01 September 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

August 31, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ, പ്രാണന് രക്ഷിക്കുന്ന പ്രാണേശ്വരനായ ബാബ വന്നിരിക്കുന്നു, നിങ്ങള് കുട്ടികള്ക്ക് ജ്ഞാനത്തിന്റെ മധുരമുരളി കേള്പ്പിച്ച് പ്രാണനെ രക്ഷിക്കുവാന്.

ചോദ്യം: -

ഏതൊരു നിശ്ചയമാണ് ഭാഗ്യശാലികളായ കുട്ടികള്ക്ക് മാത്രം ഉണ്ടാകുന്നത്?

ഉത്തരം:-

നമ്മുടെ ശ്രേഷ്ഠമായ ഭാഗ്യം ഉണ്ടാക്കുവാന് സ്വയം ബാബ വന്നിരിക്കുകയാണ്. ബാബയില് നിന്നും നമുക്ക് ഭക്തിയുടെ ഫലം പ്രാപ്തമാവുകയാണ്. മായ ഏതു ചിറകാണോ മുറിച്ചു കളഞ്ഞത് – ആ ചിറക് നല്കുവാന്, തന്റെ കൂടെ തിരികെ കൊണ്ടുപോകുവാന് വേണ്ടി ബാബ വന്നിരിക്കുകയാണ്. ഈ നിശ്ചയം ഭാഗ്യശാലികളായ കുട്ടികള്ക്കാണ് ഉണ്ടാകുന്നത്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഇതാരാണ് അതിരാവിലെ വന്നിരിക്കുന്നത്….

