03 October 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

October 2, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

വാചാ കര്മ്മണാ - രണ്ട് ശക്തികളും ശേഖരിക്കുന്നതിനുള്ള ഈശ്വരീയ പദ്ധതി

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഇന്ന് ആത്മീയ പ്രകാശം തന്റെ ആത്മീയ ശലഭങ്ങളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. നാല് ഭാഗത്തുമുള്ള ശലഭം പ്രകാശത്തിന് മേല് അര്പ്പണമായിരിക്കുകയാണ്. അര്പ്പണമാകുന്ന ശലഭങ്ങള് നിരവധിയുണ്ട് എന്നാല് അര്പ്പണമായതിന് ശേഷം പ്രകാശത്തിന്റെ സ്നേഹത്തില് പ്രകാശത്തിന് സമാനമാകുന്നതില്, അര്പ്പണമാകുന്നതില് നമ്പര്വാറാണ്. വാസ്തവത്തില് ഹൃദയത്തിന്റെ സ്നേഹം കാരണമാണ് അര്പ്പണമാകുന്നത്. ഹൃദയത്തിന്റെ സ്നേഹം, സ്നേഹം- ഇതിലും വ്യത്യാസം ഉണ്ട്. സര്വ്വര്ക്കും സ്നേഹമുണ്ട്, സ്നേഹം കാരണമാണ് അര്പ്പണമായത്. ഹൃദയം കൊണ്ട് സ്നേഹമുള്ളവര് ബാബയുടെ ഹൃദയത്തിന്റെ കാര്യങ്ങള് അഥവാ ഹൃദയത്തിലെ ആഗ്രഹങ്ങളെ അറിയുന്നുമുണ്ട്, പൂര്ത്തീകരിക്കുന്നുമുണ്ട്. ഹൃദയത്തിന്റെ സ്നേഹി കുട്ടികള് ഹൃദയത്തിന്റെ ആഗ്രഹങ്ങളെ പൂര്ത്തീകരിക്കുന്നവരാണ്. ഹൃദയത്തിന്റെ സ്നേഹി അര്ത്ഥം ബാബയുടെ ഹൃദയം എന്ത് പറഞ്ഞുവൊ കുട്ടികളുടെ ഹൃദയം അതിനെ ഉള്ക്കൊണ്ടു. ഹൃദയത്തില് ഉള്ക്കൊണ്ടത് സ്വതവേ കര്മ്മത്തില് ഉണ്ടാകും. സ്നേഹി ആത്മാക്കള് കുറച്ച് ഹൃദയത്തില് ഉള്ക്കൊള്ളും, കുറച്ച് ബുദ്ധിയില് ഉള്ക്കൊള്ളും. ഹൃദയത്തില് ഉള്ക്കൊള്ളുന്നവര് കര്മ്മത്തില് കൊണ്ടു വരുന്നു, ബുദ്ധിയില് ഉള്ക്കൊള്ളുന്നവര് ചിന്തിക്കും- ചെയ്യാന് പറ്റുമോ ഇല്ലയോ, ചെയ്യുക തന്നെ വേണം, സമയത്ത് ശരിയാകും. ഇങ്ങനെയുള്ള ചിന്തയുള്ളത് കാരണം ചിന്ത വരെ മാത്രം ഉണ്ടായിരിക്കും, കര്മ്മത്തില് ഉണ്ടാകില്ല.

ഇന്ന് ബാപ്ദാദ കണ്ടു കൊണ്ടിരിക്കുകയായിരുന്നു- സര്വ്വരും അര്പ്പണമാകുന്നവരാണ്. അര്പ്പണമാകുന്നില്ലായെങ്കില് ബ്രാഹ്മണര് എന്ന് പറയപ്പെടില്ല. എന്നാല് ബാബയോട് സ്നേഹമുണ്ടെങ്കില് ബാബ പറയുന്നത് പോലെ ചെയ്യുന്നതിന് അര്പ്പണമാകേണ്ടിയിരിക്കുന്നു അര്ത്ഥം എന്റെ എന്ന ബോധം, എന്റെ എന്നതില് അഭിമാനമുണ്ടെങ്കിലും, ദൗര്ബല്യമുണ്ടെങ്കിലും- രണ്ടിന്റെയും ത്യാഗം ചെയ്യേണ്ടി വരുന്നു, ഇതിനെയാണ് പറയുന്നത് അര്പ്പണം എന്ന്. അര്പ്പണമാകുന്നവര് വളരെയധികമുണ്ട് എന്നാല് അര്പ്പണമാകുന്നതിനും ധൈര്യമുള്ളവര് നമ്പര്വാറാണ്.

