20 December 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

19 December 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ- നിങ്ങള് എന്ത് കേള്ക്കുന്നുവോ അതിനെ വിചാര സാഗര മഥനം ചെയ്യൂ എങ്കില് ബുദ്ധിയില് മുഴുവന് ദിവസവും ഈ ജ്ഞാനം ഇറ്റിറ്റുകൊണ്ടേയിരിക്കും.

ചോദ്യം: -

ഇവിടെയുള്ള ഏതൊരു കല പുതിയ ലോകത്തിന്റെ സ്ഥാപനയില് ഉപയോഗപ്പെടും?

ഉത്തരം:-

ഇവിടെയുള്ള ശാസ്ത്രത്തിന്റെ കല- വിമാനം, കെട്ടിടം എന്നിവ ഉണ്ടാക്കുന്ന ഈ സംസ്ക്കാരം അവിടെയും കൂടെ കൊണ്ടു പോകും. ഇവിടെ ജ്ഞാനം എടുത്തില്ലായെങ്കിലും അവിടെ ഈ കലകള് കൂടെ വരും. നിങ്ങള് ഇപ്പോള് സത്യയുഗം മുതല് കലിയുഗം വരെയുള്ള ചരിത്രവും ഭൂമി ശാസ്ത്രവും മനസ്സിലാക്കി. നിങ്ങള്ക്കറിയാം ഈ കണ്ണുകളിലുടെ പഴയ ലോകത്തിലെ എന്തെല്ലാം കാണുന്നുവോ അതെല്ലാം ഇപ്പോള് നശിക്കണം.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

നീ രാത്രി ഉറങ്ങി നഷ്ടപ്പെടുത്തി, പകല് ഉണ്ടു നഷ്ടപ്പെടുത്തി…

ഓം ശാന്തി. ബാബ കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു. 5000 വര്ഷങ്ങള്ക്ക് മുമ്പ് മനസ്സിലാക്കി തന്ന പോലെ വീണ്ടും മനസ്സിലാക്കി തരുന്നു- എങ്ങനെ പഴയ ലോകത്തിന്റെ വിനാശവും, പുതിയ ലോകം സത്യയുഗത്തിന്റെ സ്ഥാപന നടക്കുന്നുവെന്ന്. ഇത് പഴയ ലോകത്തിന്റെയും പുതിയ ലോകത്തിന്റെയും സംഗമമാണ്. ബാബ മനസ്സിലാക്കി തന്നു- പുതിയ ലോകം സത്യയുഗം മുതല് ഇപ്പോള് കലിയുഗത്തിന്റെ അന്ത്യം വരെ എന്തെല്ലാമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന്. എന്തെല്ലാം സാധനങ്ങളാണ് ! എന്തൊക്കെയാണ് കാണുന്നത്! യജ്ഞം, തപസ്സ്, ദാനപുണ്യം, ഇതെല്ലാം ചെയ്യുന്നു. ഈ കാണുന്നതൊന്നും ഉണ്ടായിരിക്കില്ല. പഴയ ഒരു വസ്തുവും അവശേഷിക്കില്ല. ഏതു പോലെ പഴയ കെട്ടിടം പൊളിക്കുമ്പോള് അതില് ഉള്ള മാര്ബിളിന്റെ കല്ലുകള് പോലെയുള്ള നല്ല നല്ല സാധനങ്ങള് മാറ്റി വയ്ക്കുന്നു. ബാക്കിയുള്ളതെല്ലാം കളയുന്നു. നിങ്ങള് കുട്ടികള്ക്കറിയാം ഈ പഴയതെല്ലാം നശിക്കണം. ശാസ്ത്രത്തിന്റെ കലകള് മാത്രം നില നില്ക്കും. ഈ സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നതെന്ന് നിങ്ങള്ക്കെല്ലാവര്ക്കും അറിയാം. സത്യയുഗം മുതല് കലിയുഗത്തിന്റെ അന്ത്യം വരെ എന്തെല്ലാമാണ് സംഭവിക്കുന്നത്. ശാസ്ത്രവും ഒരു വിദ്യയാണ്, അതിലൂടെയാണ് വിമാനവും, വിദ്യുച്ഛക്തിയുമെല്ലാം കണ്ടു പിടിച്ചത്. ആദ്യം ഇതൊന്നും ഇല്ലായിരുന്നു, ഇപ്പോഴാണ് ഉണ്ടായത്. ലോകം പുരോഗമിച്ചു കൊണ്ടേയിരിക്കും. ഭാരതം അവിനാശി ഖണ്ഡമാണ്, പ്രളയം ഉണ്ടാകുന്നേയില്ല. എതൊരു ശാസ്ത്രത്തിലൂടെയാണൊ ഇത്രയും സുഖം ലഭിക്കുന്നത്, ആ കലയും അവിടെ ഉണ്ടായിരിക്കും. പഠിച്ചിട്ടുള്ള കാര്യങ്ങള് അടുത്ത ജന്മത്തിലും ഉപയോഗപ്പെടുന്നു. എന്തെങ്കിലുമൊക്കെ ഉണ്ടായിരിക്കും. ഇവിടെയും ഭൂമി കുലുക്കം ഉണ്ടായി നശിച്ചുപോയാല് ഉടനെ പുതിയതായി നിര്മ്മിക്കുന്നു. അവിടെ പുതിയ ലോകത്തിലും വിമാനങ്ങള് ഉണ്ടാക്കുന്നവര് ഉണ്ടായിരിക്കും. സൃഷ്ടി പൊയ്കൊണ്ടേയിരിക്കുന്നു. ഇതെല്ലാം ഉണ്ടാക്കുന്നവര് അവിടെ വീണ്ടും വരും. അന്തിമ നിമിഷം ഏത് ഓര്മ്മയില് പോകുന്നുവൊ അതിനനുസരിച്ച് ജന്മം ലഭിക്കും. അവര് ഈ ജ്ഞാനം എടുത്തിട്ടില്ലായെങ്കിലും തീര്ച്ചയായും വരും, പുതിയ പുതിയ വസ്തുക്കള് ഉണ്ടാക്കും. ഈ ചിന്ത ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് ഉണ്ട്. ഇതെല്ലാം നശിക്കും, ബാക്കി കേവലം ഭാരത ഖണ്ഡം മാത്രം അവശേഷിക്കും. നിങ്ങള് സൈനികരാണ്. സ്വയത്തിനു വേണ്ടി യോഗബലത്തിലൂടെ സ്വരാജ്യത്തിന്റെ സ്ഥാപന ചെയ്തു കൊണ്ടിരിക്കുന്നു. അവിടെ സര്വ്വതും പുതിയതായിരിക്കും. തമോപ്രധാനമായ തത്ത്വങ്ങള് പോലും സതോപ്രധാനമായി തീരും. നിങ്ങളും പുതിയ പവിത്രമായ ലോകത്തിലേയ്ക്ക് പോകുന്നതിന് ഇപ്പോള് പവിത്രമായി കൊണ്ടിരിക്കുന്നു. നിങ്ങള്ക്കറിയാം നമ്മള് കുട്ടികള് ഇത് പഠിച്ച് വളരെ സമര്ത്ഥരായി തീരും. വളരെ മധുരമായ പുഷ്പമായി മാറും. ഈ കാര്യങ്ങള് മറ്റുള്ളവരെ കേള്പ്പിക്കുമ്പോള് അവര് വളരെ സന്തോഷിക്കുന്നു. ആര് എത്ര നല്ല രീതിയില് മനസ്സിലാക്കി കൊടുക്കുന്നുവൊ, അത്രയും