03 January 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

January 2, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ - ബ്രഹ്മാവ് വിഷ്ണുവും, വിഷ്ണു ബ്രഹ്മാവുമായി മാറുന്നതെങ്ങനെയാണ്, രണ്ടുപേരും പരസ്പരം നാഭിയില് നിന്നെങ്ങനെയാണ് വരുന്നത്, ഈ രഹസ്യം തെളിയിച്ച് മനസ്സിലാക്കി കൊടുക്കൂ.

ചോദ്യം: -

സൂക്ഷ്മ ബുദ്ധിയുള്ള കുട്ടികള്ക്ക് മാത്രം മനസ്സിലാക്കാന് സാധിക്കുന്ന ഗുപ്തമായ കാര്യമേതാണ്?

ഉത്തരം:-

നമ്മള് എല്ലാവരുടെയും വലിയ അമ്മ, ഈ ബ്രഹ്മാവാണ്, നമ്മള് അവരുടെ മുഖവംശാവലികളാണ്. ഇത് വളരെ ഗുപ്തമായ കാര്യമാണ്. ബ്രഹ്മാവിന്റെ പുത്രിയാണ് സരസ്വതി. അവര് വളരെ സമര്ത്ഥശാലിയാണ്, വിദ്യാദേവിയാണ്. ബാബ ജ്ഞാനത്തിന്റെ കലശം അമ്മമാരിലാണ് വെച്ചിരിക്കുന്നത്. മാതാവിന്റെ മഹിമ പാടപ്പെട്ടിട്ടുള്ളതാണ്. അവര് എല്ലാവര്ക്കും മനസ്സിലാക്കി കൊടുക്കും വിശ്വത്തില് എങ്ങനെ ശാന്തിയുണ്ടാവുന്നു.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഭോലാനാഥനെ പോലെ വിചിത്രനായി വേറെയാരും തന്നെയില്ല…

ഓംശാന്തി. പതിതരെ പാവനമാക്കുന്നവനെന്ന് തീര്ച്ചയായും ഭഗവാനെ മാത്രമേ പറയൂ ശങ്കരനെയല്ല. ഭോലാനാഥനെന്നും ശിവനെ മാത്രമേ പറയൂ, ശങ്കരനെ പറയില്ല. തോണിക്കാരനെന്നും ശിവനെ മാത്രമേ പറയൂ, ശങ്കരനെയോ, വിഷ്ണുവിനെയോ പറയില്ല. തോണിക്കാരന് അഥവാ ഗോഡ് ഫാദര് എന്ന് പറയുമ്പോള് നിരാകാരന്റെ നേര്ക്ക് ബുദ്ധി പോകുന്നു. ത്രിമൂര്ത്തിയുടെ ചിത്രമാണെങ്കില് പ്രസിദ്ധമാണ്. ഗവണ്മെന്റിന്റെ മുദ്രയുണ്ട് (കോട്ട് ഓഫ് ആംസ്), അതില് മൃഗങ്ങളെയാണ് കാണിച്ചിട്ടുള്ളത്. അതില് സത്യമേവ ജയതേ എന്ന് എഴുതിയിട്ടുണ്ട്. ഇപ്പോള് മൃഗങ്ങളുമായി അതിന് ഒരു അര്ത്ഥവുമില്ല. ഗവണ്മെന്റിന്റെ ചിഹ്നത്തിന്റെ നാണയമുണ്ട്. വലിയ-വലിയ രാജധാനികള്ക്കെല്ലാം അവരുടെ ചിഹ്നമുണ്ട്. ഭാരതത്തില് ത്രിമൂര്ത്തി പ്രസിദ്ധമാണ്. ബ്രഹ്മാവ്, വിഷ്ണു, ശങ്കര്, അതില് ശിവന്റെ ചിത്രം അപ്രത്യക്ഷമാക്കിയിരിക്കുന്നു എന്തുകൊണ്ടെന്നാല് ശിവന്റെ അറിവ് മാത്രമില്ല. ഗോഡ് ഫാദര് എന്ന് പറയുമ്പോള് ബുദ്ധി നിരാകാരന്റെ നേര്ക്ക് പോകും. ബ്രഹ്മാ, വിഷ്ണു, ശങ്കറിനെ ഗോഡ് ഫാദര് എന്ന് പറയുകയില്ല. ഗോഡ് ഫാദര് ആത്മാക്കളുടെയാണ്. അത് ഉയര്ന്നതിലും ഉയര്ന്നതാണ്. കാണിച്ചിട്ടുമുണ്ട് ഉയര്ന്നതിലും ഉയര്ന്ന ഭഗവാന്. ഉയര്ന്നതിലും ഉയര്ന്ന ബ്രഹ്മാവെന്നും വിഷ്ണുവെന്നും ശങ്കരനെന്നും പറയില്ല, ഉയര്ന്നതിലും ഉയര്ന്നത് ഒരു ഭഗവാനാണ്. ഇത് എല്ലാവര്ക്കും അറിയാം. സിക്കുകാരും ഭഗവാന്റെ മഹിമ പാടുന്നു. ഗുരു നാനാക്കിനും ഈ ജ്ഞാനമുണ്ടായിരുന്നു മനുഷ്യനെ ദേവതയാക്കി മാറ്റുന്നത് പരംപിതാ പരമാത്മാവിനല്ലാതെ വേറെയാര്ക്കും സാധിക്കില്ല. സത്യയുഗത്തില് തീര്ച്ചയായും ദേവതകള് വസിക്കുന്നു. പക്ഷെ ദേവതകളെ രചിക്കുന്നത് പരംപിതാ പരമാത്മാവ് തന്നെയാണ്. പരമാത്മാവ് ദേവതകളെ എങ്ങനെ രചിക്കുന്നു, ഇതറിയുകയില്ല. മഹിമ പാടുന്നു – മുഷിഞ്ഞ വസ്ത്രങ്ങള് അലക്കുന്നു. അതിനാല് മുഷിഞ്ഞ വസ്ത്രം പോലെയായിരുന്ന മനുഷ്യരെ ദേവതയാക്കി. പക്ഷെ ആക്കിയതെപ്പോഴെന്ന് എഴുതിയിട്ടില്ല. നിങ്ങള്ക്കറിയാം ശരിക്കും ഈ സമയത്താണ് പരമാത്മാവ് മനുഷ്യനെ ദേവതയാക്കി മാറ്റികൊണ്ടിരിക്കുന്നതെന്ന്. തീര്ച്ചയായും ദുര്ഗതിയില് നിന്ന് സദ്ഗതിയുണ്ടാവും, ഭ്രഷ്ടാചാരിയെ ശ്രേഷ്ഠാചാരിയാക്കി മാറ്റും! നിങ്ങള്ക്ക് മനസ്സിലാക്കാന് സാധിക്കും ഈ ഭാരതത്തില് തന്നെയാണ് ശ്രേഷ്ഠാചാരിയായ ദേവതകള് ഉണ്ടായിരുന്നത്. ഗുരു നാനാക്ക് വന്നപ്പോള് ഭ്രഷ്ടാചാരീ ലോകമായിരുന്നല്ലോ, അപ്പോഴാണല്ലോ പാടിയിരുന്നത്. ലക്ഷ്മീ നാരായണന് മുതലായവരുടെ ചിത്രമുണ്ടായിരുന്നല്ലോ, അവരുടെയൊപ്പമാണ് ഇവരുടെ താരതമ്യം ചെയ്യുന്നത്. ഗുരു ഗോവിന്ദ് സിംഗിന്റെ ജനനം വളരെ ആര്ഭാടത്തോടെ ആഘോഷിക്കുന്നു. സിക്ക് മതത്തിന്റെ രചയിതാവാണ്. സ്വയം പറയുന്നു ഭഗവാന് നിരാകാരന് -നിരഹങ്കാരിയാണ്. വന്ന് മനുഷ്യരെ പതിതത്തില് നിന്ന് പാവനമായ ദേവതയാക്കി മാറ്റുന്നു. ശ്രീകൃഷ്ണന് മനുഷ്യനെ ദേവതയാക്കി മാറ്റാന് സാധിക്കില്ല. ഗീതയിലുമുണ്ട് ഞാന് നിങ്ങളെ സഹജമായ രാജയോഗം പഠിപ്പിച്ച് ശ്രേഷ്ഠാചാരിയായ മഹാരാജാവും മഹാറാണിയുമാക്കി മാറ്റുന്നു. പതിത പാവനനെന്ന് ഗോഡ് ഫാദറിനെ മാത്രമേ പറയൂ. ഗോഡ് ഫാദര് തീര്ച്ചയായും ഭ്രഷ്ടാചാരിയായ ലോകത്തിലാണ് വരുക. അവരോട് പറയുന്നു