16 September 2021 Malayalam Murli Today | Brahma Kumaris

16 September 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

15 September 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ, പരിധിയില്ലാത്ത ബാബ ഈ പരിധിയില്ലാത്ത സഭയില് ദരിദ്രരായ കുട്ടികളെ ദത്തെടുക്കുന്നതിന് വന്നിരിക്കുകയാണ്, ബാബക്ക് ദേവതകളുടെ സഭയിലേക്ക് വരുന്നതിന്റെ ആവശ്യമില്ല.

ചോദ്യം: -

ഏത് ദിവസമാണ് കുട്ടികള് വളരെ ആര്ഭാടപൂര്വ്വം ആഘോഷിക്കേണ്ടത്?

ഉത്തരം:-

ഏതു ദിനത്തിലാണോ നിങ്ങള് ജീവിച്ചിരിക്കേ മരിച്ചത്, ബാബയില് നിശ്ചയം വന്നത്……..ആ ദിനം വളരെ ആര്ഭാടത്തോടെ ആഘോഷിക്കണം. അത് തന്നെയാണ് നിങ്ങളുടെ ജന്മാഷ്ടമി. മര്ജീവാ ജന്മം പ്രാപ്തമായ ജന്മദിനം ആഘോഷിക്കുകയാണെങ്കില് നിങ്ങളുടെ ബുദ്ധിയില് ഉണ്ടാകും ഞാന് പഴയ ലോകത്തിന്റെ തീരം ഉപേക്ഷിച്ചു കഴിഞ്ഞു എന്ന്. നമ്മള് ബാബയുടേതായി അര്ത്ഥം സമ്പത്തിന്റെ അധികാരിയായി.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

സഭയിലേക്ക് വന്ന പ്രകാശം…

ഓം ശാന്തി. ഗീതം, കവിതകള്, ഭജനകള്, വേദ-ശാസ്ത്രം, ഉപനിഷത്ത്, ദേവതളുടെ മഹിമകള് ഇതെല്ലാം ഭാരതവാസികളായ നിങ്ങള് കുട്ടികള് ധാരാളം കേട്ടു വന്നതാണ്. ഈ സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നത് എന്ന തിരിച്ചറിവ് നിങ്ങള്ക്ക് ലഭിച്ചു. കഴിഞ്ഞ് പോയതിനെ കുറിച്ചും നിങ്ങള്ക്ക് അറിയാം. ഇപ്പോള് നടന്നു കൊണ്ടിരിക്കുന്ന ലോകം എന്താണ്, അതും കണ്ടു കൊണ്ടിരിക്കുന്നുണ്ട്. ഇതും പ്രാക്ടിക്കലായി അനുഭവിക്കുകയാണല്ലോ. ബാക്കി എന്തെല്ലാം സംഭവിക്കാന് പോകുന്നുവോ അതിന്റെ പ്രാക്ടിക്കല് അനുഭവം നിങ്ങള്ക്ക് കിട്ടിയിട്ടില്ല. കഴിഞ്ഞു പോയതിന്റെയും അനുഭവം നിങ്ങള്ക്ക് ഉണ്ട്. ബാബ നിങ്ങള്ക്ക് മനസ്സിലാക്കി തന്നു ഇതെല്ലാം ബാബക്കല്ലാതെ വേറെ ആര്ക്കും മനസ്സിലാക്കി തരാന് സാധിക്കില്ല. ധാരാളം മനുഷ്യര് ഉണ്ട് എന്നാല് അവര് ഒന്നും മനസ്സിലാക്കിയിട്ടില്ല. രചയിതാവിന്റേയും രചനയുടേയും