28 November 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

November 27, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

സ്വമാനത്തിലൂടെ തന്നെയാണ് ബഹുമാനത്തിന്റെ പ്രാപ്തി

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഇന്ന് ബാപ്ദാദ നാനാ ഭാഗത്തുമുള്ള സ്വമാനധാരികളായ കുട്ടികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു, സ്വമാനധാരികളായ കുട്ടികള്ക്ക് തന്നെയാണ് മുഴുവന് കല്പത്തിലും ബഹുമാനം ലഭിക്കുന്നത്. ഒരു ജന്മം സ്വമാനധാരി, മുഴവന് കല്പവും ബഹുമാനത്തിന് യോഗ്യരായി മാറുന്നു. തന്റെ രാജ്യത്തിലും രാജ്യാധികാരിയാകുന്നത് കാരണം പ്രജകളിലൂടെ ബഹുമാനം പ്രാപ്തമാകുന്നു, അരക്കല്പം ഭക്തരിലൂടെ ബഹുമാനവും പ്രാപ്തമാകുന്നു. ഇപ്പോള് തന്റെ അന്തിമ ജന്മത്തിലും ഭക്തരിലൂടെ ദേവാത്മാവ് അഥവാ ശക്തി രൂപത്തിന്റെ ബഹുമാനം കണ്ടു കൊണ്ടിരിക്കുന്നു, കേട്ടു കൊണ്ടിരിക്കുന്നു. എത്ര സ്നേഹത്തോടെ ഇപ്പോഴും ബഹുമാനം നല്കി കൊണ്ടിരിക്കുന്നു! ഇത്രയും ശ്രേഷ്ഠമായ ഭാഗ്യം എങ്ങനെ പ്രാപ്തമാക്കി. മുഖ്യമായും കേവലം ഒരു കാര്യത്തിന്റെ ത്യാഗത്തിന്റേയാണ് ഈ ഭാഗ്യം. ഏത് ത്യാഗം ചെയ്തു? ദേഹാഭിമാനം ത്യാഗം ചെയ്തു കാരണം ദേഹാഭിമാനത്തിന്റെ ത്യാഗമില്ലാതെ സ്വമാനത്തില് സ്ഥിതി ചെയ്യാന് സാധിക്കില്ല. ഈ ത്യാഗത്തിന്റെ റിട്ടേണായി ഭാഗ്യവിധാതാവായ ഭഗവാന് ഈ ഭാഗ്യത്തിന്റെ വരദാനം നല്കി. രണ്ടാമത്തെ കാര്യം- സ്വയം ബാബ നിങ്ങള് കുട്ടികള്ക്ക് സ്വമാനം നല്കി. ബാബ കുട്ടികളെ ചരണങ്ങളുടെ ദാസന് അഥവാ ദാസിയില് നിന്നും തന്റെ ശിരസ്സിലെ കിരീടമാക്കി മാറ്റി. എത്ര വലിയ സ്വമാനമാണ് നല്കിയിരിക്കുന്നത്. അങ്ങനെ സ്വമാനം പ്രാപ്തമാക്കുന്ന കുട്ടികളെ ബാബയും ബഹുമാനിക്കുന്നു. ബാബ കുട്ടികളെ സദാ തന്നേക്കാള് മുന്നിലാണ് വയ്ക്കുന്നത്. സദാ കുട്ടികളുടെ ഗുണങ്ങളുടെ മഹിമ ചെയ്യുന്നു. ദിവസവും സ്നേഹത്തോടെ സ്നേഹ സ്മരണ നല്കുന്നതിന് പരംധാമത്തില് നിന്നും സാകാര വതനത്തില് വരുന്നു.അവിടെ നിന്ന് അയക്കുന്നില്ല എന്നാല് വന്ന് നല്കുന്നു. ഇത്രയും ശ്രേഷ്ഠമായ ബഹുമാനം മറ്റാര്ക്കും നല്കാന് സാധിക്കില്ല. സ്വയം ബാബ ബഹുമാനം നല്കി, അതിനാല് അവിനാശി ബഹുമാനത്തിന്റെ അധികാരിയായി. അങ്ങനെയുള്ള ശ്രേഷ്ഠതയുടെ അനുഭവം ചെയ്യുന്നുണ്ടോ? സ്വമാനവും ബഹുമാനവും രണ്ടിനും പരസ്പരം സംബന്ധമുണ്ട്.

