01 October 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
30 September 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ - നിങ്ങള്‍ വളരെ ഉയര്‍ന്ന കുലത്തിലെതാണ്, നിങ്ങള്‍ക്ക് ബ്രാഹ്മണനില്‍ നിന്ന് ദേവതയായി മാറണം, അതുകൊണ്ട് മോശമായ വികാരീ സ്വഭാവങ്ങളെ ഉപേക്ഷിക്കണം.
ചോദ്യം: -
ഈ പഠിപ്പുമായി ഏത് കാര്യത്തിനാണ് ബന്ധമില്ലാത്തത് ?
ഉത്തരം:-
വസ്ത്രധാരണം മുതലായവക്ക് ഈ പഠിപ്പില്‍ ബന്ധമില്ല, ഇതില്‍ ഡ്രസ്സ് മാറ്റേണ്ടതിന്റെയൊന്നും കാര്യമില്ല. ബാബയാണെങ്കില്‍ ആത്മാക്കളെയാണ് പഠിപ്പിക്കുന്നത്. ആത്മാവിനറിയാം ഇത് പഴയ പതിത ശരീരമാണ്, ഇതിന് എങ്ങനെയുള്ള സാധാരണ വേഷം വേണമെങ്കിലും ധരിക്കാം, തടസ്സമില്ല. ശരീരവും ആത്മാവും രണ്ടും കറുത്തതാണ്. ബാബ കറുത്തവരെയും വെളുത്തവരാക്കി മാറ്റുന്നു.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഓം ശാന്തി. ആത്മീയ അച്ഛന്റെയടുത്ത് ആത്മീയ കുട്ടികളിരിക്കുകയാണ്, ആത്മീയ പാഠശാലയില്‍. ഇത് ഭൗതീകമായ പാഠശാലയല്ല. ആത്മീയ പാഠശാലയില്‍ ആത്മീയ അച്ഛനിരുന്ന് രാജയോഗം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ആത്മീയ കുട്ടികള്‍ക്ക്. നിങ്ങള്‍ കുട്ടികള്‍ക്കറിയാം നമ്മള് വീണ്ടും നരനില്‍ നിന്ന് നാരായണന് അഥവാ ദേവീ-ദേവതാ പദവി പ്രാപ്തമാക്കുന്നതിന് ആത്മീയ അച്ഛന്റെ യടുത്തിരിക്കുകയാണ്. ഇത് പുതിയ കാര്യമാണ്. ഇതും നിങ്ങള്‍ക്കറിയാം ലക്ഷ്മീ നാരായണന്റെ രാജ്യമായിരുന്നു, അവര്‍ ഡബിള്‍ കിരീടധാരിയായിരുന്നു. പ്രകാശത്തിന്റെ കിരീടവും രത്നാലംകൃതമായ കിരീടവും രണ്ടുമുണ്ടായിരുന്നു. ആദ്യമാദ്യം പ്രകാശത്തിന്റെ കിരീടമാണുണ്ടാകുന്നത്, ആരാണോ ആയി ക്കഴിഞ്ഞത് അവര്‍ക്ക് വെളുത്ത പ്രകാശം കാണിച്ചിരിക്കുന്നു. ഇതാണ് പവിത്രതയുടെ അടയാളം. അപവിത്ര മായവര്‍ക്ക് ഒരിക്കലും പ്രകാശം കാണിക്കില്ല. നിങ്ങളുടെ ഫോട്ടോ എടുത്താല്‍ ലൈറ്റ് കാണാന്‍ സാധിക്കില്ല ഇത് പവിത്രതയുടെ അടയാളമാണ് നല്‍കുന്നത്. ലൈറ്റും ഡാര്‍ക്കും(പ്രകാശവും ഇരുട്ടും). ബ്രഹ്മാവിന്റെ പകല്‍ പ്രകാശം, ബ്രഹ്മാവിന്റെ രാത്രി ഇരുട്ട്. ഇരുട്ട് അര്‍ത്ഥം അതില്‍ ലൈറ്റുണ്ടാവില്ല. നിങ്ങള്‍ കുട്ടികള്‍ക്കറിയാം – ബാബ തന്നെയാണ് വന്ന്, ആരാണോ ഇത്രയും പതിതം അര്‍ത്ഥം കറുപ്പോട്-കറുപ്പ്, അവരെ പാവനമാക്കി മാറ്റുന്നു. ഇപ്പോഴാണെങ്കില്‍ പവിത്രമായ രാജധാനിയില്ല. സത്യയുഗത്തില്‍ എങ്ങനെയാണോ രാജാവും റാണിയും അതുപോലെയായിരുന്നു പ്രജയും, എല്ലാവരും പവിത്രമായിരുന്നു. ഈ ലക്ഷ്മീ നാരായണന്റെ രാജ്യമായിരുന്നു. ഈ ചിത്രങ്ങളില്‍ നിങ്ങള്‍ കുട്ടികള്‍ക്ക് നല്ല രീതിയില്‍ മനസ്സിലാക്കി കൊടുക്കണം. ഇതാണ് നിങ്ങളുടെ ലക്ഷ്യം. മനസ്സിലാക്കി കൊടുക്കുന്നതില്‍ ഇതിലും നല്ല ചിത്രമുണ്ട് അതുകൊണ്ടാണ് ഇത്രയും ചിത്രങ്ങള്‍ വെച്ചിരിക്കുന്നത്. മനുഷ്യരാരും പെട്ടെന്ന് മനസ്സിലാക്കുകയില്ല നമ്മള് ഈ ഓര്‍മ്മയുടെ യാത്രയിലൂടെ തമോപ്രധാനത്തില് നിന്ന് സതോപ്രധാനമായി മാറും, പിന്നീട് മുക്തി ജീവന് മുക്തിയിലേയ്ക്ക് പോകും. ജീവന് മുക്തിയെന്ന് എന്തിനെയാണ് പറയുന്നതെന്ന് ലോകത്തിലാര്‍ക്കും അറിയുകയില്ല. ലക്ഷ്മീ നാരായണന്റെ രാജ്യം എപ്പോഴായിരുന്നു – ഇതും ആര്‍ക്കും അറിയുകയില്ല. ഇപ്പോള്‍ നിങ്ങള്‍ക്കറിയാം നമ്മള് ബാബയില്‍ നിന്ന് പവിത്രതയുടെ ദൈവീക രാജ്യമെടുത്തുകൊണ്ടിരിക്കുകയാണ്. ചിത്രങ്ങളുടെ മേല്‍ നിങ്ങള്‍ക്ക് നല്ല രീതിയില്‍ മനസ്സിലാക്കി കൊടുക്കാന്‍ സാധിക്കും. ഭാരതത്തില്‍ തന്നെയാണ് ഡബിള്‍ കിരീടധാരികളുടെ പൂജ ചെയ്യുന്നത്. അങ്ങനെയുള്ള ചിത്രവും ഏണിപ്പടിയിലുണ്ട്. അത് കിരീടമാണ് എന്നാല്‍ പ്രകാശത്തിന്റെ കിരീടമല്ല. പവിത്രതയ്ക്ക് തന്നെയാണ് പൂജയുണ്ടാവുന്നത്. പ്രകാശമാണ് പവിത്രതയുടെ അടയാളം. ബാക്കി ചിലര്‍ സിംഹാസനത്തില്‍ ഇരിക്കുമ്പോള്‍ തന്നെ ലൈറ്റ് വരുന്നു എന്നല്ല. ഇല്ല, ഇത് പവിത്രതയുടെ അടയാളമാണ്. നിങ്ങള്‍ ഇപ്പോള്‍ പുരുഷാര്ത്ഥിയാണ് അതുകൊണ്ട് നിങ്ങളുടെ മേല്‍ പ്രകാശം നല്കാന് സാധിക്കില്ല. ദേവീ ദേവതകളുടെ ആത്മാവും ശരീരവും രണ്ടും പവിത്രമാണ്. ഇവിടെയാണെങ്കില്‍ ആരുടെയും ശരീരം പവിത്രമല്ല അതിനാല്‍ ലൈറ്റ് നല്കാന് സാധിക്കില്ല. നിങ്ങളില്‍ ചിലരാണെങ്കില്‍ പൂര്‍ണ്ണമായും പവിത്രമായിരിക്കുന്നു. ചിലര്‍ പിന്നെ പകുതി(സെമി) പവിത്രമായിരിക്കുന്നു. മായയുടെ കൊടുങ്കാറ്റ് വളരെയധികം വരുന്നു അതിനാല്‍ അവരെ പകുതി പവിത്രമെന്ന് പറയും. ചിലരാണെങ്കില്‍ ഒറ്റയടിക്ക് പതിതമായി മാറുന്നു. സ്വയവും മനസ്സിലാക്കുന്നു നമ്മള് പതിതമായി മാറിയെന്ന്. ആത്മാവ് തന്നെയാണ് പതിതമാകുന്നത്, അതിന് ലൈറ്റ് നല്കാന് സാധിക്കില്ല.
