21 September 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
20 September 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായകുട്ടികളേ-ഒരു വസ്തുവും നാമ-രൂപത്തില്‍ നിന്നും വേറിട്ടതല്ല, ആത്മാവിനെയും പരമാത്മാവിനെയും നാമ-രൂപത്തില്‍ നിന്നും വേറിട്ടതാണെന്ന് പറയില്ല, ആത്മാവിലും പരമാത്മാവിലും അവിനാശിയായ പാര്ട്ടടങ്ങിയിട്ടുണ്ട്.
ചോദ്യം: -
ശിവബാബയെ ഭോലാനാഥനെന്ന് പറഞ്ഞാണ് ഓര്‍മ്മിക്കുന്നത്, എന്തുകൊണ്ടാണ് ബാബയെ ഭോലാനാഥനെന്ന് പറയുന്നത്?
ഉത്തരം:-
കാരണം ബാബ തന്നെയാണ് അഹല്യകളേയും, ഗണികകളേയും, കൂനികളെയും ഉദ്ധരിക്കുന്നത്. അവര്‍ക്ക് വിശ്വത്തിന്റെ രാജ്യപദവിയുടെ സമ്പത്ത് നല്കുന്നു. മനുഷ്യര്‍ ബാബയാകുന്ന അച്ഛനെക്കുറിച്ച് പറയുന്നു-ദുഃഖവും സുഖവും ബാബയാണ് നല്‍കുന്നത്. എന്നാല്‍ ബാബ പറയുന്നു-ഞാന്‍ നിങ്ങള്‍ കുട്ടികള്‍ക്കുവേണ്ടി സുഖത്തിന്റെ രാജ്യമാണ് സ്ഥാപിക്കുന്നത്. എന്നെ ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്നവന് എന്നാണ് പറയുന്നത്. ചിന്തിച്ച് നോക്കൂ പിതാവാകുന്ന ബാബക്ക് തന്റെ കുട്ടികള്‍ക്ക് എങ്ങനെ ദുഃഖം നല്കാന് സാധിക്കും.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
ദൂരദേശത്ത് വസിക്കുന്ന പിതാവേ…
ഓം ശാന്തി. ആത്മീയ കുട്ടികള്‍ ഗീതം കേട്ടു അര്‍ത്ഥം ആത്മാക്കള്‍ ഈ കാതുകളാകുന്ന കര്‍മ്മേന്ദ്രിയങ്ങളിലൂടെ ഗീതം കേട്ടു-ദൂരദേശത്തില്‍ നിന്നും വഴിയാത്രക്കാരന് വന്നിരിക്കുന്നു. നിങ്ങളെല്ലാവരും യാത്രക്കാരല്ലേ. എല്ലാ മനുഷ്യാത്മാക്കളും യാത്രക്കാരാണ്. ആത്മാവിന് വീടൊന്നുമില്ല. ആത്മാവ് നിരാകാരിയാണ്. നിരാകാരി ലോകത്തില്‍ വസിക്കുന്ന ആത്മാവ് നിരാകാരിയാണ്. നിരാകാരി ലോകത്തെ നിരാകാരി ആത്മാക്കളുടെ വീട്, ദേശം, അഥവാ ലോകമെന്നും പറയുന്നു. ഈ സാകാര ലോകത്തെ ജീവാത്മാക്കളുടെ ദേശമെന്നാണ് പറയുന്നത്. നിരാകാരി ലോകം ആത്മാക്കളുടെ ദേശമാണ്. പിന്നീട് ഈ സാകാര ലോകത്തിലേക്ക് വന്ന് ശരീരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നിരാകാരത്തില് നിന്നും സാകാരിയായി മാറുന്നു. ആത്മാവിന് രൂപമില്ല അങ്ങനെയല്ല. രൂപവുമുണ്ട്, നാമവുമുണ്ട്. ഈ ചെറിയ ഒരു ആത്മാവ് ശരീരത്തിലൂടെ എത്ര പാര്‍ട്ടാണ് അഭിനയിക്കുന്നത്. ഓരോ ആത്മാവിലും പാര്ട്ടഭിനയിക്കാനുള്ള റിക്കോര്‍ഡ് എത്രയാണ് ഉള്ളത്. ഒരു തവണ ആത്മാവില്‍ റിക്കോര്‍ഡ് ആയിക്കഴിഞ്ഞാല്‍, എത്ര ആവര്‍ത്തിച്ചാലും അത് തന്നെയായിരിക്കും. അതേ പോലെ ഈ ശരീരത്തിനുള്ളിലെ ആത്മാവിന്റെ റിക്കോര്‍ഡില്‍ 84 ജന്മങ്ങളുടെ പാര്ട്ടടങ്ങിയിട്ടുണ്ട്. ആത്മാവിനെ പോലെ ബാബയും നിരാകാരനാണ്. ബാബ നാമ-രൂപത്തില്‍ നിന്നും വേറിട്ടതാണെന്ന് ചില ശാസ്ത്രങ്ങളിലെല്ലാം എഴുതി വെച്ചിട്ടുണ്ട്. എന്നാല്‍ നാമ-രൂപത്തില്‍ നിന്നും വേറിട്ടതായി ഒരു വസ്തുവുമില്ല. ആകാശവും പോളാറാണല്ലോ, എന്നാലും നാമവും രൂപവുമുണ്ടല്ലോ. നാമമില്ലാത്ത ഒരു വസ്തുവുമുണ്ടായിരിക്കുകയില്ല. പരമപിതാ നാമ-രൂപത്തില്‍ നിന്നും വേറിട്ടതാണെന്ന് മനുഷ്യര്‍ മനസ്സിലാക്കുന്നു. അഥവാ നാമമില്ലെങ്കില്‍ രൂപവും ദേശവുമില്ല. പിന്നെ ഒന്നും ഉണ്ടാവില്ല. ദൂരദേശത്തില്‍ വസിക്കുന്ന പരമപിതാ പരമാത്മാവെന്ന് വിളിക്കുന്നുമുണ്ട്. ദൂരദേശത്തില്‍ ആത്മാക്കളാണ് വസിക്കുന്നത്. ഇത് സാകാര ദേശമാണ്. ഈ ദേശത്തില്‍ രണ്ടു പേരുടെ രാജ്യമാണ്- രാമരാജ്യവും രാവണ രാജ്യവും. പകുതി കല്പം രാമരാജ്യവും, പകുതി കല്പം രാവണ രാജ്യവും. സത്യയുഗം മുതലാണ് ഈശ്വരീയ രാജ്യം ആരംഭിക്കുന്നത്. രാമരാജ്യം സ്ഥാപിക്കുന്നത് പരമപിതാ പരമാത്മാവാണ്. പരമാത്മാവിന് രാവണ രാജ്യം സ്ഥാപിക്കാന്‍ സാധിക്കില്ല. ബാബ കുട്ടികള്‍ക്കുവേണ്ടി ദുഃഖത്തിന്റെ ലോകമുണ്ടാക്കില്ലല്ലോ. മനുഷ്യര്‍ പറയുന്നു-ഈശ്വരനാണ് ദുഃഖവും സുഖവും നല്‍കുന്നതെന്ന്. ബാബയാകുന്ന അച്ഛനെങ്ങനെ തന്റെ കുട്ടികള്‍ക്ക് ദുഃഖം നല്കാന് സാധിക്കും! ബാബയുടെ പേര് തന്നെ ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്നു എന്നാണ്. ഈശ്വരന് ഒരിക്കലും ദുഃഖം നല്‍കില്ല. ഇത് മനുഷ്യരുടെ തെറ്റാണ്. ഈ സമയം ദുഃഖധാമമാണ്. പകുതി കല്പം രാവണ രാജ്യത്തില്‍ ദുഃഖമാണ് ഉണ്ടാകുന്നത്. സുഖത്തിന്റെ തരി പോലുമില്ല. സുഖധാമത്തില് ഒരിക്കലും ദുഃഖമുണ്ടാകുന്നില്ല. ബാബ സ്വര്‍ഗ്ഗത്തിന്റെ രചയിതാവാണ്. ഇപ്പോള്‍ നിങ്ങള്‍ സംഗമയുഗത്തിലാണ്. ഈ ലോകത്തെ പുതിയ ലോകമെന്ന് ആരും