08 September 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

September 7, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ, തന്നേക്കാള് മുതിര്ന്നവര്ക്ക് ആദരവ് കൊടുക്കുന്നതും ദൈവീകഗുണമാണ്, ആരാണോ സമര്ത്ഥരും നന്നായി മനസ്സിലാക്കിക്കൊടുക്കുന്നവരുമായിട്ടുള്ളത്, അവരെ ഫോളോ ചെയ്യണം.

ചോദ്യം: -

സത്യയുഗത്തില് ഭക്തിയിലെ ഒരു ആചാര രീതിയും ഉണ്ടാകില്ല – എന്തുകൊണ്ട്?

ഉത്തരം:-

എന്തുകൊണ്ടെന്നാല് ജ്ഞാന സാഗരനായ ബാബ ജ്ഞാനം നല്കി സദ്ഗതിയിലേക്ക് അയക്കുകയാണ്. ഭക്തിയുടെ ഫലം പ്രാപ്തമാവുകയാണ്. ജ്ഞാനം ലഭിക്കുന്നതിലൂടെ ഭക്തിയുടെ ഡൈവോഴ്സ് സംഭവിച്ചതു പോലെയാണ്. എപ്പോഴാണോ ജ്ഞാനത്തിന്റെ പ്രാലബ്ധത്തിന്റെ സമയം എത്തുന്നത്, അപ്പോള് ഭക്തി, തപം, ദാനപുണ്യമെല്ലാം ചെയ്യേണ്ട കാര്യമെന്താണ്! അവിടെ ഈ ആചാരമൊന്നും ഉണ്ടാകില്ല.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. പതിത പാവനനായ ശിവഭഗവാനുവാചാ. ഇപ്പോള് ബാബയിരുന്ന് കുട്ടികള്ക്ക് ജ്ഞാനം കേള്പ്പിക്കുകയാണ്. കുട്ടികള്ക്ക് മനസ്സിലാക്കി തന്നിട്ടുണ്ട് ബാബ ഇവിടേക്ക് വരുന്നത് തന്നെ ജ്ഞാനം നല്കി പതിതമായവരെ പാവനമാക്കുന്നതിനാണ്, ഇത് വേറെ ആര്ക്കും ചെയ്യാന് സാധിക്കില്ല. മനുഷ്യര് ഭക്തിയാണ് പഠിപ്പിക്കുന്നത്. ആരാണോ സ്വയത്തെ ബ്രഹ്മാകുമാരന്-കുമാരി എന്നു മനസ്സിലാക്കുന്നത് ആ കുട്ടികള്ക്കാണ് ജ്ഞാനം പഠിക്കാന് സാധിക്കുന്നത്. ദില്വാഡാ ക്ഷേത്രവും നിങ്ങളുടെ മുന്നിലുണ്ടല്ലോ. അവിടെയും രാജയോഗത്തിന്റെ തപസ്സ് ചെയ്യുന്നതു പോലെയാണ് ഇരിക്കുന്നത്. അവിടെ ജഗദംബയും ഉണ്ട്, പ്രജാപിതാവും ഉണ്ട്. കുമാരി കന്യകമാരും, അധര് കുമാരിമാരും ഉണ്ട്. ബാബ രാജയോഗം അഭ്യസിപ്പിക്കുകയാണ്. മുകളില് രാജധാനിയുടെ ചിത്രങ്ങളും ഉണ്ട്. ബാബ ഭക്തിയൊന്നും പഠിപ്പിക്കുന്നില്ല. ആരാണോ പഠിപ്പിച്ചിട്ട് പോയത് അവരുടെ ഭക്തിയാണ് ചെയ്യുന്നത്. പക്ഷെ രാജയോഗം അഭ്യസിപ്പിച്ച് രാജധാനിയുടെ സ്ഥാപന ചെയ്തത് ആരാണ് എന്നത് അവര്ക്ക് അറിയില്ല. നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് അറിയാം ഭക്തി