31 December 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

December 30, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ, സദാ സുഖിയായിരിക്കൂ, എത്ര ഓര്മിക്കുന്നുവോ അത്ര സുഖം ലഭിക്കും, ഇതാണ് അച്ഛന് നിങ്ങള് കുട്ടികള്ക്ക് ആശീര്വ്വാദം നല്കുന്നത്.

ചോദ്യം: -

മുഴുവന് കല്പത്തിലും ഉണ്ടാകാത്ത ഏതൊരു ശുഭ കാര്യമാണ് സംഗമയുഗത്തില് നിങ്ങള് കുട്ടികള് ചെയ്യുന്നത്?

ഉത്തരം:-

പവിത്രമാകുക ആക്കുക – ഏറ്റവും ശുഭ കാര്യമാണ്. പവിത്രമാകുന്നതിലൂടെ നിങ്ങള് പവിത്രമായ ലോകത്തിന്റെ അധികാരികളായി മാറുന്നു. പവിത്രമാകുന്നതിനുള്ള യുക്തി ബാബ പറഞ്ഞു തന്നിട്ടുണ്ട് മധുരമായ കുട്ടികളേ നിങ്ങള് എന്നെ സ്നേഹത്തോടെ ഓര്മ്മിക്കൂ. ദേഹിഅഭിമാനിയാകൂ. ഇങ്ങനെയുള്ള യുക്തി സര്വ്വര്ക്കും പറഞ്ഞു കൊടുക്കണം.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ആരാണ് ഈ കളിയെല്ലാം രചിച്ചത്…….

ഓം ശാന്തി. ശിവബാബ ഇരുന്ന് തന്റെ കുട്ടികള്ക്ക്, സാളിഗ്രാമുകള്ക്ക് മനസ്സിലാക്കി തരുകയാണ്. ശിവബാബയെ സര്വ്വര്ക്കും അറിയാമല്ലോ. ശിവബാബക്ക് സ്വന്തം ശരീരവുമില്ല എന്നതും നിങ്ങള്ക്ക് അറിയാം. ശിവന്റെ പ്രതിമ ഒന്നേയുള്ളൂ. അതില് ഒരു വ്യത്യാസവും ഉണ്ടാകില്ല. ബാബയെ ശിവലിംഗത്തിന്റെ രൂപത്തിലാണ് കാണിക്കുന്നത്. ഏതുപോലെയാണോ മനുഷ്യന്റെ രൂപം എന്താണോ അതില് ഒരു വ്യത്യാസവും ഉണ്ടാകില്ല. കണ്ണ്, ചെവി എല്ലാവര്ക്കും രണ്ടെണ്ണമുണ്ട്. ആത്മാവ് ഒളിഞ്ഞിരിക്കുന്ന ഒരു വസ്തുവൊന്നുമല്ല. ഏതുപോലെയാണോ മനുഷ്യരുടേയും ദേവതകളുടേയും പൂജ നടക്കുന്നത് അതുപോലെ ആത്മാക്കളുടേയും പരമാത്മാവിന്റേയും പൂജയും നടക്കുന്നുണ്ട്. ശിവന്റെ ക്ഷേത്രത്തിലേക്ക് പോകൂ അപ്പോള് ധാരാളം ചെറിയ ചെറിയ സാളിഗ്രാമങ്ങളെ വെച്ചിരിക്കുന്നത് കാണാം, അവയെ പൂജിക്കുന്നു. മനുഷ്യരുടേതും രണ്ടു പ്രകാരത്തിലുള്ള പൂജയാണ് നടക്കുന്നത്- ഒന്ന് വികാരികളുടെ, മറ്റൊന്ന് നിര്വ്വികാരികളുടേതാണ്, ഇതിനെ ഭൂത പൂജ എന്നാണ് പറയാറുള്ളത് എന്തുകൊണ്ടെന്നാല് ഇവിടെ ആരുടെയും ശരീരം പോലും പവിത്രമല്ല. ശരീരം പഞ്ചതത്ത്വങ്ങള് കൊണ്ട് ഉണ്ടാക്കപ്പെട്ടതാണ്. മണ്ണു കൊണ്ടുള്ള വസ്ത്രമാണ്. മൂര്ത്തികള് ഉണ്ടാക്കുന്നുണ്ട്, മണ്ണും വെള്ളവും ഒരുമിപ്പിക്കും പിന്നെ അതിനെ ഉണക്കി എടുക്കുന്നതിന് വെയിലും വേണമല്ലോ. വെയിലും അഗ്നിയുടെ അംശമാണ്, ആദ്യമെല്ലാം വെയിലില് നിന്നാണ് തീ കത്തിച്ചിരുന്നത്. അതിനാല് കുട്ടികള്ക്കറിയാം നിരാകാരന്റെ പൂജ ഉണ്ടായിരുന്നു. സാകാര ദേവതകളുടേയും പൂജ ഉണ്ടായിരുന്നു, മനുഷ്യരുടേയും പൂജ നടക്കുന്നുണ്ട്. ദേവതകള് പവിത്രരായിരുന്നു, ഇവിടെ ഉള്ളവര് അപവിത്രരാണ്. ബാക്കി പൂജയാണെങ്കില് ഭൂതങ്ങളുടെ(പഞ്ച തത്ത്വങ്ങളുടെ) ചെയ്യുന്നു. ആത്മാവ് എന്തു സാധനമാണ് എന്നത് ആര്ക്കും അറിയില്ല. പറയാറുണ്ട് നിങ്ങള് സ്വയം തിരിച്ചറിയൂ, ആത്മാവിനെ തിരിച്ചറിയൂ. ആത്മാവ് ബിന്ദു സമാനമാണ്. പലരും സാക്ഷാത്കാരവും ചെയ്തിട്ടുണ്ട്, വര്ണ്ണിക്കുന്നു ഒരു ചെറിയ പ്രകാശം അതില് നിന്ന് വേര്പെട്ട് എന്നില് വന്ന് പ്രവേശിച്ചു എന്നെല്ലാം. ശരി, ഇതിലൂടെ ഒരു പ്രയോജനവും ഉണ്ടായിട്ടില്ലല്ലോ. നാരദനും മീരയും ഭക്തരില് തീവ്രമായിരുന്നു എന്ന് പാടപ്പെട്ടിട്ടുണ്ട്. സാക്ഷാത്കാരം കാണുന്നുണ്ട് എന്നാലും ഏണിപ്പടി താഴേക്ക് ഇറങ്ങി വരണമല്ലോ. പ്രയോജനം അല്പകാലത്തേതാണ്. ഇപ്പോള് നിങ്ങള് കുട്ടികള് ആത്മാഭിമാനികളായി മാറി. നമ്മള് ആദ്യം ദേഹാഭിമാനികളായിരുന്നു എന്നറിയാം, ഇപ്പോള് ഇത് പുതിയ കാര്യമാണ്. ആത്മാവ് പഠിച്ചു കൊണ്ടിരിക്കുന്നു, ബാബയാണ് നമ്മളെ പഠിപ്പിക്കുന്നത് ,ഇത് പൂര്ണ്ണമായും ഉറപ്പിക്കണം. ഇത് ആദ്യം പക്ക നിശ്ചയമുണ്ടാകണം. ആത്മാഭിമാനിയാകണം. അരകല്പം ആത്മാഭിമാനിയാകുന്നു, പിന്നീട് അരകല്പം ദേഹാഭിമാനിയാകുന്നു. സത്യയുഗത്തില് നാം പരമാത്മാവിനെ അറിയുന്നവരാണ് എന്ന ശുദ്ധ അഭിമാനം ഇല്ല. ശുദ്ധ അഭിമാനവും അശുദ്ധ അഭിമാനവും ഉണ്ടല്ലോ. കര്ത്തവ്യവും ശുഭവും അശുഭവും ഉണ്ടല്ലോ. പറയാറുണ്ട് ശുഭമായ കാര്യം ചെയ്യാന് വൈകിക്കരുത്. ബാബ പറയുന്നു ഞാന് നിങ്ങളെ എത്ര നല്ലവരാക്കുന്നു. നിങ്ങള് പവിത്രമാകുന്നതിലൂടെ പവിത്രമായ ലോകത്തിന്റെ അധികാരിയാകും, ഇതു പോലെ ശുഭമായ കാര്യം വേറെ ഇല്ല. നിങ്ങള് പാവനമായിരുന്നു, ഇപ്പോള് ഇടയ്ക്കിടയ്ക്ക് ബാബ പറയുന്നു ദേഹിഅഭിമാനിയായി മാറൂ. