06 January 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
5 January 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ, ദേഹാഭിമാനത്തില് വരുമ്പോള് തന്നെയാണ് വികര്മ്മമുണ്ടാകുന്നത്, അതുകൊണ്ട് പ്രതിജ്ഞ ചെയ്യൂ, മറ്റെല്ലാ സംഗങ്ങളും വിട്ട് ഒരു ബാബയുടെ കൂടെ ഇരിക്കും.
ചോദ്യം: -
പ്രകൃതിയുടെ ഏതൊരു കളിയാണ് മനുഷ്യര് ഈശ്വരന്റെ കളിയാണ് എന്ന് കരുതുന്നത്?
ഉത്തരം:-
ഡ്രാമയനുസരിച്ചു വരുന്ന പ്രകൃതി ക്ഷോഭങ്ങളെല്ലാം പ്രകൃതിയുടെ കളിയാണ്, വിനാശ സമയത്തുണ്ടാകുന്ന ഒരു തിരമാലയില് തന്നെ സര്വ്വ ഭൂഖണ്ഡങ്ങളും ദ്വീപുകളും തകര്ന്നു പോകുന്നു, ഈ സമയത്തും അതിന്റെ റിഹേഴ്സലുകള് നടക്കുന്നുണ്ട്, ഇതെല്ലാം പ്രകൃതിയുടെ കളിയാണ്. പക്ഷെ മനുഷ്യര് കരുതുകയാണ് ഇതെല്ലാം ഈശ്വരന്റെ കളിയാണെന്ന്. ബാബ പറയുകയാണ്, ഞാന് ആര്ക്കും ഒരു നിര്ദ്ദേശവും നല്കുന്നില്ല, ഇതെല്ലാം ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
എന് ഹൃദയ കവാടത്തില് വന്നവനാരോ….
ഓം ശാന്തി – ആര് വന്നു, അര്ത്ഥം ആരുടെ ഓര്മ്മയാണ് വന്നത്? അല്ലാതെ ഇങ്ങനെയല്ല, ഹൃദയത്തില് വന്നിരുന്നു, അങ്ങിനെയാണെങ്കില് സര്വ്വവ്യാപിയായി മാറും. അല്ല, ആരുടെ ഓര്മ്മയാണ് വന്നത്? അകാലമൂര്ത്തി, ആരെയാണോ കാലന് വിഴുങ്ങാന് കഴിയാത്തത്. സിഖുകാര്ക്ക് അകാല-ഇരിപ്പിടമുണ്ട്, അവരുടെ പക്കല് അകാലി ആള്ക്കാരുമുണ്ട്. അവര് സ്വയം മനസ്സിലാക്കുന്നില്ല സിഖ് ധര്മ്മം പ്രവൃത്തിമാര്ഗ്ഗത്തിന്റേതാണെന്ന്. ഒരേയൊരു ആദി സനാതന ദേവീ-ദേവതാ ധര്മ്മം മാത്രമാണ് പ്രായലോപമായിരിക്കുന്നത്. മറ്റേത് സന്യാസ ധര്മ്മമാണ്, അത് നിവൃത്തിമാര്ഗ്ഗമാണ്. വീടും കുടുംബവും വിട്ട് പരിധിയുള്ള സന്യാസം ചെയ്ത് പവിത്രമായിരിക്കുന്നു. കാട്ടിലാണെങ്കില് തീര്ച്ചയായും പവിത്രമായിരിക്കും. ഓരോ ധര്മ്മത്തിന്റേയും ആചാരരീതികള് വേറെ വേറെയാണ്. പഠനവും