29 August 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
28 August 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മൂന്ന് പ്രകാരത്തിലുള്ള സ്നേഹം അഥവാ ഹൃദയത്തിന്റെ സ്നേഹി കുട്ടികളുടെ വിശേഷതകള്
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഇന്ന് ബാപ്ദാദ തന്റെ സ്നേഹി, സഹയോഗി, ശക്തിശാലി- ഇങ്ങനെ 3 വിശേഷതകളാല് സമ്പന്നരായ കുട്ടികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഈ മൂന്ന് വിശേഷകതള് ആരിലാണൊ സമാനമായിട്ടുള്ളത്, അവര് തന്നെയാണ് വിശേഷ ആത്മാക്കളില് വച്ച് നമ്പര്വണ് ആയ ആത്മാവ്. സ്നേഹിയുമാകണം, സദാ ഓരോ കാര്യത്തിലും സഹയോഗിയുമാകണം അതോടൊപ്പം ശക്തിശാലിയുമാകണം. സര്വ്വരും സ്നേഹിയാണ് എന്നാല് ഒന്നുണ്ട് ഹൃദയത്തിന്റെ സ്നേഹം, രണ്ടാമത് സമയത്തിനനുസരിച്ച് കാര്യം കാണാനുള്ള സ്നേഹം, മൂന്നാമത്തേത് ഗത്യന്തരമില്ലാത്ത സമയത്തെ സ്നേഹം. ഹൃദയം കൊണ്ടുള്ള സ്നേഹി സര്വ്വ സംബന്ധം, സര്വ്വ പ്രാപ്തികള് സദാ, സഹജമായും, സ്വതവേയും അനുഭവം ചെയ്യും. ഒരു സംബന്ധത്തിന്റെ അനുഭവത്തില് പോലും കുറവുണ്ടായിരിക്കില്ല. സമയത്തിനനുസരിച്ച് സംബന്ധത്തിന്റെ സ്നേഹത്തിന്റെ വ്യത്യസ്തമായ അനുഭവം ചെയ്യുന്നവര്, സമയത്തെ തിരിച്ചറിയുന്നവര്, സമയത്തിനനുസരിച്ച് സംബന്ധത്തെയും മനസ്സിലാക്കുന്നവരായിരിക്കും.
ബാബ ടീച്ചറുടെ രൂപത്തില് ശ്രേഷ്ഠമായ പഠിത്തം പഠിപ്പിച്ചു കൊണ്ടിരിക്കുന്നു, ഇങ്ങനെയുള്ള സമയത്ത് ടീച്ചറുടെ സംബന്ധത്തിന്റെ അനുഭവം ചെയ്യാതെ, കൂട്ടുകാരന്റെ രൂപത്തിന്റെ അനുഭവത്തില്, മിലനം ആഘോഷിക്കുന്നതില് അഥവാ ആത്മീയ സംഭാഷണം ചെയ്യുന്നതില് മുഴുകുകയാണെങ്കില് പഠനത്തിലേക്ക് ശ്രദ്ധ പോകില്ല. പഠനത്തിന്റെ സമയത്ത്- ഞാന് ശബ്ദത്തില് നിന്നുപരിയായ സ്ഥിതിയില് വളരെ ശക്തിശാലിയായ അനുഭവം ചെയ്തു കൊണ്ടിരിക്കുന്നു എന്ന് പറയുകയാണെങ്കില് പഠിത്തത്തിന്റെ സമയത്ത് ഇങ്ങനെ ചെയ്യുന്നത് ശരിയാണോ? കാരണം ബാബ ടീച്ചറുടെ രൂപത്തില് പഠനത്തത്തിലൂടെ ശ്രേഷ്ഠമായ പദവിയുടെ പ്രാപ്തി ചെയ്യിക്കാന് വേണ്ടി വരുമ്പോള് ആ സമയത്ത് ടീച്ചറിന്റെ മുന്നില് ഈശ്വരീയ വിദ്യാര്ത്ഥി ജീവിതം തന്നെയാണ് യഥാര്ത്ഥം. ഇതിനെയാണ് പറയുന്നത് സമയത്തിന്റെ തിരിച്ചറിവിനനുസരിച്ച് സംബന്ധത്തിന്റെ തിരിച്ചറിവ്, സംബന്ധത്തിനനുസരിച്ച് സ്നേഹത്തിന്റെ പ്രാപ്തിയുടെ അനുഭവം. ഇങ്ങനെ ബുദ്ധിയെ കൊണ്ട് വ്യായാമം ചെയ്യിക്കൂ, ആര് എങ്ങനെ, ഏത് സമയത്താഗ്രഹിക്കുന്നുവൊ അതേ സ്വരൂപത്തിലും സ്ഥിതിയിലും സ്ഥിതി ചെയ്യണം.
