27 November 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
26 November 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ - ജ്ഞാന ധനത്തിന്റെ ദാനം ചെയ്യുന്നതിന് വേണ്ടി വിചാര സാഗര മഥനം ചെയ്യൂ, ദാനം ചെയ്യുന്നതിനുള്ള താത്പര്യം വെയ്ക്കുകയാണെങ്കില് മഥനം നടന്നുകൊണ്ടിരിക്കും
ചോദ്യം: -
ജ്ഞാന മാര്ഗ്ഗത്തില് സദാ സ്വയത്തെ ആരോഗ്യവാനാക്കി വെക്കുന്നതിനുള്ള സാധന എന്താണ്?
ഉത്തരം:-
സദാ സ്വയത്തെ ആരോഗ്യവാനാക്കി വെയ്ക്കുന്നതിന് വേണ്ടി ബാബയിലൂടെ ഏതൊരു ജ്ഞാനത്തിന്റെ പുല്ലാണോ (മുരളി) ലഭിക്കുന്നത് അത് കഴിച്ച് പിന്നീട് അയവിറക്കണം, അര്ത്ഥം മഥനം ചെയ്യണം. ഏത് കുട്ടികള്ക്കാണോ അയവിറക്കുന്നതിന്റെ ശീലമുള്ളത്, അവര് രോഗിയാകില്ല. സദാ ആരോഗ്യശാലികള് അവരാണ് ആരിലാണോ വികാരങ്ങളുടെ രോഗമില്ലാത്തത്.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
അങ്ങ് സ്നേഹത്തിന്റെ സാഗരമാണ്..
ഓം ശാന്തി. കുട്ടികള് ഗീതം കേട്ടുവല്ലൊ. മനുഷ്യര് ഏതെല്ലാം ഗീതങ്ങള് ഉണ്ടാക്കുന്നു, ശാസ്ത്രം മുതലായവ കേള്പ്പിക്കുന്നു, ഒന്നും തന്നെ മനസ്സിലാക്കാറില്ല. ഇതുവരെ എന്തെല്ലാമാണോ പഠിച്ച് വന്നത് അതിലൂടെ ആരുടെയും തന്നെ മംഗളം ഉണ്ടായിട്ടില്ല, കൂടുതല് അമംഗളം ഉണ്ടാകുകയാണ് ചെയ്തത്. സര്വ്വരുടെയും മംഗളകാരി ഒരേഒരു ഈശ്വരനാണ്. നിങ്ങള് മനസ്സിലാക്കുന്നുണ്ട് നമ്മുടെ മംഗളം ചെയ്യുന്ന ആള് വന്നിരിക്കുന്നു. മംഗളത്തിനുള്ള വഴി പറഞ്ഞുതന്നുകൊണ്ടിരിക്കുന്നു. വിശേഷിച്ചും നിങ്ങള് ഭാരതവാസികളുടെ, പൊതുവെ മുഴുവന് ലോകത്തിന്റെയും മംഗളം ചെയ്യുന്ന ആള് ഒരേ ഒരു ബാബയാണ്. സത്യയുഗത്തില് എല്ലാവരുടെയും മംഗളമായിരുന്നു നിങ്ങള് സുഖധാമത്തിലായിരുന്നു മറ്റെല്ലാവരും ശാന്തിധാമത്തിലുമായിരുന്നു. ഇത് കുട്ടികളുടെ ബുദ്ധിയിലുണ്ട് എന്നാല് പോയന്റുകള് പലതും തഴഞ്ഞ് പോകുന്നു, പൂര്ണ്ണമായി ധാരണ ചെയ്യുന്നില്ല. അഥവാ ഒരു പോയന്റിലെങ്കിലും വിചാര സാഗര മഥനം നടത്തികൊണ്ടിരിക്കുകയാണെങ്കില് ഇങ്ങനെയായിരിക്കില്ല. മൃഗങ്ങളില് എത്രത്തോളം വിവേകമുണ്ടോ അത്ര പോലും വിവേകം ഇന്നത്തെ മനുഷ്യരിലില്ല. പശു പുല്ല് തിന്നുകഴിഞ്ഞാല് അയവിറക്കിക്കൊ ണ്ടിരിക്കുന്നു. നിങ്ങള്ക്കും ഭക്ഷണം ലഭിക്കുന്നു. എന്നാല് നിങ്ങള് പിന്നീട് മുഴുവന് ദിവസത്തിലും അയവിറക്കുന്നതേയില്ല. പശുവാണെങ്കില് മുഴുവന് ദിവസവും അയവിറക്കിക്കൊണ്ടേയിരിക്കുന്നു. ഇത് നിങ്ങള്ക്ക് ലഭിക്കുന്ന