14 November 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

November 13, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

വരദാതാവിനെ പ്രീതിപ്പെടുത്താനുള്ള സഹജമായ വിധി

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഇന്ന് വരദാതാവായ ബാബ തന്റെ വരദാനീ കുട്ടികളെ കണ്ട് ഹര്ഷിതമായി കൊണ്ടിരിക്കുന്നു. വരദാതാവിന്റെ സര്വ്വ കുട്ടികളും വരദാനിയാണ് എന്നാല് നമ്പര്വാറാണ്. വരദാതാവ് സര്വ്വ കുട്ടികള്ക്കും വരദാനങ്ങളാല് സഞ്ചി നിറച്ച് നല്കുന്നു എന്നിട്ടും സംഖ്യാക്രമം എന്ത് കൊണ്ട്? വരദാതാവ് സംഖ്യാക്രമത്തിലല്ല നല്കുന്നത് കാരണം വരദാതാവിന്റെ പക്കല് അളവറ്റ വരദാനങ്ങളുണ്ട്, ആര്ക്ക് എത്ര വേണമെങ്കിലും നേടാം, തുറന്നിരിക്കുന്ന ഭണ്ഡാരിയാണ്. അങ്ങനെയുള്ള തുറന്ന ഭണ്ഡാരിയില് നിന്നുംചില കുട്ടികള് സര്വ്വ വരദാനങ്ങളാല് സമ്പന്നരായി മാറുന്നു, ചില കുട്ടികള് തന്റെ ശക്തിക്കനുസരിച്ച് സമ്പന്നമാകുന്നു. ഏറ്റവും കൂടുതല് സഞ്ചി നിറച്ച് നല്കുന്നതില് ഭോലാനാഥനായ ബാബയ്ക്ക് വരദാതാവിന്റെ രൂപമാണുള്ളത്. നേരത്തെയും കേള്പ്പിച്ചു- ദാതാവ്, ഭാഗ്യവിദാതാവ്, വരദാതാവ്. മുന്നിലും വച്ച് വരദാതാവിന്റെ രൂപത്തിലൂടെ ഭോലാ ഭഗവാന് എന്ന് പറയുന്നു കാരണം വരദാതാവ് വളരെ പെട്ടെന്ന് തന്നെ സന്തുഷ്ടനാകുന്നു. കേവലം സന്തുഷ്ടമാക്കുന്നതിന്റെ വിധിയെ മനസ്സിലാക്കുമ്പോള് സിദ്ധി അര്ത്ഥം വരദാനങ്ങളുടെ സഞ്ചി നിറഞ്ഞ് സമ്പന്നമായിരിക്കുക എന്നത് വളരെ സഹജമാണ്. വരദാതാവിനെ സന്തുഷ്ടമാക്കുന്നതിനുള്ള ഏറ്റവും സഹജമായ വിധി ഏതാണെന്ന് അറിയാമോ? ബാബയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതാരാണ്? ബാബയ്ക്ക് ഏക്ക്(ഒന്ന്) എന്ന ശബ്ദം വളരെ പ്രിയപ്പെട്ടതാണ.് ആദി മുതല് ഇപ്പോള് വരെ ഏകവ്രതയായിട്ടിരിക്കുന്ന കുട്ടികള് ആണ് വരദാതാവിന് വളരെ പ്രിയപ്പെട്ടത്.

