20 November 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

November 19, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ, സര്വ്വര്ക്കും ഒരു ബാബയുടെ പരിചയം കൊടുക്കൂ, ഒരു ബാബയുടെ കൂടെ കൊടുക്കല്-വാങ്ങല് നടത്തൂ, ബാബക്ക് തന്റെ സത്യമായ കണക്ക് കൊടുക്കൂ.

ചോദ്യം: -

കുട്ടികളില് നിന്നും ഇപ്പോഴും അനേക പ്രകാരത്തിലുള്ള തെറ്റുകള് സംഭവിക്കുന്നുണ്ട്, അതിന്റെ കാരണം എന്താണ്?

ഉത്തരം:-

മുഖ്യമായ കാരണമാണ്-യോഗത്തില് അപക്വത. ബാബയുടെ ഓര്മ്മയില് കഴിയുകയാണെങ്കില് ഒരിക്കലും ഒരു മോശമായ കര്മ്മം ഉണ്ടാവില്ല. നാമ രൂപത്തില് കുടുങ്ങിയാല് യോഗം കിട്ടില്ല. നിങ്ങള് പതിതത്തില് നിന്നും പാവനമാകുന്നതിന്റെ ഉത്സാഹത്തിലിരിക്കൂ. നിരന്തരം ശിവബാബയുടെ ഓര്മ്മയിലിരിക്കൂ, നിങ്ങള്ക്ക് പരസ്പരം ശാരീരികമായ സ്നേഹം ഉണ്ടാവരുത്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

എന്തുകൊണ്ട് എരിഞ്ഞടങ്ങുന്നില്ല ഈയാംപാറ്റേ…..

ഓം ശാന്തി. ഇത് ഭക്തി മാര്ഗ്ഗത്തില് പാടിയ ഗീതമാണ്. അവസാനം ഇതെല്ലാം നില്ക്കും, ഇതിന്റെ ആവശ്യം ഉണ്ടാകില്ല. പാട്ടുമുണ്ട് ഒരു സെക്കന്റില് ബാബയില് നിന്നും സമ്പത്ത് കിട്ടുമെന്ന്. നിങ്ങള്ക്ക് അറിയാം-പരിധിയില്ലാത്ത ബാബയിലൂടെ ജീവന്മുക്തിയുടെ സമ്പത്താണ് ലഭിക്കുന്നത്. ജീവന്മുക്തി അര്ത്ഥം ഈ ദു:ഖധാമത്തില് നിന്നും മുക്തമാകണം, ഭ്രഷ്ടാചാരത്തില് നിന്നും മുക്തമാകണം. പിന്നെ ആരായി തീരും? അതിനു വേണ്ടി വളരെ നല്ല രീതിയില് തന്റെ ലക്ഷ്യത്തെ മനസ്സിലാക്കണം. ബാബ രാത്രിയും മനസ്സിലാക്കി തന്നിട്ടുണ്ട് ആരെങ്കിലും വന്നാല് ആദ്യം അവര്ക്ക് ഉയര്ന്നതിലും ഉയര്ന്ന ഭഗവാന്റെ പരിചയം കൊടുക്കണം. ചോദിക്കാറുണ്ട്- ഇവിടെ എന്താണ് ലക്ഷ്യം നല്കുന്നത്? അപ്പോള് ആദ്യമാദ്യം പരിധിയില്ലാത്ത ബാബയുടെ പരിചയം കൊടുക്കണം. ഇപ്പോള് ബാബയാണ് പറയുന്നത് എന്നെ ഓര്മ്മിക്കൂ എങ്കില് പാവനമാകാം. അല്ലയോ പതിത പാവനാ വരൂ എന്നും പാടുന്നുണ്ട്. അപ്പോള് തീര്ച്ചയായും ബാബക്ക് എന്തെങ്കിലും അധികാരമുണ്ടാകുമല്ലോ. എന്തെങ്കിലും പാര്ട്ട് ലഭിച്ചിട്ടുണ്ടാകുമല്ലോ. ബാബയെ പറയും – ഉയര്ന്നതിലും