30 September 2021 Malayalam Murli Today | Brahma Kumaris

30 September 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

29 September 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ - ഇപ്പോള് ഈ രാവണ രാജ്യം, പഴയ ലോകം അവസാനിച്ച് പുതിയ ലോകം വരികയാണ് അതിനാല് ശ്രീമതത്തിലൂടെ നടന്ന് പവിത്രമാകൂ, എങ്കില് ശ്രേഷ്ഠ ദേവീ ദേവതയായി മാറും.

ചോദ്യം: -

ബാബ തന്റെ കുട്ടികള്ക്ക് സത്യ നാരായണന്റെ കഥ കേള്പ്പിക്കുയാണ്, ആ കഥയുടെ രഹസ്യമെന്താണ്?

ഉത്തരം:-

അതിന്റെ രഹസ്യമാണ് – ചക്രവര്ത്തി പദവി നേടലും നഷ്ടപ്പെടുത്തലും. ആത്മാവിന് അല്ലാഹുവിനെ ലഭിച്ചു, അതിനാല് കലഹം വിട്ടൊഴിഞ്ഞു. ആരാണോ വിശ്വത്തിലെ അധികാരിയായിരുന്നത് അവരാണ് 84 ജന്മങ്ങളെടുത്ത് രാജ്യപദവി നഷ്ടപ്പെടുത്തുന്നത് ബാബ വീണ്ടും അവര്ക്ക് രാജ്യപദവി നല്കുന്നു. പതിതത്തില് നിന്ന് പാവനമായി മാറുക, കലഹം ഉപേക്ഷിച്ച് രാജ്യപദവി നേടുക – ഇതേ യഥാര്ഥ സത്യനാരായണ കഥയാണ് ബാബ കേള്പ്പിക്കുന്നത് .

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

അവസാനം ആ ദിനം വന്നു ഇന്ന്…….

