03 September 2021 Malayalam Murli Today | Brahma Kumaris

03 September 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

2 September 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ - പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ബാബയുടെ ഓര്മ്മയിലിരിക്കാനുള്ള സൂചന നല്കി, ജാഗ്രതയുള്ളവരാക്കി ഉന്നതിയെ പ്രാപ്തമാക്കി കൊണ്ടിരിക്കൂ.

ചോദ്യം: -

ബാബക്ക് സമാനം നോളേജ്ഫുള്ളായി മാറുന്ന കുട്ടികളുടെ ജീവിതത്തിന്റെ മുഖ്യമായ ധാരണ കേള്പ്പിക്കൂ?

ഉത്തരം:-

അവര് സദാ പുഞ്ചിരിച്ചുകൊണ്ടിരിക്കും. ഒരിക്കലും ഒരു കാര്യത്തിലും അവര്ക്ക് കരച്ചില് വരില്ല. എന്ത് സംഭവിക്കുകയാണെങ്കിലും ഒന്നും പുതിയതല്ല എന്ന് മനസ്സിലാക്കും. ഇങ്ങനെയാരാണോ ഇപ്പോള് നോളേജ്ഫുള് അതായത് കരച്ചില് പ്രൂഫായി മാറുന്നത്, ഒരിക്കലും ഒരു കാര്യത്തിലും അശാന്തരാകാത്തത്, അവര്ക്കു തന്നെയാണ് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി ലഭിക്കുന്നത്. ആരു കരഞ്ഞോ അവര്ക്കു നഷ്ടമായി. കരയുന്നവര് തന്റെ പദവി നഷ്ടപ്പെടുത്തുകയാണ്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

അങ്ങയെ നേടിയ ഞങ്ങള് ഈ മുഴുവന് ലോകവും പ്രാപ്തമാക്കി……

ഓം ശാന്തി. മധുര-മധുരമായ കുട്ടികള് പാടിയ ഗീതമാണ് കേട്ടത്. നമ്മള് പരിധിയില്ലാത്ത ബാബയുടെ മുന്നിലാണ് ഇരിക്കുന്നതെന്ന് കുട്ടികള്ക്കറിയാം. കുട്ടികള് ബാബയോട് പറയുന്നു-അങ്ങയില് നിന്നും നേടിയ വിശ്വത്തിന്റെ ചക്രവര്ത്തി പദവി അതിപ്പോള് വീണ്ടും നേടിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ സത്യയുഗത്തില് ഇങ്ങനെ പാടുകയില്ല. ഇത് സംഗമയുഗത്തിലേ നിങ്ങള്ക്ക് പാടാനാവൂ. വീട്ടില് ഇരുന്നും അഥവാ ജോലി ചെയ്തുകൊണ്ടും നിങ്ങളറിയുന്നു ഞങ്ങള് പരിധിയില്ലാത്ത അച്ഛനില് നിന്നും പരിധിയില്ലാത്ത സമ്പത്ത് വീണ്ടും നേടുകയാണെന്ന്. സെന്ററുകളിലും ജാഗ്രത ലഭിക്കുന്നു, ബാബയെ ഓര്മ്മിക്കൂ നമ്മള് വിശ്വത്തിന്റെ അധികാരികളായി മാറുകയാണ് എന്ന് .ഇത് ഓര്മിക്കൂ. പുതിയ ഒരു കാര്യവുമില്ല. നമ്മള് കല്പ-കല്പം വിശ്വത്തിന്റെ ചക്രവര്ത്തി പദവി നേടുന്നു. പുതിയ ആരെങ്കിലും കേട്ടാല് വിചാരിക്കും ബ്രഹ്മാവിനെയാണ് ശിവബാബ പറയുന്നതെന്ന്. ശിവബാബ നിരാകാരനായ ആത്മാക്കളുടെ അച്ഛനാണ്. ആത്മാവ് നിരാകാരിയാണ് അതുപോലെ പരമാത്മാവാകുന്ന അച്ഛനും നിരാകാരിയാണ്. ആത്മാവിനെ സാകാര ശരീരം ധരിക്കുന്നതു വരെ നിരാകാരി എന്നു പറയും. നമ്മള് പരിധിയില്ലാത്ത ബാബയില് നിന്നും ഈ ജ്ഞാനം കേള്ക്കുകയാണെന്ന് കുട്ടികള്ക്കറിയാം. ആത്മീയ ടീച്ചര് പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ് പരസ്പരം മുന്നറിയിപ്പു നല്കുവാന് വേണ്ടി. ആദ്യം ലഭിക്കുന്നത് ഈ ആത്മീയ മുന്നറിയിപ്പാണ് . പരിധിയില്ലാത്ത