17 November 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

November 17, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ, നിങ്ങള്ക്ക് ശാന്തിയിലിരുന്ന് ഒരു ബാബയെ ഓര്മ്മിക്കണം, ഇതില് മണിയൊന്നും മുഴക്കേണ്ട ആവശ്യമില്ല.

ചോദ്യം: -

ഏത് കാര്യത്തില് ബാബയ്ക്ക് സമാനമാകുകയാണെങ്കില് സര്വ്വ കാര്യങ്ങളും സാദ്ധ്യമാകും?

ഉത്തരം:-

ബാബ സ്നേഹസാഗരനായിരിക്കുന്നതു പോലെ വളരെ വളരെ സ്നേഹിയാകൂ. ക്രോധത്തിലൂടെ കാര്യം മോശമാകുന്നു, നടക്കുന്നില്ല. അതിനാല് കണ്ണുരുട്ടി കാണിക്കുക, ഒച്ചയിട്ട് സംസാരിക്കുക, ചൂടാകുക, ഇതിന്റെയൊന്നും ആവശ്യമില്ല. ശാന്തമായിരിക്കുന്നതാണ് ഏറ്റവും നല്ലത്. സ്നേഹത്തിലൂടെ ഒരുപാട് കാര്യങ്ങള് സാദ്ധ്യമാകും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

അങ്ങ് തന്നെയാണ് മാതാവും പിതാവും….

ഓം ശാന്തി. ഈ മഹിമ ഒന്നിന്റേതാണ്. എന്നാല് ഭക്തിമാര്ഗ്ഗത്തില് ഒന്നിന്റെ മാത്രം മഹിമ ചെയ്യുന്നതിലൂടെ ഭക്തിയുടെ പ്രകടനം കാണിക്കാന് സാധിക്കുന്നില്ല, അതിനാല് ഭക്തിയില് വളരെപേരുടെ മഹിമ പാടുന്നു. അവിടെ വളരെ ശബ്ദവും ഉണ്ടാകുന്നു. മണിയടിക്കുക, ഭജനഗീതം പാടുക, കരഞ്ഞുവിളിക്കുക, എത്ര കാര്യങ്ങളാണ് ഭക്തി മാര്ഗ്ഗത്തില് നടക്കുന്നത്. പലതരത്തിലുള്ള ശബ്ദങ്ങള്, മന്ത്രങ്ങള്, സ്തുതികള്..എന്നാല് ജ്ഞാനമാര്ഗ്ഗത്തില് സൈലന്സാണ്. കേവലം നിര്ദ്ദേശം നല്കുന്നു, ശബ്ദമേയില്ല. ഭക്തിയില് എത്ര ആര്ഭാടമാണ്. ഏറ്റവും കുടുതല് മണിമുഴങ്ങുന്നത് ശിവക്ഷേത്രത്തിലാണ്, എവിടെ നോക്കിയാലും മണി തന്നെ മണി. ആരെയും ഉറക്കത്തില് നിന്ന് ഉണര്ത്തുന്നതിന് മണിമുഴക്കാറില്ല. ശിവബാബ വന്ന് മനുഷ്യരെ അജ്ഞാന നിദ്രയില് നിന്ന് ഉണര്ത്തി, എന്നാല് മണി മുഴക്കുന്നില്ല. തീര്ത്തും ശാന്തമായി രണ്ട് അക്ഷരങ്ങളില് തന്നെ മനസ്സിലാക്കി തരുന്നു. ബുദ്ധിവാന്മാരായ കുട്ടികള് ആ രണ്ടക്ഷരങ്ങളിലൂടെ തന്നെ മനസ്സിലാക്കിയെടുക്കുന്നു. ബാബ പറയുന്നു- കുട്ടികളെ എന്നെ ഓര്മ്മിക്കൂ. നിങ്ങള് തന്നെയാണ് എന്നെ വിളിച്ചത്- ഹേ പതിത പാവനാ വരൂ എന്ന്. ഇപ്പോള് ഞാന് വന്നിരിക്കുകയാണ് നിങ്ങള്ക്ക് മാര്ഗ്ഗം പറഞ്ഞു തരുകയാണ്. ഇനിയും നിങ്ങള്ക്ക് പതിതമായി ഈ ലോകത്തില് തന്നെ ജീവിക്കണോ! നിങ്ങള് പാവന ലോകത്തില് വസിക്കാന് ആഗ്രഹിക്കുന്നില്ലേ? സ്വര്ഗ്ഗത്തെയാണ് പാവനലോകമെന്നു പറയുന്നത്. പറയാറുണ്ട്-പതിതപാവനന്, അപ്പോള് പതിത പാവനന് വന്ന് എന്ത് ചെയ്യും എന്ന് മനസ്സിലാക്കണം. തീര്ച്ചയായും നരകത്തില് നിന്ന് സ്വര്ഗ്ഗത്തിലേക്ക് കൊണ്ട് പോകും. അര്ത്ഥമറിയാതെ വിളിച്ചു കൊണ്ടേയിരിക്കുന്നു, കൈയടിച്ചു കൊണ്ടിരിക്കുന്നു. എന്നാല് ബാബ വന്ന എന്ത് ചെയ്യും എന്ന് മനസ്സിലാക്കുന്നില്ല. വാസ്തവത്തില് ഇത് മനുഷ്യനില് നിന്നും ദേവതയാകുന്നതിനുള്ള യൂണിവേഴ്സിറ്റിയുമാണ്.അതുകൊണ്ട് പാടുന്നു മനുഷ്യനെ ദേവതയാക്കി….ഇവിടെ ശാസ്ത്രങ്ങളൊന്നും പഠിക്കേണ്ട ആവശ്യമില്ല. ഭക്തി മാര്ഗ്ഗത്തില് വളരെ ശാസ്ത്രങ്ങള് പഠിക്കുന്നു, പ്രഭാഷണങ്ങള് ചെയ്യുന്നു. മാസാ മാസം മണ്ഡപങ്ങളുണ്ടാക്കി ഇരുന്ന് ഒച്ചയുണ്ടാക്കുന്നു. ഇവിടെ എത്ര ശാന്തമായി ബാബ മനസിലാക്കിത്തരുന്നു. നോക്കൂ, ബാബ വന്ന് നിങ്ങളെ പാവനമാക്കി, പാവനലോകത്തിന്റെ അധികാരിയാക്കുന്നു. പഠിത്തവും എത്ര സഹജമാണ്. നിങ്ങള് ആദ്യമാദ്യം പാവനമായിരുന്നു, ഗോള്ഡന് ഏജിലായിരുന്നു. പിന്നെ 84 ജന്മങ്ങളെടുത്ത് ഇരുമ്പ് യുഗത്തില് തമോപ്രധാനമായി തീര്ന്നു. ഇപ്പോള് നിങ്ങള്ക്ക് സതോപ്രധാനമാകണം. അതിനാല് എന്നെ ഓര്മ്മിക്കൂ. അതും അഖണ്ഡമായി. കന്യകയുടെ വിവാഹം കഴിയുമ്പോള് എന്താണ് ജപിക്കാറുള്ളത്? ഓര്മ്മയിലിരിക്കുന്നു. നിങ്ങള് എല്ലാവരും പത്നിമാരാണ്, ഈ ശിവബാബ പതിമാരുടെയും പതിയാണ്. നിങ്ങളുടെ വിവാഹ നിശ്ചയം പരമാത്മാവുമായാണ്. നിശ്ചയം നടന്നുവെങ്കില് ബുദ്ധിയില് ഓര്മ്മയിരുന്നുകഴിഞ്ഞു. ഒരാളുടേതായി പിന്നെ പരസ്പരം ഓര്മ്മിച്ചു