ഓം ശാന്തി. ഓം ശാന്തിയുടെ അര്ത്ഥം ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്. ഓം അര്ത്ഥം ഞാന് ആത്മാവാണ് ഇതെന്റെ ശരീരവുമാണ്. ആത്മാവിനെ കാണാന് സാധിക്കില്ല. ഇത് മനസിലാക്കുന്നു – ഞാന് ആത്മാവാണ്, ഇത് എന്റെ ശരീരമാണ്. ആത്മാവില് തന്നെയാണ് മനസ്സും ബുദ്ധിയും. ശരീരത്തില് ബുദ്ധിയില്ല. ആത്മാവില് തന്നെയാണ് നല്ലതും മോശവുമായ സംസ്ക്കാരമുള്ളത്. മുഖ്യമായത് ആത്മാവാണ്. ആ ആത്മാവിനെ ആര്ക്കും കാണാന് സാധിക്കില്ല. ശരീരത്തെ ആത്മാവ് കാണുന്നു. ആത്മാവിനെ ശരീരത്തിന് കാണാന് സാധിക്കില്ല. അറിയാനാവുന്നു ആത്മാവ് പോകുമ്പോള് ശരീരം ജഢമായി മാറുന്നുവെന്ന്. ആത്മാവിനെ കാണാന് കഴിയില്ല, ശരീരത്തെ കാണാന് കഴിയുന്നു. അതുപോലെ തന്നെയാണ്, ആരെയാണോ ഓ ഗോഡ്ഫാദര് എന്ന് വിളിക്കുന്നത്, ആ ആത്മാവിന്റെ അച്ഛനെയും കാണാന് കഴിയുകയില്ല. മനസ്സിലാക്കാന് സാധിക്കുന്നു, അറിയാന് കഴിയുന്നു. ആത്മാക്കളെല്ലാവരും സഹോദരങ്ങളാണ്. ശരീരത്തില് വരുമ്പോള് പറയും ഇത് സഹോദരന്മാരാണ് അഥവാ സഹോദരീ-സഹോദരന്മാരാണ്. ആത്മാക്കളുടെ അച്ഛനാണ് പരംപിതാ പരമാത്മാവ്. ശാരീരികമായ സഹോദരീ-സഹോദരനെ പരസ്പരം കാണാന് സാധിക്കുന്നു. എല്ലാ ആത്മാക്കളുടെയും അച്ഛനായ ആ ഒരാളെ കാണാന് സാധിക്കില്ല. അച്ഛന് വന്നിരിക്കുകയാണ് പഴയ ലോകത്തെ പുതിയതാക്കുന്നതിന്. പുതിയ ലോകം സത്യയുഗമായിരുന്നു, ഈ പഴയ ലോകം കലിയുഗമാണ്. ഇതിന് ഇപ്പോള് മാറണം. പഴയ വീടിനെ പൊളിച്ച് പുതിയതുണ്ടാക്കുന്നതുപോലെ. അതുപോലെ ഈ പഴയ ലോകം നശിക്കണം. സത്യയുഗത്തിന് ശേഷം ത്രേതാ, ദ്വാപരം, കലിയുഗം പിന്നെ വീണ്ടും സത്യയുഗം തീര്ച്ചയായും വരണം. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിക്കണം. സത്യയുഗത്തില് ദേവീ ദേവതകളുടെ രാജ്യമാണ്. പകുതി കല്പം സൂര്യവംശിയും ചന്ദ്രവംശിയുമാണ്. അതിനെ ലക്ഷ്മീ നാരായണന്റെ കുലം, രാമ-സീതയുടെ കുലമെന്ന് പറയുന്നു. അപ്പോള് ഇത് സഹജമായില്ലേ. പിന്നീട് ദ്വാപര കലിയുഗത്തില് അന്യ ധര്മ്മങ്ങള് വരുന്നു. പിന്നീട് പവിത്രമായിരുന്ന ദേവീ ദേവതകള് അപവിത്രരായി മാറുന്നു. ഇതിനെ രാവണ രാജ്യമെന്ന് പറയുന്നു. രാവണനെ വര്ഷാ വര്ഷം കത്തിക്കുന്നു, പക്ഷെ കത്തുന്നതേയില്ല. ഇതാണ് എല്ലാത്തിലും വലിയ ശത്രു, അതുകൊണ്ടാണ് രാവണനെ കത്തിക്കുന്നതിന്റെ ആചാരമുണ്ടായത്. ഭാരതത്തിന്റെ നമ്പര്വണ് ശത്രുവാണ് രാവണന്, അതുപോലെ നമ്പര്വണ് സുഹൃത്ത് സദാ സുഖം തരുന്ന ഈശ്വരനാണ്. ഈശ്വരനെ സുഹൃത്തെന്ന് പറയുമല്ലോ. ഇതിന് മേല് ഒരു