03 November 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

November 2, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ- അകവും പുറവും ശുദ്ധതയുള്ളവരാകൂ, യാതൊരു മോശമായ ശീലവും ഇപ്പോള് നിങ്ങളില് ഉണ്ടാകരുത്.

ചോദ്യം: -

ബ്രാഹ്മണകുട്ടികള്ക്ക് ബാബയില് നിന്ന് പൂര്ണ്ണമായും സമ്പത്തെടുക്കുന്നതിന് ഏതെല്ലാം ധാരണകളില് ശ്രദ്ധിക്കണം?

ഉത്തരം:-

1. ഈ ജന്മത്തില് ബാബയുടേതായതിനു ശേഷം നൂറ് ഇരട്ടി ശിക്ഷ അനുഭവിക്കുന്ന രീതിയിലുള്ള ഒരു പാപ കര്മ്മവും ചെയ്യരുത്. 2- അതി മധുരമായ ബാബ നിങ്ങളെ തനിക്ക് സമാനം മധുരമാക്കുന്നു, അതിനാല് മറ്റുള്ളവര്ക്ക് ദുഃഖം ഉണ്ടാകുന്ന രീതിയിലുള്ള കടുത്ത വാക്കുകള് വായിലൂടെ വരരുത്. 3- ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്ന ബാബയുടെ കുട്ടിയായി സര്വ്വരുടെയും ദുഃഖത്തെ ഹരിക്കണം. മനസാ, വാചാ, കര്മ്മണാ സുഖം നല്കണം. 4- നിന്ദയിലും സ്തുതിയിലും സമാനമായിട്ടിരിക്കണം.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. സത്ഗുരുവിന്റെ ദിനത്തെ വൃക്ഷപതിയുടെ ദിനമെന്നും പറയുന്നു. വൃക്ഷപതിയുടെ ദിനം അര്ത്ഥം ബാബയുടെ ദിനം. അമാവാസിയുടെ ദിനത്തില് അന്ധകാരം നിറഞ്ഞ രാത്രി പൂര്ത്തിയായി പിന്നെ പകല് ആരംഭിക്കുന്നു. ചന്ദ്രന് ഉദിക്കാന് ആരംഭിക്കുന്നു. ഇന്നത്തെ കാലത്ത് പിതൃക്കളെ ഊട്ടുന്നുണ്ട് പിന്നെ യാചിക്കേണ്ടി വരുന്നില്ല. സര്വ്വരെയും തൃപ്തമാക്കുന്നു. പകല് പോയി പിന്നെ രാത്രിയില് തിരിച്ച് വരേണ്ട ആവശ്യമെന്താണുള്ളത്. യഥാര്ത്ഥ നിയമം ഇതാണ് – 12 മാസം പൂര്ത്തിയാകുമ്പോള് അവരെ ഊട്ടി കണക്ക് തീര്ക്കണം. വീണ്ടും അന്ധകാരം നിറഞ്ഞ രാത്രിയില് എന്തിന് വിളിക്കുന്നു? എന്നാല് ബ്രാഹ്മണര് ഇതിനെയും ഒരു ആചാര രീതിയാക്കി മാറ്റിയിരിക്കുന്നു, അതാണ് നടന്നു കൊണ്ടിരിക്കുന്നത്. ദക്ഷിണയൊക്കെ ലഭിച്ചു കൊണ്ടിരിക്കുന്നു. അതാണ് പരിധിയുള്ള അമാവാസി. ഇപ്പോള് ബാബ വന്നിരിക്കുന്നത് പരിധിയില്ലാത്ത അമാവാസിയിലാണ്. ബാബ വരുമ്പോള് അര കല്പത്തെ അന്ധകാരം പൂര്ത്തിയാകുന്നു. പിന്നെ സത്യയുഗത്തില് പ്രകാശം തന്നെ പ്രകാശമായിരിക്കും. അവിടെ പിതൃബലിയൊന്നും ഉണ്ടായിരിക്കില്ല, അവിടെ ബ്രാഹ്മണരേയില്ല. അതിന്റെയര്ത്ഥം ആരും മരിക്കുന്നില്ല എന്നല്ല, എന്നാല് ഈ ആചാരരീതി അവിടെയില്ല. ഇവിടെ അനേക പ്രകാരത്തിലുള്ള ബ്രാഹ്മണര് ഉണ്ട്. ഒരു രാജ്യം ഒരു ദേശം വേണമെന്ന് ആഗ്രഹിക്കുന്നുമുണ്ട്. ഇത്രയും