18 October 2021 Malayalam Murli Today | Brahma Kumaris

18 October 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

17 October 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ - ബാബ എത്ര ദൂരെ നിന്നാണ് നിങ്ങളെ പഠിപ്പിക്കാന് വരുന്നത്, പഠിപ്പിന്റെ ഫീസ് പോലും വാങ്ങുന്നില്ല അതിനാല് എത്ര സ്നേഹത്തോടെ പഠിക്കണം.

ചോദ്യം: -

ആത്മീയ ഗവണ്മെന്റ് മുഴുവന് ലോകത്തിന് വേണ്ടി ഈ സൗജന്യ സ്ക്കൂള് തുറന്നിരിക്കുകയാണ് – എന്തുകൊണ്ട്?

ഉത്തരം:-

എന്തുകൊണ്ടെന്നാല് എല്ലാവരും അനാഥരും നിര്ധനരുമായിരിക്കുകയാണ്. ബാബ അങ്ങനെയുള്ള പാവപ്പെട്ട കുട്ടികളില് നിന്ന് എങ്ങനെ ഫീസ് വാങ്ങും. ഈ അന്തിമ ജന്മത്തില് ബാബ ഇങ്ങനെയുള്ള പഠിപ്പാണ് പഠിപ്പിക്കുന്നത് അതിലൂടെ നിങ്ങള് വിശ്വത്തിന്റെ അധികാരിയായി മാറുകയാണ്. പഠിക്കുന്നതിന് വേണ്ടി വരുന്ന പുതിയ പുതിയ കുട്ടികള്ക്കും ഒരു നഷ്ടവുമുണ്ടാകുന്നില്ല. അഥവാ അവസാനം വന്നാലും അല്പം പ്രയത്നിച്ച് പഴയവരെക്കാളും മുന്നോട്ട് പോകാന് സാധിക്കുന്നു.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഉണരൂ സജിനിമാരെ ഉണരൂ…….

ഓം ശാന്തി. മധുര-മധുരമായ ആത്മീയ കുട്ടികള് ഗീതം കേട്ടോ. ആത്മീയ അച്ഛന് പറയുകയാണ്, ഇവിടെ നിങ്ങള് കുട്ടികള് ആത്മാഭിമാനിയായി വേണം ഇരിക്കാന്. പരംപിതാ പരമാത്മാവും കുട്ടികളും ഇപ്പോള് വന്ന് കൂടിക്കാഴ്ച നടത്തുകയാണ്. ഇതിനെയാണ് പറയപ്പെടുന്നത് ആത്മാക്കളുടെയും പരംപിതാ പരമാത്മാവിന്റെ യും ഈ സൃഷ്ടിയിലെ മേള. ഈ മേള ഒരു തവണ മാത്രമാണ് ഉണ്ടാകുന്നത്. അരകല്പം സത്യ-ത്രേതാ യുഗത്തില് ആരും തന്നെ വിളിച്ചിരുന്നില്ല. നിങ്ങള് കുട്ടികള് സുഖികളായിരുന്നു, ആ സുഖം നിങ്ങള് ആത്മാക്കള് ഇപ്പോള് നേടിക്കൊണ്ടിരിക്കുകയാണ്. നിങ്ങള് ആദ്യം സതോപ്രധാന മായിരുന്നു, ഇപ്പോള് തമോപ്രധാന പതിതമായി മാറിയിരിക്കുകയാണ്, ബാബ വീണ്ടും പാവനമാക്കി മാറ്റുന്നു. എപ്പോള് പഴയതാകുന്നുവോ അപ്പോള് ദു:ഖിയാകുന്നു. 