09 October 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

October 8, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ, മാതാ പിതാവിനെ പിന്തുടര്ന്ന് സിംഹാസനധാരിയാകൂ, ഇതില് ഒരു ബുദ്ധിമുട്ടും ഇല്ല, കേവലം ബാബയെ ഓര്മ്മിക്കൂ, പവിത്രമാകൂ

ചോദ്യം: -

ദരിദ്രരുടെ നാഥനായ ബാബ തന്റെ കുട്ടികളുടെ ഭാഗ്യം ഉണ്ടാക്കുന്നതിനായി ഏതൊരു നിര്ദേശമാണ് നല്കുന്നത്?

ഉത്തരം:-

കുട്ടികളേ, ശിവബാബയ്ക്ക് നിങ്ങളുടെ ഒന്നും ആവശ്യമില്ല. നിങ്ങള് കഴിച്ചോളൂ, കുടിച്ചോളൂ, പഠിച്ചോളൂ റിഫ്രെഷ് ആയി പോയിക്കോളൂ എന്നാല് പിടിയവിലിന്റെയും മഹിമയുണ്ട്. 21 ജന്മങ്ങളിലേക്ക് ധനവാനാകുന്നതിന് ദരിദ്രരുടെ ഒരു പൈസയും ധനവാന്റെ 100 രൂപയ്ക്ക് സമമാണ്. അതിനാല് ബാബ നേരിട്ട് വരുമ്പോള് തന്റെ സര്വതും സഫലമാക്കൂ.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

അങ്ങ് തന്നെയാണ് മാതാവും പിതാവും………..

ഓം ശാന്തി. ഗീതത്തിന്റെ അര്ത്ഥം കുട്ടികള് മനസ്സിലാക്കി. അവര് വിളിക്കുന്നുവെങ്കിലും മനസ്സിലാക്കുന്നില്ല. നിങ്ങള്ക്ക് അറിയാം ബാബ നമ്മുടെ അച്ഛനാണ്. വാസ്തവത്തില് ബാബ കേവലം നിങ്ങളുടെ മാത്രം അച്ഛനല്ല എന്നാല് സര്വ്വരുടേയും അച്ഛനാണ്. ഇതും മനസ്സിലാക്കാന് ഉള്ളതാണ്. ഏതെല്ലാം ആത്മാക്കളുണ്ടോ അവരുടേയെല്ലാം അച്ഛന് പരമാത്മാവാണ്. ബാബാബാബ എന്ന് പറയുന്നതിലൂടെ സമ്പത്ത് തീര്ച്ചയായും ഓര്മ്മ വരും. ബാബയെ ഓര്മ്മിക്കുന്നതിലൂടെ തന്നെയേ വികര്മ്മം വിനാശമാകൂ. ബാബ കുട്ടികളോട് പറയുന്നു നിങ്ങള് ആത്മാക്കള് പതിതമായി, ഇപ്പോള് എല്ലാവര്ക്കും പാവനമാകണം. സര്വ്വരുടേയും അച്ഛനാണെങ്കില് കുട്ടികള് തീര്ച്ചയായും നിര്വ്വികാരിയാകണം. ഒരു സമയത്ത് എല്ലാവരും നിര്വ്വികാരിയായിരുന്നു. ബാബ സ്വയം മനസ്സിലാക്കി തരുകയാണ് എപ്പോഴാണോ ലക്ഷ്മി നാരായണന്റെ രാജ്യമുണ്ടായിരുന്നത് അപ്പോള് എല്ലാവരും നിര്വ്വികാരിയായിരുന്നു. ഇപ്പോള് എത്ര ആത്മാക്കളെ കാണുന്നുവോ അവരെല്ലാം നിര്വ്വികാരിയാകും എന്തുകൊണ്ടെന്നാല് ശരീരം വിനാശമായിത്തീരും ബാക്കി ആത്മാക്കള് പോയി നിരാകാരി ലോകത്തില് വസിക്കും. അവിടെ വികാരത്തിന്റെ പേരോ അടയാളമോ ഉണ്ടാവുകയില്ല. ശരീരവുമില്ലല്ലോ. അവിടെ നിന്നാണ് എല്ലാ ആത്മാക്കളും ഈ ലോകത്തില് പാര്ട്ട് അഭിനയിക്കുന്നതിന് വരുന്നത്. ആദ്യമാദ്യം ഭാരതവാസികളാണ് വരുന്നത്. ഭാരതത്തില് ആദ്യമാദ്യം ഈ ലക്ഷ്മി നാരായണന്റെ രാജ്യമായിരുന്നു. അപ്പോള് മറ്റെല്ലാ ധര്മ്മങ്ങളിലെ ആത്മാക്കളും നിരാകാരി ലോകത്തിലായിരുന്നു. ഈ സമയത്ത് എല്ലാവരും സാകാര ലോകത്തിലാണ് ഉള്ളത്. ഇപ്പോള് ബാബ നിങ്ങള് കുട്ടികളെ നിര്വ്വികാരിയാക്കുകയാണ്, നിര്വ്വികാരി ദേവിദേവതകളാക്കുവാന്. എപ്പോഴാണോ നിങ്ങള് ദേവിദേവതയാകുന്നത് അപ്പോള് നിങ്ങള്ക്ക് പുതിയ ലോകം തീര്ച്ചയായും വേണം. പഴയ ലോകം ഇല്ലാതാവുകയും ചെയ്യണം. ശാസ്ത്രങ്ങളില് മഹാഭാരത യുദ്ധവും കാണിച്ചിട്ടുണ്ട്. കാണിക്കുന്നു ബാക്കിയായത് പഞ്ച പാണ്ഡവരാണ്, അവരും പര്വ്വതത്തില് പോയി മറഞ്ഞു, ആരും ശേഷിച്ചില്ല. ശരി ഇത്രയും ആത്മാക്കള് എവിടെ പോയി? ആത്മാവിന് വിനാശം സംഭവിക്കില്ല. അപ്പോള് പറയും നിരാകാരി, നിര്വ്വികാരി ലോകത്തിലേക്ക് പോയി. ബാബ ഈ വികാരി ലോകത്തില് നിന്നും നിരാകാരി നിര്വ്വികാരി ലോകത്തിലേക്ക് കൊണ്ടു പോവുകയാണ്. നിങ്ങള്ക്ക് അറിയാം തീര്ച്ചയായും അച്ഛനില് നിന്നും സമ്പത്ത് പ്രാപ്തമാകണം. ഇപ്പോള് ദു:ഖം വര്ദ്ധിച്ചിരിക്കുകയാണ്. ഈ സമയത്ത് നമുക്ക് സുഖവും ശാന്തിയും രണ്ടും വേണം. ഭഗവാനോട് എല്ലാവരും യാചിക്കുകയാണ് അല്ലയോ ഭഗവാനെ ഞങ്ങള്ക്ക് സുഖം തരൂ, ശാന്തി തരൂ. എല്ലാ മനുഷ്യരും ധനത്തിന് വേണ്ടിയാണ് പുരുഷാര്ത്ഥം ചെയ്യുന്നത്. ധനം ഉണ്ടെങ്കില് സുഖമാണ്. നിങ്ങള്ക്ക് പരിധിയില്ലാത്ത ബാബ ധാരാളം ധനം നല്കുന്നു. നിങ്ങള് സത്യയുഗത്തില്എത്ര ധനവാനായിരുന്നു. വജ്രങ്ങളുടേയും രത്നങ്ങളുടേയും കൊട്ടാരങ്ങളുണ്ടായിരുന്നു. നിങ്ങള് കുട്ടികള്ക്ക് അറിയാം നമ്മള് പരിധിയില്ലാത്ത അച്ഛനിലൂടെ പരിധിയില്ലാത്ത സ്വര്ഗ്ഗത്തിന്റെ സമ്പത്ത് എടുക്കുന്നതിന് വന്നിരിക്കുകയാണ്. മുഴുവന് ലോകവും വരില്ല. ബാബ ഭാരതത്തിലാണ് വരുന്നത്. ഭാരതവാസികളാണ് ഇപ്പോള് നരകവാസികളായിരിക്കുന്നത്, പിന്നെ ബാബ സ്വര്ഗ്ഗവാസികളാക്കുന്നു. ഭക്തിയില് ദു:ഖത്തിന്റെ കാരണത്താല് ബാബയെ ജന്മജന്മാന്തരങ്ങളില് ഓര്മ്മിച്ചിട്ടുണ്ട്. അല്ലയോ പരംപിതാ പരമാത്മാവെ, അല്ലയോ മംഗളകാരി, ദു?ഖം ഹരിക്കുന്ന , സുഖം നല്കുന്ന ബാബാ എന്ന് ഓര്മ്മിക്കുന്നുണ്ടെങ്കില് തീര്ച്ചയായും വരുന്നുണ്ടായിരിക്കും. വെറുതെ ഓര്മ്മിക്കില്ലല്ലോ. ഭഗവാനാകുന്ന അച്ഛന് വന്ന് ഭക്തര്ക്ക് ഫലം നല്കുമെന്ന് മനസ്സിലാക്കുന്നു. അത് എല്ലാവര്ക്കും കൊടുക്കില്ലേ. ബാബ എല്ലാവരുടേതുമല്ലേ.

