29 September 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

September 28, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ-ഈ അന്തിമ ജന്മം ഗൃഹസ്ഥ വ്യവഹാരത്തില് കഴിഞ്ഞുകൊണ്ടും താമര പുഷ്പ സമാനം പവിത്രമാകൂ, ഒരു ബാബയെ ഓര്മ്മിക്കൂ, ഇതു തന്നെയാണ് ഗുപ്തമായ പരിശ്രമം.

ചോദ്യം: -

ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിക്കുമ്പോഴേക്കും ഏതൊരു വ്യത്യാസമാണ് സ്പഷ്ടമായി അനുഭവപ്പെടുന്നത്?

ഉത്തരം:-

ഭക്തിയില് ഭഗവാനെ പ്രാപ്തമാക്കുന്നതിനുവേണ്ടി ഓരോ വാതിലുകള് തോറും എത്രയാണ് അലഞ്ഞിരുന്നത്, എത്രയാണ് കാലിടറിയത്. ഇപ്പോള് നമുക്ക് ബാബയെ ലഭിച്ചുകഴിഞ്ഞു. പാവങ്ങളായ മനുഷ്യര് ഇപ്പോഴും അന്വേഷിച്ചലയുന്നതും, വഴി തിരഞ്ഞുകൊണ്ടിരിക്കുന്നതും കാണുമ്പോള് ദയ തോന്നും. ബാബ നമ്മെ അലച്ചിലില് നിന്നും മുക്തമാക്കി. നമ്മള് ബാബയോടൊപ്പം പോകാനുള്ള തയ്യാറായികൊണ്ടിരിക്കുകയാണ്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഇന്ന് മനുഷ്യന് അന്ധകാരത്തിലാണ്….

ഓം ശാന്തി. ഒരു വശത്ത് ഭക്തര് ഓര്മ്മിക്കുന്നു. മറുവശത്ത് ആത്മാക്കള്ക്ക് മൂന്നാമത്തെ നേത്രം ലഭിച്ചുകഴിഞ്ഞു. അര്ത്ഥം ആത്മാക്കള്ക്ക് അച്ഛന്റെ പരിചയം ലഭിച്ചുകഴിഞ്ഞു. ഞങ്ങള് അന്വേഷിച്ചലയുകയാണെന്ന് ഭക്തര് പറയുന്നു. ഇപ്പോള് നിങ്ങള് അലയുന്നില്ലല്ലോ. എത്ര വ്യത്യാസമാണ്. ബാബ നിങ്ങള് കുട്ടികളെ കൂടെ കൊണ്ടുപോകുന്നതിനുവേണ്ടി തയ്യാറാക്കുകയാണ്. മനുഷ്യരെല്ലാം ഗുരുക്കന്മാരുടെ പുറകെ തീര്ത്ഥയാത്രകള്, മേളകള് മുതലായവയ്ക്കു പുറകെ എത്രയാണ് അലയുന്നത്. നിങ്ങള് അലയുന്നതില് നിന്നും മുക്തമായിരിക്കുന്നു. കുട്ടികള്ക്കറിയാം, ബാബ നമ്മളെ ഈ അലച്ചിലില് നിന്നും മുക്തമാക്കാനാണ് വന്നിരിക്കുന്നത്. കല്പം മുമ്പ് വന്ന് പഠിപ്പിച്ച പോലെ രാജയോഗം അഭ്യസിപ്പിച്ച പോലെ ഇപ്പോഴും പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. നമ്മള് 5 വികാരങ്ങളുടെ മേല് വിജയം പ്രാപ്തമാക്കുകയാണെന്ന് കുട്ടികള്ക്കറിയാം. പറയാറുണ്ട്- മായയെ ജയിച്ചാല് വിശ്വത്തെ ജയിച്ചു എന്ന്. മായ എന്ന് 5 വികാരങ്ങളാകുന്ന രാവണനെയാണ് പറയുന്നത്. അപ്പോള് മായ ശത്രുവാണ്. ധനത്തേയും സമ്പത്തിനേയും മായ എന്ന് പറയില്ല. 5 വികാരങ്ങളാകുന്ന രാവണന് അല്ലെങ്കില് മായ എന്ന് വേണം എഴുതാന്…..എങ്കില് മനുഷ്യര് എന്തെങ്കിലും അര്ത്ഥം മനസ്സിലാക്കും. ഇല്ലെങ്കില് മനസ്സിലാക്കാന് സാധിക്കില്ല. മായയെ ജയിച്ചാല് വിശ്വത്തെ ജയിച്ചു എന്നാണ്. ഇതില് യാദവ കൗരവന്മാരുടെ അഥവാ അസുരന്മാരുടെയും ദേവന്മാരുടെയൊന്നും കാര്യമില്ല. സ്ഥൂലമായ യുദ്ധമൊന്നും ഉണ്ടാകുന്നില്ല. യോഗബലത്തിലൂടെ മായയാകുന്ന രാവണന്റെ മേല് വിജയം പ്രാപ്തമാക്കുന്നതിലൂടെ ജഗത് വിജയിയായി മാറുന്നു എന്ന് പാടാറുണ്ട്. ജഗത് എന്നാല് വിശ്വത്തെയാണ് പറയുന്നത് എന്ന് നിങ്ങള് കുട്ടികള്ക്കറിയാം. വിശ്വത്തിന്റെ മേല് വിജയം പ്രാപ്തമാക്കി തരാന് വിശ്വത്തിന്റെ അധികാരിയായ ബാബ തന്നെയാണ് വരുന്നത്. ബാബ തന്നെയാണ് സര്വ്വശക്തിവാന്. ബാബയെ ഓര്മിക്കുന്നതിലൂടെ തന്നെയാണ് പാപം ഭസ്മമാകുന്നതെന്ന് മനസ്സിലാക്കിതന്നിട്ടുണ്ട്. മുഖ്യമായ കാര്യം ഓര്മ്മയുടേതാണ്. ബാബയുടെ ഓര്മ്മയില് ഇരിക്കുന്നതിലൂടെ നിങ്ങളില് നിന്നും ഒരു വികര്മ്മവും ഉണ്ടാവുകയുമില്ല, സന്തോഷത്തോടെ ഇരിക്കുകയും ചെയ്യും. പതിത-പാവനനായ ബാബ പാവനമാക്കി മാറ്റാന് വന്നിരിക്കുകയാണ്, അപ്പോള് നമ്മള് എന്തിന് വികര്മ്മം ചെയ്യണം. അവനവനെ സംരക്ഷിക്കണം. ബുദ്ധിയുള്ളത് മനുഷ്യര്ക്കല്ലേ. ഇതില് മറ്റൊരു യുദ്ധത്തിന്റെയും കാര്യമില്ല, കേവലം 5 വികാരങ്ങളെ ജയിക്കുവാനായി ബാബയെ ഓര്മ്മിക്കുക വളരെ സഹജമാണ്. ശരിയാണ്, ഇതില് പരിശ്രമവുമുണ്ട്, സമയവുമെടുക്കുന്നു. മായ ആത്മദീപമണയ്ക്കാന് ഇടക്കിടക്ക് കൊടുങ്കാറ്റ് കൊണ്ടുവരും. അല്ലാതെ ഇവിടെ യുദ്ധത്തിന്റെ കാര്യമൊന്നുമില്ല. സത്യയുഗം ദേവതകളുടെ രാജ്യമാണ്. അസുരന്മാരൊന്നുമില്ല. നമ്മള് ബ്രാഹ്മണരാണ്, ബ്രഹ്മാമുഖ വംശാവലിയാണ്. ആരാണോ ബ്രാഹ്മണ കുലത്തിലേത് അവരേ സ്വയത്തെ ബ്രാഹ്മണരെന്ന് മനസ്സിലാക്കൂ. ആത്മീയ അച്ഛന് നമ്മള് ആത്മാക്കള്ക്കിരുന്ന് ജ്ഞാനം നല്കുകയാണ്. ജ്ഞാനസാഗരനും, പതിത-പാവനനും, സത്ഗതി ദാതാവും ഒന്നു തന്നെയാണ്. ആ ബാബ തന്നെയാണ് സ്വര്ഗ്ഗം സ്ഥാപിക്കുന്നയാള്. നിങ്ങള് കുട്ടികള്ക്ക് ഒരുപാട് സന്തോഷമുണ്ടായിരിക്കണം. ശ്രീമതമനുസരിച്ച് സ്വര്ഗ്ഗം സ്ഥാപിച്ചു കാണിക്കുമെന്ന് പറഞ്ഞ സിന്ധിലെ അതേ ബ്രഹ്മാകുമാരനും കുമാരിമാരുമാണ് ഇതെന്ന് വിദേശത്തുള്ളവരും അറിയും. ആത്മാവാണല്ലോ ശരീരത്തിലൂടെ പറയുന്നത്. ആത്മാവ് കേള്ക്കുന്നു, നിര്ദേശമനുസരിച്ച് നടക്കുന്നു. കല്പകല്പം ബാബ തന്നെയാണ് വന്ന് യുക്തി പറഞ്ഞു തരുന്നത്. ബാബ ഗുപ്തമാണ്, ആരും അറിയുന്നില്ല. എത്രയധികം പേര്ക്കാണ് മനസ്സിലാക്കികൊടുക്കുന്നത്, എന്നാലും കോടിയില് ചിലര് മാത്രമെ മനസ്സിലാക്കുന്നുള്ളൂ. നിങ്ങള് കുട്ടികള് ഇപ്പോള് മനസ്സിലാക്കുന്നു, നമ്മുടെത് ആള്റൗണ്ട് പാര്ട്ടാണെന്ന്. രാജ്യം നേടുന്നത് നിങ്ങളാണ്, നിങ്ങള് ഭാരതവാസികള്ക്കല്ലാതെ മറ്റാര്ക്കും നേടാന് സാധിക്കില്ല എന്ന് ബാബ മനസ്സിലാക്കിതരുന്നു. സ്വയത്തെ ഹിന്ദു എന്ന് പറയുന്നത് ഭാരതവാസികള് തന്നെയാണ്. ജനസംഖ്യയുടെ കണക്കെടുപ്പിലും ഹിന്ദു ധര്മ്മമെന്ന് എഴുതുന്നു. എന്ത് പേരിട്ടാലും നമ്മള് വാസ്തവത്തില് ആദി സനാതന ദേവീ-ദേവത ധര്മ്മത്തിലുള്ളവരായിരുന്നു. ആ ദൈവീക ധര്മ്മത്തില് നിന്നും കര്മ്മത്തില് നിന്നും ഭ്രഷ്ടരായതു കാരണം സ്വയത്തെ ഹിന്ദു എന്ന് പറയുന്നു. ഹിന്ദു എന്ന പേര് എങ്ങനെ വന്നു- ഇതാര്ക്കും അറിയില്ല. നിങ്ങളുടെ ഹിന്ദു ധര്മ്മം ആരാണ് സ്ഥാപിച്ചതെന്ന് ചോദിക്കൂ. ഇത് ഹിന്ദുസ്ഥാന്റെ പേരല്ലേ. ആര്ക്കും പറയാന് സാധിക്കില്ല. ഇപ്പോള് ബ്രാഹ്മണ-ദേവത-ക്ഷത്രിയ ധര്മ്മത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണെന്ന് നിങ്ങള് കുട്ടികള്ക്കറിയാം. ബ്രാഹ്മണ ദേവീ-ദേവതായ നമ: എന്ന് പറയുന്നു. ബ്രാഹ്മണര് സര്വ്വോത്തമരും നമ്പര്വണ്ണുമാണ്. വാസ്തവത്തില് സ്വര്ഗ്ഗം എന്ന് സത്യയുഗത്തെയാണ് പറയുന്നത്. രാമചന്ദ്രന്റെ രാജ്യത്തേയും സ്വര്ഗ്ഗമെന്ന് പറയാന് സാധിക്കില്ല. പകുതി കല്പം രാമരാജ്യവും, പകുതി കല്പം ആസുരീയ രാജ്യവുമാണ്. ഇതെല്ലാം ഹൃദയത്തില് ധാരണ ചെയ്യണം. ഇപ്പോള് നമുക്ക് സ്വര്ഗ്ഗത്തിലേക്ക് പോകാന് എന്ത് ചെയ്യണം? തീര്ച്ചയായും പവിത്രമാകുക തന്നെ മാറണം. ബാബ പറയുന്നു-കാമം മഹാശത്രുവാണ്. ഈ ശത്രുവിന് മേല് വിജയം പ്രാപ്തമാക്കി പവിത്രമായി കഴിയണം. അതുകൊണ്ടാണ് താമര പുഷ്പത്തിന്റെ അടയാളം കാണിച്ചിരിക്കുന്നത്. ഗൃഹസ്ഥത്തില് കഴിഞ്ഞും താമര പുഷ്പത്തിനു സമാനമായി മാറണം. ഈ ഉദാഹരണം നിങ്ങളുടേതാണ്. ഹഠയോഗികള്ക്ക് ഗൃഹസ്ഥത്തില് താമര പുഷ്പത്തിനു സമാനമായി മാറാന് സാധിക്കില്ല. ഹഠയോഗികള് തന്റെ നിവൃത്തി മാര്ഗത്തിന്റെ പാര്ട്ടാണ് അഭിനയിക്കുന്നത്. ഗൃഹസ്ഥത്തില് കഴിയാന് സാധിക്കാത്തതു കാരണമാണ് വീടെല്ലാം ഉപേക്ഷിക്കുന്നത്. രണ്ട് സന്യാസവും തമ്മില് നിങ്ങള്ക്ക് താരതമ്യപ്പെടുത്താന് സാധിക്കും. പ്രവൃത്തി മാര്ഗ്ഗത്തില് കഴിയുന്നവര്ക്കാണ് മഹിമയുള്ളത്. ബാബ പറയുന്നു-ഗൃഹസ്ഥവ്യവഹാരത്തില് ഇരുന്ന് ധൈര്യം സംഭരിച്ച് ഈ ഒരു അന്തിമ ജന്മത്തില് താമര പുഷ്പത്തിനു സമാനം പവിത്രമായി കഴിയൂ. നിങ്ങള് നിങ്ങളുടെ ഗൃഹസ്ഥത്തില് തന്നെ കഴിഞ്ഞോളൂ. ലോകത്തിലെ സന്യാസിമാര് വീടെല്ലാം ഉപേക്ഷിക്കുന്നു. ലോകത്തില് ഒരുപാട് സന്യാസിമാരുണ്ട്, അവര്ക്കൊക്കെ ആഹാരം അങ്ങോട്ടു കൊടുക്കണം. ആദ്യം അവര് സതോപ്രധാനമായിരുന്നു, ഇപ്പോള് തമോപ്രധാനമായി മാറി. ഡ്രാമയില് ഇതും അവരുടെ പാര്ട്ടാണ്. ഇനിയും ഇങ്ങനെ തന്നെ സംഭവിക്കും. ബാബ മനസ്സിലാക്കിതരുന്നു-ഈ പതിതമായ ലോകത്തിന്റെ വിനാശം ഉണ്ടാവുക തന്നെ ചെയ്യും. ചെറിയ കാര്യത്തില് തന്നെ പരസ്പരം ഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ ചെയ്തില്ലെങ്കില് വലിയ യുദ്ധമുണ്ടാകും എന്ന്. കല്പം മുമ്പും ഇങ്ങനെ സംഭവിച്ചിരുന്നു എന്ന് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നു. ശാസ്ത്രങ്ങളില് എഴുതിയിട്ടുണ്ട്-വയറ്റില് നിന്നും ഇരുമ്പുലക്ക വന്നു എന്ന്….ഇതെല്ലാം ഉണ്ടായി എന്നെല്ലാം….പിന്നീട് ഹോളിദിവസം ഹാസ്യനാടകമുണ്ടാക്കാറുണ്ട്. വാസ്തവത്തില് ഇത് വിനാശമുണ്ടാക്കുന്ന മുസലം ആണ്. കഴിഞ്ഞുപോയതെല്ലാം വീണ്ടും ആവര്ത്തിക്കുക തന്നെ ചെയ്യും എന്ന് കുട്ടികള്ക്കറിയാം. ഉണ്ടായതും ഉണ്ടാക്കപ്പെട്ടതും ഉണ്ടായിക്കൊണ്ടിരിക്കൊണ്ടിരിക്കുന്നതും…..ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് മുഴുവന് രഹസ്യവുമുണ്ട്. കേവലം പറയേണ്ട കാര്യമല്ല. ഈ ഡ്രാമയില് ആരുടെയും ദോഷം പറയാനാവില്ല. ഡ്രാമയില് പാര്ട്ടുണ്ട്. നിങ്ങള്ക്ക് ബാബയുടെ സന്ദേശം മാത്രം കേള്പ്പിച്ചാല് മതി. ഡ്രാമ അനാദി അവിനാശിയാണ്. ഭാവി എന്നാല് എന്താണ്, അതും നിങ്ങള് മനസ്സിലാക്കിക്കഴിഞ്ഞു. കലിയുഗ അന്ത്യത്തിന്റെയും സത്യയുഗആദിയുടെയും ഈ സംഗമം വളരെ പ്രസിദ്ധമാണ്. ഇതിനെത്തന്നെയാണ് പുരുഷോത്തമ യുഗമെന്ന് പറയുന്നത്. ഇന്നത്തെ കാലത്ത് കുട്ടികള്ക്കെല്ലാം പുരുഷോത്തമ യുഗത്തെക്കുറിച്ച് വളരെ നല്ല രീതിയില് മനസ്സിലാക്കിക്കൊടുക്കുന്നുണ്ട്. പുരുഷോത്തമ യുഗം ഉത്തമ പുരുഷനായി മാറാനുള്ള യുഗമാണ്. എല്ലാവരും സതോപ്രധാനവും ഉത്തമ പുരുഷനുമായി മാറും. ഇപ്പോള് തമോപ്രധാനരും കനിഷ്ടരുമാണ്. നിങ്ങളാണ് ഈ വാക്കുകളേയും മനസ്സിലാക്കുന്നത്. കലിയുഗം പൂര്ത്തിയായി സത്യയുഗം വന്നാല് ജയജയാരവം മുഴങ്ങും. കഥ കേള്പ്പിക്കാറില്ലേ. ഇത് വളരെ സഹജമാണ്. അസത്യമായ കഥകള് ഒരുപാടുണ്ട്. ഇപ്പോള് ബാബ സ്വയമിരുന്ന് മനസ്സിലാക്കിതരുന്നു, നിങ്ങള് ഭക്തിമാര്ഗ്ഗത്തില് എന്റെ മഹിമ പാടിവന്നു. ഇപ്പോള് പ്രത്യക്ഷത്തില് വന്ന് നിങ്ങള്ക്ക് സുഖധാമത്തിന്റെയും ശാന്തിധാമത്തിന്റെയും വഴി പറഞ്ഞുതരികയാണ്. സത്ഗതിയെ സുഖത്തിന്റെ ഗതിയെന്നും, ദുര്ഗതിയെ ദുഃഖത്തിന്റെ ഗതിയെന്നും പറയുന്നു. കലിയുഗത്തില് ദുഃഖവും സത്യയുഗത്തില് സുഖവുമാണ്. മനസ്സിലാക്കിക്കൊടുത്താല് എല്ലാം മനസ്സിലാക്കും. മുന്നോട്ട് പോകുന്തോറും എല്ലാം മനസ്സിലാക്കും. സമയം വളരെ കുറച്ചും, ലക്ഷ്യം വളരെ ഉയര്ന്നതുമാണ്. ഈ ജ്ഞാനത്തെ കോളേജില് പോയി മനസ്സിലാക്കിക്കൊടുക്കുകയാണെങ്കില് അവര് നല്ല രീതിയില് മനസ്സിലാക്കും. ഡ്രാമയുടെ ഈ ചക്രം കറങ്ങിക്കൊണ്ടേയിരിക്കും. മറ്റൊരു ലോകമില്ല. മനുഷ്യര് മുകളില് വേറൊരു ലോകമുണ്ടെന്ന് മനസ്സിലാക്കുന്നു. അതുകൊണ്ടാണ് നക്ഷത്രങ്ങളിലേക്കെല്ലാം പോയത്. വാസ്തവത്തില് നക്ഷത്രങ്ങളിലൊന്നും ഒന്നുമില്ല. ഈശ്വരന് ഒന്നാണ്, രചനയും ഒന്നാണ്. മനുഷ്യ സൃഷ്ടി ഒന്നു മാത്രമാണ്. മനുഷ്യന് മനുഷ്യന് തന്നെയാണ്. ദേഹത്തിനാണ് അനേക ധര്മ്മങ്ങളുള്ളത്. എത്ര പ്രകാരത്തിലാണ് ഉള്ളത്. സുഖധാമമാകുന്ന സത്യയുഗത്തില് ഒരു ധര്മ്മമാണ് ഉള്ളത്. കലിയുഗം ദുഃഖധാമമാണ്. സുഖത്തിന്റെയും ദുഃഖത്തിന്റെയും കളിയല്ലേ. അച്ഛന് കുട്ടികള്ക്കൊരിക്കലും ദുഃഖം കൊടുക്കില്ലല്ലോ. ബാബ വന്ന് ദുഃഖത്തില് നിന്നും മുക്തമാക്കുകയാണ്. സ്വയം ദുഃഖത്തെ ഹരിക്കുന്നയാള് ആര്ക്കും ദുഃഖം നല്കില്ലല്ലോ. ഇപ്പോള് രാവണ രാജ്യമാണ്. എല്ലാ മനുഷ്യരിലും 5 വികാരങ്ങളാണ് , അതുകൊണ്ടാണ് രാവണ രാജ്യമെന്ന് പറയുന്നത്. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രത്തിന്റെയും രഹസ്യം നിങ്ങള് കുട്ടികളുടെ ബുദ്ധിയിലേക്കു വന്നു. ദിവസവും കേള്ക്കുന്നുണ്ട്, ഇത് വളരെ വലിയ പഠിപ്പാണ്. അതിനാല് ബാബ മനസ്സിലാക്കിതരുന്നു ഇപ്പോള് ബാക്കി കുറച്ചു സമയം മാത്രമെയുള്ളൂ. അതിനകം ബാബയില് നിന്നും മുഴുവന് സമ്പത്തെടുക്കണം. ഈശ്വരനിലേക്കുള്ള വഴി ഇവരാണ് മനസ്സിലാക്കിതരുന്നതെന്ന് പതുക്കെ-പതുക്കെ എല്ലാവരും മനസ്സിലാക്കും. ലോകത്ത് മറ്റാരും ഈശ്വരനെ പ്രാപ്തമാക്കാനുള്ള വഴി പറഞ്ഞുതരുന്നില്ല. ഈശ്വരനിലേക്കുള്ള വഴി ഈശ്വരന് തന്നെയാണ് പറഞ്ഞുതരുന്നത്. നിങ്ങള് ബാബയുടെ കുട്ടികള് സന്ദേശം കൊടുക്കുന്നവരാണ്. കല്പം മുമ്പ് നിമിത്തമായി മാറിയവരേ ഇപ്പോഴും നിമിത്തമായി മാറി മറ്റുള്ളവരേയും നിമിത്തമാക്കി മാറ്റുകയുള്ളൂ. കുട്ടികള്ക്ക് വിചാര സാഗര മഥനം ചെയ്യണം. നിര്ദേശങ്ങള് നല്കണം-ബാബാ, ഈ ചിത്രം വേണം, ഇതിലൂടെ മനുഷ്യര് നല്ല രീതിയില് മനസ്സിലാക്കും. പല സെന്ററുകളും ചെറുതായതുകൊണ്ടാണ് ബാബ കുറച്ച് ചിത്രം വെക്കാന് പറയുന്നത്. അഞ്ചാറ് ചിത്രങ്ങള് തന്നെയേ വെക്കാന് സാധിക്കൂ.

ബാബ പറയുന്നു-ഓരോ വീടുകളിലും പാഠശാലയുണ്ടായിരിക്കണം. ഒരു മുറിയില് തന്നെ എല്ലാം നടത്തികൊണ്ടുപോകുന്നവരുമുണ്ട്. മുഖ്യമായ ചിത്രങ്ങള് വെച്ചിട്ടുണ്ട്, അതുകൊണ്ട് മനുഷ്യര്ക്ക് മനസ്സിലാക്കാന് സാധിക്കും. ഭഗവാന് എന്ന് ആരെയാണ് പറയുന്നത്, ഭഗവാനില് നിന്നും എന്താണ് ലഭിക്കുന്നത്? ഭഗവാനെ ബാബ എന്നാണ് പറയുന്നത്. ബബുള്നാഥ ബാബാ എന്നല്ല. രുദ്ര ബാബാ എന്നുമല്ല. ശിവബാബ പേരുകേട്ടതാണ്. ബാബ പറയുന്നു-ഇത് കലപം മുമ്പത്തെ അതേ ജ്ഞാന യജ്ഞമാണ്. പരിധിയില്ലാത്ത പിതാവായ ശിവനാണ് യജ്ഞം രചിച്ചിരിക്കുന്നത്. ബാബ ബ്രഹ്മാവിലൂടെയാണ് ബ്രാഹ്മണരുടെ രചന ചെയ്തത്. ബ്രഹ്മാവില് പ്രവേശിച്ചാണ് സ്ഥാപന ചെയ്തത്. ഇത് രാജയോഗ ജ്ഞാനമാണ്. ഒപ്പം യജ്ഞവുമാണ്. മുഴുവന് പഴയ ലോകവും സ്വാഹയാകുന്ന യജ്ഞം. ബാബ മാത്രമാണ് അച്ഛനും, ടീച്ചറും, ഗുരുവും, ജ്ഞാനസാഗരനും. ഇങ്ങനെ മറ്റാരുമില്ല. ഇന്നത്തെ കാലത്ത് യജ്ഞം രചിക്കുമ്പോള് നാലു