കൊണ്ടേയിരിക്കും. നിങ്ങളോടും ബാബ പറയുന്നു- ഞാന് ഒരേയൊരു ബാബയുടെ കുട്ടിയാണ്, പരസ്പരം സഹോദരങ്ങളാണ് എന്ന നിശ്ചയം വന്നില്ലേ? സഹോദരങ്ങള്ക്ക് സമ്പത്ത് ലഭിക്കുന്നത് ഒരച്ഛനില് നിന്നാണ്, അതിനാലാണ് ബാബയെ വിളിക്കുന്നത്. മനുഷ്യ ശരീരത്തില് വരുമ്പോള് സഹോദര- സഹോദരി ആയി തീരുന്നു. എന്നാല് വിളിക്കുന്നത് ആത്മാവല്ലേ? സഹോദരങ്ങള് വിളിക്കുന്നു- പതിത പാവനനായ ബാബാ വരൂ. ബാബ പറയുന്നു- എന്നെ ഓര്മ്മിക്കൂ എങ്കില് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി തീരും. പാവനമായിട്ടുള്ളവരെ സതോപ്രധാനമെന്നും, പതിതരെ തമോപ്രധാനമെന്നും പറയുന്നു. ഈ കാര്യങ്ങള് ബാബ തന്നെ സംഗമയുഗത്തില് മനസ്സിലാക്കി തരുന്നു. ഇതാണ് ഗീതാപാഠശാല. ഈ പാഠശാലയില് ബാബ വന്ന് രാജയോഗം പഠിപ്പിക്കുന്നു, നരനില് നിന്നും നാരായണനാക്കുന്നു. അവിടെ ടീച്ചര് സന്മുഖത്തിരുന്ന് പഠിപ്പിക്കുന്നു, കാണാന് സാധിക്കും. ഇവിടെ ഗുപ്തമാണ്. ഈ ടീച്ചറിനെയും ബുദ്ധിയോഗത്തിലൂടെ മനസ്സിലാക്കണം. അത് നിരാകാരനായ പതിത പാവനനായ ബാബയാണ്. കഴിഞ്ഞ കല്പത്തിലും രാജയോഗം പഠിപ്പിച്ചിരുന്നു എന്ന സ്മൃതി ബാബ നമുക്ക് നല്കുന്നു. അതുകൊണ്ട് പറയുന്നു- മന്മനാഭവ, പവിത്രമാകൂ എങ്കില് ഈ ലക്ഷ്മി നാരായണനായി മാറും. ഇവിടെ മണിയൊന്നും മുഴക്കേണ്ട ആവശ്യമേയില്ല. ബാബ സ്വയം വന്ന് ഉണര്ത്തുന്നു. മന്മനാഭവ എന്നതിന്റെ അര്ത്ഥം തന്നെ സൈലന്സ് എന്നാണ്. സ്വയം ആത്മാവാണെന്ന് നിശ്ചയം ചെയ്യൂ. ഇപ്പോള് നമുക്ക് വീട്ടിലേക്ക് പോകണം. ബാബയോട് തന്നെയാണ് സര്വ്വരും പറയുന്നത്- ഞങ്ങളെ ദുഃഖത്തില് നിന്നും വിടുവിച്ച് മുക്തമാക്കൂ. സന്യാസിമാര് കേവലം ബ്രഹ്മത്തെയാണ് ഓര്മ്മിക്കുന്നത്. ബ്രഹ്മതത്ത്വം എന്നു പറയുന്നത് വീടാണ്. അവര് വീടിനെയാണ് ഓര്മ്മിക്കുന്നത്, ഇവിടെ ബാബയെ ഓര്മ്മിക്കണം. കേവലം വീടിനെ മാത്രം ഓര്മ്മിക്കുകയാണെങ്കില് സന്യാസിമാരെ പോലെയായി തീരും. ബ്രഹ്മം ഭഗവാനല്ല.

ബാബ മനസ്സിലാക്കി തരുന്നു- എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങള്ക്ക് നിര്വ്വാണധാമിലേക്ക് പോകാന് സാധിക്കും. പിന്നെ അവിടെ നിന്ന് സ്വര്ഗ്ഗത്തിലേക്ക് വരും. ഇവിടെ നിന്ന് നിങ്ങളെ ഞാന് കൂടെ കൊണ്ട് പോകും. നിങ്ങള്ക്കറിയാം വെട്ടുകിളികളുടെ കൂട്ടം എത്ര വലുതാണ്, എല്ലാറ്റിനും നല്ല ഐക്യം ഉണ്ട്. ആദ്യം മുന്നിലുള്ളയാള് ഇരുന്നാല് എല്ലാവരും ഇരിക്കും. തേനീച്ചകളും അങ്ങനെയാണ്. റാണി വീട് വിട്ടുവെങ്കില് സര്വ്വതും അതിന്റെ പിന്നാലെ പോകും. അത് അവരുടെ പ്രിയതമനായ പോലെയാണ്. അവരുടെയിടയില് രാജ്ഞി മാത്രമാണ് കൂട്ടത്തിലുള്ളവരെ ഭരിക്കുന്നത്. ശാസ്ത്രങ്ങളിലുമുണ്ട് ആത്മാക്കളെല്ലാം അവസാനം കൊതുകിന്കൂട്ടത്തെ പോലെ പോകുമെന്ന്. അസംഖ്യം ആത്മാക്കളുണ്ട്. ആ തേനീച്ചകള് ഓരോ സീസണിലും അവരുടെ റാണിക്ക് പിന്നാലെ പോകുന്നു. നിങ്ങള്ക്ക് ഒരേയൊരു പ്രാവശ്യമാണ് പോകേണ്ടത്. ഇപ്പോള് സര്വ്വാത്മാക്കളും മൂലവതനത്തിലേക്ക് പോകണം. നിങ്ങളില് നിന്നും ശബ്ദങ്ങളൊന്നും വരുന്നില്ല, അതു കൊണ്ടാണ് ബാബ ആ ഉദാഹരണം പറയുന്നത്. കടുക് മണികള് പോലെ പൊടിയായി. ബാബയും ബിന്ദുവാണ്, കടുകിന് സമാനമാണ്. ഖശ- ഖശയുടെ മണിയും ചെറുതാണ്. പരമാത്മാവും ബിന്ദുവാണ്. ദിവ്യദൃഷ്ടിയിലൂടെയല്ലാതെ കാണാന് സാധിക്കില്ല. തീര്ത്തും കൊച്ചു നക്ഷത്രം പോലെ. ഗീതയില് കാണിക്കുന്നുണ്ട് അഖണ്ഡ ജ്യോതിയുടെ സാക്ഷാത്ക്കാരം ഉണ്ടായി എന്ന്, അതിനാല് ഇവിടെയും അഖണ്ഡ ജ്യോതിയുടെ സാക്ഷാത്ക്കാരം ഉണ്ടാകണം അപ്പോള് മനസ്സിലാക്കും. ബിന്ദുവിന്റെ സാക്ഷാത്കാരമാണ് ഉണ്ടായതെങ്കില് പരമാത്മാവാണെന്ന് മനസ്സിലാക്കില്ല. ഗീതയില് എഴുതിയിട്ടുണ്ട്- അര്ജ്ജുനന് വളരെ തേജോമയമായ സാക്ഷാത്ക്കാരം ഉണ്ടായിയെന്ന്. ഭക്തിയുടെ കാര്യങ്ങള് ബുദ്ധിയിലിരിക്കയാണ.് ഭക്തിമാര്ഗ്ഗവും ജ്ഞാനമാര്ഗ്ഗവും തമ്മില് രാപകല് വ്യത്യാസമുണ്ട്. നിങ്ങള്ക്കറിയാം നമ്മള് 63 ജന്മം ശരീരത്തിലൂടെ എത്ര കളിച്ചുവെന്ന്. 