30 October 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

October 29, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - നിങ്ങള്ക്കറിയാം എല്ലാ ആത്മാക്കളും പരിധിയില്ലാത്ത അച്ഛനില് നിന്നും പഠിക്കില്ല, എന്നാല് ബാബയോടൊപ്പം തീര്ച്ചയായും തിരിച്ച് പോകും.

ചോദ്യം: -

ചക്രവര്ത്തി രാജാവായി മാറുന്ന കുട്ടികള് ഏത് കാര്യത്തെക്കുറിച്ചാണ് കൂടുതല് ശ്രദ്ധിക്കുന്നത്?

ഉത്തരം:-

അവര്ക്ക് പഠിപ്പിനെക്കുറിച്ച് വളരെയധികം ശ്രദ്ധയുണ്ടായിരിക്കും. അവര് എവിടെ ഇരിക്കുകയാണെങ്കിലും പഠിപ്പ് തീര്ച്ചയായും പഠിക്കുക തന്നെ ചെയ്യും. ഒപ്പം മിത്ര സംബന്ധികളോടുള്ള ഉത്തരവാദിത്വം നിറവേറ്റിക്കൊണ്ടും ഓര്മ്മയിലിരിക്കാനുള്ള അഭ്യാസവും ചെയ്യും, മറ്റുള്ളവര്ക്കും ഈ സന്ദേശം കൊടുക്കും-ബാബയെ ഓര്മ്മിക്കൂ എന്നാല് ശാന്തിധാമത്തിലേക്കും സുഖധാമത്തിലേക്കും പോകും. ഈ ശ്രീമതമനുസരിച്ച് പൂര്ണ്ണമായും നടക്കുന്ന കുട്ടികള് തന്നെയാണ് ചക്രവര്ത്തിയായി മാറുന്നത്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. ബാബക്ക് എല്ലാ ആത്മീയ കുട്ടികളേയും ഒപ്പം സൃഷ്ടിയിലുള്ള എല്ലാ ജീവാത്മാക്കളേയും തിരിച്ച് കൊണ്ടുപോവുക തന്നെ വേണം. കാരണം ഇപ്പോള് ഈ അന്ധകാരമാകുന്ന രാത്രി പൂര്ത്തിയാവുകയാണ്. പഴയ ലോകം അവസാനിച്ച് പുതിയ ലോകത്തിന്റെ സ്ഥാപന നടക്കുകയാണ്. ലോകമുണ്ട് എന്നാല്പഴയതില് നിന്നും പുതിയതായി മാറുന്നു. സത്യയുഗത്തിന്റെ തുടക്കത്തില് ആദി സനാതന ദേവീ-ദേവത ധര്മ്മം മാത്രമെയുണ്ടായിരുന്നുള്ളൂ. ഇപ്പോള് സൂര്യവംശികളും ചന്ദ്രവംശികളൊന്നുമില്ല. ബാബ മനസ്സിലാക്കിതരുന്നു-അവര് പുനര്ജന്മങ്ങളെടുത്ത് 84 ജന്മങ്ങള് പൂര്ത്തിയാക്കിക്കഴിഞ്ഞു. ഈ സമയം എല്ലാ പാര്ട്ട്ധാരികളും തമോപ്രധാനമായിരിക്കുകയാണ്. രാമരാജ്യം, പുതിയ ലോകം, പുതിയ ഡല്ഹി വേണമെന്നെല്ലാം ആഗ്രഹിക്കുന്നുണ്ട്. കുട്ടികള് പറയാറില്ലേ-എനിക്ക് ഇന്ന പുതിയ വസ്തു വേണമെന്ന്. ബ്രഹ്മാബാബയും പറയുന്നു-ബാബാ, പുതിയ ലോകത്തിലേക്ക് വേണ്ടി നമുക്ക് പുതിയ വസ്ത്രം വേണമെന്ന്. ദീപാവലി ദിവസം മനുഷ്യര് പുതിയ വസ്ത്രം ധരിക്കാറുണ്ട്. കൃഷ്ണ ജയന്തി ദിവസം പുതിയ വസ്ത്രം ധരിക്കേണ്ട