ജ്ഞാനത്തിന്റെ പുല്ലാണ്. യോഗവും ജ്ഞാനവും. ഇതില് ദിവസം മുഴുവനും വിചാര സാഗര മഥനം നടത്തിക്കൊണ്ടിരിക്കണം. ആര്ക്കാണോ സേവനത്തിന് താത്പര്യമില്ലാത്തത്, അവര് വിചാര സാഗര മഥനം നടത്തി എന്ത് ചെയ്യാനാണ്. താത്പര്യമില്ലെങ്കില് ചെയ്യുകയുമില്ല. ചിലര്ക്ക് ജ്ഞാനം ധനം നല്കുന്നതിനുള്ള താത്പര്യമുണ്ട്. ഗോശാലയില് മനുഷ്യര് പോയി പശുക്കള്ക്ക് പുല്ലെല്ലാം നല്കാറുണ്ട്. അതും പുണ്യമാണെന്ന് കരുതുന്നു. ബാബ നിങ്ങളെ ഈ ജ്ഞാനമാകുന്ന പുല്ല് കഴിപ്പിക്കുന്നു. ഇതില് വിചാര സാഗര മഥനം നടത്തിക്കൊണ്ടിരിക്കുകയാണെങ്കില് സന്തോഷത്തോടെയുമിരിക്കും ഒപ്പം സേവനം ചെയ്യുന്നതിനുള്ള താത്പര്യവുമുണ്ടായിരിക്കും. ചിലര് കുടം നിറച്ചെടുക്കുന്നു ചിലര് തുള്ളികള് മാത്രമെടുക്കുന്നു, അവരും സ്വര്ഗ്ഗത്തിലേക്ക് വരും. സ്വര്ഗ്ഗത്തിന്റെ കവാടം തുറക്കുക തന്നെ വേണം. ജ്ഞാന സാഗരത്തെ അകത്താക്കണം. ചിലര് പൂര്ണ്ണമായും അകത്താക്കുന്നുണ്ട്, ചിലര് തുള്ളികള് മാത്രമാണെടുക്കുന്നത് അങ്ങനെയെങ്കിലും സ്വര്ഗ്ഗത്തിലേക്ക് പോകും. ഇനി എത്രത്തോളം ധാരണ ചെയ്യുന്നു അത്രത്തോളം ഉയര്ന്ന പദവിയും നേടും. ബാക്കി സ്വര്ഗ്ഗത്തിലേക്ക് പോകാന് ഒരു തുള്ളി മതി. മനുഷ്യര് മരിക്കുമ്പോള് അവര്ക്ക് ഗംഗാ ജലത്തിന്റെ തുള്ളികള് നല്കാറുണ്ട്. ചിലര് വീട്ടില് സദാ ഗംഗാ ജലം തന്നെയാണ് കുടിക്കുന്നത്. എത്രത്തോളം കുടിച്ചിട്ടുണ്ടായിരിക്കും. ഗംഗ സദാ ഒഴുകിക്കൊണ്ടേയിരിക്കുന്നു. അതിനെ ആര്ക്കും അകത്താക്കാന് സാധിക്കില്ല. നിങ്ങളെക്കുറിച്ച് മഹിമയുണ്ട് – സാഗരത്തെ വിഴുങ്ങി. ആരാണോ ജ്ഞാന സാഗരത്തിന്റെ സമീപത്തേക്ക് വരുന്നത്, കൂടുതല് സേവനവും ചെയ്യുന്നത് അവരാണ് രുദ്ര മാലയില് കോര്ക്കപ്പെടുന്നത്. ആര് എത്രത്തോളം അകത്താക്കുകയും ഒപ്പം മറ്റുള്ളവരുടെ മംഗളവും ചെയ്യുന്നത് അവര് പദവിയും നേടുന്നു. എത്രത്തോളം ധാരണ ചെയ്യുന്നോ അത്രത്തോളം സന്തോഷവും ഉണ്ടായിരിക്കും. ധനവാന് സന്തോഷമുണ്ടായിരിക്കില്ലേ. ആര്ക്കാണോ വളരെയധികം ധനമുള്ളത്, ദാനം ചെയ്യുന്നത്, കോളേജും സത്രവും ക്ഷേത്രവുമെല്ലാം ഉണ്ടാക്കുന്നത് അവര്ക്ക് അത്രയും സന്തോഷവും ഉണ്ടായിരിക്കും. ഇവിടെ നിങ്ങള്ക്ക് ലഭിക്കുന്നത് അവിനാശീ ജ്ഞാന രത്നങ്ങളാണ്. 