5 വികാരങ്ങള് കാരണം തന്നെയാണ് ദു:ഖമുണ്ടാകുന്നത്. എത്രയെത്ര പടിയിറങ്ങുന്നവോ അത്രയും ദു:ഖിയായി മാറുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം ദു:ഖത്തിന്റെ പര്വ്വതം വീഴുകയാണ്. ഈ പഴയ ലോകത്തിന്റെ വിനാശമിപ്പോള് ഉണ്ടാവണം. നിങ്ങളുടെ ബുദ്ധിക്കറിയാം – ബാബ നിരാകാരനാണ്, ബാബ ടീച്ചറായി മാറി നമ്മള് സാലിഗ്രാമങ്ങളെ പഠിപ്പിക്കുകയാണ്. പറയുകയാണ് കുട്ടികളെ, ഞാന് നിങ്ങളെ വീണ്ടും വിശ്വത്തിന്റെ അധികാരിയാക്കാന് വന്നിരിക്കുകയാണ്. 5000 വര്ഷങ്ങള്ക്ക് മുമ്പും നിങ്ങള് സ്വര്ഗ്ഗത്തിന്റെ അധികാരിയായിരുന്നു, ഓര്മ്മയുണ്ടല്ലോ. സംഗമത്തില് തന്നെയാണ് നിങ്ങളെ ആക്കിയിരുന്നത്. ഇപ്പോള് വീണ്ടും നിങ്ങള്ക്ക് മനുഷ്യനില് നിന്ന് ദേവത, വൈകുണ്ഡമാകുന്ന സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റാന് വന്നിരിക്കുകയാണ്. നിങ്ങള്ക്ക് ഈ സമ്പത്ത് നല്കിയിരുന്നു പിന്നീട് നിങ്ങള്ക്ക് 84 ജന്മങ്ങളെടുക്കേണ്ടി വന്നു. ഇപ്പോള് നിങ്ങളുടെ 84 ജന്മങ്ങള് പൂര്ത്തിയായി. ഇപ്പോള് ഞാന് വന്നിരിക്കുകയാണ്, വീണ്ടും നിങ്ങള്ക്ക് ആദ്യ നമ്പര് ജന്മത്തില് നിന്ന് ആരംഭിക്കണം. ഞാന് നിങ്ങളുടെ അച്ഛന് പഠിപ്പിക്കുകയും ചെയ്യുന്നു. ഇപ്പോള് ബാബ കുട്ടികളില് നിന്ന് പഠിപ്പിക്കുന്നതിന്റെ ഫീസ് വാങ്ങുമോ? കുട്ടികളോട് എങ്ങനെ ഫീസ് വാങ്ങും! ഒരു പൈസ പോലും ഫീസ് വാങ്ങുന്നില്ല. എത്ര ദൂരെ പരംധാമത്തില് നിന്നാണ് നിങ്ങളെ പഠിപ്പിക്കാനായി വന്നിരിക്കുന്നത്. ഈ ജോലി ചെയ്യാന് ദിവസവും വരുന്നു. ചിലരുടെ ജോലി ദൂരെ എവിടെയെങ്കിലുമാണെങ്കില് ദിവസവും വരുകയും പോവുകയും ചെയ്യുമല്ലോ. നിങ്ങള്ക്കറിയാം ബാബ ജ്ഞാനത്തിന്റെ സാഗരമാണ്, നമുക്ക് സൃഷ്ടിയുടെ ആദി-മധ്യ-അന്ത്യത്തിന്റെ ജ്ഞാനം നല്കുന്നു. ഭഗവാന്റെ വാക്കാണ് – ഞാന് നിരാകാരനായ പരമാത്മാവാണ്, കൃഷ്ണനല്ല. നിങ്ങള് ഭഗവാനെന്ന് മനസ്സിലാക്കിയിരിക്കുന്ന കൃഷ്ണന്, ഭഗവാനാകാന് സാധിക്കില്ല. കൃഷ്ണനാണെങ്കില് പൂര്ണ്ണമായി 84 ജന്മങ്ങളെടുക്കുന്നുണ്ട്. ഭഗവാന് തന്റെതായ ശരീരമില്ല. ഏതുപോലെയാണോ നിങ്ങള് ആത്മാവ് അതുപോലെ ഭഗവാനും ആത്മാവാണ്. പക്ഷെ കേവലം ആത്മാവെന്ന് പറയുന്നതിനാല് എല്ലാവരെയും