പറയില്ല. പുതിയ ലോകം സ്വര്‍ഗ്ഗമാണ്. പഴയ ലോകമാണ് പുതിയതായി മാറുന്നത്. പുതിയ വസ്തു എപ്പോഴാണോ മോശവും കേടുവന്നതുമായി കാണുന്നത് അപ്പോള്‍ അതിനെ ഇല്ലാതാക്കുന്നു. മനുഷ്യര്‍ വികാരങ്ങളെയാണ് സുഖമെന്ന് മനസ്സിലാക്കുന്നത്. അമൃതം ഉപേക്ഷിച്ച് എന്തിനാണ് വിഷം പാനം ചെയ്യുന്നതെന്ന് പാടാറുമുണ്ട്. സുഖമണി എന്ന ഗ്രന്ഥത്തില്‍ ഗുരുനാനാക്കിന്റെയും വാക്കുകളുണ്ട്. അശഖ് ചോര്‍…..ഇത് ബാബയുടെ മഹിമയാണ്. ബാബ എന്ത് ചെയ്യുകയാണെങ്കിലും അതില്‍ മംഗളം മാത്രമെയുണ്ടായിരിക്കുകയുള്ളൂ. ഇല്ലെങ്കില്‍ രാവണ രാജ്യത്തില്‍ മനുഷ്യരെല്ലാം മോശമായ കാര്യം മാത്രമെ ചെയ്യുകയുള്ളൂ. ബാബ വന്നിട്ടാണ് അഴുക്കുള്ള വസ്ത്രങ്ങളെ അലക്കുന്നത്. ഗ്രന്ഥങ്ങളില്‍ ഒരുപാട് എഴുതിയിട്ടുണ്ട്. സിന്ധികളുടെയടുത്ത് ഗ്രന്ഥമുണ്ട്. ഇപ്പോള്‍ അവരൊന്നും സിക്ക് ധര്മ്മത്തിലുള്ളവരല്ല. അവര്‍ ആദി സനാതന ദേവീ-ദേവത ധര്മ്മത്തിലുള്ളവരാണ്. സിക്കുകാരുടെ ഗുരുനാനാക്കാണ്. അവര്‍ക്ക് താടിയും മുടിയുമെല്ലാമുണ്ടായിരുന്നു. അപ്പോള്‍ എല്ലാ സിക്കുകാര്‍ക്കും മുടിയുണ്ടായിരിക്കണം. ഇന്നത്തെ കാലത്ത് താടിയൊന്നും വെയ്ക്കാറില്ല. ഒരുപാട് ആര്ഭാടമുള്ളവരായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇല്ലെങ്കില്‍ അനുകരിക്കണമല്ലോ. നമ്മള് ഗുരുനാനാക്കിന്റെ അനുയായികളാണെങ്കില്‍ ഗുരുനാനാക്കിനെ അനുകരിക്കണമല്ലോ. ഗുരുനാനാക്കിന്റെ കാലഘട്ടം കഴിഞ്ഞിട്ട് 500 വര്‍ഷങ്ങളായി എന്ന് ഇപ്പോഴാണ് കുട്ടികള്‍ക്ക് മനസ്സിലായത്. പിന്നീട് എപ്പോഴാണ് വരുന്നത്? അപ്പോള്‍ പറയും അവരുടെ ആത്മാവാകുന്ന ജ്യോതി ജ്യോതിയില്‍ പോയി ലയിച്ചു എന്ന്. പിന്നീട് എങ്ങനെ വരും! നിങ്ങള്‍ പറയും-ഇന്നത്തേക്ക് 4500 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഗുരുനാനാക്ക് വരുമെന്ന്. നിങ്ങളുടെ ബുദ്ധിയില്‍ മുഴുവന്‍ ലോകത്തിന്റെയും ചരിത്രവും ഭൂമിശാസ്ത്രവും കറങ്ങിക്കൊണ്ടിരിക്കുന്നു. ബുദ്ധനും, ക്രിസ്തുവുമെല്ലാം തമോപ്രധാനമാണ്, ജഡമായി മാറിയിരിക്കുകയാണ്. ഇതിനെയാണ് കണക്കെടുപ്പിന്റെ സമയമെന്ന് പറയുന്നത്. എല്ലാ മനുഷ്യരും മരിച്ചു കിടക്കുകയാണ്. എല്ലാവരുടെയും ആത്മാവാകുന്ന