14 January 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

January 13, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ, ഈ ശരീരം രാവണന്റെ സ്വത്താണ്. ഇത് രാവണന് കൊടുത്ത് അശരീരിയായി വീട്ടിലേക്ക് പോകണം, അതിനാല് ഇതിനോടുള്ള മമത്വം ഉപേക്ഷിക്കൂ.

ചോദ്യം: -

മുഴുവന് സൃഷ്ടിക്ക് സുഖവും ശാന്തിയും ദാനം നല്കുന്നതിനുള്ള വിധിയെന്താണ് ?

ഉത്തരം:-

അതിരാവിലെ എഴുന്നേറ്റ് അശരീരിയായി ബാബയുടെ ഓര്മ്മയിലിരിക്കണം, ഇതാണ് വിശ്വത്തിന് ശാന്തി ദാനം നല്കുന്നതിനുള്ള വിധി. സ്വദര്ശനചക്രം കറക്കുക, ഇതാണ് സുഖം ദാനം നല്കുന്നതിനുള്ള വിധി. ജ്ഞാനത്തിലൂടെയും യോഗത്തിലൂടെയുമാണ് നിങ്ങള് സദാ ആരോഗ്യശാലിയും സമ്പന്നരുമാകുന്നത്. സൃഷ്ടി പുതിയതായി മാറുന്നു.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

എനിക്ക് നിന്റെ ശരണം നല്കൂ രാമാ….

ഓം ശാന്തി. ഭക്തര് ഭക്തി മാര്ഗ്ഗത്തില് ഈ ഗീതം പാടുന്നു- ഹേ രാമാ നിന്റെ ശരണം നല്കൂ എന്ന്. ഇംഗ്ലീഷില് അസൈലം(അഭയം) നല്കിയാലും എന്ന് പറയാറുണ്ട്. ശരണാഗതിയെന്നാണ് ഹിന്ദിയിലെ വാക്ക്. ഭക്തര് പാടുന്നു കാരണം രാവണ രാജ്യമാണ്. രാവണനെ കത്തിക്കുന്നുമുണ്ട്, ഇതിലൂടെയും തെളിയുന്നു ഇത് രാവണ രാജ്യമാണ്. ഇതിന്റെ അര്ത്ഥവും ആരും മനസ്സിലാക്കുന്നില്ല. രാവണന്റെ വിനാശത്തിനു വേണ്ടി ദസ്ഹര ആഘോഷിക്കുന്നു. ഇതും ഒരു അടയാളമാണ്. ഇപ്പോള് ഇത് സംഗമമാണ്, അതിനാല് ഈ സമയത്ത് തന്നെയാണ് രാമന്റെ ശരണത്തില് വന്നിട്ടുണ്ടാവുക, രാവണന്റെ നാശം ചെയ്തിട്ടുണ്ടാകുക. ഭൂതകാലത്തില് എന്തെന്തെല്ലാം ഉണ്ടായിരുന്നുവോ അതിന്റെ തന്നെയാണ് നാടകമുണ്ടാക്കുന്നത്. കുട്ടികളായ നിങ്ങള്ക്കറിയാം ഇപ്പോള് നമ്മള് രാവണന്റെ ജയിലില് നിന്നും പുറത്തുകടന്ന് രാമന്റെ ആശ്രയത്തില് വന്നു. രാമ രാജ്യത്തില് രാവണ രാജ്യം ഉണ്ടാകുകയില്ല, രാവണ രാജ്യത്തില് രാമ രാജ്യവും ഉണ്ടാകുകയില്ല. പാടാറുമുണ്ട്- അര കല്പം രാമ രാജ്യം, അര കല്പം രാവണ രാജ്യം. സത്യയുഗത്തെയും ത്രേതായുഗത്തെയും രാമ രാജ്യമെന്നു പറയും. സംഗമയുഗത്തില് ആര് രാമന്റെ ആശ്രയത്തില് വന്നുവോ അവര് തന്നെയാണ് രാമ രാജ്യത്തില് വന്നിട്ടുണ്ടാകുക. നിങ്ങള്ക്കറിയാം നമ്മളിപ്പോള് രാമന്റെ ശരണത്തിലാണ്. ഈ മുഴുവന് ലോകം ഒരു ദ്വീപാണ്, നാല് വശത്തും ജലമാണ്. നടുക്കാണ് ദ്വീപ്. വലിയ വലിയ ദ്വീപുകളില് ചെറിയ ചെറിയ ദ്വീപുകളും ഉണ്ടായിരിക്കും. ഇപ്പോള് കുട്ടികളാകുന്ന നിങ്ങളുടെ ബുദ്ധിയിലുണ്ട്- മുഴുവന് ലോകത്തിലും ഇപ്പോള് രാവണ രാജ്യമാണ്. എന്നു മുതല് ആരംഭിക്കുന്നു? മനസ്സിലാക്കി തരുന്നു- പകുതി- പകുതിയാണ്. രാമ രാജ്യത്തില് സുഖമാണ്, ബ്രഹ്മാവിന്റെ ദിനം. രാവണ രാജ്യത്തില് ദുഃഖം അര്ത്ഥം ബ്രഹ്മാവിന്റെ രാത്രിയാണ്. അര കല്പം വെളിച്ചമെങ്കില് അര കല്പം അന്ധകാരം. സത്യ ത്രേതായുഗത്തില് ഭക്തിയുടെ പേരോ അടയാളമോ പോലുമില്ല. പിന്നെ അര കല്പം ഭക്തി മാര്ഗ്ഗമാണ് ദ്വാപര കലിയുഗത്തില്. ഭക്തി രണ്ട് പ്രകാരത്തിലുണ്ട്. ദ്വാപരയുഗത്തില് ആദ്യം അവ്യഭിചാരി ഭക്തിയാണ്, കലിയുഗത്തില് വ്യഭിചാരിഭക്തിയായി മാറുന്നു. ഇപ്പോള് നോക്കൂ- മത്സ്യം, കൂര്മ്മം സര്വ്വതിനെയും ഭക്തി ചെയ്യുന്നു. മനുഷ്യരുടെ ബുദ്ധി സതോ,രജോ,തമോ ആകുക തന്നെ വേണം. ഈ അവസ്ഥകളിലൂടെ കടന്നു പോകണം.

