25 August 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

August 24, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ, ശാന്തമായി കഴിയുന്ന സ്വഭാവം വളരെ നല്ലതാണ്, ശാന്ത സ്വഭാവമുള്ളവര് വളരെ മധുരമായിരിക്കും, തെറ്റായത് സംസാരിക്കുന്നതിലും സംസാരിക്കാതിരിക്കുന്നതാണ് നല്ലത്

ചോദ്യം: -

ഏതുകുട്ടികളെയാണ് എല്ലാവരും സ്നേഹിക്കുന്നത്? സ്വയത്തെ സുരക്ഷിതമാക്കുന്നതിന്റെ സാധന എന്താണ്?

ഉത്തരം:-

ആരാണോ വളരെ താത്പര്യത്തോടെ എല്ലാവരുടെയും സേവനം ചെയ്യുന്നത്, സ്നേഹത്തോടെ സേവനം ചെയ്യുന്നത്, അവരെ എല്ലാവരും സ്നേഹിക്കുന്നു. നിങ്ങള്ക്ക് ഒരിക്കലും സേവനത്തിന്റെ അഹങ്കാരം വരരുത്, ബാബയിലൂടെ ജ്ഞാനത്തിന്റെ ഏതൊരു കസ്തൂരിയാണോ ലഭിച്ചത്, അത് മറ്റുള്ളവര്ക്കും നല്കണം, എല്ലാവര്ക്കും ശിവബാബയുടെ ഓര്മ്മ നല്കണം. ഈ ഓര്മ്മയുടെ യാത്രയിലൂടെ തന്നെ നിങ്ങള് വളരെ വളരെ സുരക്ഷിതമായിരിക്കും. എത്രത്തോളം ഓര്മ്മയിലിരിക്കുന്നോ അത്രത്തോളം സന്തോഷവുമുണ്ടായിരിക്കും സ്വഭാവവും വളരെ നല്ലതാകും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. ആത്മീയ അച്ഛനിരുന്ന് ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു, മനസ്സിലാക്കി തന്ന് തന്ന് എത്ര വിവേകശാലിയാക്കി മാറ്റുന്നു. പഠനവും സഹജമല്ലേ. ലോകത്തിലേത് സ്ഥൂലമായ പഠനമാണ് ഇതാണ് സൂക്ഷ്മമായ പഠനം. നിങ്ങള് കുട്ടികള്ക്കറിയാം ഈ പഠിത്തം ബാബയ്ക്കല്ലാതെ മറ്റാര്ക്കും പഠിപ്പിക്കാന് സാധിക്കില്ല. ബാബ വന്നിരിക്കുന്നത് തന്നെ പവിത്രമാക്കുന്നതിനും പഠിപ്പിക്കുന്നതിനും വേണ്ടിയാണ്. ലക്ഷ്യം മുന്നിലുണ്ട്, ഇങ്ങനെയുള്ള ബാബയെ ഓര്മ്മിച്ച് സന്തോഷത്തില് രോമാഞ്ചമുണ്ടാകണം. ഇതും കുട്ടികള്ക്കറിയാം ദിനം-പ്രതിദിനം നമുക്ക് ശാന്തിയിലേക്ക് പോകണം. ശാന്തി എല്ലാവര്ക്കും വളരെ പ്രിയങ്കരമാണ്. വലിയ ആളുകള് കൂടുതല് സംസാരിക്കില്ല ഉച്ചത്തിലും സംസാരിക്കില്ല. നിങ്ങള് വളരെ- വളരെ വലിയ മനുഷ്യരാകുകയാണ് വാസ്തവത്തില് മനുഷ്യരെന്ന് പറയില്ല, നിങ്ങള് ദേവതയാകുകയാണ്. ദേവതകളുടെ സംസാരം വളരെ കുറച്ചായിരിക്കും. എപ്പോള് നിങ്ങള്ക്കും ദേവതയാകണോ സംസാരത്തില് നിന്ന് നിശബ്ദതയില് കഴിയുന്നതിന്റെ അഭ്യാസം ചെയ്യൂ. ശാന്തിയില് കഴിയുന്നവരെക്കുറിച്ച് മനസ്സിലാക്കും ഇവര്ക്ക് തന്റെ മേല് ശ്രദ്ധയുണ്ട് എപ്പോള് നിങ്ങള്ക്ക് ശാന്തിധാമത്തിലേക്ക് പോകണോ സംസാരിക്കുന്നതും പതുക്കെയായിരിക്കണം. പതുക്കെ സംസാരിച്ച്-സംസാരിച്ച് നിങ്ങള്ക്ക് ശാന്തിധാത്തിലേക്ക് പോകണം. എത്രത്തോളം നിങ്ങള് ശാന്തിയില് കഴിയുന്നോ അത്രയും ശാന്തി വ്യാപിപ്പിക്കുകയാണ്. നിങ്ങള് വളരെ ശാന്തിയില് വേണം കഴിയാന്. നോക്കണം – ഞാന് ആരുമായും വഴക്കടിക്കുന്നില്ലല്ലോ! ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ആസുരീയമായത് കേള്ക്കരുത്, ആസുരീയമായത് സംസാരിക്കരുത്… ഏത് സംസാരമാണോ നിങ്ങള്ക്ക് ഇഷ്ടമല്ലാത്തത്, ആ മോശമായ സംസാരത്തില് നിന്ന് നിങ്ങളെ മാറ്റി നിര്ത്തണം അപ്പോള് രണ്ട് പേരുടെയും സംസാരം നിലയ്ക്കും. ഓരോ കാര്യത്തിലും ദൈവീക ഗുണം ധാരണ ചെയ്യണം. ആരെങ്കിലും ശബ്ദത്തോടെ സംസാരിക്കുകയാണെങ്കില് പറയൂ ശാന്തമാകൂ, ശബ്ദമുണ്ടാക്കരുത്. നിങ്ങള്ക്കറിയാം നമ്മള് ശാന്തി സ്ഥാപിക്കുകയാണ്. സത്യയുഗത്തില് ശാന്തി ഉണ്ടായിരിക്കില്ലേ. മൂലവതനത്തില് ശാന്തി തന്നെയാണ്. ശരീരം തന്നെയില്ലെങ്കില് പിന്നെങ്ങനെ സംസാരിക്കും. ബാബ കുട്ടികള്ക്ക് വളരെ നല്ല ശ്രീമതം നല്കുന്നുണ്ട്, മനസ്സിലാക്കി തരുന്നു മധുരമായ കുട്ടികളേ ഇപ്പോള് നിങ്ങള്ക്ക് നിങ്ങളുടെ വീട്ടിലേക്ക് പോകണം, ശബ്ദത്തില് നിന്ന് ചലനിത്തിലേക്ക് വരണം പിന്നീട് ശാന്തിയിലേക്ക് പോകും. ആരെ ലഭിച്ചാലും അവര്ക്ക് ഈ സന്ദേശം നല്കണം. നിങ്ങള് എത്രത്തോളം ശാന്തിയില് കഴിയുന്നോ അത്രത്തോളം മനസ്സിലാക്കും ഇവര് ഏതോ ലഹരിയിലാണ്. ശാന്തമായിരിക്കുന്നതിന്റെ സ്വഭാവം വളരെ നല്ലതാണ്. അവരെ വളരെ മധുരമായി തോന്നും. തെറ്റ് സംസാരിക്കുന്നതിലും നല്ലത് സംസാരിക്കാതിരിക്കുന്നതാണ്.