21 ജന്മത്തേക്കുള്ള നശിക്കാത്ത സമ്പത്ത്. ആരാണോ നല്ല രീതിയില് ധാരണ ചെയ്ത് പിന്നീട് ദാനവും ചെയ്യുന്നത് അവര്ക്ക് നല്ല പദവി ലഭിക്കുന്നു. ചില കുട്ടിള് എഴുതാറുണ്ട് ബാബാ എനിക്ക് ജോലി ഉപേക്ഷിച്ച് ഈ ആത്മീയ സേവനത്തില് മുഴുകാന് ആഗ്രഹമുണ്ട്. പ്രൊജക്ടറും, പ്രദര്ശിനിയും കൊണ്ട് കറങ്ങണം. ഒരു തുള്ളിയെങ്കിലും ആര്ക്കെങ്കിലും ലഭിക്കുകയാണെങ്കില് മംഗളമുണ്ടാകും. ഇങ്ങനെ സേവനത്തിനുള്ള വളരെ താത്പര്യമുണ്ട്. ബാക്കി ഓരോരുത്തരുടേയും അവസ്ഥയെ ബാബയ്ക്കറിയാം. സേവനത്തോടൊപ്പം ഗുണവും വേണം. ക്രോധമുണ്ടായിരിക്കരുത്, തെറ്റായ ചിന്തകള് വരരുത്. വികാരങ്ങളുടെ ഒരസുഖവും ഉണ്ടായിരിക്കരുത്. നല്ല ആരോഗ്യമുണ്ടാ യിരിക്കണം. വികാരങ്ങള് ആരിലാണോ കുറവുള്ളത്, ബാബ പറയും ഇവര് ആരോഗ്യവാനാണ്. ബാബ മഹിമ പറയുമല്ലോ. ആരാരെല്ലാമാണ് മഹാരഥികള് അവര്ക്ക് മഹിമയുമുണ്ട്. മനുഷ്യര് പിന്നീട് അസുരന്മാരുടെയും ദേവതകളുടെയും യുദ്ധം കാണിച്ചിച്ച് ദേവതകള് ജയിച്ചതായി കാണിക്കുന്നു. ഇപ്പോള് നമ്മുടെ യുദ്ധം 5 വികാരങ്ങളാകുന്ന അസുരന്മാരോടാണ്. അല്ലാതെ അസുരനെന്ന ഒരു മനുഷ്യ വര്ഗ്ഗമില്ല, ആരിലാണോ ആസുരീയ സ്വഭാവമുള്ളത്, അവരെ തന്നെയാണ് അസുരനെന്ന് പറയുന്നത്. നമ്പര്വണ് ആസുരീയ സ്വഭാവം കാമത്തിന്റേതാണ്, അതുകൊണ്ടാണ് സന്യാസി ഇതിനെ ഉപേക്ഷിച്ച് ഓടുന്നത്. ഈ ആസുരീയ ഗുണങ്ങളെ ഉപേക്ഷിക്കുന്നതില് പരിശ്രമമുണ്ട്. കഴിയേണ്ടത് ഗൃഹസ്ഥത്തില് തന്നെയാണ് എന്നാല് ആസുരീയ സ്വഭാവം ഉപേക്ഷിക്കണം. പവിത്രമാകുന്നതിലൂടെ മുക്തിയും-ജീവന്മുക്തിയും ലഭിക്കുന്നു. എത്ര വലിയ പ്രാപ്തിയാണ്. സന്യാസി വീടും-കുടുംബവും ഉപേക്ഷിച്ച് ഓടിപ്പോകുന്നു, എന്നാല് പ്രാപ്തി ഒന്നും തന്നെയില്ല. ഈ ചിത്രങ്ങളില് മനസ്സിലാക്കുന്നതിനുള്ള എത്ര നല്ല-നല്ല കാര്യങ്ങളാണ്. മനുഷ്യര് കേവലം ചിത്രങ്ങളെ പ്രദര്ശിപ്പിക്കുക മാത്രമാണ് ചെയ്യാറുള്ളത്. വെറും ചിത്രം കാണുന്നതിന് വേണ്ടി എത്ര ആളുകളാണ് പോകുന്നത്. നേട്ടം ഒന്നും തന്നെയില്ല. ഇവിടെ ഈ ചിത്രങ്ങളില് എത്ര ജ്ഞാനമാണുള്ളത്, ഇതിലൂടെ വളരെയധികം നേട്ടമുണ്ടാകുന്നു. ഇതില് കലയുടെ കാര്യമൊന്നുമില്ല. ഉണ്ടാക്കുന്ന ആളിന്റെ സാമര്ത്ഥ്യവുമില്ല. അവരുടെ ചിത്രങ്ങളില് പേരെഴുതിയിട്ടുണ്ടായിരിക്കും. ചിത്രകാരനും പേര് ലഭിക്കുന്നു. ചിലര് ഇത്ര മാത്രം മനസ്സിലാക്കുന്നു ബാബയെ തീര്ച്ചയായും ഓര്മ്മിക്കണം. ഇത്ര മാത്രം പറഞ്ഞാലും പ്രജയായി. പ്രജകള് ധാരാളമുണ്ടാകണം. ഞാന് ജ്ഞാനത്തിന്റെ സാഗരനാണ്. ഒരു തുള്ളിയെങ്കിലും ആര്ക്കെങ്കിലും ലഭിച്ചാല് സ്വര്ഗ്ഗത്തിലേക്ക് വരിക തന്നെ ചെയ്യും.