കഥയുമുണ്ട്- ഈശ്വരനാണ് കൂട്ടുകാരന്. രാവണന് ശത്രുവാണ്. ഈശ്വരനാകുന്ന കൂട്ടുകാരനെ ഒരിക്കലും കത്തിക്കുകയില്ല. രാവണന് ശത്രുവായതുകൊണ്ടാണ് 10 തലയുള്ള രാവണനെയുണ്ടാക്കി വര്ഷം തോറും കത്തിക്കുന്നത്. ഗാന്ധിജിയും പറഞ്ഞിട്ടുണ്ടായിരുന്നു നമുക്ക് രാമരാജ്യം വേണമെന്ന്. രാമരാജ്യത്തില് സുഖമാണ്, രാവണ രാജ്യത്തില് ദുഃഖവും. ഇപ്പോള് ഇത് ആരാണിരുന്ന് മനസ്സിലാക്കി തരുന്നത്? പതിത പാവനനായ ബാബ, ശിവ ബാബ ബ്രഹ്മാദാദ. ബാബ എപ്പോഴും ശരിയായതു പറയുന്നു- ബാപ്ദാദ എന്നാണ്. പ്രജാപിതാ ബ്രഹ്മാവും എല്ലാവരുടെയുമായിരിക്കും, ആദമെന്ന് പറയുന്നു. അദ്ദേഹത്തെ മുതു-മുതു-മുത്തച്ഛനെന്ന് പറയുന്നു. മനുഷ്യ സൃഷ്ടിയില് പ്രജാപിതാവായി. പ്രജാപിതാ ബ്രഹ്മാവിലൂടെ ബ്രാഹ്മണര്, പിന്നീട് ബ്രാഹ്മണരില് നിന്ന് ദേവീ ദേവത ഉണ്ടാകുന്നു. ദേവതാ, ക്ഷത്രിയര്, വൈശ്യര്, ശൂദ്രര് ഉണ്ടാകുന്നു, ഇദ്ദേഹത്തെ പ്രജാപിതാ ബ്രഹ്മാവ്, മനുഷ്യ സൃഷ്ടിയിലെ മുതിര്ന്നയാള് എന്നു പറയുന്നു. പ്രജാപിതാ ബ്രഹ്മാവിന് എത്രയധികം കുട്ടികളാണ്. ബാബാ ബാബാ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. ഇതാണ് സാകാര ബാബ. ശിവബാബയാണ് നിരാകാരനായ ബാബ. പാടപ്പെടുന്നുമുണ്ട് പ്രജാപിതാ ബ്രഹ്മാവിലൂടെ പുതിയ മനുഷ്യ സൃഷ്ടി രചിക്കുന്നുവെന്ന്. ഇതാണ് പതിത ലോകം- രാവണ രാജ്യം. ഇപ്പോള് രാവണന്റെ ആസൂരീയ ലോകം അവസാനിക്കും, അതിന് വേണ്ടിയാണ് ഈ മഹാഭാരത യുദ്ധം. പിന്നീട് സത്യയുഗത്തില് ഈ രാവണനാകുന്ന ശത്രുവിനെ ആരും കത്തിക്കുകയില്ല. രാവണന് ഉണ്ടാവുക തന്നെയില്ല. രാവണന് തന്നെയാണ് ഈ ദുഃഖത്തിന്റെ ലോകമുണ്ടാക്കിയത്. ആരുടെയടുത്താണോ കൂടുതല് പൈസയുള്ളത്, വലിയ വലിയ കൊട്ടാരം മുതലായവയുള്ളത് അവര് സ്വര്ഗ്ഗത്തിലാണ്, ഇങ്ങനെയല്ല. ബാബ മനസ്സിലാക്കി തരുകയാണ് ആരുടെയെങ്കിലും കയ്യില് കോടികളുണ്ടെങ്കിലും ശാന്തിയുണ്ടാവില്ല, പൈസ മുതലായവയെല്ലാം മണ്ണിലേയ്ക്ക് പോകാനുള്ളതാണ്. പുതിയ ലോകത്തില് പിന്നീട് പുതിയ ഖനികളെല്ലാം ഉണ്ടാകും, അതിലൂടെ പുതിയ ലോകത്തില് കൊട്ടാരം മുതലായവയെല്ലാം ഉണ്ടാക്കും. ഈ പഴയ ലോകം ഇപ്പോള് അവസാനിക്കണം. സത്യയുഗത്തില് പവിത്രമായ സമ്പൂര്ണ്ണ നിര്വികാരിയാണ്. അവിടെ കുട്ടികള് യോഗബലത്തിലൂടെ ജന്മമെടുക്കുന്നു. അവിടെ വികാരമുണ്ടായിരിക്കുകയേയില്ല. ദേഹാഭിമാനവുമില്ല, ക്രോധമില്ല, കാമമില്ല. 5 വികാരമുണ്ടായിരിക്കുകയേയില്ല അതിനാല് അവിടെ ഒരിക്കലും രാവണനെ കത്തിക്കുന്നുമില്ല. ഇവിടെയാണ് രാവണ രാജ്യം, അതുകൊണ്ടാണ് എല്ലാവരും വിളിക്കുന്നത് അല്ലയോ പതിത പാവനാ വരൂ. ബാബയാണെങ്കില് മുക്തിദാതാവുമാണ്, എല്ലാവരുടെയും ദുഖത്തെ ഹരിക്കുന്നവനുമാണ്. ഇപ്പോള് എല്ലാവരും രാവണ രാജ്യത്തിലാണ്. ബാബയ്ക്ക് വന്ന് മോചിപ്പിക്കേണ്ടി വരുകയാണ്. ഇപ്പോള് ബാബ പറയുന്നു നിങ്ങള് പവിത്രമാകൂ. ഈ പതിത ലോകം നശിക്കുന്നതാണ്, ആര് ശ്രീമതത്തിലൂടെ നടക്കുന്നുവോ അവര് ശ്രേഷ്ഠ ദേവീ-ദേവതയായി മാറും. വിനാശമുണ്ടാകും, എല്ലാം ഇല്ലാതാകും. ബാക്കി ആര് അവശേഷിക്കും? ആരാണോ ശ്രീമതത്തിലൂടെ പവിത്രമായി കഴിയുന്നത്, അവര് തന്നെയാണ് ബാബയുടെ നിര്ദ്ദേശത്തിലൂടെ നടന്ന് വിശ്വത്തിന്റെ ചക്രവര്ത്തി പദവിയുടെ സമ്പത്ത് നേടുന്നത്. ഈ ലക്ഷ്മീ നാരായണന്റെ രാജ്യമായിരുന്നല്ലോ. ഇപ്പോഴാണെങ്കില് രാവണ രാജ്യമാണ് അത് നശിക്കാനുള്ളതാണ്. സത്യയുഗീ രാമരാജ്യം സ്ഥാപിതമാകണം. രാമന് ആ സീതയുടെ രാമനല്ല. ശാസ്ത്രങ്ങളിലാണെങ്കില് ഒരുപാട് ആവശ്യമില്ലാത്ത കാര്യങ്ങള് എഴുതിവെച്ചിരിക്കുന്നു. ഈ മുഴുവന് ലോകവും ലങ്കയാണ്, ഇവിടെ രാവണ രാജ്യമാണ്. ഭാരതം സ്വര്ണ്ണത്തിന്റെ പക്ഷിയായിരുന്നു സത്യയുഗത്തില്. അപ്പോള് വേറെ ഒരു രാജ്യവുമുണ്ടായിരുന്നില്ല. ബാബ ഭാരതത്തില് വന്ന് വീണ്ടും സ്വര്ണ്ണപ്പക്ഷിയായ സ്വര്ഗ്ഗമുണ്ടാക്കുന്നു. ബാക്കി ഇത്രയും ധര്മ്മങ്ങളെല്ലാം നശിച്ച് പോകും. സമുദ്രവും കുതിച്ചുയരും. മുംബൈ എന്തായിരുന്നു, ഒരു ചെറിയൊരു ഗ്രാമമായിരുന്നു. ഇനി സത്യയുഗത്തിന്റെ സ്ഥാപനയുണ്ടാകുമ്പോള് പിന്നീട് മുംബൈ മുതലായവയൊന്നും ഉണ്ടായിരിക്കില്ല. സത്യയുഗത്തില് വളരെ കുറച്ച് മനുഷ്യരേ ഉണ്ടാവൂ. തലസ്ഥാനം ഡല്ഹിയാണ്, അവിടെ ലക്ഷ്മീ നാരായണന്റെ രാജ്യമാണ്. സത്യയുഗത്തില് ഡല്ഹി സ്വര്ഗ്ഗമായിരുന്നു. ഡല്ഹിയില് തന്നെയായിരുന്നു രാജധാനി. രാമരാജ്യത്തിലും ഡല്ഹി തന്നെയായിരിക്കും തലസ്ഥാനം. പക്ഷെ രാമരാജ്യത്തില് വജ്രങ്ങളുടെയും വൈഢൂര്യങ്ങളുടെയും കൊട്ടാരമുണ്ടായിരുന്നു, അളവറ്റ സുഖമായിരുന്നു. ബാബ പറയുന്നു നിങ്ങള് വിശ്വ രാജ്യം നഷ്ടപ്പെടുത്തി, ഞാന് വീണ്ടും നല്കുന്നു. നിങ്ങള് എന്റെ നിര്ദ്ദേശത്തിലൂടെ നടക്കൂ. ശ്രേഷ്ഠമായി മാറണമെങ്കില് കേവലം എന്നെ മാത്രം ഓര്മ്മിക്കൂ വേറെ ഒരു ദേഹധാരിയേയും ഓര്മ്മിക്കരുത്. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനായ എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങള് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറും, നിങ്ങള് എന്റെ കൂടെ വരുകയും ചെയ്യും. നിങ്ങള് എന്റെ കഴുത്തിലെ മാലയായി മാറിയതിന് ശേഷം വിഷ്ണുവിന്റെ കഴുത്തിലെ മാലയായി മാറും. മാലയുടെ മുകളിലാണ് ഞാന്. പിന്നീട് ജോടികളായ ബ്രഹ്മാ-സരസ്വതി. അവരാണ് സത്യയുഗത്തിലെ മഹാരാജാവും മഹാറാണിയുമായി മാറുന്നത്. പിന്നീട് മാലയിലുള്ള മുഴുവന് പേരും യഥാക്രമം സിംഹാസനത്തിലിരിക്കുന്നു. ഞാന് ഭാരതത്തെ ഈ ബ്രഹ്മാ-സരസ്വതി, ബ്രാഹ്മണരിലൂടെ സ്വര്ഗ്ഗമാക്കുന്നു. ആരാണോ പ്രയത്നിക്കുന്നത്, പിന്നീടവരുടെ ഓര്മ്മ ചിഹ്നമുണ്ടാകുന്നു. ആത്മാക്കള്ക്ക് വസിക്കുന്ന സ്ഥാനമാണ് പരംധാമം, അതിനെ ബ്രഹ്മാണ്ഡമെന്നും പറയുന്നു. നമ്മള് എല്ലാ ആത്മാക്കളും അവിടെ മധുരമായ വീട്ടിലിരിക്കുന്നവരാണ് – ബാബയോടൊപ്പം. അതാണ് ശാന്തിധാമം, മനുഷ്യരാഗ്രഹിക്കുന്നു – മുക്തിധാമത്തില് പോകണം. പക്ഷെ ആര്ക്കും തിരിച്ച് പോകാന് സാധിക്കില്ല. എല്ലാവര്ക്കും പാര്ട്ടഭിനയിക്കുക തന്നെ വേണം. അതുവരെ ബാബ നിങ്ങളെ തയ്യാറാക്കി കൊണ്ടിരിക്കുന്നു. നിങ്ങള് തയ്യാറാകുമ്പോള് അവിടെ ഏതെല്ലാം ആത്മാക്കളുണ്ടോ, അവരെല്ലാവരും വരും, പിന്നീട് അവസാനം. നിങ്ങള് പോയി പുതിയ ലോകത്തില് രാജ്യം ഭരിക്കും പിന്നീട് യഥാക്രമം ചക്രം നടക്കും. ഗീതത്തിലും കേട്ടല്ലോ, അവസാനം ഇന്ന് ആ ദിനം വന്നു .. ഭക്തിമാര്ഗ്ഗത്തില് ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരുന്നു. ബാബ ജ്ഞാന സൂര്യനാണ്. ജ്ഞാന സൂര്യന് ഉദിച്ചു….. ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് സൃഷ്ടിയുടെ ആദി-മധ്യ- അന്ത്യത്തിന്റെ ജ്ഞാനമുണ്ട്. അറിയാം ആരാണോ ഭാരതവാസീ നരകവാസി അവര് വീണ്ടും സ്വര്ഗ്ഗവാസിയായി മാറും. ബാക്കി ഈ എല്ലാ ആത്മാക്കളും ശാന്തിധാമത്തിലേയ്ക്ക് തിരിച്ച് പോകും. മനസ്സിലാക്കിക്കൊടുക്കേണ്ടത് വളരെ കുറച്ചാണ്, ആല്ഫ എന്നാല് ബാബ, ബീറ്റാ എന്നാല് ചക്രവര്ത്തി പദവി. ബാബയിലൂടെ ചക്രവര്ത്തി പദവി ലഭിക്കുന്നു. കലഹം ഇല്ലാതെയാകുന്നു. അതിന്റെ കഥ ബാബയിരുന്ന് മനസ്സിലാക്കി തരുകയാണ്. ഇതാണ് സത്യമായ സത്യനാരായണന്റെ കഥ. ബാക്കിയെല്ലാം കെട്ടുകഥകളാണ്. ബാബ തന്നെയാണ് നരനില് നിന്ന് നാരായണനാകുന്നതിന് വേണ്ടി ഈ കഥ കേള്പ്പിക്കുന്നത്. ചരിത്രവും ഭൂമിശാസ്ത്രവുമാണല്ലോ. ലക്ഷ്മീ നാരായണന്റെ രാജ്യം എപ്പോള് ആരംഭിച്ചു, ഏതുവരെ ഉണ്ടായിരുന്നു. അപ്പോള് കഥയുമായല്ലോ! ആരാണോ വിശ്വത്തില് രാജ്യം ഭരിച്ചിരുന്നത്, അവര് 84 ജന്മമെടുത്ത് തികച്ചും തമോപ്രധാനമായി മാറിയിരിക്കുന്നു.

