17 September 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
16 September 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ, ഈ ദേഹാഭിമാനത്തില് നിന്നും മരിക്കണം അര്ത്ഥം ഈ പഴയ പതിതമായ ദേഹത്തിനോടുള്ള പ്രീതി ഇല്ലാതാക്കി ഒരു ബാബയോട് സത്യമായ പ്രീതി നിറവേറ്റൂ.
ചോദ്യം: -
സംഗമത്തില് നിങ്ങള് കുട്ടികളുടെ സ്വാഭാവികമായ ഭംഗി ഏതാണ്?
ഉത്തരം:-
ജ്ഞാനത്തിന്റെ ആഭരണങ്ങളാല് സദാ അലങ്കരിതരായിരിക്കണം – ഇത് നിങ്ങളുടെ സ്വാഭാവികമായ സൗന്ദര്യമാണ്. ആരാണോ ജ്ഞാനത്തിന്റെ ആഭരണങ്ങളാല് അലങ്കരിക്കപ്പെട്ടിരിക്കുന്നത് അവരുടെ മുഖം സന്തോഷം കൊണ്ട് വിടര്ന്ന പുഷ്പത്തെ പോലെയിരിക്കും. അഥവാ സന്തോഷമില്ലെങ്കില് തീര്ച്ചയായും ഏതെങ്കിലും ദേഹാഭിമാനത്തിന്റെ ശീലമുണ്ടാകും, ഇതിലൂടെത്തന്നെയാണ് സര്വ്വ വികാരങ്ങളും ഉണ്ടാകുന്നത്.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
സഭയിലേക്ക് വന്ന പ്രകാശം…
ഓം ശാന്തി. ഈ ഗീതത്തിന്റെ അര്ത്ഥം എത്ര വിചിത്രമാണ്. എന്തിനാണ് പ്രീതി വന്നിരിക്കുന്നതിന്? (മരിക്കുന്നതിന്). ആരോടാണ് പ്രീതി വന്നിരിക്കുന്നത്? ഭഗവാനോടാണ് പ്രീതി വന്നിരിക്കുന്നത് എന്തുകൊണ്ടെന്നാല് ഈ ലോകത്തില് നിന്നും മരിച്ച് ഭഗവാന്റെയടുത്ത് പോകണം. ഇങ്ങനെയുള്ള പ്രീതി വേറെ ആരോടെങ്കിലും തോന്നിയിട്ടുണ്ടോ? മരിക്കണം എന്ന സങ്കല്പത്തിലേക്ക് ആരെങ്കിലും വരുമോ. ഇങ്ങനെ ആരെങ്കിലും പ്രീതി വെക്കുമോ? ഗീതത്തിന്റെ അര്ത്ഥം എത്ര അത്ഭുതകരമാണ്. പ്രകാശത്തിനോട് പ്രീതി തോന്നി ഈയാംപാറ്റ അതില് ചുറ്റി തിരിഞ്ഞ് കത്തി മരിക്കാറുണ്ട്. നിങ്ങള്ക്കും ബാബയുടെ അടുത്ത് വന്ന് ഈ ശരീരത്തെ ഉപേക്ഷിക്കണം അര്ത്ഥം ബാബയെ ഓര്മ്മിച്ച് ഓര്മ്മിച്ച് ശരീരത്തെ ഉപേക്ഷിക്കണം. ഇത ് വലിയ ശത്രുവിനെ പോലെ ആയല്ലോ, ആരോട് പ്രീതി വെക്കുന്നുവോ അവിടെ മരിക്കേണ്ടി വരും എന്ന് ചിന്തിച്ച് മനുഷ്യര് ഭയക്കുകയാണ്. ദാനം, പുണ്യം, തീര്ത്ഥ യാത്ര എല്ലാം ചെയ്യുന്നുണ്ട്, ഇതെല്ലാം ഭഗവാന്റെ അടുത്തേക്ക് പോകാനാണ് ചെയ്യുന്നത്. ശരീരം