25 November 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
24 November 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ - തന്റെ ഭാഗ്യത്തെ ശ്രേഷ്ഠമാക്കുന്നതിനായി ആത്മീയ സേവനത്തില് താല്പ്പര്യം വെയ്ക്കു, സര്വ്വര്ക്കും ജ്ഞാനധനം ദാനം ചെയ്തുകൊണ്ടിരിക്കു.
ചോദ്യം: -
ഇന്ന് വരെ ഒരു മനുഷ്യനും നല്കാന് സാധിക്കാത്ത ഏതൊരു ശ്രീമത്താണ് ആത്മീയ അച്ഛന് നല്കുന്നത്?
ഉത്തരം:-
ഹേ ആത്മീയ കുട്ടികളെ, നിങ്ങള് ദധീചി ഋഷിയെ പോലെ എല്ലുകള് ഈ ആത്മീയ സേവനത്തില് നല്കു. ബാബയില് നിന്നും ലഭിച്ചിരിക്കുന്ന അവിനാശി ജ്ഞാന രത്നങ്ങളുടെ ദാനം ചെയ്യു. ഇതാണ് സത്യമായ സേവ. ഇങ്ങനെയുള്ള സേവനം ചെയ്യുന്നതിനുള്ള നിര്ദ്ദേശം ഒരു മനുഷ്യര്ക്കും നല്കാന് സാധിക്കില്ല. ആത്മീയ സേവനം ചെയ്യുന്നവര് സന്തോഷത്താല് നൃത്തം ചെയ്തുകൊണ്ടിരിക്കും. ഭാഗ്യം ഉയര്ന്നുകൊണ്ടിരിക്കും.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
ഈ ലോകം മാറിയാലും..
ഓം ശാന്തി. കുട്ടികള് ഗീതത്തിന്റെ രണ്ടു വരികള് കേട്ടു. ഈ ഗീതം അജ്ഞാനികളുടെയാണ്. ആരുടെയെങ്കിലും വിവാഹ നിശ്ചയം കഴിഞ്ഞാല് പിന്നെ ആ പതീ-പത്നിമാര് പരസ്പരം ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്നത് ഉറപ്പാണ്. വിരളം ചിലര് പേര് മാത്രം പരസ്പരം യോജിച്ച് പോകുവാന് പറ്റുന്നില്ലങ്കില് ഉപേക്ഷിക്കുന്നു. നിങ്ങള് കുട്ടികള് ഇവിടെ ആരോടാണ് പ്രതിജ്ഞ എടുക്കുന്നത്? ഈശ്വരനോടാണ്. ആ ഈശ്വരനോട് നിങ്ങള് കുട്ടികളുടെ അഥവാ സജിനിമാരുടെ വിവാഹ നിശ്ചയം നടന്നിരിക്കുകയാണ്. എന്നാല് ഇങ്ങനെ വിശ്വത്തിന്റെ അധികാരി ആക്കുന്ന ബാബയെ പോലും ഉപേക്ഷിക്കുന്നവരുണ്ട്. നിങ്ങള് കുട്ടികള് ഇവിടെ മധുബനില് ഇരിക്കുകയാണ്. പരിധിയില്ലാത്ത ബാപ്ദാദ ഇപ്പോള് എത്തിയിരിക്കുന്നു എന്ന് ഇവിടെ നിങ്ങള് മനസിലാക്കുന്നു. നിങ്ങള് ഇവിടെ ഇരിക്കുമ്പോഴഴുള്ള അവസ്ഥ പുറത്തുള്ള സെന്റററുകളില് ഉണ്ടാവുകയില്ല. ഇവിടെ നിങ്ങള് മനസ്സിലാക്കുന്നു, ബാപ്ദാദ എത്തിക്കഴിഞ്ഞുവെന്ന്. പുറത്ത് സെന്ററുകളില് മനസ്സിലാക്കും, ബാബ കേള്പ്പിച്ച മുരളി ഇപ്പോള് എത്തിയിരിക്കുന്നു എന്ന്. അവിടെയും ഇവിടെയും തമ്മില് വളരെ വ്യത്യാസമുണ്ട് കാരണം നിങ്ങള് ഇവിടെ പരിധിയില്ലാത്ത