04 September 2021 Malayalam Murli Today | Brahma Kumaris

04 September 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

3 September 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ-ഇപ്പോള് ഈ ലോകത്തിന്റെ കാര്യം പ്രതീക്ഷയറ്റതാണ്, എല്ലാവരും മരണമടയും, അതുകൊണ്ട് ഇതിനോടുള്ള മമത്വം അകറ്റൂ, എന്നെ മാത്രം ഓര്മ്മിക്കൂ.

ചോദ്യം: -

സേവനത്തിനോടുള്ള ഉത്സാഹം വരാത്തതിന്റെ കാരണമെന്താണ്?

ഉത്തരം:-

1. ലക്ഷണം ശരിയല്ലെങ്കില്, ബാബയെ ഓര്മ്മിക്കുന്നില്ലെങ്കില് സേവനത്തിനോടുള്ള ഉത്സാഹമുണ്ടാകുക സാധ്യമല്ല. എന്തെങ്കിലുമെന്തെങ്കിലും തല തിരിഞ്ഞ രീതിയിലുള്ള കര്മ്മങ്ങളെല്ലാം ഉണ്ടായിക്കൊണ്ടേയിരിക്കും, അതുകൊണ്ട് സേവനം ചെയ്യാനാവില്ല. 2. ബാബയുടെ ആദ്യത്തെ നിര്ദേശമാണ് – നിങ്ങള് മരിച്ചാല് ലോകവും മരിച്ചു എന്നതിനെ പ്രാബല്യത്തിലേക്ക് കൊണ്ടുവരുന്നില്ല. ബുദ്ധി ദേഹത്തിലും ദേഹത്തിന്റെ സംബന്ധങ്ങളിലും കുടുങ്ങി കിടക്കുകയാണ് എങ്കില് സേവനം ചെയ്യാന് സാധിക്കില്ല.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഓം നമ: ശിവായ….

ഓം ശാന്തി. ഇപ്പോള് നിങ്ങള് ഭക്തിമാര്ഗ്ഗത്തിലെ ഗീതമാണ് കേട്ടത്. ശിവായ നമ: എന്നാണ് പറയുന്നത്. ശിവന്റെ നാമം കൂടെക്കൂടെ വിളിക്കുന്നു. ദിവസവും ശിവന്റെ ക്ഷേത്രത്തിലേക്ക് പോകുന്നു, പിന്നീട് ഓരോ വര്ഷവും ഉത്സവമെല്ലാം ആഘോഷിക്കുന്നു. പുരുഷോത്തമ മാസവുമുണ്ട്, പുരുഷോത്തമ വര്ഷവുമുണ്ട്. ദിവസവും ശിവായ നമ: എന്ന് പതിവായി പറഞ്ഞുകൊണ്ടേയിരിക്കുന്നു. ശിവന്റെ പൂജാരിമാര് ഒരുപാട് പേരുണ്ട്. രചയിതാവ് ശിവനാണ്, ഉയര്ന്നതിലും വെച്ച് ഉയര്ന്ന ഭഗവാനാണ്. പറയുന്നു പതീതപാവനന് പരമപിതാ പരമാത്മാവ് ശിവനാണ്. എന്നും പൂജയും ചെയ്യുന്നു. നിങ്ങള് കുട്ടികള്ക്കറിയാം, ഇത് പുരുഷോത്തമമായി മാറാനുള്ള യുഗമാണ്. ഭൗതീകമായ പഠിപ്പിലൂടെ ചിലരെല്ലാം ഉയര്ന്ന പദവി പ്രാപ്തമാക്കാറുണ്ടല്ലോ. ലക്ഷ്മീ-നാരായണന് പദവി പ്രാപ്തമാക്കിയതെങ്ങനെയാണ്! എങ്ങനെ വിശ്വത്തിന്റെ അധികാരിയായി മാറി! ഇത് ആര്ക്കും അറിയില്ല. ശിവായ നമ: എന്നും പറയുന്നുണ്ട്. അങ്ങ് മാതാവും പിതാവുമാണെന്ന്…… ദിവസവും മഹിമ പാടാറുണ്ട്. എന്നാല് മാതാവും പിതാവുമായി മാറി എപ്പോഴാണ് സമ്പത്ത് നല്കുന്നതെന്ന് അറിയില്ല. നിങ്ങള്ക്കറിയാം ലോകത്തിലെ മനുഷ്യര്ക്ക് ഒന്നും അറിയില്ല. എത്രയാണ് ഭക്തിമാര്ഗ്ഗത്തില് അലയുന്നത്. അമര്നാഥിലേക്ക് എത്ര കൂട്ടം കൂട്ടമായി പോകുന്നു. എത്രയാണ് അലയുന്നത്. ആരോടെങ്കിലും നിങ്ങള് അലയുകയാണെന്ന് പറയുകയാണെങ്കില് അവരുടെ സ്വഭാവം തന്നെ മാറും. നിങ്ങള് കുറച്ചു കുട്ടികളേയുള്ളൂ ഉള്ളില് ഒരുപാട് സന്തോഷമുള്ളവര്. എഴുതാറുമുണ്ട് ബാബാ, അങ്ങയെ തിരിച്ചറിഞ്ഞതു മുതല്, എന്റെ സന്തോഷത്തിന് അതിരില്ല എന്ന് . എന്ത് ബുദ്ധിമുട്ടുണ്ടായാലും സന്തോഷത്തില് തന്നെ കഴിയണം. നമ്മള് ബാബയുടെതായി മാറി എന്നത് ഒരിക്കലും മറക്കരുത്. നമ്മള് ശിവബാബയെ പ്രാപ്തമാക്കി എന്ന് നിങ്ങള് കുട്ടികള്ക്കറിയാം. അപ്പോള് സന്തോഷത്തിന് അതിരു കവിയണം. മായ ഇടയ്ക്കിടെ മറപ്പിക്കുന്നു. എനിക്ക് നിശ്ചയമുണ്ട്, ബാബയെ അറിയുന്നു എന്ന് എഴുതുന്നുണ്ടെങ്കിലും പോകെപ്പോകെ തണുക്കുന്നു. 6-8 മാസം, 2-3 വര്ഷം വരെ വരുന്നതേയില്ല എങ്കില് ബാബ മനസ്സിലാക്കും പൂര്ണ്ണമായ നിശ്ചയബുദ്ധിയല്ല എന്ന്. പൂര്ണ ലഹരി കയറിയിട്ടില്ല എന്ന്. ഇങ്ങനെയുള്ള പരിധിയില്ലാത്ത അച്ഛന്, ആരില് നിന്നാണോ 21 ജന്മത്തേക്കുള്ള സമ്പത്ത് ലഭിക്കുന്നത്. നിശ്ചയമുണ്ടായി എങ്കില് വളരെ സന്തോഷത്തിന്റെ ലഹരിയുണ്ടായിരിക്കണം. ഏതെങ്കിലും കുട്ടിയെ ഒരു രാജാവ് ദത്തെടുക്കാന് ആഗ്രഹിക്കുന്ന പോലെ. എങ്കില് കുട്ടിക്കറിയാം, എനിക്കു വേണ്ടിയാണ് ഈ ചര്ച്ചകള് നടക്കുന്നത്, രാജാവിന് അവകാശിയാക്കി മാറ്റാനുള്ള ആഗ്രഹമുണ്ട്. അപ്പോള് കുട്ടിക്ക് ഒരുപാട് സന്തോഷമുണ്ടാവില്ലേ. ഞാന് രാജാവിന്റെ കുട്ടിയാവുകയാണ്. അല്ലെങ്കില് പാവപ്പെട്ട ഒരു കുട്ടിയെ ധനവാന് ദത്തെടുക്കുകയാണെങ്കില് ഒരുപാട് സന്തോഷമുണ്ടായിരിക്കും. കുട്ടിക്കറിയാം, എന്നെ ഇന്നയാള് ദത്തെടുക്കുന്നതിലൂടെ ദാരിദ്ര്യത്തിന്റെ ദുഃഖം ഇല്ലാതാകുമെന്ന്. അത് കൂടിപ്പോയാല് ഒരു ജന്മത്തെ കാര്യമാണ്. ഇവിടെ കുട്ടികള്ക്ക് 21 ജന്മത്തേക്കുള്ള സമ്പത്തെടുക്കുന്നതിനുള്ള സന്തോഷമാണ് ഉണ്ടാകുന്നത്. പരിധിയില്ലാത്ത ബാബയെ ഓര്മ്മിക്കുകയും മറ്റുള്ളവര്ക്ക് വഴി പറഞ്ഞുകൊടുക്കുകയും വേണം. പതിത-പാവനനായ ശിവബാബ വന്നിരിക്കുകയാണ്. ബാബ മനസ്സിലാക്കി