ജ്യോതി അണഞ്ഞിരിക്കുകയാണ്. ബാബ എല്ലാവരേയും ഉണര്‍ത്താനാണ് വരുന്നത്. കാമ ചിതയിലിരുന്ന് ഭസ്മമായ കുട്ടികളെ ജ്ഞാനമാകുന്ന അമൃത് വര്‍ഷിച്ച് ഉണര്‍ത്തി കൂടെകൊണ്ടുപോകുന്നു. മായ കാമമാകുന്ന ചിതയിലിരുത്തി ശവത്തിനു സമാനമാക്കി മാറ്റിയിരിക്കുകയാണ്. ഇപ്പോള്‍ ബാബ വന്ന് അമൃത് വര്‍ഷിക്കുകയാണ്. അതുകൊണ്ടാണ് അമൃത്സര്‍ എന്ന പേരിട്ടിരിക്കുന്നത്. ജ്ഞാനമാകുന്ന അമൃത് എവിടെ കിടക്കുന്നു, വെള്ളത്തിന്റെ കാര്യം എവിടെ കിടക്കുന്നു! സിക്കുകാര്‍ക്ക് ഏതെങ്കിലും വിശേഷ ദിവസമുണ്ടെങ്കില്‍ വളരെ ആഘോഷത്തോടു കൂടി കുളങ്ങളൊക്കെ മണ്ണെടുത്ത് വൃത്തിയാക്കും. അതുകൊണ്ടാണ് അമൃത്സര്‍ എന്ന പേരിട്ടിരിക്കുന്നത്. അമൃതിന്റെ കുളം. ഗുരുനാനാക്ക് സാഹിബ് ജ്ഞാനത്തിന്റെ സാഗരനൊന്നുമല്ല. എന്നാലും ബാബയുടെ മഹിമ ചെയ്തു. സ്വയം പറയുമായിരുന്നു-ഒരേ ഒരു ഓംകാരം, സത്യമായ നാമമെന്നും. അവര്‍ സദാ സത്യം മാത്രമാണ് പറയുന്നത്. സത്യനാരായണന്റെ കഥയല്ലേ. സിന്ധുവര്ത്തി എന്ന ധര്മ്മത്തിലുള്ളവര് പുറത്തേക്ക് പോകുമ്പോള്‍ സത്യനാരായണന്റെ കഥ കേള്‍പ്പിക്കുന്നു. സത്യനാരായണന്റെ കഥ കേള്‍ക്കുന്നതിലൂടെ സുരക്ഷിതത്വമുണ്ടാകുന്നു എന്ന് മനസ്സിലാക്കുന്നു. അമരകഥ, മൂന്നാമത്തെ നേത്രത്തിന്റെ കഥ, അങ്ങനെ ഭക്തി മാര്‍ഗ്ഗത്തിലെ എത്ര കഥകളാണ് കേട്ടുവന്നത്. ശങ്കരന് പാര്‍വതിക്ക് കഥ കേള്‍പ്പിച്ചുകൊടുത്തു എന്ന് പറയുന്നു. ശങ്കരന് സൂക്ഷ്മവതനവാസിയാണെങ്കില് ഏത് കഥയാണ് കേള്‍പ്പിച്ചത്? ഈ കാര്യങ്ങളെല്ലാം ബാബയാണ് മനസ്സിലാക്കിതരുന്നത്. വാസ്തവത്തില്‍ നിങ്ങള്‍ക്ക് അമരകഥ കേള്‍പ്പിച്ച് ബാബയാണ് അമരലോകത്തിലേക്ക് കൊണ്ടുപോകുന്നത്. ബാക്കി സൂക്ഷ്മവതനത്തില് പാര്‍വതി എന്ത് തെറ്റ് ചെയ്തിട്ടാണ് ശങ്കരന് കഥ കേള്‍പ്പിക്കുന്നത്? നമ്മള് നരനില്‍ നിന്നും നാരായണനും നാരിയില്‍ നിന്നും ലക്ഷ്മിയുമായി മാറുകയാണെന്ന് ഇപ്പോള്‍ നിങ്ങള്‍ മനസ്സിലാക്കുന്നു. അമരലോകത്തിലേക്ക് പോകുന്നതിനുവേണ്ടിയുള്ള സത്യമായ സത്യനാരായണന്റെ കഥയും,മൂന്നാം കണ്ണിന്റെ കഥയും ഇതാണ്. നിങ്ങള്‍ ആത്മാക്കള്‍ക്ക് ഇപ്പോള്‍ ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചിരിക്കുകയാണ്.
ബാബ മനസ്സിലാക്കിതരുന്നു-നിങ്ങളായിരുന്നു വളരെയധികം പൂജ്യരായിരുന്നത് പിന്നീട് 84 ജന്മങ്ങളെടുത്ത് പൂജാരിയായി മാറി. അതുകൊണ്ടാണ് പാടുന്നത്-സ്വയം തന്നെ പൂജ്യരെന്നും സ്വയം തന്നെ പൂജാരിയെന്നും. ബാബ പറയുന്നു-ഞാന്‍ സദാ പൂജ്യനാണ്. നിങ്ങളെ ബാബ വന്നിട്ടാണ് പൂജാരിയില്‍ നിന്നും പൂജ്യരാക്കി മാറ്റുന്നത്. ബാബ പറയുന്നു-അല്ലയോ രാമാ നമ്മളെ വന്ന് പാവനമാക്കി മാറ്റൂ. എല്ലാ ഭക്തരും വിളിക്കുന്നു. ആത്മാവല്ലേ വിളിക്കുന്നത്-അല്ലയോ പതിത-പാവനാ എന്ന്. ഗീത കൃഷ്ണനല്ല കേള്‍പ്പിച്ചതെന്ന് ഇപ്പോള്‍ നിങ്ങള്‍ മനസ്സിലാക്കുന്നു. പാവനമാക്കി മാറ്റുന്നത് ഒരു പരമപിതാ പരമാത്മാവാണ്. ഒരേ ഒരു രാമനാണ്. അതിനാല്‍ ബാബ മനസ്സിലാക്കിതരുന്നു,ഈശ്വരന് സര്‍വ്വവ്യാപിയല്ല എന്ന് അഭിപ്രായങ്ങള്‍ സ്വീകരിച്ചുകൊണ്ടേയിരിക്കൂ. ഗീതയുടെ ഭഗവാന് ശിവനാണ്, അല്ലാതെ കൃഷ്ണനല്ല. ഭഗവാനെന്ന് ആരെയാണ് പറയുന്നതെന്ന് ആദ്യം ചോദിക്കൂ-നിരാകാരനെയാണോ അതോ സാകാരത്തെയാണോ? കൃഷ്ണന് സാകാരിയാണ്, ശിവന് നിരാകാരിയാണ്. ശിവബാബ ഈ ബ്രഹ്മാബാബയുടെ ശരീരത്തെ കടമായിട്ടെടുക്കുകയാണ്. ബാക്കി അമ്മയുടെ ഗര്‍ഭത്തിലൂടെ ജന്മമെടുക്കുന്നില്ല. ആദ്യ നമ്പറില്‍ ഗര്‍ഭത്തിലേക്ക് വരുന്ന ആത്മാവാണ് കൃഷ്ണന്റെ ആത്മാവ്. ബ്രഹ്മാ, വിഷ്ണു, ശങ്കരനും സൂക്ഷ്മശരീരധാരികളാണ്. ശിവന് ശരീരമില്ല. ഈ ലോകത്തില്‍ സ്തൂലമായ ശരീരമുണ്ട്. ബാബയുടെ മഹിമയാണ്-പതിത-പാവനന്‍ എന്നും സര്‍വ്വരുടെയും സത്ഗതി ദാതാവെന്നും. സര്‍വ്വരുടെയും മുക്തിദാതാവും, ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്നവനും. ശരി, എവിടെയാണ് സുഖമുള്ളത്? സുഖം അടുത്ത ജന്മത്തിലാണ് ലഭിക്കുക. രാവണ രാജ്യം ഇല്ലാതായി സ്വര്‍ഗ്ഗത്തിന്റെ സ്ഥാപനയുണ്ടാകും. ശരി, എന്തില്‍ നിന്നാണ് മുക്തമാക്കുന്നത്? രാവണന്റെ ദുഃഖത്തില്‍ നിന്നും. ഈ ലോകം ദുഃഖധാമമാണ്. ശരി, പിന്നീട് വഴികാട്ടിയുമായി മാറുന്നു. ഈ ശരീരം ഇവിടെ തന്നെ ഇല്ലാതാകും. ആത്മാക്കളെ ബാബ തിരിച്ചുകൊണ്ടുപോകും. എല്ലാവരെയും ദുഃഖത്തില്‍ നിന്നും മുക്തമാക്കി പവിത്രമാക്കി മാറ്റിയിട്ടാണ് തിരിച്ചുകൊണ്ടുപോകുന്നത്. മനുഷ്യര്‍ വിവാഹം കഴിക്കുമ്പോള്‍ ആദ്യം പതി, പിന്നീടാണ് വധു. അതിനുശേഷമാണ് വിവാഹഘോഷയാത്രയുണ്ടാകുന്നത്. ഇപ്പോള്‍ നിങ്ങളുടെ മാലയും ഇങ്ങനെയാണ്. മുകളില്‍ ശിവബാബയാണ് പൂവ്. ആദ്യം പൂവിനെയാണ് നമിക്കുന്നത്. അതിനുശേഷം ജോഡിയാകുന്ന മുത്തുകളാണ്-ബ്രഹ്മാവും സരസ്വതിയും. അവരാണ് ലക്ഷ്മീ-നാരായണനായി മാറുന്നത്. ദേവത, ക്ഷത്രിയര്‍…..