രാജ്യങ്ങള് ഒന്നായി തീരുകയെന്നത് അസാധ്യമാണ്. പക്ഷെ സത്യയുഗത്തില് ഒരു രാജ്യം, ഒരു രീതി സമ്പ്രദായമായിരുന്നു. അത് ബാബ തന്നെ വന്നാണ് സ്ഥാപിക്കുന്നത്. അവിടെ എല്ലാവരും മധുരതയുള്ളവരായിരിക്കും, ദുഃഖത്തിന്റെ കാര്യമേയില്ല. കയ്പ്പേറിയ വാക്കുകള് ഉച്ചരിക്കുന്നില്ല, പാപം ചെയ്യുന്നില്ല. ഇപ്പോള് ആര് എത്രത്തോളം പുരുഷാര്ത്ഥം ചെയ്യുന്നുവൊ അത്രയും നമ്പറനുസരിച്ച് പദവിയും ലഭിക്കും. അവിടെ മോഷണമില്ല. ഉള്ളും പുറമേയും ശുദ്ധതയുള്ളവരായിരിക്കും. ഇവിടെയുള്ളവരില് ഉള്ളിലൊന്ന് പുറമേ വേറൊന്നായിരിക്കും. പരസ്പരം എത്ര ബുദ്ധിമുട്ട് വരുത്തുന്നു. ഇതെല്ലാം രാവണ രാജ്യത്തിലെ മോശമായ ശീലങ്ങളാണ്. ബാബ ഇപ്പോള് ഇതെല്ലാം തീര്ത്തും ഇല്ലാതാക്കുന്നു. സര്വ്വരുടെയും മോശമായ ശീലങ്ങള് പെട്ടെന്ന് ഇല്ലാതാകുന്നില്ല. സമയമെടുക്കുന്നു, എത്രത്തോളം യോഗത്തിലിരിക്കുന്നുവൊ ഓരോ ചുവടിലും ശ്രദ്ധിക്കണം ഞാന് യോഗത്തിലാണൊ ഇരിക്കുന്നത്! യാതൊരു പാപ കര്മ്മവും ചെയ്യുന്നില്ലല്ലോ! സ്വയം മധുരമായി മറ്റുള്ളവരെയും മധുരതയുള്ളവരാക്കുന്നുണ്ടോ? സ്വയം കയ്പുള്ളതാണെങ്കില് എങ്ങനെ മറ്റുള്ളവരെ മധുരമാക്കും! ഇവിടെ അങ്ങനെയുള്ളവര് പെട്ടെന്ന് പ്രത്യക്ഷമാകുന്നു, അവര്ക്ക് മറഞ്ഞിരിക്കാന് സാധിക്കില്ല. ബാബ പറയുന്നു- എന്റെ കുട്ടിയായതിന് ശേഷം മോശമായ കര്മ്മം ചെയ്യുകയാണെങ്കില് കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരും. പദവിയും ഭ്രഷ്ടമാകും. ദേവതയാക്കുന്നതിന് വേണ്ടി സ്വയം ഭഗവാന് നമ്മെ പഠിപ്പിക്കുന്നു, ദേവതമാരുടെ മഹിമ പാടുന്നുണ്ട്- സര്വ്വഗുണ സമ്പന്നര്….അഹിംസാ പരമോധര്മ്മം. ഹിംസ രണ്ട് പ്രകാരത്തിലുണ്ട്- ഒന്ന് കാമ വികാരത്തിന്റെ ഹിംസയിലൂടെ മനുഷ്യര് ആദി മദ്ധ്യ അന്ത്യം ദുഃഖം പ്രാപിക്കുന്നു. രണ്ടാമത്തേത് ക്രോധത്തില് വന്ന് പരസ്പരം വഴക്കടിക്കുന്നു, ദുഃഖം നല്കുന്നു, ദുഃഖിയാകുന്നു. ഇവിടെ കുട്ടികളോട് ബാബ പറയുകയാണ് മനസാ, വാചാ, കര്മ്മണാ അങ്ങനെയുള്ള ഒരു മോശമായ കര്മ്മവും ചെയ്യരുത്. ആര്ക്കും ദുഃഖം നല്കരുത്. നമ്മള് ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്ന ബാബയുടെ കുട്ടികളാണ്. ദുഃഖത്തെ ഹരിച്ച് എങ്ങനെ സുഖം നല്കാം എന്ന യുക്തി സര്വ്വര്ക്കും പറഞ്ഞു കൊടുക്കൂ. ചെയ്തിട്ടുള്ള കര്മ്മത്തിന്റെ കണക്ക് സമാപ്തമാകുന്നു. ഇവിടെ ബാബ മനസ്സിലാക്കി തരുന്നു ഈ ജന്മത്തില് ചെയ്തിട്ടുള്ള പാപങ്ങള് ബാബയോട് തുറന്നു