31 October 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

October 30, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

സത്യമായ ഹൃദയമുള്ളവരില് ഭഗവാന് സന്തുഷ്ടം

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഇന്ന് വിശ്വത്തിലെ സര്വ്വാത്മാക്കളുടെയും ഉപകാരിയായ ബാപ്ദാദ തന്റെ ശ്രേഷ്ഠമായ പരോപകാരി കുട്ടികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. വര്ത്തമാന സമയത്ത് അനേക ആത്മാക്കള് ഉപകാരത്തിനായി ഇച്ഛയുള്ളവരാണ്. സ്വ ഉപകാരം ചെയ്യുന്നതിനുള്ള ഇച്ഛയുണ്ട് എന്നാല് ധൈര്യവും ശക്തിയുമില്ല. അങ്ങനെയുള്ള ദുര്ബലരായ ആത്മാക്കളുടെ മേല് ഉപകാരം ചെയ്യുന്നതിന് നിങ്ങള് പരോപകാരി കുട്ടികള് നിമിത്തമാണ്. നിങ്ങള് പരോപകാരി കുട്ടികള്ക്ക് ആത്മാക്കളുടെ വിളി കേള്ക്കാന് സാധിക്കുന്നുണ്ടോ അതോ സ്വ ഉപകാരത്തില് തന്നെ ബിസിയായിട്ടിരിക്കുകയാണോ? വിശ്വത്തിന്റെ രാജ്യ അധികാരി കേവലം സ്വ ഉപകാരി മാത്രം ആകില്ല. പരോപകാരി ആത്മാവിന് മാത്രമേ രാജ്യ അധികാരിയാകാന് സാധിക്കുകയുള്ളൂ. സത്യമായ ഹൃദയം കൊണ്ടാണ് ഉപകാരം ചെയ്യുന്നത്. ജ്ഞാനം കേള്പ്പിക്കുക ഇത് മുഖത്തിലൂടെയാകാം. ജ്ഞാനം കേള്പ്പിക്കുക- ഇത് വിശാല ബുദ്ധിയുടെ കാര്യമാണ് അഥവാ വര്ണ്ണിക്കുന്നതിന്റെ അഭ്യാസമാണ്. അതിനാല് ഹൃദയവും ബുദ്ധിയും- രണ്ടിലും വ്യത്യാസമുണ്ട്. ആരെങ്കിലും മറ്റുള്ളവരില് നിന്നും സ്നേഹം ആഗ്രഹിക്കുന്നുവെങ്കില് അവര് ഹൃദയത്തില് നിന്നുള്ള സ്നേഹമാണ് ആഗ്രഹിക്കുന്നത്. ബാപ്ദാദായുടെ ടൈറ്റിലാണ്- ദില്വാലാ(ഹൃദയത്തെ കവരുന്നവന്)- ദിലാരാമന്(ഹൃദയത്തിന് വിശ്രമം നല്കുന്നവന്). ബുദ്ധി സ്ഥൂലമാണ്, ഹൃദയം സൂക്ഷ്മമാണ്. സംസാരത്തിലും സദാ പറയുന്നുണ്ട്- സത്യമായ ഹൃദയം കൊണ്ട് പറയുന്നു, സത്യമായ ഹൃദയം കൊണ്ട് ബാബയെ ഓര്മ്മിക്കൂ എന്ന്. സത്യമായ ബുദ്ധി കൊണ്ട് ഓര്മ്മിക്കൂ എന്ന് പറയാറില്ല. പറയാറുണ്ട്- സത്യമായ ഹൃദയമുള്ളവരുടെ മേല് ബാബ സന്തുഷ്ടനാകും എന്ന്. വിശാല ബുദ്ധിയുള്ളവരുടെ മേല് സന്തുഷ്ടനാകും എന്ന് പറയാറില്ല. വിശാലമായ ബുദ്ധി- ഇത് തീര്ച്ചയായും വിശേഷതയാണ്, ഈ വിശേഷതയിലൂടെ ജ്ഞാനത്തിന്റെ പോയിന്റ്സിനെ നല്ല രീതിയില് ധാരണ ചെയ്യാന് സാധിക്കും. എന്നാല് ഹൃദയം കൊണ്ട് ഓര്മ്മിക്കുന്നവര്ക്ക് പോയിന്റ് അര്ത്ഥം ബിന്ദു രൂപമാകാന് സാധിക്കും. അവര് പോയിന്റ് ആവര്ത്തിക്കും എന്നാല് ബിന്ദു രൂപമാകുന്നതില് സെക്കന്റ് നമ്പര് ആയിരിക്കും, ഇട്യ്ക്ക് സഹജം ഇട്യ്ക്ക് പരിശ്രമത്തിലൂടെ ബിന്ദു രൂപത്തില് സ്ഥിതി ചെയ്യാന് സാധിക്കും. എന്നാല് സത്യമായ ഹൃദയമുള്ളവര്ക്ക് സെക്കന്റില് ബിന്ദുവായി ബിന്ദു സ്വരൂപനായ ബാബയെ ഓര്മ്മിക്കാന് സാധിക്കും. സത്യമായ ഹൃദയമുള്ളവര് ബാബയെ സന്തുഷ്ടമാക്കുന്നത് കാരണം ബാബയുടെ വിശേഷ ആശീര്വാദങ്ങളുടെ പ്രാപ്തി കാരണം സ്ഥൂല രൂപത്തില് ബുദ്ധി പലരുടെയും അത്രയും തീവ്രമല്ലായെങ്കിലും സത്യതയുടെ ശക്തിയിലൂടെ സമയത്തിനനുസരിച്ച് അവരുടെ ബുദ്ധി യുക്തിയുക്തവും, യഥാര്ത്ഥമായ കാര്യം സ്വതവേ തന്നെ ചെയ്യും കാരണം യഥാര്ത്ഥമായ കര്മ്മം, വാക്ക് അഥവാ സങ്കല്പം, അത് ആശീര്വാദം കാരണം ഡ്രാമയനുസരിച്ച് അതേ ടച്ചിംഗ് അവുടെ ബുദ്ധിയില് വരും എന്തു കൊണ്ടെന്നാല് ബുദ്ധിവാന്മാരുടെയും ബുദ്ധിവാനായ ബാബയെ സന്തുഷ്ടമാക്കി. ഭഗവാനെ സന്തുഷ്ടമാക്കിയവര് സ്വതവേ രഹസ്യയുക്തരും, യുക്തിയുക്തരുമായിരിക്കും.

അതിനാല് ഇത് ചെക്ക് ചെയ്യൂ- ഞാന് വിശാലമായ ബുദ്ധിയിലൂടെ ഓര്മ്മയിലും സേവനത്തിലും മുന്നോട്ടുയര്ന്നു കൊണ്ടിരിക്കുകയാണോ അതോ സത്യമായ ഹൃദയത്തോടെയും യഥാര്ത്ഥമായ ബുദ്ധിയിലൂടെയുമാണോ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. നേരത്തെയും കേള്പ്പിച്ചു- ബുദ്ധി കൊണ്ട് സേവനം ചെയ്യുന്നവരുടെ വാക്ക് മറ്റുള്ളവരുടെ ബൂദ്ധി വരെയെത്തുന്നു. ഹൃദയത്തില് നിന്നും ചെയ്യുന്നവരുടെ വാക്കുകള് ഹൃദയം വരെയെത്തുന്നു. ഏതു പോലെ സ്ഥാപനയുടെ, സേവനത്തിന്റെ ആദിയില് കണ്ടു- ആദ്യത്തെ ഗ്രൂപ്പ് സേവനം ചെയ്യുന്നവരുടേതായിരുന്നു, അവരുടെ വിശേഷത എന്തായിരുന്നു? ഭാഷയുടെയോ പ്രഭാഷണത്തിന്റേയോ വിശേഷതയുണ്ടായിരുന്നില്ല എന്നാല് എന്തുണ്ടായിരുന്നു? സത്യമായ ഹൃദയത്തിന്റെ ശബ്ദമുണ്ടായിരുന്നു അതിനാല് ഹൃദയത്തിന്റെ ശബ്ദം അനേകരെ ദിലാരാമന്റേതാക്കുന്നതില് നിമിത്തമായി. പല ഭാഷകളും കലര്ന്ന ഭാഷയിലായിരുന്നു സേവനം ചെയ്തിരുന്നത്. എന്നാല് നയനങ്ങളുടെ ഭാഷ ആത്മീയമായിരുന്നു അതിനാല് ഭാഷ എങ്ങനെയുള്ളതായാലും മുള്ളില് നിന്നും റോസാപുഷ്പമായി മാറി. അത് ആദ്യത്തെ ഗ്രൂപ്പിന്റെ സേവനത്തിന്റെ സഫലതയും വര്ത്തമാന സമയത്തെ അഭിവൃദ്ധിയും- രണ്ടും ചെക്ക് ചെയ്യുമ്പോള് വ്യത്യാസം കാണപ്പെടുന്നില്ലേ. ഭൂരിപക്ഷം പേരുടെ കാര്യമാണ്. രണ്ടാമത്തെ, മൂന്നാമത്തെ ഗ്രൂപ്പിലും ചിലര് ദില്വാലായാണ് എന്നാല് അവര് ന്യൂനപക്ഷമാണ്. ആദിയിലെ ചോദ്യം ഇപ്പോഴും കാണപ്പെടുന്നു. ഏതൊരു ചോദ്യം? ഞാന് ആര്? ഇപ്പോഴും ബാപ്ദാദ പറയുന്നു- സ്വയത്തോട് ചോദിക്കൂ ഞാന് ആര്? ചോദ്യത്തിനുത്തരം കണ്ടെത്താനറിയാമോ അതോ മറ്റുള്ളവര് പറഞ്ഞാലേ കണ്ടെത്താനാകൂ- മറ്റുള്ളവര് പറഞ്ഞാല് അതിനെ വളയ്ക്കാന് നോക്കും- അങ്ങനെയല്ല, ഇങ്ങനെയാണ്….അതിനാല് സ്വയത്തെ തന്നെ നോക്കൂ. പല കുട്ടികളും സ്വയത്തെ ചെക്ക് ചെയ്യുന്നുണ്ട് എന്നാല് കാണുന്ന ദൃഷ്ടി രണ്ട് പ്രകാരത്തിലുണ്ട്. അതിലൂം ചിലര് കേവലം വിശാല ബുദ്ധിയുടെ ദൃഷ്ടിയിലൂടെ ചെക്ക് ചെയ്യുന്നു, അവരുടേത് അലസതയുടെ കണ്ണാടിയായിരിക്കും. ഓരോ കാര്യത്തിലും ഇത് തന്നെ കാണപ്പെടുന്നു- എത്രമാത്രം ചെയ്തുവൊ, ത്യാഗം ചെയ്തു, സേവനം ചെയ്തു, പരിവര്ത്തനം ചെയ്തു,- ഇത് തന്നെ ധാരാളമാണ്. ഇന്ന ഇന്ന ആത്മാക്കളേക്കാള് ഞാന് നല്ലതാണല്ലോ ഇത്രയും ചെയ്യുന്നത് തന്നെ സഹജമൊന്നുമല്ല. കുറച്ചൊക്കെ കുറവുകള് മുതിര്ന്നവരിലുമുണ്ട്. ഈ കണക്കനുസരിച്ച് നോക്കിയാല് ഞാന് ശരിയാണ്. ഇതാണ് അലസതയുടെ കണ്ണാടി. രണ്ടാമത് സ്വഉന്നതിയുടെ യഥാര്ത്ഥമായ കണ്ണാടിയാണ്. അതാണ് സത്യമായ ഹൃദയമുള്ളവരുടേത്. അവര് എന്താണ് കാണുന്നത്? എന്താണൊ ദില്വാലാ ബാബയ്ക്ക് സദാ ഇഷ്ടമുള്ളത് അതേ സങ്കല്പം, വാക്ക്, കര്മ്മം ചെയ്യണം. യഥാര്ത്ഥ കണ്ണാടിയുള്ളവര് കേവലം ബാബയെയും നിങ്ങളെയും തന്നെ കാണുന്നു. രണ്ടാമതോ മൂന്നാമതോ ആയ ആള് എന്ത് ചെയ്യുന്നു- അത് കാണുന്നില്ല. എനിക്ക് തന്നെ പരിവര്ത്തനപ്പെടണം എന്ന ചിന്തയില് സദായിരിക്കുന്നു. അല്ലാതെ അവരും മാറട്ടെ, എന്നിട്ട് ഞാന് മാറാം- അങ്ങനെയല്ല. 80 ശതമാനം ഞാന് മാറാം, 20 ശതമാനം അവരും മാറട്ടെ, ഇത്രയും പോലും അവര് നോക്കില്ല. ഞാന് പരിവര്ത്തനപ്പെട്ടിട്ട് മറ്റുള്ളവരെയും സഹജമായി പരിവര്ത്തനപ്പെടുത്തുന്നതിന് ഉദാഹരണമാകണം. അതു കൊണ്ടാണ് അര്ജ്ജുനന് എന്ന് പറയുന്നത്. അര്ജ്ജുനന് അര്ത്ഥം അലൗകീക ജനം. ഇതിനെയാണ് യഥാര്ത്ഥമായ കണ്ണാടി