വേറെയാണ്, ജ്ഞാനം വേറെയാണ്. ജ്ഞാനം കേള്പ്പിക്കാന് ബാബക്കല്ലാതെ വേറെയാര്ക്കും കഴിയില്ല. ജ്ഞാനസാഗരന് ഒരു ബാബയാണ്. ജ്ഞാനത്തിലൂടെ പതിതരെ പാവനമാക്കുന്നതും ബാബയാണ്. മറ്റു സത്സംഗങ്ങളിലൊന്നും ജ്ഞാനമല്ല പഠിപ്പിച്ചു കൊടുക്കുന്നത്. കേവലം സ്വയത്തെ ശ്രീ ശ്രീ 108 ജഗദ്ഗുരു എന്നെല്ലാം പറയും, ഭഗവാനാണ് എന്നും പറയും. ഞാന് സര്വ്വരുടേയും പരംപിതാവായ ജ്ഞാന സാഗരനാണ് ഇങ്ങനെ ആര്ക്കും പറയാന് സാധിക്കില്ല, മനുഷ്യരെ പരംപിതാവെന്ന് പറയില്ല. ഇത് നിങ്ങള്ക്ക് അറിയാം പരംപിതാവ് പതിത പാവനനാണ്. ഈ പോയിന്റുകള് നല്ല രീതിയില് ബുദ്ധിയില് വെക്കണം. മനുഷ്യര് പറയും ഈ ബ്രഹ്മാകുമാരിമാര് നമ്മളെ ഭക്തിയില് നിന്നും മാറ്റും എന്നെല്ലാം. പക്ഷെ ജ്ഞാനം പ്രാപ്തമായാല് ഭക്തിയെ ഉപേക്ഷിക്കുക തന്നെ ചെയ്യും. എപ്പോഴാണോ ഭക്തി ആരംഭിച്ചത് അപ്പോള് ജ്ഞാനം ഉപേക്ഷിച്ച് വന്നതാണ് എന്നല്ല, അപ്പോള് സ്വതവെ രാവണന്റെ രാജ്യത്തിലേക്ക് വരുകയാണ് ചെയ്തത്. ഇപ്പോള് നിങ്ങള്ക്ക് വിവേകം ലഭിച്ചിരിക്കുകയാണ് ബാബ നമ്മളെ രാജയോഗം പഠിപ്പിക്കുകയാണ്. രാജയോഗത്തിന്റെ ജ്ഞാനമാണ് ഇത്, ഇതിനെ ഭക്തി എന്ന് പറയില്ല. ഭഗവാന് ജ്ഞാന സാഗരനാണ്, ബാബ ഒരിക്കലും ഭക്തി ചെയ്യാന് പഠിപ്പിക്കുന്നില്ല. ഭക്തിയുടെ ഫലമാണ് ജ്ഞാനം. ജ്ഞാനത്തിലൂടെയാണ് സദ്ഗതി ഉണ്ടാകുന്നത്. കലിയുഗത്തിന്റെ അന്തിമത്തില് എല്ലാവരും ദുഖികളാണ് അതുകൊണ്ടാണ് ഈ പഴയ ലോകത്തെ ദു:ഖധാമം എന്ന് പറയുന്നത്. ഈ കാര്യങ്ങളെല്ലാം ഇപ്പോഴാണ് നിങ്ങള് മനസ്സിലാക്കിയത്. ബാബ വന്നിരിക്കുകയാണ് ഭക്തിയുടെ ഫലം അര്ത്ഥം സദ്ഗതി നല്കുന്നതിന്. രാജയോഗം അഭ്യസിപ്പിക്കുകയാണ്. ഇത് പഴയ ലോകമാണ്, ഇതിന്റെ വിനാശം ഉണ്ടാകും. നമുക്ക് പുതിയ ലോകത്തില് രാജ്യപദവി വേണം. ഇത് രാജയോഗത്തിന്റെ ജ്ഞാനമാണ്. ജ്ഞാനം അഭ്യസിപ്പിക്കുന്നത് ഒരു പരംപിതാ പരമാത്മാവായ ശിവനാണ്. ആ ശക്തിയെയാണ് ജ്ഞാനസാഗരന് എന്ന് പറയുന്നത്, കൃഷ്ണനെയല്ല. കൃഷ്ണന്റെ മഹിമ തന്നെ വേറിട്ടതാണ്. തീര്ച്ചയായും പൂര്വ്വജന്മത്തില് അങ്ങനെയുള്ള കര്മ്മം ചെയ്തിട്ടുണ്ടാകും, അതുകൊണ്ടാണല്ലോ രാജകുമാരനായത്.