തരുന്നു-ഞാന് നിങ്ങളുടെ അച്ഛനാണ്. ഞാന് നിങ്ങളുടെ പരിധിയില്ലാത്ത അച്ഛനാണെന്ന് ഒരു മനുഷ്യര്ക്കും പറയാന് സാധിക്കില്ല. ബാബയാണ് മനസ്സിലാക്കി തരുന്നത്-ഞാന് 5000 വര്ഷങ്ങള്ക്കു മുമ്പും വന്നിരുന്നു. നിങ്ങളോട് ഒരു വാക്കു മാത്രമെ പറഞ്ഞിരുന്നുള്ളൂ. പതിത-പാവനനായ ബാബയെ ഓര്മ്മിക്കുന്നതിലൂടെ മാത്രമേ നിങ്ങള് പതിതത്തില് നിന്നും പാവനമായി മാറുകയുള്ളൂ. പതിതത്തില് നിന്നും പാവനമായി മാറാന് മറ്റൊരു വഴിയുമില്ല. പതിത-പാവനന് ഒരു ബാബയാണ്. കൃഷ്ണനെ ഭഗവാന് എന്ന് പറയാന് സാധിക്കില്ല. ഗീതയുടെ ഭഗവാന് ഒരേ ഒരു പതിത-പാവനനും പുനര്ജന്മരഹിതനുമാണ്. ആദ്യമാദ്യം ഈ കാര്യം എഴുതിപ്പിക്കൂ. വലിയ വലിയ ആളുകള് എഴുതിയത് നോക്കുകയാണെങ്കില് മനസ്സിലാക്കാന് സാധിക്കും. സാധാരണ ആളുകളാണെങ്കില് പറയും ഇവര്ക്ക് ബ്രഹ്മാകുമാരിമാരുടെ മായാജാലം ഏറ്റിരിക്കുകയാണെന്ന്. വലിയ ആളുകളെക്കുറിച്ച് ഇങ്ങനെയൊന്നും പറയില്ല. നിങ്ങള് ഭഗവാന് വന്നു എന്ന് പറയുകയാണെങ്കില് മറ്റുള്ളവര് പറയും ചെറിയവര് വലിയ കാര്യം പറയുകയാണെന്ന്. നിങ്ങള് കുട്ടികള് വെറുതെ പറയരുത് ഭഗവാന് വന്നിരിക്കുകയാണെന്ന്. ഇതിലൂടെ ആരും ഒന്നും മനസ്സിലാക്കില്ല, കൂടുതല് പരിഹസിക്കും. രണ്ട് അച്ഛന്മാരുണ്ടെന്ന് മനസ്സിലാക്കിക്കൊടുക്കണം. ആദ്യം തന്നെ ഉടനെ നേരെ പറയരുത് ഭഗവാന് വന്നിരിക്കുകയാണ് എന്ന് . കാരണം ഇന്നത്തെ ലോകത്ത് ഭഗവാനാണെന്ന് പറയുന്നവരും ഒരുപാട് പേരുണ്ട്. സ്വയത്തെ എല്ലാവരും ഭഗവാന്റെ അവതാരമാണെന്നാണ് മനസ്സിലാക്കുന്നത്. അതിനാല് യുക്തിയോടു കൂടി രണ്ടച്ഛന്മാരുടെ രഹസ്യം മനസ്സിലാക്കിക്കൊടുക്കണം. ഒന്ന് പരിധിയുള്ള അച്ഛന്,മറ്റൊന്ന് പരിധിയില്ലാത്ത അച്ഛനും. ബാബയുടെ പേര് ശിവനെന്നാണ്. എല്ലാ ആത്മാക്കളുടെയും അച്ഛനാണെങ്കില് തീര്ച്ചയായും കുട്ടികള്ക്ക് സമ്പത്ത് നല്കും. ശിവജയന്തിയും ആഘോഷിക്കുന്നു. ശിവന് വന്ന് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നു എങ്കില് തീര്ച്ചയായും നരകത്തിന്റെ വിനാശമുണ്ടാകും. അതിന്റെ അടയാളമാണ് മഹാഭാരത യുദ്ധം. അല്ലാതെ വെറുതെ ഭഗവാന് വന്നിരിക്കുകയാണെന്ന് പറഞ്ഞാല് ആരും മനസ്സിലാക്കില്ല. ചെണ്ടകൊട്ടിക്കൊണ്ടേയിരിക്കുന്നു. ഇങ്ങനെ തലതിരിഞ്ഞ സേവനം ചെയ്യുന്നതിലൂടെ ഒന്നു കൂടി സേവനത്തില് അയവു വരുകയാണ്. ഒരു വശത്ത് പറയുന്നു-ഭഗവാന് വന്ന് പഠിപ്പിക്കുന്നു, പിന്നീട് പോയി വിവാഹം കഴിക്കുന്നു. അപ്പോള് അവര് പറയും-നിങ്ങള്ക്കെന്ത് സംഭവിച്ചു എന്ന്. നിങ്ങളല്ലേ പറഞ്ഞത് ഭഗവാനാണ്

പഠിപ്പിക്കുന്നതെന്ന്. അപ്പോള് പറയും-ഞാന് എന്ടു കേട്ടോ അതാണ് കേള്പ്പിച്ചത്. ഇങ്ങനെ കുട്ടികളില് നിന്നും അനേക പ്രകാരത്തിലുള്ള വിഘ്നങ്ങളുമുണ്ടാകുന്നുണ്ട്. ഹിന്ദു ധര്മ്മത്തിലുള്ളവര് സ്വയം അവനവനെ തന്നെ ചാട്ടവാറിനടിക്കുന്നതു പോലെ. വാസ്തവത്തില് ദേവീ-ദേവത ധര്മ്മത്തിലുള്ളവരാണ്, എന്നാല് പറയുന്നത് ഞാന് ഹിന്ദു ധര്മ്മത്തിലുള്ളവരാണെന്നാണ് . സ്വയം അടിക്കുകയല്ലേ ചെയ്തത്! നമ്മള് പൂജ്യരായിരുന്നപ്പോള് ശ്രേഷ്ഠമായ കര്മ്മവും, ശ്രേഷ്ഠമായ ധര്മ്മവുമായിരുന്നു എന്നറിയാം. ആസുരീയ മതപ്രകാരം നടന്ന് ധര്മ്മ ഭ്രഷ്ടരും കര്മ്മ ഭ്രഷ്ടരുമായി മാറി. നമ്മളാണ് ആസുരീയ മായയുടെ മതപ്രകാരം നടന്ന് നമ്മുടെ ധര്മത്തെ ഗ്ലാനി ചെയ്യുന്നത്. അതുകൊണ്ട് ബാബ സ്വയം പറയുന്നു-അവരെല്ലാം ആസുരീയ സമ്പ്രദായത്തിലുള്ളവരാണ്. ആര്ക്കാണോ ബാബ രാജയോഗം പഠിപ്പിക്കുന്നത് അവര് ദൈവീക സമ്പ്രദായത്തിലുള്ളവരാണ്. ഇപ്പോള് കലിയുഗമാണ്. ഈ ജ്ഞാനം കേള്ക്കുന്നവര് അസുരനില് നിന്നും ദേവതയായി മാറുന്നു. ഈ ജ്ഞാനം ദേവതയായി മാറാനാണ്. 5 വികാരങ്ങളുടെ മേല് വിജയം പ്രാപ്തമാക്കുന്നതിലൂടെയാണ് ദേവതയായി മാറുന്നത്. ബാക്കി അസുരന്മാരും ദേവതകളും തമ്മില് ഒരു യുദ്ധവുമുണ്ടായിട്ടില്ല. ഇതും തെറ്റാണ്. പിന്നീട് സാക്ഷാല് ഭഗവാന്റെ ഭാഗത്ത് നില്ക്കുന്നവരുടെ വിജയമുണ്ടായി എന്നും കാണിക്കുന്നുണ്ട്. കൃഷ്ണന്റെ പേരാണ് ഇട്ടിരിക്കുന്നത്. വാസ്തവത്തില് നിങ്ങളുടെ യുദ്ധം മായയുമായിട്ടാണ്. ബാബ എത്ര കാര്യങ്ങളാണ് മനസ്സിലാക്കിതരുന്നത് എന്നാല് തമോപ്രധാനമായതു കാരണം അല്പം പോലും മനസ്സിലാക്കുന്നില്ല. ബാബയെ ഓര്മ്മിക്കാന് സാധിക്കുന്നില്ല. നമ്മുടെ ബുദ്ധി തമോപ്രധാനമായതുകൊണ്ടാണ് ഓര്മ്മ നിലനില്ക്കാത്തതെന്ന് മനസ്സിലാക്കുന്നു. അതിനാല് തലതിരിഞ്ഞ കര്മ്മം ചെയ്തുകൊണ്ടിരിക്കുകയാണ്. നല്ല-നല്ല കുട്ടികളും അല്പം പോലും ഓര്മ്മിക്കുന്നില്ല. ലക്ഷണങ്ങളെ നല്ലതാക്കാത്തതുകൊണ്ടാണ് സേവനത്തിനോട് ലഹരിയുണ്ടാകാത്തത്. ബാബ പറയുന്നു-ദേഹ സഹിതം ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളേയും മറക്കൂ അഥവാ വധിക്കൂ. വാസ്തവത്തില് വധിക്കൂ എന്ന വാക്കില്ല. നമ്മള് മരിച്ചതിലൂടെ മുഴുവന് ലോകവും മരിച്ചു എന്ന് പറയാറുണ്ട്. ഇതാണ് ബാബ മനസ്സിലാക്കിതരുന്നത്. ബാബയുടെതായി മാറി എങ്കില് എല്ലാം ബുദ്ധികൊണ്ട് മറന്ന്, ഒരു ബാബയെ ഓര്മ്മിക്കൂ. ആരെങ്കിലും രോഗത്താല് പ്രതീക്ഷയറ്റ നിലയാകുമ്പോള്, പിന്നെ അവരില് നിന്നും മമത്വത്തെ ഇല്ലാതാക്കുന്നു. പിന്നെ അവരോട് പറയുന്നു-രാമ-രാമ എന്ന് പറയൂ. അതേപോലെ ബാബയും പറയുന്നു-ഈ ലോകത്തിന്റെ നിലയും ഒട്ടും പ്രതീക്ഷയില്ലാത്തതാണ്. ഈ ലോകം ഇല്ലാതാവുക തന്നെ വേണം. എല്ലാവരും മരിക്കും. അതുകൊണ്ട് ഈ ലോകത്തിനോടുള്ള മമത്വം ഇല്ലാതാക്കൂ. മനുഷ്യരെല്ലാം രാമ-രാമ എന്ന് ജപിച്ചുകൊണ്ടേയിരിക്കുന്നു. ഇവിടെയാണെങ്കില് ഒരാളുടെ മരണത്തിന്റെ കാര്യമല്ല. മുഴുവന് ലോകവും വിനാശമാകണം, അതുകൊണ്ട് നിങ്ങള്ക്ക് ബാബ ഒരേ ഒരു മന്ത്രമാണ് നല്കുന്നത്-എന്നെ മാത്രം ഓര്മ്മിക്കൂ. വ്യത്യസ്ത പ്രകാരത്തില് എത്രയാണ് മനസ്സിലാക്കിതരുന്നത്. ഇപ്പോള് പുരുഷോത്തമ മാസം വന്നപ്പോള് പുരുഷോത്തമ യുഗത്തെക്കുറിച്ചും ബാബ മനസ്സിലാക്കിതരുകയാണ്. മനസ്സിലാക്കികൊടുക്കാന് സമര്ത്ഥശാലികളായവര് വേണം. നല്ല ധാരണ വേണം. ഒരു പാപ കര്മ്മവും ചെയ്യരുത്. അനുവാദമില്ലാതെ എന്തെങ്കിലും വസ്തു എടുക്കുക, കഴിക്കുക എന്നതും വളരെ ഗുപ്തമായ പാപമാണ്. നിയമങ്ങള് വളരെ കടുത്തതാണ്. പാപം ചെയ്തിട്ടും പറയുന്നില്ല എങ്കില് പാപം അഭിവൃദ്ധി പ്രാപിക്കും. ഇവിടെ നിങ്ങള് കുട്ടികള്ക്ക് പുണ്യാത്മാവായി മാറണം. നമുക്ക് സ്നേഹം പുണ്യാത്മാവിനോടാണ്, പാപാത്മാവിനോട് വിരോധമാണ്. ഭക്തി മാര്ഗ്ഗത്തിലും അറിയാം നല്ല കര്മ്മം ചെയ്യുന്നതിലൂടെ നല്ല ഫലം ലഭിക്കുമെന്ന്. അതുകൊണ്ടാണ് ദാന-പുണ്യങ്ങളാകുന്ന നല്ല കര്മ്മങ്ങളെല്ലാം ചെയ്യുന്നത്. ഇത് ഡ്രാമയാണ്. എന്നിട്ടും പറയുന്നു-ഭഗവാന് നല്ല കര്മ്മത്തിനുള്ള ഫലം നല്ലതാണ് നല്കുന്നത് എന്ന്. ബാബ പറയുന്നു- ഞാന് ഈയൊരു ജോലി മാത്രമല്ല ചെയ്യുന്നത്. ഇതെല്ലാം ഡ്രാമയില് അടങ്ങിയിട്ടുണ്ട്. ഡ്രാമയനുസരിച്ച് ബാബക്ക് തീര്ച്ചയായും വരേണ്ടി വരുന്നു.