സ്വമാനധാരികള് പ്രാപ്തമാക്കിയിട്ടുള്ള സ്വമാനത്തിലിരുന്ന് സ്വമാനത്തിന്റെ അഭിമാനത്തിലുമിരിക്കുന്നു, മറ്റുള്ളവരെയും ബഹുമാനത്തോടെ കാണുന്നു, സംസാരിക്കുന്നു അഥവാ സമ്പര്ക്കത്തില് വരുന്നു. സ്വയത്തിന്റെ അഭിമാനത്തിന്റെ അര്ത്ഥമാണ് സ്വയത്തെ ബഹുമാനിക്കുക. ബാബ വിശ്വത്തിലെ സര്വ്വാത്മാക്കളിലൂടെ ബഹുമാനം പ്രാപ്തമാക്കുന്നവനാണ്, ഓരോരുത്തരും ബഹുമാനം നല്കുന്നു. എന്നാല് ബാബയ്ക്ക് എത്രമാത്രം ബഹുമാനം ലഭിക്കുന്നുവൊ അത്രയും സര്വ്വ കുട്ടികള്ക്കും ബഹുമാനം നല്കുന്നു. നല്കാത്തവര് ദേവതയാകുന്നില്ല. അനേക ജന്മം ദേവതയാകുന്നു, അനേക ജന്മം ദേവതാ രൂപത്തിന്റെ പൂജയും ഉണ്ടാകുന്നു. ഒരു ജന്മം ബ്രാഹ്മണനായി മാറുന്നു എന്നാല് അനേക ജന്മം ദേവത രൂപത്തില് രാജ്യം ഭരിക്കുന്നു അഥവാ പൂജ്യനീയരായി മാറുന്നു. ദേവത അര്ത്ഥം നല്കുന്നവര്. ഈ ജന്മത്തില് ബഹുമാനം നല്കിയില്ലായെങ്കില് എങ്ങനെ ദേവതയാകാന് സാധിക്കും, അനേക ജന്മങ്ങളില് എങ്ങനെ ബഹുമാനം പ്രാപ്തമാക്കും? ഫോളോ ഫാദര്. സാകാര സ്വരൂപമായ ബ്രഹ്മാബാബയെ കണ്ടില്ലേ- സദാ സ്വയത്തെ വിശ്വ സേവാധാരിയാക്കി, കുട്ടികളുടെ സേവകന് എന്നറിയപ്പെട്ടു, കുട്ടികളെ അധികാരിയാക്കി. മാലേക്കമ് സലാം ചെയ്തു.. സദാ കുട്ടികളെ മുന്നില് വച്ചു. സദാ ചെറിയ കുട്ടികള്ക്കും ബഹുമാനത്തിന്റെ സ്നേഹം നല്കി, വിശ്വമംഗളകാരി രൂപത്തിലൂടെ കണ്ടു. കുമാരിമാരെ അഥവാ കുമാരന്മാരെ, യുവാ സ്ഥിതിയിലുള്ളവരെ സദാ വിശ്വത്തിലെ പ്രശസ്തരായ മഹാനാത്മാക്കളെ വെല്ലുവിളിക്കുന്നവര്, അസംഭവ്യത്തെ സംഭവ്യമാക്കുന്നവര്, മഹാനാത്മാക്കളുടെ ശിരസ്സ് കുനിയിപ്പിക്കുന്നവര് – അങ്ങനെയുള്ള ബഹുമാനത്തോടെ പവിത്രമായ ആത്മാക്കളായി അവരെ കണ്ടു. സദാ സ്വയത്തേക്കാളും അത്ഭുതം കാണിക്കുന്ന മഹാനാത്മാവാണെന്ന് മനസ്സിലാക്കി ബഹുമാനം നല്കിയില്ലേ. അതേപോലെ തന്നെ വൃദ്ധരായ ആത്മാക്കളെയും സദാ അനുഭവി ആത്മാക്കളായി കണ്ടു, തന്റെ സമപ്രായക്കാര്ക്ക് ബഹുമാനം നല്കി. ബന്ധനമുള്ളവരെ പോലും നിരന്തരം ഓര്മ്മയില് നമ്പര്വണ് എന്ന ബഹുമാനത്തോടെ കണ്ടു അതിനാല് നമ്പര്വണ് അവിനാശി ബഹുമാനത്തിന് അധികാരിയായി. രാജ്യഅധികാരത്തിലും നമ്പര്വണ്- വിശ്വ മഹാരാജന്, പൂജ്യനീയ രൂപത്തിലും ശിവബാബയുടെ പൂജയ്ക്ക് ശേഷം ആദ്യം പൂജ്യനീയരായി