13 January 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

January 12, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ, നിങ്ങള്ക്ക് ഈ മുള്ക്കാടിനെ ദൈവീക പുഷ്പങ്ങളുടെ പൂന്തോട്ടമാക്കണം, പുതിയ ലോകത്തിന്റ നിര്മാണം ചെയ്യണം.

ചോദ്യം: -

ആര്ക്കും ചെയ്യാന് കഴിയാത്ത ഏതു സേവനമാണ് നിങ്ങള് കുട്ടികള് ബാബയോടൊപ്പം ചെയ്യുന്നത്?

ഉത്തരം:-

മുഴുവന് വിശ്വത്തിലും സൂര്യവംശി, ചന്ദ്രവംശി രാജധാനിയുടെ സ്ഥാപനചെയ്യുന്നതിന്റ സേവനം നിങ്ങള് കുട്ടികളാണ് ബാബയോടൊപ്പം ചെയ്യുന്നത്, ഇത് വേറെ ആര്ക്കും ചെയ്യാന് കഴിയുകയില്ല. നിങ്ങളിപ്പോള് പുതിയ ലോകത്തിന്റെ അടിത്തറയിട്ടുകൊണ്ടിരിക്കുകയാണ്, അപ്പോള് തീര്ച്ചയായും ഈ പഴയലോകത്തിന്റെ വിനാശം നടക്കും. ദൈവീക പുഷ്പങ്ങളുടെ പൂന്തോട്ടമുണ്ടാക്കുക, മുള്ക്കാടിനെ സമാപ്തമാക്കുക – ഇത് ബാബയുടെ തന്നെ ജോലിയാണ്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഓം നമോ ശിവായ …..

ഓം ശാന്തി – ഏതെങ്കിലും സന്യാസിവര്യന്മാരോ വിദ്വാന്മാരോ പ്രഭാഷണം ചെയ്യുമ്പോള് ആദ്യം ആര്ക്കെങ്കിലും നമസ്തെ പറയുന്നു, ചിലര് ശിവായ നമഃ, ചിലര് കൃഷ്ണായ നമഃ, പറയുന്നു, ചിലര് ഗണേശായ നമഃ എന്നും പറയുന്നു. എന്നാല് നമസ്തെ പറയേണ്ടത് ഉയര്ന്നതിലും ഉയര്ന്ന അച്ഛനോടു തന്നെയാണ്. കുട്ടികള്ക്കറിയാം ഉയര്ന്നതിലും ഉയര്ന്നത് ഒരു ഭഗവാനാണ്, പേര് ശിവനെന്നാണ്. പാടാറുമുണ്ട് ശിവായ നമഃ. ശിവനെ എപ്പോഴും ബാബ എന്നാണ് പറയുന്നത്. ശിവബാബ ആദ്യമാദ്യം രചന രചിക്കുന്നു. രചയിതാവ് ഒന്നാണ്, വാസ്തവത്തില് രചനയും ഒന്നാണ്. രചയിതാവിനെ ബാബയെന്നും, രചനയെ ലോകമെന്നും പറയുന്നു. ബാബ ഏതൊരു ലോകം സൃഷ്ടിക്കുന്നുവോ തീര്ച്ചയായും പുതിയതായിരിക്കും. എന്നാല് ബാബ വരുന്നത് തീര്ച്ചയായും പഴയലോകത്തില് തന്നെയായിരിക്കും, അതുകൊണ്ടാണ് ബാബയെ പതിത-പാവനന് എന്നു പറയുന്നത്. മുഴുവന് ലോകത്തിലെ മനുഷ്യരും, അതില് പ്രത്യേകിച്ചും ഭാരതത്തിലുള്ളവര്, ബാബയെ പതിത-പാവനാ വരൂ എന്നു പറഞ്ഞാണ് ഓര്മ്മിക്കുന്നത്. എപ്പോഴാണ് എല്ലാവരും ദുഃഖിതരും പതിതരുമാകുന്നത് അപ്പോഴാണ് വിളിക്കുന്നത്. എന്നാല് എപ്പോഴാണ് ദുഃഖിതരായത്, എപ്പോഴാണ് ഓര്മ്മിക്കാന് തുടങ്ങിയത് എന്നതാര്ക്കും അറിയുകയില്ല.

ബാബ മനസ്സിലാക്കിത്തരുകയാണ് – ഇതിനുമുമ്പും മനസ്സിലാക്കിത്തന്നിരുന്നു, ഹേ കുട്ടികളെ നിങ്ങള്ക്ക് നിങ്ങളുടെ സുഖ – ദുഃഖത്തിന്റെ ജന്മങ്ങളെക്കുറിച്ചറിയുകയില്ല, ഞാനാകുന്ന ജ്ഞാനസാഗരന്, നോളെജ്ഫുള് നിങ്ങള്ക്കിപ്പോള് മനസ്സിലാക്കിത്തരുകയാണ്. ശിവബാബ പറയുകയാണ് ഞാന് മനുഷ്യസൃഷ്ടിയുടെ ബീജരൂപവുമാണ്, എന്നെ പതിതപാവനന് എന്നും പറയുന്നു. അപ്പോള് തീര്ച്ചയായും പതിതലോകവുമുണ്ട്; പാവനലോകവുമുണ്ട്. പാവനലോകത്തിനെ സ്വര്ഗ്ഗം അഥവാ പൂന്തോട്ടം എന്നു പറയപ്പെടുന്നു, പിന്നീട് പതിതമാകുമ്പോള് മുള്ക്കാടെന്നും പറയപ്പെടുന്നു. വളരെയധികം മനുഷ്യരുണ്ടാകുന്നു. മായയുടെ രാജ്യം തുടങ്ങുന്നു. നിങ്ങള്ക്ക് ആര്ക്കുവേണമെങ്കിലും പറഞ്ഞുകൊടുക്കാം, അയ്യായിരം വര്ഷം മുമ്പേ ഭാരതം ഈശ്വരീയ പൂന്തോട്ടമായിരുന്നു. മനുഷ്യര് വളരെ സുഖത്തിലായിരുന്നു. പുതിയലോകത്തില് ഭാരതം മാത്രമാണുണ്ടായിരുന്നത്, വേറെയൊരു ഖണ്ഡത്തിന്റെ പേരോ അടയാളമോ ഉണ്ടായിരുന്നില്ല. പുതിയ ഭാരതത്തില് പുതിയ ഡല്ഹിയുമുണ്ടായിരുന്നു, അതിനെ ദേവലോകമെന്നും പറയപ്പെട്ടിരുന്നു. ഭാരതം വജ്രതുല്യമായിരുന്നു, അതിനെ സുഖധാമമെന്നും പറഞ്ഞിരുന്നു. ഇപ്പോള് ഭാരതം പഴയതാണ്, അതിനെത്തന്നെയാണ് ദുഃഖധാമമെന്നു പറയുന്നത്. ഇപ്പോള് ബാബ പറഞ്ഞുതരികയാണ്, ഇക്കാലത്ത് ഡല്ഹിയില് വിശ്വ നവനിര്മ്മാണ പ്രദര്ശിനി ചെയ്തുകൊണ്ടിരിക്കുകയാണ്, എങ്ങിനെയാണ് ഭാരതം പുതിയതായതെന്ന് മനുഷ്യര്ക്ക് മനസ്സിലാക്കുക്കൊടുക്കാന്. ചിത്രത്തെ മുന്നില് വെച്ച് വേറെ ആര്ക്കും ഇങ്ങനെ പറഞ്ഞുകൊടുക്കാന് കഴിയുകയില്ല, മാത്രമല്ല വേറെ ആര്ക്കും തന്നെ ഇങ്ങനെ ഒരു വിശ്വനവനിര്മാണപ്രദര്ശിനി തുടങ്ങാന് കഴിയുകയില്ല. ഇതാദ്യമായാണ് ബ്രഹ്മാകുമാര്-കുമാരിമാര് പറഞ്ഞുകൊടുക്കുന്നത്. ഭാരതം പുതിയതായിരുന്നപ്പോള് തന്നെയാണ് സുഖിയായിരുന്നത്, ലക്ഷ്മീ-നാരായണന് രാജ്യം ഭരിച്ചിരുന്നത്. പുതിയലോകമായിരുന്നു വിഷ്ണുപുരി. പുതിയ ലോകത്തിന്റെ നിര്മാണം അഥവാ അടിത്തറ ഇടുക എന്നത് പരംപിതാ പരമാത്മാവിന്റെ മാത്രം കര്ത്തവ്യമാണ്. സ്വയം സ്വയത്തെ പതിതരെന്നും ഭ്രഷ്ടാചാരികളെന്നും പറയുന്ന ഭാരതവാസികള്ക്ക് പുതിയ ലോകത്തിന്റ നിര്മാണം ചെയ്യാന് കഴിയുകയില്ല. നിങ്ങള്ക്കറിയാം – അവര് എന്തെല്ലാം അടിത്തറകളാണ് ഇടുന്നതെന്ന്. ബാബ പറയുകയാണ് ഞാന് സ്വര്ഗ്ഗം, പുതിയ ലോകത്തിന്റെ അടിത്തറയിടുകയാണ്. പഴയ ലോകത്തിന്റെ വിനാശം നടക്കണം. ഇത് മുള്ളുകളുടെ ലോകമാണ്. മനുഷ്യര് മുള്ളുപോലെയാണ്. അന്യോന്യം ദുഃഖം നല്കിക്കൊണ്ടിരിക്കുകയാണ്. ഭാരതം അള്ളാഹുവിന്റെ പൂന്തോട്ടമായിരുന്നു. ദൈവം സ്ഥാപിച്ചതായിരുന്നു. ശിവായ നമഃ എന്നും പറയുന്നു. ശിവബാബ എങ്ങിനെയാണ് സ്ഥാപന ചെയ്തത്? തീര്ച്ചയായും ബ്രഹ്മാവ് മുഖേനയാണ് അള്ളാഹുവിന്റെ പൂന്തോട്ടം അഥവാ ദേവീ പൂന്തോട്ടം സ്ഥാപന ചെയ്തുകൊണ്ടിരിക്കുന്നത്. മുള്ളുകളുടെ കാടിനെ മാറ്റി ദേവീക സ്വരാജ്യം സ്ഥാപന ചെയ്യും. കുട്ടികളെ ക്ഷണിക്കുകയാണ്. ഇവിടെയും കുട്ടികള് ക്ഷണിക്കുന്നു, ബാബാ വന്നു നോക്കൂ, ഞങ്ങള് ചിത്രങ്ങളിലൂടെ എങ്ങിനെയാണ് പുതിയലോകത്തിന്റെ സ്ഥാപനയെക്കുറിച്ചും പഴയ ലോകത്തിന്റെ വിനാശത്തെക്കുറിച്ചും പറഞ്ഞുകൊടുക്കുന്നത്. അങ്ങ് വന്ന് കാണൂ, ശ്രീമതം നല്കൂ. വിളിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള് ഈ ചിത്രങ്ങളിലൂടെ ആര്ക്കും പറഞ്ഞുകൊടുക്കാന് വളരെ എളുപ്പമാണ്. മുകളില് പരംപിതാ പരമാത്മാവിന്റെ ചിത്രമാണ്. ശിവായ നമഃ, സര്വ്വതിലും വെച്ച് ശ്രേഷ്ഠമാണ്. ബാബ പുതിയലോകത്തിന്റെ സ്ഥാപന ചെയ്യുന്നു. പുതിയ ഭാരതത്തില് ഈ ദേവീ-ദേവതകളുടെ രാജ്യമായിരുന്നു. ആ ഉയര്ന്നതിലും ഉയര്ന്ന പരംപിതാ പരമാത്മാവ്, വീണ്ടും സൂര്യവംശി, ചന്ദ്രവംശി രാജധാനിയുടെ സ്ഥാപന ചെയ്യുകയാണ് – ബ്രഹ്മാവും, ബ്രഹ്മാകുമാര് കുമാരികളിലൂടെയും. ആ സത്യയുഗം തുടക്കത്തിലായിരുന്നു, എങ്കില് സ്ഥാപന തീര്ച്ചയായും കലിയുഗാന്ത്യത്തിലായിരിക്കും. അങ്ങിനെ, ഇപ്പോള് സംഗമയുഗത്തില് വീണ്ടും സ്ഥാപന ചെയ്തുകൊണ്ടിരിക്കുകയാണ്. വാസ്തവത്തില് എല്ലാ ആത്മാക്കളും ശിവന്റെ സന്താനങ്ങളാണ്, പ്രജാപിതാ ബ്രഹ്മാവിന്റെയും കുട്ടികളാണ്. ഓരോ ആത്മാവിലും മുഴുവന് പാര്ട്ടും അടങ്ങിയിട്ടുണ്ട്. ഒന്നാമത്തെ പാര്ട്ടുധാരി ഇദ്ദേഹമാണ് – പൂര്ണ്ണമായും 84 ജന്മങ്ങളും എടുക്കുന്നു. പുനര്ജന്മമെടുക്കുന്ന രീതി തുടക്കം മുതലേ നടന്നു വരുന്നു. സതോപ്രധാനം, പിന്നെ സതോ, രജോ, തമോ ആയിരിക്കുന്നു. സതോപ്രധാനമായിരുന്നപ്പോള് സൂര്യവംശീ ലക്ഷ്മീ-നാരായണന്റെ രാജ്യമായിരുന്നു, 16 കലാ സമ്പൂര്ണ്ണരായിരുന്നു. ശേഷം 14 കലയായി. ഈ രണ്ടു യുഗങ്ങളേയും പൂന്തോട്ടമെന്നാണ് പറഞ്ഞിരുന്നത്. അതായിരുന്നു സുഖധാം. ഇത് ചിത്രങ്ങളിലൂടെ പറഞ്ഞുകൊടുക്കാന് വളരെ സഹജമാണ്. മുകളില് ശിവബാബ, ബാബയിലൂടെ വിശ്വ നവനിര്മാണം നടന്നുകൊണ്ടിരിക്കുകയാണ്. ബ്രഹ്മാ, വിഷ്ണു, ശങ്കരന് . . . . ഇവരെ രചിക്കുന്നയാള് ശിവബാബയാണ്. കുട്ടികളിതു മനസ്സിലാക്കിക്കൊടുക്കണം, അതായത് പുതിയലോകത്തിന്റെ സ്ഥാപനയും പഴയലോകത്തിന്റെ വിനാശവും നടക്കുകയാണ്. ഇപ്പോള് എത്ര ധര്മ്മങ്ങളാണുള്ളത് – ഒരു ദേവതാ ധര്മ്മം മാത്രമില്ല. അത് പ്രായലോപമായിരിക്കുകയാണ്. ദേവീ-ദേവതാ ധര്മ്മത്തിലുണ്ടായിരുന്നവര് ഇപ്പോള് സ്വയത്തെ ഹിന്ദു എന്ന് പറയുകയാണ്, എന്തുകൊണ്ടെന്നാല് സത്യയുഗത്തില് എല്ലാവരും പാവനമായിരുന്നു, ഇപ്പോള് എല്ലാവരും പതിതമാണ്. ബാബയുടെ പേരുതന്നെ പതിത പാവനന് എന്നാണ്. എന്നാല് പതിതമാക്കി മാറ്റുന്നതാരാണ്? ഇത് ബാബ തന്നെയാണ് മനസ്സിലാക്കിത്തരുന്നത്. കുട്ടികള് പിന്നീട് മറ്റുള്ള സഹോദരീ-സഹോദരന്മാര്ക്ക് മനസ്സിലാക്കിക്കൊടുക്കുന്നു. പതിതമാക്കി മാറ്റുന്നയാള് രാവണനാണ്, വര്ഷാവര്ഷം രാവണനെ കത്തിക്കുന്നു, രാവണന് ഒരു രൂപവുമില്ല, ഗുപ്തമാണ് -സ്ത്രീയുടെ അഞ്ചുവികാരങ്ങളും പുരുഷന്റെ അഞ്ചു വികാരങ്ങളും. ഭാരതത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് രാവണന്, രാവണനാണ് ഭാരതത്തെ കക്കയ്ക്കു തുല്യമാക്കി മാറ്റിയത്. ഇപ്പോള് ഈ രാവണനുമേല് വിജയം പ്രാപ്തമാക്കൂ, എന്റെ മതത്തിലൂടെ. ഈ സമയത്ത് എല്ലാവരും പതിതമായി മാറിയിരിക്കുകയാണ്. ഇതുകാരണം പരംപിതാ പരമാത്മാവിന്റെ തന്നെ ശ്രീമതം വേണം. ശ്രീമതം ഭഗവാന്റേതാണ്. ഭഗവാനുവാചാ, അല്ലയോ കുട്ടികളേ അഥവാ ആത്മാക്കളേ, നിങ്ങള് മുഴുവന് സമയവും ദേഹാഭിമാനികളായിരുന്നു. ഇപ്പോള് ദേഹീയഭിമാനിയായി മാറൂ. നിങ്ങളാത്മാക്കള് അമരന്മാരാണ്. നിങ്ങള് തന്നെയാണ് ശരീരമെടുക്കുന്നതും ഉപേക്ഷിക്കുന്നതും. ബാബ പറയുകയാണ് – അല്ലയോ ബ്രഹ്മാവേ, നിനക്ക് നിന്നെക്കുറിച്ചൊന്നുമറിയുകയില്ല. നിന്നെക്കുറിച്ചുതന്നെയാണ് പാടുന്നത് – അരക്കല്പം ബ്രഹ്മാവിന്റെ പകല്, അരക്കല്പം ബ്രഹ്മാവിന്റെ രാത്രിയെന്ന്. നിങ്ങള് കുട്ടികള് ഈ കാര്യങ്ങള് മനസ്സിലാക്കിയിട്ടുണ്ട്, അതുകൊണ്ടാണ് പ്രദര്ശിനി തുടങ്ങിയിരിക്കുന്നത്. ഇപ്പോള് ഈ ചിത്രങ്ങളിലൂടെ മനസ്സിലാക്കിക്കൊടുക്കൂ. ഇപ്പോള് ഈ ബ്രഹ്മാവും ബ്രഹ്മാകുമാര്-കുമാരികളും പരംപിതാ പരമാത്മാവില് നിന്നും തന്റെ ഭാഗ്യമെടുത്തുകൊണ്ടിരിക്കുകയാണ്. പാടാറുമുണ്ട് ജ്ഞാനസൂര്യന് പ്രത്യക്ഷപ്പെടുമ്പോള് അജ്ഞാന-അന്ധകാരം അപ്രത്യക്ഷമാകും… ആ സൂര്യന്റെ കാര്യമല്ല. ഞാന് ജ്ഞാനസൂര്യന് ഈ സമയം ജ്ഞാനവര്ഷം ചൊരിഞ്ഞുകൊണ്ടിരിക്കുകയാണ്, നിങ്ങളിതിലൂടെ പതിതത്തില് നിന്നും പാവനമായി മാറിക്കൊണ്ടിരിക്കുകയാണ്. മഴവെള്ളം ആരെയും പാവനമാക്കുകയില്ല. എന്നെ പതിത-പാവനന് എന്ന് പറയുന്നു – എന്റെ പക്കല് തന്നെയാണ് എങ്ങിനെ പതിതത്തില് നിന്നും പാവനമായി മാറുന്നുമെന്നും എങ്ങിനെ പാവനനില് നിന്നും പതിതമായി മാറുന്നു എന്നതിന്റെ അറിവുള്ളത്. പാവനമെന്ന് പുതിയ ലോകത്തെയും പതിതമെന്ന് പഴയ ലോകത്തെയുമാണ് പറയപ്പെടുന്നത്. രാവണനാണ് പതിതമാക്കിമാറ്റുന്നത്. രാവണനെ ചെകുത്താനെന്നും രാമനെ ഭഗവാനെന്നും പറയപ്പെടുന്നു. ആ രാമനും സീതയുമല്ല.