ഉപേക്ഷിക്കുമ്പോള് മനുഷ്യര് പറയാറുണ്ട് ഭഗവാനെ ഓര്മ്മിക്കണം എന്നെല്ലാം. ഭഗവാന് എത്ര പ്രശസ്ഥനാണ്. ഭഗവാന് വന്നാല് ഈ മുഴുവന് പഴയ ലോകത്തിന്റേയും വിനാശം നടത്തുന്നു. നിങ്ങള് കുട്ടികള്ക്ക് അറിയാം – പഴയ ലോകത്തില് നിന്നും പുതിയ ലോകത്തിലേക്ക് പോകുന്നതിന് വേണ്ടിയാണ് നമ്മള് കുട്ടികള് ഈ യൂണിവേഴ്സിറ്റിയിലേക്ക് വന്നിരിക്കുന്നത്. പഴയ ലോകത്തെ പതിതവും നരകവുമെന്നാണ് പറയാറുള്ളത്. ബാബ പുതിയ ലോകത്തിലേക്ക് പോകുന്നതിനുള്ള വഴിയാണ് പറഞ്ഞു തരുന്നത് കേവലം എന്നെ ഓര്മ്മിക്കൂ, ഞാന് തന്നെയാണ് നിങ്ങളെ സ്വര്ഗ്ഗത്തിലേക്ക് കൊണ്ടു പോകുന്ന ഭഗവാനായ അച്ഛന്. ലൗകികത്തിലെ അച്ഛനില് നിന്നും നിങ്ങള്ക്ക് ധനവും, സമ്പത്തും, വസ്തുക്കളുമെല്ലാം കിട്ടാറുണ്ട്. പെണ്കുട്ടികള്ക്ക് സമ്പത്ത് കൊടുക്കാറില്ല. അവരെ മറ്റൊരു വീട്ടിലേക്ക് അയക്കുകയാണ് ചെയ്യാറുള്ളത്. അതിന്റെ അര്ത്ഥം അവര് അവകാശികള് അല്ല എന്നതാണ്. എന്നാല് ഇവിടെയുള്ളത് സര്വ്വാത്മാക്കളുടേയും അച്ഛനാണ്, ഈ അച്ഛന്റെ അടുത്തേക്ക് സര്വ്വര്ക്കും വരണം, മരിക്കണം. തീര്ച്ചയായും ഏതോ ഒരു സമയത്ത് ബാബ വരുന്നുമുണ്ട്, സര്വ്വരേയും വീട്ടിലേക്ക് കൂട്ടി കൊണ്ടുപോകുന്നുമുണ്ട് എന്തുകൊണ്ടെന്നാല് പുതിയ ലോകത്തില് വളരെ കുറച്ച് മനുഷ്യരാണ് ഉണ്ടാവുക. പഴയ ലോകത്തില് ധാരാളം മനുഷ്യരുണ്ട്, പുതിയ ലോകത്തില് മനുഷ്യരുടെ എണ്ണം കുറവായിരിക്കും എന്നാല് വളരെയധികം സുഖവുമുണ്ടാകും. പഴയ ലോകത്തില് ധാരാളം മനുഷ്യരുള്ളതു കൊണ്ട് ഇവിടെ വളരെ ദു:ഖവുമുണ്ട് അതുകൊണ്ടാണ് നിലവിളിച്ചു കൊണ്ടിരിക്കുന്നത്. ബാപൂ ഗാന്ധിജിയെ ഭാരതത്തിന്റെ പിതാവെന്ന് മനസ്സിലാക്കുന്നുണ്ട്, അദ്ദേഹവും പറയുന്നുണ്ട് അല്ലയോ പതിത പാവനാ വരൂ. എന്നാല് അത് ആരാണ് എന്ന് അറിയുന്നില്ല. മനസ്സിലാക്കുന്നുണ്ട് പതിത പാവനന് പരംപിതാ പരമാത്മാവാണ്. ആ ബാബ തന്നെയാണ് വിശ്വത്തിന്റെ മുക്തിദാതാവ്. രാമനേയും സീതയേയും മുഴുവന് ലോകവും അംഗീകരിക്കില്ലല്ലോ. ഇത് തെറ്റാണ്. മുഴുവന് വിശ്വത്തിനേയും പരംപിതാ പരമാത്മാവാണ് മുക്തമാക്കുന്നത്, വഴികാട്ടിയുമാണ്. ദു:ഖങ്ങളില് നിന്നും