23 October 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

October 22, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ-രാവണന്റെ മതത്തിലൂടെ ഒരു വികര്മ്മവും ചെയ്യരുത്, പതിതമായവര്ക്ക് പാവനമായി മാറാനുള്ള വഴി പറഞ്ഞു കൊടുക്കൂ.

ചോദ്യം: -

അറിവും വിവേകവുമുള്ള കുട്ടികള് ഏതൊരു പുരുഷാര്ത്ഥം ചെയ്തു കൊണ്ടും ഒരേ ഒരു ശ്രീമതത്തില് തീര്ച്ചയായും ശ്രദ്ധ വെയ്ക്കും?

ഉത്തരം:-

വിവേകശാലികളായ കുട്ടികള് ഉയര്ന്ന പദവി പ്രാപ്തമാക്കുന്നതിനു വേണ്ടി നിരന്തരം ഓര്മ്മയിലിരിക്കാനുള്ള പുരുഷാര്ത്ഥം ചെയ്തു കൊണ്ടും, നമുക്ക് നിമിത്തമായി മാറി അനേക ആത്മാക്കളുടെ മംഗളം ചെയ്യണം എന്ന ശ്രീമതത്തെ പാലിക്കുന്ന കാര്യത്തില് അവര് ശ്രദ്ധിക്കും. ആരാണോ അനേകരുടെ മംഗളം ചെയ്യുന്നത്, അവരുടെ മംഗളം സ്വതവെ തന്നെ നടക്കും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഭാഗ്യമുണര്ത്തി വന്നിരിക്കുകയാണ് ..

ഓം ശാന്തി. ഇപ്പോള് കുട്ടികളുടെ ബുദ്ധിയില് പഴയ ലോകവും പുതിയ ലോകവുമുണ്ട്. കാരണം ഇപ്പോള് പഴയ ലോകത്തിന്റെ വിനാശമുണ്ടാകാന് പോവുകയാണെന്നും പുതിയ ലോകം ബാബയാണ് രചിക്കുന്നതെന്നും കുട്ടികളുടെ ബുദ്ധിയിലുണ്ട്. ശിവജയന്തിയും, ശിവരാത്രി ആഘോഷിക്കുന്നുണ്ടെന്ന് കുട്ടികള്ക്കറിയാം. രണ്ട് വാക്കിന്റെയും അര്ത്ഥം ലോകത്തില് ആര്ക്കും അറിയില്ല. ശിവജയന്തി എന്നാല് ശിവന്റെ ജന്മം. മനുഷ്യരുടെ ജന്മദിനമാണ് ആഘോഷിക്കുന്നത്, എന്നാല് ശിവന്റെ ജന്മമൊന്നും ഉണ്ടാകുന്നില്ല. ശിവന് എങ്ങനെയാണ് ജന്മമെടുക്കുന്നതെന്ന് മനസ്സിലാക്കുന്നേയില്ല. ശ്രീകൃഷ്ണന്റെ ജനനത്തെക്കുറിച്ചുള്ള മഹിമ പാടിയിട്ടുണ്ട്. എന്നാല് ശിവ ജയന്തിയെക്കുറിച്ച് എവിടെയും വര്ണ്ണിച്ചിട്ടില്ല. പരമപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെയാണ് സ്ഥാപന ചെയ്യുന്നതെന്ന് മഹിമ പാടിയിട്ടുണ്ട്. പരമാത്മാവ് സൂക്ഷ്മവതനത്തില് ഇരുന്ന് ആര്ക്കെങ്കിലും പ്രേരണ നല്കുകയാണോ? ഇത് സംഭവ്യമല്ല. എല്ലാവരും പതിത-പാവനനായ ബാബയെ ഓര്മ്മിക്കുന്നുണ്ട്. ബാബ സ്വയം വന്ന് മനസ്സിലാക്കി തരുമ്പോള് മാത്രമെ മനുഷ്യരുടെ ബുദ്ധിയില് ഇരിക്കുകയുള്ളൂ. ബാബക്ക് ഡ്രാമയനുസരിച്ച് സംഗമയുഗത്തില് തന്നെ വരണം. ബാബ വന്നിരിക്കുകയാണെന്ന് നിങ്ങള്കുട്ടികള്ക്കറിയാം. എന്നാല് ചിലര് മാത്രമെ ഈ കാര്യം മനസ്സിലാക്കുന്നുള്ളൂ. പരമാത്മാവ് ബ്രഹ്മാവിലൂടെ വീണ്ടും ഭാരതത്തെ ശ്രേഷ്ഠാചാരിയും സത്യയുഗീ ലോകവുമാക്കി മാറ്റുകയാണ് എന്ന അഭിപ്രായം ആരും എഴുതുന്നില്ല. ബാബ വന്നിരിക്കുകയാണെന്ന് യഥാര്ത്ഥ രീതിയില് ആരും മനസ്സിലാക്കുന്നില്ല. ബാബ വന്ന് സ്വര്ഗ്ഗത്തിന്റെ രാജ്യപദവി നല്കുകയാണ്. രാജയോഗം പഠിപ്പിക്കുകയാണ്. ആയിരക്കണക്കിന് പേര് വരുന്നു, എന്നാല് അതില് നിന്നും കുറച്ചുപേര് മാത്രമാണ് നില നിന്നു പോകുന്നത്. പിന്നീട് അതില് നിന്നും കുറഞ്ഞു കൊണ്ടേയിരിക്കുന്നു. ഇത്രയും സഹജമായ കാര്യം പോലും മനസ്സിലാക്കാന് സാധിക്കാത്ത അത്രയും തമോപ്രധാന ബുദ്ധിയുള്ളവരായി മാറിയിരിക്കുകയാണ്. ബാബ പറയുന്നു-എന്നെ ഓര്മ്മിക്കൂ എന്നാല് നിങ്ങളുടെ വികര്മ്മങ്ങള് വിനാശമാകും. ഓര്മ്മയാകുന്ന യോഗാഗ്നിയിലൂടെ നിങ്ങള് സതോപ്രധാനമായി മാറും. ഒരു വികര്മ്മവും ചെയ്യരുത്. രാവണനാണ് വികര്മ്മം ചെയ്യിപ്പിക്കുന്നത്. അതുകൊണ്ട് രാവണന്റെ മതമനുസരിച്ച് നടക്കരുത്. ആര്ക്കും ദുഃഖം കൊടുക്കരുത്. ബാബ വരുന്നത് പതിതരെ പാവനമാക്കി മാറ്റാനാണ്. ബാബ പറയുന്നു-നിങ്ങളുടെയും ജോലി ഇതു തന്നെയാണ്. രാത്രിയും പകലും ഈ ചിന്തനത്തില് കഴിയൂ. നമുക്ക് എങ്ങനെ പതിതര്ക്ക് പാവനമായി മാറാനുള്ള വഴി പറഞ്ഞു കൊടുക്കാം! വളരെ സഹജമായ വഴിയാണ്. യോഗബലത്തിലൂടെ മാത്രമെ നമുക്ക് സതോപ്രധാനമായി മാറാന് സാധിക്കൂ. ഇതാണ് അവിനാശി സര്ജനായ ബാബയുടെ മരുന്ന്. ഇത് മന്ത്രമൊന്നുമല്ല. ബാബയെ മാത്രം ഓര്മ്മിച്ചാല് മതി. എത്ര വ്യക്തമായിട്ടാണ് മനസ്സിലാക്കി തരുന്നത്. ഓരോ കല്പത്തിലും ഇത് മനസ്സിലാക്കി തന്നിരുന്നു. ജ്ഞാനം, ഭക്തി, പിന്നീടാണ് വൈരാഗ്യം എന്ന് പാടാറുമുണ്ട്. എന്തിനോടുള്ള വൈരാഗ്യമാണ്? ഈ പഴയതും അഴുക്കു പിടിച്ചതുമായ ലോകത്തിനോട്. ഈ പഴയ ലോകത്തില് തികച്ചും പാപാത്മാക്കളായി മാറിയിരിക്കുന്നു. പതിത-പാവനാ, മുക്തിദാതാവേ എന്നെല്ലാം പറയുന്നുണ്ട്. എന്തില് നിന്നാണ് മുക്തമാക്കുന്നത്? ദുഃഖത്തില് നിന്നും, രാവണരാജ്യത്തില് നിന്നും. രാവണനെ ഇംഗ്ലീഷില് ഈവിള്(ചെകുത്താന്) എന്നാണ് പറയുന്നത്. അതുകൊണ്ടാണ് ആസുരീയ ലോകത്തില് നിന്നും