09 January 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

January 8, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

ത്രിദേവനായ രചയിതാവിലൂടെ വരദാനങ്ങളുടെ പ്രാപ്തി

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഇന്ന് ത്രിദേവനായ രചയിതാവ് തന്റെ സാകാരി, ആകാരി രചനയെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. രണ്ട് രചനയും വളരെ പ്രിയപ്പെട്ടതാണ് അതിനാല് രചയിതാവ്, രചനയെ കണ്ട് ഹര്ഷിതമാകുന്നു. രചന സദാ ഈ സന്തോഷത്തിന്റെ ഗീതം പാടുന്നു- ആഹാ രചയിതാവ്….രചയിതാവ് സദാ ഈ ഗീതം പാടുന്നു… ആഹാ എന്റെ രചന….രചന പ്രിയപ്പെട്ടതാണ്. പ്രിയപ്പെട്ടവര്ക്ക് സദാ സര്വ്വതും നല്കി അവരെ സമ്പന്നരാക്കുന്നു. അതിനാല് ബാബ ഓരോ ശ്രഷ്ഠമായ രചനയ്ക്ക് വിശേഷിച്ച് മൂന്ന് സംബന്ധങ്ങളിലൂടെ എത്ര സമ്പന്നമാക്കി. അച്ഛന്റെ സംബന്ധത്തില് ദാതാവായി ജ്ഞാന ഖജനാവിലൂടെ സമ്പന്നമാക്കി, ടീച്ചറിന്റെ രൂപത്തില് ഭാഗ്യവിദാതാവായി അനേക ജന്മത്തേക്ക് ഭാഗ്യവാനാക്കി, സത്ഗുരുവിന്റെ രൂപത്തില് വരദാതാവായി വരദാനങ്ങളാല് സഞ്ചി നിറയ്ക്കുന്നു. ഇതാണ് അവിനാശി സ്നേഹം. സ്നേഹത്തിന്റെ വിശേഷതയാണ്- ആരോടാണോ സ്നേഹമുള്ളത് അവരുടെ കുറവ് കാണാന് ഇഷ്ടപ്പെടില്ല, കുറവിനെ അത്ഭുതത്തിന്റെ രൂപത്തില് പരിവര്ത്തനപ്പെടുത്തും. ബാബയ്ക്ക് കുട്ടികളുടെ കുറവുകളെ സദാ അത്ഭുതത്തിന്റെ രൂപത്തില് പരിവര്ത്തനം ചെയ്യുന്നതിന്റെ ശുഭ സങ്കല്പം സദായുണ്ട്. സ്നേഹത്തില് ബാബയ്ക്ക് കുട്ടികളുടെ പരിശ്രമം കാണാന് സാധിക്കുന്നില്ല. ആവശ്യമുണ്ടെങ്കില് പരിശ്രമിച്ചോളൂ എന്നാല് ബ്രാഹ്മണ ജീവിതത്തില് പരിശ്രമിക്കേണ്ട ആവശ്യമേയില്ല കാരണം ദാതാവ്, വിദാതാവ്, വരദാതാവ്- മൂന്ന് സംബന്ധങ്ങളിലൂടെ അത്രയും സമ്പന്നരായി മാറുന്നു, യാതൊരു പരിശ്രമവുമില്ലാതെ ആത്മീയ ആനന്ദത്തിലിരിക്കാന് സാധിക്കുന്നു. സമ്പത്തുമുണ്ട്, പഠിത്തവുമുണ്ട്, വരദാനവുമുണ്ട്. മൂന്ന് രൂപങ്ങളിലൂടെ പ്രാപ്തി ലഭിക്കുന്നവര്ക്ക്, അങ്ങനെ സര്വ്വ പ്രാപ്തിയുള്ള ആത്മാവിന് പരിശ്രമിക്കേണ്ട എന്ത് ആവശ്യമാണുള്ളത്. ചിലപ്പോള് സമ്പത്തിന്റെ രൂപത്തില് അഥവാ ബാബയെ ദാതാവിന്റെ രൂപത്തില് ഓര്മ്മിക്കൂ എങ്കില് ആത്മീയ അധികാരത്തിന്റെ ലഹരിയുണ്ടായിരിക്കും. ടീച്ചറിന്റെ രൂപത്തില് ഓര്മ്മിക്കൂ എങ്കില് ഈശ്വരീയ വിദ്യാര്ത്ഥി അര്ത്ഥം ഭഗവാന്റെ വിദ്യാര്ത്ഥിയാണ്- ഈ ഭാഗ്യത്തിന്റെ ലഹരിയുണ്ടായിരിക്കും. സത്ഗുരു ഓരോ ചുവടിലും വരദാനങ്ങളാല് പാലിച്ചു കൊണ്ടിരിക്കുന്നു. ഓരോ കര്മ്മത്തിലും ശ്രേഷ്ഠമായ നിര്ദ്ദേശം- വരദാതാവിന്റെ വരദാനമാണ്. ശ്രേഷ്ഠമായ നിര്ദ്ദേശമനുസരിച്ച് നടക്കുന്നവരുടെ ഓരോ ചുവടിലും കര്മ്മത്തിന്റെ സഫലതയുടെ വരദാനം സഹജവും സ്വതവേയും, തീര്ച്ചയായും പ്രാപ്തമാകുന്നു. സത്ഗുരുവിന്റെ നിര്ദ്ദേശം ശ്രേഷ്ഠ ഗതി പ്രാപ്തമാക്കി തരുന്നു. ഗതി-സത്ഗതി പ്രാപ്തമാക്കുന്നു. ശ്രേഷ്ഠമായ നിര്ദ്ദേശവും, ശ്രേഷ്ഠമായ ഗതിയും. തന്റെ സ്വീറ്റ് വീട് അര്ത്ഥം ഗതി, സ്വീറ്റ് രാജ്യം അര്ത്ഥം സത്ഗതി – ഇവ പ്രാപ്തമാക്കുന്നുണ്ട് എന്നാല് ബ്രാഹ്മണാത്മാക്കള് വിശേഷ ഗതി പ്രാപ്തമാക്കുന്നു. അതാണ് ഈ സമയത്തും ശ്രേഷ്ഠമായ മതത്തിന്റെ ശ്രേഷ്ഠമായ കര്മ്മത്തിന്റെ പ്രത്യക്ഷഫലം അര്ത്ഥം സഫലത. ഈ ശ്രേഷ്ഠമായ ഗതി കേവലം സംഗമയുഗത്തില് തന്നെയാണ് നിങ്ങള് ബ്രാഹ്മണര്ക്ക് പ്രാപ്തമാകുന്നത് അതിനാലാണ് പറയുന്നത്- ഏതുപോലെയാണോ മതം അതേപോലെയാണ് ഗതി. അവര് മനസ്സിലാക്കുന്നു- മരണ ശേഷമാണ് ഗതി ലഭിക്കുന്നതെന്ന്, അതിനാല് അന്ത്മതി സോ ഗതി എന്ന് പറയുന്നു. എന്നാല് നിങ്ങള് ബ്രാഹ്മണാത്മാക്കള്ക്ക് ഈ അന്തിമ മര്ജീവാ ജന്മത്തില് ഓരോ കര്മ്മത്തിന്റെ സഫലതയുടെ ഫലം അര്ത്ഥം ഗതി പ്രാപ്തമാക്കുന്നതിന്റെ വരദാനം ലഭിച്ചിരിക്കുന്നു. വര്ത്തമാനവും ഭാവിയും- സദാ ഗതി സത്ഗതിയുണ്ട്. ഭാവിയുടെ കാത്തിരിപ്പിലല്ലയിരിക്കുന്നത്. സംഗമയുഗത്തിന്റെ പ്രാപ്തിയുടെ മഹത്വം ഇതാണ്. കര്മ്മം ചെയ്ത ഉടന് തന്നെ പ്രാപ്തിയുടെ അധികാരം നേടൂ. ഇതിനെയാണ് പറയുന്നത് ഒരു കൈ കൊണ്ട് നല്കൂ, മറു കൈ കൊണ്ട് നേടൂ. ചിലപ്പോള് പ്രാപ്തമാകും അല്ലായെങ്കില് ഭാവിയില് ലഭിക്കും എന്ന ആശ്വാസത്തിന്റെ വ്യാപാരമല്ല. ഉടനടി ചെയ്യുന്ന ദാനം മഹാപുണ്യമാണ്, അങ്ങനെയുള്ള പ്രാപ്തിയാണ്. ഇതിനെയാണ് പറയുന്നത് പെട്ടെന്നുള്ള വ്യാപാരം എന്ന്. ഭക്തിയില് കാത്തിരിക്കുന്നുണ്ട്- ലഭിക്കും, ലഭിക്കും…..ഭക്തിയില് എപ്പോഴെങ്കിലുമാണ്, ബാബ പറയുന്നു- ഇപ്പോള് നേടൂ. ആദിയിലെ സ്ഥാപനയിലും നിങ്ങള് പ്രസിദ്ധമായിരുന്നു- ഇവിടെ പെട്ടെന്ന് സാക്ഷാത്ക്കാരം ഉണ്ടാകുന്നുവെന്ന്., ഉണ്ടാകുകയും ചെയ്തിരുന്നു. അപ്പോള് ആദിയില് പെട്ടെന്നുള്ള വ്യാപാരമായിരുന്നില്ലേ, ഇതിനെയാണ് പറയുന്നത് രചയിതാവിന് രചനയോടുള്ള സ്നേഹം എന്ന്. മുഴുവന് കല്പത്തിലും ഇത്രയും സ്നേഹം മറ്റാര്ക്കും ഉണ്ടാകില്ല. എത്ര തന്നെ പ്രശസ്തമായ സ്നേഹമാണെങ്കിലും ഇത് അവിനാശി സ്നേഹമാണ്, അവിനാശി പ്രാപ്തിയാണ്. മുഴുവന് കല്പത്തിലും ഇത്രയും പ്രിയപ്പെട്ടതായി മറ്റാരും ഉണ്ടായിരിക്കില്ല. അതിനാല് ബാബയ്ക്ക് കുട്ടികളുടെ പരിശ്രമം കാണുമ്പോള് ദയ തോന്നുന്നു. വരദാനി സദാ സമ്പത്തിന്റെ അധികാരിക്ക് ഒരിക്കലും പരിശ്രമിക്കാന് സാധിക്കില്ല. ഭാഗ്യവിദാതാവായ ടീച്ചറുടെ ഭാഗ്യവാനായ കുട്ടികള് സദാ ബഹുമതിയോടെ പാസാകുന്നവരായിരിക്കും. തോല്ക്കുകയുമില്ല, വ്യര്ത്ഥമായ കാര്യങ്ങള് ഫീല് ആകുകയുമില്ല.