ആവശ്യമില്ല. പ്രത്യേകിച്ചും ദീപാവലി ദിവസം പുതിയ വസ്ത്രം ധരിക്കുന്നതിനുവേണ്ടി ഒരുപാട് സാധനങ്ങള് വാങ്ങിക്കാറുണ്ട്. ദീപാവലി ദിവസം വിളക്ക് തെളിയിക്കാറുണ്ട്. ഇപ്പോള് നിങ്ങളുടെയും ജ്യോതി തെളിഞ്ഞിരിക്കുകയാണ്. പിന്നീട് നിങ്ങള്ക്ക് മറ്റുള്ളവരുടെയും ജ്യോതി തെളിയിക്കണം. മനുഷ്യരുടെത് ഭക്തിമാര്ഗ്ഗത്തിലെ ദീപാവലിയാണ്. നിങ്ങളുടേത് ജ്ഞാനത്തിന്റെ ദീപാവലിയാണ്. നിങ്ങള്ക്ക് വസ്ത്രം മാറേണ്ട കാര്യമൊന്നുമില്ല. നിങ്ങളുടെ ആത്മാവാകുന്ന ജ്യോതി പൂര്ണ്ണമായും തെളിഞ്ഞു കഴിഞ്ഞാല് പുതിയ ലോകത്തില് പുതിയ വസ്ത്രം ലഭിക്കും. ബാബ പറയുന്നു-ഞാന് എല്ലാവരേയും കൂടെകൊണ്ടുപോകും, ആഗ്രഹിച്ചാലും ഇല്ലെങ്കിലും. വിളിക്കുന്നുണ്ട്-അല്ലയോ പതിത-പാവനാ വരൂ എന്ന്. പിന്നീട് മനുഷ്യര് പറയുന്നു-മുക്തിദാതാവേ വരൂ. ചിലര് ഒരു ഭാഷയില് പറയുന്നു, മറ്റുചിലര് വേറെ ഭാഷകളില് വിളിക്കുന്നു. ബാബ കല്പ-കല്പം വന്ന് എല്ലാവരേയും കൂടെകൊണ്ടുപോകുന്നു. സത്യയുഗത്തില് വളരെ കുറച്ചു മനുഷ്യര് മാത്രമെ ഉണ്ടായിരിക്കുകയുള്ളൂ. ഇപ്പോള് എത്രയധികം പാര്ട്ട്ധാരികളാണ്. ഈ ലോകത്തില് ജീവാത്മാക്കളാണ്. ശരീരത്തെയാണ് ജീവ് എന്ന് പറയുന്നത്. ഞാന് ഒരു ആത്മാവ് ഉപേക്ഷിച്ച് മറ്റൊന്നെടുക്കുന്നു എന്ന് ശരീരമല്ല പറയുന്നത്. ഇല്ല, ആത്മാവാണ് പറയുന്നത്-ഞാന് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്നെടുക്കുന്നു എന്ന്. നമ്മളാണ് 84 ജന്മങ്ങളെടുക്കുന്നതെന്ന് പോലും ആര്ക്കും അറിയില്ല. എല്ലാവര്ക്കും 84 ജന്മങ്ങള് ലഭിക്കുന്നു, എന്നല്ല. എല്ലാവര്ക്കും അവനവന്റെ കണക്കാണ് ഉള്ളത്. ആദ്യമാദ്യം വരുന്നവര് തീര്ച്ചയായും കൂടുതല് ജന്മങ്ങളെടുക്കും. കൂടിപ്പോയാല് 84 ജന്മം. ചുരുങ്ങിയത് ഒരു ജന്മവുമുണ്ട്. ഇതെല്ലാം ബാബ മനസ്സിലാക്കിതരുകയാണ്,എല്ലാവരെയും പഠിപ്പിക്കില്ലല്ലോ. എന്നാല് എല്ലാവരേയും തിരിച്ച് കൂടെകൊണ്ടുപോകും. ഡ്രാമയുടെ പദ്ധതിയനുസരിച്ച് ബാബ തിരിച്ച് കൊണ്ടുപോകുവാന് ബന്ധനസ്ഥനാണ്. പഴയ ലോകം ഇല്ലാതാകാന് പോവുകയാണെന്ന് ലോകത്തിലുള്ളവര്ക്ക് അറിയില്ല. ബാബ വന്ന് തീര്ച്ചയായും പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യും. മനുഷ്യര്ക്ക് രചയിതാവിനെക്കുറിച്ചും രചനയുടെ ആദി-മദ്ധ്യ-അന്ത്യത്തെക്കുറിച്ചുമുള്ള ജ്ഞാനം ഒരു തരിക്കു പോലുമില്ല. ശരിയാണ്, ഭക്തിമാര്ഗ്ഗത്തെക്കുറിച്ചറിയാം. ഭക്തിമാര്ഗ്ഗത്തിലെ ആചാര-രീതികള് വേറെയാണ്, ജ്ഞാന മാര്ഗ്ഗത്തിലെ ആചാര-രീതികള് തികച്ചും വേറെയാണ്. സത്യയുഗം മുതല് കലിയുഗം വരെ ഭക്തി മാത്രം തുടരണം എന്ന് പറഞ്ഞാല് നടക്കില്ല. ജ്ഞാനം പകലാണ്, ഭക്തി രാത്രിയാണ്. അന്ധകാരമാകുന്ന രാത്രിയിലാണ് മനുഷ്യര് അലയുന്നത്. ബാബ പറയുന്നു-തൂണിലും തുരുമ്പിലും ചെന്ന് എന്നെ തിരയുന്നുണ്ട്. ചിലര്ക്ക് ഹനുമാന്റെ സാക്ഷാത്കാരമുണ്ടാകുന്നു, മറ്റുചിലര്ക്ക് ഗണപതിയുടെ സാക്ഷാത്കാരമുണ്ടാകുന്നു. അവരൊന്നും ഭഗവാനല്ല. ബാബക്ക് തന്റേതായ ശരീരമൊന്നുമില്ല. മായയാകുന്ന രാവണന് എല്ലാവരേയും വിഡ്ഢിയാക്കിയിരിക്കുന്നു. രാമരാജ്യമെന്ന് എന്തിനെയാണ് പറയുന്നതെന്നും ഭാരതവാസികള്ക്കറിയില്ല. ലക്ഷ്മീ-നാരായണന്റെ രാജ്യം ഈ ലോകത്തിലുണ്ടായിരുന്നു എന്നും ശ്രദ്ധയിലുണ്ട്. രാമരാജ്യം വേണമെന്ന് മാത്രം പറയുന്നു. രഘുപതിയായ രാമനല്ല. രാമനെക്കുറിച്ച് ശാസ്ത്രങ്ങളില് ഒരുപാട് തലതിരിഞ്ഞ കാര്യങ്ങള് എഴുതി വെച്ചിട്ടുണ്ട്. മരണത്തോട് മനുഷ്യര്ക്ക് എത്ര ഭയമാണ്. അവനവന്റെ ജീവിതത്തെ രക്ഷിക്കുന്നതിനുവേണ്ടി ആശിര്വാദങ്ങള് യാചിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല് ഇപ്പോള് ഒരുപാട് പേര് മരിക്കാന് പോവുകയാണ്. അപ്പോള് അവരെക്കുറിച്ച് എന്ത് പറയും! ബാബയെ വിളിച്ചതു തന്നെ ബാബാ, നമ്മളെ പാവന ലോകത്തിലേക്ക് കൊണ്ടുപോകൂ എന്ന് പറഞ്ഞാണ്. ശാന്തിധാമത്തിലേക്ക് ശരീരങ്ങളെ കൊണ്ടുപോകാന് സാധിക്കില്ലല്ലോ. ശാന്തിധാമത്തില് ആത്മാക്കളാണ് പോകുന്നത്. ഈ ശരീരം പഴയതും അഴുക്കുമാണ്. ഈ ലോകമാകുന്ന വൈക്കോല് കൂനക്ക് തീ പിടിക്കണം അതിനുവേണ്ടിയാണ് അഗ്നിഗോളമുണ്ടാക്കുന്നത്(ബോംബുകള്). ഇപ്പോള് മനുഷ്യര് പറയുന്നു-ബോംബുകള് ഉണ്ടാക്കരുതെന്ന്. ഇപ്പോള് ഇത്രയും വിവേകമില്ല- കൂടുതല് ബോംബുകളുള്ളവര് തീര്ച്ചയായും ശക്തിശാലികളായിരിക്കും. അഥവാ ബോംബുകളുണ്ടാക്കിയില്ലെങ്കില് മറ്റുള്ളവര്ക്ക് എങ്ങനെ സ്വയത്തെ രക്ഷിക്കാന് സാധിക്കും. എല്ലാ ബോംബുകളും സമുദ്രത്തില് ഇട്ടാല് മാത്രമെ മനുഷ്യര് ബോംബുകള് ഉണ്ടാക്കുന്നത് അവസാനിപ്പിക്കുകയുള്ളൂ. പക്ഷെ, സമുദ്രത്തില് നിന്നു പോലും കാര്മേഘങ്ങള് വെള്ളമെടുക്കുന്നു. ഈ വെള്ളം മഴയായി പെയ്താല് എല്ലാം നഷ്ടമാകും. കൃഷിയെല്ലാം കരിഞ്ഞുപോകും. അതുകൊണ്ടാണ് ഡ്രാമയില് യുക്തി രചിച്ചിട്ടുള്ളത്. ആദ്യമൊന്നും ഈ ബോംബുകളൊന്നും ഉണ്ടായിരുന്നില്ല, പിന്നീടാണ് ഉണ്ടാക്കിയത്. അതിനുശേഷമാണ് ഇത്രക്കും കുഴഞ്ഞുമറിഞ്ഞത്. ഇതെല്ലാം നിയതിയാണെന്ന് നിങ്ങള്ക്കറിയാം. നിങ്ങളിലും ഒരുപാട് പേര്ക്ക് വിനാശത്തിന്റെ ഭാവിയെക്കുറിച്ചുള്ള നിശ്ചയമില്ല. അഥവാ വിനാശത്തെക്കുറിച്ചുള്ള നിശ്ചയമുണ്ടാ യിരുന്നെങ്കില് വളരെ നല്ല രീതിയില് യോഗത്തില് ഇരിക്കുമായിരുന്നു. യോഗബലത്തിലൂടെ വിശ്വത്തിന്റെ ചക്രവര്ത്തി പദവി നേടിയെടുക്കണം. നിങ്ങളുടെ എല്ലാം ഗുപ്തമാണ്, പഠിപ്പിക്കുന്ന ബാബയും ഗുപ്തമാണ്. എന്നാല് ഈ കണ്ണുകളാല് കാണാന് സാധിക്കില്ല. ഇപ്പോള് നിങ്ങള് ആത്മാവിനെ തിരിച്ചറിഞ്ഞു കഴിഞ്ഞു,ആത്മാവാകുന്ന എന്നില് 84 ജന്മങ്ങളുടെ പാര്ട്ട് അടങ്ങിയിട്ടുണ്ട്. ആത്മാവാകുന്ന ഞാന് അവിനാശിയാണ്. ഇത് അതിഗുഹ്യമായ കാര്യമാണ്. ശരീരത്തിലിരിക്കുന്ന ആത്മാവെന്താണെന്ന് പത്രങ്ങളിലും എഴുതിയിട്ടുണ്ട്, ആത്മാവ് എന്താണെന്ന് പറയുന്നവര്ക്ക് ലക്ഷക്കണക്കിന് രൂപ ലഭിക്കും. ആത്മാവ് എന്താണ്? എവിടുന്നാണ് വരുന്നത്? ആത്മാവ് എങ്ങനെയാണ് പാര്ട്ട് അഭിനയിക്കുന്നത്? ഇത് ആര്ക്കും അറിയില്ല. ചിലര് പറയുന്നു-വെള്ളത്തിലെ കുമിളയാണെന്ന്. മറ്റുചിലര് പറയുന്നു-ബ്രഹ്മതത്വ മാകുന്ന വലിയ ജ്യോതിയില് ആത്മാക്കള് ലയിച്ചു ചേരുമെന്ന്. അനേക പ്രകാരത്തിലുള്ള കാര്യങ്ങള് പറഞ്ഞുകൊണ്ടേയിരിക്കും. ആത്മാവ് ബിന്ദുവിന് സമാനമാണെന്ന് നിങ്ങള്ക്കറിയാം. ആത്മാവില് എല്ലാ പാര്ട്ടും അടങ്ങിയിട്ടുണ്ട്. ഈ ഡ്രാമ അനാദിയും ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമാണ്. ഈ ഡ്രാമ ഒരിക്കലും നശിക്കില്ല. ആത്മാവും അവിനാശിയാണ്. ആത്മാവിന് കല്പം മുമ്പ് അഭിനയിച്ച പാര്ട്ട് തന്നെ അഭിനയിക്കണം. ഇതില് വ്യത്യാസമുണ്ടായിരിക്കാന് സാധിക്കില്ല. കല്പം മുമ്പ് ആരുടെ ബുദ്ധിയിലാണോ ഈ കാര്യങ്ങളെല്ലാം ഇരുന്നത്, അവരുടെ ബുദ്ധിയില് മാത്രമെ ഇപ്പോഴും ഇരിക്കുകയുള്ളൂ.