മുക്തമാക്കി വീട്ടിലേക്ക് കൊണ്ടുപോകൂ എന്ന് പറയുന്നത്. നമ്മുടെ വഴികാട്ടിയായി മാറി കൂടെ കൊണ്ടുപോകൂ. ആരെയെങ്കിലും ജയിലില് നിന്നും മോചിപ്പിച്ച് വളരെ സ്നേഹത്തോടു കൂടി തന്റെ കൂടെ കൊണ്ടു പോകുന്നതു പോലെ പരിധിയില്ലാത്ത ബാബയും എല്ലാ കുട്ടികളേയും ഈ ലോകമാകുന്ന ജയിലില് നിന്നും മുക്തമാക്കാനായി വന്നിരിക്കുകയാണ് എന്ന നിര്ദേശമാണ് നല്കുന്നത്. ഇത് മോഡല്(മാതൃക) രൂപത്തില് മേളയിലും പ്രദര്ശിനിയിലും കാണിച്ചിട്ടുണ്ട്. എല്ലാവരും എങ്ങനെയാണ് ജയിലില് കിടക്കുന്നത്, എന്നിട്ടും ആരും മനസ്സിലാക്കുന്നില്ലല്ലോ. ബാബ എത്ര സഹജമായ രീതിയില് മനസ്സിലാക്കി തന്നിട്ടാണ് വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നത്. ബാബ പറയുന്നു-എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ പാപങ്ങള് ഇല്ലാതായി സത്യയുഗത്തിലെ അധികാരിയായി മാറും. എത്ര സഹജമാണ്. ഏത് ധര്മ്മത്തിലുള്ളവര്ക്കും മനസ്സിലാക്കാം. ആദി സനാതന ദേവീ-ദേവത ധര്മ്മത്തിന്റെ സ്ഥാപന എപ്പോഴാണ് ഉണ്ടാകുന്നതെന്ന് പറഞ്ഞു കൊടുക്കണം! അവസാനം എല്ലാ ആത്മാക്കളും അവനവന്റെ വിഭാഗങ്ങളേലേക്ക് പോകും. പിന്നീട് ദേവീ-ദേവത ധര്മ്മം ആരംഭിക്കും. ബ്രഹ്മാവിലൂടെയാണ് സ്ഥാപനയുണ്ടാകുന്നതെന്ന് എഴുതി വെച്ചിട്ടുണ്ട്. ത്രിമൂര്ത്തിയുടെ ചിത്രമാണ് നമ്പര്വണ്. ത്രിമൂര്ത്തിയുടെ ചിത്രത്തിലും സൃഷ്ടി ചക്രത്തിലും വളരെ വ്യക്തമായി മനസ്സിലാക്കികൊടുക്കാന് സാധിക്കും. ഒന്ന് ശാന്തിധാമവും, മറ്റൊന്ന് സുഖധാമവുമാണെന്ന് മനസ്സിലാക്കി തന്നിട്ടുണ്ട്. ഇതാണ് ദുഃഖധാമം. നിങ്ങള്ക്ക് ഈ ദുഃഖധാമത്തിനോട് വൈരാഗ്യമുണ്ടായിരിക്കണം.

ബാബ പറയുന്നു-ഇപ്പോള് ഈ പഴയ ലോകം ഇല്ലാതാകും, അതിനാല് ഈ ലോകത്തിനോട് വൈരാഗ്യമുണ്ടായിരിക്കണം. മനുഷ്യരുടെത് പരിധിയുള്ള വൈരാഗ്യമാണ്. എന്നാല് നിങ്ങളുടെ പരിധിയില്ലാത്ത വൈരാഗ്യമാണ്. സന്യാസിമാര് പുതിയ ലോകമൊന്നും രചിക്കുന്നില്ല. രചയിതാവ് ബാബയല്ലേ. ബാബയെ സ്വര്ഗ്ഗസ്ഥനായ പിതാവെന്നാണ് പറയുന്നത്. അതായത് സ്വര്ഗ്ഗം സ്ഥാപിക്കുന്ന ബാബ. മറ്റൊരാളില്ല. ഇത് സത്യയുഗീ രാജധാനി പ്രാപ്തമാക്കാനുള്ള പഠിപ്പാണ്. ജ്ഞാന സാഗരനായ ബാബ വന്നാണ് നമുക്ക് ജ്ഞാനം നല്കുന്നത്. ബാബയെയാണ് ജ്ഞാനത്തിന്റെ സാഗരനും, പതിത-പാവനനുമെന്ന് പറയുന്നത്. എന്തിന്റെ ജ്ഞാനം? വക്കീലിന്റെയോ, സര്ജന്റെയോ ജ്ഞാനമാണോ? പരമാത്മാവിന് സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനമുണ്ട്. സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനത്തില് എല്ലാ ജ്ഞാനവുമുണ്ട്-വക്കീലിന്റെയും, എന്ജിനിയറിനെ ക്കാളുമെല്ലാം മുഖ്യമായ വെണ്ണയാണ് ഈശ്വരീയ ജ്ഞാനം. ഭൗതീകമായ ജ്ഞാനം പഠിച്ച് എന്ജിനിയറെല്ലാമായി മാറുക വലിയ കാര്യമൊന്നുമല്ല. സത്യയുഗത്തിലെ ആചാര-രീതി എന്താണോ അതുതന്നെ അവിടെ നടക്കും എന്ന് നിങ്ങള്ക്കറിയാം. കല്പം മുമ്പ് കൊട്ടാരങ്ങളെല്ലാം ഉണ്ടാക്കിയിരുന്നതു പോലെ ഇപ്പോഴും ആവര്ത്തിക്കും. ഈ കാലഘട്ടത്തെ സത്യയുഗമെന്നാണ് പറയുന്നത്. സത്യയുഗത്തിലെ ആചാര-രീതികളെ കുറിച്ച് മനുഷ്യര്ക്കറിയില്ല. അവിടെ എങ്ങനെയാണ് വജ്രങ്ങളുടെയും വൈഡൂര്യങ്ങളുടെയും കൊട്ടാരങ്ങള് ഉണ്ടാക്കുന്നത്. സത്യയുഗത്തിലുള്ളവരെ 16 കലാ സമ്പൂര്ണ്ണരെന്നും, സമ്പൂര്ണ്ണ നിര്വ്വികാരിയെന്നുമാണ് പറയുന്നത്. ആചാര-രീതികള്ക്കനുസരിച്ചായിരിക്കും രാജ്യഭരണം നടക്കുക. ആത്മാക്കളെല്ലാം അവരവരുടെ പാര്ട്ടഭിനയിക്കുമെന്ന് ഡ്രാമയില് അടങ്ങിയിട്ടുണ്ട്. എങ്ങനെ കെട്ടിടമുണ്ടാക്കും, എങ്ങനെ താമസിക്കും, അതെല്ലാം ഡ്രാമയില് അടങ്ങിയിട്ടുണ്ട്. പഴയ ലോകത്തില് മനുഷ്യര് പാര്ട്ടഭിനയിച്ച് മുന്നോട്ട് പോകുന്നതു പോലെയാണ് പുതിയ ലോകവും മുന്നോട്ട് പോകുന്നത്. ഈ ലോകത്തില് അസുരന്മാരാണ്, പുതിയ ലോകത്തില് ദേവതകളാണ്. ഈ കാര്യങ്ങളൊന്നും ശാസ്ത്രങ്ങളിലില്ല. പാടാറുണ്ട്, ജ്ഞാനവും ഭക്തിയും, ബ്രഹ്മാവിന്റെ പകലും, ബ്രഹ്മാവിന്റെ രാത്രിയും ആണെന്ന്. ബ്രഹ്മാവിനെയാണ് ഓര്മ്മിക്കുന്നത്, വിഷ്ണുവിനെയല്ല. ബ്രഹ്മാവ് തന്നെയാണ് വിഷ്ണുവായി മാറുന്നത്. ബ്രഹ്മാവും-സരസ്വതിയും വിഷ്ണുവിന്റെ രണ്ട് രൂപങ്ങളാണ്. അതുകൊണ്ട് ബാബ മനസ്സിലാക്കി തന്നു-ലക്ഷ്മീ-നാരായണനാണ് 84 ജന്മങ്ങള്ക്കു ശേഷം ബ്രഹ്മാവും സരസ്വതിയുമായി മാറുന്നത്. ഈ സാകാര ലോകത്തിലാണ് രാജയോഗത്തിന്റെ തപസ്സ് ചെയ്യുന്നത്. അല്ലാതെ സൂക്ഷ്മലോകത്തിലല്ല. ഈ ലോകത്തില് തന്നെയാണ് യജ്ഞവുമെല്ലാം രചിക്കുന്നത്. ബാബ മനസ്സിലാക്കി തരുന്നു-ഇത് അവസാനത്തെ യജ്ഞമാണ്. ഇതിനുശേഷം