ഓം ശാന്തി. അതിരാവിലെ വന്ന് ആരാണ് മുരളി കേള്പ്പിക്കുന്നത്? ലോകമാണെങ്കില് തീര്ത്തും ഘോര അന്ധകാരത്തിലാണ്. ജ്ഞാനസാഗരനും പതിത പാവനനും പ്രാണേശ്വരനുമായ ബാബയില് നിന്നും നിങ്ങള് ഇപ്പോള് മുരളി കേട്ടുകൊണ്ടിരിക്കുകയാണ്. ബാബയാണ് പ്രാണനെ രക്ഷിക്കുന്ന ഈശ്വരന്. പറയാറുണ്ടല്ലോ അല്ലയോ ഈശ്വരാ ഈ ദുഃഖത്തില് നിന്നും രക്ഷിക്കൂ എന്നെല്ലാം. അവര് പരിധിയുള്ള സഹായം യാചിക്കുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് പ്രാപ്തമാകുന്നത് പരിധിയില്ലാത്ത സഹായമാണ് . എന്തുകൊണ്ടെന്നാല് പരിധിയില്ലാത്ത അച്ഛനാണല്ലോ. നിങ്ങള്ക്ക് അറിയാം ആത്മാവ് ഗുപ്തമാണ്, ബാബയും ഗുപ്തമാണ്. കുട്ടികളുടെ ശരീരം കാണപ്പെടുന്നതോടെ അച്ഛനും കാണപ്പെടുന്നു. ആത്മാവ് ഗുപ്തം ആയിരിക്കുന്നത് പോലെ ബാബയും ഗുപ്തമാണ്. നിങ്ങള്ക്ക് അറിയാം ബാബ വന്നിരിക്കുകയാണ്, നമുക്ക് പരിധിയില്ലാത്ത സമ്പത്തും നല്കുവാന്. ബാബയുടേതാണ് ശ്രീമതം. സര്വ്വ ശാസ്ത്ര ശിരോമണി ഗീത വളരെ പ്രശസ്തമാണ്, അതില് പേര് മാറ്റി എഴുതി എന്നു മാത്രം. ഇപ്പോള് നിങ്ങള്ക്ക് അറിയാമല്ലോ ശ്രീമതം ഭഗവാനുവാചയാണ്. ഇതും നിങ്ങള് മനസ്സിലാക്കി – ഭ്രഷ്ടാചാരികളെ ശ്രേഷ്ഠാചാരിയാക്കുന്നതും ഒരേയൊരു ബാബയാണ്. നരനില് നിന്ന് നാരായണനാക്കി മാറ്റുന്നതും ബാബ തന്നെ .കഥയും സത്യനാരായണന്റേതാണ് . പറയാറുണ്ട് അമരകഥ, അമരപുരിയുടെ അധികാരിയാകുവാന് അഥവാ നരനില് നിന്ന് നാരായണനാകുവാനുള്ളതാണ് എന്നെല്ലാം. കാര്യം ഒന്നു തന്നെയാണ്. ഇത് മൃത്യു ലോകമാണ്. ഭാരതം തന്നെയായിരുന്നു അമരപുരി- ഇത് ആര്ക്കും അറിയില്ല. ഇതും അമരനായ ബാബയാണ് ഭാരതവാസികള്ക്ക് കേള്പ്പിച്ചത്. ഒരു പാര്വ്വതിയോ ഒരു ദ്രൗപദിയോ അല്ല ഉള്ളത്. ഇത് ധാരാളം കുട്ടികള് കേട്ടുകൊണ്ടിരിക്കുന്നു. ശിവബാബാ ബ്രഹ്മാവിലൂടെ കേള്പ്പിക്കുകയാണ്. ബാബ പറയുകയാണ് ഞാന് ബ്രഹ്മാവിലൂടെ മധുരമധുരമായ ആത്മാക്കള്ക്ക് മനസ്സിലാക്കിത്തരുന്നു. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് – കുട്ടികള്ക്ക് തീര്ച്ചയായും ആത്മാഭിമാനിയായി മാറണം. ബാബയ്ക്കേ നിങ്ങളെ ആത്മാഭിമാനിയാക്കി മാറ്റാന് സാധിക്കൂ. ലോകത്ത് ആത്മാവിന്റെ ജ്ഞാനമുള്ള മനുഷ്യനൊരാള് പോലുമില്ല. ആത്മാവിന്റെ ജ്ഞാനമേയില്ലെങ്കില് പിന്നെ പരംപിതാ പരമാത്മാവിന്റെ ജ്ഞാനം എങ്ങനെയാണ് ഉണ്ടാവുക. പറയുകയാണ് ആത്മാവ് തന്നെയാണ് പരമാത്മാവ് എന്ന്. എത്ര വലിയ തെറ്റിലാണ് മുഴുവന് ലോകവും കുടുങ്ങിയിരിക്കുന്നത്. ഈ സമയത്ത് മനുഷ്യരുടെ ബുദ്ധി ഒന്നിനും കൊള്ളില്ല. തന്റെ തന്നെ വിനാശത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങള് കുട്ടികള്ക്ക് ഇത് പുതിയ കാര്യമൊന്നുമല്ല. നിങ്ങള്ക്ക് അറിയാം ഡ്രാമ അനുസരിച്ച് അവരുടേയും പാര്ട്ട് ഉണ്ട്. ഡ്രാമയുടെ ബന്ധനത്തില് ബന്ധിക്കപ്പെട്ടിരിക്കുകയാണ്. ഇന്നുകാലത്ത് ലോകത്ത് ബഹളങ്ങള് കൂടുതലാണ്. ഇപ്പോള് നിങ്ങള് കുട്ടികളാണ് വിനാശകാലെ പ്രീതബുദ്ധി, ആരാണോ ബാബയോട് വിപരീത ബുദ്ധി അവരെയാണ് വിനശന്തി