ഭാഗത്തും ശാസ്ത്രങ്ങള് വെക്കാറുണ്ട്. ആഹുതി ചെയ്യാന് ഒരു കുണ്ഡവുമുണ്ടാക്കാറുണ്ട്. വാസ്തവത്തിലുള്ള യജ്ഞം ജ്ഞാനയജ്ഞമാണ്. ഇതിനെയാണ് മനുഷ്യരെല്ലാം പകര്ത്തിയത്. ഇത് സ്ഥൂലമായ ഒരു കാര്യവുമല്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് പരിധിയില്ലാത്ത അച്ഛനെ ലഭിച്ചു, പരിധിയില്ലാത്ത ജ്ഞാനവും ലഭിച്ചു, ഇത് മറ്റാര്ക്കും അറിയില്ല. പരിധിയില്ലാത്ത ആഹുതിയുണ്ടാകണം എന്ന് നിങ്ങള്ക്കറിയാം. പഴയ ലോകം ഇല്ലാതാകും. അവര് രാമരാജ്യം സ്ഥാപിക്കയാണെന്നു പറഞ്ഞ് സന്തോഷിക്കുന്നു. ഇത് വളരെ നല്ലതാണ്. എന്നാല് അവനവനുവേണ്ടിയല്ലേ സ്ഥാപിക്കുകയുള്ളൂ. എല്ലാവരും അവനവനുവേണ്ടിയാണ് ഇവിടെ പരിശ്രമിക്കുന്നത്. നിങ്ങള്ക്കറിയാം ഈ യജ്ഞത്തില് നിന്നാണ് ഈ മഹാഭാരത യുദ്ധവും പ്രജ്വലിതമായത്. പരിധിയുള്ള കാര്യം എവിടെ കിടക്കുന്നു, പരിധിയില്ലാത്ത കാര്യം എവിടെ കിടക്കുന്നു. നിങ്ങള്ക്കു വേണ്ടിയാണ് നിങ്ങള് പുരുഷാര്ത്ഥം ചെയ്യുന്നത്. ബാബയെ അറിയാത്തിടത്തോളം സമ്പത്ത് ലഭിക്കില്ല. ബാബ തന്നെ വന്നാണ് എല്ലാ ആത്മാക്കള്ക്കും ശിക്ഷണങ്ങള് നല്കുന്നത.് നിങ്ങളുടേത് എല്ലാം ഗുപ്തമാണ്. ഹിംസകരായി മാറിയ ആത്മാവിന് ഇപ്പോള് അഹിംസകരായി മാറണം. ആരോടും ക്രോധിക്കരുത്. 5 വികാരങ്ങളെ ദാനമായി നല്കുമ്പോഴാണ് ഗ്രഹണം ഇല്ലാതാകുന്നത്. ഈ വികാരങ്ങള് കാരണമാണ് കറുത്തു പോയത്. ഇനി വീണ്ടും സര്വ്വഗുണ സമ്പന്നരും, 16 കലാ സമ്പൂര്ണ്ണരുമായി മാറുന്നത് എങ്ങനെയാണ്…… ഇത് ബാബ മനസ്സിലാക്കിതരുകയാണ്. ഈ ലക്ഷ്മീ-നാരായണനെ സമ്പന്നമാക്കി മാറ്റിയത് ആരാണ്? ഏതെങ്കിലും ഗുരുവാണോ? അവര് വിശ്വത്തിന്റെ അധികാരികളായിരുന്നു. തീര്ച്ചയായും കഴിഞ്ഞ ജന്മത്തില് നല്ല കര്മ്മം ചെയ്തതുകൊണ്ടാണ് നല്ല ജന്മം ലഭിച്ചത്. നല്ല കര്മ്മങ്ങള് ചെയ്യുന്നതിലൂടെ നല്ല ജന്മം ലഭിക്കുന്നു. ബ്രഹ്മാവും വിഷ്ണുവും തമ്മില് തീര്ച്ചയായും ബന്ധമുണ്ട്. ഒരു സെക്കന്റിലാണ് ബ്രഹ്മാവില് നിന്നും വിഷ്ണുവായി മാറുന്നത്. മനുഷ്യനില് നിന്നും ഒരു സെക്കന്റിലാണ് ദേവതയായി മാറുന്നത്. ബാബയുടെതായി ജീവിതമുക്തിയുടെ സമ്പത്ത് നേടി. രാജാവും പ്രജകളുമെല്ലാം ജീവന്മുക്തരാണ്. ബാബയുടെ അടുത്ത് വരുന്നവര്ക്കെല്ലാം