ഇപ്പോള് നിങ്ങള്ക്ക് അറിയാം നമ്മള് രാജയോഗത്തിന്റെ ജ്ഞാനം എടുത്ത് പുതിയ ലോകത്തില് സ്വര്ഗ്ഗത്തില് രാജകുമാരനും രാജകുമാരിയുമായി തീരും. സ്വര്ഗ്ഗത്തെയാണ് സദ്ഗതി എന്നും നരകത്തെ ദുര്ഗതി എന്നുമാണ് പറയാറുള്ളത്. നിങ്ങള് സ്വയത്തിനു വേണ്ടിയുള്ള രാജ്യത്തിന്റെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുകയാണ്. ബാക്കി ആരാണോ ഈ ജ്ഞാനം എടുക്കാത്തത്, പാവനമാകാത്തത് അവര് രാജധാനിയിലേക്ക് വരില്ല എന്തുകൊണ്ടെന്നാല് സത്യയുഗത്തില് വളരെ കുറച്ച് പേരെ ഉണ്ടാവുകയുള്ളൂ. കലിയുഗത്തിന്റെ അവസാനത്തിലാണ് ഇത്രയും കൂടുതല് മനുഷ്യരുള്ളത്, അവരെല്ലാം മുക്തിധാമത്തിലേക്കും പോകും. അപ്രത്യക്ഷമാവുകയൊന്നുമല്ല, സര്വ്വരും വീട്ടിലേക്ക് പോകും. ഇപ്പോള് കുട്ടികള്ക്ക് വീടിന്റെ ഓര്മ്മ ഉണ്ട് അതായത് 84 ജന്മങ്ങളുടെ ചക്രം പൂര്ത്തിയാകാന് പോവുകയാണ്. നാടകം പൂര്ത്തിയാകും. അനേകം തവണ ഈ ചക്രം കറങ്ങിയതാണ്. ഇതും നിങ്ങള് ബ്രാഹ്മണ കുട്ടികളേ അറിയുന്നുള്ളൂ. ബ്രാഹ്മണരായി മാറുന്നുണ്ട്. 16108 ന്റെ മാലയുണ്ടല്ലോ. സത്യയുഗത്തില് മനുഷ്യര് കൂടുതല് ഉണ്ടാവുകയില്ല. സത്യയുഗത്തിന്റെ മോഡല് രൂപം കാണിക്കാറുണ്ടല്ലോ. വലിയ വസ്തുവിന്റെയും മോഡല് ചെറുതായിരിക്കും. ഏതുപോലെയാണോ സ്വര്ണ്ണത്തിന്റെ ദ്വാരക കാണിക്കാറുണ്ടല്ലോ. പറയാറുണ്ട് – ദ്വാരകയില് കൃഷ്ണന്റെ രാജ്യമായിരുന്നു. ഇപ്പോള് ദ്വാരകയിലാണെന്നു പറയുമോ അതോ ഡല്ഹിയിലാണ് എന്ന് പറയുമോ? യമുനാ നദിയുടെ തീരം ഇവിടെ ഡല്ഹിയിലാണ്. അവിടെ സാഗരമാണ് ഉള്ളത്. ഇതും നിങ്ങള് കുട്ടികള്ക്ക് അറിയാം യമുനാ നദിയുടെ തീരത്തായിരുന്നു തലസ്ഥാനം. ദ്വാരക തലസ്ഥാനമൊന്നുമല്ല. ഡല്ഹി പ്രശസ്ഥമാണ്. യമുനാ നദിയും വേണമല്ലോ. യമുനയുടേയും മഹിമയുണ്ട്. പരിസ്താന് എന്ന് പറയുന്നതും ഡല്ഹിയെ ആണ്. വലിയ രാജധാനി ഡല്ഹിയില് തന്നെയായിരിക്കും. ഇപ്പോള് കുട്ടികള് മനസ്സിലാക്കുന്നുണ്ട് ഭക്തി മാര്ഗ്ഗം അവസാനിച്ച് ജ്ഞാന മാര്ഗ്ഗം വരാന് പോവുകയാണ്. ദൈവീക രാജധാനിയുടെ സ്ഥാപനയാണ് നടക്കുന്നത്. ബാബ പറയുകയാണ് – മുന്നോട്ട് പോകവെ നിങ്ങള്ക്ക് എല്ലാം മനസ്സിലാകും. ആരെല്ലാം എത്ര മാത്രം പാസ്സാകും. സ്കൂളിലും അറിയുമല്ലോ, ആര് എത്ര നമ്പറില് പാസ്സാകാന് പോകുന്നത് എന്ന്. ഇപ്പോള് അടുത്ത ക്ലാസ്സിലേക്ക് പോകണം എന്നും അറിയാം. അവസാനം ആകുമ്പോള് കൂടുതല് അറിയാന് കഴിയും. ആരെല്ലാം വിജയിക്കും പിന്നെ ട്രാന്സ്ഫറാകും. ഇവിടെ ക്ലാസ്സ് വലുതാണല്ലോ. പരിധിയില്ലാത്ത ക്ലാസ്സാണ്. സേവാകേന്ദ്രങ്ങള് വര്ദ്ധിച്ചു കൊണ്ടിരിക്കും. ചിലര് വന്ന് 7 ദിവസത്തെ കോഴ്സ് വളരെ നല്ല രീതിയില് കേള്ക്കും. 