06 December 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

December 5, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ - ദാനമായി നല്കിയ വസ്തു ഒരിക്കലും തിരിച്ചെടുക്കരുത്, തിരിച്ചെടുത്താല് ആശിര്വാദത്തിന് പകരം ശാപം ലഭിക്കും.

ചോദ്യം: -

ഏതൊരു നിശ്ചയം ഉറച്ചതായാലാണ് ഏത് എതിര്പ്പിനെയും നേരിടാന് സാധിക്കുക ?

ഉത്തരം:-

എനിക്ക് ഭഗവാനെ ലഭിച്ചിരിക്കുന്നു, ഭഗവാനെ ഓര്മ്മിച്ച് വികര്മ്മം വിനാശമാക്കണം, വിശ്വത്തിന്റെ ചക്രവര്ത്തി പദവി നേടണം, എന്ന നിശ്ചയമുണ്ട് എങ്കില് എല്ലാ എതിര്പ്പും ഇല്ലാതെയാവും. നേരിടാനുള്ള ശക്തി വന്നു ചേരും. നിശ്ചയം കുറവാണെങ്കില് ആശയക്കുഴപ്പത്തില് വരുന്നു. പിന്നീട് ജ്ഞാനത്തെ വിട്ട് ഭക്തിയില് മുഴുകുന്നു.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

അങ്ങയെ നേടി ഞങ്ങള് ലോകമേ നേടി….

ഓം ശാന്തി. ഈ ഗീതം ആരാണ് കേള്ക്കുന്നത്? കുട്ടികള് കേള്ക്കുന്നു, അവര് തന്നെയാണ് അര്ത്ഥത്തെ മനസ്സിലാക്കുന്നത്. കേള്ക്കുന്ന പ്രജയും വിശ്വത്തിന്റെ അധികാരിയായി മാറുന്നു. എങ്ങനെയാണോ ഭാരതവാസികളെല്ലാവരും ഞങ്ങളുടെ ഭാരതം എന്നു പറയുന്നത്, അതുപോലെ അവിടെയും രാജാ റാണിയും അതുപോലെ പ്രജയും, എല്ലാവരും മനസ്സിലാക്കുന്നു വിശ്വത്തിന്റെ അധികാരിയാണ്. എങ്ങനെയാണോ യൂറോപ്പിലുള്ളവര് വന്നപ്പോള് അവരും പറയുമായിരുന്നു ഞങ്ങള് ഹിന്ദുസ്ഥാന്റെ അധികാരിയാണ്, ആ സമയം പിന്നെ ഹിന്ദുസ്ഥാനികള് ഞങ്ങള് ഹിന്ദുസ്ഥാന്റെ അധികാരിയാണ് എന്ന് പറയുകയില്ലായിരുന്നു. അവര് അടിമകളായിരുന്നു. രാജ്യം മുഴുവന് അവരുടെ കൈയ്യിലായിരുന്നു. പിന്നീട് നമ്മുടെ രാജ്യഭാഗ്യം രാവണന് തട്ടിയെടുത്തു. ഇപ്പോള് നമുക്ക് നമ്മുടെ രാജ്യം വേണം. ഇത് പരദേശമാണ്. ദൂരദേശത്ത് വസിക്കുന്നവനേയെന്ന് പാടാറുമുണ്ട്. ഇപ്പോള് നിങ്ങള് നിങ്ങളുടെ രാജ്യം നേടികൊണ്ടിരിക്കുകയാണ്. നിങ്ങള് ആര്ക്ക് വേണ്ടിയും യുദ്ധം ചെയ്യുന്നില്ല. അവരവര്ക്കു വേണ്ടിയാണ് നിങ്ങള് എല്ലാം ചെയ്യുന്നത്. ആ സേന അവരുടെ പ്രസിഡണ്ട് അഥവാ പ്രധാനമന്ത്രിക്ക് വേണ്ടി യുദ്ധം ചെയ്യുന്നു. അവര് വലിയ ആളാവുന്നുണ്ടല്ലോ. അവര്ക്ക് നല്ല ലഹരിയുണ്ടാവുന്നു എന്നിട്ടു ഇപ്പോള് പറയാറുണ്ടല്ലോ – ഭാരതം നമ്മുടെയാണ്. പക്ഷെ ഭാരതവാസികള്ക്ക് ഇതറിയുകയില്ല ഇത് നമ്മുടെ രാജ്യമൊന്നുമല്ല എന്ന്. ഇത് രാവണന്റെ രാജ്യമാണ്, ഇവിടെ നമ്മള് വസിച്ചുകൊണ്ടിരിക്കുകയാണ്. രാമരാജ്യത്തില് പറയില്ല ഇത് അന്യന്റെ രാജ്യമാണെന്ന്. ഇപ്പോള് ഭാരതത്തില് പൂര്ണ്ണമായും രാവണന്റെ രാജ്യമാണ്. രാമന്റെ രാജ്യമായിരുന്നു, ദേവതകളുടെ രാജ്യമായിരുന്നു, ഇപ്പോള് അല്ല. നിങ്ങള്ക്കറിയാം 5000 വര്ഷങ്ങള്ക്ക് ശേഷം നമ്മള് രാജ്യം നേടികൊണ്ടിരിക്കുകയാണ്. ആരിലൂടെ? പരമാത്മാവായ പിതാവിലൂടെ. രാമന് എന്ന പേര് പറയുന്നതിലൂടെ ആളുകള് ആശയകുഴപ്പത്തിലാവുന്നു അതിനാല് പരിധിയില്ലാത്ത അച്ഛന് എന്ന് പറയുന്നതാണ് നല്ലത്. അച്ഛന് എന്ന വാക്ക് വളരെ മധുരമാണ്. അച്ഛന് തന്നെയാണ് സമ്പത്തിന്റെ ഓര്മ്മ ഉണര്ത്തിക്കുന്നത്. ഒരു ബാബയെ അല്ലാതെ മറ്റെല്ലാം മറക്കണം. നമ്മള് ആത്മാക്കള് ബാബയില് നിന്ന് സമ്പത്ത് എടുത്തു കൊണ്ടിരിക്കുകയാണ്. ബാബ വന്ന് നിങ്ങളെ ആത്മാഭിമാനിയാക്കി മാറ്റുകയാണ്. നാം ആത്മാവാണ്. ആത്മാവ് എത്ര ചെറുതും സൂക്ഷ്മവുമാണ്. അതില് 84 ജന്മങ്ങളുടെ പാര്ട്ട് അടങ്ങിയിരിക്കുന്നു. ഇത് വലിയ ബുദ്ധിയുള്ള മനുഷ്യര്ക്ക് അറിയുകയില്ല. മനസ്സിലാക്കി കൊടുക്കാനും സാധിക്കില്ല. ബാബയില് നിന്ന് സമ്പത്ത് എടുത്തു കൊണ്ടിരിക്കുന്നു, എത്ര സഹജമാണ്. പക്ഷെ മായ മറപ്പിക്കുകയാണ് അതിനാല് കുട്ടികള്ക്ക് പ്രയത്നിക്കേണ്ടി വരുന്നു. ഇതില് ഒരു ആയുധത്തിന്റെയും തോക്കിന്റെയൊന്നും ആവശ്യമില്ല. ഒരു ഡ്രില്ലും പഠിക്കേണ്ടതില്ല, ഒരു ശാസ്ത്രവും എടുക്കേണ്ടതില്ല. കേവലം ബാബയെ ഓര്മ്മിക്കണം. ബാബ എന്താണോ കേള്പ്പിക്കുന്നത് അത് ധാരണ ചെയ്യണം. നാം നമ്മുടെ രാജ്യഭാഗ്യം നേടികൊണ്ടിരിക്കുകയാണ്. എങ്ങനെയാണോ നാടകത്തില് അഭിനേതാക്കള് പാര്ട്ടഭിനയിച്ച് പിന്നീട് വസ്ത്രം മാറ്റി തങ്ങളുടെ വീട്ടിലേയ്ക്ക് പോകുന്നത്, അതുപോലെ നിങ്ങളുടെ ബുദ്ധിയിലുമുണ്ടാവണം ഇപ്പോള് നാടകം പൂര്ത്തിയാവുകയാണ്. ഇപ്പോള് അശരീരിയായി മാറി വീട്ടിലേയ്ക്ക് പോകണം. നമ്മള് ഓരോ 5000 വര്ഷത്തിന് ശേഷവും