ബാപ്ദാദയുടെ സന്മുഖത്താണ് ഇരിക്കുന്നത്. അവിടെ നിങ്ങള് സന്മുഖത്തല്ല. സന്മുഖത്ത് പോയി മുരളി കേള്ക്കാന് ആഗ്രഹമുണ്ട്. ഇവിടെ നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട് ബാബ വന്നിരിക്കുന്നു. മറ്റു സത്സംഗങ്ങളില് ഇന്ന സ്വാമി വരുമെന്ന് മനസിലാക്കുന്നു. എന്നാല് ഈ വിചാരവും എല്ലാവര്ക്കും ഏകരസമായിരിക്കില്ല. ചിലര്ക്ക് ബന്ധുക്കളുടെ ഓര്മ്മ വരും. ബുദ്ധി ഒരു ഗുരുവിനോടൊപ്പം പോലും ഇരിക്കുന്നില്ല. സ്വാമിയുടെ ഓര്മ്മയില് ഇരിക്കുന്നവര് വിരളം പേര് ആയിരിക്കും. ഇവിടെയും അങ്ങനെയാണ്. സര്വ്വരും ശിവബാബയുടെ ഓര്മ്മയിലാണ് ഇരിക്കുന്നത് എന്നൊന്നും പറയാന് സാധിക്കില്ല. ബുദ്ധി ഓടിക്കൊണ്ടിരിക്കുന്നു. ബന്ധുമിത്രാദികളുടെ ഓര്മ്മ വരുന്നു. എപ്പോഴും ഒരേഒരു ശിവബാബയുടെ സന്മുഖത്ത് ഇരിക്കാന് സാധിക്കുകയാണെങ്കില് അത് മഹാ സൗഭാഗ്യമാണ്. വളരെ വിരളം പേര്ക്കു മാത്രമേ ബാബയെ നിരന്തരമായി ഓര്മ്മിക്കാന് സാധിക്കുന്നുള്ളു. ഇവിടെ ശിവബാബയുടെ സന്മുഖത്തിരിക്കുമ്പോള് വളരെ സന്തോഷം ഉണ്ടായിരിക്കണം. څഗോപിവല്ലഭന്റെ ഗോപഗോപികമാരോടു ചോദിക്കു അതീന്ദ്രിയ സുഖമെന്താണെന്ന്چ എന്നത് സംഗമയുഗത്തെക്കുറിച്ചുള്ള മഹിമയാണ്. ഇവിടെ നിങ്ങള് ബാബയുടെ ഓര്മ്മയിലാണ് ഇരിക്കുന്നത്. നമ്മള് ഇപ്പോള് ഈശ്വരന്റേതായിരിക്കുന്നു ഭാവിയില് ദേവതകളുടെ മടിയല് വരും. ചില കുട്ടികളുടെ ബുദ്ധിയില് ഇന്ന ചിത്രത്തില് ഈ തിരുത്തല് കൊണ്ടുവരണം, ഇന്നത് എഴുതണം എന്ന സേവനത്തിന്റെ വിചാരം വരുന്നു. എന്നാല് നല്ല കുട്ടികളാണെങ്കില് മനസിലാക്കും ഇപ്പോള് ബാബ പറയുന്നത് മാത്രം കേള്ക്കണം, വേറൊരു സങ്കല്പ്പവും വരാന് അനുവദിക്കില്ല. ബാബ ജ്ഞാന രത്നങ്ങളാല് സഞ്ചി നിറച്ചു തരാന് വന്നിരിക്കുകയാണ് അതുകൊണ്ട് ബാബയുമായി മാത്രം ബുദ്ധിയോഗം വെയ്ക്കണം. ക്രമമനുസരിച്ചാണ് ധാരണ ചെയ്യുന്നത്. ചിലര് നല്ല രീതിയില് ധാരണ ചെയ്യുന്നു, ചിലര് അല്പം മാത്രം ധാരണ ചെയ്യുന്നു. ബുദ്ധിയോഗം മറ്റു വശങ്ങളിലേക്ക് ഓടിക്കൊണ്ടിരുന്നാല് ധാരണയുണ്ടാകില്ല. പരിപക്വത ഇല്ലാത്തവരാകും. ഒന്നു രണ്ടു പ്രാവശ്യം മുരളി കേട്ടിട്ടും ധാരണയുണ്ടാകുന്നില്ലെങ്കില് ശീലം ഉറച്ചതാകും. പിന്നെ എത്ര തന്നെ കേട്ടുകൊണ്ടിരുന്നാലും ധാരണയുണ്ടാകില്ല. മറ്റാര്ക്കും