ബാബ പറയുന്നു-ഇത്രയധികം മനുഷ്യരെ ഞാന് എങ്ങനെയാണ് പഠിപ്പിക്കുക. ശരിയാണ്, ബാബ പറയുന്നു-എന്നെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങളുടെ വികര്മ്മങ്ങളെല്ലാം വിനാശമാകും എന്ന് കുട്ടികള് മനസ്സിലാക്കുക തന്നെ ചെയ്യും. എല്ലാവര്ക്കും സന്ദേശം ലഭിക്കും. ബാബ എല്ലാവര്ക്കും വേണ്ടിയാണ് ഈ മന്ത്രം നല്കുന്നത്. ബാബ മനസ്സിലാക്കിതരുന്നു-നിങ്ങള് കുട്ടികള്ക്ക് ദൈവീക ഗുണങ്ങളെ ധാരണ ചെയ്യണം. അവഗുണങ്ങളെ ഉപേക്ഷിക്കണം. ദേഹാഭിമാനത്തെ ഉപേക്ഷിക്കണം. എന്നിട്ടും ഉപേക്ഷിക്കുന്നില്ല. പാവങ്ങളായ അവര്ക്ക് എന്ത് ലഭിക്കാനാണ്? പരസ്പരം സ്നേഹത്തോടു കൂടി മുന്നോട്ട് പോകുന്നില്ല. നിങ്ങള്ക്ക് വളരെ മധുരമുള്ളവരായി മാറണം. ബാബ സ്നേഹത്തിന്റെ സാഗരനാണ്. നിങ്ങളും ബാബയുടെ കുട്ടികളാണെങ്കില് നിങ്ങള്ക്കും വളരെ സ്നേഹിയായി മാറണം. ആര് എത്ര തന്നെ ദേഷ്യപ്പെട്ടാലും, സ്തുതിയും-നിന്ദയുമെല്ലാം സഹിക്കണം. ആരെങ്കിലും പാപ്പരായാല് മനസ്സിലാക്കുന്നു-ബാബ ഇപ്പോള് എന്നെ സഹായിക്കുമെന്ന്. നോക്കൂ, ഇത് നിങ്ങളുടെ കര്മ്മഭോഗാണ്, അത് നിങ്ങള്ക്ക് സഹിക്കുക തന്നെ വേണം. ഇതില് ബാബക്ക് എന്ത് ചെയ്യാന് സാധിക്കും! ബാബ എല്ലാ ആത്മാക്കളേയും തിരിച്ച് കൊണ്ടുപോകാനാണ് വന്നിരിക്കുന്നത്. ഇതും നിങ്ങള് കുട്ടികള്ക്കു മാത്രമാണ് അറിയുന്നത്. ലോകത്തിലുള്ള എല്ലാ മനുഷ്യരും ഘോരമായ അന്ധകാരത്തിലാണ്. ഭക്തിമാര്ഗ്ഗത്തില് ഭക്തര്ക്ക് തീര്ച്ചയായും ബഹുമാനം ഉണ്ടായിരിക്കും. ശങ്കരാചാര്യര് മുതലായവരെല്ലാം ഭക്തരാണ്. അവരെ പവിത്രമായ ഭക്തരെന്നാണ് പറയുന്നത്. ഭക്തിയുടെ ആരാധനാസമ്പ്രദായമാണല്ലോ. പവിത്രമായി കഴിഞ്ഞവരുടെയെല്ലാം വലിയ-വലിയ ആശ്രമങ്ങളുണ്ടാക്കിയിട്ടുണ്ട്. അവര്ക്ക് എത്ര അംഗീകാരമാണ്. ധാര്മ്മിക പുസ്തകങ്ങള്ക്കും വളരെയധികം അംഗീകാരമുണ്ട്. അവയെ നാലു ഭാഗത്തും ചുറ്റിക്കറക്കുന്നു. ഭക്തിക്ക് ഒരുപാട് അംഗീകാരമുണ്ട്. എന്നാല് ജ്ഞാനത്തെക്കുറിച്ച് ആര്ക്കും അറിയില്ല. നിങ്ങള് ദേവതകളായി മാറുമ്പോള് എത്ര മഹിമയാണ് ഉണ്ടാകുന്നത്. ഈ ലോകത്തില് ആരുമേയുണ്ടായിരിക്കില്ല, ക്ഷേത്രത്തില് പോകാത്ത അച്ഛനും അമ്മയുമുള്ളവരായിട്ട്. വീട്ടില് ഭക്തിയുടെ തീര്ച്ചയായും എന്തെങ്കിലും ചിഹ്നങ്ങളുമുണ്ടായിരിക്കും. അല്ലയോ ഭഗവാനെ എന്ന് പറയുക എന്നതും ഭക്തിമാര്ഗ്ഗമാണ്. ഇപ്പോള് നിങ്ങള് പരിധിയില്ലാത്ത ബാബയുടെതായി മാറിയിരിക്കുകയാണ്. ഒന്ന് ബാബയും, മറ്റൊന്ന് ദാദയുമാണ്. അതിനാല് ത്രിമൂര്ത്തിയുടെ ചിത്രം വെച്ച് മനസ്സിലാക്കികൊടുക്കാന് നല്ലതാണ്. ദാദയെ എന്തിനാണ് വെച്ചിരിക്കുന്നതെന്ന് ആരെങ്കിലും ചോദിക്കും? അപ്പോള് പറയൂ, നോക്കൂ, പ്രജാപിതാ ബ്രഹ്മാവ് തീര്ച്ചയായും ഇവിടെ വേണമല്ലോ. ബ്രഹ്മാവ് വൃക്ഷത്തിന്റെ താഴെ തപസ്സ് ചെയ്യുകയാണ്. എന്നാല് അദ്ദേഹത്തിന് മാറ്റം സംഭവിച്ചുകൊണ്ടേയിരിക്കുന്നു. മുഖ്യമായത് സദാ നിലനില്ക്കുന്നു. ഇതില് കുട്ടികള്ക്ക് വളരെയധികം മധുരമുള്ളവരായി മാറണം. പെരുമാറ്റം വളരെ രാജകീയമായിരിക്കണം. കുറച്ച് സംസാരിക്കണം. ആദ്യമാദ്യം ബാബയുടെ പരിചയം കൊടുക്കണം. കൂടുതല് തര്ക്കിക്കാന് പോകുന്നത് വെറുതെയാണ്. വളരെ കുറച്ച് സംസാരിക്കൂ. ഭക്തിമാര്ഗ്ഗത്തില് നിങ്ങളും ഒരുപാട് സംസാരിച്ചിട്ടുണ്ട്, ഒച്ചവെച്ചിട്ടുണ്ട്. എത്രയാണ് കഷ്ടപ്പെട്ടത്. എന്നാല് ഇപ്പോള് നിങ്ങള്ക്ക് സഹജമായി മനസ്സിലാക്കിതരുകയാണ്-ബാബയെ മാത്രം ഓര്മ്മിക്കുകയാണെങ്കില് യോഗബലത്തിലൂടെ വിശ്വത്തിന്റെ അധികാരിയായി മാറാന് സാധിക്കും. സംഖ്യാക്രമമനുസരിച്ച് ആരൊക്കെ എന്തെല്ലാമാണ് ആയിത്തീരുന്നത് എന്ന് മുന്നോട്ട് പോകുമ്പോള് അറിയാന് സാധിക്കും. പ്രജകളുടെ കണക്കെടുക്കാന് സാധിക്കില്ലല്ലോ. പ്രജകളാണെങ്കില് ലക്ഷങ്ങളും കോടികളുമുണ്ടായിരിക്കും. ബ്രാഹ്മണരായി മാറിയവരാണ് സൂര്യവംശികളും ചന്ദ്രവംശികളുമായി മാറുന്നത്. മുന്നോട്ട് പോകുമ്പോള് ഒരുപാട് ഓര്മ്മിക്കാന് തുടങ്ങും. മരണം മുന്നില് എത്തുമ്പോള് വൈരാഗ്യം വരും. കല്പം മുമ്പത്തെ മഹാഭാരത യുദ്ധമാണ്. എല്ലാ ആത്മാക്കളും തന്റെ കണക്കെല്ലാം ഇല്ലാതാക്കി തിരിച്ച് പോകും. ഇതിനെയാണ് കണക്കെടുപ്പിന്റെ സമയമെന്ന് പറയുന്നത്. എല്ലാ ശരീരങ്ങളും ഇവിടെ ഇല്ലാതാകും. പ്രകൃതി ക്ഷോഭങ്ങളുണ്ടാകണമെന്നതും ഡ്രാമയില് അടങ്ങിയിട്ടുണ്ട്. പുതിയ കാര്യമല്ല. വരള്ച്ച കാരണം മനുഷ്യര് പട്ടിണികിടന്നു മരിക്കുകയാണ്.

എന്റെ കുട്ടികള് ഒരുപാട് ദുഃഖിയാണെന്ന് ബാബക്കറിയാം. ബാബ എല്ലാവരേയും ദുഃഖങ്ങളില് നിന്നും മോചിപ്പിച്ച് തിരിച്ച് കൊണ്ടുപോകും. ബാബ പറയുന്നു-മനുഷ്യരെല്ലാം പരസ്പരം യുദ്ധം ചെയ്യും. എന്നാല് വെണ്ണ നിങ്ങള്ക്കാണ് ലഭിക്കുന്നത്. നിങ്ങളാണ് മുഴുവന് വിശ്വത്തിന്റെയും അധികാരികളായി മാറുന്നത്. (കൃഷ്ണന്റെ)വായില് ചന്ദ്രന്റെ സാക്ഷാത്കാരം ചെയ്യുമായിരുന്നില്ലേ. വായില് വിശ്വത്തിന്റെ ഗോളം കാണിക്കുമായിരുന്നു. നിങ്ങളാണ് രാജകുമാരനും രാജകുമാരിയുമായി മാറുന്നത്. മുഴുവന് സൃഷ്ടിയും നിങ്ങളുടെ കൈകളിലാണ്. വായിലും, കൈയ്യിലും കാണിക്കുന്നു. ഇപ്പോള് നിങ്ങളുടെ വായിലാണ് സ്വര്ഗ്ഗത്തിന്റെ ഗോളമുള്ളത്. നമ്മള് യോഗബലത്തിലൂടെയാണ് വിശ്വത്തിന്റെ അധികാരികളായി മാറുന്നതെന്ന് നമുക്കറിയാം. യോഗത്തിലൂടെ ആരോഗ്യവും ജ്ഞാനത്തിലൂടെ സമ്പത്തുമാണ് ലഭിക്കുന്നത്. നിങ്ങളാണ് ചക്രവര്ത്തി രാജാവായി മാറുന്നത്. എന്നാല് കുട്ടികള്ക്ക് പഠിപ്പിന്റെ കാര്യത്തില് ശ്രദ്ധയില്ല. എവിടെ താമസം മാറിപ്പോയാലും, ബാബ പറയുന്നു-എവിടെ ഇരിക്കുകയാണെങ്കിലും തീര്ച്ചയായും പഠിക്കൂ. പവിത്രമായി ഇരിക്കൂ, കഴിക്കുന്നതും-കുടിക്കുന്നതും ശുദ്ധമായിരിക്കണം. എല്ലാവരോടൊപ്പവുമുള്ള ഉത്തരവാദിത്വവും നിറവേറ്റണം. ഇത് ദുഃഖം നല്കുന്ന ലോകമാണ്. മുഖ്യമായത് കാമമാകുന്ന വികാരത്തിലേക്ക് പോവുക എന്നതാണ്. ഈ വികാരത്തെയും വളരെ ബുദ്ധിമുട്ടിയിട്ടാണ് ഉപേക്ഷിക്കുന്നത്. എന്തെങ്കിലും പറഞ്ഞാല് കുലകളങ്കിതരായി മാറും. അബലകള്ക്ക് എത്ര വിഘ്നങ്ങളാണ് ഉണ്ടാകുന്നത്. ആര്യസമാജത്തിലുള്ളവര് ഇപ്പോഴാണ് വന്നത്. അവര് അവസാനത്തെ ചില്ലയാണ്. എന്നാല് അവര് ദേവതകളെ അംഗീകരിക്കുന്നവരല്ല. മഹാവീരന് എന്നത് ഹനുമാന്റെ പേരാണ്, വീരത്വം കാണിച്ചതാണ്. ജൈന മതത്തിലുള്ളവരും മഹാവീരനെന്ന പേരിടാറുണ്ട്. ഇപ്പോള് നിങ്ങളാണ് അര്ത്ഥം മനസ്സിലാക്കുന്നത്. ഇപ്പോള്രാവണന്റെ മേല് വിജയം പ്രാപ്തമാക്കുന്ന നിങ്ങള് കുട്ടികളും മഹാവീരന്മാരാണ്. ഇതെല്ലാം യോഗബലത്തിന്റെ കാര്യമാണ്. നിങ്ങള് ബാബയെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങളുടെ എല്ലാ വികര്മ്മവും വിനാശമാകും. അതിനുശേഷം ശാന്തിയിലേക്കും സുഖത്തിലേക്കും പോകും. ഈ സന്ദേശം എല്ലാവര്ക്കും നല്കണം. ഈ സ്ഥാപന വളരെ അത്ഭുതകരമാണ് എന്ന് ആര്ക്കും അറിയില്ല. നിങ്ങളിലും സംഖ്യാക്രമമനുസരിച്ചാണ്. ഉള്ളില് ഒരു വികാരവുമുണ്ടായിരിക്കാന് പാടില്ല. ബാബ ആത്മാവിനാണ് ജ്ഞാനം നല്കുന്നത്. ആത്മാവാണ് വികാരിയായി മാറുന്നത്. എല്ലാം ആത്മാവാണ് ചെയ്യുന്നത്. അതിനാല് ഇപ്പോള് ബാബയുടെ ശ്രീമതമനുസരിച്ച് പൂര്ണ്ണമായും നടക്കണം. സത്ഗുരുവിന്റെ സന്മുഖത്തിരുന്ന് നിന്ദ ചെയ്യിപ്പിച്ചു എങ്കില് ഗതി കിട്ടില്ല. എന്തെങ്കിലും പാപ കര്മ്മം ചെയ്യുക എന്നതും നിന്ദയാണ്. ടീച്ചറിന്റെ മതമനുസരിച്ച് നടക്കുന്നില്ലെങ്കില് ഗതി കിട്ടില്ല, തോറ്റുപോകും. ടീച്ചര് നല്കുന്ന ശിക്ഷണങ്ങള് എടുത്തുകൊണ്ടിരിക്കുകയാണെങ്കില് പദവിയോടു കൂടി പാസാകും. അത് പരിധിയുള്ള കാര്യങ്ങളാണ്. എന്നാല് ഇത് പരിധിയില്ലാത്ത