അഥവാ ദൃഷ്ടിയെന്ന് പറയുന്നത്. ലോകത്തില് മാനവ ജീവിതത്തിന് മുഖ്യമായും രണ്ട് കാര്യങ്ങള് വേണം- ഹൃദയവും, ബുദ്ധയും. രണ്ടും ശരിയായിട്ടിരിക്കണം. അതേപോലെ ബ്രാഹ്മണ ജീവിതത്തിലും വിശാലമായ ബുദ്ധിയുണ്ടായിരിക്കണം, സത്യമായ ഹൃദയവും ഉണ്ടാകണം. സത്യമായ ഹൃദയമുള്ളവര്ക്ക് ബുദ്ധിയുടെ ലിഫ്റ്റ് ലഭിക്കുന്നു. അതിനാല് സദാ ഇത് ചെക്ക് ചെയ്യൂ- സത്യമായ ഹൃദയത്തോടെ ബാബയെ സന്തുഷ്ടമാക്കിയോ, കേവലം തന്റെ മനസ്സിനെ അഥവാ കേവലം കുറച്ചാത്മാക്കളെ മാത്രമല്ലല്ലോ സന്തുഷ്ടമാക്കിയത്! സത്യമായ ബാബയെ സന്തുഷ്ടമാക്കു- ഇതിന്റെ വളരെ ലക്ഷണങ്ങളുണ്ട്. ഇതിനെ കുറിച്ച് മനനം ചെയ്ത് ആത്മീയ സംഭാഷണം ചെയ്യണം. പിന്നെ ബാപ്ദാദായും കേള്പ്പിക്കാം. ശരി.

ഇന്ന് ടീച്ചേഴ്സ് വന്നിട്ടുണ്ട്. ടീച്ചേഴ്സും അധികാരകളാണ്. കോണ്ട്രാക്ട് (കരാര്) ഏറ്റെടുത്തില്ലേ. സ്വപരിവര്ത്തനത്തിലൂടെ വിശ്വപരിവര്ത്തനം ചെയ്യുക തന്നെ വേണം. അങ്ങനെയുള്ള വലിയ വലിയ കരാര് ഏറ്റെടുത്തില്ലേ. ലോകത്തിലുള്ളവര് പറയുന്നു- നിങ്ങള് മരിച്ചാല് നിങ്ങളെ സംബന്ധിച്ചിടത്തോളം ലോകം മരിച്ചു എന്ന്, നിങ്ങള് മരിച്ചില്ലായെങ്കില് ലോകവും മരിച്ചിട്ടില്ല. അതേപോലെ സ്വപരിവര്ത്തനെ തന്നെയാണ് വിശ്വപരിവര്ത്തനം. സ്വപരിവര്ത്തനമില്ലാതെ ഏതൊരാത്മാവിനെ പ്രതിയും എത്ര തന്നെ പരിശ്രമിച്ചാലും- പരിവര്ത്തനമുണ്ടാകില്ല. ഇന്നത്തെ സമയത്ത് കേവലം കേള്ക്കുന്നതിലൂടെ മാത്രം പരിവര്ത്തനപ്പെടുന്നില്ല എന്നാല് കാണുന്നതിലൂടെയാണ് പരിവര്ത്തനപ്പെടുന്നത്. മധുബന് ഭൂമിയില് ഏതൊരാത്മാവും എന്തു കൊണ്ട് പരിവര്ത്തനപ്പെടുന്നു. സെന്ററുകളിലും കേള്പ്പിക്കുന്നുണ്ട് എന്നാല് ഇവിടെ വരുമ്പോള് സ്വയത്തെ നോക്കുന്നു, സ്വയത്തെ നോക്കുന്നത് കാരണം പരിവര്ത്തനപ്പെടുന്നു. പല ബന്ധനമുള്ള മാതാക്കളുടെ യുഗിള്, അവരുടെ ജീവിതത്തതിലെ പരിവര്ത്തനം കണ്ട് മാറുന്നു. ജ്ഞാനം കേള്പ്പിക്കാന് പരിശ്രമിച്ചാല് കേള്ക്കില്ല. എന്നാല് കാണുന്നതിലൂടെ ഈ പ്രഭാവം അവരെ പരിവര്ത്തനപ്പെടുത്തുന്നു അതിനാല് പറഞ്ഞു ഇന്നത്തെ ഈ ലോകം കാണാന് ആഗ്രഹിക്കുന്നുവെന്ന്. അതിനാല് ടീച്ചേഴ്സിന്റെ വിശേഷ കര്ത്തവ്യം തന്നെയിതാണ്. ചെയ്ത് കാണിക്കണം അര്ത്ഥം പരിവര്ത്തനപ്പെട്ട് കാണിക്കണം. മനസ്സിലായോ.