കേള്പ്പിച്ചു കൊടുക്കാനും സാധിക്കില്ല. ധാരണ ഉള്ളവര്ക്കേ സേവനം ചെയ്യുവാന് താല്പര്യമുണ്ടാകൂ, അവര് ഉത്സാഹത്തോടെ സേവനത്തിനായി ഓടി നടക്കും. ഈ ജ്ഞാനധനം ഒരേ ഒരു ബാബയുടെ പക്കലല്ലാതെ മറ്റാരുടെയും അടുത്തില്ല. അതുകൊണ്ട് ഈ ജ്ഞാനധനം ദാനം ചെയ്യണം എന്ന വിചാരം കുട്ടികള്ക്ക് വരും. സര്വ്വര്ക്കും ഒരു പോലെ ധാരണയുണ്ടാകില്ലെന്ന് ബാബയ്ക്കറിയാം. സര്വ്വര്ക്കും ഏകരസമായി ഉയര്ന്ന പദവി നേടാന് സാധിക്കില്ല. അതുകൊണ്ട് ബുദ്ധി മറ്റുവശങ്ങളിലേക്ക് അലഞ്ഞു കൊണ്ടിരിക്കുന്നു. ഭാവിയിലെ ഭാഗ്യം ശ്രേഷ്ഠമാക്കാന് സാധിക്കില്ല. പിന്നെ ചിലര് ഏതെങ്കിലും സ്ഥൂല സേവനത്തില് തന്റെ എല്ലുകള് പോലും നല്കി സര്വ്വരേയും തൃപ്തിപ്പെടുത്തുന്നു. ഭോജനം തയ്യാറാക്കുക, കഴിപ്പിക്കുക ഇതും വിഷയമാണല്ലോ. സേവനം ചെയ്യാന് താല്പര്യമുള്ളവര്ക്ക് വായിലൂടെ ജ്ഞാനം പറയാതിരിക്കാന് സാധിക്കില്ല. എന്നാലും ദേഹാഭിമാനം ഇല്ലല്ലോ, മുതിര്ന്നവര്ക്ക് ബഹുമാനം നല്കുന്നുണ്ടോ ഇല്ലയോ എന്നും ബാബ നോക്കുന്നുണ്ട്. മുതിര്ന്ന മഹാരഥികള്ക്ക് ബഹുമാനം നല്കണം. ചില ചെറിയവര് അവരുടെ ബുദ്ധിശക്തിയാല് തീവ്രഗതിയില് പുരോഗമിക്കുന്നു, സമര്ത്ഥരാകുന്നു. അതുകൊണ്ട് മുതിര്ന്നവര് അവര്ക്ക് ബഹുമാനം നല്കേണ്ടതായി വരുന്നു. സേവനം ചെയ്യാനുള്ള താല്പര്യം കാണുമ്പോള് ബാബയ്ക്ക് സന്തോഷമാകില്ലേ ? ഇന്ന കുട്ടി നന്നായി സേവനം ചെയ്യും എന്ന് സന്തോഷം ഉണ്ടാകും. ദിവസം മുഴുവനും പ്രദര്ശിനിയില് മനസിലാക്കിക്കൊടുക്കാനുള്ള അഭ്യാസം ചെയ്യണം. പ്രജകള് വളരെയധികം തയ്യാറാകണ്ടേ? പ്രജകള് ലക്ഷകണക്കിന് വേണം. വേറൊരു ഉപായവുമില്ല. സൂര്യവംശി, ചന്ദ്രവംശി, രാജാറാണി, പ്രജ സര്വ്വരും ഇവിടെ തയ്യാറാകണം. അപ്പോള് എത്ര സേവനം ചെയ്യണം? ഇപ്പോള് ഞങ്ങള് ബ്രാഹ്മണനായിരിക്കുകയാണ് എന്ന് കുട്ടികളുടെ ബുദ്ധിയിലുണ്ട് എന്നാല് വീട്ടില് ഗൃഹസ്ഥത്തില് ഇരിക്കുന്നതുകൊണ്ട് ഓരോരുത്തരുടെയും അവസ്ഥ അവരവരുടേതാണ്. വീടൊന്നും ഉപേക്ഷിക്കേണ്ട ആവശ്യമില്ല. ബാബ പറയുന്നു വീട്ടില് ഇരുന്നുകൊള്ളു എന്നാല് ഈ പഴയ ലോകം നശിച്ചിരിക്കുകയാണ് എന്ന നിശ്ചയം ബുദ്ധിയില് വയ്ക്കണം. നമ്മുടെ കാര്യങ്ങള് ഇപ്പോള് ബാബയുമായാണ്. കല്പം മുമ്പ് ആരൊക്കെ ഈ ജ്ഞാനം സ്വീകരിച്ചിട്ടുണ്ടോ അവര് മാത്രമേ ഇത് സ്വീകരിക്കു എന്നും നിങ്ങള്ക്കറിയാം. ഓരോ നിമിഷവും തനി ആവര്ത്തനമാണ് നടക്കുന്നത്. ആത്മാവില് ജ്ഞാനമില്ലേ? ബാബയുടെ പക്കലും ജ്ഞാനമുണ്ട്. നിങ്ങള് കുട്ടികളും ബാബയെപ്പോലെയാകണം, പോയിന്റ് ധാരണ ചെയ്യണം. എല്ലാ പോയിന്റുകളും ഒറ്റയടിക്കല്ല മനസിലാക്കി തരുന്നത്. ലക്ഷ്യം ദൃഢമാക്കി തരുന്നു. വിനാശവും തൊട്ടുമുന്നിലുണ്ട്. ഇത് അതേ വിനാശമാണ്. സത്യ- ത്രേതായുഗത്തില് യുദ്ധം ഒന്നും ഉണ്ടാകില്ല പിന്നീട് വളരെ ധര്മ്മങ്ങള് ഉണ്ടായപ്പോള്, സൈന്യം വലുതായപ്പോളാണ് യുദ്ധം ആരംഭിച്ചത്. ആദ്യമാദ്യം ആത്മാക്കള് സതോപ്രധാന അവസ്ഥയില് ഭൂമിയിലേക്കിറങ്ങുന്നു. പിന്നീട് സതോ രാജാ, തമോ അവസ്ഥയിലേക്ക് വരുന്നു. ഇതൊക്കെ ബുദ്ധിയില് വയ്ക്കണം. രാജധാനി എങ്ങനെയാണ് സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്? ഇവിടെയിരിക്കുമ്പോള് ഇത് ബുദ്ധിയില് ഉണ്ടാകണം. ശിവബാബ വന്ന് നമ്മള്ക്ക് ഖജനാവ് നല്കുകയാണെന്നുള്ളത് ബുദ്ധിയില് ധാരണ ചെയ്യണം. നല്ല നല്ല കുട്ടികള് എഴുതി എടുക്കുന്നു, എഴുതി എടുക്കുന്നത് നല്ലതാണ് കാരണം ഇന്ന് ഈ വിഷയത്തെക്കുറിച്ച് മനസ്സിലാക്കി കൊടുക്കാം എന്ന് ബുദ്ധിയില് വിഷയങ്ങള് വരും. ബാബ പറയുന്നു ഞാന് നിങ്ങള്ക്ക് എത്ര ഖജനാവാണ് നല്കിയിരുന്നത്! സത്യ- ത്രേതായുഗത്തില് നിങ്ങളുടെ അടുത്ത് അളവറ്റ ധനം ഉണ്ടായിരുന്നു പിന്നീട് വാമമാര്ഗത്തിലേക്ക് പോയതു കൊണ്ടാണ് ധനം കുറഞ്ഞുപോയത്. സന്തോഷവും കുറഞ്ഞു പോയി. ഓരോ വികര്മ്മങ്ങളൊക്കെ ഉണ്ടാകുവാന് തുടങ്ങി. താഴേക്കിറങ്ങി ഇറങ്ങി കലകളൊക്കെ കുറഞ്ഞുപോയി. സതോപ്രധാനം, സതോ, രജോ, തമോ, തുടങ്ങി അവസ്ഥകളില്ലേ? സതോയില് നിന്ന് രജോയിലേക്ക് പെട്ടെന്ന് വന്നു എന്നല്ല. തമോപ്രധാന അവസ്ഥയിലേക്കും പതുക്കെ പതുക്കെയാണ് ഇറങ്ങുന്നത്. അതിലും സതോ, രജോ, തമോ അവസ്ഥകള് ഉണ്ട്. പെട്ടെന്ന് തമോപ്രധാനമാകില്ല. പതുക്കെ പതുക്കെ പടികള് ഇറങ്ങി കൊണ്ടിരിക്കും. കലകള് കുറഞ്ഞു പോകും. ഇപ്പോള് ചാടണം കാരണം തമോപ്രധാനത്തില് നിന്ന് സതോപ്രധാമാകന് സമയം കുറച്ചേയുള്ളു. څകയറിയാല് വൈകുണ്ഡ രസം കുടിക്കാംچ എന്ന് പറയാറുണ്ട്. കാമത്തിന്റെ ചാട്ടവാറടി ഏല്ക്കുമ്പോളാണ് പൂര്ണ്ണമായും തവിടുപൊടിയാകുന്നത്. മനുഷ്യര് ജീവഹത്യ ചെയ്യുമ്പോള് എല്ലുകള് എല്ലാം