അച്ഛന്റെ ഓര്മ്മയില് തന്നെ എല്ലാവരും ഇരിക്കുന്നു, സൂചന നല്കുന്നു-ബാബയുടെ ഓര്മ്മയിലിരിക്കൂ, മറ്റെവിടേയും ബുദ്ധി പോകരുത്. അതുകൊണ്ടാണ് പറയുന്നത്- ആത്മാഭിമാനിയായി മാറി ബാബയെ ഓര്മ്മിക്കൂ. അതാണ് പതിത-പാവനനായ ബാബ. ഇപ്പോള് സന്മുഖത്തിരുന്ന് പറയുന്നു-എന്നെ ഓര്മ്മിക്കൂ. എത്ര സഹജമായ യുക്തിയാണ്. പക്ഷെ, മന്മനാഭവ എന്ന വാക്കിന്റെ അര്ത്ഥം ആരെങ്കിലും മനസ്സിലാക്കണ്ടേ! ഓര്മ്മയുടെ യാത്ര പഠിപ്പിക്കുന്നയാള് ഒരേ ഒരു ബാബയാണ്. നിങ്ങള് കുട്ടികള്ക്കേ അറിയൂ നമ്മള് ആത്മീയ യാത്രയിലാണെന്ന്. അതെല്ലാം ഭൗതികമായ യാത്രയാണ്, നാമിപ്പോള് ഭൗതികയാത്രികരല്ല. നമ്മളാണ് ആത്മീയ യാത്രക്കാര്. ഈ ഓര്മ്മയിലൂടെ മാത്രമെ വികര്മ്മങ്ങള് വിനാശമാവുകയുള്ളൂ. നിങ്ങള് വികര്മ്മാജീത്തായി മാറും. നിങ്ങള്ക്ക് വികര്മ്മാജീത്തായി മാറാന് മറ്റൊരു വഴിയുമില്ല. ഒന്ന് വികര്മാജീത്ത് സംവത്സരം, അടുത്തത് വിക്രമ സംവത്സരം. പിന്നെ വികര്മ്മങ്ങള് ആരംഭിക്കുന്നു. രാവണ രാജ്യം ആരംഭിച്ചു, വികാരം ആരംഭിച്ചു. ഇപ്പോള് നിങ്ങള് വികര്മാജീത്താകാനുള്ള പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്. സത്യയുഗത്തില് വികര്മ്മങ്ങളൊന്നുമില്ല, അവിടെ രാവണനില്ല. ലോകത്താര്ക്കും ഇതറിയില്ല. നിങ്ങള് ബാബയിലൂടെ എല്ലാം അറിഞ്ഞു കഴിഞ്ഞു. ബാബയെ തന്നെയാണ് നോളേജ്ഫുള്ളെന്ന് പറയുന്നത് എങ്കില് കുട്ടികള്ക്കു തന്നെയല്ലേ ജ്ഞാനം നല്കുക. ഗോഡ്ഫാദറിന് പേരും വേണമല്ലോ. അല്ലാതെ നാമ-രൂപത്തില് നിന്നും വേറിട്ടതൊന്നുമല്ല. പൂജിക്കുന്നുണ്ട്, ശിവനെന്നാണ് പേര്. അതുതന്നെയാണ് പതിത-പാവനനും ജ്ഞാനത്തിന്റെ സാഗരനും. ആത്മാവ് ഓര്മിക്കുന്നത് ആ പരമപിതാ പരമാത്മാവായ അച്ഛനെയാണ്. ആത്മാവ് അച്ഛന്റെ മഹിമ പാടുന്നു. ബാബ സുഖ-ശാന്തിയുടെ സാഗരമാണ്. അച്ഛന് തീര്ച്ഛയായും സമ്പത്താണ് കുട്ടികള്ക്ക് നല്കുന്നത്. കടന്നുപോയവരുടെ ഓര്മ്മചിഹ്നമുണ്ടാക്കാറുണ്ട്. ഒരു ശിവബാബയുടെ മാത്രമാണ് മഹിമയും പൂജയുമുണ്ടാകുന്നത്. ബാബ തീര്ച്ചയായും ശരീരത്തിലൂടെ കര്ത്തവ്യം ചെയ്യുന്നതു കൊണ്ടാണല്ലോ മഹിമ പാടുന്നത്. ബാബ സദാ പരിശുദ്ധമാണ്. ബാബ ഒരിക്കലും പൂജാരിയായി മാറുന്നില്ല, സദാ പൂജ്യനാണ്. ബാബ പറയുന്നു-ഞാന് ഒരിക്കലും പൂജാരിയായി മാറുന്നില്ല. ബാബ പൂജിക്കപ്പെടുകയാണ്. പൂജാരികള് എന്റെ പൂജ ചെയ്യുന്നു. സത്യയുഗത്തില് എന്റെ പൂജയില്ല. ഭക്തിമാര്ഗ്ഗത്തില് എന്നെ-പതിതപാവനനായ ബാബയെ ഓര്മ്മിക്കുന്നു. ആദ്യമാദ്യം ഒരു ബാബയുടെ മാത്രം അവ്യഭിചാരിയായ ഭക്തിയാണ് ഉണ്ടാകുന്നത്. പിന്നീട് വ്യഭിചാരി ഭക്തി ഉണ്ടാകുന്നു. ബ്രഹ്മാ സരസ്വതിയേയും ആ ശിവബാബ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു. ഭക്തിയ്ക്ക് എത്ര വിസ്താരമാണ്. ബീജത്തിന് വിസ്താരമൊന്നുമില്ല.