വേറെയാണ്. അത് നിവൃത്തിമാര്ഗ്ഗത്തിന്റെ ധര്മ്മമാണ്, അവരെ ഫോളോ ചെയ്യുന്നവര്ക്കും വീടും കുടുംബവും വിട്ട് കാഷായവസ്ത്രം ധരിക്കേണ്ടി വരും. എന്നാല് അവര് പറയാറുണ്ട് കുടുംബത്തിലിരുന്നും ജ്ഞാനം സ്വീകരിക്കാന് കഴിയുമെന്ന്, പക്ഷെ അത് ജ്ഞാനമല്ല. സന്യാസിക്ക് അങ്ങിനെ ചെയ്യിപ്പിക്കാനും കഴിയുകയില്ല. സത് ഗതി നല്കുന്നവരെയാണ് വാസ്തവത്തില് ഗുരു എന്നു പറയുന്നത്. അത് ഒന്നുമാത്രമേയുള്ളൂ. ഗുരുനാനാക്കും ശിക്ഷണങ്ങള് പഠിപ്പിച്ചിട്ടുണ്ട്. അവരും ഒരു പരമാത്മാവിന്റെ മഹിമയാണ് പാടുന്നത്. ഓങ്കാരം, അകാലമൂര്ത്തി, നിങ്ങള്ക്ക് ഇപ്പോള് ആ അകാലമൂര്ത്തിയുടെ അഥവാ പരമപിതാ പരമാത്മാവിന്റെ തന്നെ ഓര്മ്മയാണുള്ളത്. മഹിമ പാടാറുണ്ട് അകാലമൂര്ത്തി, അയോനി എന്നെല്ലാം. സ്വയംഭൂ അര്ത്ഥം സൃഷ്ടികര്ത്താവ് എന്നാണ്. നിര്ഭയന്, നിര്വൈര്, അകാലമൂര്ത്തി . . . . . .സത്ഗുരു പ്രസാദ്, ജപസാഹേബ് , ഇതെല്ലാം മഹിമയാണ് – പരമപിതാ പരമാത്മാവിന്റെ. അകാലമൂര്ത്തിയേയും ആദരിക്കുന്നു. അവര് തന്നെയാണ് പറയുന്നത് ആദി സത്യയുഗം സത്യം….. പിന്നെ ഇതും പറയുന്നു അഴുക്കു വസ്ത്രം . . പതിതപാവനന് അര്ത്ഥം അഴുക്കുവസ്ത്രം അലക്കുന്നവന്, വൃത്തിയാക്കുന്നു, അതുകൊണ്ടാണ് അദ്ദേഹത്തിന്റെ മഹിമ പാടുന്നത്. പിന്നെ പറയുന്നു അശംഖ് ചോര്(നിര്ഭയനായ കള്ളന്), ഹറാം ഖോര്(തെറ്റായ കര്മ്മം നിഷിദ്ധം) എന്നെല്ലാം. ഇതെല്ലാം ഈ സമയത്തെ മഹിമയാണ്. പിന്നെ, നാനാക്ക് പറയുന്നു, നീച ചിന്തകള് ചെയ്ത്. . .പിന്നീട് അദ്ദേഹത്തിനു മുകളില് ബലിയുമര്പ്പിക്കുന്നു. തീര്ച്ചയായും അദ്ദേഹം വന്നിട്ടുണ്ട്, അതുകൊണ്ടാണ് ബലിയര്പ്പണം ചെയ്യുന്നത്. ബാബ പറയുകയാണ്, ഞാന് ശപിക്കപ്പെട്ടവരുടേയും, വേശ്യകളുടേയും, സന്യാസിമാരുടേയും ഉദ്ധാരണം ചെയ്യുവാനാണ് വരുന്നത്. അങ്ങിനെയാണെങ്കില് തീര്ച്ചയായും എല്ലാവരും പതിതരാണ്. ഇതെല്ലാം പരിധിയില്ലാത്ത