04 October 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

October 3, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ - ബാബയെ ഓര്മ്മിക്കുന്നതിനുള്ള ഭിന്ന-ഭിന്ന യുക്തികള് രചിക്കൂ, പുരുഷാര്ത്ഥം ചെയ്ത് ചാര്ട്ട് വെയ്ക്കൂ, തളരുത്, കൊടുങ്കാറ്റുകളില് ഇളകാത്തവരാകൂ

ചോദ്യം: -

കുട്ടികള്ക്ക് തങ്ങളുടെ ഏതൊരനുഭവം തമ്മില്-തമ്മില് കേള്പ്പിക്കണം?

ഉത്തരം:-

ഞാന് ബാബയെ എത്ര സമയം ഓര്മ്മിക്കുന്നുണ്ട് എങ്ങനെയാണ് ഓര്മ്മിക്കുന്നത്! ഭക്ഷണ സമയം ഒരു ബാബയുടെ ഓര്മ്മയാണോ അതോ അനേക പ്രകാരത്തിലുള്ള ചിന്തകള് വരുന്നുണ്ടോ! ബാബ പറയുന്നു കുട്ടികളേ, പരിശ്രമിച്ച് നോക്കൂ. ഭക്ഷണ സമയം ഒരു ബാബയല്ലാതെ മറ്റൊന്നും തന്നെ ഓര്മ്മ വരുന്നില്ലല്ലോ! പിന്നീട് പരസ്പരം മറ്റുള്ളവരെ അനുഭവം കേള്പ്പിക്കൂ. 2- ഏതൊരു ഭയാനക ദൃശ്യം കണ്ടുകൊണ്ടും എന്റെ സ്ഥിതി എങ്ങനെയായിരുന്നു! ഈ അനുഭവവും കേള്പ്പിക്കൂ.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ലക്ഷങ്ങള് സമ്പാദിക്കുന്നവരേ…