നിങ്ങള് മനസ്സിലാക്കുന്നുണ്ട്, പ്രദര്ശിനിയിലൂടെയും, മേളയിലൂടെയും ധാരാളം പേരുടെ മംഗളമുണ്ടാകുന്നുണ്ട്. ഈശ്വരന് മംഗളകാരിയല്ലേ. നിങ്ങളുടെയും മംഗളമുണ്ടായിക്കൊണ്ടിരിക്കുന്നു. എന്നാല് ഇതില് പിന്നീട് സ്വയം വിചാര സാഗര മഥനം ചെയ്തുകൊണ്ടിരിക്കണം. സ്മൃതിയില് കൊണ്ടു വന്നുകൊണ്ടിരിക്കുകയാണെങ്കില് വളരെ നേട്ടമുണ്ടാകും. തെറ്റായ കാര്യങ്ങള് ഒരു കാതിലൂടെ കേട്ട് മറുകാതിലൂടെ കളയണം. ബാബ പറയുന്നു ഞാന് നിങ്ങളെ വളരെ നല്ല കാര്യങ്ങളാണ് കേള്പ്പിക്കുന്നത്. നമ്പര്വണ് മുഖ്യമായ കാര്യം ഒന്നുമാത്രമാണ് – ഏതൊരാള്ക്കും ബാബയുടെ പരിചയം നല്കൂ. ഒരു ബാബയെ ഓര്മ്മിക്കൂ അത്രമാത്രം, ഇതില് എല്ലാം തന്നെയുണ്ട്. ഭക്തി മാര്ഗ്ഗത്തില് ഇത്തരത്തിലുള്ള ധാരാളം പേരുണ്ട്. പറയൂ, നിങ്ങള് ഈ ചെയ്യുന്നത് വളരെ നല്ലതാണ്. വിരല് കൊണ്ട് സൂചന നല്കാറുണ്ട്, എല്ലാം പരമാത്മാവാണ് ചെയ്യിക്കുന്നത്. സര്വ്വരുടെയും മംഗളകാരിയായ ആ പരമാത്മാവ് മുകളിലാണ്. നിങ്ങള് ആത്മാക്കളും വസിക്കുന്നത് അവിടെ തന്നെയാണ്. ജ്ഞാനത്തിന്റെ ഈ എല്ലാ കാര്യങ്ങളും ഇപ്പോള് നിങ്ങള് മനസ്സിലാക്കുണ്ട്.