കാര്യങ്ങളാണ്, തീര്ച്ചയായും പരിധിയില്ലാത്ത അധികാരി വന്നായിരിക്കും ഇതെല്ലാം മനസ്സിലാക്കിത്തരുന്നത്. ബ്രഹ്മാ-വിഷ്ണു-ശങ്കരന്, എല്ലാം എന്റെ രചനയാണ്. ബ്രഹ്മാവു മുഖേന ആദിസനാതന-ദേവീ-ദേവതാ ധര്മ്മത്തിന്റെ സ്ഥാപന, ശങ്കരന് മുഖേന അനേക ധര്മ്മങ്ങളുടെ വിനാശം ചെയ്യിപ്പിക്കുന്നു. മറ്റ് വരുന്നവരെല്ലാം തന്നെ അവരവരുടെ ധര്മ്മമാണ് സ്ഥാപിക്കുന്നത്. അല്ലാതെ ആ ഗുരുക്കന്മാര് ആര്ക്കും സത്ഗതി നല്കുന്നില്ല. ആരുടെ സത്ഗതിയാണ് ചെയ്യുക, അവരുടെ വംശത്തിന്റെ തന്നെ പൂര്ണ്ണമായ വൃദ്ധിയുണ്ടായിട്ടില്ലെങ്കില് പിന്നെയെങ്ങിനെ സത്ഗതി ചെയ്യും? ബാബ പറയുകയാണ് ഞാന് ആദിസനാതന ദേവീ-ദേവതാ ധര്മ്മത്തിന്റെ സ്ഥാപനയും അധര്മ്മത്തിന്റെ വിനാശവും ചെയ്യിപ്പിക്കുന്നു. ഈ സമയത്ത് എല്ലാവരും തമോപ്രധാന പാപാത്മാക്കളായി മാറിയിരിക്കുകയാണ്. പരിധിയില്ലാത്ത സൃഷ്ടിയിലെ അഭിനേതാക്കളായ മനുഷ്യര്ക്ക് സൃഷ്ടിചക്രം എങ്ങിനെ കറങ്ങുന്നുവെന്ന് അറിഞ്ഞിരിക്കേണ്ടതാണ്. ഇപ്പോള് ബാബ വന്ന് നമ്മെ തൃകാലദര്ശികളാക്കി മാറ്റിയിരിക്കുകയാണ്. ഇതും മനസ്സിലാക്കുന്നു, തീര്ച്ചയായും ബാബ വന്ന് സ്വര്ഗ്ഗം, സത്യയുഗത്തിന്റെ സ്ഥാപന ചെയ്യുകയും അസത്യഖണ്ഡത്തിന്റെ വിനാശവും ചെയ്യുമെന്ന്. സത്യഖണ്ഡത്തിന്റെ സ്ഥാപന ചെയ്യുന്നവന് തീര്ച്ചയായും സത്യമായിരിക്കുമല്ലോ. ഈ കാര്യങ്ങളെല്ലാം ബാബ തന്നെയാണ് മനസ്സിലാക്കിത്തരുന്നത്. എല്ലാവര്ക്കും ധാരണ ചെയ്യാന് കഴിയുകയില്ല, കാരണം ദേഹാഭിമാനം വളരെയുണ്ട്. എത്രയും ദേഹീയഭിമാനിയാകുന്നുവോ, സ്വയത്തെ അശരീരി ആത്മാവെന്നു മനസ്സിലാക്കുന്നുവോ, ബാബയെ ഓര്മ്മിക്കുന്നുവോ, അത്രയും ധാരണയുണ്ടാകും. ദേഹാഭിമാനിക്ക് ധാരണയുണ്ടാകുകയില്ല. യോഗം കൊണ്ടാണ് ആത്മാവിന്റെ പാപങ്ങള് ഭസ്മമാകുന്നത്. പകലാണെങ്കില് ദേഹബോധത്തിലിരിക്കുന്നു, പിന്നെ എപ്പോള് ദേഹീ-അഭിമാനിയാകുന്നതിന്റെ അഭ്യാസം ചെയ്യാന് കഴിയും?