അവരില് സര്വ്വരും സന്തുഷ്ടമാകുന്നു. വളരെ നന്നായി മനസ്സിലാക്കി തരുന്നു എന്ന് പറയും, എന്നാല് അഭിപ്രായം എഴുതാന് പറയുമ്പോള്-ചിന്തിക്കട്ടെ, എങ്ങനെ പെട്ടെന്ന് എഴുതാന് സാധിക്കും എന്നു പറയുന്നു. ഒരു പ്രാവശ്യം കേട്ട് എങ്ങനെ ബാബയുമായി യോഗം വയ്ക്കാന് സാധിക്കും എന്നുള്ളത് പഠിക്കാന് സാധിക്കുന്നില്ല. ഇഷ്ടപ്പെടുന്നുണ്ട്. പഴയ ലോകത്തിന്റെ വിനാശം ഉണ്ടാകും എന്ന് നിങ്ങള് തീര്ച്ചയായും മനസ്സിലാക്കി കൊടുക്കുന്നുണ്ട്. പാപങ്ങളുടെ ഭാരം ശിരസ്സില് നിറയെ ഉണ്ട്. ഇത് പതിത ലോകമാണ്, നിറയെ പാപം ചെയ്തിട്ടുണ്ട്. രാവണ രാജ്യത്തില് സര്വ്വരും പതിതരാണ്, അതു കൊണ്ടാണ് പതിത പാവനനായ ബാബയെ വിളിക്കുന്നത്. ഈ ജ്ഞാനം ഇപ്പോള് നിങ്ങള്ക്കുണ്ട്. സത്യയുഗത്തിനു ശേഷം ത്രേതായുഗമാണെന്ന് അവിടെ ആര്ക്കും അറിയാന് സാധിക്കില്ല. അവിടെ പ്രാപ്തിയാണ് അനുഭവിക്കുന്നത്.

ഇപ്പോള് നിങ്ങള് കുട്ടികള് എത്ര ബുദ്ധിശാലികളായി, ആത്മീയ അച്ഛനാണ് നമ്മെ പഠിപ്പിക്കുന്നത് എന്ന് മനസ്സിലാക്കി. ബാബ സര്വ്വ ശക്തികളുടെയും അധികാരിയാണ്, മനുഷ്യന് ശാസ്ത്രങ്ങളുടെ അധികാരി. ആ ശാസ്ത്രങ്ങള് പഠിക്കുന്നവരെ ശക്തിശാലി എന്നു പറയാന് സാധിക്കില്ല. ഇതെല്ലാം ഭക്തി മാര്ഗ്ഗത്തിലെ ശാസ്ത്രങ്ങളാണ്. ബാക്കി ബാബ നിങ്ങളെ പഠിപ്പിക്കുന്നത്, പുതിയ ലോകത്തേയ്ക്കുള്ള പുതിയ കാര്യങ്ങളാണ്. അതിനാല് കുട്ടികള്ക്ക് വളരെ സന്തോഷം ഉണ്ടായിരിക്കണം. ബുദ്ധിയില് മുഴുവന് ദിവസവും ജ്ഞാനം ഇറ്റു വീണു കൊണ്ടേയിരിക്കണം. വിദ്യാര്ത്ഥികള് പഠിച്ചു കഴിഞ്ഞാല് അതിനെ റിവൈസ് ചെയ്യാറുണ്ട്, അതിനെ തന്നെയാണ് വിചാര സാഗര മഥനം എന്നു പറയുന്നത്. ബാബ നമുക്ക് പരിധിയില്ലാത്ത പഠിത്തം അഥവാ സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ മുഴുവന് രഹസ്യം മനസ്സിലാക്കി തരുന്നു, ഇത് നിങ്ങള്ക്കല്ലാതെ വേറെയാര്ക്കും മനസ്സിലാക്കാന് സാധിക്കില്ല, അതിനാല് നിങ്ങള്ക്ക് വളരെ സന്തോഷം ഉണ്ടായിരിക്കണം. നിങ്ങള് വളരെ വലിയ ആളുകളാണ്. നിങ്ങളെ പഠിപ്പിക്കുന്നതും ഉയര്ന്നതിലും വച്ച് ഉയര്ന്ന