ഏകവ്രത അര്ത്ഥം കേവലം പവിത്രതയല്ല, സര്വ്വ സംബന്ധങ്ങളിലൂടെയുള്ള ഏകവ്രത. സങ്കല്പത്തിലും, സ്വപ്നത്തിലും, രണ്ടാമതൊരാളില്ല. ഏകവ്രത അര്ത്ഥം സദാ മനോഭാവനയില് ബാബ മാത്രം. രണ്ടാമത്- സദാ എനിക്ക് ഒരേയൊരു ബാബ രണ്ടാമതായി ആരുമില്ല- ഈ പക്കാ വ്രതം എടുത്തിട്ടുണ്ട്. ചില കുട്ടികള് ഏകവ്രതയാകുന്നതില് വളരെ സാമര്ത്ഥ്യം കാണിക്കുന്നു. ഏത് സാമര്ത്ഥ്യം? ബാബയെ തന്നെ മധുരമായ കാര്യങ്ങള് കേള്പ്പിക്കുന്നു- അച്ഛന്, ടീച്ചര്, സത്ഗുരുവിന്റെ മുഖ്യമായ സംബന്ധം ബാബയോടൊപ്പമുണ്ട് എന്നാല് സാകാര ശരീരധാരിയായത് കാരണം, സാകാരി ലോകത്തില് ജീവിക്കുന്നത് കാരണം ഏതെങ്കിലും സാകാരി കൂട്ട്ക്കാരന് അഥവാ സാകാരി കൂട്ട്ക്കാരി സഹയോഗത്തിന് വേണ്ടി, സേവനത്തിന് വേണ്ടി, അഭിപ്രായത്തിന് വേണ്ടി തീര്ച്ചയായും സാകാരത്തില് വേണം കാരണം ബാബ നിരാകാരിയും ആകാരിയുമാണ് അതിനാല് സേവനത്തോടൊപ്പമുണ്ട്. എന്നാല് നിരാകാരി, ആകാരി മിലനം ആഘോഷിക്കുന്നതിനായി സ്വയത്തെയും ആകാരി, നിരാകാരി സ്ഥിതിയില് സ്ഥിതി ചെയ്യേണ്ടി വരുന്നു. അത് ഇടയ്ക്കിടയ്ക്ക് പ്രയാസമായി അനുഭവപ്പെടുന്നു അതിനാല് സമയത്ത് സാകാരത്തില് കൂട്ടുകെട്ട് വേണം. ബുദ്ധിയില് നിറയേ കാര്യങ്ങള് നിറഞ്ഞാല് എന്ത് ചെയ്യും? കേള്ക്കുന്നവര് വേണ്ടേ. എന്നാല് ഏകവ്രതയായ ആത്മാവിന്റെയടുത്ത് മറ്റുള്ളവരെ കേള്പ്പിക്കേണ്ടി വരുന്ന വിധത്തിലുള്ള ഭാരമേറിയ കാര്യങ്ങള് ഉണ്ടാകില്ല. ഒരു ഭാഗത്ത് ബാബയെ വളരെയധികം സന്തോഷിപ്പിക്കുന്നു- അങ്ങ് തന്നെയാണ് സദാ എന്റെ കൂടെയുള്ളത്, സദാ ബാബ എന്റെ സാഥിയാണ്, സാഥിയാണെങ്കില് പിന്നെ ആ സമയത്ത് കൂട്ടുകെട്ട് എങ്ങോട്ട് പോകുന്നു? ബാബ പോകുന്നുവൊ അതോ നിങ്ങള് വേറിട്ടു മാറി നില്ക്കുന്നുവോ? സദാ കൂടെയുണ്ടോ അതോ 6-8 മണിക്കൂര് കൂടെയുണ്ടോ. പ്രതിജ്ഞയെന്താണ്? കൂടെയുണ്ട്, കൂടെയുണ്ടാകും, കൂടെ നടക്കും, ഈ പ്രതിജ്ഞ പക്കായല്ലേ. ബ്രഹ്മാബാബയോട് അത്രയും പ്രതിജ്ഞയെടുത്തിട്ടുണ്ട്- മുഴുവന് ചക്രത്തിലും കൂടെ തന്നെ പാര്ട്ടഭിനയിക്കും. ഇങ്ങനെയുള്ള പ്രതിജ്ഞയെടുത്തിട്ടും സാകാരത്തില് ഏതെങ്കിലും വിശേഷ സാഥി(കൂട്ടുകെട്ട്) വേണോ?