ബാബ പറയുന്നു-എനിക്ക് വന്നിട്ടു വേണം എല്ലാവര്ക്കും വഴി പറഞ്ഞുകൊടുക്കാന്. ബാക്കി കൃപയുടെ കാര്യമൊന്നുമില്ല. ചിലര് ബാബക്ക് എഴുതുന്നു-ബാബ, അങ്ങയുടെ കൃപയുണ്ടെങ്കില് ഞാന് ബാബയെ ഒരിക്കലും മറക്കില്ല എന്ന്. ബാബ പറയുന്നു-ഞാന് ഒരിക്കലും കൃപയൊന്നും കാണിക്കുന്നില്ല, ഇതെല്ലാം ഭക്തിമാര്ഗ്ഗത്തിലെ കാര്യങ്ങളാണ്. നിങ്ങള്ക്ക് നിങ്ങളിലാണ് കൃപ കാണിക്കേണ്ടത്. ബാബയെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മങ്ങള് വിനാശമാകും. ഭക്തിമാര്ഗ്ഗത്തിലെ കാര്യങ്ങളൊന്നും ജ്ഞാനമാര്ഗ്ഗത്തില് ഉണ്ടാകുന്നില്ല. ജ്ഞാന മാര്ഗ്ഗം പഠിപ്പാണ്. ടീച്ചര് ആരിലും കൃപയൊന്നും കാണിക്കുന്നില്ലല്ലോ. ഓരോരുത്തര്ക്കും പഠിക്കണം. ബാബ നല്കുന്ന ശ്രീമതത്തിലൂടെ വേണമല്ലോ നടക്കാന്. എന്നാല് അവനവന്റെ മതമനുസരിച്ച് നടക്കുന്നതു കാരണം ഒരു സേവനവും ചെയ്യുന്നില്ല. കുട്ടികള്ക്ക് തികച്ചും പുണ്യാത്മാവായി മാറണം. അല്പം പോലും എവിടെയും പാപമുണ്ടാകരുത്. ചില കുട്ടികള് ഒരിക്കലും അവനവന് ചെയ്ത പാപങ്ങള് പറയില്ല. ബാബ പറയുന്നു-അവര് ഒരിക്കലും ഉയര്ന്ന പദവി പ്രാപ്തമാക്കില്ല. പാടപ്പെട്ടിട്ടുണ്ട്- കയറിയാല് വൈകുണ്ഠം വരെ കയറാം….കുട്ടികള്ക്കറിയാം, വളരെ ഉയര്ന്ന ലക്ഷ്യമാണെന്ന്. താഴെ വീണാല് ഒരു പ്രയോജനവുമില്ലാത്തവരായി മാറും. അശുദ്ധമായ അഹങ്കാരമാണ് ആദ്യത്തെ നമ്പറില്, പിന്നീട് കാമം, ക്രോധം. ലോഭവും കുറവൊന്നുമല്ല. ലോഭവും മോഹവും നമുക്കു സത്യനാശമുണ്ടാക്കുന്നു. കുട്ടികള് മുതലായവരില് മോഹമുണ്ടെങ്കില് അവരുടെ ഓര്മ്മ വന്നുകൊണ്ടേയിരിക്കും. ആത്മാവാണ് പറയുന്നത്-എന്റേത് ഒരു ശിവബാബ, രണ്ടാമതാരുമില്ല, മറ്റാരുടെയും ഓര്മ്മ വരാത്ത രീതിയിലുള്ള പുരുഷാര്ത്ഥം ചെയ്യണം. ഇതെല്ലാം വിനാശമാകണം. വിനാശം മുന്നില് നില്ക്കുകയാണ്. വിനാശമായാല് സമ്പത്തെടുക്കാന് സാധിക്കില്ല. അപ്പോള് ഇതിലെല്ലാം മോഹം വെയ്ക്കുന്നത് എന്തിനാണ്! ഇങ്ങനെയെല്ലാം സ്വയത്തോട് സംസാരിക്കണം. മുഴുവന് ലോകത്തേയും ബുദ്ധികൊണ്ട് മറക്കണം. ഇതെല്ലാം ഇല്ലാതാവുക തന്നെ വേണം. കൊടുങ്കാറ്റ് വരുന്നതിലൂടെ എല്ലാം ഇല്ലാതാകും. ചിലയിടത്ത് അഗ്നിയാല് കത്തിയെരിയുന്നു, മറ്റു സ്ഥലങ്ങളില് ശക്തിയായ കാറ്റിലൂടെ പെട്ടെന്ന് തന്നെ എല്ലാം ഇല്ലാതാക്കുന്നു. അര മണിക്കൂറില് തന്നെ 100-150 കുടിലുകളെയെല്ലാം ഇല്ലാതാക്കുന്നു. നിങ്ങള്ക്കറിയാം ഈ ലോകമാകുന്ന വൈക്കോല് കൂനക്ക് തീ പിടിക്കുക തന്നെ വേണം. ഇല്ലെങ്കില് ഇത്രയും മനുഷ്യരെല്ലാം എങ്ങനെ മരിക്കും! ആരാണോ നല്ല കുട്ടികള്, ലക്ഷണങ്ങളും നല്ലതാണെങ്കില് സേവനവും നല്ല