05 December 2021 Malayalam Murli Today | Brahma Kumaris

05 December 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

4 December 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

എങ്ങനെ സദാ പ്രസന്നമായിരിക്കാം?

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഇന്ന് ബാപ്ദാദ നാനാ ഭാഗത്തുമുള്ള കുട്ടികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. എന്താണ് കണ്ടത്? ഓരോ കുട്ടിയും സ്വയം സദാ എത്രമാത്രം പ്രസന്നമായിരിക്കുന്നു? എന്തുകൊണ്ടെന്നാല് പരമാത്മാ സര്വ്വ പ്രാപ്തികളുടെയും പ്രത്യക്ഷ സ്വരൂപമായി പ്രസന്നത തന്നെയാണ് മുഖത്തില് കാണപ്പെടുക. പ്രസന്നത ബ്രാഹ്മണ ജീവിതത്തിന്റെ വിശേഷ ആധാരമാണ്. അല്പക്കാലത്തെ പ്രസന്നതയും സദാകാലത്തെ സമ്പന്നതയുടെ പ്രസന്നത- ഇതില് രാപകല് വ്യത്യാസമുണ്ട്. അല്പക്കാലത്തെ പ്രസന്നത അല്പകാലത്തെ പ്രാപ്തിയുള്ളവരുടെ മുഖത്ത് കുറച്ച് സമയത്തേക്ക് തീര്ച്ചയായും കാണപ്പെടുന്നു എന്നാല് ആത്മീയ പ്രസന്നത സ്വയത്തെ പ്രസന്നമാക്കുന്നുണ്ട് പക്ഷെ ആത്മീയ പ്രസന്നതയുടെ വൈബ്രേഷന് അന്യാത്മാക്കളിലും എത്തുന്നു, അന്യാത്മാക്കളും ശാന്തിയുടെയും ശക്തിയുടെയും അനുഭവം ചെയ്യുന്നു. ഏതു പോലെ ഫലദായകമായ വൃക്ഷം തന്റെ ശീതളതയുടെ നിഴലില് കുറച്ച് സമയത്തേക്ക് മനുഷ്യനെ ശീതളതയുടെ അനുഭവം ചെയ്യിക്കുന്നു, മാനവന് പ്രസന്നവുമാകുന്നു. അതേപോലെ പരമാത്മ പ്രാപ്തികളുടെ ഫലം കൊണ്ട് സമ്പന്നരായ ആത്മീയ പ്രസന്നതയുള്ള ആത്മാക്കള് മറ്റുള്ളവരെയും തന്റെ പ്രാപ്തികളുടെ നിഴലില് ശരീരത്തിന്റെയും മനസ്സിന്റെയും ശാന്തിയുടെ അനുഭവം ചെയ്യിക്കുന്നു. പ്രസന്നതയുടെ വൈബ്രേഷന് സൂര്യ കിരണങ്ങള്ക്ക് സമാനമായ അന്തരീക്ഷത്തെ, വ്യക്തിയെ സര്വ്വ കാര്യങ്ങളില് നിന്നും മറപ്പിച്ച് സത്യമായ ആത്മീയ ശാന്തിയുടെ, സന്തോഷത്തിന്റെ അനുഭവത്തിലേക്ക് പരിവര്ത്തനപ്പെടുത്തുന്നു. വര്ത്തമാന സമയത്തെ അജ്ഞാനി ആത്മാക്കള് തന്റെ ജീവിതത്തില് വളരെ ചിലവ് ചെയ്തിട്ടും പ്രസന്നമായിട്ടിരിക്കാനാണ് ആഗ്രഹിക്കുന്നത്. നിങ്ങള് എന്ത് ചിലവാണ് ചെയ്തിട്ടുള്ളത്? യാതൊരു ചിലവുമില്ലാതെ തന്നെ സദാ പ്രസന്നമായിട്ടിരിക്കുന്നില്ലേ! അതോ മറ്റുള്ളവരുടെ സഹയോഗത്തിലൂടെയാണോ പ്രസന്നമായിരിക്കുന്നത്? ബാപ്ദാദ കുട്ടികളുടെ ചാര്ട്ട് പരിശോധിക്കുകയായിരുന്നു. എന്താണ് കണ്ടത്? ഒന്നുണ്ട് സദാപ്രസന്നമായിരിക്കുന്നവര് രണ്ടാമത് പ്രസന്നമായിരിക്കുന്നവര്. സദാ എന്ന വാക്കില്ല. മൂന്ന് പ്രകാരത്തിലുള്ള പ്രസന്നത കണ്ടു- 1) സ്വയം പ്രസന്നമായിരിക്കുക 2) മറ്റുള്ളവരിലൂടെ പ്രസന്നമായിരിക്കുക 3) സേവനത്തിലൂടെ പ്രസന്നമായിരിക്കുക. മൂന്നിലും പ്രസന്നരാണെങ്കില് ബാപ്ദാദയെ സ്വതവേ പ്രസന്നമാക്കി, ഏതൊരാത്മാവിലാണോ ബാബ പ്രസന്നമായിരിക്കുന്നത് അവര് സദാ സഫലതാമൂര്ത്തിയായിരിക്കും.

