23 November 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

22 November 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ, ഈ നാടകത്തില് നിങ്ങള് മുഖ്യ നടീ-നടന്മാരുടെ വേഷം (ഹീറൊ-ഹീറോയിന്)അഭിനയിക്കുന്നവരാണ്, മുഴുവന് കല്പത്തിലും നിങ്ങളെപ്പോലെ ഹീറോ പാര്ട്ട് വേറെ ആര്ക്കും തന്നെ ഇല്ല.

ചോദ്യം: -

മനുഷ്യനില് നിന്നും ദേവതയായി മാറാനുള്ള പരീക്ഷ ആര്ക്ക് പാസ്സാകാന് കഴിയും?

ഉത്തരം:-

ആരാണോ അച്ഛനെ ഫോളോ ചെയ്ത് ബാബയ്ക്ക് സമാനം പവിത്രമായി മാറുന്നത്, അവര്ക്കേ ഈ പരീക്ഷ പാസാകാന് സാധിക്കുകയുള്ളൂ. 21 ജന്മത്തേക്ക് പരിധിയില്ലാത്ത സമ്പത്ത് ലഭിക്കുന്നു എങ്കില് തീര്ച്ചയായും അല്പ്പം പരിശ്രമിക്കേണ്ടതായി വരും. ഇപ്പോള് പരിശ്രമിച്ചില്ലെങ്കില് കല്പ കല്പാന്തരം പരിശ്രമിക്കുകയില്ല. പിന്നെ എങ്ങനെ ഉയര്ന്ന പദവി ലഭിക്കും. പവിത്രമായി മാറുകയാണെങ്കില് ഉയര്ന്ന പദവി ലഭിക്കും. ഇല്ലെങ്കില് ശിക്ഷകള് അനുഭവിക്കേണ്ടി വരും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓംശാന്തി. മധുര-മധുരമായ ആത്മീയ കുട്ടികളോട് ബാബ സന്മുഖത്തു സംസാരിച്ചു കൊണ്ടിരിക്കുകയാണ്. പരിധിയില്ലാത്ത ബാബ നമ്മളോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്, ബാബ അതിമധുരമാണ് എന്ന് കുട്ടികളും മനസ്സിലാക്കുന്നുണ്ടാകും. അച്ഛനും മധുരമുള്ളതാണ്, ടീച്ചറും മധുരമുള്ളതാണ്. എന്തുകൊണ്ടെന്നാല് ഇരുവരില് നിന്നും സമ്പത്ത് ലഭിക്കുന്നുണ്ട്. ഗുരുവില് നിന്ന് ഭക്തിയുടെ സമ്പത്ത് ലഭിക്കുന്നു. ഒന്നില് നിന്നും തന്നെ മൂന്നും ലഭിക്കുന്നു. സന്തോഷവും ലഭിക്കുന്നു. നിങ്ങള് ഇപ്പോള് ബാബയുടെ സന്മുഖത്താണ് ഇരിക്കുന്നത്. നിങ്ങള് ഇപ്പോള് മനസ്സിലാക്കുന്നു പരിധിയില്ലാത്ത അച്ഛന് , ആരെയാണോ പതിതപാവനന് എന്നു പറയുന്നത്, അദ്ദേഹം തന്നെയാണ് മനുഷ്യ സൃഷ്ടിയുടെ ബീജരൂപം. ആ വിത്താണെങ്കില് ജഢമാണ്. ഇത് ചൈതന്യമാണ്. ബാബയെ സച്ചിതാനന്ദ സ്വരൂപമെന്നു പറയുന്നു. മാത്രമല്ല, ബാബയുടെ മഹിമയും ഉണ്ട്. ബാബ ജ്ഞാന സാഗരനാണ്. എന്നാല് ബാബയില് നിന്നും എന്തു ജ്ഞാനമാണ് ലഭിക്കുന്നുതെന്ന് ആര്ക്കും തന്നെ അറിയുകയില്ല. നിങ്ങള് കുട്ടികള്ക്കറിയാം ആര്ക്കാണോ അച്ഛന് ജ്ഞാനം നല്കിക്കൊണ്ടിരിക്കുന്നത്, അവര് തന്നെയാണ് ഭക്തിമാര്ഗത്തില് അച്ഛന്റെ ക്ഷേത്രങ്ങളും ശാസ്ത്രങ്ങളും ഉണ്ടാക്കുന്നത്. നിങ്ങള് ഇതും മനസ്സിലാക്കുന്നു കൃത്യം ഓരോ 5000 വര്ഷത്തിനു ശേഷവും കല്പത്തില് സംഗമം വരുന്നു. ഇതിനെയാണ് ആത്മീയ അവിനാശി പുരുഷോത്തമ സംഗമമെന്ന് പറയുന്നത്. വാസ്തവത്തില് ഉത്തമപുരുഷര് വളരെയധികം ഉണ്ട്. എന്നാല് അവര് ഒരു ജന്മം മാത്രം ഉത്തമ പുരുഷരാകുന്നു. ശേഷം മധ്യമ- കനിഷ്ഠരായിമാറുന്നു. ഈ ലക്ഷ്മീനാരായണനെ നോക്കൂ എത്ര