വന്ന് പാവനമാക്കി മാറ്റൂ. ശ്രേഷ്ഠാചാരിയാക്കി മാറ്റുന്നത് ഒരേയൊരു നിരാകാരനായ ബാബ ഉയര്ന്നതിലും ഉയര്ന്ന ഭഗവാനാണ് പിന്നീട് ബ്രഹ്മാ, വിഷ്ണു, ശങ്കര്, ഇവര് പരംപിതാ പരമാത്മാവിന്റെ രചനയാണ്. അവരുടെ ചിത്രമാണെങ്കില് ഇല്ല. ഇപ്പോള് ബാബ മനസ്സിലാക്കി തരുന്നു വിഷ്ണുവിന്റെ നാഭിയില് നിന്ന് ബ്രഹ്മാവ് വന്നു പിന്നീട് ബ്രഹ്മാവിന്റെ നാഭിയില് നിന്ന് വിഷ്ണുവെങ്ങനെ വരും, എന്തു കൊണ്ടെന്നാല് ബ്രഹ്മാവ് തന്നെ വിഷ്ണു, വിഷ്ണു തന്നെ ബ്രഹ്മാവായി മാറുന്നു. ബ്രഹ്മാവിലൂടെ സ്ഥാപന പിന്നീട് അതേ ബ്രഹ്മാവും സരസ്വതിയും അടുത്ത ജന്മത്തില് വിഷ്ണുവിന്റെ രണ്ട് രൂപമായ ലക്ഷ്മീ നാരായണനായി മാറി പാലന ചെയ്യുന്നു. അതിനാല് ബ്രഹ്മാ- സരസ്വതിയില് നിന്ന് ലക്ഷ്മീ നാരായണന്. ബ്രഹ്മാവ് പറയും ഞാന് തന്നെയാണ് വിഷ്ണുവിന്റെ രണ്ട് രൂപമായ ലക്ഷ്മീ നാരായണനായി മാറുന്നത്. പിന്നീട് ലക്ഷ്മീ നാരായണന് പറയും ഞങ്ങള് തന്നെയാണ് ബ്രഹ്മാ സരസ്വതി അപ്പോള് പരസ്പരം നാഭിയില് നിന്ന് വന്നതാണല്ലോ. നമ്മള് തന്നെ ദേവത പിന്നെ ക്ഷത്രിയന്, വൈശ്യന്, ശൂദ്രനായി മാറും. ഇത് വളരെയധികം മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. അതെല്ലാം അസത്യമാണ്. ഈ സംഗമത്തിന്റെ സമയം ആര്ക്കും അറിയുകയില്ല. മനുഷ്യരെ ഘോരമായ അന്ധകാരത്തില് അകപ്പെടുത്തിയിരിക്കുകയാണ്. കലിയുഗത്തിന്റെ ആയുസ്സ് ഇത്രയും ലക്ഷക്കണക്കിന് വര്ഷത്തിന്റെയാണ്. സത്യയുഗത്തിന്റെ ആയുസ്സ് ഇത്രയാണ്. ഇങ്ങനെയിങ്ങനെയുള്ള കാര്യങ്ങള് കേള്പ്പിച്ച് ഘോരമായ അന്ധകാരത്തില് അകപ്പെടുത്തിയിരിക്കുകയാണ്. ബാബ പറയുന്നു ആരാണോ എന്നെ തിരിച്ചറിഞ്ഞത് ആ കുട്ടികളുടെ മുന്നില് ഞാന് സന്മുഖത്താണ്. ബാക്കി എന്നെ തിരിച്ചറിയുന്നേയില്ല. അവര് മനസ്സിലാക്കുന്നേയില്ല ഇതാരാണ് എന്ന്. ഏതെങ്കിലും വലിയ സഭയില് പോയാല് അവര് അറിയുക പോലുമില്ല. നിങ്ങളിലും ബുദ്ധിമുട്ടിയാണ് മനസ്സിലാക്കുന്നത്. ഇടയ്ക്കിടയ്ക്ക് മറന്നു പോകുന്നു. ഇതാണെങ്കില് വലുതിലും വലിയ ഹൈയസ്റ്റ് അതോറിറ്റിയാണ്. പോപ്പിനെ നോക്കൂ എത്രയാണ് ആദരവ് കൊടുക്കുന്നത്. പോപ്പ് ആരാണ്? അദ്ദേഹം ക്രിസ്ത്യന് കുലത്തിലെയാണ്. ഇത് അന്തിമ ജന്മമാണ്. ക്രിസ്തുവിന്റെ സമയം മുതല് പുനര്ജന്മം എടുത്ത് ഇപ്പോള് തമോപ്രധാന അവസ്ഥയിലാണ്. എല്ലാവരും പതിതരാണ്. പരസ്പരം ദു:ഖം കൊടുത്തുകൊണ്ടിരിക്കുന്നു. ബാബ പറയുന്നു – ഇതും ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ കളിയാണ്. അതിനാല് ഉയര്ന്നതിലും ഉയര്ന്നത് നിരാകാരനായ ഭഗവാനാണ് പിന്നീട് ബ്രഹ്മാ, വിഷ്ണു, ശങ്കര്. ബ്രഹ്മാവിലൂടെ സ്ഥാപന. ആരിലൂടെയാണോ സ്ഥാപനയുണ്ടാകുന്നത് അവരിലൂടെ തന്നെ പാലനയുമുണ്ടാകും. അതിനാല് ഈ ബ്രഹ്മാ സരസ്വതിക്ക് പിന്നീട് ലക്ഷ്മീ നാരായണനായി മാറണം. ലക്ഷ്മീ നാരായണന് തന്നെയാണ് ഇപ്പോള് വന്ന് ബ്രഹ്മാ സരസ്വതിയായി മാറിയിരിക്കുന്നത്. പ്രജാപിതാവിന്റെ മുഖവംശാവലിയാണിത്. കൃഷ്ണനെ പ്രജാപിതാവെന്ന് പറയുകയില്ല. ഇവരുടെ പേര് തന്നെയാണ് പ്രജാപിതാ ബ്രഹ്മാവ്. ബ്രഹ്മാവിലൂടെ തീര്ച്ചയായും ബ്രാഹ്മണര് വേണം. ബാബ പറയുന്നു ബ്രഹ്മാവിനെ ദത്തെടുത്തിരിക്കുകയാണ്. എനിക്ക് ഇവരെ തന്നെ ബ്രഹ്മാവാക്കണം, ആരാണോ പൂര്ണ്ണമായും 84 ജന്മങ്ങളുനുഭവിച്ച് ഇപ്പോള് അന്തിമ ജന്മത്തിലുള്ളത്. ബ്രഹ്മാവ് ഒന്ന് മാത്രമായിരിക്കുമല്ലോ. ഇദ്ദേഹം തന്റെ ജന്മത്തെ അറിയുന്നില്ല അതിനാല് എങ്ങനെയാണോ ബ്രഹ്മാവിനിരുന്ന് മനസ്സിലാക്കി കൊടുക്കുന്നത് അപ്പോള് തീര്ച്ചയായും ബ്രാഹ്മണരുമുണ്ടാകും. ബ്രാഹ്മണര് ബ്രഹ്മാവിന്റെ മുഖവംശാവലിയാണ്. ഇവരെല്ലാം ദത്തെടുത്ത കുട്ടികള് കുമാര്-കുമാരിമാരാണ്. പ്രജാപിതാവിന്റെ മുഖവംശാവലി തീര്ച്ചയായും ഉണ്ടാകും. ഇത് വളരെയധികം മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. സ്വയം മനസ്സിലാക്കി തരുന്നു എനിക്ക് അനേക ജന്മങ്ങളുടെ അന്തിമത്തില് വരേണ്ടി വന്നു. സത്യയുഗത്തില് ആദ്യമാദ്യം ഈ ലക്ഷ്മീ നാരായണനായിരുന്നു. തീര്ച്ചയായും ഇവര് തന്നെയായിരിക്കും 84 ജന്മങ്ങളെടുത്തിട്ടുണ്ടാവുക. മറ്റുള്ളവര് തീര്ച്ചയായും കുറച്ചേ ജന്മങ്ങളെടുത്തിട്ടുണ്ടാവൂ. ഈ ബ്രഹ്മാവ് തന്നെയാണ് പിന്നീട് വിഷ്ണു ജോടിയാവുക. അതിനാല് എത്ര മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ആദ്യമാദ്യം ഈ നിശ്ചയമുണ്ടായിരിക്കണം ഈ ജ്ഞാനം