ഉയര്ന്ന അച്ഛന് എന്ന്. ബാബ വരുന്നതും ഭാരതത്തിലാണ്. ഭാരതത്തിലേക്ക് വന്ന് ഉയര്ന്നതിലും ഉയര്ന്നതാക്കി മാറ്റും. വൈകുണ്ഠത്തിന്റെ സമ്മാനവും കൊണ്ടാണ് വന്നിരിക്കുന്നത്. മനുഷ്യ സൃഷ്ടിയില് ഉയര്ന്നതിലും ഉയര്ന്നത് ദേവി-ദേവതകളാണ്, സൂര്യവംശി കുലം, സത്യയുഗത്തില് അവരാണ് രാജ്യം ഭരിച്ചിരുന്നത്. സത്യയുഗത്തിന്റെ സ്ഥാപന ചെയ്യുന്നത് ഉയര്ന്നതിലും ഉയര്ന്ന ഭഗവാനാണ്. സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നവന്, ഹെവന്ലി ഗോഡ് ഫാദര് എന്നെല്ലാം ബാബയെ തന്നെയാണ് പറയുന്നത്. ബാബ അച്ഛനാണ്, അതിനാല് ഒരിക്കലും ബാബയെ സര്വ്വവ്യാപി എന്ന് പറയാന് സാധിക്കില്ല. സര്വ്വവ്യാപി എന്ന് വിളിക്കുന്നതിലൂടെ സമ്പത്ത് നഷ്ടപ്പെടുന്നു. എത്ര മധുരമായ കാര്യങ്ങളാണ്, ബാബ അര്ത്ഥം സമ്പത്ത്. തീര്ച്ചയായും തന്റെ കുട്ടികള്ക്കാണ് ബാബ സമ്പത്ത് തരുന്നത്. എല്ലാ കുട്ടികളുടേയും അച്ഛന് ഒരാളാണ്. ബാബ വന്ന് സുഖത്തിന്റേയും ശാന്തിയുടേയും സമ്പത്ത് നല്കുകയാണ്, രാജയോഗം അഭ്യസിപ്പിക്കുകയാണ്. ബാക്കി എല്ലാ ആത്മാക്കളും കര്മ്മ കണക്കെല്ലാം തീര്ത്ത് തിരിച്ച് വീട്ടിലേക്ക് പോകും. ഇപ്പോള് പഴയ ലോകം ഇല്ലാതാകും. ഇതിനു വേണ്ടിയാണ് ഈ മഹാഭാരത യുദ്ധം നടക്കാന് പോകുന്നത്. അനേക ധര്മ്മങ്ങളുടെ വിനാശവും, ഒരു ധര്മ്മത്തിന്റെ സ്ഥാപനയും നടക്കും. ബുദ്ധിയും പറയുന്നുണ്ട് തീര്ച്ചയായും കലിയുഗത്തിനു ശേഷം സത്യയുഗം വരണം. ദേവി ദേവതകളുടെ ചരിത്രം ആവര്ത്തിക്കപ്പെടും. പാട്ടുമുണ്ട് ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്യുന്നു എന്ന്. ഉയര്ന്നതിലും ഉയര്ന്ന പദവി നേടിത്തരികയാണ്.

ബാബ പറയുകയാണ്-കുട്ടികളേ ഈ അന്തിമ ജന്മം പവിത്രമാകൂ. ഇപ്പോള് മൃത്യുലോകം മൂര്ദ്ദാബാദും അമരലോകം സിന്താബാദും ആകുകയാണ്. നിങ്ങള് എല്ലാവരും പാര്വ്വതിമാരാണ്, അമരകഥ കേട്ടു കൊണ്ടിരിക്കുകയാണ്. ആണ്കുട്ടികളും പെണ്കുട്ടികളും രണ്ടുകൂട്ടരും അമരന്മാരാകും. ഇതിനെ അമരകഥ, മൂന്നാം കണ്ണിന്റെ കഥ എന്ന് പറഞ്ഞോളൂ. സാധാരണയായി അമ്മമാരാണ് കഥ കേള്ക്കാറുള്ളത്. എന്താ അമരപുരിയില് പുരുഷന്മാര് ഉണ്ടാവില്ലേ? രണ്ടുപേരും ഉണ്ടാകും, ഇതും