24 October 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

October 23, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

ദിവ്യത- സംഗമയുഗീ ബ്രാഹ്മണരുടെ അലങ്കാരം

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഇന്ന് ദിവ്യ ബുദ്ധി വിദാതാവ്, ദിവ്യ ദൃഷ്ടി ദാതാവ് തന്റെ ദിവ്യ ജന്മധാരി, ദിവ്യ ആത്മാക്കളെ കണ്ട് കൊണ്ടിരിക്കുകയായിരുന്നു. ബാപ്ദാദ ഓരോ കുട്ടിക്കും ദിവ്യ ജീവിതം അര്ത്ഥം ദിവ്യ സങ്കല്പം, ദിവ്യമായ വാക്ക്, ദിവ്യമായ കര്മ്മം ചെയ്യുന്ന ദിവ്യ മൂര്ത്തികളാക്കി മാറ്റി. ദിവ്യത നിങ്ങള് സംഗമയുഗീ കുട്ടികളുടെ ശ്രേഷ്ഠമായ അലങ്കാരമാണ്. ഒന്നുണ്ട് സാധാരണത, രണ്ട് ദിവ്യത. ദിവ്യതയുടെ ലക്ഷണമെന്തെന്ന് നിങ്ങള്ക്കെല്ലാവര്ക്കും അറിയാം. ദിവ്യമായ ജീവിതമുള്ള ആത്മാവ് മറ്റൊരാത്മാവിനെയും തന്റെ ദിവ്യമായ നയനങ്ങളിലൂടെ അര്ത്ഥം ദൃഷ്ടിയിലൂടെ സാധാരണതയില് നിന്നുപരിയായ ദിവ്യമായ അനുഭവങ്ങള് ചെയ്യിക്കും. മുന്നില് വരുന്നതിലൂടെ തന്നെ സധാരണ ആത്മാവ് തന്റെ സാധാരണതയെ മറന്ന് പോകും കാരണം ഇന്നത്തെ സമയത്തിനനുസരിച്ച് വര്ത്തമാന സമയത്തെ സാധാരണ ജീവിതത്തില് ഭൂരിപക്ഷം ആത്മാക്കളും സന്തുഷ്ടരല്ല. പോകുന്തോറും ഈ ശബ്ദം കേള്ക്കും- ഈ ജീവിതം ഒരു ജീവിതമല്ല, ജീവിതത്തില് എന്തെങ്കിലും നവീനത ഉണ്ടാകണം. അലൗകീകത, ദിവ്യത, ജീവിതത്തിന്റെ വിശേഷ ആധാരമാണ്- ഈ അനുഭവം ചെയ്യും. ഇത് വേണം, ഇത് വേണം… ഈ വേണം എന്നതിന്റെ ദാഹത്തിലൂടെ നാല് ഭാഗത്തും അന്വേഷിക്കും. ഏതു പോലെ ജലത്തിന്റെ ദാഹം വരുമ്പോള് മനുഷ്യന് നാല് ഭാഗത്തും ജലത്തിന്റെ തുള്ളിക്ക് വേണ്ടി അലയുന്നു, അതേപോലെ ദിവ്യതയ്ക്ക് വേണ്ടി ദാഹിച്ചിരിക്കുന്ന ആത്മാക്കള് നാല് ഭാഗത്തും അനുഗ്രഹം നേടുന്നതിന് വേണ്ടി അലഞ്ഞ് വരുന്നതായി കാണപ്പെടും. അലഞ്ഞ് എവിടെയെത്തി ചേരും? നിങ്ങളുടെയടുത്ത്. അങ്ങനെ ദിവ്യതയുടെ ഖജനാക്കളാല് സമ്പന്നമാണോ? സദാ ദിവ്യത അനുഭവപ്പെടുന്നുണ്ടോ അതോ ഇടയ്ക്ക് സാധാരണം, ഇടയ്ക്ക് ദിവ്യം? ബാബ ദിവ്യ ദൃഷ്ടി, ദിവ്യ ബുദ്ധിയുടെ വരദാനം നല്കി അതിനാല് ദിവ്യ ബുദ്ധിയില് സാധാരണ കാര്യങ്ങള്ക്ക് വരാനാകില്ല. ദിവ്യ ജന്മധാരി ബ്രാഹ്മണ ശരീരത്തിലൂടെ സാധാരണ കര്മ്മം ചെയ്യാനാകില്ല. ഒരു പക്ഷെ കാണുമ്പോള് മനുഷ്യര്ക്ക് സാധാരണ കര്മ്മമായി തോന്നും. മറ്റുള്ളവരെ പോലെ നിങ്ങളും വ്യവഹാരം ചെയ്യുന്നുണ്ട്, വ്യാപാരം ചെയ്യുന്നു അഥവാ സര്ക്കാര് ജോലി ചെയ്യുന്നു, മാതാക്കള് ഭക്ഷണം പാകം ചെയ്യുന്നു. കാണുമ്പോള് സാധാരണ കര്മ്മമാണ് എന്നാല് ഈ സാധാരണ കര്മ്മത്തിലും മറ്റുള്ളവരില് നിന്നും അലൗകീകവും വ്യത്യസ്ഥവുമായ ദിവ്യ കര്മ്മമാണ് നിങ്ങളുടേത്. മഹാന് വ്യത്യാസം ബാബ കേള്പ്പിച്ചത് അതിനാലാണ്, ദിവ്യ ജന്മധാരി ബ്രാഹ്മണര് ശരീരത്തിലൂടെ സാധാരണ കര്മ്മം ചെയ്യുന്നില്ല, മനസ്സ് കൊണ്ട് സാധാരണ സങ്ക്ലപം ചെയ്യാനും സാധിക്കില്ല, ധനത്തെ സാധാരണ രീതിയിലൂടെ കാര്യത്തില് ഉപയോഗിക്കാന് സാധിക്കില്ല കാരണം ശരീരം, മനസ്സ്, ധനം- മൂന്നിന്റെയും ട്രസ്റ്റിയാണ്, അതിനാല് അധികാരിയായ ബാബയുടെ ശ്രീമത്തിലൂടെയല്ലാതെ കാര്യത്തില് ഉപയോഗിക്കാന് സാധിക്കില്ല. സദാ ദിവ്യ കര്മ്മം ചെയ്യാനുള്ള ബാബയുടെ ശ്രീമത്ത് ലഭിക്കുന്നു. അതിനാല് ചെക്ക് ചെയ്യൂ മുഴുവന് ദിനത്തില് സാധാരണ വാക്ക്, കര്മ്മം എത്ര സമയമുണ്ടായിരുന്നു, ദിവ്യവും അലൗകീകവും എത്ര സമയമായിരുന്നു? ചില കുട്ടികള് ചിലയിടങ്ങളില് വളരെ നിഷ്കളങ്കരായി മാറുന്നു. ചെക്ക് ചെയ്യുന്നുണ്ട് എന്നാല് നിഷ്കളങ്കമായിട്ട്. മനസ്സിലാക്കുന്നു- മുഴുവന് ദിനത്തില് വിശേഷിച്ചും ഒരു തെറ്റും ചെയ്തില്ലല്ലോ, മോശം ചിന്തിച്ചില്ലല്ലോ, മോശമായത് പറഞ്ഞില്ലല്ലോ. എന്നാല് ദിവ്യവും അലൗകീകവുമായി കര്മ്മം ചെയ്തോ എന്ന് ചെക്ക് ചെയ്തോ? കാരണം സാധാരണ വാക്ക് അഥവാ കര്മ്മം സമ്പാദിക്കപ്പെടുന്നില്ല, ഇല്ലാതാകുന്നുമില്ല, ഉണ്ടാക്കപ്പെടുന്നുമില്ല. വര്ത്തമാനത്തെ ദിവ്യമായ സങ്കല്പം അഥവാ ദിവ്യമായ വാക്കും കര്മ്മവും ഭാവിയിലേക്കുള്ളത് സമ്പാദിക്കുന്നു. ശേഖരണത്തിന്റെ കണക്ക് വര്ദ്ധിക്കുന്നില്ല എങ്കില് സമ്പാദ്യത്തിന്റെ കണക്കില് നിഷ്കളങ്കരായി മാറുന്നു, ഞാന് വേസ്റ്റ് ചെയ്തില്ലല്ലോ എന്നോര്ത്ത് സന്തോഷിക്കുന്നു. പക്ഷെ കേവലം ഇതില് മാത്രം സന്തോഷിക്കരുത്. വേസ്റ്റ് ചെയ്തില്ല എന്നാല് ബെസ്റ്റ് എത്രത്തോളം ചെയ്തു? പല പ്രാവശ്യം കുട്ടികള് പറയുന്നുണ്ട്- ഞാന് ഇന്ന് ആര്ക്കും ദുഃഖം നല്കിയില്ല എന്ന്. പക്ഷെ സുഖം നല്കിയോ? ദുഃഖം നല്കിയില്ല- ഇതിലൂടെ വര്ത്തമാനം ശ്രേഷ്ഠമായി എന്നാല് സുഖം നല്കുന്നതിലൂടെ സമ്പാദിക്കപ്പെടുന്നു. അത് ചെയ്തോ അതോ വര്ത്തമാനത്തില് മാത്രം സന്തോഷിച്ചോ? സുഖദാതാവിന്റെ മക്കള് സുഖത്തിന്റെ കണക്ക് ശേഖരിക്കുന്നു. ദുഃഖം നല്കിയില്ലല്ലോ എന്ന് മാത്രം ചെക്ക് ചെയ്യാതെ സുഖം എത്ര പേര്ക്ക് നല്കി എന്ന് കൂടി പരിശോധിക്കൂ. സമ്പര്ക്കത്തില് വരുന്നവര്ക്ക് മാസ്റ്റര് സുഖദാതാവായി ഓരോ ചുവടിലും സുഖത്തിന്റെ അനുഭൂതി ചെയ്യിക്കണം. ഇതിനെയാണ് ദിവ്യത അഥവാ അലൗകീകത എന്ന് പറയുന്നത്. അതിനാല് ചെക്കിംഗും സാധാരണമായതില് നിന്നും ഗുഹ്യമായിട്ടുള്ളത് ചെയ്യൂ. സദാ ഈ സ്മൃതി വയ്ക്കൂ ഒരു ജന്മത്തില് 21 ജന്മങ്ങളുടെ സമ്പാദ്യം ഉണ്ടാക്കണം. അതിനാല് സര്വ്വ കണക്കുകളും ചെക്ക് ചെയ്യൂ- ശരീരം കൊണ്ട് എത്ര സമ്പാദിച്ചു? മനസ്സിന്റെ ദിവ്യ സങ്കല്പത്തിലൂടെ എത്രമാത്രം സമ്പാദിച്ചു? ധനത്തെ ശ്രീമത്തനുസരിച്ച് ശ്രേഷ്ഠമായ കാര്യത്തിലര്പ്പിച്ച് എത്രമാത്രം സമ്പാദിച്ചു? സമ്പാദ്യത്തിന്റെ നേര്ക്ക് വിശേഷ ശ്രദ്ധ നല്കൂ കാരണം നിങ്ങള് വിശേഷ ആത്മാക്കളുടെ സമ്പാദ്യത്തിന്റെ സമയം ഈ ചെറിയ ജന്മത്തിലല്ലാതെ മുഴുവന് കല്പത്തിലും മറ്റൊരു സമയത്തുമില്ല. ആത്മാക്കളുടെ കണക്ക് വേറെയാണ്. എന്നാല് നിങ്ങള് ശ്രേഷ്ഠ ആത്മാക്കള്ക്ക്- ഇപ്പോഴില്ലായെങ്കില് പിന്നെ ഒരിക്കലുമില്ല. അതിനാല് മനസ്സിലായോ എന്താണ് ചെയ്യേണ്ടതെന്ന്. ഇതില് നിഷ്കളങ്കരാകുത്. പഴയ സംസ്ക്കാരങ്ങളില് നിഷ്കളങ്കരാകരുത്. ബാപ്ദാദ റിസള്ട്ട് കണ്ടു. എത്ര കാര്യങ്ങളുടെ റിസള്ട്ടില് സമ്പാദ്യം വളരെ കുറവാണ്, അതിന്റെ വിസ്താരം പിന്നീട് കേള്പ്പിക്കാം.

സര്വ്വരും സ്നേഹത്തില് സര്വ്വതും മറന്ന് എത്തി ചേര്ന്നു. ബാപ്ദാദായും കുട്ടികളുടെ സ്നേഹം കണ്ട് ഒരു നിമിഷത്തെ സ്നേഹത്തിന്റെ മടങ്ങായി അനേക നിമിഷങ്ങളുടെ പ്രാപ്തി നല്കി കൊണ്ടിരിക്കുന്നു. നിങ്ങള് സര്വ്വര്ക്കും ഇത്രയും വലിയ സംഘടനയില് വരുന്നതിന് എന്തെല്ലാം ഉറപ്പിച്ചു? ആദ്യം പട്ടറാണിയാകേണ്ടി വരും(നിലത്ത് കിടക്കേണ്ടി വരും), 4 ദിവസമേ താമസിക്കാന് സാധിക്കുകയുള്ളൂ. വരുക-പോകുക തന്നെ വേണം, എന്നീ കാര്യങ്ങളെല്ലാം കേട്ടിട്ടും സ്നേഹം ഉള്ളതിനാല് എത്തി ചേര്ന്നു. ഇത്രയും സമയം താമസിക്കാന് ലഭിക്കുന്നത് നിങ്ങളുടെ ഭാഗ്യമാണെന്ന് മനസ്സിലാക്കൂ. ജഢ മൂര്ത്തിയുടെ ദര്ശനത്തിനായി രാത്രിയിലും ക്യൂവില് നിന്ന് സമയം