മോചിപ്പിക്കും. ശരി ആരാണ് ദു:ഖം നല്കുന്നത്? ബാബ ഒരിക്കലും ദു:ഖം നല്കില്ല എന്തുകൊണ്ടെന്നാല് പതിത പാവനനാണ്. പാവന ലോകമായ സുഖധാമത്തിലേക്ക് കൂട്ടി കൊണ്ടു പോകുന്നവനാണ്. നിങ്ങള് ആ ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികളാണ്. ഏതുപോലെയാണോ അച്ഛന് അതുപോലെ ആയിരിക്കുമല്ലോ മക്കളും. ലൗകിക അച്ഛന്റേത് ഭൗതികമായ കുട്ടികളാണ്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് മനസ്സിലാകണം നമ്മള് ആത്മാക്കളാണ്, പരംപിതാ പരമാത്മാവാണ് നമുക്ക് സമ്പത്ത് നല്കുന്നത്. നമ്മള് വിദ്യാര്ത്ഥികളാണ്, ഇത് മറക്കരുത്. കുട്ടികളുടെ ബുദ്ധിയില് ഇരിക്കുന്നുണ്ട് ശിവബാബ മധുബനിലാണ് മുരളി ഉച്ചരിക്കാറുള്ളത്. മുള കൊണ്ടുള്ള ഓടക്കുഴലൊന്നും ഇവിടെ ഇല്ല. കൃഷ്ണന്റെ നൃത്തം, മുരളി വായിക്കല് ഇതെല്ലാം ഭക്തി മാര്ഗ്ഗമാണ്. നിങ്ങള്ക്ക് കൃഷ്ണന്റേത് മുരളിയാണ് എന്ന് പറയാന് സാധിക്കില്ല. മുരളി നല്കുന്നത് ശിവബാബയാണ്. നിങ്ങളുടെ അടുത്ത് നല്ല നല്ല ഗീതങ്ങള് ഉണ്ടാക്കുന്നവര് വരും. ഗീതങ്ങള് പ്രത്യേകിച്ചും പുരുഷന്മാരാണ് ഉണ്ടാക്കുക. നിങ്ങള്ക്ക് ഭക്തി മാര്ഗ്ഗത്തിലെ ഗീതങ്ങളൊന്നും പാടേണ്ട ആവശ്യമില്ല. നിങ്ങള്ക്ക് ഒരു ശിവബാബയെ ഓര്മ്മിക്കണം. ബാബ പറയുകയാണ് – അള്ളാഹുവായ എന്നെ ഓര്മ്മിക്കൂ. ശിവനെ ബിന്ദു എന്ന് പറയാറുണ്ട്. വ്യാപാരികള് പൂജ്യം ഉപയോഗിക്കുമ്പോള് ശിവാ എന്നാണ് പറയാറുള്ളത്. ഒരു ബിന്ദു ഇട്ടാല് അത് പത്താകും പിന്നെ പൂജ്യം ഇട്ടാല് അത് 100 ആകും, അതിനാല് നിങ്ങള്ക്കും ബാബയെ ഓര്മ്മിക്കണം. എത്രത്തോളം ശിവനെ ഓര്മ്മിക്കുന്നോ അത്രത്തോളം അരകല്പത്തേക്ക് ധനവാനാകും. അവിടെ ദരിദ്രര് ഉണ്ടാകില്ല. സര്വ്വരും സുഖികളായിരിക്കും. ദു:ഖത്തിന്റെ നാമം പോലും ഉണ്ടാകില്ല. ബാബയുടെ ഓര്മ്മയിലൂടെ വികര്മ്മം വിനാശമാകും. നിങ്ങള് വളരെ ധനവാനായി തീരും. ഇതിനെയാണ് സത്യമായ ബാബയിലൂടെ ഉള്ള സത്യമായ സമ്പാദ്യം എന്ന് പറയുന്നത്. ഇതാണ് കൂടെ വരിക. മനുഷ്യരെല്ലാം കാലിയായ കൈയ്യുമായി യാത്രയാകും. നിങ്ങള്ക്ക് കൈകള് നിറച്ച് വേണം പോകാന്. ബാബയെ ഓര്മ്മിക്കണം അതോടൊപ്പം പവിത്രമാകണം. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് – പവിത്രത ഉണ്ടെങ്കില് ശാന്തിയും സമ്പന്നതയും ഉണ്ടാകും. നിങ്ങള് ആദ്യം പവിത്രരായ ആത്മാക്കളായിരുന്നു പിന്നീട് അപവിത്രമായി. സന്യാസിമാരെയും സെമി പവിത്രത ഉള്ളവര് എന്നാണ് പറയുക. നിങ്ങളാണ് പൂര്ണ്ണമായും സന്യാസം ചെയ്യുന്നവര്. നിങ്ങള്ക്ക് അറിയാം അവര്ക്ക് എത്ര സുഖമായിരിക്കും പ്രാപ്തമാവുക. കുറച്ച് സുഖം കിട്ടും പിന്നെയും ദു:ഖമല്ലേ കിട്ടുക. അതെല്ലാം ഭക്തി മാര്ഗ്ഗമാണ്. ഭക്തി മാര്ഗ്ഗത്തില് ഹനുമാന്റെ പൂജ ചെയ്യുമ്പോള് ഹനുമാന്റെ സാക്ഷാത്കാരം കിട്ടാറുണ്ട്. ചണ്ഡികാ ദേവിയുടെ പേരില് എത്ര മേളയാണ് നടക്കാറുള്ളത്. അവരുടെ ചിത്രവും ഉണ്ട്, ആരെയാണോ ഓര്മ്മിക്കുന്നത് അവര് തീര്ച്ചയായും സമീപത്തേക്ക് വരിക തന്നെ ചെയ്യും. പക്ഷെ അതിലൂടെ എന്താണ് പ്രാപ്തമാവുക? അനേക പ്രകാരത്തിലുള്ള മേളകള് നടക്കാറുണ്ട് എന്തുകൊണ്ടെന്നാല് വരുമാനം ധാരാളമുണ്ടല്ലോ. ഇതെല്ലാം അവരുടെ ജോലിയാണ്. പാടാറുമുണ്ട് നരനില് നിന്നും നാരായണനാകാനുള്ള കര്മ്മമല്ലാത്ത എല്ലാ കര്മ്മവും വ്യര്ത്ഥമാണ് എന്നെല്ലാം. ഈ ജോലി വിരളം ചിലര്ക്കാണ് ചെയ്യാന് സാധിക്കുക. ബാബയുടേതായതിനു ശേഷം ദേഹസഹിതം എല്ലാം ബാബക്ക് കൊടുക്കുകയാണ് എന്തുകൊണ്ടെന്നാല് നിങ്ങള്ക്ക് അറിയാം നമുക്ക് പുതിയ ശരീരം വേണം. ബാബ പറയുകയാണ് – നിങ്ങള്ക്ക് കൃഷ്ണപുരിയിലേക്ക് പോകാം പക്ഷെ ആത്മാവ് അതിന് മുമ്പ് തമോപ്രധാനത്തില് നിന്നും സതോപ്രധാനമാകണം. കൃഷ്ണപുരിയില് എന്നെ പാവനമാക്കൂ എന്നൊന്നും ആരും പറയില്ല. ഇവിടെ എല്ലാവരും വിളിക്കുകയാണ്- അല്ലയോ മുക്തി ദാതാവെ വരൂ, ഈ പാപാത്മാക്കളുടെ ലോകത്തില് നിന്നും മോചിപ്പിക്കൂ. ഇപ്പോള് നിങ്ങള്ക്ക് അറിയാം നമ്മളെ കൂടെ കൊണ്ടു പോകുന്നതിനാണ് ബാബ വന്നിരിക്കുന്നത്. അവിടെ പോകുന്നത് നല്ലതാണല്ലോ. മനുഷ്യന് ശാന്തിയാണ് ആഗ്രഹിക്കുന്നത്. എന്നാല് ശാന്തി എന്താണ് എന്നത് പോലും ആര്ക്കും അറിയില്ല. കര്മ്മം