പരിശ്രമിക്കുന്നതിന്റെ കാരണങ്ങള് രണ്ടാണ്- ഒന്ന് മായയുടെ വിഘ്നങ്ങളില് പരാജയപ്പെടുന്നു അല്ലെങ്കില് സംബന്ധ സമ്പര്ക്കത്തില്, ബ്രാഹ്മണരുടെ അഥവാ അജ്ഞാനികളുടെ- രണ്ട് സംബന്ധങ്ങളിലും കര്മ്മത്തില് വരുമ്പോള് ചെറിയ കാര്യത്തില് വ്യര്ത്ഥം ഫീലാകുന്നു(അനുഭവമാകുന്നു) അതിനെയാണ് നിങ്ങള് ഫ്ളൂവിന്റെ രോഗം എന്നു പറയുന്നത്. ഫ്ളൂ എന്താണ് ചെയ്യുന്നത്? ഒന്ന് ചഞ്ചലതയുണ്ടാകുന്നു. അതില് ശരീരം കുലുങ്ങുന്നു, ഇവിടെ ആത്മാവിന്റെ സ്ഥിതി കുലുങ്ങുന്നു, മനസ്സ് കുലുങ്ങുന്നു, വായ കയ്ക്കുന്നു ഇവിടയും വായിലൂടെ കയ്പ്പേറിയ വാക്കുകള് വരുന്നു. മറ്റെന്ത് സംഭവിക്കുന്നു? ഇടയ്ക്ക് തണുപ്പ്, ഇട്യയ്ക്ക് ചൂട് വര്ദ്ധിക്കുന്നു. ഇവിടെയും ഫീലിംഗ് വരുമ്പോള് ഉള്ളില് ആവേശം ഉണ്ടാകുന്നു, ചൂട് വര്ദ്ധിക്കുന്നു- ഇവര് ഇതെന്ത് കൊണ്ട് പറഞ്ഞു, എന്ത് കൊണ്ട് ചെയ്തു? ഇത് ആവേശമാണ്. അനുഭവിയല്ലേ. പിന്നെന്ത് സംഭവിക്കുന്നു? കഴിക്കാനും കുടിക്കാനും ഇഷ്ടപ്പെടുന്നില്ല. ഇവിടെയും ആരെങ്കിലും ജ്ഞാനത്തിന്റെ കാര്യങ്ങള് കേള്പ്പിക്കുമ്പോള് അത് ഇഷ്ടപ്പെടില്ല. അവസാനം റിസല്ട്ട് എന്തായിരിക്കും? കുറവുകള് ഉണ്ടാകുന്നു. ഇവിടെയും കുറച്ച് സമയത്തേക്ക് കുറവുകള് ഉണ്ടാകുന്നു. അതിനാല് തോല്ക്കാനും പാടില്ല, ഫീലാകാനും പാടില്ല. ബാപ്ദാദ സദാ ശ്രേഷ്ഠമായ നിര്ദ്ദേശം നല്കുന്നു. ശുദ്ധമായ ഫീലിംഗ് ഉണ്ടായിരിക്കണം- ഞാന് സര്വ്വ ശ്രേഷ്ഠം അര്ത്ഥം കോടിയില് ചിലരില്പ്പെട്ട ആത്മാവാണ്. ഞാന് ദേവാത്മാവാണ്, ഞാന് മഹാനാത്മാവാണ്, ബ്രാഹ്മണാത്മാവാണ്, വിശേഷ പാര്ട്ടധാരി ആത്മാവാണ്. ഈ ഫീലിംഗിലിരിക്കുന്നവര്ക്ക് വ്യര്ത്ഥമായ ഫീലിംഗിനന്റെ ഫ്ളൂ ഉണ്ടായിരിക്കില്ല. ഈ ശുദ്ധമായ ഫീലിംഗിലിരിക്കൂ. ശുദ്ധമായ ഫീലിംഗ് ഉള്ളയിടത്ത് അശുദ്ധമായ ഫീലിംഗ് ഉണ്ടാകില്ല. അതിനാല് ഫ്ളൂവിന്റെ രോഗം അര്ത്ഥം പരിശ്രമത്തില് നിന്നും മുക്തമാകുന്നു, സദാ സ്വയം അനുഭവിക്കുന്നു- ഞാന് വരദാനങ്ങളാല് പാലിക്കപ്പെട്ടു കൊണ്ടിരിക്കുന്നു, വരദാനങ്ങളാല് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു, വരദാനങ്ങളാല് സേവനത്തില് സഫലത പ്രാപ്തമാക്കി കൊണ്ടിരിക്കുന്നു.

പരിശ്രമമാണോ ഇഷ്ടം അതോ പരിശ്രമത്തിന്റെ ശീലം പക്കായായോ? പരിശ്രമം ഇഷ്ടപ്പെടുന്നോ അതോ ആനന്ദത്തിലിരിക്കാനാണോ ഇഷ്ടം? ചിലര്ക്ക് പരിശ്രമത്തിന്റെ കാര്യമല്ലാതെ മറ്റൊരു കാര്യവും ഇഷ്ടമല്ല. അവരെ കസേരയില് വിശ്രമത്തോടെ ഇരുത്തിയാലും പറയും എനിക്ക് പരിശ്രമമുള്ള ജോലി നല്കൂവെന്ന്. ഇത് ആത്മാവിന്റെ പരിശ്രമമാണ്, ആത്മാവ് 63 ജന്മം പരിശ്രമിച്ചു. 63 ജന്മം അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നില്ലേ. ആരെയെങ്കിലും അന്വേഷിച്ചു കണ്ടെത്താന് പ്രയാസമല്ലേ. അതിനാല് ആദ്യമേ തന്നെ ക്ഷീണിച്ചിരിക്കുകയാണ്. 63 ജന്മം പരിശ്രമിച്ചു കഴിഞ്ഞിരിക്കുന്നു. ഇപ്പോള് ഒരു ജന്മം ആനന്ദത്തിലിരിക്കൂ. 21 ജന്മം ഭാവിയിലെ കാര്യമാണ്. എന്നാല് ഈ ഒരു ജന്മം വിശേഷപ്പെ

ട്ടതാണ്. പരിശ്രമവും ആനന്ദവും- രണ്ടിന്റെയും അനുഭവം ചെയ്യാന് സാധിക്കും. ഭാവിയില് അവിടെ സര്വ്വ കാര്യങ്ങളും മറന്നു പോകുന്നു. ഇപ്പോഴാണ് ആനന്ദമുള്ളത്. മറ്റുള്ളവര് പരിശ്രമിച്ചു കൊണ്ടിരിക്കുന്നു, നിങ്ങള് ആനന്ദത്തിലാണ്. ശരി.

ടീച്ചേഴ്സ് ഭക്തി ചെയ്തിട്ടുണ്ടോ? എത്ര ജന്മം ഭക്തി ചെയ്തു? ഈ ജന്മം ചെയ്തില്ലല്ലോ. നിങ്ങളുടെ ഭക്തി ആദ്യത്തെ ജന്മത്തില് പൂര്ത്തിയായി. പിന്നെ എപ്പോഴാണ് ആരംഭിച്ചത്? ആരുടെ ഒപ്പമാണ് ആരംഭിച്ചത്? ബ്രഹ്മാബാബയോടൊപ്പം നിങ്ങളും ഭക്തി ചെയ്തു. ഏത് ക്ഷേത്രത്തിലാണ് ചെയ്തത്? അതിനാല് ഭക്തിയിലെയും ആദി ആത്മാക്കളാണ്. ആദിയിലെ ഭക്തിയില് അവ്യഭിചാരി ഭക്തിയായത് കാരണം ഭക്തിയുടെ ആനന്ദം, സുഖം ആ സമയത്തിനനുസരിച്ച് കുറഞ്ഞിരുന്നില്ല. ആ സമയത്തുളള സുഖവും ആനന്ദവും അതിന്റെ സ്ഥാനത്ത് ശ്രേഷ്ഠമായിരുന്നു.