ഏതു പോലെ ശരീരം കൊണ്ട് ഭാരമുള്ളവര്ക്ക് തന്റെ ശരീരത്തെ സഹജമായി ആഗ്രഹിക്കുന്നത് പോലെ മോള്ഡ് ചെയ്യാന് സാധിക്കില്ല. അതേപോലെ ബുദ്ധി ഭാരമുള്ളതാണെങ്കില് അര്ത്ഥം ഏതെങ്കിലും പ്രകാരത്തിലുള്ള വ്യര്ത്ഥമായ ഭാരം അഥവാ വ്യര്ത്ഥമാകുന്ന അഴുക്ക് ബുദ്ധിയില് നിറഞ്ഞിട്ടുണ്ടെങ്കില്, എന്തെങ്കിലും അശുദ്ധിയുണ്ടെങ്കില് അങ്ങനെയുള്ള ബുദ്ധിയുള്ളവര്ക്ക് ആഗ്രഹിക്കുന്ന സമയത്ത് ബുദ്ധിയെ മോള്ഡ് ചെയ്യാന് സാധിക്കില്ല അതിനാല് വളരെ സ്വച്ഛം, സൂക്ഷ്മം അര്ത്ഥം അതി സൂക്ഷ്മ ബുദ്ധി, ദിവ്യ ബുദ്ധി, വിശാല ബുദ്ധിയുണ്ടായിരിക്കണം. അങ്ങനെയുള്ള ബുദ്ധിയുള്ളവര് തന്നെയാണ് സര്വ്വ സംബന്ധത്തിന്റെ അനുഭവം ഏത് സമയത്ത്, എങ്ങനെയുള്ള സംബന്ധം അതിനനുസരിച്ച് സ്വയത്തിന്റെ സ്വരൂപത്തിന്റെ അനുഭവം ചെയ്യാന് സാധിക്കുകയുള്ളൂ. അതിനാല് സര്വ്വരും സ്നേഹിയാണ് എന്നാല് സര്വ്വ സംബന്ധത്തിന്റെ സ്നേഹം സമയത്തിനനുസരിച്ച് അനുഭവിക്കുന്നവര് സദാ ഇതേ അനുഭവത്തില് ബിസിയായിരിക്കുന്നു, ഓരോ സംബന്ധത്തിന്റെ വ്യത്യസ്ഥമായ പ്രാപ്തികളില് അത്രയും ലൗലീനായിട്ടിരിക്കുന്നു, മുഴുകിയിരിക്കുന്നു, ഏതൊരു പ്രകാരത്തിലുമുള്ള വിഘ്നത്തിനും തന്റെ നേര്ക്ക് ആകര്ഷിക്കാനാകില്ല അതിനാല് സ്വതവേ തന്നെ സഹജയോഗി സ്ഥിതിയുടെ അനുഭവം ചെയ്യുന്നു. ഇവരെയാണ് നമ്പര്വണ് യഥാര്ത്ഥമായ സ്നേഹി ആത്മാവ് എന്ന് പറയുന്നത്. സ്നേഹം കാരണം ഇങ്ങനെയുള്ള ആത്മാവിന് സമയത്ത് ബാബയിലൂടെ ഓരോ കാര്യത്തിലും സ്വതവേ തന്നെ സഹയോഗത്തിന്റെ പ്രാപ്തിയുണ്ടായിക്കൊണ്ടിരിക്കുന്നു. ഇത് കാരണം സ്നേഹം, അഖണ്ഡം, അചഞ്ചലം, അവിനാശിയായി അനുഭവപ്പെടുന്നു. മനസ്സിലായോ? ഇതാണ് നമ്പര്വണ് സ്നേഹത്തിന്റെ വിശേഷത, രണ്ടാമതിലും മൂന്നാമതിലും വരുന്നവരെ കുറിച്ച് വര്ണ്ണിക്കേണ്ട ആവശ്യം തന്നെയില്ല കാരണം സര്വ്വര്ക്കും നന്നായിട്ടറിയാം. അതിനാല് ബാപ്ദാദ അങ്ങനെയുള്ള സ്നേഹി കുട്ടികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ആദി മുതല് ഇപ്പോള് വരെ സ്നേഹം ഏകരസമായിരുന്നോ അതോ സമയത്തിനനുസരിച്ച്, പ്രശ്നത്തിനനുസരിച്ച് അഥവാ ബ്രാഹ്മണ ആത്മാക്കളുടെ സമ്പര്ക്കത്തിനനുസരിച്ച് പരിവര്ത്തനപ്പെടുന്നുണ്ടോ, ഇതിലും വ്യത്യാസം ഉണ്ടാകുന്നില്ലേ.
ഇന്ന് സ്നേഹത്തെ കുറിച്ച് കേള്പ്പിച്ചു, പിന്നീട് സഹയോഗവും ശക്തിശാലിയും. മൂന്ന് വിശേഷതകളുള്ള ആത്മാവിന്റെ മഹത്വം കേള്പ്പിക്കാം. മൂന്നും ആവശ്യമാണ്. നിങ്ങളെല്ലാവരും അങ്ങനെയുള്ള സ്നേഹികളല്ലേ? അഭ്യാസമുണ്ടല്ലോ? എപ്പോള് എവിടെ ബുദ്ധിയെ സ്ഥിതി ചെയ്യിക്കാന് ആഗ്രഹിക്കുന്നുവൊ അങ്ങനെ ചെയ്യാന് സാധിക്കില്ലേ? നിയന്ത്രിക്കാനുള്ള ശക്തിയില്ലേ? ആദ്യം നിയന്ത്രിക്കാനുള്ള ശക്തിയുണ്ടെങ്കിലേ ഭരിക്കാനുള്ള ശക്തി വരുകയുള്ളൂ. സ്വയത്തെ തന്നെ നിയന്ത്രിക്കാന് സാധിക്കാത്തവര്ക്ക് രാജ്യത്തെ എങ്ങനെ നിയന്ത്രിക്കാനാകും? അതിനാല് സ്വയത്തെ നിയന്ത്രിക്കാനുള്ള ശക്തിയുടെ അഭ്യാസം ഇപ്പോള് മുതലേ ഉണ്ടായിരിക്കണം, അപ്പോഴേ രാജ്യ അധികാരിയാകുകയുള്ളൂ. മനസ്സിലായോ? ഇന്ന് മിലനത്തിന്റെ കോട്ട പൂര്ത്തിയാക്കണം. നോക്കൂ, സംഗമയുഗത്തില് എത്ര തന്നെ സംഖ്യയുടെ ബന്ധനത്തില് ബന്ധിക്കപ്പെട്ടാലും ബന്ധിക്കപ്പെടുമോ? സംഖ്യയേക്കാള് കൂടുതല് പേര് വരുന്നുണ്ട്, അതിനാല് സമയം, സംഖ്യ, ഏത് ശരീരത്തെയാണൊ ആധാരമാക്കുന്നത് ആ ശരീരത്തെ എല്ലാം നോക്കി, ആ വിധിയനുസരിച്ച് തന്നെ പോകേണ്ടി വരുന്നു. വതനത്തില് ഇതൊന്നും നോക്കേണ്ടതില്ല കാരണം സൂക്ഷമ ശരീരത്തിന്റെ ഗതി സ്തൂല ശരീരത്തേക്കാള് വളരെ തീവ്രമാണ്. ഒരു ഭാഗത്ത് സാകാര ശരീരധാരി, മറു ഭാഗത്ത് ഫരിസ്ഥ സ്വരൂപം-രണ്ടിന്റെയും ചലനത്തില് എത്ര വ്യത്യാസമുണ്ടായിരിക്കും. ഫരിസ്ഥ എത്ര സമയം കൊണ്ടെത്തി ചേരും, സാകാര ശരീരധാരി എത്ര സമയമെടുക്കും? വളരെ വ്യതായാസമുണ്ട്. ബ്രഹ്മാബാബയും സൂക്ഷ്മ ശരീരധാരിയായി എത്ര തീവ്രഗതിയിലൂടെ നാല് ഭാഗത്തും സേവനം ചെയ്തു കൊണ്ടിരിക്കുന്നു! അതേ ബ്രഹ്മാവ് സാകാരത്തില് ശരീരധാരിയായിരുന്നു, ഇപ്പോള് സൂക്ഷ്മ ശരീരധാരിയായി എത്രയോ തീവ്രഗതിയിലൂടെ മുന്നോട്ടുയരുന്നു, ഉയര്ത്തിക്കൊണ്ടിരിക്കുന്നു. ഇത് അനുഭവം ചെയ്തു കൊണ്ടിരിക്കുകയല്ലേ.
സൂക്ഷ്മ ശരീരത്തിന്റെ ഗതി ഈ ലോകത്തിലെ ഏറ്റവും തീവ്രഗതിയുടെ സാധനങ്ങളേക്കാള് തീവ്രമാണ്. ഒരു സെക്കന്റില് ഒരേ തന്നെ സമയത്ത് അനേകം പേരെ അനുഭവം ചെയ്യിക്കാന് സാധിക്കും. സര്വ്വരും പറയും- ഞങ്ങള് ഈ സമയത്ത് ബാബയെ കണ്ടു അഥവാ ബാബയുമായി മിലനം ചെയ്തു, ഓരോരുത്തരും മനസ്സിലാക്കും ഞാന് ആത്മീയ സംഭാഷണം ചെയ്തു, ഞാന് മിലനം ആഘോഷിച്ചു, എനിക്ക് സഹായം ലഭിച്ചു കാരണം തീവ്രഗതി കാരണം ഒരേ സമയത്ത് സര്വ്വര്ക്കും ഞാന് ചെയ്തു എന്ന അനുഭവമുണ്ടാകുന്നു. അതിനാല് ഫരിസ്ഥ ജീവിതം ബന്ധനമുക്ത ജീവിതമാണ്. സേവനത്തിന്റെ ബന്ധനമുണ്ടെങ്കിലും അത്രയും ഫാസ്റ്റ് ഗതിയാണ് ആര് എത്ര ചെയ്താലും, അത്രയും ചെയ്തിട്ടും സദാ ഫ്രീയാണ്. എത്രത്തോളം പ്രിയപ്പെട്ടതാണോ അത്രയും നിര്മ്മോഹിയും. സര്വ്വരെ കൊണ്ടും ചെയ്യിക്കുന്നു എന്നാല് ചെയ്യിപ്പിച്ചും അശരീരി, ഫരിസ്ഥയായത് കാരണം സദാ സ്വതന്ത്ര്യമായ സ്ഥിതിയുടെ അനുഭവമുണ്ടാകുന്നു കാരണം ശരീരത്തിനും കര്മ്മത്തിനും അധീനമല്ല. നിങ്ങള്ക്കും അനുഭവമുണ്ട്- ഫരിസ്ഥ സ്ഥിതിയിലിരുന്ന് ഏതൊരു കാര്യം ചെയ്യുമ്പോഴും ബന്ധനമുക്തം അര്ത്ഥം ഭാര രഹിതമായി അനുഭവം ചെയ്യാറില്ലേ. ഫരിസ്ഥയായിട്ടുള്ളവര്, ലോകവും അത് തന്നെ, ശരീരവും ഇത് തന്നെ, അപ്പോള് എന്തനുഭവം ഉണ്ടായിക്കാണും, അറിയാമല്ലോ. ശരി.
നാല് ഭാഗത്തുമുള്ള സര്വ്വ ഹൃദയത്തിന്റെ സ്നേഹി കുട്ടികള്ക്ക്, സദാ ദിവ്യം, വിശാലം, പരിധിയില്ലാത്ത ബുദ്ധിശാലിയായ കുട്ടികള്ക്ക്, സദാ ബ്രഹ്മാബാബയ്ക്ക് സമാനം ഫരിസ്ഥ സ്ഥിതിയുടെ അനുഭവം ചെയ്ത് തീവ്രഗതിയിലൂടെ സേവനത്തില്, സ്വഉന്നതിയില്, സഫലത പ്രാപ്തമാക്കുന്ന, സദാ സഹയോഗിയായി ബാബയുടെ സഹയോഗത്തിന്റെ അധികാരം അനുഭവിക്കുന്ന- അങ്ങനെയുള്ള വിശേഷ ആത്മാക്കള്ക്ക്, സമാനമാകുന്ന മഹാനാത്മാക്കള്ക്ക് ബാപ്ദാദായുടെ സ്നേഹസ്മരണയും നമസ്തേ.
അവ്യക്ത ബാപ്ദാദായുമായുള്ള വ്യക്തിപരമായ മിലനം
1) സദാ നിശ്ചിന്ത ചക്രവര്ത്തിയല്ലേ. ബാബയ്ക്ക് ഉത്തരവാദിത്വം നല്കിയെങ്കില് ഏത് കാര്യത്തെ കുറിച്ചുള്ള ചിന്തയാണുള്ളത്? സ്വയം ഉത്തരവാദിത്വം എടുക്കുമ്പോഴാണ്- എന്ത് സംഭവിക്കും, എങ്ങനെ നടക്കും….. എന്ന ചിന്തയുണ്ടാകുന്നത്. എന്നാല് ബാബയ്ക്ക് നല്കിയെങ്കില് ചിന്ത ആര്ക്കാണ് ഉണ്ടാകുന്നത്, ബാബയ്ക്കോ നിങ്ങള്ക്കോ? ബാബ സാഗരനാണ്, ബാബയ്ക്ക് ചിന്തയേയുണ്ടായിരിക്കില്ല. അപ്പോള് ബാബയും നിശ്ചിന്തം, കുട്ടികളും നിശ്ചിന്തരായി. അതിനാല് എന്ത് കര്മ്മം ചെയ്യുമ്പോഴും, കര്മ്മത്തിന് മുമ്പ് ചിന്തിക്കൂ- ഞാന് ട്രസ്റ്റിയാണ്. ട്രസ്റ്റി വളരെ സ്നേഹത്തോടെ കാര്യം ചെയ്യുന്നു എന്നാല് ഭാരമുണ്ടാകുന്നില്ല. ട്രസ്റ്റിയുടെ അര്ത്ഥം തന്നെ സര്വ്വതും ബാബയുടേതെന്നാണ്. അതിനാല് നിന്റെ എന്നതില് പ്രാപ്തി കൂടുതലും ഭാര രഹിതവുമായിരിക്കും, കര്മ്മം ശ്രേഷ്ഠവുമാകും കാരണം സ്മതിക്കനുസരിച്ച് സ്ഥിതിയുണ്ടാകുന്നു. നിന്റെ അര്ത്ഥം ബാബയുടെ സ്മൃതി. സാധാരണ മഹാനാത്മാവല്ല, ബാബയാണ്. അതിനാല് ബാബ എന്ന് പറയുമ്പോള് കാര്യവും നല്ലതാകും, സ്ഥിതിയും സദാ നിശ്ചിന്തമാകും. ബാബ വന്ന് പറയുന്നു- ചിന്തകളെയെല്ലാം എനിക്ക് നല്കൂവെന്ന്, എന്നിട്ടും വാഗ്ദാനം അനുസരിച്ചില്ലായെങ്കില് എന്ത് പറയും? ബാബയുടെ വാഗ്ദാനമാണ്- ഭാരമെല്ലാം ഉപേക്ഷിക്കൂവെന്ന്. അതിനാല് സദാ നിശ്ചിന്തരായിട്ടിരിക്കണം മറ്റുള്ളവരെയും ആക്കുന്നതിന് അനുഭവത്തിലൂടെ വിധി കേള്പ്പിക്കണം. വളരെ ആശീര്വാദം ലഭിക്കും! ആരുടെയെങ്കിലും ഭാരം അഥവാ ചിന്ത നമ്മള് സ്വീകരിച്ചാല് ഹൃദയത്തില് നിന്നും ആശീര്വാദം നല്കില്ലേ. അതിനാല് സ്വയവും നിശ്ചിന്ത ചക്രവര്ത്തി മറ്റുള്ളവരുടെയും ശുഭ ഭാവനയുടെ ആശീര്വാദങ്ങള് ലഭിക്കും. അതിനാല് ചക്രവര്ത്തിയാണ്, അവിനാശി ധനത്തിന്റെ ചക്രവര്ത്തിയാണ്! ചക്രവര്ത്തിക്ക് എന്ത് ചിന്തയാണുള്ളത്! വിനാശി ചക്രവര്ത്തിമാര്ക്ക് ചിന്തയുണ്ടായിരിക്കും എന്നാല് ഇത് അവിനാശിയാണ്. ശരി.
2) അവിനാശി സുഖവും അല്പക്കാലത്തെ സുഖവും- രണ്ടിന്റെയും അനുഭവികളല്ലേ? അല്പക്കാലത്തെ സുഖമാണ്- സ്ഥൂല സാധനങ്ങളുടെ സുഖം, അവിനാശി സുഖമാണ്- ഈശ്വരീയ സുഖം. ഏറ്റവും നല്ല സുഖമേതാണ്? ഈശ്വരീയ സുഖം ലഭിക്കുമ്പോള് വിനാശി സുഖം സ്വതവേ പിന്നിലായി പോകുന്നു. ഏതുപോലെ വെയിലത്ത് നടക്കുമ്പോള് നിഴല് സ്വതവേ പിന്നില് വരുന്നു, നിഴലിന് പിറകെ പോയാല് യാതൊന്നും ലഭ്യമാകില്ല. ആരാണൊ ഈശ്വരീയ സുഖത്തിന് പിറകെ പോകുന്നത്, അവരുടെ പിറകെ അല്പക്കാലത്തെ സുഖം സ്വതവേ നിഴലിന് സമാനമായി വന്നുക്കൊണ്ടിരിക്കും, പരിശ്രമിക്കേണ്ടി വരില്ല. പറയാറുണ്ട് പരമാര്ത്ഥമുള്ളിടത്ത് വ്യവഹാരം സ്വതവേ തെളിയിക്കപ്പെടുന്നു. അതേപോലെ ഈശ്വരീയ സുഖമാണ് പരമാര്ത്ഥം, വിനാശി സുഖമാണ് വ്യവഹാരം. അതിനാല് പരമാര്ത്ഥത്തിന് മുന്നില് വ്യവഹാരം താനേ വരുന്നു. അതിനാല് സദാ ഇതേ അനുഭവത്തിലിരിക്കണം അതിലൂടെ രണ്ടും ലഭ്യമാകണം. ഇല്ലായെങ്കില് ഒന്ന് ലഭിക്കും, അതും വിനാശിയായിരിക്കും. ഇടയ്ക്ക് ലഭിക്കും, ഇടയ്ക്ക് ലഭിക്കില്ല കാരണം വസ്തു വിനാശിയാണ്, അതില് നിന്നും എന്ത് ലഭിക്കും? ഈശ്വരീയ സുഖം ലഭിക്കുമ്പോള് സദാ സുഖിയായി മാറുന്നു, ദുഃഖത്തിന്റെ പേരൊ അടയാളമോ പോലും ഉണ്ടാകുന്നില്ല. ഈശ്വരീയ സുഖം ലഭിച്ചു അര്ത്ഥം സര്വ്വതും ലഭിച്ചു, അപ്രാപ്തിയില്ല. അവിനാശി സുഖത്തില് കഴിയുന്നവര് വിനാശി വസ്തുക്കളെ നിര്മ്മോഹിയായിട്ട് ഉപയോഗിക്കും, കുടുങ്ങില്ല. ശരി.