ബാബ പറയുകയാണ് ഉറക്കത്തെ ജയിക്കുന്നവരായി മാറൂ. ബാബ എത്ര നല്ല കാര്യങ്ങളാണ് മനസ്സിലാക്കിത്തരുന്നത്. എന്നാല് മുരളി കേള്ക്കാത്ത കുട്ടികള് പോലുമുണ്ട്. പഠനം മുഖ്യമാണ്. എന്തുതന്നെയായാലും മുരളി തീര്ച്ചയായും വായിക്കണം. എന്നാല് ഇങ്ങനെയുമാകരുത്, വികാരങ്ങളില് വീണുകൊണ്ടുമിരിക്കുക, മുരളി ചോദിച്ചുകൊണ്ടുമിരിക്കുക. ഉറപ്പ് നല്കാത്തതുവരേയും മുരളി നല്കാന് പാടില്ല. മുരളി വായിക്കാത്തവരുടെ ഗതി എന്തായിരിക്കും. നല്ല-നല്ല കുട്ടികളും മുരളി കേള്ക്കുന്നില്ല, ലഹരി കയറുകയാണ്. അല്ലെങ്കില് ഒരു ദിവസം പോലും മുരളി മുടക്കരുത്. ധാരണയുണ്ടാകുന്നില്ലായെങ്കില് കാരണം ദേഹാഭിമാനമാണ്. അങ്ങിനെയുള്ളവര്ക്ക് ഉയര്ന്ന പദവി ലഭിക്കുകയില്ല. ബാബ നല്ലരീതിയില് മനസ്സിലാക്കിത്തരുന്നുണ്ട്, കുട്ടികളും മനസ്സിലാക്കിക്കൊടുക്കണം. ബാബയ്ക്ക് പുറത്ത് പോകാന് കഴിയുകയില്ല. ബാബ കുട്ടിളോടെ പറയുകയുള്ളൂ. ഈ വലിയ അമ്മയും ഗുപ്തമാണ്. ശക്തികള്ക്ക് പുറത്ത് പോകാന് കഴിയും. പുറത്തുള്ളവര് കോണ്ഫ്രന്സുകള് നടത്താറുണ്ട്, പക്ഷെ അതില് ആദി സനാതന ദേവീ-ദേവതാ ധര്മ്മത്തിന്റെ പ്രതിനിധികളൊന്നുമുണ്ടാകാറില്ല. ഇതും മനസ്സിലാക്കിക്കൊടുക്കണം. മറ്റ് ധര്മ്മപിതാക്കള് വരുന്നവര് കേവലം ധര്മ്മസ്ഥാപന മാത്രമേ ചെയ്യുന്നുള്ളൂ, അധര്മ്മത്തിന്റെ വിനാശം ചെയ്യുന്നില്ല. സത്-ധര്മ്മത്തിന്റെ സ്ഥാപന, അനേക ധര്മ്മങ്ങളുടെ വിനാശം സംഗമയുഗത്തില് മാത്രമാണ് നടക്കുന്നത്. താഴ്ന്ന കലയിലെത്തുമ്പോഴാണ് ബാബ വരുന്നത്. ഉയര്ന്ന കല ഒരു പ്രാവശ്യം മാത്രമേ ഉണ്ടാകുന്നുള്ളൂ. ഇതിനെക്കുറിച്ചും ഒരു ശ്ലോകമുണ്ട് -കുട്ടിക്കാലത്ത് പഠിച്ചിരുന്നു. ഗുരു നാനാക്കും പറഞ്ഞിട്ടുണ്ട് – എല്ലാവരും നിന്ദകരാണ്, കപടരാണ്. ആരും പവിത്രമായിരിക്കുന്നില്ല. സിഖ് ധര്മ്മത്തില് അകാലികളുണ്ട്, അവരില് കറുത്ത ചക്രവും കാണിക്കുന്നു. ഇത് സ്വദര്ശന ചക്രമാണ്. ഇതും പവിത്രതയുടെ അടയാളമാണ്. വളകളുമിടാറുണ്ട്, ഇതും പവിത്രതയുടെ അടയാളമാണ്. എന്നാല് അവര് ഇതിന്റെ അര്ത്ഥം മനസ്സിലാക്കുന്നില്ല, പവിത്രമായും ഇരിക്കുന്നില്ല. പൂണൂലും പവിത്രതയുടെ അടയാളമാണ്. ഇന്നാണെങ്കില് എല്ലാം ഉപേക്ഷിച്ചിരിക്കുകയാണ്. ബ്രാഹ്മണകുലമാണ് സര്വ്വ ശ്രേഷ്ഠം, ഇതില് വലിയ കുടുമി വെക്കുന്നു. എന്നാല് ആരും