ബാപ്ദാദായുടെയടുത്ത് സര്വ്വരുടെയും ജാതകമുണ്ട്. ബാബയുടെ മുന്നില് പറയും- അങ്ങ് തന്നെയാണ് സാഥിയെന്ന്. പരിതസ്ഥിതി വരുമ്പോള് ബാബയെത്തന്നെ മനസ്സിലാക്കിക്കുവാന് പ്രയത്നിക്കുന്നു – ഇതെല്ലാം സംഭവിക്കും, ഇത്രയും വേണം……ഇതിനെ ഏകവ്രതയെന്ന് പറയുമോ? സാഥിയാണെങ്കില് സര്വ്വരും സാഥിയാണ്, ആരും വിശേഷപ്പെട്ടവരായി ഇല്ല. അങ്ങനെയുള്ളവരെയാണ് ഏകവ്രതയെന്ന് പറയുന്നത്. അതിനാല് വരദാതാവിന് അങ്ങനെയുള്ള കുട്ടികളെയാണ് പ്രിയം. ഇങ്ങനെയുള്ള കുട്ടികളുടെ സദാ സമയത്തെ സര്വ്വ ഉത്തരവാദിത്വങ്ങളും വരദാതാവായ ബാബ സ്വയം ഏറ്റെടുക്കുന്നു. അങ്ങനെയുള്ള വരദാനീ ആത്മാക്കള് സദാ ഓരോ പരിതസ്ഥിതിയിലും വരദാനങ്ങളുടെ പ്രാപ്തികള് കൊണ്ട് സമ്പന്നമായ സ്ഥിതി അനുഭവിക്കുന്നു, സദാ സഹജമായി മറി കടക്കുന്നു., ബഹുമതിയോടെ പാസാകുന്നു. വരദാതാവ് സര്വ്വ ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കുന്നതിന് എവര്റെഡിയാണ് പിന്നെ ഉത്തരവാദിത്വത്തിന്റെ ഭാരം സ്വയം എന്ത് കൊണ്ട് ഏറ്റെടുക്കുന്നു? സ്വന്തം ഉത്തരവാദിത്വമാണെന്ന് മനസ്സിലാക്കുന്നതിനാലാണ് പരിതസ്ഥിതിയില് ബഹുമതിയോടെ പാസാകാന് സാധിക്കാത്തത് എന്നാല് മറ്റ് ആശ്രയത്തിന്റെ ആധാരത്തിലൂടെ പാസാകുന്നു. ആരുടെയെങ്കിലും കൂട്ട്ക്കെട്ടിന്റെ ആശ്രയം വേണം. കാറിന്റെ ബാറ്ററി ഫുള് ചാര്ജ്ജല്ലായെങ്കില് കാറ് തള്ളി സ്റ്റാര്ട്ടാക്കുന്നതുപോലെ. അപ്പോള് തള്ള് ഒറ്റയ്ക്കല്ല നല്കുന്നത്, കൂട്ട് വേണം അതിനാലാണ് നമ്പര്വാറായി മാറുന്നു. അതിനാല് വരദാതാവിന് ഒരു ശബ്ദം പ്രിയപ്പെട്ടതാണ്- ഏകവ്രത. ഒരു ബലം ഒരു വിശ്വാസം. ഒന്നിലുള്ള വിശ്വാസം, രണ്ടാമത്തെയാളുടെ ബലം എന്ന പറയില്ല. ഒരു ബലം ഒരു വിശ്വാസം എന്നാണ് പറയുന്നത്. അതോടൊപ്പം ഏക ആഭിപ്രായം, മന്മത്തുമല്ല പരമത്തുമല്ല, ഏകരസം- ഒരു വ്യക്തിയുടേയോ, വൈഭവത്തിന്റേയോ രസമില്ല. അതേപോലെ ഏകത, ഏകാന്തപ്രിയം അതിനാല് ഏക്ക് (ഒന്ന്)എന്ന ശബ്ദം പ്രിയമായില്ലേ. ഇങ്ങനെ ഇനിയും കണ്ടെത്തണം. ബാബ അത്രയും നിഷ്കളങ്കനാണ് ഒന്നില് തന്നെ സന്തുഷ്ടനാകുന്നു. അങ്ങനെയുള്ള ഭോലാനാഥനായ വരദാതാവിനെ സന്തുഷ്ടനാക്കാന് പ്രയാസമാണോ? കേവലം ഒന്നിന്റെ പാഠം പക്കായാക്കൂ. 5-7 ല് പോകേണ്ട ആവശ്യമില്ല. വരദാതാവിനെ സന്തുഷ്ടമാക്കുന്നവര് ആമൃതവേള മുതല് രാത്രി വരെ ദിനചര്യയുടെ ഓരോ കര്മ്മത്തിലും വരദാനങ്ങളാല് പാലിക്കപ്പെടുന്നു, നടക്കുന്നു, പറക്കുന്നു. അങ്ങനെയുള്ള വരദാനി ആത്മാക്കള്ക്ക് യാതൊരു പ്രയാസവും മനസ്സ് കൊണ്ടും, സംബന്ധ സമ്പര്ക്കത്തിലൂടെയും അനുഭവപ്പെടില്ല. ഓരോ സങ്കല്പത്തിലും, സെക്കന്റിലും, കര്മ്മത്തിലും, ചുവടിലും വരദാതാവും വരദാനവും സദാ സമീപത്ത്, സന്മുഖത്ത് സാകാര രൂപത്തില് അനുഭവപ്പെടും. സാകാരത്തില് സംസാരിച്ചു കൊണ്ടിരിക്കുന്ന പോലെ അനുഭവം അവര് ചെയ്യും. അവര്ക്ക് പരിശ്രമം അനുഭവപ്പെടില്ല.

ഇങ്ങനെയുള്ള വരദാനീ ആത്മാവിന് ഈ വിശേഷ വരദാനം പ്രാപ്തമാകുന്നു, അവര്ക്ക് നിരാകാരിയെയും സാകാരിയെയും സാകാരത്തില് അനുഭവം ചെയ്യാന് സാധിക്കുന്നു. ഇങ്ങനെയുള്ള വരദാനികളുടെ മുന്നില് ബാബ സദാ ഹാജരാണ്, കേട്ടോ? വരദാതാവിനെ സന്തുഷ്ടമാക്കുന്നതിനുള്ള വിധിയും സിദ്ധിയും സെക്കന്റില് ചെയ്യാന് സാധിക്കില്ലേ? ഒന്നില് രണ്ടിനെ യൊജിപ്പിക്കരുത്. ഒന്നിന്റെ പാഠത്തിന്റെ വിസ്താരം പിന്നെ കേള്പ്പിക്കാം.