നിങ്ങള് സത്യം-സത്യമായ സന്ദേശവാഹകരാണ്. നിങ്ങള്ക്ക് എല്ലാവരിലും കൃപ കാണിക്കണം. കൃപ കാണിക്കുന്ന കുട്ടികള് വളരെ ശാന്തമായി ബാബയുടെ ഓര്മ്മയിലിരിക്കും. കേവലം സന്ദേശം നല്കണം പരിധിയില്ലാത്ത ബാബയെ ഓര്മ്മിക്കൂ എങ്കില് പരിധിയില്ലാത്ത സുഖവും ശാന്തിയും ലഭിക്കും. ലൗകിക പിതാവിന്റെ പക്കല് വളരെ ധനമുണ്ടെങ്കില് വളരെ സമ്പത്ത് ലഭിക്കില്ലേ. പരിധിയില്ലാത്ത ബാബയുടെ പക്കലുള്ളത് വിശ്വത്തിന്റെ ചക്രവര്ത്തീ പദവിയാണ്, അത് ഓരോ അയ്യായിരം വര്ഷത്തിന് ശേഷവും നിങ്ങള്ക്ക് ആ വിശ്വത്തിന്റെ ചക്രവര്ത്തീ പദവി ലഭിക്കുന്നു.

നിങ്ങള് കുട്ടികള്ക്ക് വളരെ താത്പര്യത്തോടെ എല്ലാവരുടെയും സേവനം ചെയ്യണം. ഓരോരുത്തരെയും സേവനത്തിന് യോഗ്യരാക്കി മാറ്റണം. ആരാണോ സ്നേഹത്തോടെ മറ്റുള്ളവരുടെ സേവനം ചെയ്യുന്നത് അവരെ എല്ലാവരും സ്നേഹിക്കുന്നു. ഒരിക്കലും സേവനത്തിന്റെ അഹങ്കാരം വരരുത്. നിങ്ങള്ക്ക് ബാബയിലൂടെ ജ്ഞാനത്തിന്റെ കസ്തൂരി ലഭിച്ചിട്ടുണ്ട്, അത് മറ്റുള്ളവര്ക്ക് നല്കണം. പരസ്പരം ഓര്മ്മയുണര്ത്തിക്കൊണ്ടേ പോകൂ ശിവബാബയുടെ ഓര്മ്മയുണ്ടോ? ഇതില് സന്തോഷവും ഉണ്ടായിരിക്കും. ഓര്മ്മ നല്കുന്നവര്ക്ക് നന്ദി പറയണം. ഓര്മ്മയുടെ യാത്രയിലൂടെ നിങ്ങള് കുട്ടികള് വളരെ വളരെ സുരക്ഷിതരായിരിക്കും. എത്രത്തോളം ഓര്മ്മയിലിരിക്കുന്നോ അത്രയും സന്തോഷവും ഉണ്ടായിരിക്കും. സ്വഭാവവും നല്ലതായിക്കൊണ്ടിരിക്കും. നിങ്ങള്ക്ക് നിങ്ങളുടെ സ്വഭാവത്തെ തീര്ച്ചയായും ശരിയാക്കണം. ഓരോരുത്തരും അവരവരുടെ ഹൃദയത്തോട് ചോദിക്കൂ എന്റെ സ്വഭാവം വളരെ-വളരെ മധുരമാണോ? ഒരിക്കലും ആരെയും പ്രകോപിപ്പിക്കുന്നില്ലല്ലോ. ആരെങ്കിലും പ്രകോപിതമാകുന്ന തരത്തിലുള്ള അന്തരീക്ഷം ഒരിക്കലും ഉണ്ടാകരുത്. ഇങ്ങനെ പരിശ്രമിക്കണം എന്തുകൊണ്ടെന്നാല് നിങ്ങള് കുട്ടികള് വളരെ ഉയര്ന്ന സേവനത്തിലാണ്. നിങ്ങള്ക്ക് ഈ മുഴുവന് സ്റ്റേജിനും പ്രകാശം നല്കണം. നിങ്ങള് ഭൂമിയിലെ ചൈതന്യ നക്ഷത്രങ്ങളാണ്. പറയാറുമുണ്ട് നക്ഷത്ര ദേവാ… സാദാ നക്ഷത്രങ്ങള് ദേവതകളല്ല, നിങ്ങള് അതിനെക്കാളും മഹാന് ബലവാനാണ് എന്തുകൊണ്ടെന്നാല് നിങ്ങള് മുഴുവന് വിശ്വത്തെയും പ്രകാശിപ്പിക്കുന്നു, നിങ്ങള് തന്നെയാണ് ദേവതയാകുന്നവര്. ഏതുപോലെയാണോ മുകളില് നക്ഷത്രങ്ങള് തിളങ്ങുന്നത്, ചിലത് വളരെ തീവ്രമായിരിക്കും, ചിലത് മങ്ങിയതായിരിക്കും. ചിലത് ചന്ദ്രന് സമീപത്തായിരിക്കും. നിങ്ങള് കുട്ടികളും യോഗബലത്തിലൂടെ സമ്പൂര്ണ്ണ പവിത്രമാകുമ്പോള് തിളങ്ങുന്നു.

ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അവിനാശീ ജ്ഞാന രത്നങ്ങളുടെ ലോട്ടറി ലഭിച്ചുകൊണ്ടിരിക്കുന്നു അപ്പോള് എത്ര സന്തോഷമുണ്ടായിരിക്കണം. ഉള്ളില് സന്തോഷത്തിന്റെ തുള്ളിച്ചാട്ടം നടത്തിക്കൊണ്ടിരിക്കൂ. നിങ്ങളുടെ ഈ ജന്മം തന്നെ വജ്ര സമാനമെന്നാണ് പാടിയിട്ടുള്ളത്. നിങ്ങള് ബ്രാഹ്മണര് തന്നെയാണ് നോളജ്ഫുളാകുന്നത് അതുകൊണ്ട് നിങ്ങള്ക്ക് ജ്ഞാനത്തിന്റെ തന്നെ സന്തോഷമാണ് ഉള്ളത്. ഈ ദേവതകളക്കാളും നിങ്ങള് ശ്രേഷ്ഠമാണ്. അതുകൊണ്ട് നിങ്ങളുടെ മുഖം സദാ സന്തോഷത്താല് വിടര്ന്നിരിക്കണം. ബാബ കുട്ടികളെ ആശീര്വ്വദിക്കുന്നു കുട്ടികളേ സദാ ശാന്തമായി ഭവിക്കൂ! അര്ത്ഥം വളരെ ജന്മങ്ങള് ജീവിക്കൂ. ആശീര്വ്വാദം ബാബയില് നിന്ന് ലഭിക്കുന്നുണ്ട് എങ്കിലും ഓരോരുത്തര്ക്കും അവരവരുടെ പുരുഷാര്ത്ഥം ചെയ്യണം, ഞാന് എങ്ങനെ ചിരജ്ഞീവിയാകും. ബാബയെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങള് ചിരജ്ഞീവിയാകുകയാണ്. ഈ ആശീര്വ്വാദം ബാബ നല്കുകയാണ്. ബ്രാഹ്മണരും പറയാറുണ്ട് ആയുഷ്മാന് ഭവ. ബാബയും പറയുന്നു കുട്ടികളേ സദാ ജീവിച്ചുകൊണ്ടേയിരിക്കൂ. നിങ്ങളെ അരകല്പത്തേക്ക് കാലന് വിഴുങ്ങുകയില്ല. സത്യയുഗത്തില് മരണമെന്ന പേരില്ല. ഇവിടെ മനുഷ്യര് മരിക്കുന്നതില് പേടിക്കുകയല്ലേ. നിങ്ങള് മരിക്കുന്നതിനായി പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുന്നു. നിങ്ങള്ക്കറിയാം ബാബയെ ഓര്മ്മിച്ചോര്മ്മിച്ച് നമ്മള് ഈ ശരീരം ഉപേക്ഷിച്ച് നമ്മുടെ ശിവബാബയുടെ അടുത്തേക്ക് പോകും, പിന്നീട് സ്വര്ഗ്ഗവാസിയാകും.

ഇപ്പോള് നിങ്ങള് അതിസ്നേഹിയായ ബാബയുടെ കുട്ടികളായിരിക്കുന്നു അതുകൊണ്ട് നിങ്ങള്ക്കും ബാബയെപോലെ വളരെ-വളരെ മധുരവും സ്നേഹിയുമാകണം. ബാബ കത്തുകളിലും എഴുതാറുണ്ട് മധുര-മധുരമായ നഷ്ടപ്പെട്ട് തിരിച്ച് കിട്ടിയ ഓമനകളായ കുട്ടികളേ… ബാബ വളരെ മധുരമല്ലേ. പ്രത്യക്ഷത്തില് അനുഭവിക്കുന്നു ബാബ എത്ര മധുരവും, സ്നേഹിയുമാണ്. നമുക്കും ഇതുപോലെയാകണം. ഇതും നിങ്ങള്ക്കറിയാം നമ്മള് എത്ര മധുരതയുള്ളവരും സ്നേഹികളുമായിരുന്നു. നമ്മള് തന്നെയാണ് പൂജ്യരില് നിന്ന് പൂജാരിയായത് പിന്നീട് സ്വയത്തെ തന്നെ പൂജിച്ചുകൊണ്ടിരുന്നു. ഇതും വളരെയധികം മനസ്സിലാക്കേണ്ട അദ്ഭുതകരമായ കാര്യങ്ങളാണ്.