പവിത്രമായിരിക്കുന്നില്ല. പതിത-പാവനന് ഒരേയൊരു പരമാത്മാവാണ്, വന്ന് സര്വ്വരേയും പാവനമാക്കിമാറ്റുന്നു. ബുദ്ധന്, ക്രിസ്തു മുതലായവരൊന്നും പതിത-പാവനന്മാരല്ല. അല്ല, ലോകത്തില് അനേക ഗുരുക്കന്മാരുണ്ട് – പഠിപ്പക്കുന്നവര്. എന്നാല് സര്വ്വരുടേയും പതിത-പാവനന് ഒരേയൊരാളാണ്. സര്വ്വരേയും പാവനമാക്കി, കൂടെക്കൊണ്ടു പോകാനാണ് ഞാന് വന്നിരിക്കുന്നത്. ജ്ഞാനസാഗരനോടൊപ്പം സഹായികളായി നിങ്ങള് ജ്ഞാന ഗംഗകളാണ്. ഗംഗാ നദിയെ ദേവിയായും ചിത്രം വെക്കുന്നു. എന്നാല് വാസ്തവത്തില് ജ്ഞാനഗംഗകള് നിങ്ങളാണ്. എന്നാല് നിങ്ങളുടെ പൂജ ഇപ്പോള് നടക്കുന്നില്ല, എന്തുകൊണ്ടെന്നാല് നിങ്ങളിപ്പോള് പൂജയ്ക്ക് യോഗ്യരായി മാറിക്കൊണ്ടിരിക്കുകയാണ്. പൂജാരിയില് നിന്ന് പൂജ്യരായി മാറിക്കൊണ്ടിരിക്കുകയാണ്, പിന്നെ നിങ്ങളുടെ പൂജാരി അവസ്ഥ ഇല്ലാതാകും. ബാബ ഈ രഹസ്യം മനസ്സിലാക്കിത്തരുകയാണ്, എന്നാല് ചിലരുടെ ബുദ്ധിയില് ഇതൊന്നും ഇരിയ്ക്കുന്നില്ല. ഓരോ ചുവടും ബാബയുടെ ശ്രീമതപ്രകാരം നടക്കണം. ദേഹാഭിമാനം ഉപേക്ഷിച്ചുകൊണ്ടിരിയ്ക്കൂ. ഈ ബന്ധുമിത്രാദികളെല്ലാം തന്നെ നഷ്ടപ്പെടാന് പോകുകയാണ്. നമ്മളെല്ലാവരും ഇവിടെ നിന്ന് പോകും, എന്നാല് ലോകമുണ്ടായിരിയ്ക്കുമല്ലോ. ബാബ പറയുകയാണ്, ഞാന് പുതിയ സൃഷ്ടിയുടെ രചയിതാവാണ്, പക്ഷെ ഞാന് വരുന്നത് പതിത ലോകത്താണല്ലോ; അതുകൊണ്ടാണ് എന്നെ പതിത പാവനന് എന്നു പറയുന്നത്, അപ്പോള് ലോകം തീര്ച്ചയായും പതിതമായിരിക്കും. പാവന ലോകത്ത് പതിതര് ഉണ്ടാകുകയില്ല. പരമാത്മാവിന് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യേണ്ടതുണ്ട്, അതുകൊണ്ടാണ് അദ്ദേഹത്തെ ഹെവന്ലി ഗോഡ് ഫാദര് എന്നു പറയുന്നത്. ക്രിസ്തു സ്വര്ഗ്ഗം സ്ഥാപിക്കുന്നില്ല. ശരിയാണ്, ആ സമയത്ത് വരുന്ന ആത്മാക്കളെല്ലാം സതോപ്രധാനമാണ്, ബാക്കി വേറെയാരും പതിതരില് നിന്ന് പാവനമാക്കി മാറ്റുന്നില്ല. നിങ്ങള് കുട്ടികളിപ്പോള് യാതൊരു വികര്മ്മവും ചെയ്യരുത്. ദേഹാഭിമാനം കാരണമാണ് വികര്മ്മങ്ങളുണ്ടാകുന്നത്. എല്ലാകൂട്ടുകെട്ടുകളുമുപേക്ഷിച്ച് ഒരു ബാബയുടെ കൂടെ ഇരിക്കുന്നതിന്റെ ഗ്യാരന്റി നിങ്ങള് ചെയ്യുകയാണ്. നിങ്ങളുടെ പ്രതിജ്ഞ നിങ്ങള് നിറവേറ്റൂ. അല്ലെങ്കില് ശിക്ഷ അനുഭവിക്കേണ്ടി വരും. ഗ്രന്ഥത്തിലും പറയുന്നു, ഉയരുന്ന കലയിലൂടെ സര്വ്വരുടേയും നന്മയുണ്ടാകുന്നു. വാക്കുകള് വളരെ ശരിയാണ്, പക്ഷെ പഠിച്ചതെല്ലാം അവര്ക്ക് മറക്കേണ്ടിവരുന്നു. ബാബയ്ക്കാണെങ്കില് എല്ലാകുട്ടികളുടെയും പേര് ഓര്മ്മയില്ല, എന്തുകൊണ്ടെന്നാല് ശിവബാബയെ ഓര്മ്മിക്കണം, അതുകൊണ്ട് ബാബ പറയുകയാണ്, സന്തോഷമായിരിയ്ക്കൂ, സമ്പന്നമായിരിയ്ക്കൂ, മറക്കരുത് ……എന്നാല് സേവാധാരികുട്ടികളെ ബാബ തീര്ച്ചയായും ഓര്മ്മിക്കുന്നു. ധനവാന്മാരെല്ലാം ഘോരമായ അന്ധകാരത്തിലാണ്. മരണം മുന്നില് നില്ക്കുകയാണെന്ന് ആര്ക്കും അറിയില്ല. ഭഗവാനു വാചാ – ഞാന് രാജയോഗം പഠിപ്പിക്കുകയാണെങ്കില് തീര്ച്ചയായും ജ്ഞാനം കൊണ്ട് ഗോഡസ് ഓഫ് വെല്ത്ത്(ധനലക്ഷ്മി) ആയിമാറുന്നു. നമ്പര്വാറനുസരിച്ച്, മുഴുവന് രാജധാനിയുടേയും സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. നിങ്ങള് കുട്ടികള്ക്കറിയാം നമ്മളെല്ലാവരും പഠിച്ചുകൊണ്ടിരിക്കുന്നതും നമ്പര്വാര് തന്നെ. ബാബ പറയുകയാണ് ഞാന് രാജധാനി സ്ഥാപന ചെയ്തുകൊണ്ടിരിക്കുകയാണ്. അനേക ധര്മ്മങ്ങളുടെ വിനാശം ചെയ്യിപ്പിക്കുന്നു. പരമ സത്ഗുരു ഒന്നു മാത്രമാണ്. അത് ഉയര്ന്നതിലും ഉയര്ന്ന ഭഗവാനാണ് മഹിമയുള്ളത്. ഉയര്ന്നതിലും ഉയര്ന്ന ബ്രഹ്മാ-വിഷ്ണു-ശങ്കരന്മാരെയും ഭഗവാന് എന്ന് പറയുകയില്ല, പിന്നെ രാമ-കൃഷ്ണനെ എങ്ങിനെ ഭഗവാന് എന്നു പറയും. ഭഗവാന് ജ്ഞാനസാഗരനും പതിത-പാവനനുമാണ്. ഭക്തര് ഭഗവാനെയാണ് ഓര്മ്മിക്കുന്നത്, ബ്രഹ്മാ-വിഷ്ണു-ശങ്കരന്മാരെയല്ല. ഇപ്പോഴാണെങ്കില് വ്യഭിചാരി ഓര്മ്മയായി മാറിയിരിക്കുകയാണ്. എത്ര നല്ല നല്ല കാര്യങ്ങളാണ് ധാരണ ചെയ്യാനിരിക്കുന്നത്. ആര് ചെയ്യുന്നുവോ, അവര്ക്ക് ലഭിക്കുന്നു. നിങ്ങളാണ് ജ്ഞാന ഗംഗകള്. നിങ്ങളാണ് നദീതീരങ്ങള്. സാഗരത്തിന് എങ്ങോട്ടും പോകാന് കഴിയുകയില്ല. എന്നാല് അത് ജഢസാഗരമാണ്, ഇത് ചൈതന്യമാണ്. അതില് ഒരു കൊടുങ്കാറ്റിന്റെ തിരയടിക്കുകയാണെങ്കില് വളരെയധികം നഷ്ടമുണ്ടാകുന്നു. വിനാശ സമയത്ത് വളരെ ശക്തിയായ കൊടുങ്കാറ്റുകളുണ്ടാകും, ഭൂഖണ്ഡങ്ങള്-ദ്വീപുകള് എല്ലാം തന്നെ നാമാവശേഷമാകും. ഇതിന് സമയമൊന്നും വേണ്ടിവരില്ല. ജനങ്ങള് പ്രകൃതി ക്ഷോഭങ്ങളെ ഈശ്വരീയ പ്രവൃത്തിയാണെന്നു പറയുകയാണ്. അതുകൊണ്ടാണ് പറയുന്നത് ശങ്കരനിലൂടെ വിനാശ പ്രക്രിയ നടക്കുന്നു എന്ന്. പക്ഷെ ബാബ പറയുകയാണ് ഞാന് അങ്ങിനെയുള്ള