സത്യ-ത്രേതായുഗത്തില് ഒരു യജ്ഞവുമുണ്ടായിരിക്കുകയില്ല. മനുഷ്യര് വ്യത്യസ്ത-വ്യത്യസ്ത പ്രകാരത്തിലുള്ള യജ്ഞമെല്ലാം രചിക്കുന്നു, മഴ പെയ്തില്ലെങ്കില് യജ്ഞം രചിക്കും. എന്തെങ്കിലും ദുഃഖമുണ്ടായാല് യജ്ഞം രചിക്കും. യജ്ഞം രചിക്കുന്നതില് നിന്നും ദുഃഖം ഇല്ലാതാകുമെന്ന് മനസ്സിലാക്കുന്നു. ഇത് ഏറ്റവും വലിയ ജ്ഞാന യജ്ഞമാണ്.ഈ ജ്ഞാനയജ്ഞത്തിലൂടെ മുഴുവന് സൃഷ്ടിയുടെയും ദുഃഖം ഇല്ലാതാകുന്നു. ഇതാണ് രാജസ്വ അശ്വമേധ അവിനാശി ജ്ഞാന യജ്ഞം. എല്ലാം ഈ യജ്ഞത്തില് സ്വാഹായാകും. എത്ര നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത്. ഡല്ഹിയില് മണ്ഡപമുണ്ടാക്കി മേളയെല്ലാം നടത്തിയത് വളരെ നല്ലത്. മണ്ഡപമുണ്ടാക്കാന് സമയമെടുക്കില്ലല്ലോ. ഹാളിനുവേണ്ടി ഒരുപാട് വ്യാകുലപ്പെടുന്നതിനെക്കാളും നല്ലത് മണ്ഡപമുണ്ടാക്കൂ. ചെറിയ-ചെറിയ ഗ്രാമങ്ങള്ക്കു വേണ്ടി ചെറിയ-ചെറിയ മണ്ഡപങ്ങളുണ്ടാക്കൂ. ഗ്രാമങ്ങളില് വെളിച്ചമില്ലെങ്കില് പോലും പകല് സമയത്ത് പ്രദര്ശിനികളെല്ലാം നടത്താന് സാധിക്കും. പ്രദര്ശിനികള് ചെയ്യാന് സ്വന്തം സാധനങ്ങളായിരിക്കണം, അല്ലാതെ കടമായിട്ടെടുക്കേണ്ട കാര്യമെന്താണ്! ബാബ പ്രദര്ശിനി കമ്മിറ്റിക്കാര്ക്ക് നിര്ദേശം കൊടുക്കുകയാണ്. വെള്ളം കയറാത്ത തരത്തിലുള്ള മണ്ഡപമുണ്ടാക്കൂ. മഴ പെയ്താലും കുഴപ്പമില്ല. ബാബ ഡല്ഹിയില് പോയപ്പോള് തണുപ്പുള്ള സമയത്തും മണ്ഡപത്തിലിരുന്നാണ് പ്രഭാഷണം ചെയ്തിരുന്നത്. പ്രദര്ശിനികള്ക്കു വേണ്ടി എത്ര മണ്ഡപങ്ങള് വേണമെങ്കിലും ഉണ്ടാക്കാന് സാധിക്കും. ആരും വിഘ്നമുണ്ടാക്കാതിരിക്കാന് ഇന്ഷുറന്സ് എടുക്കൂ. സേവനം ചെയ്യണമല്ലോ. മനസ്സിലാക്കി കൊടുക്കുകയും വേണം. ബാബയുടെ പൂര്ണ്ണമായ പരിചയം കൊടുക്കുകയും വേണം. ഇപ്പോള് നമ്മള് ബാബയോടൊപ്പമാണ്. ജ്ഞാന സാഗരനായ ബാബയില് നിന്നും നമുക്ക് ജ്ഞാനമാണ് ലഭിക്കുന്നത്. സത്യയുഗത്തില് ജ്ഞാനത്തിന്റെ ആവശ്യമില്ല. ബാബ പറയുന്നു-ഞാന് സദ്ഗതി നല്കാനായി വന്നിരിക്കുകയാണ് പിന്നീട് രാവണനില് നിന്നാണ് ദുര്ഗതിയുണ്ടാകുന്നത്. സത്ഗതി ദാതാവ് ഒരു ബാബ മാത്രമാണ്. എത്ര വ്യക്തമായിട്ടാണ് മനസ്സിലാക്കി തരുന്നത്. എന്നാല് സ്വയം മനസ്സിലാക്കുന്നില്ല, അതുകൊണ്ട് വെറുതെ പറയുന്നു-ഇത് മനുഷ്യര്ക്ക് വളരെ നല്ലതാണെന്ന്. അല്ലാതെ സ്വയം മനസ്സിലാക്കാന് സമയമില്ല. വലിയ ആളുകള്ക്കൊക്കെ എത്രയാണ് പോയി മനസ്സിലാക്കി കൊടുക്കുന്നത്. ബാബ എങ്ങനെയാണ് ശ്രേഷ്ഠാചാരിയായ ലോകമുണ്ടാക്കുന്നതെന്ന് മാത്രം മനസ്സിലാക്കൂ. ശ്രേഷ്ഠാചാരിയാക്കി മാറ്റുന്നത് ബാബയുടെ ജോലിയാണ്. അതിനാണല്ലോ ബാബയെ വിളിക്കുന്നത്. ദുഃഖത്തെ ഹരിച്ച് സുഖം നല്കൂ എന്ന് പാടിക്കൊണ്ടേയിരിക്കുന്നു. ബാബ വരുമ്പോള് നമ്മള് ബലിയര്പ്പണമാകുമെന്നും ശ്രീമതത്തിലൂടെ വളരെ കൃത്യമായി പോകുമെന്നും മനസ്സിലാക്കുന്നുണ്ട്. എന്നിട്ടും ബാബയുടെ ശ്രീമതത്തിലൂടെ നടക്കുന്നില്ല. ഭഗവാന് എന്ത് വസ്തുവാണെന്ന് മനുഷ്യര്ക്കറിയില്ല. അവര് സര്വ്വവ്യാപിയെന്നാണ് പറയുന്നത്. നോക്കൂ, പതിത-പാവനനായ ഭഗവാന് ഒന്നാണല്ലോ. അപ്പോള് എങ്ങനെ സര്വ്വവ്യാപിയാകും! അപ്പോള് എല്ലാവരും ഭഗവാന് എന്ന പേരില് അറിയപ്പെടും. ഭഗവാന് ചെറുതും വലുതുമൊന്നുമില്ലല്ലോ. പ്രദര്ശിനിയില് ചിലര് മാംസം കഴിക്കുന്നതായും, മറ്റു ചിലര് അടിയുണ്ടാക്കുന്നതായിട്ടും കാണിക്കുന്നുണ്ട്…..ഇതെല്ലാം ഭഗവാനാണോ ചെയ്യുന്നത്? പ്രദര്ശിനി കണ്ട് കഴിയുമ്പോള് മനുഷ്യര് സന്തോഷിച്ച് തിരിച്ച് പോകുന്നു, പുറത്തു പോയാല് കേട്ടതെല്ലാം അവിടെ തന്നെ വെച്ചിട്ടാണ് പോകുന്നത്. പ്രജകള് മാത്രമാണ് ഉണ്ടാകുന്നത്. രാജാവായി മാറുന്നതിനു വേണ്ടി എത്രയാണ് തലയിട്ടുടക്കുന്നത്. രാജാവായി മാറാന് എല്ലാവരും കൈകള് ഉയര്ത്താറുണ്ട്. പിന്നീട് 5-7 ദിവസത്തിനു ശേഷം നോക്കിയാല് കാണുകയുമില്ല. മായ എത്ര ശക്തിശാലിയാണ്, പെട്ടെന്ന് കുടുക്കും. രാജധാനി സ്ഥാപിക്കാന് എത്ര പ്രയാസമാണ്. ധര്മ്മം സ്ഥാപിക്കാന് ബുദ്ധിമുട്ടൊന്നുമില്ല. സത്യയുഗത്തില് അസുരന്മാരുടെ വിഘ്നമൊന്നുമില്ലല്ലോ. ഇവിടെ കുട്ടികള് പറയും-ഞങ്ങള് വിവാഹം കഴിക്കില്ലെന്ന്. അപ്പോള് അച്ഛന് പറയും-തീര്ച്ചയായും വിവാഹം കഴിക്കണമെന്ന്. വിവാഹം കഴിക്കാതെ ഈ ലോകം എങ്ങനെ മുന്നോട്ട് പോകും? നോക്കൂ, വിവാഹം കഴിക്കാതിരിക്കുന്നത് നല്ലതല്ലേ? വിവാഹം കഴിച്ചില്ലെങ്കില് കുട്ടികളുണ്ടായിരിക്കില്ല. ജനന നിയന്ത്രണമുണ്ടാകില്ലേ. ബാബ മനസ്സിലാക്കിതരുന്നു-ഇപ്പോള് ആരാണോ ചെയ്യുന്നത് അവര്ക്ക് ലഭിക്കും. മുന്നോട്ട് പോകുന്തോറും വളരെ പെട്ടെന്ന് ആയി