21 January 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

January 20, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - വിവേകശാലിയായി ഓരോ കാര്യവും ചെയ്യൂ, മായ നിങ്ങളെക്കൊണ്ട് ഒരു പാപകര്മ്മവും ചെയ്യിപ്പിക്കാതിരിക്കാന് ശ്രദ്ധിക്കൂ

ചോദ്യം: -

ബാബയുടെ പേര് പ്രശസ്തമാക്കാന് ഏതൊരു ധാരണയുണ്ടാകണം?

ഉത്തരം:-

ബാബയുടെ പേര് പ്രശസ്തമാക്കാന് സത്യസന്ധരും വിശ്വസ്തരുമാകൂ. സത്യതയോടെ സേവനം ചെയ്യൂ. ഒഴുകുന്ന ഗംഗയായി സര്വ്വര്ക്കും ബാബയുടെ സന്ദേശം നല്കികൊണ്ടിരിക്കു. തന്റെ കര്മ്മേന്ദ്രിയങ്ങളുടെ മേല് പൂര്ണ്ണമായ നിയന്ത്രണം വെച്ച്, ആശകളെ ഉപേക്ഷിച്ച് നിയമാനുസരണം മുന്നോട്ട് പോകു, അലസരാകാതിരിക്കു. ജ്ഞാനം – യോഗം ആദ്യം തന്നില് ധാരണ ചെയ്യൂ അപ്പോള് ബാബയുടെ പേര് പ്രശസ്തമാക്കാന് സാധിക്കും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഇന്നത്തെ മനുഷ്യര്..

ഓം ശാന്തി. ഭാരതത്തിന്റെ ഇന്നത്തെ അവസ്ഥ ഇതാണ്. ഒരു പാട്ടില് ഭാരതത്തിന്റെ വീണുപോയ അവസ്ഥയെക്കുറിച്ച് പാടുന്നു. പിന്നെ മറ്റൊരു പാട്ടില് ഭാരതത്തിന്റെ മഹിമ ചെയ്യുന്നു. ലോകത്തിലുളളവര്ക്ക് ഇക്കാര്യത്തെക്കുറിച്ച് അറിയില്ല. ഭാരതമായിരുന്നു 100 ശതമാനം വിവേകമുളളതായിരുന്നത് എന്നാല് ഇപ്പോള് 100 ശതമാനം അവിവേകിയായി. 2500 വര്ഷം 100 ശതമാനം വിവേകിയായിരുന്നു പിന്നീട് പൂര്ണ്ണമായും അവിവേകിയായി മാറുന്നു. അവിവേകിയാകാന് പൂര്ണ്ണമായും അരകല്പം എടുക്കുന്നു. പൂര്ണ്ണമായും അവിവേകിയായവരെ പിന്നെ ഒരു ജന്മം കൊണ്ട് വിവേകിയാക്കുന്നത് ബാബയാണ്. ആരെങ്കിലും അവിവേകിയായി കാര്യം ചെയ്താല് മനസ്സിനുള്ളില് കുത്തുന്നു, ചെയ്തുപോയ പാപം ഓര്മ്മയില് വരുന്നു. ഇനി മനസ്സിലാക്കി കാര്യങ്ങള് ചെയ്യണം. അറിവില്ലായ്മ കൊണ്ടുളള ഒരു കാര്യവും ഉണ്ടാകാതിരിക്കാന് വളരെ ശ്രദ്ധിക്കണം. മായയുടെ യുദ്ധം ഇങ്ങനെയാണ്, അറിയാന് പോലും സാധിക്കില്ല താന് തെറ്റായ കാര്യമാണ് ചെയ്യുന്നതെന്ന്. കാമത്തിന്റെ പകുതി ലഹരിയുണ്ടാകുന്നു. ബാബാ, കൊടുങ്കാറ്റ് വരുന്നുവെന്ന് കുട്ടികള് എഴുതുന്നു. കാമത്തിന്റെ കൊടുങ്കാറ്റ് കുറഞ്ഞതല്ല, പല പ്രകാരത്തിലുളള ലഹരി തലയെ ചൂടാക്കുന്നു. ബുദ്ധി ദേഹത്തിലേക്ക് പോകുന്ന രീതിയില് ദേഹത്തോട് സ്നേഹമുണ്ടാകുന്നു. യോഗം ശരിയായി ഇല്ലാത്തത് കാരണം അവസ്ഥ അപക്വമായിരിക്കുന്നു. അതുകൊണ്ട് പിന്നെ വളരെ നഷ്ടമുണ്ടാകുന്നു. ബാബയുടെ അടുത്ത് ഒരുപാട് റിപ്പോട്ടുകള് വരുന്നുണ്ട്. വളരെ വലിയ കൊടുങ്കാറ്റാണ് വരുന്നത്. ലോഭവും വളരെ ബുദ്ധിമുട്ടിക്കുന്നു, അവര് നിയമവിരുദ്ധമായി പെരുമാറുന്നു. ആ സന്ന്യാസികളെപ്പോലെ നിങ്ങളും സന്ന്യാസികളാണ്. അവര് ഹഠയോഗികളാണ്, നിങ്ങള് രാജയോഗികളാണ്. അവരും സംഖ്യാക്രമമനുസരിച്ചാണ്. ചിലര് തന്റെ കുടിലില് ഇരിക്കുന്നു, അവര്ക്ക് വേണ്ട ഭോജനം അവിടെ എത്തിച്ചേരുന്നു, ചിലര് യാചിച്ചും വാങ്ങുന്നു. വികാരങ്ങളെ സന്ന്യസിക്കുമ്പോള് പവിത്രത മനുഷ്യരെ ആകര്ഷിക്കുന്നു. അതിലും സംഖ്യാക്രമമനുസരിച്ചാണ്. ഇവിടെയും ജ്ഞാന-യോഗ ബലത്തിന്റെ ശക്തി വേണം. യോഗത്തില് എത്രത്തോളം ഇരിക്കുന്നുവോ അത്രയും ഈ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടിവരില്ല. യോഗമാണ് ആരോഗ്യത്തിന്റെ അടയാളം. പഴയ വികര്മ്മങ്ങളുടെ കണക്ക് അനുഭവിക്കേണ്ടി വന്നാലും ആധാരം യോഗത്തിലാണ്. ഇന്ന വസ്തു വേണം………. എന്നാകരുത്. സന്ന്യാസികള് യാചിക്കാറില്ല. യോഗ ശക്തിയുണ്ട്. തത്ത്വയോഗിയില് ശക്തിയുണ്ട്. നഗ്നസന്ന്യാസിമാര് മരുന്നുകള് ഉപയോഗിച്ച് ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നു. അത് കൃത്രിമമാണ്.

