10 January 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

January 9, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ശ്രീമതത്തിലൂടെ നിങ്ങള് സര്വ്വരുടെയും ആത്മീയ സത്ക്കാരം ചെയ്യണം, സന്തോഷത്തിന്റെ ടോണിക്ക് കഴിക്കുകയും കഴിപ്പിക്കുകയും ചെയ്യുക, ഇതുതന്നെയാണ് സത്യമായ സത്ക്കാരം നടത്തല്.

ചോദ്യം: -

ജ്ഞാനത്തില് ആത്മീയതയുടെ ശക്തി നിറയ്ക്കുന്നതിന്റെ വിധി എന്താണ്, അതിലൂടെ ആര്ക്കെല്ലാം നേട്ടമുണ്ടാകും?

ഉത്തരം:-

എപ്പോള് ആര്ക്ക് ജ്ഞാനം കേള്പ്പിക്കുമ്പോഴും ആത്മാവാണെന്ന് മനസ്സിലാക്കി ജ്ഞാനം നല്കൂ, ഇതിലൂടെ ആത്മീയതയുടെ ശക്തി നിറയും. ഈ പുതിയ രീതിയിലൂടെ ആര്ക്ക് ജ്ഞാനം കേള്പ്പിച്ചാലും പെട്ടെന്ന് തറച്ച് കയറും. ശരീരത്തിന്റെ ബോധവും ഇല്ലാതാകും. പിന്നീട് മായയുടെ കൊടുങ്കാറ്റ് അഥവാ മോശമായ സങ്കല്പം പോലും വരുകയില്ല. ക്രിമിനല് ദൃഷ്ടിയും ഉണ്ടാകില്ല.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം നല്കുന്ന ആത്മീയ അച്ഛനിരുന്ന് ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കി കൊടുക്കുകയാണ്. ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ബാബയ്ക്കല്ലാതെ വേറേയാര്ക്കും നല്കാന് സാധിക്കില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചിരിക്കുന്നു. ഈ പഴയ ലോകം മാറേണ്ടതാണെന്ന് ഇപ്പോള് നിങ്ങള്ക്കറിയാം. പാവം മനുഷ്യര്ക്ക് അറിയുകയില്ല ആരാണ് മാറ്റുന്നത് എങ്ങനെയാണ് മാറ്റുന്നതെന്ന് എന്തുകൊണ്ടെന്നാല് അവര്ക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രമില്ല. ഏതിലൂടെയാണോ നിങ്ങള് സൃഷ്ടിയുടെ ആദി-മധ്യ-അന്ത്യത്തെ അറിഞ്ഞത് ആ മൂന്നാമത്തെ നേത്രം നിങ്ങള് കുട്ടികള്ക്കിപ്പോള് ലഭിച്ചിരിക്കുന്നു. ഇതാണ് ജ്ഞാനത്തിന്റെ സാക്രീന് (ഇരട്ടിമധുരം). ഇരട്ടിമധുരത്തിന്റെ ഒരു തുള്ളി പോലും എത്ര മധുരമാണ്. ജ്ഞാനത്തിന്റെയും ഒരേയൊരു വാക്കാണ് മന്മനാ ഭവ. ഈ അക്ഷരം എല്ലാത്തിനേക്കാളും എത്ര മധുരമാണ്. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. ബാബ ശാന്തിധാമത്തിന്റെയും സുഖധാമത്തിന്റെയും വഴി പറഞ്ഞു തന്നുകൊണ്ടിരിക്കുകയാണ്. ബാബ കുട്ടികള്ക്ക് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് തരാന് വന്നിരിക്കുകയാണ്. അതിനാല് കുട്ടികള്ക്ക് എത്ര സന്തോഷമുണ്ടായിരിക്കണം. സന്തോഷം പോലൊരു ടോണിക്കില്ലായെന്ന് പറയാറുമുണ്ട്. സദാ സന്തോഷത്തിലിരിക്കുന്നവര്ക്ക് വേണ്ടി അത് ടോണിക്ക് പോലെയാണ്. 21 ജന്മം ആനന്ദത്തിലിരിക്കുന്നതിന്റെ ഇത് ശക്തിശാലിയായ മരുന്നാണ്. ഈ മരുന്ന് പരസ്പരം കഴിപ്പിച്ചുകൊണ്ടിരിക്കു. ഈ ശക്തിശാലി സത്ക്കാരം പരസ്പരം ചെയ്യണം. ഇങ്ങനെയുള്ള സത്ക്കാരം ഒരു മനുഷ്യന്, മനുഷ്യന് ചെയ്യാന് സാധിക്കില്ല.

നിങ്ങള് കുട്ടികള് ശ്രീമതത്തിലൂടെ എല്ലാവര്ക്കും ആത്മീയമായ ആദരവ് ചെയ്യുകയാണ്. സത്യം സത്യമായ സന്തോഷവും ഇതാണ് ആര്ക്കെങ്കിലും ബാബയുടെ പരിചയം നല്കുക. മധുരമായ കുട്ടികള്ക്കറിയാം പരിധിയില്ലാത്ത ബാബയിലൂടെ നമുക്ക് ജീവന്മുക്തിയുടെ ടോണിക്ക് ലഭിക്കുന്നു. സത്യയുഗത്തില് ഭാരതം ജീവന്മുക്തമായിരുന്നു, പാവനമായിരുന്നു. ബാബ വളരെ വലിയ ഉയര്ന്ന ടോണിക്ക് തരുന്നു. അപ്പോഴാണ് പാടുന്നത് അതീന്ദ്രിയ സുഖം ചോദിക്കണമെങ്കില് ഗോപ-ഗോപികമാരോട് ചോദിക്കൂ. ഇത് ജ്ഞാനത്തിന്റെയും യോഗത്തിന്റെയും വളരെ ഒന്നാന്തരവും അത്ഭുതകരവുമായ ടോണിക്കാണ് അതുകൂടാതെ ഈ ടോണിക്ക് ഒരേയൊരു ആത്മീയ സര്ജന്റെയടുത്താണുള്ളത് വേറെയാര്ക്കും ഇത് അറിയുക പോലുമില്ല. ബാബ പറയുകയാണ് മധുരമായ കുട്ടികളെ നിങ്ങള്ക്ക് വേണ്ടി ഉള്ളംകൈയ്യില് സമ്മാനവുമായി വന്നിരിക്കുകയാണ്. മുക്തി, ജീവന് മുക്തിയുടെ ഈ സമ്മാനം എന്റെയടുത്ത് തന്നെയിരിക്കുന്നു. കല്പ-കല്പം ഞാന് തന്നെയാണ് വന്ന് നിങ്ങള്ക്ക് നല്കുന്നത്. പിന്നീട് രാവണന് തട്ടിയെടുക്കുന്നു. അതിനാല് നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് സന്തോഷത്തിന്റെ രസം കയറിക്കൊണ്ടിരിക്കണം. നിങ്ങള്ക്കറിയാം നമ്മുടെ ഒരേയൊരു ബാബ, ടീച്ചര്, സത്യം സത്യമായ സദ്ഗുരുവാണ് ആരാണോ നമ്മേ കൂടെ കൂട്ടികൊണ്ട് പോകുന്നത്. അതിസ്നേഹിയായ ബാബയില് നിന്ന് വിശ്വത്തിന്റെ ചക്രവര്ത്തി പദവി ലഭിക്കുന്നു. ഇത് ചെറിയ കാര്യമാണോ! അതിനാല് സദാ ഹര്ഷിതമായിരിക്കണം. ഈശ്വരീയ വിദ്യാര്ത്ഥി ജീവിതമാണ് വളരെ നല്ലത്. ഇത് ഇപ്പോഴത്തെ മഹിമയാണല്ലോ. പിന്നീട് പുതിയ ലോകത്തില് നിങ്ങള് സദാ സന്തോഷം ആഘോഷിച്ചുകൊണ്ടിരിക്കും. ലോകത്തിലുള്ളവര്ക്ക് അറിയുകയില്ല സത്യം സത്യമായ സന്തോഷം എപ്പോള് ആഘോഷിക്കുമെന്ന്. മനുഷ്യര്ക്ക് സത്യയുഗത്തിന്റെ ജ്ഞാനം തന്നെയില്ല. അതിനാല് ഇവിടെ തന്നെ ആഘോഷിച്ചുകൊണ്ടിരിക്കുന്നു. പക്ഷെ ഈ പഴയ തമോപ്രധാന ലോകത്തില് സന്തോഷം എവിടെ നിന്ന് വരാന്. ഇവിടെയാണെങ്കില് അയ്യോ-അയ്യോ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു. വളരെയധികം ദുഖം നിറഞ്ഞ ലോകമാണ്.

ബാബ നിങ്ങള് കുട്ടികള്ക്ക് വളരെ സഹജമായ വഴി പറഞ്ഞു തരുന്നു. ഗൃഹസ്ഥ വ്യവഹാരത്തിലിരുന്നും താമര പൂവിന് സമാനമായിരിക്കൂ. ജോലി മുതലായവ ചെയ്തും എന്നെ ഓര്മ്മിച്ചുകൊണ്ടിരിക്കൂ. പ്രിയതമനും പ്രിയതമയേയും പോലെ. അവരാണെങ്കില് പരസ്പരം ഓര്മ്മിച്ചുകൊണ്ടിരിക്കുന്നു. അത് അവരുടെ പ്രിയതമന്, അത് അവരുടെ പ്രിയതമ അത്രയും മാത്രമാണ്. ഇവിടെ ഈ കാര്യമല്ല, ഇവിടെയാണെങ്കില് നിങ്ങള് എല്ലാവരും ഒരു പ്രിയതമന്റെ ജന്മ-ജന്മാന്തരങ്ങളിലെ പ്രിയതമ കളായിരിക്കുകയാണ്. ബാബ ഒരിക്കലും നിങ്ങളുടെ പ്രിയതമയാകുന്നില്ല. നിങ്ങള് ആ പ്രിയതമനെ കാണുന്നതിന് വേണ്ടി ഓര്മ്മിച്ച് വന്നിരിക്കുകയാണ്. എപ്പോള് ദുഖം കൂടുന്നുവോ അപ്പോള് കൂടുതല് സ്മരിക്കുന്നു. പാടുന്നുമുണ്ട് ദുഖത്തില് എല്ലാവരും ഓര്മ്മിക്കുന്നു, സുഖത്തില് ആരും ഓര്മ്മിക്കുന്നില്ല. ഈ സമയം ബാബയും സര്വ്വ ശക്തിവാനാണ്, അതിനാല് ദിനം-പ്രതി ദിനം മായയും സര്വ്വ ശക്തിവാന്, തമോപ്രധാനമായി മാറിയിരിക്കുകയാണ് അതിനാല് ബാബയിപ്പോള് പറയുന്നു മധുരമായ കുട്ടികളെ ദേഹീ അഭിമാനിയായി മാറൂ. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനായ എന്നെ ഓര്മ്മിക്കൂ ഒപ്പം ദൈവീക ഗുണവും ധാരണ ചെയ്യൂ എങ്കില് നിങ്ങള് ഇതുപോലെ(ലക്ഷ്മീ-നാരായണന്) ആയി മാറും. ഈ പഠിപ്പില് മുഖ്യമായ കാര്യം ഓര്മ്മയുടെത് തന്നെയാണ്. ഉയര്ന്നതിലും ഉയര്ന്ന ബാബയെ വളരെ പ്രിയത്തോടെ, സ്നേഹത്തോടെ ഓര്മ്മിക്കണം. ആ ഉയര്ന്നതിലും ഉയര്ന്ന ബാബ തന്നെയാണ് പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുന്നത്. ബാബ പറയുന്നു ഞാന് നിങ്ങള് കുട്ടികളെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റാന് വന്നിരിക്കുകയാണ്, അതിനാല് ഇപ്പോള് എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ അനേക ജന്മങ്ങളിലെ പാപം നശിച്ച് പോകും. പതിത പാവനനായ ബാബ പറയുകയാണ് നിങ്ങള് വളരെ പതിതമായി മാറിയിരിക്കുന്നു അതിനാല് ഇപ്പോള് എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങള് പാവനമായി മാറുകയും പാവന ലോകത്തിന്റെ അധികാരിയായി മാറുകയും ചെയ്യും. പതിത പാവനനായ ബാബയെ തന്നെയല്ലേ വിളിക്കുന്നത്. ഇപ്പോള് ബാബ വന്നിരിക്കുകയാണ്, അതിനാല് തീര്ച്ചയായും പാവനമായി മാറേണ്ടതുണ്ട്. ബാബ ദുഖത്തെ ഇല്ലാതാക്കി സുഖം തരുന്നയാളാണ്. സത്യയുഗത്തില് പാവന ലോകമായിരുന്നപ്പോള് എല്ലാവരും സുഖികളായിരുന്നു. ഇപ്പോള് ബാബ വീണ്ടും പറയുകയാണ് കുട്ടികളെ ശാന്തിധാമത്തെയും സുഖധാമത്തെയും ഓര്മ്മിച്ചുകൊണ്ടിരിക്കൂ. ഇപ്പോള് സംഗമയുഗമാണ്. തോണിക്കാരന് നിങ്ങളെ ഇക്കരയില് നിന്ന് അക്കരയ്ക്ക് കൂട്ടികൊണ്ട് പോവുകയാണ്. തോണി ഒന്ന് മാത്രമല്ല, മുഴുവന് ലോകവും ഒരു വലിയ കപ്പല് പോലെയാണ്, അതിനെ അക്കരേക്ക് കൊണ്ട് പോകുന്നു.