മാറുന്നത് ലക്ഷ്മീ നാരായണനാണ്. അപ്പോള് രാജ്യാധികാരത്തിന്റെ ബഹുമാനത്തിന്റെ കാര്യത്തിലും പൂജ്യനീയ ബഹുമാനത്തിലും നമ്പര്വണ്. എന്തുകൊണ്ടെന്നാല് സര്വ്വര്ക്കും സ്വമാനവും ബഹുമാനവും നല്കി… ബഹുമാനം ലഭിച്ചാല് ബഹുമാനം നല്കാം എന്ന് ചിന്തിച്ചില്ല. ബഹുമാനം നല്കുന്നവര് നിന്ദിക്കുന്നവരെ പോലും തന്റെ മിത്രമാണെന്നു മനസ്സിലാക്കുന്നു. കേവലം ബഹുമാനം നല്കുന്നവരെ മാത്രമല്ല സ്വന്തം എന്ന് മനസ്സിലാക്കുന്നത് എന്നാല് ആക്ഷേപിക്കുന്നവര് പോലും തന്റേതാണെന്ന് മനസ്സിലാക്കുന്നു കാരണം മുഴുവന് ലോകവും തന്റെ പരിവാരമാണ്. സര്വ്വാത്മാക്കളുടെയും തായ്ത്തടി താങ്കള് ബ്രാഹ്മണരാണ്. ഈ മുഴുവന് ശാഖകളും അര്ത്ഥം വ്യത്യസ്ഥമായ ധര്മ്മത്തിലെ ആത്മാക്കളും മുഖ്യമായ ശാഖയില് നിന്നാണ് ഉത്ഭവിച്ചത്. അതിനാല് സര്വ്വരും സ്വന്തം തന്നെയല്ലേ. അങ്ങനെയുള്ള സ്വമാനധാരി സദാ സ്വയത്തെ മാസ്റ്റര് രചയിതാവാണെന്ന് മനസ്സിലാക്കി സര്വ്വരെ പ്രതി ബഹുമാനം നല്കുന്ന ദാതാവായി മാറുന്നു. സദാ സ്വയത്തെ ആദി ദേവനായ ബ്രഹ്മാവിന്റെ ആദി രത്നം, ആദിയിലെ പാര്ട്ടധാരി ആത്മാക്കളാണെന്ന് മനസ്സിലാക്കുന്നുണ്ടോ? അത്രയും ലഹരിയുണ്ടോ? അപ്പോള് സര്വ്വരും കേട്ടോ- കുട്ടികളുടെ ബഹുമാനം എന്താണ്, വൃദ്ധരുടെ ബഹുമാനമെന്താണ്, യുവാക്കളുടേതെന്താണ്? ആദി പിതാവായ ബ്രഹ്മാവ് നമ്മളെ ബഹുമാനത്തോടെ കണ്ടു. എത്ര ലഹരിയുണ്ടായിരിക്കും. അതിനാല് സദാ ഈ സ്മൃതി വയ്ക്കൂ- ആദി ആത്മാവ് ഏത് ശ്രേഷ്ഠമായ ദൃഷ്ടിയിലൂടെ കണ്ടുവൊ, അതേപോലെ ശ്രേഷ്ഠമായ സ്ഥിതിയുടെ സൃഷ്ടിയിലിരിക്കും. അങ്ങനെ സ്വയം പ്രതിജ്ഞയെടുക്കൂ. പ്രതിജ്ഞകളെല്ലാം എടുത്തുക്കൊണ്ടിരിക്കുകയല്ലേ. വാക്കിലൂടെയും പ്രതിജ്ഞയെടുക്കുന്നു, മനസ്സ് കൊണ്ടും ചെയ്യുന്നുണ്ട്, ബാബയ്ക്ക് എഴുതിയും കൊടുക്കുന്നുണ്ട്, എന്നിട്ടും മറന്നു പോകുന്നു അതിനാല് പ്രതിജ്ഞയുടെ ലാഭം എടുക്കാന് സാധിക്കുന്നില്ല. ഓര്മ്മിക്കൂ, നേട്ടവുമെടുക്കൂ. സര്വ്വരും സ്വയത്തെ ചെക്ക് ചെയ്യൂ- എത്ര പ്രാവശ്യം പ്രതിജ്ഞയെടുത്തൂ, എത്ര പ്രാവശ്യം നിറവേറ്റി? നിറവേറ്റാന് അറിയാമോ അതോ കേവലം പ്രതിജ്ഞയെടുക്കാന് മാത്രമാണോ അറിയുന്നത്? അതോ മാറി കൊണ്ടിരിക്കുകയാണോ- ഇടയ്ക്ക് പ്രതിജ്ഞയെടുക്കുന്നവര്, ഇടയ്ക്ക് നിറവേറ്റുന്നവര് അങ്ങനെയാണോ?

ടീച്ചേഴ്സ് എന്ത് മനസ്സിലാക്കുന്നു? നിറവേറ്റുന്നവരുടെ ലിസ്റ്റില്ലല്ലേ. ടീച്ചേവ്സിനെ ബാപ്ദാദ സദാ സാഥി ടീച്ചര് എന്നാണ് പറയുന്നത്. അപ്പോള് സാഥിയുടെ വിശേഷതയെന്തായിരിക്കും? സാഥി സമാനമായിരിക്കും. ബാബ എപ്പോഴെങ്കിലും മാറുന്നുണ്ടോ? ടീച്ചേഴ്സും പ്രതിജ്ഞയെടുക്കുന്നതിന്റെയും നിറവേറ്റുന്നതിന്റെയും ബാലന്സ് വയ്ക്കുന്നവരാണ്. പ്രതിജ്ഞ കൂടുതലും, നിറവേറ്റുന്നത് കുറവും- ഇതിന്റെ ബാലന്സ്വെക്കുന്നില്ല. രണ്ടിന്റെയും ബാലന്സ് വയ്ക്കുന്നവര്ക്ക് വരദാതാവായ ബാബയിലൂടെ ഈ വരദാനം അഥവാ ആശീര്വാദം പ്രാപ്തമാകുന്നു. അവര് സദാ ദൃഢ സങ്കല്പത്തിലൂടെ കര്മ്മത്തില് സഫലതാമൂര്ത്തായി മാറുന്നു. സാഥി ടിച്ചറിന്റെ വിശേഷ കര്മ്മം തന്നെയിതാണ്. സങ്കല്പവും കര്മ്മവും സമാനം. സങ്കല്പം ശ്രേഷ്ഠവും കര്മ്മം സാധാരണവുമാണെങ്കില് ഇതിനെ സമാനതയെന്ന് പറയില്ല. അതിനാല് സദാ ടീച്ചേഴ്സ് സ്വയത്തെ -സാഥി ടീച്ചര് അര്ത്ഥം ബാബയ്ക്ക് സമാനം ടീച്ചറാണെന്ന് മനസ്സിലാക്കി- ഈ സ്മൃതിയിലൂടെ സമര്ത്ഥരാകൂ. ബാപ്ദാദായ്ക്ക് ടീച്ചേഴ്സിന്റെ ധൈര്യത്തില് വളെര സന്തോഷമുണ്ട്. ധൈര്യം വച്ച് സേവനത്തിന് നിമിത്തമായില്ലേ. എന്നാല് ഇപ്പോള് സദാ ഈ സ്ലോഗന് ഓര്മ്മ വയ്ക്കൂ- ധൈര്യമുള്ള ടീച്ചര്, ബാബയ്ക്ക് സമാനമായ ടീച്ചറാണ്. ഇത് ഒരിക്കലും മറക്കരുത്. അതിനാല് സ്വതവേ തന്നെ സമാനമാകുന്ന ലക്ഷ്യം – ബാപ്ദാദ നിങ്ങളുടെ മുന്നിലുണ്ടാകും അര്ത്ഥം കൂടെ തന്നെയുണ്ടാകും. ശരി.

നാനാഭാഗത്തുമുള്ള സ്വമാനധാരികളും ബഹുമാനം നല്കുന്ന കുട്ടികളെ ബാപ്ദാദ തന്റെ നയനങ്ങളുടെ സന്മുഖത്ത് കണ്ട്, ബഹുമാനത്തിന്റെ ദൃഷ്ടിയിലൂടെ സ്നേഹ സ്മരണ നല്കി കൊണ്ടിരിക്കുന്നു. സദാ രാജ്യ അധികാരവും, പൂജ്യനീയരുമാകുന്ന സമാനമായ സാഥി കുട്ടകള്ക്ക് സ്നേഹ സ്മരണയും നമസ്തേ.

ബീഹാര് ഗ്രൂപ്പ്- സര്വ്വരും സ്വയത്തെ സ്വരാജ്യ അധികാരി ആത്മാവാണെന് മനസ്സിലാക്കുന്നുണ്ടോ? സ്വ രാജ്യം ലഭിച്ചോ അതോ ലഭിക്കാന് പോകുന്നേയുള്ളോ? സ്വരാജ്യം അര്ത്ഥം ആഗ്രഹിക്കുന്ന സമയത്ത്, ആഗ്രഹിക്കുന്ന പോലെ കര്മ്മേന്ദ്രിയങ്ങളിലൂടെ കര്മ്മം ചെയ്യിക്കാന് സാധിക്കണം. കര്മ്മേന്ദ്രിയ ജീത്ത് അര്ത്ഥം സ്വരാജ്യ അധികാരി. അങ്ങനെ അധികാരിയായോ അതോ ഇടയ്ക്കിടയ്ക്ക് കര്മ്മേന്ദ്രിയങ്ങള് നിങ്ങളെ നിയന്ത്രിക്കുന്നോ? ഇടയ്ക്ക് മനസ്സ് നിങ്ങളെ നിയന്ത്രിക്കുന്നോ അതോ നിങ്ങള് മനസ്സിനെ നിയന്തിക്കുന്നോ? ഇടയ്ക്ക് മനസ്സ് വ്യര്ത്ഥം ചിന്തിക്കുന്നോ അതോ ഇല്ലയോ? ഇടയ്ക്കിടയ്ക്ക് ചെയ്യുന്നുവെങ്കില് ആ സമയത്ത് സ്വരാജ്യാധികാരിയെന്ന് പറയുമോ? രാജ്യം