1-2 ദിവസത്തെ കോഴ്സ് കേള്ക്കുന്നതും ചെറിയ കാര്യമല്ല. കാണുന്നുണ്ട് കലിയുഗത്തിന്റെ വിനാശം സമീപത്താണ് നില്ക്കുന്നത്, ഇപ്പോള് സതോപ്രധാനമാകണം എന്ന ചിന്ത വരും. ബാബ പറഞ്ഞിട്ടുണ്ട് എന്റെ കൂടെ ബുദ്ധിയോഗം വെക്കൂ എങ്കില് സതോപ്രധാനമാകും. പവിത്ര ലോകത്തേക്ക് വരും, പാര്ട്ട് തീര്ച്ചയായും അഭിയിക്കണം. ഏതുപോലെ കല്പം മുമ്പ് പാര്ട്ട് അഭിനയിച്ചോ അതുപോലെ തന്നെ അഭിനയിക്കും. ഭാരതവാസികളാണ് രാജ്യം ഭരിച്ചിരുന്നത് പിന്നീട് ജനസംഖ്യ വര്ദ്ധിക്കുകയും ചെയ്തു. വൃക്ഷം വളരുകയാണ് ചെയ്തത്. ഭാരതവാസികള് ദേവി ദേവതാ ധര്മ്മത്തില് ഉള്ളവരായിരുന്നു. പക്ഷെ പാവനമല്ലാത്തതു കൊണ്ടാണ് പാവനമായ ദേവതകളെ പൂജിക്കുന്നത്. ഏതുപോലെയാണോ ക്രിസ്ത്യന് ധര്മ്മത്തിലുള്ളവര് ക്രിസ്തുവിനെ ഓര്മ്മിക്കുന്നത് അതുപോലെ തന്നെയാണ്. സത്യയുഗത്തില് ഉണ്ടായിരുന്നത് ആദി സനാതന ദേവി ദേവതാ ധര്മ്മമായിരുന്നു. സത്യയുഗത്തിന്റെ സ്ഥാപന ചെയ്യുന്നത് ബാബയാണ്. തീര്ച്ചയായും സത്യയുഗത്തില് ഈ ദേവതകളുടെ രാജ്യമായിരുന്നു. അപ്പോള് തീര്ച്ചയായും ഒരു ജന്മം മുമ്പ് അവര് പുരുഷാര്ത്ഥം ചെയ്തിട്ടുണ്ടാകും. തീര്ച്ചയായും അത് സംഗമം തന്നെ ആയിരിക്കും. ഈ യുഗത്തിലൂടെയാണ് പഴയ ലോകം മാറി പുതിയതാകുന്നത്. കലിയുഗം മാറി സത്യയുഗം വരണമെങ്കില് കലിയുഗത്തില് പതിതരാണല്ലോ ഉണ്ടാവുക. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ഈ ലക്ഷ്മി നാരായണന്റെ ചിത്രം അഥവാ ഏതെങ്കിലും ലിറ്ററേച്ചര് അച്ചടിക്കുമ്പോള് അതില് എഴുതണം ഇവര് ഈ സഹജ രാജയോഗത്തിന്റെ ജ്ഞാനത്തിലൂടെ തന്റെ പൂര്വ്വ ജന്മം ഇതുപോലെയാകുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്തിട്ടുണ്ട്. കേവലം രാജാവും രാജ്ഞിയും മാത്രമല്ല ഉണ്ടാവുക. പ്രജകളും വേണമല്ലോ. അജ്ഞാനത്തില് മനുഷ്യര്ക്ക് ഒന്നും അറിയില്ല കേവലം പൂജ ചെയ്തു കൊണ്ടിരിക്കും. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് ആ മനുഷ്യര് പൂജ ചെയ്യുന്നുണ്ടെങ്കിലും കേവലം ലക്ഷ്മി നാരായണനെ മാത്രമാണ് നോക്കുന്നത്. ജ്ഞാനമൊന്നും ഇല്ല. ലോകര് വിശ്വസിക്കുന്നത് ഭക്തി ചെയ്യാതെ ഭഗവാനെ കിട്ടില്ല എന്നതാണ്. നിങ്ങള് ആരോടെങ്കിലും ഭഗവാന് വന്നു കഴിഞ്ഞു എന്നു പറയൂ അപ്പോള് അവര് നിങ്ങളെ പരിഹസിക്കും. കലിയുഗത്തിന്റെ അവസാനമാണ് ഭഗവാന് വരുക, പിന്നെ ഇപ്പോള് എവിടെ നിന്ന് വന്നു എന്നെല്ലാം ചോദിക്കും. കലിയുഗത്തിന്റെ അന്തിമത്തില് എന്ന് എന്തിനെയാണ് പറയുന്നത് എന്നതും അവര്ക്ക് അറിയില്ല. കൃഷ്ണനെ പോലും ദ്വാപരത്തിലേക്ക് കൊണ്ടു പോയിരിക്കുന്നു. മനുഷ്യര്ക്ക് തോന്നുന്നത് അവര് പറയും, തിരിച്ചറിവൊന്നും ഇല്ല, അതിനാലാണ് ബാബ പറയുന്നത് നിങ്ങള് പൂര്ണ്ണമായും ബുദ്ധിശൂന്യരായി മാറി. ബാബയെ സര്വ്വവ്യാപി എന്ന് പറയുന്നുണ്ട്. ഭക്തി പുറമെ നിന്ന് കാണാന് വളരെ സുന്ദരമാണ്. ഭക്തിക്ക് വളരെ തിളക്കം ഉണ്ട്. നിങ്ങളുടെ അടുത്ത് അതൊന്നുമില്ല. ഭക്തിയിലെ സത്സംഗങ്ങളില് പോകൂ അവിടെ ശബ്ദങ്ങളെല്ലാം ഉണ്ടാകാറുണ്ട്, അവിടെ ഗീതമെല്ലാം പാടും. ഇവിടെ ബാബ റെക്കോര്ഡ് പോലും ഇടുന്നതിന് ഇഷ്ടപ്പെടുന്നില്ല. മുന്നോട്ട് പോകവെ ഒരു പക്ഷെ അതും നില്ക്കും.

ബാബ പറയുകയാണ് – ഈ ഗീതങ്ങളുടേയെല്ലാം അര്ത്ഥം നിങ്ങള്ക്ക് മനസ്സിലാക്കി തരുകയാണ്. നിങ്ങള്ക്ക് അര്ത്ഥം അറിയാം. കുട്ടികള്ക്ക് അറിയാം നമ്മള് രാജയോഗം അഭ്യസിച്ചു കൊണ്ടിരിക്കുകയാണ്. അഥവാ പഠിക്കുന്നത് കുറവാണെങ്കില് പ്രജയിലേക്ക് പോകും അതിനാല് ആരാണോ വളരെ ബുദ്ധിശാലിയായിരിക്കുന്നത് അവരെ അനുകരിക്കണം എന്തുകൊണ്ടെന്നാല് അവര്ക്ക് പഠിപ്പില് കൂടുതല് ശ്രദ്ധയുണ്ടാകും അതിനാല് വളരെ പ്രയോജനവും ഉണ്ടാകും. ആരാണോ നല്ല രീതിയില് മനസ്സിലാക്കി തരുന്നവര് അവരില് നിന്നും മനസ്സിലാക്കണം. ആരാണോ നല്ല രീതിയില് മനസ്സിലാക്കി തരുന്നവര് അവരെ സെന്ററുകളില് ഓര്മ്മിക്കുമല്ലോ. ബ്രഹ്മാകുമാരി ഇരിക്കുന്നുണ്ടെങ്കിലും അവര് വരണം എന്ന് വിദ്യാര്ത്ഥികള് പറയും. മനസ്സിലാക്കുന്നുണ്ട് അവര് വളരെ ബുദ്ധിശാലി ആണെന്ന്. അങ്ങനെയാണെങ്കില് അവര്ക്ക് ബഹുമാനവും കൊടുക്കണം. വലിയവര്ക്കുള്ള ആദരവും അതുപോലെ കൊടുക്കണം. ഈ ജ്ഞാനത്തില് ആരാണോ നമ്മളെക്കാള് മുന്നോട്ട് പോകുന്നത്, തീര്ച്ചയായും അവര്ക്ക് ഉയര്ന്ന പദവി കിട്ടും, ഇതില് അഹങ്കാരം വരരുത്. വലിയവര്ക്കുള്ള ആദരവും വലുത് തന്നെയായിരിക്കും. പ്രസിഡന്റിന് വളരെയധികം ആദരവ് കൊടുക്കുമല്ലോ. ഓരോരുത്തര്ക്കും നമ്പര്വാറായിട്ടാണ് ആദരവ് കിട്ടുക. പരസ്പരം ആദരവ് കൊടുക്കണം. വക്കീല്മാരും നമ്പര്വാറാണല്ലോ. വലിയ കേസുകളില് വളരെ ബുദ്ധിശാലിയായ വക്കീലിനെ കാണും. ചിലര് ലക്ഷകണക്കിനു രൂപയുടെ കേസുകള് കൈകാര്യം ചെയ്യുന്നവരായിരിക്കും. നമ്പര്വാറാണല്ലോ. ഇവിടെയും ആരാണോ ബുദ്ധിശാലി അവര്ക്ക് ബഹുമാനം കൊടുക്കണം. സേവാകേന്ദ്രം സംരക്ഷിക്കണം, എല്ലാ ജോലികളും ചെയ്യണം. ബാബക്കും മുഴുവന് ദിവസവും ചിന്തയുണ്ടാകും. പ്രദര്ശിനി എങ്ങനെ ചെയ്യണം എന്നതിലും പൂര്ണ്ണ ശ്രദ്ധ വേണം. എങ്ങനെ നമുക്ക് തമോപ്രധാനത്തില് നിന്നും സതോപ്രധാനമാകാം എന്നത് പറഞ്ഞു കൊടുക്കണം. സതോപ്രധാനമാക്കി മാറ്റുന്നതിനാണ് ബാബ വന്നിരിക്കുന്നത്. പതിത പാവനന് ബാബയാണ്. ഇവിടെയാണെങ്കില് പതിത പാവനി എന്ന് ഗംഗയെ മനുഷ്യര് പറയുന്നുണ്ട്, ജന്മജന്മാന്തരങ്ങളായി അവിടെ സ്നാനം ചെയ്തതാണ്. എന്നിട്ടും ആരും പാവനമായിട്ടില്ല. ഇതെല്ലാം ഭക്തിയാണ്. അല്ലയോ പതിത പവനാ വരൂ എന്നും വിളിക്കുന്നുണ്ട്. സംഗമത്തില് തീര്ച്ചയായും വരും അതും ഒരു തവണ മാത്രമാണ് വരുന്നത്. ഓരോരുത്തരുടേയും രീതിയും ആചാരങ്ങളും വെവ്വേറെയാണ്. ഏതുപോലെയാണോ അഷ്ടമിക്ക് നേപ്പാളില് ബലി കൊടുക്കുന്ന ആചാരമുണ്ട്. ചെറിയ കുട്ടിയുടെ കൈയിലും തോക്ക് കൊടുത്ത് ചെയ്യിപ്പിക്കാറുണ്ട്. വലുതായാല് ആടിനെ ഒരു വെട്ടു കൊണ്ട് തന്നെ ബലി കൊടുക്കാറുണ്ട്. ആരെങ്കിലും ദുര്ബലമായി വെട്ടിയാല്, ഒരു വെട്ടില് തന്നെ അതിനെ കൊല്ലുന്നില്ലെങ്കില് അത് ബലി ആയിട്ടില്ല എന്നും പറയാറുണ്ട്, അതിനെ ദേവിക്ക് ബലിയര്പ്പിക്കില്ല. ഇതെല്ലാം ഭക്തിയാണ്. എല്ലാവര്ക്കും അവരവരുടെ ഭാവനകളാണ്. ഭാവനയിലൂടെയാണ് അനുകരിക്കുന്നവരും ഉണ്ടാകുന്നത്. എന്നാല് ഇവിടെ പുതിയ കാര്യമാണ്. ഈ അച്ഛനെ നിങ്ങള് കുട്ടികള്ക്കു മാത്രമെ അറിയുകയുള്ളൂ. ഒരു ബാബ ഇരുന്ന് സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം കേള്പ്പിക്കുകയാണ്. നിങ്ങള്ക്ക് സന്തോഷമുണ്ട് നാം സ്വദര്ശന ചക്രധാരികളാണ്, ഇത് വേറെയാര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. നിങ്ങളെ കുറിച്ച് സഭയില് സര്വ്വോത്തമ ബ്രാഹ്മണ കുലഭൂഷണരാണ്, സ്വദര്ശന ചക്രധാരിയാണ് എന്നെല്ലാം പറഞ്ഞാല് ആര്ക്കും മനസ്സിലാകില്ല. പുതിയവര് ഉണ്ടെങ്കില് അവര് ഇത് കേട്ട് അത്ഭുതപ്പെടും. സ്വദര്ശനചക്രധാരി വിഷ്ണുവാണ് എന്ന് അവര് ചിന്തിക്കും. ഇത് പുതിയ കാര്യമല്ലേ അതിനാല് നിങ്ങളെ കുറിച്ചാണ് പറയുന്നത് പുറത്ത് മൈതാനത്തേക്ക് വരൂ അപ്പോഴെ മനസ്സിലാവുകയുള്ളൂ.