അതിനുശേഷം ശൂദ്രനില്‍ നിന്നും ബ്രാഹ്മണനായി മാറി, ഈ ജ്ഞാനത്തിലൂടെയാണ് ലക്ഷ്മീ-നാരായണനായി മാറുന്നത്. ഈ മാല ഉണ്ടാക്കിയിരിക്കുന്നത് അവരുടെയാണ്. ബ്രഹ്മാവും സരസ്വതിയുമാണ് രാജാവും റാണിയുമായി മാറുന്നത്. അവര്‍ പരിശ്രമിച്ചതുകൊണ്ടാണ് പൂജിക്കപ്പെടുന്നത്. മാല എന്താണെന്ന് ആര്‍ക്കും അറിയില്ല. വെറുതെ മാല ജപിച്ചുകൊണ്ടിരിക്കുന്നു. 16108ന്റെ മാലയും വലിയ-വലിയ ക്ഷേത്രങ്ങളില്‍ വെയ്ക്കാറുണ്ട്. പിന്നീട് ചിലര്‍ ഒരു വശത്തു നിന്ന് വലിക്കും, മറ്റുചിലര്‍ മറുവശത്ത് നിന്ന് വലിക്കും. ബോംബേയില്‍ ബാബ ലക്ഷ്മീ-നാരായണന്റെ ക്ഷേത്രത്തിലേക്ക് പോകുമായിരുന്നു. മാല കറക്കുകയും രാമ നാമം ജപിക്കുകയും ചെയ്യുമായിരുന്നു. ശിവബാബയാണല്ലോ പൂവ്. പൂവിനെയാണ് രാമ-രാമ എന്ന് പറയുന്നത്. അതിനുശേഷം മുഴുവന്‍ മാലയുടെ മുന്നില്‍ തല കുനിക്കുന്നു. എന്നാല്‍ ഒരു ജ്ഞാനവുമില്ല. പള്ളിയിലെ അച്ഛന്മാരും മാല ജപിക്കാറുണ്ട്. ആരുടെ മാലയാണ് ജപിക്കുന്നതെന്ന് ചോദിക്കൂ? അപ്പോള്‍ പറയും ക്രിസ്തുവിന്റെ ഓര്‍മ്മയിലാണ് മാല ജപിക്കുന്നത്. ക്രിസ്ത്യാനികള്‍ക്ക് വലിയ പോപ്പും പള്ളിയിലെ അച്ഛന്മാരുമുണ്ടായിരിക്കും. അപ്പോള്‍ പോപ്പുകാരുടെ മാലയായിരിക്കും. അവരെല്ലാവരുടെയും ചിത്രങ്ങളുണ്ട്. പോപ്പുകാര്ക്ക് എത്ര അംഗീകാരമാണ്. ക്രിസ്തുവിന്റെ ആത്മാവ് എവിടെയാണ് എന്ന് അവര്‍ക്ക് സ്വയം തന്നെ അറിയില്ല. ക്രിസ്തുവിന്റെ ആത്മാവും ഇപ്പോള്‍ ദരിദ്രാവസ്ഥയിലാണ്. നിങ്ങളും ഇപ്പോള്‍ ദരിദ്രനില്‍ നിന്നും രാജാവായി മാറുകയാണ്. ഭാരതം രാജാവായിരുന്നു. ഇപ്പോള്‍ ദരിദ്രമാണ്, വീണ്ടും രാജാവായി മാറുകയാണ്. രാജാവാക്കി മാറ്റുന്നത് ഒരേ ഒരു ആത്മീയ അച്ഛനാണ്. ദരിദ്രനില്‍ നിന്നും രാജാവായി മാറുകയാണ്. രാജകുമാരന്റെയും രാജകുമാരിയുടെയും കോളേജിലാണ് അവര്‍ വന്ന് പഠിക്കുന്നത്. നിങ്ങള്‍ ഇവിടെ പഠിച്ച് 21 ജന്മത്തിലേക്ക് വേണ്ടി സ്വര്‍ഗ്ഗത്തിലാണ് രാജാവും റാണിയുമായി മാറുന്നത്. നിങ്ങള്‍ ജ്ഞാനത്തിലൂടെയാണ് മനുഷ്യനില്‍ നിന്നും ദേവതയായി മാറുന്നത്.