മധുരമായ കുട്ടികള്ക്ക് എത്ര സന്തോഷമുണ്ടാവണം. നിങ്ങള്ക്ക് വേണ്ടി സദാ സന്തോഷം തന്നെ സന്തോഷമാണ്. പരിധിയില്ലാത്ത ബാബ നമ്മേ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആഹാ! ഇതാണെങ്കില് ഒരിക്കലും കേട്ടിട്ടുമില്ല, പഠിച്ചിട്ടുമില്ല. ഭഗവാനു വാച ഞാന് നിങ്ങള് ആത്മീയ കുട്ടികളെ രാജയോഗം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്, അതിനാല് പൂര്ണ്ണമായ രീതിയില് പഠിക്കണം. ധാരണ ചെയ്യണം. പൂര്ണ്ണമായ രീതിയില് പഠിക്കണം. പഠിപ്പില് സദാ നമ്പര്വൈസ് തന്നെയായിരിക്കും. സ്വയം നോക്കണം ഞാന് ഉത്തമനാണോ, മധ്യമനാണോ അതോ കനിഷ്ഠനാണോ? ബാബ പറയുന്നു സ്വയം നോക്കൂ ഞാന് ഉയര്ന്ന പദവി നേടാന് യോഗ്യനാണോ? ആത്മീയ സേവനം ചെയ്യുകയാണോ? എന്തുകൊണ്ടെന്നാല് ബാബ പറയുന്നു കുട്ടികളെ, സേവനയോഗ്യരായി മാറൂ, ഫോളോ ചെയ്യൂ. ഞാന് വന്നിരിക്കുന്നത് തന്നെ സേവനത്തിന് വേണ്ടിയാണ്. ദിവസവും സേവനം ചെയ്യുന്നു അതിന് വേണ്ടി തന്നെയാണ് ഈ രഥം എടുത്തിരിക്കുന്നത്. ഈ രഥത്തിന് രോഗം വന്നാല് പോലും ഞാന് ഇതിലിരുന്ന് മുരളി എഴുതുന്നു. മുഖത്തിലൂടെ പറയാന് കഴിഞ്ഞില്ലെങ്കില് ഞാന് എഴുതി കൊടുക്കുന്നു, എന്തുകൊണ്ടെന്നാല് കുട്ടികള്ക്ക് മുടങ്ങരുതല്ലോ ഞാനും സേവനത്തിലാണല്ലോ. ഇതാണ് ആത്മീയ സേവനം. നിങ്ങളും ബാബയുടെ സേവനത്തില് മുഴുകൂ. ഓണ് ഗോഡ് ഫാദര്ലി സര്വ്വീസ്(ഈശ്വരീയ സേവനത്തില്). ബാബ തന്നെയാണ് നിങ്ങളെ മുഴുവന് വിശ്വത്തിന്റെ അധികാരിയാക്കാന് വന്നിരിക്കുന്നത്, ആരാണോ നന്നായി പുരുഷാര്ത്ഥം ചെയ്യുന്നത് അവരെ മഹാവീരനെന്ന് പറയുന്നു. ആരാണ് മഹാവീരര്, ആരാണോ ബാബയുടെ നിര്ദ്ദേശത്തില് നടക്കുന്നത് എന്നത് കാണാന് കഴിയും. ബാബയുടെ ആജ്ഞയാണ് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി സഹോദര-സഹോദരനെ കാണൂ. ഈ ശരീരത്തെ മറക്കൂ. ബാബയും ശരീരത്തെ കാണുന്നില്ല. ബാബ പറയുന്നു ഞാന് ആത്മാക്കളെയാണ് കാണുന്നത്. ബാക്കി ഈ ജ്ഞാനമാണെങ്കില് ആത്മാവിന് ശരീരമില്ലാതെ സംസാരിക്കാന് കഴിയുകയില്ല. ഞാനും ഈ ശരീരത്തില് വന്നിരിക്കുകയാണ്, ലോണെടുത്തിരിക്കുകയാണ്. ശരീരത്തോടൊപ്പം മാത്രമേ ആത്മാവിന് പഠിക്കാന് സാധിക്കൂ. ബാബയുടെ സിംഹാസനം ഇവിടെയാണ്. ഇതാണ് അകാല സിംഹാസനം. ആത്മാവ് അകാല മൂര്ത്തിയാണ്. ആത്മാവ് ഒരിക്കലും ചെറുതും വലുതുമാകുന്നില്ല, ശരീരം ചെറുതും വലുതുമാകുന്നു. ഏതെല്ലാം ആത്മാക്കളുണ്ടോ അവരെല്ലാവരുടെയും സിംഹാസനം ഈ ഭൃകുടിയുടെ മധ്യത്തിലാണ്. ശരീരമാണെങ്കില് എല്ലാവരുടെയും ഭിന്ന-ഭിന്നമാണ്. ചിലരുടെ അകാല സിംഹാസനം പുരുഷന്റെയാണ്, ചിലരുടെ അകാല സിംഹാസനം സ്ത്രീയുടെതാണ്. ചിലരുടെ അകാല സിംഹാസനം