എന്നു പാടിയിട്ടുള്ളത്. ഇപ്പോള് ഈ ലോകത്തിന് പരിവര്ത്തനപ്പെടണം. ഇതും അറിയാം തീര്ച്ചയായും മഹാഭാരത യുദ്ധവും നടന്നിട്ടുണ്ട്, ബാബ രാജയോഗവും അഭ്യസിപ്പിച്ചിട്ടുണ്ട്. ശാസ്ത്രങ്ങളില് മുഴുവനായും വിനാശം സംഭവിക്കുന്നതായാണ് എഴുതിയിരിക്കുന്നത്. പക്ഷെ മുഴുവനായ വിനാശമൊന്നും നടക്കില്ല, അതിനു ശേഷം പ്രളയവുമുണ്ടായി. മനുഷ്യര് ആരുമില്ല, ബാക്കി പഞ്ച തത്ത്വങ്ങള് മാത്രം നിലനില്ക്കുക. ഇങ്ങനെ സംഭവിക്കുക അസാധ്യമാണ്. പ്രളയമെല്ലാം ഉണ്ടായാല് പിന്നെ മനുഷ്യരെല്ലാം എവിടെ നിന്ന് വരാനാണ്. കൃഷ്ണന് വിരല് കുടിച്ച് ആലിലയില് കിടന്ന് സാഗരത്തില് വന്നതായി കാണിക്കുന്നുണ്ട്, എങ്ങനെയാണ് ഒരു കുട്ടി ഇങ്ങനെ വരിക. ശാസ്ത്രങ്ങളില് ഇങ്ങനെയുള്ള കാര്യങ്ങളും എഴുതി വെച്ചിട്ടുണ്ട്, ചോദിക്കയേ വേണ്ട. ഇപ്പോള് നിങ്ങള് കുമാരിമാരിലൂടെ ഈ വിദ്വാന്മാര്, ഭീഷ്മ പിതാമഹന് തുടങ്ങിയവര്ക്കെല്ലാം ജ്ഞാനത്തിന്റെ അമ്പ് തറക്കണം. മുന്നോട്ട് പോകവെ അവരും വരും. എത്രത്തോളം സേവനത്തില് ശക്തി നിറയ്ക്കുന്നോ, ബാബയുടെ പരിചയം സര്വ്വര്ക്കും നല്കുന്നോ അത്രത്തോളം നിങ്ങളുടെ പ്രഭാവം ഉണ്ടാകും. അതെ വിഘ്നങ്ങളും ഉണ്ടാകും. ആസുരീയ സമ്പ്രദായത്തിന്റെ വളരെ വിഘ്നങ്ങള് ഈ ജ്ഞാന യജ്ഞത്തില് ഉണ്ടായതായി പാടപ്പെട്ടിട്ടുണ്ട്. നിങ്ങള്ക്ക് പഠിപ്പിക്കാനാവില്ല. ജ്ഞാനവും യോഗവും പഠിപ്പിക്കുന്നത് ബാബയാണ്. സദ്ഗതിദാതാവ് ഒരേയൊരു ബാബയാണ്. ബാബയാണ് പതിതരെ പാവനമാക്കി മാറ്റുന്നത് എങ്കില് തീര്ച്ചയായും പതിതര്ക്ക് തന്നെയാണല്ലോ ജ്ഞാനം നല്കുക. അച്ഛനെ എവിടെയെങ്കിലും സര്വ്വവ്യാപിയെന്ന് കരുതാറുണ്ടോ. നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നുണ്ട് നമ്മള് പവിഴബുദ്ധികളായി പവിഴനാഥനായി മാറുകയാണ്. മനുഷ്യര് എത്രയധികം ക്ഷേത്രങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല് അവര് ആരാണ്, എന്ത് ചെയ്തിട്ടു കടന്നുപോയവരാണ് അര്ത്ഥമൊന്നും അറിയുന്നില്ല. പവിഴനാഥന്റെ ക്ഷേത്രവും ഉണ്ടല്ലോ. ഭാരതം പവിഴപുരിയായിരുന്നു. സ്വര്ണ്ണത്തിന്റേയും, വജ്രങ്ങളുടേയും, വൈഡൂര്യങ്ങളുടേയും കൊട്ടാരങ്ങളുണ്ടായിരുന്നു. ഇന്നലെയുടെ കാര്യമാണ്. അവര് കേവലം സത്യയുഗം തന്നെ ലക്ഷകണക്കിനു വര്ഷമാണ് എന്നാണ് പറയുന്നത്. ബാബ പറയുന്നു മുഴുവന് ഡ്രാമ തന്നെ 5000 വര്ഷത്തിന്റേതാണ്. അതുകൊണ്ടാണ് പറയുന്നത് ഇന്നത്തെ ഭാരതം എന്താണ്, ഇന്നലത്തെ ഭാരതം എന്തായിരുന്നു. ലക്ഷം വര്ഷമൊന്നും ആര്ക്കും ഓര്മിക്കാനാകില്ല. നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് സ്മൃതി വന്നു കഴിഞ്ഞു. അറിയാം ഇത് 5000 വര്ഷത്തിന്റെ കാര്യമാണ്. ബാബ പറയുകയാണ് യോഗത്തിലിരിക്കൂ. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. ഇതാണല്ലോ ജ്ഞാനം. അവരാണെങ്കില് ഹഠയോഗികളാണ്, കാലിന്റെ മുകളില് കാല് മടക്കി വെച്ച് ഇരിക്കുന്നവര്. എന്തെല്ലാമാണ് ചെയ്യുന്നത്. നിങ്ങള് മാതാക്കള്ക്ക് അങ്ങനെ ചെയ്യാന് സാധിക്കില്ല. അങ്ങനെ ഇരിക്കാന് പോലും കഴിയില്ല. ഭക്തി മാര്ഗ്ഗത്തിന്റെ എത്രയധികം ചിത്രങ്ങളാണ്. ബാബ പറയുകയാണ് മധുരമായ കുട്ടികളേ ഇതൊന്നും ചെയ്യേണ്ടതിന്റെ ആവശ്യം നിങ്ങള്ക്കില്ല. സ്കൂളില് വിദ്യാര്ത്ഥികള് നിയമാനുസരണമല്ലേ ഇരിക്കാറുള്ളത്. ബാബ അങ്ങനെ പോലും ഇരിക്കാന് പറയുന്നില്ല. എങ്ങനെ വേണമോ അതുപോലെ ഇരുന്നോളൂ. ഇരുന്നിരുന്ന് ക്ഷീണിക്കുകയാണെങ്കില് ശരി കിടന്നോളൂ. ബാബ ഒന്നും തടയുന്നില്ല. ഇത് തീര്ത്തും സഹജമായി മനസ്സിലാക്കാനുള്ള കാര്യമാണ്, ഇതില് ബുദ്ധിമുട്ടിന്റെ ഒരു കാര്യവുമില്ല. എത്രയധികം രോഗിയായാലും, ജ്ഞാനം കേട്ടുകൊണ്ട് ശിവബാബയുടെ ഓര്മ്മയില് പ്രാണന് ശരീരത്തില് നിന്നും പോകുക എന്നതും സംഭവിക്കാം. പാടാറുണ്ടല്ലോ – ഗംഗാജലം വായിലായിരിക്കുമ്പോള് പ്രാണന് ശരീരത്തില് നിന്നും പോകണം. അതെല്ലാം ഭക്തി മാര്ഗ്ഗത്തിലെ കാര്യങ്ങളാണ്. വാസ്തവത്തില് ഇത് ജ്ഞാനാമൃതത്തിന്റെ കാര്യമാണ്. നിങ്ങള്ക്ക് അറിയാം സത്യമായും ഇങ്ങനെ വേണം പ്രാണന് ശരീരം വിട്ട് പോകുവാന്. നിങ്ങള് കുട്ടികള് എന്നെ ഉപേക്ഷിച്ചാണ് താഴേക്ക് വന്നത്. ബാബ പറയുന്നു ഞാന് നിങ്ങള് കുട്ടികളെ കൂടെ കൂട്ടിക്കൊണ്ടു പോകും. ഞാന് വന്നിരിക്കുന്നതേ നിങ്ങള് കുട്ടികളെ കൂടെ കൊണ്ടുപോകാനാണ്. നിങ്ങള്ക്ക് സ്വന്തം വീടിനെയും അറിയില്ല ആത്മാവിനെയും അറിയില്ല. മായ തീര്ത്തും ചിറകു മുറിച്ചു കളഞ്ഞു അതുകൊണ്ട് ആത്മാവിന് പറക്കാനാവുന്നില്ല, എന്തുകൊണ്ടെന്നാല് തമോപ്രധാനമായില്ലേ. ഏതുവരെ സതോപ്രധാനമായി മാറുന്നില്ലയോ അതുവരെ ശാന്തിധാമത്തിലേക്കും എങ്ങനെയാണ് പോവുക. ഇതും അറിയാം – ഡ്രാമ പദ്ധതിയനുസരിച്ച് സര്വ്വര്ക്കും തമോപ്രധാനമാകുക തന്നെ വേണം. ഈ സമയത്ത് മുഴുവന് വൃക്ഷവും ജീര്ണ്ണിച്ചിരിക്കുകയാണ്. ഇവിടെ സതോപ്രധാന അവസ്ഥ ആര്ക്കുമുണ്ടാകുകയില്ല. ആത്മാവ് പവിത്രമായാല് പിന്നെ ഇവിടെയിരിക്കില്ല, ഉടന് പോകും. സര്വ്വരും മുക്തിക്കു വേണ്ടിയാണ് ഭക്തിയെല്ലാം ചെയ്യുന്നത്. പക്ഷെ അങ്ങനെ ആര്ക്കും തിരിച്ചു പോകാന് സാധിക്കില്ല. നിയമമില്ല. ബാബയിരുന്ന് ഈ രഹസ്യമെല്ലാം മനസ്സിലാക്കി തരുകയാണ് – ധാരണ ചെയ്യുവാനായി. എന്നാലും മുഖ്യമായ കാര്യമാണ് ബാബയെ ഓര്മ്മിക്കുക, സ്വദര്ശന ചക്രധാരിയാകുക. ബീജത്തെ ഓര്മ്മിക്കുന്നതിലൂടെ മുഴുവന് വൃക്ഷവും ബുദ്ധിയിലേക്ക് വരും. നിങ്ങള് ഒരു സെക്കന്റ് കൊണ്ട് എല്ലാം അറിയുകയാണ്. ലോകത്താര്ക്കും അറിയില്ല മനുഷ്യ സൃഷ്ടിയുടെ ബീജരൂപം സര്വ്വരുടേയും അച്ഛന് ഒന്നാണ് . കൃഷ്ണന് ഭഗവാനല്ല. കൃഷ്ണനെയാണ് ശ്യാമ സുന്ദരന് എന്നും പറയുന്നത്. തക്ഷകന് കൊത്തിയതു കൊണ്ടാണ് കറുത്തത് എന്നൊന്നുമില്ല. കാമ ചിതയില് ഇരിക്കുന്നതിലൂടെ മനുഷ്യന് കറുക്കുകയാണ്. രാമനെയും കറുത്തതായി കാണിക്കുന്നുണ്ട്, ആരാണ് രാമനെ കൊത്തി കറുപ്പിച്ചത്? ഒന്നും മനസ്സിലാക്കുന്നില്ല. എന്നാലും ആരുടെ ഭാഗ്യത്തില് ഉണ്ടോ, നിശ്ചയമുണ്ടെങ്കില് തീര്ച്ചയായും ബാബയില് നിന്നും സമ്പത്ത് എടുക്കും. നിശ്ചയമില്ലെങ്കില് ഒരിക്കലും മനസ്സിലാക്കില്ല. ഭാഗ്യത്തിലില്ലെങ്കില് ഉപായം കൊണ്ടെന്തു ചെയ്യാന്. ഭാഗ്യത്തിലില്ലെങ്കില് അവര് ഇരിക്കുന്നതു തന്നെ ഒന്നും മനസ്സിലാകാത്തത് പോലെയാണ് . ഇത്ര പോലും നിശ്ചയമില്ല, പരിധിയില്ലാത്ത സമ്പത്ത് നല്കുവാന് വേണ്ടി അച്ഛന് വന്നിരിക്കുകയാണ് എന്ന്. പുതിയൊരാള് മെഡിക്കല് കോളേജില് പോയിരുന്നാല് എന്തു മനസിലാക്കാന്, ഒന്നും തന്നെയില്ല, ഇവിടെയും അങ്ങനെ വന്നിരിക്കുന്നുണ്ട്. ഈ അവിനാശി ജ്ഞാനം നശിക്കുകയില്ല. അപ്പോള് അങ്ങനെയുള്ളവര് അവിടെ വന്ന് എന്താണ് ചെയ്യുക? രാജധാനി സ്ഥാപിക്കുമ്പോള് വേലക്കാര്, പ്രജകള്, പ്രജകള്ക്കും വേലക്കാര് എല്ലാം വേണമല്ലോ. മുന്നോട്ട് പോകവേ കുറച്ച് പഠിക്കാനായി പരിശ്രമിക്കും പക്ഷെ ബുദ്ധിമുട്ടാകും, ആ സമയത്ത് വളരെയധികം ബഹളങ്ങളുണ്ടാകും. ദിനം പ്രതി ദിനം കൊടുങ്കാറ്റു വര്ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇത്രയും സെന്ററുകളുണ്ടല്ലോ, എവിടെയെങ്കിലും വന്ന് നല്ല രീതിയില് മനസ്സിലാക്കുകയും ചെയ്യും. ഇങ്ങനെയും എഴുതിയിട്ടുണ്ട് – ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്തു എന്ന്. വിനാശവും സമീപത്താണ് നില്ക്കുന്നത്. വിനാശം നടക്കുക തന്നെ വേണം. പറയുന്നു ജനനം കുറയ്ക്കണം. പക്ഷെ വൃക്ഷത്തിന് വൃദ്ധി ഉണ്ടാകുക തന്നെ ചെയ്യും. ബാബയുള്ളതു വരെ എല്ലാ ധര്മ്മത്തിലെ ആത്മാക്കള്ക്കും ഇവിടേക്ക് വരിക തന്നെ വേണം. പോകുവാന് സമയമാകുമ്പോള് വരവും നില്ക്കും. ഇപ്പോഴാണെങ്കില് എല്ലാവര്ക്കും വരണം, എന്നാല് ഈ കാര്യങ്ങള് ആരും മനസ്സിലാക്കുന്നില്ല. പറയുന്നുമുണ്ട് ഭക്തരെ രക്ഷകനാണ് ഭഗവാന്. എങ്കില് തീര്ച്ചയായും ഭക്തര്ക്ക് ആപത്തുകള് വരുന്നുണ്ടാകും. രാവണന്റെ രാജ്യത്തില് തീര്ത്തും എല്ലാവരും പാപാത്മാക്കളായി മാറിയിരിക്കുകയാണ്. രാവണന്റെ രാജ്യം കലിയുഗത്തിന്റെ അന്ത്യത്തിലാണ് , രാമരാജ്യം സത്യയുഗത്തിന്റെ ആദിയിലാണ് . ഈ സമയത്ത് എല്ലാവരും ആസുരീയ രാവണ സമ്പ്രദായമല്ലേ. പറയാറുണ്ട് ഇന്നയാള് സ്വര്ഗ്ഗവാസിയായി എന്ന്, അപ്പോള് അതിനര്ത്ഥം ഇത് നരകമാണ് എന്നല്ലേ. സ്വര്ഗ്ഗവാസിയായി എന്ന നാമം തന്നെ എത്ര നല്ലതാണ്. ഇവിടെയപ്പോള് എന്തായിരുന്നു, തീര്ച്ചയായും നരകവാസിയായിരുന്നു. ഇതുപോലും മനസ്സിലാക്കുന്നില്ല- നമ്മള് നരകവാസിയാണ് . ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നു ബാബ തന്നെയാണ് വന്ന് സ്വര്ഗ്ഗവാസിയാക്കുന്നത്. പാടിയിട്ടുമുണ്ട് -സ്വര്ഗ്ഗസ്ഥനായ പിതാവ് . ആ അച്ഛന് തന്നെയാണ് വന്ന് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുക. എല്ലാവരും പാടിക്കൊണ്ടിരിക്കുന്നു- പതിത പാവന സീതാറാം. ഞങ്ങള് പതിതമാണ്, പാവനമാക്കുന്നത് അങ്ങാണ്. അതെല്ലാം ഭക്തി മാര്ഗ്ഗത്തിലെ സീതമാരാണ്. രാമന് ബാബയാണ്. ഇത് നേരിട്ട് പറഞ്ഞാല് അംഗീകരിക്കില്ല. രാമനെയാണ് വിളിക്കുന്നത്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ബാബ മൂന്നാമത്തെ നേത്രം നല്കിയിരിക്കുന്നു. നിങ്ങള് വേറെ ലോകത്തേതു പോലെയായിരിക്കുന്നു.