ബാബ പറയുന്നു- എന്നെയും സമ്പത്തിനെയും ഓര്മ്മിക്കൂ. അത്രമാത്രം. വൃക്ഷത്തിന് വിസ്താരമുണ്ടാകുന്നതു പോലെ ഭക്തിയും വിസ്താരത്തിലാണ്. ജ്ഞാനമാണ് വിത്ത്. നിങ്ങള്ക്ക് ജ്ഞാനം ലഭിക്കുമ്പോള് സദ്ഗതി പ്രാപിക്കുന്നു. നിങ്ങള്ക്ക് തലയുടയ്ക്കേണ്ട കാര്യമില്ല. ജ്ഞാനവും ഭക്തിയുമുണ്ടല്ലോ. സത്യ-ത്രേതായുഗത്തില് ഭക്തിയാകുന്ന വൃക്ഷമില്ല. ഭക്തിയാകുന്ന വൃക്ഷം പകുതി കല്പം മുതല് തുടങ്ങുന്നു. ഓരോ ധര്മ്മത്തിലുള്ളവര്ക്കും അവനവന്റെതായ ആചാര-അനുഷ്ഠാനങ്ങളുണ്ട്. ഭക്തി എത്ര വലുതാണ്. ജ്ഞാനം എല്ലാവര്ക്കും ഒന്നാണ്-മന്മനാഭവ അത്ര മാത്രം. അല്ലാഹുവാകുന്ന ബാബയെ ഓര്മ്മിക്കൂ. അച്ഛനെ ഓര്മ്മിച്ചാല് സമ്പത്തിന്റെ ഓര്മ്മ വരുക തന്നെ ചെയ്യും. സമ്പത്തിന് വിസ്താരമുണ്ടാകുമല്ലോ. മറ്റേതെല്ലാം പരിധിയുള്ള സ്വത്താണ്. ഇവിടെ നിങ്ങള്ക്ക് പരിധിയില്ലാത്ത സ്വത്തിനെ ഓര്മിക്കണം. പരിധിയില്ലാത്ത ബാബ വന്ന് പരിധിയില്ലാത്ത സമ്പത്ത് ഭാരതവാസികള്ക്ക് നല്കുന്നു. ബാബയുടെ ജന്മവും ഭാരതത്തിലാണെന്നാണ് പാടപ്പെട്ടിരിക്കുന്നത്. ഇത് ഈ ഡ്രാമയില് അനാദിയായി അടങ്ങിയിട്ടുള്ളതാണ്. എങ്ങനെ ഭഗവാന് ഉയര്ന്നതിലും വെച്ച് ഉയര്ന്നതാണോ അതുപോലെ ഭാരതഖണ്ഡവും ഉയര്ന്നതിലും വെച്ച് ഉയര്ന്നതാണ്. ഭാരതത്തില് വന്നാണ് ബാബ മുഴുവന് ലോകത്തിന്റെയും സദ്ഗതി നടത്തുന്നത്. അപ്പോള് ഏറ്റവും വലിയ തീര്ത്ഥസ്ഥാനമായില്ലേ. അല്ലയോ ഗോഡ് ഫാദര് എന്നെ എന്റെ വീട്ടിലേക്ക് കൊണ്ടുപോകൂ എന്ന് പറയുന്നു. ഭാരതത്തിനു മേല് എല്ലാവര്ക്കും സ്നേഹമുണ്ട്. ബാബയും ഭാരതത്തിലാണ് വരുന്നത്. ഇപ്പോള് നിങ്ങള് പരിശ്രമിക്കുകയാണ്. നിങ്ങളാണ് ഗോപീവല്ലഭന്റെ ഗോപ-ഗോപികമാര്. സത്യയുഗത്തില് ഗോപ-ഗോപികമാരുടെ കാര്യമില്ല. സത്യയുഗത്തില് നിയമാനുസരണം രാജ്യപദവിയുണ്ടാകുന്നു. ചരിത്രം കൃഷ്ണന്റേതല്ല, ചരിത്രം ബാബയുടേതാണ്. ബാബയുടെ ചരിത്രം എത്ര വലുതാണ്. മുഴുവന് സൃഷ്ടിയേയും പാവനമാക്കി മാറ്റുന്നു. എത്ര സമര്ഥതയാണിത്. ഈ സമയം എല്ലാ മനുഷ്യരും അജാമിലനെ പോലെ പാപികളാണ്. മനുഷ്യര് കരുതുന്നു ഈ സാധു-സന്യാസിമാരൊക്കെ ശ്രേഷ്ഠാചാരികളാണെന്ന് . ബാബ പറയുന്നു- ഇവരെയും എനിക്ക് ഉദ്ധരിക്കണം. നിങ്ങള് അഭിനേതാക്കളാണെന്ന പോലെ ബാബയും അഭിനേതാവാണ്. നിങ്ങളാണ് 84 ജന്മങ്ങളെടുത്ത് പാര്ട്ട് അഭിനയിക്കുന്നത്. ബാബ രചയിതാവും, നിര്ദേശകനും മുഖ്യ അഭിനേതാവുമാണ്. ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനുമല്ലേ. എന്താണ് ചെയ്യുന്നത്? പതിതരെ പാവനമാക്കി മാറ്റുന്നു. ബാബ പറയുന്നു – നിങ്ങള് എന്നെ വിളിക്കുകയാണ്, വന്ന് ഞങ്ങളെ പാവനമാക്കൂ . ബാബയും ഡ്രാമയിലെ പാര്ട്ടില് ബന്ധിക്കപ്പെട്ടിരിക്കുകയാണ്. ഇങ്ങനെ ആര്ക്കും പറയാന് സാധിക്കില്ല. ഡ്രാമ എപ്പോഴാണ് ഉണ്ടായത്? എന്തിനാണ് ഉണ്ടാക്കിയത്? ഇത് അനാദിയായി ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമാണ്. ഈ ഡ്രാമയുടെ ആദി-മദ്ധ്യ-അന്ത്യമൊന്നുമില്ല, സൃഷ്ടിയില് പ്രളയമൊന്നുമുണ്ടാകുന്നില്ല. ആത്മാവ് അവിനാശിയാണ്, ഒരിക്കലും നശിക്കില്ല. ആത്മാവിന്റെ പാര്ട്ടും അവിനാശിയാണ്. ഇത് പരിധിയില്ലാത്ത ഡ്രാമയാണ്. ബാബ നിങ്ങള്ക്ക് ചുരുക്കത്തില് മനസ്സിലാക്കിത്തരുകയാണ്. ഡ്രാമയുടെ പാര്ട്ട് എങ്ങനെയാണ് നടക്കുന്നത്. പരമാത്മാവ് മരിച്ചവരേയും ജീവിപ്പിക്കുന്നു എന്നില്ല. ഇത് അന്ധവിശ്വാസമാണ്. ഇവിടെ മായാജാലത്തിന്റെ കാര്യമൊന്നുമില്ല. ബാബയെ അല്ലയോ പതിത-പാവനാ വരൂ, വന്ന് നമ്മളെ പതിതത്തില് നിന്നും പാവനമാക്കി മാറ്റൂ എന്ന് പറഞ്ഞാണ് വിളിക്കുന്നത്. അതിനാണ് ബാബ വരുന്നത്. ഗീത സര്വ്വശാസ്ത്രശിരോമണിയാണ്. ഭഗവാനാണ് ഗീത കേള്പ്പിച്ചത്. ശരി, സഹജ രാജയോഗം എപ്പോഴാണ് പഠിപ്പിച്ചത്? ഇതും നിങ്ങള്ക്കറിയാം. ബാബ വരുന്നത് കല്പത്തിലെ സംഗമയുഗത്തിലാണ്. ബാബ വന്നാണ് പാവനമായ ലോകവും പുതിയ രാജധാനിയും സ്ഥാപിക്കുന്നത്. സത്യയുഗത്തില് സ്ഥാപിക്കില്ലല്ലോ. സത്യയുഗം പാവനമായ ലോകമാണ്. കല്പത്തിലെ സംഗമയുഗത്തിലാണ് കുംഭമേളയുണ്ടാകുന്നത്. സ്ഥൂലമായ കുംഭമേള 12 വര്ഷത്തിനുശേഷമാണ് ഉണ്ടാകുന്നത്. സംഗമത്തിലെ കുംഭമേള 5000 വര്ഷത്തിനുശേഷമാണ് ഉണ്ടാകുന്നത്. ഇത് ആത്മാക്കളുടെയും പരമാത്മാവിന്റെയും മിലനമാണ്. പരമപിതാ പരമാത്മാവ് എല്ലാ ആത്മാക്കളേയും പാവനമാക്കി മാറ്റി തിരിച്ചുകൊണ്ടുപോകുന്നു. കല്പത്തിന്റെ ആയുസ്സ് നീട്ടിയതുകൊണ്ടാണ് മനുഷ്യര്ക്ക് സംശയമുണ്ടായത്. ഇപ്പോള് നിങ്ങളാണ് മനസ്സിലാക്കുന്നത്. നിങ്ങളുടെ മാസികകളെയെല്ലാം നിങ്ങള് കുട്ടികള്ക്കു മാത്രമെ മനസ്സിലാക്കാന് സാധിക്കൂ, മറ്റാര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. ബാബ പറയുന്നു-എന്ത് സംഭവിച്ചുവോ 5000 വര്ഷത്തേതു പോലെയാണ്, ഒന്നും പുതിയതല്ല. 5000 വര്ഷത്തിനു മുമ്പ് ഉണ്ടായതാണ് ഇപ്പോഴും ആവര്ത്തിക്കുന്നത്. ആര്ക്കെങ്കിലും മനസ്സിലാക്കണമെങ്കില് വന്ന് മനസ്സിലാക്കാം. ഇങ്ങനെയുള്ള യുക്തികള് ഉപയോഗിക്കണം. നമ്മള് പത്രങ്ങളില് എന്തെഴുതണം. ഇതും നിങ്ങള്ക്ക് എഴുതാന് കഴിയും- ഈ മഹാഭാരത യുദ്ധം എങ്ങനെയാണ് പാവനലോകത്തിന്റെ ഗേറ്റ് തുറക്കുന്നത്, വന്ന് മനസ്സിലാക്കൂ. സത്യയുഗത്തിന്റെ സ്ഥാപന കല്പം മുമ്പത്തെ പോലെ എങ്ങനെയുണ്ടാകുന്നു, ദേവീ-ദേവതകളുടെ രാജധാനിയുടെ സ്ഥാപന എങ്ങനെയുണ്ടാകുന്നു. ഗോഡ് ഫാദറില് നിന്നും ജന്മസിദ്ധ അവകാശം നേടണമെങ്കില് വന്ന് നേടൂ. ഇങ്ങനെയെല്ലാം വിചാര സാഗര മഥനം ചെയ്യൂ. മനുഷ്യര് കഥകളെല്ലാം ഉണ്ടാക്കുന്നു അതും ഡ്രാമയില് അടങ്ങിയിട്ടുണ്ട്, എന്താണോ പാര്ട്ട് അതഭിനയിക്കുന്നു. വ്യാസനും ഡ്രാമയുടെ പദ്ധതിയനുസരിച്ചാണ് ശാസ്ത്രങ്ങളെല്ലാം ഉണ്ടാക്കിയത്. അങ്ങനെയുള്ള പാര്ട്ടാണ് ലഭിച്ചിട്ടുള്ളത്. ഇപ്പോള് നിങ്ങള് ഡ്രാമയെ മനസ്സിലാക്കി കഴിഞ്ഞു. വീണ്ടും ഈ ഡ്രാമ ആവര്ത്തിക്കപ്പെടും. ഇപ്പോള് നിങ്ങള് വന്ന് വീണ്ടും ജ്ഞാനം കേള്ക്കുന്നു. നിങ്ങള്ക്കറിയാം വീണ്ടും ഈ ലക്ഷ്മീ-നാരായണന്റെ രാജ്യമുണ്ടാകും. ബാക്കി എല്ലാ ധര്മ്മങ്ങളും ഇല്ലാതാകും. ഇപ്പോള് നിങ്ങള് നോളേജ്ഫുള്ളായി മാറുകയാണ്. നിങ്ങളേയും ബാബയെ പോലെ തനിക്ക് സമാനം നോളേജ്ഫുള്ളാക്കി മാറ്റുകയാണ്. പകുതി കല്പം നമ്മള് സമാധാനമായിരിക്കും എന്ന് നിങ്ങള്ക്കറിയാം. ഒരു പ്രകാരത്തിലുള്ള അശാന്തിയുമുണ്ടായിരിക്കില്ല. സത്യയുഗത്തില് ഒരു കുട്ടികളും കരയില്ല, സദാ പുഞ്ചിരിച്ചുകൊണ്ടേയിരിക്കും. ഇവിടെ നിങ്ങള്ക്ക് കരയേണ്ട ആവശ്യമില്ല. അമ്മ മരിച്ചാലും ഹല്വ കഴിക്കണമെന്നാണ് പറയുന്നത്….. കരഞ്ഞാല് നഷ്ടപ്പെടുത്തി. പദവിയും ഭ്രഷ്ടമാകും. നിങ്ങള്ക്ക് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി നല്കുന്ന പതികളുടെയും പതിയെ ലഭിച്ചു. ബാബയാകുന്ന പതി ഒരിക്കലും മരിക്കുന്നില്ല, പിന്നെ എന്തിനാണ് കരയുന്നത്! കരച്ചില്പ്രൂഫായി മാറുന്നവരാണ് ചക്രവര്ത്തി പദവിയെടുക്കുന്നത്. ബാക്കിയെല്ലാവരും പ്രജകളിലേക്ക് പോകും. ഈ അവസ്ഥയില് ഞാന് എന്ത് പദവി നേടുമെന്ന് ആരെങ്കിലും ബാബയോട് ചോദിക്കുകയാണെങ്കില് ബാബ പറഞ്ഞുതരും. അവസാനം കുട്ടികള്ക്കെല്ലാം സാക്ഷാത്കാരമുണ്ടാകും. സ്കൂളില് എല്ലാവര്ക്കും അവസാനം അറിയാന് സാധിക്കുമല്ലോ. രുദ്രമാല എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് അവസാനം നിങ്ങള്ക്ക് അറിയാന് സാധിക്കും. അവസാനത്തെ ദിവസങ്ങളില് ഒരുപാട് പുരുഷാര്ത്ഥം ചെയ്യും. നമ്മള് ഈ വിഷയത്തില് തോറ്റുപോകുമെന്ന് മനസ്സിലാക്കുന്നു. നിങ്ങള്ക്ക് അതുപോലെ മനസ്സിലാക്കാന് സാധിക്കും. ഞങ്ങള്ക്ക് കുട്ടികളില് മോഹമുണ്ടെന്ന് ഒരുപാട് പേര് പറയാറുണ്ട്. അത് ഇല്ലാതാക്കുക തന്നെ വേണം. ഒരു ബാബയില് മാത്രം മോഹം വെയ്ക്കണം. ബാക്കിയെല്ലാം സൂക്ഷിപ്പുകാരായി സംരക്ഷിക്കണം. ഇതെല്ലാം ബാബയാണ് നല്കിയതെന്ന് പറയാറുണ്ടല്ലോ. അപ്പോള് സൂക്ഷിപ്പുകാരായി മാറി സംരക്ഷിക്കൂ. മമത്വത്തെ ഇല്ലാതാക്കൂ. ബാബ സ്വയം വന്നാണ് പറയുന്നത്-ഇവയില് നിന്നെല്ലാം മമത്വം ഇല്ലാതാക്കൂ എന്ന്. മനസ്സിലാക്കൂ -ഇതെല്ലാം ബാബയുടേതാണ്, ബാബയുടെ നിര്ദേശപ്രകാരം നടക്കൂ, ബാബയുടെ കാര്യത്തില് തന്നെ ഉപയോഗിക്കൂ. അവിനാശിയായ ജ്ഞാന രത്നങ്ങളുടെ ദാനം ചെയ്തുകൊണ്ടിരിക്കൂ. കന്യകമാരെ പ്രതി ബാബക്ക് ഒരുപാട് ബഹുമാനമുണ്ട്. കന്യക കര്മ്മബന്ധനങ്ങളില് നിന്നും മുക്തമാണ്. കുട്ടികള്ക്കാണെങ്കില് ലൗകീക അച്ഛന്റെയും അമ്മയുടെയും സമ്പത്തിന്റെ ലഹരിയുണ്ടായിരിക്കും. കന്യക ലൗകീക അച്ഛനില് നിന്നും സമ്പത്ത് പ്രാപ്തമാക്കില്ല. എന്നാല് ഇവിടെ ബാബക്ക് സ്ത്രീ-പുരുഷനെന്ന ഭേദ ഭാവമില്ല. ബാബ ആത്മാക്കള്ക്കാണ് മനസ്സിലാക്കിതരുന്നത്. നമ്മള് എല്ലാ സഹോദരന്മാരും ബാബയില് നിന്നാണ് സമ്പത്തെടുക്കുന്നതെന്ന് നിങ്ങള്ക്കറിയാം. ആത്മാവാണ് പഠിച്ച് ബാബയില് നിന്നും സമ്പത്തെടുക്കുന്നത്. എത്രത്തോളം