നമ്മള് സുഖധാമത്തിലേക്ക് പോകുമെന്ന് നിങ്ങള്ക്കറിയാം. ബാക്കിയെല്ലാവരും ശാന്തിധാമത്തിലേക്ക് പോകും. സുഖധാമത്തിലായിരിക്കുമ്പോള് മുഴുവന് സൃഷ്ടിയിലും സുഖശാന്തിയുണ്ടായിരിക്കും. അച്ഛന് കുട്ടികളോട് സ്നേഹമുണ്ടായിരിക്കുമല്ലോ. കുട്ടികള്ക്കും അമ്മയോടും അച്ഛനോടും സ്നേഹമുണ്ടായിരിക്കും. അങ്ങ് മാതാവും പിതാവുമാണെന്ന് പാടാറുണ്ട്. ശരീരത്തിന്റെ അച്ഛനമ്മയുണ്ടായിട്ടു പോലും അങ്ങ് തന്നെയാണ് മാതാവും പിതാവുമെന്ന്…….അങ്ങയുടെ കൃപയാല് അളവറ്റ സുഖം ലഭിക്കുന്നു എന്ന് പാടാറുണ്ട്. ഇങ്ങനെയൊന്നും ലൗകീക മാതാപിതാവിനെക്കുറിച്ച് പാടാറില്ല. അവരും കുട്ടികളെ സംരക്ഷിക്കുന്നുണ്ട്, പരിശ്രമിച്ച് സമ്പത്ത് നല്കുന്നു. വിവാഹനിശ്ചയം ചെയ്യിപ്പിക്കുന്നു. എന്നാലും അളവറ്റ സുഖം പാരലൗകീക മാതാവും പിതാവുമാണ് നല്കുന്നത്. ഇപ്പോള് നിങ്ങള് ഈശ്വരീയ ധര്മ്മത്തിലെ കുട്ടികളാണ്. മറ്റെല്ലാവരും ആസുരീയ ധര്മ്മത്തിലെ കുട്ടികളാണ്. സത്യയുഗത്തില് ഏതെങ്കിലും ധര്മ്മത്തിലെ കുട്ടികളൊന്നുമുണ്ടായിരിക്കില്ല. സത്യയുഗത്തില് സുഖം തന്നെ സുഖമാണ്. ദു?ഖത്തിന്റെ പേരും അടയാളവുമില്ല. ബാബ പറയുന്നുഞാന് 21 തലമുറയിലേക്കു നിങ്ങള്ക്ക് അളവറ്റ സ്വര്ഗ്ഗത്തിന്റെ സുഖം നല്കാനായി വന്നിരിക്കുകയാണ്.

പരിധിയില്ലാത്ത ബാബയില് നിന്നും നമ്മള് സ്വര്ഗ്ഗത്തിലെ അളവറ്റ സുഖം പ്രാപ്തമാക്കി കൊണ്ടിരിക്കുകയാണെന്ന് ഇപ്പോള് നിങ്ങള്ക്കറിയാം. ഈ ദു?ഖത്തിന്റെ എല്ലാ ബന്ധനവും ഇല്ലാതാകും. സത്യയുഗത്തില് സുഖത്തിന്റെ സംബന്ധമാണ്. കലിയുഗത്തില് ദു?ഖത്തിന്റെ ബന്ധനമാണ്. ബാബ സുഖത്തിന്റെ സംബന്ധത്തിലേക്ക് കൊണ്ടു പോവുകയാണ്. ബാബയെ പറയുന്നതു തന്നെ ദു?ഖത്തെ ഹരിച്ച് സുഖം നല്കുന്നു എന്നാണ്. ബാബ വന്നാണ് കുട്ടികളുടെ സേവനം ചെയ്യുന്നത്. ബാബ പറയുന്നുഞാന് ആജ്ഞാകാരിയായ സേവകനാണ്. നിങ്ങള് എന്നെ അരകല്പം ഓര്മ്മിച്ചു വന്നുഅല്ലയോ ബാബ വന്ന് ഞങ്ങള്ക്ക് അളവറ്റ സുഖം നല്കൂ എന്ന്. ഇപ്പോള് ഞാന് വന്നിരിക്കുന്നു എങ്കിലും നല്കണമെങ്കില് ശ്രീമതത്തിലൂടെ നടക്കണം. ഈ മൃത്യുലോകമെല്ലാം ഇല്ലാതാകാന് പോവുകയാണ്. അമരലോകത്തിന്റെ സ്ഥാപന നടക്കുകയാണ്. അമരനാഥിലേക്ക് പോകുന്നതിനു വേണ്ടി അമരനാഥനായ ബാബയില് നിന്നും നിങ്ങള് അമരകഥ കേള്ക്കുകയാണ്. സത്യയുഗത്തില് ആരും മരിക്കില്ല. സത്യയുഗത്തില് ഇന്നയാള് മരിച്ചു