കാര്യങ്ങളാണ്. ഭഗവാന് ആരാണെന്ന് ലോകത്തില് ആര്ക്കും അറിയില്ല. മായയും സതോ, രജോ, തമോ ആയിരിക്കും. ഇപ്പോള് മായയും തമോപ്രധാനമാണ്. നോക്കൂ, മനുഷ്യര് എന്തെല്ലാമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നമ്മള് എന്തിനെയാണ് അഗ്നിക്കിരയാക്കുന്നതെന്ന് ആരുടെയും ബുദ്ധിയില് ഇല്ല. ഇതെല്ലാം ഡ്രാമയില് അടങ്ങിയിട്ടുണ്ട്. സംഭവിക്കുന്നതെല്ലാം ഡ്രാമയനുസരിച്ചായിരിക്കും. യാദവരുടെ പദ്ധതികള്, കൗരവരുടെ പദ്ധതികള്, പാണ്ഡവരുടെ പദ്ധതികള്, എന്തെല്ലാമാണ് ചെയ്യുന്നത്. പാണ്ഡവര്ക്ക് ഉയര്ന്നതിലും വെച്ച് ഉയര്ന്ന പദ്ധതികളെല്ലാം പറഞ്ഞുകൊടുക്കുന്നത് ബാബയാണ്. പുതിയ ലോകത്തില് ലക്ഷ്മീ-നാരായണന്റെ രാജ്യമുണ്ടായിരുന്നു. ഇപ്പോള് പഴയ ലോകം വിനാശമാകണം. നിങ്ങള് വളരെ സ്നേഹിയായ ബാബയുടെ സ്നേഹിയായ കുട്ടികള് സമ്പത്തെടുത്തുകൊണ്ടിരി ക്കുകയാണ്. ബാബക്കല്ലാതെ മറ്റാര്ക്കും പറയാന് സാധിക്കില്ല-ഞാന് നിങ്ങളെ കൂടെകൊണ്ടുപോകാം എന്ന്. മനുഷ്യര് പറയുന്നു-എല്ലാം പരമാത്മാവ് തന്നെയാണെന്ന്. അങ്ങനെയാണെങ്കില് ഞാന് നിങ്ങളെ കൂടെകൊണ്ടുപോകാം എന്ന് എങ്ങനെയാണ് പറയുന്നത്. ഈ കാര്യങ്ങളെല്ലാം നിങ്ങള് കുട്ടികള്ക്കു മാത്രമേ അറിയുകയുള്ളൂ, മറ്റാര്ക്കും അറിയില്ല. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) വിനാശത്തിന്റെ ഭാവിയെക്കുറിച്ചറിഞ്ഞ് പൂര്ണ്ണമായും ശ്രീമതമനുസരിച്ച് നടക്കണം. ഓര്മ്മയുടെ ബലത്തിലൂടെ വിശ്വത്തിന്റെ ചക്രവര്ത്തി പദവിയെടുക്കാനുള്ള പുരുഷാര്ത്ഥം ചെയ്യണം. തന്റെ തെളിഞ്ഞ ജ്യോതിയിലൂടെ എല്ലാവരുടെയും ജ്യോതിയെ തെളിയിച്ച് സത്യമായ ദീപാവലി ആഘോഷിക്കണം.

2) സ്തുതി-നിന്ദ എല്ലാം സഹിച്ചുകൊണ്ടും ബാബക്ക് സമാനം സ്നേഹത്തിന്റെ സാഗരനായി മാറണം. പെരുമാറ്റം വളരെ രാജകീയമായിരിക്കണം. വളരെ കുറച്ച് മാത്രം സംസാരിക്കണം.

വരദാനം:-

ഏതൊരു കാര്യത്തിലും സഫലത പ്രാപ്തമാക്കണമെങ്കില് ആദ്യം സ്മൃതിയിലൂടെ സമര്ത്ഥീ സ്വരൂപരാകൂ. സമര്ത്ഥത വരുന്നതിലൂടെ മായയെ നേരിടുന്നത് സഹജമാകും. ഏതുപോലെയാണോ സ്മൃതിയുള്ളത് അതുപോലെ സ്വരൂപമുണ്ടാകുന്നു അതുകൊണ്ട് സദാ ശക്തിശാലി സ്മൃതിയുണ്ടായിരിക്കണം- ഏതുവരെ ഈ ഈശ്വരീയ ജന്മമുണ്ടോ അതുവരെ ഓരോ നിമിഷവും, ഓരോ സങ്കല്പവും, ഓരോ കര്മ്മവും ഈശ്വരീയ സേവനത്തിലാണ്. നമ്മുടേത് ഈശ്വരീയ കുലമാണ്, ഈ സ്മൃതിയുടെ സീറ്റ് സര്വ്വ ദുര്ബലതകളെയും സമാപ്തമാക്കുന്നു.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top