സദാ സര്വ്വ ആത്മാക്കളെ പ്രതി പരോപകാരി, സദാ സത്യമായ ഹൃദയം കൊണ്ട് സത്യമായ ബാബയെ സന്തുഷ്ടമാക്കുന്ന, വിശാലമായ ബുദ്ധി, സത്യമായ ഹൃദയത്തിന്റെ ബാലന്സ് വയ്ക്കുന്ന, സദാ സ്വയത്തെ വിശ്വപരിവര്ത്തനത്തിന് നിമിത്തമാക്കുന്ന, സ്വപരിവര്ത്തനം ചെയ്യുന്ന ശ്രേഷ്ഠ ആത്മാവ്, ശ്രേഷ്ഠ സേവാധാരി ആത്മാവാണെന്ന് മനസ്സിലാക്കി മുന്നോട്ടുയരുന്ന- അങ്ങനെ നാല് ഭാഗത്തെയും വിശേഷ കുട്ടികള്ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.

ദില്ലി ഗ്രൂപ്പിനോട് പ്രാണനായ അവ്യക്ത ബാപ്ദാദായുടെ മിലനം- സര്വ്വരുടെയും ഹൃദയത്തില് ബാബയുടെ സ്നേഹം ലയിച്ചിരിക്കുന്നു. സ്നേഹം ഇവിടെ വരെയെത്തിച്ചു. ഹൃദയത്തിന്റെ സ്നേഹം ദിലാരാമന് വരെയെത്തിച്ചു. ഹൃദയത്തില് ബാബയല്ലാതെ മറ്റൊന്നിനുമിരിക്കാന് സാധിക്കില്ല. ബാബ തന്നെയാണ് ലോകം അതിനാല് ബാബയുടെ ഹൃദയത്തിലിരിക്കുക അര്ത്ഥം ബാബയില് ലോകം അടങ്ങിയിരിക്കുന്നു അതിനാല് ഒരു നിര്ദ്ദേശം, ഒരു ബലം, ഒരു ആശ്രയം. എവിടെയാണ് ഒന്ന് ഉള്ളത് അവിടെ ഓരോ കാര്യത്തിലും സഫലതയുണ്ടായിരിക്കും. ഏതൊരു പരിതസ്ഥിതയെയും മറി കടക്കുക സഹജമാണോ പ്രയാസമാണോ? മറ്റുള്ളവരെ കണ്ടു, മറ്റുള്ളവരെ ഓര്ത്തൂവെങ്കില് രണ്ടില് ഒന്ന് പോലും ലഭിക്കില്ല പിന്നെ പ്രയാസമായി മാറും. ബാബയുടെ ആജ്ഞയാണ്- എന്നെ മാത്രം ഓര്മ്മിക്കൂ എന്ന്. ആജ്ഞ പാലിക്കുന്നുവെങ്കില് ആജ്ഞാകാരി കുട്ടിക്ക് ബാബയുടെ ആശീര്വാദങ്ങള് ലഭിക്കുന്നു, സര്വ്വതും സഹജവുമായി തീരുന്നു. ബാബയുടെ ആജ്ഞയെ പാലിച്ചില്ലായെങ്കില് ബാബയുടെ സഹായം അഥവാ ആശീര്വാദം ലഭിക്കില്ല അതിനാല് പ്രയാസമേറിയതായി മാറുന്നു. അതിനാല് സദാ ആജ്ഞാകാരിയല്ലേ? ലൗകീക സംബന്ധത്തിലും ആജ്ഞാകാരി കുട്ടികളുടെ മേല് എത്ര സ്നേഹം ഉണ്ടാകുന്നു. അതാണ് അല്പക്കാല സ്നേഹം, ഇതാണ് അവിനാശി സ്നേഹം. ഈ ഒരു ജന്മത്തിലെ ആശീര്വാദം അനേക ജന്മം കൂടെയുണ്ടായിരിക്കും. അതിനാല് അവിനാശി ആശീര്വാദങ്ങള്ക്ക് പാത്രമായി. തന്റെ ഈ ജീവിതം മധുരമായി അനുഭവപ്പെടുന്നില്ലേ. എത്ര ശ്രേഷ്ഠവും പ്രിയപ്പെട്ടതുമായ ജീവിതമാണ്. ബ്രാഹ്മണ ജീവിതം വളരെ പ്രിയപ്പെട്ടതാണ്, ബ്രാഹ്മണ ജീവിതമില്ലായെങ്കില് പ്രിയപ്പെട്ടതായി തോന്നില്ല, പരവശതയുടെ ജീവിതമായി അനുഭവപ്പെടും. അതിനാല് പ്രിയപ്പെട്ട ജീവിതമാണോ അതോ ക്ഷീണിക്കുന്നുണ്ടോ? ചിന്തിക്കുന്നു- സംഗമം എന്ന് വരെ ഉണ്ടാകും? ശരീരം പ്രവര്ത്തിക്കുന്നില്ല, സേവനം ചെയ്യാന് സാധിക്കുന്നില്ല…… ഇങ്ങനെ പരവശരാകുന്നില്ലല്ലോ? ഈ സംഗമത്തിലെ ജീവിതം സര്വ്വ ജന്മങ്ങളിലും വച്ച് ശ്രേഷ്ഠമാണ്. ഇത് പ്രാപ്തിയുടെ ജീവിതമാണ്. പിന്നീട് പ്രാപ്തി അനുഭവിക്കുന്നതിനുള്ള ജീവിതമാണ്, കുറയുനന്തിന്റെ ജീവിതം. ഇപ്പോള് നിറയ്ക്കണം. ഇപ്പോഴാണ് 16 കലാ സമ്പന്നരാകുന്നത്. 16 കല അര്ത്ഥം ഫുള്. ഈ ജീവിതം വളരെപ്രിയപ്പെട്ടതാണ്- അങ്ങനെ അനുഭവപെടുന്നില്ലേ അതോ ഇടയ്ക്ക് ജീവിതം മടുക്കുന്നുണ്ടോ? മടുത്തിട്ട് തിരിച്ച് പോകണം എന്ന് ചിന്തിക്കുന്നില്ലല്ലോ. ബാബ സേവനത്തിനായി കൊണ്ടു പോകുന്നത് വേറെ, എന്നാല് മടുത്തിട്ട് പോകരുത്. അഡ്വാന്സ് പാര്ട്ടിയില് സേവനത്തിന്റെ പാര്ട്ട് ഉണ്ട്, ഡ്രാമ പ്ലാനനുസരിച്ച് പോകുന്നുവെങ്കില് പരവശരായിട്ടല്ല, ശാന്തമായിട്ട് പോകും സേവനാര്ത്ഥം പൊയ്ക്കൊണ്ടിരിക്കുന്നു. അതിനാല് ഒരിക്കലും കുട്ടികളോട് സ്വയത്തോടൊ മടുപ്പ് വരരുത്. മാതാക്കള്ക്ക് കുട്ടികളെ കൊണ്ട് മടുപ്പ് വരുന്നില്ലല്ലോ? തമോഗുണീ തത്വങ്ങളിലൂടെ ഉണ്ടായവര്ക്ക് എന്ത് സതോപ്രധാനത കാണിക്കാന് സാധിക്കും? അവരും പരവശരാണ്. നിങ്ങളും ബാബയുടെ ആജ്ഞകള് ഇടയ്ക്കിടയ്ക്ക് മറന്നു പോകുന്നില്ലേ. നിങ്ങളിലൂടെ തെറ്റുണ്ടാകുന്നുവെങ്കില് പിന്നെ കുട്ടികള് തെറ്റ് ചെയ്താലെന്ത്! പേര് തന്നെ കുട്ടിയെന്നാണ് പറയുന്നത്, കുട്ടി എന്ന് പറഞ്ഞാല് അര്ത്ഥം എന്താണ്? വലിയവരാകട്ടെ പക്ഷെ ആ സമയത്ത് അവരും കുട്ടിയായി