ഭക്തമാലയിലുള്ളത് നിങ്ങളല്ലേ? ഭക്തി നിങ്ങള് ആരംഭിച്ചതിനാല് നിങ്ങള് ഭക്തമാലയില്ലല്ലേ? ഡബിള് വിദേശികള് ഭക്ത മാലയിലായിരുന്നോ? ഭക്തരായിരുന്നോ അതോ ഭക്ത മാലയിലായിരുന്നോ? ഇപ്പോള് സര്വ്വരും ചിന്തിച്ചു കൊണ്ടിരിക്കുന്നു- നമ്മളായിരുന്നോ അതോ ഇല്ലയോ. വിജയ മാലയിലുമുണ്ടായിരുന്നോ, ഭക്ത മാലയിലുമുണ്ടായിരുന്നോ? പൂജാരിയായി എന്നാല് ഭക്തമാലയിലുണ്ടായിരുന്നോ? ഭക്തമാല വേറെയാണ്. നിങ്ങള് ജ്ഞാനി തന്നെ ഭക്തരായി. അവര് ഭക്തര് തന്നെയാണ്. അതിനാല് ഭക്തരുടെ മാലയും ജ്ഞാനികളുടെ മാലയും തമ്മില് വ്യത്യാസമുണ്ട്. ജ്ഞാനികളുടെ മാലയാണ് വിജയ മാല. കേവലം ഭക്തര് മാത്രമായിട്ടിരിക്കുന്നവര്, നവ പ്രകാരത്തിലുള്ള ഭക്തി ചെയ്യുന്നവര്, ആരാണൊ ഭക്തിയില്ലാതെ മറ്റൊന്നും കേള്ക്കാന് ആഗ്രഹിക്കുന്നില്ല, ഭക്തിയെ തന്നെ ശ്രേഷ്ഠമാണെന്ന് മനസ്സിലാക്കുന്നു. അതിനാല് ഭക്തരുടെ മാല വേറെയാണ്. ജ്ഞാനമാല വേറെ. ഭക്തി തീര്ച്ചയായും ചെയ്തു എന്നാല് ഭക്ത മാലയിലെന്ന് പറയില്ല കാരണം ഭക്തിയുടെ പാര്ട്ടഭിനയിച്ചതിന് ശേഷം നിങ്ങളെല്ലാവരും ജ്ഞാനത്തില് വരണം. അവര് തീവ്ര ഭക്തരാണ്, നിങ്ങള് തീവ്ര ജ്ഞാനികളാണ്. ആത്മാവില് സംസ്ക്കാരങ്ങളുടെ വ്യത്യാസമുണ്ട്. ഭക്തര് അര്ത്ഥം സദാ യാചനയുടെ സംസ്ക്കാരമുണ്ടായിരിക്കും. ഞാന് നീചനാണ്, ഭഗവാന് ഉയര്ന്നതാണ്- ഈ സംസ്ക്കാരമായിരിക്കും. അവര് റോയല് യാചകരാണ്, നിങ്ങള് ആത്മാക്കളില് അധികാരിയുടെ സംസ്ക്കാരമുണ്ട്. അതിനാല് പരിചയം ലഭിച്ചപ്പോള് തന്നെ അധികാരിയായി. മനസ്സിലായോ? ഭക്തര്ക്കും ഏതിലെങ്കിലും സ്ഥലം നല്കൂ. രണ്ടിലും നിങ്ങള് വരുമോ? അവര്ക്കും അരക്കല്പമുണ്ട്, നിങ്ങള്ക്കും അര കല്പമുണ്ട്. അവര്ക്കും മഹിമയുടെ മാലയില് വരുക തന്നെ വേണം. എന്നാലും ലോകത്തിലുള്ളവരേക്കാള് നല്ലതാണ്. മറ്റ് ഭാഗത്തൊന്നും ബുദ്ധി പോകുന്നില്ല, ബാബയിലേക്ക് തന്നെയാണ്. ശുദ്ധമായിട്ടിരിക്കുന്നു. പവിത്രതതയുടെ ഫലം ലഭിക്കുന്നു- മഹിമാ യോഗ്യരാകുന്നതിന്റെ. നിങ്ങളുടെ പൂജയുണ്ടാകുന്നു. അവര്ക്ക് പൂജ ലഭിക്കുന്നില്ല, കേവലം പ്രതിമകള് ഉണ്ടാക്കി വയ്ക്കുന്നു മഹിമയ്ക്ക് വേണ്ടി. മീരയ്ക്ക് ക്ഷേത്രമുണ്ടാകുന്നില്ല. ദേവതമാരെ പോലെ മീരയെ പൂജിക്കുന്നില്ല, കേവലം മഹിമ മാത്രം. ഇപ്പോള് അന്തിമ ജന്മത്തില് ആരെ പൂജിച്ചാലും, ഭൂമിയെ പൂജിച്ചാലും, വൃക്ഷത്തെ പൂജിച്ചാലും എന്നാല് നിയമമനുസരിച്ച് അവര്ക്ക് കേവലം മഹിമ മാത്രമാണ്, പൂജയില്ല. നിങ്ങള് പൂജ്യനീയരായി മാറുന്നു. അതിനാല് നിങ്ങള് പൂജ്യനീയരായ ആത്മാക്കളാണ്- ഈ ലഹരി സദാ സ്മൃതിയില് വയ്ക്കൂ. പൂജനീയരായ ആത്മാക്കള്ക്ക് ഒരിക്കലും അപവിത്രമായ സങ്ക്ലപ്പത്തെ സ്പര്ശിക്കാന് സാധിക്കില്ല. അങ്ങനെ പൂജ്യനീയരായോ. ശരി.

