08 January 2022 Malayalam Murli Today | Brahma Kumaris

08 January 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

7 January 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ജ്ഞാനരത്നങ്ങള് ധാരണ ചെയ്ത് ആത്മീയ ഹോസ്പിറ്റല്, യൂണിവേഴ്സിറ്റി തുറക്കൂ, അതിലൂടെ എല്ലാവര്ക്കും ആരോഗ്യവും സമ്പത്തും ലഭിക്കട്ടെ.

ചോദ്യം: -

ബാബയുടെ ഏതൊരു കര്ത്തവ്യമാണ് ഒരു മനുഷ്യാത്മാവിനും ചെയ്യാന് സാധിക്കാത്തത്?

ഉത്തരം:-

ആത്മാവിന് ജ്ഞാനത്തിന്റെ ഇഞ്ചക്ഷന് നല്കി അവരെ സദാ കാലത്തേക്ക് നിരോഗിയാക്കി മാറ്റുക, ഈ കര്ത്തവ്യം ഒരു മനുഷ്യനും ചെയ്യാന് സാധിക്കുകയില്ല. ആരാണോ ആത്മാവിനെ നിര്ലേപമാണെന്ന് കരുതുന്നത്, അവരെങ്ങനെ ജ്ഞാനത്തിന്റെ ഇഞ്ചക്ഷന് നല്കും. ഈ കര്ത്തവ്യം ഒരു അവിനാശീ സര്ജന്റേത് മാത്രമാണ്. ആ സര്ജന് ഇങ്ങനെയുള്ള ജ്ഞാന-യോഗത്തിന്റെ മരുന്ന് നല്കുന്നു അതിലൂടെ അര കല്പത്തേക്ക് ആത്മാവും ശരീരവും നിരോഗിയും സമ്പന്നവുമായി മാറുന്നു.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഈ സമയം പൊയ്കൊണ്ടിരിക്കുകയാണ്..

ഓം ശാന്തി. ബാക്കി കുറച്ച് സമയമാണുള്ളതെന്ന് ആരാണ് പറഞ്ഞത്? വളരെയധികം കഴിഞ്ഞു പോയി ഇപ്പോള് വളരെ കുറച്ച് മാത്രമാണുള്ളത്. ഇപ്പോള് നിങ്ങള് ഈ പഴയ ലോകത്തിലിരിക്കുകയാണ്. ഇവിടെയാണെങ്കില് ദുഖം തന്നെ ദുഖമാണ്. സുഖത്തിന്റെ പേരോ അടയാളമോ ഇല്ല. സുഖം സുഖധാമത്തില് മാത്രമാണ്. കലിയുഗത്തെ ദുഖധാമമെന്ന് പറയുന്നു. ഇപ്പോള് ബാബ പറയുന്നു ഇപ്പോള് ഞാന് വന്നിരിക്കുകയാണ്, നിങ്ങളെ സുഖധാമത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നതിന് വേണ്ടി എന്നിട്ടും എന്തുകൊണ്ടാണ് നിന്നു പോകുന്നത്? ദുഖധാമത്തിനോട് എന്തുകൊണ്ട് മനസ്സ് കുടുങ്ങി കിടക്കുന്നു? ദുഖധാമത്തിലെ രീതികളോട് അഥവാ ഈ പഴയ ശരീരത്തോട് എന്തുകൊണ്ട് മനസ്സ് കുടുങ്ങുന്നു. നിങ്ങളെ സുഖധാമത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നതിന് വേണ്ടി ഞാന് വന്നിരിക്കുകയാണ്. സന്യാസി പറയുന്നു ഈ ലോകത്തിലെ സുഖമാണെങ്കില് കാക്ക കാഷ്ടത്തിന് സമാനമാണ് അതിനാല് അതിനെ സന്യാസം ചെയ്യുന്നു. നിങ്ങള് കുട്ടികള്ക്കിപ്പോള് സുഖധാമത്തിന്റെ സാക്ഷാത്ക്കാരമുണ്ടായിരിക്കുന്നു. ഈ പഠിപ്പ് തന്നെ സുഖധാമത്തിലേക്ക് വേണ്ടിയാണ് ഈ പഠിപ്പില് ഒരു ബുദ്ധിമുട്ടുമില്ല. ബാബയെ ഓര്മ്മിക്കണം. ഈ ഓര്മ്മയിലൂടെ നിങ്ങള് നിരോഗിയായി മാറും. നിങ്ങളുടെ ശരീരം കല്പ വൃക്ഷത്തിന് സമാനം വലുതാകും. ഈ മനുഷ്യ സൃഷ്ടിയുടെ വൃക്ഷത്തിന്റെ ആയുസ്സ് 5000 വര്ഷമാണ്. അതില് അരകല്പം സുഖം, അരകല്പം ദുഖമാണ്. ദുഖമാണെങ്കില് നിങ്ങള് അരകല്പം കണ്ടു, ബാബ പറയുകയാണ് പവിത്രമായ ലോകത്തില് പോകണമെങ്കില് പവിത്രമായി മാറൂ. ശ്രീമതം പറയുകയാണ് ഈ വിഷത്തിന്റെ കൊടുക്കല് വാങ്ങല് ഉപേക്ഷിക്കൂ. ജ്ഞാനത്തിന്റെയും യോഗത്തിന്റെയും ധാരണ ചെയ്യൂ. എത്രത്തോളം ജ്ഞാനരത്നങ്ങള് ധാരണ ചെയ്യുന്നുവോ അത്രയും നിരോഗിയായി മാറും.

ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ഇത് ആത്മീയ ഹോസ്പിറ്റലുമാണ്, യൂണിവേഴ്സിറ്റിയുമാണ്. പരംപിതാ പരമാത്മാവ് വന്ന് ആത്മീയ ആത്മീയ ഹോസ്പിറ്റലും യൂണിവേഴ്സിറ്റിയും സ്ഥാപിക്കുകയാണ്. ഹോസ്പിറ്റലാണെങ്കില് ലോകത്ത് അനേകമുണ്ട് എന്നാല് ഇതുപോലെ ഹോസ്പിറ്റലും യൂണിവേഴ്സിറ്റിയും രണ്ടും ഒരുമിച്ചെവിടെയും ഉണ്ടാവില്ല. ഇവിടെ ഇത് അത്ഭുതമാണ്, ഹോസ്പിറ്റലും യൂണിവേഴ്സിറ്റിയും, ഹെല്ത്തും വെല്ത്തും(ആരോഗ്യവും സമ്പത്തും) ഒരുമിച്ച് ലഭിക്കുന്നു. പിന്നെ എന്തുകൊണ്ട് ഈ ഖജനാവുകള് എടുക്കുന്നതിന് വേണ്ടി നില്ക്കുന്നില്ല. ഇന്നത്തെക്കാലത്ത് പെട്ടെന്ന് തന്നെ വിനാശം വരും. ബാബ ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായ നിര്ദ്ദേശം നല്കുന്നു. നിങ്ങള് ഗവണ്മെന്റിനും മനസ്സിലാക്കി കൊടുക്കൂ എല്ലാവര്ക്കും ആരോഗ്യവും സമ്പത്തും ലഭിക്കുന്ന ഹോസ്പിറ്റലും യൂണിവേഴ്സിറ്റിയും പരിധിയില്ലാത്ത ബാബ ഈ സമയം തുറന്നിരിക്കുന്നു. ഗവണ്മെന്റും ഹോസ്പിറ്റല്, യൂണിവേഴ്സിറ്റി തുറക്കുന്നു. അവര്ക്ക് മനസ്സിലാക്കി കൊടുക്കൂ ഈ ഭൗതീകമായ ഹോസ്പിറ്റല് തുറക്കുന്നതിലൂടെ എന്താവും. ഇതാണെങ്കില് അരകല്പമായി നടന്നു വരുന്നു മരുന്നും ഉണ്ടാക്കി തന്നെയാണ് വന്നിരിക്കുന്നത്. ഇത് പിന്നെ ആത്മീയ ഹോസ്പിറ്റലും യൂണിവേഴ്സിറ്റിയുമാണ്, ഇതിലൂടെ മനുഷ്യര്ക്ക് 21 ജന്മത്തേക്ക് സദാ ആരോഗ്യമുള്ളവരും സമ്പന്നരുമായി മാറാന് സാധിക്കുന്നു. അതിനാല് വിദ്യാഭ്യാസ മന്ത്രിക്കും, ആരോഗ്യ മന്ത്രിക്കും മനസ്സിലാക്കി കൊടുക്കൂ പരിധിയില്ലാത്ത ബാബ ഈ ഒരുമിച്ചുള്ള ഹോസ്പിറ്റലും യൂണിവേഴ്സിറ്റിയും തുറന്നിരിക്കുന്നു. താങ്കള്ക്കും നിര്ദ്ദേശം നല്കുകയാണ് ഇങ്ങനെ തുറക്കുകയാണെങ്കില് മനുഷ്യരുടെ മംഗളമുണ്ടാകും. ബാക്കി ഈ രോഗങ്ങള് മുതലായവയെല്ലാം രാവണ രാജ്യം എപ്പോള് ആരംഭിച്ചോ അപ്പോള് മുതല് ഉണ്ടായതാണ്. മുമ്പാണെങ്കില് വൈദ്യന്റെ മരുന്നുകളായിരുന്നു. ഇപ്പോഴാണെങ്കില്ഇംഗ്ലീഷ് മരുന്നുകള് ഒരുപാട് വന്നിട്ടുണ്ട്. ഇത് അവിനാശിയായ സര്ജനാണ്, ആരാണോ അവിനാശിയായ മരുന്ന് നല്കുന്നത്. അപ്പോഴാണ് പാടപ്പെടുന്നത് ജ്ഞാനാഞ്ജനം സത്ഗുരു നല്കി, ജ്ഞാന ഇഞ്ചക്ഷന് ആത്മീയ അച്ഛന് തന്നെയാണ് ആത്മാക്കള്ക്ക് നല്കുന്നത്. വേറെ ഒരു ആത്മാവിനും ഇഞ്ചക്ഷന് നല്കുന്നവരാകാന് സാധിക്കുകയില്ല. അവരാണെങ്കില് പറയുകയാണ് ആത്മാവ് നിര്ലേപമാണ്. അതിനാല് നിങ്ങള് മനസ്സിലാക്കി കൊടുക്കൂ ആ ഹോസ്പിറ്റലിലും യൂണിവേഴ്സിറ്റിയിലുമാണെങ്കില് ലക്ഷക്കണക്കിന് രൂപ ചിലവ് ചെയ്യേണ്ടതുണ്ട്. ഇവിടെയാണെങ്കിലോ ചിലവിന്റെ ഒരു കാര്യവുമില്ല. 3 അടി മണ്ണ് വേണം. ആര് വന്നാലും അവര്ക്ക് മനസ്സിലാക്കി