ഒടിഞ്ഞുപോകുന്നതുപോലെയാകും. ആത്മഹത്യ എന്നല്ല ജീവഹത്യ എന്നാണ് പറയാറ്. അതുപോലെ ഇതും ആത്മാവിന്റെ ഹത്യയാകുന്നു അതായത് സമ്പാദ്യം മുഴുവന് ഇല്ലാതാകുന്നു. ഇവിടെ ബാബയില് നിന്ന് ആസ്തി നേടണം, ബാബയെ ഓര്മ്മിക്കണം കാരണം ബാബയില് നിന്നാണ് ചക്രവര്ത്തി പദവി ലഭിക്കുന്നത്. ഞാന് ബാബയെ ഓര്മ്മിച്ച് ഭാവിയിലേക്ക് എത്ര സമ്പാദിച്ചു? എത്ര അന്ധന്മാര്ക്ക് ഊന്നുവടിയായി? ഇത് തന്നോടുതന്നെ ചോദിക്കണം. ഈ പഴയ ലോകം മാറിക്കൊണ്ടിരിക്കുകയാണെന്നുള്ള സന്ദേശം ഓരോ വീടുകളിലും എത്തിക്കണം. ബാബ പുതിയ ലോകത്തിലേക്കുവേണ്ടി രാജയോഗം പഠിപ്പിക്കുകയാണ്. ഏണിപ്പടിയില് ഇത് കാണിച്ചിട്ടുണ്ട്. ഈ ചിത്രം ഉണ്ടാക്കുവാന് പരിശ്രമമുണ്ട്. മറ്റുള്ളവര്ക്ക് സഹജമായി മനസിലാക്കാന് പറ്റുന്ന രീതിയില് ചിത്രമുണ്ടാക്കുവാന് ദിവസം മുഴുവന് ബാബക്ക് സങ്കല്പ്പം ഉണ്ടാകുന്നു. ലോകത്തിലുള്ള എല്ലാവരുമൊന്നും വരില്ല. ദേവിദേവതാധര്മ്മത്തിലുള്ളവരേ വരൂ. നിങ്ങളുടെ സേവനം വളരെയധികം നടക്കണം. നിങ്ങള്ക്കറിയാം നമ്മുടെ ക്ലാസ്സ് എപ്പോള്വരെ നടക്കുമെന്ന്! അവര് കല്പത്തിന് ലക്ഷക്കണക്കിന് വര്ഷം ആയുസ്സുണ്ടെന്ന് കരുതുന്നതു, അതിനാല് ശാസ്ത്രങ്ങളെല്ലാം കേള്പ്പിച്ചു കൊടുത്തുകൊണ്ടിരിക്കുകയാണ്. സര്വ്വരുടേയും സദ്ഗതി ദാതാവ് അന്ത്യസമയത്ത് വരും, തന്റെ ശിഷ്യന്മാര്ക്ക് ഗതിയുണ്ടാകും, പിന്നെ തങ്ങളും പോയി ജ്യോതിയില് ലയിച്ചു ചേരുമെന്നു അവര് വിശ്വസിക്കുന്നു. എന്നാല് ഇങ്ങനെ സംഭവിക്കില്ല. നാം അമരനായ ബാബയിലൂടെ സത്യം സത്യമായ അമരകഥ കേള്ക്കുകയാണെന്ന് നിങ്ങള്ക്കറിയാം എങ്കില് അമരനായ ബാബ എന്താണോ പറയുന്നത് അത് മാനിക്കണം. എന്നെ ഓര്മ്മിക്കൂ കൂടാതെ പവിത്രമാകൂ എന്ന് മാത്രമാണ് പറയുന്നത്. ചെയ്യുന്നില്ലെങ്കില് വളരെ ശിക്ഷകള് അനുഭവിക്കേണ്ടി വരും, പദവിയും കുറഞ്ഞു പോകും. സേവനത്തിനു വേണ്ടി പരിശ്രമം ചെയ്യണം. ദധീചി ഋഷിയെക്കുറിച്ച് ഉദാഹരണം പറയാറുണ്ട് അതായത് അദ്ദേഹം എല്ലുകള് പോലും സേവനത്തിനുവേണ്ടി നല്കി. അതുപോലെ തന്റെ ശരീരത്തെക്കുറിച്ച് പോലും വിചാരിക്കാതെ സേവനം ചെയ്യുന്നതിനെയാണ് പറയുന്നത് എല്ലുകൊടുത്തുള്ള സേവനം. മറ്റൊന്നാണ് ആത്മീയ എല്ലുകൊടുത്തുള്ള സേവനം. ആത്മീയ സേവനം ചെയ്യുന്നവര് ആത്മീയ ജ്ഞാനം