രീതിയില് ചെയ്യും. നിങ്ങള് കുട്ടികള്ക്ക് ലഹരിയുണ്ടായിരിക്കണം. പൂര്ണ ലഹരി അന്തിമത്തിലാണ് ഉണ്ടാകുന്നത്. കര്മ്മാതീത അവസ്ഥയായാലും പുരുഷാര്ത്ഥം ചെയ്തുകൊണ്ടേയിരിക്കുന്നു. ബനാറസിലെ ശിവക്ഷേത്രത്തില് ഒരുപാട് പേര് പോകാറുണ്ട്. കാരണം ശിവനാണ് ഉയര്ന്നതിലും വെച്ച് ഉയര്ന്ന ഭഗവാന്. അവിടെ ശിവന്റെ ഭക്തി ഒരുപാടാണ് . ബാബ പറയാറുണ്ട്, അവിടെയെല്ലാം പോയി അവര്ക്ക് മനസ്സിലാക്കി കൊടുക്കൂ-ശിവനാകുന്ന ഭഗവാനാണ് ലക്ഷ്മീ-നാരായണനു പോലും സമ്പത്ത് നല്കുന്നത്. ശിവനില് നിന്നും സമ്പത്ത് ലഭിക്കുന്നത് സംഗമയുഗത്തിലാണ്. ഇത് മനസ്സിലാക്കുന്നതിലൂടെ പിന്നെ ബ്രഹ്മാവിനെക്കുറിച്ചും സരസ്വതിയെക്കുറിച്ചും മനസ്സിലാക്കികൊടുക്കാന് സാധിക്കും. ചിത്രങ്ങളില് വളരെ നല്ല രീതിയില് മനസ്സിലാക്കികൊടുക്കാന് സാധിക്കും. അവര്ക്ക് രാജ്യം എങ്ങനെ ലഭിച്ചു! ലക്ഷ്മീ-നാരായണന്റെ രാജ്യത്തില് ഭക്തിമാര്ഗ്ഗമുണ്ടായിരുന്നില്ല. അപ്പോള് പറയും, ഭക്തി അനാദിയാണല്ലോ. ഇപ്പോള് നിങ്ങള്ക്ക് എത്ര ജ്ഞാനം ലഭിച്ചു, അതിനാല് ലഹരി വര്ദ്ധിക്കണമല്ലോ. നമ്മളെ ഭഗവാനാണ് 21 ജന്മത്തേക്കുള്ള രാജ്യഭാഗ്യം നല്കുന്നതിനു വേണ്ടി പഠിപ്പിക്കുന്നത്. നിങ്ങള് വിദ്യാര്ത്ഥികളല്ലേ. ബ്രഹ്മാകുമാരിമാര് ആരില് നിന്നാണോ കേട്ട് മറ്റുള്ളവരിലും നിശ്ചയമുറപ്പിക്കുന്നത്, അങ്ങനെയുള്ള ആള് സ്വയം ആരായിരിക്കും എന്ന് നിശ്ചയമുള്ളവര് ചോദിക്കും. ഇങ്ങനെയുള്ള അച്ഛനെ ആദ്യം കണ്ടുമുട്ടണം. പൂര്ണ്ണ നിശ്ചയമില്ലാത്തവരൊന്നും മുന്നോട്ട് പോകില്ല. നിശ്ചയമുള്ള കുട്ടികള് പെട്ടെന്ന് ഓടിയെത്തും. ഇങ്ങനെയുള്ള അച്ഛനെ നമ്മള് ചെന്ന് കാണും, ഉപേക്ഷിക്കില്ല. മതി, നമ്മള് ബാബയുടെതായി മാറി, ഇനി നമ്മള് ഉപേക്ഷിച്ചിട്ടു പോകില്ല. ഗീതവുമുണ്ടല്ലോ-സ്നേഹിക്കുകയോ തൊഴിക്കുകയോ ചെയ്തോളൂ, എന്നാലും ഈ സ്നേഹി നിന്റെ കവാടം വിട്ടുപോകില്ല. എന്നിരുന്നാലും ഇരുത്താന് കഴിയില്ല. സേവനത്തിന് അയക്കേണ്ടതായി വരും. ഗൃഹസ്ഥത്തില് കഴിഞ്ഞും താമര പുഷ്പത്തിനു സമാനമായി മാറണം. ഇങ്ങനെയെല്ലാം എഴുതിക്കൊടുത്തിട്ടും പുറത്ത് പോകുമ്പോള് മായയുടെ വലയത്തില് വീണു പോകുന്നു. മായ അത്രക്കും ശക്തിശാലിയാണ്. മായയുടെ വിഘ്നം ഒരുപാടുണ്ടാകുന്നുണ്ട്. കുഞ്ഞുദീപത്തിന് മായയുടെ കൊടുങ്കാറ്റ് എത്ര വരുന്നു. ഈ ഗീതങ്ങളുടെയും സാരം ബാബയാണ് വന്ന് മനസ്സിലാക്കിതരുന്നത്. ഇപ്പോള് നിങ്ങളുടെ പുരുഷോത്തമ യുഗമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഭക്തരുടെ പുരുഷോത്തമ മാസം കഴിഞ്ഞുപോയി. ബാബ പറയുന്നു-ഈ സംഗമയുഗത്തിലാണ് ഞാന് പതിതരെ പാവനമാക്കി മാറ്റാന് വരുന്നത്. എത്ര നല്ല രീതിയിലാണ് മനസ്സിലാക്കിതരുന്നത്.

