26 October 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
25 October 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ - നിങ്ങള് ഇന്നു വരേയ്ക്കും ആരുടെ മഹിമയാണോ പാടിയിരുന്നത്, ആ ബാബ ഇപ്പോള് നിങ്ങളുടെ സമീപത്ത് ഹാജറാണ്, അതിനാല് സദാ സന്തോഷത്തില് നൃത്തം ചെയ്തുകൊണ്ടിരിക്കൂ, ഒരു കാര്യത്തിന്റെയും ദുഖം ഉണ്ടാകരുത്.
ചോദ്യം: -
പുരുഷാര്ത്ഥികളായ കുട്ടികള് തന്റെ മനസ്സിന്റെ ഉള്ളില് ഏതൊരു പരിശോധന തീര്ച്ചയായും ചെയ്യും?
ഉത്തരം:-
ഇപ്പോഴും ആത്മാവായ എന്നില് ചെറുതോ വലുതോ ആയ മുള്ളൊന്നും ഇല്ലല്ലോ? കാമത്തിന്റെ മുള്ള് കടുത്തതാണ്. ക്രോധത്തിന്റെ മുള്ളും വളരെ മോശമാണ്. ദേവതകള് ഒരിക്കലും ക്രോധിക്കില്ല അതിനാല് മധുരമായ കുട്ടികളേ എന്തെങ്കിലും മുള്ള് ഉണ്ടെങ്കില് അതിനെ കളയൂ. സ്വയം സ്വയത്തെ ചതിയില് വീഴ്ത്തരുത്.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
അങ്ങ് തന്നെയാണ് മാതാവും പിതാവും..
ഓം ശാന്തി. മധുരമധുരമായ ആത്മീയ കുട്ടികള് തന്റെ ബാബയുടെ മഹിമ കേട്ടുവല്ലോ. അവര് പാടി കൊണ്ടിരിക്കുകയാണ്, ഇവിടെ പ്രായോഗികമായി നിങ്ങള് ആ ബാബയില് നിന്നും സമ്പത്ത് എടുത്തു കൊണ്ടിരിക്കുകയാണ്. നിങ്ങള്ക്ക് അറിയാം ബാബ നമ്മളിലൂടെ ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റുകയാണ്. ആരിലൂടെയാണോ ഉണ്ടാക്കപ്പെട്ടു കൊണ്ടിരിക്കുന്നത്, തീര്ച്ചയായും അവര് സുഖധാമത്തിന്റെ അധികാരിയാകും. കുട്ടികള്ക്ക് വളരെ സന്തോഷമുണ്ടായിരിക്കണം. ബാബയുടെ മഹിമ വര്ണ്ണിച്ചാലും വര്ണ്ണിച്ചാലും അവസാനിക്കാത്തതാണ്, ആ അച്ഛനില് നിന്നാണ് നമ്മള് സമ്പത്തെടുക്കുന്നത്. ഇപ്പോള് നിങ്ങള് കുട്ടികളുടെ മുകളില് മാത്രമല്ല മുഴുവന് ലോകത്തിലും ബൃഹസ്പതി ദശയാണ്. ഇപ്പോള് ഇത് നിങ്ങള് ബ്രാഹ്മണര്ക്ക് മാത്രമെ അറിയുകയുള്ളൂ. പ്രത്യേകിച്ചും ഭാരതത്തിലും അതോടൊപ്പം മുഴുവന് ലോകത്തിലും ബൃഹസ്പതി ദശയാണ് ഉള്ളത് എന്തുകൊണ്ടെന്നാല് ഇപ്പോള്16 കലാ സമ്പൂര്ണ്ണരായി മാറിയിരിക്കുകയാണ്. ഈ സമയത്ത് ഒരു കലയും ഇല്ല. കുട്ടികള് വളരെ സന്തോഷത്തോടെ കഴിയണം. ഇങ്ങനെയാകരുത് ഇവിടെ സന്തോഷമുണ്ട്, പുറത്ത് പോകുന്നതിലൂടെ ഇല്ലാതാകുന്നു. ആരുടെ മഹിമയാണോ പാടിക്കൊണ്ടിരുന്നത് ആ ബാബ നിങ്ങളുടെ അടുത്ത് ഹാജറാണ്. ബാബ മനസ്സിലാക്കി തരുകയാണ് 5000 വര്ഷങ്ങള്ക്ക് മുമ്പ് രാജ്യാധികാരം നല്കിയിട്ടാണ് പോയിരുന്നത്. ഇപ്പോള് നിങ്ങള് കാണും പതുക്കെ പതുക്കെ എല്ലാവരും വിളിക്കാന് തുടങ്ങും. നിങ്ങളുടെയും സ്ലോഗനുകള് ഉണ്ടാക്കാന് തുടങ്ങും. ഏതുപോലെയാണോ ചിലര് പറയുന്നുണ്ട് ഒരു ധര്മ്മം വേണം, ഒരു രാജധാനി വേണം, ഒരു ഭാഷ വേണം. ഇതും ആത്മാക്കളാണല്ലോ പറയുന്നത്. ആത്മാവിന് അറിയാം തീര്ച്ചയായും ഭാരതത്തില് ദേവി ദേവതകളുടെ രാജധാനി ഉണ്ടായിരുന്നു. ഈ സുഗന്ധം വ്യാപിച്ചു കൊണ്ടിരിക്കും. നിങ്ങള് സുഗന്ധം പരത്തുകയാണ്. ഡ്രാമ പ്ലാന് അനുസരിച്ച് യുദ്ധത്തിന്റെ അടയാളവും സമീപത്ത് നല്ക്കുന്നുണ്ട്. ഇത് പുതിയ കാര്യമൊന്നുമല്ല. ഭാരതത്തിന് തീര്ച്ചയായും 16 കലാ സമ്പൂര്ണ്ണമായി മാറണം. നിങ്ങള്ക്ക് അറിയാം നമ്മള് ഈ യോഗബലത്തിലൂടെ 16 കലാ സമ്പൂര്ണ്ണരാവുകയാണ്. പറയാറുണ്ട് – ദാനം ചെയ്യൂ എങ്കില് ഗ്രഹണം ഇല്ലാതാകും. ബാബയും പറയുകയാണ് വികാരങ്ങളുടേയും, അവഗുണങ്ങളുടേയും ദാനം കൊടുക്കണം. ഇത് രാവണ രാജ്യമാണ്. ബാബ വന്ന് ഇതില് നിന്നെല്ലാം മോചിപ്പിക്കുകയാണ്, ഇതിലും കാമ വികാരം വളരെ വലിയ അവഗുണമാണ്. നിങ്ങള് ദേഹാഭിമാനികളായി മാറിയിരിക്കുകയാണ്. ഇപ്പോള് ദേഹിഅഭിമാനിയാകണം. ശരീരത്തിന്റെ ബോധത്തെ ഉപേക്ഷിക്കണം. ഈ കാര്യങ്ങള് നിങ്ങള് കുട്ടികളാണ് മനസ്സിലാക്കുന്നത്, ലോകത്തിന് അറിയില്ല. ഭാരതം 16 കലാ സമ്പൂര്ണ്ണമായിരുന്നു, സമ്പൂര്ണ്ണരായ ദേവതകളുടെ രാജ്യമുണ്ടായിരുന്നു. ഈ ലക്ഷ്മി നാരായണന്റെ രാജധാനി ആയിരുന്നു അത്. ഭാരതം സ്വര്ഗ്ഗമായിരുന്നു. ഇപ്പോള് 5 വികാരങ്ങളുടെ ഗ്രഹണം ബാധിച്ചിരിക്കുകയാണ്, അതിനാല് ബാബ പറയുകയാണ് ദാനം ചെയ്യൂ എങ്കില് ഗൃഹപ്പിഴ ഇല്ലാതാകും. കാമ വികാരമാണ് നിങ്ങളെ താഴെ വീഴ്ത്തുന്നത് അതിനാല് ബാബ പറയുകയാണ് ഈ ദാനം നല്കൂ എങ്കില് 16 കലാ സമ്പന്നനാകാം. ഈ ദാനം നല്കുന്നില്ലെങ്കില് നിങ്ങള് ആയി തീരില്ല. ആത്മാക്കള്ക്ക് അവരവരുടെ പാര്ട്ട് ലഭിച്ചിട്ടുണ്ട്. ഇതും നിങ്ങളുടെ ബുദ്ധിയിലുണ്ട്. നിങ്ങളുടെ ആത്മാവിലും എത്ര പാര്ട്ടാണ് ഉള്ളത്. നിങ്ങള് വിശ്വത്തിന്റെ രാജ്യഭാഗ്യം നേടുകയാണ്. ഇത് പരിധിയില്ലാത്ത ഡ്രാമയാണ്, ഇതില് ധാരാളം