ചെയ്യാതെ ആര്ക്കും ജീവിക്കാന് കഴിയില്ല. ശാന്തിധാമത്തില് ശാന്തി കിട്ടും. പിന്നെ ഇവിടെ വന്നാല് ഈ ശരീരത്തിലൂടെ കര്മ്മവും ചെയ്യണം. സത്യയുഗത്തില് കര്മ്മം ചെയ്തു കൊണ്ടും ശാന്തമായി ഇരിക്കും, അശാന്തിയില് മനുഷ്യന് ദു:ഖിക്കുന്നു അതുകൊണ്ടാണ് ശാന്തി എവിടെ നിന്ന് കിട്ടും എന്ന് ചോദിക്കുന്നത്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അറിയാം ശാന്തിധാമം നമ്മുടെ വീടാണ്. സത്യയുഗത്തില് ശാന്തിയും സുഖവും എല്ലാം ഉണ്ടാകും. ഇപ്പോള് നോക്കണം എനിക്ക് അതാണോ വേണ്ടത് അതോ ശാന്തി മാത്രം മതിയോ ? ഇവിടെ ദു:ഖമാണ് ഉള്ളത് അതുകൊണ്ടാണ് പതിത പാവനനായ ബാബയെ വിളിക്കുന്നത്. ഭഗവാനെ കാണുന്നതിന് വേണ്ടിയാണ് ഭക്തിയും ചെയ്യുന്നത്. ഭക്തിയും ആദ്യം അവ്യഭിചാരി ആയിരുന്നു പിന്നെ വ്യഭിചാരി ആയി. വ്യഭിചാരി ഭക്തിയില് എന്തെല്ലാമാണ് മനുഷ്യര് ചെയ്യുന്നത്. ഏണിപ്പടിയുടെ ചിത്രത്തില് വളരെ നന്നായി കാണിച്ചിട്ടുണ്ട്. പക്ഷെ ആദ്യമാദ്യം തെളിയിക്കേണ്ടത് ഭഗവാന് ആരാണ് എന്നതാണ്. ശ്രീകൃഷ്ണനെ ആരാണ് അതുപോലെ ആക്കി മാറ്റിയത്. ഇതിന് മുമ്പുള്ള ജന്മത്തില് ആ ആത്മാവ് ആരായിരുന്നു. ഇതെല്ലാം മനസ്സിലാക്കി കൊടുക്കുന്നതിന് വളരെയധികം യുക്തി വേണം. ആരാണോ നല്ല രീതിയില് സേവനം ചെയ്യുന്നത്, അവരുടെ മനസ്സും വിശാലമായിരിക്കും. യൂണിവേഴ്സിറ്റിയില് ആരാണോ നല്ല രീതിയില് പഠിക്കുന്നത് അവര് തീര്ച്ചയായും ശക്തിശാലികളാകും. നമ്പര്വാറായിരിക്കും. ചിലര് മന്ദബുദ്ധികളുമായിരിക്കും. ശിവബാബയോട് ആത്മാവാണ് പറയുന്നത്, ബാബാ പൂട്ടപ്പെട്ട എന്റെ ബുദ്ധിയെ തുറന്നു തരൂ. ബാബ പറയുകയാണ് – ബുദ്ധിയുടെ പൂട്ട് തുറക്കാന് തന്നെയാണ് ഞാന് വന്നിരിക്കുന്നത്. പക്ഷെ നിങ്ങള് ചെയ്തു കൊണ്ടിരിക്കുന്ന കര്മ്മങ്ങള് തന്നെ അതുപോലെയാണ് അതിനാല് പൂട്ട് തുറക്കുന്നതേയില്ല. പിന്നെ ബാബ എന്ത് ചെയ്യാനാണ്. ധാരാളം പാപം ചെയ്തവരാണ്, ഇപ്പോള് ബാബ അവരെ എന്തു ചെയ്യാനാണ്? ഞാന് കുറച്ചെ പഠിക്കാറുള്ളൂ എന്ന് ടീച്ചറോട് പറഞ്ഞാലും ടീച്ചര്ക്ക് എന്താണ് ചെയ്യാന് സാധിക്കുക. ടീച്ചര്ക്ക് കൃപ കാണിക്കാന് സാധിക്കില്ല. വേണമെങ്കില് പഠിപ്പിക്കുന്ന സമയം കൂട്ടും. അത് നിഷേധിക്കുന്നില്ല. പ്രദര്ശിനി വെറുതെ ഇരിക്കുകയാണോ, ഇരുന്ന് പ്രാക്ടീസ് ചെയ്യൂ. ഭക്തി മാര്ഗ്ഗത്തില് മാല ഉരുട്ടൂ എന്നെല്ലാം പറയും. ചിലര് മന്ത്രം ജപിക്കാന് പറയും. ഇവിടെ ബാബ തന്റെ പരിചയമാണ് നല്കുന്നത്. ബാബയെ ഓര്മ്മിക്കണം, ഈ ഓര്മ്മയിലൂടെ സമ്പത്ത് കിട്ടും. സത്യയുഗത്തില് പാരലൗകിക അച്ഛനില് നിന്നും സമ്പത്ത് കിട്ടും, പിന്നെ ഓര്മ്മിക്കേണ്ട ആവശ്യമില്ല. 21 ജന്മങ്ങളിലേക്കുള്ള സമ്പത്താണ് നല്കുന്നത്. അതിനാല് നല്ല രീതിയില് അച്ഛന്റെ അടുത്ത് നിന്നും സമ്പത്ത് എടുത്തോളൂ. ഇതിലും ബാബ പറയുകയാണ് ഒരിക്കലും വികാരത്തിലേക്ക് പോകരുത്. കുറച്ചെങ്കിലും വികാരത്തിന്റെ താല്പര്യമുണ്ടെങ്കില് അത് വര്ദ്ധിക്കും. സിഗരറ്റ് ഒരു തവണ ഉപയോഗിച്ചാല് അതിന്റെ ആസ്വാദനം കൂടും പിന്നെ അത് ഉപേക്ഷിക്കുന്നത് ബുദ്ധിമുട്ടായി തീരാറുണ്ട്. എത്ര ഒഴിവ് കഴിവ് പറയാറുണ്ട്. അങ്ങനെയുള്ള ശീലങ്ങള് ഉണ്ടാക്കരുത്. മോശമായ ശീലങ്ങളെ ഇല്ലാതാക്കണം. ബാബ പറയുകയാണ് – ജീവിച്ചിരിക്കെ ദേഹബോധത്തെ ഉപേക്ഷിക്കൂ, എന്നെ ഓര്മ്മിക്കൂ. ദേവതകള്ക്ക് പവിത്രമായ ഭോഗാണ് വെക്കാറുള്ളത് അതിനാല് പവിത്രമായ ഭോജനം നിങ്ങള് കഴിക്കണം.
ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് പുഷ്പത്തെ പോലെ ഹര്ഷിതമായിരിക്കണം. കുമാരിക്ക് പതിയെ കിട്ടിയാല് മുഖം വിടരാറുണ്ട്. നല്ല വസ്ത്രവും ആഭരണങ്ങളും ധരിക്കുമ്പോള് തിളക്കം കൂടാറുണ്ട്. ഇപ്പോള് നിങ്ങള്ക്ക് ജ്ഞാനത്തിന്റെ ആഭരണങ്ങളാണ് ഉള്ളത്. സ്വര്ഗ്ഗത്തില് നിങ്ങള്ക്ക് പ്രകൃതി സ്വാഭാവികമായി ഭംഗി നല്കും. കൃഷ്ണന്റെ നാമം തന്നെ സുന്ദരന് എന്നാണല്ലോ. രാജാവും രാജ്ഞിയും പ്രജകളും സര്വ്വരും സൗന്ദര്യമുള്ളവരായിരിക്കും. അവിടെ സതോപ്രധാനമായ പ്രകൃതി ഉണ്ടാകും. ലക്ഷ്മി നാരായണനിലുള്ള സൗന്ദര്യം ഇവിടെ ആര്ക്കും ഉണ്ടാക്കാന് പോലും കഴിയില്ല. അവരെ ഈ കണ്ണു കൊണ്ട് ഇവിടെ ആര്ക്കും കാണാന് സാധിക്കില്ല. ബാക്കി സാക്ഷാത്കാരം