നിങ്ങള് കുട്ടികള്ക്കറിയാം അരകല്പത്തേക്ക് നമ്മുടെ എല്ലാ ദുഃഖങ്ങളും ദൂരെയാക്കുന്ന ബാബ ഇപ്പോള് വന്നിരിക്കുകയാണ്. പറയാറുണ്ട് ഹര-ഹര മഹാദേവാ. ഇപ്പോള് ആ മഹാദേവനല്ല. ദുഃഖം ബാബ മാത്രമാണ് ഹരിക്കുക. ദുഃഖം ഹരിച്ച് സുഖം നല്കുന്നത് ബാബയാണ്. അരകല്പം നിങ്ങള് വളരെയധികം ദുഃഖം അനുഭവിച്ചിട്ടുണ്ട്. 5 വികാരങ്ങളുടെ രോഗം വളരെയധികം വര്ദ്ധിച്ചിരിക്കുന്നു, ഈ രോഗം വളരെയധികം ദുഃഖിയാക്കിയിരിക്കുന്നു, അതുകൊണ്ടാണ് ബാബ പറയുന്നത് മധുരമായ കുട്ടികളേ, ഈ കര്മ്മങ്ങളുടെ കണക്ക് ഇപ്പോള് ശരിയാക്കൂ. വ്യാപാരികള് 12 മാസത്തെ കണക്ക് വയ്ക്കാറില്ലേ.

ബാബ മനസ്സിലാക്കി തരുന്നു, ഇപ്പോള് മുഴുവന് സൃഷ്ടിയിലും നോക്കൂ എത്ര അഴുക്കാണ്, ഇതാണ് നരകം, അതുകൊണ്ട് നരകത്തെ സ്വര്ഗ്ഗമാക്കുന്നതിന് ബാബയ്ക്ക് വരേണ്ടിവരുന്നു. ബാബ വളരെ സ്നേത്തോടെയാണ് വരുന്നത്, അറിയാം എനിക്ക് കുട്ടികളുടെ സേവനത്തിനായി വരണം. ഞാന് കല്പ-കല്പം നിങ്ങള് കുട്ടികളുടെ സേവനത്തില് ഉപസ്ഥിതനാണ്. എപ്പോഴാണോ സ്വയം വരുന്നത് അപ്പോഴാണ് കുട്ടികള് മനസ്സിലാക്കുന്നത് ബാബ നമ്മുടെ സേവനത്തില് ഉപസ്ഥിതനായിരിക്കുന്നു. ഇവിടെ ഇരുന്നുകൊണ്ട് എല്ലാവരുടെയും സേവനം നടക്കുന്നു. മുഴുവന് സൃഷ്ടിയുടെയും മംഗളകാരി ദാതാവ് ഒരാള് മാത്രമല്ലേ. ബാബയ്ക്കറിയാം മുഴുവന് ലോകത്തിലെയും ആത്മാക്കള് എല്ലാവര്ക്കും ഞാന് തന്നെയാണ് സമ്പത്ത് നല്കുന്നത്. പരിധിയില്ലാത്ത ബാബയുടെ ദൃഷ്ടി ലോകത്തിലെ ആത്മാക്കളിലേക്ക് പോകുന്നു. ഇരിക്കുന്നത് ഇവിടെയാണെങ്കിലും ദൃഷ്ടി മുഴുവന് വിശ്വത്തിലുമുണ്ട് മുഴുവന് സൃഷ്ടിയിലെയും മനുഷ്യരാശിയിലുമുണ്ട്, എന്തുകൊണ്ടെന്നാല് മുഴുവന് വിശ്വത്തിനും സായൂജ്യം നല്കണം. ഡ്രാമയുടെ പദ്ധതിയനുസരിച്ച് കല്പം മുന്പത്തേത് പോലെ മുഴുവന് വിശ്വത്തിലെയും ആത്മാക്കള് സായൂജ്യമടയാന് പോകുകയാണ്. ബാബ എല്ലാ കുട്ടികളെയും ഓര്മ്മിക്കുന്നു, ദൃഷ്ടി പോകുന്നില്ലേ. സംഗമയുഗത്തില് മാത്രമാണ് ബാബ കുട്ടികളുടെ സേവനത്തിനായി ഉപസ്ഥിതനായിട്ടുള്ളത് ബാബയോളം സേവനം മറ്റാര്ക്കും ചെയ്യാന് സാധിക്കില്ല. ബാബയുടേത് പരിധിയില്ലാത്ത സേവനമാണ്. നിങ്ങള് കുട്ടികള്ക്കും ബാബയെ പ്രത്യക്ഷമാക്കാന് അപ്പോഴാണ് സാധിക്കുക എപ്പോഴാണോ ബാബയെ പോലെ സേവനം ചെയ്യുന്നത്. സേവനം ചെയ്യുന്നവര്ക്ക് ഫലവും വളരെ വലുതാണ് ലഭിക്കുന്നത്. കുട്ടികള്ക്ക് ലഹരിയും ഉയരുന്നുണ്ട് നമ്മള് ശ്രീമതത്തിലൂടെ മുഴുവന് വിശ്വത്തിലെയും മനുഷ്യര്ക്ക് സുഖം നല്കുകയാണ്.

ബാബ പറയുന്നു മധുരമായ കുട്ടികളേ, ഇപ്പോള് ജ്ഞാന രത്നങ്ങളാല് തന്റെ സഞ്ചി നന്നായി നിറക്കൂ, എത്ര നിറയ്ക്കണോ നിറയ്ക്കൂ. തന്റെ സമയം പാഴാക്കരുത്. ബാബയുടെ ഓര്മ്മയിലൂടെ സമയത്തെ സഫലമാക്കൂ. ആരാണോ നല്ല രീതിയില് ധാരണ ചെയ്യുന്നത് അവര് പിന്നീട് മറ്റുള്ളവരുടെയും നല്ല സേവനം തീര്ച്ചയായും ചെയ്യും. സമയം പാഴാക്കില്ല. കുട്ടികള്ക്ക് പുരുഷാര്ത്ഥം ചെയ്ത് അന്തര്മുഖിയാകണം. അന്തര്മുഖി അര്ത്ഥം ഉള്ളിലെ ആത്മാവ്, എല്ലാം ബാബയെ മാത്രം കേള്പ്പിക്കണം. ബാബ സ്നേഹത്തോടെ വീണ്ടും വീണ്ടും മനസ്സിലാക്കി തരുന്നു. മാതാ-പിതാ, ഏതെല്ലാം അനന്യരായ സഹോദരനും-സഹോദരികളുമാണോ ഉള്ളത്, ആരാണോ നല്ലരീതിയില് സേവനം ചെയ്യുന്നത് അവരില് നിന്ന് പഠിച്ചുകൊണ്ടിരിക്കൂ. ഉള്ളില് ഈ നിശ്ചയം നടത്തൂ എനിക്ക് വ്യര്ത്ഥമായി സമയം പാഴാക്കാനില്ല. ശരീര നിര്വ്വഹണവും നടത്തണം, തന്റെ രചനകളെയും സംരക്ഷിക്കണം. കേവലം മമത്വം വയ്ക്കരുത്. മമത്വം വയ്ക്കുന്നതിലൂടെ നഷ്ടം സംഭവിക്കും. മമത്വം ഒരു ബാബയില് വയ്ക്കൂ. ഇവിടെ നിങ്ങള് ബാബയുടെ സന്മുഖത്താണ്. ആത്മാക്കളും പരമാത്മാവും സന്മുഖത്താണ് എന്തുകൊണ്ടെന്നാല് ഇവിടെ സ്വയം ബാബ ആത്മാക്കളെ പഠിപ്പിക്കുന്നു. ലോകത്തില് ആത്മാക്കള് ആത്മാക്കളെ പഠിപ്പിക്കുന്നു.