ഓം ശാന്തി. മധുര-മധുരമായ കുട്ടികള് പരിധിയില്ലാത്ത അച്ഛനെ, ആരില് നിന്നാണോ പരിധിയില്ലാത്ത സമ്പത്ത് ലഭിക്കുന്നത്, ആരെയാണോ പകുതി കല്പം മുതല് ഓര്മ്മിച്ചിരുന്നത് ആ അച്ഛനെ ഇപ്പോള് എങ്ങനെ മറക്കും. ഈ കാര്യം മനസ്സിലാക്കി തന്നിട്ടുണ്ട് അതായത് മനുഷ്യനെ ഒരിക്കലും ഭഗവാനെന്ന് പറയില്ല. അതുകൊണ്ട് എപ്പോള് മുതല് പരിധിയില്ലാത്ത അച്ഛനെ ലഭിച്ചുവോ ആ അച്ഛന്റെ ഓര്മ്മയില് തന്നെയാണ് അദ്ഭുതമുള്ളത്. എത്രത്തോളം പതിത-പാവനനായ ബാബയെ ഓര്മ്മിക്കുന്നോ, അത്രത്തോളം പാവനമായിക്കൊണ്ടിരിക്കും. അന്തിമമാകുന്നതുവരെ നിങ്ങള്ക്ക് നിങ്ങളെ പാവനമെന്ന് പറയാന് സാധിക്കില്ല. എപ്പോള് സമ്പൂര്ണ്ണ പാവനമാകുന്നോ അപ്പോള് ഈ ശരീരം ഉപേക്ഷിച്ച് പോയി സമ്പൂര്ണ്ണ പവിത്ര ശരീരമെടുക്കും. എപ്പോള് സത്യയുഗത്തില് പുതിയ ശരീരം ലഭിക്കുന്നുവോ അപ്പോള് സമ്പൂര്ണ്ണമെന്ന് പറയും. പിന്നീട് രാവണന്റെ അന്ത്യം കുറിക്കുന്നു. സത്യയുഗത്തില് രാവണന്റെ കോലമുണ്ടാക്കില്ല. അതുകൊണ്ട് നിങ്ങള് കുട്ടികള് ഇരിക്കുമ്പോളും ചുറ്റിക്കറങ്ങുമ്പോഴും ഇത് ബുദ്ധിയില് ഓര്മ്മയുണ്ടായിരിക്കണം. ഇപ്പോള് നമ്മള് 84-ന്റെ ചക്രം പൂര്ത്തിയാക്കി വീണ്ടും പുതിയ ചക്രം ആരംഭിക്കുകയാണ്. അതാണ് പുതിയ പവിത്ര ലോകം, പുതിയ ഭാരതം പുതിയ ഡല്ഹി. കുട്ടികള്ക്കറിയാം ആദ്യം യമുനാതീരം, അവിടെയാണ് സ്വര്ഗ്ഗം സ്ഥാപിക്കേണ്ടത്. കുട്ടികള്ക്ക് വളരെ നല്ല രീതിയില് മനസ്സിലാക്കി തരുന്നു, ഏറ്റവുമാദ്യം ബാബയെ ഓര്മ്മിക്കൂ. പിതാവായ ഭഗവാന് പഠിപ്പിക്കുന്നു. അതേ അച്ഛന് തന്നെയാണ് ടീച്ചറും, ഗുരുവും ഇത് നന്നായി ഓര്മ്മ വെയ്ക്കൂ. ബാബ ഇതും മനസ്സിലാക്കി തന്നിട്ടുണ്ട് നിങ്ങള് കുട്ടിക്കരണം മറിച്ചിലാണ് കളിക്കുന്നത്. വര്ണ്ണങ്ങളുടെ ചിത്രവും വളരെ ആവശ്യമാണ്. ഏറ്റവും മുകളില് ശിവബാബ പിന്നീട് കുടുമയായ ബ്രാഹ്മണന്. ഇത് മനസ്സിലാക്കി കൊടുക്കുന്നതിന് വേണ്ടി ബാബ പറയുകയാണ്. ശരി, ഈ കാര്യം ബുദ്ധിയില് വെയ്ക്കൂ നമ്മള് 84 ജന്മങ്ങളുടെ കരണം മറിച്ചില് കളിക്കുകയാണ്. ഇപ്പോള് സംഗമമാണ്, ബാബ കൂടുതല് സമയം ഉണ്ടായിരിക്കില്ല. എന്നാലും 100 വര്ഷമെടുക്കുന്നു. എല്ലാ കുഴഞ്ഞുമറിയലും അവസാനിച്ച് പിന്നീട് രാജ്യം ആരംഭിക്കുന്നു. അതേ മഹാഭാരത യുദ്ധമാണ്, അതിലൂടെ അനേക ധര്മ്മങ്ങളുടെ വിനാശവും ഒരു ആദി സനാതന ദേവീ-ദേവതാ ധര്മ്മത്തിന്റെ സ്ഥാപനയും നടന്നുകൊണ്ടിരിക്കുന്നു. നിങ്ങളുടെ അഭ്യാസ പ്രകടനങ്ങള് അദ്ഭുതകരമാണ്. നിങ്ങള്ക്കറിയാം തീര്ത്ഥസ്ഥലങ്ങളില് സന്യാസിമാര് അഭ്യാസ പ്രകടനങ്ങള് കാണിക്കാറുണ്ട്. മനുഷ്യരുടെ ശ്രദ്ധ ഉണ്ടായിരിക്കുമല്ലോ. അപ്പോള് അവര്ക്കെന്തെങ്കിലും നല്കുന്നു. അവരുടെ നിത്യവൃത്തി അതിലൂടെ നടക്കുന്നു എന്തുകൊണ്ടെന്നാല് ഇത്തരം ആളുകളുടെ പക്കല് മറ്റെന്താണ് ഉണ്ടായിരിക്കുക. ബാബ ഇത്തരം എല്ലാ കാര്യങ്ങളുടെയും അനുഭവിയാണ്. ബാബ അനുഭവീരഥമാണ് എടുത്തിട്ടുള്ളത്. ഗുരുവിനെയും സ്വീകരിച്ചിട്ടുണ്ട്. വളരെയധികം കാര്യങ്ങള് കണ്ടിട്ടുണ്ട്. തീര്ത്ഥാടനവും ചെയ്തിട്ടുണ്ട്. ഇപ്പോള് ബാബ പറയുന്നു കരണം മറിച്ചില് ഓര്മ്മിക്കാന് സാധിക്കുമല്ലൊ. ഇപ്പോള് നമ്മള് ബ്രാഹ്മണരാണ് പിന്നീട് ദേവതയും ക്ഷത്രിയനുമാകും. ഇത് മുഴുവന് ഭാരതത്തിന്റെ കാര്യമാണ്. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് മറ്റെല്ലാ ധര്മ്മങ്ങളും ഉപശാഖകള് പോലെയാണ്. ബാബ നിങ്ങള്ക്ക് മാത്രമാണ് നിങ്ങളുടെ 84 ജന്മങ്ങളുടെ കഥ പറഞ്ഞ് തന്നിട്ടുള്ളത്. വിവേകശാലികള് ആരാണോ അവര്ക്ക് പങ്കനുസരിച്ച് മനസ്സിലാക്കാന് സാധിക്കും. ഇസ്ലാമി വരുമ്പോള് ശരാശരി എത്ര ജന്മമെടുക്കും. കൃത്യമായ കണക്കിന്റെ ആവശ്യമില്ല. ഈ കാര്യങ്ങളിലൊന്നും ചിന്തയുടെ യാതൊരു കാര്യവുമില്ല. ഏറ്റവും കൂടുതല് ചിന്ത ഇതായിരിക്കണം എനിക്ക് ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കണം. ഒരാളെ മാത്രം ഓര്മ്മിക്കുക, ഈ ഒരൊറ്റ ചിന്ത. അടിക്കടി മായ മറ്റു ചിന്തകളിലേക്ക് തള്ളിയിടുന്നു, ഇതില് മായ വളരെയധികം ചിന്തകള് നല്കുന്നു. കുട്ടികള്ക്ക് ഓര്മ്മിക്കുക തന്നെ വേണം. ഇപ്പോള് നമുക്ക് വീട്ടിലേക്ക് പോകണം. മധുരമായ വീട് ആര്ക്കും തന്നെ ഓര്മ്മ വരില്ല. ശാന്തി നല്കൂ എന്ന് ചോദിക്കുന്നുമുണ്ട്. ഭഗവാനോട് പറയുന്നു-ഞങ്ങള്ക്ക് ശാന്തി നല്കൂ.

ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ഈ പഴയ ലോകം നശിക്കണമെന്ന കാര്യം അറിയാം. ഇതും നിങ്ങളുടെ ബുദ്ധിയിലുണ്ട് മറ്റെല്ലാ മനുഷ്യരും ഘോരമായ അന്ധകാരത്തിലാണ്. ശാന്തി സത്യയുഗത്തില് തന്നെയാണ് ഉള്ളത്. ധര്മ്മമൊന്ന്, ഭാഷയൊന്ന്, ആചാര-സമ്പ്രദായങ്ങളും ഒന്ന് മാത്രം. അവിടെ ശാന്തിയുടെ തന്നെ രാജ്യമാണ്. ദ്വൈതത്തിന്റെ കാര്യമില്ല. അവിടെ ഒരേഒരു രാജധാനിയേ ഉണ്ടായിരിക്കൂ അതും സതോപ്രധാനമായത്. യുദ്ധമുണ്ടാകുന്നതിനായി രാവണരാജ്യം ഉണ്ടായിരിക്കില്ല. അതുകൊണ്ട് നിങ്ങള് കുട്ടികള്ക്ക് സന്തോഷത്തിന്റെ രസം ഉയരണം. ശാസ്ത്രങ്ങളില് അതീന്ദ്രിയ സുഖം ഗോപ-ഗോപികമാരോട് ചോദിക്കൂ എന്ന മഹിമയുണ്ട്. ഗോപ-ഗോപികമാര് നിങ്ങളല്ലേ. നിങ്ങള് സന്മുഖത്തിരിക്കുന്നു. നിങ്ങളിലും ബാബ നമ്മുടെ അച്ഛനും, ടീച്ചറും, ഗുരുവുമാണെന്ന ഓര്മ്മ നമ്പര്വൈസായാണുള്ളത്. ഇത് അദ്ഭുതമല്ലേ. ജീവിതം മുഴുവനും കൂട്ടുനല്കുന്നു. ദത്തെടുത്തു പഠനമാരംഭിക്കുന്നു. ഇത് ഓര്മ്മയിരിക്കുന്നതിലൂടെയും വളരെയധികം സന്തോഷമുണ്ടായിരിക്കും. എന്നാല് മായ പിന്നീട് ഇതു പോലും മറപ്പിക്കുന്നു. മനുഷ്യര്ക്ക് ഇതും മനസ്സിലാക്കി കൊടുക്കേണ്ടതായുണ്ട്, മനുഷ്യര് ചോദിക്കാറുണ്ട് നിങ്ങള് ബാക്കി കുറച്ച് സമയമേ ഉള്ളൂവെന്ന് പറയുന്നുണ്ട്, എന്താണ് തെളിവ്? പറയൂ, നോക്കൂ ഇതില് ഭഗവാനുവാചാ എന്ന് എഴുതി യിട്ടുണ്ട്. യജ്ഞവും രചിച്ചിരിക്കുന്നു. ഇതാണ് ജ്ഞാന യജ്ഞം. കൃഷ്ണനിപ്പോള് യജ്ഞം രചിക്കാന് സാധിക്കില്ല.

