30 December 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

December 29, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ - സത്യമായ ബാബയോട് സത്യമാകൂ, അഥവാ സത്യം പറയുന്നില്ലായെങ്കില് പാപം വര്ദ്ധിച്ചുകൊണ്ടിരിക്കും.

ചോദ്യം: -

നിങ്ങള് കുട്ടികള് കര്മ്മാതീത അവസ്ഥയുടെ സമീപം എത്തിചേരുമ്പോള് ഏതൊരു അനുഭൂതിയുണ്ടാകും?

ഉത്തരം:-

ഇങ്ങനെ അനുഭവമുണ്ടാകും മായയുടെ കൊടുങ്കാറ്റുകളെല്ലാം സമാപ്തമായിരിക്കുന്നു. ഏതൊരു വിഘ്നത്തിലും പരിഭ്രമിക്കുകയില്ല. അവസ്ഥ വളരെ നിര്ഭയമായിരിക്കും. ഏതുവരെ ആ അവസ്ഥ ദൂരെയാണോ അതുവരെ മായയുടെ കൊടുങ്കാറ്റ് വളരെയധികം വിഷമിപ്പിക്കുന്നു. ബാബ പറയുന്നു -മധുരമായ കുട്ടികളെ നിങ്ങളെത്ര ശക്തിശാലിയാകുന്നുവോ, മായയും അത്രയും ശക്തിശാലിയായി വരുന്നു എന്നാല് നിങ്ങള്ക്ക് വിജയം പ്രാപ്തമാക്കണം, ഭയപ്പെടരുത്. സത്യമായ ബാബയോടൊപ്പം സത്യതയോടെയും ശുദ്ധതയോടെയും പൊയ്ക്കൊണ്ടിരിക്കൂ. ഒരിക്കലും ഒരു കാര്യവും ഒളിപ്പിക്കരുത്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഉണരൂ സജനിമാരെ ഉണരൂ……

ഓം ശാന്തി. ഇവിടെയുള്ള കുട്ടികളാണെങ്കില് ഈ ഗീതം ദിവസവും കേള്ക്കുന്നു. സെന്ററുകളിലും ഏതെല്ലാം ബി.കെ. കഴിയുന്നുണ്ടോ അവരും കേള്ക്കുന്നു. പുറത്തുള്ളവരാണെങ്കില് കേള്ക്കുന്നില്ല. വാസ്തവത്തില് ഈ ഗീതം അനന്യരായ കുട്ടികളുടെ വീട്ടിലെല്ലാം വെയ്ക്കണം. എല്ലാവരെയും ഉണര്ത്തണം എന്തുകൊണ്ടെന്നാല് ഈ ഗീതത്തിന്റെ രഹസ്യം വളരെ നല്ലതാണ്. പുതിയ യുഗം വന്നുകൊണ്ടിരിക്കുകയാണ്. പുതിയ യുഗം അര്ത്ഥം സത്യയുഗം. ഇതാണ് കലിയുഗം. കലിയുഗത്തിന്റെ വിനാശമുണ്ടാകണം. സത്യയുഗത്തില് ഭാരതവാസികളുടെ തന്നെ രാജധാനിയുണ്ടാകുന്നു. അതിനെ സ്വര്ണ്ണിമയുഗ ലോകം എന്ന് പറയുന്നു. സ്വര്ണ്ണിമയുഗ ലോകത്തില് സ്വര്ണ്ണിമയുഗ ഭാരതം. ഇരുമ്പുയുഗ ലോകത്തില് ഇരുമ്പുയുഗ ഭാരതം. ഇതും നിങ്ങള്ക്കേ അറിയൂ. അതിനാല് സ്വര്ണ്ണിമയുഗത്തില് വേറെ ഒരു ഖണ്ഡം അഥവാ ധര്മ്മം ഉണ്ടായിരിക്കുകയില്ല. ഇപ്പോള് ഇരുമ്പുയുഗമാണ്, ഇതില് എല്ലാ ധര്മ്മവുമുണ്ട്. തീര്ച്ചയായും ഭാരതത്തിന്റെയും ധര്മ്മമുണ്ട്. പക്ഷെ ആ ദേവീ ദേവതാധര്മമില്ല. അതിനാല് തീര്ച്ചയായും വീണ്ടും ഉണ്ടാകണം. അതിനാല് ബാബ പറയുന്നു ഞാന് വന്ന് സ്ഥാപന ചെയ്യുന്നു. ആദ്യമാദ്യം ബാബയുടെ പരിചയം നല്കണം. ശാസ്ത്രങ്ങളുടെ കാര്യം എപ്പോള് പറയുകയാണെങ്കിലും അവരോട് പറയണം, ഇതെല്ലാം ഭക്തിമാര്ഗ്ഗത്തിലെ ശാസ്ത്രങ്ങളാണ്. ജ്ഞാനമാര്ഗ്ഗത്തിലെ ശാസ്ത്രമല്ല. ജ്ഞാനത്തിന്റെ സാഗരമെന്ന് പരംപിതാ പരമാത്മാവിനെയാണ് പറയുന്നത്. എപ്പോള് ആ ജ്ഞാന സാഗരന് വന്ന് ജ്ഞാനം നല്കുന്നുവോ അപ്പോള് സദ്ഗതിയുണ്ടാകുന്നു. ഈ ഗീത മുതലായവയും ഭക്തിമാര്ഗ്ഗത്തിന് വേണ്ടിയാണ്. ഞാനാണെങ്കില് വന്ന് നിങ്ങള് കുട്ടികള്ക്ക് ജ്ഞാനവും യോഗവും പഠിപ്പിക്കുന്നു. പിന്നീട് അവര് ശാസ്ത്രങ്ങള് ഉണ്ടാക്കുന്നു, അത് പിന്നീട് ഭക്തിമാര്ഗ്ഗത്തില് കാര്യത്തില് വരുന്നു. ഇപ്പോള് നിങ്ങളുടെത് കയറുന്ന കലയാണ്. ബാബ വന്ന് നിങ്ങള്ക്ക് ജ്ഞാനം കേള്പ്പിക്കുന്നു. ബാബ സ്വയം പറയുന്നു ഞാന് നിങ്ങള്ക്ക് സദ്ഗതിക്ക് വേണ്ടി ഏത് ജ്ഞാനമാണോ നല്കുന്നത്, അത് പ്രായലോപമായി പോകുന്നു. ഇപ്പോള് ബാബ പറയുന്നു നിങ്ങള് ശാസ്ത്രം മുതലായ ഒന്നും കേള്ക്കരുത്. ആ ആത്മീയ അച്ഛനാണെങ്കില് എല്ലാവര്ക്കും ഒന്ന് മാത്രമാണ്. സദ്ഗതിയുടെ സമ്പത്തും ബാബയില് നിന്നാണ് ലഭിക്കുന്നത്. ഇതാണെങ്കില് ദുര്ഗ്ഗതിധാമം തന്നെയാണ്, സദ്ഗതിധാമം സത്യയുഗത്തെയാണ് പറയുന്നത്. എപ്പോള് ഏതെങ്കിലും ശാസ്ത്രത്തിന്റെ, വേദത്തിന്റെ അഥവാ ഗീതയുടെ കാര്യം സംസാരിക്കുകയാണെങ്കില്, പറയൂ ഞങ്ങള്ക്കെല്ലാം അറിയാം, പക്ഷെ ഇതെല്ലാം ഭക്തിയുടെതാണ്. ഇപ്പോള് ജ്ഞാനത്തിന്റെ സാഗരന് പരംപിതാ പരമാത്മാവ് നമ്മേ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള് ഞങ്ങള് എന്തിന് അവ സ്വീകരിക്കണം! ബാബ പറയുന്നു – സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനായ എന്നെ ഓര്മ്മിക്കൂ, എങ്കില് ഈ യോഗാഗ്നിയിയിലൂടെ നിങ്ങളുടെ വികര്മ്മം വിനാശമാകും. ഭക്തിമാര്ഗ്ഗത്തിലാണെങ്കില് കുറെക്കൂടി വികര്മ്മം ഉണ്ടായി വന്നു. നമ്മളോട് ബാബ പറഞ്ഞിട്ടുണ്ട് മന്മനാ ഭവ. ബാബ തന്നെയാണ് ജ്ഞാനത്തിന്റെ സാഗരന്, പതിത പാവനന്. കൃഷ്ണനെ പതിത പാവനനെന്ന് പറയുകയില്ല. ഇപ്പോള് നമ്മള് ഒരു ബാബയില് നിന്ന് തന്നെയാണ് കേള്ക്കുന്നത്. ബാബയെ ശിവപരമാത്മായേ നമ: എന്ന് പറയുന്നു, ബാക്കിയെല്ലാവരെയും ദേവതായേ നമ:… എന്ന് പറയും. ഈ സമയത്താണെങ്കില് എല്ലാവരും തമോപ്രധാനമാണ്. സതോപ്രധാനമാകാനുള്ള വഴി ഒരു ബാബ തന്നെയാണ് വന്ന് പറഞ്ഞു തരുന്നത്. ഇപ്പോള് ആ ഒരു ബാബയെ മാത്രം ഓര്മ്മിക്കണം. ബ്രഹ്മത്തെ ഓര്മ്മിക്കരുത്, അതാണെങ്കില് വീടാണ്. വീടിനെ ഓര്മ്മിക്കുന്നതിലൂടെ വികര്മ്മം വിനാശമാവുകയില്ല. എന്നാല് വീട്ടില് വസിക്കുന്ന പരംപിതാ പരമാത്മാവിനെ ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാകും. പിന്നെ ആത്മാവ് സതോപ്രധാനമായി മാറി തന്റെ വീട്ടിലേയ്ക്ക് പോകും പിന്നീട് പാര്ട്ടഭിയിക്കാന് വരും. ചക്രത്തിന്റെ രഹസ്യം മനസ്സിലാക്കി കൊടുക്കണം. ആദ്യം ഇത് മനസ്സിലാക്കട്ടെ ഇവരെ ജ്ഞാനം കേള്പ്പിക്കുന്നത് നിരാകാരനായ പരംപിതാ പരമാത്മാവാണെന്ന്. നിങ്ങള് ബ്രഹ്മാവില് നിന്നല്ലേ കേള്ക്കുന്നത് എന്ന് ആരെങ്കിലും പറയുകയാണെങ്കില്, പറയൂ അല്ല, ഞങ്ങള് മനുഷ്യരില് നിന്നല്ല കേള്ക്കുന്നത്. ഇദ്ദേഹത്തിലൂടെ ഞങ്ങള്ക്ക് പരംപിതാ പരമാത്മാവ് മനസ്സിലാക്കി തരുന്നു. ഞങ്ങള് ഇദ്ദേഹത്തെ(ബ്രഹ്മാവിനെ) പരമാത്മാവായി അംഗീകരിക്കുന്നില്ല. എല്ലാവരുടെയും അച്ഛന് ശിവന് തന്നെയാണ്, സമ്പത്തും അച്ഛനില് നിന്നാണ് ലഭിക്കുന്നത്. ഇദ്ദേഹം മുഖേനയാണ് . ബ്രഹ്മാവില് നിന്ന് ഒന്നും ലഭിക്കുന്നില്ല. അദ്ദേഹത്തിന് മഹിമയെന്താണ്? മഹിമ മുഴുവനും ഒരു ശിവന്റെയാണ്. ശിവബാബ അഥവാ ഇദ്ദേഹത്തില് വന്നില്ലായെങ്കില് നിങ്ങളെങ്ങനെ വരും. ശിവബാബ ബ്രഹ്മാവിലൂടെ നിങ്ങളെ ദത്തെടുത്തിരിക്കുകയാണ്, അപ്പോഴാണ് നിങ്ങള് ബി.