ആദി മദ്ധ്യ അന്ത്യത്തെ കുറിച്ചും ആര്ക്കും അറിയില്ല. ഇപ്പോള് കലിയുഗത്തിന്റെ അവസാനമാണ്, ഇതും മനുഷ്യര്ക്ക് അറിയില്ല. അതെ, മുന്നോട്ട് പോകവെ അവസാനമായി എന്ന് മനസ്സിലാക്കും. ജ്ഞാനത്തിന്റെ സാരത്തെ മനസ്സിലാക്കും. ബാക്കി മുഴുവന് ജ്ഞാനത്തേയും മനസ്സിലാക്കില്ല. പഠിക്കുന്ന വിദ്യാര്ത്ഥികള്ക്കാണ് അറിയാന് സാധിക്കുക. ഇത് മനുഷ്യനില് നിന്നും രാജാക്കന്മാരുടേയും രാജാവാകാനുള്ള പഠിപ്പാണ്. ഇത് ആസുരീയ രാജാവാകുന്നതിനുള്ള പഠിപ്പല്ല, പകരം ദൈവീക രാജാവാകാനുള്ളതാണ്, അവരെയാണ് ആസുരീയ രാജാക്കന്മാര് പോലും പൂജിക്കുന്നത്. ഈ കാര്യങ്ങള് നിങ്ങള് കുട്ടികള്ക്ക് മാത്രമെ അറിയുകയുള്ളൂ. വിദ്വാന്, ആചാര്യന്മാര്ക്ക് പോലും ഇത് അല്പം പോലും അറിയില്ല. ഭഗവാന്, ആരെയാണോ പ്രകാശം എന്ന് വിളിക്കുന്നത് ആ ശക്തിയെ ആര്ക്കും അറിയില്ല. ഗീതം പാടുന്നവര്ക്കും ഇതിന്റെ അര്ത്ഥം അറിയില്ല. കേവലം മഹിമ മാത്രം പാടും. ഭഗവാനും ഏതോ സമയത്ത് ഈ ലോകത്തിന്റെ സഭയിലേക്ക് വന്നിട്ടുണ്ട്. സഭ അര്ത്ഥം എവിടെ ധാരാളം പേര് കൂടുന്നോ അവിടം. സഭയില് കഴിക്കാനും കുടിക്കാനും, മദ്യവുമെല്ലാം കിട്ടാറുണ്ട്. ഇപ്പോള് ഈ സഭയില് നിങ്ങള് കുട്ടികള്ക്ക് ബാബയില് നിന്നും അവിനാശി ജ്ഞാന രത്നങ്ങളുടെ ഖജനാവ് ലഭിക്കുകയാണ് അഥവാ വൈകുണ്ഠത്തിന്റെ ചക്രവര്ത്തി പദവിയാണ് കിട്ടുന്നത് എന്നും പറയാം. ഈ മുഴുവന് സഭയിലും വെച്ച് നിങ്ങളാണ് ബാബയെ അറിയുന്നവര്, സമ്മാനം നല്കുന്നതിനാണ് ബാബ വന്നിരിക്കുന്നതും. ബാബ സഭയില് എന്താണ് നല്കുന്നത്, സഭയില് മനുഷ്യന് മനുഷ്യന് എന്താണ് കൊടുക്കാറുള്ളത്, രാത്രി പകലിന്റെ വ്യത്യാസമുണ്ട്. ബാബ ഹലുവയാണ് കഴിപ്പിക്കുന്നത് എന്നാല് മനുഷ്യരാണെങ്കില് എളുപ്പത്തിലും എളുപ്പമായ വസ്തുവായ കടല പോലെയുള്ള സാധനങ്ങള് കൊടുക്കും. ഹലുവയും കടലയും തമ്മില് എത്ര വ്യത്യാസമുണ്ട്. മനുഷ്യന് പരസ്പരം കടലയാണ് കഴിപ്പിക്കുന്നത്. ആര്ക്കെങ്കിലും വരുമാനമൊന്നും ഇല്ലെങ്കില് പറയാറുണ്ടല്ലോ – ഇവര് കടലയാണ് കഴിക്കുന്നത്.

ഇപ്പോള് നിങ്ങള് കുട്ടികള് അറിയുന്നുണ്ട് പരിധിയില്ലാത്ത ബാബ നമുക്ക് സ്വര്ഗ്ഗത്തിന്റെ രാജ്യാധികാരത്തിന്റെ വരദാനം നല്കുകയാണ്. ശിവബാബ ഈ സഭയിലേക്കാണ് വരുന്നത്. ശിവജയന്തിയും ആഘോഷിക്കുന്നുണ്ടല്ലോ. പക്ഷെ ബാബ വന്ന് എന്താണ് ചെയ്യുന്നത് എന്നൊന്നും ആര്ക്കും അറിയില്ല. ബാബ അച്ഛനാണ്. അച്ഛന് തീര്ച്ചയായും എന്തെങ്കിലും കഴിപ്പിക്കും, എന്തെങ്കിലും നല്കും. മാതാ പിതാവ് ജീവിതത്തെ സംരക്ഷിക്കുമല്ലോ. നിങ്ങള്ക്ക് അറിയാം മാതാ പിതാവ് വന്ന് നമ്മുടെ ജീവിതത്തെ സംരക്ഷിക്കുകയാണ്. നമ്മളെ ദത്തെടുത്തിരിക്കുകയാണ്. കുട്ടികള് സ്വയം പറയുന്നുണ്ട് ബാബാ ഞാന് അങ്ങയുടെ 10 ദിവസമായ കുട്ടിയാണ് അര്ത്ഥം ബാബയുടെ കുട്ടിയായി 10 ദിവസമായി. അപ്പോള് മനസ്സിലാക്കണം ഞങ്ങള് അങ്ങയില് നിന്നും സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നേടാന് യോഗ്യരാണ് എന്ന്. അങ്ങയുടെ മടിത്തട്ടിലേക്ക് വന്നിരിക്കുന്നു. ജീവിച്ചിരിക്കെ ആരെയെങ്കിലും ദത്തെടുത്താല് അന്ധവിശ്വാസത്തോടെയായിരിക്കില്ലല്ലോ. മാതാ പിതാക്കളും തങ്ങളുടെ മക്കളെ സംരക്ഷണത്തിനായി ആര്ക്കെങ്കിലും കൊടുക്കാറുണ്ട്. അവര് മനസ്സിലാക്കും തന്റെ കുട്ടി അവരോടൊപ്പം കൂടുതല് സുഖത്തോടെ ജീവിക്കും അതോടൊപ്പം കൂടുതല് സംരക്ഷണവും കിട്ടും. നിങ്ങളും ലൗകിക അച്ഛന്റെ കുട്ടികളാണെങ്കിലും ഇപ്പോള് പരിധിയില്ലാത്ത അച്ഛന്റെ മടിത്തട്ടിലേക്ക് വന്നിരിക്കുകയാണ്. പരിധിയില്ലാത്ത ബാബ എത്ര താല്പര്യത്തോടെയാണ് കുട്ടികളെ ദത്തെടുക്കുന്നത്. കുട്ടികളും എഴുതുന്നുണ്ട് ഞാന് ബാബയുടെ കുട്ടിയായി എന്ന്. ദൂരെ നിന്നൊന്നുമല്ല പറയുന്നത്. പ്രാക്ടിക്കലായി ദത്തെടുത്തിട്ടുണ്ടെങ്കില് അതിന്റെ ആഘോഷവും നടത്തുമല്ലോ. ഏതുപോലെയാണോ ജന്മദിനം ആഘോഷിക്കുന്നത് അതുപോലെ തന്നെയാണ്. ഇതും മക്കളാവുകയാണ്, ചില കുട്ടികള് ബാബയോട് പറയാറുണ്ട് ഞങ്ങള് അങ്ങയുടേതായിരിക്കുകയാണ്, അതിനാല് 6-7 ദിവസങ്ങള്ക്ക് ശേഷം നാമകരണവും ആഘോഷിക്കണം. പക്ഷെ ആരും ആഘോഷിക്കാറില്ല. തങ്ങളുടെ ജന്മാഷ്ടമി വളരെ ഗംഭീരമായി ആഘോഷിക്കേണ്ടതാണ്. പക്ഷെ ചെയ്യുന്നില്ലല്ലോ. എനിക്ക് എന്റെ ജയന്തി ആഘോഷിക്കണം എന്ന ജ്ഞാനം പോലുമില്ല. 12 മാസം ബാബയുടെ കുട്ടിയായി ജീവിച്ചിട്ടാണ് തന്റെ ജയന്തി ചിലര് ആഘോഷിക്കുന്നത്. ഇത്രയും സമയം ആഘോഷിക്കാതെ ഇപ്പോള് 12 മാസത്തിനു ശേഷം എന്തിനാണ് ആഘോഷിക്കുന്നത്. ജ്ഞാനവുമില്ല, നിശ്ചയവുമില്ല. ഒരു തവണ ജന്മദിനം ആഘോഷിച്ചാല് അത് ഉറച്ചതാകുമല്ലോ അഥവാ അടുത്ത ജന്മദിനം ആഘോഷിക്കാതെ അവര് ഓടി പോവുകയാണെങ്കില് മനസ്സിലാക്കാന് സാധിക്കും അവര് മരിച്ചു പോയി എന്ന്. ജന്മദിനം പോലും ചിവര് വളരെ ഗംഭീരമായി ആഘോഷിക്കാറുണ്ട്. ചില ദരിദ്രര് ശര്ക്കരയും കടലയുമെല്ലാം വിതരണം ചെയ്യാറുണ്ട്. കൂടുതലൊന്നുമുണ്ടാകില്ല. കുട്ടികള്ക്ക് പൂര്ണ്ണമായ രീതിയില് മനസ്സിലാക്കാന് കഴിയുന്നില്ല അതിനാല് സന്തോഷവുമില്ല. ജന്മദിനം ആഘോഷിച്ചാല് ഓര്മ്മയും ഉറച്ചതാകും. പക്ഷെ ആ ബുദ്ധി ഇല്ല. ഇന്ന് ബാബ വീണ്ടും മനസ്സിലാക്കി തരുകയാണ് ആരെല്ലാം പുതിയ കുട്ടികളുണ്ടോ അവരോട് പറയുകയാണ് നിങ്ങള്ക്ക് നിശ്ചയമുണ്ടോ നിങ്ങള് ജന്മദിനം ആഘോഷിക്കണം. ഏത് ദിവസമാണോ നിങ്ങള്ക്ക് നിശ്ചയം വന്നത് അന്ന് മുതല് ജന്മാഷ്ടമി ആരംഭിക്കുകയാണ്. അതിനാല് കുട്ടികള് അച്ഛനേയും സമ്പത്തിനേയും പൂര്ണ്ണമായും ഓര്മ്മിക്കണം. ഞാന് ആരുടെ കുട്ടിയാണ് എന്നത് ആരും മറക്കാറില്ലല്ലോ. ഇവിടെ പറയുകയാണ് ബാബാ അങ്ങയുടെ ഓര്മ്മ വരുന്നില്ല. അജ്ഞാനകാലത്തില് പോലും പറയില്ല. ഓര്മ്മ വരാതിരിക്കനുള്ള ചോദ്യം തന്നെ ഉയരുന്നില്ല. നിങ്ങള് ബാബയെ ഓര്മ്മിക്കുന്നുണ്ട്, ബാബ എല്ലാവരേയും ഓര്മ്മിക്കുന്നുണ്ട്. എന്റെ എല്ലാ കുട്ടികളും കാമചിതയില് ഇരുന്ന് ഭസ്മമായിരിക്കുന്നു. ഇങ്ങനെ ഒരു ഗുരുവിനോ മഹാത്മാവിനോ പറയാന് കഴിയില്ല. ഇത് ഭഗവാനുച്ചരിച്ചത് തന്നെയാണ്, നിങ്ങള് സര്വ്വരും എന്റെ മക്കളാണെന്ന്. സര്വ്വരും ഭഗവാന്റെ മക്കളാണ്. എല്ലാ ആത്മാക്കളും പരമാത്മാവിന്റെ മക്കളാണ്. ബാബയും എപ്പോഴാണോ ശരീരത്തിലേക്ക് വരുന്നത് അപ്പോഴാണ് പറയുന്നത് – എല്ലാ ആത്മാക്കളും എന്റെ മക്കളാണ്. കാമ ചിതയില് ഇരുന്ന് ഭസ്മമായി തമോപ്രധാനമായിരിക്കുന്നു. ഭാരതവാസികള് ഇരുമ്പിനു സമാനമായി മാറിയിരിക്കുന്നു. കാമ ചിതയില് ഇരുന്ന് സര്വ്വരും കറുത്തിരിക്കുകയാണ്. ആരാണോ പൂജ്യനും നമ്പര്വണ് വെളുത്തിരുന്നത്, അവര് തന്നെയാണ് ഇപ്പോള് കറുത്തവരും പൂജാരികളുമായി മാറിയിരിക്കുന്നത്. സുന്ദരന് ശ്യാമനാകുന്നു. കാമവികാരത്തില് ജീവിക്കുക