എന്ന് ആരും വായിലൂടെ പറയില്ല. ആത്മാവ് പറയുന്നുഞാന് ഈ ജീര്ണ്ണിച്ച ശരീരം ഉപേക്ഷിച്ച് പുതിയതെടുക്കുകയാണ്. അത് നല്ലതല്ലേ. അവിടെ ഒരു അസുഖവും ഉണ്ടായിരിക്കുകയില്ല. മൃത്യുലോകത്തിന്റെ ഒരടയാളവുമില്ല. ഞാന് നിങ്ങളെ അമരപുരിയുടെ അധികാരിയാക്കി മാറ്റാനായി വന്നിരിക്കുകയാണ്. സത്യയുഗത്തില് നിങ്ങള് രാജ്യം ഭരിക്കുമ്പോള് ഈ മൃത്യുലോകത്തിന്റെ ഒരു ഓര്മ്മ പോലുമുണ്ടായിരിക്കുകയില്ല. താഴേക്ക് ഇറങ്ങിയിറങ്ങി നമ്മള് എന്തായി മാറും എന്നും അറിയാന് സാധിക്കില്ല. ഇല്ലായെങ്കില് സുഖം തന്നെ അപ്രത്യക്ഷമാകും. ഇവിടെയാണെങ്കില് നിങ്ങള്ക്ക് മുഴുവന് ചക്രവും ബുദ്ധിയില് വെക്കണം. സ്വര്ഗ്ഗമുണ്ടായിരുന്നു, എന്നാല് ഇപ്പോള് നരകമാണ്, അതുകൊണ്ടാണ് ബാബയെ വിളിക്കുന്നത്. നിങ്ങള് ആത്മാക്കള് ശാന്തിധാമത്തില് വസിക്കുന്നവരാണ്. ഈ സൃഷ്ടിയില് വന്നാണ് പാര്ട്ടഭിനയിക്കുന്നത്. ഇവിടെ നിന്ന് നിങ്ങള് സംസ്കാരം വീട്ടിലേക്ക് കൊണ്ടുപോകും. പിന്നീട് അവിടെ നിന്ന് വന്നാണ് പുതിയ ശരീരമെടുത്ത് രാജ്യം ഭരിക്കുക. ഇപ്പോള് നിങ്ങള്ക്ക് നിരാകാരി, ആകാരി, സാകാരി ലോകങ്ങളുടെ കാര്യങ്ങള് കേള്പ്പിക്കുകയാണ്. സത്യയുഗത്തില് ഇതൊന്നും അറിയില്ല. സത്യയുഗത്തില് രാജ്യം ഭരിക്കുക മാത്രം. നിങ്ങള്ക്കാണ് ഇപ്പോള് ഡ്രാമയുടെ ജ്ഞാനം അറിയുന്നത്.നിങ്ങളുടെ ആത്മാവിനറിയാം സത്യയുഗത്തിലേക്ക് വേണ്ടിയാണ് നമ്മള് പുരുഷാര്ത്ഥം ചെയ്യുന്നതെന്ന് . തീര്ച്ചയായും സ്വര്ഗ്ഗത്തിലേക്ക് പോകാന് യോഗ്യരായി മാറും. തന്റെയും മറ്റുള്ളവരുടെയും മംഗളം ചെയ്യും. അപ്പോള് അവരുടെ ആശിര്വാദം നിങ്ങളുടെ ശിരസിലേക്ക് ലഭിച്ചു കൊണ്ടേയിരിക്കും. നിങ്ങളുടെ പദ്ധതി നോക്കൂ എങ്ങനെയാണ്! ഈ സമയത്ത് എല്ലാവര്ക്കും അവനവന്റെ പദ്ധതിയാണ്. ബാബക്കും പദ്ധതിയുണ്ട്. മനുഷ്യരും ഡാമുകളെല്ലാം ഉണ്ടാക്കുമ്പോള് വൈദ്യുതിക്കു വേണ്ടി എത്ര കോടിക്കണക്കിന് രൂപയാണ് ചിലവാക്കുന്നത്. ബാബ മനസ്സിലാക്കി തരുന്നുമനുഷ്യരുടെയെല്ലാം പദ്ധതികള് ആസുരീയമാണ്. നമ്മുടേത് ഈശ്വരീയ പദ്ധതിയാണ്. ആരുടെ പദ്ധതിയാണ് വിജയിക്കുക? അവര് പരസ്പരം തന്നെ യുദ്ധം ചെയ്യും. എല്ലാവരുടെ പദ്ധതികളും മണ്ണിനോട് ചേരുക തന്നെ ചെയ്യും. അവര് സ്വര്ഗ്ഗത്തിന്റെ സ്ഥാപനയൊന്നുമല്ല ചെയ്യുന്നത്. മനുഷ്യരെല്ലാം ചെയ്യുന്നത് ദു?