നിങ്ങള്‍ കുട്ടികള്‍ ഇത് മറക്കരുത്, നമ്മള് ഉയര്‍ന്നതിലും ഉയര്‍ന്ന ബാബയുടെ കുട്ടികളാണ്, അതിനാല്‍ എത്ര രാജകീയതയുണ്ടായിരിക്കണം. മനസ്സിലാക്കൂ ചിലര്‍ തോട്ടിയാണ്, അവര്‍ എം എല്‍ എ അല്ലെങ്കില്‍ എം പി ആകുന്നു അഥവാ പഠിച്ച് ഏതെങ്കിലും പദവി നേടുകയാണെങ്കില്‍ ടിപ്ടോപ്പാകുന്നു. അങ്ങനെ ഒരുപാട് പേരുണ്ട്. ജാതി കേവലം അത് തന്നെയാണ് – പക്ഷെ പദവി ലഭിക്കുന്നതിലൂടെ ലഹരി കയറുന്നു. പിന്നീട് ഡ്രസ്സ് മുതലായവ അങ്ങനെയുള്ളതേ ധരിക്കൂ. അതുപോലെ ഇപ്പോള്‍ നിങ്ങളും പഠിച്ചുകൊണ്ടിരിക്കുകയാണ്, പതിതത്തില് നിന്ന് പാവനമാകുന്നതിന് വേണ്ടി. അവരും പഠിപ്പിലൂടെ ഡോക്ടര്‍, വക്കീല്‍ മുതലായവയാകുന്നു. പക്ഷെ പതിതമാണല്ലോ എന്തുകൊണ്ടെന്നാല്‍ അവരുടെ പഠിപ്പ് പാവനമായി മാറുന്നതിന് വേണ്ടിയുള്ളതല്ല. നിങ്ങള്ക്കാണെങ്കിലറിയാം നമ്മള് ഭാവിയില്‍ പവിത്രമായ ദേവീ ദേവതയായി മാറുന്നു, അതിനാല്‍ ശൂദ്രത്വത്തിന്റ ശീലങ്ങള്‍ ഉപേക്ഷിച്ച് പോകും. ഉള്ളില്‍ ഈ ലഹരി ഉണ്ടായിരിക്കണം നമ്മേ പരംപിതാ പരമാത്മാവ് ഡബിള്‍ കിരീടധാരിയാക്കി മാറ്റുകയാണ്. നമ്മള് ശൂദ്രനില്‍ നിന്ന് ബ്രാഹ്മണനായി മാറുന്നു പിന്നീട് ദേവതയാകും അപ്പോള്‍ പിന്നീട് ആ മോശമായ വികാരിയായ ശീലങ്ങള്‍ ഉപേക്ഷിക്കുന്നു. ആസൂരീയമായ എല്ലാ വസ്തുക്കളും ഉപേക്ഷിക്കേണ്ടി വരും. തോട്ടിയില്‍ നിന്ന് എം പി ആകുമ്പോല് വീട്, ജീവിതനിലവാരം മുതലായവയെല്ലാം ഒന്നാന്തരമായി മാറുന്നു. അവരുടെത് ഈ സമയത്തേക്ക് വേണ്ടി മാത്രമാണ്. നിങ്ങള്‍ക്കറിയാം നമ്മള് ഭാവിയില്‍ എന്തായി മാറുന്നവരാണെന്ന്. സ്വയത്തോട് ഇങ്ങനെയിങ്ങനെയുള്ള കാര്യങ്ങള്‍ പറയണം. നമ്മള് എന്തായിരുന്നു, ഇപ്പോള്‍ നമ്മള് എന്തായി മാറുന്നു. നിങ്ങളും ശൂദ്ര കുലത്തിലെതായിരുന്നു, ഇപ്പോള്‍ വിശ്വത്തിന്റെ അധികാരിയായി മാറുകയാണ്. ആരെങ്കിലും ഏതെങ്കിലും ഉയര്‍ന്ന പദവി നേടുകയാണെങ്കില്‍ പിന്നീട് ആ അഭിമാനമുണ്ടാകുന്നു. അതിനാല്‍ നിങ്ങളും ആരായിരുന്നു? പതിതമായിരുന്നു. ഇപ്പോള്‍ നിങ്ങളെ ഭഗവാന് പഠിപ്പിച്ച് പരിധിയില്ലാത്തതിന്റെ അധികാരിയാക്കി മാറ്റുന്നു. ഇതും നിങ്ങള്‍ മനസ്സിലാക്കി, പരംപിതാ പരമാത്മാവ് തീര്‍ച്ചയായും ഇവിടെ തന്നെയാണ് വന്ന് രാജയോഗം പഠിപ്പിക്കുക. മൂലവതനം അഥവാ സൂക്ഷ്മവതനത്തിലൊന്നും പഠിപ്പിക്കുകയില്ല. ദൂരദേശത്തില്‍ വസിക്കുന്ന ആത്മാക്കള്‍ നിങ്ങളെല്ലാവരുമാണ്, ഇവിടെ വന്ന് പാര്ട്ടഭിനയിക്കുകയാണ്. 