ബാബയാണ്. അതിനാല് സദാ സന്തോഷത്തിന്റെ ലഹരി വര്ദ്ധിച്ചിരിക്കണം. സദാ ബുദ്ധിയില് ഈ കാര്യങ്ങള് സ്മരിക്കൂ- ആദ്യം ഞാന് പാവനമായിരുന്നു. പിന്നെ 84 ജന്മങ്ങളെടുത്ത് പതിതമായി, ഇപ്പോള് ഡ്രാമാ പ്ലാനനുസരിച്ച് ബാബ പാവനമാക്കി കൊണ്ടിരിക്കുന്നു. സന്യാസിമാര് പറയാറുണ്ട്- ഞങ്ങള്ക്ക് രചയിതാവായ ബാബയെ കുറിച്ചും രചനയുടെ ആദി മദ്ധ്യ അന്ത്യത്തെ കുറിച്ചും അറിയില്ല. നിങ്ങള്ക്കറിയാം ക്രിസ്തു തന്റെ സമയമാകുമ്പോള് വീണ്ടും വരും. മുഴുവനും ക്രിസ്ത്യാനികളുടെ രാജ്യമായിരുന്നു, ഇപ്പോള് സര്വ്വരും വേറെ വേറെയായി, പരസ്പരം കലഹിച്ചു കൊണ്ടിരിക്കുന്നു. ഒരു രാജ്യം, ഒരു ഭാഷ, ഒരു അഭിപ്രായം വേണമെന്ന് പറയുന്നുണ്ട്, ഇതെങ്ങനെ സാധിക്കും? ഇപ്പോള് ഒന്നും കൂടി പരസ്പരം കലഹിച്ച് കലഹിച്ച് പക്കയായി. അതിനാല് ഏക അഭിപ്രായത്തില് വരാന് ഇനി ഒരിക്കലും സാധിക്കില്ല. രാമ രാജ്യം വേണമെന്ന് ആഗ്രഹിക്കുന്നുണ്ട് പക്ഷെ ഒന്നും മനസ്സിലാക്കുന്നില്ല. നിങ്ങള്ക്കും അറിയില്ലായിരുന്നു. ഇപ്പോള് നിങ്ങള് ബ്രാഹ്മണനായി, നിങ്ങള്ക്കറിയാം നമ്മുടെ യുഗം തന്നെ വേറെയാണ്. ഈ സംഗമയുഗത്തില് ബ്രഹ്മാ മുഖ വംശാവലി ബ്രാഹ്മണ ധര്മ്മത്തിന്റെ സ്ഥാപന നടക്കുന്നു. നിങ്ങള് ബ്രാഹ്മണര് രാജഋഷികളാണ്. നിങ്ങള് പവിത്രവുമാണ്, ശിവബാബയില് നിന്നും രാജ്യവും പ്രാപ്തമാക്കുന്നു. അവര് യോഗം വയ്ക്കുന്നത് ബ്രഹ്മവുമായിട്ടാണ്, ഒരേയൊരു ബാബയുമായിട്ടല്ല. ചിലര് പൂജാരിയുമായി യോഗം വയ്ക്കുന്നു, ചിലര് വേറെയാളുകളുമായി. ഉയര്ന്നതിലും വച്ച് ഉയര്ന്നത് ആരാണെന്ന് ആര്ക്കും അറിയില്ല, അതിനാല് ബാബ പറഞ്ഞിട്ടുണ്ട്- ഇവരെല്ലാം ആസൂരീയ സമ്പ്രദായങ്ങളിലുള്ളവരാണ്, തുച്ഛ ബുദ്ധികളാണ്. രാവണന്റെ അടിമകളാണ്. നിങ്ങള് ഇപ്പോള് ശിവബാബയുടേതായി തീര്ന്നു. നിങ്ങള്ക്ക് ബാബയില് നിന്നും പുതിയ ലോകം, സത്യയുഗത്തിന്റെ സമ്പത്ത് ലഭിക്കുന്നു. ബാബ പറയുന്നു- ഹേ, ആത്മാക്കളെ നിങ്ങള് ഇപ്പോള് തീര്ച്ചയായും തമോപ്രധാനത്തില് നിന്നും സതേപ്രധാനമാകണം, അതിനാല് കേവലം എന്നെ മാത്രം ഓര്മ്മിക്കൂ. എത്ര സഹജമായ കാര്യമാണ്. ഗീതയില് കൃഷ്ണന്റെ പേരാണ് കാണിച്ചിരിക്കുന്നത്, ദ്വാപരയുഗത്തില് വരുന്നതായി പറയുന്നു. കടുത്ത തെറ്റാണ് ചെയ്തിരിക്കുന്നത്, എന്നാല് സ്ഥിരമായി ഇവിടെ വരുന്നവരുടെ ബുദ്ധിയിലേ ഈ കാര്യങ്ങള് ഇരിക്കുകയുള്ളു. മേള നടക്കുമ്പോള് നിറയെ പേര് വരുന്നു, അതില് നിന്നും നോക്കൂ കുറച്ചു പേരെ പക്കാ ആകുന്നുള്ളു. അനേക ധര്മ്മങ്ങളിലുള്ളവര് വരുന്നുണ്ട്, അതിലും ഹിന്ദു ധര്മ്മത്തിലുള്ളവര്, ദേവീ ദേവതമാരുടെ പൂജാരിമാരാണ് കൂടുതലും വരുന്നത്. നിങ്ങള് തന്നെ പൂജനീയര്, നിങ്ങള് തന്നെ പൂജാരി….ഇതിന്റെയും അര്ത്ഥം മനസ്സിലാക്കി കൊടുക്കണം. പ്രദര്ശിനിയില് അത്രയും വിശദമായി മനസ്സിലാക്കി കൊടുക്കാന് സാധിക്കില്ല. ചിലര് 4-5 മാസം വരുന്നു, മനസ്സിലാക്കുന്നു. ചിലര് കുറച്ച് മനസ്സിലാക്കുന്നു. നിങ്ങള് എത്രമാത്രം പ്രദര്ശിനി സേവ ചെയ്യുന്നുവൊ അത്രയും ആളുകള് വരുന്നു. ജ്ഞാനം വളരെ നല്ലതാണ്, പോയി മനസ്സിലാക്കണം എന്ന് അവര്ക്ക് തോന്നുന്നു. സെന്ററില് അത്രയും ചിത്രങ്ങള് ഉണ്ടായിരിക്കില്ല. പ്രദര്ശിനിയില് നിറയെ ചിത്രങ്ങള് ഉണ്ടായിരിക്കും.നിങ്ങള് മനസ്സിലാക്കി കൊടുക്കുമ്പോള് അവര്ക്ക് നന്നായി തോന്നുന്നുണ്ട്, എന്നാല് പുറത്ത് പോയാല് മായയുടെ അന്തരീക്ഷമാണ്, തന്റെ ജോലിയില് മുഴുകുന്നു. ഇപ്പോള് ആ പഴയ ലോകം നശിച്ച് പുതിയതായി മാറും, ബാബ നമുക്ക് വേണ്ടി സ്വര്ഗ്ഗം സ്ഥാപിച്ചു കൊണ്ടിരിക്കുന്നു. പുതിയ ലോകത്തില് നമ്മള് പുതിയ കൊട്ടാരം ഉണ്ടാക്കും.അല്ലാതെ ഭൂമിക്കടിയില് നിന്ന് കൊട്ടാരം ഉണ്ടാകുന്നില്ല. ബാബ നമ്മുടെ അച്ഛനും ടീച്ചറുമാണെന്ന കാര്യം ആദ്യം നിശ്ചയം ഉണ്ടായിരിക്കണം. മനുഷ്യ സൃഷ്ടിയുടെ ബീജരൂപനുമാണ്. ബാബയില് മുഴുവന് ജ്ഞാനവുമുണ്ട് അതുകൊണ്ടാണ് മഹിമ പാടുന്നത് ജ്ഞാന സാഗരന്….ആ ബീജം ജഢമാണ്. അതിനു സംസാരിക്കാന് സാധിക്കില്ല. ഇത് ചൈതന്യമാണ്. ബാബ നിങ്ങള്ക്ക് മുഴുവന് ജ്ഞാനവും നല്കി, അത് നിങ്ങള് എല്ലാവര്ക്കും നന്നായി മനസ്സിലാക്കി കൊടുക്കണം. പ്രദര്ശിനിയില് നിറയെ പേര് വരുന്നുണ്ട്. എന്നാല് കോടിയില് ചിലരാണ് ഇതിലേക്ക് വരുന്നത്. 