അര്ത്ഥം സര്പ്പത്തിന്റെ വിഷം ഏറ്റതിനു സമാനമാണ്. വൈകുണ്ഠത്തില് കൊത്തുന്നതിന് സര്പ്പമൊന്നും ഉണ്ടാകില്ല. ഇങ്ങനെയുള്ള കാര്യമൊന്നുമില്ല. ബാബ പറയുകയാണ് – 5 വികാരങ്ങള് പ്രവേശിച്ചതിലൂടെ നിങ്ങള് മുള്ക്കാട്ടിലെ മുള്ളു പോലെ ആയി മാറിയിരിക്കുന്നു. പറയുന്നുണ്ട് ബാബ ഇത് മുള്ളുകളുടെ കാട് തന്നെയാണ്. പരസ്പരം വിഷം പകര്ന്ന് എല്ലാവരും ഭസ്മിഭൂതമായിരിക്കുന്നു. ഭഗവാനുവാചാ ആരെയാണോ കല്പം മുമ്പ് ഞാന് വന്ന് സ്വച്ഛമാക്കി മാറ്റിയിരുന്നത് അവര് പതിതവും കറുത്തവരുമായി മാറിയിരിക്കുന്നു. കുട്ടികള്ക്ക് അറിയാം എങ്ങനെയാണ് വെളുത്തവരായിരുന്ന നമ്മള് കറുത്തവരായി മാറിയത്. മുഴുവന് 84 ജന്മങ്ങളുടേയും ചരിത്രവും ഭൂമിശാസ്ത്രവും സാരത്തില് നിങ്ങളുടെ ബുദ്ധിയിലുണ്ട്. ഈ സമയത്ത് നിങ്ങള്ക്ക് അറിയാം ചിലര്ക്ക് തന്റെ 5-6 വയസ്സ് മുതലുള്ള ജീവചരിത്രം ഓര്മ്മയുണ്ടാകും. സര്വ്വര്ക്കും തന്റെ കഴിഞ്ഞു പോയ ജീവചരിത്രത്തെ കുറിച്ച് അറിയാം- നമ്മള് എന്തെല്ലാം മോശമായ കര്മ്മളാണ് ചെയ്തിട്ടുള്ളത്. വലിയ വലിയ കാര്യങ്ങള് മാത്രം ഓര്മ്മിച്ച് എന്തെല്ലാം ചെയ്തു എന്ന് പറയാറുണ്ട്. ഇനിയുള്ള ജന്മങ്ങളെ കുറിച്ച് ആര്ക്കും അറിയില്ല. ജന്മജന്മാന്തരങ്ങളുടെ ജീവചരിത്രം ആര്ക്കും പറയാന് കഴിയില്ല. ആരാണോ പൂര്ണ്ണമായും 84 ജന്മങ്ങള് എടുത്തത് അവര്ക്കെല്ലാം ബാബ 84 ജന്മങ്ങളുടെ രഹസ്യം മനസ്സിലാക്കി തരുകയാണ്, പൂര്ണ്ണമായും അത്രയും ജന്മം എടുത്തവര്ക്ക് സ്മൃതി ഉണരുകയും ചെയ്യും. വീട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നിര്ദേശമാണ് നല്കുന്നത് അതിനാല് ബാബ പറയുകയാണ് ഈ ജ്ഞാനം സര്വ്വ ധര്മ്മങ്ങളിലും ഉള്ളവര്ക്ക് വേണ്ടിയാണ്. അഥവാ മുക്തി ധാമമാകുന്ന വീട്ടിലേക്ക് പോകാന് ആഗ്രഹമുണ്ടെങ്കില് ബാബക്ക് മാത്രമെ കൊണ്ടു പോകാന് സാധിക്കുകയുള്ളൂ. ബാബയെ ഓര്മ്മിച്ചു കൊണ്ട് അവിടെ എത്തി ചേരുന്നതിന് ആര്ക്കും യുക്തി പറഞ്ഞു തരാന് സാധിക്കില്ല. പുനര്ജന്മവും സര്വ്വര്ക്കും എടുക്കണം. ബാബക്കല്ലാതെ ആര്ക്കും കൂട്ടി കൊണ്ടു പോകുവാന് സാധിക്കില്ല. മോക്ഷത്തെ കുറിച്ചുള്ള ചിന്ത പോലും വരരുത്. ഇത് പ്രാപ്തമാകില്ല. ഇത് അനാദിയായി ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയാണ്, ഇതില് നിന്നും മുക്തമാകാന് ആര്ക്കും സാധിക്കില്ല. സര്വ്വരുടേയും മുക്തി ദാതാവ് ഒരു ബാബയാണ്, വഴികാട്ടിയുമാണ്. എന്നെ ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാകും എന്ന യുക്തി പറഞ്ഞു തരുന്നതും ബാബയാണ്. ഇല്ലെങ്കില് ശിക്ഷ അനുഭവിക്കേണ്ടി വരും. പുരുഷാര്ത്ഥം ചെയ്യുന്നില്ലെങ്കില് മനസ്സിലാക്കാന് സാധിക്കുന്നത് അവര് ഇവിടെ ഉള്ളവര് അല്ല എന്നതു തന്നെയാണ്. മുക്തി ജീവന്മുക്തിയുടെ വഴി നിങ്ങള് കുട്ടികള് നമ്പര്വാറനുസരിച്ച് അറിയുന്നുണ്ട്. ഓരോരുത്തരുടേയും മനസ്സിലാക്കി കൊടുക്കുന്ന രീതി വ്യത്യസ്തമാണ്. നിങ്ങള്ക്കും പറയാന് കഴിയും – ഈ സമയത്ത് ലോകം പതിതമാണ്. എത്ര ലഹളയാണ് നടക്കുന്നത്. സത്യയുഗത്തില് ഇത് ഉണ്ടാകില്ല. ഇത് കലിയുഗമാണ്. ഇത് എല്ലാ മനുഷ്യരും അംഗീകരിക്കും. സത്യയുഗം, ത്രേതാ..സ്വര്ണ്ണിമ യുഗം, വെള്ളി യുഗം…മറ്റു ഭാഷകളിലും പല പേരുകളില് പറയാറുണ്ട്. ഇംഗ്ലീഷ് എല്ലാവര്ക്കും അറിയുമല്ലോ. ഇംഗ്ലീഷ് ഹിന്ദിയുടെ ഡിക്ഷ്ണറി പോലും ഉണ്ടല്ലോ. വിദേശികള് കുറേ കാലം രാജ്യം ഭരിച്ചതു കൊണ്ട് ഇപ്പോഴും അവരുടെ ഭാഷ പ്രയോജനപ്പെടുന്നുണ്ട്.

ഈ സമയത്ത് മനുഷ്യര് മനസ്സിലാക്കുന്നുണ്ട് നമ്മളില് ഒരു ഗുണവുമില്ല, ബാബാ വരൂ വന്ന് ദയ കാണിക്കൂ ഞങ്ങള് പതിതരാണ്, ഞങ്ങളെ പവിത്രമാക്കൂ. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അറിയാം ഒരു പതിതമായ ആത്മാവിനും തിരിച്ച് വീട്ടിലേക്ക് പോകാന് സാധിക്കില്ല. സര്വ്വര്ക്കും സതോ രജോ തമോവിലേക്ക് വരണം. ഇപ്പോള് ബാബ ഈ പതിത സഭയിലേക്ക് വരുന്നു, എത്ര വലിയ സഭയാണ്. ഞാന് ദേവതകളുടെ സഭയിലേക്ക് വരുന്നില്ല. എവിടെയാണോ കൊട്ടാരവും സൗകര്യങ്ങളും, 36 പ്രകാരത്തിലുള്ള ഭോജനവും പ്രാപ്തമാകുന്നത് അവിടേക്ക് ഞാന് വരുന്നത് പോലുമില്ല. എവിടെയാണോ കുട്ടികള്ക്ക് പോലും കഴിക്കാന് റൊട്ടി ഇല്ലാതിരിക്കുന്നത് ഇപ്പോള് അവരുടെ അടുത്ത് വന്ന് അവരെ ദത്തെടുത്ത് മക്കളാക്കി സമ്പത്ത് കൊടുക്കുന്നു. ധനവാന്മാരെ ദത്തെടുക്കാറില്ല, അവര് തന്റെ ലഹരിയിലാണ് ജീവിക്കുന്നത്. അവര് സ്വയം പറയും ഞങ്ങള്ക്ക് ഇവിടെ തന്നെ സ്വര്ഗ്ഗമാണ് എന്നെല്ലാം. എന്നാല് ആരെങ്കിലും