84 ജന്മങ്ങളുടെ പാര്ട്ടഭിനയിക്കുക തന്നെ വേണം. അവരാണെങ്കില്‍ പറയുകയാണ് 84 ലക്ഷം യോനികള്‍. എത്ര ഘോരമായ ഇരുട്ടിലാണ്. ഇപ്പോള്‍ നിങ്ങള്‍ മനസ്സിലാക്കുകയാണ്- 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മള് ദേവീ ദേവതയായിരുന്നു. ഇപ്പോഴാണെങ്കില്‍ പതിതമായിരിക്കുകയാണ്. പാടിയിട്ടുമുണ്ട് അല്ലയോ പതിത പാവനാ വരൂ, ഞങ്ങളെ പാവനമാക്കൂ. പക്ഷെ മനസ്സിലാക്കുന്നില്ല. ഇപ്പോള്‍ ബാബ സ്വയം പാവനമാക്കി മാറ്റുന്നതിന് വന്നിരിക്കുകയാണ്. രാജയോഗം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പഠിക്കാതെ ആര്‍ക്കും ഉയര്‍ന്ന പദവി നേടാന്‍ സാധിക്കില്ല. നിങ്ങള്‍ക്കറിയാം ബാബ നമ്മേ പഠിപ്പിച്ച് നരനില്‍ നിന്ന് നാരായണനാക്കി മാറ്റുന്നു. ലക്ഷ്യം മുന്നിലുണ്ട്. പ്രജാ പദവിയൊന്നും ആരുടെയും ലക്ഷ്യമല്ല. ചിത്രവും ലക്ഷ്മീ നാരായണന്റെയാണ്. അങ്ങനെയുള്ള ചിത്രം എവിടെയെങ്കിലും വെച്ച് പഠിപ്പിക്കുന്നുണ്ടോ? നിങ്ങളുടെ ബുദ്ധിയില്‍ മുഴുവന്‍ ജ്ഞാനവുമുണ്ട്. നമ്മള് 84 ജന്മമെടുത്ത് പതിതമായി മാറിയിരിക്കുകയാണ്. ഏണിപ്പടിയുടെ ചിത്രവും വളരെ നല്ലതാണ്. ഇത് പതിത ലോകമാണല്ലോ, ഇതില്‍ ഋഷി, മുനിമാരെല്ലാം വരുന്നു. അവര്‍ സ്വയം തന്നെ പാടികൊണ്ടിരിക്കുകയാണ് പതിത പാവനാ വരൂ. പതിത ലോകത്തെ പാവന ലോകമെന്ന് പറയുകയില്ല. പുതിയ ലോകമാണ് പാവന ലോകം. പഴയ പതിത ലോകത്തില്‍ ആര്‍ക്കും പാവനമായിരിക്കാന് സാധിക്കില്ല. അതിനാല്‍ നിങ്ങള്‍ കുട്ടികള്‍ക്ക് എത്ര ലഹരിയുണ്ടായിരിക്കണം. നമ്മള് ഈശ്വരീയ വിദ്യാര്‍ത്ഥികളാണ്, ഈശ്വരന് നമ്മളെ പഠിപ്പിക്കുന്നു. ദരിദ്രരെ തന്നെയാണ് ബാബ വന്ന് പഠിപ്പിക്കുന്നത്. ദരിദ്രരുടെ വസ്ത്രം മുതലായവ വളരെ മോശമാണല്ലോ. നിങ്ങളുടെ ആത്മാവാണെങ്കില്‍ പഠിക്കുകയാണല്ലോ. ആത്മാവിനറിയാം ഇത് പഴയ ശരീരമാണ്. ഇതിന് എങ്ങനെയുള്ള വസ്ത്രം ധരിപ്പിക്കുന്നതിനും തടസ്സമൊന്നുമില്ല. ഇതില്‍ ഏതെങ്കിലും ഡ്രസ്സ് മുതലായവ മാറ്റുന്നതിന്റെയും ഷോ കാണിക്കുന്നതിന്റെയൊന്നും കാര്യമില്ല. ഡ്രസ്സുമായി ഒരു ബന്ധവുമില്ല. ബാബയാണെങ്കില്‍ ആത്മാക്കളെയാണ് പഠിപ്പിക്കുന്നത്. ശരീരം പതിതമാണ്, ഇതിന് എത്ര തന്നെ നല്ല വസ്ത്രം ധരിപ്പിക്കൂ. പക്ഷെ ആത്മാവും ശരീരവും പതിതമാണല്ലോ. കൃഷ്ണനെ നീല നിറത്തില്‍ കാണിച്ചിട്ടുണ്ടല്ലോ. കൃഷ്ണന്റെ ആത്മാവും ശരീരവും രണ്ടും കറുപ്പായിരുന്നു. ഗ്രാമത്തിലെ ബാലനായിരുന്നു, നിങ്ങളെല്ലാവരും ഗ്രാമത്തിലെ ബാലന്മാരായിരുന്നു. ലോകത്തില്‍ മനുഷ്യരെല്ലാം അനാഥരാണ്. അച്ഛനെ അറിയുകയേയില്ല. പരിധിയുള്ള അച്ഛന് എല്ലാവര്‍ക്കുമുണ്ട്. പരിധിയില്ലാത്ത അച്ഛനെ നിങ്ങള്‍ ബ്രാഹ്മണര്‍ക്ക് മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോള്‍ പരിധിയില്ലാത്ത ബാബ നിങ്ങള്‍ക്ക് രാജയോഗം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭക്തിയും ജ്ഞാനവും. ഭക്തിയുടെ അവസാനമാകുമ്പോള്‍ ബാബ വന്ന് ജ്ഞാനം നല്‍കും. ഇപ്പോള്‍ അവസാനമാണ്. സത്യയുഗത്തില്‍ ഇതൊന്നും ഉണ്ടായിക്കുകയില്ല. ഇപ്പോള്‍ പഴയ ലോകത്തിന്റെ വിനാശം അടുത്തെത്തിയിരിക്കുകയാണ്. പാവനലോകത്തെ സ്വര്‍ഗ്ഗമെന്ന് പറയുന്നു. ചിത്രങ്ങളില്‍ എത്ര വ്യക്തമായാണ് മനസ്സിലാക്കി കൊടുക്കുന്നത്. രാധയും കൃഷ്ണനും തന്നെയാണ് പിന്നീട് ലക്ഷ്മീ നാരായണനാകുന്നത്. ഇതും ആര്‍ക്കും അറിയുകയില്ല. നിങ്ങള്‍ക്കറിയാം രണ്ടു പേരും വേറെ വേറെ രാജധാനിയിലേതായിരുന്നു. നിങ്ങള്‍ സ്വര്‍ഗ്ഗത്തിലെ സ്വയംവരവും കണ്ടിട്ടുണ്ട്. പാക്കിസ്ഥാനില്‍ നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി എല്ലാ ഉപകരണവുമുണ്ടായിരുന്നു, എല്ലാ സാക്ഷാത്ക്കാരവും നിങ്ങള്‍ക്കുണ്ടായിട്ടുണ്ട്.
ഇപ്പോള്‍ നിങ്ങള്‍ക്കറിയാം – നമ്മള് രാജയോഗം പഠിച്ചുകൊണ്ടിരിക്കുകയാണ്, ഇത് മറക്കരുത്. അഥവാ അടുക്കളയിലെ പണി ചെയ്യുകയാണ് അഥവാ പാത്രം കഴുകുകയാണ് പക്ഷെ പഠിക്കുന്നത് എല്ലാവരുടെയും ആത്മാവാണല്ലോ. ഇവിടെ എല്ലാവരും വരുന്നു അതിനാല്‍ വലിയ വലിയ ആളുകള്‍ വരുന്നില്ല – മനസ്സിലാക്കുകയാണ് ഇവിടെ എല്ലാവരും ദരിദ്രര്‍ മാത്രമാണ്, അതിനാല്‍ ലജ്ജ വരുന്നു. ബാബയാണെങ്കില്‍ പാവങ്ങളുടെയടുത്ത് വസിക്കുന്നവനാണ്. ചില ചില സെന്ററില്‍ തോട്ടിപണിക്കാര് പോലും വരുന്നുണ്ട്. ചില മുസ്ലീമും വരുന്നുണ്ട്. ബാബ പറയുന്നു- ദേഹത്തിന്റെ എല്ലാ ധര്‍മ്മവും ഉപേക്ഷിക്കൂ. നമ്മള് ഗുജറാത്തിയാണ്, നമ്മള് ഇന്നയാളാണ് – ഇതെല്ലാം ദേഹാഭിമാനമാണ്. ഇവിടെയാണെങ്കില്‍ ആത്മാക്കളെ പരമാത്മാവാണ് പഠിപ്പിക്കുന്നത്. ബാബ പറയുന്നു – ഞാന്‍ വരുന്നത് തന്നെ സാധാരണ ശരീരത്തിലാണ്. അതിനാല്‍ സാധാരണക്കാരുടെയടുത്ത് സാധാരണക്കാരെ വരൂ. ഇവരാണെങ്കില് മനസ്സിലാക്കുകയാണ് രത്ന വ്യാപാരിയായിരുന്നുവെന്ന്. ബാബ സ്വയം ഓര്‍മ്മപ്പെടുത്തുകയാണ് കല്പം മുമ്പും ഞാന്‍ പറഞ്ഞിരുന്നു ഞാന്‍ സാധാരണ വൃദ്ധശരീരത്തിലാണ് വരുന്നതെന്ന്. അനേക ജന്മങ്ങളുടെ അന്തിമത്തിന്റെയും അന്തിമത്തില്‍ ഞാന്‍ പ്രവേശിക്കുന്നു. ഇദ്ദേഹത്തോട് പറയുകയാണ് നിങ്ങള്‍ നിങ്ങളുടെ ജന്മങ്ങളെ അറിയുന്നില്ല. കേവലം ഒരു അര്ജുനന് മാത്രമല്ല കുതിരയുടെ രഥത്തിലിരുന്ന് ജ്ഞാനം നല്‍കിയത്, അതിനെ പാഠശാല എന്ന് പറയുകയില്ല. യുദ്ധത്തിന്റെ മൈതാനവുമല്ല, ഇത് പഠിപ്പാണ്. കുട്ടികള്‍ക്ക് പഠിപ്പില്‍ പൂര്‍ണ്ണമായ ശ്രദ്ധ വെയ്ക്കണം. നമുക്ക് പൂര്‍ണ്ണമായി പഠിച്ച് ഡബിള്‍ കിരീടധാരിയായി മാറണം. ഇപ്പോഴാണെങ്കില്‍ ഒരു കിരീടവുമില്ല. ഭാവിയില്‍ ഡബിള്‍ കിരീടധാരിയായി മാറണം. ദ്വാപരം മുതല്‍ ലൈറ്റ് നഷ്ടപ്പെടുമ്പോള്‍ സിംഗിള്‍ കിരീടമിരിക്കുന്നു. സിംഗിള്‍ കിരീടമുള്ളവര് ഡബിള്‍ കിരീടമുള്ളവരെ പൂജിക്കുന്നു. ഈ അടയാളവും തീര്‍ച്ചയായും ഉണ്ടായിരിക്കണം. ബാബ ചിത്രങ്ങള്‍ക്ക് വേണ്ടി നിര്‍ദ്ദേശം നല്കികൊണ്ടിരിക്കുകയാണ് അതിനാല്‍ ചിത്രമുണ്ടാക്കുന്നവര്ക്ക് മുരളിയില്‍ വളരെയധികം ശ്രദ്ധ നല്‍കേണ്ടതുണ്ട്. ചിത്രങ്ങള്‍ വെച്ച് ആര്‍ക്കെങ്കിലും മനസ്സിലാക്കി കൊടുക്കാന്‍ വളരെ സഹജമാണ്. കോളേജില്‍ ഭൂപടത്തില്‍ കാണിക്കുമ്പോള്‍ ബുദ്ധിയില്‍ വരുന്നതുപോലെ. യൂറോപ്പ് ഈ ഭാഗത്താണ്, അയര്‍ലണ്ടാണ്, ലണ്ടന്‍ ആ ഭാഗത്താണ്. ഭൂപടം നോക്കിയില്ലെങ്കില്‍ അവര്‍ക്ക് യൂറോപ്പ് എവിടെയാണെന്ന് എങ്ങനെയറിയാനാണ്. ഭൂപടം കാണുമ്പോള്‍ പെട്ടെന്ന് ബുദ്ധിയില്‍ വരും. ഇപ്പോള്‍ നിങ്ങള്‍ക്കറിയാം മുകളിലാണ് ഡബിള്‍ കിരീടധാരികളായ പൂജ്യ ദേവീ ദേവതകള്‍. പിന്നീട് താഴെ വരുമ്പോള്‍ പൂജാരിയായി മാറുന്നു. പടി ഇറങ്ങുകയാണല്ലോ. ഈ ഏണിപ്പടിയാണെങ്കില് വളരെ സഹജമാണ്. ആര്‍ക്കു വേണമെങ്കിലും മനസ്സിലാക്കാന്‍ സാധിക്കും. പക്ഷെ ചിലരുടെ ബുദ്ധിയില്‍ ഒന്നും തന്നെ ഇരിക്കുന്നില്ല. ഭാഗ്യവും അങ്ങനെയാണ്. സ്ക്കൂളില്‍ ജയവും തോല്‍വിയും ഉണ്ടാകുന്നുണ്ട്. ഭാഗ്യത്തിലില്ലെങ്കില് പുരുഷാര്‍ത്ഥവും ചെയ്യില്ല, രോഗിയാകുന്നു. പഠിക്കാന്‍ സാധിക്കില്ല. ചിലരാണെങ്കില്‍ പൂര്‍ണ്ണമായി പഠിക്കുന്നു. പക്ഷെ എങ്കിലും അത് ഭൗതീകമായ പഠിപ്പാണ്, ഇത് ആത്മീയമായ പഠിപ്പാണ്. ഇതിന് വേണ്ടി സ്വര്‍ണ്ണത്തിന്റെ ബുദ്ധി വേണം. സ്വര്‍ണ്ണമായ ബാബ സദാ പവിത്രമാണ്, ബാബയെ ഓര്‍മ്മിക്കുന്നതിലൂടെ നിങ്ങളുടെ ആത്മാവ് സ്വര്‍ണ്ണമായി മാറും. പറയാറുണ്ട് ഇത് കല്ല് ബുദ്ധിയാണെന്ന്. അവിടെ അങ്ങനെ പറയില്ല. അതാണെങ്കില്‍ സ്വര്‍ഗ്ഗമായിരുന്നു. ഇത് മറന്നു പോയിരിക്കുകയാണ് ഭാരതം സ്വര്ഗ്ഗമായിരുന്നുവെന്ന്. ഇതും പ്രദര്‍ശിനികളില്‍ മനസ്സിലാക്കി കൊടുക്കാന്‍ സാധിക്കണം, പിന്നീട് റിപ്പീറ്റ് ചെയ്യിപ്പിക്കണം. പ്രൊജക്ടറില്‍ ഇത് സാധ്യമല്ല. ആദ്യമാദ്യം ഈ ത്രിമൂര്‍ത്തി, ലക്ഷ്മീ നാരായണന്, ഏണിപ്പടിയുടെ ചിത്രം വളരെ അത്യാവശ്യമാണ്. ഈ ലക്ഷ്മീ നാരായണന്റെ ചിത്രത്തില്‍ 84 ജന്മങ്ങളുടെ മുഴുവന്‍ ജ്ഞാനവും വരുന്നു. കുട്ടികള്‍ക്ക് മുഴുവന്‍ ദിവസത്തിലും ഈ ചിന്തനം നടക്കണം. ഓരോ സെന്ററിലും മുഖ്യമായ ചിത്രം