ഇന്ന് ബാപ്ദാദ കേവലം ഒരു മാസത്തെ റിസള്ട്ട് കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഈ സീസണില് വിശേഷിച്ച് ബാപ്ദാദ ബാബയ്ക്ക് സമാനമാകുന്നതിനായി വ്യത്യസ്ഥ രൂപത്തില് എത്രയോ പ്രാവശ്യം സൂചന നല്കിയിട്ടുണ്ട്. ബാപ്ദാദായുടെ ഹൃദയത്തിന്റെ ശ്രേഷ്ഠമായ ആഗ്രഹവും ഇത് തന്നെയാണ്. ഇത്രയും ഖജനാവ് ലഭിച്ചു, വരദാനം ലഭിച്ചു! വരദാനത്തിന് വേണ്ടി ഓടിയോടി വന്നിരിക്കുന്നു. ബാബയ്ക്കും സന്തോഷമുണ്ട്- കുട്ടികള് സ്നേഹത്തോടെ മിലനം ചെയ്യന് വന്നിരിക്കുന്നു, വരദാനം നേടി സന്തോഷിക്കുന്നു. എന്നാല് ബാബയുടെ ഹൃദയത്തിലെ ആഗ്രഹം പൂര്ത്തീകരിക്കുന്നവര് ആരാണ്? ബാബ കേള്പ്പിച്ചതിനെ കര്മ്മത്തില് എത്രത്തോളം കൊണ്ടു വന്നു? മനസാ- വാചാ- കര്മ്മണാ- മൂന്നിന്റെയും റിസള്ട്ട് എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കുന്നു? മനസാ ശക്തിശാലിയും, സംബന്ധ സമ്പര്ക്കത്തിലും എത്രത്തോളം ആയിത്തീര്ന്നു? കേവലം സ്വയം ഇരുന്ന് മനനം ചെയ്തു- ഇത് സ്വഉന്നിക്ക് വളരെ നല്ലതാണ്, ചെയ്യുക തന്നെ വേണം. എന്നാല് ഏതെല്ലാം ശ്രേഷ്ഠ ആത്മാക്കളുടെ മനസ്സ് അര്ത്ഥം സങ്കല്പം ശക്തിശാലിയാണ്, ശുഭ ഭാവന, ശുഭ കാമനയുള്ളവരാണ്? മനസ്സാ ശക്തിയുടെ ദര്പ്പണമെന്ത്? ദര്പ്പണമാണ് വാക്കും കര്മ്മവും. അജ്ഞാനി ആത്മാക്കളാകട്ടെ. ജ്ഞാനി ആത്മാക്കളാകട്ടെ- രണ്ടു പേരുടെയും സംബന്ധ സമ്പര്ക്കത്തില് വാക്കും കര്മ്മവും ദര്പ്പണമാണ്. വാക്കും കര്മ്മവും ശുഭ ഭാവന, ശുഭ കാമനയുള്ളതല്ലായെങ്കില് മനസ്സാ ശക്തിയുടെ പ്രത്യക്ഷ സ്വരൂപത്തെ എങ്ങനെ മനസ്സിലാക്കാന് സാധിക്കും? മനസ്സ് ശക്തിശാലിയും ശുഭവുമാണെങ്കില് അവരുടെ വാക്ക്, കര്മ്മം സ്വതവേ ശക്തിശാലിയും ശുദ്ധവുമായിരിക്കും, ശുഭ ഭാവനയുള്ളതായിരിക്കും. മനസ്സാ ശക്തിശാലി അര്ത്ഥം ഓര്മ്മയുടെ ശക്തിയും ശ്രേഷ്ഠമായിരിക്കും, ശക്തിശാലിയായിരിക്കും, സഹയോഗിയുമാകും. കേവലം സഹജയോഗി മാത്രമല്ല എന്നാല് സഹജ കര്മ്മയോഗിയുമായിരിക്കും.

ബാപ്ദാദ കണ്ടു- ഓര്മ്മയെ ശക്തിശാലിയാക്കുന്നതില് ഭൂരിപക്ഷം കുട്ടികള്ക്കും ശ്രദ്ധയുണ്ട്, ഓര്മ്മയെ സഹജവും നിരന്തരവുമാക്കുന്നതിന് ഉണര്വ്വും ഉത്സാഹവുമുണ്ട്. മുന്നോട്ടുയര്ന്നു കൊണ്ടിരിക്കുന്നു, ഉയര്ന്നു കൊണ്ടിരിക്കും കാരണം ബാബയോട് നല്ല സ്നേഹമുണ്ട്. അതിനാല് ഓര്മ്മയുടെ ശ്രദ്ധ നല്ലതാണ്, ഓര്മ്മയുടെ ആധാരം തന്നെ സ്നേഹമാണ്. ബാബയുമായി ആത്മീയ സംഭാഷണം ചെയ്യുന്നതിലും സര്വ്വരും നല്ലവരാണ്. ഇടയ്ക്കിടയ്ക്ക് കണ്ണ് കാണിക്കുന്നുണ്ട്, അതും പരസ്പരം ചെറിയ രീതിയില് പിണങ്ങുമ്പോള്. പിന്നെ ബാബയോട് പരാതി പറയുന്നു- ബാബയെന്ത് കൊണ്ട് ശരിയാക്കുന്നില്ല? എന്നാലും അത് സ്നേഹം കൊണ്ടുള്ള കണ്ണുരുട്ടലാണ്. എന്നാല് സംഘടനയില് വരുമ്പോള്, കര്മ്മത്തില് വരുമ്പോള്, കാര്യത്തില് വരുമ്പോള്, പരിവാരത്തില് വരുമ്പോള് സംഘടനയില് വാക്കുകള് അര്ത്ഥം വാചാ ശക്തി കൂടുതല് വ്യര്ത്ഥമാകുന്നതായി കാണപ്പെടുന്നു.