മാറുന്നു അര്ത്ഥം വിവേകശൂന്യരായി മാറുന്നു. അതിനാല് ഒരിക്കലും മറ്റുള്ളവരുടെ പരവശത കണ്ട് സ്വയം പരവശരാകരുത്. അവര് എത്ര തന്നെ പരവശരാക്കിയാലും നിങ്ങള് നിങ്ങളുടെ സീറ്റില് നിന്നും എന്തിനിറങ്ങുന്നു? കുറവ് നിങ്ങളുടേതാണോ അതോ കുട്ടികളുടേതാണോ? അവര് സമര്ത്ഥരായി തീര്ന്നു, നിങ്ങളെ നിങ്ങളുടെ സീറ്റില് നിന്നറക്കി, പരവശരാക്കി. അതിനാല് ഒരിക്കലും സ്വപ്നത്തില് പോലും പരവശരാകരുത് അര്ത്ഥം ശ്രേഷ്ഠമായ സീറ്റില് നിന്നിറങ്ങരുത്. തന്റെ സ്വമാനമാകുന്ന കസേരയിലിരിക്കാന് അറിയില്ലേ! അതിനാല് ഇന്ന് മുതല് പരവശരാകരുത്- രോഗത്തോടാകട്ടെ, കുട്ടികളോടാകട്ടെ,തന്റെ തന്നെ സംസ്ക്കാരങ്ങളോടാകട്ടെ, മറ്റുള്ളവരോടാകട്ടെ. മറ്റുള്ളവരിലൂടെയും പരവശരാകാറില്ലേ. ചിലര് പറയുന്നു. എല്ലാം ശരിയാണ്, ഇന്ന വ്യക്തി മാത്രമേ ഇങ്ങനെയുള്ളൂ, ഇവര് കാരണം പരവശരാകുന്നു. അപ്പോള് പരവശരാക്കുന്നവര് ധൈര്യശാലികളാകരുത്, നിങ്ങള് ധൈര്യമുള്ളവരാകൂ. ഒരാളാകട്ടെ, പത്ത് പേരാകട്ടെ എന്നാല് ഞാന് മാസ്റ്റര് സര്വ്വശക്തിമാനാണ്, ശക്തിഹീനമല്ല. ഈ വരദാനം സദാ സ്മൃതിയില് വയ്ക്കണം- ഞാന് സദാ തന്റെ ശ്രേഷ്ഠ സ്വമാനത്തിലിരിക്കുന്നവനാണ്, പരവശനാകുന്നവനല്ല. മറ്റുള്ളവരുടെയും പരവശതയെ സമാപ്തമാക്കുന്നവനാണ്. സദാ സ്വമാനത്തിന്റെ സിംഹാസനത്തിലിരിക്കുന്നവന്. നോക്കൂ, ഇന്നത്തെ കാലത്ത് കസേരയുണ്ട്, നിങ്ങള്ക്ക് സിംഹാസനമുണ്ട്. അവര് കസേരയ്ക്ക് പിന്നാലെ മരിക്കുന്നു, നിങ്ങള്ക്ക് സിംഹാസനം ലഭിച്ചിരിക്കുന്നു. അതിനാല് അകാല സിംഹാസനധാരിയായി ശ്രേഷ്ഠ സ്വമാനത്തിലിരിക്കുന്ന, ബാബയുടെ ഹൃദയ സിംഹാസനസ്തനായ ആത്മാവാണ്- ഇതേ സ്വമാനത്തിലിരിക്കൂ. സദാ സന്തോഷമായിട്ടിരിക്കണം, സന്തോഷം വിതരണം ചെയ്യണം. ശരി. ദില്ലി സേവനത്തിന്റെ അടിത്തറയാണ.് അടിത്തറ ശക്തിശാലിയല്ലായെങ്കില് സര്വ്വരും ശക്തിഹീനരായി മാറുന്നു അതിനാല് സദാ പക്കായായിട്ടിരിക്കണം. ശരി.