അഭിനേതാക്കളുണ്ട്. ഇതില് ലക്ഷ്മി നാരായണനാണ് ഫസ്റ്റ് ക്ലാസ്സ് അഭിനേതാക്കള്, അവരുടേത് നമ്പര്വണ് പാര്ട്ടാണ്. വിഷ്ണുവില് നിന്ന് ബ്രഹ്മാവും സരസ്വതിയുമാകും പിന്നെ ബ്രഹ്മാവ് സരസ്വതി തന്നെ വിഷ്ണുവാകും. ഈ 84 ജന്മങ്ങളുടെ ചക്രം എങ്ങനെയാണ് കറങ്ങുന്നത്, ഇതെല്ലാം മുഴുവനായും ഇപ്പോള് ബുദ്ധിയില് വരുന്നുണ്ടാകും. വ്യാപാരികള് കണക്ക് വെക്കുമ്പോള് അതില് സ്വസ്തിക ഉണ്ടാക്കാറുണ്ട്. ഗണേശന്റെയും പൂജ ചെയ്യാറുണ്ട്. ഇതാണ് പരിധിയില്ലാത്ത കണക്ക് പുസ്തകം. സ്വസ്തികയില് 4 ഭാഗങ്ങളുണ്ട്. ഏതുപോലെയാണോ പുരിയില് ചോറു കൊണ്ട് ഉരുള ഉണ്ടാക്കാറുണ്ട്. അത് പാകപ്പെട്ടു കഴിഞ്ഞാല് 4 ഭാഗങ്ങളാകും. അവിടെ ചോറാണ് ഭോഗ് വെക്കാറുള്ളത്. ഇപ്പോള് നിങ്ങള് കുട്ടികളെ ആരാണ് പഠിപ്പിക്കുന്നത്? വളരെ പ്രിയപ്പെട്ട ബാബ വന്ന് നിങ്ങളുടെ സേവകനായി മാറിയിരിക്കുകയാണ്, നിങ്ങളുടെ സേവനം ചെയ്യുകയാണ്. മനുഷ്യന് പറയാറുണ്ട് ആത്മാവ് നിര്ലേപമാണ്. ഇപ്പോള് നിങ്ങള്ക്ക് അറിയാം – ആത്മാവില് 84 ജന്മങ്ങളുടെ പാര്ട്ടാണ് ഉള്ളത്. അപ്പോള് പിന്നെ ആത്മാവിനെ നിര്ലേപമെന്ന് പറയുന്നത് എത്ര രാത്രി പകലും തമ്മിലുള്ള വ്യത്യാസമാണ്. എപ്പോഴാണോ ആരെങ്കിലും നല്ല രീതിയില് ഒന്നര മാസമെങ്കിലും ഇത് മനസ്സിലാക്കുന്നത് അപ്പോള് ഈ പോയിന്റുകള്ബുദ്ധിയില് ഇരിക്കും. ദിനം പ്രതിദിനം പോയിന്റുകള് ധാരാളം പ്രാപ്തമാകും. ഇത് കസ്തൂരി പോലെയാണ്. ശാസ്ത്രങ്ങളില് ഒരു സാരവും ഇല്ല. ബാബ പറയുകയാണ് – അതെല്ലാം ബുദ്ധിയില് നിന്നും കളഞ്ഞോള്ളൂ. ജ്ഞാന സാഗരന് കേവലം ബാബ മാത്രമാണ്. എപ്പോഴാണോ പൂര്ണ്ണമായ നിശ്ചയം വരുന്നത് അപ്പോള് മനസ്സിലാക്കും – തീര്ച്ചയായും ഇതെല്ലാം ഭക്തി മാര്ഗ്ഗത്തിനു വേണ്ടിയാണ്.. പരംപിതാ പരമാത്മാവ് വന്ന് ദുര്ഗതിയില് നിന്നും സദ്ഗതി നല്കുകയാണ്. ഏണിപ്പടിയിലും സ്പഷ്ടമായി കാണിച്ചു കൊടുക്കണം. ഭക്തി മാര്ഗ്ഗം ആരംഭിക്കുന്നതിലൂടെ രാവണ രാജ്യവും ആരംഭിക്കും. ഇപ്പോള് ഗീതാ ഏപ്പിസോഡ് ആവര്ത്തിക്കുകയാണ്. ബാബ പറയുകയാണ് – ഞാന് കല്പ കല്പം, കല്പത്തിന്റെ സംഗമയുഗത്തിലാണ് വരുന്നത്. അവരാണെങ്കില് കൂര്മ്മമായും വരാഹമായും അവതാരം എടുക്കുന്നു എന്നും പറയുന്നു. 