മരിച്ചാല് പറയാറുമുണ്ട് അവര് സ്വര്ഗ്ഗവാസിയായി എന്ന്. അപ്പോള് തീര്ച്ചയായും നരകത്തിലാണല്ലോ ജീവിച്ചിരുന്നത്. ഇത് എന്തുകൊണ്ടാണ് മനസ്സിലാക്കാത്തത്. ഇപ്പോഴും പത്രങ്ങളില് യുക്തിയോടെ ഇത് ആരും എഴുതി കൊടുത്തിട്ടില്ല. കുട്ടികള്ക്ക് അറിയാം ഞങ്ങളെ ഡ്രാമയാണ് പുരുഷാര്ത്ഥം ചെയ്യിപ്പിക്കുന്നത്, ഞങ്ങള് എന്ത് പുരുഷാര്ത്ഥമാണോ ചെയ്യുന്നത് – ഇതും ഡ്രാമയില് അടങ്ങിയതാണ്. പുരുഷാര്ത്ഥവും തീര്ച്ചയായും ചെയ്യണം. ഡ്രാമ എന്ന് പറഞ്ഞ് ഇരിക്കരുത്. ഓരോ കാര്യത്തിനും തീര്ച്ചയായും പുരുഷാര്ത്ഥം ചെയ്യണം. കര്മ്മയോഗി, രാജയോഗിയാണല്ലോ. അവര് കര്മ്മ സന്യാസിമാരാണ്, ഹഠയോഗികളാണ്. നിങ്ങള് എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. വീട്ടില് കഴിയുന്നുണ്ട്, കുട്ടികളെ സംരക്ഷിക്കുന്നുണ്ട്. എന്നാല് അവര് വീട് വിട്ടു പോവുകയാണ് ചെയ്യാറുള്ളത്. അവര്ക്ക് കുടുംബത്തില് ജീവിക്കുന്നത് ഇഷ്ടമായിരിക്കില്ല. പക്ഷെ ആ പവിത്രതയും ഭാരതത്തിലാണല്ലോ വേണ്ടത്. എന്നാലും നല്ലതാണ്. ഇപ്പോഴാണെങ്കില് പവിത്രതയും ഇല്ല. അവര്ക്ക് ഇങ്ങനെ ജീവിച്ചതു കൊണ്ട് പവിത്ര ലോകത്തിലേക്ക് പോകാന് സാധിക്കും എന്നുമല്ല. കേവലം ബാബക്കല്ലാതെ ആര്ക്കും കൂട്ടി കൊണ്ടു പോകാന് സാധിക്കില്ല, ഇപ്പോള് നിങ്ങള്ക്ക് അറിയാം – ശാന്തിധാമം നമ്മുടെ വീടാണ്. പക്ഷെ അങ്ങോട്ട് എങ്ങനെയാണ് പോവുക? ധാരാളം പാപം ചെയ്തിട്ടുണ്ട്. ഈശ്വരനെ സര്വ്വവ്യാപി എന്നാണ് പറയുന്നത്. ഇത് ആരുടെ മാനമാണ് നഷ്ടപ്പെടുത്തുന്നത്? ശിവബാബയുടെ. പട്ടിയിലും പൂച്ചയിലും കണ കണങ്ങളില് പരമാത്മാവാണ് എന്നാണ് പറയുന്നത്. ഇപ്പോള് ആരെയാണ് ശിക്ഷിക്കേണ്ടത്? ബാബ പറയുകയാണ് ഞാനാണ് ശക്തിശാലി, എന്റെ കൂടെ ധര്മ്മരാജനും ഉണ്ട്. ഇത് സര്വ്വരുടേയും കണക്കെടുപ്പിന്റെ സമയമാണ്. സര്വ്വരും ശിക്ഷ അനുഭവിച്ച് തിരിച്ച് വീട്ടിലേക്ക് പോകും. ഡ്രാമ ഉണ്ടാക്കപ്പെട്ടിരിക്കുന്നത് ഇങ്ങനെയാണ്. ശിക്ഷകള് തീര്ച്ചയായും അനുഭവിക്കേണ്ടി വരും. ഇത് സാക്ഷാത്കാരത്തിന്റെ കാര്യമാണ്. ഗര്ഭ ജയിലിലും സാക്ഷാത്കാരം കിട്ടും. അതും ജയിലാണ്, അവിടെയും ദു:ഖത്തിന്റെ അനുഭവമുണ്ടാകും. സത്യയുഗത്തില് രണ്ട് ജയിലും ഉണ്ടാകില്ല, അവിടെ ശിക്ഷയും അനുഭവിക്കേണ്ട കാര്യമില്ല.