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയോട് പൂര്ണ്ണ സ്നേഹം വെക്കണം. ആത്മാവിന്റെ ബന്ധം തന്നെ ഒരു ബാബയോടാണ്. ബാബയിരുന്ന് പഠിപ്പിക്കുന്നു, ഇത് പ്രാക്ടിക്കലായി അനുഭവം ചെയ്യേണ്ട കാര്യമാണ്. പരിധിയില്ലാത്ത ബാബയില് നിന്നും നാം പരിധിയില്ലാത്ത സ്വര്ഗ്ഗത്തിന്റെ സമ്പത്ത് എടുക്കുകയാണ്. ബാബയും പറയുന്നു എന്റെ മധുരമധുരമായ കുട്ടികളേ, ആത്മാക്കളെയാണ് പറയുന്നത്. ആത്മാവ് ഈ ചെവിയിലൂടെ കേള്ക്കുന്നു. നിങ്ങള് മനസ്സിലാക്കുന്നു നമ്മളെ ആരാണ് ഇന്ന് മധുരമധുരമായ കുട്ടികളേ എന്നു പറയുന്നത്? മധുരമധുരമായ കുട്ടികളേ, ബാബക്ക് കുട്ടികളോട് സ്നേഹമുണ്ടല്ലോ. വളരെ സന്തോഷത്തോടെയാണ് കുട്ടികളുടെ പാലന ചെയ്യുന്നത്. ബാബയും കുട്ടികളുടെ പരിധിയില്ലാത്ത അച്ഛനാണ്. ആത്മാവ് പറയുകയാണ് ഞാന് ശരീരത്തിന്റെ അവയവങ്ങളിലൂടെ കേള്പ്പിക്കുന്നു. അജ്ഞാന കാലത്തിലും അച്ഛന് കുട്ടികളെ എത്ര സ്നേഹിക്കുന്നു. അറിയാം, ഇത് അവകാശിയാണ്, ഇവരെ യോഗ്യരാക്കണം, അതിലൂടെ അവര് സുഖിയാകട്ടെ, നല്ല സമ്പത്ത് നേടട്ടെ. പറയാറുണ്ട് കുട്ടികളെ നന്നായി ജീവിക്കൂ, സുഖമായി ജീവിക്കൂ. ആശീര്വ്വാദം പുറപ്പെട്ടുകൊണ്ടേ ഇരിക്കും – കുട്ടി സദാ സുഖിയാകട്ടെ. പക്ഷെ അവര്ക്ക് സദാ സുഖിയാകാന് സാധിക്കില്ല. നിങ്ങള് കുട്ടികള്ക്ക് അറിയാം ബാബ ഞങ്ങള്ക്ക് ആശീര്വ്വാദം നല്കുകയാണ് – സദാ സുഖമായിരിക്കൂ, എന്നെ ഓര്മ്മിക്കൂ. ബാബ എത്ര സ്നേഹത്തോടെ പ്രേമത്തോടെ വിനയത്തോടെ ഇരുന്ന് മനസ്സിലാക്കി തരുന്നു. ബാബ കുട്ടികളുടെ സേവകനല്ലേ. എത്ര കുട്ടികളുടെ പാലന ചെയ്യുന്നുണ്ട്. അമ്മ മരിക്കുകയാണെങ്കില് അച്ഛന് കുട്ടികളുടെ എല്ലാ കാര്യങ്ങളും ചെയ്യേണ്ടി വരും, ഇവിടെ ബാബ സ്നേഹത്തോടെയാണ് മനസ്സിലാക്കി തരുന്നത്. സ്വന്തം കാലില് നില്ക്കണം. അല്ലയോ ആത്മാക്കളേ, നിങ്ങള്ക്ക് ബാബയില് നിന്നും സമ്പത്ത് എടുക്കണം. ദേഹാഭിമാനത്തെ ഉപേക്ഷിച്ച് സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ- ഇത് ഏറ്റവും കനപ്പെട്ട പാഠമാണ്. കുട്ടികള് ഇത് ഇടയ്ക്കിടയ്ക്ക് മറന്നു പോകുന്നുണ്ട്. ബാബയെ ഓര്മ്മിക്കാനും മറക്കുന്നു. ഓര്മ്മ എന്ന വാക്ക് വളരെ സഹജമാണ്. യോഗം അഥവാ ആസനം ഇതെല്ലാം ശാസ്ത്രങ്ങളിലെ ശബ്ദമാണ് ബാബ എത്ര സഹജമായാണ് പറഞ്ഞു തരുന്നത് – കേവലം എന്നെ ഓര്മ്മിക്കൂ. ബാബയെ കാണുമ്പോഴെ വളരെ സന്തോഷം ഉണ്ടായിരിക്കണം. നമ്മുടേതു പോലെയുള്ള അച്ഛനെ ലോകത്ത് ആര്ക്കും കിട്ടില്ല. നിങ്ങള്ക്ക് അറിയാം -നമ്മള് ആത്മാക്കള് പതിതമായിരുന്നു, ഇപ്പോള് ബാബ പാവനമാക്കി മാറ്റുന്നു അതുകൊണ്ടാണ് അല്ലയോ പതിത പാവനാ വരൂ, വന്ന് പാവനമാക്കൂ എന്ന് വിളിക്കുന്നുണ്ട്. ബാബയെ ഓര്മ്മിക്കുക എന്നതല്ലാതെ വേറെ ഒരു ബുദ്ധിമുട്ടും നല്കുന്നില്ല. ഇതിന്റെ പേരാണ് സഹജമായ ഓര്മ്മ, സഹജമായ ജ്ഞാനം. ബാബ സത്യമാണ്, ചൈതന്യമാണ്. ഇതും കുട്ടികള് മനസ്സിലാക്കി കാരണം ബാബ ജ്ഞാന സാഗരനാണ്, ജ്ഞാനത്തിന്റെ അധികാരിയാണ്. ഇവിടെ മനുഷ്യരുടെ മഹിമയാണ് ഇന്ന ശാസ്ത്രങ്ങളുടെ അതോറിറ്റിയാണ്. ബാബ പറയുന്നു ഞാനാണ് സര്വ വേദങ്ങളും ശാസ്ത്രങ്ങളും അറിയുന്നയാള്, അതോറിറ്റിയാണ്. ഭക്തി മാര്ഗ്ഗത്തില് ചിത്രവും കാണിക്കുന്നുണ്ട് വിഷ്ണുവിന്റെ നാഭിയില് നിന്നും ബ്രഹ്മാവ് വന്നു എന്ന്, ബ്രഹ്മാവിന്റെ കൈകളില് ശാസ്ത്രവും കാണിച്ചു. ബ്രഹ്മാവിലൂടെ എല്ലാ വേദ ശാസ്ത്രങ്ങളുടേയും സാരം മനസ്സിലാക്കി തരുന്നു. ബാബ എല്ലാ കാര്യവും മനസ്സിലാക്കി തരുന്നു. ഇപ്പോള് ബ്രഹ്മാവാണെങ്കില് സൂക്ഷ്മ വതനത്തിലാണ്, ഭഗവാന് മൂല വതനത്തിലുമാണ്. ഇപ്പോള് സൂക്ഷ്മ വതനത്തില് ആര്ക്ക് ജ്ഞാനം കേള്പ്പിക്കും, തീര്ച്ചയായും ഇവിടെ വന്ന് കേള്പ്പിക്കുമല്ലോ. ഇത് വളരെ നന്നായി മനസ്സിലാക്കാനുള്ള കാര്യമാണ്. ബ്രഹ്മാവിലുടെ സര്വ്വ ശാസ്ത്രങ്ങളുടെയും സാരം എവിടെ കേള്പ്പിക്കും? കേള്പ്പിക്കുന്ന കാര്യം ഇവിടെയാണ്.