പോലെയാകും അതുകൊണ്ട് എന്നെ പരമാത്മാവെന്ന് പറയുന്നു. ഡ്രാമാ പ്ലാന് അനുസരിച്ച് ആത്മാവായ എന്റെ പേര് ശിവനെന്നാണ്. ഞാന് നിരാകാരനാണ്. എന്നെ വിളിക്കുകയും ചെയ്യുന്നു – ശിവബാബ. യഥാര്ത്ഥത്തില് എന്റെ പേര് ഒന്ന് തന്നെയാണ്. ബാക്കി വിവിധ പേരുകള് വെച്ചിരിക്കുകയാണ്. എന്റെ പേര് രുദ്രനെന്നൊന്നുമല്ല. കൃഷ്ണനുമല്ല ഒരു യജ്ഞം രചിച്ചത്. ഇതെല്ലാം അസത്യമാണ്. ഞാന് തന്നെയാണ് വന്ന് നിങ്ങള്ക്ക് സത്യം പറഞ്ഞു തരുന്നത്. നിങ്ങളെ നരനില് നിന്ന് സത്യം സത്യമായ നാരായണനാക്കാന് ഞാന് വന്നിരിക്കുകയാണ്. എന്റെ വീട് വളരെ ദൂരെയാണ്. ഇവിടെ വന്ന് ഈ ശരീരത്തിലൂടെ നിങ്ങളെ പഠിപ്പിക്കുകയാണ്. മുഴുവന് ദിവസവും ഇതില് ഇരിക്കുന്നൊന്നുമില്ല. ചക്രം കറക്കികൊണ്ടിരിക്കുകയാണ്. എന്റെ നിന്ദ ചെയ്യുന്നത് കാരണം നിങ്ങള് വളരെ ദുഖിയും, മഹാ പതിതവുമായി മാറിയിരിക്കുകയാണ്. ബ്രഹ്മാവിനെയും ചിലര് ആദിദേവനെന്ന് പറയുന്നു, ചിലര് ആദം എന്ന് പറയുന്നു, ചിലര് മഹാവീരനെന്ന് പറയുന്നു, നിങ്ങള് പ്രജാപിതാവെന്ന് പറയുന്നു. നിങ്ങള് എന്നെ അരകല്പം ഓര്മ്മിച്ചു, അതിനാല് എനിക്ക് അന്യന്റെ ദേശത്ത് വരേണ്ടി വന്നു. എല്ലാവരും പതിത ദുഖികളാണ്, അനാഥരാണ്, ധനികരൊന്നുമല്ല. അനാഥരെ പഠിപ്പിക്കാന് ഗവണ്മെന്റ് ഫീസ് വാങ്ങാറില്ല. ഇതാണെങ്കില് വളരെ വലിയ ആത്മീയ ഗവണ്മെന്റാണ്. പരിധിയില്ലാത്ത ബാബയെ ആരും അറിയുന്നു പോലുമില്ല. എത്ര ജപം-തപം, ദാനം-പുണ്യം മുതലായവ ചെയ്യുന്നു. ഇതെല്ലാം എന്തിനാണ് ചെയ്യുന്നത് എന്നും ചോദിക്കുന്നുണ്ട്? അപ്പോള് പറയും ഇതിലൂടെ ഭഗവാന്റെയടുത്ത് എത്തി ചേരും. ചിലര് ജപം-തപം ചെയ്യുന്നതിലൂടെ എത്തും, ചിലര് ശാസ്ത്രം പഠിക്കുന്നതിലൂടെ. ബാബ പറയുന്നു – അങ്ങനെയൊന്നുമില്ല. ഭക്തി ചെയ്ത് ചെയ്ത് നിങ്ങള് കുറെ കൂടി പതിതമായി മാറി. ചിറക് മുറിഞ്ഞു പോയിരിക്കുകയാണ്. ഏതുവരെ നിങ്ങളില് ജ്ഞാനത്തിന്റെ നെയ്യ് വീഴുന്നില്ലയോ അതുവരെ നിങ്ങള്ക്ക് പറക്കാന് സാധിക്കുകയില്ല,. നെയ്യ് അഥവാ പെട്രോള് ഇല്ലാതാവുന്നതോടെ ജ്യോതി അണഞ്ഞു പോകുന്നു. പിന്നീട് ഞാന് വന്ന് നിറയ്ക്കുന്നു.

നിങ്ങള്ക്കറിയാം – ബാബ വന്നു കഴിഞ്ഞു. ഇവിടെ നിങ്ങള് സന്തോഷത്തോടെയിരിക്കുകയാണ്. വീട്ടില് പോകുന്നതോടെ മറന്നു പോകുന്നു. നിങ്ങളില് നിന്ന് ഞാന് ഈ പഠിപ്പിന് ഫീസൊന്നും വാങ്ങുന്നില്ല. നിങ്ങള് പറയും ഞങ്ങള് ഒരു പിടി അരി നല്കുന്നുണ്ട് എന്നെല്ലാം. ഈ ഒരു പിടി അരിയെല്ലാം നിങ്ങള് ഭക്തി മാര്ഗ്ഗത്തില് നല്കി വന്നതാണ്, ആ ചെയ്തതിന്റെ ഫലമാണ് അടുത്ത ജന്മത്തില് ലഭിക്കുന്നത്. ഇപ്പോഴാണെങ്കില് നിങ്ങള്ക്കറിയാം – ബാബ സന്മുഖത്തിരിക്കുകയാണ്, ഫ്രീയായി പഠിപ്പിക്കുകയാണ് എന്തുകൊണ്ടെന്നാല് ഇവരുടെയടുത്ത് എന്താണ് ഉള്ളത് എന്നത് ബാബക്ക് അറിയാം. അതിനാല് ബാബ നിങ്ങളില് നിന്ന് ഒന്നും വാങ്ങില്ല. ആ പഠിപ്പിലാണെങ്കില് എത്രയാണ് ചിലവ് ചെയ്യേണ്ടത്. എത്ര പരീക്ഷ പാസ്സാവേണ്ടതുണ്ട്. ഞാനാണെങ്കില് ഒരേയൊരു പഠിപ്പാണ് പഠിപ്പിക്കുന്നത്. സ്ക്കൂളില് ആരാണോ വരുകയും പോവുകയും ചെയ്യുന്നത്, അവരെക്കൂടി ചേര്ക്കുന്നു. ആരാണോ വൈകി വരുന്നത്, അവര്ക്ക് കുറച്ച് കൂടുതല് പരിശ്രമിക്കേണ്ടി വരുന്നു. അതിന് പകരം പിന്നെ വൈകി വരുന്നവര്ക്ക് നല്ല പോയിന്റുകള് ലഭിക്കുന്നു. ആരാണോ വേഗം-വേഗം പഠിക്കുന്നത് അവര്ക്ക് നഷ്ടമൊന്നുമുണ്ടാവില്ല. പുതിയ പുതിയ നല്ല പോയിന്റുകള് ലഭിക്കുന്നതിലൂടെ പഴയവരെക്കാളും വേഗത്തില് പോകുന്നു. ബാബ പറയുന്നു – തുടക്കത്തില് ആരാണോ വന്നത് അവര് എത്ര ഓടിപ്പോയിരിക്കുന്നു. നന്നായി നിങ്ങള് വൈകി വന്നത് അതുകൊണ്ട് നിങ്ങള്ക്ക് ഗുഹ്യത്തിലും ഗുഹ്യമായ പോയിന്റുകള് ലഭിക്കുന്നു. ബാബ പറയുന്നു – ഭൗതീകമായ പഠിപ്പും പഠിക്കൂ. ശരീര നിര്വാഹാര്ത്ഥം വേണമെങ്കില് ജോലികളും ചെയ്യൂ കേവലം എന്നെയും ചക്രത്തെയും ഓര്മ്മിക്കൂ. ഇത് മറക്കരുത്. ഇതാണെങ്കില് മനസ്സിലായല്ലോ ഇപ്പോള് നമ്മുടെ 84 ജന്മങ്ങളുടെ അവസാനമാണെന്ന്.

ബാബ മനസ്സിലാക്കി തരികയാണ് എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങള് തമോപ്രധാനത്തില് നിന്ന് സതോപ്രധാനമായി മാറും. ബാബയെ തന്നെയാണ് നിങ്ങള് ഓര്മ്മിക്കുന്നത്, പതിയേയും ഓര്മ്മിക്കുന്നു. ഇപ്പോള് ഞാന് നിങ്ങളുടെ പതിമാരുടെയും പതി, അച്ഛന്റെയും അച്ഛനും ടീച്ചറുമാണ്. ഞാന് നിങ്ങളുടെ എല്ലാമാണ്. സുഖം തരുന്നവനാണ്. ആ പതിതമായ സംബന്ധികളെല്ലാം നിങ്ങള്ക്ക് ദു:ഖം മാത്രമാണ് നല്കുക. സത്യയുഗത്തില് ആരും ആര്ക്കും ദു:ഖം നല്കുകയില്ല. ഇപ്പോള് ഞാന് വന്നിരിക്കുകയാണ് സത്യയുഗത്തിന്റെ രാജ്യഭാഗ്യം നല്കാന്. നിങ്ങള്ക്കറിയാം ഈ സംഗമത്തില് തന്നെയാണ് ബാബയില് നിന്ന് നമ്മള് സമ്പത്തെടുക്കുന്നത്. ഇപ്പോള് നിങ്ങള് എത്ര പഠിക്കണം. പഠിപ്പും വളരെ സഹജമാണ്. ഇത് തന്നെയാണ് സഹജമായ ജ്ഞാനം, സഹജമായ ഓര്മ്മ. മരണവും മുന്നില് നില്ക്കുകയാണ്. ഞാന് വന്നിരിക്കുകയാണ് നിങ്ങളെല്ലാവരെയും കൂട്ടികൊണ്ട് പോകാന്, അതിനാല് എന്നെ കാലന്റെയും കാലന് എന്ന് പറയുന്നു. ഇതും പറയാറുണ്ട് ഇവരെ കാലന് വിഴുങ്ങിയെന്ന്. കാലന് ശരീരത്തെയാണ് വിഴുങ്ങുന്നത്, ആത്മാവിനെ വിഴുങ്ങാന് സാധിക്കില്ല. ആത്മാവാണെങ്കില് ഒരു ശരീരം ഉപേക്ഷിച്ച് പോയി വേറൊന്ന് എടുക്കുന്നു. പാര്ട്ടഭിനയിക്കുന്നു. ഇപ്പോള് നിങ്ങള്ക്കറിയാം ഒരേയൊരു തള്ളലിലൂടെ ഇതെല്ലാം അവസാനിക്കും, മരണം ഇങ്ങനെയായിരിക്കും ആരും ആര്ക്കു വേണ്ടിയും കരയുകയില്ല. എല്ലാവര്ക്കും തിരിച്ച് പോവുക തന്നെ വേണം. കരയുന്നത് അപ്പോഴാണ് എപ്പോഴാണോ പുനര്ജന്മം വീണ്ടും ഈ ദു:ഖത്തിന്റെ ലോകത്ത് തന്നെ എടുക്കുന്നത്. നിങ്ങള് ബാബയെ വിളിക്കുന്നതും ഇതിന് തന്നെയാണ് ബാബാ ഞങ്ങളെ അങ്ങയോടൊപ്പം കൂട്ടികൊണ്ട് പോകൂ. അതിനാല് ഇപ്പോള് ബാബ വന്നിരിക്കുകയാണ്, ഏതെല്ലാം മനുഷ്യരുണ്ടോ എല്ലാവരെയും കൂട്ടികൊണ്ട് പോകുന്നതിന്. വിനാശമുണ്ടാകുമ്പോള് എല്ലാവരും മരിക്കും. ആരും ബാക്കിയുണ്ടാവില്ല. ഗവണ്മെന്റ് തങ്ങളുടെ പ്ലാന് ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. മനുഷ്യ സൃഷ്ടിയാണെങ്കില് വര്ദ്ധിക്കുകയാണ്. ചെറിയ ചെറിയ ശാഖകളില് പോലും എത്ര ഇലകളാണ് വരുന്നത്. വൃക്ഷമാണെങ്കില് വലുതാവുകയാണ്. പക്ഷെ അതിന്റെ ആയുസ്സും നിശ്ചിതമാണ്. കല്പ വൃക്ഷത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വര്ഷമൊന്നുമാകാന് സാധിക്കില്ല. ഇപ്പോള് ബാബ നിങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്, പൂജ്യരായ ദേവീ ദേവതയാക്കുന്നതിന്. ആദ്യമാദ്യം ബാബ നിങ്ങളെ തന്നെയാണ് കാണുന്നത് പിന്നീടാണ് മറ്റ് ധര്മ്മങ്ങളിലുള്ളവര് വരുന്നത് . സത്യയുഗത്തില് നിങ്ങളാണ് വരുന്നത്. പഠിപ്പിക്കുന്നതും നിങ്ങളെയാണ്. കേവലം പറയുകയാണ് പാവന ലോകത്തിലേയ്ക്ക് പോകണമെങ്കില് വികാരത്തിലേയ്ക്ക് പോകരുത്. എന്നിട്ടും നിങ്ങളെന്തുകൊണ്ടാണ് അംഗീകരിക്കാത്തത്, വിഷമില്ലാതെ നിങ്ങള്ക്ക് ഇരിക്കാന് സാധിക്കില്ലേ? എന്റെ അഭിപ്രായത്തിലൂടെ നടക്കുന്നില്ലെങ്കില് ഉയര്ന്ന പദവി നേടുകയില്ല. നിങ്ങളുടെ ആശ തന്നെ കൃഷ്ണപുരിയിലേയ്ക്ക് പോകാനാണ്. അതിനാല് കൃഷ്ണന്റെ രാജധാനിയില് പോകുമോ അതോ പ്രജയിലോ? കൃഷ്ണനോടൊപ്പം കളിക്കുന്നതും രാജകുമാരന്മാരും രാജകുരിമാരും മാത്രമാണ്. പ്രജകളല്ല. ഈ മമ്മയും ബാബയും പഠിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങള്ക്കറിയാം ഈ രാധയും കൃഷ്ണനും സ്വയംവരത്തിന് ശേഷം ലക്ഷ്മീ നാരായണനായി മാറുമെന്ന്. രാജ്യഭാഗ്യത്തിലുള്ളവരുടെ തന്നെയല്ലേ മാലയുണ്ടാക്കുന്നത്. 8 മുത്തുകളില് വരൂ, ശരി 8 മുത്തില് വന്നില്ലെങ്കില് 108 മുത്തിലെങ്കിലും വരൂ. കുറഞ്ഞത് 16108 മുത്തിലെങ്കിലും വരൂ. ഇത് തന്നെയാണ് രാജയോഗം. ബാബയുടെ ശ്രീമത്തിലൂടെ നടക്കണം. വീട്ടിലെ സഹോദരങ്ങള്ക്കും മനസ്സിലാക്കി കൊടുക്കൂ. ബാബ നിങ്ങള്ക്ക് മനസ്സിലാക്കി തരുകയാണ്, മറ്റുള്ളവര്ക്ക് മനസ്സിലാക്കി കൊടുക്കുന്നതിന്. പഴയ ലോകത്തിന്റെ വിനാശം ഉണ്ടാവുക തന്നെ വേണം. മഹാഭാരതത്തിന്റെ യുദ്ധവും പ്രസിദ്ധമാണ് എപ്പോഴാണോ ഭഗവാന് വന്നിരുന്നത്. ഭഗവാന് തന്നെയാണ് വന്ന് രാജയോഗം പഠിപ്പിച്ചിരുന്നത്, സ്വര്ഗ്ഗത്തിന്റെ സ്ഥാപനയും നരകത്തിന്റെ വിനാശവുമുണ്ടായി, ഈ സമയം അത് തന്നെയാണ്. വീണ്ടും രാജധാനി സ്ഥാപിതമാകും. സത്യയുഗത്തില് വേറെ ധര്മ്മം ഉണ്ടായിരിക്കുകയില്ല. ഭാരതം എത്ര ഉയര്ന്നതായിരുന്നു, എത്ര സമ്പന്നമായിരുന്നു, ക്രിസ്ത്യന്സെല്ലാം ഇവിടെ നിന്ന് തന്നെയാണ് സമ്പന്നരായത്. സോമനാഥ ക്ഷേത്രത്തില് നിന്ന് എത്ര ധനമാണ് കൊണ്ട് പോയത്, ഒട്ടകങ്ങളില് നിറച്ച്. ഇതാണെങ്കില് ഒരു ക്ഷേത്രത്തിന്റെ കാര്യമാണ്. ഭാരതത്തില് അനേകം ക്ഷേത്രങ്ങളുണ്ടായിരുന്നു. ബാബ മുഴുവന് വൃക്ഷത്തിന്റെയും രഹസ്യം മനസ്സിലാക്കി തരുകയാണ്. ബീജമാകുന്ന ഞാന് മുകളിലാണ്. ഇത് തലകീഴായ വൃക്ഷമാണല്ലോ. ഞാനാണ് നോളേജ് ഫുള്. പതിത പാവനാ വരൂ എന്നാണ് നിങ്ങളെന്നെ വിളിച്ചത് തന്നെ. എന്നിട്ട് നാമ രൂപത്തില് നിന്ന് വേറിട്ടതാണെന്ന് പറയുകയും ചെയ്യുന്നു. രാവണന് എല്ലാവരെയും ഒരുപോലെ ബുദ്ധിഹീനരാക്കി മാറ്റിയിരിക്കുകയാണ്. ഇപ്പോള് നിങ്ങള്ക്ക് സ്മൃതി വന്നു, നമ്മുടെ അച്ഛനാരാണ് എന്ന്. ഈ ചക്രം എങ്ങനെയാണ് കറങ്ങുന്നത്. എല്ലാവരുടെയും ബുദ്ധിയൊന്നും ഒരുപോലെ ആയിരിക്കുകയില്ല. ഒരാളുടെ ബുദ്ധി വേറൊരാളിനെപ്പോലെയായിരിക്കില്ല. ഒരാളുടെ സ്വഭാവം വേറൊരാളുടേതുപോലെയായിരിക്കില്ല. ഒരു ചിലവുമില്ലാതെ നിങ്ങള്ക്ക് 21 ജന്മത്തേയ്ക്ക് രാജ്യഭാഗ്യം ലഭിക്കുന്നു. നിങ്ങള് ഭക്തി മാര്ഗ്ഗത്തില് ഈശ്വരാര്ത്ഥം എന്തെങ്കിലും നല്കിയിരുന്നു അതുകൊണ്ട് അടുത്ത ജന്മത്തില് ലഭിച്ചിരുന്നു. ഇപ്പോഴാണെങ്കില് ഞാന് നേരിട്ട് വന്ന് ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റുകയാണ്. ഇതില് എന്തെങ്കിലും ചിലവുണ്ടാവുന്നുവെങ്കില് അത് കുട്ടികള്ക്ക് തന്നെയാണ്. കുട്ടികളോട് തന്നെയാണ് പറയുക ചിലവ് ചെയ്യാന്. ഈ ഒരു ബ്രഹ്മാവിനെ നല്ല രീതിയില് ചിലവ് ചെയ്യുന്നതിന് വേണ്ടി പിടിച്ചിട്ടുണ്ട്. ഇതില് പ്രവേശിച്ച് എല്ലാം ചെയ്യിച്ചു. ഇദ്ദേഹമാണെങ്കില് പെട്ടെന്ന് സ്വാഹാ ആയി. എന്തെല്ലാം ഇദ്ദേഹത്തിനുണ്ടായിരുന്നോ, എല്ലാം നല്കി. ബാബ പറഞ്ഞു, യാചകനായെങ്കില് പിന്നീട് ഇങ്ങനെ രാജകുമാരനായി മാറും, സാക്ഷാത്ക്കാരം ചെയ്യിച്ചു. ചിന്ത വന്നു – ഇപ്പോള് ഇത് എന്ത് ചെയ്യും. വിനാശം സംഭവിക്കുക തന്നെ വേണം. ബാബ പറഞ്ഞു കുരങ്ങനെ പോലെ മുഷ്ടി അടയ്ക്കരുത്, തുറക്കൂ. പെട്ടെന്ന് തുറന്നു. ഇല്ലായെങ്കില് ഇത്രയും കുട്ടികളുടെ ചിലവെങ്ങനെ നടക്കും. കുട്ടി രാജാവാണെങ്കില് സഹായി മന്ത്രിയാണ്. ഒരാളെ തന്നെ പൈസയ്ക്ക് പിടികൂടി. നിങ്ങള് കുട്ടികളുടെ ഭട്ടിയുണ്ടാക്കി. സ്ക്കൂളും ഉണ്ടാക്കി. ഇപ്പോള് നിങ്ങള് സമര്ത്ഥരാണ് പിന്നീട് മറ്റുള്ളവരെയും പഠിപ്പിക്കുന്നു. നിങ്ങള് എത്ര പേരുടെ മംഗളം ചെയ്യുന്നു. ബാബ തന്നെയാണ് മംഗളകാരീ, എല്ലാവരെയും നരകത്തില് നിന്ന് മാറ്റി സ്വര്ഗ്ഗത്തിലേയ്ക്ക് കൂട്ടികൊണ്ട് പോകുന്നു. ഇപ്പോള് എത്ര പുരുഷാര്ത്ഥം ചെയ്യുന്നുവോ അത്രയും ഉയര്ന്ന പദവി നേടും. പ്രജകള്ക്ക് വേണ്ടിയും പ്രദര്ശിനികള് മുതലായ യുക്തികള് ഇനിയും വന്നുകൊണ്ടിരിക്കും. അനേകം പ്രജകളുണ്ടാകും. രാജാ-റാണിയാണെങ്കില് കുറച്ചേ ഉണ്ടാവൂ. പ്രജകളാണെങ്കില് കോടിക്കണക്കിന് ഉണ്ടാകുമല്ലോ. മഹാരാജാവും മഹാറാണിയും ഒന്ന് മാത്രമാണ്. അവിടെ വഴക്ക് യുദ്ധം മുതലായ ഒന്നും ഉണ്ടായിരിക്കുകയില്ല. കുട്ടികള്ക്കറിയാം- ഇപ്പോള് മരണം മുന്നില് നില്ക്കുകയാണ്. എത്ര യോഗത്തിലിരിക്കുന്നുവോ അത്രയും പാപാത്മാവില് നിന്ന് പുണ്യാത്മാവായി മാറും, വേറെ ഒരു ഉപായവുമില്ല. സത്പുത്രന്മാര് മാതാപിതാക്കളെ ഫോളോ ചെയ്യുന്നു. അച്ഛന് പാവനമായി മാറി, മകന് മാറിയില്ലെങ്കില് അവന് കുപുത്രനാകുമല്ലോ. ഇതിലാണെങ്കില് നഷ്ടോ മോഹയായി മാറണം. എന്റെത് ഒരേയൊരു ശിവബാബ രണ്ടാമതൊരാളില്ല. സമ്പത്തും ബാബയില് നിന്നാണ് ലഭിക്കുക. ഇപ്പോള് ബാബയില് നിന്ന് പുതിയ ലോകത്തിന്റെ സമ്പത്ത് നേടണോ, എങ്കില് പതിതമായി മാറരുത്. പാവനമായി മാറാതെ പുതിയ ലോകത്തിലേയ്ക്ക് പോകാന് സാധിക്കില്ല. ജന്മ-ജന്മാന്തരം പാപം ചെയ്തു, അതിന്റെ ശിക്ഷ അനുഭവിക്കേണ്ടതുണ്ട്. 