29 November 2021 Malayalam Murli Today | Brahma Kumaris

29 November 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

28 November 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ലോകത്തില് വേറെ ആരെ ഭയപ്പെടുന്നില്ലെങ്കിലും ഈ ബാബയെ തീര്ച്ചയായും ഭയന്നോള്ളൂ, ഭയക്കുക അര്ത്ഥം പാപ കര്മ്മങ്ങളില് നിന്നും രക്ഷപ്പെട്ടിരിക്കുക.

ചോദ്യം: -

ബാബാ ഓരോ കുട്ടികളോടും സ്വയത്തിന്റെ പരിശോധന(ചാര്ട്ട് വെക്കുക) ചെയ്യുന്നതിന്റെ ശ്രീമതം എന്തുകൊണ്ടാണ് നല്കുന്നത്?

ഉത്തരം:-

എന്തുകൊണ്ടെന്നാല് ഈശ്വരീയ നിയമം വളരെ കടുത്തതാണ്. അഥവാ ബ്രാഹ്മണനായി മാറി ചെറിയതോ വലുതോ ആയ തെറ്റുകള് സംഭവിക്കുന്നുണ്ടെങ്കില് വളരെ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരും, അതുകൊണ്ടാണ് ബാബ തന്റെ പരിശോധന ചെയ്യൂ എന്ന് പറയുന്നത്. അഥവാ ഏതെങ്കിലും പഴയ കര്മ്മ കണക്ക് ബാക്കിയുണ്ടെങ്കില് അവര്ക്ക് ഒരു കഷണം റൊട്ടി കഴിക്കേണ്ടി വരുകയും ശിക്ഷയും അനുഭവിക്കേണ്ടി വരുകയും ചെയ്യും. ഇപ്പോള് കണക്കെടുപ്പിന്റെ സമയം വളരെ സമീപത്താണ് അതിനാല് തന്റെ എല്ലാ കര്മ്മകണക്കുകളും യോഗബലത്തിലൂടെ ഇല്ലാതാക്കൂ.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. അച്ഛന്റെ ഓര്മ്മയില് തന്നെയാണ് കുട്ടികള് ഇരിക്കുന്നത്. ഇടയ്ക്കിടയ്ക്ക് പറയേണ്ട ആവശ്യമൊന്നുമില്ല. ബാബയുടെ നിര്ദേശമാണ് നടക്കുമ്പോഴും കറങ്ങുമ്പോഴും ഇരിക്കുമ്പോഴും ബാബയെ ഓര്മ്മിക്കൂ എങ്കില് നിങ്ങളെ പതിതമാക്കിയ രാവണനു മുകളില് വിജയം പ്രാപ്തമാക്കാം. നിങ്ങള്ക്ക് ഏതെങ്കിലും ആയുധമൊന്നും തരുന്നില്ല, കേവലം യോഗബലത്തിലൂടെയാണ് നിങ്ങള് രാവണനു മുകളില് വിജയിക്കുന്നത്. തീര്ച്ചയായും സംഗമത്തില് വിജയിക്കണം, ഇപ്പോഴാണ് രാവണരാജ്യം ഇല്ലാതാവുകയും രാമരാജ്യത്തിന്റെ സ്ഥാപന നടക്കുകയും ചെയ്യുന്നത്. ബാബ ഒരിക്കലും ഹിംസ പഠിപ്പിക്കില്ല. ദേവതകളുടേത് അഹിംസാ എന്ന പരമമായ ധര്മ്മമാണ്. അവിടെ കാമകഠാരിയുടെ ഹിംസ ഉണ്ടാവുകയില്ല എന്ന് ലോകര്ക്കറിയില്ല. ആരാണോ കല്പം മുന്പ് നിര്വ്വികാരിയായിരുന്നത് അവര് നിങ്ങളുടെ കാര്യങ്ങളെ അംഗീകരിക്കും. ഇപ്പോള് നിങ്ങള് യുദ്ധത്തിന്റെ മൈതാനത്തിലാണ്. ശിവശക്തി സൈന്യത്തെക്കുറിച്ച് പാടിയിട്ടുണ്ട് നിങ്ങള് ഗുപ്ത