ഉത്തമരാണ്. ഇവര് പുരുഷോത്തമനും പുരുഷോത്തമയുമാണ്. അവരെ ഇത്രയും പുരുഷോത്തമരാക്കി മാറ്റിയത് ആരാണ് ഉയര്ന്നതിലും ഉയര്ന്നത് ഭഗവാനാണെന്ന് മഹിമ പാടാറുണ്ട്. ഭഗവാന് മുകളിലാണിരിക്കുന്നത്. മനുഷ്യസൃഷ്ടിയില് ഉയര്ന്നതിലും ഉയര്ന്നത് ഈ മഹാരാജാവും മഹാറാണിയുമാണ്. ഇത് ആര്ക്കും തന്നെ അറിയുകയില്ല. നിങ്ങളെ ഇത്രയും ശ്രേഷ്ഠമാക്കിയ അച്ഛനെ എത്ര മധുരമായി അനുഭവിക്കണം. അദ്ദേഹത്തിന്റെ ശ്രീമത പ്രകാരം നടക്കേണ്ടതുണ്ട്. ഇത്രയും ഉയര്ന്ന വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്ന അച്ഛന് എത്ര സാധാരണ രീതിയിലാണ് പഠിപ്പിക്കുന്നത്. ഇതും നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നു, പരിധിയില്ലാത്ത അച്ഛന് ഭാരതത്തിലാണ് വരുന്നതെന്ന്. ശിവ ജയന്തിയും ആഘോഷിക്കുന്നു. ഭാരതത്തെ സ്വര്ഗമാക്കി മാറ്റുന്നു. ഇപ്പോള് സ്മൃതി വരികയാണ് നമ്മള് സ്വര്ഗവാസികള് 84 ജന്മമെടുത്ത് നരകവാസികളായി മാറിയിരിക്കുകയാണെന്ന്. ബാബ വീണ്ടും സ്വര്ഗവാസിയാക്കി മാറ്റുവാന് വന്നിരിക്കുകയാണ്. ഇപ്പോള് ബാബ പറയുകയാണ് നിങ്ങള് എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ ആത്മാവ് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറും. സതോപ്രധാനമായി മാറാതെ ആര്ക്കും തിരിച്ചുപോകാന് സാധിക്കുകയില്ല. അല്ലെങ്കില് ശിക്ഷ അനുഭവിക്കേണ്ടിവരും. ശിക്ഷകളും ആത്മാവിനല്ലെ ലഭിക്കുന്നത്. ഗര്ഭ ജയിലില് ശരീരം ധാരണ ചെയ്യിപ്പിച്ച് ശിക്ഷ നല്കുന്നു. അയ്യോ, അയ്യോ എന്നു പറഞ്ഞ് വിലപിക്കുന്നു. ഇനി ഒരിക്കലും പാപം ചെയ്യുകയില്ല എന്നു പറയുകയാണ്. നിങ്ങള് കുട്ടികള്ക്ക് ഗര്ഭ ജയിലില് പോകേണ്ടതില്ല. അവിടെ ഗര്ഭകൊട്ടാരമാണ്. എന്തുകൊണ്ടെന്നാല് പാപം ഉണ്ടാകുന്നില്ല. ഇവിടെ രാവണ രാജ്യത്തില് പാപം ഉണ്ടാകുന്നു. അതുകൊണ്ടാണ് രാമരാജ്യം വേണമെന്ന് പറയുന്നത്. എന്നാല് രാവണന് എന്നു പറയുന്നത് എന്തു വസ്തുവാണെന്ന് അറിയുന്നില്ല. കത്തിക്കുകയാണെങ്കില് അവസാനിക്കേണ്ടതാണല്ലോ. വീണ്ടും വീണ്ടും കത്തിക്കുന്നു. അര്ത്ഥം മരിക്കുന്നില്ല. അങ്ങനെയാണെങ്കില് ഇങ്ങനെയെല്ലാം ചെയ്തിട്ട് എന്താണ് ലാഭം. അവര് പോയി ലങ്കയെ കൊള്ളയടിച്ചു വരുന്നു. ഒരു വൃക്ഷത്തിന് അസുഖം പിടിക്കുന്നു. അതിനെ സ്വര്ണ്ണമാണെന്നു കരുതി കൊണ്ടു വരുന്നു. വാസ്തവത്തില് നിങ്ങള് ഈ സമയത്ത് രാവണനുമേല് വിജയം പ്രാപ്തമാക്കുന്നു, മാത്രമല്ല സ്വര്ണ്ണിമയുഗത്തിന്റെ അധികാരിയായിമാറുന്നു. അജ്മീരില് വൈകുണ്ഠത്തിന്റെ മോഡല് ഉണ്ടാക്കിയിട്ടുണ്ട്. അപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നു ബാബ വീണ്ടും വന്നിരിക്കുകയാണ്, കുട്ടികളെ വീണ്ടും സ്വര്ഗത്തിന്റെ അധികാരികളാക്കി മാറ്റാന്. രത്നങ്ങളും വജ്രങ്ങളും പതിച്ച കൊട്ടാരത്തില് ഇരുന്ന് നമ്മള് രാജ്യം ഭരിക്കും .