63 ജന്മങ്ങളുടെ പാപങ്ങളുടെ ശിക്ഷ ലഭിക്കുന്നു. ഗര്ഭ ജയിലിലും ശിക്ഷ അനുഭവിക്കുന്നു. സത്യയുഗത്തില് ഒരു ജയിലൊന്നും ഉണ്ടായിരിക്കുകയില്ല. സ്വര്ഗ്ഗമാണ്. ഇപ്പോള് ബാബ സാധാരണ ശരീരത്തില് വന്നിരിക്കുകയാണ്, അതിനാല് ബാബയെ തിരിച്ചറിയുന്നില്ല. ബാബയോടൊപ്പം യോഗം വെയ്ക്കുന്നതിലൂടെ മാത്രമേ ആത്മാവ് പാവനമായി മാറൂ. ബാബ പറയുന്നു – ഞാന് പതിത ലോകം, പതിത ശരീരത്തിലാണ് വരുന്നത് എന്നിട്ട് ഇദ്ദേഹത്തെ നമ്പര്വണ് പാവനമാക്കി മാറ്റുന്നു. തതത്ത്വം. നിങ്ങളും പാവനമായി മാറുന്നു. നിങ്ങള് ബാബയുടെ കുട്ടിയായി മാറുന്നു. പ്രജാപിതാ ബ്രഹ്മാവിന്റെയും കുട്ടികളാണ് അതുകൊണ്ട് ബാപ്ദാദയെന്ന് പറയപ്പെടുന്നു. ബാബ മനസ്സിലാക്കി തരുകയാണ് ഇപ്പോള് സമയം വളരെ കുറച്ചേയുള്ളൂ. ശരീരത്തില് വിശ്വാസമില്ല. ബാബയെ ഓര്മ്മിച്ചുകൊണ്ടേയിരിക്കൂ, സ്വദര്ശന ചക്രധാരിയാകൂ. മുഴുവന് ദിവസവും ഇതേ കാര്യങ്ങള് ചിന്തിച്ചുകൊണ്ടിരിക്കൂ. ശരി –

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. പൂര്ണ്ണമായും നഷ്ടോമോഹയാവണം. ഒരു ശിവബാബ രണ്ടാമതൊരാളില്ല, ഈ പാഠം ഉറപ്പിക്കണം. സത്പുത്രനായി മാറി മാതാ-പിതാവിനെ ഫോളോ ചെയ്യണം.

2. ഒരു ചിലവുമില്ലാത്ത പഠിപ്പിലൂടെ 21 ജന്മത്തിന്റെ രാജ്യഭാഗ്യം ലഭിക്കുന്നു അതിനാല് വളരെ ലഹരിയോടു കൂടി പഠിപ്പ് പഠിക്കണം. സ്വദര്ശന ചക്രധാരിയായി മാറണം.

വരദാനം:-

സര്വ്വ ഖജനാവുകളാലും സമ്പന്നവും നിറവുള്ളവരുമായ കുട്ടികളുടെ നയനങ്ങളിലൂടെയും മസ്തകത്തിലൂടെയും ഈശ്വരീയ ലഹരി കാണപ്പെടുന്നു. അവരുടെ മുഖം തന്നെ സേവനം ചെയ്യുന്നു. ആരുടെയെങ്കിലും കൈവശം കൂടുതല് അല്ലെങ്കില് കുറച്ച് സമ്പാദ്യമാണുള്ളതെങ്കില് അതും അവരുടെ മുഖത്തിലൂടെ കാണപ്പെടുന്നു. ഏതെങ്കിലും ഉയര്ന്ന കുലത്തിലുള്ളവരുടെ മുഖത്ത് ആ തിളക്കവും പ്രൗഢിയും കാണപ്പെടുന്നത് പോലെ താങ്കളുടെ മുഖം ഓരോ സങ്കല്പവും ഓരോ കര്മ്മവും സ്പഷ്ടമാക്കണം, അപ്പോള് പറയാം സത്യമായ സേവാധാരി.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top