24 അവതാരം എടുക്കുന്നു എന്നാണ് പറഞ്ഞിട്ടുള്ളത്. ബാബ പറയുകയാണ് – ഇപ്പോള് നിങ്ങള് ബൃഹസ്പതി ദശയിലാണ്. ഞാനാണ് നിങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരി ആക്കിയത്. രാഹുവിന്റെ ദശയാണ് രാവണന് നല്കുന്നത്. ഇപ്പോള് ബാബ വീണ്ടും വന്നിരിക്കുന്നത് നിങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരി ആക്കുന്നതിനാണ്. അതിനാല് സ്വയത്തിന് നഷ്ടം ഉണ്ടാക്കരുത്. വ്യാപാരികള് എപ്പോഴും തന്റെ കണക്ക് ശരിയാക്കി വെക്കാറുണ്ട്. അനുസരണയില്ലാത്തവരാണ് എന്നാണ് വ്യാപാരത്തില് നഷ്ടം ഉണ്ടാക്കുന്നവരെ പറയുക. ഇപ്പോഴാണെങ്കില് ഇതാണ് വലിയ വ്യാപാരി. വിരളം ചില വ്യാപാരികള്ക്കാണ് ഈ വ്യാപാരം ചെയ്യാന് കഴിയുക. ഇതാണ് അവിനാശി വ്യാപാരം അതോടൊപ്പം മറ്റു വ്യാപാരങ്ങളെല്ലാം മണ്ണില് ലയിക്കാനാണ് പോകുന്നത്. ഇപ്പോള് നിങ്ങളുടെ സത്യമായ വ്യാപാരം നടക്കുകയാണ്. ബാബയാണ് പരിധിയില്ലാത്ത വ്യാപാരി, രത്ന വ്യാപാരി… അതോടൊപ്പം ജ്ഞാന സാഗരനുമാണ്. എത്ര പേരാണ് പ്രദര്ശിനി കാണുന്നതിന് വരുന്നത്. സെന്ററിലേക്ക് വളരെ കുറച്ച് പേരെ വരികയുള്ളൂ. ഭാരതം തന്നെ എത്ര വിശാലമാണ്. എല്ലാ സ്ഥലത്തേക്കും നിങ്ങള്ക്ക് പോകണം. മുഴുവന് ഭാരതത്തിലും ജലത്തിന്റെ ഗംഗയൊന്നുമില്ലല്ലോ. ഇതും നിങ്ങള് മനസ്സിലാക്കി കൊടുക്കണം ജലത്തിന്റെ ഗംഗക്ക് പതിത പാവനി ആകാന് സാധിക്കില്ല. നിങ്ങള് ജ്ഞാനത്തിന്റെ ഗംഗകള് എല്ലായിടത്തേക്കും പോകണം. നാലു ഭാഗത്തും പ്രദര്ശിനികളും മേളകളും നടത്തി കൊണ്ടിരിക്കണം. ദിനം പ്രിദിനം നല്ല നല്ല ചിത്രങ്ങള് ഉണ്ടാക്കി കൊണ്ടിരിക്കും. ഇത്രയും ഭംഗിയുള്ള ചിത്രങ്ങളായിരിക്കും ഉണ്ടാക്കുക അത് കാണുന്നതിലൂടെ തന്നെ ഇവര് ശരിയായ കാര്യങ്ങളാണ് മനസ്സിലാക്കി തരുന്നത് എന്ന സന്തോഷവും ഉണ്ടാകും. ഇപ്പോള് ലക്ഷ്മി നാരായണന്റെ രാജധാനി സ്ഥാപിതമാവുകയാണ്. ഇപ്പോള് ബ്രാഹ്മണ ധര്മ്മത്തിന്റെ സ്ഥാപന നടക്കുകയാണ്. ഈ ബ്രാഹ്മണരാണ് ദേവി ദേവതകളായി മാറുന്നത്. നിങ്ങള് ഇപ്പോള് പുരുഷാര്ത്ഥം ചെയ്തു കൊണ്ടിരിക്കുകയാണ് അതിനാല് സ്വയം മനസ്സു കൊണ്ട് ചോദിച്ചു കൊണ്ടിരിക്കണം എന്നില് ചെറുതോ വലുതോ ആയ മുള്ളൊന്നും ഇല്ലല്ലോ? കാമത്തിന്റെ മുള്ള് ഇല്ലല്ലോ? ക്രോധത്തിന്റെ ചെറിയ മുള്ളുണ്ടെങ്കില് അതും വളരെ മോശമാണ്. ദേവതകള് ഒരിക്കലും