7-8 ദിവസം വന്ന് പിന്നീട് അപ്രത്യക്ഷമാകുന്നു. അങ്ങനെ ചെയ്ത് ചെയ്ത് അവസാനം ആരെങ്കിലും വരും. സമയം കുറച്ചേയുള്ളു, വിനാശം തൊട്ടു മുമ്പിലാണ്. തീര്ച്ചയായും കര്മ്മാതീത അവസ്ഥയെ പ്രാപ്തമാക്കണം. പതിതത്തില് നിന്നും പാവനമാകുന്നതിന് ഓര്മ്മ വളരെ ആവശ്യമാണ്. സ്വയത്തെ സംരക്ഷിക്കണം. എനിക്ക് സതോപ്രധാനമാകണം- ഈ ചിന്ത ഉണ്ടായിരിക്കണം, കാരണം ശിരസ്സില് ജന്മജന്മാന്തരങ്ങളുടെ ഭാരമുണ്ട്. രാവണ രാജ്യം വന്നതിലൂടെ പടി ഇറങ്ങി വന്നു. ഇപ്പോള് യോഗബലത്തിലൂടെ കയറണം. രാപകല് ഇതേ ചിന്തയുണ്ടായിരിക്കണം- എനിക്ക് സതോപ്രധാനമാകണം. സൃഷ്ടി ചക്രത്തിന്റെ ജ്ഞാനവും ബുദ്ധിയില് ഉണ്ടായിരിക്കണം. ഇന്ന ഇന്ന വിഷയത്തില് ജയിക്കണം എന്ന ചിന്ത സ്ക്കൂളിലെ കുട്ടികള്ക്കും ഉണ്ടായിരിക്കും, ഇവിടെ മുഖ്യമായ വിഷയം ഓര്മ്മയാണ്. സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനവും ഉണ്ടായിരിക്കണം. നിങ്ങളുടെ ബുദ്ധിയില് മുഴുവന് ഏണിപ്പടിയുടെ ജ്ഞാനം ഉണ്ട്- ഇപ്പോള് നമ്മള് ബാബയുടെ ഓര്മ്മയിലൂടെ സത്യയുഗി സൂര്യവംശി കുലത്തിന്റെ പടി കയറുന്നു. 84 ജന്മങ്ങളെടുത്ത് പടി ഇറങ്ങി വന്നു, ഇപ്പോള് പെട്ടെന്ന് കയറണം. പറയാറുണ്ട്- സെക്കന്റില് ജീവന്മുക്തി. ഈ ജ്ഞാനത്തിലും ബാബയില് നിന്ന് ജീവന് മുക്തിയുടെ സമ്പത്തെടുത്ത് ദേവതയായി തീരും. ബാബ പറയുന്നു- കുട്ടികളെ നിങ്ങള് തന്നെ സൂര്യവംശികളായിരുന്നു, പിന്നെ ചന്ദ്രവംശി, വൈശ്യവംശിയായി. ഇപ്പോള് നിങ്ങളെ ബ്രാഹ്മണനാക്കുന്നു. ബ്രാഹ്മണര് കുടുമിയാണ്. ഉയര്ന്നതിലും വച്ച് ഉയര്ന്ന പരമാത്മാവ് വന്ന് ബ്രാഹ്മണ, ദേവത, ക്ഷത്രിയ ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നു. നിങ്ങള്ക്കറിയാം ഇപ്പോള് നമ്മള് ബ്രാഹ്മണ വര്ണ്ണത്തിലാണ്. പിന്നെ ദേവതാ വര്ണ്ണത്തിലേയ്ക്ക് പോകും. കുട്ടികളുടെ ബുദ്ധിയില് ദിവസവും എത്ര ജ്ഞാനം നിറയ്ക്കുന്നു, അതിനെ ധാരണ ചെയ്യണം. ഇല്ലായെങ്കില് എങ്ങനെ തനിക്ക് സമാനമാക്കും? ആരാണൊ പഠിക്കുന്നത്, പഠിപ്പിക്കുന്നത് അവരേ സൂര്യവംശി കുലത്തില് വരുകയുള്ളു.