ബാബ മനസ്സിലാക്കി തരുന്നു- നിങ്ങള് ഇപ്പോള് രാമന് അഥവാ ശിവബാബയുടെ മടിത്തട്ടില് വന്നു കഴിഞ്ഞു. ഈശ്വരനെ ബാബ എന്നു പറയുന്നു. ബാബ അച്ഛനാണ്, അച്ഛനെ സര്വ്വവ്യാപിയെന്നു പറയുന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? പറയും- ഇന്ന ശാസ്ത്രത്തില് വ്യാസ ഭഗവാന് എഴുതിയിട്ടുണ്ട് എന്ന്. ബാബ മനസ്സിലാക്കി തരുന്നു- സര്വ്വവ്യാപിയെന്നു പറഞ്ഞതിലൂടെ നിങ്ങള്ക്ക് യാതൊരു നേട്ടവും ഉണ്ടായിട്ടില്ല. സത്ഗതി നല്കുന്നയാള് തീര്ച്ചയായും ഉണ്ടാകണം. അത് തീര്ച്ചയായും മറ്റൊരാളായിരിക്കും. സത്ഗതി നല്കുന്നത് ഗോഡ് ഫാദര് ആണ്. ഇത് നിങ്ങളുടെ ഈശ്വരീയ ജന്മമാണ്. നിങ്ങള് ഇപ്പോള് സംഗമത്തിലാണ്. ഈ സംഗമ സമയത്തെ പകലായോ രാത്രിയായോ കണക്കാക്കാന് സാധിക്കില്ല. ഇത് ചെറിയ സംഗമയുഗമാണ്, ഈ സമയത്താണ് ലോകം പരിവര്ത്തനപ്പെടേണ്ടത്. ഇരുമ്പുയുഗത്തില് നിന്നും സ്വര്ണ്ണിമയുഗമായി മാറുന്നു. രാവണരാജ്യം മാറി രാമരാജ്യമാകുന്നു. ആ രാമരാജ്യത്തിലേക്ക് പോകുന്നതിനുള്ള പുരുഷാര്ത്ഥമാണ് നിങ്ങള് ചെയ്തു കൊണ്ടിരിക്കുന്നത്. അതിനാല് ഇങ്ങനെയിങ്ങനെയുള്ള ഗീതങ്ങളും ഉപയോഗപ്പെടുന്നുണ്ട്. ഇത് ശ്ലോകം പോലെയാണ്. ഇതിന്റെ അര്ത്ഥം ബാബ മനസ്സിലാക്കി തരുന്നു. രാമന്റെ ശരണത്തില് വരുന്നതിലൂടെ നിങ്ങള് സുഖം അര്ത്ഥം രാമ രാജ്യത്തില് വരുന്നു. ഒരു കഥയുമുണ്ട്- അതില് ചോദിക്കുന്നുണ്ട് നിങ്ങള് ആദ്യം സുഖമാണൊ ആഗ്രഹിക്കുന്നത് അതോ ദുഃഖമാണൊ എന്ന്. പറഞ്ഞു സുഖം മതിയെന്ന്, കാരണം സുഖത്തില് കാലന് ഒരിക്കലും കൊണ്ടു പോകാന് വരില്ല. എന്നാല് അര്ത്ഥം മനസ്സിലാക്കുന്നില്ല. ബാബയിരുന്ന് നല്ല രീതിയില് മനസ്സിലാക്കി തരുന്നു. നിങ്ങളുടെ ബുദ്ധിയിലുണ്ട്- നമ്മുടെ ദേവീദേവതാ കുലം വളരെ ഉയര്ന്നതായിരുന്നു. ആദ്യം ബ്രാഹ്മണ കുലം ഉണ്ടാകുന്നു, പിന്നീട് ദേവതയാകുന്നു, പിന്നെ ക്ഷത്രിയര്, വൈശ്യര്, ശൂദ്രരായി മാറുന്നു. നിങ്ങള്ക്കറിയാം നമ്മള് തന്നെയാണ് ഈ വര്ണ്ണങ്ങളിലൂടെ കടന്നു വന്നത്. ഇപ്പോള് വന്ന് ബ്രാഹ്മണരായിരിക്കുന്നു. ഈ വിരാട രൂപം തീര്ത്തും ശരിയാണ്. വര്ണ്ണങ്ങള് ഏതൊക്കെയാണെന്ന് തെളിയുന്നു. സത്യയുഗത്തില് മാത്രമായി 84 ജന്മങ്ങള് എടുക്കാന് സാധിക്കില്ല. ഈ വര്ണ്ണങ്ങളിലൂടെ കറങ്ങിക്കൊണ്ടിരിക്കുന്നു. ഡ്രാമയുടെ ചക്രം പൂര്ത്തിയായിയെന്നാല് 84 ജന്മങ്ങള് പൂര്ത്തിയായി. ചക്രത്തില് വരുക