കുട്ടികള്ക്ക് ഇതും ബുദ്ധിയിലുണ്ടായിരിക്കണം അതായത് നമ്മള് ബ്രാഹ്മണര് ഈ പരിധിയില്ലാത്ത യജ്ഞത്തിന്റേതാണ്. ബാബ നമ്മളെ നിമിത്തമാക്കിയിരിക്കുന്നു. എപ്പോള് നിങ്ങള് നല്ല രീതിയില് ജ്ഞാന യോഗത്തിന്റെ ധാരണ ചെയ്യുന്നുവോ, ആത്മാവ് സമ്പൂര്ണ്ണമായി തീരുന്നുവോ അപ്പോള് ഈ വൈക്കോല് കൂനക്ക് തീപിടിക്കും. മനുഷ്യര്ക്ക് തന്നെ അറിയാമല്ലോ ഇത് പരിധിയില്ലാത്ത കര്മ്മക്ഷേത്രമാണ്, എല്ലാവരും ഇവിടെ വന്ന് കളിക്കുകയാണ്. ഉണ്ടായതും, ഉണ്ടാക്കപ്പെട്ടതും, ഉണ്ടായിക്കൊണ്ടിരിക്കുന്നതും….. ബാബ പറയുന്നു കുട്ടികള് നടക്കാന് പാടില്ലായിരുന്നു എന്ന് ചിന്തിക്കുന്നു. സംഭവിച്ചു എങ്കില് അത് ഡ്രാമയില് ഉണ്ടായിരുന്നു പിന്നീടതിനെക്കുറിച്ച് എന്ത് ചിന്തിക്കാനാണ്. നമ്മള് നാടകം കാണുകയാണ്. നാടകത്തിലും എപ്പോള് ഏതെങ്കിലും ഭയാനക ദൃശ്യമുണ്ടെങ്കില് മനുഷ്യര് കണ്ട് കരയാറുണ്ട്. അതാണെങ്കില് അസത്യ നാടകമാണ്. ഇത് സത്യമായ നാടകമാണ്, ഇതില് കരയേണ്ട എന്താവശ്യമാണുള്ളത്. കഴിഞ്ഞത് കഴിഞ്ഞു. ഒരിക്കലും ചിന്തിക്കുക പോലും ചെയ്യരുത്. നിങ്ങള് മുന്നേറി ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കൂ എല്ലാവര്ക്കും വഴി പറഞ്ഞുകൊടുത്തുകൊണ്ടിരിക്കൂ. ബാബ നിര്ദ്ദേശം നല്കിക്കൊണ്ടിരിക്കുകയാണ്. ത്രിമൂര്ത്തിയുടെ ചിത്രം നിങ്ങളുടെ പക്കല് ധാരാളമുണ്ട്. വ്യക്തമായി എഴുതിയിട്ടുണ്ട് അത് ശിവബാബ, ഇത് സമ്പത്ത്. നിങ്ങള് കുട്ടികള്ക്ക് ഈ ചിത്രം കാണുന്നതിലൂടെ വളരെ സന്തോഷമുണ്ടായിരിക്കണം. ബാബയില് നിന്ന് നമുക്ക് വിഷ്ണുപുരിയുടെ സമ്പത്ത് ലഭിക്കുന്നു. പഴയ ലോകം ഇല്ലാതാകണം. ഈ ഒരു ചിത്രം തന്റെ മുന്നില് വെയ്ക്കൂ, ഇതില് ചിലവൊന്നും തന്നെയില്ല. വൃക്ഷവും വളരെ നല്ലതാണ്. ദിവസവും അതിരാവിലെ എഴുന്നേറ്റ് വിചാര സാഗര മഥനം ചെയ്യൂ. സ്വയം തന്റെ ടീച്ചറായി പഠിക്കൂ. ബുദ്ധി എല്ലാവര്ക്കുമുണ്ടല്ലോ. ചിത്രം തന്റെ വീട്ടില് വെയ്ക്കൂ. ഓരോ ചിത്രത്തിലും ഓന്നാംതരം ജ്ഞാനമുണ്ട്. വിനാശമുണ്ടാകുമെന്ന് പറയുന്നു എങ്കില് നിങ്ങളുടെ ബുദ്ധിയുടെ പ്രീതി ഒരു ബാബയോടൊപ്പമല്ലേ. പറയുന്നുമുണ്ട്, സദ്ഗുരുവിനെ ലഭിച്ചു, ദല്ലാളായി… അപ്പോള് നിങ്ങള്ക്ക് എത്ര നല്ല-നല്ല കാര്യങ്ങളാണ് മനസ്സിലാക്കാനും മനസ്സിലാക്കി കൊടുക്കാനും ലഭിക്കുന്നത്. എങ്കിലും മായയുടെ ഷോ ധാരാളമുണ്ട്. 100 വര്ഷം മുന്പ് ഈ ഗ്യാസോ വൈദ്യുതിയോ ഒന്നും തന്നെ ഇല്ലായിരുന്നു. മുന്പ് വൈസ്രോയിയെല്ലാം 4 കുതിരകളുടെയും, 8 കുതിരകളുടെയും വണ്ടികളിലാണ് വന്നിരുന്നത്. മുന്പ് ധനവാന്മാരായിരുന്നു വണ്ടിയില് കയറിയിരുന്നത്. ഇപ്പോഴാണെങ്കില് വിമാനം തുടങ്ങിയയെല്ലാം വന്നിരിക്കുന്നു. മുന്പ് ഇതൊന്നും തന്നെ ഇല്ലായിരുന്നു. 100 വര്ഷത്തിനുള്ളില് എന്തെല്ലാം സംഭവിച്ചിരിക്കുന്നു. മനുഷ്യര് ഇതാണ് സ്വര്ഗ്ഗമെന്ന് കരുതുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം സ്വര്ഗ്ഗം സ്വര്ഗ്ഗം തന്നെയാണ്. ഇതെല്ലാം തന്നെ നയാപൈസയുടെ സാധനങ്ങളാണ്, ഇതിനെ കൃത്രിമമായ ഷോയെന്ന് പറയുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ഒരേഒരു ചിന്തയായിരിക്കണം എനിക്ക് ബാബയെ ഓര്മ്മിക്കണം, ഇതില് തന്നെയാണ് മായയും വിഘ്നമുണ്ടാക്കുന്നത്. ബാബ (ബ്രഹ്മാബാബ) തന്റെ അനുഭവവും പറയുന്നു. ഭക്ഷണം കഴിക്കുകയാണ്, വളരെയധികം പരിശ്രമിക്കുന്നു – ഓര്മ്മയിലിരുന്ന് തന്നെ കഴിക്കും, എന്നിട്ടും മറന്ന് പോകുന്നു. അപ്പോള് മനസ്സിലാക്കുന്നു, എങ്കില് കുട്ടികള്ക്ക് ഇതിലും പരിശ്രമം വരുന്നുണ്ടായിരിക്കും. ശരി കുട്ടികളെ നിങ്ങള് പരിശ്രമിച്ച് നോക്കൂ. ബാബയുടെ ഓര്മ്മയിലിരുന്ന് കാണിക്കൂ. നോക്കൂ മുഴുവന് സമയവും ഓര്മ്മ നിലനിര്ത്താന് സാധിക്കുന്നുണ്ടോ. അനുഭവം കേള്പ്പിക്കണം. ബാബാ മുഴുവന് സമയവും ഓര്മ്മിക്കാന് സാധിക്കുന്നില്ല പല പ്രകാരത്തിലുള്ള കാര്യങ്ങള് ഓര്മ്മ വരുന്നു. ബാബ സ്വയം തന്റെ അനുഭവം കേള്പ്പിക്കുന്നു. ബാബ ആരിലാണോ പ്രവേശിച്ചത് അദ്ദേഹവും പുരുഷാര്ത്ഥിയാണ്, ഇദ്ദേഹത്തിനാണെങ്കില് വലിയ പ്രശ്നങ്ങളാണ്. വലിയ ആളെന്ന് പറയുക, അര്ത്ഥം വലിയ ദുഃഖം നേടുക. എത്ര വാര്ത്തകളാണ് വരുന്നത്. വികാരങ്ങള് കാരണം എത്രയാണ് അടിക്കുന്നത്. വീട്ടില് നിന്ന് ഇറക്കി വിടുന്നു. പെണ്കുട്ടികള് പറയുന്നു ഞാന് ഈശ്വരനെ അഭയം പ്രാപിച്ചിരിക്കുന്നു. എത്ര വിഘ്നങ്ങളാണ് ഉണ്ടാകുന്നത്. ആര്ക്കും ശാന്തിയില്ല. നിങ്ങള് കുട്ടികളുടെ സത്ക്കാരമാണ്. ഇപ്പോള് പുരുഷാര്ത്ഥം ചെയ്ത് ശ്രീമത്തിലൂടെ നടന്ന് ശാന്തമായി കഴിയുന്നു. ഈ ബാബ (ബ്രഹ്മാബാബ) ഇവിടെയും ഇങ്ങനെയുള്ള വീടുകള് കണ്ടിട്ടുണ്ട് അവിടെ പരസ്പരം വളരെ ഐക്യത്തോടെയാണ് കഴിയുന്നത്. എല്ലാവരും മുതിര്ന്നവരുടെ ആജ്ഞയനുസരിച്ച് നടക്കുന്നു. പറയുന്നു ഞങ്ങളുടെത് സ്വര്ഗ്ഗം പോലെയാണ്.

ഇപ്പോള് ബാബ നിങ്ങളെ ഇങ്ങനെയുള്ള സ്വര്ഗ്ഗത്തിലേക്ക് കൊണ്ട് പോകുന്നു. അവിടെ എല്ലാ പ്രകാരത്തിലുള്ള സുഖവുമുണ്ട്. ദേവതകളുടെ ഭക്ഷണം 36 തരത്തിലുള്ള വിഭവങ്ങളാണെന്ന് പാടിയിട്ടുണ്ട്. ഇപ്പോള് നിങ്ങള് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് ബാബയില് നിന്ന് നേടുന്നു. അവിടെ എത്ര സ്വാദിഷ്ടമായ വിഭവങ്ങളായിരിക്കും കഴിച്ചുകൊണ്ടിരിക്കുന്നത് പവിത്രവുമായിരിക്കും. ഇപ്പോള് നിങ്ങള് ആ ലോകത്തിന്റെ അധികാരിയാകുന്നു. രാജാ-റാണിയിലും, പ്രജയിലും വ്യത്യാസമുണ്ടായിരിക്കില്ലേ. മുന്പെല്ലാം രാജക്കന്മാര് വളരെ ആര്ഭാടത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്. ഇത് പതിതവും രാവണന്റെ രാജ്യവുമാണ്, എങ്കില് ചിന്തിച്ച് നോക്കൂ സത്യയുഗത്തില് എന്തായിരിക്കും. മുന്നില് ലക്ഷ്മീ- നാരായണന്റെ ചിത്രം വെക്കണം. കൃഷ്ണനെക്കുറിച്ച് അസത്യമായ കാര്യങ്ങള് എഴുതി വെച്ച് പേര് മോശമാക്കി. കള്ളമെന്ന് പറഞ്ഞാല് പച്ചകള്ളം. സത്യത്തിന്റെ തരി പോലുമില്ല. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് നമ്മള് സ്വര്ഗ്ഗത്തിന്റെ അധികാരികളായിരുന്നു പിന്നീട് 84 ജന്മങ്ങളെടുത്ത് തീര്ത്തും ശൂദ്ര ബുദ്ധിയായി. എന്തവസ്ഥയായി. ഇപ്പോള് വീണ്ടും പുരുഷാര്ത്ഥം ചെയ്ത് എന്തായാണ് മാറുന്നത്! ബാബ ചോദിക്കാറുമില്ലേ നിങ്ങള് എന്തായി മാറും? അപ്പോള് എല്ലാവരും സൂര്യവംശീയാകുമെന്ന് പറഞ്ഞ് കൈ ഉയര്ത്തുന്നു. ഞങ്ങള് മാതാ-പിതാവിനെ പൂര്ണ്ണമായും പിന്തുടരും. കുറഞ്ഞ പുരുഷാര്ത്ഥം ഒരിക്കലും ചെയ്യില്ല. മുഴുവന് പരിശ്രമവും ഓര്മ്മയിലും തനിക്ക് സമാനമാക്കുന്നതിലുമാണ് അതുകൊണ്ട് ബാബ പറയുന്നു എത്ര സാധിക്കുമോ സേവനം ചെയ്യാന് പഠിക്കൂ. വളരെ എളുപ്പമാണ്. ഇത് ശിവബാബയാണ്, ഇതാണ് വിഷ്ണുപുരി, ലക്ഷ്മീ-നാരായണന്റെ രാജ്യമാകും. ബ്രഹ്മാബാബ വളരെ അനുഭവിയാണ്. ഏണിപ്പടിയിലും നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കാന് സാധിക്കും.