കെ എന്ന് പറയുന്നത്. ബ്രാഹ്മണകുലം വേണമല്ലോ. ഒരു മനുഷ്യനോ ശാസ്ത്രത്തിനോ മുക്തി, ജീവിതമുക്തിയുടെ വഴി പറഞ്ഞു തരാന് സാധിക്കില്ല. നിരാകാരനായ പരംപിതാ പരമാത്മാ സദ്ഗതി ദാതാവ് തന്നെയാണ് വഴി പറഞ്ഞു തരുന്നത്. ഒരുപാട് സംസാരിക്കേണ്ടതില്ല. പെട്ടെന്ന് പറയണം നമ്മള് ജന്മ-ജന്മാന്തരം ഭക്തി ചെയ്തു. ഇപ്പോള് നമ്മളോട് ബാബ പറയുന്നു ഈ അന്തിമ ജന്മത്തില് ഗൃഹസ്ഥ വ്യവഹാരത്തിലിരുന്നും താമര പൂവിന് സമാനം പവിത്രമായിരിക്കുകയും എന്നെ ഓര്മ്മിക്കുകയും ചെയ്യൂ, അപ്പോള് നിങ്ങളുടെ ഈ അന്തിമ ജന്മത്തിന്റെയും കഴിഞ്ഞു പോയ ജന്മങ്ങളുടെയും ഏതെല്ലാം പാപമുണ്ടോ, അത് ഭസ്മമായി പോവും നിങ്ങള് നിങ്ങളുടെ വീട്ടിലേയ്ക്ക് പോവുകയും ചെയ്യും. പവിത്രമായി മാറാതെ ആര്ക്കും പോകാന് സാധിക്കില്ല. ആദ്യമാദ്യം ഒരേയൊരു കാര്യം മനസ്സിലാക്കി കൊടുക്കൂ എന്തെന്നാല് നിരാകാരനായ ശിവബാബ പറയുന്നു അല്ലയോ ആത്മാക്കളെ, ഞാന് ബ്രഹ്മാ ശരീരത്തില് പ്രവേശിച്ച് ജ്ഞാനം നല്കുന്നു. ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്യുന്നു. ബ്രാഹ്മണര്ക്ക് പഠിപ്പ് നല്കുന്നു. ജ്ഞാന യജ്ഞത്തെ സംരക്ഷിക്കുന്നവരായും ബ്രാഹ്മണര് വേണമല്ലോ. നിങ്ങളിപ്പോള് ബ്രാഹ്മണരായിരിക്കുന്നു. നിങ്ങള്ക്കറിയാം ഈ മൃത്യൂ ലോകം ഇപ്പോള് അവസാനിക്കണം. കലിയുഗത്തെ മൃത്യൂ ലോകമെന്നും സത്യയുഗത്തെ അമര ലോകമെന്നും പറയുന്നു. ഭക്തിയുടെ രാത്രി ഇപ്പോള് പൂര്ത്തിയാവുകയാണ്. ബ്രഹ്മാവിന്റെ പകല് ആരംഭിക്കുന്നു. ബ്രഹ്മാവ് തന്നെയാണ് വിഷ്ണു, ഇതും ആരും മനസ്സിലാക്കുന്നില്ല. എപ്പോള് പൂര്ണ്ണമായും 7 ദിവസം വന്ന് കേള്ക്കുന്നുവോ അപ്പോള് മനസ്സിലാക്കും. പ്രദര്ശിനിയില് ആരുടെ ബുദ്ധിയിലും ഇരിക്കുന്നില്ല. കേവലം ഇത്രമാത്രം പറയുന്നു നല്ല വഴിയാണ്. മനസ്സിലാക്കാന് പറ്റിയതാണ്. ഗീതയുടെ ഭഗവാന് നിരാകാരനായ ശിവനാണെന്ന് മുഖ്യമായും മനസ്സിലാക്കി കൊടുക്കണം. ശിവബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ. ബാക്കി ഇതെല്ലാം ജന്മ-ജന്മാന്തരം പഠിച്ച് ഇറങ്ങിയാണ് വന്നത്. പിന്നെ ഏണിപ്പടിയില് നിന്ന് വൃക്ഷത്തിലേയ്ക്ക് കൊണ്ട് പോകണം. നിങ്ങള് നിവൃത്തി മാര്ഗ്ഗത്തിലുള്ളവരാണ്. ഞങ്ങള് പ്രവൃത്തി മാര്ഗ്ഗത്തിലുള്ളവരാണ്. ഞങ്ങളുടെത് പരിധിയില്ലാത്ത സന്യാസമാണ്. എപ്പോള് ഭക്തി പൂര്ത്തിയാകുന്നുവോ അപ്പോള് മുഴുവന് ലോകത്തിനോടും വൈരാഗ്യമുണ്ടാകുന്നു അതുപോലെ ഭക്തിയോടും വൈരാഗ്യമുണ്ടാകുന്നു. ഭക്തി രാവണ രാജ്യത്തിലാണ്. ഇപ്പോള് ശിവബാബ ശിവാലയം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ശിവ ജയന്തിയും ഭാരതത്തില് ആഘോഷിച്ചു വരുന്നു, അതിനാല് ഇത് ഉറച്ചതാക്കി മാറ്റണം ശിവബാബ വന്ന് ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റുകയും നരകത്തിന്റെ വിനാശവും ചെയ്തു. പുതിയ ലോകത്തില് വരുന്നവര് തന്നെയാണ് ഈ രാജയോഗം പഠിച്ചുകൊണ്ടിരിക്കുന്നത്. സ്വര്ഗ്ഗത്തില് പവിത്രത, ശാന്തി, സമൃദ്ധി എല്ലാമുണ്ട്. ഇവിടെയുള്ള സന്യാസിമാര് മുതലായവര് പകുതി പവിത്രതയിലാണ്, അവര് ഗൃഹസ്ഥ, വികാരീ കുടുംബത്തില് ജനിച്ച് പിന്നീട് സന്യാസം ചെയ്യുന്നു. ഇത് മനസ്സിലാക്കി കൊടുക്കണം. പതിത പാവനനായ ശിവബാബ ബ്രഹ്മാവിലൂടെ നമുക്ക് മനസ്സിലാക്കി തരുന്നു. ബ്രഹ്മാവിലൂടെ രാജയോഗം പഠിപ്പിച്ച് ഇങ്ങനെയാക്കി മാറ്റികൊണ്ടിരിക്കുന്നു. രാജയോഗത്തിലൂടെ തന്നെയാണ് രാജപദം സ്ഥാപിതമായി കൊണ്ടിരിക്കുന്നത്. ഈ ഗീതാ എപ്പിസോഡ് ഇപ്പോള് ആവര്ത്തിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങള്ക്കും രാജയോഗം പഠിക്കണമെങ്കില് വന്ന് പഠിക്കൂ. ഈ ജ്ഞാനം പ്രവൃത്തി മാര്ഗ്ഗത്തിന്റെയാണ്.