കുഷ്ണന് നല്കാന് സാധിക്കില്ല. പിന്നീട് പാടുന്നു സ്വയം തന്നെ പൂജ്യന്, സ്വയം തന്നെ പൂജാരീ. ഭക്തിമാര്ഗ്ഗത്തില് പൂജാരിയാണ്, ജ്ഞാനമാര്ഗ്ഗത്തില് പൂജ്യനും. വിഷ്ണുവിന്റെ രണ്ട് രൂപം പൂജ്യരായിരുന്നു. പിന്നീട് ഈ ബ്രഹ്മാവ് തന്നെ പൂജാരിയായി മാറി വിഷ്ണുവിന്റെ പൂജ ചെയ്തിരുന്നു. പറയുന്നു ഞാന് തന്നെയാണ് വിഷ്ണുവിന്റെ പൂജാരിയായിരുന്നത്. ഇപ്പോള് ഞാന് തന്നെയാണ് വിഷ്ണു പൂജ്യനായി മാറികൊണ്ടിരിക്കുന്നു, തതത്വം. ഇതിനെ ഗുഹ്യത്തിലും ഗുഹ്യമായ കാര്യമെന്ന് പറയുന്നു. ബ്രഹ്മാവ് എവിടെ നിന്ന് വന്നു! ഇതും നിങ്ങള്ക്ക് മാത്രമേ അറിയൂ. വിഷ്ണുവിന്റെ രണ്ട് രൂപമായ ലക്ഷ്മീ നാരായണന് 84 ജന്മം പൂര്ത്തിയാക്കി അന്തിമത്തില് പതിതമായി മാറണം. കുലം തന്നെ പതിതമായി മാറും അപ്പോള് ഞാന് വന്ന് സ്ഥാപന ചെയ്യും ബാക്കി എല്ലാ ധര്മ്മങ്ങളെയും ഇല്ലാതാക്കും. വീണ്ടും സഹജ രാജയോഗം പഠിപ്പിച്ച് ശ്രേഷ്ഠാചാരീ ദേവീ-ദേവതാ ധര്മ്മത്തിന്റെ സ്ഥാപന ചെയ്ത്, ബാക്കി ഏതെല്ലാം ഭ്രഷ്ടാചാരീ ധര്മ്മമുണ്ടോ അതെല്ലാം വിനാശം ചെയ്യിപ്പിക്കുന്നു. രാമരാജ്യത്തില് വേറെ ഒരു ധര്മ്മവുമുണ്ടായി രിക്കുകയില്ല. ഇപ്പോള് എല്ലാ ധര്മ്മവുമുണ്ട്. ഭാരതത്തിലെ യഥാര്ത്ഥ ധര്മ്മമില്ല, അത് വീണ്ടും സ്ഥാപിതമായികൊണ്ടിരിക്കുകയാണ്. ചിത്രവുമുണ്ട്. ത്രിമൂര്ത്തിയുടെ മുകളില് ശിവനുമുണ്ട്. ബ്രഹ്മാവും സരസ്വതിയും തന്നെയാണ് ലക്ഷ്മീ നാരായണന്, അവര് തന്നെയായിരുന്നു രാധയും കൃഷ്ണനും. രാധയുടെ രാജധാനി വേറെയായിരുന്നു. കൃഷ്ണന് തന്റെ രാജധാനിയിലെതാണ്. ജ്ഞാനത്തിന്റെ വീണ രാധയുടെയടുത്തില്ല. സരസ്വതി ജ്ഞാനത്തിലൂടെ ഭാവിയില് രാധയായി മാറുന്നു. സരസ്വതിയെ വിദ്യാദേവീ എന്ന് പറയുന്നു. അവര്ക്ക് തീര്ച്ചയായും ബാബയിലൂടെ ജ്ഞാനം ലഭിച്ചിട്ടുണ്ടാവും. സരസ്വതി ബ്രഹ്മാവിന്റെ പുത്രിയാണ്. പ്രജാപിതാ ബ്രഹ്മാവുണ്ടെങ്കില് ജഗദംബയും വേണം. വാസ്തവത്തില് ഇത് ഗുപ്തമായ കാര്യമാണ്. വലിയ അമ്മയാണെങ്കില് ഈ ബ്രഹ്മാവാണ്. ഇവരിലൂടെ മാതാക്കള്ക്ക് ജ്ഞാനം നല്കുന്നു. വലിയ പുത്രി ജഗദംബയെന്ന് പാടപ്പെടുന്നു. ഇല്ലായെങ്കില് ബ്രഹ്മാമുഖത്തിലൂടെ ദത്തെടുക്കുന്നുവെങ്കില് ഇത് മാതാവായി. ബുദ്ധിശാലിയിലും