ബാപ്ദാദ കണ്ടു ചില കുട്ടികള് സ്വയത്തോട് പോലും അപ്രസന്നരായിരിക്കുന്നു. ചെറിയ കാര്യം കാരണം അപ്രസന്നമാകുന്നു. ആദ്യത്തെ പാഠം- ഞാന് ആര്- ഇതറിഞ്ഞിട്ടും മറന്നു പോകുന്നു. ബാബ എന്ത് നല്കിയോ, എങ്ങനെയാക്കിയോ- അതിനെ മറക്കുന്നു. ബാബ ഓരോ കുട്ടിയെയും മുഴുവന് സമ്പത്തിന്റെയും അധികാരിയാക്കിയിട്ടുണ്ട്. ചിലര്ക്ക് മുഴുവന്, ചിലര്ക്ക് പകുതി സമ്പത്തായി നല്കിയിട്ടില്ല. ചിലര്ക്ക് പകുതി, ചിലര്ക്ക് കാല് ഭാഗമാണോ? പകുതി ലഭിച്ചോ അതോ പകുതിയെടുത്തോ? ബാബ സര്വ്വര്ക്കും മാസ്റ്റര് സര്വ്വശക്തിവാന്റെ വരദാനം അഥവാ സമ്പത്ത് നല്കി. ചില ശക്തികള് കുട്ടികള്ക്ക് നല്കി ചില ശക്തികള് നല്കിയില്ല – അങ്ങനെയല്ല. തനിക്ക് വേണ്ടി ഒന്നും വച്ചില്ല. സര്വ്വ ഗുണ സമ്പന്നരാക്കി, സര്വ്വ പ്രാപ്തി സ്വരൂപരാക്കി. എന്നാല് ബാബയിലൂടെ ലഭിച്ച പ്രാപ്തികളെ സ്വയത്തില് ഉള്ക്കൊള്ളാന് സാധിക്കുന്നില്ല. ഏതു പോലെ സ്ഥൂല ധനം അഥവാ സാധനം പ്രാപ്തമായിട്ടും ചിലവഴിക്കാന് അറിയില്ല അഥവാ സാധനങ്ങളെ ഉപയോഗിക്കാന് അറിയില്ലായെങ്കില് പ്രാപ്തിയുണ്ടായിട്ടും അതില് നിന്നും വഞ്ചിക്കപ്പെടുന്നു. അതേപോലെ സര്വ്വ പ്രാപ്തികള് അഥവാ ഖജനാക്കള് സര്വ്വരുടെയും അടുത്തുണ്ട് എന്നാല് കാര്യത്തില് ഉപയോഗിക്കുന്നതിലുള്ള വിധിയറിയില്ല, സമയത്ത് ഉപയോഗിക്കാനറിയില്ല. എന്നിട്ട് പറയുന്നു- ഇങ്ങനെ ചെയ്യണമായിരുന്നു എന്ന് ഞാന് ചിന്തിച്ചിരുന്നു, ഇങ്ങനെ ചെയ്യരുതായിരുന്നു എന്നാല് ആ സമയത്ത് മറന്നു പോയി. ഇങ്ങനെ സംഭവിക്കാന് പാടില്ലായിരുന്നുവെന്ന് ഇപ്പോള് മനസ്സിലാക്കുന്നു. ആ സമയത്ത് ഒരു സെക്കന്റ് പോലും നഷ്ടപ്പെട്ടുവെങ്കില് സഫലതയുടെ ലക്ഷ്യത്തില് എത്തി ചേരാന് സാധിക്കില്ല കാരണം സമയമാകുന്ന വണ്ടി വിട്ടു കഴിഞ്ഞു. ഒരു നിമിഷം താമസിച്ചാലും, ഒരു മണിക്കൂര് താമസിച്ചാലും – സമയം കഴിഞ്ഞു പോയില്ലേ. സമയമാകുന്ന വണ്ടി വിട്ടു കഴിഞ്ഞാല് സ്വയം നിരാശരാകുന്നു, അപ്രസന്നതയുടെ സംസ്ക്കാരം പ്രത്യക്ഷത്തില് വരുന്നു- എന്റെ ഭാഗ്യം ഇങ്ങനെയാണ്, ഡ്രാമയിലെ എന്റെ പാര്ട്ട് തന്നെ ഇങ്ങനെയാണ്. നേരത്തേയും കേള്പ്പിച്ചിരുന്നു- സ്വയം അപ്രസന്നമായിരിക്കുന്നതിന്റെ മുഖ്യമായും രണ്ട് കാരണങ്ങളുണ്ട്, ഒന്ന് നിരാശരാകുക, രണ്ടാമത്തെ കാരണമാണ് മറ്റുള്ളവരുടെ വിശേഷത, ഭാഗ്യം അഥവാ പാര്ട്ടിനെ കണ്ട് അസൂയ ഉത്പന്നമാകുക. ധൈര്യം കുറയുന്നു, അസൂയ വര്ദ്ധിക്കുന്നു. നിരാശയുള്ളവര്ക്ക് ഒരിക്കലും പ്രസന്നരായിരിക്കാന് സാധിക്കില്ല, അതുപോലെ അസൂയയുള്ളവര്ക്കും ഒരിക്കലും പ്രസന്നരായിരിക്കാന് സാധിക്കില്ല കാരണം രണ്ട് കണക്കിലൂടെയും ഇങ്ങനെയുള്ള ആത്മാക്കളുടെ ഇച്ഛ ഒരിക്കലും