നിങ്ങള് കുട്ടികള് ഈ സ്ഥാപനയുടെയും വിനാശത്തിന്റെയും രഹസ്യത്തെയും പറഞ്ഞുകൊടുക്കണം. അതിനായാണ് ഈ വിശ്വനിര്മ്മാണ പ്രദര്ശിനി. ഒരു ശാസ്ത്രത്തിലും ഇങ്ങനെ പറഞ്ഞിട്ടില്ല, അതായത് പരംപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെ സുഖധാമത്തിന്റെ സ്ഥാപന ചെയ്യുന്നു. രാവണനാണ് പിന്നീട് ദുഃഖധാമമാക്കി മാറ്റുന്നത്. ബാബ വന്ന് സുഖധാമമാക്കുന്നു. അരക്കല്പം സുഖം, അരക്കല്പം ദുഃഖം. സത്യ-ത്രേതായുഗം പകല്, ദ്വാപര-കലിയുഗം രാത്രി. രാത്രിയില് തട്ടലും മുട്ടലുമുണ്ടാകുന്നു. ഭഗവാനെ അന്വേഷിച്ച് ഉന്തും തള്ളും കൊള്ളുന്നു. ഇതും ഡ്രാമയിലടങ്ങിയിട്ടുള്ളതാണ്. അരക്കല്പം ജ്ഞാനം, അരക്കല്പം ഭക്തി. ജ്ഞാനസാഗരന് അഥവാ ജ്ഞാനസൂര്യന് എന്ന് പരംപിതാ പരമാത്മാവിനെയാണ് പറയുന്നത്. ഭാരതത്തില്ത്തന്നെയാണ് ശിവജയന്തി ആഘോഷിക്കുന്നത്. ഇതില്നിന്നും തെളിയുകയാണ് ഭാരതമാണ് ശിവബാബയുടെ ജന്മഭൂമി. എനിക്ക് പതിതമായ ലോകത്തില് തന്നെ വരേണ്ടിയിരിക്കുന്നു, അപ്പോള് മാത്രമേ പതിതരെ പാവനമാക്കാന് കഴിയുകയുള്ളൂ. ആരായിരുന്നുവോ പൂജ്യ ലക്ഷ്മീ-നാരായണന്, അവര് തന്നയാണ് പൂജാരിയായി മാറിയിരിക്കുന്നത്. സ്വയം പൂജ്യരും പൂജാരികളും. അതേ ലക്ഷ്മീ-നാരായണന്റെ ആത്മാവ് 84 ജന്മങ്ങളെടുത്തെടുത്ത് ഭിന്ന-ഭിന്ന പേരിലും രൂപത്തിലും വരുന്നു. ഈ ബ്രഹ്മാവ്, ആരാണോ സ്ഥാപന ചെയ്യുന്നത്, അദ്ദേഹത്തിനുതന്നെ പാലനയും ചെയ്യണം. ഇപ്പോള് ആ ആത്മാവ് പതിതമായി മാറിയിരിക്കുകയാണ്, അതുകൊണ്ട് അദ്ദേഹത്തിന്റെ തന്നെ ശരീരത്തില് വന്ന് പേര് ബ്രഹ്മാവെന്ന് വെയ്ക്കുന്നു. ആദ്യം തന്നെ ഈ കാര്യം ചോദിക്കണം അതായത് പരംപിതാ പരമാത്മാവുമായി എന്താണ് നിങ്ങളുടെ ബന്ധം? തീര്ച്ചയായും പറയും അച്ഛനാണെന്ന്. പരമാത്മാവാണെങ്കില് എല്ലാ ആത്മാക്കളുടേയും അച്ഛനാണ്. നിങ്ങളെല്ലാവരും ശിവബാബയുടെ കുട്ടികളാണ്. ഈസമയം ഭക്തരാണ്, ഭഗവാനെ എല്ലാവരും ഓര്മ്മിക്കുന്നു. ഭക്തര് പറയുകയാണ്, അല്ലയോ ഭഗവാനേ, ഞങ്ങള്ക്ക് ഭക്തിയുടെ ഫലം തരൂ, ഞങ്ങള് ദുഃഖിതരാണ്, ജീവിതമുക്തി തരൂ. സന്യാസിമാരും സാധന ചെയ്യുന്നു, മുക്തി-ജീവിതമുക്തിക്കുവേണ്ടി. ഈ സമയം എല്ലാവരും വിളിക്കുകയാണ് – വന്ന് പതിതരെ പാവനമാക്കി മാറ്റൂ. ബാബ നിര്ദ്ദേശം നല്കുകയാണ് ഇങ്ങനെയെല്ലാം മനസ്സിലാക്കിക്കൊടുക്കു. നാം ആത്മാക്കള് ശാന്തിധാമ നിവാസികളാണ്. ഒരു ശരീരം വിട്ട് വേറെയെടുത്ത് തീര്ച്ചയായും പാര്ട്ടഭിനയിക്കണം. വര്ണ്ണങ്ങളിലൂടെയും കടന്നുപോകണം. ഈ ഡ്രാമ അവിനാശിയായി ഉണ്ടാക്കപ്പെട്ടതാണ്. ചക്രം കറങ്ങിക്കൊണ്ടേയിരിയ്ക്കുകയാണ്, എങ്ങിനെ കറങ്ങുന്നു എന്നും അറിയേണ്ടതാണ്. ഒരു പതിതപാവനന്, ഒരു രചയിതാവ്, ലോകവും ഒന്ന്. ചോദിയ്ക്കുകയാണ് എങ്ങിനെയാണ് പാവനത്തില് നിന്നും പതിതമായി മാറിയതെന്ന്. രാവണന്റെ ആസുരീയ മതപ്രകാരം നടക്കുന്നതിലൂടെ അഞ്ച് വികാരങ്ങള് വരുന്നു. അഞ്ചു വികാരങ്ങളെത്തന്നെയാണ് രാവണ മതമെന്ന് പറയപ്പെടുന്നത്, അതുകൊണ്ടാണ് രാവണനെ കത്തിക്കുന്നത്. എന്നാല് രാവണന് കത്തുന്നില്ല. ഇപ്പോള് ബാബ പറയുകയാണ് കുട്ടികളേ, നിങ്ങള്ക്ക് ഈ രാവണനു മേല് വിജയം പ്രാപ്തമാക്കണം, ആരു ജയിക്കുന്നുവോ അവര് രാമരാജ്യത്തിന്റെ അധികാരികളാകും. ഇത് അന്തിമ ജന്മമാണ്, അതായത് സൃഷ്ടിയുടെ അവസാനമാണ്. സൃഷ്ടിയുടെ തുടക്കവും ബാബതന്നെ ചെയ്യുന്നു. അന്തിമത്തിലെ വിനാശവും ബാബ തന്നെയാണ് ചെയ്യുന്നത്. ബാബ പറയുകയാണ്, ഞാന് പുതിയ ലോകത്തിന്റെ സ്ഥാപനയും ചെയ്യിപ്പിക്കുന്നു, പഴയ ലോകത്തിന്റെ വിനാശവും ചെയ്യിപ്പിക്കുന്നു. ബ്രഹ്മാവിലൂടെ സ്ഥാപന എന്ന് പാടപ്പെട്ടിട്ടുണ്ട്, എന്നാല് ബ്രഹ്മാവ് തനിയെയാകുകയില്ലല്ലോ. ബ്രഹ്മാകുമാര്-കുമാരികളിലൂടെ ഭാരതത്തെ ദേവീക പൂന്തോട്ടമാക്കിമാറ്റുന്നു. ഇത് മുള്ക്കാടാണ്. ഇതിന് അഗ്നിക്കിരയാകേണ്ടതുണ്ട്. നിങ്ങളിപ്പോള് ഉണര്ന്നിരിക്കുകയാണ്, മനുഷ്യരാണെങ്കില് ഉറങ്ങിക്കിടക്കുകയാണ്. ഇവിടെയാണെങ്കില് ദുഃഖവും അശാന്തിയുമാണ്. കുട്ടികള്ക്ക് സദാ തന്റെ ശാന്തിധാമത്തെ മധുരമായ വീടിനെ ഓര്മ്മിക്കണം. അങ്ങിനെയാണെങ്കില് മധുരമേറിയ രാജപദവി സമ്പത്തായി ലഭിയ്ക്കും. ഈ രാവണരാജ്യത്തെ മറന്നേ പോകൂ. ദേവസ്ഥാനമായിരുന്ന ഭാരതം ഇപ്പോള് ശ്മശാനമായിരിക്കുകയാണ്, വീണ്ടും ദേവസ്ഥാനമായിമാറും. ഇത് ചക്രമാണ്. പുതിയ ലോകം തയ്യാറാകുമ്പോള് പഴയത് തീര്ച്ചയായും അഗ്നിക്കിരയാകും. നിങ്ങള്ക്കിപ്പോള് പുതിയ ലോകത്തിലേയ്ക്ക് പോകാന് തയ്യാറാകണം. പിന്നീട് അവിടെപ്പോയി വജ്രവൈഡൂര്യക്കൊട്ടാരങ്ങള് ഉണ്ടാക്കും. ഇപ്പോള് കുടിലുകളാണ്. കല്പ-കല്പം പതിത ലോകം പാവനമായി മാറുന്നു. പതുക്കെപ്പതുക്കെയാണ് പതിതമായി മാറുന്നത്. പുതിയ കെട്ടിടം വേഗമുണ്ടാക്കുന്നു, പഴയതാകാന് സമയമെടുക്കുന്നു. ജ്ഞാനം കൊണ്ട് നിങ്ങള് പുതിയ ലോകത്തിന്റെ അധികാരികളായി മാറുന്നു. ഇപ്പോള് നിങ്ങള് 16 കലകളുള്ളവരായി മാറുന്നു, പിന്നെ 14 കല, പതുക്കെപ്പതുക്കെ കലകള് കുറഞ്ഞുവരുന്നു. ഇപ്പോള് കലിയുഗത്തില് കലകളൊന്നുമില്ല. ഭാരതം പാവനമായിരുന്നു, ഇപ്പോള് പതിതമായി മാറിയിരക്കുകയാണ്. ഈ കളി ഭാരതത്തില് തന്നെയാണ്. രാവണനോട് തോറ്റു തോറ്റു, . . . ഇപ്പോള് നിങ്ങള് ശ്രീമതത്താല് വിജയം പ്രാപ്തമാക്കുന്നു. ശരി.