നിങ്ങള് കുട്ടികള്ക്ക് ഈ വൃക്ഷവും, ചക്രവുമെല്ലാം കാണുന്നതിലൂടെ തന്നെ മുഴുവന് ജ്ഞാനവും ബുദ്ധിയിലേക്ക് വരണം. ഈ കാണുന്ന ലക്ഷ്മീ-നാരായണന്റെ രാജധാനി എവിടെ പോയി! ആരാണ് യുദ്ധം ചെയ്തത്! ആരാണ് തോല്പ്പിച്ചത്. ഇപ്പോള് ആ രാജ്യം തന്നെയില്ല. ഈ ഈശ്വരീയ കാര്യങ്ങളെയൊന്നും തന്നെ അറിയുന്നില്ല. നിങ്ങള് കുട്ടികള്ക്ക് ഇതും സാക്ഷാത്ക്കാരമുണ്ടായിട്ടുണ്ട്. എങ്ങനെയാണ് ഗുഹകളില് നിന്നും ഖനികളില് നിന്നെല്ലാം പോയി സ്വര്ണ്ണവും, വജ്രങ്ങളുമെല്ലാം കൊണ്ട് വരുന്നത്. ഈ സയന്സ് നിങ്ങളുടെ സുഖത്തിനുള്ളതായിരിക്കും. ഇവിടെ ദുഃഖത്തിന് വേണ്ടിയുള്ളതാണ്, അവിടെ വിമാനവും പൂര്ണ്ണമായും സുരക്ഷയുള്ളതായിരിക്കും. കുട്ടികള് തുടക്കത്തില് ഇതെല്ലാം തന്നെ സാക്ഷാത്ക്കാരം ചെയ്തിട്ടുണ്ട്. അന്തിമത്തിലും നിങ്ങള് വളരെയധികം സാക്ഷാത്ക്കാരം ചെയ്യും. ഇതും നിങ്ങള് സാക്ഷാത്ക്കാരം ചെയ്തിട്ടുണ്ട്. കള്ളന് മോഷ്ടിക്കാനായി വരുന്നു, അപ്പോള് നിങ്ങളുടെ ശക്തി രൂപം കണ്ട് ഓടി രക്ഷപ്പെടുന്നു. ഈ എല്ലാ കാര്യങ്ങളും അന്തിമത്തിലേതാണ്. കള്ളന് മോഷ്ടിക്കാന് വരിക തന്നെ ചെയ്യും, നിങ്ങള് ബാബയുടെ ഓര്മ്മയില് ഉറച്ചിരിക്കുകയാണെങ്കില് ഓടിപ്പോകും.

ഇപ്പോള് ബാബ പറയുന്നു, കുട്ടികളെ നന്നായി പുരുഷാര്ത്ഥം ചെയ്യൂ. മുഖ്യമായ കാര്യം പവിത്രതയുടേതാണ്. ഒരു ജന്മം പവിത്രമാകണം. മരണമാണെങ്കില് മുന്നില് നില്ക്കുകയാണ്. വളരെ കടുത്ത പ്രകൃതി ദുരന്തങ്ങള് വരും, അതില് എല്ലാം അവസാനിക്കും. ശിവബാബ ഇദ്ദേഹത്തിലൂടെ മനസ്സിലാക്കി തരുന്നു, ഇദ്ദേഹത്തിന്റെ ആത്മാവും കേള്ക്കുന്നു. ഈ ബാബ (ബ്രഹ്മാബാബ) എല്ലാം പറഞ്ഞ് തരുന്നു. ശിവബാബയ്ക്ക് അനുഭവങ്ങളൊന്നും തന്നെയില്ല. കുട്ടികള്ക്കാണ് അനുഭവമുണ്ടാകുന്നത്. മായയുടെ കൊടുങ്കാറ്റ് എങ്ങനെയാണ് വരുന്നത്. ആദ്യത്തെ നമ്പറില് ഇദ്ദേഹമാണ്, അതുകൊണ്ട് ഇദ്ദേഹത്തിന് എല്ലാ അനുഭവവും ഉണ്ടാകും. അതുകൊണ്ട് ഇതില് പേടിക്കരുത്, ഇളകാത്തവരാകണം. ബാബയുടെ ഓര്മ്മയിലിരിക്കുന്നതിലൂടെ മാത്രമാണ് ശക്തി ലഭിക്കുന്നത്. പലകുട്ടികളും ചാര്ട്ടെഴുതി പിന്നീട് മുന്നോട്ട് പോകവെ നിര്ത്തുന്നു. ബാബ മനസ്സിലാക്കുന്നു ക്ഷീണിച്ച് പോയിരിക്കുന്നു. പാരലൗകീക പിതാവ്, ആരിലൂടെയാണോ ഇത്രയും വലിയ സമ്പത്ത് ലഭിക്കുന്നത് അങ്ങനെയുള്ള അച്ഛന് ഒരിക്കലും കത്ത് പോലും എഴുതുന്നില്ല. ഓര്മ്മിക്കുന്നതേയില്ല! ഇങ്ങനെയുള്ള ബാബയെ എത്രത്തോളം ഓര്മ്മിക്കണം. ശിവബാബാ ഞങ്ങള് അങ്ങയെ വളരെയധികം ഓര്മ്മിക്കുന്നു. ബാബാ അങ്ങയുടെ ഓര്മ്മയില്ലാതെ ഞങ്ങള്ക്കെങ്ങനെ ജീവിക്കാന് സാധിക്കും! ഏതു ബാബയില് നിന്നാണോ വിശ്വത്തിന്റെ ചക്രവര്ത്തീ പദവി ലഭിക്കുന്നത്, അങ്ങനെയുള്ള ബാബയെ എങ്ങനെ മറക്കും. ഒരു കാര്ഡെഴുതിയാല് അതും ഓര്മ്മിക്കലല്ലേ. ലൗകിക അച്ഛനും മക്കള്ക്ക് കത്തെഴുതാറുണ്ട് – കണ്മണീ…..ഭാര്യ, ഭര്ത്താവിന് എങ്ങനെയാണ് കത്തെഴുതുന്നത്! ഇവിടെയാണെങ്കില് രണ്ട് സംബന്ധങ്ങളുമുണ്ട്. ഇതും ഓര്മ്മിക്കുന്നതിനുള്ള യുക്തിയാണ്. എത്ര മധുരമായ ബാബയാണ്! നമ്മളോട് എന്താണ് ചോദിക്കുന്നത്? ഒന്നും തന്നെയില്ല. ബാബ ദാതാവാണ്, നല്കുന്നവനല്ലേ. ഇത് എടുക്കുന്ന ആളല്ല. പറയുകയാണ് മധുരമായ കുട്ടികളേ ഞാന് വന്നിരിക്കുന്നു, ഭാരതത്തെ സുഗന്ധമുള്ള പൂന്തോട്ടമാക്കി മടങ്ങി പോകുന്നു. ശരി –