നിങ്ങളുടെ മുഴുവന് അടിസ്ഥാനവും യോഗത്തിലാണ്. നിങ്ങളുടെ യോഗം ബാബയോടാണ് അതുകൊണ്ട് പദവിയും ഉയര്ന്നത് ലഭിക്കുന്നു. നിങ്ങളുടെ ദേവിദേവതാധര്മ്മം വളരെ സുഖം നല്കുന്നതാണ്. അതിനുവേണ്ടി നിങ്ങള്ക്ക് ശ്രീമത്ത് ലഭിക്കുന്നു. അവര്ക്ക് ഈശ്വരീയ നിര്ദ്ദേശം ലഭിക്കുന്നില്ല. നിങ്ങള്ക്ക് ഈശ്വരന് വന്ന് നിര്ദ്ദേശം നല്കുന്നു. എത്ര അളവറ്റ ആസ്തിയാണ് ലഭിക്കുന്നത്, 21 ജന്മങ്ങളിലേയ്ക്കുളള പ്രാപ്തിയാണ്. പരമപിതാ പരമാത്മാവ് വന്ന് പഠിപ്പിക്കുന്നു. എന്നാല് കുട്ടികള് അച്ഛനെയും മറന്നുപോകുന്നു. യോഗം പൂര്ണ്ണമായും മുഴുകിയാല് ഈ ലോഭം, മോഹം തുടങ്ങി വികാരങ്ങള് ബുദ്ധിമുട്ടിക്കില്ല. ഇന്നത് വേണം വേണമെന്നുളളത് വളരെയധികം പേരെ ബുദ്ധിമുട്ടിക്കുന്നു. പക്കാ സന്ന്യാസികള്ക്ക് ഇങ്ങനെ വിചാരം വരില്ല. ഒരു കിളിവാതിലിലൂടെ എന്ത് ലഭിക്കുന്നുവോ അത് സ്വീകരിക്കുന്നു. അവര്ക്ക് കര്മ്മേന്ദ്രിയങ്ങളുടെമേല് പൂര്ണ്ണ നിയന്ത്രണമുണ്ടായിരിക്കും. അവര് ഒരിക്കലും മറ്റ് വസ്തുക്കള് സ്വീകരിക്കില്ല. ചിലര് സ്വീകരിക്കുന്നു. ഇവിടെയും അങ്ങനെയാണ്. വാസ്തവത്തില് ഈശ്വരന്റെ ഭണ്ഡാരയില് നിന്ന് എന്താണോ നിയമാനുസൃതം ലഭിക്കുന്നത് അതുപയോഗിച്ച് മുന്നോട്ട് പോകുന്നതാണ് ശരി. മനുഷ്യര്ക്ക് ഒത്തിരി ആശകള് ഉണ്ടാകുന്നു. ആശ പൂര്ണ്ണമാകുന്നില്ലെങ്കില് അലസരാകുന്നു. ഇവിടെ സര്വ്വരും സത്യസന്ധരും വിശ്വസ്തരുമാകണം. സര്വ്വ ആശകളെയും ഇല്ലാതാക്കണം. നിങ്ങള് കുട്ടികള് വളരെ ശ്രേഷ്ഠാചാരിയാകണം.