തന്നെ വേണം, അതിനാല് കാണിക്കുന്നുണ്ട്- ദേവവര്ണത്തില് ഇത്രയും സമയം, ക്ഷത്രിയ വര്ണത്തില് ഇത്രയും സമയം എന്ന്. മുമ്പ് ഇതൊന്നും നമുക്ക് ഒട്ടും അറിയില്ലായിരുന്നു. ഇങ്ങനെ വര്ണ്ണങ്ങളിലൂടെ കടന്നു പോകണം എന്ന് ശാസ്ത്രങ്ങളിലും ഒരിക്കലും കേട്ടിട്ടുണ്ടായിരുന്നില്ല. നിങ്ങള്ക്കറിയാം 84 ജന്മങ്ങളെടുക്കുന്നത് ആരാണ് എന്ന്. ആത്മാവും പരമാത്മാവും വളരെ കാലമായി പിരിഞ്ഞിരിക്കുകയായിരുന്നു….ഈ കാര്യം തെളിയിച്ച് മനസ്സിലാക്കി കൊടുക്കണം. ആദ്യമാദ്യം ദേവീ ദേവതമാര് തന്നെയായിരുന്നു ഭാരതത്തില് ഉണ്ടായിരുന്നത്. ഭാരതം സ്വര്ണ്ണിമയുഗമായിരുന്നു. ആ സമയത്ത് മറ്റൊരു ധര്മ്മം ഉണ്ടായിരുന്നില്ല. പിന്നീട് ചക്രത്തിന് കറങ്ങുക തന്നെ വേണം. മനുഷ്യന് പുനര്ജന്മം എടുക്കുക തന്നെ വേണം. ചക്രത്തെ വെച്ച് പറഞ്ഞു കൊടുക്കാന് വളരെ സഹജമാണ്. ബാബ നിര്ദ്ദേശം നല്കുന്നു- പ്രദര്ശനിയില് ഇങ്ങനെ ഇങ്ങനെയൊക്കെ മനസ്സിലാക്കി കൊടുക്കണം. ഈ സമയത്ത് നമുക്ക് പുതിയ ലോകത്തേക്ക് പോകണം അപ്പോള് ബാബ പറയുന്നു- ഇത് പഴയ ലോകമാണ്. ഈ പഴയ ലോകം, പഴയ ശരീരത്തിന്റെ സംബന്ധികള് ഇവ ബുദ്ധി കൊണ്ട് ത്യാഗം ചെയ്യൂ. ബുദ്ധിയിലൂടെ പുതിയ വീടിനെ ആഹ്വാനം ചെയ്യുന്നു. ഇതാണ് പരിധിയില്ലാത്ത സന്യാസം. ദേഹസഹിതം, പഴയലോകത്തിലെ സംബന്ധങ്ങളെയെല്ലാം മറക്കണം. ബാബ പറയുന്നു- സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ. നിങ്ങള് യഥാര്ത്ഥത്തില് മുക്തിധാമിലാണ് നിവസിച്ചിരുന്നത്. സര്വ്വ ധര്മ്മങ്ങളിലുള്ളവരോട് ബാബ പറയുന്നു- ഇപ്പോള് തിരികെ പോകണം. മുക്തിയെ സര്വ്വരും ഓര്മ്മിക്കുന്നുണ്ടല്ലോ. ഇപ്പോള് തന്റെ വീട്ടിലേക്ക് പോകൂ. എവിടെ നിന്നാണൊ നിങ്ങള് വിവസ്ത്രരായി (അശരീരിയായി) വന്നത് അവിടേക്ക് അശരീരിയായിട്ട് തന്നെ പോകണം. ശരീരത്തെ കൊണ്ടുപോകാന് സാധിക്കില്ല. വന്നത് അശരീരിയായി, എങ്കില് പോകേണ്ടതും അശരീരിയായി തന്നെ. കേവലം എപ്പോള് പോകണം, എപ്പോള് വരണം, ഈ ചക്രത്തെ മനസ്സിലാക്കണം. സത്യയുഗത്തില് ആദ്യം ദേവീ ദേവതാ ധര്മ്മത്തിലുള്ളവര് തന്നെയാണ് വരുന്നത്, പിന്നീട് നമ്പര് അനുസരിച്ച് വന്നുകൊണ്ടിരിക്കുന്നു. മൂലവതനത്തില് നിന്നും സര്വ്വരും വന്നു കഴിയുമ്പോള് തിരികെ പോകാന് ആരംഭിക്കുന്നു. അവിടേക്ക് ആത്മാവിന് മാത്രമേ പോകാന് സാധിക്കൂ. ഈ ശരീരം