കൊടുക്കണം. ബാബയെ ഓര്മ്മിക്കൂ എങ്കില് എവര് ഹെല്ത്തിയായി മാറും, ചക്രത്തെ ഓര്മ്മിക്കുന്നതിലൂടെ ചക്രവര്ത്തി രാജാവായി മാറും. ധനവാനാണെങ്കില് വലിയ ഹോസ്പിറ്റല്, യൂണിവേഴ്സിറ്റി തുറക്കും. പാവങ്ങള് ചെറുത് തുറക്കും. ഗവണ്മെന്റ് എത്ര തുറക്കുന്നു. ഇന്നത്തെ കാലത്താണെങ്കില് ടെന്റെല്ലാമുണ്ടാക്കിയും പഠിപ്പിക്കുന്നു കൂടാതെ 2-3 സെഷന് വെക്കുന്നു എന്തുകൊണ്ടെന്നാല് സ്ഥലമില്ല. പൈസയില്ല. ഇതില് ചിലവിന്റെ ഒരു കാര്യവുമില്ല. ഏത് സ്ഥലവും ലഭിക്കാം. ആയുധം മുതലായവയൊന്നും വെക്കുന്നില്ല. വളരെ സാധാരണമായ കാര്യമാണ്. പുരുഷന്മാരും തുറക്കുന്നു, അമ്മമാരും തുറക്കുന്നു. ബാബ പറയുകയാണ് നിങ്ങള് തന്നെ തുറക്കൂ, നിങ്ങള് തന്നെ സംരക്ഷിക്കൂ. ആര് ചെയ്യുന്നുവോ അവര് നേടും, അനേകരുടെ മംഗളമുണ്ടാകും. പരിധിയില്ലാത്ത ബാബ ശ്രീമതം നല്കുകയാണ് – ശ്രേഷ്ഠമായി മാറുന്നതിന് വേണ്ടി. അനേകം പേരുണ്ട് കേള്ക്കുന്നുണ്ട് പക്ഷെ ചെയ്യുന്നില്ല എന്തുകൊണ്ടെന്നാല് ഭാഗ്യത്തിലില്ല. ബാബയിലൂടെ ആരോഗ്യവും സമ്പത്തും ലഭിക്കുന്നു. ബാബ വൈകുണ്ഠത്തിന്റെ ചക്രവര്ത്തി പദവി നല്കാന് വന്നിരിക്കുകയാണ്. വജ്രങ്ങളുടെയും വൈഢൂര്യത്തിന്റെയും കൊട്ടാരം ലഭിക്കും. ഭാരതത്തില് തന്നെയായിരുന്നു ലക്ഷ്മീ നാരായണന്റെ രാജ്യം. തീര്ച്ചയായും അവര്ക്ക് ബാബ തന്നെയാണ് സമ്പത്ത് നല്കിയിട്ടുണ്ടാവുക. ഇപ്പോഴാണെങ്കിലോ കലിയുഗത്തില് ദുഖം തന്നെ ദുഖമാണ് പിന്നീട് സത്യയുഗത്തിന്റെ സ്ഥാപന എനിക്ക് തന്നെ ചെയ്യണം. മനുഷ്യര് ഏതെങ്കിലും ഹോസ്പിറ്റല് മുതലായവ തുറക്കുകയാണെങ്കില് ഉദ്ഘാടനം ചെയ്യുന്നു. ബാബ പറയുകയാണ് ഞാന് സ്വര്ഗ്ഗത്തിന്റെ ഉദ്ഘാടനം ചെയ്യുകയാണ്. ഇപ്പോള് നിങ്ങള് ശ്രീമതത്തില് സ്വര്ഗ്ഗത്തിന്റെ യോഗ്യരാകൂ. കല്പ-കല്പം നിങ്ങള് യോഗ്യരായി മാറിയിട്ടുണ്ട് ഇത് ഒരു പുതിയ കാര്യമല്ല. കാണാന് കഴിയുന്നുണ്ട് നിര്ദ്ധനര് ഒരുപാട് വരുന്നുണ്ട്. ബാബയും പറയുകയാണ് ഞാന് പാവങ്ങളുടെ നാഥനാണ്. സമ്പന്നരുടെ പക്കല് ഒരുപാട് ധനമുണ്ട്, അതിനാല് അവര് മനസ്സിലാക്കുകയാണ് നമ്മള് സ്വര്ഗ്ഗത്തിലാണിരിക്കുന്നത്. ഭാരതം ദരിദ്രമാണ് അതിലും ആരാണോ കൂടുതല് നിര്ദ്ധനന്, അവരെ തന്നെയാണ് ബാബ ഉയര്ത്തുന്നത്. സമ്പരാണെങ്കില് നിദ്രയിലാണ്. ജ്ഞാനവും യോഗവും എത്രയാണ് ബാബ പഠിപ്പിക്കുന്നത്, മൂന്നാമത്തെ നേത്രവും ബാബ തന്നെയാണ് നല്കുന്നത് അതിലൂടെ നിങ്ങള് മുഴുവന് ചക്രത്തെയും അറിയുന്നു. ബാക്കി എല്ലാവരും ഘോരമായ അന്ധകാരത്തിലാണ്. ഡ്രാമയുടെ ആദി-മധ്യ-അന്ത്യത്തെ ആര്ക്കും അറിയുക പോലുമില്ല. പതിത പാവനനായ ബാബയെ തന്നെ മറുന്നു കഴിഞ്ഞിരിക്കുകയാണ്. ശിവ പരമാത്മാവിനെ പറയുകയാണ്- കല്ലിലും തൂണിലുമുണ്ട്.

നിങ്ങള്ക്കറിയാം ഇപ്പോള് എല്ലാവരുടെയും കണക്കെടുപ്പിന്റെ സമയമാണ്. അഗ്നിയില് കത്തി മരിച്ച് അവസാനിക്കും. പിന്നീട് എല്ലാവരെയും തിരിച്ച് കൂടെ കൂട്ടികൊണ്ട് പോകും. ഞാന് വഴികാട്ടിയായി വന്നിരിക്കുകയാണ്. നിങ്ങള് പാണ്ഡവ സേനകളാണല്ലോ. അവര് ഭൗതീകമായ യാത്രയില് കൊണ്ട് പോകുന്നു, അത് ജന്മ-ജന്മാന്തരം ചെയ്തു വന്നു. ഇത് ആത്മീയമായ തീര്ത്ഥയാത്രയാണ്, ഇതില് നടക്കുകയോ കറങ്ങുകയോ ചെയ്യേണ്ടതില്ല. ബാബ പറയുകയാണ് കേവലം എന്നെ ഓര്മ്മിക്കൂ. രാത്രിയിലും ഉണര്ന്ന് എന്നെ ഓര്മ്മിക്കൂ. എന്നോടൊപ്പം ബുദ്ധിയുടെ യോഗം വെക്കൂ. നിദ്രയെ ജയിക്കുന്നവരായി മാറുകയാണെങ്കില് നിങ്ങള് അടുത്ത് വരും. അവര് ശരീര വംശാവലീ ബ്രാഹ്മണരാണ്. നിങ്ങള് മുഖ വംശാവലീ ബ്രാഹ്മണരാണ്. ഇപ്പോള് നിങ്ങള് ആത്മീയ യാത്രയില് തത്പരരാണ്, നിങ്ങള്ക്ക് പവിത്രമായിരിക്കണം. രുദ്ര ജ്ഞാന യജ്ഞത്തില് പവിത്ര ബ്രാഹ്മണര് മാത്രമാണിരിക്കുന്നത്. ആ ബ്രാഹ്മണര് കേവലം ക്ഷേത്രങ്ങളിലിരിക്കുന്നു. പേര് ബ്രാഹ്മണനെന്നാണ് അതിനാല് ദേവതകളുടെ മൂര്ത്തിയെ തൊടാനും സാധിക്കുന്നു അതിനെ സ്നാനം മുതലായവ ചെയ്യിക്കുന്നു പക്ഷെ അവര് പതിതരാണ്, ബാക്കി ക്ഷേത്രങ്ങളില് പോകുന്നവരുടെ പേര് ബ്രാഹ്മണനല്ലായെങ്കില് അവരെ തൊടാന് അനുവദിക്കുകയില്ല. ബ്രാഹ്മണര്ക്ക് ഒരുപാട് മഹത്വമുണ്ട്. പക്ഷെ അവര് പതിതമായ വികാരികളാണ്. ചിലര് ബ്രഹ്മചാരികളായിരിക്കും. ബാബ വന്ന് മനസ്സിലാക്കി തരുകയാണ് – സത്യം-സത്യമായ ബ്രാഹ്മണ ബ്രാഹ്മണിമാര് അവരാണ് ആരാണോ 21 കുലത്തെ ഉദ്ധരിക്കുന്നത്. അഥവാ കന്യക ഉദ്ധരിക്കുന്നുവെങ്കില് അവരുടെ അച്ഛനുമമ്മയുമുണ്ടാകും. ഇവിടെ അച്ഛനുമമ്മയും പഠിപ്പിക്കുകയാണ് നിങ്ങള്ക്ക് 21 തലമുറ സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറാന് സാധിക്കും. കുട്ടികള്ക്കറിയാം ബാബ ഗുപ്തമാണ്. ശിവബാബ ബ്രഹ്മാവിലൂടെ നമുക്ക് എല്ലാ രഹസ്യവും മനസ്സിലാക്കി തരികയാണ്. ഈ മുത്തച്ഛന് ജോലി മുതലായവ ചെയ്തിരുന്നു. ഇപ്പോള് അനേക ജന്മങ്ങളുടെ അന്തിമ ജന്മത്തില് അന്തിമത്തില് ശിവബാബ വന്ന് പ്രവേശിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിലൂടെ തന്നെയാണ് ജ്ഞാനം കേള്പ്പിക്കുന്നത്. ഇത് രഥമാണ്. ശിവബാബ രഥിയാണ്. ഇപ്പോള് നിരാകാരനായ പരമാത്മാവ് മനസ്സിലാക്കി തരികയാണ്, ഈ രഥം അനേക ജന്മങ്ങളായി പതിതമാണ്. ആദ്യമാദ്യം ഇത് പാവനമായി മാറുന്നു. അടുത്താണ്. ഇദ്ദേഹം ഇങ്ങനെ പറയുന്നില്ല ഞാന് ഭഗവാനാണ് എന്ന്. ഇദ്ദേഹം പറയുകയാണ് ഇത് എന്റെ അനേക ജന്മങ്ങളുടെ അന്തിമ ജന്മമാണ്. വാനപ്രസ്ഥ അവസ്ഥയാണ്, പതിതമാണ്. ബാബ ഇതില് പ്രവേശിച്ചിരിക്കുകയാണ്. ഇപ്പോള് ബാബ പറയുകയാണ് നിങ്ങള് നിങ്ങളുടെ ജന്മത്തെക്കുറിച്ച് അറിയുന്നില്ല. ഞാന് നിങ്ങള്ക്ക് പറഞ്ഞു തരുകയാണ്. ഇതും ബുദ്ധിയില് വരുന്നുണ്ട് പതിത പാവനന് പരംപിതാ പരമാത്മാവ് തന്നെയാണ്. ബാബ അച്ഛനുമാണ്, ടീച്ചറുമാണ്, ഗുരുവുമാണ്. മുഴുവന് ഡ്രാമയുടെ ആദി-മധ്യ-അന്ത്യത്തിന്റെ രഹസ്യം മനസ്സിലാക്കി തരുന്നു. നിങ്ങള്ക്കറിയാം ബാബ നമ്മേ കൂടെ കൂട്ടികൊണ്ട് പോകും. ഈ അച്ഛന്, ടീച്ചര്,ഗുരുവിന്റെ അഭിപ്രായം നേടുന്നതിലൂടെ നിങ്ങള് ഉയര്ന്ന പദവി നേടും. എത്ര നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത്. ചിലരാണെങ്കില് ധാരണ ചെയ്ത് ശ്രീമതത്തിലൂടെ നടന്ന് ഉയര്ന്ന പദവി നേടുന്നു. ആരാണോ ശ്രീമതത്തെ മാനിക്കാത്തത്, അവര് ഉയര്ന്ന പദവി നേടുകയില്ല. ബാബ പറയുകയാണ് സുഖധാമത്തെയും ശാന്തിധാമത്തെയും ഓര്മ്മിച്ച് ഈ ദുഖധാമത്തെ മറക്കൂ. സ്വയം അശരീരിയാണെന്ന് മനസ്സിലാക്കൂ. ഇപ്പോള് നമ്മള് തിരിച്ച് പോയ്കൊണ്ടിരിക്കുകയാണ്. ബാബ കൊണ്ട് പോകാന് വന്നിരിക്കുകയാണ്. ഓരോരുത്തര്ക്കും അവരവരുടെ പാര്ട്ട് ആവര്ത്തിക്കണം. ഓരോരുത്തരുടെയും ആത്മാവ് അവിനാശീ പാര്ട്ട്ധാരിയാണ്. ലോകത്തില് ഒരിക്കലും പ്രളയമുണ്ടാകുന്നില്ല. ഇത് ദുഖധാമമാണ്, പിന്നീട് ശാന്തിധാമത്തിലേക്കും സുഖധാമത്തിലേക്കും പോകും. ബുദ്ധിയില് ഈ സ്വദര്ശന ചക്രം കറക്കികൊണ്ടിരിക്കൂ, പവിത്രമായിരിക്കൂ എങ്കില് തോണി അക്കരയെത്തും. നിങ്ങള് കാലന് മേല് വിജയം നേടികൊണ്ടിരിക്കുകയാണ്, അവിടെ നിങ്ങള്ക്ക് അകാല മൃത്യൂ ഉണ്ടാവില്ല. എങ്ങനെയാണോ സര്പ്പം പഴയ തോല് ഉപേക്ഷിച്ച് പുതിയത് എടുക്കുന്നത് അതുപോലെ നിങ്ങളും പഴയ തോല് മാറ്റി പുതിയതെടുക്കും. ഇങ്ങനെയുള്ള അവസ്ഥ ഇവിടെ ഉണ്ടാക്കണം. അത്രമാത്രം നമ്മള് ഈ ശരീരം വിട്ട് മധുരമായ വീട്ടിലേക്ക് പോകും. നമ്മേ കാലന് വിഴുങ്ങാന് കഴിയില്ല. സര്പ്പത്തിന്റെ ഉദാഹരണം വാസ്തവത്തില് സന്യാസിമാര്ക്ക് നല്കാന് സാധിക്കില്ല. വണ്ടിന്റെ ഉദാഹരണവും പ്രവൃത്തി മാര്ഗ്ഗത്തിലുള്ളവരുടെയാണ്. പറയുന്നു ജനകനെ പോലെ സെക്കന്റില് ജീവന് മുക്തി നല്കാന് സാധിക്കുന്നു. ഇതും കോപ്പി ചെയ്തിരിക്കുകയാണ്. ജീവന്മുക്തിയില് രണ്ടും വേണം. ആ സന്യാസിമാര്ക്കെങ്ങനെ ജീവന് മുക്തി നല്കാന് കഴിയുന്നു. ഇപ്പോള് ബാബ പറയുകയാണ് തിരിച്ച് വരൂ, എന്നെ ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാകും. ഇല്ലായെങ്കില് ഒരുപാട് ശിക്ഷ അനുഭവിക്കും