04 January 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

January 3, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ, കുറവുകളെ ദാനം ചെയ്ത് പിന്നീട് എന്തെങ്കിലും തെറ്റ് സംഭവിക്കുകയാണെങ്കില് ബാബയോട് പറയണം, മിഥ്യാ ജ്ഞാനി ആകരുത്, ഒരിക്കലും പിണങ്ങരുത്.

ചോദ്യം: -

ഏതൊരു കാര്യത്തെ ഓര്മ്മിക്കുന്നതിലൂടെ അളവില്ലാത്ത സന്തോഷത്തില് കഴിയാന് സാധിക്കും? ഏതൊരു കാര്യത്തില് ഒരിക്കലും സങ്കടപ്പെടരുത്?

 

ഉത്തരം:-

ഇത് ഓര്മ്മിക്കണം – നമ്മള് ഇപ്പോള് രാജയോഗം അഭ്യസിക്കുകയാണ് പിന്നെ സൂര്യവംശി ചന്ദ്രവംശി രാജാവായി തീരും. മനോഹരമായ കൊട്ടാരങ്ങള് നിര്മ്മിക്കും. നമ്മള് ശാന്തിധാമത്തിലേക്ക് പോയി അവിടെ നിന്നും സുഖധാമത്തിലേക്ക് വരും. അവിടെ എല്ലാം ഒന്നാന്തരം വസ്തുക്കളായിരിക്കും. ശരീരം വളരെ സുന്ദരവും നിരോഗിയുമായത് ലഭിക്കും. അഥവാ ഇവിടെ അന്തിമത്തില് പ്രാപ്തമാക്കിയിരിക്കുന്ന പഴയ ശരീരത്തിന് എന്തെങ്കിലും രോഗങ്ങള് ഉണ്ടെങ്കിലും സങ്കടപ്പെടുത്, മരുന്നു കഴിക്കണം.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

സഭയിലേക്ക് വന്ന പ്രകാശം….

ഓം ശാന്തി. ഈ ഗീതം നിങ്ങള് കുട്ടികള് അനേക തവണ കേട്ടിട്ടുള്ളതാണ്. ഭിന്ന ഭിന്ന പ്രകാരത്തിലാണ് കുട്ടികള്ക്ക് അര്ത്ഥം മനസ്സിലാക്കി തരുന്നത്. ആരാണോ ഗീതം ഉണ്ടാക്കിയത് അവര്ക്ക് ഇത് ഒന്നും അറിയില്ല. നിങ്ങള് ഇപ്പോള് പരിധിയില്ലാത്ത അച്ഛന്റെ കുട്ടികളായി മാറിയിരിക്കുന്നു. നിങ്ങള് പരിധിയില്ലാത്ത അച്ഛന്റെ മക്കളുമാണ് അതോടൊപ്പം പേരക്കുട്ടികളുമാണ്. നിങ്ങള് എന്റെ മക്കളുമാണ് അതോടൊപ്പം പേരക്കുട്ടികളുമാണ് എന്ന് വേറെ ഒരു അച്ഛനും പറയാന് കഴിയില്ല. ഇവിടെ അങ്ങനെയുള്ള അത്ഭുതമുണ്ട്. നമ്മള് എല്ലാവരും ശിവബാബയുടെ മക്കളാണ് അതോടൊപ്പം സാകാരത്തിലെ ശിവബാബയുടെ മകന് ഒരു ബ്രഹ്മാവാണ്, അതിനാലാണ് നിങ്ങള് പേരക്കുട്ടികളായി മാറിയത്. പ്രശസ്ഥരായ കുട്ടികളാണ്. എല്ലാ കുട്ടികളും ഒരു ബാബയുടേതാണ്. നിങ്ങള് ഇപ്പോള് സമ്പത്ത് നേടുന്നതിനു വേണ്ടി പേരക്കുട്ടികളായി മാറിയിരിക്കുകയാണ്, വേറെ ആര്ക്കും സമ്പത്ത് പ്രാപ്തമാക്കാനും സാധിക്കില്ല. അഥവാ എല്ലാവരും പേരക്കുട്ടികളായി മാറിയാല് എല്ലാവര്ക്കും സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നല്കേണ്ടി വരും. ഇങ്ങനെ ഒരിക്കലും നടക്കുകയില്ല അതിനാല് കോടിയില് ചിലരാണ് പേരക്കുട്ടികളായി മാറുന്നത്. പ്രജാപിതാ ബ്രഹ്മാവിനെ കുറിച്ചും മനസ്സിലാക്കി തരുന്നുണ്ട് ബ്രഹ്മാവിനേയും തീര്ച്ചയായും ദത്തെടുക്കേണ്ടി വരും. ഒന്ന് ദത്തെടുക്കലാണ്, ഇതാണെങ്കില് ശരീരത്തിലേക്ക് പ്രവേശിക്കുന്ന കാര്യമാണ്. കുട്ടികള് പറയുകയാണ്, നമ്മള് പേരക്കുട്ടികളാണ്. കുട്ടികളെ തന്റെ മധുരമായ വീടിനെ ഓര്മ്മിക്കൂ എന്ന് ആര്ക്കും പറയാന് കഴിയില്ല. ഇത് ആരോടാണ് പറയുന്നത്? ആത്മാക്കളോട്. ആത്മാവ് ഈ അവയവങ്ങളിലൂടെ കേള്ക്കുകയാണ്. ഞാന് ആത്മാക്കളോടാണ് സംസാരിക്കുന്നത് എന്നും ആര്ക്കും പറയാന് കഴിയുകയില്ല. ആത്മാവ് കേള്ക്കുകയാണ് – ബാബ പറയുന്നു പരംപിതാ പരമാത്മാവായ ഞാന് ഈ ബ്രഹ്മാ ശരീരത്തിലേക്ക് പ്രവേശിച്ച് നിങ്ങളെ പഠിപ്പിക്കുകയാണ്. ഇല്ലെങ്കില് എങ്ങനെ മനസ്സിലാക്കി തരും. എനിക്ക് ബ്രഹ്മാവിന്റെ ശരീരത്തിലേക്കാണ് പ്രവേശിക്കേണ്ടതും. പേര് ബ്രഹ്മാവ് എന്ന് തന്നെ വെക്കണം എങ്കിലെ ബ്രഹ്മാ കുമാരന് ബ്രഹ്മാ കുമാരി എന്ന് പറയാന് കഴിയുകയുള്ളൂ. മറ്റു ബ്രാഹ്മണരോട് ചോദിക്കണം നിങ്ങള് എങ്ങനെയാണ് ബ്രഹ്മാവിന്റെ സന്താനങ്ങളായി മാറിയത്. നിങ്ങളോട് പറയാന് അവര്ക്ക് കഴിയുകയില്ല. പറയും നമ്മള് ബ്രഹ്മാവിന്റെ മുഖവംശാവലികളാണ് എന്ന്. പക്ഷെ അവര് കുഖവംശാവലികളാണ്. പറയുന്നുണ്ട് മുഖവംശാവലികളായിരുന്നു, ഇപ്പോള് കുഖവംശാവലിയായി മാറിയതാണ്.. ഇപ്പോള് ഇങ്ങനെയുമല്ല ബ്രഹ്മാവിന്റെ കുഖവംശാവലികളായി മാറാം എന്ന്. ഇതെല്ലാം അത്ഭുതം നിറഞ്ഞ കാര്യങ്ങളാണ്. ബാബ ഒരിക്കലും തെറ്റായ കാര്യങ്ങള് കേള്പ്പിക്കില്ല. ബാബ സത്യമാണ്. നമ്മളെ സത്യത ഉള്ളവരാക്കി മാറ്റുകയാണ്. ഒരിക്കലും സ്വയത്തെ മിഥ്യാ ജ്ഞാനി ആണെന്ന് മനസ്സിലാക്കരുത്. ഈ ദാദയും പറയുന്നുണ്ട് – ഏതു വരെ സമ്പൂര്ണ്ണമായി മാറുന്നില്ലയോ അതു വരെ എന്തെങ്കിലും സംഭവിച്ചു കൊണ്ടിരിക്കും. പക്ഷെ നിങ്ങള്ക്ക് ശിവബാബയുടെ കൂടെയാണ് കാര്യമുള്ളത്. മനുഷ്യര്ക്ക് എന്തു തെറ്റും ചെയ്യാന് സാധിക്കും, മറ്റുള്ളവരുടെ കൂടെ ചെറിയ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകും. പക്ഷെ ബാബയില് നിന്നും സമ്പത്ത് എടുക്കുക തന്നെ വേണം. ധാരാളം കുട്ടികള് ബാബയോട് പോലും പിണങ്ങുന്നുണ്ട്. അഥവാ ഏതെങ്കിലും സഹോദരി സഹോദരന് നിങ്ങളെ എന്തെങ്കിലും പറഞ്ഞാലും ശിവബാബയുടെ മുരളി കേള്ക്കാമല്ലോ. വീട്ടില് ഇരുന്നോളൂ, പക്ഷെ ബാബയില് നിന്നും ഖജനാവ് പ്രാപ്തമാക്കണം. ഖജനാവില്ലാതെ നിങ്ങള്ക്ക് എന്തു ചെയ്യാന് കഴിയും. ബ്രാഹ്മണരുടെ കൂട്ടുകെട്ടിലേക്കും വരണം, ഇല്ലെങ്കില് ശൂദ്രന്മാരുടെ കൂട്ടുകെട്ടിന്റെ പ്രഭാവം ഉണ്ടാകും. നിങ്ങളുടെ ദുര്ഗതി ഉണ്ടാകും. സത്സംഗം ഉയര്ത്തും അതുപോലെ കുസംഗം മുക്കി താഴ്ത്തും. നിങ്ങള് പോയി കൊറ്റികളുടെ കൂടെ ജീവിച്ചാല് സത്യനാശം സംഭവിക്കും. ഒരു ബാബയെയാണ് തോണിക്കാരന് എന്നും പറയുന്നത്. ബാക്കി നിങ്ങളെ മുക്കി താഴ്ത്തുന്നവര് ധാരാളമുണ്ട്. ഒരു മനുഷ്യനും സ്വയത്തെ തോണിക്കാരന് അഥവാ ഗുരുവാണെന്ന് പറയാന് സാധിക്കുകയില്ല. ഈ ഗുണങ്ങള് ഇല്ലാത്ത, വികാരങ്ങളുടെ ലോകത്തില് നിന്നും മധുരമായ വീട്ടിലേക്ക് കൊണ്ടു പോകുന്നതും ഒരു ബാബയാണ്. ബാബ പറയുകയാണ് സുഖധാമം, ശാന്തിധാമം ദു:ഖധാമം ഇങ്ങനെ മൂന്നു ലോകങ്ങളാണ് ഉള്ളത്. നിങ്ങള്ക്ക് ഈ ദു:ഖധാമത്തില് നിന്നും മുക്തമായി ശാന്തിധാമത്തിലേക്ക് പോകണം. ഈ ദു:ഖധാമത്തിന് തീ പിടിക്കും. ഇത് ദു:ഖത്തിന്റെ വൈക്കോല് കൂനയാണ്, ഇവിടെ കുംഭകര്ണ്ണനെ പോലെയുള്ള ഭ്രഷ്ടാചാരികളായ മനുഷ്യരാണ് ജീവിക്കുന്നത്. പതിത പാവനനായ ബാബയെ വിളിക്കുകയാണ്. പതിത പാവനി ഗംഗയെ വിളിക്കുന്നതിന്റെ കാര്യം തന്നെയില്ല. ഇത് അനാദിയാണ്. സ്വര്ഗ്ഗത്തിലും ഉണ്ടാകുമല്ലോ. അഥവാ ഗംഗ പതിത പാവനി ആയിരുന്നുവെങ്കില് പിന്നെ എല്ലാവരും പാവനമായി മാറണമായിരുന്നു. ഒന്നും മനസ്സിലാക്കുന്നില്ല.

ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കി തന്നിരിക്കുകയാണ്. അതിനാല് നമ്പര്വാര് പുരുഷാര്ത്ഥമനുസരിച്ച് മനസ്സിലാക്കുന്നുണ്ട്, എന്തുകൊണ്ടെന്നാല് കുട്ടികളിലും കുറവുണ്ട്, അശുദ്ധമായ അഹങ്കാരമുണ്ട്, കാമവും ക്രോധവും എല്ലാവരിലും ഉണ്ട്. ഓരോരുത്തരും തന്റെ ഹൃദയത്തോട് ചോദിക്കണം എന്നില് എന്തു കുറവാണ് ഉള്ളത്. ബാബയോട് പറയണം – ബാബാ എന്നില് ഈ കുറവാണ് ഉള്ളത്. ഇല്ലെങ്കില് ആ കുറവ് വര്ദ്ധിക്കും. ഇത് ശാപമൊന്നും നല്കുകയല്ല. പക്ഷെ ഇത് ഒരു നിയമമാണ്, കുറവുകളെ ദാനമായി കൊടുത്തതിനു ശേഷം തെറ്റ് സംഭവിച്ചാല് അത് പറയണം. ബാബാ ഞാന് ഈ തെറ്റ് ചെയ്തു, ഈ സാധനം മോഷ്ടിച്ചു. ശിവബാബയുടെ ഭണ്ഡാരത്തില് നിന്നും നിങ്ങള്ക്ക് എല്ലാം കിട്ടും, അവിനാശിയായ ജ്ഞാന രത്നങ്ങള് ലഭിക്കുന്നതിനോടൊപ്പം ശരീര നിര്വ്വഹണത്തിനു വേണ്ടിയുള്ള എല്ലാം കിട്ടും. ബുദ്ധിക്കുള്ള ടോണിക്കും, ശരീരത്തിനുള്ള ടോണിക്കും ലഭിക്കും. പിന്നെ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില് അതും ചോദിക്കാം. അഥവാ നിങ്ങള് എന്തെങ്കിലും ആവശ്യമുള്ളത് ചോദിക്കാതെ എടുത്ത് ഉപയോഗിക്കുന്നത് കണ്ടാല് മറ്റുള്ളവര് ചെയ്യും. ചോദിച്ച് എടുക്കുന്നതാണ് ശരിയായ കാര്യം. ഏതുപോലെയെന്നാല് കുട്ടി അച്ഛനോട് എന്തെങ്കിലും ചോദിച്ചാല് അത് വാങ്ങിച്ചു കൊടുക്കാറുണ്ടല്ലോ, ധനവാന്മാരാണെങ്കില് എല്ലാം വാങ്ങിക്കും, എന്നാല് ദരിദ്രര് എന്താണ് ചെയ്യുക. ഇത് ശിവബാബയുടെ ഭണ്ഡാരമാണ്. ഏതെങ്കിലും സാധനം വേണമെങ്കില് നിങ്ങള്ക്ക് ബാബയോട് ചോദിച്ച് വാങ്ങിക്കാം. ആര്ക്ക് എന്ത് ആവശ്യമാണോ ഉള്ളത് അതിന് അനുസരിച്ച് ലഭിക്കും. ബാബയോടും മമ്മയോടും വിശേഷ കുട്ടികളോടും പിണങ്ങരുത്. ബാബയും മഹിമ ചെയ്യുന്നുണ്ട്, ആ കുട്ടി വളരെ നല്ല സേവനം ചെയ്യുന്നുണ്ട്. അതിനാല് നിങ്ങള് കുട്ടികള്ക്കും അവരോട് ആദരവ് ഉണ്ടായിരിക്കണം. എല്ലാത്തിന്റേയും ആധാരം ജ്ഞാനവും യോഗവുമാണ്. വിവേകശാലികളായ കുട്ടികള് വളരെ യുക്തിയോടെ നടക്കും, അവരെ കാണുമ്പോള് അറിയാന് കഴിയാം ഇവര് നമ്മളെക്കാളും ഉയര്ന്നവരാണ്. അപ്പോള് അവരെ ആദരവോടെ നോക്കണം. വളരെ എഴുത്തും പഠിപ്പുമുള്ള ധാരാളം സ്ത്രീകളും ഉണ്ട്, അവര് താങ്കള് – താങ്കള് എന്ന് പറഞ്ഞാണ് സംസാരിക്കുക. ചിലര് പഠിക്കാത്തവരായിരിക്കും, അവര് നിങ്ങള്-നിങ്ങള് എന്ന് പറഞ്ഞായിരിക്കും സംസാരിക്കുക. ആദരവ് ഉണ്ടായിരിക്കണം. ബാബയുടെ മുന്നില് വിവിധ തരത്തിലുള്ള ആളുകളുണ്ടാകും. ബാബ ആരോടും പറയും – നിങ്ങള് സുഖമായി, സന്തോഷമായി കഴിയുന്നുണ്ടോ? ചില ഓഫീസര്മാര് വരുകയാണെങ്കില് അവര്ക്ക് ആദരവ് കൊടുക്കേണ്ടി വരും. പോപ് വന്നാല് അദ്ദേഹത്തോടും പറഞ്ഞോളൂ ഇത് മുള്ളുകളുടെ കാടാണ്, നിങ്ങള് എന്തിനെയാണോ സ്വര്ഗ്ഗം എന്ന് പറയുന്നത് അത് പൂന്തോട്ടമായിരുന്നു. അവിടെ തീര്ച്ചയായും നല്ല മാലാഖകളായിരിക്കും ജീവിച്ചിരിക്കുക. ഇത് മുള്ളുകളുടെ കാടാണ്, കാട്ടില് മുള്ളുകളും