ഇപ്പോള് നിങ്ങള്ക്ക് പ്രായോഗികമായി അറിയാം എങ്ങനെയാണ് ഭഗവാന് വന്ന് ബ്രഹ്മാവിലൂടെ നമ്മെ കേള്പ്പിക്കുന്നത് . കുട്ടികള്ക്കാണെങ്കില് വളരെ സന്തോഷമുണ്ടായിരിക്കണം, അഞ്ചോ പത്തോ ലക്ഷം സമ്പാദിക്കുമ്പോഴേക്കും മനുഷ്യര്ക്ക് എത്ര സന്തോഷമാണ്, ഇവിടെ ബാബ ഇരുന്ന് നിങ്ങളുടെ ഖജനാവ് നിറയ്ക്കുന്നു. ബാബ പറയുന്നു നിങ്ങള് എന്നെ ഓര്മ്മിക്കുകയാണെങ്കില് സ്വര്ണ്ണം പോലെ ആകും. ഈ ഭാരതം സ്വര്ണ്ണ പക്ഷിയാകും. ബാബ മൂലവതനത്തില് നിന്നും വന്ന് ബ്രഹ്മാവിലൂടെ നമ്മുക്ക് ശാസ്ത്രങ്ങളുടെ സാരം മനസ്സിലാക്കി തരുന്നു, എല്ലാ രഹസ്യവും മനസ്സിലാക്കി തരുന്നു. ആ യോഗത്തിലൂടെയോ, തപസ്സിലൂടെയോ, ദാന-പുണ്യത്തിലൂടെയൊന്നും ആര്ക്കും മുക്തി കിട്ടില്ല. മനുഷ്യര് മനസ്സിലാക്കുകയാണ് ഈ എല്ലാ വഴിയിലൂടെയും നമ്മുക്ക് മുക്തിയിലേക്ക് പോകാം എന്നാണ്. അഥവാ ഇങ്ങനെയുണ്ടാവുകയാണെങ്കില് പതിത പാവനനായ ബാബക്ക് വരേണ്ട ആവശ്യം എന്താണ്. അഥവാ അതെല്ലാം തിരിച്ചു പോകുന്നതിനുള്ള വഴിയാണെങ്കില് ആരെങ്കിലും പോകണമല്ലോ. ലോകത്തിലുള്ള മനുഷ്യര്ക്ക് അനേകം മതങ്ങളാണ്. ഇപ്പോള് കുട്ടികള്ക്ക് ബാബ മനസ്സിലാക്കി തരുന്നു ഇപ്പോള് ആര്ക്കും തിരിച്ചു പോകാന് സാധിക്കില്ല. ബാബ പറയുന്നു ഞാന് ഈ ബ്രഹ്മാവിലൂടെ എല്ലാ വേദ ശാസ്ത്രങ്ങളുടേയും സാരം മനസ്സിലാക്കി തരുകയാണ്. ബ്രഹ്മാ ബാബക്കും ധാരാളം ഗുരുക്കന്മാരുണ്ടായിരുന്നു, ധാരാളം പഠിക്കുകയും എഴുതിയിട്ടുമുണ്ട്, ബാബ പറയുന്നു ഇതെല്ലാം മറക്കൂ. പതിത പാവനന് എന്ന് പരംപിതാ പരമാത്മാവിനെയാണ് പറയുന്നത്. ബാബ മനുഷ്യ സൃഷ്ടിയുടെ ബീജരൂപം, വൃക്ഷപതി, ചൈതന്യമാണ്. ആത്മാക്കളെല്ലാം ചൈതന്യമാണ്. നിങ്ങള്ക്ക് അറിയാം നമ്മള് മൂല വതനത്തിലേക്ക് പോകും, പിന്നെ പാര്ട്ട് അഭിനയിക്കാന് വരും. അര കല്പം സുഖത്തിന്റെ പാര്ട്ട് ആയിരിക്കും. എല്ലാറ്റിന്റേയും ആധാരം പഠിപ്പാണ്. എത്ര പഠിക്കുന്നോ അത്രയും ഉയര്ന്ന പദവി നേടും. ഈ പഠിപ്പ് വളരെ ഉയര്ന്നതാണ്. മുഖ്യമായ ലക്ഷ്യം നരനില് നിന്നും നാരായണനാവുക, മനുഷ്യനില് നിന്നും ദേവതയാവുക എന്നതാണ്. ആദി സനാതന ദേവി ദേവതാ ധര്മ്മം ഉള്ളപ്പോള് ഒരു ഹിംസയും ഉണ്ടാകുന്നില്ല, അവിടെ വികാരത്തിന്റെ കാര്യമില്ല, യുദ്ധമോ വഴക്കുകളോ ഇല്ല.