തീര്‍ച്ചയായും വെയ്ക്കണം. ചിത്രത്തില്‍ നന്നായി മനസ്സിലാക്കും. ബ്രഹ്മാവിലൂടെ ഈ രാജധാനിയുടെ സ്ഥാപന നടന്നു കൊണ്ടിരിക്കുകയാണ്. നമ്മള് പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികള്‍ ബ്രഹ്മാകുമാരന്മാരും കുമാരിമാരുമാണ്. മുമ്പ് നമ്മള് ശൂദ്ര വര്ണ്ണത്തിലുള്ളവരായിരുന്നു, ഇപ്പോള്‍ നമ്മള് ബ്രാഹ്മണ വര്ണ്ണത്തിലുള്ളവരായിരിക്കുകയാണ് പിന്നീട് ദേവതയായി മാറണം. ശിവബാബ നമ്മേ ശൂദ്രനില്‍ നിന്ന് ബ്രാഹ്മണനാക്കി മാറ്റുകയാണ്. നമുടെ ലക്ഷ്യം മുന്നില്‍ നില്‍ക്കുകയാണ്. ഈ ലക്ഷ്മീ നാരായണന് സ്വര്‍ഗ്ഗത്തിന്റെ അധികാരിയായിരുന്നു പിന്നീട് ഈ ഏണിപ്പടി എങ്ങനെ ഇറങ്ങി. എന്തില്‍ നിന്ന് എന്തായി മാറുന്നു. ശരിക്കും ബുദ്ധുവായി മാറുന്നു. ഈ ലക്ഷ്മീ നാരായണന് ഭാരതത്തില്‍ രാജ്യം ഭരിച്ചിരുന്നു. ഭാരതവാസികള്‍ക്ക് അറിയണമല്ലോ. പിന്നീട് എന്തായി, എവിടെ പോയി. ഇവരുടെ മേല്‍ ആരെങ്കിലും വിജയം നേടിയോ? അവര്‍ യുദ്ധത്തില്‍ ആരെങ്കിലും തോല്പ്പിച്ചോ? ആരുമായും തോറ്റിട്ടുമില്ല, ജയിച്ചിട്ടുമില്ല. ഇത് മുഴുവന്‍ മായയുടെ കാര്യമാണ്. രാവണ രാജ്യമാരംഭിച്ചു 5 വികാരങ്ങളില്‍ വീണ് പോയി രാജ്യം നഷ്ടപ്പെടുത്തി, വീണ്ടും 5 വികാരങ്ങളുടെ മേല്‍ വിജയം നേടുന്നതിലൂടെ അതായി മാറുന്നു. ഇപ്പോള്‍ രാവണ രാജ്യത്തിന്റെ ഷോയാണ്. നമ്മള് ഗുപ്തമായ രീതിയില്‍ നമുടെ രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ എത്ര സാധാരണമാണ്. പഠിപ്പിക്കുന്ന ആള് എത്ര ഉയര്‍ന്നതിലും ഉയര്‍ന്നതാണ് നിരാകാരനായ ബാബ പതിത ശരീരത്തില്‍ വന്ന് കുട്ടികളെ ഇതുപോലെ (ലക്ഷ്മീനാരായണന്‍) ആക്കി മാറ്റുന്നു. ദൂരദേശത്ത് നിന്ന് പതിത ലോകത്തില്‍ പതിത ശരീരത്തില്‍ വരുന്നു. എന്നിട്ട് പോലും സ്വയം ലക്ഷ്മീ നാരായണനാക്കി മാറ്റുന്നില്ല, നിങ്ങള്‍ കുട്ടികളെയാണ് ആക്കുന്നത്. പക്ഷെ ആകുന്നതിന് വേണ്ടി പൂര്‍ണ്ണമായും പുരുഷാര്‍ത്ഥം ചെയ്യുന്നില്ല. രാവും പകലും പഠിക്കണം പഠിപ്പിക്കണം. ബാബ ദിവസവും വളരെ സഹജമായ യുക്തികള്‍ മനസ്സിലാക്കി തന്നുകൊണ്ടിരിക്കുകയാണ്. ലക്ഷ്മീ നാരായണനില്‍ നിന്ന് തന്നെ ആരംഭിക്കണം. അവരെങ്ങനെ 84 ജന്മങ്ങളെത്തു. പിന്നീട് അന്തിമ ജന്മത്തില് പഠിച്ചുകൊണ്ടിരിക്കുകയാണ് അവരുടെ രാജധാനിയുണ്ടാ ക്കുകയാണ്. വളരെയധികം മനസ്സിലാക്കി കൊടുക്കേണ്ട കാര്യങ്ങളാണ്. ചിത്രങ്ങള്‍ക്ക് വേണ്ടി ബാബ നിര്‍ദ്ദേശം നല്കുന്നു. ഏതെങ്കിലും ചിത്രം തയ്യാറായാല്‍, പെട്ടെന്ന് ബാബയുടെ അടുത്ത് എത്തിക്കണം. ബാബ തെറ്റ് തിരുത്തി എല്ലാ നിര്‍ദ്ദേശവും നല്‍കും.