കുട്ടികള് പേര് പ്രശസ്തമാക്കുവാനായി ഓരോ പ്രകാരത്തിലുളള പുരുഷാര്ത്ഥം ബാബ ചെയ്യിപ്പിക്കുന്നു. ഒന്നാമതായി യോഗത്തിലിരിക്കണം കൂടാതെ ജ്ഞാനം ധാരണ ചെയ്ത് മറ്റുളളവരെ ചെയ്യിപ്പിക്കണം. ഗംഗ ഒഴുകണം, സത്യമായ യോഗം ഏതിനെയാണ് പറയുന്നതെന്ന് മനസ്സിലാക്കികൊടുക്കണം. ഭഗവാനാണ് സര്വ്വരുടെയും അച്ഛന്, കൃഷ്ണന് ഗോഡ് ഫാദറല്ല. ഇപ്പോള് ബാബ പറയുന്നു – എന്നെ ഓര്മ്മിക്കു എങ്കില് ഞാന് ശാന്തിയുടെയും സുഖത്തിന്റെയും ആസ്തി നല്കാം. എത്ര സഹജമായ കാര്യമാണ്. എന്തെങ്കിലുമൊക്കെ കുറവുകള് ഉണ്ടെങ്കില് അവര്ക്ക് അമ്പ് തറയ്ക്കില്ല. സേവനം വളരെയധികമുണ്ട്. മനുഷ്യര്ക്ക് ശ്മശാനത്തില് സമയം കിട്ടാറുണ്ട്. കുട്ടികള് വിവേകശാലിയാണെങ്കില്, സേവനത്തില് താല്പര്യമുളളവരാണെങ്കില്, ഒരു വികാരങ്ങളും ഇല്ലായെങ്കില് പോയി മനസ്സിലാക്കി കൊടുക്കാന് സാധിക്കും. ഒരേയൊരു ബാബയെ ഓര്മ്മിക്കു, ആ ബാബയില് നിന്ന് ഫലം അര്ത്ഥം ആസ്തി ലഭിക്കും എന്ന് നിങ്ങള് മനസ്സിലാക്കികൊടുക്കണം. സന്ന്യാസികള്, ഹഠയോഗികള്, ഗുരുക്കന്മാര് തുടങ്ങിയവര് എന്താണ് നല്കുന്നത്. അല്പകാല സുഖത്തിന്റെ പഠിപ്പാണ് അവര് നല്കുന്നത.് ബാക്കിയെല്ലാവരും ദു:ഖമാണ് നല്കുന്നത് എന്നാല് ഈ ബാബ സദാ സുഖത്തിലേക്കുളള വഴി പറഞ്ഞു തരുന്നു. ഇപ്പോള് ബാബ പറയുന്നു – എന്നെ ഓര്മ്മിക്കു. വിനാശം മുന്നിലുണ്ട്, എന്നെ ഓര്മ്മിച്ചാല് സ്വര്ഗ്ഗത്തിന്റെ അധികാരിയാകാം. പവിത്രമായിരിക്കണം. ക്ഷണക്കത്തുകള് നല്കണം. ഓരോ ദിനങ്ങള് കഴിയുന്തോറും പോയിന്റുകള് സഹജമാക്കി തരുന്നു. വലിയ-വലിയ പട്ടണങ്ങളില് ശ്മശാനത്തില് വളരെപേര് വരാറുണ്ട്. ശ്മശാനത്തില് സേവനം കൂടുതല് ചെയ്യാന് സാധിക്കും. കുട്ടികള് പറയുന്നു ഞങ്ങള്ക്ക് സമയമില്ല, ശരി അവധി എടുത്തു വരൂ. സേവനത്തില് വളരെ പ്രയോജനമുണ്ട്. വിനാശം ഉണ്ടാവുക തന്നെ ചെയ്യും. ഭൂമികുലുക്കം ഉണ്ടാകും, എല്ലാ ഡാമുകളും തകരും. വളരെയധികം ആപത്തുകള് വരാന് പോകുന്നു. ജ്ഞാനമുള്ളവര് നൃത്തം ചെയ്തുകൊണ്ടിരിക്കും. സേവനയുക്തരായ കുട്ടികള് പിന്നീട് ഹനുമാനെപ്പോലെ സ്ഥിരതയോടിരിക്കും. ചിലര് ബോംബിന്റെ ശബ്ദം കേള്ക്കുമ്പോഴേ മരിക്കും. ഹനുമാന് ഒരാളുടെ ഉദാഹരണമാണ്, എന്നാല് 108 പേര് ഇങ്ങനെ ശക്തിശാലികളായിരിക്കില്ലേ. സേവനത്തിലൂടെ ആ ശക്തി വരും. ബാബ പറയുന്നു കുട്ടികളേ സേവനം ചെയ്ത് ഉയര്ന്ന പദവി നേടൂ, പിന്നീട് പശ്ചാത്തപിക്കേണ്ടി വരരുത്. അതുകൊണ്ട് നേരത്തെ തന്നെ പറയുന്നു ഉയര്ന്ന പദവി നേടൂ. ആര്ക്കു വേണമെങ്കിലും മനസ്സിലാക്കി കൊടുക്കാന് വളരെ സഹജമാണ്. ക്ഷേത്രങ്ങളില് പോയും നിങ്ങള്ക്ക് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും. ആരാണ് ഇവര്ക്ക് ഈ രാജ്യം നല്കിയത് ? പെട്ടെന്ന് പറയും ഭഗവാനാണ് നല്കിയത്. മനുഷ്യരോട് ചോദിക്കൂ നിങ്ങള്ക്ക് ഈ ധനം ആരാണ് നല്കിയത്? ഉടന് പറയും ഭഗവാനാണ്. ലക്ഷ്മീനാരായണന് ഈ ധനം എങ്ങനെയാണ് നല്കിയത് – ഇതും മനസ്സിലാക്കി കൊടുക്കണം. ബാബയെ അറിയുന്നതിലൂടെ നിങ്ങള്ക്കും ആ പദവി നേടാന് സാധിക്കും. വരൂ മനസ്സിലാക്കി തരാം അല്ലെങ്കില് ഇന്ന അഡ്രസില് വന്ന് മനസ്സിലാക്കൂ. ഇവിടെ പൈസയൊന്നും നല്കണ്ട. നിങ്ങള് കുട്ടികളുടെ ബുദ്ധിയില് സര്വ്വ രഹസ്യങ്ങളും ഉണ്ട്. ലക്ഷ്മീ – നാരായണന്, സീത-രാമന് ഈ രാജ്യം ആരാണ് നല്കിയത്? തീര്ച്ചയായും ഭഗവാനില് നിന്നാണ് ലഭിച്ചത്. സൂര്യവംശി ചന്ദ്രവംശി രാജധാനി സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിങ്ങള്ക്ക് സാക്ഷാത്കാരവും ലഭിച്ചിട്ടുണ്ട് – എങ്ങനെയാണ് ലക്ഷ്മിനാരായണന് പിന്നീട് രാമന്-സീതയ്ക്ക് രാജ്യം നല്കുന്നത്. ലക്ഷ്മി നാരായണന് പിന്നീട് ഭഗവാനില് നിന്നു നേടുന്നു, മനസ്സിലാക്കി കൊടുക്കാന് സാധിക്കില്ലേ. കാര്യങ്ങള് വളരെ സഹജവും മാധുര്യമുള്ളതുമാണ്. പറയൂ, പരമോന്നതന് ബാബയല്ലേ. ആ പരമപിതാ പരമാത്മാവിനെ അറിയാമല്ലോ? ബാബ പറയുന്നു ബാബയെ മാത്രം ഓര്മ്മിക്കൂ. കൃഷ്ണനെ ബാബ എന്നു വിളിക്കില്ല. കൃഷ്ണന് കഴിഞ്ഞ ജന്മത്തില് ഈ രാജയോഗത്തിലൂടെയാണ് ഈ പദവി നേടിയത്. ഇങ്ങനെയുള്ള പോയിന്റ്സ് നോട്ട് ചെയ്യണം. പിന്നീട് മറക്കാന് പാടില്ല. മനുഷ്യര് എന്തെങ്കിലും കാര്യം ഓര്മ്മിക്കണമെങ്കില് തുണിയുടെ അറ്റം കെട്ടിയിടുന്നു. അതുപോലെ നിങ്ങളും രണ്ട് കാര്യങ്ങള് കേള്പ്പിക്കൂ. അതായത്, ബാബ പറയുന്നു മന്മനാഭവ മദ്ധ്യാജി ഭവ. ബാബ നമ്മളോട് പറഞ്ഞിരിക്കുന്നു സര്വ്വര്ക്കും സന്ദേശം കൊടുക്കൂ – സര്വ്വ ധര്മ്മാനി…..