ഖത്തിനു വേണ്ടിയാണ്. ബാബയുടെ പദ്ധതി സ്വര്ഗ്ഗമുണ്ടാക്കാനാണ്. നരകവാസികളായ മനുഷ്യര് നരകത്തില് തന്നെ കഴിയാനുള്ള പദ്ധതികളുണ്ടാക്കുകയാണ്. എന്നാല് ബാബയുടെ സ്വര്ഗ്ഗമുണ്ടാക്കാനുള്ള പദ്ധതി നടക്കുകയാണ്. അതിനാല് നിങ്ങള്ക്ക് എത്ര സന്തോഷമുണ്ടായിരിക്കണം. അങ്ങയുടെ കൃപയാല് അളവറ്റ സുഖം ലഭിക്കുന്നു എന്ന് പാടുന്നുമുണ്ട്. അത് പുരുഷാര്ത്ഥം ചെയ്ത് നേടണമല്ലോ. ബാബ പറയുന്നുഎന്ത് വേണമോ അതെടുക്കൂ. എത്ര പുരുഷാര്ത്ഥം ചെയ്യുന്നുവോ, വിശ്വത്തിന്റെ അധികാരിയായ രാജാവും റാണിയുമാകണമെങ്കില് ആകൂ. ഇല്ലായെന്നുണ്ടെങ്കില് ദാസദാസിയായി മാറൂ. ബാബ പറയുന്നുഒന്നാമത് പവിത്രമായി മാറൂ ഒപ്പം ഓരോരുത്തര്ക്കും ബാബയുടെ പരിചയം കൊടുക്കൂ. അല്ലാഹുവിനെ ഓര്മ്മിക്കുകയാണെങ്കില് ചക്രവര്ത്തി പദവി നിങ്ങളുടെതാണ്. ബാബയെ ഓര്മ്മിക്കുമ്പോഴാണ് മായ ഒരുപാട് വിഘ്നമുണ്ടാക്കുന്നത്. ബുദ്ധിയോഗം മുറിക്കുന്നു. ബാബ പറയുന്നുഎത്രത്തോളം എന്നെ ഓര്മ്മിക്കുന്നുവോ അത്രത്തോളം പാപവും ഭസ്മമാകും ഉയര്ന്ന പദവി പ്രാപ്തമാവുകയും ചെയ്യും. അതുകൊണ്ടാണ് ഭാരതത്തിന്റെ പ്രാചീന യോഗം പ്രസിദ്ധമാണ്. ബാബയെ മുക്തിദാതാവെന്നും പറയുന്നു. ബാബ നിങ്ങളെ 21 ജന്മത്തേക്കു വേണ്ടി ദു?ഖത്തില് നിന്നും മുക്തമാക്കുന്നു. ഭാരതവാസികള് സുഖധാമത്തിലായിരിക്കും, ബാക്കിയെല്ലാവരും ശാന്തിധാമത്തിലായിരിക്കും. നിരാകാരി ലോകത്തിന്റെയും സാകാരി ലോകത്തിന്റെയും പ്ലാന് കാണിക്കുന്നതിലൂടെ പെട്ടെന്ന് മനസ്സിലാക്കാന് സാധിക്കും. മറ്റു ധര്മ്മത്തിലുള്ളവര്ക്ക് സ്വര്ഗ്ഗത്തിലേക്ക് വരാന് സാധിക്കില്ല. സ്വര്ഗ്ഗത്തില് ദേവീദേവതകളാണ്. ഡ്രാമയുടെ ജ്ഞാനം ബാബയ്ക്കല്ലാതെ മറ്റാര്ക്കും മനസ്സിലാക്കികൊടുക്കാന് സാധിക്കില്ല. കുട്ടികള് വരുന്നത് അച്ഛനില് നിന്നും സമ്പത്തെടുക്കാനാണ്. സത്യയുഗത്തിലാണ് അളവറ്റ സുഖമുള്ളത്. പിന്നീടാണ് രാവണ രാജ്യമുണ്ടാകുന്നത്. അതില് അളവറ്റ ദു?ഖമാണ് ഉള്ളത്. ബാബ നമുക്ക് സത്യംസത്യമായ അമരകഥ കേള്പ്പിച്ച് അമരലോകത്തിലേക്ക് പോകാന് യോഗ്യരായി മാറ്റുകയാണ്. ഇപ്പോള് ഇങ്ങനെ കര്മം ചെയ്താല് നിങ്ങള് 21 ജന്മത്തേക്കു ധനവാന്മാരാകും. പറയാറുമുണ്ട്ധനവാന് ഭവ, പുത്രവാന് ഭവ…..