63 ജന്മങ്ങള് ഭക്തിമാര്ഗ്ഗത്തിലെ എത്ര ബഹളങ്ങള് കണ്ടു. അതിലും ആദ്യം സതോപ്രധാന ഭക്തിയായിരുന്ന സമയത്ത് ഒരേയൊരു ശിവബാബയുടെ ഭക്തി ചെയ്തിരുന്നു. ഗംഗാ സ്നാനമൊക്കെ പിന്നീടാണ് ആരംഭിക്കുന്നത്. ആദ്യം അവ്യഭിചാരി ഭക്തിയാണ് പിന്നെ വൃദ്ധി പ്രാപിക്കുന്നു. ഇവിടെ തീര്ത്തും സൈലന്സാണ.് യാതൊരു ചിലവുമില്ലാതെ നിങ്ങള് വിശ്വത്തിന്റെ അധികാരിയായി തീരുന്നു. മമ്മ യാതൊന്നും ഇല്ലാതെ വന്നു, വിശ്വ മഹാറാണിയായി തീര്ന്നു. സാധാരണക്കാരിയായിരുന്നു. തീര്ത്തും ദരിദ്ര വീട്ടില് നിന്നും വന്ന്, യാതൊരു ചിലവുമില്ലാതെ നോക്കൂ എന്തായി തീരുന്നു എന്ന്. മമ്മ പിന്നെ വളരെ സേവനം ചെയ്യുമായിരുന്നു. പോയി മറ്റുള്ളവര്ക്കും മനസ്സിലാക്കി കൊടുത്തിരുന്നു- ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ വികര്മ്മം ഭസ്മമാകും, നിങ്ങള് സതോപ്രധാനമായി തീരും. ഇതില് യാതൊരു ചിലവുമില്ല. ഇനി അല്പം ചിലവ് ചെയ്യുന്നുണ്ടെങ്കില് തന്നെ അത് അവരവര്ക്കു വേണ്ടി തന്നെയാണ്. വയലില് ഇരു പിടി ധാന്യം വിതയ്ക്കുമ്പോഴേ നിറയെ അന്നം ലഭിക്കുന്നത് പോലെ. വിളവ് വര്ദ്ധിക്കുന്നു. ഇവിടെയും 21 ജന്മത്തേയ്ക്ക് നിങ്ങള്ക്ക് എത്ര സമ്പാദ്യമുണ്ടാകുന്നു. മനുഷ്യനില് നിന്ന് ദേവതയാകാന് എത്ര സഹജമാണ്. ഒരു സെക്കന്റിന്റെ കാര്യമാണ്. ഇരിക്കുന്നത് നോക്കൂ എത്ര സാധാരണമായിട്ടാണ്. ആര്ക്കെങ്കിലും ഇരിക്കാന് സാധിക്കുന്നില്ലായെങ്കില് ബാബ പറയുന്നു കിടന്ന് മുരളി കേള്ക്കൂ. ഇവിടെ ധാരണ ചെയ്യേണ്ട കാര്യമാണ് ഉള്ളത്. ഉള്ളില് ബാബയെയും ചക്രത്തെയും ഓര്മ്മിച്ചു കൊണ്ടിരിക്കൂ. ഓര്മ്മിച്ച് ഓര്മ്മിച്ച് ശരീരം ഉപേക്ഷിക്കണം. ബാക്കി വായില് ഗംഗാ ജലം ഒഴിക്കേണ്ട കാര്യമേയില്ല. സന്യാസിമാര്,ഗുരുക്കന്മാര് ഭയപ്പെടുത്താറുണ്ട്- നിയമങ്ങള് തെറ്റിക്കുകയാണെങ്കില്, ഭക്തി