കേള്പ്പിച്ചുകൊണ്ടിരിക്കും. ജ്ഞാനമാകുന്ന ധനം ദാനം ചെയ്ത് സന്തോഷത്തില് നൃത്തം ചെയ്തുകൊണ്ടിരിക്കും. ലോകത്തില് മനുഷ്യര് ചെയ്യുന്ന സേവനമൊക്കെ ഭൗതിക സേവനമാണ്. ശാസ്ത്രങ്ങള് ഇരുന്നു കേള്പ്പിച്ചുകൊടുക്കുന്നത് ആത്മീയ സേവനമല്ല. ആത്മീയ സേവനം ബാബ മാത്രമാണ് പഠിപ്പിച്ചുതരുന്നത്. ആത്മീയ അച്ഛന് വന്നിട്ടാണ് ആത്മീയ കുട്ടികള്ക്ക് (ആത്മാക്കള്) പഠിപ്പിച്ചു തരുന്നത്. നിങ്ങള് ഇപ്പോള് സത്യയുഗമാകുന്ന പുതിയ ലോകത്തിലേക്ക് പോകുന്നതിനുവേണ്ടി തയ്യാറെടുപ്പ് നടത്തുകയാണ്. അവിടെ നിങ്ങളില് നിന്ന് ഒരു വികര്മ്മവും ഉണ്ടാകില്ല. അതാണ് രാമരാജ്യം. അവിടെ കുറച്ചുപേരെ ഉണ്ടാവുകയുള്ളു. അവിടെ വരേണ്ട ആ കുറച്ച് പേര് ഇവിടെ വന്നു പഠിക്കും. ഇപ്പോള് രാവണരാജ്യത്തില് സര്വ്വരും ദുഃഖിതരല്ലേ ? ഈ മുഴുവന് ജ്ഞാനവും നിങ്ങളുടെ ബുദ്ധിയില് ക്രമമായി പുരുഷാര്ത്ഥമനുസരിച്ചാണുളളത്. ഈ ഏണിപ്പടിയുടെ ചിത്രത്തില് മുഴുവന് ജ്ഞാനവും ഉണ്ട്. ഈ ചിത്രം ഉണ്ടാക്കുവാനായി യന്ത്രം വേണം. ആ ഗവണ്മെന്റിന്റെ പത്രങ്ങള് ദിവസവും എത്രയാണ് അച്ചടിക്കുന്നത്, എത്ര കാര്യങ്ങളാണ് നടക്കുന്നത്. ഇവിടെ എല്ലാം കൈകള്ക്കൊണ്ട് തയ്യാറാക്കേണ്ടി വരുന്നു.
ബാബ പറയുന്നു ഈ അന്തിമജന്മത്തില് പവിത്രമായിരിക്കു എങ്കില് പവിത്രലോകത്തിന്റെ അധികാരിയാകാന് സാധിക്കും. ഈ ജ്ഞാനം മറ്റാരുടെയും പക്കലില്ല. ഈ ഏണിപ്പടിയുടെ ചിത്രത്തില് മറ്റ് ധര്മ്മങ്ങളുടെ വാര്ത്തകള് എവിടെയെന്ന് അവര് ചോദിക്കും. അത് ഈ ഗോളത്തിന്റെ ചിത്രത്തില് കാണിച്ചിട്ടുണ്ട്. അവര് പുതിയ ലോകത്തില് വരുകയില്ല. അവര്ക്ക് ശാന്തി ലഭിക്കുന്നു. സ്വര്ഗ്ഗത്തിലുണ്ടായിരുന്നത് ഭാരതവാസികളല്ലേ? ഭാരതത്തിലാണ് ബാബ രാജയോഗം പഠിപ്പിക്കാന് വരുന്നത് അതുകൊണ്ടാണ് ഭാരതത്തിന്റെ പ്രാചീന രാജയോഗം സര്വ്വരും ഇഷ്ടപ്പെടുന്നത.് പുതിയ ലോകത്തില് ഭാരതം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് ഈ ചിത്രത്തിലൂടെ അവര്ക്ക് സ്വയം മനസ്സിലാക്കാന് സാധിക്കും. ക്രിസ്തു വന്ന് എങ്ങനെയാണ് ധര്മ്മം സ്ഥാപിച്ചത് എന്ന് തന്റെ ധര്മ്മത്തെക്കുറിച്ചും അവര് മനസ്സിലാക്കും. ഈ സമയം അദ്ദേഹവും യാചകന്റെ രൂപത്തിലാണ്, സര്വ്വരും തമോപ്രധാനമാണ്. ഇത് രചയിതാവിന്റെയും രചനയുടെയും എത്രവലിയ ജ്ഞാനമാണ്! ഞങ്ങള്ക്ക് ആരുടെയും ധനത്തിന്റെ ആവശ്യമില്ലന്ന് നിങ്ങള്ക്ക് പറയാന് സാധിക്കും. ധനം കൊണ്ട് ഞങ്ങള് എന്തു ചെയ്യാനാണ്! നിങ്ങള് ഇതു കേള്ക്കു കൂടാതെ മറ്റുള്ളവര്ക്ക് പറഞ്ഞുകൊടുക്കുവാനായി ഈ ചിത്രങ്ങളൊക്കെ അച്ചടിക്കു എന്നു പറയൂ. ഈ ചിത്രങ്ങളിലൂടെയാണ് കാര്യങ്ങള് നടക്കേണ്ടത്. ഹാള് ഉണ്ടാക്കൂ, അവിടെ ഈ ജ്ഞാനം പറഞ്ഞു കൊടുക്കാം അല്ലാതെ ഞങ്ങള് ധനം വാങ്ങി എന്തു ചെയ്യാനാണ്? നിങ്ങളുടെ വീടിന്റെ മംഗളമാണ് ഉണ്ടാകുന്നത.് നിങ്ങള് ഏര്പ്പാട് മാത്രം ചെയ്യു, വളരെയധികം പേര് വന്ന് കേള്ക്കും എന്ന് അവരോട് പറയു. രചനയുടെയും രചയിതാവിന്റെയും ജ്ഞാനം വളരെ നല്ലതാണ്. ഇത് മനുഷ്യരാണ് മനസിലാക്കേണ്ടത്. വിദേശത്തുള്ളവര് ഈ ജ്ഞാനം കേട്ട് വളരെ ഇഷ്ടപ്പെടും, വളരെ സന്തോഷിക്കും. ഞങ്ങള് ബാബയോട് യോഗം വെച്ചാല് വികര്മ്മം വിനാശമാകുമെന്ന് അവര് മനസ്സിലാക്കും. സര്വ്വര്ക്കും ബാബയുടെ പരിചയം നല്കണം. ഈ ജ്ഞാനം ഗോഡ് ഫാദറിനല്ലാതെ മറ്റാര്ക്കും നല്കാന് സാധിക്കില്ലെന്ന് മനസ്സിലാക്കും. ഖുദാ ആണ് ബഹിശ്ത് സ്ഥാപിച്ചതെന്ന് അവര് പറയുന്നു. എന്നാല് ഖുദാ എങ്ങനെയാണ് വരുന്നതെന്ന് ആര്ക്കും അറിയില്ല. നിങ്ങളുടെ കാര്യം കേട്ട് വളരെ സന്തോഷിക്കും. പിന്നെ പരിശ്രമിച്ച് യോഗം പഠിക്കും. തമോപ്രധാനത്തില് നിന്ന് സതോപ്രധാനമാകാന് പുരുഷാര്ത്ഥം ചെയ്യും. സേവനത്തിനു വേണ്ടി വളരെ ചിന്തനം ചെയ്യണം. ഭാരതത്തില് മിടുക്ക് കാട്ടണം, അപ്പോള് വിദേശത്തേക്ക് സേവയ്ക്ക് അയക്കും. പുതിയ ലോകം തയ്യാറാക്കുവാനായി സമയമൊന്നും എടുക്കില്ലെന്ന് മനുഷ്യര് മനസിലാക്കും. എവിടെയെങ്കിലും ഭൂമികുലുക്കം ഉണ്ടായാല് 2-3 വര്ഷത്തിനുള്ളില് പുതിയ കെട്ടിടങ്ങള് നിര്മ്മിക്കുന്നു. ജോലിക്കാരുടെ എണ്ണം എത്ര കൂടുതലാണോ അതിനനുസരിച്ച് പെട്ടെന്ന് കെട്ടിടം ഉണ്ടാക്കും. ഒരു മാസത്തിനുള്ളില് തന്നെ കെട്ടിടം നിര്മ്മിക്കാന് സാധിക്കും. ജോലിക്കാര്, സാധനങ്ങള് തുടങ്ങി എല്ലാം തയ്യാറാണെങ്കില് ഉണ്ടാക്കുവാന് സമയമൊന്നും എടുക്കില്ല. വിദേശത്ത് കെട്ടിടങ്ങള് എങ്ങനെയാണ് നിര്മ്മിക്കുന്നത്? മിനിറ്റ് മോട്ടറിലൂടെയാണ്. എങ്കില് പിന്നെ സ്വര്ഗ്ഗത്തില് എത്ര പെട്ടെന്നായിരിക്കും നിര്മ്മിക്കുക. സ്വര്ണ്ണവും വെള്ളിയും നിങ്ങള്ക്ക് വളരെയധികം