ബാബയാണ് മനസ്സിലാക്കി തരുന്നത് ഭക്തി മാര്ഗ്ഗത്തിലെ ശാസ്ത്രങ്ങള് എന്താണ് പറയുന്നത് എന്നും ബാബ എന്താണ് പറയുന്നത് എന്നും? ഭക്തിയുടെ ഫലം ഭഗവാനാണ് നല്കുന്നത് എന്നും പറയാറുണ്ട്. തീര്ച്ചയായും സത്യയുഗത്തില് ഈ ദേവി ദേവതകള് വിശ്വത്തിന്റെ രാജ്യം ഭരിച്ചിരുന്നു. അവര്ക്ക് ആരാണ് ഫലം നല്കിയത്? ഏതെങ്കിലും സാധു സന്യാസിയൊന്നുമല്ലല്ലോ കൊടുത്തത്. ഇതും നിങ്ങള്ക്ക് അറിയാം എല്ലാവരും ഒരു പോലെയൊന്നുമല്ലല്ലോ ഭക്തി ചെയ്യുന്നത്. ആരാണോ വളരെയധികം ഭക്തി ചെയ്യുന്നത് അവര്ക്ക് അതുപോലെയുള്ള ഫലം കിട്ടും. ആര് പൂജ്യനായിരുന്നോ അവരാണ് പൂജാരിയായത് വീണ്ടും പൂജ്യനാകണം. ഭക്തിയുടെ ഫലം ലഭിക്കുമല്ലോ. ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കി കൊടുക്കേണ്ടി വരും. ആദ്യമാദ്യം ത്രിമൂര്ത്തിയെ കുറിച്ച് മനസ്സിലാക്കി കൊടുക്കണം. ആദ്യം തന്നെ ഏണിപ്പടിയുടെ ചിത്രത്തില് മനസ്സിലാക്കി കൊടുക്കണം എന്നൊന്നുമില്ല. ഇത് വിശദീകരിക്കുന്നതിനുള്ള കാര്യങ്ങളാണ്. ആദ്യമാദ്യം ബാബയുടെ പരിചയം കൊടുക്കണം. ബാബയാണ് ഉയര്ന്നതിലും ഉയര്ന്നത്. പിന്നെ ബ്രഹ്മാ വിഷ്ണു ശങ്കരന്റെ പിന്നെ ലക്ഷ്മി നാരായണന്റെ. ബാക്കി ഭക്തി മാര്ഗ്ഗത്തിലെ ചിത്രങ്ങള് ധാരാളമുണ്ട്. ആദ്യമാദ്യം ഇത് പറഞ്ഞു കൊടുക്കണം പരിധിയില്ലാത്ത അച്ഛനിലൂടെയാണ് നമുക്ക് പരിധിയില്ലാത്ത സ്വര്ഗ്ഗത്തിന്റെ സമ്പത്ത് പ്രാപ്തമാകുന്നത്. ഉയര്ന്നതിലും ഉയര്ന്ന ഭഗവാന് ഉയര്ന്നതിലും ഉയര്ന്ന സമ്പത്താണ് നല്കുന്നത്. ഭാരതത്തില് ശിവജയന്തിയും ആഘോഷിക്കുന്നുണ്ട്, തീര്ച്ചയായും സ്വര്ഗ്ഗസ്ഥനായ പിതാവ് വന്ന് സ്വര്ഗ്ഗം സ്ഥാപിച്ചിട്ടുണ്ടാകും. ബാബയാണ് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നത് പിന്നെ 5000 വര്ഷങ്ങള്ക്ക് ശേഷം നരകമായി തീരും. രാമനും വരേണ്ടി വരുന്നു, അതുപോലെ സമയത്ത് രാവണനും വരേണ്ടി വരുന്നു. രാമന് സമ്പത്ത് നല്കും, രാവണന് ശപിക്കും. ജ്ഞാനം അര്ത്ഥം പകലാണ് അത് പൂര്ത്തിയാകുന്നതിലൂടെ രാത്രി വരും. പകലില് കേവലം സൂര്യവംശിയും, ചന്ദ്രവംശിയുമാണ് ഉണ്ടായിരുന്നത്. ഇതെല്ലാം സാരാംശമായി മനസ്സിലാക്കി തരാന് വളരെ എളുപ്പമാണ്. ആദ്യമാദ്യം