ചെയ്യുന്നില്ലായെങ്കില് ഇങ്ങനെ ഇങ്ങനെയൊക്കെ സംഭവിക്കും. ആരുടെയെങ്കിലും കാല് ഒടിഞ്ഞുവെങ്കില്, എന്തെങ്കിലും നഷ്ടം സംഭവിച്ചുവെങ്കില് പറയും ഭക്തി ഉപേക്ഷിച്ചതിനാലാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന്, ഇത് കേട്ട് ഭയന്നു പോകുന്നു. ഇവിടെ നിങ്ങള് ഒന്നും ചെയ്യേണ്ട ആവശ്യമില്ല. ബാബയുടെ ഓര്മ്മ ഉണര്ത്തണം,ചക്രത്തിന്റെ രഹസ്യം പറഞ്ഞുകൊടുക്കണം.ഇപ്പോള് കലിയുഗത്തിന് ശേഷം സത്യയുഗം വരണം, തീര്ച്ചയായും വിനാശം ഉണ്ടാകണം. അതിനുവേണ്ടി ഈ മഹാഭാരത യുദ്ധം മുന്നില് നില്ക്കുന്നു. ഭഗവാന് വന്ന് രാജയോഗം പഠിപ്പിച്ച് നരനില് നിന്നും നാരായണനാക്കുന്നു. ഇത് രാജയോഗമാണ്, പ്രജായോഗമല്ല. ശുഭം സംസാരിക്കണം. കുട്ടികള് വളരെ മധുരമാകണം. ബാബ മധുരമല്ലേ. ക്രോധമെല്ലാം ദാനമായി എടുക്കുന്നു. ബാബ പറയുന്നു-ഞാന് സ്നേഹ സാഗരനാണ്, നിങ്ങളും അങ്ങനെയാകൂ. വളരെ സ്നേഹത്തോടെ മനസ്സിലാക്കി തരുന്നു. അല്ലെങ്കില് കുട്ടികള് വളരെ ബഹളം ഉണ്ടാക്കും, കാരണം മായ ശല്യപ്പെടുത്തുന്നുണ്ട്, അതിനാല് ഒരിക്കലും ആരോടും ഒന്നും പറയേണ്ട എന്ന ചിന്ത വരുന്നു. സ്നേഹത്തോടെ മനസ്സിലാക്കിക്കൊടുക്കാം. കണ്ണുരുട്ടുക, ചൂടാകുക, ഉറക്കെ സംസാരിക്കുക, ഇതിന്റെയൊന്നും ആവശ്യമില്ല. ഇതിലുടെ കാര്യം മോശമാകുന്നു. ശാന്തമായിരിക്കുന്നതാണ് നല്ലത്. വികാരങ്ങള് ദാനം ചെയ്ത് പിന്നീട് തിരിച്ചെടുക്കുകയാണെങ്കില് തന്റെ പദവി നഷ്ടപ്പെടുത്തുന്നു. ബാബയുടേതായി അര്ത്ഥം 5 വികാരങ്ങള് ദാനം ചെയ്തു. പറയാറുണ്ട് ദാനം ചെയ്യൂ എങ്കില് ഗ്രഹണം ഇല്ലാതാകും. എന്നാലും ബാബ വഴികാട്ടിയല്ലേ, പൊതുവെ ബ്രാഹ്മണരാണ് വഴികാട്ടികളാകുന്നത്. ശിവബാബയും ആത്മീയ വഴികാട്ടിയാണ്. നിങ്ങളും വഴികാട്ടികളാണ്. ബാബ ബ്രഹ്മാവിന്റെ ശരീരത്തില് വരുന്നു, അപ്പോള് ഇദ്ദേഹവും ബ്രാഹ്മണനാണ്. ബാബ ഇദ്ദേഹത്തില് പ്രവേശിച്ചിരിക്കുന്നു, ബാബയുടെ മഹിമ പാടുന്നു- അങ്ങ് മാതാവും പിതാവുമാണ്…വേറെയാര്ക്കും ഈ മഹിമയില്ല. ബാബയുടെ കര്ത്തവ്യവും അങ്ങനെയാണ്. ഇത് പാഠശാലയാണ്, ബാബ പഠിപ്പിക്കുന്നു. ഇത് കുട്ടികള്ക്ക് ഓര്മ്മയുണ്ടായിരിക്കണം. വിശ്വത്തിന്റെ ചക്രവര്ത്തിയാകുകയെന്നതാണ് ലക്ഷ്യം. അതിനാല് ഇങ്ങനെ പഠിപ്പിക്കുന്ന ബാബയെ പൂര്ണ്ണരീതിയില് ഓര്മ്മിക്കണം. സ്ക്കൂളില് നിന്ന് വിദ്യാര്ത്ഥി നല്ല രീതിയില് പാസാകുമ്പോള് എല്ലാ വര്ഷവും ടീച്ചര്ക്ക് സമ്മാനം അയച്ചു കൊടുക്കുന്നു. ഈ ആചാരങ്ങളെല്ലാം ഈ സമയത്തേതാണ്, എന്നാല് ഇതിന്റെ മഹത്വത്തെ ആരും മനസ്സിലാക്കുന്നില്ല. ബാബയാണ് നോളേജ്ഫുള്. ബാബ വരുന്നത് തന്നെ രചനയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ അറിവ് നല്കുന്നതിനാണ്. കല്ലിലും മുള്ളിലും എങ്ങനെ വരും? ഒരോ വസ്തുവിലും ആത്മാവുണ്ടെന്ന് ഒരു ഡോക്ടര് തെളിയിച്ചിരുന്നു. പരമാത്മാവെന്ന് പറഞ്ഞിട്ടില്ല. പിന്നെയും പറയുന്നു സര്വ്വവ്യാപിയാണ്. അവര് പറഞ്ഞു സര്വ്വതിലും ആത്മാവുണ്ടെന്ന്, എന്നാല് സന്യാസിമാര് പറഞ്ഞു സര്വ്വതിലും പരമാത്മാവാണെന്ന്. രാത്രിയും പകലും പോലെ എത്ര വ്യത്യാസമാണ്. ബാബ പരിധിയില്ലാത്ത അച്ഛനാണ്. സര്വ്വരില് നിന്നും ബുദ്ധിയോഗത്തെ വിടുവിച്ച് തന്നിലേക്ക് യോജിപ്പിക്കുന്നു. അവര് പറയുന്നു ആത്മാവ് നീര്കുമിളകള്ക്ക് സമാനം സാഗരത്തില് നിന്ന് ഉത്ഭവിച്ച്, സാഗരത്തില്ലയിച്ച് ചേരുമെന്ന്. ബ്രഹ്മജ്ഞാനികള് മനസ്സിലാക്കുന്നു- ചെറിയ ജ്യോതി വലിയ ജ്യോതിയില് ലയിച്ച് ചേരുമെന്ന്, പിന്നെ പുതിയതായി ഉത്പന്നമാകുന്നു. ബാബ മനസ്സിലാക്കി തരുന്നു ഈ ഭക്തി പോലും ഡ്രാമയില് അടങ്ങിയിട്ടുണ്ട്. ഞാനും ഡ്രാമയനുസരിച്ച് നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു. 84 ജന്മങ്ങളുടെ ചക്രവും ഡ്രാമയില് അടങ്ങിയിട്ടുണ്ട്. സംഭവിക്കുന്നതെല്ലാം അടങ്ങിയിട്ടുണ്ട്. ചിലര് മഹിമ ചെയ്യുന്നു, ചിലര് വിഘ്നം ഇടുന്നു.