നാല് ഭാഗത്തുമുള്ള സമ്പത്തിന്റെ അധികാരിയായ ആത്മാക്കള്ക്ക്, സദാ പഠിത്തത്തില് ബഹുമതിയോടെ പാസാകുന്ന, സദാ വരദാനങ്ങളിലൂടെ വരദാനിയായി മറ്റുള്ളവരെയും വരദാനിയാക്കുന്ന- അങ്ങനെ അച്ഛന്, ടീച്ചര്, സത്ഗുരുവിന് പ്രിയപ്പെട്ട, സദാ ആത്മീയ ആനന്ദത്തിലിരിക്കുന്ന ശ്രേഷ്ഠമായ ആത്മാക്കള്ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.

പഞ്ചാബ്- രാജസ്ഥാന് ഗ്രൂപ്പ്

സദാ സ്വയത്തെ ഹോളീ ഹംസമാണെന്ന് അനുഭവം ചെയ്യുന്നുണ്ടോ? ഹോളീ ഹംസം അര്ത്ഥം സമര്ത്ഥത്തെയും വ്യര്ത്ഥത്തെയും തിരിച്ചറിയുന്നവര്. ആ ഹംസം കല്ലുകളെയും രത്നങ്ങളെയും വേര്തിരിക്കുന്നു, മുത്തുകളെയും കല്ലുകളെയും വേര്തിരിക്കുന്നു. എന്നാല് നിങ്ങള് ഹോളീ ഹംസം എന്തിനെ വേര്തിരിക്കുന്നു? സമര്ത്ഥമായത് എന്താണ്, വ്യര്ത്ഥമെന്താണ്, ശുദ്ധമെന്താണ് അശുദ്ധമെന്താണ്. ഹംസത്തിന് കല്ലുകള് കൊത്തിയെടുക്കാന് സാധിക്കില്ല- വേര്തിരിച്ച് വയ്ക്കുന്നു, അതിനെ ഉപേക്ഷിക്കുന്നു, ഗ്രഹിക്കുന്നില്ല. അതേപോലെ നിങ്ങള് ഹോളീ ഹംസം വ്യര്ത്ഥത്തെ ഉപേക്ഷിക്കുന്നു, സമര്ത്ഥമായ സങ്കല്പത്തെ ധാരണ ചെയ്യുന്നു. വ്യര്ത്ഥം വന്നാലും ധാരണ ചെയ്യില്ല. വ്യര്ത്ഥത്തെ ധാരണ ചെയ്തുവെങ്കില് ഹോളീ ഹംസം എന്ന് പറയില്ല. അത് കൊക്കാണ് ധാരണ ചെയ്യുന്നത്. വ്യര്ത്ഥം വളെയധികം കേട്ടു, പറഞ്ഞു, ചെയ്തു എന്നാല് അതിന്റെ പരിണാമം എന്തായി? നഷ്ടപ്പെടുത്തി, സര്വ്വതും നഷ്ടപ്പെടുത്തിയില്ലേ. ശരീരവും നഷ്ടപ്പെടുത്തി. ദേവതമാരുടെ ശരീരം നോക്കൂ, ഇപ്പോഴത്തെ ശരീരം നോക്കൂ എങ്ങനെയെന്ന്? എത്ര വ്യത്യാസമുണ്ട്. യുവാക്കളേക്കാള് നല്ലത് വൃദ്ധരാണ്. ശരീരവും നഷ്ടപ്പെടുത്തി, മനസ്സിന്റെ സുഖ- ശാന്തിയും നഷ്ടപ്പെടുത്തി, ധനവും നഷ്ടപ്പെടുത്തി. നിങ്ങളുടെയടുത്ത് എത്ര ധനമുണ്ടായിരുന്നു? അളവറ്റ ധനം എവിടെ പോയി? വ്യര്ത്ഥമാക്കി കളഞ്ഞു. ഇപ്പോള് സമ്പാദിച്ചു കൊണ്ടിരിക്കുകയാണോ അതോ നഷ്ടപ്പെടുത്തുകയാണോ? ഹോളീ ഹംസം നഷ്ടപ്പെടുത്തുന്നവരല്ല, സമ്പാദിക്കുന്നവരാണ്. ഇപ്പോള് 21 ജന്മം നല്ല ശരീരവും ലഭിക്കും, മനസ്സും സദാ സന്തോഷമുള്ളതുമായിരിക്കും. ഇപ്പോഴത്തെ മണ്ണിന് സമാനമായിരിക്കും അവിടത്തെ ധനം. ഇപ്പോള് മണ്ണും മൂല്യമുള്ളതായി മാറി എന്നാല് അവിടെ രത്നങ്ങള് കൊണ്ടായിരിക്കും കളിക്കുന്നത്, രത്നങ്ങളാല് കൊട്ടാരം അലങ്കരിക്കപ്പെടും. അപ്പോള് എത്രയാണ് സമ്പാദിച്ചു കൊണ്ടിരിക്കുന്നത്! സമ്പാദിക്കുന്നവര്ക്ക് സന്തോഷമുണ്ടായിരിക്കും. സമ്പാദ്യമുണ്ടാകുന്നില്ലായെങ്കില് ഹൃദയം വിശാലമായിരിക്കില്ല, സമ്പാദിക്കപ്പെടുന്നവരുടെ ഹൃദയം