ബാപ്ദാദായുടെടുത്ത് സര്വ്വ കുട്ടികളുടെ ചരിത്രവുമുണ്ട്, സാമര്ത്ഥ്യവുമുണ്ട്. മുഴുവന് റിസള്ട്ടും ബാപ്ദാദായുടെയടുത്ത് ഉണ്ട്. സാമര്ത്ഥ്യത്തിന്റെ കാര്യങ്ങളും ധാരാളമുണ്ട്. പുതിയ പുതിയ കാര്യങ്ങള് കേള്പ്പിക്കുന്നു. കേട്ടു കൊണ്ടിരിക്കുന്നു. ബാപ്ദാദ പേര് പറയുന്നില്ല. മനസ്സിലാക്കുന്നത് ബാബയ്ക്കറിയില്ലായെന്നാണ്. എന്നാലും ബാബ അവസരങ്ങള് നല്കി കൊണ്ടിരിക്കുന്നു. ബാബ മനസ്സിലാക്കുന്നു- കുട്ടികള് യഥാര്ത്ഥ അറിവില് നിഷ്കളങ്കരാണ്. അങ്ങനെ നിഷ്കളങ്കരാകരുത്. ശരി.

വിദേശ സേവനം കഴിഞ്ഞ് കുട്ടികള് എത്തിയിരിക്കുന്നു.(ജാനക ദാദി, ഡോ.നിര്മ്മല, ജഹദീശ്ഭായി സേവനം കഴിഞ്ഞ് വന്നിരിക്കുന്നു)

നല്ല റിസള്ട്ടാണ്, സദാ സേവനത്തിന്റെ സഫലതയില് അഭിവൃദ്ധിയുണ്ടാകുക തന്നെ വേണം. യു എന്നും വിശേഷ സേവനത്തിന്റെ കാര്യത്തില് സംബന്ധമുണ്ട്. പേര് അവരുടേതാണ്, കാര്യം നിങ്ങളുടേതാണ് നടന്നു കൊണ്ടിരിക്കുന്നത്. ആത്മാക്കള്ക്ക് സഹജമായി സന്ദേശം ലഭ്യമാകണം- നിങ്ങളുടെ ഈ കാര്യം നടന്നു കൊണ്ടിരിക്കുന്നു. അതിനാല് നല്ല പരിപാടി നടന്നു. റഷ്യയിലും ബാക്കിയുണ്ട്, അവരും വരേണ്ടതായിരുന്നു. ബാപ്ദാദ നേരത്തെ തന്നെ സഫലതയുടെ സ്നേഹ സ്മരണ നല്കിയായിരുന്നു. ഭാരതത്തിന്റെ അംബാസഡര്(സ്ഥാനപതി) ആയിട്ടാണ് പോയത്, അതിനാല് ഭാരതത്തിന്റെ പേര് പ്രശസ്തമായില്ലേ. ചക്രവര്ത്തിയായി കറങ്ങുന്നതില് രസമല്ലേ. എത്രയോ ആശീര്വാദം സമ്പാദിച്ചു വന്നിരിക്കുന്നു. ഡോ നിര്മ്മലയും കറങ്ങി കൊണ്ടിരിക്കുന്നു. എല്ലാവരും സേവനത്തില് മുഴുകിയിരിക്കുന്നു എന്നാല് സമയത്തിനനുസരിച്ച് വിശേഷ സേവനം നടക്കുമ്പോള് വിശേഷ സേവനത്തിന്റെ ആശംസകള് നല്കുന്നു. സേവനമില്ലാതെയിരിക്കാന് സാധിക്കില്ല. ലണ്ഡന്, അമേരിക്ക, ആഫ്രിക്ക, ആസ്ട്രേലിയ- നിങ്ങള് ഇങ്ങനെ 4 സോണല്ലേ ഉണ്ടാക്കിയിരിക്കുന്നത്. അഞ്ചാമത്തെയാണ് ഭാരതം. ഭാരതീയര്ക്ക് മിലനത്തിനുള്ള ആദ്യത്തെ അവസരം ലഭിക്കുന്നു. മിലനം ചെയ്തവരും, ചെയ്യാന് വോകുന്നവരും- സര്വ്വതും നല്ലത്, സദാ നല്ലത് തന്നെയായിരിക്കും. നാല് സോണിലേയും സര്വ്വ ഡബിള് വിദേശി കുട്ടികള്ക്ക് ഇന്ന് നിശേഷ സ്നേഹ സ്മരണ നല്കി കൊണ്ടിരിക്കുന്നു. റഷ്യയും ഏഷ്യയിലാണ് ഉള്പ്പെടുന്നത്. സേവനത്തിന്റെ പ്രതികരണം നന്നായി ലഭിച്ചു കൊണ്ടിരിക്കുന്നു. ധൈര്യവും വളരെ നല്ലത്, സഹായവും ലഭിച്ചു കൊണ്ടിരിക്കുന്നു. ഭാരതത്തിലും ഇപ്പോള് വിശാലമായ പരിപാടി ചെയ്യുന്നതിനുള്ള പ്ലാന് ഉണ്ടാക്കി കൊണ്ടിരിക്കുന്നു. ഓരോരുത്തര്ക്കും വിശേഷതയുടെയും സേവനത്തില് മുഴുകിയിരിക്കുന്നതിന്റെ ആശംസകളും സ്നേഹ സ്മരണയും. ശരി.