ജീവന്മുക്തരായി മാറണം. ബാബ എല്ലാവര്ക്കും മനസ്സിലാക്കിതരുന്നു. പിന്നീട് ഉയര്ന്ന പദവി പ്രാപ്തമാക്കാനുള്ള പുരുഷാര്ത്ഥം ചെയ്യണം. എല്ലാത്തിന്റെയും ആധാരം പുരുഷാര്ത്ഥത്തിലാണ്. എന്തുകൊണ്ട് പുരുഷാര്ത്ഥം ചെയ്ത് ചെയ്ത് നമുക്ക് ഉയര്ന്ന പദവി പ്രാപ്തമാക്കിക്കൂടാ! ബാബയെ ഒരുപാട് ഓര്മ്മിക്കുന്നതിലൂടെ ബാബയുടെ ഹൃദയത്തില് അര്ത്ഥം സിംഹാസനത്തില് കയറാന് സാധിക്കും. ബാബ ഒരു കഷ്ടപ്പാടും നല്കുന്നില്ല. അബലകള്ക്ക് ഇനി എന്ത് കഷ്ടപ്പാടാണ് നല്കുക? ബാബയുടെ ഓര്മ ഗുപ്തമാണ്. ജ്ഞാനം പ്രത്യക്ഷമാകുന്നു. ഇവര് നല്ല രീതിയില് പ്രഭാഷണം ചെയ്യുന്നു എന്ന് പറയാറുണ്ട്, എന്നാല് യോഗത്തില് എവിടെയെത്തി? ബാബയെ ഓര്മ്മിക്കുന്നുണ്ടോ? എത്ര സമയം ഓര്മ്മിക്കുന്നുണ്ട്? ഓര്മ്മയിലൂടെ മാത്രമെ ജന്മ-ജന്മാന്തരങ്ങളിലെ വികര്മ്മങ്ങള് വിനാശമാവുകയുള്ളൂ. ഈ ആദ്ധ്യാത്മിക ജ്ഞാനം ഓരോ കല്പത്തിലും ആത്മീയ അച്ഛനായ ശിവന് തന്നെ വന്ന് നല്കുന്നു. മറ്റാര്ക്കും ജ്ഞാനം നല്കാന് സാധിക്കില്ല. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. അവിനാശിയായ ഡ്രാമയുടെ രഹസ്യത്തെ ബുദ്ധിയില് വെച്ച് ആരേയും ദോഷിയാക്കാതിരിക്കണം. പുരുഷോത്തമരായി മാറാനുള്ള പുരുഷാര്ത്ഥം ചെയ്യണം. ഈ കുറച്ചു സമയത്തിനുള്ളില് ബാബയില് നിന്നും പൂര്ണ സമ്പത്തെടുക്കണം.

2. ഡബിള് അഹിംസകരായി മാറുന്നതിനുവേണ്ടി ഒരിക്കലും ആരോടും ക്രോധിക്കരുത്. വികാരങ്ങളുടെ ദാനം നല്കി സര്വ്വഗുണ സമ്പന്നമായി മാറാനുള്ള പുരുഷാര്ത്ഥം ചെയ്യണം.

വരദാനം:-

എന്തെങ്കിലും സ്ഥൂലവിഭവമുണ്ടാക്കുമ്പോള് അതില് എല്ലാ സാധനവും ചേര്ക്കുന്നതു പോലെ, വെറും സാധാരണ മധുരമോ ഉപ്പോ പോലും കുറവായാല് മികച്ച വിഭവം പോലും കഴിക്കാന് യോഗ്യമാവില്ല. അങ്ങനെത്തന്നെ വിശ്വപരിവര്ത്തനത്തിന്റെ ഈ ശ്രേഷ്ഠകാര്യത്തില് ഓരോ രത്നത്തിന്റെയും ആവശ്യകതയുണ്ട്. എല്ലാവരുടെയും വിരല് വേണം. എല്ലാവരും അവരവരുടെ രീതിക്ക് അവശ്യം വളരെ വളരെ ശ്രേഷ്ഠ മഹാരഥിയാണ്. അതിനാല് തന്റെ കാര്യത്തിന്റെ ശ്രേഷ്ഠതയുടെ മൂല്യത്തെ അറിയൂ, ഏവരും മഹാത്മാക്കളാണ്. എന്നാല് എത്ര മഹാനാണോ അത്രയും വിനീതരുമാകൂ.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top