പാര്ട്ടഭിനയിക്കുന്നു. അരകല്പം രാജ്യം ഭരിക്കുന്നു, അരകല്പം അടിമയായി മാറുന്നു. കുട്ടികള്ക്ക് കൂടുതലായൊരു ബുദ്ധിമുട്ടും നല്കുന്നില്ല. ബുദ്ധിയില് കേവലം ഓര്മ്മയുണ്ടായിരിക്കണം. പുരുഷാര്ത്ഥം ചെയ്ത് സാധിക്കുന്നിടത്തോളം ഇത് മറക്കരുത്. ഇപ്പോള് നാടകം പൂര്ത്തിയാവുകയാണ്. ബാക്കി കുറച്ച് സമയമാണ് അവശേഷിക്കുന്നത്, നമുക്ക് പോകണം. അങ്ങനെയങ്ങനെ അവരവരോട് സംസാരിച്ച് സംസാരിച്ച് നിങ്ങള് പാവനമായി തിരിച്ച് പോകും. ഞാന് ബാബയെ എത്ര ഓര്മ്മിക്കുന്നുണ്ടെന്ന് ഓരോ കുട്ടിക്കും അറിയാന് കഴിയുന്നു. ഒരു ചാര്ട്ടും എഴുതിയാലും ഇല്ലെങ്കിലും. പക്ഷെ ബുദ്ധിയിലുണ്ടായിരിക്കുമല്ലോ. അതിനാല് മുഴുവന് ദിവസത്തിലും എന്തെന്തെല്ലാം ചെയ്തു? വ്യാപാരികള് രാത്രിയില് അവരുടെ കണക്ക് സൂക്ഷിക്കുന്നത് പോലെ. ഇതും വ്യാപാരമാണ്. രാത്രിയില് ഉറങ്ങുന്ന സമയത്ത് പരിശോധിക്കണം മുഴുവന് ദിവസത്തിലും ബാബയെ എത്ര ഓര്മ്മിച്ചു? എത്ര പേര്ക്ക് ബാബയുടെ പരിചയം നല്കി? ആരാണോ സമര്ത്ഥര് അവരുടെ കച്ചവടം നന്നായി നടക്കുന്നു. ബുദ്ധുവാണെങ്കില് കച്ചവടവും അങ്ങനെ നടക്കും. ഇതാണെങ്കില് നിങ്ങളുടെ സമ്പാദ്യമാണ് ചെയ്യേണ്ടത്. കേവലം ബാബ പറയുന്നു – എന്നെ ഓര്മ്മിക്കൂ, ചക്രത്തെ ഓര്മ്മിക്കൂ എങ്കില് ചക്രവര്ത്തി രാജാവായി മാറും. ഇതില് കൂടുതല് ആശകള് ഉണ്ടാവരുത്. ഗ്രാമത്തില് ജീവിക്കുന്നവര്ക്ക് ആശ കുറവായിരിക്കും, സമ്പന്നര്ക്ക് കൂടുതലുണ്ടാവുന്നു. അവര് തങ്ങളുടെ ദാരിദ്ര്യത്തിലും സന്തോഷിക്കുന്നു. ചപ്പാത്തി കഴിക്കുന്നതില് തീരുന്നു(ഉണങ്ങിയ ചപ്പാത്തി കഴിക്കുന്നതിന്റെ ശീലമുണ്ടാവുന്നു). സമ്പന്നരില് കൂടുതല് ഇച്ഛകളുണ്ടാവുന്നു. അച്ഛനമ്മമാരെ പോലും ബുദ്ധിമുട്ടിക്കുന്നു. ബാബ അനുഭവിയാണ്. പാവങ്ങള്ക്കു മേല് ദയയും വരുന്നു. പാവങ്ങള് നോക്കും, ഇത്ര വലിയ ആളുകള് ജ്ഞാനം കേള്ക്കുന്നുവെങ്കില് ഞങ്ങളും കേള്ക്കും. ബാബ ചിത്രങ്ങള് ഒരുപാട് ഉണ്ടാക്കിച്ചിട്ടുണ്ട്. ചിലര് പറയും ഞങ്ങള്ക്ക് സേവനം വേണം. ബാബ പറയുന്നു ആദ്യം നിങ്ങള് മിടുക്കരാകൂ പിന്നീട് സേവനത്തിന് പോകൂ എന്തുകൊണ്ടെന്നാല് ഇക്കാലത്ത് ഭക്തിയുടെയും ഘോഷമുണ്ട്. ഒരു ഭാഗത്ത് മനസ്സിലാക്കി കൊടുക്കുന്നു, മറുഭാഗത്ത് ഗുരുക്കന്മാരെ ചുറ്റലും നടക്കുന്നു. അവര് പേടിപ്പിക്കുന്നു – നിങ്ങള് അഥവാ ഭക്തി ചെയ്യുന്നില്ലെങ്കില് എങ്ങനെ ഫലം ലഭിക്കും? ഭക്തിയിലൂടെയാണ് ഭഗവാനെ ലഭിക്കുന്നത്. ഏതുവരെ ഈ ജ്ഞാനത്തില് പക്കായാവുന്നോ, പൂര്ണ്ണമായ നിശ്ചയമുണ്ടാവുന്നോ- നമുക്ക് ഭഗവാനെ ലഭിച്ചിരിക്കയാണ്, ഭഗവാന് നമ്മളോട് പറയുകയാണ് എന്നെ ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാകും. എപ്പോള് ഇത് പക്കാ നിശ്ചയമാകുന്നോ അപ്പോള് മാത്രമേ ആരെയും നേരിടാന് സാധിക്കൂ. നിങ്ങളോട് തന്നെയാണ് എതിര്പ്പ്. നിങ്ങള് ഒരു കാര്യം പറയുന്നു അവര് മറ്റൊന്നു പറയുന്നു. ലോകത്തില് ഒരുപാട് സന്യാസിമഠങ്ങളുണ്ട്, മനുഷ്യര് അവിടെ പോയി എന്തെല്ലാമോ കേട്ട് വരുന്നു. ഗീതയ്ക്കും പല പല അര്ത്ഥം കേള്പ്പിക്കുന്നു, അതിനാല് മനുഷ്യര് കുഴങ്ങി പോകുന്നു. സന്യാസി ഒരിക്കലും ഗൃഹസ്ഥികളോട് വികാരത്തില് പോകരുത് എന്ന് പറയുകയില്ല. അഥവാ അവര് നിര്വികാരിയാകൂ എന്ന് പറഞ്ഞാലും പിന്നീട് എന്താവും? ലക്ഷ്യം ഒന്നും തന്നെയില്ല. തല തിരിഞ്ഞ വഴി പറഞ്ഞു തരുന്നവര് ലോകത്ത് ഒരുപാടുണ്ട്. സത്യമായ വഴി പറഞ്ഞു തരുന്നവര് വളരെ കുറച്ചേയുള്ളൂ. അവരുടെ മേലും മായയുടെ യുദ്ധം വളരെയുണ്ടാവുന്നു. മനസ്സ് പറയും പവിത്രമാകണം പക്ഷെ മായ ബുദ്ധിയെ കറക്കി കൊണ്ടിരിക്കും. ഒരുപാട് മോശമായ ചിന്തകള് കൊണ്ടുവന്നുകൊണ്ടിരിക്കും. മായയുടെ യുദ്ധം വളരെയാണ്. പോകെപ്പോകെ വളരെ കൊടുങ്കാറ്റു വരുന്നു. അഥവാ ഏതെങ്കിലും വികാരത്തിന്റെ ഭൂതം ഉള്ളിലുണ്ടെങ്കില് ഉള്ളു കുത്തിക്കൊണ്ടിരിക്കും. ആരോടെങ്കിലും പറയും ക്രോധത്തെ ദാനം നല്കൂ എന്നിട്ട് സ്വയം ക്രോധിച്ചു കൊണ്ടിരിക്കും അപ്പോള് ആള്ക്കാര് പറയും നിങ്ങള് സ്വയം ക്രോധിച്ചു കൊണ്ടിരിക്കുകയാണ് പിന്നെ ഞങ്ങളോടെങ്ങനെ പറയും? അതിനാല് ക്രോധത്തെയും വിടേണ്ടി വരും. ക്രോധത്തെ ഒളിപ്പിക്കാനൊന്നും പറ്റില്ല. ക്രോധത്തിലാണെങ്കില് വളരെ ശബ്ദമുണ്ടാകുന്നു. പരസ്പരം വഴക്കടിക്കുന്നു. പരസ്പരം നിന്ദ ചെയ്യുന്നു. ബാബ കാണുകയാണ് – ക്രോധത്തിന്റെ ഭൂതം വന്നുകൊണ്ടേയിരിക്കുന്നു. ചിലര് ഇവിടെ ബാബയുടെ സന്മുഖത്തായിട്ട് പോലും ക്രോധിക്കുന്നു. അനേകരില് ക്രോധത്തിന്റെ ഭൂതം വരുന്നു, ഇത് വളരെ മോശമാണ്. ബുദ്ധിമുട്ടിക്കുന്നു. ബാബയാണെങ്കില് പിന്നെ സ്നേഹത്തോടെ മനസ്സിലാക്കിത്തരുന്നു. അഥവാ പേര് മോശമാക്കുകയാണെങ്കില് പിന്നീട് പദവിയും ഭ്രഷ്ടമാകും. ഇതാണെങ്കില് മനസ്സിലാക്കി കൊടുക്കണം നിങ്ങള് 5 വികാരങ്ങള് ബാബയ്ക്ക് ദാനം നല്കിയതാണ് പിന്നെ എന്തുകൊണ്ട് തിരിച്ചെടുക്കുന്നു. അഥവാ വീണ്ടും ക്രോധിക്കുകയാണെങ്കില് ഗ്രഹപ്പിഴ പോകുകയില്ല. അത് വീണ്ടും വര്ദ്ധിക്കുന്നു. ബാബയുടെ ആശിര്വാദത്തിന് പകരം ശാപം കിട്ടുന്നു എന്തുകൊണ്ടെന്നാല് ബാബയോടൊപ്പം ധര്മ്മരാജനുമുണ്ട്. ഇതും ഡ്രാമയിലടങ്ങിയതാണ്. ക്രോധിക്കുക ഇതും പാപമാണ്, ആരിലാണോ 5 വികാരമുള്ളത് അവരെ പാപാത്മാവ് എന്ന് പറയുന്നു. സത്യയുഗത്തില് എല്ലാവരും പുണ്യാത്മാവാണ്. അവിടെ ഒരു പാപവും ചെയ്യുന്നില്ല. ഇപ്പോള് ശിരസ്സില് ജന്മ-ജന്മാന്തരങ്ങളിലെ പാപം ഒരുപാടുണ്ട്. ആദ്യം യോഗബലത്തിലൂടെ ഇല്ലാതാക്കണം. മായ വളരെ മോശമാണ്. ലോഭം ഒരുപാട് പേരിലുണ്ട്. വസ്ത്രത്തിന്റെ, ചെരുപ്പിന്റെ, നയാപൈസയുടെ കാര്യത്തില് ലോഭമുണ്ട്, അതിനാല് കള്ളം പറഞ്ഞുകൊണ്ടിരിക്കുന്നു. ഇതെല്ലാം ലോഭത്തിന്റെ അടയാളങ്ങളാണ്. ഇവിടെയാണെങ്കില് എല്ലാം ലഭിക്കുന്നു. പുറത്ത് വീട്-വീടുകളില് തട്ടലും മുട്ടലുമാണ്. കൂട്ടുകെട്ടും വളരെ മോശമാണ്. പതി ബ്രാഹ്മണനാണെങ്കില് സ്ത്രീ ശൂദ്രയും. സ്ത്രീ ബ്രാഹ്മണിയാണെങ്കില് പതി ശൂദ്രന്. വീട്ടിലും ഹംസവും കൊറ്റിയും വളരെയധികം പ്രശ്നമുണ്ടാക്കി കൊണ്ടിരിക്കുന്നു. സ്വയം ശാന്തമാക്കി വെയ്ക്കുന്നതിന്റെ യുക്തി വേണം. വീട് ഉപേക്ഷിക്കുന്നതിനും ബാബ അനുവദിക്കുന്നില്ല. അങ്ങനെയുള്ള ഒരുപാട് ആശ്രമമുണ്ട് അവിടെ ചെറിയ കുട്ടികളെ സഹിതം പോയി ജീവിക്കുന്നു. പിന്നെ പ്രശ്നവും എല്ലാ ഭാഗത്തുമുണ്ടാകും. ശാന്തി എവിടെയുമില്ല. സത്യം സത്യമായ ശാന്തി, സുഖം, പവിത്രത നിങ്ങള് കുട്ടികള്ക്കിപ്പോള് 21 ജന്മത്തേയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ള മതം വേറെയാര്ക്കും നല്കാന് സാധിക്കില്ല.

ബാബ പറയുന്നു ഞാന് എത്ര ദൂരദേശത്ത് നിന്നാണ് സേവനം ചെയ്യാന് വന്നിരിക്കുന്നത്. നിങ്ങള്ക്കും സേവനം ചെയ്യണം. പ്രദര്ശിനി, മേളയിലൊന്നും ഒരുപാട് മനസ്സിലാക്കാന് സാധിക്കില്ല. ഗവര്ണര് ഓപ്പനിംഗ് ചെയ്താല് പോലും, ഇത് ബുദ്ധിയില് വരുന്നില്ല ഇവരെ പരമാത്മാവാണ് ബ്രഹ്മാവിലൂടെ പഠിപ്പിക്കുന്നതെന്ന്, ആരിലൂടെയാണോ വിശ്വത്തിന്റെ സമ്പത്ത് ലഭിക്കുന്നത് . കേവലം പറയുന്നു നല്ലതാണ്. മാതാക്കള് നല്ല കര്ത്തവ്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്, ശ്രേഷ്ഠാചാരിയാക്കി മാറ്റികൊണ്ടിരിക്കുന്നു. ഇത് എഴുതുന്നുമുണ്ട് ഗീത ഭഗവാനാണ് പാടിയതെന്ന് ഞാന് അംഗീകരിക്കുന്നു. എഴുതി തരും പക്ഷെ ബുദ്ധിയിലിരിക്കുന്നില്ല, മനസ്സിലാക്കുന്നതിന്റെ പുരുഷാര്ത്ഥം നടക്കുന്നില്ല. നിങ്ങളുടെ ബുദ്ധിയിലുണ്ട് ശിവബാബ ബ്രഹ്മാവിലൂടെ പറയുന്നു എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങള് ഈ ലക്ഷ്മീ നാരായണനായി മാറും എന്ന്. ഈ സന്ദേശം എല്ലാവര്ക്കും കേള്പ്പിക്കണം. നിങ്ങള് സന്ദേശവാഹകന്റെ കുട്ടികളാണ് വേറെ ആരെല്ലാം വന്നിട്ടുണ്ടോ, അവര് ധര്മ്മസ്ഥാപകരാണ്. നിങ്ങള് എല്ലാവര്ക്കും ഈ സന്ദേശം കേള്പ്പിക്കൂ ബാബ പുതിയ ലോകമാകുന്ന സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുകയാണ്. ബാബ പറയുകയാണ് അഥവാ നിങ്ങളെന്നെ ഓര്മ്മിക്കുകയും പവിത്രമായിരിക്കുകയും ചെയ്യുകയാണെങ്കില് നിങ്ങളും സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറും. ഇടയ്ക്കിടയ്ക്ക് ഈ ചിന്ത നടക്കണം. അപക്വമായ അവസ്ഥ കാരണം ജോലി-ഉത്തരവാദിത്വത്തില് പോവുമ്പോള് എല്ലാം മറന്നു പോകുന്നു. പിന്നീട് എന്തെല്ലാം മഹാവാക്യങ്ങള് കേട്ടോ, അതും വ്യര്ത്ഥമായി പോകുന്നു. ഓരോ ഓരോ രത്നവും ചെറുതല്ല. ഒരു രത്നത്തിനുപോലും സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറ്റാന് സാധിക്കുന്നു. പാടുന്നുമുണ്ട് നമ്മുടെ ഭാരതം ഏറ്റവും ഉയര്ന്നതാണ്. നിങ്ങള്ക്കറിയാം നമ്മുടെ ഭാരതം സ്വര്ഗ്ഗമായിരുന്നു, ഇപ്പോള് അത് നരകമായിരിക്കുന്നു. ഇപ്പോള് വീണ്ടും ബാബ പറയുന്നു എന്നെ മാത്രം ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാകും. പ്രജയാണെങ്കില് അനേകം ഉണ്ടാകുന്നുണ്ട്. വൃദ്ധിയും ഉണ്ടായികൊണ്ടിരിക്കുന്നു. സെന്ററുകള് തുറന്നു കൊണ്ടേയിരിക്കുന്നു. ബാബയും പറയുകയാണ് ഗ്രാമത്തില് പോയി സേവനം ചെയ്യൂ. ഇങ്ങനെയുള്ള ഒരുപാട് ഗ്രാമങ്ങളുണ്ട് അവിടെ ഒരുമിച്ച് കൂടിയിരുന്ന് ക്ലാസ്സ് നടത്തുന്നു. പിന്നീട് ബാബയ്ക്ക് കത്തെഴുതുന്നു.

നിങ്ങള് കുട്ടികളുടെ ജോലിയാണ് ബ്രാഹ്മണ ധര്മ്മത്തെ വര്ദ്ധിപ്പിക്കുക, അതിലൂടെ എല്ലാ മനുഷ്യരും ദേവതയായി മാറും. ഇവിടെയുള്ളവരാരാണോ അവര് മറ്റു സത്സംഗങ്ങളില് കുടുങ്ങുകയില്ല. ഇവിടെ പവിത്രയാണ് മുഖ്യമായ കാര്യം. ഇതില് തന്നെയാണ് അച്ഛന് കുട്ടികളുടെ, സ്ത്രീ പുരുഷന്റെ, പുരുഷന് സ്ത്രീയുടെ ശത്രുവായി മാറുന്നത്. ഗവണ്മെന്റും പറയുന്നു ഇത് എന്താണ് ചെയ്യുന്നത്? ഇത് എന്തു കൊണ്ടാണ് സംഭവിക്കുന്നത്? പക്ഷെ ധര്മ്മത്തില് ഇടപെടാനും കഴിയുന്നില്ല. സ്വ-രാജ്യമാണെങ്കില് സ്ഥാപിക്കുക തന്നെ ചെയ്യും. ആദ്യത്തെ യുദ്ധവുമായി രാത്രിയുടെയും പകലിന്റെയും വ്യത്യാസമുണ്ട്. ഈ ബോംബ് മുതലായവയൊന്നും ആദ്യം ഉണ്ടായിരുന്നില്ല. നിങ്ങള്ക്കറിയാം നമ്മുടെ രാജ്യത്തില് യുദ്ധത്തിന്റെ പേരോ അടയാളമോ പോലും ഉണ്ടാവില്ല. സത്യ- ത്രേതായുഗം സുഖം, ദ്വാപര-കലിയുഗം ദുഃഖം. പുതിയ ലോകവും പഴയ ലോകവും. ലോകം ഒന്ന് തന്നെയാണ്, കേവലം പുതിയതും പഴയതുമായി മാറുകയാണ്. ഇപ്പോള് പഴയ ലോകം വിനാശമായി പുതിയത് ഉണ്ടാവാന് പോവുകയാണ്. ഈ പഴയ ലോകം ഇപ്പോള് ഒന്നിനും കൊള്ളാതായികൊണ്ടിരിക്കുകയാണ് പിന്നെ പുതിയ ലോകം വേണം. ഡല്ഹിയില് എത്ര തവണ പുതിയ കൊട്ടാരം ഉണ്ടാക്കിയിട്ടുണ്ടാവും. ആരാണോ വരുന്നത് അവര് അതിനെ പൊളിച്ച് പൊളിച്ച് പിന്നെ തന്റേതായ പുതിയതുണ്ടാക്കുന്നു, ഓര്മ്മ ചിഹ്നത്തിന് വേണ്ടി. എപ്പോള് വലിയ യുദ്ധമുണ്ടാകുന്നുവോ അപ്പോള് ഇതെല്ലാം തവിട് പൊടിയാകും. പിന്നീട് പുതിയ ലോകത്തില് പുതിയ കൊട്ടാരമുണ്ടാക്കും. പിന്നെ ആര് എത്ര പഠിക്കുന്നോ അത്രയും ഉയര്ന്ന പദവി നേടും. ചിലര് നന്നായി പഠിക്കുന്നു ചിലര് കുറച്ച്. ഇത് നടന്നുകൊണ്ടേയിരിക്കുന്നു.