വാണിയുടെ ശക്തി വ്യര്ത്ഥമാകുന്നത് കാരണം ബാബയെ പ്രത്യക്ഷമാക്കുന്നതിനുള്ള മൂര്ച്ഛ അഥവാ ശക്തിയുടെ അനുഭവം ഏതൊന്നാണൊ ചെയ്യേണ്ടത്, അത് കുറയുന്നു. കാര്യങ്ങള് നല്ലതായി അനുഭവപ്പെടുന്നു എന്നത് രണ്ടാമത്തെ കാര്യം. ബാബ പറയുന്ന കാര്യങ്ങള് ആവര്ത്തിക്കുന്നു അതിനാല് അത് തീര്ച്ചയായും ഇഷ്ടപ്പെടുന്നു. എന്നാല് വാചാ ശക്തി വ്യര്ത്ഥമാകുന്നത് കാരണം ശക്തി ശേഖരിക്കപ്പെടുന്നില്ല, അതിനാല് ബാബയെ പ്രത്യക്ഷമാക്കുന്നതിന്റെ ശബ്ദം പ്രത്യക്ഷമാകുന്നതില് ഇപ്പോഴും താമസം അനുഭവപ്പെടുന്നു. സാധാരണമായ വാക്കുകളാണ് കൂടുതല്. അലൗകീക വാക്കുകളായിരിക്കണം, ഫരിസ്ഥകളുടെ വാക്കുകളായിരിക്കണം. ഇപ്പോള് ഈ വര്ഷം ഇതില് അടിവരയിടണം. ബ്രഹ്മാബാബയില് കണ്ടിരുന്നു – ഫരിസ്ഥകളുടെ വാക്കുകള് പോലെയായിരുന്നു, വാക്കുകള് കുറവ് പക്ഷെ മധുരമുള്ളതുമായിരുന്നു. ഫലം ലഭിക്കുന്ന വാക്കുകളാണ് യഥാര്ത്ഥമായ വാക്കുകള്, ഫലം ലഭിക്കാത്ത വാക്കുകള് വ്യര്ത്ഥമായ വാക്കുകളാണ്. ജോലിയുടെ ഫലമാകട്ടെ, ജോലിയില് സംസാരിക്കേണ്ടി വരുന്നില്ലേ, അതും കൂടുതല് സംസാരിക്കാതിരിക്കൂ. ഇപ്പോള് ശക്തി ശേഖരിക്കണം. ഏതു പോലെ ഓര്മ്മയിലൂടെ മനസ്സാ ശക്തിയെ ശേഖരിക്കുന്നു, സൈലന്സിലിരിക്കുമ്പോള് സങ്കല്പ ശക്തി ശേഖരിക്കപ്പെടുന്നു. അതേപോലെ വാക്കുകളുടെ ശക്തിയും ശേഖരിക്കൂ.

തമാശയുടെ കാര്യം കേള്പ്പിക്കാം- ബാപ്ദാദായുടെ വതനത്തില് സര്വ്വരുടെ ശേഖരണത്തിന്റെ ഭണ്ഡാരമുണ്ട്. നിങ്ങളുടെ സേവാകേന്ദ്രത്തിലും ഭണ്ഡാരകളുണ്ടല്ലോ. ബാബയുടെ വതനത്തില് കുട്ടികളുടെ ഭണ്ഡാരമുണ്ട്. ഓരോരുത്തരും മുഴുവന് ദിനത്തില് മനസ്സാ, വാചാ, കര്മ്മണാ- മൂന്ന് ശക്തികളെ ശേഖരിച്ച് സമ്പാദിക്കുന്നു. അതാണ് ഭണ്ഡാരം. മനസ്സാ ശക്തി എത്രത്തോളം ശേഖരിച്ചു, വാചാ ശക്തി, കര്മ്മണാ ശക്തി എത്രത്തോളം ശേഖരിച്ചു- ഇതിന്റെ മുഴുവന് കണക്കുമുണ്ട്. നിങ്ങളും ചിലവിന്റെയും വരവിന്റെയും കണക്ക് അയക്കാറുണ്ടല്ലോ. അതിനാല് ബാപ്ദാദായും ഈ ശേഖരണത്തിന്റെ ഭണ്ഡാരം കണ്ടു. അപ്പോള് എന്ത് കണ്ട് കാണും? ശേഖരണത്തിന്റെ കണക്ക് എത്രയുണ്ടാകും? ഓരോരുത്തരുടെയും റിസള്ട്ട് വ്യത്യസ്ഥമാണ്. വളരെ ഭണ്ഡാരകള് നിറഞ്ഞിരിക്കുകയായിരുന്നു എന്നാല് ചില്ലറ കൂടുതലായിരുന്നു. കൊച്ചു കുട്ടികള് ഭണ്ഡാരത്തില് ചിലറകള് കൂടുതല് ശേഖരിക്കുന്നു അപ്പോള് ഭണ്ഡാരം എത്ര ഭാരമുള്ളതായി മാറുന്നു. അതിനാല് വാചായുടെ റിസള്ട്ടില് വിശേഷിച്ച് ഇത് കൂടുതല് കണ്ടു. ഓര്മ്മയില് കൂടുതല് ശ്രദ്ധ നല്കുന്നുണ്ട്, അതേപോലെ വാചായില് അത്രയും ശ്രദ്ധ നല്കുന്നില്ല. അതിനാല് ഈ വര്ഷം വാചാ, കര്മ്മണാ- ഈ രണ്ട് ശക്തികളെ ശേഖരിക്കുന്നതിന്റെ പദ്ധതിയുണ്ടാക്കൂ. ഗവണ്മെന്റും വ്യത്യസ്ഥമായ വിധിയിലൂടെ ശേഖരണത്തിന്റെ പദ്ധതിയുണ്ടാക്കുന്നില്ലേ, അതേപോലെ ഇതില് മുഖ്യമായത് മനസ്സാ ആണ്- ഇത് എല്ലാവര്ക്കും അറിയാം. എന്നാല് മനസ്സായോടൊപ്പം വിശേഷിച്ച് വാചായും കര്മ്മണായും- ഇത് സംബന്ധ സമ്പര്ക്കത്തിലും സ്പഷ്ടമായി കാണപ്പെടുന്നു. മനസ്സാ പിന്നെയും ഗുപ്തമാണ് എന്നാല് വാചാ പ്രത്യക്ഷത്തില് കാണപ്പെടുന്നതാണ്. വാചാ ശേഖരിക്കുന്നതിനുള്ള സാധനമാണ്- കുറച്ച് സംസാരിക്കൂ, മധുരമായി സംസാരിക്കൂ, സ്വമാനത്തിലൂടെ സംസാരിക്കൂ. ബ്രഹ്മാ ബാബ കുട്ടികളെ അഥവാ മുതിര്ന്നവരെ സ്വമാനത്തിന്റെ വാക്കുകളിലൂടെ സ്വന്തമാക്കി. ഈ വിധിയിലൂടെ എത്രത്തോളം മുന്നോട്ടുയരുന്നുവൊ അത്രത്തോളം വിജയമാല പെട്ടെന്ന് തയ്യാറാകും. അതിനാല് ഈ വര്ഷം എന്ത് ചെയ്യണം? സേവനത്തിനോടൊപ്പം വിശേഷിച്ച് ഈ ശക്തികള് ശേഖരിച്ച് സേവനം ചെയ്യണം.