പദവിയും ഭ്രഷ്ടമാകും. അന്തിമത്തില് ആരുടെയെങ്കിലും ഓര്മ്മ വന്നുവെങ്കില് വീണ്ടും പുനര് ജന്മം എടുക്കുക തന്നെ വേണം. ഇതാണ് യോഗത്തിലൂടെ ആരോഗ്യവും ജ്ഞാനത്തിലൂടെ സമ്പത്തും, സെക്കന്റില് ജീവന്മുക്തിയെന്ന് ഇതിനെയാണ് പറയപ്പെടുന്നത്. പിന്നീട് ഇത്രയും പൈസ ചിലവാക്കുന്നതിന്റെ, അലയുന്നതിന്റെയല്ലാമാവശ്യമെന്താണ് അതിനാല് ആരോഗ്യ മന്ത്രി, വിദ്യാഭ്യാസ മന്ത്രിക്കുമെല്ലാം മനസ്സിലാക്കി കൊടുക്കൂ ഈ ഹോസ്പിറ്റല്, യൂണിവേഴ്സിറ്റി തുറക്കൂ എങ്കില് നിങ്ങള്ക്ക് വളരെയധികം നേട്ടമുണ്ടാകും. എന്ത് ചെയ്യുന്നോ അത് നേടും. സമ്പന്നരുടെ ജോലി സമ്പന്നരെ ഉദ്ധരിക്കുക എന്നതാണ്. പാവങ്ങള് തന്നെയാണ് സമ്പത്ത് നേടുന്നത്. ബാക്കി ആരാണോ കോടിപതികള് അവര്ക്ക് വേണ്ടി പറയപ്പെടുന്നുണ്ട് – ചിലരുടെ സമ്പത്ത് മണ്ണില് പോകും…. പിന്നീട് അഗ്നിയില് എല്ലാം ഇല്ലാതാകും. അതിനാല് വിനാശത്തിന് എന്തെങ്കിലും ചെയ്യുകയാണെങ്കില് എന്തെങ്കിലും പദവി ലഭിക്കുമല്ലോ. മരിക്കുക തന്നെ വേണം. ഡ്രാമയുടെ അവസാനമുണ്ടാകണം. ബാബ എത്ര നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത്. നദികളെല്ലാം ചക്രം കറക്കികൊണ്ടിരിക്കുന്നു. ബാക്കി ബ്രഹ്മപുത്രയാണെങ്കില് ഈ ബ്രഹ്മാവ് തന്നെയാണ്. മമ്മയാണ് സരസ്വതി. ബാക്കി ജ്ഞാനഗംഗകളാണ്. വെള്ളത്തിന്റെ ഗംഗ എങ്ങനെ പാവനമാക്കി മാറ്റും. അതൊരു മേളയല്ല. ഇതാണ് സത്യമായ മേള എപ്പോഴാണോ ജീവാത്മാക്കള് പരമാത്മാവുമായി കാണുന്നത്. അപ്പോള് പറയുന്നു ആത്മാവും പരമാത്മാവും അനേക കാലം വേറിട്ടിരുന്നു… ഇപ്പോള് പരമാത്മാവുമായി ജീവാത്മാക്കളുടെ മേളയാണ്. പരമാത്മാവും ജീവന്റെ ലോണെടുത്തിരിക്കുകയാണ്. ഇല്ലായെങ്കില് എങ്ങനെ പഠിപ്പിക്കും അതിനാല് അവരെ ശിവ ഭഗവാനെന്ന് പറയുന്നു, ആരാണോ ഇതില് പ്രവേശിച്ച് ജ്ഞാനം നല്കുന്നത്. സരസ്വതിയെ വിദ്യയുടെ ദേവിയെന്ന് പറയുന്നു. ബ്രഹ്മാവിനും ജ്ഞാനമുണ്ടാകും. അവര്ക്ക് ജ്ഞാനം നല്കുന്നതാരാണ്? ജ്ഞാനത്തിന്റെ സാഗരന്. നിങ്ങളുടെയടുത്ത് നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ചാണ് ഈ ജ്ഞാനമുള്ളത്. അതിനാല് ഈ ജ്ഞാനം ധാരണ ചെയ്ത് ശ്രീമതത്തിലൂടെ നടക്കണം. മുഴുവന് ആധാരവും പവിത്രതയുടെ മേലാണ്. ഇതില് തന്നെയാണ് അബലകളുടെ മേല് അത്യാചാരമുണ്ടാകുന്നത്. ദ്രൗപതി വിളിച്ചിട്ടുണ്ട്. സഹിച്ച് സഹിച്ച് 21 ജന്മം നഗ്നമാകുന്നതില് നിന്ന് രക്ഷപ്പെടുന്നു. ഗീതയിലുമുണ്ട് ഞാന് സന്യാസിമാരുടെയും ഉദ്ധാരണം ചെയ്യുന്നു. പക്ഷെ സന്യാസിമാര് ഈ വാക്ക് കേള്പ്പിക്കുന്നതേയില്ല.