പൂര്ത്തിയാകില്ല., ഇച്ഛകള് നല്ലതാകാന് അനുവദിക്കില്ല അതിനാല് പ്രസന്നമായിരിക്കുന്നില്ല. പ്രസന്നമായിരിക്കുന്നതിന് സദാ ഒരേയൊരു കാര്യം ബുദ്ധിയില് വയ്ക്കൂ- ഡ്രാമയിലെ നിയമമനുസരിച്ച് സംഗമയുഗത്തില് ഓരോ ബ്രാഹ്മണാത്മാവിനും ഏതെങ്കിലുമൊക്കെ വിശേഷ ലഭിച്ചിട്ടുണ്ട്. മാലയിലെ ലാസ്റ്റ് 16000 ത്തിലെ മുത്തായിക്കോട്ടെ, അവര്ക്കും ഏതെങ്കിലുമൊക്കെ വിശേഷത ലഭിച്ചിട്ടുണ്ട്, ഇനിയും മുന്നോട്ട് പോകൂ- 9 ലക്ഷം ആത്മാക്കള്ക്ക് പോലും എന്തെങ്കിലും വിശേഷ ലഭിച്ചിട്ടുണ്ട്. തന്റെ വിശേഷതയെ ആദ്യം തിരിച്ചറിയൂ. ഇപ്പോള് 9 ലക്ഷം വരെയെത്തിയിട്ടില്ല. അതിനാല് ബ്രാഹ്മണ ജന്മത്തിലെ ഭാഗ്യത്തിന്റെ വിശേഷതയെ തിരിച്ചറിയൂ, കാര്യത്തില് കൊണ്ടു വരൂ. കേവലം മറ്റുള്ളവരുടെ വിശേഷതകളെ കണ്ട് നിരാശരാവുകയോ അഥവാ അസൂയയിലേക്ക് വരികയോ ചെയ്യരുത്. എന്നാല് തന്റെ വിശേഷതയെ കാര്യത്തില് കൊണ്ടു വരുന്നതിലൂടെ ഒരു വിശേഷത മറ്റ് വിശേഷതകളെ കൊണ്ടു വരുന്നു. ഒന്നിന്റെ പിന്നില് ബിന്ദുവിട്ടു പോകുകയാണെങ്കില് എത്രയാകും? ഒന്നിന്റെ പിന്നില് ബിന്ദു(പൂജ്യം) ഇട്ടാല് പത്താകും. വീണ്ടും ഇട്ടാല് നൂറാകും. മൂന്നാമത് ഇട്ടാല്….. ഈ കണക്കറിയാമല്ലോ. കാര്യത്തിലുപയോഗിക്കുക അര്ത്ഥം വര്ദ്ധിപ്പിക്കുക. തന്റെ വിശേഷതയെ കാര്യത്തില് ഉപയോഗിക്കൂ. ഏതു പോലെ ബാപ്ദാദ സദാ ഭോലി ദാദിയുടെ ഉദാഹരണം പറയുന്നു. മഹാരഥികളുടെ പേര് ഇടയ്ക്ക് വരുന്നുണ്ട് എന്നാല് ഈ ദാദിയുടെ പേര് വരുന്നു. വിശേഷതയെ കാര്യത്തില് ഉപയോഗിച്ചു. ബാബയുടെ ഭണ്ഡാരി(അടുക്കള) സംരക്ഷിച്ചിരുന്നു എന്നാല് വിശേഷതയെ കാര്യത്തില് ഉപയോഗിച്ചപ്പോള് വിശേഷ ആത്മാക്കളെ പോലെ മഹിമ ഉണ്ടായി. സര്വ്വരും മധുബനെ കുറിച്ച് വര്ണ്ണിക്കുമ്പോള് ദാദിമാരുടെ കാര്യങ്ങളും കേള്പ്പിക്കുന്നു, ഭോലി ദാദിയുടെ കാര്യങ്ങളും കേള്പ്പിക്കുന്നു. പ്രഭാഷണമൊന്നും ചെയ്യുമായിരുന്നില്ല എന്നാല് വിശേഷതകളെ കാര്യത്തില് ഉപയോഗിച്ചപ്പോള് സ്വയം വിശേഷപ്പെട്ട ആത്മാവായി മാറി. മറ്റുള്ളവരും വിശേഷപ്പെട്ട ദൃഷ്ടിയിലൂടെ കാണുന്നു. അതിനാല് പ്രസന്നമായിരിക്കുന്നതിന് എന്ത് ചെയ്യും? വിശേഷതകളെ കാര്യത്തില് ഉപയോഗിക്കൂ.. അപ്പോള് അഭിവൃദ്ധിയുണ്ടാകും, സര്വ്വതും വന്നു കഴിഞ്ഞാല് സമ്പന്നമായി തീരും, പ്രസന്നതയുടെ ആധാരമാണ്- സമ്പന്നത. സ്വയത്തോട് പ്രസന്നമായിട്ടിരിക്കുന്നവര് മറ്റുള്ളവരോടും പ്രസന്നമായിരിക്കും, സേവനത്തോടും പ്രസന്നമായിരിക്കും. എന്ത് സേവനം ലഭിച്ചാലും, മറ്റുള്ളവരെ പ്രസന്നമാക്കി സേവനത്തില് മുന്നിലെ നമ്പറെടുക്കും. നിങ്ങളുടെ പ്രസന്നമായ മുഖം ഏറ്റവും വലുതിലും വച്ച് വലിയ സേവനം ചെയ്യും. അതിനാല് കേട്ടോ. എന്ത് ചാര്ട്ടാണ് കണ്ടത്. ശരി.

ടീച്ചേഴ്സിന് മുന്നിലിരിക്കുന്നതിനുള്ള ഭാഗ്യം ലഭിച്ചിരിക്കുന്നു, എന്തുകൊണ്ടെന്നാല് വഴികാട്ടിയായി വരുന്നുതിനാല് വളരെയധികം പരിശ്രമം ചെയ്യുന്നു. ഒരാളെ സുഖധാമില്(മധുബനിലുളള കെട്ടിടത്തിന്റെ പേര്) നിന്നും വിളിപ്പിക്കുകയാണെങ്കില് മറ്റൊരാളെ വിശാല്ഭവനത്തില് നിന്നും വിളിപ്പിക്കും. നല്ല വ്യായാമമായി മാറുന്നു. താങ്കളുടെ സെന്ററില് നടന്നുള്ള വ്യായാമമില്ലല്ലോ. ആദിയില് സേവനം ആരംഭിച്ചപ്പോള് നടന്നു പോകുമായിരുന്നില്ലേ. താങ്കളുടെ മുതിര്ന്ന ദാദിമാരും നടന്നു പോകുമായിരുന്നു. സാധനങ്ങള് നിറച്ച സഞ്ചി കൈയ്യില് പിടിച്ച് നടക്കുമായിരുന്നു. ഇന്നത്തെക്കാലത്ത് എല്ലാ സൗകര്യങ്ങളും ലഭിച്ചിരിക്കുന്ന സമയത്താണ് താങ്കള് വന്നിരിക്കുന്നത്. അതിനാല് ഭാഗ്യശാലികളായില്ലേ. ഉണ്ടാക്കപ്പെട്ട സെന്റര് ലഭിച്ചു. സ്വന്തം കെട്ടിടമായി. ആദ്യത്തെ സമയത്ത് ഒരു മുറി മാത്രം- രാത്രി ഉറങ്ങാനും, ദിനത്തില് സേവനം ചെയ്യാനും. എന്നാല് സന്തോഷത്തോടെ എന്തെല്ലാം ത്യാഗം ചെയ്തോ അതിന്റെ ഭാഗ്യത്തിന്റെ ഫലമായി ഇപ്പോള് അനുഭവിച്ചു കൊണ്ടിരിക്കുന്നു. നിങ്ങള് ഫലം ഭക്ഷിക്കുന്ന സമയത്താണ് വന്നിരിക്കുന്നത്. വിതച്ചത് അവരാണ്, എന്നാല് ഫലം അനുഭവിച്ചു കൊണ്ടിരിക്കുന്നത് നിങ്ങളാണ്..ഫലം ഭക്ഷിക്കാന് എളുപ്പമല്ലേ. ഇപ്പോള് അങ്ങനെയുള്ള ഫലസ്വരൂപരായ കുട്ടികളെ ക്വാളിറ്റിയെ(ഗുണമേന്മയുള്ള) കണ്ടെത്തൂ. മനസ്സിലായോ? ക്വാന്റട്ടിറ്റി(അളവ്) ഉണ്ട്, ഇതും ഉണ്ടായിരിക്കണം. 9 ലക്ഷം വരെ വരണം അതിനാല് ക്വാളിറ്റിയും ക്വാന്ട്ടിറ്റിയും – രണ്ടും വേണം. എന്നാല് 16000 ത്തിന്റെ പക്കാ മാല തയ്യാറാക്കൂ. ഇപ്പോള് ക്വാളിറ്റിയുടെ സേവനത്തില് വിശേഷിച്ച് ഡബിള് അടിവരയിടൂ.

ഓരോ ഗ്രൂപ്പിലും ടീച്ചേഴ്സും വരുന്നുണ്ട്, കുമാരിമാരും വരുന്നു എന്നാല് സമര്പ്പണമാകുന്നില്ല. മധുബന് ഇഷ്ടമാണ്, ബാബയോട് സ്നേഹവുമുണ്ട് എന്നാല് സമര്പ്പണമാകുന്നതില് ചിന്തിക്കുന്നു. ആരാണോ സ്വയം വാഗ്ദാനം ചെയ്യുന്നത് അവര് നിര്വ്വിഘ്നമായി മുന്നോട്ടു പോകുന്നു, മറ്റുളളവര് പറഞ്ഞിട്ട് സമപ്പണം ചെയ്യുന്നവര് നിന്നു പോകുന്നു, പിന്നീട് നടക്കുന്നു. അവര് അടിക്കടി നിങ്ങളോട് തന്നെ പറയും- ഞാന് നേരത്തെ പറഞ്ഞിരുന്നില്ലേ- സമര്പ്പണമാകരുതായിരുന്നുവെന്ന്. ചിലര് ചിന്തിക്കുന്നു- ഇതിനേക്കാള് നല്ലത് പുറത്ത് ജീവിച്ച് സേവനം ചെയ്യുകയാണ്. എന്നാല് പുറത്ത് ജിവിച്ച് സേവനം ചെയ്യുന്നതും ത്യാഗം ചെയ്ത് സേവനം ചെയ്യുന്നതിലും തീര്ച്ചയായും വ്യത്യാസമുണ്ട്. സമര്പ്പണത്തിന്റെ മഹത്വത്തെ അറിയുന്നവര് സദാ സ്വയത്തെ പല കാര്യങ്ങളില് നിന്നും വേര്പ്പെടുത്തി, വിശ്രമത്തോടെ വന്നു, പല പരിശ്രമങ്ങളില്നിന്നും മുക്തരായി. അതിനാല് ടീച്ചേഴ്സ് തന്റെ മഹത്വത്തെ നല്ല രീതിയില് മനസ്സിലാക്കുന്നുണ്ടല്ലോ? ജോലിയും ഈ സേവനവും- രണ്ടും ചെയ്യുന്നവരാണോ നല്ലത് അതോ ഒരു കാര്യം ചെയ്യുന്നവരാണോ നല്ലത്? അവര്ക്ക് ഡബിള് പാര്ട്ട് അഭിനയിക്കേണ്ടി വരുന്നു. ബന്ധനമുക്തരാണ് എന്നാലും ഡബിള് പാര്ട്ടുണ്ട്. നിങ്ങള്ക്ക് ഒരു പാര്ട്ടേയുള്ളൂ. കുടുംബത്തിലുള്ളവര്ക്ക് മൂന്ന് പാര്ട്ട് ആഭിനയിക്കേണ്ടി വരുന്നു- ഒന്ന് പഠിത്തത്തിന്റെ, രണ്ട് സേവനത്തിന്റെ, അതോടൊപ്പം കുടുംബത്തെ പാലിക്കുന്നതിന്റെയും. താങ്കള് സര്വ്വ കാര്യങ്ങളില് നിന്നും മുക്തരായില്ലേ. ശരി.