സേവനത്തിന്റെ പ്ലാനുകള് സര്വ്വരും വളരെ നന്നായി ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോള് വരെ പ്ലാനിനനുസരിച്ച് ചെയ്ത് കൊണ്ടിരിക്കുന്ന സേവനം, നാല് ഭാഗത്തും, ഭാരതത്തിലാകട്ടെ, വിദേശത്താകട്ടെ, നന്നായി ചെയ്തു കൊണ്ടിരിക്കുന്നു, ചെയ്യുന്നവരുമുണ്ട്. ഏതുപോലെ സേവനത്തില് ഏറ്റവും നല്ല ഫലം കണ്ടെത്തുന്നതിന് ശുഭ ഭാവനയിലൂടെ മുന്നോട്ടുയര്ന്നു കൊണ്ടിരിക്കുന്നുവോ, അതേപോലെ സേവനത്തില് സംഘടിത രൂപത്തില് സദാ സന്തുഷ്ടമായിരിക്കുന്നതിന്റെയും സന്തുഷ്ടമാക്കുന്നതിന്റെയും വിശേഷ സങ്കല്പം , ഇതും സദാ കൂടെയുണ്ടായിരിക്കണം കാരണം ഒരേ സമയത്ത് മൂന്ന് പ്രകാരത്തിലുള്ള സേവനം ഒപ്പത്തിനൊപ്പം ഉണ്ടാകുന്നു. ഒന്ന്- തന്റെ സന്തുഷ്ടത, ഇതാണ് സ്വയത്തിന്റെ സേവനം. രണ്ടാമത്- സംഘടനയില് സന്തുഷ്ടത, ഇതാണ് പരിവാരത്തിന്റെ സേവനം. മൂന്നാമത്- ഭാഷയിലൂടെ അഥവാ ഏതെങ്കിലും വിധിയിലൂടെ വിശ്വത്തിലെ ആത്മാക്കളുടെ സേവനം. ഒരേ സമയത്ത് തന്നെ മൂന്ന് സേവനവും നടക്കുന്നു. ഏതൊരു പ്രോഗ്രാമും ഉണ്ടാക്കുമ്പോള് അതില് മൂന്ന് സേവനവും അടങ്ങിയിരിക്കുന്നു. വിശ്വ സേവനത്തിന്റെ റിസള്ട്ട് അഥവാ വിധി ശ്രദ്ധയില് വയ്ക്കുന്നതുപോലെ മറ്റ് രണ്ട് സേവനവും സ്വയത്തിന്റെയും സംഘടനയുടെയും- മൂന്നും നിര്വ്വിഘ്നമാകണം എങ്കില് പറയാം സേവനത്തിന്റെ നമ്പര്വണ് സഫലത. മൂന്ന് സഫലതയും ഒപ്പം സംഭവിക്കുക തന്നെയാണ് നമ്പര് നേടുക. ഈ വര്ഷം മൂന്ന് സേവനങ്ങളിലും സഫലത ഒപ്പത്തിനൊപ്പം ഉണ്ടാകണം- ഈ പെരുമ്പറ മുഴങ്ങണം. ഒരു കോണില് മാത്രം പെരുമ്പറ മുഴങ്ങുകയാണെങ്കില് കുംഭകര്ണ്ണന്റെ ചെവിയില് വരെയെത്തില്ല. നാല് ഭാഗത്തും ഈ പെരുമ്പറ മുഴങ്ങുകയാണെങ്കിലേ സര്വ്വ കുംഭകര്ണ്ണന്മാരും ഉണരുകയുള്ളൂ. ഇപ്പോള് ഒരാള് ഉണരുമ്പോള് രണ്ടാമത്തെയാള് ഉറങ്ങുന്നു, രണ്ടാമത്തെയാള് എഴുന്നേല്ക്കുമ്പോള് മൂന്നാമത്തെയാള് ഉറങ്ങുന്നു. കുറച്ച് എഴുന്നേല്പ്പിക്കുമ്പോള് നല്ലത്, നല്ലത് എന്ന് പറഞ്ഞ് വീണ്ടും ഉറങ്ങുന്നു. എന്നാല് ഉണര്ന്ന് വായിലൂടെ അഥവാ മനസ്സ് കൊണ്ട് അഹോ പ്രഭൂ, എന്ന് പറയുക, മുക്തിയുടെ സമ്പത്തെടുത്താലേ സമാപ്തിയുണ്ടാകുകയുള്ളൂ. ഉണര്ന്നാലല്ലേ മുക്തിയുടെ സമ്പത്തെടുക്കാനാകുകയുള്ളൂ. അതിനാല് എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലായോ? പരസ്പരം സഹയോഗിയാകൂ. മറ്റുള്ളവരെ കൊണ്ട് സമ്പാദിപ്പിക്കുകയാണെങ്കില് അതില് സ്വന്തം സമ്പാദ്യവും ഉണ്ടാകുന്നു.