കൂടുതല് സമ്പത്തെടുക്കുന്നുവോ അത്രത്തോളം ഉയര്ന്ന പദവി പ്രാപ്തമാക്കും. ബാബ വന്നാണ് എല്ലാ കാര്യങ്ങളും മനസ്സിലാക്കിതരുന്നത്. ശിവബാബ നിരാകാരനാണ്, പൂജയും ചെയ്യുന്നു. സോമനാഥ ക്ഷേത്രവുമുണ്ടാക്കിയിട്ടുണ്ട്. ശിവബാബ വന്ന് എന്താണ് ചെയ്തതെന്ന് ഇപ്പോള് നിങ്ങള്ക്കറിയാം! എന്തുകൊണ്ടാണ് ബാബയുടെ ഓര്മ്മചിഹ്നമായ ഈ ക്ഷേത്രമുണ്ടാക്കിയിരിക്കുന്നത്? ഇതും നിങ്ങളാണ് മനസ്സിലാക്കുന്നത്. ഇങ്ങനെ തന്നെയാണ് കല്പ-കല്പം ഉണ്ടാവുക. ഡ്രാമയില് അടങ്ങിയതുകൊണ്ടാണ് ആവര്ത്തിക്കുന്നത്. ബാബക്ക് വരുക തന്നെ വേണം. പഴയ ലോകത്തിന്റെ വിനാശമുണ്ടാകണം. പശ്ചാത്തപിക്കേണ്ട കാര്യമൊന്നുമില്ല. ഇത് രക്തപ്പുഴയുടെ കളിയാണ്. എല്ലാവരും ഇല്ലാതാവുക തന്നെ ചെയ്യും. ഇല്ലെങ്കില് ആരെയെങ്കിലും വധിക്കുന്നയാള്ക്ക് തൂക്കുശിക്ഷ ലഭിക്കും. എന്നാല് ഇനി ആരെ പിടിക്കുവാന്. പ്രകൃതി ക്ഷോഭങ്ങളെല്ലാം വരുക തന്നെ വേണം. വിനാശമുണ്ടാവുക തന്നെ വേണം. അമരലോകം, മൃത്യുലോകം എന്ന വാക്കിന്റെ അര്ത്ഥം പോലും ആരും മനസ്സിലാക്കുന്നില്ല. ഇന്ന് നമ്മള് മൃത്യുലോകത്തിലാണ്, നാളെ നമ്മള് അമര ലോകത്തിലായിരിക്കും, അതിനുവേണ്ടിയാണ് നമ്മള് പഠിക്കുന്നത് എന്ന് നിങ്ങള്ക്കറിയാം. മനുഷ്യരെല്ലാം ഘോരമായ അന്ധകാരത്തിലാണ്. നിങ്ങള് ജ്ഞാനമാകുന്ന അമൃത് കുടിപ്പിക്കുന്നു, അത് കേട്ട് മനുഷ്യര് ശരിയാണ്, ശരിയാണ് എന്ന് പറഞ്ഞ് വീണ്ടും ഉറങ്ങുന്നു. പരിധിയില്ലാത്ത ബാബ സമ്പത്ത് നല്കുകയാണെന്ന് കേള്ക്കുന്നുണ്ട്. ഈ മഹാഭാരത യുദ്ധത്തിലൂടെയാണ് സ്വര്ഗ്ഗത്തിന്റെ വാതില് തുറന്നത്. വളരെ നല്ലതാണെന്നെല്ലാം എഴുതുന്നുണ്ട്. ഈ ജ്ഞാനം ആര്ക്കും നല്കാന് സാധിക്കില്ല. നമ്മള് അംഗീകരിക്കുന്നുണ്ട്, അത്രമാത്രം. സ്വയം ഒരു ജ്ഞാനവും എടുക്കുന്നില്ല. ഉറങ്ങിപ്പോകുന്നു, ഇതിനെയാണ് കുംഭകര്ണ്ണന്റെ നിദ്രയില് ഉറങ്ങുക എന്ന് പറയുന്നത്. നിങ്ങള്ക്ക് പറയാന് കഴിയും- എഴുതി തന്നിട്ട് വീട്ടില് ചെന്ന് കുംഭകര്ണ്ണന്റെ നിദ്രയില് ഉറങ്ങരുത്. കുംഭകര്ണ്ണന്റെ ചിത്രം മുന്നില് വെക്കൂ, ഈ കുംഭകര്ണ്ണനെ പോലെ ഉറങ്ങരുത്. മനസ്സിലാക്കികൊടുക്കുന്നതിന് വലിയ യുക്തി വേണമല്ലോ.