3) സദാ സ്വയത്തെ കല്പം മുമ്പുള്ള വിജയി പാണ്ഡവരാണെന്ന് മനസ്സിലാക്കുന്നുണ്ടോ? പാണ്ഡവരുടെ സ്മരണയുടെ ചിത്രം കാണുമ്പോള് എന്റെ തന്നെ സ്മരണയാണെന്ന ഓര്മ്മ വരുന്നുണ്ടോ? പാണ്ഡവര് അര്ത്ഥം സദാ ശക്തിശാലിയായിരിക്കുന്നവര് അതിനാല് പാണ്ഡവരുടെ ശരീരം നീളവും വലുപ്പവുമുള്ളതായി കാണിക്കുന്നു, ഒരിക്കലും ശക്തിഹീനരായി കാണിക്കുന്നില്ല. ആത്മാവ് ധൈര്യശാലിയാണ്, ശക്തിശാലിയാണ്, അതിന് പകരമായി ശരീരത്തെ ശക്തിശാലിയായി കാണിച്ചിരിക്കുന്നു. പാണ്ഡവരുടെ വിജയം പ്രസിദ്ധമാണ്. കൗരവര് അക്ഷൗണിയായി ഉണ്ടായിട്ടും പരാജയപ്പെട്ടു, പാണ്ഡവര് 5 പേര് ഉണ്ടായിരുന്നുള്ളൂ എന്നിട്ടും വിജയിച്ചു. എന്തു കൊണ്ട് വിജയിയായി? കാരണം പാണ്ഡവരുടെ കൂടെ ബാബയുണ്ട്, പാണ്ഡവര് ശക്തിശാലികളാണ്, ആദ്ധ്യാത്മിക ശക്തിയാണ് അതിനാല് അക്ഷൗണി കൗരവരുടെ ശക്തി അതിന് മുന്നില് ഒന്നും തന്നെയല്ല. അങ്ങനെയല്ലേ? ആര് മുന്നില് വന്നാലും, മായ ഏത് രൂപത്തിലൂടെ വന്നാലും, മായ തോല്ക്കണം, ജയിക്കരുത്, അവരെയാണ് വിജയി പാണ്ഡവര് എന്ന് പറയുന്നത്. മാതാക്കളും പാണ്ഡവ സൈന്യത്തിലാണല്ലോ അതോ വീട്ടില് വസിക്കുന്നവരാണോ? ശക്തിഹീനരായവര് വീട്ടലിരിക്കുന്നു, ധൈര്യശാലികള് മൈതാനത്തില് വരുന്നു. അപ്പോള് എവിടെ വസിക്കുന്നു, വീട്ടിലാണോ മൈതാനത്തിലാണോ? അതിനാല് ഞാന് പാണ്ഡവ സൈന്യത്തിലെ വിജയി പാണ്ഡവനാണ് എന്ന ലഹരിയില് സദാ മുന്നോട്ടുയര്ന്നു കൊണ്ടിരിക്കൂ.
4) സ്വയത്തെ പരിധിയില്ലാത്ത നിമിത്തമായ സേവാധാരിയാണെന്ന് മനസ്സിലാക്കുന്നുണ്ടോ? പരിധിയില്ലാത്ത സേവാധാരി അര്ത്ഥം യാതൊരു ഞാന് എന്ന ബോധത്തിന്റെ അഥവാ എന്റെ എന്ന ബോധത്തിന്റെ പരിധിയില് വരുന്നവരാകരുത്. പരിധിയില്ലാത്തതില് ഞാനുമില്ല, എന്റേതുമില്ല. സര്വ്വതും ബാബയുടേതാണ്, ഞാനും ബാബയുടേത് അതിനാല് സേവനവും ബാബയുടേത്. ഇതിനെയാണ് പരിധിയില്ലാത്ത സേവനമെന്നു പറയുന്നത്. അങ്ങനെയുള്ള പരിധിയില്ലാത്ത സേവാധാരിയാണോ അതോ പരിധിയില് വരുന്നുണ്ടോ? പരിധിയില്ലാത്ത സേവാധാരി പരിധിയില്ലാത്ത രാജ്യം പ്രാപ്തമാക്കുന്നു. സദാ പരിധിയില്ലാത്ത ബാബ, പരിധിയില്ലാത്ത സേവനം, പരിധിയില്ലാത്ത രാജ്യ ഭാഗ്യം- ഇത് തന്നെ സ്മൃതിയില് വയ്ക്കൂ എങ്കില് പരിധിയില്ലാത്ത സന്തോഷമുണ്ടായിരിക്കും. പരിധിയില് വരുമ്പോള് സന്തോഷം നഷ്ടപ്പെടുന്നു, പരിധിയില്ലാത്തതില് സദാ സന്തോഷമുണ്ടായിരിക്കും. ശരി.