ഇപ്പോള് ബാബ മനസ്സിലാക്കി തരുകയാണ,് കുട്ടികളെ എന്നെ ഓര്മ്മിക്കൂ എങ്കില് കറ ഇല്ലാതാകും. അവര് നിങ്ങളുടെ വാക്കുകളെ വളരെപ്പേര് അംഗീകരിക്കും. ഭഗവാന്റെ നാമവും ഉണ്ടല്ലോ. കേവലം കൃഷ്ണന്റെ പേരെഴുതി തെറ്റു ചെയ്തു. ഇപ്പോള് ബാബ കുട്ടികള്ക്ക് മനസ്സിലാക്കി തരികയാണ് – എന്താണോ കേള്ക്കുന്നത്, കേട്ടതിനു ശേഷം പത്രങ്ങളില് ഇടണം. ശിവബാബ ഈ സമയത്ത് സര്വ്വരോടും പറയുകയാണ് – 84 ജന്മങ്ങള് എടുത്ത് തമോപ്രധാനമായിരിക്കുകയാണ്. ഇപ്പോള് വീണ്ടും നിര്ദേശം നല്കുകയാണ് – എന്നെ ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാകും. ശരി- കുട്ടികളെ എത്രയധികം മനസ്സിലാക്കി തരികയാണ് നിങ്ങള്ക്ക്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഓരോ കാര്യങ്ങള്ക്കും തീര്ച്ചയായും പുരുഷാര്ത്ഥം ചെയ്യണം. ഡ്രാമയാണ് എന്ന് പറഞ്ഞ് ഇരിക്കരുത്. കര്മ്മയോഗി, രാജയോഗി ആകണം. കര്മ്മ സന്യാസിയോ ഹഠയോഗിയോ ആകരുത്.

2) ശിക്ഷ അനുഭവിക്കാതെ ബാബയുടെ കൂടെ പോകുന്നതിന് ഓര്മ്മയില് ഇരുന്ന് ആത്മാവിനെ സതോപ്രധാനമാക്കണം. കറുത്തതില് നിന്നും വെളുത്തതാകണം.

വരദാനം:-

ഇപ്പോള് സമയപ്രമാണം, സമീപതക്കനുസരിച്ച് ശക്തിരൂപത്തിന്റെ പ്രഭാവം എപ്പോള് മറ്റുള്ളവരുടെ ചെലുത്തുന്നുവോ അപ്പോള് അന്തിമ പ്രത്യക്ഷത സമീപത്ത് കൊണ്ടുവരാന് സാധിക്കും. എങ്ങനെയാണോ സ്നേഹത്തെയും സഹയോഗത്തെയും പ്രത്യക്ഷപ്പെടുത്തിയത് അതേപോലെ സേവനത്തിന്റെ ദര്പ്പണത്തില് ശക്തിരൂപത്തിന്റെ അനുഭവം ചെയ്യിപ്പിക്കൂ. എപ്പോള് തങ്ങളുടെ ശ്രേഷ്ഠതയിലൂടെ ശക്തിരൂപത്തിന്റെ നവീനതയുടെ കൊടി പാറിക്കുന്നുവോ അപ്പോള് പ്രത്യക്ഷതയുണ്ടാകും. തന്റെ ശക്തിസ്വരൂപത്തിലൂടെ സര്വ്വശക്തിവാനായ അച്ഛന്റെ സ്ക്ഷാത്കാരം ചെയ്യിപ്പിക്കൂ.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top