യോദ്ധാക്കളാണ്, ഓരോരുത്തരും തനിക്കു വേണ്ടിയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. മായാജീത്തും ജഗത്ജീത്തുമായി മാറണം. നിങ്ങള് സ്വയത്തിനു വേണ്ടിയാണ് ചെയ്യുന്നത്, അതായത് തന്റെ ഭാരത ദേശത്തിനു വേണ്ടിയാണ് ചെയ്യുന്നത്. ഇതില് ആരാണോ നല്ല രീതിയില് പുരുഷാര്ത്ഥം ചെയ്യുന്നത് അവര്ക്ക് പ്രാപ്തമാകും. ആരാണോ പഞ്ചവികാരങ്ങളെ ജയിക്കുന്നത് അവര് ജഗത്ജീത്താവും. അതോടൊപ്പം വേറൊന്നിലും നിങ്ങള്ക്ക് വിജയം പ്രാപ്തമാക്കേണ്ട കാര്യമില്ല. രാവണ രാജ്യത്തിനു മേല് വിജയം പ്രാപ്തമാക്കുക അര്ത്ഥം ദൈവീക ഗുണങ്ങളെ ധാരണ ചെയ്യുക എന്നതാണ്. ദൈവീക ഗുണങ്ങളെ ധാരണ ചെയ്യാതെ സത്യയുഗത്തിലേക്ക് പോകാന് സാധിക്കില്ല. അതിനാല് സ്വയത്തോടു ചോദിക്കണം ഞാന് എത്രത്തോളം ദൈവീക ഗുണങ്ങളെ ധാരണ ചെയ്തിട്ടുണ്ട്? ദൈവീക ഗുണങ്ങളെ ധാരണ ചെയ്യുക അര്ത്ഥം രാവണനു മുകളില് വിജയിക്കുക. പറയാറുണ്ട് രാമരാജ്യം ഉണ്ടായിരുന്നു, അപ്പോള് ഒരു രാമന് മാത്രമായിരിക്കുകയല്ലല്ലോ രാജ്യം ഭരിച്ചത്? പ്രജകളും ഉണ്ടാകും. ഇവിടെ രാജാവും റാണിയും അതോടൊപ്പം പ്രജയും എല്ലാവരും രാവണനു മുകളില് വിജയിക്കുകയാണ്. ദൈവീക ഗുണങ്ങളെ ധാരണ ചെയ്യുകയാണ്. ദൈവീക ഗുണങ്ങള് ആരിലുണ്ടോ അവര് കഴിക്കുന്നതിലും കുടിക്കുന്നതിലും സംസാരിക്കുന്നതിലും എല്ലാത്തിലും ശുദ്ധവും പവിത്രവുമായിരിക്കും. ഓരോ കാര്യത്തിലും സത്യം പറയണം. ബാബ സത്യമാണ്. ഇപ്പോള് ഇങ്ങനെയുള്ള അച്ഛനോടൊപ്പം എത്ര സത്യത ഉള്ളവരായിരിക്കണം. അഥവാ സത്യത ഇല്ലെങ്കില് എത്ര മോശമായ അവസ്ഥയായി തീരും. ഗതി വളരെ ഉയര്ന്നത് പ്രാപ്തമാക്കണം. നരനില് നിന്നും നാരായണനും നാരിയില് നിന്നും ലക്ഷ്മിയുമാകണം. പറയാറുണ്ട് – അങ്ങയുടെ ഗതിയും വഴിയും അങ്ങേക്ക് മാത്രമെ അറിയുകയുള്ളൂ. ബാബ എന്ത് നിര്ദേശമാണോ നല്കുന്നത് അതിലൂടെ എത്ര ഉയര്ന്ന ഗതി പ്രാപ്തമാക്കുന്നു. ഉയര്ന്നതിലും ഉയര്ന്ന ബാബ ഉയര്ന്നതിലും ഉയര്ന്ന ഗതി പ്രാപ്തമാക്കിപ്പിക്കുകയാണ്. അതിനാല് ഇപ്പോള് ശ്രീമത്തിലൂടെ നടന്ന് ദൈവീക ഗുണങ്ങളെ ധാരണ ചെയ്യണം. ജന്മജന്മാന്തരങ്ങളിലെ പാപം യോഗബലത്തിലൂടെ അല്ലാതെ ഇല്ലാതാകില്ല, ഇതിനു വേണ്ടി വളരെ നല്ല ഓര്മ്മയുടെ യാത്ര ചെയ്യണം. നല്ല ഓര്മ്മയുടെ യാത്ര അമൃതവേളയില് നടക്കും. ആ സമയത്ത് വായുമണ്ഡലം വളരെ നല്ലതായിരിക്കും. ദിവസം മുഴുവന് എത്ര സമയം കിട്ടിയാലും, പക്ഷെ അമൃതവേളയിലെ പോലെയുള്ള സമയം കിട്ടില്ല. നമ്മുടെ കാര്യങ്ങള് ഗുപ്തമാണ്. ഇംഗ്ലീഷില് പറയാറുണ്ട് – നമ്മള് യുദ്ധത്തിലാണ്, നമ്മള് രാവണന്റെ കൂടെ യുദ്ധം ചെയ്യുകയാണ്. ഇതാണ് നമ്പര്വണ് ശത്രു. രാമസമ്പ്രദായം രാവണ സമ്പ്രദായത്തിനു മുകളില് ശ്രീമത്തിലൂടെയാണ് വിജയം പ്രാപ്തമാക്കുന്നത്. ബാബ സര്വ്വശക്തിവാനാണല്ലോ. ലോകം വളരെ പാവമാണ്, അവര് ഘോരമായ അന്ധകാരത്തിലാണ്. അവര്ക്ക് സ്വയം തോറ്റിരിക്കുകയാണ് എന്ന് പോലുമറിയില്ല, മായയോട് തോറ്റിരിക്കുകയാണ്. മായ എന്ന് ആരെയാണ് പറയുന്നത് – ഇതും ആര്ക്കും അറിയില്ല. മുഴുവന് ലങ്കയിലും രാവണന്റെ രാജ്യമായിരുന്നു. ശാസ്ത്രങ്ങളില് ഭക്തി മാര്ഗ്ഗത്തിന്റെ എത്ര കെട്ടുകഥകളാണ് എഴുതിയിരിക്കുന്നത്, ഇതാണ് ജന്മജന്മാന്തരങ്ങളായി പഠിച്ചിട്ടുള്ളത്. ഇപ്പോഴും പറയുന്നുണ്ട് ശാസ്ത്രങ്ങളില് തീര്ച്ചയായും പഠിക്കണം. ആരാണോ പഠിക്കാത്തത് അവരെ നാസ്തികന് എന്ന് പറയും. ബാബ പറയുകയാണ് – ശാസ്ത്രങ്ങള് പഠിച്ച് പഠിച്ച് എല്ലാവരും നാസ്തികരായി മാറിയിരിക്കുന്നു. ഈ കാര്യങ്ങള് നല്ല രീതിയില് കുട്ടികള് മനസ്സിലാക്കി കൊടുക്കണം, ഈ ഭാരതം എന്നാണോ സതോപ്രധാനമായിരുന്നത് അപ്പോള് ഇതിനെ സ്വര്ഗ്ഗം എന്നാണ് പറഞ്ഞിരുന്നത്. ആ ഭാരതവാസി തന്നെയാണ് 84 ജന്മങ്ങള് എടുത്തെടുത്ത് ഇപ്പോള് പതിതരും തമോപ്രധാനവുമായി മാറിയിരിക്കുന്നത്, ഇപ്പോള് വീണ്ടും എങ്ങനെ പാവനമാകും? ബാബ പറയുകയാണ് – എന്നെ ഓര്മ്മിക്കൂ എങ്കില് സതോപ്രധാനവും പാവനവുമായി തീരും. വേറെ ഒരു ദേഹധാരിയേയും ഓര്മ്മിക്കരുത്. ആരേയും ഗുരുവാക്കരുത്. പറയാറുണ്ട് – ഗുരുവില്ലെങ്കില് ഘോര അന്ധകാരമായിരിക്കും. ധാരാളം ഗുരുക്കന്മാരുണ്ട്, പക്ഷെ എല്ലാവരും അന്ധകാരത്തിലേക്ക് കൊണ്ടു പോകുന്നവരാണ്. ബാബ പറയുകയാണ് – ജ്ഞാന സൂര്യന് എപ്പോഴാണോ വരുന്നത് അപ്പോഴാണ് ഘോര അന്ധകാരം ഇല്ലാതാകുന്നത്. സന്യാസിമാര് പാവനമാകുന്നുണ്ട് പക്ഷെ വികാരത്തിലൂടെ തന്നെയാണല്ലോ ജന്മമെടുക്കുന്നത്. ദേവി ദേവതകള് വികാരത്തിലൂടെ ജന്മമെടുക്കില്ല. ഇവിടെ എല്ലാവരുടെ ശരീരത്തിലും അഴുക്ക് നിറഞ്ഞിരിക്കുകയാണ്. ബാബ ഇത്രയും അഴുക്ക് നിറഞ്ഞ വസ്ത്രത്തെയാണ് വൃത്തിയാക്കുന്നത്. ആത്മാവ് പവിത്രമായാല് ശരീരവും പവിത്രമായത് കിട്ടും. അതിനു