ഇപ്പോള് ബാബ പറയുകയാണ് – ഞാന് അതേ രാജ്യം വീണ്ടും സ്ഥാപിക്കുകയാണ്. നിങ്ങള് എങ്ങനെ പതിതത്തില് നിന്നും പാവനം, പാവനത്തില് നിന്നു പതിതമായി മാറി – ആ മുഴുവന് ചരിത്രവും ഭൂമിശാസ്ത്രവും മനസ്സിലാക്കി തരുകയാണ്. ആദ്യമാദ്യം സൂര്യവംശിയുടെ രാജ്യം പിന്നീട് ചന്ദ്രവംശിയുടെ ….. അതിന്റെയിടയില് മറ്റുള്ളവരും ബൗദ്ധി, ഇസ്ലാമി പിന്നെ ക്രിസ്ത്യന്സ് വന്നു. പിന്നീട് ദേവീ ദേവതാ ധര്മ്മമുണ്ടായിരുന്നത് അപ്രത്യക്ഷമായി. വീണ്ടും ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിക്കും. ശാസ്ത്രങ്ങളില് ബ്രഹ്മാവിന്റെ ആയുസ്സ് 100 വര്ഷം കാണിച്ചിട്ടുണ്ട്. ഈ ബ്രഹ്മാവ്, ആരിലാണോ ബാബയിരുന്ന് സമ്പത്ത് നല്കുന്നത്, ഇദ്ദേഹത്തിന്റെയും ശരീരം നശിച്ചു പോകും. ആത്മാക്കളെ ആത്മാക്കളുടെ അച്ഛന് കേള്പ്പിക്കുകയാണ്, അവര് തന്നെയാണ് പതിത പാവനന്. മനുഷ്യന്, മനുഷ്യനെ പാവനമാക്കി മാറ്റാന് സാധിക്കുകയില്ല. ആര്ക്കാണോ സ്വയം മുക്തമാവാന് സാധിക്കാത്തത് പിന്നെ അവരെങ്ങനെ മറ്റുള്ളവരെ മുക്തമാക്കും. അവരെല്ലാം ഭക്തി പഠിപ്പിക്കുന്ന അനേകം ഗുരുക്കന്മാരാണ്. ചിലര് പറയും ഇന്നയാളുടെ ഭക്തി ചെയ്യൂ, ചിലര് പറയും ശാസ്ത്രം കേള്ക്കൂ. അനേകാനേകം അഭിപ്രായ വ്യത്യാസങ്ങളാണ്, അതിനാല് എല്ലാവരും ഒന്നുകൂടി വിവേകശൂന്യരായി മാറിയിരിക്കുകയാണ്. ഇപ്പോള് ബാബ വന്ന് വിവേകശാലികളാക്കി മാറ്റുന്നു. ഈ വിവേകശാലികളായ ലക്ഷ്മീ നാരായണന് വിശ്വത്തിലെ അധികാരിയായിരുന്നുല്ലോ. ഇപ്പോള് എത്ര ദരിദ്രരായി മാറിയിരിക്കുന്നു. പിന്നീട് വീണ്ടും ശിവബാബ വന്ന് നരകവാസിയില് നിന്ന് സ്വര്ഗ്ഗവാസിയാക്കി മാറ്റുന്നു. ബാബ എത്ര നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത് ഇവിടെ ഭാഗ്യം ഉണരുമെന്ന്. ബാബ വരുന്നത് തന്നെ സര്വമനുഷ്യരുടെയും ഭാഗ്യമുണര്ത്താനാണ്. എല്ലാവരും പതിതരും ദുഃഖിയുമാണല്ലോ. എല്ലാവരും നിലവിളിച്ച് നിലവിളിച്ച് വിനാശമാകും. അതിനാല് ബാബ പറയുകയാണ് ദുരന്തത്തില് നിലവിളിക്കുന്നതിന് മുമ്പ് പരിധിയില്ലാത്ത ബാബയില് നിന്ന് കുറച്ച് സമ്പത്തെടുക്കൂ. ലോകത്തില് എന്തെല്ലാമാണോ കാണുന്നത് അതെല്ലാം നശിക്കുന്നതാണ്. ഭാരതത്തിന്റെ പതനവും ഭാരതത്തിന്റെ ഉത്ഥാനവും. ഇത് ഭാരതത്തിന്റെ തന്നെ കളിയാണ്. ഉയര്ച്ച ഉണ്ടാകുക സത്യയുഗത്തിലാണ്. ഇപ്പോള് കലിയുഗത്തില് പതനമുണ്ടാകുന്നതാണ്. ഇതെല്ലാം രാവണ രാജ്യത്തിന്റെ ഷോയാണ്. ഇപ്പോള് വിനാശമാകണം. ലോകത്തിന്റെ പതനം, ലോകത്തിന്റെ ഉത്ഥാനം. സത്യയുഗത്തില് ആരെല്ലാം രാജ്യം ഭരിക്കുന്നു, ഇത് ബാബയിരുന്ന് മനസ്സിലാക്കി തരുകയാണ്. ഭാരതത്തിന്റെ ഉത്ഥാനത്തില് ദേവതകളുടെ രാജ്യം. ഭാരതത്തിന്റെ പതനത്തോടെ രാവണന്റെ രാജ്യം. ഇപ്പോള് പുതിയ ലോകം ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. പഴയ ലോകം ഇല്ലാതെയാകും. ഇതിന് മുമ്പ് നിങ്ങള് പഠിച്ചുകൊണ്ടിരിക്കുകയാണ്, ബാബയില് നിന്ന് സമ്പത്തെടുക്കാന്. എത്ര സഹജമാണ്. ഇതാണ് മനുഷ്യനില് നിന്ന് ദേവതയാകുന്നതിന്റെ പഠിപ്പ്. സന്യാസിമാരുടെത് നിവൃത്തി മാര്ഗ്ഗമാണ്. ആ ധര്മ്മം തന്നെ വേറെയാണ്. അവരാണെങ്കില് വീടെല്ലാം ഉപേക്ഷിച്ച് പോകുന്നു, അവരുടേത് പരിധിയുള്ള സന്യാസമാണ്. നിങ്ങള്ക്ക് ഈ പഴയ ലോകത്തിന്റെ സന്യാസം ചെയ്ത് വീണ്ടും ഇവിടെയ്ക്ക് തന്നെ വരേണ്ടതില്ല. ഇതും നല്ല രീതിയില് മനസ്സിലാക്കി കൊടുക്കണം, ഏതെല്ലാം ധര്മ്മങ്ങള് എപ്പോഴെപ്പോള് വരുന്നു. ദ്വാപരത്തിന് ശേഷം തന്നെയാണ് മറ്റു ധര്മ്മങ്ങള് വരുന്നത്. ആദ്യം സുഖം അനുഭവിക്കുന്നു പിന്നീട് ദുഖം. ഈ മുഴുവന് ചക്രവും ബുദ്ധിയിലിരുത്തണം. എപ്പോള് മുതല് നിങ്ങള് ചക്രത്തില് വരുന്നുവോ മഹാരാജാവും മഹാറാണിയുമായി മാറുകയാണ്. കേവലം ബാബയേയും സമ്പത്തിനെയും മനസ്സിലാക്കി കൊടുക്കണം.