വളരെ വലിയ ശക്തിയാണ്. രാജ്യത്തിന്റെ ശക്തിക്ക് എന്ത് വേണമെങ്കിലും ചെയ്യാന് സാധിക്കും, എങ്ങനെ നടത്തിക്കണോ അതേപോലെ നടത്തിക്കാനാകും. ഈ മനസ്സ്-ബുദ്ധി-സംസ്ക്കാരം ആത്മാവിന്റെ ശക്തികളാണ്. ആത്മാവ് ഈ മൂന്നിന്റെയും അധികാരിയാണ്. സംസ്ക്കാരം ഇടയ്ക്ക് തന്റെ നേര്ക്ക് ആകര്ഷിക്കുന്നുവെങ്കില് അധികാരിയെന്ന് പറയാന് സാധിക്കുമോ? അതിനാല് സ്വരാജ്യത്തിന്റെ ശക്തി അര്ത്ഥം കര്മ്മേന്ദ്രിയ ജീത്ത്. കര്മ്മേന്ദ്രിയ ജീത്തായിട്ടുള്ളവര്ക്കേ വിശ്വത്തിന്റെ രാജ്യ ശക്തി പ്രാപ്തമാക്കാന് സാധിക്കുകയുള്ളൂ. സ്വരാജ്യ അധികാരി തന്നെ വിശ്വ രാജ്യ അധികാരിയാകുന്നു. അതിനാല് നിങ്ങള് ബ്രാഹ്മണാത്മാക്കളുടെ തന്നെ സ്ലോഗന് ആണ് സ്വരാജ്യം ബ്രാഹ്മണ ജീവിതത്തിന്റെ ജന്മ സിദ്ധ അധികാരമാണ്. സ്വരാജ്യ അധികാരിയുടെ സ്ഥിതി സദാ മാസ്റ്റര് സര്വ്വശക്തിമാനാണ്, ഒരു ശക്തിയുടെയും കുറവില്ല. സ്വരാജ്യ അധികാരി സദാ ധര്മ്മം അര്ത്ഥം ധാരണാ മൂര്ത്തും ആയിരിക്കും, രാജ്യം അര്ത്ഥം ശക്തിശാലിയുമായിരിക്കും. ഇപ്പോള് രാജ്യത്തില് ചഞ്ചലതയെന്ത് കൊണ്ടാണ്? കാരണം ധര്മ്മത്തിന്റെ ശക്തി വേറെയായി, രാജ്യത്തിന്റെ ശക്തി വേറെയായി. അതിനാല് മുടന്തരായില്ലേ. ഒരു ശക്തിയായില്ലേ അതിനാല് ചഞ്ചലതയായി. അതേപോലെ നിങ്ങളിലും ധര്മ്മവും രാജ്യവും- രണ്ട് ശക്തികളില്ലായെങ്കില് വിഘ്നം ഉണ്ടാകുന്നു, ചഞ്ചലതയില് വരുന്നു, യുദ്ധം ചെയ്യേണ്ടി വരുന്നു. രണ്ട് ശക്തികളുമുണ്ടെങ്കില് സദാ നിശ്ചിന്ത ചക്രവര്ത്തിയായിരിക്കും, ഒരു വിഘ്നത്തിനും വരാന് സാധിക്കില്ല. അതിനാല് അങ്ങനെയുള്ള നിശ്ചിന്ത ചക്രവര്ത്തിമാരായോ? അതോ കുറച്ച് ശരീരത്തിന്റെ, സംബന്ധത്തിന്റെ…..ചിന്തയുണ്ടോ? പാണ്ഡവര്ക്ക് സമ്പാദിക്കുന്നതിന്റെ ചിന്തയുണ്ടായിരിക്കും, പരിവാരത്തെ നടത്തിക്കുന്നതിന്റെ ചിന്തയുണ്ടോ അതോ നിശ്ചിന്തരാണോ? നടത്തിക്കുന്നവന് നടത്തിച്ചു കൊണ്ടിരിക്കുന്നു, ചെയ്യിക്കുന്നവന് ചെയ്യിച്ചു കൊണ്ടിരിക്കുന്നു- ഇങ്ങനെ നിമിത്തമായി ചെയ്യുന്നവര് നിശ്ചിന്ത ചക്രവര്ത്തിമാരായിരിക്കും. ഞാന് ചെയ്തു കൊണ്ടിരിക്കുന്നു- ഈ ബോധം വന്നുവെങ്കില് നിശ്ചിന്തരായിട്ടിരിക്കാന് സാധിക്കില്ല. എന്നാല് ബാബയിലൂടെ നിമത്തമായിരിക്കുന്നു- ഈ സ്മൃതിയുണ്ടെങ്കില് നിശ്ചിന്തം അഥവാ നിശ്ചിതമായ ജീവിതത്തിന്റെ അനുഭവം ചെയ്യാന് സാധിക്കും. യാതൊരു ചിന്തയുമില്ല. നാളെയെന്ത് സംഭവിക്കും എന്ന ചിന്ത പോലുമില്ല. നാളെയെന്ത് സംഭവിക്കും, എങ്ങനെ സംഭവിക്കും എന്ന ചിന്ത കുറച്ചൊക്കെ വരുന്നുണ്ടോ? വിനാശം