10 September 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

September 9, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ആത്മീയ അച്ഛനില് നിന്നും നിങ്ങള് പുതിയ-പുതിയ ആത്മീയ കാര്യങ്ങളാണ് കേട്ടുകൊണ്ടിരിക്കുന്നത്, എങ്ങനെയാണോ നമ്മള് ആത്മാക്കള് നമ്മുടെ രൂപം മാറി വരുന്നത് അതുപോലെ ബാബയും തന്റെ രൂപം മാറി വരുന്നു ഇത് നിങ്ങള് മനസ്സിലാക്കുന്നു.

ചോദ്യം: -

ചെറിയ-ചെറിയ കുട്ടികള് ബാബ മനസ്സിലാക്കിതരുന്ന കാര്യങ്ങള് നല്ല രീതിയില് മനസ്സിലാക്കുകയാണെങ്കില് അവര്ക്ക് ഏത് ടൈറ്റിലാണ് ലഭിക്കുന്നത്?

ഉത്തരം:-

ആത്മീയ നായകന്. ചെറിയ കുട്ടികള് ധൈര്യത്തോടു കൂടിയുള്ള കര്മ്മം ചെയ്തുകാണിക്കുകയാണെങ്കില്, ബാബ പറയുന്ന കാര്യങ്ങള് കേട്ട് ശ്രദ്ധിച്ച് മറ്റുള്ളവര്ക്ക് പറഞ്ഞുകൊടുക്കുകയാണെങ്കില് അവരെ എല്ലാവരും വളരെയധികം സ്നേഹിക്കും. ബാബയുടെ പേരും പ്രശസ്ഥമാകും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ആകാശ സിംഹാസനം ഉപേക്ഷിച്ചു വന്നാലും…..

ഓം ശാന്തി. കുട്ടികളുടെ വിളികേട്ട് ബാബ പ്രതികരിച്ചു-കുട്ടികള് ബാബയോട് പ്രത്യക്ഷത്തില് പറയുന്നത്-ബാബാ, അങ്ങ് ഈ രാവണ രാജ്യത്തിലേക്ക് വീണ്ടും വരൂ. വീണ്ടും മായയുടെ നിഴല് പതിഞ്ഞിരിക്കുകയാണ് എന്ന വാക്കുമുണ്ടല്ലോ. മായ എന്ന് രാവണനെയാണ് പറയുന്നത്. അതുകൊണ്ടാണ് വിളിക്കുന്നത്-രാവണ രാജ്യം വന്നുകഴിഞ്ഞു വീണ്ടും വരൂ എന്ന്. ഈ രാവണ രാജ്യത്തില് ഒരുപാട് ദുഃഖമാണ്. നമ്മള് ദുഃഖിയും പാപാത്മാവുമായി മാറിയിരിക്കുന്നു. ഇപ്പോള് ബാബ പ്രത്യക്ഷത്തിലാണ് ഉള്ളത്. കല്പം മുമ്പത്തെ പോലെയുള്ള മഹാഭാരതയുദ്ധമാണ് നടക്കാന് പോകുന്നത് എന്ന് കുട്ടികള്ക്കറിയാം. ബാബ ജ്ഞാനവും രാജയോഗവുമാണ് പഠിപ്പിക്കുന്നത്. അല്ലയോ നിരാകാരനായ പരമപിതാ പരമാത്മാവേ, നിരാകാരത്തില് നിന്നും സാകാര രൂപമെടുക്കൂ എന്ന് വിളിക്കുന്നുമുണ്ട്. ബാബ മനസ്സിലാക്കിതരുന്നു-നിങ്ങളും ബ്രഹ്മതത്വത്തില് അഥവാ നിരാകാരിയായ ലോകത്തില് വസിക്കുന്നവരാണ്. നിങ്ങളും രൂപം മാറിയിരിക്കുകയാണ്. എന്നാല് ഇത് ആര്ക്കും അറിയില്ല. നിരാകാരിയായ ആത്മാവാണ് സാകാര ശരീരം ധാരണ ചെയ്യുന്നത്. ആത്മാക്കള് വസിക്കുന്നത് നിരാകാരി ലോകത്തിലാണ്. ഇത് സാകാരി ലോകമാണ്. ഇടയിലുള്ളത് ആകാരി ലോകമാണ്. ആകാരി ലോകം വേറെയാണ്. നമ്മള് ശാന്തിധാമം അഥവാ നിര്വ്വാണ ധാമത്തില് നിന്നാണ് വരുന്നതെന്ന് നിങ്ങളുടെ ബുദ്ധിയിലുണ്ട്. ബാബക്ക് ആദ്യമാദ്യം പുതിയ രചന രചിക്കണമെങ്കില് സൂക്ഷ്മവതനത്തെയാണ് രചിക്കുന്നത്. ഇപ്പോള് നിങ്ങള്ക്ക് സൂക്ഷ്മവതനത്തിലേക്ക് പോകാന് സാധിക്കും, എന്നാല് പിന്നീട് ഒരിക്കലും പോകാന് സാധിക്കില്ല. ആദ്യമാദ്യം ശാന്തിധാമത്തില് നിന്നും സാകാര ലോകത്തിലേക്ക് വരുന്നത് സൂക്ഷ്മവതനം വഴിയല്ല. നേരെയാണ് വരുന്നത്. ഇപ്പോള് നിങ്ങള്ക്ക് സൂക്ഷ്മവതനത്തിലേക്ക് പോകാനും വരാനും സാധിക്കും. ഇവിടെ കാല്നടയായി പോയി വരേണ്ട കാര്യമല്ല. ഈ സാക്ഷാത്കാരമാണ് നിങ്ങള് കുട്ടികള്ക്കുണ്ടാകുന്നത്. മൂലവതനത്തിന്റെയും സാക്ഷാത്കാരമുണ്ടാകാന് സാധിക്കുമെങ്കിലും പോകാന് സാധിക്കില്ല. ഏതുവരെ നിങ്ങള് സമ്പൂര്ണ്ണ പവിത്രമായി മാറിയിട്ടില്ലയോ അതുവരെ വൈകുണ്ഠത്തിന്റെയും സാക്ഷാത്കാരമുണ്ടാകുമെങ്കിലും പോകാന് സാധിക്കില്ല. നമുക്ക് സൂക്ഷ്മവതനത്തിലേക്ക് പോകാന് സാധിക്കുമെന്ന് പറയാന് കഴിയില്ല. എന്നാല് നിങ്ങള്ക്ക് സാക്ഷാത്കാരം ചെയ്യാന് സാധിക്കും. ഇവിടെ ശിവബാബയും, ദാദയും നിങ്ങള് കുട്ടികളുമാണ് ഉള്ളത്. നിങ്ങള് കുട്ടികള് എങ്ങനെയെല്ലാമുള്ള ആത്മീയ കാര്യങ്ങളാണ് കേള്ക്കുന്നത്. പക്ഷെ ഈ കാര്യങ്ങളെയൊന്നും ലോകത്തിലുള്ളവര്ക്ക് അറിയില്ല. നിരാകാരിയായ ലോകമാണെന്ന് പറയുന്നുണ്ടെങ്കിലും ആ ലോകം എങ്ങനെയുള്ളതാണെന്നൊന്നും മനസ്സിലാക്കുന്നില്ല. ആത്മാവിനെ തന്നെ അറിയില്ലെങ്കില് പിന്നെ എങ്ങനെയാണ് നിരാകാരിയായ ലോകത്തെ അറിയുന്നത് ! ബാബയാണ് ആദ്യമാദ്യം വന്ന് ആത്മാവിനെക്കുറിച്ചുള്ള തിരിച്ചറിവ് നല്കുന്നത്. നിങ്ങള് ആത്മാവാണ് പിന്നീടാണ് രൂപം മാറ്റിയത് അര്ത്ഥം നിരാകാരിയില് നിന്നും സാകാരിയായി മാറിയത്.

നമ്മുടെ ആത്മാവ് എങ്ങനെയാണ് 84 ജന്മങ്ങള് അനുഭവിക്കുന്നതെന്ന് നിങ്ങള് മനസ്സിലാക്കിക്കഴിഞ്ഞു. ഈ പാര്ട്ടെല്ലാം ആത്മാവില് റെക്കോര്ഡ് പോലെ അടങ്ങിയിട്ടുണ്ട്. ആദ്യമെല്ലാം ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ കേള്പ്പിച്ചിരുന്നു. ഇപ്പോള് ബാബ പറയുന്നു-ഞാന് നിങ്ങള്ക്ക് ഗുഹ്യവും രമണീയവുമായിട്ടുള്ള കാര്യങ്ങളാണ് കേള്പ്പിക്കുന്നത്. മുമ്പ് അറിയാത്ത കാര്യങ്ങളാണ് ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നത്. പുതിയ-പുതിയ പോയിന്റുകളെല്ലാം ബുദ്ധിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് മറ്റുള്ളവര്ക്കും പെട്ടെന്ന് മനസ്സിലാക്കികൊടുക്കാന് സാധിക്കും. ദിനം-പ്രതിദിനം ബ്രാഹ്മണരുടെ വൃക്ഷം വളര്ന്നുകൊണ്ടേയിരിക്കുന്നു. ബ്രാഹ്മണരുടെ വൃക്ഷമാണ് ദൈവീക വൃക്ഷമായി മാറുന്നത്. ബ്രാഹ്മണരുടെ വൃദ്ധിയുണ്ടായിക്കൊണ്ടേയിരിക്കും. വൃക്ഷത്തെ കാണാന് എത്ര ചെറുതാണ്. ലോകത്തിന്റെ ഭൂപടത്തില് ഇന്ത്യ എത്ര ചെറുതാണ്. വാസ്തവത്തില് ഇന്ത്യ എത്ര വലുതാണ്. അതേപോലെ ജ്ഞാനത്തെക്കുറിച്ചാണ് പറയുന്നത്-മന്മനാഭവ അര്ത്ഥം ബാബയെ ഓര്മ്മിക്കൂ. വിത്ത് എത്ര ചെറുതാണ്. അതില് നിന്നുമുള്ള വൃക്ഷം എത്ര വലുതാണ്. അതേപോലെ ഈ ബ്രാഹ്മണ കുലവും ചെറുതാണ്, വൃദ്ധി പ്രാപിച്ചുകൊണ്ടേയിരിക്കും. നമ്മള് ഈ സമയം ബ്രാഹ്മണരാണ് പിന്നീട് നമ്മള് ദേവതയായി മാറും എന്ന് ബുദ്ധിയിലുണ്ട്. 84 ജന്മങ്ങളുടെ ഏണിപ്പടി വളരെ നല്ലതാണ്. കുട്ടികള്ക്ക് മനസ്സിലാക്കികൊടുക്കാന് സാധിക്കും- 84 ജന്മങ്ങളെടുക്കുന്നവര് തന്നെയാണ് ഇത് മനസ്സിലാക്കുകയെന്ന്. ചിലരാണെങ്കില് 84ഉം, ചിലര് 80ഉം എടുക്കുന്നുണ്ടായിരിക്കും. നമ്മള് ഈ ദൈവീക കുലത്തിലുള്ളവരാണെന്ന് മനസ്സിലാക്കുന്നുണ്ട്. നമ്മള് സൂര്യവംശി കുലത്തിലുള്ളവരായി മാറും. അഥവാ തോറ്റുപോവുക യാണെങ്കില് വൈകി വരും. എല്ലാവരും ഒരുമിച്ചൊന്നും വരില്ലല്ലോ. ഒരുപാട് ജ്ഞാനമെടുക്കുന്നുണ്ടെങ്കിലും ഒരുമിച്ച് വരില്ലല്ലോ. ഒരുമിച്ചു പോകും എന്നാല് കുറച്ച് പേരുവീതമാണ് വരുന്നത്. ഇത് മനസ്സിലാക്കേണ്ട കാര്യമല്ലേ. എല്ലാവരും ഒരുമിച്ചെങ്ങനെ 84 ജന്മങ്ങളെടുക്കും! ബാബയെ വിളിക്കുന്നു-ബാബാ, വീണ്ടും വന്ന് ഗീതയുടെ ജ്ഞാനം കേള്പ്പിക്കൂ. അതിനാല് ഇതിലൂടെ തെളിയിക്കപ്പെടുകയാണ്, മഹാഭാരത യുദ്ധമുണ്ടാകുന്ന സമയത്താണ് ബാബ വന്ന് ഗീതാജ്ഞാനം കേള്പ്പിക്കുന്നത്. അതിനെയാണ് രാജയോഗമെന്ന് പറയുന്നത്. ഇപ്പോള് നിങ്ങള് രാജയോഗം പഠിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ കല്പത്തിലും, 5000 വര്ഷങ്ങള് കൂടുമ്പോള് ബാബ വന്നാണ് നമുക്ക് ജ്ഞാനം നല്കുന്നത്. സത്യനാരായണന്റെ കഥ കേള്ക്കുന്നുണ്ടല്ലോ. എന്നാല് നാരായണന് എവിടെ നിന്നാണ് വന്നതെന്നും, എവിടേക്കാണ് പോയതെന്നും ആര്ക്കും അറിയില്ല. ബാബ മനസ്സിലാക്കിതരുന്നു കുട്ടികളേ, ഇത് രാവണന്റെ നിഴല് പതിഞ്ഞതാണ്, ഇപ്പോള് ഡ്രാമയനുസരിച്ച് രാവണരാജ്യം ഇല്ലാതാകണം. സത്യയുഗത്തില് രാമരാജ്യവും, ഈ സമയം രാവണ രാജ്യവുമാണ്. നമുക്ക് ലഭിച്ച ജ്ഞാനം ഈ ലോകത്തില് മറ്റാര്ക്കുമില്ല എന്ന് ഇപ്പോള് നമ്മള് മനസ്സിലാക്കുന്നു. നമ്മുടെ ഈ പുതിയ പഠിപ്പ് പുതിയ ലോകത്തിനുവേണ്ടിയുള്ളതാണ്. ഗീതയില് കൃഷ്ണന്റെ പേരിട്ടിരിക്കുന്നു, എന്നാല് അത് പഴയ കാര്യമായില്ലേ. ഇപ്പോള് നിങ്ങള് പുതിയ കാര്യമാണ് കേള്ക്കുന്നത്. മനുഷ്യര് പറയും-ശിവഭഗവാനുവാച എന്നൊന്നും മുമ്പ് കേട്ടിരുന്നില്ലല്ലോ, ഇതു വരെ കൃഷ്ണ ഭഗവാനുവാചയാണ് കേട്ടുവന്നത് എന്ന്. നിങ്ങള് പുതിയ ലോകത്തിനുവേണ്ടി എല്ലാം പുതിയതാണ് കേള്ക്കുന്നത്. ഭാരതം പ്രാചീനമാണെന്ന് എല്ലാവര്ക്കും അറിയാം. എന്നാല് പ്രാചീന ഭാരതം എപ്പോഴായിരുന്നു, ലക്ഷ്മീ-നാരായണന്റെ രാജ്യം എങ്ങനെയാണ് നടന്നതെന്നും, അവര്ക്കെങ്ങനെ രാജ്യം പ്രാപ്തമായി, പിന്നീട് അവരെവിടെ പോയി എന്നൊന്നും ആരുടെയും ബുദ്ധിയില് ഇല്ല. ഇവരുടെ രാജ്യം ഇല്ലാതാകാന് എന്താണ് സംഭവിച്ചത്? ആരാണ് ജയിച്ചത് എന്നൊന്നും മനസ്സിലാക്കുന്നില്ല. മനുഷ്യര് സത്യയുഗത്തെ ലക്ഷക്കണക്കിനു വര്ഷങ്ങളാണെന്നാണ് പറയുന്നത്. എന്നാല് ലക്ഷ്മീ-നാരായണന് ലക്ഷക്കണക്കിനു വര്ഷങ്ങള് രാജ്യം ഭരിച്ചു എന്നത് സംഭവ്യമല്ല . അങ്ങനെയാണെങ്കില് സൂര്യവംശീ കുലത്തിലുള്ള രാജാക്കന്മാര് ഒരുപാടുണ്ടായിരിക്കണം. എന്നാല് ആരുടെയും പേരില്ല. 1250 വര്ഷത്തെക്കുറിച്ച് ആര്ക്കും അറിയില്ല. പിന്നീട് എത്ര നാള് ലക്ഷ്മീ-നാരായണന്മാര് രാജ്യം ഭരിച്ചു എന്ന് അറിയില്ലെങ്കില് പിന്നെ എങ്ങനെയാണ് ലക്ഷക്കണക്കിന് വര്ഷങ്ങളെക്കുറിച്ച് അറിയാന് സാധിക്കുന്നത്. ആരുടെയും ബുദ്ധി പ്രവര്ത്തിക്കുന്നില്ല. നിങ്ങള് ചെറിയ കുട്ടികള്ക്ക് പെട്ടെന്ന് മനസ്സിലാക്കികൊടുക്കാന് സാധിക്കും. ഇത് വളരെ സഹജമാണ്. ഇത് ഭാരതത്തിന്റെ കഥകളാണ്, എല്ലാം കഥകളാണ്. സത്യ-ത്രേതായുഗത്തിലും ഭാരതവാസികള് രാജാക്കന്മാരായിരുന്നു. വ്യത്യസ്ത ചിത്രങ്ങളുണ്ടായിരുന്നു. ഇന്നേക്ക് 5000 വര്ഷങ്ങള്ക്കു മുമ്പ്. എന്നാല് മനുഷ്യര് ആയിരക്കണക്കിന് വര്ഷങ്ങളാണെന്നാണ് പറയുന്നത്. ബാബ പറയുന്നു-ഇത് 5000 വര്ഷത്തിന്റെ മാത്രം കഥയാണ്. ഇന്നേക്ക് 5000 വര്ഷങ്ങള്ക്കു മുമ്പ് ലക്ഷ്മീ-നാരായണന്റെ രാജ്യമായിരുന്നു, അവരുടെ കുലമായിരുന്നു. പിന്നീട് പുനര്ജന്മമെടുക്കേണ്ടതായി വന്നു. ചെറിയ ചെറിയ പെണ്കുട്ടികള് അല്പമെങ്കിലും മനസ്സിലാക്കികൊടുക്കുകയാണെങ്കില് മനുഷ്യര് മനസ്സിലാക്കും ഇവര് നല്ല ജ്ഞാനമാണ് പഠിച്ചിട്ടുള്ളത് എന്ന്. ഈ ആദ്ധ്യാത്മിക ജ്ഞാനം ആത്മീയ അച്ഛന്റെയടുത്തല്ലാതെ മറ്റാരിലുമില്ല. നമുക്ക് ആത്മീയ അച്ഛന് വന്നാണ് പറഞ്ഞുതന്നതെന്ന് നിങ്ങളും പറയും. ആത്മാവ് ശരീരത്തിലൂടെയാണ് കേള്ക്കുന്നത്. ഞാന് ഇന്നതായി മാറുന്നു എന്ന് ആത്മാവാണ് പറയുന്നത്. മനുഷ്യര് സ്വയത്തെ തിരിച്ചറിയുന്നില്ല. എന്നാല് ബാബ നമുക്ക് തിരിച്ചറിവ് നല്കി. നമ്മള് ആത്മാവാണ് 84 ജന്മങ്ങള് എടുക്കുന്നത്. ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം മനസ്സിലാക്കികൊടുക്കുകയാണെങ്കില് മനുഷ്യര് പറയും-ഇവര്ക്ക് വളരെ നല്ല ജ്ഞാനമുണ്ടെന്ന്. ഈശ്വരന് നോളേജ്ഫുള്ളല്ലേ. പാടുന്നുണ്ട്-ഈശ്വരന് നോളേജ്ഫുള്ളാണ്, ആനന്ദത്തിന്റെ സാഗരനാണ്, മുക്തിദാതാവാണ്, വഴികാട്ടിയാണെന്നെല്ലാം. പക്ഷെ, എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് ആര്ക്കും അറിയില്ല. ഇത് കുട്ടികള്ക്ക് മനസ്സിലാക്കികൊടുക്കാന് സാധിക്കും. ആത്മീയ അച്ഛന് നോളേജ്ഫുള്ളാണ്, എന്നാല് ആനന്ദത്തിന്റെ സാഗരനുമാണ്. മനുഷ്യര് ഒരുപാട് ദുഃഖിയായി മാറുമ്പോഴാണ് ബാബ വന്ന് മുക്തമാക്കുന്നത്. ഒരു രാവണ രാജ്യമാണുണ്ടാകുന്നത്. സ്വര്ഗ്ഗം സ്ഥാപിക്കുന്ന പിതാവെന്നാണ് പറയുന്നത്. നരകത്തെയാണ് രാവണ രാജ്യമെന്ന് പറയുന്നത്. ഈ ജ്ഞാനം ആര്ക്കു കേള്പ്പിക്കുകയാണെങ്കിലും അവര് പെട്ടെന്ന് ഇത് എല്ലാവര്ക്കും കേള്പ്പിക്കൂ എന്ന് പറയും. എന്നാല് നല്ല ധാരണയുണ്ടായിരിക്കണം. പ്രദര്ശിനിയിലെ ചിത്രങ്ങളുടെ മാസികയുമുണ്ട്. ഇത് മറ്റുള്ളവരും മനസ്സിലാക്കുകയാണെങ്കില് ഒരുപാട് സേവനങ്ങള് ചെയ്യാന് സാധിക്കും.

ഈ കുട്ടിക്കും(ജയന്തി ബഹന്) ലണ്ടനിലുള്ള തന്റെ ടീച്ചര്ക്ക് മനസ്സിലാക്കികൊടുക്കാന് സാധിക്കും. ലണ്ടനില് ഈ സേവനം ചെയ്യാന് സാധിക്കും. ലോകത്തില് ഒരുപാട് ചതിയുണ്ടല്ലോ. രാവണന് എല്ലാവരേയും ചതിയന്മാരാക്കി മാറ്റിയിരിക്കുകയാണ്. കുട്ടികള്ക്ക് മുഴുവന് ലോകത്തിന്റെയും ചരിത്രവും ഭൂമിശാസ്ത്രവും മനസ്സിലാക്കികൊടുക്കാന് സാധിക്കും. ഇത്ര സമയം ലക്ഷ്മീ-നാരായണന്റെ രാജ്യമുണ്ടായിരുന്നു, പിന്നീട് ഈ കാലഘട്ടം മുതല് ഇസ്ലാമികളും, ബൗദ്ധികളും, ക്രിസ്ത്യാനികളും വരുന്നു. വൃദ്ധി പ്രാപിച്ചു പ്രാപിച്ച് വ്യത്യസ്ത ധര്മ്മങ്ങളുടെ ഈ വൃക്ഷം എത്ര വലുതായിരിക്കുന്നു. പകുതി കല്പത്തിനുശേഷമാണ് മറ്റു ധര്മ്മങ്ങളെല്ലാം വരുന്നത്. ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം കേള്പ്പിക്കുകയാണെങ്കില്, കേള്ക്കുന്നവര് പറയും ഇവര് ആത്മീയ നേതാവാണ്, ഇവരില് ആത്മീയ ജ്ഞാനമുണ്ടെന്ന്. ഇതും പറയും-ഈ ജ്ഞാനം ഭാരതത്തിലും ലഭിക്കുന്നുണ്ട്. ഈ ജ്ഞാനം ഈശ്വരനാകുന്ന ആത്മീയ അച്ഛനാണ് നല്കുന്നത്. ബാബ ബീജരൂപനാണ്. പരമധാമത്തില് വൃക്ഷം തലകീഴായിട്ടാണ്. ബീജമാകുന്ന ബാബ നോളേജ്ഫുള്ളാണ്. ബീജത്തിന് വൃക്ഷത്തിന്റെ ജ്ഞാനമുണ്ടായിരിക്കുമല്ലോ. ഇത് വ്യത്യസ്ത ധര്മ്മത്തിലുള്ളവരുടെ വൃക്ഷമാണ്. ഇതിനെയാണ് ഭാരതത്തിന്റെ ദേവതാധര്മ്മമെന്ന് പറയുന്നത്. ആദ്യം ലക്ഷ്മീ-നാരായണന്റെ രാജ്യം, പിന്നീടാണ് രാമന്റെയും സീതയുടെയും രാജ്യം. പകുതി കല്പത്തിനു ശേഷമാണ് വരുന്നത് ഇസ്ലാമി……വൃക്ഷം വൃദ്ധി പ്രാപിച്ചുകൊണ്ടേയിരിക്കും. വൃക്ഷം എങ്ങനെയാണ് ഉണ്ടാകുന്നതെന്നെല്ലാം ഈ കുട്ടി(ജയന്തി ബഹന്) പോയിട്ട് പ്രഭാഷണം ചെയ്ത് മനസ്സിലാക്കികൊടുക്കണം. ഈ ചക്രം എങ്ങനെയാണ് കറങ്ങുന്നതെന്ന് നമ്മള്ക്ക് മനസ്സിലാക്കിക്കൊടുക്കാം. വിദേശത്ത് മറ്റാരുമില്ല മനസ്സിലാക്കികൊടുക്കാന്. ഇപ്പോള് കലിയുഗത്തിന്റെ അവസാനമാണെന്നും സ്വര്ണ്ണിമയുഗം വരാന് പോവുകയാണെന്നും ഈ കുട്ടി പോയി മനസ്സിലാക്കികൊടുക്കുകയാണെങ്കില് മനുഷ്യര്ക്ക് ഒരുപാട് സന്തോഷമുണ്ടായിരിക്കും. ബാബ പറഞ്ഞുതരുന്ന യുക്തികളെ ശ്രദ്ധിക്കണം. ചെറിയ കുട്ടികള്ക്ക് വളരെ അംഗീകാരം ലഭിക്കും. ചെറിയ കുട്ടികള് ധൈര്യം വെച്ച് എന്തെങ്കിലും ചെയ്യുകയാണെങ്കില് അവരെ വളരെ സ്നേഹിക്കാറുണ്ട്. ഇങ്ങനെയെല്ലാം കുട്ടികള് ശ്രദ്ധിക്കുകയാണെങ്കില് ആത്മീയ നേതാവായി മാറുമെന്ന് ബാബക്കറിയാം. ഈ ജ്ഞാനം ആത്മീയ അച്ഛന് തന്നെയാണ് നല്കുന്നത്. കൃഷ്ണനെ ഗോഡ് ഫാദറെന്ന് പറയുന്നത് തെറ്റാണ്. ഈശ്വരന് നിരാകാരനാണ്. നമ്മളെല്ലാ ആത്മാക്കളും സഹോദരന്മാരാണ്. ബാബ അച്ഛനാണ്. എല്ലാ ആത്മാക്കളും ഈ കലിയുഗത്തില് ദുഃഖികളായി മാറുമ്പോഴാണ് ബാബ വരുന്നത്. വീണ്ടും കലിയുഗമാകുമ്പോഴാണ് ബാബക്ക് സത്യയുഗത്തിന്റെ സ്ഥാപന ചെയ്യാന് വരേണ്ടി വരുന്നത്. ഭാരതം പ്രാചീന സുഖധാമവും സ്വര്ഗ്ഗവുമായിരുന്നു. മനുഷ്യരെല്ലാം വളരെ കുറച്ചേയുണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാ ആത്മാക്കളും എവിടെയായിരുന്നു. ശാന്തിധാമത്തിലായിരുന്നില്ലേ. ഇങ്ങനെ മനസ്സിലാക്കികൊടുക്കണം. ഇതില് പേടിക്കേണ്ട കാര്യമില്ല, ഇത് കഥയാണ്. കഥ കേള്പ്പിക്കുന്നത് സന്തോഷത്തോടു കൂടിയാണ്. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിക്കുന്നത് എങ്ങനെയാണ് എന്നതും കഥയായി പറയാന് സാധിക്കും. ജ്ഞാനവും പറയാന് സാധിക്കും. ഇത് നിങ്ങള്ക്ക് നല്ല പോലെ ഓര്മ്മയിലുണ്ടായിരിക്കണം. ബാബ പറയുന്നു-എന്റെ ആത്മാവിലുള്ള മുഴുവന് വൃക്ഷത്തിന്റെയും ജ്ഞാനമാണ് ഞാന് ആവര്ത്തിക്കുന്നത്. നോളേജ്ഫുള്ളായ ബാബയാണ് നിങ്ങള്ക്ക് ജ്ഞാനം നല്കുന്നത്. ഈ കുട്ടി ജ്ഞാനം നല്കുകയാണെങ്കില് പറയും-നിങ്ങള് മറ്റുള്ളവരേയും വിളിക്കൂ എന്ന്. അപ്പോള് പറയൂ-ശരിയാണ്, വിളിക്കാന് സാധിക്കും, കാരണം അവര്ക്കും ഭാരതത്തിന്റെ പ്രാചീന രാജയോഗമെന്താണെന്ന് അറിയാന് ആഗ്രഹമുണ്ട്. രാജയോഗത്തിലൂടെ എങ്ങനെയാണ് ഭാരതം സ്വര്ഗ്ഗമായി മാറിയതെന്ന് ആരെങ്കിലും മനസ്സിലാക്കികൊടുക്കൂ. സന്യാസിമാര് എന്താണ് കേള്പ്പിക്കുക? ആത്മീയ ജ്ഞാനം ഗീതയില് മാത്രമാണ് ഉള്ളത്. അവരും ഗീതയാണ് കേള്പ്പിക്കുന്നത്. എത്രയാണ് ഗീത പഠിച്ച്, മനഃപാഠമാക്കുന്നത്. അത് ആത്മീയ ജ്ഞാനമാണോ? അതെല്ലാം മനുഷ്യന്റെ പേരിലാണ് ഉണ്ടാക്കിയിട്ടുള്ളത്. ഈ മനുഷ്യര്ക്ക് ആത്മീയ ജ്ഞാനം നല്കാന് സാധിക്കില്ല. മനുഷ്യര് കേള്പ്പിക്കുന്ന ഗീതയിലും ബാബ കേള്പ്പിക്കുന്ന ഗീതയിലും തമ്മിലുള്ള വ്യത്യാസം നിങ്ങളാണ് ഇപ്പോള് മനസ്സിലാക്കുന്നത്. അതില് രാത്രിയും പകലും തമ്മിലുള്ള വ്യത്യാസമുണ്ട്. ജ്ഞാനം നല്കിയത് അച്ഛനാണ് എന്നാല് പേരിട്ടത് കൃഷ്ണന്റെയാണ്. സത്യയുഗത്തില് ഈ ജ്ഞാനം കൃഷ്ണനില്ല. ബാബയാകുന്ന അച്ഛനാണ് നോളേജ്ഫുള്. എത്ര രസകരമായ കാര്യങ്ങളാണ്. കൃഷ്ണന്റെ ആത്മാവ് സത്യയുഗത്തിലുണ്ടായിരുന്നപ്പോള് ജ്ഞാനമുണ്ടായിരുന്നില്ല. സാരം ഗുപ്തമായിരിക്കുകയാണ്. ഇതെല്ലാം വിദേശത്തേക്ക് പോയി പറഞ്ഞുകൊടുത്ത് പേര് പ്രശസ്തമാക്കാന് സാധിക്കും. പ്രഭാഷണം ചെയ്യാന് സാധിക്കും. പറയൂ-ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രത്തിന്റെയും ജ്ഞാനമാണ് നമ്മള് നിങ്ങള്ക്ക് നല്കുന്നത്. ഗോഡ് എങ്ങനെയാണ് സ്വര്ഗ്ഗം സ്ഥാപിക്കുന്നത്. പിന്നീട് സ്വര്ഗ്ഗത്തില് നിന്നും എങ്ങനെയാണ് നരകമായി മാറുന്നതെന്ന് നമ്മള് നിങ്ങള്ക്ക് മനസ്സിലാക്കിതരാം. ഇതെല്ലാം എഴുതിയതിനുശേഷം ഏതെങ്കിലും പോയിന്റുകള് മറന്നിട്ടുണ്ടോ എന്ന് നോക്കൂ .അതിനുശേഷം ഓര്മ്മിച്ച് വീണ്ടും എഴുതൂ. ഇങ്ങനെ അഭ്യാസം ചെയ്യുന്നതിലൂടെ വളരെ നന്നായി എഴുതാനും നന്നായി മനസ്സിലാക്കികൊടുക്കാനും സാധിക്കും, അപ്പോള് പേര് പ്രശസ്തമാകും. ബാബക്ക് ആരെ വേണമെങ്കിലും പുറത്തേക്ക് അയക്കാന് സാധിക്കും. അവര് പോയി മനസ്സിലാക്കികൊടുക്കുകയാണെങ്കിലും വളരെ നല്ലത്. 