രാവണന്റെ സ്വത്താണ്, അതിനാല് ഇത് രാവണന് തന്നെ നല്കിയിട്ട് പോകണം. ഇതെല്ലാം ഇവിടെ തന്നെ നശിക്കുന്നു. നിങ്ങള് അശരീരിയായി പോകൂ. ബാബ പറയുന്നു- ഞാന് നിങ്ങളെ കൊണ്ടു പോകാന് വന്നിരിക്കുകയാണ്. ബാബ എത്ര സഹജമായി മനസ്സിലാക്കി തരുന്നു, ധാരണയും ഉണ്ടാകണം. പിന്നീട് മറ്റുള്ളവര്ക്കും പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. നിങ്ങള് ഗ്യാരന്റി നല്കുന്നു- ബാബാ ഞങ്ങള് കേട്ട് മറ്റുള്ളവരെയും കേള്പ്പിക്കും. ആര്ക്കാണോ ഈ അഭ്യാസം ഉള്ളത് അവര്ക്ക് കേള്പ്പിക്കാന് സാധിക്കും. നിങ്ങള്ക്കറിയാം നമുക്ക് ഈ ലോകത്തെ പവിത്രമാക്കണം. യോഗത്തിലിരുന്ന് ശാന്തിയുടെയും സുഖത്തിന്റെയും ദാനം ചെയ്യണം. അതിനാല് ബാബ പറയുന്നു- രാത്രിയില് എഴുന്നേറ്റ് യോഗത്തിലിരിക്കൂ, സൃഷ്ടിക്ക് ദാനം നല്കൂ. അതിരാവിലെ അശരീരീയായി ഇരിക്കുമ്പോള് നിങ്ങള് ഭാരതത്തിനു മാത്രമല്ല, മുഴുവന് സൃഷ്ടിക്കും യോഗത്തിലൂടെ ശാന്തിയുടെ ദാനം നല്കുന്നു. പിന്നെ ചക്രത്തിന്റെ ജ്ഞാനം സ്മരിക്കുന്നതിലൂടെ നിങ്ങള് സുഖം ദാനം ചെയ്യുന്നു. ധനത്തിലൂടെ സുഖം ലഭിക്കുന്നു. അതിനാല് അതിരാവിലെ എഴുന്നേറ്റ് ഓര്മ്മയിലിരിക്കൂ. ബാബാ….. ഇതാ ഞാന് അങ്ങയുടെ അടുത്ത് എത്തി കഴിഞ്ഞു. ഇപ്പോള് എന്റെ 84 ജന്മങ്ങള് പൂര്ത്തിയായി. അതിനാല് അതിരാവിലെയെഴുന്നേറ്റ് ബാബയെ ഓര്മ്മിച്ച് സുഖവും ശാന്തിയും ദാനം നല്കേണ്ടതുണ്ട്. യോഗത്തിലുടെയും ജ്ഞാനത്തിലൂടെയും ആരോഗ്യവും സമ്പത്തും ലഭിക്കുന്നു. നമ്മള് സദാ ആരോഗ്യശാലിയായി കഴിയുമ്പോള് സൃഷ്ടി തന്നെ പുതിയതായി മാറുന്നു. സത്യ ത്രേതായുഗത്തില് സമ്പന്നരും ആരോഗ്യശാലികളുമായിരിക്കും. കലിയുഗത്തില് അനാരോഗ്യരും അസമ്പന്നരുമാണ്. ഇപ്പോള് നമ്മള് ആരോഗ്യശാലിയും സമ്പന്നരുമായി മാറുന്നു. പിന്നീട് അര കല്പം നമ്മുടെ തന്നെ രാജ്യമായിരിക്കും. ബുദ്ധിയില് ഈ ജ്ഞാനം ഉണ്ടെങ്കിലേ സന്തോഷം ഉണ്ടായിരിക്കൂ. ഇതും എഴുതൂ-2500 വര്ഷത്തേയ്ക്ക് സദാ ആരോഗ്യശാലിയും സമ്പന്നരുമാകണമെങ്കില് ഈ ഈശ്വരീയ പ്രകൃതിചികില്സാ കേന്ദ്രത്തില് വരൂ എന്ന്. എന്നാല്ജ്ഞാനം ഉള്ളവര്ക്കേ ഇത് എഴുതാന് സാധിക്കൂ. അല്ലാതെ സേവാ കേന്ദ്രം ഞങ്ങള് തുറക്കുന്നു, സേവനം താങ്കള് വന്ന് ചെയ്യൂ… അങ്ങനെയാകരുത്. ആര് സേവാകേന്ദ്രം തുറക്കുന്നുവൊ അവര് തന്നെ സേവനവും ചെയ്യണം. പവിത്രതയുടെ മേല് തന്നെയാണ് മുഴുവന് വഴക്കും ഉണ്ടാകുന്നത്. വിഷം ലഭിക്കാതിരിക്കുമ്പോള് അക്രമങ്ങളുണ്ടാകുന്നു. ഇത് സംഗമമാണ്. അതിനാല് ബുദ്ധിയില് സുഖധാമിനെയും ശാന്തിധാമിനെയും തന്നെ ഓര്മ്മിക്കണം. ഇത് ദുഃഖധാമമാണ് അതിനാലാണ് സുഖധാമിനെ ഓര്മ്മിക്കുന്നത്. അതു കൊണ്ട് തന്നെ പാടുന്നുണ്ട്- ദുഃഖം വരുമ്പോള് എല്ലാവരും സ്മരിക്കും….ഇത് പതിത ലോകമാണ്. നിയമമനുസരിച്ച് കലിയുഗ അന്ത്യത്തില് സര്വ്വരും പതിതമാകുക തന്നെ വേണം. സംഗമം വന്ന് രാമ രാജ്യത്തിന്റെ സ്ഥാപന നടന്നാലെ രാവണ രാജ്യത്തിന്റെ വിനാശം ഉണ്ടാകുകയുള്ളു. ഇപ്പോള് വിനാശത്തിനുള്ള തയ്യാറെടുപ്പ് നടന്നു കൊണ്ടിരിക്കുന്നു. രാവണ രാജ്യം നശിക്കുക തന്നെ വേണം. ബാക്കി ഇവര് പാവകളി പോലെയാണ്. എത്ര പാവപ്രതിമകളെ ഉണ്ടാക്കുന്നു. അതിനാല് ഇതിനെ അന്ധവിശ്വാസം എന്നു പറയുന്നു. ഭാരതത്തില് എത്രത്തോളം ചിത്രങ്ങള് ഉണ്ടാക്കുന്നുവൊ അത്രയും വേറെയെങ്ങും ഉണ്ടാക്കുന്നില്ല. ഭാരതത്തില് നിറയെ ചിത്രങ്ങളുണ്ട്. പാടാറുണ്ട്- ബ്രഹ്മാവിന്റെ പകല്, ബ്രഹ്മാവിന്റെ രാത്രിയെന്ന്. പകലിനെ എന്തു കൊണ്ട് നീട്ടി കാണിച്ചിരിക്കുന്നു? ആദ്യം ഭക്തി അവ്യഭിചാരിയാണ്, പിന്നീട് വ്യഭിചാരിയും. ആദ്യം 16 കല, പിന്നീട് 14, അന്ത്യത്തില് കുറച്ച് കലകള് അവശേഷിക്കുന്നു. എന്നാല് ഈ സമയത്ത് കലയേയില്ല. ഈ സമയത്ത് തമോപ്രധാനമായ ലോകമാണ്. കലിയുഗം മുതല് തമോ ആരംഭിക്കുന്നു, അന്തിമത്തില് തമോപ്രധാനമെന്നു പറയും. ഇപ്പോള് ലോകം ജീര്ണ്ണിച്ചു പോയ അവസ്ഥയിലാണ്. പഴയ വസ്തുക്കള്ക്ക് താനേ തീ പിടിക്കുന്നു. ഏതു പോലെ മുളങ്കാടിന് താനേ തീ പിടിക്കുന്നു, ഇതിനും തീ പിടിക്കണം. പരസ്പരം എന്തെങ്കിലും ഉരസലുണ്ടായാല് തീ പിടിക്കുന്നു. വീട്ടില് ചെറിയ കാര്യത്തില് വഴക്കുണ്ടാകുമ്പോള്, സുഹൃത്തുക്കളാണെങ്കില് പോലും ചെറിയ കാര്യങ്ങള് ഉണ്ടായാല് പോലും ശത്രുക്കളായി മാറുന്നു, ഒരാള് ഒരാളുടെ കഴുത്തു മുറിക്കാന് പോലും മടിക്കുന്നില്ല. ക്രോധവും കുറവൊന്നുമല്ല. പരസ്പരം കൊല്ലുന്നതിനു വേണ്ടി എത്ര തയ്യാറെടുപ്പാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇതാണ് ഡ്രാമ. ക്രിസ്ത്യാനികള് വലിയ ആളുകളാണ്. അവര് പരസ്പരം ചേര്ന്നു നില്ക്കുകയാണെങ്കില് സര്വ്വതും അവര്ക്ക് ചെയ്യാന് സാധിക്കും. പോപ്പും ക്രിസ്ത്യാനികളുടെ തലവനാണ്, അദ്ദേഹത്തെ എത്ര ബഹുമാനിക്കുന്നു എന്നാല് അദ്ദേഹം പറഞ്ഞത് അനുസരിക്കുന്നില്ല. ഇവിടെയും ഏത് കുട്ടികളാണൊ ബാബ പറയുന്നത് അനുസരിക്കാത്തത് അവര് വിനാശി പദവി പ്രാപ്തമാക്കുന്നു. ശ്രീമത്തനുസരിച്ച് നടക്കണം. ശ്രീമത്ത് ഭഗവത്ഗീതയല്ലേ, വേറൊരു ശാസ്ത്രത്തിലും ശ്രീമതമില്ല. ശ്രീ അര്ത്ഥം ശ്രേഷ്ഠരിലും വച്ച് ശ്രേഷ്ഠം, ആരാണൊ പുനര്ജന്മത്തില് വരാത്തത്. മനുഷ്യര് പുനര് ജന്മത്തില് വരുന്നു. വിദ്വാന്മാര് ജനനമരണരഹിതനായ ബാബ ഉച്ചരിച്ച ഗീതയില് പൂര്ണ്ണമായും 84 ജന്മങ്ങളെടുക്കുന്ന ആളുടെ പേരാണ് ഇട്ടിരിക്കുന്നത്. വാസ്തവത്തില് പരമപിതാ പരമാത്മാവിനെ തന്നെയാണ് ജ്ഞാനസാഗരന്, പവിത്രതയുടെ സാഗരന്, പതിത പാവനന് എന്നു പറയുന്നത്. ആ ബാബ തന്നെയാണ് കുട്ടികള്ക്ക് വരദാനം നല്കുന്നത്. ബാബയുടെ പേരിനു പകരം കൃഷ്ണന്റെ പേര് കാണിക്കുന്നു. ആദ്യം ശിവ ജയന്തി, പിന്നെയാണ് കൃഷ്ണ ജയന്തി. ശിവബാബ വരുന്നത് പുതിയ ലോകം സ്ഥാപിക്കുന്നതിനാണ്. അതിനാല് ആദ്യം അച്ഛന്റെ ജന്മം, പിന്നീട് കുട്ടിയുടെ ജന്മം. ബാബയുടെ ജന്മത്തിലൂടെ തന്നെയാണ് കൃഷ്ണനാകുന്ന കുട്ടി ഉണ്ടായത്. അതും ഒരാള് മാത്രമായിരിക്കില്ല. ദേവീക സമ്പ്രദായം എന്നല്ലേ പറയുന്നത്. എത്ര തെറ്റാണ് ചെയ്തിരിക്കുന്നത്. ഒരാളെങ്കിലും ഈ കാര്യം മനസ്സിലാക്കിയെങ്കില് അവരുടെ ശിഷ്യന്മാര് അവരെ വിട്ട് പോകും, സര്വ്വരുടെയും മുഖം മഞ്ഞളിക്കും. എത്ര വലിയ തെറ്റാണ്, അതു കൊണ്ടാണ് ബാബയ്ക്ക് വരേണ്ടി വരുന്നത്. മറ്റുള്ളവര്ക്ക് പറഞ്ഞു കൊടുക്കാനും സമയം വേണം. ആദ്യം ഈ നിശ്ചയം ചെയ്യിക്കൂ- പരമപിതാ പരമാത്മാവുമായി നിങ്ങള്ക്ക് എന്ത് സംബന്ധമാണ് ഉള്ളത്? അപ്പോഴേ മനസ്സിലാക്കൂ ഭഗവാന് ബാബയാണെന്ന്. ഭഗവാനെ ഭഗവാന്റെ പദവിയില് തന്നെ വെയ്ക്കൂ. സര്വ്വരും എങ്ങനെ ഒരേ പോലെയാകും. പറയും സര്വ്വതും ഭഗവാന്റെ ലീലയാണ് . ഒരു രൂപം ഉപേക്ഷിച്ച് മറ്റൊരു രൂപം ധരിക്കുന്നു എന്ന്. എന്നാല് പരമാത്മാവ് പുനര്ജന്മം എടുക്കുന്നില്ല. ബാപ്ദാദ രണ്ടു പേരും ഒരുമിച്ചാണ്, കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു. ബാപ്ദാദയുടെ അര്ത്ഥവും ആരുടെയും ബുദ്ധിയില് ഇല്ല. നീ തന്നെ മാതാവും, പിതാവും….എന്ന് പറയുന്നു. ഓ..ഗോഡ് ഫാദര് എന്നും പറയുന്നുണ്ട്. അപ്പോള് തീര്ച്ചയായും മാതാവും ഉണ്ടായിരിക്കണം. എന്നാല് ആരുടെയും ബുദ്ധിയില് വരുന്നില്ല.