കുട്ടിയുടെതാണ്. ബാബയിരുന്ന് കുട്ടികള്ക്ക് ആത്മീയ ഡ്രില് പഠിപ്പിക്കുകയാണ്. എപ്പോള് ആരോടെങ്കിലും സംസാരിക്കുകയാണെങ്കില് ആദ്യം സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ. ഞാന് ആത്മാവ് ഇന്ന സഹോദരനോട് സംസാരിക്കുകയാണ്. ബാബയുടെ സന്ദേശം നല്കുകയാണ് ശിവബാബയെ ഓര്മ്മിക്കൂ. ഓര്മ്മയിലൂടെ തന്നെയാണ് ക്ലാവ് ഇറങ്ങുന്നത്. സ്വര്ണ്ണത്തില് മായം കലരുമ്പോള് സ്വര്ണ്ണത്തിന്റെ മൂല്യം കുറയുന്നു. നിങ്ങള് ആത്മാക്കളിലും ക്ലാവ് പിടിക്കുന്നതിലൂടെ നിങ്ങള് മൂല്യമില്ലാത്തവരായി മാറി. ഇപ്പോള് വീണ്ടും പാവനമായി മാറണം. നിങ്ങള് ആത്മാക്കള്ക്ക് ഇപ്പോള് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചിരിക്കുന്നു. ആ നേത്രത്തിലൂടെ തന്റെ സഹോദരങ്ങളെ കാണൂ. സഹോദരന്-സഹോദരനെ നോക്കുന്നതിലൂടെ കര്മ്മേന്ദ്രിയങ്ങള് ഒരിക്കലും ചഞ്ചലമാവുകയില്ല. രാജ്യം നേടണം, വിശ്വത്തിന്റെ അധികാരിയായി മാറണം അതിനാല് ഈ പരിശ്രമം ചെയ്യൂ. സഹോദര-സഹോദരനെന്ന് മനസ്സിലാക്കി എല്ലാവര്ക്കും ജ്ഞാനം നല്കൂ. അപ്പോള് പിന്നീട് ഈ ശീലം പക്കായാവും. നിങ്ങളെല്ലാവരും സത്യം സത്യമായ സഹോദരങ്ങളാണ്. ബാബയും മുകളില് നിന്ന് വന്നിരിക്കുകയാണ്, നിങ്ങളും വന്നിരിക്കുകയാണ്. ബാബ കുട്ടികള് സഹിതം സേവനം ചെയ്തുകൊണ്ടിരിക്കുകയാണ്. സേവനം ചെയ്യുന്നതിന് ബാബ ധൈര്യം നല്കുന്നു. ധൈര്യം ബാബ തരുന്നു….. അതിനാല് ഈ പ്രാക്ടീസ് ചെയ്യണം – ഞാന് ആത്മാവ് സഹോദരനെ പഠിപ്പിക്കുകയാണ്. ആത്മാവ് പഠിക്കുകയാണല്ലോ. ഇതിനെ ആത്മീയ ജ്ഞാനം എന്ന് പറയുന്നു, അത് ആത്മീയ അച്ഛനില് നിന്ന് തന്നെയാണ് ലഭിക്കുന്നത്. സംഗമത്തില് തന്നെയാണ് ബാബ വന്ന് ഈ ജ്ഞാനം നല്കുന്നത് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ എന്ന്. നിങ്ങള് നഗ്നമായാണ് വന്നത് പിന്നീട് ഇവിടെ ഈ ശരീരം ധാരണ ചെയ്ത് നിങ്ങള് 84 ജന്മം പാര്ട്ടഭിനയിച്ചു. ഇപ്പോള് വീണ്ടും തിരിച്ച് പോകണം അതിനാല് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി സഹോദര-സഹോദര ദൃഷ്ടിയില് നോക്കണം. ഈ പരിശ്രമം ചെയ്യണം. നിങ്ങള് കുട്ടികള്ക്ക് തന്റെ പരിശ്രമം ചെയ്യണം, മറ്റുള്ളവരില് നമ്മളെന്ത് ചെയ്യാന്. മാറ്റം അവരവരില് നിന്നാവണം അര്ത്ഥം ആദ്യം സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി പിന്നീട് സഹോദരങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കൂ എങ്കില് നല്ല രീതിയില് തറച്ച് കയറും. ഈ ശക്തി നിറക്കണം. പരിശ്രമം ചെയ്യുമ്പോള് ഉയര്ന്ന പദവിയും നേടും. ബാബ വന്നത് തന്നെ ഫലം നല്കുന്നതിന് വേണ്ടിയാണ് അതിനാല് പരിശ്രമം ചെയ്യേണ്ടതുണ്ട്. കുറച്ച് സഹിക്കേണ്ടിയും വരുന്നു.