മൃഗങ്ങളുമാണ് ഉണ്ടാവുക. ബാബക്ക് ഏത് കുട്ടിയോടും എന്തും പറയാം. കുട്ടികള്ക്ക് പറയാന് കഴിയില്ല. ഇപ്പോള് സ്വര്ഗ്ഗത്തിന്റെ സ്ഥാപന നടക്കുകയാണ്, ഇത് കലി യുഗമാണ്. അല്ലാഹുവിന്റെ പൂന്തോട്ടത്തിന്റെ സ്ഥാപന നടക്കുകയാണ്. അല്ലാഹുവിന്റെ പൂന്തോട്ടമാണ് സത്യയുഗം, ഇത് മുള്ളുകളുടെ കാടാണ്. ഇത് വളരെയധികം മനസ്സിലാക്കാനുള്ള കാര്യമാണ്. ഭാഗ്യശാലികളാണ് വളരെ നല്ല രീതിയില് മനസ്സിലാക്കുക അതോടൊപ്പം അവര്ക്ക് മനസ്സിലാക്കി തരാനും സാധിക്കും. ബാബ കുട്ടികളോട് 5 വികാരങ്ങളുടെ മുകളില് വിജയം പ്രാപ്തമാക്കാനുള്ള നല്ല നിര്ദേശമാണ് നല്കുന്നത്. അവസാനം ആകുമ്പോള് ഇതില് നിന്നും വിട ചോദിക്കാന് സാധിക്കും, അതു വരെ എന്തെങ്കിലും എന്തെങ്കിലും കുറവുകള് ഉണ്ടാകും. ഇതിനെ ഇല്ലാതാക്കാനുള്ള പുരുഷാര്ത്ഥം ചെയ്യണം, ദേഹിഅഭിമാനിയാകണം. ശാന്തിധാമത്തിനേയും സുഖധാമത്തിനേയും ഓര്മ്മിക്കണം, അപ്പോള് സന്തോഷം ഉണ്ടായിരിക്കും. നമ്മള് ശാന്തിധാമത്തിലൂടെയാണ് സുഖധാമത്തിലേക്ക് പോകാന് പോകുന്നത്, അപ്പോഴേക്കും എല്ലാ ശുദ്ധീകരണവും നടക്കും. പിന്നെ സ്വര്ഗ്ഗത്തില് എല്ലാ വസ്തുക്കളും ഫസ്റ്റ് ക്ലാസ്സായിരിക്കും. വജ്രങ്ങളുടേയും രത്നങ്ങളുടേയും കൊട്ടാരങ്ങള് പണിയും. നമ്മള് ആത്മാവാണ് എന്നത് നിങ്ങളുടെ ബുദ്ധിയിലുണ്ട്. തന്റെ രാജധാനിയുടെ സ്ഥാപന ചെയ്യുന്നതിനാണ് ഇവിടെ വന്നിരിക്കുന്നത്. പിന്നെ ശിവബാബയോടൊപ്പം തിരിച്ച് വീട്ടിലേക്കും പോകും. നമ്മള് രാജയോഗം അഭ്യസിച്ചു കൊണ്ടിരിക്കുകയാണ്, പിന്നെ സൂര്യവംശത്തിലേയും ചന്ദ്രവംശത്തിലേയും രാജാവും രാജ്ഞിയുമായി മാറും. കൊട്ടാരങ്ങളും പണിയും. ഈ കാര്യങ്ങളെല്ലാം ഓര്മ്മിക്കുകയാണെങ്കില് ഉള്ളില് വളരെ സന്തോഷം ഉണ്ടായിരിക്കും. കുറവുകളും ധാരാളമുണ്ട്, ദേഹാഭിമാനത്തിലേക്കും വരുന്നുണ്ട്. ഇത് അന്തിമത്തിലെ പഴയ ശരീരമാണ്, സത്യയുഗത്തില് പുതിയ ശരീരം കിട്ടും. ബാബയിരുന്ന് മധുരമധുരമായ കുട്ടികള്ക്ക് മനസ്സിലാക്കി തരുകയാണ്, ഭഗവാനെ കാണുന്നതിനു വേണ്ടി അരകല്പമായി ഭക്തി ചെയ്യുകയായിരുന്നു. ഒരു ഭഗവാനെ കാണുന്നതിനു വേണ്ടിയാണോ അതോ അനേകരെ കാണുന്നതിനു വേണ്ടിയാണോ ഭക്തി ചെയ്യുന്നത്? ആദ്യം ഒരു ഭഗവാന്റെ ഭക്തിയാണ് ചെയ്തിരുന്നത് പിന്നീട് അതും വ്യഭിചാരി ഭക്തി ആയി തീര്ന്നു. പിന്നെ ജന്മജന്മാന്തരങ്ങളായി നിങ്ങള് ഗുരുക്കന്മാരുടേയും കൂടെ നടന്നിരുന്നു, പുനര്ജന്മം എടുത്തു പിന്നെയും ഗുരുക്കന്മാരുടെ കൂടെ പോയി. ഇപ്പോള് ബാബ പറയുകയാണ് ഞാന് നിങ്ങളെ സ്വര്ഗ്ഗത്തിലേക്ക് കൂട്ടി കൊണ്ടു പോകാം. അവിടെ നിങ്ങള്ക്ക് ജന്മജന്മാന്തരങ്ങളില് ഗുരുക്കന്മാരുടെ കൂടെ പോകേണ്ട കാര്യമില്ല. അവ്യഭിചാരി ഭക്തിക്കു ശേഷം വ്യഭിചാരി ഭക്തി നടക്കും എന്തുകൊണ്ടെന്നാല് ഇപ്പോഴുള്ളത് താഴുന്ന കലയാണ്. അതിനാല് ബാബ പറയുകയാണ് കുട്ടികളെ ഇപ്പോള് തിരിച്ച് വീട്ടിലേക്ക് പോകണം. എന്നെ കുറിച്ച് പാടാറുണ്ട് മുക്തിദാതാവാണ്, തോണിക്കാരനാണ്, തോട്ടക്കാരനാണ് എന്നെല്ലാം. പൂന്തോട്ടമാണ് സ്വര്ഗ്ഗം. പിന്നെ തോണിക്കാരന് പോകും. എല്ലാവരും സ്വര്ഗ്ഗത്തിലേക്ക് പോവുകയില്ല. ആദ്യമാദ്യം ആരെല്ലാം വരുന്നുണ്ടോ അവര്ക്ക് ഇത് അല്ലാഹുവിന്റെ പൂന്തോട്ടമായിരുന്നു, വളരെ സുഖം അനുഭവിച്ചിരുന്നു. അല്ലാഹു തന്നെയാണ് സര്വ്വര്ക്കും സുഖം നല്കുന്നത്. സത്യയുഗം അല്ലാഹുവിന്റെ പൂന്തോട്ടമായിരുന്നു എന്ന് എല്ലാവരും പറയാറുണ്ട്. ഭാരതം പ്രാചീന ഖണ്ഡമാണ്. എപ്പോഴാണോ സൂര്യവംശി ചന്ദ്രവംശി രാജ്യം ഭരിച്ചിരുന്നുത്, ആ സമയത്ത് മറ്റു ആത്മാക്കളെല്ലാം മധുരമായ ശാന്തിധാമത്തില് ആയിരുന്നു, മുക്തി വേണം എന്ന് പറഞ്ഞാണ് അവര് ഭക്തിയും ചെയ്തിരുന്നത്. ജീവന്മുക്തി നല്കുന്ന ഗുരുവൊന്നും ഇല്ല. മുക്തിയിലേക്കും ജീവന്മുക്തിയിലേക്കുമുള്ള വഴി കാണിച്ചു തരാന് ബാബക്കാണ് സാധിക്കുക. ഇപ്പോള് ഇത് ദു:ഖധാമമാണ്, വൈക്കോല്കൂനക്ക് തീ പിടിക്കണം. ലക്ഷ കണക്കിന് വര്ഷത്തിന്റെ കല്പമൊന്നുമല്ല ഇത് .ലക്ഷക്കണക്കിന് വര്ഷമാണെന്ന് മനസ്സിലാക്കി കുംഭകര്ണ്ണ നിദ്രയില് ഉറങ്ങുകയാണ്. ഇപ്പോള് ഈശ്വരന് വന്ന് ഉണര്ത്തിയിരിക്കുകയാണ്. സേവനം ചെയ്യാതെ ഉയര്ന്ന പദവി പ്രാപ്തമാകില്ല. കുട്ടികള് പൂര്ണ്ണമായും സമ്പത്ത് എടുക്കുന്നില്ല എന്നത് കാണുമ്പോള് ബാബക്ക് ദയ തോന്നുന്നു. ബാബ എല്ലാവരേയും കൊണ്ട് പൂര്ണ്ണമായ പുരുഷാര്ത്ഥം ചെയ്യിപ്പിക്കും. എന്തുകൊണ്ട് ബാബയുടെ വിജയ മാലയില് കോര്ക്കപ്പെട്ടു കൂടാ. ഇത് വളരെ സഹജമാണ്, ഇത് ആര്ക്കു വേണമെങ്കിലും മനസ്സിലാക്കി കൊടുക്കാം. ബ്രഹ്മാവിലൂടെ സ്ഥാപന, ശങ്കരനിലൂടെ ദു:ഖധാമത്തിന്റെ വിനാശവും നടക്കും. ഇപ്പോള് സുഖധാമത്തിനു വേണ്ടി പുരുഷാര്ത്ഥം ചെയ്യണം പക്ഷെ സുഖധാമത്തെ കുറിച്ച് ആര്ക്കും അറിയില്ല. അഥവാ അറിഞ്ഞിരുന്നുവെങ്കില് അവിടെ എത്തിച്ചേര്ന്നിട്ടുണ്ടാകുമല്ലോ. അറിയുന്നില്ലെങ്കില് എത്തിച്ചേരാനും സാധിക്കില്ല. ചിറക് മുറിഞ്ഞു പോയിരിക്കുന്നു. നിങ്ങള് കുട്ടികള് കാലനു മുകളില് വിജയം പ്രാപ്തമാക്കുകയാണ്. കാലന്മാര്ക്കും കാലനായ ബാബ കാലനു മുകളില് വിജയം പ്രാപ്തമാക്കിപ്പിക്കുകയാണ്. അതിനാല് ഇതെല്ലാം ധാരണ ചെയ്ത് പതിതരെ പാവനമാക്കണം. കേവലം നല്ലതാണെന്ന് പറഞ്ഞ് പോകും, ഇതിലൂടെ എന്ത് പ്രയോജനമാണ് ഉണ്ടാവുക. 7 ദിവസത്തെ കോഴ്സ് കേട്ടാലാണ് ഇതിന്റെ നിറം പതിക്കുക. ചില ചില കുട്ടികള് മുന്നോട്ട് പോകവെ ബ്രാഹ്മണിയോട് പിണങ്ങി ബാബയോടും പിണങ്ങുന്നുണ്ട്. ഭഗവാനോട് പിണങ്ങുന്നത് ബുദ്ധിപരമായ കാര്യമാണോ? മറ്റുള്ളവരോട് പിണങ്ങണമെങ്കില് പിണങ്ങിക്കോളൂ എന്നാല് എന്നോട് പിണങ്ങിയാല് ജഡമായി തീരും. അതിനാല് ശിവബാബയോട് പിണങ്ങരുത്. ഖജനാവ് എടുത്തു കൊണ്ടിരിക്കണം, ധനം എത്ര നല്കുന്നോ അത്രയും വര്ദ്ധിക്കും……കൂട്ടുകെട്ടും അങ്ങനെ ഉള്ളതായിരിക്കണം. ബ്രാഹ്മണ കുലത്തില് പാല്ക്കടല് പോലെ ജീവിക്കണം. പരദൂഷണം ചെയ്യുന്നവരും ഉണ്ടാകും, പരചിന്തനം ചെയ്യുന്നവരും ധാരാളമുണ്ടാകും, അവരില് നിന്നും സ്വയത്തെ സംരക്ഷിക്കണം.