നിര്ദ്ദേശങ്ങളൊന്നും ആര്ക്കും നല്കുന്നില്ല. ഇതെല്ലാം ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. കൊടുങ്കാറ്റ്, പ്രകൃതി ക്ഷോഭം അതെല്ലാം അവരുടെ ജോലി ചെയ്യും. കല്പ-കല്പം ഈ പ്രകൃതിക്ഷോഭങ്ങളെല്ലാം വരിക തന്നെ ചെയ്യും, എല്ലാ ഖണ്ഡങ്ങളും ഇല്ലാതാകും. ബാക്കി ഒരു ഭാരതം മാത്രമുണ്ടാകും. അതിനുള്ള തയ്യാറെടുപ്പുകള് നടന്നു കൊണ്ടിരിക്കുകയാണ്. റിഹേഴ്സലുകള് നടന്നുകൊണ്ടേയിരിക്കും. പ്രകൃതിയുടെ ഈ കളിയും ഡ്രാമയിലുള്ളതാണ്.
നിങ്ങള് ശിവശക്തികള്ക്ക് എവിടേയും ഇങ്ങനെ പറഞ്ഞുകൊടുക്കാന് കഴിയും, അതായത്, നിങ്ങള് ശാന്തി സ്ഥാപനചെയ്യാന് ആഗ്രഹിക്കുന്നുണ്ട്, പക്ഷെ നിങ്ങള്ക്കറിയാമോ എവിടെയാണ് ശാന്തിയുള്ളതെന്ന്? സുഖം എവിടെയാണുള്ളത്, ദുഃഖം എവിടെയാണ് – ഈ കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. ഇപ്പോള് ദുഃഖത്തിന്റെ ലോകമാണ്, ഈ ഭാരതം സുഖത്തിന്റെ ലോകമായിരുന്നു. ആദി സനാതന ദേവി-ദേവതകളുടെ രാജ്യമായിരുന്നു. കലിയുഗം ദുഃഖധാമമാണ്, ഇതിന്റെ വിനാശം തീര്ച്ചയായും നടക്കണം. ആദ്യം വിനാശം നടന്ന്, പിന്നെ പുതിയതായി തുടങ്ങണം. മദ്ധ്യത്തില് അനേക ധര്മ്മങ്ങളുണ്ട്. സത്യയുഗത്തില് ഒരേയൊരു ധര്മ്മമേയുണ്ടായിരുന്നുള്ളൂ. ഇത് ഡ്രാമയുടെ ചക്രമാണ്. ഇതില് മുഖ്യമായി 4 ധര്മ്മങ്ങളുണ്ട്. ഒരു ധര്മ്മത്തിന്റെ പാദം നഷ്ടപ്പെട്ടിരിക്കുകയാണ്. ദേവതാ ധര്മ്മം സ്ഥാപിക്കുന്നത് ആരാണെന്ന് പറയൂ? പരമപിതാ പരമാത്മാ ബ്രഹ്മാവ് മുഖേനയാണ് സ്ഥാപന ചെയ്യിപ്പിക്കുന്നത്. വാസ്തവത്തില് നിങ്ങളും പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികളാണ്, ശിവന്റെയും കുട്ടികളാണ്. ബ്രഹ്മാവിന്റെ കുട്ടികളാവുക കാരണം അന്യോന്യം സഹോദരീ-സഹോദരന്മാരാണ്. നിങ്ങള്ക്കറിയാം നാം ബാബയുടേതായി മാറിയിരിക്കുകയാണ്. പരമപിതാ പരമാത്മാവ് ആദ്യം ബ്രാഹ്മണധര്മ്മം രചിക്കുന്നു. ബ്രാഹ്മണ ധര്മ്മമാണ് ഏറ്റവും ഉയര്ന്നത്, ബാക്കി ധര്മ്മങ്ങളെല്ലാം പിന്നീട് വന്നതാണ്, നമ്പര്വാര്. അവസാനം നിങ്ങളുടെ പ്രത്യക്ഷത തീര്ച്ചയായും ഉണ്ടാകും. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ജ്ഞാനത്തിന്റെ ധാരണയ്ക്ക് കഴിയുന്നത്രയും ദേഹീ-അഭിമാനിയായിരിക്കണം. രാത്രിയിലെഴുന്നേറ്റ് അശരീരിയായിരിയ്ക്കുന്നതിന്റെ അഭ്യാസം ചെയ്യണം.