നിങ്ങളുടേത് ജ്ഞാന മാര്ഗ്ഗമാണ്. നിങ്ങള് 5 വികാരങ്ങളുടെ മുകളിലാണ് വിജയം നേടുന്നത്. നിങ്ങളുടെ യുദ്ധം തന്നെ ഈ 5 വികാരങ്ങളോടാണ്. പിന്നീട് നിങ്ങള് ദേവതകളാകും, പിന്നെ യുദ്ധത്തിന്റെ കാര്യമൊന്നും ഇല്ല. എവിടെയാണോ അസുരനുള്ളത് അവിടെ ദേവതകള് ഉണ്ടാകില്ല. നിങ്ങള് ബ്രാഹ്മണരാണ്, ഭാവിയില് ദേവതകളാകും. നിങ്ങള് പുരുഷാര്ത്ഥം ചെയ്യുകയാണ്. രുദ്ര ജ്ഞാന യജ്ഞത്തില് ബ്രാഹ്മണര് വേണം. ബ്രാഹ്മണരില്ലാതെ യജ്ഞം നടക്കില്ലല്ലോ. രുദ്രനാണ് ശിവന്, പിന്നെ കൃഷ്ണന്റെ പേര് എവിടെ നിന്നാണ് വന്നത്. നിങ്ങള് ലോകത്തില് നിന്നും തീര്ത്തും വേറിട്ടവരാണ്. അതും നിങ്ങള് എത്ര കുറച്ചു പേരാണ്. പക്ഷികള് സാഗരത്തെ വിഴുങ്ങി എന്നെല്ലാം പറയാറുണ്ട്. ശാസ്ത്രങ്ങളില് എത്ര കെട്ടുകഥകളാണ്. ബാബ പറയുകയാണ് – ഇപ്പോള് അതെല്ലാം മറന്ന് ബാബയെ ഓര്മ്മിക്കൂ. ആത്മാവാണ് ബാബയെ ഓര്മ്മിക്കുന്നത്. ബാബ ഒന്നല്ലേ ഉള്ളൂ. അല്ലയോ പരമാത്മാവേ അഥവാ പ്രഭൂ എന്ന് പറയുമ്പോഴും ശിവലിംഗമൊന്നും ഓര്മ്മ വരാറില്ല. കേവലം ഈശ്വരാ അഥവാ പ്രഭൂ എന്നു മാത്രമാണ് പറയാറുള്ളത്. ആത്മാവിന് ബാബയിലൂടെ അരകല്പത്തിന്റെ സുഖമാണ് പ്രാപ്തമാകുന്നത്, അതുകൊണ്ടാണ് ഭക്തിയിലും ഓര്മ്മിക്കുന്നത്. ഇപ്പോള് നിങ്ങള്ക്ക് ജ്ഞാനം ലഭിച്ചു – ആത്മാവ് എന്താണ്, പരമാത്മാവ് എന്താണ് എന്നെല്ലാം. നമ്മള് എല്ലാ ആത്മാക്കളും മൂലവതനത്തില് വസിച്ചിരുന്നവരാണ്, അവിടെ നിന്നും നമ്പര്വാര് പാര്ട്ട് അഭിനയിക്കാന് വന്നിരിക്കുകയാണ്. ആദ്യം വരുന്നത് ദേവി ദേവതകളാണ്. പറയുന്നുണ്ട് ക്രിസ്തുവിന് മുമ്പ് ദേവി ദേവതാ ധര്മ്മം ഉണ്ടായിരുന്നു എന്നെല്ലാം. 5000 വര്ഷത്തിന്റെ കാര്യമാണ്. മനുഷ്യര് പറയും 50000 വര്ഷങ്ങളുടെ പഴക്കമുള്ള സാധനമാണ് എന്നെല്ലാം. പക്ഷെ 50000 വര്ഷങ്ങളുടെ പഴക്കമുള്ള ഒന്നും തന്നെ ഉണ്ടാകില്ല. ഡ്രാമ തന്നെ 5000 വര്ഷത്തിന്റേതാണ്. മുഖ്യമായ ധര്മ്മവും ഇതു തന്നെയായിരിക്കും. ഈ ധര്മ്മത്തില് ഉള്ളവരുടെ വീടുകളാണ് ആദ്യം നിര്മ്മിക്കപ്പെടുക. ആദ്യം രജോഗുണി ബുദ്ധികളായിരുന്നു. ഇപ്പോഴാണെങ്കില് കൂടുതല് തമോഗുണി ബുദ്ധിയുള്ളവരായി മാറിയിരിക്കുകയാണ്. പ്രദര്ശിനിയില് എത്രയാണ് മനസ്സിലാക്കി കൊടുക്കുന്നത്. എങ്കിലും എല്ലാവരും