ബാബ പറയുന്നു, ഇപ്പോള് നിങ്ങളുടെ ഈ വസ്ത്രം (ശരീരം) ജീര്ണ്ണിച്ചിരിക്കുന്നു. സത്യ ത്രേതായുഗത്തില് എത്ര നല്ല വസ്ത്രമായിരുന്നു. ജീര്ണ്ണിച്ചിക്കുന്ന വസ്ത്രം ഇനി എത്ര സമയം ധരിക്കും. എന്നാല് ഇത് ആരും തന്നെ മനസ്സിലാക്കുന്നില്ല. ബാബ വന്ന് എപ്പോഴാണോ മനസ്സിലാക്കി തുന്നത് അപ്പോഴാണ് മനസ്സിലാക്കുന്നത്. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് – ജ്ഞാനം നല്കുന്നത് ഒരേ ഒരു ബാബയാണ്. ബാബ സാഗരമാണ്. ആരാണോ സാഗരത്തെ വിഴുങ്ങുന്നത് – അവരാണ് വിജയ മാലയിലെ മുത്താകുന്നത്. അവര് സദാ സേവനത്തില് മാത്രം തത്പരരായി കഴിയുന്നു. ബാബ വന്നിരിക്കുന്നത് തന്നെ രുദ്രമാല ഉണ്ടാക്കുന്നതിനാണ്. പിന്നീട് തിരിച്ച് പോകണം. എവിടെ നിന്നാണോ വന്നത് വീണ്ടും അവിടേക്ക് തന്നെ നമ്പര് ക്രമത്തില് പോകും. ക്രമം തെറ്റിച്ച് പോകാന് സാധിക്കില്ല. നാടകത്തില് അഭിനേതാക്കളുടെ വേഷം അതാത് സമയത്തല്ലേ ഉണ്ടായിരിക്കുക. ഇതിലും ഏതെല്ലാം അഭിനേതാക്കളാണോ ഉള്ളത് അവര് നമ്പര് ക്രമത്തില് അവരവരുടെ സമയത്ത് വന്ന് പോകും. ഈ പരിധിയില്ലാത്ത നാടകം നിര്മ്മിക്കപ്പെട്ടതാണ്. ബ്രഹ്മത്തില് നമ്മള് ആത്മാക്കള് ബിന്ദുവായി വസിക്കുന്നു. അവിടെ മറ്റെന്താണുണ്ടായിരിക്കുക. ഒരു ബിന്ദുവായ ആത്മാവ് എവിടെക്കിടക്കുന്നു, ഇത്രയും വലിയ ശരീരം എവിടെക്കിടക്കിടക്കുന്നു. ആത്മാവ് എത്ര ചെറിയ സ്ഥലമായിരിക്കും എടുക്കുന്നത്. ബ്രഹ്മ മഹത് തത്ത്വം എത്ര വലുതാണ്. ഏതുപോലെയാണോ ആകാശത്തിന് അറ്റമില്ലാത്തത്, അതുപോലെ ബ്രഹ്മ മഹത് തത്ത്വത്തിലും അറ്റമില്ല. പരിധി കണ്ടെത്താന് എത്രയാണ് പരിശ്രമിക്കുന്നത,് എന്നാല് കണ്ടെത്താന് സാധിക്കില്ല, എത്രയാണ് തല പുകയ്ക്കുന്നത്. എന്നാല് മറികടക്കാനോ കണ്ടുപിടിക്കാനോ ആയി ആങ്ങനെയൊരു സാധനമില്ല. സയന്സിന്റെ പൊങ്ങച്ചം എത്രയാണ്. യാതൊരു പ്രയോജനവുമില്ല. കേട്ടിട്ടില്ലേ – ആകാശം തന്നെ ആകാശം, പാതാളം തന്നെ പാതാളം. കരുതുന്നു ചന്ദ്രനിലും ലോകമുണ്ടായിരിക്കും. അതും ഡ്രാമയില് അവരുടെ പാര്ട്ടാണ്. പ്രയോജനമൊന്നും തന്നെയില്ല. ബാബ വന്ന് നമ്മളെ വിശ്വത്തിന്റെ അധികാരികളാക്കുന്നു. എത്ര നേട്ടമാണ്. ബാക്കി ചന്ദ്രനില് പോകുന്നതിലും, അദ്ഭുത മന്ത്രത്തിലൂടെ ഭസ്മമെടുക്കുന്നതിലും. . . . ഇതിലൂടെയെല്ലാം എന്ത് നേട്ടമാണുള്ളത്. ഇപ്പോള് നമ്മള് പരിധിയില്ലാത്ത ബാബയില് നിന്ന് പരിധിയില്ലാത്ത സമ്പത്ത് നേടുന്നു. കല്പ-കല്പം നേടി വന്നതാണ്. ലോകത്തിന്റെ ചരിത്രവും-ഭൂമിശാസ്ത്രവും ആവര്ത്തിക്കുന്നു. ഈ ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. ലോകത്തില് ആദ്യം കേവലം ഭാരതം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഭാരതവാസി തന്നെയായിരുന്നു വിശ്വത്തിന്റെ അധികാരിയായിരുന്നത്. അവിടെ ദേവതകള്ക്ക് മറ്റൊരു ഖണ്ഢത്തെക്കുറിച്ചുമറിയില്ല. ഇതെല്ലാം പിന്നീടാണ് വൃദ്ധി പ്രാപിക്കുന്നത്. പുതിയ-പുതിയ ധര്മ്മ സ്ഥാപകര് വന്ന് അവരവരുടെ ധര്മ്മം സ്ഥാപിക്കുന്നു. ബാക്കി അവരാരും തന്നെ സദ്ഗതി ചെയ്യുന്നില്ല, കേവലം ധര്മ്മം സ്ഥാപിക്കുന്നു. അവര്ക്ക് എന്ത് മഹിമയാണ് ഉണ്ടായിരിക്കുക! മുക്തിധാമത്തില് നിന്ന് പാര്ട്ടഭിനയിക്കാന് വരുന്നു. മനുഷ്യര് പറയുന്നു മോക്ഷത്തില് തന്നെ ഇരിക്കണം. ഈ പോക്കുവരവിന്റെ ചക്രത്തിലേക്ക് എന്തിനാണ് വരുന്നത്! എന്നാല് ഇതിലേക്ക് വരിക തന്നെ വേണം. പുനര്ജന്മം എടുക്കുക തന്നെ വേണം, പിന്നീട് തിരിച്ചും പോകണം. ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയുടെ ചക്രമാണ്. ലക്ഷം വര്ഷങ്ങളുടെ നാടകം ഉണ്ടായിരിക്കുകയില്ല. ഇത് യഥാര്ത്ഥമായ അനാദി നാടകമാണ്, ഇതിനെ ഈശ്വരീയ ഇന്ദ്രജാലമെന്ന് പറയുന്നു. രചയിതാവിന്റേയും രചനയുടേയും ഏതൊരു ഇന്ദ്രജാലമാണോ – അതിനെ അറിയണം. സൃഷ്ടി ചക്രത്തെ അറിയാന് ഇരുന്ന് പുരുഷാര്ത്ഥം ചെയ്യുന്ന ഒരു മനുഷ്യനും ഉണ്ടായിരിക്കില്ല. ഈ സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നത്, ഇത് ആരുടെയും ചിന്തയിലേക്കേ വരില്ല. ഏറ്റവും പഴയ ചിത്രം ശിവലിംഗത്തിന്റേതാണ്. ഭഗവാന് വന്നിരുന്നു പിന്നീട് അവരുടെ ഓര്മ്മ ചിഹ്നമുണ്ടാക്കുന്നു. ആദ്യം എപ്പോഴാണോ ശിവന്റെ പൂജ ആരംഭിക്കുന്നത് അപ്പോള് വജ്രത്തിന്റെ ശിവലിംഗമാണ് ഉണ്ടാക്കുന്നത്. പിന്നീട് എപ്പോഴാണോ ഭക്തി രജോ തമോയായി മാറുന്നത് അപ്പോള് കല്ലുകൊണ്ടുള്ളതും ഉണ്ടാക്കുന്നു. ശിവബാബ വജ്രം കൊണ്ടുള്ളതൊന്നുമല്ല. ബാബ ഒരു ബിന്ദുവാണ്, പൂജിക്കുന്നതിന് വേണ്ടി വലുതായി ഉണ്ടാക്കുന്നു. ചിന്തിക്കുന്നു നമുക്ക് വജ്രം കൊണ്ട് ശിവലിംഗമുണ്ടാക്കാം. സോമനാഥന്റെ ഇത്രയും വലിയ ക്ഷേത്രത്തില് ഒരു ബിന്ദു വെയ്ക്കുകയാണെങ്കില് മനസ്സിലാകുകയില്ല. ഭക്തി മാര്ഗ്ഗത്തില് എന്തൊക്കെയാണുള്ളതെന്ന് ബാബ മനസ്സിലാക്കി തരികയാണ്. ശാസ്ത്രജ്ഞന്മാര് കണ്ടുപിടുത്തങ്ങള് നടത്തിക്കൊണ്ടിരിക്കുന്നു. നല്ല-നല്ല സാധനങ്ങള് കണ്ടുപിടിച്ചു കൊണ്ടിരിക്കുന്നു. വിനാശത്തിനായുള്ളതും കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നുണ്ട്. മുന്പ് വൈദ്യുതി ഉണ്ടായിരുന്നില്ല. മണ്വിളക്കായിരുന്നു കത്തിച്ചിരുന്നത്.