ക്രോധിക്കാറില്ല. കാണിക്കുന്നുണ്ട് ശങ്കരന് കണ്ണ് തുറക്കുന്നതിലൂടെ വിനാശം ഉണ്ടാകുന്നു എന്ന്. ഇതും ഒരു കളങ്കമാണ്. വിനാശം സംഭവിക്കുക തന്നെ വേണം. സൂക്ഷ്മ വതനത്തില് ശങ്കരന്റെ അടുത്ത് സര്പ്പമൊന്നും ഉണ്ടാകില്ല. സര്പ്പം ഉണ്ടാകുന്നതിന് അവിടെ ഭൂമി ഇല്ലല്ലോ. ആകാശത്തില് സര്പ്പമൊന്നും ചുറ്റി നടക്കില്ലല്ലോ. സൂക്ഷ്മ വതനത്തിലും മൂലവതനത്തിലും പൂന്തോട്ടങ്ങളോ സര്പ്പമോ ഒന്നും ഉണ്ടാവില്ല. അതെല്ലാം ഇവിടെയാണ് ഉള്ളത്. സ്വര്ഗ്ഗം ഉള്ളതും ഇവിടെയാണ്. ഈ സമയത്ത് മനുഷ്യന് മുള്ളിനു സമാനമാണ്, അതുകൊണ്ടാണ് ഇതിനെ മുള്ക്കാട് എന്ന് പറയുന്നത്. സത്യയുഗം പൂന്തോട്ടമാണ്. നിങ്ങള് കാണുന്നുണ്ടല്ലോ – ബാബ എങ്ങനെയാണ് പൂന്തോട്ടം ഉണ്ടാക്കുന്നത്. ഏറ്റവും സൗന്ദര്യമുള്ളവരാക്കി മാറ്റുകയാണ്. സ്വയം സദാ സുന്ദരനാണ്. എല്ലാ സജിനിമാരേയും അര്ത്ഥം കുട്ടികളേയും സുന്ദരമാക്കി മാറ്റുകയാണ്. രാവണന് നിങ്ങളെ തീര്ത്തും കറുത്തവരാക്കി മാറ്റിയിരിക്കുകയാണ്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് സന്തോഷം ഉണ്ടായിരിക്കണം – നമ്മുടെ മുകളില് ബൃഹസ്പതി ദശയാണ് ഉള്ളത്. പകുതി സമയം ദുഖവുമാണ്, പകുതി സമയം സുഖവുമാണ്, ഇതിലൂടെ പ്രയോജനം തന്നെ എന്താണ്? അങ്ങനെയല്ല, മുക്കാല് ഭാഗവും സുഖമായിരിക്കും. ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്. ധാരാളം പേര് ചോദിക്കാറുണ്ട് ഡ്രാമ എന്തിനാണ് ഇങ്ങനെ ഉണ്ടാക്കപ്പെട്ടത്? ഇത് അനാദിയാണ്. എന്തിനാണ് ഉണ്ടാക്കിയത്, ഈ ചോദ്യം ഉദിക്കുന്നതിന്റെ കാര്യമില്ല. ഇത് അനാദിയും അവിനാശിയുമായ ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയാണ്. ഉണ്ടായതും ഉണ്ടായിക്കൊണ്ടിരിക്കുന്നതും ഉണ്ടാക്കപ്പെട്ടതുമായ…. ആര്ക്കും ഇതില് നിന്നും മോക്ഷം ലഭിക്കില്ല. ഇത് അനാദിയായ സൃഷ്ടി നടന്നു വരികയാണ്, നടന്നു കൊണ്ടിരിക്കും. പ്രളയമൊന്നും ഉണ്ടാകില്ല. ബാബ പുതിയ ലോകത്തെ നിര്മ്മിക്കുകയാണ്, പക്ഷെ ഇതില് എത്ര ശബ്ദം ഉണ്ടാകുന്നു. എപ്പോഴാണോ മനുഷ്യര് പതിതരും ദുഖികളുമാകുന്നത് അപ്പോഴാണ് വിളിക്കുന്നത്. ബാബ വന്ന് എല്ലാവരുടേയും ശരീരത്തെ കല്പവൃക്ഷത്തിന് സമാനമാക്കുകയാണ്. നിങ്ങളുടെ ആത്മാവ് പവിത്രമായി തീരും അപ്പോള് ശരീരവും പവിത്രമാകും. അപ്പോള് ബാബ നിങ്ങളുടെ ശരീരത്തെ സദാ ആരോഗ്യമുള്ളതാക്കി മാറ്റും. അരകല്പത്തേക്ക് നിങ്ങള്ക്ക് അകാലമൃത്യു ഉണ്ടാകില്ല. നിങ്ങള് കാലനു മുകളില് വിജയം പ്രാപ്തമാക്കാന് പോവുകയാണ്. നിങ്ങള് കുട്ടികള് വളരെ പുരുഷാര്ത്ഥം ചെയ്യണം. എത്ര ഉയര്ന്ന പദവി പ്രാപ്തമാക്കുന്നോ അത്രയും നല്ലതാണ്. ഓരോരുത്തരും കൂടുതല് സമ്പാദിക്കുന്നതിന് വേണ്ടിയാണ് പരിശ്രമം ചെയ്യാറുള്ളത്. വിറക് വെട്ടുന്നവരും പറയും – കൂടുതല് വിറക് വെട്ടി കൊടുത്താല് കൂടുതല് സമ്പാദ്യം ഉണ്ടാകും. ചിലര് ചതിയിലൂടെയും സമ്പാദിക്കാറുണ്ട്. അവിടെ ഇങ്ങനെയുള്ള ദുഖത്തിന്റെ കാര്യമൊന്നുമില്ല. ഇപ്പോള് നിങ്ങള് ബാബയില് നിന്നും എത്ര സമ്പത്ത് നേടുകയാണ്. സ്വയത്തിന്റെ പരിശോധന ചെയ്യണം ഞാന് സ്വര്ഗ്ഗത്തിലേക്ക് പോകുന്നതിന് യോഗ്യനാണോ? (നാരദന്റെ ഉദാഹരണം) ശാസ്ത്രങ്ങളില് ധാരാളം കാര്യങ്ങള് എഴുതിയിട്ടുണ്ട്. തീര്ത്ഥയാത്രകള് അവസാനിപ്പിച്ചോള്ളൂ. ഗീതവും ഉണ്ടല്ലോ – നാലു ഭാഗത്തും കറങ്ങി എന്നിട്ടും…. ഇപ്പോള് എത്ര നല്ല യാത്രയാണ് ബാബ നിങ്ങള്ക്ക് പഠിപ്പിച്ചു തരുന്നത്, ഇതില് ബുദ്ധിമുട്ടിന്റെ കാര്യമില്ല. കേവലം ബാബ പറയുകയാണ് മനസ്സു കൊണ്ട് എന്നെ മാത്രം ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാകും. വളരെ നല്ല യുക്തിയാണ് നിങ്ങള്ക്ക് കേള്പ്പിച്ചു തരുന്നത്. കുട്ടികള് കേള്ക്കുന്നുണ്ടല്ലോ. ഇത് ഞാന് ലോണായി എടുത്ത രഥമാണ്. ഈ ബാബക്ക് എത്ര സന്തോഷമുണ്ടായിരിക്കും. ഞാന് എന്റെ ശരീരത്തെ ശിവബാബക്ക് കൊടുത്തിരിക്കുകയാണ് എന്ന് സന്തോഷിക്കുകയാണ്. ബാബ നമ്മളെ വിശ്വത്തിന്റെ അധികാരി ആക്കി മാറ്റുകയാണ്. ഭഗീരഥന് എന്ന് പേരും ഉണ്ടല്ലോ. നിങ്ങള്ക്ക് അറിയാം ബോംബെല്ലാം തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. തീ പിടിക്കും. രാവണന്റെ കോലം ഉണ്ടാക്കാറുണ്ടല്ലോ, രാവണനെ കൊല്ലുന്നതിന് വേണ്ടിയാണ്. ഇവിടെ കൊല്ലുന്ന കാര്യമൊന്നുമില്ല. എവിടെയാണ് കൊല്ലുന്നതിന്റെ കാര്യം, എവിടെ ഈ രാവണന്റെ രാജ്യത്തിന്റെ അവസാനത്തിന്റെ കാര്യവും. നിങ്ങള് കുട്ടികള് രാമന്റെ ലോകത്തിലേക്ക് പോകുന്നതിന് വേണ്ടി പുരുഷാര്ത്ഥം ചെയ്തു കൊണ്ടിരിക്കുകയാണ്. അതിനാല് പൂര്ണ്ണമായ പുരുഷാര്ത്ഥം ചെയ്യൂ, മുള്ളായി മാറരുത്.