സര്വ്വ സദാ പ്രസന്നതയുടെ വിശേഷതകള് കൊണ്ട് സമ്പന്നരായ ശ്രേഷ്ഠ ആത്മാക്കള്, സദാ തന്റെ വിശേഷതകളെ തിരിച്ചറിഞ്ഞ് കാര്യത്തില് ഉപയോഗിക്കുന്ന വിവേകശാലി, സാരയുക്തരായ ആത്മാക്കള്ക്ക്, സദാ പ്രസന്നരായിരിക്കുന്ന, പ്രസന്നമാക്കുന്ന ശ്രേഷ്ഠതയുള്ള മഹാനാത്മാക്കള്ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.

ആഗ്രാ- രാജസ്ഥാന്

സദാ സ്വയത്തെ കാലനാല് വിഴുങ്ങാന് കഴിയാത്ത സിംഹാസനത്തിലിരിക്കുന്ന ശ്രേഷ്ഠാത്മാവാണെന്ന് മനസ്സിലാക്കുന്നുണ്ടോ? ആത്മാവ് കാലനാല് വിഴുങ്ങപ്പെടുന്നില്ല അതിനാല് ആത്മാവിന്റെ സിംഹസനവും അകാലമായില്ലേ. ഈ സിംഹാസനത്തിലിരുന്ന് ആത്മാവ് എത്രയോ കാര്യങ്ങള് ചെയ്യുന്നു. സിംഹാസനസ്ഥനായ ആത്മാവാണ് എന്ന സ്മൃതിയിലൂടെ സ്വരാജ്യത്തിന്റെ സ്മൃതി സ്വതവേ ഉണ്ടാകുന്നു. രാജാവും സിംഹാസനത്തിലിരിക്കുമ്പോള് അധികാരത്തിന്റെ ലഹരി, സന്തോഷം സ്വതവേയുണ്ടാകുന്നു. സിംഹാസനത്തിലിരിക്കുന്നു അര്ത്ഥം സ്വരാജ്യ അധികാരി രാജാവാണ്- ഈ സ്മൃതിയിലൂടെ സര്വ്വ കര്മ്മേന്ദ്രിയങ്ങളും സ്വതവേ തന്നെ ഓര്ഡര് അനുസരിച്ച് നടക്കുന്നു. ആരാണൊ അകാല സിംഹാസനസ്ഥനാണ് എന്ന് മനസ്സിലാക്കി മുന്നോട്ട് പോകുന്നത് അവര്ക്ക് ബാബയുടെ ഹൃദയ സിംഹാസനവുമുണ്ട് കാരണം ആത്മാവാണെന്ന് മനസ്സിലാക്കുന്നതിലൂടെ ബാബ തന്നെയാണ് ഓര്മ്മ വരുന്നത്. പിന്നെ ദേഹവുമില്ല,ദേഹത്തിന്റെ സംബന്ധവുമില്ല, പദാര്ത്ഥവുമില്ല, ഒരേയൊരു ബാബ തന്നെയാണ് ലോകം അതിനാല് അവര് ബാബയുടെ ഹൃദയ സിംഹാസനസ്ഥരുമാകുന്നു. ബാബയുടെ ഹൃദയത്തില് അങ്ങനെയുള്ള കുട്ടികളാണ് വസിക്കുന്നത്, അവര്ക്ക് ഒരേയൊരു ബാബ, രണ്ടാമതായി ആരുമില്ല. അതിനാല് ഡബിള് സിംഹാസനമായി. സിക്കിലധേ കുട്ടികള് പ്രിയപ്പെട്ടവരായിരിക്കും, അവരെ സദാ മടിത്തട്ടിലിരുത്തും, മുകളിലിരുത്തും, താഴെയിരുത്തില്ല. ബാബയും പറയുന്നു സിംഹാസനത്തിലിരിക്കൂ, താഴെ വരാതിരിക്കൂ. സിംഹാസനം ലഭിക്കുന്നവര് മറ്റെവിടെയെങ്കിലും ഇരിക്കുമോ? അതിനാല് അകാലസിംഹാസനം അഥവാ ഹൃദയസിംഹാസനത്തെ മറന്ന് ദേഹത്തിന്റെ ഭൂമിയില്, മണ്ണില് വരാതിരിക്കൂ. ദേഹത്തെ മണ്ണെന്ന് പറയില്ലേ. മണ്ണ് മണ്ണിനോട് അലിഞ്ഞ് ചേരുമെന്ന് പറയാറുണ്ടല്ലോ.. അതിനാല് ദേഹത്തില് വരിക അര്ത്ഥം മണ്ണില് വരിക. റോയലായ(രാജകീയ) കുട്ടികള് മണ്ണില് കളിക്കുകയില്ല. പരമാത്മ കുട്ടികള് വളരെ റോയലായിരിക്കും. അതിനാല് സിംഹാസനത്തിലിരക്കാന് ഇഷ്ടമാണോ അതോ മണ്ണിലിറങ്ങാന് താല്പര്യം തോന്നുന്നുണ്ടോ. ചില കുട്ടികളുടെ സ്വഭാവമാണ്- മണ്ണ് തിന്നുക അഥവാ മണ്ണില് കളിക്കുക എന്നത്. അങ്ങനെയല്ലല്ലോ. 63 ജന്മം മണ്ണില് കളിച്ചു. ഇപ്പോള് ബാബ സിംഹാസനധാരികളാക്കുന്നു അപ്പോള് മണ്ണില് എങ്ങനെ കളിക്കും, മണ്ണില് കളിക്കുന്നവര് അഴുക്കുള്ളവരായിരിക്കും. അതിനാല് നിങ്ങളും എത്രയോ അഴുക്കായി. ഇപ്പോള് ബാബ സ്വച്ഛമാക്കി. സദാ ഇതേ സ്മൃതിയിലൂടെ സമര്ത്ഥരാകൂ. ശക്തിശാലികള് ഒരിക്കലും ശക്തിഹീനരാകില്ല. ശക്തിഹീനരാകുക അര്ത്ഥം മായയുടെ രോഗം പിടിപെടുക. ഇപ്പോള് സദാ ആരോഗ്യശാലികളായി. ആത്മാവ് ശക്തിശാലിയായി. ശരീരത്തിന്റെ കര്മ്മകണക്ക് വേറെയാണ് എന്നാല് മനസ്സ് ശക്തിശാലിയായില്ലേ. ശരീരം ശക്തിഹീനമാണ്, സഹകരിക്കുന്നില്ല, എന്തുകൊണ്ടെന്നാല് ഇത് അന്തിമ ശരീരമാണ്. അത് അങ്ങനെ തന്നെയായരിക്കും എന്നാല് ആത്മാവ് ശക്തിശാലിയായിരിക്കണം. ശരീരത്തിനോടൊപ്പം ആത്മാവ് ശക്തിഹീനമാകരുത്. അതിനാല് സദാ ഓര്മ്മിക്കണം- ഡബിള് സിംഹാസനധാരികള് തന്നെ ഡബിള് കിരീടധാരിയാകുന്നവരാണ്. ശരി.

