്ല. നിങ്ങള് സ്വയത്തിലേക്ക് നോക്കുന്നുണ്ടോ? നിങ്ങള്ക്ക് തന്റെ ആത്മാവിന്റെ സാക്ഷാത്കാരം കിട്ടിയിട്ടുണ്ടോ, നിങ്ങള്ക്ക് ശിവബാബയുടെ സാക്ഷാത്കാരം ഉണ്ടായിട്ടുണ്ടോ? നിങ്ങള്ക്ക് അറിയാം ആത്മാവ് ഭ്രുകുടിയിലാണ് വസിക്കുന്നത്. ശിവബാബയും ഭ്രുകുടിയിലാണ് വസിക്കുന്നത്. നിങ്ങള്ക്ക് അറിയാം ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കുന്നു.. ചില സമയങ്ങളില് ആത്മാവിന്റെ സാക്ഷാത്കാരവും ലഭിക്കാറുണ്ട്. ആത്മാവ് നക്ഷത്രമാണ്, ദിവ്യ ദൃഷ്ടിയിലൂടെയാണ് സാക്ഷാത്കാരവും ലഭിക്കുന്നത്. ശരി നിങ്ങള് കൃഷ്ണന്റെ ഭക്തി ചെയ്തു, സാക്ഷാത്കാരവും ലഭിച്ചു, എന്നാലും പ്രയോജനം എന്താണ് ഉണ്ടായത്? പരമാത്മാവിന്റേയും സാക്ഷാത്കാരം ലഭിച്ചു എങ്കിലും പ്രയോജനം എന്താണ്? എങ്കിലും നിങ്ങള്ക്ക് പഠിക്കുക തന്നെ വേണം. ഭക്തി മാര്ഗ്ഗത്തില് സാക്ഷാത്കാരം ലഭിച്ചാല് എത്രയാണ് പാട്ട് പാടാറുള്ളത്. പക്ഷെ അതിലൂടെയൊന്നും ഒന്നും പ്രാപ്തമാകുന്നില്ല. ജ്ഞാന സാഗരനാണ് ശിവബാബ. ബ്രഹ്മാവിനെ ജ്ഞാന സാഗരന് എന്ന് പറയില്ല. ശിവബാബയില് നിന്നാണ് ബ്രഹ്മാ ബാബക്കു പോലും ജ്ഞാനം ലഭിക്കുന്നത്. ഇന്നു കാലത്ത് ശിവലിംഗം എല്ലാവരുടേയും മുന്നില് വെക്കാറുണ്ട്, ഒന്നും മനസ്സിലാക്കുന്നില്ല. പൂജ ചെയ്യുന്നുണ്ട് എന്നാലും അവരുടെ ജീവ ചരിത്രം അറിയുന്നില്ല. ഈ ജ്ഞാന രത്നങ്ങളെ മനസ്സിലാക്കാന് സാധിക്കുന്നില്ല. രത്നങ്ങള് എടുത്തെടുത്ത് ചിലരെ മായ വാനരനാക്കി മാറ്റുന്നുണ്ട്. പറയുന്നുണ്ട് ഞങ്ങള്ക്ക് രത്നം വേണ്ട എന്ന്. ബാബ മനസ്സിലാക്കി തരുകയാണ് പ്രജാ പദവിയായിരിക്കാം എങ്കിലും ശിവാലയത്തിലേക്ക് വരും. പുരുഷാര്ത്ഥം ചെയ്ത് ഉയര്ന്ന പദവി പ്രാപ്തമാക്കണം. ബാബ പറയുകയാണ് ഞാന് വൈകുണ്ഠത്തിന്റെ ചക്രവര്ത്തി പദവി നല്കാന് വന്നിരിക്കുകയാണ്, നിങ്ങള് പുരുഷാര്ത്ഥം ചെയ്ത് തനിക്കു സമാനമാക്കി മാറ്റണം. പൂജാരികളോടും നിങ്ങള് ചോദിക്കണം അവര് ആരാണ്? പറയാറില്ലേ- തീ വാങ്ങാന് വന്ന്, ഇപ്പോള് അധികാരി ആയി മാറി. ചില പൂജാരിമാരുടെ ബുദ്ധിയിലും നല്ല രീതിയില് ഇരിക്കാറുണ്ട്. നമ്മളും പൂജാരികളായിരുന്നു, ഇപ്പോള് പൂജ്യരാവുകയാണ്. ഈ ലക്ഷ്മി നാരായണന് ഏത് പുരുഷാര്ത്ഥത്തിലൂടെയാണ് അതുപോലെ ആയി തീര്ന്നത്, നിങ്ങള്ക്ക് ഇത് മനസ്സിലാക്കി