ഇപ്പോള് നിങ്ങള് കുട്ടികള് യോഗശക്തികൊണ്ട്, നിര്വികാരി സതോപ്രധാനമായി മാറുകയാണ്, ആത്മാവ് സമ്പൂര്ണ്ണ നിര്വ്വികാരിയായി മാറിയാല് ശാന്തീധാമത്തിലേക്ക് പോകും അവിടെ ദു:ഖത്തിന്റെ കാര്യമില്ല. ബാബ മനസ്സിലാക്കി തരുകയാണ് ഈ സൃഷ്ടി നാടകത്തിന് നിങ്ങളുടെ ഏറ്റവും മുഖ്യമായ ഹീറോ ഹീറോയിന്റെ പാര്ട്ടാണെന്ന് . രാജ്യം പ്രാപ്തമാക്കുക, നഷ്ടപ്പെടുത്തുക, ഇത് കളിയാണ് .നിങ്ങളാണ് ഹീറോ ഹീറോയിന്. ഹീറോ അര്ത്ഥം മുഖ്യ പാര്ട്ട് ധാരി. നിങ്ങള് സ്വര്ണ്ണിമയുഗത്തില് പവിത്ര ഗൃഹസ്ഥ ആശ്രമത്തിലായിരുന്നു. കലിയുഗത്തില് അപവിത്ര ഗൃഹസ്ഥ ആശ്രമത്തിലാണ്. ഇപ്പോള് ബാബ സ്വര്ണ്ണിമയുഗത്തിലേക്ക് കൊണ്ടുപോവുകയാണ്. അവിടെ ലക്ഷ്മീ നാരായണന്റെ സൂര്യവംശീ രാജ്യമായിരിക്കും. അവര് പുനര്ജന്മമെടുത്ത് ചന്ദ്രവംശത്തിലേക്ക് വരുന്നു. വൃദ്ധി ഉണ്ടായിക്കൊ ണ്ടിരിക്കുന്നു. ഇപ്പോള് എത്ര കോടികള് ആയിരിക്കുന്നു. ജനനം കുറയ്ക്കൂ എന്ന് ഇപ്പോള് പറയുകയാണ്. ഒന്നോ രണ്ടോ കുട്ടികള് ഉള്ളവര് നിര്ത്തുകയേയില്ല. ഇപ്പോള് നിങ്ങള്ക്ക് ഈ മുന്നറിയിപ്പ് നല്കാന് കഴിയും, ജനസംഖ്യ കുറയ്ക്കുക എന്നത് ബാബയുടെ കര്ത്തവ്യമാണ്. ബാബയ്ക്കറിയാം അധികം മനുഷ്യര് ഉണ്ടായാല് എല്ലാവരും മരിക്കും. ഞാനിവിടെ വന്നിരിക്കുന്നത്, എല്ലാ ധര്മ്മങ്ങളുടെയും വിനാശം ചെയ്ത് ഒരു ധര്മ്മത്തിന്റെ സ്ഥാപന ചെയ്യാനാണ്. അവിടെ 9 ലക്ഷമേ ഉണ്ടാവുകയുള്ളൂ. മന്ത്രജപമായില്ലേ. കലിയുഗമാകുന്ന രാത്രി അവസാനിച്ച് സത്യയുഗമാകുന്ന പകലിന്റെ തുടക്കം കുറിക്കും. ജനനനിയന്ത്രണത്തില് എത്ര ധനമാണ് ചെലവഴിക്കുന്നത് ബാബയ്ക്ക് യാതൊരു ചെലവും ഇല്ല. പ്രകൃതി ദുരന്തങ്ങള് ഉണ്ടാകും. എല്ലാം നാമാവശേഷമാകും. ഇത് ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. അവര് ഓരോ പദ്ധതികള് ഉണ്ടാക്കിക്കൊണ്ടിരിക്കും. ഇതും ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. യൂറോപ്പ് വാസികള് യാദവര്, ഭാരതവാസികള് കൗരവരും പാണ്ഡവരും. അവര് ഒരു ഭാഗത്തും, ഈ ഭാഗത്ത് രണ്ടു സഹോദരങ്ങളും. ഭാരതത്തില് സഹോദര-സഹോദരരാണ്. കലിയുഗത്തിലെ സഹോദരന്മാരില് നിന്നും നിങ്ങള് ഇപ്പോള് സംഗമയുഗത്തില് എത്തിയിരിക്കുകയാണ്. കൗരവരും പാണ്ഡവരും ഒരേ വീട്ടില് ഉള്ളവരായിരുന്നു. ആത്മാക്കള് വാസ്തവത്തില് സഹോദരങ്ങളാണ്. നിങ്ങള് ആത്മാക്കളെയാണ് ബാബ ആദ്യമാദ്യം കാണുന്നത്. മത്സരത്തില് ആരാണോ ആദ്യമാദ്യം വരുന്നത്, അവര്ക്കാണ് സമ്മാനം ലഭിക്കുന്നത്. നിങ്ങളുടേത് ഓര്മ്മയുടെ മത്സരമാണ്. ഇത് ഒരു ശാസ്ത്രത്തിലും എഴുതിയിട്ടില്ല. എന്നോടൊപ്പം യോഗം വെയ്ക്കൂ എന്നു ബാബ പറയുന്നു. ഈ യോഗത്തിന്റെ യാത്ര ഈ സമയത്തുമാത്രമാണ് നടക്കുന്നത്. ഈ യാത്ര വേറെ ആര്ക്കും പഠിപ്പിക്കാന് സാധിക്കുകയില്ല. സത്യയുഗത്തില് ആത്മീയ യോഗവും ശാരീരികയോഗവും ഉണ്ടാവുകയില്ല. അവിടെ അതിന്റെ ആവശ്യമില്ല. ഇത് ഈ സമയത്താണ് നിങ്ങളുടെ ബുദ്ധിയില് ഉള്ളത്. ഡ്രാമയിലെ ഓരോ സെക്കന്റിന്റെയും പാര്ട്ട് മനസ്സിലാക്കി തന്നിട്ടുണ്ട്. ഇതിനെയാണ് സ്വദര്ശന ചക്രമെന്ന് പറയുന്നത്. വാസ്തവത്തില് നിങ്ങള് ഇപ്പോള് സ്വദര്ശന ചക്രധാരികളായി മാറുന്നു. 84 ജന്മത്തിന്റെ അഥവാ സൃഷ്ടി ചക്രത്തിന്റെ അറിവ് നിങ്ങള്ക്കുണ്ട്. സ്വ അര്ത്ഥം ആത്മാവാണ്. ആത്മാവിന് ഈ ജ്ഞാനമുണ്ട്. അതുകൊണ്ട് നിങ്ങള് ഇപ്പോള് സ്വദര്ശന ചക്രധാരിയായി മാറുകയാണ്. ഞാന് നിങ്ങളെ ആത്മീയ മക്കളെ എന്നു വിളിക്കുന്നു. സ്വദര്ശന ചക്രധാരിയായ ബ്രാഹ്മണ കുല ഭൂഷണര്, ഈ അക്ഷരങ്ങളുടെ അര്ത്ഥം പുതിയ കുട്ടികള്ക്കൊന്നും മനസ്സിലാവുകയില്ല. ഈ അലങ്കാരം നിങ്ങള് കുട്ടികള്ക്ക് നല്കുന്നില്ല. കാരണം നിങ്ങളില് ചിലര് ബാബയെ വിട്ടുപോകുന്നു. ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് 84 ജന്മത്തിന്റെ ചക്രമുണ്ട്. ഇപ്പോള് നിങ്ങള് ഒന്നാം നമ്പറായിപ്പോകും. ആദ്യം വീട്ടില് പോയി പിന്നീട് ദേവതയായി മാറും. ശേഷം ക്ഷത്രിയ, വൈശ്യ ശൂദ്രരായിമാറും. എത്ര മനസ്സിലാക്കേണ്ട കാര്യമാണ്. ആരെങ്കിലും ഇത്രയും ഓര്മ്മിക്കുന്നുവെങ്കില് മഹാഭാഗ്യം. ഇനി കുറച്ചു സമയം കൂടിയെ ഉള്ളൂ, നമുക്ക് സ്വര്ഗത്തിലേക്ക് പോകാന്. എന്നാല് ശാസ്ത്രങ്ങളില് വളരെ വലിയ കഥയാണ് എഴുതി വെച്ചിരിക്കുന്നുത്. കൃഷ്ണന് സര്വ്വര്ക്കും പ്രിയപ്പെട്ടവനാണ്, കൃഷണനെക്കുറിച്ചും എഴുതിവെച്ചിട്ടുണ്ട്, സര്പ്പം കടിച്ചു, ഇങ്ങിനെ സംഭവിച്ചു….. ശ്രീകൃഷ്ണന് രാധയെക്കാളും പ്രിയപ്പെട്ടവനാണ്, എന്തുകൊണ്ടെന്നാല് മുരളി വായിച്ചു. വാസ്തവത്തില് ഇത് ജ്ഞാനത്തിന്റെ കാര്യമാണ്. നിങ്ങള് ഈ സമയത്ത് ജ്ഞാന-ജ്ഞാനേശ്വരിമാരാണ്. പഠിത്തത്തിനുശേഷം രാജ- രാജേശ്വരിമാരായിമാറുന്നു. ഇതാണ് ലക്ഷ്യം. നിങ്ങളോട് ചിലര് ചോദിക്കാറുണ്ട്, ഇവിടെത്തെ ലക്ഷ്യമെന്താണ് എന്ന് അവരോട് പറയൂ. മനുഷ്യനില് നിന്നും ദേവതയായിമാറുകയെന്ന്. ഞങ്ങള് തന്നെയാണ് ദേവതകളായിരുന്നത്, 84 ജന്മങ്ങളെടുത്ത് ശൂദ്രന്മാരായി മാറി. ഇപ്പോള് വീണ്ടും ബ്രാഹ്മണനായി മാറിയിരിക്കുകയാണ്. പീന്നിട് ദേവതകളായി മാറും. പഠിപ്പിക്കുന്നത് ജ്ഞാനസാഗരനായ പരമാത്മാവാണ് ശ്രീകൃഷ്ണനല്ല. ഈ രാജയോഗം ആര്ക്കും പഠിപ്പിക്കുവാന് കഴിയുകയില്ല. നിങ്ങള് പറയുന്നു, ബാബാ ഞങ്ങള് കല്പകല്പം അങ്ങയില് നിന്ന് രാജ്യഭാഗ്യം എടുക്കുന്നു. ഇതും നിങ്ങള്ക്ക റിയാം. ഈ മഹാഭാരതയുദ്ധത്തിനുശേഷം തന്നെയാണ് സ്വര്ഗ്ഗത്തിന്റെ കവാടം തുറക്കുന്നത്. ബാബ വന്ന് രാജയോഗം പഠിപ്പിക്കുന്നുവെങ്കില് തീര്ച്ചയായും സ്വര്ഗ്ഗം വരണം. നരകം അവസാനിക്കേണ്ടതുണ്ട്. ഈ മഹാഭാരത യുദ്ധത്തെക്കുറിച്ച് ശാസ്ത്രങ്ങളിലുണ്ട്.