ബാബ മനസ്സിലാക്കിത്തരികയാണ് ഇപ്പോള് എല്ലാവര്ക്കും തമോപ്രധാനമാകണം അപ്പോഴാണല്ലോ ബാബ വന്ന് സതോപ്രധാനമാക്കുന്നത്. ബാബ എത്ര നല്ല രീതിയിലാണിരുന്ന് മനസ്സിലാക്കി തരുന്നത്. പറയുകയാണ് നിങ്ങള് തന്റെ സേവനങ്ങളെല്ലാം ചെയ്തുകൊള്ളൂ എന്നാല് ഒരു കാര്യം- ബാബയെ ഓര്മ്മിക്കണം. സതോപ്രധാനമായി മാറാന് മറ്റൊരു വഴിയും പറഞ്ഞു തരാനാവില്ല. സര്വ്വരുടേയും ആത്മീയ സര്ജന് ഒരാള് തന്നെയാണ്. ആ ആള് തന്നെയാണ് വന്ന് ആത്മാക്കള്ക്ക് ഇന്ജക്ഷന് നല്കുന്നത് എന്തുകൊണ്ടെന്നാല് ആത്മാവു തന്നെയാണ് തമോപ്രധാനമായത്. ബാബയെ അവിനാശി വൈദ്യന് എന്നു പറയുന്നു. ആത്മാവ് അവിനാശിയാണ്, പരമാത്മാവാകുന്ന അച്ഛനും അവിനാശിയാണ്. ഇപ്പോള് ആത്മാവ് സതോപ്രധാനത്തില് നിന്നും തമോപ്രധാനമായിരിക്കുകയാണ്, അതിനാല് ആത്മാവിന് ഇന്ജക്ഷന് വേണം. ബാബ പറയുകയാണ് കുട്ടികളേ സ്വയം ആത്മാവാണെന്ന് നിശ്ചയിക്കൂ, സ്വന്തം അച്ഛനെ ഓര്മ്മിക്കൂ. ബുദ്ധിയോഗം മുകളിലേക്കു വെക്കൂ എങ്കില് മധുരമായ വീട്ടിലേക്ക് പോകാം. നിങ്ങളുടെ ബുദ്ധിയിലുണ്ട് ഇപ്പോള് നമുക്ക് മധുരമായ ശാന്തിയുടെ വീട്ടിലേക്ക് പോകണം. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ജ്ഞാനത്തിലൂടെയും യോഗത്തിലൂടെയും ബുദ്ധിയെ പവിഴമാക്കി മാറ്റണം. എത്ര രോഗമുണ്ടെങ്കിലും, ബുദ്ധിമുട്ടുണ്ടെങ്കിലും, അപ്പോഴും ഒരു ബാബയെ ഓര്മ്മിക്കണം.