ഇപ്പോള് നിങ്ങള് മനസ്സിലാക്കി എപ്പോഴാണോ അനേകം ധര്മ്മങ്ങളുള്ളത് അപ്പോള് ഭാഷകളും അനേകമായിരിക്കും, എല്ലാവരുടേയും ഒരു ഭാഷ സാധ്യമല്ല. ഇപ്പോള് നിങ്ങളുടെ അദ്വൈത ധര്മ്മത്തിന്റെ സ്ഥാപന നടക്കുകയാണ്. അദ്വൈതം അഥവാ ദേവത ഒരു വാക്കു തന്നെയാണ്. ഇപ്പോള് നിങ്ങള് ദേവതാ ധര്മ്മത്തിലേതായി മാറുകയാണ്. ഗീതവുമുണ്ടല്ലോ ബാബ ഞങ്ങള് അങ്ങയില് നിന്നും 21 ജന്മത്തേക്ക് മുഴുവന് വിശ്വത്തിന്റേയും ചക്രവര്ത്തി പദവി നേടുന്നു. അവിടെ ആരും ഇങ്ങനെ പറയാറില്ല ഇത് ഞങ്ങളുടെ സ്ഥലമാണ്, ഇതിലൂടെ നിങ്ങള് കടക്കരുത്. ഇവിടെയാണെങ്കില് ഒരാള് മറ്റൊരാളെ ഭയപ്പെടുത്തി കൊണ്ടിരിക്കുന്നു. വഴക്കു കൂടുന്നതിന്റേയും യുദ്ധം ചെയ്യുന്നതിന്റെയും ഭൂതത്തെ വെച്ചു കൊണ്ടാണ് കഴിയുന്നത്. നിങ്ങള്ക്ക് അറിയാം ശ്രീമത്തിലൂടെ നമ്മുടെ രാജധാനിയുടെ സ്ഥാപന ചെയ്യുകയാണ്. നമ്മള് വിശ്വത്തിന്റെ അധികാരികളായി മാറുന്നു. നമ്മള് ഭാരതത്തില് തന്നെ ഉണ്ടാകും. ഡല്ഹിക്കടുത്ത നദി തീരങ്ങളില് ഉണ്ടാകും. അവിടെ എപ്പോഴും വസന്ത കാലമായിരിക്കും, എല്ലാവരും സുഖമുള്ളവരായിരിക്കും, പ്രകൃതിയും സതോപ്രധാനമായിരിക്കും. നിങ്ങള്ക്ക് മനസ്സിലാക്കന് സാധിക്കും നമ്മള് എങ്ങനെയാണ് വീണ്ടും ദൈവീക രാജ്യം സ്ഥാപന ചെയ്യുന്നത്. കുട്ടികള്ക്ക് ബാബയുടെ ഓര്മ്മയില് വളരെ സന്തോഷത്തില് കഴിയണം നിരന്തരം ഓര്മ്മിക്കൂ, വേറെ ഒരു ബുദ്ധിമുട്ടും നല്കുന്നില്ല, എന്നാല് ഇതില് തന്നെയാണ് പരിശ്രമം. ഇടയ്ക്കിടയ്ക്ക് ബാബയുടെ ഓര്മ്മ മറന്നു പോകുന്നു. ദേഹാഭിമാനത്തിലേക്ക് വന്ന് തലതിരിഞ്ഞ കാര്യങ്ങള് ചെയ്യുന്നു. ആദ്യത്തെ വികാരം ദേഹാഭിമാനത്തിന്റേതാണ്. ഇത് നിങ്ങളുടെ വലിയ ശത്രുവാണ്. ദേഹിഅഭിമാനിയായി മാറാത്തതിന്റെ കാരണത്താല് കാമം മുതലായ വികാരങ്ങള് നിങ്ങളെ ദംശിക്കുന്നു. കുട്ടികള് മനസ്സിലാക്കുന്നു ലക്ഷ്യം ഉയര്ന്നതാണ്, പവിത്രമായി കഴിയണം. നിങ്ങള് സത്യം സത്യമായ ബ്രാഹ്മണനാണ്. കോടികണക്കിനാളുകള്ക്ക് ജ്ഞാനത്തിന്റെ ഭൂം ഭൂം ചെയ്തു കൊണ്ടിരിക്കണം. ആമയുടെ ഉദാഹരണവും ഇവിടെയുള്ള നിങ്ങളെ കുറിച്ചാണ്. ബാബ മനസ്സിലാക്കി തരുന്നു കുട്ടികളെ നിങ്ങള് നിങ്ങളുടെ കാര്യങ്ങള് ചെയ്തുകൊള്ളൂ, ഓഫീസില് ഇരുന്നോള്ളൂ, നോക്കൂ ഏതെങ്കിലും ഉപഭോക്താവില്ലെങ്കില് ഓര്മ്മയില് ഇരുന്നോള്ളൂ. ഒപ്പം ചിത്രങ്ങളും വെച്ചിരിക്കുന്നു, പിന്നെ അത് നിങ്ങള്ക്ക് ശീലമാകും. ഞാന് ബാബയുടെ ഓര്മ്മയില് ഇരിക്കുന്നു, അനേക പ്രകാരത്തിലുള്ള യുക്തികള് പറഞ്ഞു തരുന്നു. ഭക്തി