നിങ്ങള്ക്കറിയാം ഈ സമയം മുഴുവന് ലോകവും അഴിമതിയില് മുഴുകിയിരിക്കയാണ്, അതിനാല് ഇതിന്റെയെല്ലാം വിനാശമുണ്ടാവുക തന്നെ വേണം, ആര്ക്ക് സമ്പത്തെടുക്കണമോ അവര് എടുക്കും. ബാബയോട് പല കുട്ടികളും പറയാറുണ്ട് ഞങ്ങള് നിര്ദ്ധന കുടുംബത്തിലെയാണെങ്കില് എത്ര നല്ലതായിരിക്കും. സമ്പന്നര് പുറത്ത് പോകാന് അനുവദിക്കുകയില്ല. ബാബാ ഞങ്ങള് കന്യകയായിരുന്നെങ്കില് എത്ര നന്നായി. മാതാക്കള്ക്ക് ഏണിപ്പടി ഇറങ്ങേണ്ടതുണ്ട്. ബാബ പറയുകയാണ് സമ്പത്തെടുക്കൂ. മനുഷ്യന് മരിക്കാന് താമസമൊന്നുമില്ല. ആപത്തുകള് ഒരുപാട് ഉണ്ടാകുന്നു. താങ്കള് കേവലം സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനായ എന്നെ ഓര്മ്മിക്കൂ. 84 ജന്മങ്ങള് പൂര്ത്തിയായി ഇപ്പോള് തിരിച്ച് വീട്ടിലേക്ക് പോകണം അതോ ഇവിടെ തന്നെ ബുദ്ധിമുട്ട് അനുഭവിക്കണോ? മന്മനാ ഭവ, മധ്യാജി ഭവ. രാവണന്റെ സ്വത്തിനെ മറക്കൂ. രാവണന് ശാപം നല്കുന്നു. ബാബ പറയുന്നു കുട്ടികളായിയെങ്കില് സമ്പത്തും നേടും. ശ്രീമതത്തിലൂടെ നടക്കുന്നില്ലെങ്കില് സമ്പത്തെങ്ങനെ നേടും. ഈ ആത്മീയ ഹോസ്പിറ്റല് തുറക്കൂ. ഭൂമി കിടക്കുകയാണ് വാടകക്ക് തരികയാണെങ്കിലും നല്ലതാണ്, വളരെ നേട്ടമുണ്ട്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ബാബയുടെ സമീപത്ത് വരുന്നതിന് വേണ്ടി ആത്മീയ യാത്രയിലിരിക്കണം. രാത്രിയിലുണര്ന്നിരുന്നും തീര്ച്ചയായും ഈ ബുദ്ധിയുടെ യാത്ര ചെയ്യണം.