ഈ സമയത്ത് നിങ്ങളുടെ ജ്ഞാനം ലോകത്തില് നിന്നും തീര്ത്തും വ്യത്യസ്തമാണ്. ഏതു പോലെ പറയാറുണ്ട്- ഈശ്വരന്റെ ജ്ഞാനം വേറിട്ടതാണെന്ന്. നിങ്ങളല്ലാതെ മറ്റാരും ബാബയുമായി യോഗം വയ്ക്കുന്നില്ല. പ്രദര്ശിനിയില് വരുന്നു, പോകുന്നു. അവര് പ്രജകളായി തീരുന്നു. ബാക്കി നന്നായി പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്നവര്ക്ക് ഉയര്ന്ന പദവി നേടാന് സാധിക്കും. പിന്നെ നിങ്ങളുടെ ഈ സന്ദേശം ഉദ്ഘോഷിക്കപ്പെടും. വളരെ പേര്ക്ക് ആകര്ഷണം ഉണ്ടാകും, അവര് വന്നു കൊണ്ടിരിക്കും. പുതിയ കാര്യം വ്യാപിക്കാന് സമയമെടുക്കില്ലേ. നിറയെ ചിത്രങ്ങളും പെട്ടെന്ന് ഉണ്ടാകും. ഓരോ ദിവസം പോകുന്തോറും ആളുകളും കൂടിക്കൊണ്ടിരിക്കും. നിങ്ങള്ക്കറിയാം ബോംബ് കൊണ്ടുള്ള യുദ്ധമുണ്ടായാല് പിന്നെ സ്ഥിതി എന്തായിരിക്കും. പോകുന്തോറും ദുഃഖം വര്ദ്ധിക്കും. അവസാനം ഈ ദുഃഖത്തിന്റെ ലോകം സമാപ്തമാകും. മൊത്തമായും വിനാശം ഉണ്ടാകുന്നില്ല. ശാസ്ത്രങ്ങളില് പറയാറുണ്ട്- ഈ ഭാരതം അവിനാശി ഖണ്ഡമാണ്. നിങ്ങള്ക്കറിയാം നമ്മുടെ സ്മരണ ആബുവിലുണ്ട്. അത് മനസ്സിലാക്കി കൊടുക്കണം, അതാണ് ജഢ സ്മരണ. ഇവിടെ പ്രാക്ടിക്കലായി സ്ഥാപന നടന്നു കൊണ്ടിരിക്കുന്നു. വൈകുണ്ഠത്തിലേക്ക് പോകാന് രാജയോഗം പഠിച്ചു കൊണ്ടിരിക്കുന്നു. ദില്വാഡ ക്ഷേത്രം എത്ര നന്നായി ഉണ്ടാക്കിയിരിക്കുന്നു. നമ്മളും ഇവിടെ വന്ന് ഇരിക്കുന്നു. ആദ്യം മുതല് തന്നെ നമ്മുടെ സ്മരണ ഉണ്ടാക്കപ്പെട്ടിരിക്കുകയാണ്. നിങ്ങള് സ്വര്ഗ്ഗത്തിന്റെ രാജ്യ പദവി നേടുന്നതിന് ഇവിടെ ഇരിക്കുന്നു. പറയുന്നു- ബാബാ ഞാന് അങ്ങയില് നിന്ന് തീര്ച്ചയായും രാജ്യം നേടും. ആരാണൊ മുഴുവന് ദിവസം നല്ല രീതിയില് ഓര്മ്മിക്കുകയും ഓര്മ്മിപ്പിക്കുകയും ചെയ്യുന്നത്, അവര്ക്ക് സന്തോഷവും ഉണ്ടായിരിക്കും. ഞാന് പാസാകുമോ ഇല്ലയോ എന്ന് വിദ്യാര്ത്ഥിക്ക് സ്വയം അറിയാന് സാധിക്കും. ലക്ഷകണക്കിന്, കോടിക്കണക്കിന് കുട്ടികളില് നിന്ന് കുറച്ച് പേര്ക്ക് മാത്രമാണ് സ്ക്കോളര്ഷിപ്പ് ലഭിക്കുന്നത്. മുഖ്യമായത് 