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) സൂര്യവംശിയാകുന്നതിന് വേണ്ടി മാതാ-പിതാവിനെ പൂര്ണ്ണമായും ഫോളോ ചെയ്യണം. ഓര്മ്മയില് കഴിയുന്നതിന്റെയും തനിക്ക് സമാനമാക്കുന്നതിന്റെയും പരിശ്രമം ചെയ്യണം.

2) പുരുഷാര്ത്ഥം ചെയ്ത് ശ്രീമതത്തിലൂടെ നടന്ന് ശാന്തമായി കഴിയണം. മുതിര്ന്നവരുടെ ആജ്ഞ മാനിക്കണം.

വരദാനം:-

നിമിത്തമെന്ന് അവരെയാണ് പറയുക- ആരാണോ തന്റെ ഓരോ കര്മ്മവും ഓരോ സങ്കല്പവും ബാബക്കുമുമ്പാകെ അര്പ്പണം ചെയ്യുന്നവര്. നിമിത്തമാവുക അര്ത്ഥം അര്പ്പണമാവുക, ആരാണോ കുനിയുന്നവര് അവരാണ് വിനയചിത്തര്. എത്രത്തോളം സംസ്കാരങ്ങളില്, സങ്കല്പങ്ങളില് കുനിയുന്നുവോ അത്രയും ലോകം താങ്കളുടെ മുമ്പാകെ കുനിയും. കുമ്പിടുക അര്ത്ഥം കുമ്പിടീക്കുക. മറ്റുള്ളവരും നമ്മുടെ മുമ്പാകെ അല്പമെങ്കിലും കുമ്പിടണം എന്ന സങ്കല്പം പോലും വരരുത്. ആരാണോ സത്യമായ സേവാധാരികള് അവര് സദാ കുനിയുന്നു. ഒരിക്കലും തങ്ങളുടെ മേന്മ കാണിക്കില്ല.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top