എപ്പോള് ഉണ്ടാകും, എങ്ങനെയുണ്ടാകും? കുട്ടികള്ക്കെന്ത് സംഭവിക്കും? പേരക്കുട്ടകള്ക്കെന്ത് സംഭവിക്കും? ഈ ചിന്തകള് ഉണ്ടാകുന്നുണ്ടോ? നിശ്ചിന്ത ചക്രവര്ത്തികള്ക്ക് സദാ ഈ നിശ്ചയമുണ്ടായിരിക്കും- സംഭവിച്ചു കൊണ്ടിരിക്കുന്നതെല്ലാം നല്ലതിനാണ്, സംഭവിക്കാനിരിക്കുന്നത് അതിലും നല്ലതിനാണ് കാരണം ചെയ്യിപ്പിക്കുന്നവന് നല്ലതിലും വച്ച് നല്ലവനല്ലേ. ഇതിനെയാണ് നിശ്ചയ ബുദ്ധി വിജയി എന്ന് പറയുന്നത്. അങ്ങനെയായോ അതോ ചിന്തിച്ചു കൊണ്ടിരിക്കുകയാണോ? ആകുക തന്നെ വേണമല്ലോ. ഇത്രയും വലിയ രാജധാനി ലഭിക്കുന്നു, അപ്പോള് ചിന്തിക്കേണ്ട കാര്യമെന്തിരിക്കുന്നു? തന്റെ അധികാരം ആരെങ്കിലും ഉപേക്ഷിക്കുന്നുമോ? കുടിലില് വസിക്കുന്നവരും ഉണ്ടാകും, കുറച്ച് സമ്പത്തുള്ളവരും ഉണ്ടാകും എന്നാലും ഉപേക്ഷിക്കില്ലല്ലോ. ഇത് എത്രയോ വലിയ പ്രാപ്തിയാണ്. അതിനാല് എന്റെ അധികാരമാണ്- ഈ സ്മൃതിയിലൂടെ സദാ അധികാരിയായി പറന്നു പോകൂ,ഈ വരദാനം ഓര്മ്മയുണ്ടായിരിക്കണം- സ്വരാജ്യം എന്റെ ജന്മസിദ്ധ അധികാരമാണ്. പരിശ്രമിച്ച് നേടുന്നതല്ല, അധികാരമാണ്. ശരി. ബീഹാര് അര്ത്ഥം സദാ വസന്തകാലത്തിലിരിക്കുന്നവര്. ശിശിരകാത്തിലേക്ക് പോകരുത്. ഇടയ്ക്ക് കൊടുങ്കാറ്റ് വരരുത്, സദാ വസന്തം. ശരി.

2) ആത്മീയ ദൃഷ്ടിയിലൂടെ സൃഷ്ടിയെ പരിവര്ത്തനപ്പെടുത്തുന്നതായി അനുഭവം ചെയ്യുന്നുണ്ടോ? കേട്ടിരുന്നു- ദൃഷ്ടിയിലൂടെ സൃഷ്ടി പരിവര്ത്തനപ്പെടും എന്ന് എന്നാല് ഇപ്പോള് അനുഭവിയായി. ആത്മീയ ദൃഷ്ടിയിലൂടെ സൃഷ്ടി പരിവര്ത്തനപ്പെട്ടില്ലേ. ഇപ്പോള് നിങ്ങള്ക്ക് ബാബയാണ് ലോകം, അതിനാല് സൃഷ്ടി പരിവര്ത്തനപ്പെട്ടു. ആദ്യത്തെ സൃഷ്ടി അര്ത്ഥം ലോകവും, ഇപ്പോഴത്തെ ലോകവും തമ്മില് വ്യത്യാസം വന്നില്ലേ. ആദ്യം ലോകത്തില് ബുദ്ധി അലഞ്ഞിരുന്നു, ഇപ്പോള് ബാബ തന്നെ ലോകമായി മാറി. അതിനാല് ബുദ്ധിയുടെ അലച്ചില് സമാപ്തമായി, ഏകാഗ്രമായി കാരണം ആദ്യത്തെ ജീവിതത്തില്, ഇടയ്ക്ക് ദേഹത്തിന്റെ സംബന്ധത്തില്, ഇടയ്ക്ക് ദേഹത്തിന്റെ പദാര്ത്ഥത്തില്- അനേകം പേരില് ബുദ്ധി പോകുമായിരുന്നു. ഇപ്പോള് ഇതെല്ലാം പരിവര്ത്തനപ്പെട്ടു. ഇപ്പോള് ദേഹത്തിന്റെ ഓര്മ്മയാണോ അതോ ദേഹിയുടെ ഓര്മ്മയാണോ ഉള്ളത്? ദേഹത്തില് ബുദ്ധി പോകുന്നുവെങ്കില് തെറ്റാണെന്ന് മനസ്സിലാക്കുന്നുണ്ടല്ലോ. പിന്നെ മാറ്റുന്നു, ദേഹത്തിന് പകരം സ്വയത്തെ ദേഹിയാണെന്ന് മനസ്സിലാക്കുന്നതിന് അഭ്യസിക്കുന്നു. അപ്പോള് ലോകം മാറിയില്ലേ. സ്വയവും മാറി. ബാബ തന്നെയാണോ ലോകം അതോ ഇപ്പോഴും ലോകത്തില് മറ്റെന്തെങ്കിലും അവശേഷിച്ചിട്ടുണ്ടോ?