7 ദിവസം കൊണ്ട് തന്നെ വളരെ സമര്ത്ഥശാലികളായി മാറാന് സാധിക്കും. ബുദ്ധിയില് ബീജത്തെക്കുറിച്ചും വൃക്ഷത്തെക്കുറിച്ചും ധാരണ ചെയ്യുകയും വിസ്താരത്തില് മനസ്സിലാക്കികൊടുക്കുകയും ചെയ്യണം. ചിത്രങ്ങള് ഉപയോഗിച്ച് വളരെ നല്ല രീതിയില് മനസ്സിലാക്കികൊടുക്കാന് സാധിക്കും. സേവനത്തിനോട് താല്പര്യമുണ്ടായിരിക്കണം. അപ്പോള് വളരെ ഉയര്ന്ന പദവി ലഭിക്കും. ജ്ഞാനം വളരെ സഹജമാണ്. ഈ ലോകം പഴയതും അഴുക്കുമാണ്. സ്വര്ഗ്ഗത്തിനു മുന്നില് ഈ പഴയ ലോകം ചാണകത്തിനു സമാനമാണ് അതില് നിന്ന് ദുര്ഗന്ധം വരുന്നു. സ്വര്ഗ്ഗം സ്വര്ണ്ണിമമായ ലോകമാണ്. ഈ ലോകം ചാണകത്തിന്റെ ലോകമാണ്. നമ്മള് ഇപ്പോള് ഈ ശരീരം ഉപേക്ഷിച്ച് രാജകുമാരനും രാജകുമാരിയുമായി മാറും. പിന്നീട് സ്കൂളില് പഠിക്കാന് പോകും. സത്യയുഗത്തിലുള്ള വിമാനങ്ങളെല്ലാം കുറ്റമറ്റതായിരിക്കും. കുട്ടികള്ക്ക് ഈ സന്തോഷം ഉള്ളിലുണ്ടെങ്കില് ഒരു കാര്യത്തിനും ഒരിക്കലും കരച്ചില് വരില്ല. നമ്മള് രാജകുമാരനും രാജകുമാരിയുമായി മാറുമെന്ന് നിങ്ങള് മനസ്സിലാക്കുന്നുണ്ടല്ലോ. അപ്പോള് നിങ്ങള്ക്ക് എന്തുകൊണ്ട് ഉള്ളിന്റെ ഉള്ളില് സന്തോഷമുണ്ടായിക്കൂടാ. ഭാവിയില് ഈ സ്കൂളില് പോകും, ഇന്നതെല്ലാം ചെയ്യും. എന്നാല് കുട്ടികള്ക്ക് മറന്നുപോകുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. വളരെയധികം ലഹരിയുണ്ടായിരിക്കണം. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഈ പഴയതും അഴുക്കുള്ളതുമായ ചാണകത്തിനു സമാനമായ ലോകത്തെ ബുദ്ധികൊണ്ട് മറന്ന് സത്യയുഗീ ലോകത്തെ ഓര്മ്മിച്ച് അളവറ്റ സന്തോഷത്തില് അഥവാ ലഹരിയില് കഴിയണം. ഒരിക്കലും കരയരുത്.

2) ബാബ കേള്പ്പിക്കുന്ന ഗുഹ്യവും രമണീയവുമായ കാര്യങ്ങളെ ധാരണ ചെയ്ത് എല്ലാവര്ക്കും മനസ്സിലാക്കികൊടുക്കണം. ആത്മീയ നായകനെന്ന ടൈറ്റില് സമ്പാദിക്കണം.

വരദാനം:-

ആരാണോ മഹാവീരരായ കുട്ടികള് അവരെ സാകാരി ലോകത്തിന്റെ ഒരാകര്ഷണത്തിനും ആകര്ഷിക്കാന് സാധിക്കില്ല. അവര്ക്ക് ഒരു സെക്കന്റില് സ്വയത്തെ വേറിട്ടതും ബാബയുടെ സ്നേഹിയുമാക്കി മാറ്റാന് സാധിക്കും. നിര്ദ്ദേശം ലഭിച്ചു ശരീരത്തില് നിന്ന് ഉപരി അശരീരി, ആത്മ-അഭിമാനി, ബന്ധനമുക്തം, യോഗയുക്ത സ്ഥിതിയുടെ അനുഭവം ചെയ്യുന്നവര് തന്നെയാണ് സഹജയോഗി, സ്വതവേ യോഗി, സദാ യോഗി, കര്മ്മയോഗി, ശ്രേഷ്ഠ യോഗി. അവര് എപ്പോള് ആഗ്രഹിക്കുന്നുവോ, എത്ര സമയം ആഗ്രഹിക്കുന്നുവോ തന്റെ സങ്കല്പം, ശ്വാസത്തെ ഒരു പ്രാണേശ്വരനായ ബാബയുടെ ഓര്മ്മയില് സ്ഥിരപ്പെടുത്താന് സാധിക്കും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top