കിട്ടും, ഏകദേശം അതുപോലെയുള്ള ചിത്രങ്ങളും ഉണ്ടാക്കും. അഥവാ ഏതെങ്കിലും ആര്ട്ടിസ്റ്റിന് സാക്ഷാത്കാരം കിട്ടി അവര് അപ്പോള് തന്നെ വരക്കാന് നോക്കിയാലും അത് ബുദ്ധിമുട്ടായിരിക്കും. അതിനാല് നിങ്ങള് കുട്ടികള്ക്ക് വളരെ ലഹരി ഉണ്ടായിരിക്കണം. ഇപ്പോള് ബാബ നമ്മളെ കൊണ്ടു പോകുന്നതിന് വന്നിരിക്കുകയാണ്. ബാബയില് നിന്നും സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നേടണം. നമ്മുടെ 84 ജന്മങ്ങള് പൂര്ത്തിയായി. ഇങ്ങനെയുള്ള ചിന്തകള് ഉള്ളില് ഉണ്ടെങ്കില് സന്തോഷം ഉണ്ടായിരിക്കും. വികാരത്തിന്റെ കുറച്ച് പോലും ചിന്ത വരരുത്. ബാബ പറയുകയാണ് – കാമം മഹാശത്രുവാണ്. ദ്രൗപദി പോലും അതുകൊണ്ടാണല്ലോ വിളിച്ചത്.
ബാബ പറയുകയാണ് – നിങ്ങള് എന്നില് നിന്നും കേള്ക്കൂ അതോടൊപ്പം ഈ ശ്രീമത്ത് തന്നെ മറ്റുള്ളവര്ക്കും കേള്പ്പിക്കണം. അച്ഛന് മകനെ പ്രത്യക്ഷപ്പെടുത്തുന്നു. കുട്ടികളും അച്ഛനെ പ്രത്യക്ഷപ്പെടുത്തണം. അച്ഛന് ആരാണ്? അച്ഛന് ശിവനാണ്. ശിവന്റെയും സാളിഗ്രാമങ്ങളുടേയും മഹിമ ഉണ്ടല്ലോ. ശിവബാബ എന്താണോ മനസ്സിലാക്കി തരുന്നത് അത് പൂര്ണ്ണമായും അനുകരിക്കണം. അച്ഛനെ അനുകരിക്കണം. ഈ ഗീതം ബാബയുടേതാണ്, ബാബ പറയുകയാണ് – മധുരമായ കുട്ടികളെ അനുകരിച്ച് പവിത്രരാകൂ, അനുകരിക്കുന്നതിലൂടെ നിങ്ങള് സ്വര്ഗ്ഗത്തിന്റെ അധികാരികളാകും. ലൗകിക അച്ഛനെ അനുകരിക്കുന്നതിലൂടെ 63 ജന്മങ്ങള് നിങ്ങള് ഏണിപ്പടി താഴേക്കാണ് ഇറങ്ങിയത്. ഇപ്പോള് പാരലൗകിക അച്ഛനെ അനുകരിച്ച് മുകളിലേക്ക് കയറണം. ബാബയോടൊപ്പം പോകണം. ബാബ പറയുകയാണ് – ഓരോ രത്നവും ലക്ഷ കണക്കിന് മൂല്യമുള്ളതാണ്. ബാബ ദിവസവും മനസ്സിലാക്കി തരുകയാണ് – മധുരമധുരമായ കുട്ടികളെ ആദ്യമാദ്യം സര്വ്വര്ക്കും രണ്ട് അച്ഛന്മാരുടെ പരിചയം കൊടുക്കൂ. പതിതമാകുന്നതിനുള്ള സമ്പത്താണ് ലൗകിക അച്ഛന് നല്കുന്നത്. പാരലൗകിക അച്ഛന് പാവനമാകുന്നതിനുള്ള സമ്പത്താണ് നല്കുന്നത്. എത്ര വ്യത്യാസമുണ്ട്. ഇപ്പോള് പാരലൗകികമായ അച്ഛനെ ഓര്മ്മിക്കൂ. വികാരത്തിലേക്ക് പോകുന്നവരെയാണ് പതിതര് എന്ന് പറയുന്നത്.