ബാബ മനസ്സിലാക്കി തരുകയാണ് – കുട്ടികള്ക്ക് സേവനത്തിനോട് വളരെ താല്പര്യം ഉണ്ടായിരിക്കണം. മുങ്ങി പോയവരെ പുറത്തെടുക്കണം. ഇക്കാര്യത്തിലും വീട്ടില് നിന്നും വേണം സേവനം ആരംഭിക്കാന്. ബാബയും ആദ്യമാദ്യം ബ്രഹ്മാവാകുന്ന കുട്ടിയെയാണ് മുന്നോട്ട് കൊണ്ടു വരുന്നത്. നിങ്ങള് അതു പോലെ തന്റെ കുട്ടികളെ ഉയര്ത്തണം. ജീവദാനം കൊടുക്കണം. അവസാനം വരെ പഠിപ്പ് പഠിക്കണം. എത്ര നല്ല നല്ല പോയിന്റുകളാണ് ബാബ നല്കുന്നത്. ജീവിച്ചിരിക്കെ മരിച്ച് സമ്പത്ത് നേടണം, ബാബാ ഞങ്ങള് അങ്ങയുടേതാണ്. അങ്ങയുടേതായിരുന്നു, ഇനിയും അങ്ങയുടേത് തന്നെയായിരിക്കും. അങ്ങയില് നിന്നും പൂര്ണ്ണമായ സമ്പത്ത് പ്രാപ്തമാക്കും. ഈ ദു:ഖത്തിന്റെ ലോകമാകുന്ന വൈക്കോല് കൂനക്ക് തീ പിടിക്കും. നമ്മള് സുഖധാമത്തിലേക്ക് പോവുകയാണ്, അതിനാല് എത്ര സന്തോഷമുണ്ടായിരുക്കണം. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ആരാണോ ജ്ഞാനത്തിലും യോഗത്തിലും ശക്തിശാലികളായിരിക്കുന്നത്, നല്ല രീതിയില് സേവനം ചെയ്യുന്നത്, അവര്ക്ക് വളരെ വളരെ ആദരവ് കൊടുക്കണം. താങ്കള് താങ്കള് എന്ന് പറഞ്ഞ് സംസാരിക്കണം. പരസ്പരം പിണങ്ങരുത്.

