24 September 2021 Malayalam Murli Today | Brahma Kumaris

24 September 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

23 September 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ- ഇവിടെ നിങ്ങള് ശ്രീകൃഷ്ണനെ പോലെ രാജകുമാരനായി മാറുന്നതിനുള്ള പഠിപ്പ് പഠിക്കുകയാണ്, നിങ്ങളെ പഠിപ്പിക്കുന്നത് സ്വയം ഭഗവാനാണ്.

ചോദ്യം: -

ബാബ ഭഗവാനുവാച എന്ന ശബ്ദം പറയുമ്പോള് പല കുട്ടികളും ആശയക്കുഴപ്പത്തിലാകുന്നു, എന്തുകൊണ്ട്?

ഉത്തരം:-

കാരണം ഭഗവാന് ഗുപ്തമാണ്. മനുഷ്യര് ചിന്തിക്കുന്നു-ഈ ദാദയാണ് ഭഗവാനുവാച എന്ന് പറഞ്ഞിട്ടുണ്ടായിരിക്കുക. എന്നാല് നിരാകാരനായ ഭഗവാന് സംസാരിക്കണമെങ്കില് തീര്ച്ചയായും ഒരു ശരീരം വേണമല്ലോ. ബാബ പറയുന്നു- ഇത് അത്ഭുതകരമായ മനസ്സിലാക്കേണ്ട കാര്യമാണ്, അതായത് ഞാന് എങ്ങനെയാണ് ഈ ബ്രഹ്മാവില് പ്രവേശിച്ച് നിങ്ങളെ പഠിപ്പിക്കുന്നത്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. ഭഗവാനുവാച. ഭഗവാന് എന്താണ് പറയുന്നത്? ഭഗവാനുവാച എന്ന് ആരാണ് പറഞ്ഞത്? ആരെയും കാണാന് സാധിക്കുന്നില്ല. മനുഷ്യനെ ഭഗവാന് എന്ന് പറയാന് സാധിക്കില്ല. ചിലര് മനസ്സിലാക്കുന്നു-പറയുന്നവര് തന്നെയാണ് ഭഗവാനുവാച എന്ന് പറയുന്നതെന്ന്. എന്നാല് നിരാകാരനായ ഭഗവാനാണ് പറയുന്നതെന്ന് നിങ്ങള്ക്ക് മാത്രമേ അറിയുകയുള്ളൂ. ഇത് ആരാണ് ഇരിക്കുന്നത്! ഭഗവാന് എവിടെയാണ്? ഇത് പുതിയ കാര്യമായതു കൊണ്ടാണ് മനുഷ്യര് ആശയക്കുഴപ്പത്തിലാകുന്നത്. എന്നാല് തീര്ച്ചയായും ഭഗവാനുച്ചരിച്ചതാണ്. ഭഗവാനാണ് പറയുന്നത്-ഞാന് കുട്ടികളെ രാജയോഗം പഠിപ്പിക്കുകയാണെന്ന്. നരനില് നിന്നും നാരായണനും അഥവാ കൃഷ്ണനും, നാരിയില് നിന്നും ലക്ഷ്മിയും അഥവാ രാധയുമാക്കി മാറ്റുന്നതിനുവേണ്ടിയാണ് ജ്ഞാനവും യോഗവും പഠിപ്പിക്കുന്നത്. ഭഗവാനില് നിന്നും വേറെ എന്താണ് വേണ്ടത്? ഇപ്പോള് നിങ്ങളെ രാജാക്കന്മാരുടെയും രാജാവും, രാജകുമാരന്റെയും രാജകുമാരനുമാക്കി മാറ്റുകയാണ്. രാജകുമാരനും രാജകുമാരിയും ക്ഷേത്രത്തില് പോകുമല്ലോ. വികാരി രാജകുമാരന് നിര്വ്വികാരി രാജകുമാരനായ കൃഷ്ണനെ നമിക്കുമല്ലോ. അതിനാല് ബാബ നിങ്ങളെ രാജകുമാരന്റെയും രാജകുമാരനാക്കി മാറ്റുകയാണ്. ശ്രീകൃഷ്ണനെ പോലെ സ്വര്ഗ്ഗത്തിലെ രാജകുമാരനായി മാറൂ. ജ്ഞാനം പഠിക്കുന്നതിലൂടെയല്ലേ ആയിത്തീരുകയുള്ളൂ. ഡോക്ടര് അല്ലെങ്കില് വക്കീല്മാര് തന്റെ വിദ്യാര്ത്ഥികളോട് പറയുമല്ലോ-ഞാന് നിങ്ങളെ വക്കീല് അഥവാ ഡോക്ടറാക്കി മാറ്റുമെന്ന്. എന്നാല് പഠിച്ചാല് മാത്രമല്ലേ അങ്ങനെ ആയി മാറാന് സാധിക്കൂ!ബാബ പറയുന്നു കുട്ടികള് നല്ല രീതിയില് മനസ്സിലാക്കുന്നുണ്ടല്ലോ-രാജയോഗം പഠിപ്പിക്കുന്നത് ഒരേ ഒരു ഭഗവാനാണ് എന്ന്. അല്ലാതെ കൃഷ്ണനല്ല. രാധയും കൃഷ്ണനും വേറെ-വേറെ രാജ്യത്തെ കുട്ടികളാണ്. അവര് പരസ്പരം വിവാഹ നിശ്ചയമുണ്ടാകുന്നു. വിവാഹത്തിനു ശേഷം പേര് മാറുന്നു. അതുകൊണ്ടാണ് ചിത്രത്തിലും ലക്ഷ്മീ-നാരായണന്റെ താഴെയായി രാധയേയും കൃഷ്ണനേയും കാണിച്ചിരിക്കുന്നത്.