പറയുകയാണെങ്കില് പകുതിയില്ലാതാകും. എന്നാല് അനേക ജന്മങ്ങളില് ചെയ്തിട്ടുള്ള പാപകര്മ്മങ്ങള് തലയില് വളരെയധികമില്ലേ? ഇപ്പോള് ബാബ മനസ്സിലാക്കി തരുന്നു, പാപമായി തീരുന്ന രീതിയിലുള്ള ഒരു കര്മ്മവും ഈ ജന്മത്തിലും ചെയ്യരുത്, യോഗബലത്തിലൂടെ അനേക ജന്മങ്ങളുടെ പാപ കര്മ്മങ്ങളെ ഭസ്മമാക്കണം. ഈ ജന്മത്തില് ബാബയുടേതായതിന് ശേഷം യാതൊരു പാപകര്മ്മവും ചെയ്യരുത്. ബ്രാഹ്മണനാകാതെ സമ്പത്ത് നേടാന് സാധിക്കില്ല. ഇത് ബാപ്ദാദയല്ലേ. സമ്പത്ത് ലഭിക്കുന്നത് ശിവബാബയില് നിന്നാണ്, ബ്രഹ്മാവില് നിന്നല്ല. ഇദ്ദേഹം സ്വയത്തെ ഈശ്വരന് എന്ന് പറയുന്നില്ല. ബ്രഹ്മാവ് കേവലം രഥം മാത്രമാണ്, ഇദ്ദേഹത്തിലൂടെ നിങ്ങള്ക്ക് ഒന്നും ലഭിക്കുന്നില്ല. രഥം എന്നാണ് പറയുന്നത്. ഹുസൈന്റെ രഥത്തിന് വളരെ മഹിമയുണ്ട.് ആ കുതിരയെ എത്ര അലങ്കരിക്കുന്നു. ഇത് പതിത ശരീരമല്ലേ. ഇതും ഇപ്പോള് അലങ്കരിക്കപ്പെട്ട് കൊണ്ടിരിക്കുന്നു. സ്വ പുരുഷാര്ത്ഥത്തിലൂടെ തന്നെ അലങ്കരിക്കപ്പെടുന്നു. ഇതില് ശിവബാബ പക്ഷഭേദം കാണിക്കുന്നില്ല. എന്നാല് ഇതിന്റെ വാടക ഞാന് കൊടുക്കുന്നുണ്ട് എന്ന് ഇടക്കിടെ തമാശരൂപേണ ശിവബാബ പറയുന്നു. പക്ഷെ നിങ്ങള് ചെയ്യേണ്ട പുരുഷാര്ത്ഥം പോലെ ബ്രഹ്മാബാബയും ചെയ്യണം. വാടക ലഭിക്കും എന്നുള്ള അത്യാഗ്രഹം ഇദ്ദേഹത്തിനില്ല. ഇത് ശിവബാബ തമാശരൂപേണ പറയുന്നു. ആത്മാവ് യോഗബലത്തിലൂടെ തന്നെ സതോപ്രധാനമാകണം. എത്ര യോഗം ചെയ്യുന്നുവൊ അത്രയും പാവനമാകും, പിന്നെ തനിക്ക് സമാനവുമാക്കണം. നിങ്ങള്ക്കറിയാം നന്നായി സേവ ചെയ്യുന്നവര് പ്രശസ്തരാണ്. ബാബ അവരെ സേവയ്ക്ക് അയക്കുന്നു. വളരെ മധുരമായി സംസാരിക്കണം. ആരോടും വഴക്കിടരുത്. ബ്രാഹ്മണര് കയ്പ്പേറിയ വാക്കുകള് ഉച്ചരിക്കുകയാണെങ്കില് പറയും ഇവരില് ക്രോധത്തിന്റെ ഭൂതമുണ്ടെന്ന്. നിന്ദയിലും സ്തുതിയിലും സമാനമായിട്ടിരിക്കണം. വളരെപ്പേരില് ക്രോധത്തിന്റെ ഭൂതമുണ്ട്, അവരോട് പലര്ക്കും അസന്തുഷ്ടതയുണ്ടാകുന്നു. എല്ലാവരുടെയും ക്രോധം ഇല്ലാതായിട്ടില്ല. സമ്പൂര്ണ്ണതയുടെ സമയം വരുന്നത് വരെ പതുക്കെ പതുക്കെ വികാരങ്ങള് ഇല്ലാതായി കൊണ്ടിരിക്കും. എന്നില് ക്രോധമില്ല എന്ന് ആര്ക്കും പറയാന് സാധിക്കില്ല. ചിലരില് കൂടുതല് ചിലരില് കുറവ്. ചിലരുടെ ശബ്ദം തന്നെ യുദ്ധം ചെയ്യുന്നത് പോലെയായിരിക്കും. കുട്ടികള് വളരെ വളരെ മധുരമാകണം. ഇവിടെ തന്നെ സര്വ്വഗുണ സമ്പന്നരാകണം. വികാരങ്ങള് അനേക പ്രകാരത്തിലുണ്ട്. ക്രോധിക്കുക, കള്ളം പറയുക, ഇതെല്ലാം വികാരങ്ങളാണ്.