തീരും. കല്പം മുമ്പ് സ്ഥാപനയുണ്ടായതു പോലെയാണ് ഇപ്പോഴും ഉണ്ടാകുന്നത് എന്ന് നിങ്ങള് കുട്ടികള്ക്കറിയാം. കല്പം മുമ്പത്തെ പോലെയാണ് ഓരോ ദിവസവും കടന്നുപോകുന്നത്. രാത്രി ഉറങ്ങുന്ന സമയം ചിന്തയുണ്ടാകുന്നു-ഇന്ന് മുഴുവന് ദിവസവും ഡ്രാമയനുസരിച്ച് കടന്നുപോയി, പിന്നെ അടുത്ത ദിവസവും ഡ്രാമയനുസരിച്ച് കടന്നുപോകും. ഇത് ഡ്രാമയാണെന്ന് നിങ്ങള്ക്കല്ലാതെ മറ്റാര്ക്കും അറിയില്ല. ഈ ഡ്രാമയുടെ ആദി- മദ്ധ്യ- അന്ത്യമെന്താണെന്നൊന്നും ആര്ക്കും അറിയില്ല. നിങ്ങളാണ് പുരുഷാര്ത്ഥം ചെയ്യുന്നത്, മറ്റെല്ലാവരും ഘോരമായ അന്ധകാരത്തിലാണ് എന്ന് നിങ്ങള്ക്കറിയാം. ഡ്രാമയനുസരിച്ചാണ് എല്ലാ പാര്ട്ടും നടക്കുന്നത്. ഇന്ന് ഇവിടെയാണ്, എന്നാല് നാളെ രോഗിയായി മാറി എങ്കില് പറയും ഡ്രാമയനുസരിച്ച് അനുഭവിക്കേണ്ടത് അനുഭവിക്കണമെന്ന്. ഓരോ കല്പത്തിലും ഇങ്ങനെ തന്നെ സംഭവിക്കും. ഡ്രാമ ബുദ്ധിയിലുള്ളതുകൊണ്ട് ഒരു ചിന്തയുമില്ല. വിഘ്നങ്ങള് ഉണ്ടാകുമ്പോഴും, കാര്യങ്ങള് നടക്കാന്വൈകുമ്പോഴും മനസ്സിലാക്കുന്നു, കല്പ-കല്പം വൈകിയിട്ടുണ്ടായിരിക്കും. ഇങ്ങനെയുള്ള ലക്ഷണങ്ങളാണ് അറിയാന് സാധിക്കുന്നത്. ഉയര്ന്ന പദവി പ്രാപ്തമാക്കുന്നതിനുവേണ്ടി ഒരുപാട് പുരുഷാര്ത്ഥം ചെയ്യണം. നമ്മള് മുകളിലേക്ക് കയറുന്നുണ്ടോ എന്ന് നോക്കണം? ബാബയുടെ സേവനം ചെയ്യുന്നുണ്ടോ അതോ ഒരു സ്ഥലത്തു മാത്രമാണോ നില്ക്കുന്നത്? നമ്മള് ആരുടെയെങ്കിലും മംഗളം ചെയ്യുന്നുണ്ടോ? അനേകരുടെ മംഗളം ചെയ്യുകയാണെങ്കില് നമ്മുടെയും മംഗളമുണ്ടായിരിക്കും. പരീക്ഷ പൂര്ത്തിയാകുമ്പോള് നമ്മള് ഈ പദവിയാണ് പ്രാപ്തമാക്കാന് പോകുന്നതെന്ന് അറിയാന് സാധിക്കും. ഓരോ കല്പത്തിലെയും നേട്ടമാണ്. പിന്നീട് അവസാന സമയം ഒരുപാട് പശ്ചാതപിക്കും,നമ്മള് ഇത്രയും നാള് എന്തുകൊണ്ട് പുരുഷാര്ത്ഥം ചെയ്തില്ല? എന്തുകൊണ്ട് ബാബയുടെ ശ്രീമതമനുസരിച്ച് നടന്നില്ല? ബാബ മന്മനാഭവ എന്നു മാത്രമാണ് പറയുന്നത്. കുട്ടികളെ എന്നെ ഓര്മ്മിക്കൂ എന്ന് എത്ര സ്നേഹത്തോടെയാണ് പറയുന്നത്. മറ്റുള്ളവര്ക്കും വഴി പറഞ്ഞു കൊടുക്കാനുള്ള സേവനം ചെയ്യൂ. എന്തുകൊണ്ട് പുരുഷാര്ത്ഥം ചെയ്ത് ഉയര്ന്ന പദവി പ്രാപ്തമാക്കിക്കൂടാ! അവരെയാണ് സ്നേഹികളായ വിവേകശാലികളായ കുട്ടികളെന്ന് പറയുന്നത്. പഠിപ്പിക്കുന്ന ബാബയും മനസ്സിലാക്കുന്നു-ശ്രീമതത്തിലൂടെ നടക്കുന്നില്ല, ആരുടെയും മംഗളം ചെയ്യാന് സാധിക്കില്ല അതിനാല് തീര്ച്ചയായും പദവിയും കുറഞ്ഞതായിരിക്കും ലഭിക്കുക. എത്രത്തോളം അനേകര്ക്ക് വഴി പറഞ്ഞു കൊടുക്കുന്നുവോ അത്രത്തോളം ഉയര്ന്ന പദവി പ്രാപ്തമാക്കാന് സാധിക്കും. സ്വയത്തിനുവേണ്ടി സേവനം ചെയ്യണം. ആര് ചെയ്യുന്നുവോ അവര് നേടും. നമുക്ക് എന്തുകൊണ്ട് ഇങ്ങനെയുള്ള സേവനങ്ങള് ചെയ്തുകൂടാ! അതിനുവേണ്ടി പുരുഷാര്ത്ഥം ചെയ്യണം. ചില സ്ഥലത്ത് പ്രദര്ശിനി നടക്കുകയാണെങ്കില് പകുതി ശമ്പളലീവിലും പോയി സേവനം ചെയ്യുന്നു. മറ്റുചിലരാണെങ്കില് മുഴുവന് ശമ്പളവും ഉപേക്ഷിച്ച് സേവനങ്ങള് ചെയ്യുന്നു. ബാബ പറയുന്നു-കുട്ടികള്ക്ക് എന്തെങ്കിലും വേണമെങ്കില് കൊടുത്തു വിടൂ. ശരീര നിര്വഹണാര്ത്ഥം ആയിരം രൂപവെച്ചും ചെയ്യാം, പത്തു രൂപ വെച്ചും ചെയ്യാം. ചിലരുടെ കൈയ്യില് ഒരുപാട് പൈസയുണ്ടെങ്കില് ലക്ഷക്കണക്കിന് രൂപ വരെ ചെലവാക്കുന്നു. ബാബ പറയുന്നു-നിങ്ങള് പുല്ലരിയുകയാണെങ്കില് പോലും ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കൂ, എന്നാല് 21 ജന്മത്തേക്കു വേണ്ടി സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. എല്ലാ ചിന്തകളില് നിന്നും മുക്തമാകുന്നതിനു വേണ്ടി ഡ്രാമയുടെ ജ്ഞാനത്തെ ബുദ്ധിയില് യഥാര്ത്ഥ രീതിയില് വെക്കണം. കഴിഞ്ഞതെല്ലാം കല്പം മുമ്പത്തെ പോലെയാണ് നടക്കുന്നത്.

2. നമുക്കെങ്ങനെ പതിതരെ പാവനമാക്കി മാറ്റാനുള്ള വഴി പറഞ്ഞു കൊടുക്കാം എന്ന ചിന്ത രാത്രിയും പകലുമുണ്ടായിരിക്കണം! ശ്രീമതത്തിലൂടെ തന്റെയും മറ്റുള്ളവരുടെയും മംഗളം ചെയ്യണം.

വരദാനം:-

സംഗമയുഗത്തില് സ്വയത്തെ സദാ ഡബിള് കിരീടധാരിയാണെന്ന് മനസ്സിലാക്കി നടക്കൂ – ഒരു ലൈറ്റ് അര്ത്ഥം പവിത്രതയുടെ കിരീടം, രണ്ടാമത്തേത് ഉത്തരവാദിത്ത്വത്തിന്റെ കിരീടം. പവിത്രതയും ശക്തിയും – പ്രകാശത്തിന്റെയും ശക്തിയുടേയും കിരീടം ധാരണ ചെയ്യുന്നവരില് ഡബിള് ഫോഴ്സ് ഉണ്ടാകും. ഇങ്ങനെ ഡബിള് ഫോഴ്സ് ഉള്ള ആത്മാക്കള് സദാ ശക്തിശാലി ആയിരിക്കും. അവര് സേവനത്തിലും പുരുഷാര്ത്ഥത്തിലും സദാ സഫലതാ പ്രാപ്തമാക്കും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top