ബാബ പറയുകയാണ് ഞാന്‍ ചക്രവര്‍ത്തിമാരുടെയും ചക്രവര്‍ത്തിയാണ്, ഭണ്ഡാരം നിറഞ്ഞിരിക്കും. ഒരു കാര്യത്തിന്റെയും ചിന്തയില്ല. ഇത്രയധികം കുട്ടികളിരിക്കുകയാണ്. ബാബയ്ക്കറിയാം ആരിലൂടെ ഭണ്ഡാരം നിറപ്പിക്കാന്‍ സാധിക്കുന്നു. ബാബയുടെ ചിന്തയാണ് ജയ്പൂരിനെ ശക്തിയോടെ ഉയര്‍ത്തണം. അവിടെ തന്നെയാണ് ഹഠയോഗികളുടെ മ്യൂസിയം. നിങ്ങളുടെ പിന്നെ രാജയോഗത്തിന്റെ മ്യൂസിയം ഇങ്ങനെ നന്നായി ഉണ്ടാക്കണം അതില്‍ ആര്‍ക്കും വേണമെങ്കിലും വന്ന് കാണാം. ശരി-
വളരെക്കാലത്തെ വേര്‍പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്‍ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്‍കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്‍ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. പവിത്രമായ ജ്ഞാനത്തെ ബുദ്ധിയില്‍ ധാരണ ചെയ്യുന്നതിന് വേണ്ടി തന്റെ ബുദ്ധിയാകുന്ന പാത്രത്തെ സ്വര്‍ണ്ണമാക്കി മാറ്റണം. ഓര്‍മ്മയിലൂടെ മാത്രമേ പാത്രം സ്വര്ണ്ണത്തിന്റെതാകൂ.
2. ഇപ്പോള്‍ ബ്രാഹ്മണനായി മാറുകയാണ് അതിനാല്‍ ശൂദ്രത്വത്തിന്റെ എല്ലാ ശീലങ്ങളെയും ഉപേക്ഷിക്കണം. വളരെ കുലീനതയോടെയിരിക്കണം. നമ്മള് വിശ്വത്തിന്റെ അധികാരിയായി മാറികൊണ്ടിരിക്കുകയാണ് – ഈ ലഹരിയിലിരിക്കണം.
വരദാനം:-
തന്റെ വൃത്തിയുടെ പരിവര്‍ത്തനത്തിലൂടെ ദൃഷ്ടിയെ ദിവ്യമാക്കി മാറ്റൂ എങ്കില്‍ ദൃഷ്ടിയിലൂടെ അനേകാത്മാക്കള് തങ്ങളുടെ യഥാര്‍ത്ഥ രൂപവും യഥാര്‍ത്ഥ വീടും യഥാര്‍ത്ഥ രാജധാനിയും കാണും. അങ്ങനെയുള്ള യഥാര്‍ത്ഥ സാക്ഷാത്കാരം ചെയ്യിപ്പിക്കുന്നതിന് വേണ്ടി വൃത്തിയില്‍ അല്പം പോലും ദേഹാഭിമാനത്തിന്റെ ചഞ്ചലത ഉണ്ടാകരുത്. അതിനാല്‍ വൃത്തിയുടെ പരിവര്‍ത്തനത്തിലൂടെ ദൃഷ്ടി ദിവ്യമാക്കി മാറ്റൂ അപ്പോള്‍ ഈ സൃഷ്ടി പരിവര്‍ത്തനപ്പെടും. കാണുന്നവര്‍ അനുഭവം ചെയ്യും, അതായത് ഇത് കണ്ണുകളല്ല മറിച്ച് ഇതൊരു മാന്ത്രികച്ചെപ്പാണ്. ഈ നയനങ്ങള്‍ സാക്ഷാത്കാരത്തിനുള്ള സാധനങ്ങളായി മാറും.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!