ഇപ്പോള് ബാബ നല്ല രീതിയില് മനസ്സിലാക്കിതരുന്നു-ഈ ബ്രഹ്മാവും നമ്പര്വണ് ഭക്തനായിരുന്നു. ബ്രഹ്മാബാബ മുമ്പ് നാരായണനെ പൂജിക്കുമായിരുന്നു. കൃഷ്ണന്റെ ഭക്തി അഥവാ നാരായണന്റെ ഭക്തി ചെയ്യുകയാണെങ്കിലും രണ്ടും ഒന്നു തന്നെയാണ്. കൃഷ്ണനാണ് വലുതായതിനുശേഷം നാരായണനായി മാറുന്നത്. ഇപ്പോള് നിങ്ങള്ക്ക് നരനില് നിന്നും നാരായണനായി മാറുന്നതിനുവേണ്ടി രാജയോഗം പഠിപ്പിക്കുകയാണ്. ഇപ്പോള് നിങ്ങളുടെ 84 ജന്മങ്ങള് പൂര്ത്തിയായിരിക്കുന്നു. ഇപ്പോള് ബ്രഹ്മാവിന്റെ ആത്മാവ് പഠിക്കുകയാണ്. പിന്നീട് ഭാവിയില് ശ്രീകൃഷ്ണനായി മാറും. ബാബ പറയുന്നു-കുട്ടികളെ, നിങ്ങള് ജ്ഞാന ചിതയിലിരുന്ന് വെളുത്തവരായി മാറുന്നു. പിന്നീട് കാമചിതയിലിരുന്ന് കറുത്തവരായി മാറിയിരിക്കുന്നു. ഈ ലോകം കംസപുരിയാണ്. ബാബ നിങ്ങളെ കൃഷ്ണപുരിയിലേക്ക് കൊണ്ടുപോകാനായി വന്നിരിക്കുകയാണ്. ശ്രീകൃഷ്ണനാണ് സര്വ്വഗുണ സമ്പന്നനും 16 കലാ സമ്പൂര്ണ്ണനും…..എന്നാല് ഈ ലോകത്തില് ആരിലും സര്വ്വഗുണങ്ങളില്ല. ബാബ കുട്ടികളെ സമ്പൂര്ണ്ണ നിര്വ്വികാരിയാക്കി മാറ്റാന് വന്നിരിക്കുകയാണ്. സമ്പൂര്ണ്ണ നിര്വ്വികാരിയായി മാറേണ്ടത് യോഗബലത്തിലൂടെയാണ്. ബാഹുബലം കൊണ്ടുള്ള ഹിംസകമായ യുദ്ധം അമ്പും വില്ലും ഉപയോഗിച്ചാണ് നടക്കുന്നത്. അതിനുശേഷം തോക്കുകളും, വാളുകളും ഉപയോഗിക്കാന് ആരംഭിച്ചു. എന്നാല് ഇപ്പോള് ബോംബുകളിലൂടെയാണ് യുദ്ധം നടക്കുന്നത്. മനുഷ്യര് സ്വയം പറയുന്നു-വീട്ടിലിരുന്നുകൊണ്ടും എല്ലാം നശിപ്പിക്കുന്ന തരത്തിലുള്ള ബോംബുകളാണുണ്ടാക്കുന്നത്. അപ്പോള് സൈനികര്ക്ക് എന്ത് ചെയ്യാന് സാധിക്കും! ബാബ പറയുന്നു-മധുര-മധുരമായ കുട്ടികളേ, ഇത് പാഠശാലയാണ്. ബാബ നിങ്ങളെ ശ്രീകൃഷ്ണനാകുന്ന രാജകുമാരനെ പോലെയാക്കി മാറ്റുന്നു. സത്യയുഗത്തിലെ ആദ്യ രാജകുമാരനായിരുന്ന കൃഷ്ണന് ഇപ്പോള് 84 ജന്മങ്ങളെടുത്ത് കലിയുഗത്തില് യാചകനായി മാറിയിരിക്കുന്നു. ഭാരതത്തിലായിരുന്നു ശ്രീകൃഷ്ണന്റെ രാജ്യമുണ്ടായിരുന്നത്. പിന്നെ പുനര്ജന്മമെടുക്കണമല്ലോ. കൃഷ്ണനെ ഭഗവാനെന്നു പറയുകയാണെങ്കില്, പിന്നെങ്ങനെയാണ് കൃഷ്ണനായ ഭഗവാന് പുനര്ജന്മമെടുക്കുന്നത്! ഭഗവാന് നിരാകാരനാണ്. ഒരേ ഒരു രചയിതാവാണ് ഉള്ളത്. ബാക്കിയെല്ലാം രചനകളാണ്. അതുകൊണ്ടാണ് പറയുന്നത്, നമ്മളെല്ലാ ആത്മാക്കളും പരസ്പരം സഹോദരന്മാരാണെന്ന്. ബാബ മനസ്സിലാക്കിതരുന്നു-നിങ്ങള് ബ്രഹ്മാകുമാരനും-കുമാരിയും പരസ്പരം സഹോദരനും-സഹോദരിയുമായി മാറി. അപ്പോള് ക്രിമിനലായ കര്മ്മങ്ങളെങ്ങനെയുണ്ടാകാന് സാധിക്കും. നിങ്ങള് ഭാവിയിലേക്ക് വേണ്ടി ഒരു ബാബയില് നിന്നാണ് സമ്പത്തെടുക്കുന്നത്. അഥവാ പവിത്രമായി മാറുന്നില്ലെങ്കില് എങ്ങനെയാണ് ശാന്തിധാമത്തിലേക്കും, സുഖധാമത്തിലേക്കും പോകുന്നത്! നമ്മള് പതിതമായി മാറി, നമ്മളെ പാവനമാക്കി മാറ്റാന് വരൂ എന്ന് പറഞ്ഞ് വിളിക്കുന്നുമുണ്ട്. അതിനാല് ബാബ പറയുന്നു-എന്നെ ഓര്മ്മിക്കൂ. ഇത് നിങ്ങളുടെ അന്തിമജന്മമാണ്. നിങ്ങളെല്ലാ ആത്മാക്കള്ക്കും ഇപ്പോള് തിരിച്ച് വാനപ്രസ്ഥത്തിലേക്ക് പോകാന് സാധിക്കും, അതുകൊണ്ട് നിങ്ങള് വാനപ്രസ്ഥികളാണ്. ഇങ്ങനെ ഒരു ഗുരുവിനും വഴി പറഞ്ഞുതരാന് സാധിക്കില്ല. ഈ ജ്ഞാനം ഒരു ബാബയുടെ അടുത്ത് മാത്രമാണ് ഉള്ളത്. ബാബ പതിത-പാവനനും നിരാകാരനുമാണ്. ബാബ പറയുന്നു-എന്നെ ഓര്മ്മിക്കൂ, അല്പ സമയത്തേക്കു വേണ്ടിയാണ് ഞാന് ഈ ശരീരത്തെ ആധാരമാക്കിയിട്ടുള്ളത്. ശരീരമില്ലാതെ എങ്ങനെ ആത്മാവിന് സംസാരിക്കാന് സാധിക്കും! ഭഗവാനുവാചയാണ്-ഞാന് ഒരു വൃദ്ധന്റെ സാധാരണ ശരീരത്തില് പ്രവേശിച്ചിട്ടാണ് നിങ്ങളെ പഠിപ്പിക്കുന്നത്. ബാബ ഗര്ഭത്തിലേക്ക് വരുന്നില്ല. ഗര്ഭത്തിലേക്ക് വരുന്നവര്ക്ക് പുനര്ജന്മത്തിലേക്ക് വരുക തന്നെ വേണം. ബാബ ഒരു തവണയാണ് വരുന്നത്. ബാബക്ക് തീര്ച്ചയായും ശരീരമാകുന്ന പ്രകൃതിയെ ആധാരമാക്കുക തന്നെ വേണം. ബാബ ഈ ശരീരത്തിലിരുന്നാണ് നിങ്ങളെ പഠിപ്പിക്കുന്നത്. ബ്രഹ്മാബാബ ആദ്യം വജ്രത്തിന്റെ വ്യാപാരമാണ് ചെയ്തിരുന്നത്. ഒരു ഗുരുവുമല്ല പഠിപ്പിച്ചത്. ബാബ പെട്ടെന്നാണ് പ്രവേശിച്ചത്. ബാബ ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനുമായതു കാരണമാണ് ബ്രഹ്മാബാബയിലൂടെ ഈ കര്ത്തവ്യമെല്ലാം ചെയ്യിപ്പിച്ചുകൊണ്ടിരിക്കുന്നത്. കൂടെ ബ്രഹ്മാബാബയും പഠിച്ചുകൊണ്ടിരിക്കുന്നു. ഒപ്പം നിങ്ങളും പഠിച്ചുകൊണ്ടിരിക്കുന്നു. ബാബ പറയുന്നത് കുട്ടികളോടാണ്, എന്നാല് ആദ്യം കേള്ക്കുന്നത് ബ്രഹ്മാബാബയാണ്. ബാബ നിങ്ങള് കുട്ടികളെയാണ് പഠിപ്പിക്കാന് വരുന്നത്. അതോടൊപ്പം ബ്രഹ്മാവിന്റെ ആത്മാവും പഠിച്ചുകൊണ്ടിരിക്കുന്നു. ബാബ കുട്ടികളെ രാജയോഗം പഠിപ്പിക്കാനാണ് വന്നിരിക്കുന്നത്. ആരും ഇങ്ങനെ ഒരിക്കലും