ശ്രീകൃഷ്ണന് സത്യയുഗത്തിന്റെ രാജകുമാരനായിരുന്നു എന്ന് നിങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. പിന്നീട് 84 ജന്മങ്ങള്‍ക്കു ശേഷമാണ് ദരിദ്രനായി മാറിയത്. 5000 വര്‍ഷങ്ങള്‍ക്കു മുമ്പ് ദേവതകള്‍ എത്ര ധനവാനായിരുന്നു. ഇപ്പോള്‍ അവര്‍ തന്നെയാണ് ദരിദ്രരും യാചകരുമായി മാറിയിരിക്കുന്നത്. ഈ കാര്യങ്ങളെ നിങ്ങള്‍ക്കു മാത്രമെ കേള്‍ക്കാന്‍ സാധിക്കുകയുള്ളൂ. ഭഗവാനുവാച-ബാബ എല്ലാവരുടെയും അച്ഛനാണ്. നിങ്ങള്‍ ഗോഡ് ഫാദറില്‍ നിന്നാണ് കേള്‍ക്കുന്നത്. ഗീതയില്‍ ഈ തെറ്റാണ് ചെയ്തിരിക്കുന്നത് ശിവ ഭഗവാനുവാച എന്നതിനു പകരം കൃഷ്ണ ഭഗവാനുവാച എന്നെഴുതിയിരിക്കുന്നു. അതുകൊണ്ടാണ് അസത്യമായ ലോകമെന്ന് പറയുന്നത്. ഈ സമയം മുഴുവന്‍ ലോകവും മുള്ളുകളുടെ കാടായി മാറിയിരിക്കുകയാണ്. ബോംബേയില്‍ ബബുള്‍ നാഥന്റെ ക്ഷേത്രമുണ്ട്. ബാബ വന്നാണ് മുള്ളുകളെ പുഷ്പമാക്കി മാറ്റുന്നത്. എല്ലാവരും പരസ്പരം മുള്ളുപോലെയാണ് കുത്തിക്കൊണ്ടിരിക്കുന്നത്. അര്‍ത്ഥം കാമമാകുന്ന വികാരത്തിലേക്ക് പോകുന്നു. അതുകൊണ്ടാണ് ഈ ലോകത്തെ മുള്ളുകളുടെ കാടെന്ന് പറയുന്നത്. സത്യയുഗത്തെ ഈശ്വരന്റെ പൂന്തോട്ടമെന്നാണ് പറയുന്നത്. സത്യയുഗത്തിലെ പൂക്കളാണ് പിന്നീട് മുള്ളുകളായി മാറുന്നത്. അതിനുശേഷം വീണ്ടും മുള്ളുകളില്‍ നിന്നും പൂവായി മാറുന്നു. സത്യയുഗത്തില്‍ ഒരിക്കലും രാവണനെ കത്തിക്കില്ല. രാവണന് ഭാരതത്തിന്റെ പഴയ ശത്രുവാണ്. നിങ്ങളുടെ യുദ്ധം പകുതി കല്പം ദുഃഖം നല്കിയ രാവണനുമായിട്ടാണ്. അവസാനം വലിയ യുദ്ധവുമുണ്ടായിരിക്കും. സത്യ-സത്യമായ ദസറയുണ്ടാകണം. രാവണ രാജ്യം തന്നെ ഇല്ലാതായി നിങ്ങള്‍ക്ക് സ്വര്‍ണ്ണത്തിന്റെ കൊട്ടാരം ലഭിക്കും. ഇപ്പോള്‍ നിങ്ങള്‍ രാവണനില്‍ നിന്നും വിജയം പ്രാപ്തമാക്കി സ്വര്‍ഗ്ഗത്തിന്റെ അധികാരികളായി മാറുന്നു. ബാബ മുഴുവന്‍ വിശ്വത്തിന്റെയും രാജ്യഭാഗ്യം നല്കുന്നു. അതുകൊണ്ടാണ് ശിവഭോലാഭണ്ഡാരി എന്ന് പറയുന്നത്. ഗണികകളേയും, അഹല്യകളേയും കൂനികളേയുമെല്ലാം ബാബ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു. എത്ര നിഷ്കളങ്കനാണ്. പതിതമായ ലോകത്തിലേക്കും, പതിതമായ ശരീരത്തിലേക്കുമാണ് വരുന്നത്. സ്വര്‍ഗ്ഗത്തിന്റെ അധികാരിയല്ലാത്തവര്ക്ക് വികാരങ്ങളെ ഉപേക്ഷിക്കാന്‍ സാധിക്കില്ല. ബാബ പറയുന്നു-ഇപ്പോള്‍ ഈ അന്തിമ ജന്മത്തില് നിങ്ങള്‍ പാവനമായി മാറൂ. ആദി-മദ്ധ്യ-അന്ത്യം ദുഃഖിയാക്കി മാറ്റുന്ന ഈ വികാരങ്ങള്‍ വിഷമാണ്. നിങ്ങള്‍ക്ക് ഈ ഒരു ജന്മത്തിലേക്ക് വേണ്ടി ഈ വികാരത്തെ ഉപേക്ഷിക്കാന്‍ സാധിക്കില്ലേ! ബാബ നിങ്ങളെ അമൃത് കുടിപ്പിച്ച് അമരനാക്കി മാറ്റുകയാണ്. എന്നിട്ടും നിങ്ങള്‍ പവിത്രമായി മാറുന്നില്ല. വികാരങ്ങളില്ലാതെ, സിഗറട്ടില്ലാതെ, മദ്യമില്ലാതെയൊന്നും ജീവിക്കാന്‍ സാധിക്കില്ലേ! പരിധിയില്ലാത്ത ബാബ പറയുകയാണ്-നിങ്ങള്‍ ഒരു ജന്മത്തില് പവിത്രമായി മാറുകയാണെങ്കില്‍ ഞാന്‍ നിങ്ങളെ സ്വര്‍ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റാം.