നിങ്ങളോട് ആരെങ്കിലും വിപരീതമായ കാര്യം പറയുകയാണെങ്കില് നിങ്ങള് മിണ്ടാതിരിക്കൂ. നിങ്ങള് മിണ്ടാതിരുന്നാല് പിന്നെ അവര് എന്തു ചെയ്യും. കൈയ്യടിക്കുന്നത് രണ്ട് കൈയ്യും ചേര്ന്നാണ്. ഒരാള് വായ കൊണ്ട് അടിച്ചു, രണ്ടാമത്തെയാള് മിണ്ടാതിരുന്നാല് അവര് തനിയേ മിണ്ടാതിരിക്കും. കൈ കൊണ്ട് കൊട്ടുന്നതിലൂടെ ശബ്ദമുണ്ടാകുന്നു. കുട്ടികള്ക്ക് പരസ്പരം മംഗളം ചെയ്യണം. ബാബ മനസ്സിലാക്കി തരുകയാണ് കുട്ടികളെ സദാ സന്തോഷത്തിലിരിക്കുവാന് ആഗ്രഹിക്കുന്നവെങ്കില് മന്മനാ ഭവ. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. സഹോദരന്റെ(ആത്മാക്കളെ) നേര്ക്ക് നോക്കൂ. സഹോദരങ്ങള്ക്കും ഈ ജ്ഞാനം നല്കൂ. ഈ ശീലമുണ്ടാകുന്നതിലൂടെ പിന്നീട് ഒരിക്കലും ക്രിമിനല് ദൃഷ്ടി ചതിക്കുകയില്ല. ജ്ഞാനത്തിന്റെ മൂന്നാമത്തെ കണ്ണിലൂടെ മൂന്നാമത്തെ കണ്ണിനെ നോക്കൂ. ബാബയും നിങ്ങളുടെ ആത്മാവിനെ തന്നെയാണ് നോക്കുന്നത്. സദാ ആത്മാവിനെ തന്നെയേ കാണൂ എന്ന പരിശ്രമം ചെയ്യണം, ശരീരത്തെ നോക്കുകയേയില്ല. യോഗം ചെയ്യിപ്പിക്കുമ്പോഴും സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി സഹോദരങ്ങളെ കണ്ടുകൊണ്ടിരിക്കൂ എങ്കില് സേവനം നല്ലതാവും. ബാബ പറഞ്ഞിട്ടുണ്ട് സഹോദരങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കൂ. സഹോദരങ്ങളെല്ലാവരും ബാബയില് നിന്ന് സമ്പത്തെടുക്കുകയാണ്. ഈ ആത്മീയ ജ്ഞാനം ഒരു തവണ മാത്രമാണ് നിങ്ങള് ബ്രാഹ്മണ കുട്ടികള്ക്ക് ലഭിക്കുന്നത്. നിങ്ങള് ബ്രാഹ്മണര് തന്നെയാണ് പിന്നീട് ദേവതയായി മാറുന്നത്. ഈ സംഗമയുഗത്തെ ഒരിക്കലും ഉപേക്ഷിക്കരുത്, ഇല്ലായെങ്കില് എങ്ങനെ മറികടക്കും, ചാടാന് കഴിയില്ല. ഇത് അത്ഭുതകരമായ സംഗമയുഗമാണ്. അതിനാല് കുട്ടികള്ക്ക് ആത്മീയ യാത്രയിലിരിക്കുന്നതിന്റെ ശീലമുണ്ടാക്കണം. നിങ്ങളുടെത് നേട്ടത്തിന്റെ കാര്യമാണ്. ബാബയുടെ ശിക്ഷണം സഹോദരങ്ങള്ക്ക് നല്കണം. ബാബ പറയുന്നു ഞാന് നിങ്ങള് ആത്മാക്കള്ക്ക് ജ്ഞാനം നല്കികൊണ്ടിരിക്കുകയാണ്. ആത്മാവിനെ തന്നെയാണ് കാണുന്നത്. മനുഷ്യര് മനുഷ്യരോട് സംസാരിക്കുമ്പോള് അവരുടെ മുഖത്ത് നോക്കുമല്ലോ. നിങ്ങള് ആത്മാക്കളോട് സംസാരിക്കുമ്പോള് ആത്മാവിനെ തന്നെ കാണണം. ശരീരത്തിലൂടെ ജ്ഞാനം നല്കുകയാണെങ്കിലും ഇതില് ശരീരത്തിന്റെ ബോധം ഇല്ലാതാക്കണം. നിങ്ങളുടെ ആത്മാവ് മനസ്സിലാക്കുന്നു ബാബ നമുക്ക് ജ്ഞാനം നല്കികൊണ്ടിരിക്കുകയാണ്. ബാബയും പറയുന്നു ആത്മാക്കളെയാണ് നോക്കുന്നത്, ആത്മാക്കളും പറയുന്നു നമ്മള് പരമാത്മാവായ ബാബയെ നോക്കി കൊണ്ടിരിക്കുകയാണ്. ബാബയില് നിന്ന് ജ്ഞാനം എടുത്തുകൊണ്ടിരിക്കുന്നു, ഇതിനെ ആത്മീയ ജ്ഞാനത്തിന്റെ കൊടുക്കല്-വാങ്ങല് എന്ന് പറയുന്നു – ആത്മാവ് ആത്മാവിനോടൊപ്പം. ആത്മാവില് തന്നെയാണ് ജ്ഞാനം. ആത്മാവിന് തന്നെയാണ് ജ്ഞാനം നല്കേണ്ടത്. ഇത് ശക്തി പോലെയാണ്. നിങ്ങളുടെ ജ്ഞാനത്തില് ഈ ശക്തി നിറയ്ക്കുകയാണെങ്കില് ആര്ക്കെങ്കിലും മനസ്സിലാക്കി കൊടുക്കുന്നതിലൂടെ പെട്ടെന്ന് തറയ്ക്കും. ബാബ പറയുന്നു പ്രാക്ടീസ് ചെയ്ത് നോക്കൂ അമ്പ് തറയ്ക്കുന്നുണ്ടോ ഇല്ലയോ. ഈ പുതിയ ശീലം ഉണ്ടാക്കണം അപ്പോള് പിന്നെ ശരീരത്തിന്റെ ബോധം ഇല്ലാതാകും. മായയുടെ കൊടുങ്കാറ്റ് കുറഞ്ഞ് വരും. മോശമായ സങ്കല്പം വരില്ല. ക്രിമിനല് ദൃഷ്ടിയും ഉണ്ടായിരിക്കില്ല. നമ്മള് ആത്മാവ് 84 ന്റെ ചക്രം കറങ്ങി. ഇപ്പോള് നാടകം പൂര്ത്തിയായിരിക്കുകയാണ്. ഇപ്പോള് ബാബയുടെ ഓര്മ്മയിലിരിക്കണം. ഓര്മ്മയിലൂടെ മാത്രമേ തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറി, സതോപ്രധാന ലോകത്തിന്റെ അധികാരിയായി മാറൂ. എത്ര സഹജമാണ്. ബാബയ്ക്കറിയാം കുട്ടികള്ക്ക് ഈ പഠിപ്പ് നല്കുന്നതും എന്റെ പാര്ട്ടാണ്. ഒരു പുതിയ കാര്യമല്ല. ഓരോ 5000 വര്ഷത്തിന് ശേഷം എനിക്ക് വരണം. ഞാന് ബന്ധനസ്ഥനാണ്, കുട്ടികള്ക്കിരുന്ന് മനസ്സിലാക്കി തരുകയാണ് – മധുരമായ കുട്ടികളേ ആത്മീയമായ ഓര്മ്മയുടെ യാത്രയിലിരിക്കൂ. അപ്പോള് അന്തിമ മനം പോലെ ഗതിയാകും. ഇത് അവസാന കാലമാണല്ലോ. എന്നെ മാത്രം ഓര്മ്മിക്കുകയാണെങ്കില് നിങ്ങള്ക്ക് സദ്ഗതിയുണ്ടാകും. ഓര്മ്മയുടെ യാത്രയിലൂടെ അടിത്തറ ശക്തിശാലിയാകും. ദേഹീ അഭിമാനിയാകുന്നതിന്റെ പഠിപ്പ് ഒരു തവണ മാത്രമാണ് നിങ്ങള് കുട്ടികള്ക്ക് ലഭിക്കുന്നത്. എത്ര അത്ഭുതകരമായ ജ്ഞാനമാണ്. ബാബ അത്ഭുതമാണ് അതിനാല് ബാബയുടെ ജ്ഞാനവും അത്ഭുതമാണ്. ഒരിക്കലും ആര്ക്കും പറയാന് കഴിയില്ല. ഇപ്പോള് തിരിച്ച് പോകണം അതിനാല് ബാബ പറയുന്നു മധുരമായ കുട്ടികളെ ഈ പ്രാക്ടീസ് ചെയ്യൂ. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ആത്മാവിന് ജ്ഞാനം നല്കൂ. മൂന്നാമത്തെ നേത്രത്തിലൂടെ സഹോദര-സഹോദരനെ നോക്കണം. ഇത് തന്നെയാണ് വലിയ പരിശ്രമം. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രത്തിലൂടെ മൂന്നാമത്തെ നേത്രത്തെ കാണുന്നതിന്റെ അഭ്യാസം ചെയ്യണം. പ്രയത്നിക്കണം സദാ ആത്മാവിനെ മാത്രമേ കാണൂ, ശരീരത്തെയല്ല അപ്പോള് ക്രിമിനല് ചിന്ത വരില്ല. മോശമായ സങ്കല്പം ഇല്ലാതാകും.

2) രണ്ട് കൈയ്യും കൊണ്ടാണ് കയ്യടിക്കുന്നത് അതിനാല് എപ്പോള് ആരെങ്കിലും വിപരീതമായ കാര്യം പറയുകയാണെങ്കില് നിങ്ങള് മിണ്ടാതിരക്കൂ. നിങ്ങള് മിണ്ടാതിരുന്നാല് രണ്ടാമത്തെയാള് തനിയേ മിണ്ടാതിരിക്കും.

വരദാനം:-

ബ്രഹ്മാബാബയോട് എനിക്ക് വളരെ സ്നേഹമുണ്ടെന്ന് പറയുന്നുണ്ടെങ്കില് സ്നേഹത്തിന്റെ അടയാളമാണ് ആരോടാണോ ബാബയ്ക്ക് സ്നേഹമുള്ളത് അവരോട് സ്നേഹമുണ്ടായിരിക്കണം. എന്ത് കര്മ്മം ചെയ്യുമ്പോഴും, കര്മ്മത്തിന് മുന്പ്, വാക്കിന് മുന്പ്, സങ്കല്പത്തിന് മുന്പ് പരിശോധിക്കൂ ഇത് ബ്രഹ്മാബാബയ്ക്ക് പ്രിയപ്പെട്ടതാണോ? ബ്രഹ്മാബാബയുടെ വിശേഷത വിശേഷിച്ചും ഇതായിരുന്നു – എന്ത് ചിന്തിച്ചോ അത് ചെയ്തു, എന്ത് പറഞ്ഞോ അത് ചെയ്തു. എതിര്പ്പുകളുണ്ടായിട്ടും തന്റെ സ്ഥിതിയില് ഉറച്ചു കഴിഞ്ഞു, അതുകൊണ്ട് സ്നേഹത്തിന്റെ പ്രത്യക്ഷ തെളിവ് നല്കുക അര്ത്ഥം ഫോളോ ഫാദര് ചെയ്ത് സത്പുത്രരും സമാനരുമാകുക.

സ്ലോഗന്:-

ലൗലീന സ്ഥിതിയുടെ അനുഭവം ചെയ്യൂ : പരമാത്മാ സ്നേഹം അളവറ്റതാണ്, സ്ഥിരമാണ്, ഇത്രയുമുണ്ട് അത് എല്ലാവര്ക്കും പ്രാപ്തമാക്കാന് സാധിക്കും എന്നാല് പരമാത്മാ സ്നേഹം പ്രാപ്തമാക്കുന്നതിനുള്ള വിധിയാണ് – വേറിട്ടവരാകുക. എത്രത്തോളം വേറിട്ടവരാകുന്നോ അത്രയും പരമാത്മാ സ്നേഹത്തിന്റെ അധികാരം പ്രാപ്തമാകും. ഇങ്ങനെ വേറിട്ടവരും സ്നേഹികളുമായ ആത്മാക്കള്ക്ക് മാത്രമാണ് ലൗലീന സ്ഥിതിയുടെ അനുഭവം ചെയ്യാന് സാധിക്കുന്നത്.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top