പഠിപ്പിക്കുന്നില്ല. ഇത് പാവനമായി മാറുന്നതിന്റെ കാര്യമാണ്. ഈ സംഗമയുഗം പുരുഷോത്തമരായി മാറാനുള്ള യുഗമാണ്. ശ്രീകൃഷ്ണന് പുരുഷോത്തമനായിരുന്നു. ശ്രീകൃഷ്ണന്റെ സ്വയംവരത്തിനുശേഷം അല്പം ഡിഗ്രി കുറഞ്ഞുപോകുന്നു. അതുകൊണ്ടാണ് ശ്രീകൃഷ്ണന്റെ മഹിമ ഒരുപാടുള്ളത്. പേര് തന്നെ ശ്രീകൃഷ്ണപുരിയെന്നാണ്. ഈ ലോകത്തെ കംസപുരിയെന്നാണ് പറയുന്നത്. ബാക്കി കൃഷ്ണന്റെയും കംസന്റെയും കഥയാണ് ഉണ്ടാക്കിയിട്ടുള്ളത്.

കുട്ടികള്ക്ക് മനസ്സിലാക്കിതന്നിട്ടുണ്ട്-അവസ്ഥ പരിപക്വമാകുമ്പോള് സ്വതവെ ഭക്തി ഉപേക്ഷിക്കും. ഒരിക്കലും നിങ്ങള് ആരോടും ഭക്തി ചെയ്യരുതെന്ന് പറയരുത്. അവര്ക്ക് ജ്ഞാനം നല്കണം. ബാബ നിങ്ങള്ക്ക് ജ്ഞാനം നല്കി സ്വര്ഗ്ഗത്തിലെ രാജകുമാരനാക്കി മാറ്റാന് വന്നിരിക്കുകയാണ്. കൃഷ്ണനും സ്വര്ഗ്ഗത്തിലെ രാജകുമാരനായിരുന്നു, എന്നാല് ഇപ്പോള് ഇല്ല. വീണ്ടും കൃഷ്ണന് രാജയോഗത്തിലൂടെ രാജകുമാരനായി മാറുകയാണ്. നിങ്ങള്ക്കും പുരുഷാര്ത്ഥം ചെയ്ത് ബാബയെ ഓര്മ്മിക്കണം. സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നത് സ്വര്ഗ്ഗസ്ഥനായ പിതാവാണ്. ബാബയാണ് വന്ന് പുതിയ സൃഷ്ടിയെ രചിക്കുന്നത്. കലിയുഗം പൂര്ത്തിയാകുമ്പോഴാണ് ബാബ വന്ന് പുതിയ ലോകം സ്ഥാപിക്കുന്നത്. ബാബ സത്യ-ത്രേതായുഗത്തില് വരുന്നില്ല. ബാബ പറയുന്നു-ഞാന് കല്പ-കല്പം സംഗമയുഗത്തിലാണ് വരുന്നത്. മനുഷ്യര് കല്പം എന്ന വാക്കിനെ മാറ്റി ഓരോ യുഗത്തിലും വരുന്നു എന്ന് എഴുതി വെച്ചു. എന്നാല് 4 യുഗങ്ങളുണ്ട്. അഞ്ചാമത്തെ യുഗമാണ് സംഗമയുഗം. ശരി, അപ്പോള് 5 അവതാരങ്ങളാണെന്ന് മനസ്സിലാക്കൂ. പക്ഷെ, ഇത്രയധികം മല്സ്യം-കൂര്മ്മം പരശുരാമന്റെയുമെല്ലാം അവതാരമുണ്ടായിരിക്കുമോ! ഇതെല്ലാം ശാസ്ത്രങ്ങളിലെ കാര്യങ്ങളാണ്. ധര്മ്മത്തിന്റെ പേരിനെയും ഭാരതത്തിന്റെ പേരിനെയും മാറ്റിയിരിക്കുന്നു. ഹിന്ദു ധര്മ്മമെന്നും ഹിന്ദുസ്ഥാനാണെന്നും പറയുന്നു. ഭാരതത്തിന്റെ പേര് എന്തിനാണ് മാറ്റുന്നത്! യദാ യദാഹി ധര്മ്മസ്യ……ഭാരത. അതിലും ഭാരതമെന്ന വാക്കുണ്ട്. ബാബ മനസ്സിലാക്കിതരുന്നു-നിങ്ങള് ഒരു ജന്മമല്ല ഭക്തി ചെയ്തത്. ദ്വാപരയുഗം മുതലാണ് ഭക്തി ചെയ്തുവന്നത്. ഭക്തിയും ആദ്യം അവ്യഭിചാരിയായിരുന്നു, ശിവന്റെ ഭക്തി മാത്രമായിരുന്നു ചെയ്തിരുന്നത്. ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റിയിരുന്ന ശിവബാബ തന്നെയാണ് ഇപ്പോള് വീണ്ടും സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റാനായി വന്നിരിക്കുന്നത്. അതിനാല് ബാബ പതിതമായ ലോകത്തില് പതിതമായ ശരീരത്തിലാണ് വന്ന് പറഞ്ഞുതരുന്നത്. ബാബ വരുന്നത് തന്നെ പതിതത്തില് നിന്നും പാവനമാക്കി മാറ്റാനാണ്. ഭക്തിമാര്ഗ്ഗത്തിലാണെങ്കില് ബാബക്കുവേണ്ടി വളരെ വലിയതും ഉയര്ന്നതുമായ ക്ഷേത്രമുണ്ടാക്കുന്നു. എത്ര വ്യക്തമായ കാര്യമാണ്. ബ്രഹ്മാബാബയില് ബാബ പ്രവേശിച്ച ഉടന് തന്നെ ഗീതയെല്ലാം പഠിക്കുന്നത് ഉപേക്ഷിച്ചു. ഭക്തി വിട്ടു. അനായാസമായിട്ടല്ലേ ഉപേക്ഷിച്ചത്. നിങ്ങളോട് ആരും ഭക്തി ചെയ്യരുതെന്ന് പറഞ്ഞിട്ടില്ല.

ബാബ നിങ്ങള് കുട്ടികള്ക്കിപ്പോള് മനസ്സിലാക്കിതരുന്നു, വീണ്ടും കൃഷ്ണപുരിയുടെ അധികാരിയാക്കി മാറ്റുകയാണ്. പിന്നീട് കൃഷ്ണന്റെ 8 രാജവംശമാണ് ഉണ്ടാകുന്നത്. ആദ്യം സത്യയുഗത്തിലെ രാജകുമാരനായി മാറുന്നു പിന്നീടാണ് രാജാവായി മാറുന്നത്. അവരുടെയാണ് 8 തലമുറകളുണ്ടാകുന്നത്. ആ സമയത്ത് മറ്റ് രാജ്യപദവിയൊന്നുമില്ല. ഇപ്പോള് ബാബ പറയുന്നു-നിങ്ങള് കുട്ടികളും സത്യയുഗത്തിലെ രാജകുമാരനായി മാറൂ. ഭക്തിയില് ഒരു സുഖവുമില്ല. ജ്ഞാനത്തിലൂടെയാണ് നിങ്ങള് സ്വര്ഗ്ഗത്തിലെ അധികാരികളായി മാറുന്നത്. ആരുടെയെങ്കിലും അച്ഛന് മരിക്കുകയാണെങ്കില് ചോദിക്കാറുണ്ട്-നിങ്ങളുടെ അച്ഛന് എവിടെ എന്ന്. അപ്പോള് പറയും സ്വര്ഗ്ഗത്തിലേക്ക് പോയി. ആത്മാവും ശരീരവും രണ്ടും പോയി എന്ന് മനസ്സിലാക്കുന്നു. എന്നാല് ശരീരത്തെ ഇവിടെ ഉപേക്ഷിച്ച് ആത്മാവാണ് പോയത്. അതിനര്ത്ഥം ആദ്യം നരകത്തിലായിരുന്നു എന്നാണ്. ആത്മാവ് ശരീരം ഉപേക്ഷിച്ച് സ്വര്ഗ്ഗത്തിലേക്ക് പോയി എങ്കില് ഇതില് കരയേണ്ട ആവശ്യമെന്താണ്? സ്വര്ഗ്ഗം ഇവിടെയാണോ? എന്നാല് അവരൊന്നും മനസ്സിലാക്കുന്നില്ല. അവര് പറയും എല്ലാം ഈശ്വരന്റെ നിര്ദേശങ്ങളാണ്, സുഖവും, ദുഃഖവുമെല്ലാം ഈശ്വരനാണ് നല്കുന്നത്, എല്ലാം ഈശ്വരന്റെ രൂപങ്ങളാണ് എന്ന്. എന്നാല് ബാബ പറയുന്നു-എനിക്ക് കുട്ടികള്ക്ക് എങ്ങനെ ദുഃഖം നല്കാന് സാധിക്കും! അച്ഛനില് നിന്നും കുട്ടികള് എപ്പോഴെങ്കിലും ദുഃഖം വേണമെന്ന് പറയാറുണ്ടോ? അച്ഛന് കുട്ടികളെ യോഗ്യരാക്കി മാറ്റി തന്റെ സമ്പത്ത് നല്കുന്നു. ബാക്കി ദുഃഖം എല്ലാവര്ക്കും അവനവന്റെ കര്മ്മങ്ങള്ക്കനുസരിച്ചാണ് ലഭിക്കുന്നത്. ബാബ പറയുന്നു-ഇനി കുട്ടികളെയും മറ്റും വേണമെന്ന് യാചിക്കരുത്. ഇപ്പോള് ഇങ്ങനെയുള്ള സ്തൂലമായ സമ്പത്തെല്ലാം ഇല്ലാതാകാന് പോവുകയാണ്. പിന്നീട് നിങ്ങളുടെ കുട്ടികള്ക്ക് എന്താണ് ലഭിക്കുക! നിങ്ങളുടെ സമ്പത്തിന് നിങ്ങളുടെ കുട്ടി അവകാശിയായി മാറാനുള്ള സമയമൊന്നുമില്ല. കുട്ടി വലുതായാലല്ലേ അധികാരിയായി മാറുകയുള്ളൂ. എന്നാല് അത്രയും സമയമില്ല. വിനാശം മുന്നില് നില്ക്കുകയാണ്. മനുഷ്യര് പറയുന്നു-കലിയുഗം ഇനിയും 40,000 വര്ഷങ്ങളുണ്ടെന്ന്. ബ്രഹ്മാകുമാരിമാര് വിനാശം-വിനാശം എന്ന് പറഞ്ഞുകൊണ്ടേയിരിക്കും. ഒരു കഥയുണ്ടല്ലോ-അയ്യോ പുലി വന്നേ പുലി……അവസാനം വന്നപ്പോള് വിഴുങ്ങിയില്ലേ. എല്ലാവരും മനസ്സിലാക്കുന്നു, പതുക്കെ-പതുക്കെ കാലന് വരുമെന്ന്. ഇതെല്ലാം സംഭവിക്കുക തന്നെ ചെയ്യും എന്നാല് നിങ്ങള് പറയുന്നു മഹാകാലന് വന്നുകഴിഞ്ഞു എന്ന്. കാലന്റെയും കാലനായ ശിവബാബ വന്നിരിക്കുയാണ് എല്ലാ ആത്മാക്കളേയും തിരിച്ച് കൊണ്ടുപോകാന്. അപ്പോള് തീര്ച്ചയായും ശരീരം ഉപേക്ഷിക്കണം. അതുകൊണ്ടാണ് ബാബ പറയുന്നത്- യോഗത്തിലൂടെ പവിത്രമായി മാറൂ എന്ന്. ആത്മാക്കളെ പവിത്രമാക്കി മാറ്റി തിരിച്ച് കൊണ്ടുപോകും. അഥവാ പവിത്രമായി മാറുന്നില്ലെങ്കില് അവസാനം ഒരുപാട് ശിക്ഷകള് അനുഭവിക്കേണ്ടതായി വരും. ഉയര്ന്ന പദവിയും പ്രാപ്തമാക്കാന് സാധിക്കില്ല. ശ്രീകൃഷ്ണന് നമ്പര്വണ് പദവിയോടു കൂടി പാസായി. അതിനാല് സ്കോളര്ഷിപ്പ് ലഭിക്കുന്നു. 21 ജന്മത്തേക്കുള്ള രാജ്യപദവി പ്രാപ്തമാക്കുന്നു. എത്ര സഹജമായിട്ടാണ് മനസ്സിലാക്കിതരുന്നത്. എന്നാല് ബുദ്ധിയില് ഇരിക്കുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ആരെയും ഭക്തിയില് നിന്നും മാറ്റി നിര്ത്തരുത്. ബാബ ഭക്തര്ക്ക് ഭക്തിയുടെ ഫലം നല്കാനായി വന്നിരിക്കുകയാണ്. ബാബ പറയുന്നു- ഞാന് കല്പം മുമ്പത്തെ പോലെ സാധാരണ ശരീരത്തിലാണ് വരുന്നതെന്ന്. ബാബ കല്പ-കല്പം വന്ന് നിങ്ങളെ പഠിപ്പിക്കുന്നു. ഈ പഠിപ്പ് ഉയര്ന്നതിലും വെച്ച് ഉയര്ന്നതാണ്. നമ്മള് സതോപ്രധാനമായിരുന്നു എന്ന് നിങ്ങള്ക്കറിയാം. ഇപ്പോള് തമോപ്രധാനമാണ്, വീണ്ടും ഭാരതം തന്നെയാണ് സതോപ്രധാനമായി മാറുന്നത്. ഇത്രയും സുഖവും, ദുഃഖവും മറ്റു ധര്മ്മത്തിലുള്ളവരൊന്നും അനുഭവിച്ചിട്ടില്ല. വിദേശികളുടെയടുത്ത് ഒരുപാട് പൈസയുണ്ട് അതുകൊണ്ടാണ് അവര് പാവപ്പെട്ട ദേശക്കാര്ക്ക് കടമായി കൊടുക്കുന്നത്. എന്നാല് പാവങ്ങളായ വിദേശികള്ക്ക് അവര് ഒരു നാള് കൊണ്ടുപോയിരുന്ന പൈസ തിരികെ തരുകയാണെന്ന് അറിയില്ല. ഘോരമായ അന്ധകാരത്തില് തികച്ചും കുംഭകര്ണ്ണന്റെ നിദ്രയില് ഉറങ്ങിക്കിടക്കുകയാണ്. അവസാന സമയത്ത് അയ്യോ-അയ്യോ എന്ന് പറഞ്ഞ് എഴുന്നേല്ക്കും. അപ്പോള് നമ്മള് പറയും-വളരെ വൈകിപ്പോയി എന്ന്. കാരണം യുദ്ധം ആരംഭിച്ചിരിക്കും. പിന്നീട് എന്തു ചെയ്യും! ഈ ലോകമാകുന്ന വൈക്കോല് കൂനക്ക് തീ പിടിച്ചാല് ഒരുപാട് വൈകിപ്പോകും. അതുകൊണ്ടാണ് ബാബ പറയുന്നത്-കുട്ടികളെ, ഇപ്പോള് വേഗം-വേഗം പുരുഷാര്ത്ഥം ചെയ്തുകൊണ്ട് മുന്നോട്ട് പോകൂ. ബാബ കൂടുതല് ബുദ്ധിമുട്ടൊന്നും നല്കുന്നില്ല. കുട്ടികള് ബാബയോട് വന്ന് പറയുന്നു-ബാബാ,അഥവാ നമ്മള് പൂജിക്കുന്നില്ലെങ്കില് മറ്റുള്ളവര് പറയും നിങ്ങള് നാസ്തികരാണെന്ന്. ബാബ നിര്ദേശം നല്കുന്നു-സാക്ഷിയായി ബാബയുടെ ഓര്മ്മയില് ഇരിക്കൂ. പുറമെ കാണിക്കാന് അല്പം പൂജയെല്ലാം ചെയ്തോളൂ. ഒന്ന് ഹൃദയം കൊണ്ട് ചെയ്യുന്ന പൂജയും, മറ്റൊന്ന് മറ്റുള്ളവരെ സംതൃപ്തമാക്കുന്നതിനുവേണ്ടി ചെയ്യുന്ന പൂജയും. എന്നാല് ഉള്ളില് നിങ്ങള്ക്ക് ശിവബാബയെ ഓര്മ്മിക്കണം. അഥവാ ആരെങ്കിലും ശല്യം ചെയ്യുകയാണെങ്കില്, പൂജ ചെയ്തു കാണിക്കൂ. എന്നാല് അവര് സന്തോഷിക്കും. ഇത് പാപകര്മ്മമൊന്നുമല്ല. ബാബ ഒരുപാട് പേരോട് പറയുന്നുണ്ട്-നിങ്ങള് വേണമെങ്കില് വിവാഹങ്ങള്ക്കെല്ലാം പൊയ്ക്കോളൂ എന്ന്. രണ്ട് വശത്തെ ബന്ധത്തേയും നിറവേറ്റണം. വിവാഹം നടക്കുന്ന സ്ഥലത്തും കേള്പ്പിച്ച്-കേള്പ്പിച്ച് ആര്ക്കെങ്കിലും അമ്പ് പോലെ തറക്കും. യുക്തി പൂര്വ്വം മുന്നോട്ട് പോകണം. ബാബയുടെ നിര്ദേശമാണ്-ഇപ്പോള് പതിതമായി മാറരുത്. പവിത്രമായി മാറിയാല് മാത്രമേ നിങ്ങള് കൃഷ്ണപുരിയുടെ അധികാരിയായി മാറുകയുള്ളൂ. ശിവബാബയെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മങ്ങള് വിനാശമാവുകയും, വിശ്വത്തിന്റെ അധികാരിയായി മാറുകയും ചെയ്യും. കുട്ടികളേ, ഇങ്ങനെയെല്ലാം യുക്തിപൂര്വ്വം തന്റെ മിത്ര സംബന്ധികള്ക്ക് മനസ്സിലാക്കികൊടുക്കണം. മനുഷ്യരുടേത് ഭൗതീകമായ യാത്രയാണ്, നിങ്ങളുടേത് ആത്മീയ യാത്രയാണ്. ഈ ആത്മീയ യാത്ര ബാബയാണ് പഠിപ്പിക്കുന്നത്. ബാബ പറയുന്നു-എന്നെ ഓര്മ്മിക്കൂ എന്നാല് പതിതത്തില് നിന്നും പാവനമായി മാറുകയും, എല്ലാ ദുഃഖങ്ങളും ദൂരെയാവുകയും ചെയ്യും. എന്നാല് ഈ കച്ചവടം വളരെ ചുരുക്കം പേര്ക്ക് മാത്രമെ ചെയ്യാന് സാധിക്കൂ അര്ത്ഥം വൈകുണ്ഠത്തിന്റെ ചക്രവര്ത്തി പദവിയെടുക്കാന് സാധിക്കൂ. ശ്രീമതത്തിലൂടെ മുന്നോട്ട് പോയിക്കൊണ്ടേയിരിക്കൂ. അല്ലാതെ ഒരു പ്രാപ്തിയുമില്ലാതാകുന്ന തരത്തില് പൈസയെല്ലാം വെറുതെ പാഴാക്കണം എന്നല്ല. വീടും സംരക്ഷിക്കണം, കുട്ടികളേയും പാലിക്കണം. ശ്രീമതത്തിലൂടെ മാത്രം നടക്കണം. ബാബാ, ഈ അവസ്ഥയില് ഞാന് എന്താണ് ചെയ്യേണ്ടതെന്ന നിര്ദേശമെടുക്കണം. ബാബാ, കുട്ടി വിവാഹം കഴിക്കണമെന്ന് പറയുന്നു. അപ്പോള് ബാബ പറയും-വിവാഹം കഴിപ്പിക്കുക തന്നെ വേണ്ടിവരും. കാരണം അത് അവരുടെ അവകാശമാണ്, അതിനാല് അത് അവര്ക്ക് കൊടുക്കൂ. ബാബ മനസ്സിലാക്കിതരുക മാത്രമേ ചെയ്യുന്നുള്ളൂ. എന്നിട്ടും എന്തെങ്കിലും ചോദിക്കണമെങ്കില് ചോദിച്ച് ശ്രീമതത്തിലൂടെ നടക്കൂ. കുട്ടികള്ക്ക് ബാബയുടെ ആജ്ഞയനുസരിച്ച് നടക്കണം. ഇതില് മാത്രമാണ് മംഗളമുള്ളത്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഓരോ കര്മ്മത്തിലും സാക്ഷിയായി മാറി ശിവബാബയെ ഓര്മ്മിക്കൂ. ലൗകീകത്തിലും അലൗകീകത്തിലും രണ്ടിലുമുള്ള ബന്ധം നിറവേറ്റണം. ലൗകീകത്തില് യുക്തിയുക്തമായി മുന്നോട്ട് പോകണം.

2) ഈ സമയം അന്തിമ ജന്മത്തില് പോലും വാനപ്രസ്ഥ അവസ്ഥയാണ്. തിരിച്ച് വീട്ടിലേക്ക് പോകണം അതിനാല് തീര്ച്ചയായും പാവനമായി മാറണം. ഒരു ബന്ധനവുമുണ്ടാക്കരുത്.

വരദാനം:-

ഏത് പ്രകാരത്തിലുള്ള വിഘ്നങ്ങളില് നിന്നും, ദുര്ബലതകളില് നിന്നും അല്ലെങ്കില് പഴയ സ്വഭാവ സംസ്ക്കാരങ്ങളില് നിന്നും മുക്തി ആഗ്രഹിക്കുന്നുണ്ടെങ്കില് ശക്തി ധാരണ ചെയ്യൂ അര്ത്ഥം അലങ്കാരി രൂപിയായി കഴിയൂ. ആരാണോ അലങ്കാരങ്ങളാല് സദാ അലങ്കരിക്കപ്പെട്ട് കഴിയുന്നത് അവര് ഭാവിയില് വിഷ്ണുവംശിയാകുന്നു എന്നാല് ഇപ്പോള് വൈഷ്ണവനാകുന്നു. അവരെ ഒരു തമോഗുണീ സങ്കല്പത്തിനോ സംസ്ക്കാരത്തിനോ സ്പര്ശിക്കാന് പോലും സാധിക്കില്ല. അവര് പഴയ ലോകം അഥവാ ലോകത്തിന്റെ ഏതൊരു വസ്തു അതുപോലെ വ്യക്തികളില് നിന്ന് സഹജമായി തന്നെ വേറിടുന്നു, അവരെ കാരണത്താലും അകാരണത്താലും ഒന്നിനും സ്പര്ശിക്കാന് സാധിക്കില്ല.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top