നിങ്ങള് ബ്രാഹ്മണരും ബ്രാഹ്മണികളുമാണ്. എല്ലാത്തിന്റേയും ആധാരം മുരളിയാണ്. മുരളി നിങ്ങള്ക്കു കിട്ടാതിരുന്നാല് നിങ്ങള് എന്തു ചെയ്യും. ഒരു ബ്രാഹ്മണി മാത്രം മുരളി കേള്പ്പിക്കണം എന്നൊന്നുമില്ല. ആര്ക്കും മുരളി വായിച്ചു കൊടുക്കാം. പറയണം – ഇന്നു നിങ്ങള് കേള്പ്പിക്കൂ എന്ന്. ഇപ്പോള് ജ്ഞാനം മനസ്സിലാക്കി കൊടുക്കുന്നതിന് നല്ല ചിത്രങ്ങളും ഉണ്ടല്ലോ. ഈ മുഖ്യമായ ചിത്രങ്ങളെ തന്റെ കടയില് വെച്ച് അനേകരുടെ മംഗളം ചെയ്യൂ. ആ വ്യാപാരത്തിന്റെ കൂടെ ഈ വ്യാപാരവും ചെയ്യണം. ഇത് ബാബയുടെ അവിനാശി ജ്ഞാന രത്നങ്ങളുടെ കടയാണ്. കട തുറക്കരുത് എന്നൊന്നും ബാബ പറയില്ല. കട തുറന്നോള്ളൂ. പൈസയെല്ലാം മണ്ണില് ലയിച്ചു ചേരും. അതിനാല് തീര്ച്ചയായും വീടുണ്ടാക്കി സുഖമായി എന്തുകൊണ്ട് ജീവിച്ചുകൂടാ. എന്തെങ്കിലും കാര്യങ്ങളില് പൈസ ഉപയോഗിക്കണം. വീട് ഉണ്ടാക്കൂ, ഭക്ഷണത്തിനു വേണ്ടി മാറ്റി വെച്ചോള്ളൂ, ദാന പുണ്യവും ചെയ്തോള്ളൂ. കാശ്മീരിലെ രാജാവ് മരിച്ചപ്പോള് അദ്ദേഹത്തിന്റെ സ്വത്തെല്ലാം ആര്യ സമാജത്തിന് ദാനമായി കൊടുത്തിരുന്നു. തന്റെ ധര്മ്മത്തിന് വേണ്ടി ചെയ്യുമല്ലോ. ഇവിടെ അങ്ങനെയുള്ള കാര്യമില്ല. എല്ലാവരും കുട്ടികളാണ്, ദാനത്തിന്റെ കാര്യമൊന്നുമില്ല. അതാണെങ്കില് പരിധിയുള്ള ദാനമാണ്. ഞാന് നിങ്ങളെ വിശ്വത്തിന്റെ ചക്രവര്ത്തി ആക്കുകയാണ്. ഡ്രാമ അനുസരിച്ച് ഭാരതവാസികളാണ് രാജ്യഭാഗ്യം എടുക്കുക. ഭക്തി മാര്ഗ്ഗത്തില് വ്യാപാരികള് തീര്ച്ചയായും ദാനം കൊടുക്കുന്നതിന് വേണ്ടി ധനം മാറ്റി വെക്കാറുണ്ട്. അതിന്റെ ഫലം അല്പകാലത്തേക്ക് അടുത്ത ജന്മത്തില് അവര്ക്ക് പ്രാപ്തമാകും. ഇപ്പോള് ഞാന് നേരിട്ട് വന്നിരിക്കുന്നതിനാല് നിങ്ങള് ബാബയുടെ കാര്യത്തില് തന്റെ ധനത്തെ ഉപയോഗിക്കണം. എനിക്ക് ഒന്നും വേണ്ട. ശിവബാബക്ക് തിനിക്കു വേണ്ടി വീട് വെക്കേണ്ട ആവശ്യമുണ്ടോ? ഇതെല്ലാം ബ്രാഹ്മണര്ക്കു വേണ്ടിയാണ്. ദരിദ്രരും, ധനവാന്മാരുമെല്ലാം ഇവിടെ ഒരുമിച്ചാണ് കഴിയുന്നത്. ഇത് എല്ലാ കുട്ടികള്ക്കും ഉള്ളതാണ്. ഓരോരുത്തരുടേയും ജീവിതത്തിന്റെ രീതി നോക്കി അവര്ക്ക് താമസിക്കുന്നതിനുള്ള