നിങ്ങള് ഒറ്റയ്ക്കു വന്ന ആത്മാവായിരുന്നു- ഇങ്ങനെ പ്രദര്ശനിയിലൂടെ വളരെ സേവ ചെയ്യാന് സാധിക്കും. ഇപ്പോള് അച്ഛനായ എന്നെ ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാകും കൂടാതെ നിങ്ങള് എന്റെയടുത്തേക്ക് എത്തിച്ചേരും. ഈ അന്തിമ ജന്മത്തില് പവിത്രമാകണം. അമരലോകത്തിലേക്ക് പോകണമെങ്കില് എന്നെ ഓര്മ്മിക്കൂ. ഇത് മനസ്സിലാക്കിക്കൊടുക്കുവാനുള്ള ജോലി മാത്രം ചെയ്യൂ. അരകല്പം ഭക്തിയില് അലഞ്ഞു. ഈ ജന്മത്തില് ഈ സന്ദേശം സര്വ്വര്ക്കും കൊടുക്കണം. ബാബ എന്താണ് പറയുന്നത് എന്ന് പെരുമ്പറ മുഴക്കണം. ബാബയുടെ സന്ദേശം നല്കണം. ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ, കൂടുതല് മനസ്സിലാക്കണമെങ്കില് വന്നു മനസ്സിലാക്കൂ. നിങ്ങള്ക്ക് വളരെ സേവനം ചെയ്യാന് സാധിക്കും. സേവ ചെയ്യാനുളള സമ്പത്ത് സമയത്ത് കിട്ടിക്കൊളളും. ആഹാരം സ്വയം പാകം ചെയ്യണം. സേവനം ചെയ്യാന് സാധിക്കും. സേവനത്തിന് വളരെ സാധ്യതകള് ഉണ്ട്. എന്നാല് ഭാഗ്യത്തിലില്ലെങ്കില് എന്തു ചെയ്യാന് സാധിക്കും. നല്ലവരാണോ എന്ന് നോക്കുന്നു. ബാബ പറയുന്നു ശരി – ഞാന് നിങ്ങള്ക്ക് കിറ്റ് ബാഗ് ഉണ്ടാക്കി തരാം, ആര്ക്കെങ്കിലും കുറച്ചെങ്കിലും രഹസ്യം മനസ്സിലാക്കികൊടുക്കണം. ബാബ വന്നിരിക്കുന്നു ഭക്തിയുടെ ഫലം നല്കാന്, പറയുന്നു കുട്ടികളേ ഇപ്പോള് അശരീരിയായി തിരിച്ച് മടങ്ങണം അതുകൊണ്ട് എന്നെ ഓര്മ്മിച്ച് മടങ്ങണം, എന്നെ ഓര്മ്മിക്കു എങ്കില് നിങ്ങളുടെ കര്മ്മാതീത അവസ്ഥയുണ്ടാകും. ബാബ ഗ്യാരന്റി നല്കുന്നു നിങ്ങള് സ്വര്ഗ്ഗത്തിന്റെ അധികാരിയാകും. വളരെ പേര്ക്ക് സന്ദേശം ലഭിക്കണം. സ്വന്തം ഗ്രാമത്തില് സേവനം ചെയ്യാന് സാധിക്കും. അല്ലെങ്കില് പുറത്ത് പോയി ചെയ്യു. സേവനം ചെയ്യാനുളള ധനം സമയത്ത് ലഭിച്ചുകൊളളും. എന്തെങ്കിലും സേവനം ചെയ്തു കാണിക്കണം. ജോലിയില് ഇരുന്നാലും സേവനം വളരെ ചെയ്യാന് സാധിക്കും. 8 മണിക്കൂര് വിശ്രമിക്കൂ എങ്കില്പോലും വളരെ സമയമുണ്ട്. ഒരു മണിക്കൂര് സത്യതയോടെ സേവനം ചെയ്താലും വളരെ നല്ല പദവി നേടാന് സാധിക്കും. നാലുപാടും ചുറ്റിക്കറങ്ങിക്കൊണ്ടിരുക്കൂ, എന്നാല് ഇതില് നിര്ഭയത വേണം. ഞാന് യാചകനല്ല എന്ന് അവര്ക്ക് ആദ്യം പറഞ്ഞുകൊടുക്കണം. ഞാന് താങ്കള്ക്ക് ഈശ്വരന്റെ വഴി പറഞ്ഞു തരാന് വന്നിരിക്കുന്നു. ഞങ്ങള്ക്ക് ആജ്ഞ ലഭിച്ചിട്ടുണ്ട് – ഒരു മിനിറ്റിന്റെ മഹാമന്ത്രം നല്കണം. ഇതാണ് സഞ്ജീവനി അമൃത്. ഞങ്ങള് ബാബയുടെ സന്ദേശം നല്കാന് വന്നിരിക്കുകയാണ്. ബാബ പറയുന്നു ബാബയെ മാത്രം ഓര്മ്മിക്കു. സേവനം ധാരളമുണ്ട്. എന്നാല് സ്വയം തന്നെ ഏതെങ്കിലും ദേഹാഭിമാനമുണ്ടെങ്കില് അമ്പ് കൊളളുകയില്ല. ബാബയോട് സത്യമായിരിക്കണം. മിത്ര-സംബന്ധികളെ ഓര്മ്മിച്ച് കൊണ്ടിരിക്കരുത്. അത് വേണം, ഇത് വേണം…….നിങ്ങള് ഒന്നും യാചിക്കരുത്. നിങ്ങള് ആരില് നിന്നും ഒന്നും വാങ്ങാന് പാടില്ല. മറ്റുളളവരുടെ കൈകൊണ്ട് ഉണ്ടാക്കിയത് കഴിക്കാന് പാടില്ല. നാം നമ്മുടെ കൈകള് കൊണ്ട് ഉണ്ടാക്കി കഴിക്കണം. സ്വന്തം കൈകള് കൊണ്ട് ഉണ്ടാക്കി കഴിക്കുമ്പോള് വളരെ ശക്തിയുണ്ടാകും. എന്നാല് ഇത്ര പരിശ്രമം ആരും ചെയ്യുന്നില്ല. മായ വളരെ ബലവാനാണ്. ദേഹാഭിമാനത്തിന്റെ രോഗം വളരെ ബുദ്ധിമുട്ടിക്കുന്നു. വളരെ പ്രയത്നിക്കണം യോഗത്തിലിരിക്കാന് സാധിക്കുന്നില്ലയെങ്കില് ഉണ്ടാക്കുന്നത് തന്നെ ഉപേക്ഷിക്കുന്നു. ശരി യോഗത്തിലിരുന്ന് കഴിക്കാനെങ്കിലും സാധിക്കില്ലേ. ദേഹിയഭിമാനി അവസ്ഥ വര്ദ്ധിപ്പിക്കുവാനായി വളരെ പ്രയത്നിക്കണം. വലിയ സത്സംഗങ്ങളില് ഒരേയൊരു കാര്യം പോയി മനസ്സിലാക്കി കൊടുക്കു – ഭഗവാന്റെ വാക്കുകള്, എന്നെ മാത്രം ഓര്മ്മിച്ചാല് പിന്നെ സ്വര്ഗ്ഗത്തിലേക്ക് വരാന് സാധിക്കും. ഭാരതം സ്വര്ഗ്ഗമായിരുന്നില്ലേ. വളരെ പരിശ്രമിക്കണം – വിശ്വത്തിന്റെ അധികാരിയാവുക, ഉയര്ന്ന പദവിയാണ്. പ്രജയിലേക്ക് വരുക എന്നത് വലിയ കാര്യമൊന്നുമല്ല. ശരി