മനസ്സിലാക്കുന്നുമില്ല. ബ്രാഹ്മണരുടെ തൈ വെച്ച് പിടിപ്പിക്കുകയാണ്. അതിനാല് കുട്ടികള്ക്ക് മനസ്സിലാക്കി തരുകയാണ് – ജ്ഞാനം വേറെയാണ്, ഭക്തി വേറെയാണ്. ജ്ഞാനത്തിലൂടെയാണ് സദ്ഗതി ഉണ്ടാകുന്നത് അതിനാലാണ് പറയുന്നത് അല്ലയോ പതിത പാവനാ വരൂ, ദു:ഖത്തില് നിന്നും മോചിപ്പിക്കൂ. പിന്നെ വഴികാട്ടി ആയി കൂടെ കൊണ്ടു പോവുകയും ചെയ്യും. ബാബ വന്ന് ആത്മാക്കളെയാണ് കൂടെ കൊണ്ടു പോകുന്നത്. ശരീരമെല്ലാം ഇല്ലാതാകും. വിനാശം ഉണ്ടാകുമല്ലോ. ശാസ്ത്രങ്ങളില് ഒരു മഹാഭാരത യുദ്ധമാണ് പാടപ്പെട്ടിരിക്കുനനത്. പറയുന്നുണ്ട് ഇത് അതേ മഹാഭാരത യുദ്ധം തന്നെയാണ് എന്ന്. അത് നടക്കുക തന്നെ ചെയ്യും. സര്വ്വര്ക്കും ബാബയുടെ പരിചയം കൊടുക്കണം. തമോപ്രധാനത്തില് നിന്ന് സതോപ്രധാനമാകുന്നതിനുള്ള ഉപായം ഇത് ഒന്നേയുള്ളൂ. ബാബ പറയുകയാണ് – എന്നെ ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാകും അതോടൊപ്പം ആത്മാവ് എന്റെ കൂടെ വരും. സര്വ്വര്ക്കും സന്ദേശം കൊടുക്കണം എങ്കില് അനേകരുടെ മംഗളം നടക്കും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ആരാണോ പഠിപ്പില് ബുദ്ധിശാലി ആയിരിക്കുന്നത്, നല്ല രീതിയില് മനസ്സിലാക്കി കൊടുക്കുന്നത് – അവരോടൊപ്പം കൂട്ടുകെട്ട് വെക്കണം, അവര്ക്ക് ബഹുമാനം കൊടുക്കണം. ഒരിക്കലും അഹങ്കാരത്തിലേക്ക് വരരുത്.

2) ജ്ഞാനത്തിന്റെ പുതിയ പുതിയ പോയിന്റുകളെ നല്ല രീതിയില് മനസ്സിലാക്കുകയും മനസ്സിലാക്കി കൊടുക്കുകയും വേണം. നമ്മള് സ്വദര്ശന ചക്രധാരികളാണ് എന്ന സന്തോഷത്തില് കഴിയണം.

വരദാനം:-

ഇപ്പോള് സങ്കല്പത്തിലോ സ്വപ്നത്തിലോ പോലും വരാത്ത പേപ്പറുകള് വരാനിരിക്കുകയാണ്. പക്ഷെ താങ്കളുടെ അഭ്യാസം അങ്ങിനെയുള്ളതായിരിക്കണം, എങ്ങനെയാണോ പരിധിയുള്ള ഡ്രാമ സാക്ഷിയായിരുന്ന് കാണാറുള്ളത്, പിന്നെ വേദനാജനകമാകട്ടെ തമാശാരൂപമാകട്ടെ, ഒരു വ്യത്യാസവുമുണ്ടാകില്ല. അതേപോലെ ചിലരുടേത് രമണീയമായ പാര്ട്ടായിരിക്കാം, സ്നേഹീ ആത്മാക്കളുടെ ഗംഭീരമായ പാര്ട്ടാകാം …. ഓരോ പാര്ട്ടും സാക്ഷീ ദൃഷ്ടാവായി കാണൂ, അപ്പോള് ഏകരസ അവസ്ഥയുണ്ടാകും. പക്ഷെ സദാ ഒരു ബാബയുടെ ഓര്മ്മയില് ലയിച്ചിരിക്കുമ്പോഴേ അങ്ങനെയുള്ള അവസ്ഥ ഉണ്ടാകൂ.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top