കൊടുക്കാന് സാധിക്കും. ബാബ പറയുകയാണ് – എവിടെയെല്ലാം എന്റെ ഭക്തര് ഉണ്ടോ അവര്ക്ക് എല്ലാം മനസ്സിലാക്കി കൊടുക്കണം. ശിവ ക്ഷേത്രത്തിലും ലക്ഷ്മി നാരായണന്റെ ക്ഷേത്രത്തിലും ജഗദംബയുടെ ക്ഷേത്രത്തിലും പോകണം. പൂജാരിമാര്ക്ക് മനസ്സിലാക്കി കൊടുക്കണം – വീണ്ടും ഇത് മറ്റുള്ളവര്ക്ക് മനസ്സിലാക്കി കൊടുക്കണം. പൂജാരിമാര്ക്ക് ജഗദംബയുടെ കര്ത്തവ്യത്തെ കുറിച്ച് പറഞ്ഞു കൊടുക്കൂ എങ്കില് അവര് വളരെ സന്തോഷിക്കും. അവരോട് ഈ കാര്യങ്ങള് മനസ്സിലാക്കാന് പറയൂ. ആര്ക്കെങ്കിലും ദേവതകളുടെ കഥ കേള്പ്പിച്ചാല് ധാരാളം ധനം ലഭിക്കും. ആരാണോ ദേഹിഅഭിമാനി ആയിരിക്കുന്നത് അവര്ക്കാണ് ഇത് മനസ്സിലാക്കി കൊടുക്കാന് സാധിക്കുക. ദേഹാഭിമാനിയാണെങ്കില് മുഴുവന് ദിവസവും ഇത് വേണം, അത് വേണം, അത്യാഗ്രഹത്തിലായിരിക്കും. എനിക്ക് പദവിയോടെ വിജയി ആകണം എന്ന അത്യാഗ്രഹം കുട്ടികള്ക്ക് ഉണ്ടായിരിക്കണം. ഇതാണ് പഠിപ്പിന്റെ ലക്ഷ്യം.
ഡ്രാമയുടെ രഹസ്യത്തെ മനസ്സിലാക്കണം. ഡ്രാമ വളരെ വലിയതൊന്നും അല്ല. പക്ഷെ ശാസ്ത്രങ്ങളില് വളരെ വലിയ ആയുസ്സാണ് കാണിച്ചിരിക്കുന്നത്. അതിനാല് ഇതെല്ലാം ബുദ്ധിയിലേക്ക് വരണം. ധാരാളം സേവനങ്ങളുണ്ട് ആരെങ്കിലും ചെയ്ത് കാണിക്കണം. ബാബയോട് കൃപക്കു വേണ്ടി യാചിക്കരുത്. ബാബയോട് പറയുന്നുണ്ട് എനിക്ക് കുട്ടിയെ തരൂ എങ്കില് എന്റെ കുലത്തിന്റെ അഭിവൃദ്ധി ഉണ്ടാകും എന്ന്. അതെ ബാബ തന്റെ കുലത്തിന്റെ അഭിവൃദ്ധി ചെയ്തു കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് വീണ്ടും ദേവതാ കുലത്തിന്റെ അഭിവൃദ്ധി നടക്കുകയാണ്. ഇപ്പോള് ഈശ്വരീയ കുലത്തിന്റേയും അഭിവൃദ്ധി നടക്കുകയാണ്. നിങ്ങളും ഈശ്വരീയ സന്താനങ്ങളാണ്. അതിനാല് ബാബ മനസ്സിലാക്കി തരുകയാണ് എല്ലാ ഇച്ഛകളേയും ഉപേക്ഷിച്ച് ഒരു ബാബയെ ഓര്മ്മിക്കണം. ബന്ധനങ്ങളെല്ലാം ഉണ്ട്, ഇതെല്ലാം കര്മ്മകണക്കാണ്. ബാബയെ നോക്കൂ എത്ര ബന്ധനമാണ്, എത്ര കുട്ടികളുടെ ചിന്തയുണ്ട്, എത്ര പേര്വഴക്കും കൂടുന്നുണ്ട്. എത്ര നിന്ദ ചെയ്യുന്നുണ്ട്. ഡിസര്വ്വീസ് ചെയ്യാന് സഹജമാണ്, സേവനം ചെയ്യാന് വളരെ ബുദ്ധിമുട്ടാണ്. ഒരാള് മോശമായാല് 10-20 പേരെ മോശമാക്കും. ബാക്കി അഞ്ചോ എട്ടോ പേര് നിലനില്ക്കും. ചില സെന്ററുകളില് വരുന്നുണ്ട് എന്നാല് തന്റെ മുഖത്തെ കറുപ്പിക്കുന്നുമുണ്ട്. അങ്ങനെയുള്ള വാനരനെ പോലെയുള്ള ബുദ്ധിയുള്ളവരാണെങ്കില് വായുമണ്ഡലത്തെ മോശമാക്കും. അങ്ങനെയുള്ളവരെ എന്തിനാണ് ഇരുത്തിയിരിക്കുന്നത്. മുഖം കറുത്താല് അതിന്റെ പ്രഭാവം വളരെ സമയം ഉണ്ടാകും. രജിസ്റ്ററിലൂടെ അറിയാന് സാധിക്കും. നാലോ അഞ്ചോ വര്ഷത്തിനു ശേഷം വരുന്നത് നിര്ത്തും. ബാബ മനസ്സിലാക്കി തരുകയാണ് ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ രാജ്യ പദവി നഷ്ടപ്പെടും. ഇന്ദ്രപ്രസ്ഥത്തിന്റെ കഥയുണ്ടല്ലോ, കല്ലായി മാറി. നിങ്ങളും കല്ലു ബുദ്ധിയായി മാറും. പവിഴമായി മാറാന് സാധിക്കില്ല. എന്നിട്ടും പുരുഷാര്ത്ഥം ചെയ്യുന്നില്ല, ഇതും ഡ്രാമയില് അടങ്ങിയതാണ്. രാജധാനിയില് നമ്പര്വാറാണല്ലോ. ജോലിക്കാരും, ചണ്ഡാളനും എല്ലാവരും വേണമല്ലോ. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ലൗകികത്തിലെ എല്ലാ ഇച്ഛകളേയും ഉപേക്ഷിച്ച് ഈശ്വരീയ കുലത്തിന്റെ അഭിവൃദ്ധി ചെയ്യുന്നതില് സഹായികളാകണം, ഒരു ഡിസര്വ്വീസിന്റെ കാര്യവും ചെയ്യരുത്.
2) ഒരു ബാബയുടെ കൂടെ കൊടുക്കല് വാങ്ങല് നടത്തണം, ഏതെങ്കിലും ദേഹധാരിയുടെ കൂടെ ചെയ്യരുത്.
വരദാനം:-
അവസാന സമയത്ത് ചുറ്റുപാടും വ്യക്തികളുടെ, പ്രകൃതിയുടെ ഇളക്കങ്ങളും ശബ്ദവും ഉണ്ടാകും. നിലവിളിക്കുന്നതിന്റെ, ഇളക്കുന്നതിന്റെ വായുമണ്ഢലമാകും. ഇങ്ങനെയുള്ള സമയത്തില് സെക്കന്റില് അവ്യക്ത ഫരിസ്ത, നിരാകാരീ അശരീരി ആത്മാവാണ് – ഈ അഭ്യാസം തന്നെയാണ് വിജയിയാക്കുക അതുകൊണ്ട് വളരെ സമയത്തെ അഭ്യാസമുണ്ടായിരിക്കണം അധികാരിയായി എപ്പോള് ആഗ്രഹിക്കുന്നോ മുഖത്തിലൂടെ നാദം മുഴക്കൂ, ആഗ്രഹിക്കുമ്പോള് കാതിലൂടെ കേള്ക്കൂ, അഥവാ ആഗ്രഹിക്കുന്നില്ലെങ്കില് സെക്കന്റില് സ്റ്റോപ്പ് – ഈ അഭ്യാസം സ്മരണിയാക്കി മാറ്റുന്നു അര്ത്ഥം വിജയമാലയിലേക്ക് കൊണ്ടുവരുന്നു.
സ്ലോഗന്:-
ലൗലീന സ്ഥിതിയുടെ അനുഭവം ചെയ്യൂ :
ആദികാലം, അമൃതവേളയില് തന്റെ ഹൃദയത്തില് പരമാത്മാ സ്നേഹത്തെ സമ്പൂര്ണ്ണ രൂപത്തില് ധാരണ ചെയ്യൂ. അഥവാ ഹൃദയത്തില് പരമാത്മാ സ്നേഹം, പരമാത്മാ ശക്തികള്, പരമാത്മാ ജ്ഞാനം ഫുള്ളാണെങ്കില് ഒരിക്കലും ആരിലേക്കും മമത്വമോ സ്നേഹമോ പോകുകയില്ല.
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!