വിനാശി ധനം അഥവാ വിനാശി സംബന്ധത്തിന്റെ നേര്ക്ക് ബുദ്ധി പോകുന്നില്ലല്ലോ? ഇപ്പോള് എന്റേതായി ഒന്നുമില്ല. എന്റെ പക്കല് നിറയേ ധനമുണ്ട്- ഈ സങ്കല്പം സ്വപ്നത്തില് പോലുമുണ്ടാകില്ല കാരണം സര്വ്വതും ബാബയിലര്പ്പിച്ചു. എന്റെ എന്നതിനെ നിന്റെ എന്നതാക്കി മാറ്റിയില്ലേ. അതോ എന്റേത് എന്റെ തന്നെയാണ്, ബാബയുടേതും എന്റേതാണ്, അങ്ങനെ മനസ്സിലാക്കുന്നില്ലല്ലോ? ഈ വിനാശി ധനം, ശരീരം, പഴയ മനസ്സ്, എന്റേതല്ല, ബാബയ്ക്ക് നല്കി കഴിഞ്ഞു. ആദ്യത്തെ പരിവര്ത്തനത്തിന്റെ സങ്കല്പം തന്നെയിതല്ലേ- സര്വ്വതും നിന്റെ, നിന്റെ എന്ന് പറയുന്നതിലൂടെ തന്നെയാണ് നേട്ടവും. ഇതില് ബാബയ്ക്ക് നേട്ടമില്ല, നിങ്ങള്ക്കാണ് നേട്ടം കാരണം എന്റെ എന്ന് പറയുന്നതിലൂടെ കുടുങ്ങി പോകുന്നു, നിന്റെ എന്ന് പറയുന്നതിലൂടെ വേറിടുന്നു. എന്റെ എന്ന് പറയുന്നതിലൂടെ ഭാരമുള്ളവരായി മാറുന്നു, നിന്റെ എന്ന് പറയുന്നതിലൂടെ ഡബിള് ലൈറ്റ് ട്രസ്റ്റിയായി മാറുന്നു. അതിനാല് എന്താണ് നല്ലത്? ഭാരരഹിതമാകുന്നതാണോ നല്ലത് അതോ ഭാരമുള്ളതാകുന്നതാണോ നല്ലത്? ഇന്നത്തെ കാലത്ത് ശരീരം കൊണ്ട് പോലും ഭാരമുള്ളവരാണെങ്കില് ഇഷ്ടമാകില്ലല്ലോ. സര്വ്വരും സ്വയത്തെ ഭാര രഹിതമാക്കി വയ്ക്കാനുള്ള പരിശ്രമമാണ് ചെയ്യുന്നത് കാരണം ഭാരമുള്ളതാകുന്നുവെങ്കില് നഷ്ടമാണ്, ഭാര രഹിതമാകുന്നതിലൂടെ നേട്ടവും. അതേപോലെ എന്റെ എന്റെ എന്ന് പറയുന്നതിലൂടെ ബുദ്ധിയില് ഭാരമുണ്ടാകുന്നു, നിന്റെ നിന്റെ (ബാബയുടെത്) എന്ന് പറയുന്നതിലൂടെ ബുദ്ധി ഭാരരഹിതമാകുന്നു. ഭാര രഹിതമാകാതെ ഉയര്ന്ന സ്ഥിതിയിലെത്താന് സാധിക്കില്ല. പറക്കുന്ന കല തന്നെയാണ് ആനന്ദത്തിന്റെ അനുഭവം ചെയ്യിക്കുന്നത്. ഭാര രഹിതമായിരിക്കുന്നതില് തന്നെയാണ് രസവും. ശരി.