ബാബ പറയുന്നു- ഇപ്പോള് ഇനി വികര്മ്മം ചെയ്യുകയാണെങ്കില് വളരെ ശിക്ഷ അനുഭവിക്കേണ്ടി വരും. അവിടെ എന്റെ കൂടെ ശിക്ഷ നല്കാന് ധര്മ്മരാജനുണ്ട്. ഇവിടെ ശിക്ഷ ലഭിക്കുന്നത് പ്രത്യക്ഷത്തിലാണ്, ധര്മ്മരാജന്റെ ശിക്ഷ ലഭിക്കുന്നത് ഗുപ്തമായിട്ടാണ്, ഗര്ഭ ജയിലിലും ശിക്ഷ അനുഭവിക്കുന്നു. രോഗങ്ങള് വരുന്നതും കര്മ്മകണക്കാണ്. ധര്മ്മരാജനിലൂടെ ശിക്ഷ ലഭിക്കുന്നു. നേരത്തെ ചെയ്തതിന്റെയും ഇപ്പോള് ലഭിക്കുന്നു. ഇപ്പോള് ചെയ്യുന്നതിന്റെയും ഇപ്പോള് തന്നെ ലഭിക്കാം. പിന്നീട് ഗര്ഭ ജയിലിലും ലഭിക്കുന്നു. അതാണ് ഗുപ്തം, ധര്മ്മരാജന് അവിടെ ശിക്ഷ നല്കാന് സാധിക്കില്ലല്ലോ. ഇവിടെ ശരീരത്തിലൂടെ അനുഭവിക്കേണ്ടി വരുന്നു. ഇപ്പോള് ബാബ നമ്മെ ഇതില് നിന്നെല്ലാം മോചിപ്പിക്കുന്നു. പരമപിതാ പരമാത്മാവും ധര്മ്മരാജനായ ബാബയും രണ്ടു പേരും ഹാജരാണ്. ഇപ്പോള് സര്വ്വരുടെയും വിനാശ സമയമാണ്. ഓരോരുത്തരുടേയും വിചാരണ നടക്കുന്നു. ഇതും ഡ്രാമയില് അടങ്ങിയിട്ടുണ്ട്. നിങ്ങള് മനസ്സിലാക്കുന്നുണ്ട്- സമ്പൂര്ണ്ണമാകണമെന്ന്, അതിനാല് ഒരു പാപകര്മ്മവും ചെയ്യാതിരിക്കൂ. സ്വ മംഗളത്തിനു വേണ്ടി പൂര്ണ്ണമായും പുരുഷാര്ത്ഥം ചെയ്യണം, കല്പ കല്പത്തെ കാര്യമാണ്. ആ പഠിത്തം ഒരു ജന്മത്തേക്കുള്ളതാണ്, അടുത്ത ജന്മത്തില് അടുത്ത പഠിത്തം, ഇത് 21 ജന്മത്തേയ്ക്കുള്ള പഠിത്തമാണ്. അവിനാശിയായ ബാബ അവിനാശിയായ പഠിത്തം പഠിപ്പിക്കുന്നു, അതിലൂടെ 21 ജന്മത്തേയ്ക്ക് അവിനാശി പദവിയും ലഭിക്കുന്നു. ബാബയില് നിന്ന് 21 ജന്മത്തേയ്ക്കുള്ള സമ്പത്തും ലഭിക്കുന്നു. കുട്ടികളാകുന്ന നിങ്ങള്ക്കറിയാം ഇത് പഴയ ലോകമാണ്, പുതിയ ലോകത്തില് ഭാരതം മാത്രമായിരുന്നു. ഇപ്പോള് വീണ്ടും ഈ ചക്രം കറങ്ങണം. പുതിയ സൃഷ്ടി സ്ഥാപിതമായി പഴയതിന്റെ വിനാശം ഉണ്ടാകും. പറയുന്നു- പരമപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെ പുതിയ ലോകം സ്ഥാപിക്കുന്നു. തീര്ച്ചയായും ബ്രാഹ്മണര് വേണം. അപ്പോള് തീര്ച്ചയായും പവിത്രവുമാകുന്നുണ്ടാകും, രാജയോഗവും