ഭഗവാനുവാച – ഗൃഹസ്ഥ വ്യവഹാരത്തിലിരുന്ന് പവിത്രമായി മാറി എന്നെ ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാകും, പാവനമായി മാറാന് വേറെ ഒരു ഉപായവുമില്ല . അല്പം സംസാരിക്കണം. ആശയക്കുഴപ്പത്തിലാകരുത്. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് രാത്രിയിലിരുന്ന് ചിന്തിക്കൂ ഇന്നത്തെ മുഴുവന് ദിവസത്തില് എന്താണോ കഴിഞ്ഞു പോയത്, എന്തെല്ലാം സേവനം നടന്നിട്ടുണ്ടോ, ഡ്രാമാ പ്ലാന് അനുസരിച്ചാണ് നടന്നത്. പുരുഷാര്ത്ഥമാണെങ്കില് നടക്കണമല്ലോ. പ്രദര്ശിനിയില് കുട്ടികള് എത്ര പരിശ്രമം ചെയ്യുന്നു. ഇതും അറിയാം – മായയുടെ കൊടുങ്കാറ്റ് വളരെ കടുത്തതാണ്, പല കുട്ടികളും പറയുന്നുണ്ട് ബാബാ ഇതിനെ നിര്ത്തൂ. ഞങ്ങള്ക്ക് ഒരു വികല്പവും വരരുത്. ബാബ പറയുന്നു – ഇതില് എന്തിന് ഭയക്കണം? നമ്മളാണെങ്കില് മായയോട് പറയും ഒന്ന് കൂടി ശക്തമായി കൊടുങ്കാറ്റ് കൊണ്ട് വരൂ. ബോക്സിംഗില് പരസ്പരം പറയുമോ ഞങ്ങളെ വീണ് പോകുന്ന തരത്തില്ശക്തിയായി തലങ്ങും വിലങ്ങും അടിക്കരുതെന്ന്. നിങ്ങളും യുദ്ധത്തിന്റെ മൈതാനത്തിലാണല്ലോ. ബാബയെ മറക്കുകയാണെങ്കില് മായ പ്രഹരമേല്പ്പിക്കും. മായയുടെ കൊടുങ്കാറ്റാണെങ്കില് അവസാനം വരെ വന്നു കൊണ്ടിരിക്കും. എപ്പോള് കര്മ്മാതീത അവസ്ഥയുണ്ടാകുന്നുവോ അപ്പോള് ഇത് അവസാനിക്കും. ഒരുപാട് കൊടുങ്കാറ്റ് വരും, ഭയക്കേണ്ട ഒരു കാര്യവുമില്ല. ബാബയോട് സത്യമായി പോകണം. സത്യമായ ചാര്ട്ടയക്കണം. പല കുട്ടികളും അതിരാവിലെ എഴുന്നേറ്റ് ഓര്മ്മയിലിരിക്കുന്നില്ല, ഉറങ്ങുകയാണ്. ഇത് മനസ്സിലാക്കുന്നില്ല അഥവാ നമ്മള് ശ്രീമതത്തില് നടക്കുന്നില്ലായെങ്കില് കല്പ-കല്പാന്തരത്തേയ്ക്ക് നമ്മള് നമ്മുടെ തന്നെ സത്യനാശം ചെയ്യുകയാണ്. വളരെ കനത്ത മുറിവ് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെയും കുട്ടികളുണ്ട് ഒരിക്കലും സത്യം പറയുകയില്ല പിന്നീട് അവരുടെ ഗതിയെന്താവും. വീണ് പോകും. മായ വളരെ ശക്തമായി പ്രഹരിക്കുന്നു. അറിയാന് കഴിയുന്നില്ല. മുഴുവന് ദിവസവും അവിടത്തെയും ഇവിടത്തെയും പറഞ്ഞു കൊണ്ടിരിക്കുന്നു. സത്യം അറിയിക്കാത്തതിനാല് വീണ്ടും വര്ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇല്ലായെങ്കില് സത്യം പറയണം. ഇന്ന് ഈ തെറ്റ് ചെയ്തു, കള്ളം