2) സത്യം സത്യമായ ബ്രാഹ്മണനായി മാറി 21 കുലത്തിന്റെ ഉദ്ധാരണം ചെയ്യണം. സ്വദര്ശന ചക്രധാരിയായി മാറണം. കാലന് മേല് വിജയം നേടുന്നതിന് വേണ്ടി ഈ പഴയ തോലിനോടുള്ള മമത്വം ഇല്ലാതാക്കണം.

വരദാനം:-

ബ്രഹ്മാ ബാബയുടെ വാക്ക്, രീതി, മുഖം, പെരുമാറ്റത്തില് ഏതൊരു കുലീനതയാണോ കണ്ടത് – അതില് ഫോളോ ഫാദര് ചെയ്യൂ. ഏതുപോലെയാണോ ബ്രഹ്മാബാബ ചെറിയ-ചെറിയ കാര്യങ്ങളില് തന്റെ ബുദ്ധിയോ സമയമോ നല്കാതിരുന്നത്. അദ്ദേഹത്തിന്റെ മുഖത്തിലൂടെ ഒരിക്കലും സാധാരണ വാക്ക് വന്നില്ല, ഓരോ വാക്കും യുക്തിയുക്തം അര്ത്ഥം വ്യര്ത്ഥ ഭാവത്തില് നിന്ന് ഉപരി അവ്യക്ത ഭാവവും ഭാവനയുമുള്ളവയായിരുന്നു. അദ്ദേഹത്തിന്റെ വൃത്തി ഓരോ ആത്മാവിനെ പ്രതിയും സദാ ശുഭ ഭാവനയും, ശുഭ കാമനയുമുള്ളവയായിരുന്നു, ദൃഷ്ടടിയിലൂടെ എല്ലാവരെയും ഫരിസ്താ രൂപത്തില് കണ്ടു. കര്മ്മത്തിലൂടെ സദാ സുഖം നല്കി സുഖം നേടി. ഇതുപോലെ ഫോളോ ഫാദര് ചെയ്യൂ അപ്പോള് പറയും ബ്രഹ്മാ ബാബയ്ക്ക് സമാനം.

സ്ലോഗന്:-

ലൗലീന സ്ഥിതിയുടെ അനുഭവം ചെയ്യൂ : ഏതുപോലെയാണോ ലൗകിക രീതിയില് ആരെങ്കിലും ആരുടെയെങ്കിലും സ്നേഹത്തില് ലൗലീനമാകുകയാണെങ്കില് മുഖത്തിലൂടെ, കണ്ണുകളിലൂടെ, വാക്കിലൂടെ അനുഭവപ്പെടുന്നത് അതായത് ഇവര് ലൗലീനമാണ്, പ്രണയത്തിലാണ്. ഇതുപോലെ താങ്കളുടെ ഉള്ളില് ബാബയോടുള്ള സ്നേഹം ഇമര്ജായിരിക്കുകയാണെങ്കില് താങ്കളുടെ വാക്ക് മറ്റുള്ളവരെയും മയക്കും.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top