(ചുമ വന്നു) ഇത് ആര്ക്കാണ് സംഭവിച്ചത്. ശിവബാബക്കാണോ അതോ ബ്രഹ്മാബാബക്കാണോ (ബ്രഹ്മാവിന്) ഇത് കര്മ്മഭോഗാണ്. അവസാനം വരെയും ഉണ്ടായികൊണ്ടിരിക്കും. സമ്പൂര്ണ്ണനാകു ന്നതുവരെയും. പിന്നെ ഈ ശരീരവും ഉണ്ടായിരിക്കുകയില്ല. അതുവരെ എന്തെങ്കിലുമൊക്കെ ഉണ്ടായികൊണ്ടിരിക്കും. ഇതിനെയാണ് കര്മ്മഭോഗ് എന്ന് പറയുന്നത്. സത്യയുഗത്തില് കര്മ്മഭോഗ് ഉണ്ടായിരിക്കില്ല. യാതൊരുതരത്തിലുള്ള അസുഖവുമുണ്ടാവില്ല നാം സദാ ആരോഗ്യമുള്ളവരും സദാസമ്പന്നരുമായി മാറുന്നു. സദാഹര്ഷിതരുമാകുന്നു. കാരണം പരിധിയില്ലാത്ത അച്ഛനില്നിന്നും പരിധിയില്ലാത്ത സമ്പത്ത് ലഭിക്കുന്നു. പിന്നീട് അരകല്പത്തിനു-ശേഷമാണ് ദുഃഖം ആരംഭിക്കുന്നത്. അതും എപ്പോഴാണോ ഭക്തി വ്യഭിചാരിയായി മാറുന്നത് അപ്പോളാണ് അധികം ദുഃഖമുണ്ടാകുന്നത്. അപ്പോള് അയ്യോ-അയ്യോ എന്ന് കരയും വിനാശവും ഉണ്ടാകുന്നു. നിങ്ങള്ക്ക് ഇപ്പോള് സന്മുഖത്ത് കേള്ക്കുമ്പോള് എത്രരസമാണ്. അറിയാം നമ്മുടെ സത്യമായ അച്ഛനും സത്യമായ ടീച്ചറും സത്യമായ ഗുരുവുമാണ് എന്ന്. ഈ മഹിമ ഒരേഒരു നിരാകാരനായ ബാബയുടെതാണ്. ബാബയാണ് ഉയര്ന്നതിലും ഉയര്ന്ന ഭഗവാന്. ആ അച്ഛനെ ഓര്ക്കുകയാണെങ്കില് ഉയര്ന്ന പദവി പ്രാപ്തമാകും. ഇവിടെ സാധു-സന്യാസി മഹാത്മാവൊന്നുമല്ല ഗദ്ദിയിലിരിക്കുന്നത്. ഒരിക്കലും കാലുപിടിക്കാന് അനുവദിക്കുന്നില്ല. ബാബ പറയുന്നു – ഞാന് നിങ്ങളുടെ അനുസരണയുള്ള സേവകനാണ്. എനിക്ക് എവിടെയാണ് കാല്. നിങ്ങള് ആര്ക്കുമുന്നില് നമസ്കരിക്കും. വളരെയധികം ഗുരുക്കന്മാരുടെ മുന്നില് നമസ്ക്കരിച്ച് നമസ്ക്കരിച്ച് നിങ്ങളുടെ നെററിത്തടം ഉരഞ്ഞുപോയി. എന്താണോ ഭക്തിമാര്ഗ്ഗത്തില് നടക്കുന്നത് അത് ജ്ഞാനമാര്ഗ്ഗത്തില് ഇല്ല. ഭക്തിമാര്ഗ്ഗത്തില്, ഹേ രാമാ, എന്നു പറയുന്നു…….. ബാബ പറയുന്നു ഇവിടെ ശബ്ദമുണ്ടാക്കേണ്ട. സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി ഗുപ്തമായി അച്ഛനെ ഓര്മ്മിക്കണം. ഹേ, ശിവാ എന്നു പോലും പറയേണ്ട. നിങ്ങള്ക്ക് ശബ്ദത്തിനുപരി പോകണം. കുട്ടികള്ക്ക് ഉള്ളില് ബാബയുടെ ഓര്മ്മയുണ്ടാകുന്നു. ആത്മാവ് മനസിലാക്കുന്നു ഇത് നമ്മുടെ അച്ഛനാണെന്ന്. നിങ്ങള്ക്ക് ഉള്ളില് ഗുപ്തമായ ഓര്മ്മയുണ്ടായിരിക്കണം. ഇതിനെയാണ് ഇടമുറിയാത്ത ഓര്മ്മ എന്ന് പറയുന്നത്. ജപിക്കേണ്ട ആവശ്യമില്ല. മാല ഉള്ളില് കറക്കിയാലും പുറത്ത് കറക്കിയാലും കാര്യം ഒന്നു തന്നെയാണ്. ഉള്ളില് കറക്കുന്നത് ഗുപ്തമൊന്നുമല്ല. ഗുപ്തമായത് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയുടെ ഓര്മ്മയിലിരിക്കുന്നതാണ്. അത് ശിവബാബ ഇത് പ്രജാപിതാബ്രഹ്മാ, നിങ്ങള്ക്ക് ഡബിള് എഞ്ചിന് ലഭിക്കുന്നു അലങ്കരിക്കുന്നതിന്. ഇദ്ദേഹത്തിന്റെ ആത്മാവും അലങ്കരിച്ചുകൊണ്ടിരിക്കുന്നു. പിന്നീട് എല്ലാവരും അച്ഛന്റെ വീട്ടില് പോകും. അവിടെ നിന്ന് വിഷ്ണുപുരിയിലേക്ക് വരും. ഇത് ഡബിള് അച്ഛന്മാരുടെ അലൗകിക വീടാണ്, അത് ലൗകികം, മറ്റേത് പാരലൗകികം. ഈ അലൗകിക പിതാവിനെ ആരുംതന്നെ അറിയുന്നില്ല, അതുകൊണ്ടാണ് പറയുന്നത് ഈ ദാദയെ എന്തിനാണ് ഇരുത്തിയിരിക്കു ന്നതെന്ന്. ആര്ക്കും തന്നെ അറിയുകയില്ല പരമാത്മാവ് ഈ ശരീരത്തിലൂടെയാണ് പഠിപ്പിക്കുന്നതെന്ന്. ഇദ്ദേഹം വളരെ ജന്മങ്ങളുടെ അവസാനത്തില് പൂജ്യനില് നിന്നും പൂജാരിയായി മാറുന്നു, രാജാവില് നിന്നും ദരിദ്രനായി മാറുന്നു. ബാബ മനസ്സിലാക്കിത്തരുകയാണ് – ഞാന് ഈ ശരീരത്തില് പ്രവേശിക്കുന്നു എന്ന്. എന്നാലും ഇത് ചിലരുടെ ബുദ്ധിയില് ഇരിക്കുന്നില്ല. ക്ഷേത്രത്തില് കാളയെ വെച്ചിട്ടുണ്ട്. ശങ്കരനാണെങ്കില് സൂക്ഷ്മ വതനവാസിയാണ്. സൂക്ഷ്മ വതനത്തില് കാള മുതലായതൊന്നുമില്ല. കാള അര്ത്ഥം പുരുഷശരീരം, ഭഗീരഥനെ പുരുഷനായാണ് കാണിക്കുന്നത് മനുഷ്യര് തീര്ത്തും വിവേകശൂന്യരായി മാറിയിരിക്കുകയാണ്. ബാബ പറയുകയാണ് രാവണനാണ് വിവേകശൂന്യരാക്കി മാറ്റിയത്. സ്വയം പറയുകയാണ് രാമരാജ്യം വേണമെന്ന്. എന്നാല് രാമരാജ്യം ഉണ്ടാകുന്നത് സത്യയുഗത്തിലാണ്. കലിയുഗത്തില് രാവണരാജ്യമാണ്. രാമനും രാവണനും ഭാരതത്തിലാണുള്ളത്. ശിവജയന്തിയും ഭാരതത്തിലാണ് ആഘോഷിക്കുന്നത് രാവണജയന്തി ആഘോഷിക്കുന്നില്ല, എന്തുകൊണ്ടെന്നാല് ആരാണോ സുഖം നല്കുന്നത് അവരുടെ ജയന്തിയാണ് ആഘോഷിക്കുന്നത്. ഇപ്പോള് ശിവബാബ വന്ന് ജ്ഞാനം നല്കി രാവണന്റെ മേല് വിജയം പ്രാപ്തമാക്കിതരികയുമാണ്. ഇപ്പോള് നിങ്ങള് രാവണനെന്താണെന്ന് മനസ്സിലാക്കുന്നു. എപ്പോള് വരുമെന്നുമറിയാം. കൃത്യമായ കണക്ക് പറയാന് കഴിയും. ഈ കാര്യങ്ങള് നല്ല രീതിയില് ധാരണചെയ്യൂ, മറക്കരുത്. ജ്ഞാനസാഗരന്റെയടുത്ത് മേഘമായി എത്തിയിരിക്കുകയാണ്, സ്വയം നിറച്ച് മഴ പെയ്യിപ്പിക്കേണ്ടതുണ്ട്, വളരെ നല്ല ധാരണ വേണം. ഇവിടെ നിങ്ങള് സന്മുഖത്തിരിക്കുന്നു. അനുഭൂതിയുണ്ട്, ഇവിടെ നിങ്ങള് പരിധിയില്ലാത്ത ബാബയുടെ വീട്ടില് സന്മുഖത്തിരിക്കുകയാണ്. ബ്രാഹ്മണകുല ഭൂഷണരുമാണ്. മമ്മയുമുണ്ട്, ബാബയുമുണ്ട്. ബാബ നമ്മളെ ടീച്ചറിന്റെ രൂപത്തില് പഠിപ്പിക്കുകയുമാണ്. സത്ഗുരുവിന്റെ രൂപത്തില് ഒപ്പം കൊണ്ടുപോകും. ആ ഗുരുക്കന്മാര് ഒപ്പം കൊണ്ടുപോകുന്നില്ല. ഗുരുവിന്റെ ജോലിയാണ് അനുയായികളെ ഒപ്പം കൊണ്ടുപോകുക എന്നത്. വാസ്തവത്തില് അവര് അനുയായികള് പോലും അല്ല. ഒരാള് സന്യാസി മറ്റേ ആള് ഗൃഹസ്ഥി, പിന്നെ എങ്ങനെ അനുയായികളാകും. നിങ്ങള് ശിവബാബയെ അനുകരിക്കുന്നു, ബ്രഹ്മാബാബയേയും അനുകരിക്കുന്നു. ഏതുപോലെ ഇദ്ദേഹം ആകുന്നുവോ, നിങ്ങളും ആയിമാറുന്നു. നാം ആത്മാക്കള് പവിത്രമായി ബാബയോടൊപ്പം തിരിച്ചുപോകും. ബാബ പറയുന്നു എന്നെ മാത്രം ഓര്മ്മിക്കൂ, സത്യം സത്യമായ അനുയായികള് നിങ്ങളാണ്.