സര്വ്വ കുട്ടികള്ക്കും സദാ സഹജമായി മുന്നോട്ടു പോകുന്നതിനുള്ള സിദ്ധി പ്രാപ്തമാക്കുന്നതിനുള്ള സഹജമായ യുക്തി കേള്പ്പിച്ചു, ഈ വിധിയെ സദാ പ്രയോഗത്തില് കൊണ്ടു വരുന്ന പ്രയോഗി, സഹജയോഗി, സദാ വരദാതാവിന്റെ വരദാനങ്ങളാല് സമ്പന്നമായ വരദാനി കുട്ടികള്ക്ക്, സദാ ഒന്നിന്റെ പാഠം ഓരോ ചുവടിലും സാകാര സ്വരൂപത്തില് കൊണ്ടു വരുന്ന, സദാ നിരാകാരി ആകാരി ബാബയുടെ കൂട്ട്കെട്ടിന്റെ അനുഭവത്തിലൂടെ സദാ സാകാര സ്വരൂപത്തില് അനുഭവം ചെയ്യുന്ന, സദാ വരദാനി കുട്ടികള്ക്ക് ബാപ്ദാദായുടെ ദാതാവിന്റെ, ഭാഗ്യവിദാതാവിന്റെ, വരദാതാവിന്റെ സ്നേഹ സ്മരണയും നമസ്തേ.

ജാനകി ദാദിയോട്- എത്രത്തോളം സര്വ്വര്ക്കും ബാബയുടെ സ്നേഹം വിതരണം ചെയ്യുന്നുവൊ അത്രത്തോളം സ്നേഹത്തിന്റെ ഭണ്ഡാരം നിറയുന്നു. സദാ സ്നേഹത്തിന്റെ മഴ പെയ്യുന്നത് പോലെ അനുഭവം ഉണ്ടാകുന്നുണ്ടല്ലോ. ഒരു ചുവടില് സ്നേഹം നല്കൂ, അടിക്കടി സ്നേഹം നേടൂ. സര്വ്വര്ക്കും സ്നേഹമാണ് വേണ്ടത്. ജ്ഞാനം കേട്ടുവല്ലോ. ചില കുട്ടികള്ക്ക് സ്നേഹമാണ് വേണ്ടത്, ചിലര്ക്ക് ശക്തിയും. അപ്പോള് എന്ത് സേവനം ചെയ്തു? ഇതേ സേവനമല്ലേ ചെയ്തത്-ചിലര്ക്ക് ബാബയിലൂടെ സ്നേഹം നല്കി, ചിലര്ക്ക് ശക്തിയും. ജ്ഞാനത്തിന്റെ രഹസ്യങ്ങള് മനസ്സിലാക്കി. ഇപ്പോള് ഇനി അവരില് സദാ ഉണര്വ്വും ഉത്സാഹവും നില നിര്ത്തണം, അതാണ് കൂടിയും കുറഞ്ഞും കൊണ്ടിരിക്കുന്നത്. എന്നാലും ബാപ്ദാദ ഡബിള് വിദേശീ കുട്ടികള്ക്ക് ആശംസകള് നല്കുന്നു- വ്യത്യസ്ഥമായ ധര്മ്മത്തിലേക്ക് പോയില്ലേ. വ്യത്യസ്ഥമായ ദേശം, വ്യത്യസ്ഥമായ രീതി എന്നാലും മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു, ചില കുട്ടികള് അവകാശി കുട്ടികളുമായി. ശരി.

മഹാരാഷ്ട്ര- പൂണെ ഗ്രൂപ്പ്- സര്വ്വരും മഹാനാത്മക്കളായില്ലേ. ആദ്യം സ്വയത്തെ കേവലം മഹാരാഷ്ട്ര നിവാസിയെന്നാണ് പറഞ്ഞിരുന്നത്, ഇപ്പോള് സ്വയം മഹാനായി മാറി. ബാബ വന്ന് ഓരോ കുട്ടിയെയും മഹാനാക്കി. വിശ്വത്തില് നിങ്ങളേക്കാള് മഹാനായി മറ്റാരെങ്കിലുമുണ്ടോ? ഏറ്റവും അധപതിച്ചത് ഭാരതവാസികളാണ്, അതും 84 ജന്മങ്ങളെടുത്ത ബ്രാഹ്മണാത്മാക്കളാണ് താഴേക്ക് അധപതിച്ചത്. അതിനാല് എത്രത്തോളം താഴേക്ക് വീണോ അത്രയും ഇപ്പോള് ഉയരത്തിലെത്തി അതിനാല് പറയുന്നു ബ്രാഹ്മണന് അര്ത്ഥം ഉയര്ന്ന കുടുമിയെന്ന്. ഉയര്ന്ന സ്ഥാനത്തെയാണ് കുടുമിയെന്ന് പറയുന്നത്. പര്വ്വതങ്ങളുടെ ഉയരത്തെയും കുടുമിയെന്ന് പറയുന്നു, അതിനാല് ഞാന് എന്തില് നിന്നും എന്തായി മാറി എന്ന സന്തോഷമില്ലേ. പാണ്ഡവര്ക്ക് കൂടുതല് സന്തേഷമുണ്ടോ അതോ ശക്തികള്ക്കാണോ ഉള്ളത്? (ശക്തികള്ക്ക്) കാരണം ശക്തികളെ വളരെ അധിപതിച്ചാണ് കാണിച്ചിട്ടുള്ളത്. ദ്വാപരയുഗം മുതല് പുരുഷ ശരീരം തന്നെയാണ് ഏതൊരു പദവിയും പ്രാപ്തമാക്കിയത്. ധര്മ്മത്തിലും ഇപ്പോഴാണ് സ്ത്രീകള്ക്ക് ഗുരുസ്ഥാനം നല്കിയിരിക്കുന്നത്. ഇല്ലായെങ്കില് പുരുഷന്മാര് മാത്രമായിരുന്നു. ബാബ മാതാക്കളെ മുന്നില് വച്ചപ്പോഴാണ് അവരും സ്ത്രീകള്ക്ക് ഗുരുസ്ഥാനം നല്കിയത്. ഇല്ലായിരുന്നെങ്കില് ധര്മ്മത്തിന്റെ കാര്യങ്ങളില് സ്ത്രീകള്ക്ക് ഒരിക്കലും സിംഹാസനം നല്കുമായിരുന്നില്ല. അതിനാല് മാതാക്കള്ക്ക് കൂടുതല് സന്തോഷമുണ്ട്, പാണ്ഡവര്ക്ക് മഹിമയും ഉണ്ട്. പാണ്ഡവര് വിജയം പ്രാപ്തമാക്കി. പേര് പാണ്ഡവരുടേതാണ് വരുന്നത് എന്നാല് പൂജ കൂടുതലും ശക്തികള്ക്കാണ്. ആദ്യം നേരത്തെ ഗുരുക്കന്മാരെ പൂജിച്ചിരുന്നു, ഇപ്പോള് ശക്തികളെയും പൂജിക്കുന്നു. ഗണേശന്റേയൊ ഹനുമാന്റേയോ ഉണര്ത്ത് പാട്ട് പാടാറില്ല, ശക്തികളുടേതാണ് ചെയ്യുന്നത് കാരണം ശക്തികള് ഇപ്പോള് ഉണര്ന്നു കഴിഞ്ഞു. അതിനാല് ശക്തികള് തന്റെ ശക്തി സ്വരൂപത്തില് സ്ഥിതി ചെയ്യുന്നില്ലേ. അതോ ഇടയ്ക്കിടയ്ക്ക് ശക്തിഹീനമാകുന്നുണ്ടോ. മാതാക്കളെ ദേഹത്തിന്റെ സംബന്ധത്തിന്രെ മോഹം ശക്തിഹീനമാക്കുന്നു. മക്കളോടും പേരക്കുട്ടികളോടും മോഹമുണ്ടാകുന്നു. പാണ്ഡവരെ ഏതൊരു കാര്യമാണ് ശക്തിഹീനമാക്കുന്നത്? പാണ്ഡവരില് അഹങ്കാരം കാരണം പെട്ടെന്ന് ക്രോധം ഉണ്ടാകുന്നു. എന്നാല് ഇപ്പോള് വിജയിച്ചില്ലേ. ഇപ്പോള് ശാന്ത സ്വരൂപരായ പാണ്ഡവരായി മാറി, മാതാക്കള് നിര്മോഹിയുമായി. ലോകത്തിലുള്ളവര് പറയും മാതാക്കളില് മോഹമുണ്ട് എന്ന്, നിങ്ങള് വെല്ലുവിളിക്കുന്നു- ഞങ്ങള് മാതാക്കള് നിര്മ്മോഹിയാണ്. അതേപോലെ പാണ്ഡവരും ശാന്ത സ്വരൂപരാണ്, ആര് വന്നാലും ഈ അത്ഭുതത്തിന്റെ ഗീതം പാടണം- ഇവര് എത്ര ശാന്ത സ്വരൂപരായി മാറി, ക്രോധത്തിന്റെ അംശം പോലും കാണുന്നില്ല. മുഖത്തിലോ പെരുമാറ്റത്തിലോ പോലും വരരുത്. ചിലര് പറയുന്നു- ക്രോധമില്ല, ചെറിയ രീതിയില് ആവേശം ഉണ്ടാകുന്നു. അപ്പോള് അതെന്തായി! അതും ക്രോധത്തിന്റെ തന്നെ അംശമല്ലേ. അതിനാല് പാണ്ഡവര് വിജയിയാണ് അര്ത്ഥം സങ്കല്പത്തില് പോലും ശാന്തം, വാക്കിലും കര്മ്മത്തിലും ശാന്ത സ്വരൂപര്. മാതാക്കള് മുഴുവന് വിശ്വത്തിന് മുന്നില് തന്റെ നിര്മ്മോഹി രൂപത്തെ കാണിക്കൂ. മനുഷ്യര് മനസ്സിലാക്കുന്നു ഇത് അസംഭവ്യമെന്ന്, നിങ്ങള് പറയുന്നു- സംഭവ്യവും വളരെ സഹജവും എന്ന്. ലക്ഷ്യം വച്ചുവെങ്കില് തീര്ച്ചയായും ലക്ഷണം വന്നു ചേരും. സ്മൃതിക്കനുസരിച്ച് സ്ഥിതിയുണ്ടാകുന്നു. ഭൂമിയില് മാതാ പിതാവിന്റെ സ്നേഹത്തിന്റെ ജലം ലഭിക്കുന്നുണ്ട്, അതിനാല് സഹജമായി ഫലം ലഭിച്ചു കൊണ്ടിരിക്കുന്നു. നല്ലത്. ബാപ്ദാദ സേവനവും സ്വഉന്നതിയും രണ്ടും കണ്ടിട്ട് സന്തോഷിക്കുന്നു, കേവലം സേവനം മാത്രം കണ്ടിട്ടല്ല. സേവനത്തില് എത്രത്തോളം അഭിവൃദ്ധി അത്രത്തോളം സ്വഉന്നതിയിലും- രണ്ടും ഒപ്പത്തിനൊപ്പമാണ്. യാതൊരു ഇച്ഛയുമില്ല, സര്വ്വതും സ്വതവേ ലഭിക്കുമ്പോള് എന്തിന് ഇച്ഛ വയ്ക്കണം. പറയാതെ യാചിക്കാതെ ഇത്രയും ലഭിച്ചു കഴിഞ്ഞു, വേണം എന്ന ഇച്ഛ പോലുമില്ല. അതിനാല് അങ്ങനെ സന്തുഷ്ടരല്ലേ. ഞാന് സന്തുഷ്ടനാണ്, സര്വ്വരെയും സന്തുഷ്ടമാക്കി പ്രാപ്തി സ്വരൂപമാക്കുന്നവനാണ് എന്ന ടൈറ്റില് സദാ സ്മൃതിയില് വയ്ക്കണം. അതു കൊണ്ട് സന്തുഷ്ടമായിരിക്കുക സന്തുഷ്ടമാക്കുക- ഇതാണ് വിശേഷ വരദാനം. അസന്തുഷ്ടതയുടെ പേരോ അടയാളയോ പോലുമില്ല. ശരി.

ഗുജറാത്ത് ഗ്രൂപ്പ്- ബ്രാഹ്മണ ജീവിതത്തില് അവസാന ജന്മമായത് കാരണം ശരീരം എത്ര ശക്തിഹീനമാണെങ്കിലും രോഗിയാണെങ്കിലും മനസ്സിന് പറക്കാന് ചിറക് നല്കിയിട്ടുണ്ട്, ശരീരം കൊണ്ട് നടക്കാന് സാധിക്കില്ല എന്നാല് മനസ്സ് കൊണ്ട് പറക്കാന് സാധിക്കില്ലേ. എന്തുകൊണ്ടെന്നാല് ബാപ്ദാദായ്ക്കറിയാം 63 ജന്മം അലഞ്ഞലഞ്ഞ് ശക്തിഹീനരായി തീര്ന്നു. ശരീരം തമോഗുണിയായി. അതിനാല് ശക്തിഹീനമായി, രോഗിയായി. എന്നാല് മനസ്സ് ശക്തിശാലിയാണ്. ശരീരത്തില് ആരോഗ്യമില്ലായെങ്കിലും മനസ്സിന് രോഗമൊന്നുമില്ലല്ലോ. സര്വ്വരുടെയും മനസ്സ് ചിറകുകള് കൊണ്ട് പറക്കുന്നതാണ്. ശക്തിശാലി മനസ്സിന്റെ ലക്ഷണമാണ്- സെക്കന്റില് ആഗ്രഹിക്കുന്നയിടത്ത് എത്തി ചേരാന് സാധിക്കും. അങ്ങനെ ശക്തിശാലിയാണോ അതോ ഇടയ്ക്ക് ശക്തിഹീനമാകുന്നുണ്ടോ? മനസ്സ് പറക്കാന് പഠിച്ചാല്, അഭ്യാസം വന്നു കഴിഞ്ഞാല് സെക്കന്റില് എവിടെ വേണമെങ്കിലും എത്തി ചേരാന് സാധിക്കും. ഇപ്പോളിപ്പോള് സാകാര വതനത്തില്, ഇപ്പോളിപ്പോള് പരംധാമത്തില് ഒരു സെക്കന്റിന്റെ തീവ്രതയാണ്. അത്രയും തീവ്രയയുണ്ടോ? സദാ തന്റെ ഭാഗ്യത്തിന്റെ ഗീതം പാടി പറന്നു കൊണ്ടിരിക്കൂ. സദാ അമൃതവേളയില് തന്റെ ഭാഗ്യത്തിന്റെ ഏതെങ്കിലും കാര്യം സ്മൃതിയില് വയ്ക്കൂ, അനേക പ്രകാരത്തിലുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്, അനേക പ്രകാരത്തിലുള്ള പ്രാപ്തികള് ഉണ്ടായിട്ടുണ്ട്, ഇട്യ്ക്ക് ഏതെങ്കിലും പ്രാപ്തിയെ മുന്നില് കാണൂ, എന്നാല് പുരുഷാര്ത്ഥം രമണീകമായിരിക്കും. ഒരിക്കലും പുരുഷാര്ത്ഥത്തില് സ്വയം ബോറടിക്കില്ല, നവീനതയുടെ അനുഭവം ചെയ്യും. ചില കുട്ടികള് പറയുന്നുണ്ട്- ആത്മാവാണ്, ശിവബാബയുടെ കുട്ടിയാണ്, ഇത് സദാ പറഞ്ഞു കൊണ്ടിരിക്കുന്നു. എന്നാല് ആത്മാവായ എനിക്ക് ബാബ എന്തെല്ലാം ഭാഗ്യമാണ് നല്കിയിരിക്കുന്നത്, എന്തെല്ലാം ടൈറ്റിലാണ് നല്കിയിട്ടുള്ളത്, എന്തെല്ലാം ഖജനാക്കളാണ് നല്കിയിട്ടുള്ളത്, ഇങ്ങനെ വ്യത്യസ്ഥമായ സ്മൃതികള് വയ്ക്കൂ. ലിസ്റ്റെടുക്കൂ, സ്മൃതികളുടെ എത്ര വലിയ ലിസ്റ്റായിരിക്കും! ഇടയ്ക്ക് ഖജനാക്കളുടെ സ്മൃതിയുണ്ടാകണം, ഇടയ്ക്ക് ശക്തികളുടെ സ്മൃതി, ഇട്യ്ക്ക് ഗുണങ്ങളുടെ സ്മൃതി, ഇടയ്ക്ക് ജ്ഞാനത്തിന്റെ, ഇടയ്ക്ക് ടൈറ്റിലുകളുടെ സ്മൃതിയുണ്ടാകണം. വ്യത്യസ്ഥത വരുമ്പോള് മനോരഞ്ചനം അനുഭവപ്പെടുന്നു. മനോരഞ്ചനത്തിന്റെ പരിപാടികള് വയ്ക്കുമ്പോള് വ്യത്യസ്ഥമായ നൃത്തമുണ്ടായിരിക്കും, ഭക്ഷണമുണ്ടായിരിക്കും, വ്യത്യസ്ഥമായ ആളുകളുമായി മിലനം ചെയ്യും. അപ്പോഴല്ലേ അത് മനോരഞ്ചനമായി മാറുന്നത്. അതിനാല് ഇവിടെയും സദാ മനോരഞ്ചനത്തിലിരിക്കുന്നതിന് വ്യത്യസ്ഥ പ്രകാരത്തിലുള്ള കാര്യങ്ങള് ചിന്തിക്കൂ. ശരി.