വിശാലമായിരിക്കും. ഇപ്പോള് എത്ര വിശാലമായ ഹൃദയമുള്ളവരായി മാറി. അതിനാല് ഓരോ ചുവടിലും സമ്പാദ്യത്തിന്റെ കണക്ക് വര്ദ്ധിച്ചു കൊണ്ടിരിക്കുകയാണോ അതോ ഇടയ്ക്കിടയ്ക്കാണോ സമ്പാദിക്കുന്നത്? തന്റെ ചാര്ട്ട് ശരിയായ രീതിയില് കണ്ടോ? അങ്ങനെയുള്ള സമയത്തും ഇടയ്ക്കിടയക്ക് വ്യര്ത്ഥം ഉണ്ടാകുന്നില്ലല്ലോ? ഇപ്പോള് സമയത്തിന്റെ മൂല്യത്തെ കുറിച്ച് മനസ്സിലാക്കിയില്ലേ. സംഗമത്തിലെ ഓരോ സെക്കന്റും എത്ര വലുതാണ്. പറയുന്നു ഒന്നോ രണ്ടോ സെക്കന്റല്ലേ പോയതെന്ന് എന്നാല് ഒരു സെക്കന്റ് എത്ര വലുതാണ്. ഇത് ഓര്മ്മയുണ്ടെങ്കില് ഒരു സെക്കന്റ് പോലും നഷ്ടപ്പെടുത്തില്ല. സെക്കന്റ് നഷ്ടപ്പെടുത്തുക അര്ത്ഥം വര്ഷം നഷ്ടപ്പെടുത്തുക- സംഗമത്തിലെ ഒരു സെക്കന്റിന് പോലും അത്രയും മഹത്വമുണ്ട്. അതിനാല് സമ്പാദിക്കുന്നവരാണ്, നഷ്ടപ്പെടുത്തുന്നവരല്ല കാരണം ഒന്നുകില് നഷ്ടപ്പെടുത്തും അല്ലെങ്കില് സമ്പാദിക്കും. മുഴുവന് കല്പത്തിലും സമ്പാദിക്കുന്നതിനുള്ള സമയം ഇതാണ് അതിനാല് ഹോളീ ഹംസം അര്ത്ഥം സ്വപ്നത്തില്, സങ്കല്പത്തില് പോലും ഒരിക്കലും വ്യര്ത്ഥമാക്കില്ല. ഹോളി അര്ത്ഥം സദാ പവിത്രതയുടെ ശക്തിയിലൂടെ അപവിത്രതയെ സെക്കന്റില് ഓടിക്കുന്നവര്. സ്വയത്തിന് വേണ്ടി മാത്രമല്ല മറ്റുള്ളവര്ക്കും വേണ്ടി കാരണം മുഴുവന് വിശ്വത്തെ പരിവര്ത്തനം ചെയ്യണ്ടേ. പവിത്രതയുടെ ശക്തി എത്ര മഹാനാണ്, ഇതറിയാമല്ലോ. പവിത്രത അങ്ങനെയുള്ള അഗ്നിയാണ് സെക്കന്റില് വിശ്വത്തിലെ അഴുക്കിനെ ഭസ്മമാക്കാന് സാധിക്കുന്നു. സമ്പൂര്ണ്ണ പവിത്രത അങ്ങനെയുള്ള ശ്രേഷ്ഠമായ ശക്തിയാണ്. അന്തമത്തില് സമ്പൂര്ണ്ണമാകുമ്പോള് നിങ്ങളുടെ ശ്രേഷ്ഠമായ സങ്കല്പത്തില് സ്നേഹത്തിന്റെ അഗ്നിയിലൂടെ ഈ സര്വ്വ അഴുക്കും ഭസ്മമായി തീരുന്നു. യോഗത്തിന്റെ ജ്വാലയുണ്ടാകണം. അന്തിമത്തില് ഇങ്ങനെ പതുക്കെ പതുക്കെ സേവനമില്ലാതെയാകും. ചിന്തിച്ചു, നടന്നു- ഇതിനെയാണ് തീവ്ര ഗതിയുടെ സേവനമെന്ന് പറയുന്നത്. ഇപ്പോള് സ്വയത്തില് നിറച്ചു കൊണ്ടിരിക്കുന്നു, പിന്നീട് കാര്യത്തിലുപയോഗിക്കും. ഏതുപോലെ ദേവിമാരുടെ സ്മരണയായി കാണിക്കാറുണ്ട്- ജ്വാലയിലൂടെ അസുരന്മാരെ ഭസ്മമാക്കിയെന്ന്. അസുരനല്ല എന്നാല് ആസൂരീയ ശക്തികളെ സമാപ്തമാക്കി. ഇത് ഏത് സമയത്തെ സ്മരണയാണ്? ഇപ്പോഴത്തെയല്ലേ. അതിനാല് അങ്ങനെ ജ്വാലാമുഖിയാകൂ. നിങ്ങളായില്ലായെങ്കില് പിന്നെയാരാകും? അതിനാല് ഇപ്പോള് ജ്വാലാമുഖിയായി ആസൂരീയ സംസ്ക്കാരം, ആസൂരീയ സ്വഭാവം സര്വ്വതും ഭസ്മമാക്കൂ. സ്വയത്തിന്റെ ചെയ്തില്ലേ അതോ സ്വയത്തിന്റെയും ചെയ്തു കൊണ്ടിരിക്കുകയാണോ? ശരി.