മാര്ഗ്ഗത്തില് ചിത്രങ്ങളെ ഓര്മ്മിക്കുന്നു, ഇവിടെ വിചിത്രന്റെ ഓര്മ്മയാണ്, ഇത് പുതിയ കാര്യമാണ്, സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ ബാബയെ ഓര്മ്മിക്കൂ. പുതിയ കാര്യങ്ങളായതിനാല് പരിശ്രമം വേണ്ടി വരുന്നു. ഇതില് അഭ്യാസത്തിന്റെ കാര്യമുണ്ട്. ജ്ഞാനം ലഭിച്ചു, ഇതും ബാബ മനസ്സിലാക്കി തരുന്നു എങ്ങനെയാണ് വിഷ്ണു ബ്രഹ്മാവായി മാറുന്നത്, വിഷ്ണു അര്ത്ഥം ലക്ഷ്മിനാരായണന് 84 ജന്മങ്ങള്ക്കു ശേഷം അവര് തന്നെ ബ്രഹ്മാവും സരസ്വതി ആകുന്നു. ഈ കാര്യങ്ങളൊന്നും ശാസ്ത്രങ്ങളില് ഇല്ല. ഇങ്ങനെയല്ല വിഷ്ണുവിന്റെ പൊക്കിള്ക്കൊടിയില് നിന്നും ബ്രഹ്മാവ് വരുന്നുണ്ട് എന്ന്. ബാബ പറയുന്നു ഞാന് നിങ്ങള് കുട്ടികളെ സ്വദര്ശനചക്രദാരികളാക്കി മാറ്റുന്നു. അതിന്റെ അര്ത്ഥവും നിങ്ങള്ക്ക് അറിയാം ആര്ക്കും അനുകരിക്കാന് പറ്റാത്ത രീതിയില് നിങ്ങളുടെ വാക്കുകളേ ഗുപ്തമാണ്. ഇന്നത്തെ കാലത്ത് കോപ്പിയും ചെയ്യാറുണ്ടല്ലോ. വെള്ള വസ്ത്രധാരികളായി ധാരാളം പേര് മാറുന്നുണ്ട്, മത്സരിക്കുന്നുണ്ട്. ഇതില് ആര്ക്കും കോപ്പി ചെയ്യാന് കഴിയില്ല.

ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നുണ്ട് എന്താണോ നമ്മള് ദിവസവും ബാബയുടെ സന്മുഖത്തില് ഇരുന്ന് കേള്ക്കുന്നുണ്ട്, പുറത്തുള്ള കുട്ടികളും മനസ്സിലാക്കുന്നുണ്ട് – മധുബനില് ശിവബാബ ബ്രഹ്മാവിലൂടെ മുരളി പറയുന്നു. ആത്മാവാണ് ബാബയെ ഓര്മ്മിക്കുന്നത്. ഓര്മ്മയിലൂടെ വികര്മ്മം വിനാശമാകും എന്തുകൊണ്ടെന്നാല് എപ്പോള് മുതലാണോ വികാരി ആയത്, പാപം ചെയ്തു കൊണ്ട് വന്നതാണ്, അതിലൂടെ ജന്മജന്മാന്തരങ്ങളിലെ ഭാരമാണ് ശിരസ്സിലുള്ളത്. തമോപ്രധാനമായി മാറുന്നുണ്ട്. അരകല്പം കൊണ്ടാണ് തമോപ്രധാനമായി മാറിയത്. സതോ രജോ തമോ ആയി ആത്മാവ് അഴുക്കായി. ഈ കറ ഇല്ലാതാക്കുക തന്നെ വേണം. ബാബയുടെ ഓര്മ്മയിലൂടെ അല്ലാതെ ആത്മാവിന് പറക്കാന് സാധിക്കില്ല. മായ രാവണന് എല്ലാവരുടേയും ചിറകിനെ മുറിച്ചിരിക്കുകയാണ്. ഇതും മനസ്സിലാക്കാനുള്ള കാര്യമാണ്. മോക്ഷമൊന്നും ആര്ക്കും കിട്ടില്ല. വിളിക്കുന്നു ഞങ്ങള് പതിതരെ വന്ന് പാവനമാക്കൂ. ബാക്കി ഇതില് വേറെ ഒരു കാര്യവുമില്ല. എങ്ങനെ തമോപ്രധാനത്തില് നിന്നും സതോപ്രധാനമാകും എന്ന പഠിപ്പാണ് ബാബ പഠിപ്പിക്കുന്നത്. കുട്ടികള്ക്ക് എഴുതുന്നുമുണ്ട്. കുട്ടികളെ നിങ്ങള് ബാബയെ മറക്കുന്നതിലൂടെയാണ് തമോപ്രധാനമാകുന്നത്. ഇപ്പോള് ബാബയെ ഓര്മ്മിക്കൂ എങ്കില് സതോപ്രധാനമാകും. സതോപ്രധാനമായ വിശ്വത്തിന്റെ അധികാരികളാകുന്നതിന് ബാബയെ ഓര്മ്മിക്കൂ. നിങ്ങള് ആത്മാക്കളില് 84 ജന്മങ്ങളുടെ ജ്ഞാനമുണ്ട്. 