പറഞ്ഞു. അഥവാ സത്യം പറഞ്ഞില്ലായെങ്കില് വര്ദ്ധിക്കും പിന്നീട് ഒരിക്കലും സത്യമാവുകയുമില്ല. പറയണം ഞാന് ഇന്നയിന്ന ഡിസ് സര്വ്വീസ് ചെയ്തു. എന്നോട് ക്ഷമിക്കണം. സത്യം പറയാത്തതിനാല് പിന്നീട് ഹൃദയത്തില് കയറുകയില്ല. സത്യത ആകര്ഷിക്കുന്നു. കുട്ടികള് സ്വയം അറിയുന്നു – ആരാര് നല്ല സേവനം ചെയ്യുന്നുണ്ട്. നല്ല നല്ല കുട്ടികള് വളരെ കുറച്ചേയുള്ളൂ. ആഗ്രഹിക്കുകയാണ് ഗ്രാമങ്ങളിലും നല്ല നല്ല പെണ്കുട്ടികളെ അയക്കണം അപ്പോള് എല്ലാവരും സന്തോഷിക്കും, ബാബ ഞങ്ങളുടെയടുത്ത് ബോംബേയിലെ ഹെഡ്, കല്ക്കത്തയിലെ ഹെഡിനെ അയച്ചിരിക്കുന്നു. ആരെയെങ്കിലും കാണുകയാണെങ്കില് അവരോട് നേരെ കാര്യം കേള്പ്പിക്കണം പതിത പാവനന് പരംപിതാ പരമാത്മാവ് സംഗമത്തില് വന്ന് ഈ മഹാമന്ത്രം നല്കിയിരിക്കുന്നു എന്നെ മാത്രം ഓര്മ്മിക്കൂ എന്ന്. രാജയോഗമാണെങ്കില് ബാബ നിങ്ങള്ക്ക് തന്നെയാണ് പഠിപ്പിക്കുന്നത്. നിങ്ങളുടെ ജോലിയാണ് മറ്റുള്ളവര്ക്കും വഴി കാണിച്ചുകൊടുക്കുക. കുട്ടികള് പറയുന്നു – കല്ക്കത്തയില് പോകൂ. ഇപ്പോള് ബാബയ്ക്ക് കുട്ടികളോടല്ലാതെ വേറെയാരോടും സംസാരിക്കാന് സാധിക്കില്ല. പിന്നെ പറയും ഇദ്ദേഹമാണെങ്കില് ആരുമായും കാണുന്നില്ല, ഞങ്ങള് എങ്ങനെ മനസ്സിലാക്കും ഇതാരാണ്? എന്തുകൊണ്ടെന്നാല് അവരുടെത് ഭക്തിയുടെ കാര്യങ്ങളാണ്. ആത്മാക്കളുടെ അച്ഛന് ആരാണ്, ഇതാണെങ്കില് ആര്ക്കും പറയാനേ സാധിക്കില്ല. ശിവബാബ വരുന്നത് തന്നെ ഭാരതത്തിലാണ്. ഇങ്ങനെയിങ്ങനെയുള്ള കാര്യങ്ങള് മനസ്സിലാക്കി കൊടുക്കുന്നതില് മണിക്കൂറെടുക്കും. ബാബയാണെങ്കില് ആരുമായും കാണുന്നില്ല. കുട്ടികള്ക്ക് തന്നെ തലയിട്ടുടയ്ക്കണം. ഇവിടെയും നോക്കൂ കുട്ടികളോപ്പം എത്ര പരിശ്രമിക്കേണ്ടി വരുന്നു – നന്നാക്കുന്നതിന് വേണ്ടി. ബാബയ്ക്ക് സത്യമായ വാര്ത്ത ആരും നല്കുന്നില്ല. ബാബാ ഞങ്ങള് സന്യാസിയോട് സംസാരിച്ചു, ഇന്ന ചോദ്യത്തിന് ഞങ്ങള്ക്ക് ഉത്തരം നല്കാന് സാധിച്ചില്ല. ഞങ്ങള് ഈ തെറ്റ് ചെയ്തു. മുഴുവന് ദിവസവും എന്തെല്ലാമാണ് ചെയ്യുന്നത്, എഴുതേണ്ടതുണ്ട്. ബാബ കുട്ടികള്ക്ക് മനസ്സിലാക്കി കൊടുത്തിട്ടുണ്ട് – എന്നോട് ചോദിക്കാതെ ആര്ക്കും കത്ത് എഴുതരുത്. ബാബയോട് ചോദിച്ചുവെങ്കില് ബാബ ഇങ്ങനെയുള്ള നിര്ദ്ദേശം നല്കും അതിലൂടെ ആരുടെയെങ്കിലും മംഗളമുണ്ടാകും. ബാബയുടെ അടുത്ത് എഴുതി അയക്കുകയാണെങ്കില് ബാബ ശരിയാക്കി തരും. ബാബയാണെങ്കില് യുക്തി പറഞ്ഞു തരും. ദേഹീ അഭിമാനിയായി മാറി എഴുതുകയാണെങ്കില് അത് വായിച്ച് ഗദ്ഗദമുണ്ടാകും. ശിക്ഷണമാണെങ്കില് വളരെ നന്നായി നല്കുന്നുണ്ട്. നിങ്ങളുടെ ലക്ഷ്യം ലക്ഷ്മീ നാരായണനാകുന്നതിന്റെയാണ്. ഇത് നിങ്ങളുടെ അച്ഛന്-ടീച്ചര്-ഗുരു, സഹോദരന് എന്നിങ്ങനെ എല്ലാമാണ്. ഓരോ കാര്യത്തില് നിര്ദേശം നല്കികൊണ്ടിരിക്കും പിന്നെ ഉത്തരവാദിത്വം നിങ്ങളില് നിന്ന് ഒഴിവാകും എന്തുകൊണ്ടെന്നാല് ശ്രീമതത്തിലൂടെ നടക്കുകയാണല്ലോ. ജോലി മുതലായവയ്ക്ക് വേണ്ടിയും മനസ്സിലാക്കി കൊടുത്തിട്ടുണ്ട് എവിടെങ്കിലും നിസ്സഹായതയില് ആരുടെയങ്കിലും കൈകൊണ്ട് കഴിക്കുന്നു. ഇല്ലായെങ്കില് ജോലി മുതലായവ പോകും. ചായ കുടിച്ചില്ലെങ്കില് മിനിസ്റ്റര് ദേഷ്യപ്പെടും. യുക്തിയോടെ പറയണം ഞാന് ഈ സമയത്ത് ചായ കുടിക്കുകയില്ല. എനിക്ക് ബുദ്ധിമുട്ടുണ്ടാകും. ഏതെങ്കിലും വിവാഹമുണ്ട്, പോയില്ലായെങ്കില് ദേഷ്യപ്പെടും. അപ്പോള് ബാബ പറയും ഇങ്ങനെയിങ്ങനെ ചെയ്യൂ. എല്ലാ യുക്തികളും പറഞ്ഞു തരും. ശരി.

മധുര മധുരമായ നഷ്ടപ്പെട്ടുപോയി തിരികെക്കിട്ടിയ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ബാബയോട് സദാ സത്യമായിരിക്കണം. ഹൃദയസിംഹാസനധാരിയായി മാറുന്നതിന് വേണ്ടി ശ്രീമതത്തില് പരിപൂര്ണ്ണമായും നടക്കണം.

2. യുദ്ധമൈതാനത്തില് മായയുടെ വികല്പങ്ങളോട്, വിഘ്നങ്ങളോട് ഭയക്കരുത്. തന്റെ സത്യമായ ചാര്ട്ട് വെയ്ക്കണം. അതുമിതും പറയരുത്.

വരദാനം:-

അവ്യക്തസ്ഥിതിയുടെ അഭ്യാസത്തിന്റെ ശീലമുണ്ടാകുമ്പോള് സ്വസ്ഥിതിയിലൂടെ ഓരോ പരിതസ്ഥിതിയെയും നേരിടാന് കഴിയും. ഈ ശീലം കോടതിയില് പോകുന്നതില് നിന്നും രക്ഷിക്കും അതിനാല് ഈ അഭ്യാസത്തെ എപ്പോള് സ്വാഭാവികവും പ്രകൃതവും ആക്കുന്നുവോ അപ്പോള് പ്രകൃതിക്ഷോഭങ്ങളുണ്ടാകും. എന്തെന്നാല് എപ്പോഴാണോ അഭിമുഖീകരിക്കേണ്ടവര് സ്വസ്ഥിതിയിലൂടെ ഓരോ പരിതസ്ഥിതിയെയും മറികടക്കാനുള്ള ശക്തി ധാരണ ചെയ്യുന്നത് അപ്പോള് തിരശ്ശീല മാറും. ഇതിനു വേണ്ടി പഴയ ശീലങ്ങളോട്, പഴയ സംസ്കാരങ്ങളോട്, പഴയ കാര്യങ്ങളോട്… പൂര്ണ വൈരാഗ്യമുണ്ടാകണം.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top