ലഭിക്കും. സ്വര്ണ്ണം, വെള്ളി, വജ്രം തുടങ്ങിയവ ഖനികളില് നിന്ന് കൊണ്ടുവരുന്നു. ഈ വിദ്യകളൊക്കെ പഠിച്ചുകൊണ്ടിരിക്കുകയാണ്. സയന്സിന് എത്ര അഹങ്കാരമാണ്. ഈ സയന്സ് പിന്നീട് അവിടെയും ഉപയോഗപ്പെടും. ഈ പഠിക്കുന്നവര് അവിടെ അടുത്ത ജന്മമെടുത്ത് സഹയോഗം നല്കും. ആ സമയം മുഴുവന് ലോകവും പുതിയതാകുന്നു, രാവണ രാജ്യം ഇല്ലാതാകുന്നു. 5 തത്വങ്ങളും നിയമപ്രകാരം സേവനം ചെയ്യും. ഭൂമി സ്വര്ഗ്ഗമാകുന്നു. അവിടെ ഒരു ഉപദ്രവവുമുണ്ടാകില്ല. രാവണരാജ്യം തന്നെയില്ല, സര്വ്വതും സതോപ്രധാനമായിരിക്കും. ഏറ്റവും നല്ല കാര്യം എന്തെന്നാല് ബാബയോട് വളരെ സ്നേഹമുണ്ടായിരിക്കണം. ബാബ എന്ത് നിര്ദ്ദേശമാണോ നല്കുന്നത് അത് ധാരണ ചെയ്യണം കൂടാതെ മറ്റുള്ളവര്ക്ക് ദാനം ചെയ്യണം. ദാനം ചെയ്യുന്നതിനനുസരിച്ച് കൂടിക്കൊണ്ടിരിക്കും. സേവനം ചെയ്യുന്നില്ലെങ്കില് എങ്ങനെ ധാരണയുണ്ടാകും? സേവനത്തിനായി ബുദ്ധി പ്രവര്ത്തിപ്പിക്കണം. സേവനം അനേക പ്രകാരത്തില് ചെയ്യാന് സാധിക്കും. ചിലര് ചെയ്തുകൊണ്ടിരിക്കുന്നു. ദിനംപ്രതിദിനം സേവനത്തിന് പുരോഗമനം ഉണ്ടാകണം. തന്റെ ഉന്നതിയും ഉണ്ടാകണം. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുരമധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പരസ്പരം ബഹുമാനം നല്കണം. സേവനം ചെയ്യുവാന് വളരെ വളരെ താല്പര്യം ഉണ്ടാകണം. ജ്ഞാന രത്നങ്ങളാല് തന്റെ സഞ്ചി നിറച്ചിട്ട് ദാനം ചെയ്യണം.
2) ഒരേ ഒരു ബാബയില് നിന്നുമാത്രം കേള്ക്കും എന്ന് സങ്കല്പമെടുക്കണം. മറ്റ് വിചാരങ്ങളില് ബുദ്ധിയെ അലയിപ്പിക്കരുത്.
വരദാനം:-
സ്ഥൂലമായ കൈകാലുകളെ തികച്ചും സഹജമായ രീതിയില് എവിടെ വേണമെങ്കിലും ചലിപ്പിക്കുകയോ കര്മ്മത്തില് ഉപയോഗിക്കുകയോ ചെയ്യുന്നത് പോലെ സങ്കല്പ്പവും ബുദ്ധിയും എവിടെ പ്രയോഗിക്കാനാഗ്രഹിക്കുന്നുവോ അവിടെ വെക്കാന് കഴിയണം-ഇതിനെ തന്നെയാണ് പറയുക ഈശ്വരീയ അഥോറിറ്റിയെന്ന്. വാണിയിലേക്ക് വരാന് സഹജമാണ് എന്നത് പോലെ വാണിക്ക് ഉപരി പോകുന്നതും അത്രയും സഹജമായിരിക്കണം, ഈ അഭ്യാസത്തിലൂടെ സാക്ഷാത്കാര മൂര്ത്തിയായി മാറാം. അതിനാല് ഇപ്പോള് ഈ അഭ്യാസത്തെ സഹജവും നിരന്തരവുമാക്കൂ, അപ്പോള് പറയാം മാസ്റ്റര് സര്വ്വശക്തിവാന്.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!