ബാബ മനസ്സിലാക്കി തരുന്നു മധുര-മധുരമായ കുട്ടികളേ അല്പമായതില് തൃപ്തിയടയരുത്. നല്ല രീതിയില് ധാരണ ചെയ്ത് സാഗരത്തെ വിഴുങ്ങൂ. ആര് നല്ല രീതിയില് സേവനം ചെയ്യുന്നോ പദവിയും നല്ലത് നേടും. മുഴുവന് ദിവസവും സന്തോഷത്തിന്റെ രസം ഉയര്ന്നിരിക്കണം. ഇത് വളരെ മോശമായ ലോകമാണ്. ഇപ്പോള് ഇവിടെ നിന്ന് പോകും. പഴയ ലോകം ഇല്ലാതാകുക തന്നെ വേണം. തയ്യാറെടുപ്പുകള് നടന്നുകൊണ്ടിരിക്കുന്നുണ്ട്. ബാക്കി കുറച്ച് ദിവസങ്ങളാണുള്ളത്, ഇതില് എത്ര സേവനം ചെയ്യണം. മുഴുവന് ഭാരതത്തില് മാത്രമല്ല വിദേശത്തും എല്ലായിടത്തും ചക്രം കറങ്ങണം. പത്രങ്ങളിലൂടെ വിദേശങ്ങളിലെ കോണു-കോണുകള് വരെ പോലും അറിയണം. ഈ ഏണിപ്പടിയിലൂടെയെല്ലാം പെട്ടന്ന് തന്നെ മനസ്സിലാക്കും. ബാബ വന്നിരിക്കുന്നത് തന്നെ കുട്ടികളെ വീണ്ടും സ്വര്ഗ്ഗവാസിയാക്കുന്നതിനാണ്. തീര്ത്തും ലക്ഷ്മീ-നാരായണന് ഭാരതത്തില് തന്നെയാണ് രാജ്യം ഭരിച്ചത്. ഭാരതം പ്രാചീന ദേശമാണെന്ന് മഹിമ ധാരാളം പറയാറുണ്ട്. വളരെ മഹിമ പറയുന്നുണ്ട് ഭാരതം അങ്ങനെയായിരുന്നു, ഭാരതത്തില് ഇങ്ങനെയുള്ള പവിത്ര ദേവതകള് ഉണ്ടായിരുന്നു. നിങ്ങള്ക്കറിയാം നമ്മള് ബാബയില് നിന്ന് 21 ജന്മങ്ങളിലേക്കുള്ള പ്രാലബ്ധം നേടുന്നു. ബാബ വളരെ ലളിതമായാണ് പഠിപ്പിക്കുന്നത്. കാണിക്കുന്നുണ്ട് ദ്രൗപതിയുടെ കാല് തടവുന്നതായി, അങ്ങനെയൊന്നുമില്ല. ബാബ പറയുകയാണ് കുട്ടികള് ഭക്തി മാര്ഗ്ഗത്തില് കഷ്ടപ്പെട്ട് തളര്ന്ന് പോയിരിക്കുന്നു. ഇപ്പോള് ഞാന് നിങ്ങളുടെ തളര്ച്ച ദൂരീകരിക്കുന്നു, നിങ്ങള് അടി കൊണ്ട്-കൊണ്ട് പതിതമായിരിക്കുന്നു. ബാബ പറയുന്നു -ഞാന് നിങ്ങളുടെ തളര്ച്ച ദൂരെയകറ്റിക്കൊണ്ടിരിക്കുന്നു. പിന്നീടൊരിക്കലും ദുഃഖം കാണുകയില്ല. അല്പം പോലും ദുഃഖത്തിന്റെ പേരുണ്ടായിരിക്കില്ല. ബാക്കി പുരുഷാര്ത്ഥം ചെയ്ത് ഉയര്ന്ന പദവി നേടണം. ആരെങ്കിലും നല്ല പദവി നേടിയിട്ടുണ്ടെങ്കില് പറയില്ലേ – ഇവര് മുന് ജന്മത്തില് നല്ല കര്മ്മം ചെയ്തിട്ടുണ്ട്. മഹിമ ഉണ്ടായിരിക്കില്ലേ. എന്നാല് ആരും അറിയുന്നില്ല ഇവര് എപ്പോള് പുരുഷാര്ത്ഥം ചെയ്താണ് ഈ പദവി നേടിയതെന്ന്! ഇപ്പോള് ബാബ നിങ്ങളെ ഇങ്ങനെയുള്ള കര്മ്മം പഠിപ്പിക്കുന്നു. നിങ്ങളോടും പറയുന്നു നല്ല കര്മ്മം ചെയ്ത് ഉയര്ന്ന പദവി നേടൂ. ഇവിടെ മനുഷ്യരുടെ കര്മ്മം വികര്മ്മമാകുന്നു. അവിടം സ്വര്ഗ്ഗമാണ്. കര്മ്മം അകര്മ്മമായിരിക്കും. അവിടെ ഈ ജ്ഞാനം ഉണ്ടായിരിക്കില്ല. ബാബ പറയുന്നു – എനിക്ക് കര്മ്മങ്ങളുടെ ഗതിയെ അറിയാം. ഈ സമയം ആര് നല്ല കര്മ്മം ചെയ്യുമോ അവര് ഫലവും നല്ലത് നേടും. ഇത് കര്മ്മ ക്ഷേത്രമാണ്. ചിലര് വളരെ നല്ല കര്മ്മം ചെയ്യുന്നു. ചിലരുണ്ട് അവര്ക്ക് സേവനത്തിന്റെ മാത്രം ലഹരിയായിരിക്കും. ചോദിക്കുന്നു ബാബാ എന്നില് എന്തെങ്കിലും കുറവുണ്ടോ? അതോ ഇല്ലേ, സേവനം എത്രത്തോളം ചെയ്യാന് സാധിക്കുമോ അത്രത്തോളം ചെയ്യും. സേവനം അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കും. സേവനം ചെയ്യുന്നവരും വന്നുകൊണ്ടിരിക്കും. മനസ്സില് ചിന്തയുണ്ട് – ബാക്കി കുറച്ച് ദിവസങ്ങളാണുള്ളത്. ഇപ്പോള് ഇങ്ങനെയുള്ള പുരുഷാര്ത്ഥം ചെയ്യണം അതിലൂടെ അവിടെയും ഉയര്ന്ന പദവി നേടണം. ബാബ ജ്ഞാനത്തിന്റെ ഈ പുല്ല് കഴിപ്പിക്കുകയാണ്, പറയുന്നു അയവിറക്കിക്കൊണ്ടിരിക്കൂ എങ്കില് ധാരണ ഉറയ്ക്കും. സന്തോഷത്തിന്റെ രസവും ഉയരും. ധാരാളം സേവനം ചെയ്യണം, വളരെ പേര്ക്ക് സന്ദേശം നല്കണം. നിങ്ങള് സന്ദേശവാഹകന്റെ മക്കള് സന്ദേശവാഹകരാണ്. ഒരു ദിവസം വലിയ പത്രങ്ങളില് പോലും നിങ്ങളുടെ ചിത്രം വരും. വിദേശങ്ങള് വരെ പോലും പത്രങ്ങള് പോകുന്നില്ലേ. ചിത്രങ്ങളിലൂടെ മനസ്സിലാക്കും, ഈ ജ്ഞാനം ഈശ്വരീയ പിതാവിന്റേതാണ്. ബാക്കി പരിശ്രമമുള്ളത് മന്മനാഭവയാകുന്നതിനാണ്. ആ പരിശ്രമം ഭാരതവാസി മാത്രമാണ് ചെയ്യുന്നത്. ശരി –
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബ ഏതെല്ലാം നല്ല-നല്ല കാര്യങ്ങളാണോ കേള്പ്പിക്കുന്നത്, അതില് വിചാര സാഗര മഥനം നടത്തി വളരെ പേരുടെ മംഗളകാരിയാകണം. തെറ്റായ കാര്യങ്ങള് ഒരു കാതിലൂടെ കേട്ട് മറുകാതിലൂടെ കളയണം.
2) ഏതെങ്കിലും ആസുരീയ സ്വഭാവമുണ്ടെങ്കില് അതിനെ ഉപേക്ഷിക്കണം. ബാബ ഏതൊരു ജ്ഞാനമാകുന്ന പുല്ലാണോ കഴിപ്പിക്കുന്നത്, അതിനെ അയവിറക്കണം.
വരദാനം:-
താങ്കള് ഹോളീഹംസത്തിന്റെ സ്വരൂപമാണ് പവിത്രം, കര്ത്തവ്യമാണ് സദാ ഗുണങ്ങളാകുന്ന മുത്ത് കൊത്തിയെടുക്കുക. അവഗുണമാകുന്ന കല്ല് ഒരിക്കലും ബുദ്ധിയില് സ്വീകരിക്കരുത്. എന്നാല് ഈ കര്ത്തവ്യത്തെ പാലിക്കുന്നതിന് വേണ്ടി സദാ ഒരാജ്ഞ ഓര്മ്മയുണ്ടായിരിക്കണം മോശമായത് ചിന്തിക്കരുത്, കേള്ക്കരുത്, മോശമായത് സംസാരിക്കരുത്… ആരാണോ സദാ ഈ ആജ്ഞയെ സ്മൃിയില് വയ്ക്കുന്നത് അവര് സദാ സാഗര തീരത്ത് കഴിയുന്നു. ഹംസങ്ങളുടെ സ്ഥാനം തന്നെ സാഗരമാണ്.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!