2. എന്തുതന്നെയായാലും ദിവസേന മുരളി വായിക്കണം. ഒരു ദിവസം പോലും മുരളി കേള്ക്കാതിരിക്കരുത്. മറ്റെല്ലാ കൂട്ടുകെട്ടുകളും വിട്ട് ബാബയുടെ കൂടെ ഇരിക്കുന്നതിന്റെ പ്രതിജ്ഞ ചെയ്യണം.
വരദാനം:-
സദാ ഓര്മ്മയില് വെക്കൂ നാം ബാബയുടെ നയനങ്ങളിലെ നക്ഷത്രങ്ങളാണ്, നയനങ്ങളിലെ നക്ഷത്രം അര്ത്ഥം ബിന്ദു തന്നെയാണ് അടങ്ങിയിട്ടുള്ളത്. കണ്ണുകളിലേക്ക് നോക്കുന്നതിന്റെ വിശേഷതയും ബിന്ദുവിന്റെതാണ്. അതിനാല് ബിന്ദുരൂപത്തില് ഇരിക്കുക-ഇത് തന്നെയാണ് പറക്കുന്ന കലയില് പറക്കുന്നതിനുള്ള മാര്ഗ്ഗം. ബിന്ദുവായി ഓരോ കര്മ്മവും ചെയ്യൂ എങ്കില് ലൈറ്റായിരിക്കാം. ഏതൊരു ഭാരവും വഹിക്കുന്ന ശീലം ഉണ്ടാകരുത്. എന്റെ എന്നതിന് പകരം നിന്റെ എന്ന് പറയൂ എങ്കില് ഡബിള് ലൈറ്റ് ആയി മാറും. സ്വ ഉന്നതിയുടെയോ വിശ്വസേവയുടെ കാര്യത്തിന്റേയോ പോലും ഭാരം അനുഭവപ്പെടുകയില്ല.
സ്ലോഗന്:-
ലൗലീന സ്ഥിതിയുടെ അനുഭവം ചെയ്യുന്നതിന് വേണ്ടി – ദേഹത്തിന്റെ സ്മൃതിയെ ഇപ്രകാരം ഉപേക്ഷിച്ചുകൊണ്ടിരിക്കൂ, അതിലൂടെ ദേഹബോധത്തിന്റെ, ദിന-രാത്രങ്ങളുടെ, വിശപ്പ്-ദാഹത്തിന്റെ, സുഖത്തിന്റെ, വിശ്രമത്തിനുള്ള വസ്തുക്കളുടെ ഏതെങ്കിലും കാര്യങ്ങളുടെ ആധാരത്തിലുള്ള ജീവിതമായിരിക്കരുത്, അപ്പോള് പറയാം സ്നേഹത്തില് അലിഞ്ഞു ചേര്ന്ന സ്ഥിതി. എപ്രകാരം പ്രകാശം(ബാബ) ജ്യോതിസ്വരൂപമാണോ, ലൈറ്റ് മൈറ്റ് രൂപമാണോ, അതേപോലെ പ്രകാശത്തിന് സമാനം സ്വയവും ലൈറ്റ്-മൈറ്റ് രൂപമായി മാറൂ.
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!