പഠിക്കുന്നുണ്ടാകും. നമ്മള് ബ്രഹ്മാകുമാര് കുമാരിമാര് പവിത്രമായികൊണ്ടിരിക്കുന്നു. കുടുംബത്തെ ഉപേക്ഷിക്കൂ എന്ന് ബാബ ഒരിക്കലും പറയുന്നില്ല. ഗൃഹസ്ഥത്തിലിരുന്ന് കമല പുഷ്പ സമാനമായിട്ടിരിക്കൂ. ഈ ബാപ്ദാദ എന്ന പേര് വളരെ നല്ലതാണ്. ഉയര്ന്നതിലും വച്ച് ഉയര്ന്ന അച്ഛനില് നിന്നാണ് സമ്പത്ത് ലഭിക്കുന്നത്. ബ്രഹ്മാവ് പതിതമായിരുന്നില്ലേ. ഇദ്ദേഹം ആദ്യമാദ്യം ശ്രേഷ്ഠാചാരി പൂജനീയ മഹാരാജാവായിരുന്നു. ഇപ്പോള് അന്ത്യത്തില് പതിതമായി തീര്ന്നു. ഇത് ഇദ്ദേഹത്തിന്റെ അന്തിമ ജന്മമാണ്. ഈ ലോകത്തില് പാവനമായിട്ടുള്ളവരായി ആരുമില്ല. പാവന ലോകത്തില് ആരും ഓര്മ്മിക്കുന്നില്ല. പാടാറുണ്ട്- ആത്മാവും പരമാത്മാവും വളരെക്കാലമായി അകന്നിരിക്കുകയായിരുന്നു…… ഇതിന്റെ കണക്കും ഇപ്പോള് നിങ്ങള് മനസ്സിലാക്കി. സൂര്യവംശികള് ആദ്യം അവരുടെ സമ്പത്തെടുക്കാന് വരും. ഇപ്പോള് ആത്മാവ് ശരീരം വിട്ട് പോയാല് പറയും സ്വര്ഗ്ഗത്തില് പോയി എന്ന്. പിന്നെ അതിനെ നരകത്തില് വിളിക്കുന്നതിന്റെ ആവശ്യമെന്ത്? ഒന്നും മനസ്സിലാക്കുന്നില്ല. സന്യാസി, തപസ്വിമാര് മരിക്കുമ്പോള് അവരുടെ വാര്ഷികം ആഘോഷിക്കുന്നു, ഭോഗ് അര്പ്പിക്കുന്നു. ജ്യോതി ജ്യോതിയില് പോയി ലയിച്ചുവെങ്കില് പിന്നെ ഭോഗ് അര്പ്പിക്കുന്നതിന്റെ ആവശ്യമെന്ത്? വാര്ഷികം എന്തിന് ആഘോഷിക്കുന്നു? ശരീരം നശിച്ചു- ആത്മാവും പോയി, പിന്നെ ആത്മാവിനെ വിളിക്കേണ്ട ആവശ്യമെന്ത്? ജ്യോതിയില് പോയി ലയിച്ചുവെങ്കില് പിന്നെ ആത്മാവിന് എങ്ങനെ വരാന് സാധിക്കും. അനേക അഭിപ്രായങ്ങളുണ്ട്. മനുഷ്യന് മോക്ഷം നേടുന്നു, പിന്നെ വരാന് സാധിക്കില്ല എന്നും പറയാറുണ്ട്. മോക്ഷം നേടിയെങ്കില് കൂടുതല് സന്തോഷിക്കണം, പാര്ട്ടഭിനയിക്കുന്നതില് നിന്നും മുക്തമായി. പിന്നെ അവരെ ഓര്മ്മിക്കേണ്ടതില്ല. ഇതും നിങ്ങള്ക്ക് അറിയാം. സര്വ്വ മനുഷ്യരും ഓരേയൊരു അച്ഛനെ തീര്ച്ചയായും ഓര്മ്മിക്കുന്നു. സര്വ്വരും പരസ്പരം സഹോദരങ്ങളാണെന്ന് അംഗീകരിക്കുന്നുമുണ്ട്. അപ്പോള് സഹോദരങ്ങള്ക്ക് തീര്ച്ചയായും അച്ഛനില് നിന്നും സമ്പത്ത് ലഭിക്കണം. സര്വ്വ ആത്മാക്കളുടെയും സത്ഗതി ദാതാവ് ഒന്നാണ്. സര്വ്വ ആത്മാക്കള്ക്കും തിരിച്ചു പോകണം. മനുഷ്യന് മറ്റൊരു മനുഷ്യന് എങ്ങനെ സത്ഗതി നല്കാന് സാധിക്കും, അതിനാല് ഒരേയൊരു സത്ഗതി ദാതാവിന്റെ പേര് വളരെ പ്രശസ്തമാണ്. ബാബ തന്നെയാണ് ജ്ഞാന സാഗരനും, പതിത പാവനനും. ആ ബാബ വന്ന് രാജയോഗം പഠിപ്പിക്കുന്നു. സര്വ്വരെയും രാവണ രാജ്യത്തില് നിന്നും മോചിപ്പിക്കുന്നു, ഇതിനെയാണ് പരിധിയില്ലാത്ത അമാവാസിയെന്നു പറയുന്നത്. അര കല്പം പരിധിയില്ലാത്ത രാത്രി, പിന്നീട് അര കല്പം പരിധിയില്ലാത്ത പകല്. ഇത് കളിയാണ്. ശാന്തി സമ്മേളനങ്ങള് സംഘടിപ്പിക്കുന്നവര് ശാന്തി എങ്ങനെ ഉണ്ടാകുന്നു എന്ന് ചോദിക്കുമ്പോള് പറയണം- ഒരു ധര്മ്മം, ഒരു അഭിപ്രായം സത്യയുഗത്തിലാണ് ഉണ്ടാകുന്നത് എന്ന്. ഇന്നേക്ക് 5000 വര്ഷമായി. അവിടെ സുഖവും ശാന്തിയും സര്വ്വതും ഉണ്ടായിരുന്നു, ബാക്കി സര്വ്വാത്മാക്കളും ശാന്തിധാമിലായിരുന്നു. പുതിയ ലോകത്തില് ഒരേയൊരു ധര്മ്മം മാത്രമായിരുന്നു. പഴയ ലോകത്തില് വൃക്ഷം എത്ര വലുതാകുന്നു. അനേക ധര്മ്മങ്ങളുണ്ട്. ഇപ്പോള് അനേക ധര്മ്മങ്ങളുടെ വിനാശവും, ഒരു ധര്മ്മത്തിന്റെ സ്ഥാപന- ഇത് ബാബയുടെ തന്നെ കര്ത്തവ്യമാണ്. ശിവബാബ പറയുന്നു- ഇത് എന്റെ കര്ത്തവ്യമാണ്. ഞാന് കല്പ കല്പം വന്ന് ഈ കര്ത്തവ്യം ചെയ്യുന്നു. സത്യസുഗത്തിലെ രാജധാനിക്കു വേണ്ടി രാജയോഗം തീര്ച്ചയായും സംഗമയുഗത്തിലാണ് പഠിപ്പിക്കുന്നത്. സര്വ്വ പതിതരെയും പാവനമാക്കുന്നു. പറയുകയാണ്- ഞാന് വരുന്നത് വളരെ ജന്മങ്ങളുടെ അന്ത്യ ജന്മത്തിന്റെ അന്ത്യത്തിലാണ്. പൂര്ണ്ണമായും 84 ജന്മങ്ങളെടുത്ത ആത്മാവിന്റെ രഥത്തില് പ്രവേശിച്ചാണ് ഞാന് മനസ്സിലാക്കി തരുന്നത്. ഇപ്പോള് പുതിയ ലോകമേയില്ല. പഴയ ലോകത്തില് തന്നെ വന്നാണ് ഞാന് ഇതിനെ പുതിയതാക്കുന്നത്. പതിത ലോകത്തെ പാവനമാക്കുന്നു. എന്റെ പേര് തന്നെയാണ് ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്നവന് എന്ന്. സുഖത്തില് ആരും എന്നെ ഓര്മ്മിക്കുന്നില്ല, ദുഃഖത്തില് ഓര്മ്മിക്കുന്നു. അപ്പോള് തീര്ച്ചയായും സുഖം ലഭിച്ചിട്ടുണ്ട്. ബാബ പറയുന്നു- ഞാന് വന്നിരിക്കുന്നത് പഠിപ്പിക്കാനാണ്. പഠിക്കുക എന്നുള്ളത് നിങ്ങളുടെ കര്ത്തവ്യമാണ്. മനുഷ്യര് ഘോര അന്ധകാരത്തിലാണ്, നിങ്ങള്ക്കും ഒന്നും അറിയില്ലായിരുന്നു. ഈ സമയത്ത് മുഴുവന് ലോകത്തിന്റെയും തോണി മുങ്ങിയിരിക്കുന്നു, എത്ര ദുഃഖിതരാണ്. നിങ്ങള് സര്വ്വരുടെയും തോണിയെ അക്കരെയെത്തിക്കുന്നു, സര്വ്വരും ശാന്തിധാമിലേക്ക് പോകും. ഈ കാര്യങ്ങള് നിങ്ങളുടെ ബുദ്ധിയില് ഉണ്ട്, അതും നമ്പറനുസരിച്ച്. ലൈറ്റ് ഹൗസ് ആകുന്നവര് മറ്റുള്ളവര്ക്കും മാര്ഗ്ഗം പറഞ്ഞു കൊടുക്കും. അവരുടെ കര്ത്തവ്യം തന്നെയാണ് മാര്ഗ്ഗം പറഞ്ഞു കൊടുക്കുക എന്നത്. കുട്ടികളെ ബാബ എങ്ങനെയാണ് പഠിപ്പിക്കുന്നത് , ഈ സന്തോഷം സ്ഥിരമായി ഉണ്ടായിരിക്കണം. ഇവിടെ വരുമ്പോള് വളരെ ഉന്മേഷ ഭരിതരാകുന്നു, പുറത്ത് പോകുമ്പോള് ലഹരിയേ ഇല്ലാതാകുന്നു. ബാബയില് നിന്നും പൂര്ണ്ണമായും സമ്പത്തെടുക്കുന്നതിനുള്ള താല്പര്യം വെയ്ക്കണം. ഓരോ ചുവടിലും ബാബയോട് അഭിപ്രായം ചോദിച്ചു കൊണ്ടിരിക്കണം. നേരത്തെ തീര്ത്ഥ യാത്രയ്ക്ക് നടന്നു പൊയ്ക്കൊണ്ടിരുന്നു, വളരെ ശ്രദ്ധയോടെ പോകുമായിരുന്നു. ഇപ്പോള് ബസ്സിലും ട്രെയിനിലുമാണ് പോകുന്നത്. ഈ സമയത്ത് മായയുടെ ഷോ വളരെ അധികമാണ്. സത്യയുഗത്തിലും ഷോ ഉണ്ടായിരുന്നു പിന്നീട് ദ്വാപര യുഗം മുതല് അധഃപതിച്ച് വന്നു. ഇപ്പോള് വീണ്ടും അന്ത്യത്തില് ആരംഭിച്ചിരിക്കുന്നു, ഇതിനെയാണ് മായയുടെ ഷോ എന്നു പറയുന്നത്. സ്വര്ഗ്ഗത്തിലേക്ക് പോകാം എന്നു മനുഷ്യരോട് പറഞ്ഞാല് അവര് പറയും ഞങ്ങള്ക്ക് ഇവിടെ തന്നെ സര്വ്വ സുഖങ്ങളും ഉണ്ടെന്ന്. വാഹനം, വിമാനം സര്വ്വതും ഉണ്ട്, ഞങ്ങള്ക്ക് ഇത് തന്നെയാണ് സ്വര്ഗ്ഗം എന്ന്. ധനം, സമ്പത്ത്, ആഭരണങ്ങള് സര്വ്വതും ഉണ്ടെന്ന്. ലക്ഷ്മീ നാരായണനും ആഭരണങ്ങള് ഇല്ലേ. നമുക്കും അണിയാം. എത്ര മനസ്സിലാക്കി കൊടുത്താലും വികാരത്തിന്റെ ഓര്മ്മ തന്നെയാണ് ഉള്ളത്. വികാരമില്ലാതെയിരിക്കാന് സാധിക്കുന്നില്ല. ബാബ പറയുന്നു- നിങ്ങള് ഞാന് പറയുന്നത് അനുസരിക്കുന്നില്ല. പാവനമാകുന്നില്ല