2) തന്റെ ഉയര്ന്ന ഭാഗ്യമുണ്ടാക്കാന് പരിപൂര്ണ്ണ നിശ്ചയബുദ്ധിയാകണം. ബുദ്ധിയോഗം തന്റെ മധുരമായ ശാന്തിയുടെ വീട്ടിലേക്കാകണം.

വരദാനം:-

ഏതു കുട്ടികളാണോ നിരന്തരം ഓര്മയിലിരിക്കുന്നത് അവര് സദാ കൂട്ടിന്റെ അനുഭവം ചെയ്യുന്നു. അവര്ക്കു മുന്നില് എന്തു സമസ്യ വന്നാലും, തന്നെ കംബൈന്ഡ് ആയി അനുഭവിക്കും, പരിഭ്രമിക്കില്ല. ഈ കംബൈന്ഡ് സ്വരൂപത്തിന്റെ സ്മൃതി ഏതു ബുദ്ധിമുട്ടുള്ള കാര്യത്തെയും സഹജമാക്കി മാറ്റുന്നു. എപ്പോഴെങ്കിലും എന്തെങ്കിലും വലിയ കാര്യം മുന്നില് വന്നാല് തന്റെ ഭാരം ബാബയിലേക്കു വെച്ച് സ്വയം ഡബിള്ലൈറ്റായി മാറൂ. എങ്കില് ഫരിസ്തയ്ക്കു സമാനം രാവും പകലും സന്തോഷത്തോടെ മനസാ നൃത്തം ചെയ്തു കൊണ്ടിരിക്കും.