പതിതര്ക്ക് പാവനമാകുന്നതിനുള്ള വഴി പറഞ്ഞു കൊടുക്കുന്ന ദൗത്യമാണ് നിങ്ങളുടേത്. പാരലൗകിക അച്ഛനും പറയുകയാണ് – പാവനമാകൂ, വിനാശവും സമീപത്താണ് നില്ക്കുന്നത്. അതിനാല് ഇപ്പോള് എന്ത് ചെയ്യണം? തീര്ച്ചയായും പാരലൗകിക അച്ഛന്റെ നിര്ദ്ദേശത്തിലൂടെ നടക്കണം. പ്രദര്ശിനിയില് വരുന്നവരെ കൊണ്ട് പ്രതിജ്ഞ എഴുതിക്കണം. പാരലൗകിക അച്ഛനെ അനുകരിക്കുമോ? പതിതമാകുന്നത് ഉപേക്ഷിക്കുമോ? എഴുതിക്കണം. ബാബയാണ് ഗ്യാരന്റി നല്കുന്നത്, നിങ്ങള്ക്കും ഗ്യാരന്റി എടുക്കാം. പതിത പാവനാ വരൂ എന്ന് വിളിച്ചിട്ട് പിന്നെ എന്തിനാണ് നിങ്ങള് പതിതമാകുന്നത്. എല്ലാത്തിന്റേയും ആധാരം പവിത്രതയാണ്. നിങ്ങള് കുട്ടികള്ക്ക് ഓരോ ദിവസവും സന്തോഷം വര്ദ്ധിക്കണം. ബാബയാണ് നമുക്ക് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നല്കുന്നത്. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഒരു മോശമായ ശീലവും ഉണ്ടാകരുത്. ജീവിച്ചിരിക്കെ ദേഹമാണെന്ന ബോധം ഉപേക്ഷിക്കണം. പുഷ്പത്തെ പോലെ ഹര്ഷിതമായിരിക്കണം.
2) പാരലൗകിക അച്ഛനെ അനുകരിച്ച് പാവനമാകണം. ബാബയുടെ ശ്രീമത്തനുസരിച്ച് നടക്കുന്നതിന്റെ പ്രതിജ്ഞ ചെയ്യുകയും ചെയ്യിപ്പിക്കുകയും വേണം.
വരദാനം:-
സദാ തങ്ങളുടെ ശ്രേഷ്ഠ വൃത്തിയില് സ്ഥിതി ചെയ്യുന്നവര് ഏതൊരു വായുമണ്ഡലത്തിന്റെയോ വൈബ്രേഷന്റെയോ കുഴപ്പത്തില് പെടുകയില്ല. വൃത്തി(ആന്തരിക ഭാവന)യിലൂടെ തന്നെയാണ് വായുമണ്ഡലം ഉണ്ടാകുന്നത്. അഥവാ താങ്കളുടെ വൃത്തി ശ്രേഷ്ഠമാണെങ്കില് വായുമണ്ഡലം ശുദ്ധമായി മാറും. പലരും വര്ണ്ണന ചെയ്യാറുണ്ട്, എന്ത് ചെയ്യാം വായുമണ്ഡലം തന്നെ അങ്ങിനെയുള്ളതാണ്, വായുമണ്ഡലം കാരണം എന്റെ വൃത്തി ചഞ്ചലമായിപ്പോയി- എങ്കില് ആ സമയം ശക്തിശാലി ആത്മാവിന് പകരം ദുര്ബ്ബല ആത്മാവായിപ്പോകുന്നു. എന്നാല് പ്രതിജ്ഞയുടെ സ്മൃതിയിലൂടെ വൃത്തിയെ ശ്രേഷ്ഠമാക്കി മാറ്റാമെങ്കില് ശക്തിശാലിയായി മാറും.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!