ബാബ ആരെയും വിദേശത്ത് പോകുന്നതിന് എതിര് പറയുന്നില്ല. എങ്കിലും എല്ലാവരും ആഗ്രഹിക്കുന്നത് മരണം അവരവരുടെ ദേശത്ത് തന്നെയാവണമെന്നാണ്. ഇപ്പോള് വിനാശമാണെങ്കില് സംഭവിക്കുക തന്നെ വേണം, ബഹളം ഇത്രയുമുണ്ടാകും, അങ്ങനെ വിദേശത്ത് നിന്ന് പിന്നീട് വരാന് പോലും സാധിക്കില്ല അതുകൊണ്ട് ബാബ മനസ്സിലാക്കി തരുകയാണ്, ബാബ വന്ന് അവതരിക്കുന്ന ഭാരതഭൂമി ഏറ്റവും ഉത്തമമാണ് . ശിവജയന്തിയും ആഘോഷിക്കുന്നുണ്ട്. കേവലം കൃഷ്ണന്റെ പേരിട്ടത് കാരണം മുഴുവന് മഹിമയും ഇല്ലാതായിരിക്കുകയാണ്. സര്വ മനുഷ്യരുടെയും മുക്തിദാതാവ് ഇവിടെ വന്ന് അവതരിക്കുകയാണ്. ഗോഡ് ഫാദര് തന്നെയാണ് വന്ന് മുക്തരാക്കുന്നത്. അതിനാല് അങ്ങനെയുള്ള ബാബയെ നമിക്കണം, ബാബയുടെ ജയന്തി ആഘോഷിക്കണം. പക്ഷെ കൃഷ്ണന്റെ പേരിട്ടതിനാല് മുഴുവന് മൂല്യവും അപ്രത്യക്ഷമായിരിക്കുകയാണ്. ഇല്ലായെങ്കില് ഭാരതം ഏറ്റവും ഉയര്ന്ന തീര്ത്ഥ സ്ഥാനമാണ്. ബാബ ഇവിടെയാണ് വന്ന് എല്ലാവരെയും പാവനമാക്കി മാറ്റുന്നത്, അതിനാല് ഇത് ഏറ്റവും വലിയ തീര്ത്ഥസ്ഥാനമാകുന്നു. എല്ലാവരെയും ദുര്ഗതിയില് നിന്ന് മോചിപ്പിച്ച് സദ്ഗതി നല്കുന്നു. ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്. ഇപ്പോള് നിങ്ങള് ആത്മാക്കള്ക്കറിയാം, നമ്മുടെ ബാബ തന്റെ ഈ ശരീരത്തിലൂടെ ഈ രഹസ്യം മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുകയാണ്. നമ്മള് ആത്മാക്കള് ഈ ശരീരത്തിലൂടെ കേള്ക്കുകയാണ്. ആത്മാഭിമാനിയായി മാറണം. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ എങ്കില് കറയിളകി പോകും, പവിത്രമായി മാറി നിങ്ങള് ബാബയോടൊപ്പം പോവുകയും ചെയ്യും. എത്ര ഓര്മ്മിക്കുന്നുവോ അത്രയും പവിത്രമായി മാറും, മറ്റുള്ളവരെയും തനിക്കു സമാനമാക്കി മാറ്റും. അപ്പോള് അനേകരുടെ ആശിര്വാദം ലഭിക്കും. ഉയര്ന്ന പദവി നേടും, അതിനാല് പാടാറുണ്ട്- സെക്കന്റില് ജീവന്മുക്തി. ശരി –