ബുദ്ധിശാലി ബ്രഹ്മാവിന്റെ പുത്രി സരസ്വതി. അവര് എവിടെ നിന്ന് വന്നു? ബ്രഹ്മാവിന് ഭാര്യയാണെങ്കിലില്ല. ബ്രഹ്മാവ് പ്രജാപിതാവാണ്. അതിനാല് അവര് മുഖവംശാവലിയാണ്. ഈ ഡ്രാമയും അനാദിയായി ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമാണ്. അതിനാല് വിദ്യാ ദേവിയാണ് സരസ്വതി. ഇപ്പോള് മതസമ്മേളനം നടത്തുന്നു അതില് നിരാകാരനായ ശിവബാബക്കാണെങ്കില് പോകാന് സാധിക്കില്ല. ബ്രഹ്മാവിനെയും ഇരുത്താന് സാധിക്കില്ല. മാതാവിന്റെ മഹിമയാണ്. എല്ലാ ധര്മ്മത്തിലുള്ളവരുടെയും ഹെഡ് മാതാവായിരിക്കണം.എ ല്ലാവരുടെയും മാതാവായ ജഗദംബ ഇരുന്ന് താരാട്ട് പാടുന്നു. കുട്ടികള് ജനിക്കുന്നത് അമ്മയിലൂടെയാണ്. ജഗദംബ എല്ലാവരുടെയും അമ്മയായി, അതിനാല് എല്ലാവര്ക്കും അവരുടെ മുന്നില് തല കുനിക്കേണ്ടി വരുന്നു. മാതാവിന് മനസ്സിലാക്കികൊടുക്കാന് കഴിയുന്നു – ഈ ഭ്രഷ്ടാചാരീ ലോകം എങ്ങനെ ശ്രേഷ്ഠാചാരിയായി മാറും അഥവാ ഈ ഭാരതത്തില് എങ്ങനെ ശാന്തിയുണ്ടാകും. രാവണ രാജ്യത്തില് ശാന്തിയെങ്ങനെ ഉണ്ടാകും. ശാന്തി എവിടെ നിന്ന് ലഭിക്കുന്നു – ഇത് മാതാവ് തന്നെ മനസ്സിലാക്കി കൊടുക്കുന്നു. ശാന്തിധാമം നിര്വ്വാണധാമമാണ്. ഇത് ദു:ഖധാമമാണ്. സത്യയുഗം സുഖധാമമാണ്. സത്യയുഗത്തില് ഒരു രാജ്യം മാത്രമായിരുന്നു. സുഖം, ശാന്തി, പവിത്രത എല്ലാമുണ്ടായിരുന്നു. ഇപ്പോഴില്ല. അതിനാല് തീര്ച്ചയായും ഡ്രാമ പൂര്ത്തിയാകും. വൃക്ഷത്തിന്റെയും ആയുസ്സ് പൂര്ത്തിയായി. ദേവതകളുടെയും 84 ജന്മങ്ങള് പൂര്ത്തിയായിരിക്കുകയാണ്. 84 ലക്ഷം ജന്മമൊന്നും സാധ്യമല്ല. ഇസ്ലാമി, ബൗദ്ധി ധര്മ്മത്തിലുള്ളവര് ഇത്ര വര്ഷമായി അതിനാല് 84 ലക്ഷം ജന്മം എങ്ങനെയുണ്ടാകും. ബാല്യം, യൗവനം, വാര്ദ്ധക്യം ആകുന്നതില് സമയമെടുക്കുന്നു. 84 ലക്ഷം ജന്മമാണെങ്കില് പിന്നെ വളരെ വിസ്തൃതമായിപ്പോകും. അതിനാല് ഈ മാതാവ് മനസ്സിലാക്കി കൊടുക്കും നിങ്ങള്ക്ക് പരംപിതാ പരമാത്മാവുമായി എന്താണ് സംബന്ധം. അവരാണെങ്കില് അച്ഛന്, രചയിതാവാണല്ലോ. ആദ്യം ബ്രഹ്മാ, വിഷ്ണു, ശങ്കരനെ രചിക്കും പിന്നീട് ബ്രഹ്മാവിലൂടെ മനുഷ്യ സൃഷ്ടി രചിക്കുന്നു. ഒരു പുതിയ ലോകം രചിക്കുകയല്ല. അഥവാ അങ്ങനെയാണെങ്കില് മനുഷ്യര് ഇങ്ങനെ പറയുകയില്ല, പതിത പാവനാ വരൂ എന്ന്. ഈ സമയം മുഴുവന് ലോകവും പതിതമാണ്, എല്ലാവരും ദുര്ഗതിയിലാണ്. ഓര്മ്മിച്ചുകൊണ്ടിരിക്കുന്നു അല്ലയോ പരമാത്മാവേ കരുണ ചെയ്യൂ. ഞങ്ങളെ ഈ മായാവി ദു:ഖത്തില് നിന്ന് മോചിപ്പിക്കൂ. അതിനാല് അവരെങ്ങനെ പിന്നെ ദു:ഖം നല്കും. ദു:ഖം നല്കുന്നത് തീര്ച്ചയായും മറ്റാരോ ആണ്. സത്യയുഗത്തില് എപ്പോള് ഒരു ധര്മ്മമായിരുന്നോ അപ്പോള് മറ്റു ധര്മ്മത്തിലെ ആത്മാക്കള് നിര്വ്വാണധാമത്തിലായിരുന്നു. ഇപ്പോഴാണെങ്കില് എല്ലാ ആത്മാക്കളും ഇവിടെയാണ് അതിനാല് തീര്ച്ചയായും ബാബക്ക് വീണ്ടും വന്ന് ഒരു ധര്മ്മത്തിന്റെ സ്ഥാപന ചെയ്യണം. ബ്രഹ്മാവിലൂടെ സ്ഥാപന പിന്നീട് അതേ ബ്രഹ്മാവ്, വിഷ്ണുവാകുന്നു. പിന്നീട് വിഷ്ണുവിന്റെ നാഭിയില് നിന്ന് ബ്രഹ്മാവ് വരുന്നു. അതിലിരുന്ന് ജ്ഞാനം നല്കുന്നു പിന്നീട് ദേവതയായി മാറുന്നു. രാജയോഗം പഠിക്കുന്നു. ബാക്കി ലോകത്തിലുള്ളവര് ഏതെല്ലാം അനേകം ചിത്രം ഉണ്ടാക്കിയിരിക്കുന്നു, അതെല്ലാം കെട്ടുകഥകളാണ്. മുഖ്യമായ കാര്യമാണ് ഗീതാമാതാവിന്റെ ഭഗവാനാരാണ്? മനസ്സിലാക്കി കൊടുക്കണം – പരംപിതാ പരമാത്മാവ് വിഷ്ണുവിന് ജന്മം നല്കുന്നു. ബ്രഹ്മാവിനും ജന്മം നല്കുമല്ലോ. അവരാണെങ്കില് സത്യയുഗത്തിലെ ദേവതകളാണ്. ബ്രഹ്മാവ് എവിടെയുള്ളതാണ്? തീര്ച്ചയായും കലിയുഗത്തിലെയായിരിക്കും. അനേക ജന്മങ്ങളുടെ അന്തിമജന്മം തീര്ച്ചയായും ദേവതകളുടെത് തന്നെയായിരിക്കും. ആരാണോ ശ്രേഷ്ഠാചാരിയായിരുന്നത്, അവര് ഇപ്പോള് ഭ്രഷ്ടാചാരിയാണ്. രണ്ട് യുഗങ്ങളില് സൂര്യവംശീ, ചന്ദ്രവംശിയുടെ രാജ്യം, 4 ഭാഗമാണ്. ലക്ഷക്കണക്കിന് വര്ഷങ്ങളുടെ കാര്യമില്ല. പറയുന്നു ക്രിസ്തുവിന് 3000 വര്ഷങ്ങള്ക്ക് മുമ്പ് ഭാരതം സ്വര്ഗ്ഗമായിരുന്നു. ഇതെല്ലാം നല്ല രീതിയില് മനസ്സിലാക്കികൊടുക്കേണ്ടതുണ്ട്. ബാബ പറയുന്നു ഇവരെല്ലാം ദത്തെടുക്കപ്പെട്ട കുട്ടികളാണ്. ഇപ്പോള് വിനാശം മുന്നില് നില്ക്കുകയാണ്. ഭ്രഷ്ടാചാരി ഭാരതത്തില് ഒരു മനുഷ്യനും ശ്രേഷ്ഠാചാരിയാവാന് സാധിക്കില്ല. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ദേവതകള് വാമമാര്ഗ്ഗത്തിലേക്ക് എപ്പോള് പോകുന്നുവോ അപ്പോള് പിന്നീട് ഈ സന്യാസിമാര് പവിത്രതയുടെ ബലത്താല് ഭാരതത്തെ നിലനിര്ത്തുന്നു. ഈ സമയം എല്ലാവരും പതിതമായിരിക്കുകയാണ്. നദിയാണെങ്കില് സാഗരത്തില് നിന്നാണ് വരുന്നത്, നദികളെ പതിത പാവനിയെന്ന് പറഞ്ഞ് അതില് സ്നാനം ചെയ്യുന്നു. ഇപ്പോള് നദികളെല്ലാം സ്ഥലങ്ങളാണ്. നദിയെങ്ങനെ പതിത പാവനിയാകാന് സാധിക്കും. പതിത പാവനനാണെങ്കില് ഒരേയൊരു പരംപിതാ പരമാത്മാവാണ്. ഇവിടെയാണെങ്കില് ജ്ഞാനഗംഗകള് വേണം ആരാണോ മനുഷ്യരെ ഭ്രഷ്ടാചാരിയില് നിന്ന് ശ്രേഷ്ഠാചാരിയാക്കുന്നത് – സഹജ രാജയോഗത്തിലൂടെ. ബാബ പറയുന്നു ഞാന് സര്വ്വ ശക്തിവാനാണ്, എന്നില് യോഗം വെക്കുന്നതിലൂടെ സര്വ്വ വികര്മ്മവും വിനാശമാകും. ശരി –

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ഏറ്റവും വലുതിലും വലിയ ഹൈയസ്റ്റ് അതോറിറ്റിയാണ് ബാബ, ബാബയെ യഥാര്ത്ഥ രൂപത്തില് തിരിച്ചറിഞ്ഞ് ആദരവ് കൊടുക്കണം. ബാബയുടെ ശ്രീമതത്തില് പൂര്ണ്ണമായും നടക്കണം.

2. ബാബ ജ്ഞാനത്തിന്റെ കലശം മാതാക്കള്ക്ക് നല്കിയിരിക്കുകയാണ്, അവരെ മുന്നില് വെക്കണം.

വരദാനം:-

ഡബിള് ലൈറ്റിന്റെ അര്ത്ഥം സര്വ്വതും ബാബക്ക് കൈമാറ്റം ചെയ്യുക എന്നതാണ്. ശരീരം പോലും എന്റേതല്ല. ഈ ശരീരം സേവാര്ത്ഥം ബാബ നല്കിയതാണ്. ശരീരം-മനസ്സ്-ധനം എല്ലാം നിന്റേത് എന്നാണ് നിങ്ങളുടെ പ്രതിജ്ഞ. ശരീരമേ താങ്കളുടേതല്ലെങ്കില് പിന്നെ ബാക്കിയെന്താണുള്ളത്. അതിനാല് സദാ കമലപുഷ്പത്തിന്റെ ഉദാഹരണം സ്മൃതിയിലുണ്ടായിരിക്കണം, അതായത് ഞാന് കമലപുഷ്പസമാനം സ്നേഹിയും നിര്മ്മോഹിയുമാണ്. അങ്ങിനെ നിര്മ്മോഹിയായിരിക്കുന്നവര്ക്ക് പരമാത്മാ സ്നേഹത്തിന്റെ അധികാരം ലഭിക്കുന്നു.

സ്ലോഗന്:-

ലൗലീന സ്ഥിതിയുടെ അനുഭവം ചെയ്യുന്നതിന് വേണ്ടി :

താങ്കളുടെ നയനങ്ങളിലും മുഖത്തിലൂടെ വരുന്ന ഓരോ വാക്കുകളിലും ബാബ ഉള്ക്കൊണ്ടിരിക്കണം. എങ്കില് താങ്കളുടെ ശക്തിശാലി സ്വരൂപത്തിലൂടെ സര്വ്വശക്തിവാന് ദൃശ്യമാകും. സ്ഥാപനയുടെ ആദി കാലത്ത് ബ്രഹ്മാവിന്റെ രൂപത്തില് ശ്രീകൃഷ്ണനെ കാണപ്പെട്ടിരുന്നത് പോലെ ഇപ്പോള് താങ്കള് കുട്ടികളിലൂടെ സര്വ്വശക്തിവാനെ കാണപ്പെടണം.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top