വേണ്ടി പുരുഷാര്ത്ഥം ചെയ്യണം. തന്റെ പരിശോധന ചെയ്യണം- എന്നില് നിന്നും മോശമായ കര്മ്മം ഉണ്ടാകുന്നില്ലല്ലോ. ഈശ്വരീയ നിയമം വളരെ കടുത്തതാണ്. ആരെങ്കിലും മോശമായ കാര്യം ചെയ്താല് അവര്ക്ക് കിട്ടാന് പോകുന്ന ശിക്ഷ കടുത്തതായിരിക്കും. ഇത് കണക്കെടുപ്പിന്റെ സമയമാണ്. എല്ലാ കര്മ്മകണക്കുകളും ഇല്ലാതാക്കണം യോഗത്തിന്റെ ബലത്തിലൂടെ. അഥവാ കര്മ്മകണക്ക് ഇല്ലാതാക്കുന്നില്ലെങ്കില്ശിക്ഷ അനുഭവിക്കേണ്ടി വരും. പിന്നെ പറയാറുണ്ട് – ശിക്ഷയും ഒരു കഷണം റൊട്ടിയും എല്ലാവര്ക്കും കിട്ടും. മുക്തി അതോടൊപ്പം ജീവന്മുക്തയുടെ റൊട്ടി എല്ലാവര്ക്കും കിട്ടും. ചിലര് പദവിയോടെ വിജയിക്കും, ചിലര്ക്ക് ശിക്ഷ കിട്ടും, ആദരവ് ഇല്ലാതെ പിന്നെ കുറച്ച് റൊട്ടിയും കിട്ടും. സിംഹാസനത്തില് അവര്ക്ക് ഇരിക്കാന് സാധിക്കില്ല. എന്തെങ്കിലും മോശമായ കര്മ്മം ബാബയുടെ മുന്നില് ചെയ്താല് ആദരവ് കിട്ടില്ല. ശിവബാബ ഇരിക്കുന്നുണ്ടല്ലോ. നിങ്ങള്ക്ക് സാക്ഷാത്കാരം കാണിച്ചു തരും, നിങ്ങള് എവിടെയാണ് വരുക, നിങ്ങള്ക്ക് എത്ര മനസ്സിലാക്കി തന്നിരുന്നു. ഇപ്പോള് ഞാന് സമ്പൂര്ണ്ണ ബ്രഹ്മാവിലാണ് ഉള്ളത്, നിങ്ങള് സമ്പൂര്ണ്ണ ബാബയുടെ അടുത്ത് പോകാറുണ്ട്. ആ ബാബയിലൂടെയാണ് നിര്ദേശങ്ങളെല്ലാം നല്കുന്നത്. നിങ്ങള്ക്ക് സാക്ഷാത്കാരം കിട്ടും ഇതില് ഇരുന്നു കൊണ്ട് നിങ്ങളെ എത്ര പഠിപ്പിച്ചിരുന്നു. ദൈവീക ഗുണങ്ങളെ ധാരണ ചെയ്യൂ എന്ന് എത്ര മനസ്സിലാക്കി തന്നിരുന്നു, സേവനം ചെയ്യാന് പറഞ്ഞു, ആരുടേയും നിന്ദ ചെയ്യരുത്, എന്നിട്ടും ഇതെല്ലാം ചെയ്തില്ലേ, ഇനി ശിക്ഷ അനുഭവിച്ചോള്ളൂ. എത്രത്തോളം പാപം ചെയ്തിട്ടുണ്ടോ അത്രയും ശിക്ഷ അനുഭവിക്കേണ്ടി വരും. ചിലര് ധാരാളം ശിക്ഷ അനുഭവിക്കും, ചിലര് കുറച്ച് അനുഭവിക്കും. അവരിലും നമ്പര്വാറാണ്. എത്ര കഴിയുമോ വികര്മ്മങ്ങളെ യോഗബലത്തിലൂടെ ഇല്ലാതാക്കി കൊണ്ടിരിക്കണം. ഈ വലിയതിലും വലിയ ചിന്ത കുട്ടികള്ക്ക് ഉണ്ടായിരിക്കണം നമ്മള് എങ്ങനെ സമ്പൂര്ണ്ണമായ പക്കയായ സ്വര്ണ്ണമായി തീരും? ഇരിക്കുമ്പോഴും നടക്കുമ്പോഴും ബുദ്ധിയിലുണ്ടായിരിക്കണം, എത്രത്തോളം ഓര്മ്മയില് ഇരിക്കുന്നോ അത്രയും ഉയര്ന്ന പദവി പ്രാപ്തമാകും. മായയുടെ കൊടുങ്കാറ്റുകളെ കുറിച്ച് ചിന്തിക്കരുത്. എത്ര സമയം കിട്ടുന്നോ അത്രയും ബാബയെ ഓര്മ്മിക്കൂ. എനിക്ക് തമോപ്രധാനത്തില് നിന്നും സതോപ്രധാനമാകണം. ബാബയെ ഓര്മ്മിക്കുകയാണെങ്കില് പാപം ഇല്ലാതാകും. ഒരു തരത്തിലുള്ള പാപവും ചെയ്യരുത്. ഇല്ലെങ്കില് അത് 100 മടങ്ങാകും. മാപ്പ് ചോദിച്ചിട്ടില്ലെങ്കില് അത് അഭിവൃദ്ധി പ്രാപിച്ച് സത്യനാശം ഉണ്ടാകും. പാപത്തിന്റെ പിന്നില് പാപം മായ ചെയ്യിപ്പിച്ചു കൊണ്ടിരിക്കും. പരിധിയില്ലാത്ത ബാബയില് നിന്നും മുഖം തിരിക്കുന്നുണ്ട്. ഇതും പലര്ക്കും അറിയുന്നില്ല. ബാബ എപ്പോഴും മനസ്സിലാക്കി തരുന്നുണ്ട്, ഇങ്ങനെ മനസ്സിലാക്കണം ശിവബാബയാണ് മുരളി പറയുന്നത്. ശിവബാബയാണ് നിര്ദേശം നല്കുന്നത്, അത് ഓര്മ്മയും ഉണ്ടാകണം, ഭയവും ഉണ്ടാകണം. ധാരാളം പാപം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. തുറന്ന് പറയണം ബാബ എന്നില് നിന്നും ഈ തെറ്റ് സംഭവിച്ചു. ബാബ മനസ്സിലാക്കി തരുന്നുണ്ട് പാപത്തിന്റെ ഭാരം വളരെ കൂടുതലാണ്. എന്തെല്ലാം ചെയ്തിട്ടുണ്ടോ അത് പറയണം. സത്യം പറയുന്നതിലൂടെ ഭാരം പകുതി കുറയും.

ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ആരാണോ നമ്പര്വണ് പുണ്യാത്മാവായി മാറുന്നത് അവര് തന്നെയാണ് പിന്നെ നമ്പര്വണ് പാപാത്മാവായി മാറുന്നത്. ബാബ സ്വയം പറയുകയാണ്-നിങ്ങളുടെ അനേക ജന്മങ്ങളുടെ അന്തിമ ജന്മമാണ്. നിങ്ങള് പുണ്യാത്മാവായിരുന്നു, ഇപ്പോള് പാപാത്മാവായി, ഇനി പുണ്യാത്മാവാണൃകണം. തന്റെ മംഗളം ചെയ്യണം. ഇവിടെ നിങ്ങള്ക്ക് തല കുമ്പിടുന്നതിന്റെ കാര്യമില്ല, കേവലം ബാബയെ ഓര്മ്മിക്കണം. ഇദ്ദേഹവും വൃദ്ധനാണ്, ഇദ്ദേഹവും നമസ്തെ പറയുന്നുണ്ടല്ലോ. കുട്ടികള് വീട്ടില് ഇടയ്ക്കിടയ്ക്ക് നമസ്തെ പറയാറില്ല. ഒരു തവണ നമസ്തെ പറഞ്ഞാല് തിരിച്ചും മറുപടി നല്കുമല്ലോ. ബാബ പറയുകയാണ്-നിങ്ങള് എന്നെ ഉയര്ന്നതാണ് എന്ന് മനസ്സിലാക്കി നമസ്തെ പറയുന്നു, ഞാന് തിരിച്ച് നിങ്ങളെ വിശ്വത്തിന്റെ അധികാരിയായി കണ്ട് നമസ്തെ എന്ന് പറയുന്നു. അര്ത്ഥം ഉണ്ടല്ലോ. മനുഷ്യര് രാമ രാമ എന്ന് പറയാറുണ്ട്, എന്നാല് അവര്ക്ക് അര്ത്ഥമൊന്നും അറിയില്ല. വാസ്തവത്തില് രാമന് അര്ത്ഥം ശിവബാബയാണ്. രഘുപതി എന്ന് പാടുന്നതല്ല രാമന്, ഈ രാമന് നിരാകാരനാണ്. പേരാണ് ശിവബാബ. ശിവന്റെ മുന്നില് ഞാന് രാമന്റെ പൂജ ചെയ്യുന്ന ആളാണ് എന്നൊന്നും പറയില്ല. ഇപ്പോള് ബാബ പറയുകയാണ് ക്ഷേത്രങ്ങളില് പോയി മനസ്സിലാക്കി കൊടുക്കണം ദേവതകളും മനുഷ്യരായിരുന്നു, നിങ്ങള് അവരുടെ മുന്നില് പോയി മഹിമ പാടുന്നുണ്ട് – അങ്ങ് നിര്വ്വികാരിയാണ്, സര്വ്വഗുണ സമ്പന്നരാണ്…എന്നാല് ഞങ്ങള് പാപിയും നീചരുമാണ്. ഈ ശരീരവും മനുഷ്യരുടേതാണ് അവിടെയുള്ളതും മനുഷഅയന്റെ ശരീരം തന്നെയാണ് എന്നാല് അവിടെ ഉള്ളവരില് ദൈവീക ഗുണങ്ങളുണ്ടായിരുന്നു അതിനാല് അവര് ദേവതകളാണ്. നിങ്ങള് സ്വയം പറയുന്നുണ്ട് – നമ്മളില് ആസുരീയ ഗുണങ്ങളുണ്ട് അതിനാല് ഞങ്ങള് വാനരനാണ്. മുഖം രണ്ടു കൂട്ടരുടേയും ഒരുപോലെയാണ് എന്നാല് ബുദ്ധിയിലാണ് വ്യത്യാസമുള്ളത്. ഭാരതവാസികള് കിരീടധാരികളായിരുന്നു. ഇപ്പോള് ഒരു കിരീടവുമില്ല, ദരിദ്രരും ഭാരതവാസികളാണ്. ബാബ വരുന്നതും ഭാരതത്തിലാണ്, എവിടെയാണോ സ്വര്ഗ്ഗം വരാന് പോകുന്നത് അവിടെ ബാബ വരുമല്ലോ. പറയാറുണ്ട് മയില്പീലി ധരിച്ച അവതാരം എന്ന്, ആ അവതാരത്തിനെ പോലും എത്ര കളങ്കപ്പെടുത്തി. അഥവാ മറ്റു ധര്മ്മങ്ങളില് ഉള്ളവരും എന്തെങ്കിലും പറഞ്ഞാല് അതും ഭാരതവാസികളെ അനുകരിക്കുന്നത് കാരണമാണ്. കല്ലു ബുദ്ധി ആയതിലൂടെ എന്നെയും ക്ലലിലും, തൂണിലും ഉണ്ടെന്ന് പറയുന്നു. ബാബയെ ഈ ശരീരത്തിലേക്ക് പ്രവേശിച്ച് ഭാരതത്തെ എത്ര നല്ല കിരീടധാരിയാക്കി മാറ്റുകയാണ് എന്ന് നിങ്ങള് മനസ്സിലാക്കി. ഭാരതത്തിന്റെ എത്ര സേവനമാണ് ചെയ്യുന്നത്. ബാബ പറയുകയാണ് നിങ്ങള് എന്റെ ഗ്ലാനി ചെയ്യുകയാണ്. ഞആന് നിങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കുകയാണ്. നിങ്ങള് എത്ര അപകാരമാണ് ചെയ്തത്. രാവണന് നിങ്ങളുടെ വഴിയെ ഇല്ലാതാക്കിയിട്ടുണ്ട്, മോശമായ ഗതിയിലേക്ക് വന്നുവല്ലോ. അപ്പോഴാണ് വിളിക്കുന്നത് പതിത പാവനാ വരൂ എന്ന്. മനസ്സിലാക്കി തരുന്നതും എത്ര സഹജമായ രീതിയിലാണ്, എന്നിട്ടും ചില കുട്ടികള് മറക്കുന്നുണ്ട്. യോഗം ഇല്ലെങ്കില് ധാരണയും നടക്കില്ല, അതുകൊണ്ടാണ് ബാബ പറയുന്നത് ബന്ധനത്തില് കഴിയുന്നവരാണ് കൂടുതല് ഓര്മ്മിക്കുന്നത്. ശിവബാബയുടെ ഓര്മ്മയില് എല്ലാം സഹിക്കുന്നും ഉണ്ട്. ഭാരതവാസികള് ആരാണോ ദേവി ദേവതകളായി മാറുന്നവര് അവര് ഇവിടെ എത്തിച്ചേരും. ആര്യ സമാജത്തിലുള്ളവര് ദേവി ദേവതകളുടെ മൂര്ത്തികളെ അംഗീകരിക്കില്ല. വൃക്ഷത്തിന്റെ പിന്നിലും ചില്ലകളുണ്ടാകും, വളരെ പരിശ്രമത്തോടെ 2-3 ജന്മങ്ങളുണ്ടാകും.