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ബാബയുടെ കഴുത്തിലെ മാലയായി മാറി വിഷ്ണുവിന്റെ കഴുത്തില് കോര്ക്കപ്പെടുന്നതിനായി സമ്പൂര്ണ്ണ സതോപ്രധാനമാകണം. ഒരു ബാബയുടെ നിര്ദ്ദേശത്തിലൂടെ നടക്കണം.

2. അനേക ആത്മാക്കളുടെ ആശിര്വാദം ലഭിച്ചുകൊണ്ടിരിക്കുന്ന വിധം സേവനം ചെയ്യണം. നിലവിളിക്കു മുമ്പ് ബാബയില് നിന്ന് പരിപൂര്ണ്ണമായി സമ്പത്ത് നേടണം.

വരദാനം:-

ആരെങ്കിലും സിംഹാസനത്തില് ഇരിക്കുകയാണെങ്കില് അവരുടെ അടയാളമാണ് തിലകവും കിരീടവും. ഇങ്ങനെ ആരാണോ ഹൃദയസിംഹാസനസ്ഥര് അവരുടെ മസ്തകത്തില് സദാ അവിനാശി ആത്മാ സ്ഥിതിയുടെ തിലകം ദൂരെ നിന്നേ തിളങ്ങുന്നതായി കാണപ്പെടുന്നു. സര്വാത്മാക്കളുടെയും മംഗളത്തിനുള്ള ശുഭഭാവന അവരുടെ നയനങ്ങളില് അഥവാ മുഖത്ത് കാണപ്പെടുന്നു. അവരുടെ ഓരോ സങ്കല്പവും വചനവും കര്മവും ബാബയ്ക്കു സമാനമാകുന്നു.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top