വാറങ്കല് ഗ്രൂപ്പ്- സ്വയത്തെ സദാ ഡബിള് ലൈറ്റാണെന്ന അനുഭവം ചെയ്യുന്നുണ്ടോ? ഡബിള് ലൈറ്റായിട്ടിരിക്കുന്ന ആത്മാവില് മൈറ്റ് അര്ത്ഥം ബാബയുടെ ശക്തികള് കൂടെയുണ്ട്. അതിനാല് ഡബിള് ലൈറ്റുമാണ്, മൈറ്റുമാണ്. സമയത്ത് ശക്തികളെ ഉപയോഗിക്കാന് സാധിക്കുന്നുണ്ടോ അതോ സമയം കഴിഞ്ഞു പോകുന്നോ, പിന്നീടാണൊ ഓര്മ്മ വരുന്നത്? കാരണം തന്റെയടുത്ത് എത്ര തന്നെ വസ്തുക്കള് ഉണ്ടെങ്കിലും, സമയത്ത് ഉപയോഗിച്ചില്ലായെങ്കില് എന്ത് പറയും? ഏത് സമയത്ത് ഏത് വസ്തുവിന്റെയാണോ ആവശ്യമുള്ളത് ആ ശക്തിയെ ആ സമയത്ത് ഉപയോഗിക്കാന് സാധിക്കണം- ഈ കാര്യത്തിന്റെ അഭ്യാസം ആവശ്യമാണ്. ചില കുട്ടികള് പറയുന്നു- മായ വന്നു, എന്ത് കൊണ്ട് വന്നു? തിരിച്ചറിയാനുള്ള ശക്തി ഉപയോഗിക്കാത്തതിനാലാണ് മായ വന്നത്. ദൂരെ നിന്ന് തന്നെ മായ വന്നു കൊണ്ടിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞാല് ദൂരെ നിന്ന് തന്നെ ഓടിക്കാന് സാധിക്കില്ലേ. മായ വന്നു- വരാനുള്ള അവസരം നല്കിയത് കൊണ്ടല്ലേ വന്നത്. ദൂരെ നിന്ന് തന്നെ ഓടിക്കുകയാണെങ്കില് പിന്നെ വരില്ല. അടിക്കടി മായ വരുന്നു, യുദ്ധം ചെയ്ത് അതിനെ ഓടിക്കുന്നുവെങ്കില് പിന്നെ യുദ്ധത്തിന്റെ സംസ്ക്കാരം വന്നു ചേരും. വളരെക്കാലം യുദ്ധത്തിന്റെ സംസ്ക്കാരമായാല് ചന്ദ്രവംശിയാകേണ്ടി വരും. സൂര്യവംശി അര്ത്ഥം വളരെക്കാലത്തെ വിജയി, ചന്ദ്രവംശി അര്ത്ഥം യുദ്ധം ചെയ്ത്ചെയ്ത് ഇടയ്ക്ക് വിജയി, ഇടയ്ക്ക് യുദ്ധത്തില് പരിശ്രമിക്കുന്നവര്. അതിനാല് സര്വ്വരും സൂര്യവംശികളല്ലേ! ചന്ദ്രവംശി 2 കല കുറവാണ്. 16 കല അര്ത്ഥം ഫുള്പാസ്. ഒരിക്കലും മനസ്സില്, വാക്കുകളില്, സംബന്ധ സമ്പര്ക്കത്തില്, സംസ്ക്കാരത്തില് പരാജയപ്പെടുന്നവരല്ല- ഇവരെയാണ് സൂര്യവംശിയെന്നു പറയുന്നത്. അങ്ങനെയുള്ള സൂര്യവംശിയല്ലേ? ശരി. സര്വ്വരും തന്റെ പുരുഷാര്ത്ഥത്തില് സന്തുഷ്ടരല്ലേ? സര്വ്വ വിഷയങ്ങളിലും ഫുള് പാസാകുക- ഇതിനെയാണ് പറയുന്നത് തന്റെ പുരുഷാര്ത്തത്തില് സന്തുഷ്ടം. ഈ വിധിയിലൂടെ സ്വയത്തെ ചെക്ക് ചെയൂ. ഇത് തന്നെ ഓര്മ്മിക്കണം- ഞാന് പറക്കുന്ന കലയിലേക്ക് പോകുന്ന പറക്കുന്ന പക്ഷിയാണ്, താഴെ കുടുങ്ങി കിടക്കുന്നവനല്ല. ഇത് തന്നെയാണ് വരദാനം. ശരി.

വരദാനം:-

ഏതു കുട്ടികള്ക്കാണോ സംഗമയുഗത്തില് അതീന്ദ്രിയ സുഖത്തിന്റെ സമ്പത്ത് സദാകാലത്തോക്ക് പ്രാപ്തമാക്കുന്നത്, അര്ത്ഥം ബാബയുടെ വില്ലില് പൂര്ണ്ണ അധികാരമുണ്ടാകുന്നത്, അവര് വില്പവര്(ഇച്ഛാ ശക്തി) ഉള്ളവരായിരിക്കും. അവര്ക്ക് ദൃഢമായ, അഖണ്ഡമായ അതീന്ദ്രിയ സുഖത്തിന്റെ അനുഭൂതിയുണ്ടാകുന്നു. അങ്ങനെയുള്ള അവകാശി അര്ത്ഥം സമ്പൂര്ണ്ണ സമ്പത്തിന്റെ അധികാരികള് തന്നെയാണ് ഭാവിയില് ദൃഢമായ അഖണ്ഡമായ സ്വരാജ്യ അധികാരം പ്രാപ്തമാക്കുന്നത്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top