ബാബ പറയുന്നു-കുട്ടികളെ, തന്റെ കടകളിലും മുഖ്യമായ ചിത്രങ്ങള് വെക്കൂ. ആര് വന്നാലും ചിത്രം നോക്കി മനസ്സിലാക്കികൊടുക്കൂ. സ്ഥൂല കച്ചവടവും ചെയ്യിപ്പിക്കൂ, ഒപ്പം സൂക്ഷ്മത്തിലുള്ള കച്ചവടവും ചെയ്യിപ്പിക്കൂ. ഇതിലൂടെ നിങ്ങള്ക്ക് അനേകരുടെ മംഗളം ചെയ്യാന് സാധിക്കും. ഇതില് ലജ്ജിക്കേണ്ട കാര്യമില്ല. ആരെങ്കിലും പറയും-ബി.കെ ആയോ. പറയൂ, നിങ്ങളും പ്രജാപിതാ ബ്രഹ്മാവിന്റെ കുമാരനും കുമാരിയുമാണല്ലോ. ബാബ പുതിയ സൃഷ്ടി രചിക്കുകയാണ്. പഴയ ലോകത്തിന് തീ പിടിക്കുക തന്നെ വേണം. നിങ്ങളും ബ്രഹ്മാകുമാരനും കുമാരിയുമായി മാറാതെ സ്വര്ഗ്ഗത്തിലേക്ക് പോകാന് സാധിക്കില്ല. ഇങ്ങനെ കടകളിലെല്ലാം സേവനം ചെയ്യുകയാണെങ്കില് എത്ര പരിധിയില്ലാത്ത സേവനമായി. പരസ്പരം നിര്ദേശം നല്കൂ, കട ചെറുതാണെങ്കില് മതിലില് ചിത്രം വെക്കാന് സാധിക്കും. ധര്മ്മത്തിന്റെ സ്ഥാപന തുടങ്ങേണ്ടത് ആദ്യം വീട്ടില് നിന്നാണ്. ആദ്യം അവരുടെ മംഗളം ചെയ്യണം. ബാബ പറയുന്നു- ഇപ്പോള് ഒരു ദേഹധാരികളേയും ഓര്മ്മിക്കരുത്. ആരില് നിന്നാണോ സമ്പത്ത് ലഭിക്കുന്നത് ആ ശിവബാബയെ ഓര്മ്മിക്കൂ. മനുഷ്യര് പാവങ്ങള് ആശയക്കുഴപ്പത്തിലാണ്. പറഞ്ഞുകൊടുക്കണം-ദേവലോക അധികാരം നേടണമെങ്കില്, നരനില് നിന്നും നാരായണനായി മാറണമെങ്കില് വരൂ. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ഒരു ബാബയോട് മാത്രം ശുദ്ധവും സത്യവുമായ മോഹം വെക്കണം. ബാബയെ തന്നെ ഓര്മ്മിക്കണം. ദേഹധാരികളോടുള്ള മമത്വത്തെ ഇല്ലാതാക്കണം. സൂക്ഷിപ്പുകാരായി സംരക്ഷിക്കണം.

2. വികര്മ്മങ്ങളെ ജയിച്ചവരായി മാറണമെന്നതിനാല് കര്മ്മേന്ദ്രിയങ്ങളിലൂടെ ഒരു വികര്മ്മവും ചെയ്യരുത്. ഇതില് വളരെയധികം ശ്രദ്ധിക്കണം.

വരദാനം:-

ഈ ഡ്രാമയില് എന്തെല്ലാം സംഭവിക്കുന്നുവോ അതില് മംഗളം അടങ്ങിയിട്ടുണ്ട്, എന്തുകൊണ്ട്, എന്ത് എന്ന ചോദ്യം വിവേകിയുടെ ഉള്ളില് വരികയില്ല. നഷ്ടത്തിലും മംഗളമടങ്ങിയിരിക്കുന്നു, ബാബയുടെ കൈയും കൂട്ടുമുണ്ടെങ്കില് അമംഗളമുണ്ടാവുകയില്ല. ഇങ്ങനെ അന്തസ്സിന്റെ സീറ്റില് കഴിയൂ എങ്കില് ഒരിക്കലും പരവശത ഉണ്ടാവുകയില്ല. സാക്ഷിഭാവത്തിന്റെ സീറ്റ് പരവശത എന്ന വാക്കിനെ ഇല്ലാതാക്കുന്നു, അതിനാല് ത്രികാലദര്ശിയായി പ്രതിജ്ഞ ചെയ്യൂ പരവശരാകുകയുമില്ല, പരവശരാക്കുകയുമില്ല.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top