ചിലവഴിക്കുന്നു. മൂന്നടി ഭൂമി സര്വ്വര്ക്കും ലഭിച്ചില്ലേ. ഇവിടെയും വിശ്രമത്തോടെയിരിക്കുന്നു. ഇനി അഭിവൃദ്ധിയുണ്ടാകുമ്പോള് സ്വതവേ തന്നെ വിധിയും പരിവര്ത്തനപ്പെട്ടു കൊണ്ടിരിക്കും. എന്നാല് സദാ ഈ അനുഭവം ചെയ്യൂ- എന്താണൊ ലഭിച്ചു കൊണ്ടിരിക്കുന്നത്, അത് വളരെ നല്ലാതാണ് കാരണം അഭിവൃദ്ധി ഉണ്ടാകുക തന്നെ വേണം, പരിവര്ത്തനവും ഉണ്ടാകണം. അതിനാല് സര്വ്വരും വിശ്രമത്തോടെ വസിക്കാനും കഴിക്കാനും സാധിക്കുന്നുണ്ടല്ലോ. കഴിക്കുക, ഉറങ്ങുക – രണ്ട് കാര്യങ്ങളാണ് വേണ്ടത്. മാതാക്കള്ക്ക് വളരെ സന്തോഷമുണ്ട് കാരണം ഉണ്ടാക്കപ്പെട്ട ഭക്ഷണം ഇവിടെ ലഭിക്കുന്നു. വീട്ടിലാണെങ്കില് ഉണ്ടാക്കണം, ഭോഗ് വയ്ക്കണം- പിന്നെ കഴിക്കണം. ഇവിടെ ഉണ്ടാക്കിയ, ഭോഗ് വച്ച ഭോജനമാണ് ലഭിക്കുന്നത്. അതിനാല് മാതാക്കള്ക്ക് നല്ല വിശ്രമം ലഭിക്കുന്നു. കുമാരന്മാര്ക്കും വിശ്രമം ലഭിക്കുന്നു കാരണം അവര്ക്കും ഭക്ഷണം ഉണ്ടാക്കുക എന്നത് വലിയൊരു കാര്യമാണ്. ഇവിടെയാണെങ്കില് വിശ്രമമായി ഉണ്ടാക്കപ്പെട്ടിട്ടുള്ള ഭോജനം കഴിച്ചില്ലേ. സദാ അങ്ങനെ ഈസിയായിട്ടിരിക്കൂ(സഹജം). ഈസിയായിട്ടിരിക്കുന്നതിന്റെ സംസ്ക്കാരം ഉള്ളവര്ക്ക് ഓരോ കാര്യവും സഹജമായി അനുഭവപ്പെടുന്നത് കാരണം ഈസിയായി തന്നെ ഇരിക്കുന്നു. സംസ്ക്കാരം ടൈറ്റാണെങ്കില് പരിതസ്ഥിതികളും ടൈറ്റായിരിക്കും, സംബന്ധ സമ്പര്ക്കത്തിലുള്ളവരും ടൈറ്റായി പെരുമാറുന്നു. ടൈറ്റ് അര്ത്ഥം ആകര്ഷണത്തിലിരിക്കുന്നവര്. അതിനാല് സര്വ്വരും ഡ്രാമയിലെ ഓരോ ദൃശ്യത്തെയും കണ്ട് കണ്ട് ഹര്ഷിതമാകുന്നവരല്ലേ. അതോ ഇടയ്ക്ക് നല്ലതിന്റെ മോശമായതിന്റെയും ആകര്ഷണത്തില് വരുന്നില്ലല്ലോ? നല്ലതിലുമില്ല, മോശമായതിലുമില്ല- ആരിലും ആകര്ഷിതമാകരുത്. സദാ ഹര്ഷിതരായിരിക്കണം. ശരി.

സദാ ഓരോ ചുവടിലും ദിവ്യത അനുഭവിക്കുന്ന, അനുഭവം ചെയ്യിക്കുന്ന ദിവ്യ മൂര്ത്തികള്ക്ക്, സദാ തന്റെ സമ്പാദ്യത്തിന്റെ കണക്കിനെ വര്ദ്ധിപ്പിക്കുന്ന നോളേജ്ഫുളായ ആത്മാക്കള്ക്ക്. സദാ ഓരോ പ്രശ്നത്തെയും സഹജ സ്ഥിതിയിലൂടെ ഈസിയായി മറി കടക്കുന്ന- അങ്ങനെയുള്ള വിവേകശാലി കുട്ടികള്ക്ക്, അനേക ആത്മാക്കളുടെ ജീവിതത്തിന്റെ ദാഹത്തെ ശമിപ്പിക്കുന്ന മാസ്റ്റര് ജ്ഞാന സാഗരമായ ശ്രേഷ്ഠ ആത്മാക്കള്ക്ക്, ജ്ഞാന സാഗരന് ബാപ്ദാദയുടെ സ്നേഹ സ്മരണയും നമസ്തേ.