മധുര മധുരമായ നഷ്ടപ്പെട്ട് തിരികെക്കിട്ടിയ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ശ്രീമത പ്രകാരം ഭാരതത്തെ പാവനമാക്കി മാറ്റുന്നതിന്റെ സേവനം ചെയ്യണം. രാവണ മതത്തെ ഉപേക്ഷിച്ച് ഒരു ബാബയുടെ ശ്രീമത്തു പ്രകാരം നടക്കണം.

2. ഈ ദുഃഖധാമത്തെ മറന്ന് തന്റെ മധുരമായ വീടിനെ, ശാന്തി ധാമത്തെ ഓര്മ്മിക്കണം. പുതിയ ലോകത്തേയ്ക്ക് പോകാന് സ്വയത്തെ തയ്യാറാക്കണം.

വരദാനം:-

ഓരോരോ ബ്രാഹ്മണാത്മാവ് ശ്രേഷ്ഠാത്മാവ് ഓരോ കര്മത്തിലും ബ്രഹ്മാബാബയുടെ കര്മത്തിന്റെ ദര്പ്പണമാകണം. ബ്രഹ്മാബാബയുടെ കര്മം താങ്കളുടെ കര്മത്തിന്റെ ദര്പ്പണത്തില് കാണപ്പെടണം. ഏതു കുട്ടികള് ഇത്രയും ശ്രദ്ധ വെച്ച് ഓരോ കര്മവും ചെയ്യുന്നുവോ അവരുടെ സംസാരം, നടപ്പ്, എണീക്കല്, ഇരിക്കല് എല്ലാം ബ്രഹ്മാബാബയ്ക്ക് സമാനമാകും. ഓരോ കര്മവും വരദാനയോഗ്യമാകും, വായിലൂടെ സദാ വരദാനങ്ങള് പുറപ്പെട്ടുകൊണ്ടിരിക്കും. പിന്നെ സാധാരണ കര്മത്തിലും വിശേഷത കാണപ്പെടും. എങ്കില് ഈ സര്ട്ടിഫിക്കറ്റെടുക്കൂ അപ്പോള് പറയാം ബാപ്സമാനം.

സ്ലോഗന്:-

ലൗലീനസ്ഥിതിയുടെ അനുഭവം ചെയ്യൂ :
അച്ഛന് കുട്ടികളോട് ഇത്ര സ്നേഹമാണ്, സദാ പറയുന്നു കുട്ടികള് എന്താണോ എങ്ങനെയാണോ എന്റേതാണ്. ഇങ്ങനെ താങ്കളും സദാ സ്നേഹത്തില് ലൗലീനമായി കഴിയൂ, ഹൃദയം കൊണ്ട് പറയൂ ബാബാ എന്തുണ്ടോ അതെല്ലാം അങ്ങയുടേതു തന്നെയാണ്. ഒരിക്കലും അസത്യത്തിന്റെ രാജ്യത്തിന്റെ പ്രഭാവത്തില് വരരുത്, തന്റെ സത്യസ്വരൂപത്തില് സ്ഥിതി ചെയ്യൂ

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top