ഉയര്ന്നതിലും ഉയര്ന്ന അച്ഛന്റെ പരിചയം കൊടുത്ത് പക്കയാക്കി മാറ്റണം. മുഖ്യമായ കാര്യവും ഇതാണ്. സത്യയുഗത്തില് ദേവിദേവതാ ധര്മ്മമുണ്ടായിരുന്നു. സതോപ്രധാനമായിരുന്നു പിന്നെ സതോ-രജോ-തമോവിലേക്ക് വരും. ഇതാണ് ചക്രം. ഒരു സാധനം അതേപടി നിലനില്ക്കില്ല. നിങ്ങള് കുട്ടികളുടെ ബുദ്ധിയില് ഇത് ഓര്മ്മ ഉണ്ടായിരിക്കണം ഉയര്ന്നതിലും ഉയര്ന്ന ബാബയെ ഓര്മ്മിക്കണം. ഈ ഓര്മ്മയില് വളരെ അപക്വമാണ്. ബാബയും തന്റെ അനുഭവം പറയാറുണ്ട് ഓര്മ്മ ഇടയ്ക്കിടയ്ക്ക് മറന്നു പോകുന്നുണ്ട് എന്തുകൊണ്ടെന്നാല് ബാബയ്ക്ക് വളരെ ചിന്തയുണ്ട്. അതുകൊണ്ടാണ് പറയുന്നത് ആരുടെ ശിരസ്സിലാണോ ജോലി ഭാരമുള്ളത്, അവര് എങ്ങനെ ഓര്മ്മയില് ഇരിക്കും. മുഴുവന് ദിവസവും ബാബക്ക് ചിന്തയുണ്ടാകാറുണ്ട്. എത്ര കാര്യങ്ങളാണ് സമീപത്ത് വരുന്നത്. ബാബക്ക് അതിരാവിലെ എഴുന്നേറ്റ് ഇരിക്കുന്നതിലാണ് ആനന്ദം ഉള്ളത്. ലഹരിയും ഉണ്ടാകും. മതി, ഈ സ്ഥാപന നടന്നതിനു ശേഷം നമ്മള് വിശ്വത്തിന്റെ മഹാരാജാവാകും. ഏതുപോലെയെന്നാല് ബാബ തന്റെ അനുഭവം പറയാറുണ്ട്- ആദ്യമാദ്യം മുഖ്യമായത് ബാബയുടെ പരിചയമാണ്. അതല്ലാതെ ആരെല്ലാം എന്തെല്ലാം കാര്യങ്ങള് പറഞ്ഞാലും അതിലൂടെയൊന്നും പ്രയോജനമില്ല. ഉയര്ന്നതിലും ഉയര്ന്ന ബാബയുടെ പരിചയം ഞങ്ങള് നിങ്ങള്ക്ക് തരാം എന്ന് പറയണം. വിശ്വത്തിന്റെ അധികാരിയാകുന്നതിനുള്ള ഉയര്ന്നതിലും ഉയര്ന്ന സമ്പത്ത് ബാബയാണ് തരുന്നത്. ആര്യ സമാജത്തിലുള്ളവര് ദേവതകളുടെ ചിത്രത്തെ അംഗീകരിക്കുന്നില്ല. നിങ്ങളുടെ അടുത്ത് ചിത്രം കാണുമ്പോഴാണ് അവര് വഴക്കിന് വരുന്നത്. ആര്ക്കാണോ സമ്പത്ത് എടുക്കേണ്ടത് അവര് ശാന്തിയോടെ വന്ന് കേള്ക്കും. മുഖ്യമായത് ഉയര്ന്നതിലും ഉയര്ന്ന ഭഗവാന്റെ കാര്യമാണ്. ഉയര്ന്നതിലും ഉയര്ന്നത് എന്ന് ബ്രഹ്മാ വിഷ്ണു ശങ്കരനെ പറയില്ല. ഉയര്ന്നതിലും ഉയര്ന്ന അച്ഛനില് നിന്ന് തന്നെയാണ് സമ്പത്ത് കിട്ടുക. ബാബ പതിത പാവനനാണ്. ഈ കാര്യം ഉറപ്പിച്ചോളൂ. ഈശ്വരന് ഒന്നാണ്. അച്ഛന് അര്ത്ഥം സമ്പത്ത് എന്നതാണ്. ഭാരതത്തിലേക്ക് വന്നാണ് സമ്പത്ത് നല്കുന്നത്. ബ്രഹ്മാവിലൂടെ പുതിയ ലോകത്തിന്റെ സ്ഥാപനയും, ശങ്കരനിലൂടെ വിനാശവും. ഈ മഹാഭാരത