ബോംബെ ഗൂപ്പ്- ബോബെ നിവാസി കുട്ടികള് സര്വ്വ ഖജനാക്കളാല് സമ്പന്നരല്ലേ. സദാ സ്വയത്തെ സമ്പന്ന ആത്മാവാണ്- എന്ന അനഭവം ചെയ്യുന്നില്ലേ? സമ്പന്നത സമ്പൂര്ണ്ണതയുടെ ലക്ഷണമാണ്. സമ്പൂര്ണ്ണതയുടെ ചെക്കിംഗ് തന്റെ സമ്പന്നതയിലൂടെ ചെയ്യാന് സാധിക്കും കാരണം സമ്പൂര്ണ്ണത അര്ത്ഥം സര്വ്വ ഖജനാക്കളാലും സമ്പന്നം. ചന്ദ്രന് സമ്പന്നമാകുമ്പോള് സമ്പന്നത അതിന്റെ സമ്പൂര്ണ്ണതയുടെ ലക്ഷണമാണ്. അതിനേക്കാള് കൂടുതല് മുന്നോട്ടില്ല, അത്രയുമാണ് സമ്പൂര്ണ്ണത. ലേശം പോലും കുറയുന്നില്ല, സമ്പന്നമായിരിക്കും. നിങ്ങളെല്ലാവരും ജ്ഞാനം, യോഗ, ധാരണ, സേവനം- സര്വ്വതിലും സമ്പന്നം, ഇതിനെ തന്നെയാണ് സമ്പൂര്ണ്ണതയെന്ന് പറയുന്നത്. സമ്പൂര്ണ്ണതയുടെ സമീപത്താണോ അതോ ദൂരെയാണോ എന്ന് ഇതിലൂടെ അറിയാന് സാധിക്കും. സമ്പന്നമാണ് അര്ത്ഥം സമ്പൂര്ണ്ണതയുടെ സമീപത്താണ്. അതിനാല് സര്വ്വരും സമീപത്താണോ? എത്ര സമീപത്താണ്? 8വരെ, 100വരെ അതോ 16000വരെ. 8ന്റെ സമീപത, പിന്നെ 100ന്റെ സമീപത, പിന്നെ 16000ന്റെ സമീപത. എത്രത്തോളം സമീപത്താണ്- ഇത് പരിശോധിക്കണം. നല്ലതാണ്. എന്നാലും ലോകത്തിലെ കോടിക്കണക്കിന് ആത്മാക്കളിലും നിന്നും നിങ്ങള് വളരെ വളരെ ഭാഗ്യവന്മാരാണ്. അവര് അലയുന്നരാണ്, നിങ്ങള്സമ്പന്നരായ ആത്മാക്കളല്ലേ. പ്രാപ്തി സ്വരൂപരായ ആത്മാക്കളാണ്. ഈ സന്തോഷമില്ലേ. ദിവസവും സ്വയത്തോട് സംസാരിക്കൂ- എനിക്കല്ലാതെ മറ്റാര്ക്ക് സന്തോഷത്തോടെയിരിക്കാന് സാധിക്കും? അതിനാല് ഇതേ വരദാനം സദാ സ്മൃതിയില് വയ്ക്കണം- സമീപത്താണ്, സമ്പന്നമാണ്. ഇപ്പോള് സമീപത്ത് മിലനം ചെയ്യാനും സാധിച്ചു. സ്ഥൂലത്തില് സമീപത്തിരിക്കാന് ഇഷ്ടമാണ്, അതേപോലെ സ്ഥിതിയിലും സദാ സമീപം അര്ത്ഥം സദാ സമ്പന്നമാകൂ ശരി.

ഗുജറാത്ത്-പൂണെ ഗ്രൂപ്പ്- സര്വ്വരും ദൃഷ്ടിയിലൂടെ ശക്തികളുടെ പ്രാപ്തിയുടെ അനുഭൂതി ചെയ്യുന്നതിന്റെ അനുഭവിയല്ലേ. ഏതു പോലെ വാണിയിലൂടെ ശക്തിയുടെ അനുഭൂതി ചെയ്യുന്നു. മുരളി കേള്ക്കുമ്പോള് ശക്തി ലഭിച്ചുവെന്ന് മനസ്സിലാക്കുന്നില്ലേ. അതേപോലെ ദൃഷ്ടിയിലൂടെ ശക്തികളുടെ പ്രാപ്തിയുടെ അനുഭൂതിയുടെ അഭ്യാസിയായോ അതോ വാണിയിലൂടെ അനുഭവമുണ്ടാകുന്നു, ദൃഷ്ടിയിലൂടെ കുറവും? ദൃഷ്ടിയിലൂടെ ശക്തി കാച്ച് ചെയ്യാന് സാധിക്കുമോ? കാരണം പിടിച്ചെടുക്കുവാനുള്ള അഭ്യാസമുണ്ടെങ്കിലേ മറ്റുള്ളവരെയും തന്റെ ദൃഷ്ടിയിലൂടെ അനുഭവം ചെയ്യിക്കാന് സാധിക്കുകയുള്ളൂ. മുന്നോട്ടു പോകുന്തോറും വാണിയിലൂടെ സര്വ്വര്ക്കും പരിചയം നല്കാനുള്ള സമയം ഉണ്ടാകില്ല, പരിതസ്ഥിതിയും ഉണ്ടാകില്ല, അപ്പോള് എന്ത് ചെയ്യും? വരദാനി ദൃഷ്ടിയിലൂടെ, മഹാദാനി ദൃഷ്ടിയിലൂടെ, മഹാദാനം, വരദാനം നല്കും. ദൃഷ്ടിയിലൂടെ ശാന്തിയുടെ ശക്തി, സ്നേഹത്തിന്റെ ശക്തി- സുഖം അഥവാ ആനന്ദത്തിന്റെ ശക്തി സര്വ്വതും പ്രാപ്തമാകുന്നു. ജഢ മൂര്ത്തികളുടെ മുന്നില് പോകുമ്പോള് മൂര്ത്തി സംസാരിക്കുന്നില്ലല്ലോ. എന്നാലും ഭക്താത്മാക്കള്ക്ക് എന്തെങ്കിലും പ്രാപ്തിയുണ്ടാകുന്നു അതു കൊണ്ടല്ലേ പോകുന്നത്. എങ്ങനെ പ്രാപ്തിയുണ്ടാകുന്നു? അവരുടെ ദിവ്യതയുടെ വൈബ്രേഷനിലൂടെ, ദിവ്യമായ നയനങ്ങളുടെ ദൃഷ്ടി കാണുമ്പോള് വൈബ്രേഷന് സ്വീകരിക്കുന്നു. ഏതൊരു ദേവതാ അഥവാ ദേവിയുടെ മൂര്ത്തിയെ കാണുമ്പോള് വിശേഷിച്ച് കണ്ണുകളിലാണ് ശ്രദ്ധ പോകുന്നത്. മുഖത്തിലേക്ക് ശ്രദ്ധ പോകുന്നു കാരണം മസ്തകത്തിലൂടെ വൈബ്രേഷന് ലഭിക്കുന്നു, നയനങ്ങളിലൂടെ ദിവ്യതയുടെ അനുഭവമുണ്ടാകുന്നു. അത് ജഢ മൂര്ത്തികളാണ്. എന്നാല് ആരുടേതാണ്? നിങ്ങള് ചൈതന്യ മൂര്ത്തികളുടെ ജഢ മൂര്ത്തികളാണ്. എന്റെ തന്നെ മൂര്ത്തികളാണെന്നുള്ള ലഹരിയുണ്ടോ? ചൈതന്യത്തില് ഈ സേവനം ചെയ്തിട്ടുണ്ട് അതിനാല് ജഢ മൂര്ത്തികളുണ്ടായി. അതു കൊണ്ട് ദൃഷ്ടിയിലൂടെ ശക്തിയെടുക്കണം, ദൃഷ്ടിയിലൂടെ ശക്തി നല്കണം, ഈ അഭ്യാസം ചെയ്യൂ. ശാന്തിയുടെ ശക്തിയുടെ അനുഭവം വളരെ ശ്രേഷ്ഠമാണ്. വര്ത്തമാന സമയത്ത് സയന്സിന്റെ ശക്തിക്ക് വളരെ പ്രഭാവമുണ്ട്, ഓരോരുത്തരും അനുഭവിക്കുന്നുണ്ട് എന്നാല് സയന്സിന്റെ ശക്തി എങ്ങനെയുണ്ടായി? സയലന്സിന്റെ ശക്തിയിലൂടെയല്ലേ. സയന്സിന്റെ ശക്തി അല്പക്കാലത്തേക്ക് പ്രാപ്തി ചെയ്യിച്ചു കൊണ്ടിരിക്കുന്നു, അപ്പോള് സയലന്സിന്റെ ശക്തി എത്ര പ്രാപ്തി ചെയ്യിക്കും. അതിനാല് ബാബയുടെ ദിവ്യ ദൃഷ്ടിയിലൂടെ സ്വയത്തില് ശക്തി ശേഖരിക്കൂ. എന്നാലേ സമയത്ത് ശേഖരിച്ച് വച്ചത് നല്കാനാകൂ. സ്വയത്തിന് വേണ്ടി സമ്പാദിച്ചു, കാര്യത്തിലുപയോഗിച്ചു അര്ത്ഥം സമ്പാദിച്ചു, കഴിച്ചു. സമ്പാദിച്ച്, കഴിച്ച് തീര്ക്കുന്നവര്ക്ക് ഒന്നും ശേഖരിക്കപ്പെടുന്നില്ല ശേഖരണം ഇല്ലാത്തവര് സമയത്ത് ചതിവില്പ്പെടുന്നു. ചതിക്കപ്പെടുമ്പോള് ദുഃഖത്തിന്റെ പ്രാപ്തിയുണ്ടാകുന്നു. ഇതേപോലെ സയലന്സിന്റെ ശക്തി ശേഖരിക്കപ്പെടുന്നില്ലായെങ്കില്, ദൃഷ്ടിയുടെ മഹത്വത്തിന്റെ അനുഭവം ചെയ്യുന്നില്ലായെങ്കില് ലാസ്റ്റ് സമയത്ത് ശ്രേഷ്ഠ പദവി പ്രാപ്തമാക്കുന്നതില് വഞ്ചിക്കപ്പെടും. പിന്നെ ദുഃഖമുണ്ടാകും, പശ്ചാത്താപമുണ്ടാകും അതിനാല് ഇപ്പോള് മുതലേ ബാബയുടെ ദൃഷ്ടിയിലൂടെ പ്രാപ്തമായിട്ടുള്ള ശക്തികളെ അനുഭവം ചെയ്ത് ശേഖരിച്ച് കൊണ്ടിരിക്കൂ. അതിനാല് ശേഖരിക്കാന് അറിയാമോ? ശേഖരിക്കപ്പെടുന്നുവെന്നതിന്റെ ലക്ഷണമെന്തായിരിക്കും? ലഹരിയുണ്ടായിരിക്കും സമ്പന്നരായ ആളുകള് നടക്കുന്നതിലും, ഇരിക്കുന്നതിലും, എഴുന്നേല്ക്കുന്നതിലും ലഹരി കാണപ്പെടുന്നു. എത്രത്തോളം ലഹരി അത്രത്തോളം സന്തോഷമുണ്ടാകുന്നു. ഇതാണ് ആത്മീയ ലഹരി. ഈ ലഹരിയിലിരിക്കുന്നതിലൂടെ സ്വതവേ സന്തോഷമുണ്ടാകുന്നു. സന്തോഷം തന്നെയാണ് ജന്മസിദ്ധ അധികാരം. സദാ സന്തോഷത്തിന്റെ തിളക്കത്തിലൂടെ മറ്റുള്ളവര്ക്കും ആത്മീയ തിളക്കം കാണിക്കുന്നവരാകൂ. ഈ വരദാനത്തെ സദാ സ്മൃതിയില് വയ്ക്കണം. എന്ത് സംഭവിച്ചാലും- സന്തോഷത്തിന്റെ വരദാനത്തെ നഷ്ടപ്പെടുത്തരുത്. പ്രശ്നം വരും, പോകും എന്നാല് സന്തോഷം നഷ്ടപ്പെടരുത് കാരണം സന്തോഷം നമ്മുടേതാണ്, പ്രശ്നം പരിതസ്ഥിതിയാണ്, മറ്റുള്ളവരുടെ ഭാഗത്ത് നിന്നും വന്നതാണ്. തന്റെ വസ്തു സദാ കൂടെ വയ്ക്കാറില്ലേ. അന്യരുടെ വസ്തു വരും, പോകും. പരിതസ്ഥിതി മായയുടേതാണ്, തന്റെയല്ല. സ്വന്തം വസ്തു നഷ്ടപ്പെടുത്തരുത്. അതിനാല് സന്തോഷത്തെ നഷ്ടപ്പെടുത്തരുത്. ഈ ശരീരം പോലും പോയാലും സന്തോഷം പോകരുത്. സന്തോഷത്തോടെ ശരീരം പോയാലും നല്ല ശരീരം ലഭിക്കും. പഴയത് പോകും പുതിയത് ലഭിക്കും, അതിനാല് ഗുജറാത്തിലും മഹാരാഷ്ട്രയിലുമുള്ളവര് സദാ ഈ മഹാനതയിലിരിക്കണം. സന്തോഷത്തില് മഹാനാകണം. ശരി.