8 സ്വര്ണ്ണത്തിന്റെ, 108 വെള്ളി, ബാക്കി 16000 ചെമ്പിന്റെ. ഏതു പോലെ പോപ്പ് മെഡല് നല്കുമ്പോള് എല്ലാവര്ക്കും സ്വര്ണ്ണത്തിന്റേത് നല്കില്ല, ചിലര്ക്ക് സ്വര്ണ്ണത്തിന്റെ, ചിലര്ക്ക് വെള്ളിയുടെ. മാലയും ഇങ്ങനെയാണ് ഉണ്ടാകുന്നത്. സ്വര്ണ്ണത്തിന്റെ സമ്മാനം നേടണമെന്ന് നിങ്ങള് ആഗ്രഹിക്കുന്നുണ്ട്. വെള്ളി നേടിയാല് ചന്ദ്രവംശത്തില് വരും. ബാബ പറയുന്നു- എന്നെ ഓര്മ്മിക്കൂ എങ്കില് വികര്മ്മം ഭസ്മമാകും. ഇതല്ലാതെ വേറൊരു ഉപായവുമില്ല. പാസാകണമെന്നുള്ള ചിന്ത വയ്ക്കൂ. യുദ്ധം തുടങ്ങി കഴിഞ്ഞാല് പിന്നെ തീവ്രമായി പുരുഷാര്ത്ഥം ചെയ്യാന് തുടങ്ങും. പരീക്ഷയുടെ സമയത്ത് കുട്ടികള് ലക്ഷ്യത്തിലെത്താന് വേണ്ടി കുതിയ്ക്കുന്നു. ഇത് പരിധിയില്ലാത്ത സ്ക്കുളാണ്. പ്രദര്ശിനിയില് നന്നായി പ്രാക്ടീസ് ചെയ്യൂ. പ്രദര്ശിനി കണ്ട് അത്ഭുതപ്പെടുന്നത് പോലെ പ്രൊജക്ടറിലൂടെ അനുഭവം ഉണ്ടാകുന്നില്ല.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. പഴയ ലോകത്തിന്റെ വിനാശത്തിനു മുമ്പ് തന്റെ അവസ്ഥയെ കര്മ്മാതീതമാക്കണം, ഓര്മ്മയിലിരുന്ന് സതോപ്രധാനമാകണം.

2. എന്നെ പഠിപ്പിക്കുന്നത് ഉയര്ന്നതിലും വച്ച് ഉയര്ന്ന ബാബയാണ് എന്ന സന്തോഷം സദാ ഉണ്ടായിരിക്കണം. പഠിത്തം നല്ല രീതിയില് പഠിക്കണം, പഠിപ്പിക്കണം. കേട്ടിട്ട് വിചാര സാഗര മഥനം ചെയ്യണം.

വരദാനം:-

ആരാണോ ആത്മ-അഭിമാനികളാകുന്നവര്, അവര് സഹജമായിത്തന്നെ നിര്വ്വികാരിയായി മാറുന്നു. ആത്മ-അഭിമാനീസ്ഥിതിയിലൂടെ മനസ്സ് കൊണ്ട് പോലും നിര്വ്വികാരീസ്ഥിതിയുടെ അനുഭവം ഉണ്ടാകുന്നു. അങ്ങിനെയുള്ള നിര്വ്വികാരി, ആരാണോ യാതൊരു വിധത്തിലുമുള്ള അഴുക്കുകളിലോ 5 തത്വങ്ങളുടെ ആകര്ഷണത്തിലോ ആകര്ഷിതരാകാത്തത്, അവരെത്തന്നെയാണ് ഫരിസ്ത എന്ന് വിളിക്കപ്പെടുക. ഇതിന് വേണ്ടി സാകാരത്തില് ഇരുന്നുകൊണ്ടും തന്റെ നിരാകാരി ആത്മ-അഭിമാനി സ്ഥിതിയില് സ്ഥിതി ചെയ്യൂ.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top