യുദ്ധത്തിലൂടെയാണ് സ്വര്ഗ്ഗത്തിന്റെ വാതില് തുറക്കുക. പതിതത്തില് നിന്നും പാവനമാകും. പരിധിയില്ലാത്ത ബാബയിലൂടെയാണ് ഭാരതത്തിന് സമ്പത്ത് കിട്ടുന്നത്. വേറെ ഒരു കാര്യവുമില്ല. ഇവിടെ ഒരു കാര്യമാണ് ഉള്ളത്. ബാബ പറയുന്നു – എന്നെ ഓര്മ്മിക്കൂ എങ്കില് ക്ലാവ് ഇല്ലാതാകും. ഈ കാര്യത്തെ എപ്പോഴാണോ മനസ്സിലാക്കുന്നത് അപ്പോഴെ മറ്റു കാര്യങ്ങള് മനസ്സിലാക്കി കൊടുക്കേണ്ട കാര്യമുള്ളൂ. എത്ര ചിത്രങ്ങളാണോ ഉള്ളത്, ഇതെല്ലാം കേവലം ചില്ലറയാണ്. നമ്മള് പറയും ജ്ഞാനാമൃതം കുടിച്ച് പവിത്രമാകൂ. എന്നാല് മനുഷ്യര് വിഷം വേണം എന്ന് പറയും. അതിനെക്കുറിച്ചും ചിത്രമുണ്ട്, അപ്പോഴാണ് പറയുന്നത് അമൃത് ഉപേക്ഷിച്ച് എന്തിനാണ് വിഷം കുടിക്കുന്നത്. ഈ ആത്മീയ ജ്ഞാനം ആത്മീയ അച്ഛനാണ് നല്കുന്നത്. ആ അച്ഛന് എങ്ങനെയാണ് സര്വ്വവ്യാപി ആവുക. നിങ്ങള് ബാബയെ സര്വ്വവ്യാപി ആണെന്ന് അംഗീകരിക്കുകയാണെങ്കില് ശരി, എന്നാല് ഞങ്ങള് അംഗീകരിക്കുന്നില്ല. ആദ്യം ഞങ്ങളും വിശ്വസിച്ചിരുന്നു. ഇപ്പോള് ബാബയാണ് ഇത് തെറ്റാണ് എന്ന് പറഞ്ഞു തന്നത്. ബാബയിലൂടെയാണ് സമ്പത്ത് ലഭിക്കുന്നത്. ഇപ്പോള് ഭാരതം നരകമാണ്, അതിനെ വീണ്ടും നമ്മള് സ്വര്ഗ്ഗം അര്ത്ഥം പവിത്ര ഗൃഹസ്ഥ ആശ്രമമാക്കി മാറ്റും. ആദി സനാതന ദേവി ദേവതകളുടേത് പവിത്ര ഗൃഹസ്ഥ ആശ്രമമായിരുന്നു. ഇപ്പോള് അപവിത്രമായ വികാരി ലോകമാണ്. ബാബ പറയുകയാണ് എന്നെ ഓര്മ്മിക്കൂ. ഉയര്ന്നതിലും ഉയര്ന്നത് ശിവബാബയാണ്, രചയിതാവാണ്, ബാബയില് നിന്നാണ് സമ്പത്ത് ലഭിക്കുന്നത്. ഇപ്പോള് കലിയുഗത്തില് ധാരാളം മനുഷ്യരുണ്ട്, സത്യയുഗത്തില് വളരെ കുറച്ച് മനുഷ്യരാണ് ഉണ്ടാവുക. ആ സമയത്ത് ബാക്കി എല്ലാവരും ശാന്തിധാമത്തില് ആയിരിക്കും. അപ്പോള് ഇപ്പോള് തീര്ച്ചയായും യുദ്ധം നടക്കും എങ്കിലെ മുക്തിയിലേക്ക് പോകാന് കഴിയൂ. ഈ കാര്യങ്ങളെല്ലാം കുട്ടികളുടെ ബുദ്ധിയില് ഉണ്ടായിരിക്കണം. കുട്ടികള് തീര്ച്ചയായും സേവനം ചെയ്യണം. സേവനത്തിലൂടെയാണ് ഉയര്ന്ന പദവി പ്രാപ്തമാകുന്നത്. ആരെങ്കിലുമായി സ്വരച്ചേര്ച്ചയില്ലാതാകുമ്പോള് ശിവബാബയെ മറക്കുക അഥവാ ശിവബാബയുടെ സേവനം ചെയ്യുന്നത് ഉപേക്ഷിക്കണം എന്നുമല്ല. അങ്ങനെയാണെങ്കില് പദവി