സേവനത്തിന്റെ പ്ലാനുകളില് എത്രത്തോളം സമ്പര്ക്കത്തിലുളളവരെ സമീപത്തേക്ക് കൊണ്ടു വരുന്നുവൊ, അത്രയും സേവനത്തിന്റെ പ്രത്യക്ഷമായ റിസള്ട്ട് കാണപ്പെടുന്നു. സന്ദേശം നല്കുന്ന സേവനം ചെയ്തു വരുന്നുണ്ടല്ലോ, ചെയ്തു കൊണ്ടേയിരിക്കണം എന്നാല് വിശേഷിച്ച് ഈ വര്ഷം കേവലം സന്ദേശം നല്കുക മാത്രമല്ല, സഹയോഗിയുമാകണം അര്ത്ഥം സമ്പര്ക്കത്തിലുളളവരെ സമീപത്ത് കൊണ്ടു വരണം. കേവലം ഫോറം പൂരിപ്പിച്ചു- ഈ രീതിയെല്ലാം നടക്കും എന്നാല് ഈ വര്ഷം മുന്നോട്ടുയരൂ ഫോറം പൂരിപ്പിച്ചാല് മാത്രം പോരാ, അവരെ സംബന്ധത്തിലേക്ക് കൊണ്ടു വരണം. വ്യക്തിക്കനുസരിച്ച് അവരെ സമ്പര്ക്കത്തിലേക്ക് കൊണ്ടു വരുന്നതിനുളള പ്ലാന് ഉണ്ടാക്കൂ. ചെറിയ ചെറിയ പരിപാടികള് സംഘടിപ്പിക്കൂ എന്നാല് ഈ ലക്ഷ്യം വയ്ക്കൂ. കേവലം ഒരു മണിക്കൂറിനോ അഥവാ ഫോറം പൂരിപ്പിക്കുന്നത് വരെയല്ല അവര് സഹയോഗിയാകേണ്ടത,് സഹയൗഗത്തിലൂടെ അവരെ സമീപത്തേക്ക് കൊണ്ടു വരണം. സംബന്ധ-സമ്പര്ക്കത്തില് കൊണ്ടു വരൂ. മുന്നോട്ടു പോകുന്തോറും സേവനത്തിന്റെ രൂപം പരിവര്ത്തനപ്പെടും. നിങ്ങള്ക്ക് സ്വയത്തിന് വേണ്ടി ചെയ്യേണ്ടി വരില്ല. നിങ്ങളുടെ ഭാഗത്ത് നിന്നും സംബന്ധത്തില് വരുന്നവര് സംസാരിക്കും, നിങ്ങള് കേവലം ആശീര്വാദവും ദൃഷ്ടിയും മാത്രം നല്കിയാല് മതിയാകും. ഇന്നത്തെ കാലത്ത് ശങ്കരാചാര്യനെ കസേരയിലിരുത്തുന്നു, അതേപോലെ നിങ്ങളെ പൂജനീയമായ കസേരയിലിരുത്തും, വെള്ളിയുടെ കസേരയിലല്ല.

ഭൂമി തയ്യാറാക്കുന്നവര് നിമിത്തമായി തീരും, നിങ്ങള് കേവലം ദൃഷ്ടിയിലൂടെ വിത്ത് വിതയ്ക്കണം, ആശീര്വാദത്തിന്റെ രണ്ട് വാക്കുകള് സംസാരിക്കണം അപ്പോള് പ്രത്യക്ഷതയുണ്ടാകും. നിങ്ങളില് ബാബ കാണപ്പെടും, ബാബയുടെ ദൃഷ്ടി, ബാബയുടെ സ്നേഹത്തിന്റെ അനുഭവം ലഭിക്കുമ്പോള് തന്നെ പ്രത്യക്ഷതയുടെ മുദ്രാവാക്യം മുഴങ്ങാന് തുടങ്ങും.