വളരെ പേര് മനസ്സിലാക്കുന്നുണ്ട് വികാരം ഇല്ലാതെ ലോകം എങ്ങനെ നടക്കും. ദേവതകളെ സമ്പൂര്ണ്ണ നിര്വ്വികാരി എന്നല്ലേ പറഞ്ഞിരുന്നത്. ഇതും ആര്ക്കും അറിയില്ല അവര് വികാരം തന്നെ ഉണ്ടാവുകയില്ല. കല്പം മുമ്പുള്ളവര് പെട്ടെന്ന് മനസ്സിലാക്കും. പാട്ടുമുണ്ട് – ഭഗവാനുവാച- കാമം മഹാശത്രുവാണ്, പക്ഷെ ഭഗവാന് എപ്പോഴാണ് ഇതി പറഞ്ഞത് എന്നത് ആര്ക്കും അറിയില്ല. ഇപ്പോള് നിങ്ങള് കുട്ടികള് ജഗത്ജീത്തായി മാറുകയാണ്, പക്ഷെ ഉയര്ന്ന പദവി നേടുന്നതിന് പരിശ്രമം ചെയ്യേണ്ടതായി വരും. ബാബ പറയുന്നു ഗൃഹസ്ഥ വ്യവഹാരത്തില് കഴിഞ്ഞു കൊണ്ടും കേവലം ബുദ്ധിയോഗം എന്റെ കൂടെ വെക്കൂ. എപ്പോഴാണോ ബാബയുടേതായി മാറിയത് അപ്പോള് നിങ്ങള്ക്ക് ബാബയോട് സ്നേഹം വേണം. ബാക്കി മറ്റുള്ളവരുടെ കൂടെ കാര്യങ്ങള് ചെയ്യുന്നതിനു വേണ്ടി സ്നേഹം വേണം. ബുദ്ധിയില് ഈ ചിന്ത ഉണ്ടായിരിക്കണം പാവങ്ങളെ എങ്ങനെ സ്വര്ഗ്ഗവാസിയാക്കാം. സത്യമായ യാത്ര ചെയ്യുന്നതിനുള്ള യുക്തി പറഞ്ഞു കൊടുക്കണം. അതാണ് ഭൗതികമായ യാത്രയാണ്, ഇതെല്ലാം ജന്മജന്മാന്തരങ്ങളായി ചെയ്തു വന്നതാണ്. ഇത് ഒരേ ഒരു ഓര്മ്മയുടെ യാത്രയാണ്. ഇപ്പോള് നമ്മുടെ 84 ജന്മങ്ങള് പൂര്ത്തിയാക്കി പിന്നെ വീണ്ടും സത്യയുഗത്തിന്റെ ചരിത്രം ആവര്ത്തിക്കപ്പെടും. പതിതര്ക്ക് തിരിച്ച് പോകാന് സാധിക്കില്ല. പാവനമാക്കുന്നതിന് പതിത പാവനനായ ബാബയും വേണം. കേവലം സന്യാസിമാര് പാവനമായി ജീവിക്കുന്നുണ്ട് പക്ഷെ തിരിച്ച് പോകാന് സാധിക്കില്ല. സര്വ്വരേയും കൂട്ടികൊണ്ടു പോകുന്നത് ബാബയാണ്. ബാബ വന്ന് സര്വ്വരേയും രാവണനില് നിന്നും മുക്തമാക്കുന്നു. സത്യയുഗത്തില് ദുഖം നല്കുന്ന ഒരു വസ്തുവും ഉണ്ടാകില്ല. സുഖധാമം എന്നാണ് പേര്. ഇത് ദുഖ്തതിന്റെ ലോകമാണ്. അത് പാല്ക്കടലാണ്, ഇത് വിഷയ സാഗരമാണ്.