വിടച്ചൊല്ലുന്ന സമയത്ത്:- ഇപ്പോള് സേവനത്തിന്റെ പ്ലാന് വളരെ നന്നായി ഉണ്ടാക്കിയിട്ടുണ്ട്. സേവനവും വാസ്തവത്തില് ഉന്നതിയുടെ സാധനമാണ്. സേവനത്തെ സേവനത്തിന്റെ രീതിയിലൂടെ ചെയ്യുകയാണെങ്കില് സേവനം മുന്നോട്ടുയര്ത്തുന്നതിനുള്ള ലിഫ്റ്റായി മാറുന്നു, കേവലം പ്ലയിന് ബുദ്ധിയുള്ളവരായി പ്ലാനുണ്ടാക്കണം, അല്പം പോലും അവിടത്തെയുമിവിടത്തെയും കാര്യങ്ങള് മിക്സാകരുത്. ഏതു പോലെ നല്ല ഭക്ഷണമുണ്ടാക്കുമ്പോള് കാറ്റില് അവിടെയുമിവിടെയുമുള്ള അഴുക്ക്, പൊടി വന്ന് വീഴാതിരിക്കാന് ശ്രദ്ധിക്കുന്നു. അതേപോലെ അവിടത്തെയും ഇവിടത്തെയും കാര്യങ്ങള് മിക്സാകരുത്. അങ്ങനെയുള്ള സേവനത്തിന്റെ നല്ല പ്ലാനുകള് ഉണ്ടാക്കുന്നു. സേവനത്തില് പരിശ്രമം പരിശ്രമമായി അനുഭവപ്പെടുന്നില്ല, മറിച്ച് സന്തോഷമുണ്ടാകുന്നു കാരണം താല്പര്യത്തോടെ ചെയ്യുന്നു, നല്ല ഉണര്വ്വും ഉത്സാഹവും വയ്ക്കുന്നുണ്ട്. ബാപ്ദാദ സേവനത്തിന്റെ ഉണര്വ്വ് കണ്ട് സന്തോഷിക്കുന്നു. കേവലം മിക്സാകരുത്, എങ്കില് ഇത്രയും സമയം ചെയ്ത സേവനത്തേക്കാള് 4 ഇരട്ടിയായി നടക്കും. പ്ലെയിന് ബുദ്ധി തീവ്ര ഗതിയിലെ സേവനത്തെ പ്രത്യക്ഷമാക്കും. ഇപ്പോള് ഇന്നത് ചെയ്യണം, ഇന്നത് ചെയ്യരുത്, ഇത് നടക്കില്ലല്ലോ, അത് നടക്കില്ലല്ലോ… എന്ന് ചിന്തിക്കേണ്ടി വരുന്നില്ലേ. എന്നാല് സര്വ്വരും ഒരു ബുദ്ധിയാകണം- ആര് ചെയ്തു അത് നല്ലത്, എന്ത് ചെയ്തു അതും നല്ലത്. ഈ പാഠം പക്കാ ആകണം എങ്കില് തീവ്രഗതിയുടെ സേവനം ആരംഭിക്കും. ആദ്യം മുതലേ സേവനത്തിന്റെ ഗതി തീവ്രമായിക്കൊണ്ടിരിക്കുന്നു, വര്ദ്ധിച്ചു കൊണ്ടിരിക്കുന്നു, സഫലതയും ലഭിച്ചു കൊണ്ടിരിക്കുന്നു. എന്നാല് ഇപ്പോഴത്തെ കണക്കനുസരിച്ച് വിശ്വത്തിലെ ആത്മാക്കള്ക്ക് സന്ദേശം നല്കുന്നതിന്റെ കണക്കനുസരിച്ച് ഇപ്പോള് ഒരു കോണുവരയേ എത്തിയുള്ളൂ. 550 കോടി ആത്മാക്കളെവിടെ കിടക്കുന്നു, എവിടെയൊക്കെ സന്ദോശമെത്തിയിട്ടുണ്ടാകും, ഒരു കോടി, രണ്ട് കോടി വരെ! ബാക്കി എത്രയുണ്ട്? രാജധാനിയുടെ സമീപത്തുള്ളവര് എത്തി കഴിഞ്ഞു എന്നാല് സര്വ്വരും വേണം. സര്വ്വര്ക്കും സമ്പത്ത് നല്കണം, മുക്തിയാകട്ടെ ജീവന്മുക്തിയാകട്ടെ. സര്വ്വര്ക്കും നല്കണം, ബാബയുടെ ഒരു കുട്ടി പോലും വഞ്ചിക്കപ്പെടരുത്. എങ്ങനെയെങ്കിലും ബാബയുടെ സമ്പത്തിന്റെ അധികാരിയാകുക തന്നെ വേണം, ഏത് വിധിയിലൂടെ സന്ദേശം കേട്ടാലും ഇതിന് വേണ്ടത് തീവ്രഗതിയാണ്. ആ സമയവും വന്നു കൊണ്ടിരിക്കുന്നു, വരും.