പഞ്ചാബിലുള്ളവര് നിര്ഭയരായി മാറി. ഭയക്കുന്നവരല്ലല്ലോ? ജ്വാലാമുഖിയാണ്, എന്തിന് ഭയക്കണം? മരിച്ചിരിക്കുകയാണ്. പിന്നെ എന്തിനം ഭയക്കണം? രാജസ്ഥാന് രാജ്യ അധികാരം ഒരിക്കലും മറക്കരുത്. രാജ്യം മറന്ന് രാജസ്ഥാനിലുളള മരുഭൂമിയല്ലല്ലോ ഓര്മ്മ വരുന്നത്? അവിടെ മരുഭൂമി അധികം ഉണ്ടല്ലോ. അതിനാല് സദാ പുതിയ രാജ്യത്തിന്റെ സ്മൃതിയുണ്ടായിരിക്കണം. സര്വ്വരും നിര്ഭയരും ജ്വാലാമുഖിയുമായി പ്രകൃതിയുടെയും ആത്മാക്കളുടെയുമുള്ളിലുള്ള തമോഗുണത്തെ ഭസ്മമാക്കുന്നവരാകൂ. ഇത് വളരെ വലിയ കര്ത്തവ്യമാണ്, തീവ്രതയോടെ ചെയ്താല് പൂര്ത്തിയാകും. ഇപ്പോള് വ്യക്തികള്ക്ക് പോലും സന്ദേശം എത്തിയിട്ടില്ല, പ്രകൃതിയുടെ കാര്യം പിന്നീടാണ്. അതിനാല് വേഗതയെ തീവ്രമാക്കൂ. ഓരോ തെരുവിലും സെന്റര് ഉണ്ടാകണം കാരണം പരിതസ്ഥിതിക്കനുസരിച്ച് ഒരു തെരുവില് നിന്നും മറ്റൊരു തെരുവിലേക്ക് പോകാന് സാധിക്കില്ല, പരസ്പരം കാണാനേ സാധിക്കില്ല. അതിനാല് ഓരോ വീട്ടിലും, തെരുവിലും സെന്റര് ഉണ്ടാകും. ശരി.

വരദാനം:-

ഏതുപോലെ ബ്രഹ്മാബാബയ്ക്ക് സാധാരണ ശരീരത്തിലിരുന്നും സദാ പുരുഷോത്തമമായ അനുഭവം ഉണ്ടാകുമായിരുന്നു. സാധാരണതയില് പുരുഷോത്തമമായതിന്റെ തിളക്കം കാണപ്പെട്ടു, അതേപോലെ ഫോളോ ഫാദര്. കര്മ്മം സാധാരണമായാലും സ്ഥിതി മഹാനായിരിക്കണം. മുഖത്തില് ശ്രേഷ്ഠമായ ജീവിതത്തിന്റെ പ്രഭാവമുണ്ടായിരിക്കണം. ലൗകീക രീതിയില് ചില കുട്ടികളുടെ പെരുമാറ്റവും മുഖവും അച്ഛന് സമാനമായിരിക്കും, ഇവിടെ മുഖത്തിന്റെ കാര്യമല്ല എന്നാല് പെരുമാറ്റം തന്നെയാണ് ചിത്രം. ഓരോ പെരുമാറ്റത്തിലൂടെയും ബാബയുടെ അനുഭവമുണ്ടാകണം, ബ്രഹ്മാബാബയ്ക്ക് സമാനം പുരുഷോത്തമ സ്ഥിതിയായിരിക്കണം- എങ്കില് പറയാം ബാബയ്ക്ക് സമാനം.

സ്ലോഗന്:-

ലവ്ലീന് സ്ഥിതിയുടെ അനുഭവം ചെയ്യൂ-
ഈ പരമാത്മ സ്നേഹം ആനന്ദത്തിന്റെ ഊഞ്ഞാലാണ്, ഈ സുഖദായി ഊഞ്ഞാലില് സദാ ആടിക്കൊണ്ടിരിക്കൂ, പരമാത്മ സ്നേഹത്തില് ലവ്ലീനായിരിക്കൂ എങ്കില് ഒരിക്കലും പരിതസ്ഥിതിയുടേയോ മായയുടേയോ ചഞ്ചലതയുണ്ടാകില്ല.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top