അവിടെ നിങ്ങള്ക്ക് ഒരു ആണ്കുട്ടിയും പെണ്കുട്ടിയും തീര്ച്ചയായും ഉണ്ടായിരിക്കും. ആയുഷ്മാന് ഭവ, നിങ്ങളുടെ ആയുസ്സും 150 വര്ഷമായിരിക്കും. ഒരിക്കലും അകാലമൃത്യു ഉണ്ടായിരിക്കുകയില്ല. ബാബയാണ് മനസ്സിലാക്കി തരുന്നത്. പകുതി കല്പത്തോളം നിങ്ങള് എന്നെയാണ് വിളിച്ചു വന്നത്. ഇങ്ങനെ സന്യാസിമാര് പറയുമോ? അവര്ക്കെന്ത് അറിയാനാണ്? ബാബ എത്ര സ്നേഹത്തോടു കൂടിയാണ് ഇരുന്ന് മനസ്സിലാക്കി തരുന്നത്. കുട്ടികളെ, ഈ ഒരു ജന്മം പവിത്രമായി മാറുകയാണെങ്കില് 21 ജന്മം പാവനമായ ലോകത്തിന്റെ അധികാരിയായി മാറും. പവിത്രതയിലാണല്ലോ സുഖമുള്ളത്. നിങ്ങള് പവിത്രമായ ദൈവീക ധര്മ്മത്തിലുള്ളവരായിരുന്നു. ഇപ്പോള് അപവിത്രമായി മാറിയപ്പോഴാണ് ദു?ഖത്തിലേക്ക് വന്നത്. സ്വര്ഗ്ഗത്തില് നിര്വ്വികാരികളായിരുന്നു. ഇപ്പോള് വികാരിയായി മാറിയതോടു കൂടിയാണ് നരകത്തില് ദു?ഖിയായി മാറിയത്. ബാബ പുരുഷാര്ത്ഥം ചെയ്യിപ്പിക്കുമല്ലോ. സ്വര്ഗ്ഗത്തിലെ മഹാരാജാവും മഹാറാണിയുമായി മാറൂ. നിങ്ങളുടെ മമ്മയും ബാബയും ആയില്ലേ, എങ്കില് നിങ്ങളും പുരുഷാര്ത്ഥം ചെയ്യൂ. ഇതില് സംശയിക്കേണ്ട ആവശ്യമില്ല. ബാബ ആരോടും കാലു പിടിക്കാനൊന്നും പറയുന്നില്ല.

ബാബ മനസിലാക്കിത്തരുന്നു ഞാന് നിങ്ങള്ക്ക് സ്വര്ണ്ണത്തിന്റെയും വജ്രത്തിന്റെയും കൊട്ടാരങ്ങള് നല്കി. സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റി. പിന്നീട് പകുതി കല്പം നിങ്ങള് ഭക്തിമാര്ഗ്ഗത്തില് തല കുമ്പിട്ടു വന്നു, പൈസയും നല്കി വന്നു. ആ സ്വര്ണ്ണത്തിന്റെയും വജ്രത്തിന്റെയും കൊട്ടാരങ്ങളെല്ലാം എവിടെ പോയി? നിങ്ങള് സ്വര്ഗ്ഗത്തില് നിന്നും ഇറങ്ങിയിറങ്ങി നരകത്തിലേക്ക് എത്തി ചേര്ന്നിരിക്കുന്നു. ഇപ്പോള് ബാബ നിങ്ങളെ സ്വര്ഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നു. ബാബ നിങ്ങള്ക്ക് ഒരു ബുദ്ധിമുട്ടും നല്കുന്നില്ല. ബാബയെ ഓര്മ്മിച്ച് പവിത്രമായി മാറൂ. ഒരു പൈസ പോലും തരേണ്ട ആവശ്യമില്ല. കഴിക്കൂ, കുടിക്കൂ, പഠിക്കൂ, റിഷ്രഷായി തിരിച്ച് പോകൂ. ബാബ പഠിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. പഠിപ്പിക്കാനുള്ള ഫീസൊന്നും വാങ്ങുന്നില്ല. കുട്ടികള് പറയുന്നു ഞങ്ങള് തീര്ച്ചയായും നല്കും, ഇല്ലെങ്കില് സത്യയുഗത്തില് എങ്ങനെ കൊട്ടാരങ്ങളെല്ലാം ലഭിക്കും! ഭക്തിമാര്ഗ്ഗത്തില് പോലും നിങ്ങള് ഈശ്വരാര്ത്ഥം പാവപ്പെട്ടവര്ക്ക് ദാനമെല്ലാം കൊടുക്കാറുണ്ട്, അതിന്റെ ഫലവും ഈശ്വരനാണ് നല്കുന്നത്. പാവപ്പെട്ടവനല്ലല്ലോ നല്കുന്നത്. എന്നാല് അത് ഒരു ജന്മത്തേക്കു മാത്രമാണ് ലഭിക്കുന്നത്. ഇപ്പോള് ബാബ നേരിട്ട് വന്നിരിക്കുകയാണ്. ഞങ്ങള് കുറച്ചു പൈസ നല്കുന്നു , ബാബ ഞങ്ങള്ക്ക് 21 ജന്മത്തേക്കു സ്വര്ഗ്ഗത്തില് നല്കൂ. ബാബ എല്ലാവരേയും ധനവാന്മാരാക്കി മാറ്റുന്നു. പൈസ കൊടുക്കുന്നുണ്ടെങ്കില് നിങ്ങള്ക്കുവേണ്ടി തന്നെ വസിക്കാനുള്ള കെട്ടിടങ്ങളും മറ്റുമാണ് ഉണ്ടാക്കുന്നത്. ഇല്ലെങ്കില് ഇതെല്ലാം എങ്ങനെയാണ് ഉണ്ടാക്കുന്നത്. കുട്ടികളാണല്ലോ കെട്ടിടങ്ങളെല്ലാം ഉണ്ടാക്കുന്നത്. ശിവബാബ പറയുന്നുഎനിക്ക് ഇവയിലൊന്നും താമസിക്കേണ്ട ആവശ്യമില്ല. ശിവബാബ നിരാകാരനായ ദാതാവാണല്ലോ. നിങ്ങള് കൊടുക്കുന്നതിലൂടെ നിങ്ങള്ക്ക് 21 ജന്മത്തേക്കു വേണ്ടി ഫലം നല്കുന്നു. ഞാന് നിങ്ങളുടെ സ്വര്ഗ്ഗത്തിലേക്ക് തന്നെ വരുകയില്ല. എനിക്ക് നിങ്ങളെ നരകത്തില് നിന്നും കൊണ്ടു പോകുന്നതിനു വേണ്ടി നരകത്തിലേക്ക് തന്നെയാണ് വരേണ്ടി വരുന്നത്. നിങ്ങളുടെ ഗുരുക്കന്മാരെല്ലാം നിങ്ങളെ ഒന്നുകൂടി ചെളിക്കുണ്ടിലേക്കാണ് എത്തിക്കുന്നത്. അവര് സത്ഗതിയൊന്നും നല്കുന്നില്ല. ഇപ്പോള് ബാബ പവിത്രമായ ലോകത്തിലേക്ക് കൊണ്ടു പോകാനാണ് വന്നിരിക്കുന്നത്. അങ്ങനെയുള്ള ബാബയെ എന്തുകൊണ്ട് ഓര്മ്മിക്കുന്നില്ല. ബാബ പറയുന്നുഒരു പൈസയും തരണ്ട, എന്നെ ഓര്മ്മിക്കൂ അത്രമാത്രം , എന്നാല് പാപങ്ങള് ഇല്ലാതാകുകയും എന്റെ അടുത്ത് വന്നു ചേരുകയും ചെയ്യും. ഈ കെട്ടിടങ്ങളെല്ലാം നിങ്ങള് കുട്ടികള് നിങ്ങള്ക്കു വേണ്ടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇവിടെ ഒരു പിടി അവിലിന്റെ മഹിമയാണല്ലോ ഉള്ളത്. പാവപ്പെട്ടവര് അവനവന്റെ കഴിവിനനുസരിച്ച് എത്ര കൊടുക്കുന്നുവോ അത്രത്തോളം അവര്ക്ക് ലഭിക്കും. ധനവാന്മാര്ക്കുള്ള പദവി തന്നെയാണ് പാവപ്പെട്ടവരുടെ പദവിയും. രണ്ടുപേരുടെ പദവിയും ഒന്നായിരിക്കും. പാവപ്പെട്ടവരുടെ കയ്യിലുള്ള 100 രൂപയില് നിന്നും ഒരു രൂപ തരുകയാണെങ്കിലും ധനവാന്മാര്ക്ക് ഒരുപാടുള്ളതില് നിന്നും 100 തരുകയാണെങ്കിലും, രണ്ടുപേര്ക്കും ലഭിക്കുന്ന ഫലം ഒന്നായിരിക്കും. അതുകൊണ്ടാണ് ബാബയെ പാവപ്പെട്ടവന്റെ നാഥനെന്ന് പറയുന്നത്. ഭാരതമാണ് ഏറ്റവും പാവപ്പെട്ടത്. ഭാരതത്തെ തന്നെയാണ് ബാബ വന്ന് സമ്പന്നമാക്കി മാറ്റുന്നത്. ദാനം പാവപ്പെട്ടവര്ക്കല്ലേ കൊടുക്കുന്നത്. എത്ര വ്യക്തമായിട്ടാണ് ബാബ മനസ്സിലാക്കി തരുന്നത്. ഇപ്പോള് മരണം മുന്നില് നില്ക്കുകയാണ്, കുട്ടികളെ, ഇപ്പോള് വേഗം വേഗം ചെയ്യൂ, ഓര്മ്മയുടെ തീവ്രത കൂട്ടൂ. ഏറ്റവും മധുരമായ ബാബയെ എത്രത്തോളം ഓര്മ്മിക്കുന്നുവോ അത്രത്തോളം സമ്പത്ത് ലഭിക്കും. നിങ്ങള് വളരെ ധനവാന്മാരായി മാറും. ബാബ നിങ്ങളോട് തല കുനിക്കാനോ, അല്ലെങ്കില് മേളയിലേക്കു പോകൂ എന്നൊന്നും പറയുന്നില്ല. ഇല്ല. വീട്ടില് ഇരുന്നുകൊണ്ടും ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കൂ. മതി. ബാബ ബിന്ദുവാണ്. ബാബയെ പരംപിതാ പരമാത്മാവെന്നാണ് പറയുന്നത്. സുപ്രീം ആത്മാവും ഏറ്റവും ഉയര്ന്നതിലും ഉയര്ന്നതാണ്. ബാബ പറയുന്നുഞാനും ബിന്ദുവാണ്, നിങ്ങളും ബിന്ദുവാണ്. ഭക്തിമാര്ഗ്ഗത്തിലാണ് ബാബയുടെ വലിയ രൂപമുണ്ടാക്കി വെച്ചിരിക്കുന്നത്. ഇല്ലെങ്കില് ബിന്ദുവിനെ പൂജിക്കുന്നതെങ്ങനെ ! അതിനെ പറയുന്നത് ശിവബാബയെന്നാണ്. ആരാണ് പറഞ്ഞത്?ഇപ്പോള് നിങ്ങള് പറയുന്നു ശിവബാബ നമുക്ക് സമ്പത്ത് നല്കുകയാണെന്ന് . അത്ഭുതമല്ലേ! 84 ജന്മങ്ങളുടെ ചക്രം കറങ്ങിക്കൊണ്ടേയിരിക്കുന്നു. നിങ്ങള് അനേക തവണ സമ്പത്തെടുത്തിട്ടുണ്ട് , ഇനി എടുത്തുകൊണ്ടേയിരിക്കും. ബാബ എത്ര നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. മരണം മുന്നില് നില്ക്കുകയാണ്. അതുകൊണ്ട് ഇപ്പോള് ഓര്മ്മയുടെ തീവ്രതയെ വര്ദ്ധിപ്പിക്കൂ. സത്യയുഗീ ലോകത്തില് ഉയര്ന്ന പദവി പ്രാപ്തമാക്കാനുള്ള പൂര്ണ്ണ പുരുഷാര്ത്ഥം ചെയ്യണം.

2. തന്റെയും മറ്റുള്ളവരുടെയും മംഗളം ചെയ്ത് ആശിര്വാദം നേടണം. പവിത്രമായ ലോകത്തിലേക്ക് പോകുന്നതിനു വേണ്ടി തീര്ച്ചയായും പവിത്രമായി മാറണം.

വരദാനം:-

ഏതു കുട്ടികളാണോ പൂര്ണ മര്ജീവയായത് അവര്ക്ക് കര്മേന്ദ്രിയങ്ങളുടെ ആകര്ഷണം ഉണ്ടാകുകയില്ല. മര്ജീവയാകുക എന്നാല് എല്ലാ വശത്തു നിന്നും മരിച്ചു , പഴയ ആയുസ് അവസാനിച്ചു. പുതിയ ജന്മമെടുത്തെങ്കില് പുതിയ ജന്മം, പുതിയ ജീവിതത്തില് കര്മേന്ദ്രിയങ്ങള്ക്ക് വശപ്പെടുന്നതെങ്ങനെ. ബ്രഹ്മാകുമാര്- കുമാരിയുടെ പുതിയ ജീവിതത്തില് കര്മേന്ദ്രിയങ്ങള്ക്ക് വശത്താകുക എന്നത് എന്തു കാര്യമാണ്- ഈ ജ്ഞാനത്തിനും പുറത്ത്. ശൂദ്രത്വത്തിന്റെ അല്പം പോലും ശ്വാസം അതായത് സംസ്കാരം എവിടെയും കുടുങ്ങിക്കിടപ്പുണ്ടാകരുത്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top