നിങ്ങള് കുട്ടികള് ശിവബാബയില് നിന്ന് ആസ്തിയെടുക്കണം. ബാബ വരുന്നത് തന്നെ സര്വ്വാത്മാക്കളെയും തിരികെ കൊണ്ടുപോകുന്നതിനാണ്. ശരീരത്തിന്റെ പേര് പോലും എടുക്കുന്നില്ല. ശരീര സഹിതം കൊണ്ട് പോകാനല്ല വന്നിരിക്കുന്നത്. എന്നെ വിളിക്കുന്നുണ്ട്- ഹേ മുക്തിദാതാവേ വരൂ, ഞങ്ങളെ ദുഖത്തില് നിന്നും വിടുവിച്ച് മറ്റെവിടെയെങ്കിലും കൊണ്ട് പോകൂ സുഖവും ശാന്തിയും ഉള്ളിടത്തേക്ക് . അതിനാല് സര്വ്വരുടെയും ശരീരങ്ങളെ ഇവിടെത്തന്നെ വിടുവിച്ച് ആത്മാക്കളെ കൊണ്ട് പോകും. അപ്പോള് കാലന്മാരുടെയും കാലനായില്ലേ. ഞാന് സര്വ്വരേയും ഒരുമിച്ച് കൊണ്ട് പോകും. എത്ര വിചിത്രമായ കാര്യങ്ങളാണ് ബാബ മനസ്സിലാക്കി തരുന്നത്. ഏതെങ്കിലും കാര്യം മനസ്സിലായില്ലായെങ്കില് പറയൂ ഇത് ബാബ ഇതുവരെ പറഞ്ഞ് തന്നിട്ടില്ല, മനസ്സിലാക്കി തരുമ്പോള് താങ്കള്ക്ക് പറഞ്ഞു തരാം എന്ന്. അങ്ങനെ സ്വയത്തെ സംരക്ഷിക്കണം. കുട്ടികള് മനസ്സിലാക്കുന്നുണ്ട് ബാബ ജ്ഞാന സാഗരനാണ്. പുതിയ പുതിയ കാര്യങ്ങള് കേള്പ്പിച്ചു കൊണ്ടിരിക്കുന്നു. വിശ്വത്തിന്റെ ഹിസ്റ്ററി ജിയോഗ്രഫി, ആദി, മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം കേള്പ്പിക്കുന്നത് രചയിതാവായ ബാബയാണ്. നിങ്ങള് ലൈറ്റ്ഹൗസുമാണ് സ്വദര്ശനചക്രധാരിയുമാണ്. എന്നാല് മായ മറപ്പിച്ചു കളയുന്നു. അശ്രദ്ധ കാണിക്കുന്നു. എന്തെങ്കിലും കള്ളങ്ങള് സംഭവിക്കുന്നു. കര്മ്മ കണക്കല്ലേ. കര്മ്മാതീത അവസ്ഥയിലെത്തുന്നത് വരെ എന്തെങ്കിലും ഉണ്ടായികൊണ്ടിരിക്കും. കര്മ്മ കണക്ക് തീര്ന്നുവെങ്കില് ശരീരം വിടും, യുദ്ധം ആരംഭിക്കും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1.വികാരങ്ങള് ദാനം ചെയ്തതിനു ശേഷം തിരിച്ചെടുക്കരുത്. മുഖത്തിലൂടെ ശുഭം സംസാരിക്കണം, വളരെ മധുരമാകണം. ബാബക്ക് സമാനം സ്നേഹ സാഗരമായിരിക്കണം.

2.സൈലന്സിലിരുന്ന് യാതൊരു ചിലവുമില്ലാതെ വിശ്വത്തിന്റെ ചക്രവര്ത്തി പദവി നേടിയെടുക്കണം.

ബാബയുടെ ഓര്മ്മയിലിരുന്ന് കുറച്ചെന്തെങ്കിലും ചെലവാക്കി 21 ജന്മങ്ങള്ക്കുള്ള സമ്പാദ്യം ഉണ്ടാക്കണം

വരദാനം:-

മാലാഖാജീവിതത്തില് പ്രകാശവും ശക്തിയും രണ്ടും തന്നെ സ്പഷ്ടമായി കാണപ്പെടുന്നു. എന്നാല് പ്രകാശത്തിന്റെയും ശക്തിയുടെയും സ്വരൂപമാകുന്നതിന് മനനം ചെയ്യുന്നതിന്റെയും സഹനം ചെയ്യുന്നതിന്റെയും ശക്തി വേണം. മനസാ മനനശക്തിയും വാചാ, കര്മണാ സഹനശക്തിയും ധാരണ ചെയ്യൂ പിന്നെ ഏതു വാക്കു പറഞ്ഞാലും എന്തു കര്മം ചെയ്താലും അതിന്റെ പ്രമാണമായി മാറും. അഥവാ ഈ രണ്ടു ശക്തികളുമുണ്ടെങ്കില് ഓരോരുത്തര്ക്കും പുരുഷാര്ത്ഥത്തിന്റെ മാര്ഗം സഹജവും സ്പഷ്ടവുമായി മാറും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top