ഇപ്പോള് സേവനത്തിന്റെ ഗോള്ഡന് ജൂബിലി പൂര്ത്തിയാക്കി. ഇനിയും കൂടുതല് സേവനം ചെയ്യും, നിങ്ങള് കണ്ട് കണ്ട് ഹര്ഷിതമായി കൊണ്ടിരിക്കും. പോപ്പ് എന്താണ് ചെയ്യുന്നത്? ഇത്രയും വലിയ സഭയില് വന്ന് ദൃഷ്ടി നല്കി ആശീര്വാദത്തിന്റെ വാക്കുകള് മാത്രം ഉച്ഛരിക്കുന്നു. കൂടുതല് സംസാരിക്കുന്നതിന്, പ്രഭാഷണം ചെയ്യുന്നതിന് മറ്റുള്ളവരാണ് നിമിത്തമാകുന്നത്. നിങ്ങള് പറയൂ- എനിക്ക് ബാബയാണ് കേള്പ്പിച്ചത്, അതിന് പകരം മറ്റുള്ളവര് പറയും- ഇവരെ കേള്പ്പിച്ചയാള് സര്വ്വരുടെയും ബാബയാണ്, മറ്റാരുമല്ല. അതിനാല് പതുക്കെ പതുക്കെ ഇങ്ങനെയുള്ള കൈകള് തയ്യാറാകും. ഏതുപോലെ സേവാ കേന്ദ്രങ്ങള് സംരക്ഷിക്കുന്നതിന് കൈകള് തയ്യാറായില്ലേ, അതേപോലെ സ്റ്റേജില് നിങ്ങളുടെ ഭാഗത്ത് നിന്നും മറ്റുള്ളവര് സംസാരിക്കും, അനുഭവിച്ച് സംസാരിക്കുന്നവര് വരും. കേവലം മഹിമ പാടുന്നവര് മാത്രമല്ല, ജ്ഞാനത്തിന്റെ ഗുഹ്യമായ പോയിന്റുകളെ സ്പഷ്ടമാക്കുന്നവര്, പരമാത്മ ജ്ഞാനത്തെ തെളിയിക്കുന്നവര്- അങ്ങനെയുള്ളവര് നിമിത്തമാകും. എന്നാല് അതിന് വേണ്ടി അങ്ങനെയുള്ള ആളുകളെ സ്നേഹി, സഹയോഗിയാക്കി , സമ്പര്ക്കത്തില് കൊണ്ടു വന്ന് സംബന്ധത്തില് കൊണ്ടു വരൂ. ഈ മുഴുവന് പരിപാടിയുടെ ലക്ഷ്യം തന്നെയിതാണ്- അങ്ങനെ സഹയോഗിയാക്കൂ, സ്വയം നിങ്ങള് ശക്തിശാലിയാകൂ, അവര് മൈക്കായി തീരണം. ഈ വര്ഷത്തെ സഹയോഗത്തിന്റെ സേവനത്തിന്റ ലക്ഷ്യമായി മൈക്ക് തയ്യാറാക്കണം, അനുഭവത്തിന്റെ ആധാരത്തിലൂടെ താങ്കളെ അഥവാ ബാബയുടെ ജ്ഞാനത്തെ പ്രത്യക്ഷമാക്കണം. തന്റെ പ്രഭാവം സ്വതവേ മറ്റുള്ളവരുടെ മേല് പതിയുന്ന രീതിയിലുള്ള മൈക്കുകളെ തയ്യാറാക്കൂ. മനസ്സിലായോ, സേവനത്തിന്റെ ഉദ്ദേശ്യം എന്താണെന്ന്, ഇത്രയും പ്രോഗ്രാമുകള് ഉണ്ടാക്കി അതിലൂടെ എന്ത് വെണ്ണ ലഭിച്ചു? വളരെയധികം സേവനം ചെയ്യൂ എന്നാല് ഈ വര്ഷം സന്ദേശത്തിനോടൊപ്പം ഇതും ഉള്പ്പെടുത്തൂ. ദൃഷ്ടിയിലൂടെ കാണൂ- ആരെല്ലാമാണ് പാത്രമായിട്ടുള്ളത്, അവരെ സമയത്തിനനുസരിച്ച് വ്യത്യസ്ഥമായ വിധിയിലൂടെ സമ്പര്ക്കത്തിലേക്ക് കൊണ്ടു വരൂ. അല്ലാതെ ഇങ്ങനെയായിരിക്കരുത് – ഒരു പ്രോഗ്രാം ചെയ്തു, പിന്നെ രണ്ടാതും വേറെ ചെയ്തു, മൂന്നാമതും അതുപോലെ ചെയ്തു, എന്നാല് ആദ്യം ചെയ്തവരെ ശ്രദ്ധിച്ചതേയില്ല, മൂന്നാമത് ചെയ്തവര് മാത്രം മുന്നിലേക്ക് വന്നു. സമ്പാദ്യത്തിന്റെ ശക്തിയെ പ്രയോഗത്തില് കൊണ്ടു വരണം. ഓരോ പ്രോഗ്രാമിലൂടെ ശേഖരണമുണ്ടാക്കൂ. അവസാനം ഇങ്ങനെയുള്ള സംബന്ധ സമ്പര്ക്കത്തിലുള്ളവരുടെ മാലയുണ്ടാകണം. മനസ്സിലായോ? ബാക്കിയെന്താണ് അവശേഷിച്ചിരിക്കുന്നത്? മിലനത്തിന്റെ പ്രോഗ്രാം.