കുട്ടികള്ക്ക് ബാബ മനസ്സിലാക്കി തന്നു എപ്പോഴാണ് ശരണം നല്കുന്നത്? രാവണരാജ്യം സമാപ്തമാകുമ്പോള് രാമന് വരുന്നു. രാമന്റെ ശരണമെടുക്കുന്നതിലൂടെ തന്നെയാണ് സത്ഗതി ലഭിക്കുന്നത്. പറയാറുണ്ട്- രാമരാജ്യം വേണമെന്ന്. അവര്ക്ക് സൂര്യവംശി രാജ്യത്തെക്കുറിച്ചറിയില്ല. പറയുന്നു രാമരാജ്യം, പുതിയ ലോകം, പുതിയ ഭാരതം വേണമെന്ന്. അത് ഇപ്പോള് സ്ഥാപിതമായി കൊണ്ടിരിക്കുന്നു. തീര്ച്ചയായും ഉണ്ടാകണം, ഡ്രാമയ്ക്ക് സഞ്ചരിക്കുക തന്നെ വേണം. ഈ പഠിത്തം മനുഷ്യനില് നിന്നും ദേവതയാകുന്നതിനുള്ളതാണ്. മനുഷ്യന് ആരെയും ദേവതയാക്കാന് സാധിക്കില്ല. ബാബ വന്ന് മനുഷ്യനെ ദേവതയാക്കുന്നു. കാരണം ബാബ തന്നെയാണ് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നത്. ബ്രാഹ്മണരുടെ മാലയെന്നു പറയില്ല, വൈജയന്തി മാല വിഷ്ണുവിന്റേതാണ്. ഇതാണ് പുതിയ ഈശ്വരീയ കുലം, ഇപ്പോള് ആരംഭിക്കുന്നു. നേരത്തെ രാവണന്റെ ആസുരീയകുലമായിരുന്നു. രാവണനെ അസുരന്എന്നു പറയുന്നു. ഈ കംസന്, ജരാസന്ധി…എന്ന പേരുകള് എന്താണെന്ന് ഇപ്പോഴാണ് തെളിയുന്നത്. ജന്മ ജന്മാന്തരം നിങ്ങള്ക്ക് സാകാരത്തിലൂടെയാണ് സമ്പത്ത് ലഭിക്കുന്നത്. സത്യയുഗത്തിലും സാകാരത്തിലൂടെ ലഭിക്കുന്നു. കേവലം ഈ സമയത്ത് നിങ്ങള്ക്ക് നിരാകാര അച്ഛനിലൂടെ സമ്പത്ത് ലഭിക്കുന്നു.ശരി.