ഭ്രഷ്ടമാകും. പിന്നെ ഈ സേവനം ചെയ്യുന്നതിന് പകരം ഡിസ്സര്വ്വീസ് ചെയ്യാന് തുടങ്ങും. പരസ്പരം ഉപ്പു വെള്ളമായി സേവനം ഉപേക്ഷിക്കും, ഇതു പോലെ മോശമായ കാര്യമില്ല. ബാബയെ ഓര്മ്മിക്കുകയാണെങ്കില് സമ്പാദ്യം ഉണ്ടാകും. ഇപ്പോള് ജ്ഞാനം ലഭിച്ചു, പവിത്രമാകൂ അതോടൊപ്പം ബാബയെ ഓര്മ്മിക്കൂ. ദുരിയാ എന്ന് പറയുന്നത് ജ്ഞാനത്തിന്റെ തിളക്കത്തെ കുറിച്ചാണ്. ജ്ഞാനവും വിജ്ഞാനവും എന്നാണ് പറയാറുള്ളത്. വിജ്ഞാനമാണ് യോഗം, ജ്ഞാനം സൃഷ്ടി ചക്രത്തിന്റേതാണ്. ഹോളി- ദുരിയാ ഇതിനെക്കുറിച്ച് മനുഷ്യര്ക്ക് ഒന്നും അറിയില്ല. ബാബയെ ഓര്മ്മിക്കണം അതോടൊപ്പം സര്വ്വര്ക്കും ജ്ഞാനം കൊടുക്കണം. ബാബ വീണ്ടും വീണ്ടും മനസ്സിലാക്കി തരുകയാണ് ഉയര്ന്നതിലും ഉയര്ന്ന ബാബയെ സര്വ്വവ്യാപി എന്ന് പറയില്ല. ഇല്ലെങ്കില് സ്വയം ആരെയാണ് ഓര്മ്മിക്കുന്നത്? ബാബ പറയുകയാണ് – നിരന്തരം എന്നെ മാത്രം ഓര്മ്മിക്കൂ. പക്ഷെ രചയിതാവിനെ അറിയില്ലെങ്കില് എന്താണ് കിട്ടുക. അറിയാത്തതുകൊണ്ടാണ് സര്വ്വവ്യാപി എന്ന് പറയുന്നത്. അതിനാല് ഉയര്ന്നതിലും ഉയര്ന്നതാണ് ബാബ എന്ന കാര്യം തെളിയിച്ച് മനസ്സിലാക്കി കൊടുക്കൂ എങ്കില് ബുദ്ധിയില് നിന്നും സര്വ്വവ്യാപി ആണെന്ന് കാര്യം മാറും. നമ്മളെല്ലാവരും സഹോദരങ്ങളാണ്. എല്ലാ 5000 വര്ഷങ്ങള്ക്ക് ശേഷം വന്ന് ബാബ സമ്പത്ത് നല്കും. സത്യയുഗത്തില് ദേവി ദേവതകളുണ്ടായിരുന്നു. ബാക്കി എല്ലാവരും മുക്തിയിലേക്ക് പോകും. സര്വ്വര്ക്കും ബാബയുടെ പരിചയം കൊടുക്കണം. ക്രിസ്തുവിനെ പ്രാര്ത്ഥിക്കാറുണ്ട്-പറഞ്ഞു കൊടുക്കണം ക്രിസ്തു സര്വ്വരുടേയും പിതാവല്ലല്ലോ. സര്വ്വരുടേയും പിതാവ് നിരാകാരനാണ്. ആ അച്ഛനെയാണ് ആത്മാവ് വിളിക്കുന്നത്-അല്ലയോ ഗോഡ് ഫാദര്, അപ്പോള് ക്രിസ്തുവും പുത്രനായില്ലേ. പുത്രനില് നിന്നും എങ്ങനെയാണ് സമ്പത്ത് കിട്ടുക. ക്രിസ്തു രചനയാണ്. ക്രിസ്തുവിനെ ഓര്മ്മിക്കുന്നതിലൂടെ ആത്മാവ് തമോപ്രധാനത്തില് നിന്നും സതോപ്രധാനമാകും എന്ന് ഒരു ശാസ്ത്രത്തിലും എഴുതിയിട്ടില്ല. ഒരു ഗീതയിലാണ് ഉള്ളത് മനസ്സു കൊണ്ട് എന്നെ മാത്രം ഓര്മ്മിക്കൂ. ഗോഡ് ഫാദറിന്റെ ശാസ്ത്രമാണ് ഗീത. കേവലം ബാബയുടെ പേരിനു പകരം കൃഷ്ണന്റെ പേരെഴുതി. ഇതാണ് ചെയ്ത തെറ്റ്. ഉയര്ന്നതിലും ഉയര്ന്നത് ബാബയാണ്, ആ അച്ഛന് തന്നെയാണ് സുഖത്തിന്റേയും ശാന്തിയുടേയും സമ്പത്ത് തരുന്നത്. ശിവന്റെ ചിത്രത്തെ എല്ലാവരും കൈവശം വെക്കണം. ശിവബാബ സമ്പത്ത് നല്കുകയാണ് പിന്നെ 84 ജന്മങ്ങളെടുത്ത് അത് നഷ്ടപ്പെടുത്തുകയും ചെയ്യും. ഏണിപ്പടിയില് പറഞ്ഞു കൊടുക്കണം – പതിത പാവനനായ ബാബ വന്ന് പാവനമാകുന്നതിനുള്ള യുക്തി പറഞ്ഞു തരികയാണ്. അവര് കൃഷ്ണ ഭഗവാനുവാച എന്നാണ് പറയാറുള്ളത്, നിങ്ങള് ശിവഭഗവാനുവാച എന്നാണ് പറയാറുള്ളത്. ഒന്നാമത്തെ നിലയില് ഉയര്ന്ന ബാബയാണ് വസിക്കുന്നത് പിന്നെ രണ്ടാമത്തെ നിലയില് സൂക്ഷ്മവതനമാണ്. ഇത് മൂന്നാമത്തെ നിലയാണ്. സൃഷ്ടി ഇവിടെയാണ് ഉള്ളത്, പിന്നെ സൂക്ഷ്വതനത്തിലേക്ക് പോകാം. അവിടെ കോടതി ഉണ്ടാകും, ശിക്ഷകള് കിട്ടും. ശിക്ഷകള് അനുഭവിച്ച് പവിത്രമായി മുകളിലേക്ക് പോകും. ബാബ എല്ലാ കുട്ടികളേയും കൂട്ടി കൊണ്ടു പോവുകയാണ്. ഇത് സംഗമമാണ്. ഇത് 100 വര്ഷമാണ് ഉള്ളത്. കുട്ടികള് ചോദിക്കുന്നുണ്ട് ബാബാ സ്വര്ഗ്ഗത്തില് എന്തെല്ലാം ഉണ്ടാകും? ബാബ പറയുന്നു കുട്ടികളെ, അത് മുന്നോട്ട് പോകവെ കാണാം. ആദ്യം നിങ്ങള് ബാബയെ അറിയണം, പതിതത്തില് നിന്നും പാവനമാകുന്നതിന്റെ ലഹരിയില് ജീവിക്കണം. സ്വര്ഗ്ഗത്തില് എന്താണോ ഉണ്ടാകേണ്ടത് അത് ഉണ്ടാകും. പുതിയ ലോകത്തിന്റെ മുഴുവന് സമ്പത്തും ബാബയില് നിന്നും പ്രാപ്തമാകുന്ന രീതിയില് പുരുഷാര്ത്ഥം ചെയ്യണം. ബാക്കി ഇടയില് എന്ത് സംഭവിക്കും, അതും മുന്നോട്ട് പോകവെ കാണാം. അതിനാല് എല്ലാ കാര്യവും ഇപ്പോള് ഓര്മ്മയില് ഉണ്ടായിരിക്കണം. ഓര്മ്മയില് ഇരിക്കാത്തതു കൊണ്ടാണ് സമയത്ത് മനസ്സിലാകാത്തതും, തെറ്റ് സംഭവിക്കുന്നതും. കുട്ടികള്ക്ക് നല്ല കര്മ്മം ചെയ്യണം. ബാബയുടെ ഓര്മ്മയില് കഴിയുന്നതിലൂടെ മോശമായ കര്മ്മം ഉണ്ടാകില്ല. വളരെ മോശമായ കര്മ്മവും ചെയ്യുന്നുണ്ട്. ഈ ബ്രാഹ്മണിയുടെ മാത്രമാണ് നല്ലത് എന്നും തോന്നരുത്. ആ ബ്രാഹ്മണി പോയാല് പിന്നെ സ്വയവും നിര്ത്തും. ബ്രാഹ്മണിയുടെ കാരണത്താല് വരാതാകും. അര്ത്ഥം ബാബയുടെ സമ്പത്ത് എടുക്കുന്നതില് നിന്നും മരിച്ചു. ഇതും ദൗര്ഭാഗ്യം എന്നാണ് പറയുക.