നിങ്ങള് കുട്ടികള് ഇത് നന്നായി ഓര്മ്മ വെയ്ക്കൂ നമ്മളിപ്പോള് 84 ജന്മങ്ങള് പൂര്ത്തിയാക്കിയിരിക്കുന്നു. ഇപ്പോള് നമുക്ക് വീട്ടിലേയ്ക്ക് പോകണം. ഈ പഴയ ശരീരം വിട്ട് നമ്മള് നമ്മുടെ വീട്ടിലേയ്ക്ക് പോകും, അങ്ങനെയുള്ള ഉറച്ച അവസ്ഥയുണ്ടാവുകയാണെങ്കില് പിന്നെ എന്താണ് വേണ്ടത്. ഇങ്ങനത്തെ അവസ്ഥയില് ആരെങ്കിലും ശരീരം വിടുകയാണെങ്കില് വളരെ ഉയര്ന്ന കുലത്തില് ജന്മമെടുക്കും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. തന്റെ സമ്പാദ്യം വര്ദ്ധിപ്പിക്കുന്നതിന് വേണ്ടി ബാബയേയും ചക്രത്തെയും ഓര്മ്മിച്ചുകൊണ്ടിരിക്കണം. മായയുടെ ചക്രത്തില് ഒരിക്കലും വരരുത്. കൂടുതല് ആശകള് വെയ്ക്കരുത്.

2. മനുഷ്യനെ ദേവതയാക്കി മാറ്റുന്നതിന് വേണ്ടി തന്റെ ബ്രാഹ്മണ ധര്മ്മത്തെ വര്ദ്ധിപ്പിക്കണം. ഗ്രാമ- ഗ്രാമങ്ങളില് പോയി സേവനം ചെയ്യണം.

വരദാനം:-

സ്വയം സദാ വിജയീരത്നമെന്നു മനസിലാക്കി ഓരോ സങ്കല്പവും കര്മവും ചെയ്യൂ എങ്കില് ഒരിക്കലും പരാജയമുണ്ടാവുകയില്ല. മാസ്റ്റര് സര്വശക്തിവാന് തോല്ക്കാന് സാധിക്കില്ല. അഥവാ വീണ്ടും വീണ്ടും പരാജയപ്പെടുന്നുവെങ്കില് ധര്മരാജന്റെ അടിയേല്ക്കേണ്ടി വരും. പരാജിതര്ക്ക് ഭാവിയിലിരുന്ന് മാലയുണ്ടാക്കേണ്ടി വരും, ദ്വാപരത്തില് അനേക മൂര്ത്തികള്ക്ക് മാലയണിയിക്കേണ്ടി വരും. അതിനാല് പരാജയപ്പെടുന്നതിനു പകരം ബലിയര്പ്പണമാകൂ, തന്റെ സമ്പൂര്ണ സ്വരൂപത്തെ ധാരണ ചെയ്യുന്നതിനുള്ള പ്രതിജ്ഞ ചെയ്യൂ എങ്കില് വിജയിയായി മാറും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top