വരദാനം:-

പുരുഷാര്ത്ഥത്തിന്റെ മുഖ്യമായ ആധാരം ക്യാച്ചിംഗ് പവറാണ്. ഏതു പോലെ സയന്സ് വളരെ മുമ്പുള്ള ശബ്ദത്തെ പോലും കാച്ച് ചെയ്യുന്നു, അതേപോലെ സയലന്സിന്റെ ശക്തിയിലൂടെ തന്റെ ആദി ദേവീക സംസ്ക്കാരത്തെ ക്യാച്ച് ചെയ്യൂ, ഇതിന് വേണ്ടി സദാ ഇതേ സ്മൃതി വയ്ക്കൂ- ഞാന് ഇത് തന്നെയായിരുന്നു, വീണ്ടും ആയിക്കൊണ്ടിരിക്കുന്നു.എത്രത്തോളം ആ സംസ്ക്കാരങ്ങളെ ക്യാച്ച് ചെയ്യുന്നുവൊ അത്രയും അതിന്റെ സ്വരൂപമായി മാറും. 5000 വര്ഷങ്ങളുടെ കാര്യം ഇന്നലെ നടന്ന കാര്യം പോലെ സ്പഷ്ടമായി അനുഭവപ്പെടും. തന്റെ സ്മൃതിയെ അത്രയും ശ്രേഷ്ഠവും സ്പ്ഷ്ടവുമാക്കൂ എങ്കില് ശക്തിശാലിയായി മാറും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top