84 ജന്മങ്ങളുടെ ചക്രം പൂര്ത്തിയാക്കിയിരിക്കുന്നു. ആത്മാവില് എത്ര കനത്ത പാര്ട്ടാണ് അടങ്ങിയിരിക്കുന്നത്. ഇത് അത്ഭുതമായി തോന്നുന്നു. ഇത്രയും ചെറിയ ആത്മാവില് എത്ര പാര്ട്ടാണ് അടങ്ങിയിട്ടുള്ളത്. ആത്മാവ് പറയുകയാണ് ഞങ്ങള് 84 ജന്മങ്ങള് എടുത്തിട്ടുണ്ട്. ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കും. പുനര്ജന്മം എടുത്തെടുത്ത് ഏണിപ്പടി താഴേക്ക് ഇറങ്ങി. ഇപ്പോള് വീണ്ടും സതോപ്രധാനമായി മാറി രാജ്യം ഭരിക്കണം അതിനാല് എത്ര സന്തോഷം ഉണ്ടായിരിക്കണം. ബാബ നമുക്ക് പരിധിയില്ലാത്ത സമ്പത്ത് കല്പകല്പം നല്കുന്നുണ്ട്. നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് തിരിച്ചറിവ് ലഭിച്ചിരിക്കുകയാണ്. നിങ്ങള്ക്ക് അറിയാം നമ്മള് മാലയിലെ മുത്താണ് പിന്നെ യഥാക്രമം രാജ്യവും ഭരിക്കും. അവിടെ രാജധാനിയുടെ രീതിയും ആചാരങ്ങളും എന്താണോ ഉള്ളത് അത് വീണ്ടും ആവര്ത്തിക്കപ്പെടും.അതിനു വേണ്ടി അനാവശ്യമായ ചിന്തകളുടെ കാര്യവുമില്ല. ഇത് എങ്ങനെ നടക്കും, എന്തു സംഭവിക്കും. ഏതുപോലെ രാജ്യം ഭരിക്കുന്നോ അതുപോലെ നടക്കും. അത് സാക്ഷിയായി കാണണം. എന്ത് സംഭവിക്കും എന്ന് ചിന്തിക്കേണ്ട കാര്യവുമില്ല. ശരി.

മധുര മധുരമായ നഷ്ടപ്പെട്ടുപോയി തിരികെക്കിട്ടിയ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ശുഭമായ കാര്യം ചെയ്യുന്നത് വൈകിക്കരുത്. പവിത്രമായി മാറി ബാബയില് നിന്നും പൂര്ണ്ണമായ സമ്പത്ത് എടുക്കണം. സ്വയത്തെ യോഗ്യരാക്കി തന്റെ കാലില് നില്ക്കണം. ഒരു ബാബയോടു കൂടെ പൂര്ണ്ണമായ സ്നേഹം ഉണ്ടായിരിക്കണം.

2) ജോലിവേലകള് ചെയ്തുകൊണ്ടും ഒരു വിചിത്രമായ ബാബയെ ഓര്മ്മിക്കണം. ഒരു വ്യര്ത്ഥമായ ചിന്തയുടെയും കാര്യമില്ല. സതോപ്രധാനമായി മാറണം. അപാര സന്തോഷത്തില് കഴിയണം.

വരദാനം:-

കുട്ടികള്ക്ക് ഒരു പരാതിയുണ്ട് ബന്ധു കേള്ക്കുന്നില്ല, കൂട്ട് നന്നല്ല, ഇക്കാരണത്താല് ശക്തിശാലിയാകാന് കഴിയുന്നില്ല. എന്നാല് ശ്രേഷ്ഠമതത്തിന്റെ ആധാരത്തില് ജ്ഞാനസ്വരൂപം, ശക്തിസ്വരൂപത്തിന്റെ വരദാനിയായി തന്റെ സ്ഥിതിയെ അചഞ്ചലമാക്കൂ. സാക്ഷിയായി ഓരോരുത്തരുടെയും പാര്ട്ട് കാണൂ. തന്റെ സതോഗുണീ പാര്ട്ടില് സ്ഥിതി ചെയ്യൂ. സദാ ബാബയുടെ സംഗത്തില് കഴിയൂ എങ്കില് തമോഗുണീ ആത്മാവിന്റെ സംഗത്തിന്റെ നിറത്തിന്റെ പ്രഭാവത്തില് പെടുകയില്ല.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top