ബാബ പറയുന്നു- ഞാന് വന്നിരിക്കുകയാണ് നിങ്ങളെ കൊണ്ടുപോകുന്നതിന്. ഇപ്പോള് ജ്ഞാനചിതയിലിരിക്കുകയാണെങ്കില് കൊണ്ടുപോകാം. സത്യയുഗത്തില് ലക്ഷ്മീനാരായണന്മാരുടെ രാജ്യമായിരുന്നു. ആ സമയം മറ്റുധര്മ്മത്തിലുള്ളവര് ശാന്തിധാമിലായിരുന്നു. ഈ കാര്യങ്ങളെല്ലാം വളരെ സഹജമാണ്. ബാബയുടെ അനുയായികളായി മാറൂ. എത്ര പവിത്രമായി മാറുന്നുവോ, നല്ല പദവി ലഭിക്കും, ഇല്ലെങ്കില് ശിക്ഷ അനുഭവിക്കേണ്ടിവരും. എല്ലാവര്ക്കും പോകണം 21 ജന്മത്തേക്ക് സമ്പത്ത് ലഭിക്കുമെങ്കില് എന്തുകൊണ്ട് പരിശ്രമം ചെയ്തുകൂടാ. ഇപ്പോള് പരിശ്രമം ചെയ്യുന്നില്ലെങ്കില് കല്പ-കല്പാന്തരം ചെയ്യുകയില്ല. പിന്നെ എങ്ങനെ ഉയര്ന്ന പദവി ലഭിക്കും. ഇത് വളരെ പരിധിയില്ലാത്ത ക്ലാസാണ്. പരീക്ഷ ഒന്നുതന്നെയാണ്. മനുഷ്യനില് നിന്നും ദേവതയായി മാറണം. ശരി…..

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഒരു ബാബയുടെ സത്യംസത്യമായ അനുയായി മാറി പൂര്ണ്ണമായും പവിത്രമായി മാറണം 21 ജന്മത്തെ സമ്പത്തെടുക്കുന്നതിനുവേണ്ടി പുരുഷാര്ത്ഥം ചെയ്യണം

2) മുഖത്തിലുടെ “അല്ലയോ ശിവബാബ” എന്ന് പറയേണ്ടതില്ല. ശബ്ദത്തിനുമുപരിയായി പോകണം സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ഉള്ളില് ബാബയെ ഓര്മ്മിക്കണം.

വരദാനം:-

സ്ഥൂലമായ ആജ്ഞകള് പാലിക്കാനുള്ള ശക്തി അങ്ങിനെയുള്ള കുട്ടികള്ക്കാണ് ലഭിക്കുന്നത് ആരാണോ സൂക്ഷ്മമായ ആജ്ഞകള് പാലിക്കുന്നത്. സൂക്ഷ്മവും മുഖ്യവുമായ ആജ്ഞയാണ് നിരന്തരം ഓര്മ്മയിലിരിക്കൂ, ഒപ്പം മനസാ-വാചാ-കര്മ്മണാ പവിത്രമായിരിക്കൂ. സങ്കല്പത്തില് പോലും അപവിത്രതയും അശുദ്ധിയും ഉണ്ടാകരുത്. അഥവാ സങ്കല്പ്പത്തിലെങ്കിലും പഴയ അശുദ്ധ സംസ്കാരങ്ങള് തൊടുന്നുവെങ്കില് സമ്പൂര്ണ്ണ വൈഷ്ണവന് അഥവാ സമ്പൂര്ണ്ണ പവിത്രം എന്ന് പറയില്ല. അതിനാല് ഏതൊരു സങ്കല്പം പോലും ആജ്ഞയില്ലാതെ നടക്കരുത്, അപ്പോള് പറയാം സമ്പൂര്ണ്ണ ആജ്ഞാകാരി.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top