മധുര മധുരമായ നഷ്ടപ്പെട്ടു തിരികെക്കിട്ടിയ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ദേഹസഹിതം പഴയ ലോകത്തിലെ സംബന്ധികളെയും മറ്റുമെല്ലാം മറന്ന് സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കണം. ബുദ്ധി കൊണ്ട് പുതിയ വീടിനെ ആഹ്വാനം ചെയ്യണം.

2. അതിരാവിലെ എഴുന്നേറ്റ് മുഴുവന് ലോകത്തിനും ശാന്തിയുടേയും, സുഖത്തിന്റേയും ദാനം ചെയ്യണം.

വരദാനം:-

സാകാരത്തില് കഴിയുന്നത് സ്വാഭാവികമായിരിക്കുന്നതു പോലെ, ഇങ്ങനെ തന്നെ ഞാന് ആകാരീ മാലാഖയാണ്, നിരാകാരീ ശ്രേഷ്ഠആത്മാവാണ്- ഈ രണ്ടു സ്മൃതികളും സ്വാഭാവികമാകണം എന്തെന്നാല് ശിവബാബ നിരാകാരി ബ്രഹ്മാബാബ ആകാരി. രണ്ടുപേരോടും സ്നേഹമുണ്ടെങ്കില് സമാനമാകൂ. സാകാരത്തിലിരുന്നും അഭ്യാസം ചെയ്യൂ- ഇപ്പോഴിപ്പോള് ആകാരി, ഇപ്പോഴിപ്പോള് നിരാകാരി. അപ്പോള് ഈ അഭ്യാസം തന്നെ ഇളക്കത്തില് അചഞ്ചലമാക്കിത്തരും.

സ്ലോഗന്:-

ലൗലീനസ്ഥിതിയുടെ അനുഭവം ചെയ്യൂ : പ്രിയപ്പെട്ടതിനെ ഓര്മിക്കുകയല്ല, സ്വതവേ ഓര്മ വരികയാണ്. കേവലം സ്നേഹം ഹൃദയത്തിന്റേതാകണം, സത്യവും നിസ്വാര്ഥവുമാകണം. എന്റെ ബാബ, പ്രിയപ്പെട്ട ബാബ എന്നു പറയുന്നുവെങ്കില് പ്രിയപ്പെട്ടതിനെ ഒരിക്കലും മറക്കാനാവില്ല. നിസ്വാര്ഥസ്നേഹം കൂടാതെ ബാബയ്ക്ക് ഒരാത്മാവുമായും കൂടിക്കാഴ്ചയുണ്ടാവുകയില്ല അതിനാല് ഒരിക്കലും സ്വാര്ഥതയ്ക്കായി ഓര്മിക്കരുത്, നിസ്വാര്ഥസ്നേഹത്തില് ലൗലീനമായിരിക്കൂ.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top