ആന്ദ്രാപ്രദേശ്- കര്ണ്ണാടക ഗ്രൂപ്പ്- ഈ ഡ്രാമയില് വിശേഷ പാര്ട്ടഭിനയിക്കുന്ന വിശേഷ ആത്മാക്കളാണ് എന്ന അനുഭവം ചെയ്യുന്നുണ്ടോ? സ്വയത്തെ വിശേഷ ആത്മാവാണെന്ന് മനസ്സിലാക്കുമ്പോള് അങ്ങനെയാക്കി മാറ്റിയ ബാബയുടെ ഓര്മ്മ സ്വതവേ വരുന്നു. ഓര്മ്മ സഹജമായി അനുഭവപ്പെടുന്നു കാരണം സംബന്ധം ഓര്മ്മയുടെ ആധാരമാണ്. സംബന്ധമുള്ളയിടത്ത് ഓര്മ്മ സ്വതവേയും സഹജവുമായി മാറുന്നു. സര്വ്വ സംബന്ധം ഒരേയൊരു ബാബയുമായി ആകുമ്പോള് പിന്നെ ബാക്കി മറ്റൊന്നുമില്ല. ഒരേയൊരു ബാബ സര്വ്വ സംബന്ധിയാണ്- ഈ സ്മൃതിയിലൂടെ സഹജയോഗിയായി മാറി. ഒരിക്കലും പ്രയാസമായി തോന്നുന്നില്ലല്ലോ? മായയുടെ യുദ്ധമുണ്ടാകുമ്പോള് പ്രയാസം തോന്നാറുണ്ടോ? മായയെ സദാ കാലത്തേക്ക് വിടചൊല്ലുന്നവരാകൂ. മായയോട് വിട പറയുകയാണെങ്കിലേ ബാബയുടെ ആശംസകള് വളരെ മുന്നോട്ടുയര്ത്തുകയുള്ളൂ. ഭക്തി മാര്ഗ്ഗത്തില് എത്രയോ പ്രാവശ്യം ആശീര്വാദം നല്കൂ എന്ന് യാചിക്കുന്നുണ്ട്. എന്നാല് ഇപ്പോള് ബാബ ആശീര്വാദം നേടുന്നതിനുള്ള സഹജമായ സാധനം കേള്പ്പിച്ചു- എത്രത്തോളം മായയോട് വിട പറയുന്നുവൊ അത്രയും ആശീര്വാദം സ്വതവേ ലഭിക്കും. പരമാത്മ ആശീര്വാദം ഒരു ജന്മം മാത്രമല്ല എന്നാല് അനേക ജന്മം ശ്രേഷ്ഠമാക്കി മാറ്റുന്നു. സദാ ഇത് സ്മൃതിയില് ഉണ്ടാകണം- ഞാന് ഓരോ ചുവടിലും ബാബയുടെ, ബ്രാഹ്മണ പരിവാരത്തിന്റെ ആശീര്വാദം നേടി സഹജമായി പറന്നു കൊണ്ടിരിക്കും. ഡ്രാമയില് വിശേഷ ആത്മാക്കളാണ്, വിശേഷപ്പെട്ട കര്മ്മം ചെയ്ത് അനേക ജന്മം വിശേഷ പാര്ട്ടഭിനയിക്കുന്നവരാണ്. സാധാരണ കര്മ്മമല്ല, വിശേഷ കര്മ്മം, വിശേഷ സങ്കല്പം, വിശേഷ വാക്കുകളായിരിക്കണം. അതിനാല് ആന്ദ്രായിലുള്ളവര് വിശേഷിച്ചും ഈ സേവനം ചെയ്യൂ- തന്റെ ശ്രേഷ്ഠ കര്മ്മത്തിലൂടെ, തന്റെ ശ്രേഷ്ഠ പരിവര്ത്തനത്തിലൂടെ അനേക ആത്മാക്കളെ പരിവര്ത്തനം ചെയ്യൂ. സ്വയത്തെ കണ്ണാടിയാണെന്ന് മനസ്സിലാക്കൂ, നിങ്ങളുടെ കണ്ണാടിയില് ബാബ കാണപ്പെടണം. അങ്ങനെയുള്ള വിശേഷ സേവനം ചെയ്യൂ. ഇത് തന്നെ ഓര്മ്മിക്കണം – ഞാന് ദിവ്യമായ കണ്ണാടിയാണ്, കണ്ണാടിയാകുന്ന എന്നിലൂടെ ബാബ തന്നെ കാണപ്പെടണം. ശരി.

വരദാനം:-

ഏറ്റവും ശ്രേഷ്ഠമായ സിംഹാസനം ബാപ്ദാദായുടെ ഹൃദയ സിംഹാസനമാണ്. എന്നാല് ഈ സിംഹാസനത്തിലിരിക്കുന്നതിന് അചഞ്ചലവും, സുദൃഢവും, ഏകരസ സ്ഥിതിയുടെ സിംഹാസനവും ആവശ്യമാണ്. ഈ സ്ഥിതിയുടെ സിംഹാസനത്തില് സ്ഥിതി ചെയ്യാന് സാധിക്കുന്നില്ലായെങ്കില്
ബാപ്ദാദായുടെ ഹൃദയമാകുന്ന സിംഹാസനത്തില് സ്ഥിതി ചെയ്യാനും സാധിക്കില്ല. ഇതിന് വേണ്ടി തന്റെ ഭൃഗുഡി സിംഹാസനത്തില് അകാലമൂര്ത്തായി സ്ഥിതി ചെയ്യൂ. ഈ സിംഹാസനത്തില് നിന്നു അടിക്കടി താഴെയിറങ്ങാതിരിക്കൂ എങ്കില് ബാപ്ദാദയുടെ ഹൃദയ സിംഹാസനത്തില് സ്ഥിതി ചെയ്യുവാന് സാധിക്കും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top