ചില കുട്ടികള് പരസ്പരം നാമ രൂപത്തില് കുടുങ്ങി മരിക്കുന്നുണ്ട്. ഇവിടെ നിങ്ങള്ക്ക് ശാരീരികമായ സ്നേഹം ഉണ്ടാകരുത്. നിരന്തരം ശിവബാബയെ ഓര്മ്മിക്കണം. ആരുടേയും കൂടെ കൊടുക്കല് വാങ്ങല് നടത്തരുത്. ചോദിക്കൂ, എന്തിനാണ് എനിക്ക് തരുന്നത്? നിങ്ങളുടെ യോഗം ശിവബാബയുടെ കൂടെ ആയിരിക്കണം. ആരാണോ നേരിട്ട് കൊടുക്കാത്തത്, അത് ശിവബാബയുടെ അടുത്ത് സമ്പാദ്യത്തിന്റെ കണക്കില് വരില്ല. ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്തിട്ടുണ്ടെങ്കില് തീര്ച്ചയായും ബാബയിലൂടെ എല്ലാം ചെയ്യണം. ഇടയില് അത് ആരെങ്കിലും കഴിച്ചാല് അത് ശിവബാബയുടെ സമ്പാദ്യത്തിന്റെ കണക്കില് വരില്ല. ശിവബാബക്ക് കൊടുക്കണമെങ്കില് ബ്രഹ്മാബാബയിലൂടെ കൊടുക്കണം. സേവാകേന്ദ്രവും ബ്രഹ്മാവിലൂടെയാണ് തുറക്കപ്പെട്ടത്. സ്വയം പോയി സെന്റര് തുറന്നാല് അത് സെന്റര് ആവുകയില്ല. ബാപ്ദാദ രണ്ടു പേരും ഒരുമിച്ചുണ്ട്. ബ്രഹ്മാബാബയുടെ കൈകളില് എത്തിയാല് അത് ശിവബാബയുടെ കൈയിലും എത്തിയതു പോലെയാണ്. എത്രയോ സേവാകേന്ദ്രങ്ങളുണ്ട് അവിടുത്തെ വാര്ത്തകളൊന്നും അറിയാറില്ല. എഴുതണം ശിവബാബാ അങ്ങയുടെ സെന്ററിന്റെ കണക്കാണ് ഇത്. സേഠിന്റെ അടുത്ത് കണക്ക് കാണിക്കണമല്ലോ. അനേകരുടെ സേവനം ബാബയുടെ കണക്കില് വരുന്നില്ല. ഇതിനുള്ള ബുദ്ധിയില്ല, ധാരാളം ജ്ഞാനമുണ്ട് എന്നാല് യുക്തി ഇല്ല. കേവലം സെന്റര് തുറക്കുന്നുണ്ട്. നിങ്ങള് ആര്ക്കാണോ കൊടുത്തത് അവര് സെന്റര് തുറന്നു. അത് ശിവബാബയല്ലല്ലോ തുറന്നത്. ആ സെന്ററില് അധികം ശക്തിയും നിറയില്ല. ശിവബാബയിലൂടെ വേണം സെന്റര് തുറക്കാന്. ശിവബാബ ഞങ്ങള് ഇത് നല്കുകയാണ്, ഇത് ഉപയോഗിക്കണം. കുട്ടികള് ധാരാളം തെറ്റുകള് ചെയ്യുന്നുണ്ട്. യോഗത്തില് പാകപ്പെട്ടിട്ടില്ല. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ജ്ഞാനത്തിന് ഒപ്പമൊപ്പം തന്റെ ഭാവി ഉണ്ടാക്കുന്നതിന് യുക്തി പഠിക്കണം. ഒരു ബാബയില് നിന്നും സമ്പത്ത് നേടണം. ഏതെങ്കിലും ദേഹധാരിയുടെ പിന്നില് പോയി തന്റെ ഭാഗ്യം നഷ്ടപ്പെടുത്തരുത്.

2) പരസ്പരം ഏതെങ്കിലും കാര്യത്തിന്റെ കാരണത്താല് ബാബയുടെ സേവനം ഉപേക്ഷിക്കരുത്. അതിരാവിലെ എഴുന്നേറ്റ് സ്വയം സ്വയത്തോട് സംസാരിക്കണം. ഓര്മ്മയില് കഴിയാന് പരിശ്രമം ചെയ്യണം.

വരദാനം:-

ഏറ്റവും പവര്ഫുള് സ്ഥിതിയാണ് തന്റെ അനുഭവം. അനുഭവീ ആത്മാവിന് തന്റെ അനുഭവത്തിന്റെ ഇച്ഛാശക്തിയിലൂടെ മായയുടെ ഏതൊരു ശക്തിയെയും, സര്വ്വ കാര്യങ്ങളെയും, സര്വ്വ പ്രശ്നങ്ങളെയും സഹജമായി നേരിടാന് സാധിക്കും, സര്വ്വാത്മാക്കളെയും സന്തുഷ്ടമാക്കാനും കഴിയും. നേരിടാനുള്ള ശക്തിയിലൂടെ സര്വ്വരെയും സന്തുഷ്ടമാക്കാനുള്ള ശക്തി അനുഭവത്തിന്റെ ഇച്ഛാശക്തിയിലൂടെ സഹജമായി പ്രാപ്തമാകും, അതിനാല് ഓരോ ഖജനാവുകളെയും അനുഭവത്തില് കൊണ്ടുവന്ന് അനുഭവീ മൂര്ത്തിയാകൂ.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top