2) ബ്രാഹ്മണ കുലത്തില് വളരെ വളരെ പാല് കടലായി കഴിയണം. പരദൂഷണം, പരചിന്തനത്തില് നിന്നും സ്വയത്തെ സംരക്ഷിക്കണം. സത്സംഗത്തില് കഴിയണം.

വരദാനം:-

ഇപ്പോള് കയറുന്ന കലയുടെ സമയം കഴിഞ്ഞുപോയിരിക്കുന്നു, ഇപ്പോള് പറക്കുന്ന കലയുടെ സമയമാണ്. പറക്കുന്ന കലയുടെ അടയാളമാണ് ഡബിള് ലൈറ്റ്. അല്പമെങ്കിലും ഭാരമുണ്ടെങ്കില് താഴേക്ക് കൊണ്ടുപോരും. തന്റെ സംസ്കാരങ്ങളുടെ ഭാരമാകട്ടെ, വായുമണ്ഡലത്തിന്റേതാകട്ടെ, ഏതെങ്കിലും ആത്മാവിന്റെ സംബന്ധ-സമ്പര്ക്കത്തിന്റേതാകട്ടെ, ഏത് ഭാരമായാലും ചഞ്ചലതയില് വരുത്തും. അതിനാല് ഒന്നിനോടും അടുപ്പം പാടില്ല, അല്പം പോലും ഒരു ആകര്ഷണത്തിലും ആകര്ഷിതരാകരുത്. എപ്പോള് അങ്ങനെയുള്ള ആകര്ഷണമുക്തവും ഡബിള് ലൈറ്റുമാകുന്നുവോ അപ്പോള് സമ്പൂര്ണ്ണമാകാന് സാധിക്കും.

സ്ലോഗന്:-

ലൗലീന സ്ഥിതിയുടെ അനുഭവം ചെയ്യുന്നതിന് വേണ്ടി-
ബാബയുടെ സ്നേഹത്തില് അങ്ങനെ മുഴുകിയിരിക്കൂ, അതിലൂടെ ڇഞാനും എന്റേതുംڈ സമാപ്തമാകട്ടെ. ജ്ഞാനത്തിന്റെ ആധാരത്തിലൂടെ ബാബയുടെ ഓര്മ്മയില് മുഴുകിയിരിക്കൂ, എങ്കില് ഈ മുഴുകിയിരിക്കല് തന്നെയാണ് ലൗലീനസ്ഥിതി. എപ്പോള് സ്നേഹത്തില് ലീനമായിരിക്കുന്നുവോ, അതായത് ലഹരിയില് മഗ്നമായിരിക്കുന്നുവോ അപ്പോള് ബാബക്ക് സമാനമായി മാറുന്നു.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top