സൗകര്യം കൊടുക്കേണ്ടി വരുമല്ലോ അതുകൊണ്ടാണ് എല്ലാവരുടേയും സത്കാരം ചെയ്യൂ എന്ന് ബാബ പറയുന്നത്. എന്തെങ്കിലും വസ്തു ഇല്ലെങ്കില് പ്രാപ്തമാകുന്നതാണ്. ബാബക്ക് കുട്ടികളോട് സ്നേഹമുണ്ട്.. ഇത്രയും സ്നേഹം വേറെയാര്ക്കും കാണിക്കാന് സാധിക്കില്ല. കുട്ടികള്ക്ക് എത്ര മനസ്സിലാക്കി തരുന്നു – പുരുഷാര്ത്ഥം ചെയ്യൂ അതോടൊപ്പം മറ്റുള്ളവര്ക്ക് വേണ്ടിയും യുക്തി രചിക്കൂ. ഇതില് കേവലം 3 അടി മണ്ണിന്റെ ആവശ്യമാണ് ഉള്ളത്, അവിടെ പെണ്കുട്ടികള് വന്ന് ജ്ഞാനം മനസ്സിലാക്കി തരും. ഏതെങ്കിലും വലിയ ആളുകളുടെ ഹോളുകള് ഉണ്ടെങ്കില്, അവരോട് പറയൂ ഞങ്ങള് അത്യാവശ്യമായ കുറച്ച് ചിത്രങ്ങള് ഇവിടെ വെക്കുകയാണ്. രാവിലെയും വൈകുന്നേരവും ഒന്നു രണ്ടു മണിക്കൂര് ക്ലാസ്സ് എടുത്ത് പോകും. ചിലവെല്ലാം ഞങ്ങള് ചെയ്യാം, എന്നാല് നിങ്ങള്ക്ക് പേരും കിട്ടും. അനേകര് വന്ന് തന്റെ ജീവിതത്തെ കക്കയില് നിന്നും വജ്രസമാനമാക്കി മാറ്റട്ടെ. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) അവിനാശിയായ ബാബയുടെ കൂടെ സത്യം സത്യമായ അവിനാശിയായ വ്യാപാരം ചെയ്യണം. ആ വ്യാപാരത്തിനോടൊപ്പം ഈ വ്യാപാരത്തിനും സമയം കണ്ടു പിടിക്കണം. ജ്ഞാനത്തിന്റെ ഗംഗയായി സര്വ്വരേയും പാവനമാക്കണം.
2) ബ്രാഹ്മണ ജീവിതത്തിന്റെ ആധാരം മുരളിയാണ് അതിനാല് സ്നേഹത്തോടെ മുരളി കേള്ക്കുകയും കേള്പ്പിക്കുകയും വേണം. ഉള്ളില് എന്തെങ്കിലും മുള്ളുണ്ടെങ്കില് അതിനെ പുറത്ത് കളയണം. അവഗുണങ്ങളുടെ ദാനം ചെയ്യണം.
വരദാനം:-
ആരിലാണോ സഹനശീലതയുടെ ഗുണമുള്ളത് അവരുടെ മുഖത്ത് സദാ സന്തുഷ്ടത കാണപ്പെടുന്നു, ആരാണോ സ്വയം സന്തുഷ്ട മൂര്ത്തിയായി കഴിയുന്നത് അവര് മറ്റുള്ളവരെയും സന്തുഷ്ടമാക്കുന്നു. സന്തുഷ്ടമാകുക അര്ത്ഥം സഫലത നേടുക. ആരാണോ സഹനശീലരായിട്ടുള്ളത് അവര് തന്റെ സഹനശീലതയുടെ ശക്തിയിലൂടെ കഠോര സംസ്ക്കാരം അല്ലെങ്കില് കഠിനമായ കാര്യത്തെ ശീതളവും സഹജവുമാക്കുന്നു. അവരുടെ മുഖം തന്നെ ഗുണമൂര്ത്തിയായി കാണപ്പെടുന്നു. അവര്ക്കാണ് ഡ്രാമയുടെ കൊമ്പില് നില്ക്കാന് സാധിക്കുന്നത്.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!