ശരി, ദിനം-പ്രതിദിനം സേവനത്തിന്റെ അഭിവൃദ്ധിക്കു വേണ്ടി പുതിയ-പുതിയ യുക്തികള് ലഭിക്കുന്നു. നല്ല-നല്ല ചിത്രങ്ങളെല്ലാം ഉണ്ടാക്കിക്കൊണ്ടേയിരിക്കും. പറയാറുണ്ടല്ലോ-വൈകി ചെയ്യുന്ന കാര്യങ്ങളെല്ലാം ഒപ്പിക്കലായിരിക്കും. തയ്യാറാക്കപ്പെട്ട ഉരുപ്പടി കിട്ടുമ്പോള് ഉടന് ആരും മനസ്സിലാക്കും. ഏണിപ്പടി വളരെ നല്ലതാണ്. നമ്മള് പാവനരാണെന്ന് ആര്ക്കും ഇപ്പോള് പറയാന് സാധിക്കില്ല. പാവനലോകമെന്ന് സത്യയുഗത്തെയാണ് പറയുന്നത്. പാവനമായ ലോകത്തിന്റെ അധികാരികള് ഈ ലക്ഷ്മീ-നാരായണനാണ്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. അല്പം പോലും വലുതോ സൂക്ഷ്മമോ ആയ പാപമുണ്ടാകരുത്. ഇതില് വളരെ വളരെ ശ്രദ്ധയുണ്ടാകണം. ഒരിക്കലും ഒരു വസ്തുവും ഒളിച്ച് എടുക്കരുത്. ലോഭത്തില് നിന്നും മോഹത്തില് നിന്നും ജാഗ്രത പാലിക്കണം.

2. സത്യനാശമുണ്ടാക്കുന്ന അശുദ്ധമായ അഹങ്കാരത്തെ ത്യാഗം ചെയ്യണം. ഒരു ബാബയല്ലാതെ രണ്ടാമതാരുടെയും ഓര്മ്മ വരരുത്. ഇതേ പുരുഷാര്ത്ഥം ചെയ്യണം.

വരദാനം:-

ഏതു കുട്ടികള് എത്രയും നിര്ബന്ധനരാണോ അത്രയും ഉയര്ന്ന നിലയില് സ്ഥിതി ചെയ്യാന് കഴിയും.അതിനാല് പരിശോധിക്കൂ മനസാ വാചാ കര്മണാ സൂക്ഷ്മത്തില് പോലും ഒരു കറയും പറ്റിയിട്ടില്ലല്ലോ. ഒരു ബാബയല്ലാതെ മറ്റാരെയും ഓര്മ വരരുത്. തന്റെ ദേഹം ഓര്മ വരികയാണെങ്കിലും ദേഹത്തിനൊപ്പം ദേഹത്തിന്റെ സംബന്ധം, പദാര്ഥം, ലോകം എല്ലാം ഒന്നിനു പിറകെ ഒന്നായി വരും. ഞാന് നിര്ബന്ധനനാണ്-ഈ വരദാനത്തെ സ്മൃതിയില് വെച്ച് മുഴുവന് ലോകത്തെയും മായയുടെ ജാലത്തില് നിന്നു മുക്തമാക്കുന്ന സേവനം ചെയ്യൂ

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top