ഇപ്പോള് നിങ്ങള്ക്ക് അറിയാം സ്വര്ഗ്ഗത്തില് എത്ര സുഖത്തോടെ വിശ്രമത്തോടെ കഴിയാന് സാധിക്കും. പാല്ക്കടലില് നിന്നും വിഷയ സാഗരത്തിലേക്ക് എങ്ങനെ വരും, ഇത് ആര്ക്കും അറിയില്ല. ബാബ മനസ്സിലാക്കി തരികയാണ് ശ്രീമത്തിലൂടെ നടക്കുകയാണെങ്കില് ഉത്തരവാദി ബാബയാകും. ശ്രീമതം പറയുകയാണ് – വീട്ടിലേക്ക് പോയിക്കോള്ളൂ, കുട്ടികളെ സംരക്ഷിച്ചോള്ളൂ. അവരുടെ അടുത്ത് ഭൂം ഭൂം ചെയ്യൂ, അപ്പോള് എന്തെങ്കിലും എന്തെങ്കിലും മംഗളം ഉണ്ടാകും. സ്വര്ഗ്ഗത്തിലേക്ക് അവരും വരും. ബാബ വന്ന് നരകവാസിയില് നിന്നും 21 ജന്മങ്ങളിലേക്ക് സ്വര്ഗ്ഗവാസിയാക്കുകയാണ്. ഇതും നിങ്ങളുടെ ബുദ്ധിയിലുണ്ട്. മനുഷ്യര്ക്ക് ഒന്നും അറിയില്ല ബ്രഹ്മാ ബാബക്കും ആദ്യം ഇതൊന്നും അറിയുമായിരുന്നില്ല. ഏതുപോലെയാണോ ഇദ്ദേഹത്തിന്റെ 84 ജന്മങ്ങളുടെ കഥ – തതത്ത്വം, ബ്രഹ്മാബാബയും രാജയോഗം അഭ്യസിക്കുകയാണ്. നിങ്ങള് രാജഋഷികളാണ്. അവര് ഹഠയോഗ ഋഷികളാണ്. നിങ്ങള് ഗൃഹസ്ഥ വ്യവഹാരത്തില് കഴിഞ്ഞു കൊണ്ട് രാജ്യാധികാരം പ്രാപ്തമാക്കി കൊണ്ടിരിക്കുകയാണ്. നിങ്ങള് എല്ലാവരും ശരണാഗതിയിലേക്ക് വന്നിരിക്കുകയാണ്. ഇപ്പോള് മനുഷ്യര് മനസ്സിലാക്കുന്നത് നമ്മള് സ്വര്ഗ്ഗത്തിലാണ് ഇരിക്കുന്നത് എന്നാണ്. ലോകത്തില് മായയുടെ ഷോയാണ്. ഏതുവരെ നരകത്തിന്റെ വിനാശം ഉണ്ടാകുന്നില്ലയോ അതുവരെ സ്വര്ഗ്ഗം എങ്ങനെ വരാനാണ്. മായാവി മനുഷ്യര്ക്ക് ഇത് തന്നെയാണ് സ്വര്ഗ്ഗം. ബാബക്ക് പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുന്നതില് എത്ര പരിശ്രമം ഉണ്ട്. പൂര്ണ്ണമായും നരകവാസികളാണ്. സ്വര്ഗ്ഗവാസിയായി മാറുന്നില്ല. ബാബ എത്ര സ്നേഹത്തോടെ മനസ്സിലാക്കി തരികയാണ്. ശരി.

മധുരമധുരമായ കുട്ടികളെ രാവണനു മുകളില് വിജയിക്കുന്നതിലൂടെ നിങ്ങള് ജഗത്ജീത്താകും. ഇതിനു വേണ്ടി പൂര്ണ്ണമായ പുരുഷാര്ത്ഥം ചെയ്യണം. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ശിക്ഷകള് അനുഭവിക്കേണ്ടി വരുന്ന രീതിയില്, ആദരവ് നഷ്ടപ്പെടുത്തുന്ന രീതിയില് ഒരു കാര്യവും ചെയ്യരുത്. മായയുടെ കൊടുങ്കാറ്റുകളെ കുറിച്ച് ചിന്തിക്കാതെ എത്ര സമയം ലഭിക്കുന്നോ ബാബയെ ഓര്മ്മിക്കണം. ഒരു ബാബയോട് സത്യം സത്യമായ സ്നേഹം ഉണ്ടയിരിക്കണം.

2) തന്റെ ഉയര്ന്ന ഗതി ഉണ്ടാക്കുന്നതിന് സത്യമായ ബാബയോട് സത്യമായി ഇരിക്കണം. ഒരു കാര്യവും ഒളിപ്പിച്ച് വയ്ക്കരുത്.

വരദാനം:-

താങ്കള് കുട്ടികള് ആള്മൈറ്റി ഗവര്മെന്റിന്റെ സന്ദേശവാഹകരാണ് അതുകൊണ്ട് ആരുമായും ചര്ച്ച ചെയ്യുന്നതില് താങ്കള് അസ്വസ്ഥരാകരുത്. ഓര്മ്മയുടെ മന്ത്രം ഉപയോഗിക്കണം. ഏതുപോലെയാണോ ചിലര് വാക്കിലൂടെയോ മറ്റ് രീതിയിലൂടെയോ വശപ്പെടുന്നില്ല എങ്കില് മന്ത്ര-യന്ത്രങ്ങള് ചെയ്യുന്നത്, താങ്കളുടെ പക്കല് ആത്മീക ദൃഷ്ടിയുടെ നേത്രവും മന്മനാഭവയുടെ മന്ത്രവുമുണ്ട് അതിലൂടെ തന്റെ സങ്കല്പങ്ങളെ തെളിയിച്ച് സിദ്ധി സ്വരൂപമാകാന് സാധിക്കും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top