സര്വ്വരും സന്തുഷ്ടരല്ലേ! സന്തുഷ്ടം അര്ത്ഥം പ്രസന്നം. സദാ പ്രസന്നമായിരിക്കുന്നില്ലേ അതോ ഇടയ്ക്കിടയ്ക്കാണോ ഇരിക്കുന്നത്? ഇടയ്ക്ക് പ്രസന്നം, ഇടയ്ക്ക് അപ്രസന്നം- അങ്ങനെയല്ലല്ലോ, ഇടയ്ക്ക് ഒരു കാരണവശാലും അപ്രസന്നമാകുന്നില്ലല്ലോ? ഇന്ന് ഇത് ചെയ്തു, ഇന്ന് ഇത് സംഭവിച്ചു, നാളെ അത് സംഭവിക്കും- ഇങ്ങനെയുള്ള കത്തൊന്നും എഴുതുന്നില്ലല്ലോ? സദാ പ്രസന്നചിത്തരായിരിക്കുന്നവര് തന്റെ ആത്മീയ വൈബ്രേഷനിലൂടെ മറ്റുള്ളവരെയും പ്രസന്നമാക്കുന്നു. ഞാന് സദാ പ്രസന്നമായിരിക്കുന്നു- അങ്ങനെയല്ല. പ്രസന്നതയുടെ ശക്തി തീര്ച്ചയായും വ്യാപിക്കും. മറ്റുള്ളവരെയും പ്രസന്നമാക്കാന് സാധിക്കണം, അങ്ങനെയാണോ അതോ സ്വയം മാത്രം പ്രസന്നമായിരിക്കുകയാണോ? മറ്റുള്ളവരെയും ആക്കുകയാണെങ്കില് പിന്നെ കത്തൊന്നും വരില്ല. അപ്രസന്നതയുടെ കത്ത് വന്നുവെങ്കില് അത് തിരിച്ച് അവര്ക്ക് തന്നെ അയക്കുമല്ലോ. ഈ സമയവും, തിയതിയും ഓര്മ്മിക്കണം.. ഇങ്ങനെയുളള കത്തെഴുതൂ-ഞാന് ഓ കെ യാണ്, സര്വ്വരും എന്നോട് ഓ കെയാണ് എന്ന്. ഈ രണ്ട് വരികള് എഴുതൂ. ഞാനും ഓ കെ, മറ്റുള്ളവരും എന്നില് ഓ കെ യാണ്. ഇത്രയും ചിലവ് എന്തിന് ചെയ്യുന്നു? ഈ രണ്ട് വരികള് കാര്ഡിലും വരുമല്ലോ. ഇടയ്ക്കിടെ എഴുതേണ്ടതായ ആവശ്യമില്ല. ചിലര് ദിവസവും കാര്ഡ് അയക്കുന്നു, ദിവസവും അയക്കേണ്ട. മാസത്തില് രണ്ട് പ്രാവശ്യം, 15 ദിവസത്തില് ഒരു ഓ കെ കാര്ഡ് അയക്കൂ, മറ്റു കഥകളൊന്നും എഴുതേണ്ട. തന്റെ പ്രസന്നതയിലൂടെ മറ്റുള്ളവരെയും പ്രസന്നമാക്കണം. ശരി.

വരദാനം:-

ആത്മീയ സേവാധാരികള്ക്ക് സേവനമല്ലാതെ മറ്റൊരു ചിന്തയുമുണ്ടായിരിക്കില്ല, അവര് മനസ്സാ-വാചാ-കര്മ്മണാ സേവനത്തില് ഒരു നിമിഷം പോലും വിശ്രമമെടുക്കില്ല(റെസ്റ്റ്) അതിനാല് നല്ലതായി (ബെസ്റ്റ്) മാറുന്നു. അവര് സേവനത്തില് സഫലത പ്രാപ്തമാക്കുന്നതിന് സദാ ഇതേ സ്ലോഗന് ഓര്മ്മിക്കും- ഉള്ക്കൊള്ളുകയും നേരിടുകയും വേണം- ഇത് തന്നെയാണ് നമ്മുടെ ലക്ഷ്യം. അവര് തന്റെ പഴയ സംസ്ക്കാരങ്ങളെ ഉള്ക്കൊള്ളുന്നു, നേരിടുന്നത് മായയോടായിരിക്കും, ദൈവീക പരിവാരത്തിനോടല്ല. അങ്ങനെ ആരാണൊ നോളേജ്ഫുളളിനോടൊപ്പം(ജ്ഞാനികള്) തന്നെ ശക്തിശാലികളുമായ കുട്ടികള് അവരെയാണ് ആത്മീയ സേവാധാരിയെന്ന് പറയുന്നത്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top