ബാബയെ ലഭിച്ചു അപ്പോള് മായ അവരുടെ മുന്നിലെന്തായിരിക്കും? മായ കരയിപ്പിക്കുന്നു, ബാബ സമ്പത്ത് നല്കുന്നു, പ്രാപ്തി നേടി തരുന്നു. മുഴുവന് കല്പത്തിലും ഇങ്ങനെയുള്ള പ്രാപ്തി ചെയ്യിപ്പിക്കുന്ന ബാബയെ ലഭിക്കില്ല. സ്വര്ഗ്ഗത്തില് പോലും ലഭിക്കുകയില്ല. അതിനാല് ഒരു സെക്കന്റ് പോലും മറക്കരുത്. പരിധിയുള്ള പ്രാപ്തി നേടി തരുന്നവരെ പോലും മറക്കുന്നില്ല, അപ്പോള് പരിധിയില്ലാത്ത പ്രാപ്തി ചെയ്യിക്കുന്ന ആളെ എങ്ങനെ മറക്കാന് സാധിക്കും? അതിനാല് സദാ ട്രസ്റ്റിയാണെന്ന് തന്നെ ഓര്മ്മിക്കണം. ഒരിക്കലും തന്റെ മേല് ഭാരം വയ്ക്കരുത്. ഇതിലൂടെ സദാ പുഞ്ചിരിച്ച്, പാട്ട് പാടി, പറന്നു കൊണ്ടിരിക്കാന് സാധിക്കും. ജീവിതത്തില് മറ്റെന്താണ് വേണ്ടത്. പുഞ്ചിരിക്കുക, പാടുക, പറക്കുക. പ്രാപ്തിയുണ്ടായാലല്ലേ പുഞ്ചിരിക്കുകയുള്ളൂ. ഇല്ലായെങ്കില് കരയും. അതിനാല് ഈ വരദാനം സ്മൃതിയില് വയ്ക്കണം- ഞാന് ചിരിക്കുകയും, പാടുകയും, പറക്കുകയും ചെയ്യുന്നവനാണ്, സദാ ബാബയാകുന്ന ലോകത്തിലിരിക്കുന്നവനാണ്. മറ്റൊന്നും തന്നെയില്ല ബുദ്ധി പോകാന്. സ്വപ്നത്തില് പോലും കരയരുത്. മായ കരയിച്ചാല് പോലും കരയരുത്, കേവലം കണ്ണുകളുടെ കരച്ചില് മാത്രമല്ല ഉദ്ദേശിക്കുന്നത്. അതിനാല് മായ കരയിക്കുന്നു, ബാബ ചിരിപ്പിക്കുന്നു. സദാ ബീഹാര് അര്ത്ഥം സന്തോഷത്തോടെയിരിക്കുന്നവര്- വസന്തത്തിലിരിക്കുന്നവര്. ബംഗാള് അര്ത്ഥം സദാ മധുരമായിട്ടിരിക്കുന്നവര്. ബംഗാളില് നല്ല മിഠായികള് ലഭിക്കുന്നു, വളരെ വൈവിധ്യമാര്ന്ന മിഠായികളായിരിക്കും. മധുരതയുള്ളയിടത്താണ് പവിത്രതയുള്ളത്. പവിത്രതയില്ലാതെ മധുരതയുണ്ടാകില്ല. അതിനാല് സദാ മധുരമായിട്ടിരിക്കുന്നവര്, സദാ സന്തോഷത്തോടെയിരിക്കുന്നവര്. ശരി, ടീച്ചേഴ്സ് സന്തോഷത്തോടെ സദാ വസന്തത്തിലല്ലേയിരിക്കുന്നത്. ശരി

വരദാനം:-

ബാബയുടെ സമീപത്ത് വസിക്കാന് ഇഷ്ടമാണെങ്കില് സംഗദോഷത്തില് നിന്നും അകന്നിരിക്കണം. പല പ്രകാരത്തിലുള്ള ആകര്ഷണങ്ങള് പേപ്പറിന്റെ രൂപത്തില് വരും എന്നാല് ആകര്ഷിക്കപ്പെടരുത്. സംഗദോഷം പല പ്രകാരത്തിലുണ്ട്, വ്യര്ത്ഥ സങ്കല്പങ്ങളുടെ അഥവാ മായയുടെ ആകര്ഷണത്തിന്റെ സങ്കല്പങ്ങളുടെ കൂട്ട്കെട്ട്, സംബന്ധികളുടെ കൂട്ട്കെട്ട്, വാണിയുടെ, അന്നദോഷത്തിന്റെ, കര്മ്മത്തിന്റെ………ഈ സര്വ്വ കൂട്ട്കെട്ടുകളില് നിന്നും സ്വയത്തെ സംരക്ഷിക്കുന്നവര് തന്നെയാണ് ബഹുമതിയോടെ പാസാകുന്നത്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top