പിന്നെ എന്തിന് ഹേ പതിത പാവനാ എന്ന് വിളിക്കുന്നു. ഓര്മ്മിക്കൂ- ഇപ്പോള് അനുസരിക്കുന്നില്ലായെങ്കില് ധര്മ്മരാജനിലൂടെ ശിക്ഷ ലഭിക്കും. ഭയപ്പെടുത്തുകയും ചെയ്യുന്നു. വളരെ കുട്ടികള് വികാരത്തില് പൊയ്കൊണ്ടിരിക്കുന്നു, ഭയമേയില്ല. അവര് എത്ര ശിക്ഷ അനുഭവിക്കും. അതൊന്നും ചോദിക്കുകയേ വേണ്ട. പദവിയും ഭ്രഷ്ടമാകും. പുരുഷാര്ത്ഥം ചെയ്ത് ഉയര്ന്ന പദവി നേടണ്ടേ. മോശമായ കൂട്ട്കെട്ടില് പോകുന്നതിലൂടെ തന്റെ പദവിയെ നഷ്ടപ്പെടുത്തുന്നു. നിങ്ങള്ക്കറിയാം ഇപ്പോള് വജ്രങ്ങളുടെ ഖനികള് കാലിയായി കൊണ്ടിരിക്കുന്നു പിന്നെ വീണ്ടും നിറയും. സ്വര്ണ്ണത്തിന്റെയും, വജ്രത്തിന്റെയും പര്വ്വതമായിരിക്കും. കുഴിച്ചെടുക്കുമ്പോള് വജ്രം ആദ്യം കല്ലായിരിക്കും, പിന്നെ അതിനെ ശുദ്ധീകരിച്ചാണ് വജ്രമാക്കി മാറ്റുന്നത്. നിങ്ങളും ജ്ഞാനത്തിന്റെ ഉന്നതങ്ങളില് എത്തുമ്പോള് എത്ര ശ്രേഷ്ഠമായി തീരുന്നു. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ഇപ്പോള് വിനാശ സമയമാണ് അതിനാല് ഒരു പാപ കര്മ്മവും ചെയ്യരുത്. സ്വമംഗളത്തിനുള്ള പുരുഷാര്ത്ഥം ചെയ്യണം, വളരെ മധുരമാകണം. ക്രോധത്തെ ഉപേക്ഷിക്കണം.

2. ബാബയില് നിന്ന് പൂര്ണ്ണ സമ്പത്തെടുക്കുന്നതിനുള്ള ആഗ്രഹം വെയ്ക്കണം. ഓരോ ചുവടിലും ബാബയുടെ നിര്ദ്ദേശം സ്വീകരിക്കണം. ബാബയ്ക്ക് സമാനം ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്നവരായി മാറണം.

വരദാനം:-

പദവിയോടുകൂടി പാസ്സാകുക അര്ത്ഥം മനസ്സില് പോലും സങ്കല്പ്പങ്ങളുടെ ശിക്ഷ അനുഭവിക്കരുത്. ധര്മ്മരാജന്റെ ശിക്ഷകളുടെ കാര്യം പിന്നീടാണ്, പക്ഷെ തന്റെ സങ്കല്പ്പങ്ങളുടെ പോലും കുരുക്ക് അഥവാ ശിക്ഷകളില് നിന്ന് ഉപരിയായിരിക്കുക-ഇത് പാസ്സ് വിത് ഓണര് ആകുന്നവരുടെ അടയാളമാണ്. വാക്ക്, കര്മ്മം, സംബന്ധ-സമ്പര്ക്കങ്ങളുടെ കാര്യം സ്ഥൂലമാണ്, പക്ഷെ സങ്കല്പ്പങ്ങളുടെ പോലും കുരുക്കുണ്ടാകരുത്, അങ്ങിനെയുള്ള പ്രതിജ്ഞ ചെയ്യൂ, അപ്പോള് പദവിയോടെ പാസ്സാകാം.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top