ഈ വര്ഷം ബാപ്ദാദ 6 മാസത്തെ റിസള്ട്ട് കാണാന് ആഗ്രഹിക്കുന്നു. സേവനത്തിനായി എന്തെല്ലാം പ്ലാനുകള് ഉണ്ടാക്കിയോ, അവര് നാല് ഭാഗത്തും പരസ്പരം സഹയോഗിയായി, എല്ലായിടത്തും സന്ദര്ശനം നടത്തൂ. ചെറിയവരാകട്ടെ വലിയവരാകട്ടെ സര്വ്വരെയും ഉണര്വ്വിലും ഉത്സാഹത്തിലും കൊണ്ടു വന്ന് മൂന്ന് പ്രകാരത്തിലുള്ള സേവനത്തില് മുന്നോട്ടുയര്ത്തൂ അതിനാല് ബാപ്ദാദ ഈ വര്ഷത്തില് മുഴുവന് രാത്രിയെയും ദിനമാക്കി സേവനം നല്കിയിരിക്കുന്നു. ഇപ്പോള് മൂന്ന് പ്രകാരത്തിലുമുള്ള സേവനത്തിന്റെ ഫലം അനുഭവിക്കുന്നതിനുള്ള വര്ഷമാണ് ഇത്. ഫലം അനുഭവിക്കുന്നതിന്റെവര്ഷമാണ്. ഈ വര്ഷം വരാനുളള പാര്ട്ടില്ല. ബാബയുടെ സകാശ് സദാ കൂടെ തന്നെയുണ്ട്. ഡ്രാമയിലടങ്ങിയിട്ടുള്ളത് ബാബ കേള്പ്പിച്ചു. ഡ്രാമയുടെ പാര്ട്ടിനെ അംഗീകരിച്ചേ പറ്റൂ. സേവനം നന്നായി ചെയ്യൂ. 6 മാസത്തിനുള്ളില് തന്നെ റിസള്ട്ടറിയാന് സാധിക്കും. ബാബയുടെ ആശകളെ പൂര്ത്തീകരിക്കുന്നതിനുള്ള പ്ലാനുണ്ടാക്കൂ. എവിടെ നോക്കിയാലും, ആരെ നോക്കിയാലും- ഓരോരുത്തരുടെ സങ്കല്പം, വാക്ക്, കര്മ്മം ബാബയുടെ ആശകളകളുടെ ദീപത്തെ തെളിയിക്കുന്നതായിരിക്കണം. ആദ്യം മധൂബനില് ഈ ഉദാഹരണം കാണിക്കൂ. ശേഖരണത്തിന്റെ പദ്ധതിയുടെ മോഡല് ആദ്യം മധുബനില് ഉണ്ടാക്കൂ. ഈ ബാങ്കില് ആദ്യം നിക്ഷേപ്പിക്കൂ. മധുബനിലുള്ളവര്ക്കും വരദാനം ലഭിച്ചു. ബാക്കി അവശേഷിച്ചവര്ക്കും ഈ വര്ഷം പെട്ടെന്ന് തന്നെ ലഭിക്കും കാരണം ബാബയ്ക്ക് സര്വ്വ കുട്ടികളോടും സ്നേഹമുണ്ട്. ഓരോ കുട്ടിക്കും ഓരോ ചുവടിലും വരദാനമുണ്ട്. ഹൃദയം കൊണ്ടുള്ള സ്നേഹി ആത്മാക്കള് വയ്ക്കുന്ന ഓരോ ചുവടിലും വരദാനമുണ്ട്. ബാബയുടെ വരദാനം കേവലം മുഖം കൊണ്ടല്ല എന്നാല് ഹൃദയത്തില് നിന്നാണ്, ഹൃദയത്തിന്റെ വരദാനം സദാ ഹൃദയത്തില് സന്തോഷം, ഉണര്വ്വിന്റെയും ഉത്സാഹത്തിന്റെയും അനുഭവം ചെയ്യിക്കുന്നു. ഇത് ഹൃദയത്തിന്റെ വരദാനത്തിന്റെ ലക്ഷണമാണ്. ഹൃദയത്തിന്റെ വരദാനത്തെ ഹൃദയം കൊണ്ട് ധാരണ ചെയ്യുന്നവരുടെ ലക്ഷണമാണ്- അവര് സദാ സന്തോഷത്തിലും ഉണര്വ്വും ഉത്സാഹത്തോടെയും മുന്നോട്ടുയര്ന്നു കൊണ്ടിരിക്കും. ഒരിക്കലും ഒരു കാര്യത്തിലും കുടുങ്ങില്ല, നിന്നു പോകില്ല, വരദാനങ്ങളാല് പറന്നു കൊണ്ടിരിക്കും, കാര്യങ്ങള് താഴെ തന്നെ അവശേഷിക്കും. വഴിയോര കാഴ്ചകള്ക്ക് പോലും പറക്കുന്നവരെ തടയാന് സാധിക്കില്ല.

ഇന്ന് ബാപ്ദാദ സര്വ്വ കുട്ടികള്ക്ക്, ആരാണൊ ഹൃദയം കൊണ്ട്, അക്ഷീണരായി സേവനം ചെയ്തത്, അങ്ങനെയുള്ള സര്വ്വ സേവാധാരികള്ക്ക് ഈ സീസണിലെ സേവനത്തിന്റെ ആശീര്വാദം നല്കി കൊണ്ടിരിക്കുന്നു. മധുബനില് വന്ന് മധുബന്റെ അലങ്കാരമായി, അങ്ങനെയുള്ള അലങ്കാരമാകുന്ന കുട്ടികള്ക്കും ബാപ്ദാദ ആശംസകള് നല്കി കൊണ്ടിരിക്കുന്നു. നിമിത്തമായ ശ്രേഷ്ഠ ആത്മാക്കള്ക്കും സദാ അക്ഷീണരായി ബാബയ്ക്ക് സമാനം തന്റെ സേവനങ്ങളിലൂടെ സര്വ്വരെയും റിഫ്രേഷ് ആക്കുന്നതിന്റെ ആശംസകള് നല്കി കൊണ്ടിരിക്കുന്നു, രഥത്തിനും ആശംസകള്. നാല് ഭാഗത്തുമുള്ള സേവാധാരി കുട്ടികള്ക്കും ആശംസകള്. നിര്വ്വിഘ്നമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു, മുന്നോട്ട് തന്നെ പോകണം. ദേശ വിദേശത്തിലെ സര്വ്വ കുട്ടികള്ക്കും വന്നതിന് ആശംസകള് , റിഫ്രേഷ് ആയതിനും ആശംസകള്. പക്ഷെ സദാ റിഫ്രേഷ് ആയിട്ടിരിക്കണം, 6 മാസം വരെ മത്രമല്ല. റിഫ്രേഷ് ആകാന്വരണം കാരണം ബാബയുടെ ഖജനാവില് സര്വ്വ കുട്ടികള്ക്കും സദാ അധികാരമുണ്ട്. ബാബയും ഖജനാവും സദാ കൂടെയുണ്ട്, സദാ ഉണ്ടായിരിക്കും. കേവലം അടിവരയിടിപ്പിച്ചതില് വിശേഷിച്ച് സ്വയത്തെ ഉദാഹരണമാക്കി പരീക്ഷയില് കൂടുതല് മാര്ക്ക് നേടണം. മറ്റുള്ളവരെ കാണരുത്, സ്വയത്തെ ഉദാഹരണമാക്കുക. ഇതില് അര്ജ്ജുനന് അര്ത്ഥം നമ്പര്വണ് ആകണം. രണ്ടാമത്തെ പ്രാവശ്യം ബാപ്ദാദ വരുമ്പേള് ഫരിസ്ഥയുടെ കര്മ്മം, ഫരിസ്ഥയുടെ വാക്കുകള്, ഫരിസ്ഥയുടെ സങ്ക്ലപം ധാരണ ചെയ്യുന്നവരായി ഓരോരുത്തരും കാണപ്പെടണം. അങ്ങനെയുള്ള പരിവര്ത്തനം സംഘടനയില് കാണപ്പെടണം. ഓരോരുത്തരും അനുഭവിക്കണം- ഇത് ഫരിസ്ഥയുടെ വാക്കാണ്, ഫരിസ്ഥകളുടെ കര്മ്മം എത്ര അലൗകീകമാണ്. ഈ പരിവര്ത്തന സമാരോഹണം ബാപ്ദാദ കാണാനാഗ്രഹിക്കുന്നു. ഓരോരുത്തരും മുഴുവന് ദിനത്തിലെ വാക്കുകള് തന്റെ ടേപ്പില് റെക്കോഡ് ചെയ്താല് വളരെ നന്നായി അറിയാന് സാധിക്കും. ചെക്ക് ചെയ്യൂ- അറിയാന് സാധിക്കും- എത്രമാത്രം വ്യര്ത്ഥമാകുന്നുവെന്ന്. മനസ്സിന്റെ ടേപ്പില് ചെക്ക് ചെയ്യൂ, സ്ഥൂലമായ ടേപ്പിലല്ല സാധാരണമായ വാക്കുകള് പോലും വ്യര്ത്ഥത്തിന്റെ കണക്കില്പ്പെടുന്നു. 4 ശബ്ദങ്ങള്ക്ക് പകരം 24 ശബ്ദം പറഞ്ഞുവെങ്കില് 20 എന്തില് ആയിരിക്കും? ഊര്ജ്ജത്തെ ശേഖരിക്കൂ, എങ്കില് നിങ്ങളുടെ രണ്ട് വാക്കുകള് ആശീര്വാദത്തിന്റെ, ഒരു മണിക്കൂര് പ്രഭാഷണത്തിന്റെ കാര്യം ചെയ്യും. ശരി.

നാനാ ഭാഗത്തുമുള്ള സര്വ്വ സമര്പ്പണമാകുന്ന ആത്മീയ ശലഭങ്ങള്ക്ക്, ബാബയ്ക്ക് സമാനമാകുന്നതിന്റെ ദൃഢ സങ്കല്പത്തിലൂടെ മുന്നോട്ടുയരുന്ന വിശേഷ ആത്മാക്കള്ക്ക്, സദാ പറക്കുന്ന കലയിലൂടെഏതൊരു പ്രകാരത്തിലുമുള്ള വഴിയോര ദൃശ്യങ്ങളെയും മറി കടക്കുന്ന ഡബിള് ലൈറ്റായ കുട്ടികള്ക്ക് ആതമീയ പ്രകാശമാകുന്ന ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.

വരദാനം:-

ഏതു പോലെ ബാബയില് 100 ശതമാനം നിശ്ചയ ബുദ്ധിയാണോ, ആര് എത്ര തന്നെ ഇളക്കാന് പരിശ്രമിച്ചാലും സാധിക്കില്ല, അതേപോലെ ദേവീക പരിവാരം അഥവാ ലോകത്തിലെ ആത്മാക്കളിലൂടെ എങ്ങനെ തന്നെയുള്ള പരീക്ഷ വന്നാലും, ക്രോധിയായി നേരിട്ടാലും അഥവാ ആരെങ്കിലും അപമാനിച്ചാലും, ആക്ഷേപിച്ചാലും – അതിലും കുലുങ്ങാന് സാധിക്കില്ല, ഇവിടെ കേവലം ഓരോ ആത്മാവിനെ പ്രതിയും മംഗളത്തിന്റെ ഭാവനയുണ്ടാകണം, ഈ ഭാവന അവരുടെ സംസ്കാരങ്ങളെ പരിവര്ത്തനപ്പെടുത്തുന്നു. ഈ കാര്യത്തില് അക്ഷമരാകരുത്, സമയത്തിനനുസരിച്ച് ഫലം തീര്ച്ചയായും ലഭിക്കും- ഇത് ഡ്രാമയിലടങ്ങിയിട്ടുളളതാണ്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top