സ്ലോഗന്:-

മാതേശ്വരിജിയുടെ അമൂല്യമഹാവാക്യങ്ങള്

ജ്ഞാനവും യോഗവും തമ്മിലെ വ്യത്യാസം

യോഗവും ജ്ഞാനവും രണ്ടു വാക്കുകളാണ്, യോഗമെന്നു പറയുന്നത് പരമാത്മാവിന്റെ ഓര്മയെയാണ്. മറ്റാരുടെയും ഓര്മയുടെ സംബന്ധത്തിന് യോഗം എന്ന വാക്ക് വരുന്നില്ല. ഗുരുക്കന്മാര് ആരെല്ലാം യോഗം പഠിപ്പിച്ചാലും അവരും പരമാത്മാവിനു നേര്ക്കാണ് കൂട്ടിച്ചേര്ക്കുന്നത്. എന്നാല് അവര്ക്ക് പരമാത്മാവിന്റെ പൂര്ണ പരിചയമില്ലെന്നു മാത്രം, അതിനാല് യോഗത്തിന്റെ പൂര്ണ സിദ്ധി ലഭിക്കുന്നില്ല. യോഗവും ജ്ഞാനവും രണ്ടും ബലമാണ്, രണ്ടിന്റെയും പുരുഷാര്ത്ഥത്തിലൂടെ ശക്തി ലഭിക്കുകയും നാം വികര്മാജീത്തായി ശ്രേഷ്ഠജീവിതമുണ്ടാക്കുകയും ചെയ്യുന്നു. യോഗമെന്ന വാക്ക് എല്ലാവരും പറയുന്നു, എന്നാല് ആരോടു യോഗം യോജിപ്പിക്കുന്നുവോ ആ ആളുടെ പരിചയം ആദ്യം വേണം. ഇപ്പോള് ഈ പരമാത്മാവിന്റെ പരിചയവും നമുക്ക് പരമാത്മാവിലൂടെത്തന്നെ ലഭിക്കുകയാണ്, ആ പരിചയത്തോടെ യോഗം യോജിപ്പിക്കുന്നതിലൂടെ പൂര്ണ സിദ്ധി ലഭിക്കുന്നു. യോഗത്തിലൂടെ നാം മുമ്പത്തെ വികര്മങ്ങളുടെ ഭാരം ഭസ്മമാക്കുന്നു, ജ്ഞാനത്തിലൂടെ അറിയുകയും ചെയ്യുന്നു-മുന്നോട്ട് നമുക്ക് എങ്ങനെയുള്ള കര്മം ചെയ്യണം, എന്തുകൊണ്ട് ? ജീവിതത്തിന്റെ വേരാണ് സംസ്കാരം, ആത്മാവും അനാദി സംസ്കാരങ്ങളാല് ഉണ്ടാക്കപ്പെട്ടതാണ് എന്നാല് കര്മത്തിലൂടെ ആ സംസ്കാരം മാറിക്കൊണ്ടിരിക്കുന്നു. യോഗത്തിലൂടെയും ജ്ഞാനത്തിലൂടെയും ആത്മാവില് ശ്രേഷ്ഠത കൈവരുന്നു, ജീവിതത്തിന് ബലം കൈവരുന്നു, എന്നാല് ഈ രണ്ടും കിട്ടുന്നത് പരമാത്മാവില് നിന്നാണ്. കര്മബന്ധനത്തില് നിന്ന് മോചനത്തിനുള്ള വഴിയും നമുക്ക് പരമാത്മാവില് നിന്നു പ്രാപ്തമാകുന്നു. നാം ഏതു വികര്മങ്ങളാല് കര്മബന്ധനമുണ്ടാക്കിയോ അവയില് നിന്നു മുക്തിയുണ്ടാകുന്നു. മുന്നോട്ട് നമ്മുടെ കര്മം വികര്മമാകാതിരിക്കണമെങ്കില് ഈ രണ്ടു ബലവും തരാന് പരമാത്മാവിനല്ലാതെ മറ്റാര്ക്കും കഴിയില്ല. യോഗവും ജ്ഞാനവും എന്ന രണ്ടു കാര്യങ്ങളും പരമാത്മാ കൊണ്ടുവരുന്നതാണ്, യോഗാഗ്നിയിലൂടെ ചെയ്തുപോയ വികര്മങ്ങളെ ഭസ്മമാക്കിയ്ക്കുകയും ജ്ഞാനത്തിലൂടെ ഭാവിയിലേക്ക് ശ്രേഷ്ഠകര്മം പഠിപ്പിക്കുകയും ചെയ്യുന്നു, അതുവഴി കര്മം അകര്മം ആകുന്നു. അതിനാലാണ് പരമാത്മാ പറഞ്ഞിട്ടുള്ളത് ഈ കര്മം-അകര്മം-വികര്മത്തിന്റെ ഗതി വളരെ ഗഹനമാണ്. ഇപ്പോഴാണെങ്കില് ആത്മാക്കളായ നമുക്ക് നേരിട്ട് പരമാത്മാവിന്റെ ബലം വേണം, ശാസ്ത്രങ്ങളിലൂടെ ഈ യോഗത്തിന്റെയും ജ്ഞാനത്തിന്റെയും ബലം ലഭിക്കുകയില്ല, ആ സര്വശക്തിവാന് ബലവാനിലൂടെ തന്നെയാണ് ബലം ലഭിക്കുന്നത്. ഇപ്പോള് നമുക്ക് ജീവിതത്തിന്റെ വേര് (സംസ്കാരം) സുഖം ലഭിക്കുന്ന വിധത്തില് ഉണ്ടാക്കണം. അതുകൊണ്ട് പരമാത്മാ വന്ന് ജീവിതവേരില് ശുദ്ധസംസ്കാരങ്ങളുടെ ബീജം നടുന്നു, ആ ശുദ്ധസംസ്കാരങ്ങളുടെ ആധാരത്തില് നാം അര കല്പം ജീവിതമുക്തരാകും. ശരി – ഓം ശാന്തി

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top