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഒരു കാര്യവും അറിവില്ലായ്മയോടെ ചെയ്യരുത് ഇതിനായി ജ്ഞാന യോഗത്തിന്റെ ബലം ശേഖരിക്കണം. സമയം കണ്ടെത്തി സത്യതയോടെ നിര്ഭയതയോടെ തീര്ച്ചയായും സേവനം ചെയ്യണം. സേവനത്തിലൂടെയാണ് ശക്തി ഉണ്ടാകുന്നത്.

2) ദേഹാഭിമാനത്തിന്റെ രോഗത്തില് നിന്നും രക്ഷപെടുന്നതിനായി ഭോജനം വളരെ യോഗയുക്തമായിരുന്നു കഴിക്കണം. തന്റെ കൈകള് കൊണ്ട് ഉണ്ടാക്കി ശുദ്ധഭോജനം സ്വീകരിക്കാന് സാധ്യമെങ്കില് ചെയ്യണം.

വരദാനം:-

ഏതുപോലെയാണോ പനിനീര് പുഷ്പം ദുര്ഗന്ധമുള്ള വളത്തില് നിന്ന് സുഗന്ധം ധാരണ ചെയ്ത് സുഗന്ധമുള്ള പനിനീര് പുഷ്പമാകുന്നത്. ഇതുപോലെ താങ്കള് വിശ്വ പരിവര്ത്തകരായ ശ്രേഷ്ഠ ആത്മാക്കളും അശുഭ, വ്യര്ത്ഥ, സാധാരണ ഭാവനയെയും ഭാവത്തെയും ശുഭ ഭാവത്തിലേക്കും ഭാവനയിലേക്കും പരിവര്ത്തനപ്പെടുത്തൂ, അപ്പോള് ബ്രഹ്മാ ബാബയ്ക്ക് സമാനം അവ്യക്ത ഫരിസ്തയാകുന്നതിന്റെ ലക്ഷണം സഹജവും സ്വതവേയും വരും. ഇതിലൂടെ മാലയുടെ മുത്ത്, മുത്തിന് സമീപം വരും.

സ്ലോഗന്:-

ലൗലീന സ്ഥിതിയുടെ അനുഭവം ചെയ്യൂ :
ബാപ്ദാദയ്ക്ക് കുട്ടികളോട് ഇത്രയും സ്നേഹമുണ്ട് ബാബ മനസ്സിലാക്കുന്നത് ഓരോ കുട്ടിയും എന്നെക്കാളും മുന്നിലാകണം. ലോകത്തിലും ആരോടാണോ കൂടുതല് സ്നേഹമുള്ളത് അവരെ തന്നെക്കാളും മുന്നോട്ട് നയിക്കുന്നു. ഇതാണ് സ്നേഹത്തിന്റെ അടയാളം. ബാപ്ദാദയും പറയുന്നു എന്റെ കുട്ടികളില് ഇപ്പോള് ഒരു കുറവും ഉണ്ടായിരിക്കരുത്, എല്ലാവരും സമ്പൂര്ണ്ണരും, സമ്പന്നരും, സമാനരുമാകണം.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top