ബാബ വന്നിരിക്കുന്നത് മുഴുവന്‍ ലോകത്തേയും ദുഃഖത്തില്‍ നിന്നും മുക്തമാക്കി സുഖധാമത്തിലേക്കും ശാന്തിധാമത്തിലേക്കും കൊണ്ടുപോകുന്നതിനുവേണ്ടിയാണെന്ന് നിങ്ങള്‍ക്കറിയാം. ഇപ്പോള്‍ എല്ലാ ധര്‍മ്മങ്ങളുടെയും വിനാശമുണ്ടാകണം. ഒരു ആദി സനാതന ദേവീ-ദേവത ധര്‍മ്മത്തിന്റെ സ്ഥാപനയുണ്ടാകുന്നു. ഗ്രന്ഥത്തിലും പരമപിതാ പരമാത്മാവിനെ അകാല മൂര്ത്തിയെന്നാണ് പറയുന്നത്. ബാബ മഹാകാലനാണ്. ആ കാലന് ഓരോരുത്തരെയാണ് കൊണ്ടുപോകുന്നത്. ബാബയാകുന്ന മഹാകാലന് എല്ലാ ആത്മാക്കളേയും കൊണ്ടുപോകും. ശരി.
വളരെക്കാലത്തെ വേര്‍പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്‍ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്‍ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഈ അന്തിമ ജന്മത്തില് ജ്ഞാനമാകുന്ന അമൃത് കുടിച്ച് അമരനായി മാറണം. സ്വയത്തെ സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നതിനുവേണ്ടി യോഗ്യനാക്കി മാറ്റണം. മോശമായ ശീലങ്ങളെയെല്ലാം ഉപേക്ഷിക്കണം.
2) ഇപ്പോള്‍ പഠിപ്പ് പഠിച്ച് 21 ജന്മത്തിലേക്ക് വേണ്ടി സ്വര്‍ഗ്ഗത്തില്‍ രാജകുമാരനും രാജകുമാരിയുമായി മാറണം. സത്യസത്യമായ സത്യനാരായണന്റെ കഥ കേട്ട് നരനില്‍ നിന്നും നാരായണനായി മാറാനുള്ള പുരുഷാര്‍ത്ഥം ചെയ്യണം.
വരദാനം:-
ഏതുപോലെയാണോ ഇന്ദ്രജാലക്കാരന് കുറഞ്ഞ സമയത്തില്‍ വളരെ വിചിത്രമായ കളികള്‍ കാണിക്കുന്നത്, അതുപോലെ താങ്കള്‍ ആത്മീയ ജാലവിദ്യക്കാരന് തന്റെ ആത്മീയതയുടെ ശക്തിയിലൂടെ മുഴുവന്‍ വിശ്വത്തെയും പരിവര്‍ത്തനത്തിലേക്ക് കൊണ്ടുവരുന്നവരാണ്, ദരിദ്രനെ ഡബിള്‍ കിരീടധാരിയാക്കുന്ന വരാണ്. സ്വയത്തെ പരിവര്‍ത്തനപ്പെടുത്തുന്നതിന് വേണ്ടി കേവലം ഒരു സെക്കന്റിന്റെ ദൃഢ സങ്കല്പം ധാരണ ചെയ്യുന്നു ഞാന്‍ ആത്മാവാണ് വിശ്വത്തെ പരിവര്‍ത്തനപ്പെടുത്തുന്നതിനായി സ്വയം വിശ്വത്തിന്റെ ആധാരമൂര്‍ത്തി ഉദ്ദാരമൂര്ത്തിയാണെന്ന് മനസ്സിലാക്കി വിശ്വപരിവര്ത്തനത്തിന്റെ കാര്യത്തില്‍ സദാ തത്പരരായി കഴിയുന്നു അതുകൊണ്ട് ഏറ്റവും വലിയ ആത്മീയ ജാലവിദ്യക്കാരന് താങ്കളാണ്.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!