ഇപ്പോള് പതുക്കെ പതുക്കെ സര്വ്വ ധര്മ്മത്തിലുള്ളവര് തന്റെ കാര്യങ്ങളെ മോള്ഡ് ചെയ്തു കൊണ്ടിരിക്കുന്നു. ആദ്യം വളയാതിരിക്കുകയായിരുന്നു, ഇപ്പോള് മോള്ഡായിക്കൊണ്ടിരിക്കുന്നു. ക്രിസ്ത്യാനിയാകട്ടെ, ഇസ്ലാമിയാകട്ടെ എന്നാല് ഭാരതത്തിന്റെ ഫിലോസഫിയെ ഉള്ളില് നിന്നും ബഹുമാനിക്കുന്നു കാരണം ഭാരതത്തിന്റെ ഫിലോസഫിയില് സര്വ്വ പ്രകാരത്തിലുമുള്ള രമണീകതയുണ്ട്. അങ്ങനെ മറ്റ് ധര്മ്മങ്ങളിലില്ല. കഥകളുടെ രീതിയിലൂടെ, ഡ്രാമയുടെ രീതിയിലൂടെ ഭാരതത്തിന്റെ ഫിലോസഫിയെ ഏത് പ്രകാരത്തിലാണൊ വര്ണ്ണിക്കുന്നത്, അതേപോലെ മറ്റ് ധാര്മ്മങ്ങളില് ഒരിടത്തുമില്ല അതിനാല് തീര്ത്തും വളയാതിരിക്കുന്നവരും ഉള്ളിന്റെ ഉള്ളില് മനസ്സിലാക്കുന്നുണ്ട്- ഭാരതത്തിന്റെ ഫിലോസഫി, അതിലും ആദി സനാതന ഫിലോസഫി കുറവൊന്നുമല്ല. ആ ദിനവും വന്നു ചേരും സര്വ്വരും പറയും- ഫിലോസഫിയുണ്ടെങ്കില് അത് ആദി സനാതന ധര്മ്മത്തിന്റേതാണ് എന്ന്. ഹിന്ദു എന്ന ശബ്ദം ഇഷ്ടപ്പെടുന്നില്ല എന്നാല് ആദി സനാതന ധര്മ്മത്തെ ബഹുമാനിക്കും. ഈശ്വരന് ഒന്നാണ്, അതിനാല് ധര്മ്മവും ഒന്നാണ്, നമ്മള് എല്ലാവരുടെയും ധര്മ്മവും ഒന്നാണ്- ഇത് പതുക്കെ പതുക്കെ ആത്മാവിന്റെ ധര്മ്മത്തിന്റെ നേര്ക്ക് ആകര്ഷിക്കപ്പെടും. ശരി.
വരദാനം:-
ആത്മാവില് വ്യര്ത്ഥത്തിന്റെ തന്നെ ഭാരമാണുള്ളത്. വ്യര്ത്ഥ സങ്കല്പം, വ്യര്ത്ഥമായ വാക്ക്, വ്യര്ത്ഥമായ കര്മ്മം ഇതിലൂടെ ആത്മാവ് ഭാരമുള്ളതായി മാറുന്നു. ഇപ്പോള് ഈ ഭാരത്തെ ഇല്ലാതാക്കൂ. ഈ ഭാരത്തെ സമാപ്തമാക്കുന്നതിന് സദാ സേവനത്തില് ബിസിയായിരിക്കൂ, മനന ശക്തിയെ വര്ദ്ധിപ്പിക്കൂ. മനന ശക്തിയിലൂടെ ആത്മാവ് ശക്തിശാലിയായി മാറുന്നു. ഭോജനം ദഹിക്കുമ്പോള് അത് രക്തമായി മാറുന്നു പിന്നീട് ആ ശക്തിയാണ് പ്രവര്ത്തിക്കുന്നത്, അതുപോലെ മനനം ചെയ്യുന്നതിലൂടെ ആത്മാവിന്റെ ശക്തി വര്ദ്ധിക്കുന്നു.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!