ഈ എല്ലാ കാര്യങ്ങളും നിങ്ങള് കുട്ടികളുടെ ഉള്ളില് മഥനം നടക്കണം. വിദ്യാര്ത്ഥികളുടെ ബുദ്ധിയില് മുഴുവന് ദിവസവും പഠിത്തം ഉണ്ടായിരിക്കില്ലേ. നിങ്ങളുടെ ബുദ്ധിയിലും മുഴുവന് പഠിത്തവുമുണ്ട്. നല്ല വിദ്യാര്ത്ഥി ആരാണോ അവര് സദാ ഏകാന്തതയില് പോയി പഠിക്കുന്നു. വിദ്യാര്ത്ഥികള് പരസ്പരം കൂടിച്ചേരുമ്പോള് പഠനത്തെക്കുറിച് തന്നെ സംസാരിക്കുന്നു. ഈ പരിധിയില്ലാത്ത പഠനത്തില് അതിലും സന്തോഷത്തോടെ മുഴുകണം.

നിങ്ങള് കുട്ടികള് ഇപ്പോള് ബാബയുടെ സഹായിയാകുന്നു. ഓര്മ്മയില് കഴിയുന്നത് തന്നെയാണ് സഹായം, എന്തുകൊണ്ടെന്നാല് ഓര്മ്മയുടെ യാത്രയെന്നാല് ശാന്തിയുടെ യാത്ര അതുകൊണ്ടാണ് പറയുന്നത് ഓരോരുത്തരും അവരവരുടെ വീടിനെ സ്വര്ഗ്ഗമാക്കൂ. ഓരോരുത്തരുടെയും ബുദ്ധിയില് അള്ളാഹുവും സമ്പത്തുമുണ്ട്. അള്ളാഹുവിനെയും സമ്പത്തിനെയും ഓര്മ്മിക്കുകയാണെങ്കില് ചക്രവര്ത്തീ പദവി ലഭിക്കും. മറ്റൊന്നും ചെയ്യേണ്ടതില്ല. കേവലം സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ എങ്കില് രാജധാനി നിങ്ങളുടേതാണ്. നിങ്ങള് കുട്ടികള് – എല്ലാവര്ക്കും ഈ സന്ദേശം നല്കിക്കൊണ്ടേയിരിക്കൂ ബാബയെ ഓര്മ്മിക്കുകയാണെങ്കില് സ്വര്ഗ്ഗത്തിന്റെ രാജപദവി ലഭിക്കും. ശരി-

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ബാബയുടെ ഓര്മ്മയില് തന്റെ സമയം സഫലമാക്കണം. ഈ അമൂല്യ സമയം എവിടെയും പാഴാക്കരുത്. പുരുഷാര്ത്ഥം ചെയ്ത് അന്തര്മുഖി അര്ത്ഥം ആത്മബോധത്തില് കഴിയണം.

2) ഇപ്പോള് നമ്മള് ദേവതകളെക്കാളും ശ്രേഷ്ഠരായ ബ്രാഹ്മണരാണ്, ഇപ്പോള് ബാബയിലൂടെ അവിനാശീ ജ്ഞാന രത്നങ്ങളുടെ ലോട്ടറി ലഭിച്ചിരിക്കുന്നു, ജ്ഞാന സമ്പന്നമായിട്ടുണ്ടെങ്കില് മുഖം സദാ വിടര്ന്നിരിക്കണം. ഉള്ളില് സന്തോഷത്തിന്റെ തുള്ളിച്ചാട്ടം നടത്തണം.

വരദാനം:-

ഏതുപോലെയാണോ നിരാകാര ആത്മാവും സാകാര ശരീരവും രണ്ടിന്റെയും സംബന്ധത്തിലൂടെ എല്ലാ കാര്യവും ചെയ്യാന് സാധിക്കുന്നത്, അതുപോലെ തന്നെ നിരാകാര, സാകാര ബാബ രണ്ട് പേരെയും കൂടെ അല്ലെങ്കില് മുന്നില് വച്ചുകൊണ്ട് എല്ലാ കര്മ്മവും സങ്കല്പവും ചെയ്യൂ അപ്പോള് സഫലതാ മൂര്ത്തിയാകും എന്തുകൊണ്ടെന്നാല് എപ്പോള് ബാപ്ദാദ സന്മുഖത്തുണ്ടോ അപ്പോള് തീര്ച്ചയായും ബാബയെ കൊണ്ട് ഉറപ്പുവരുത്തിച്ച് നിശ്ചയത്തോടെയും നിര്ഭയതയോടെയും ചെയ്യും. ഇതിലൂടെ സമയത്തിന്റെയും സങ്കല്പത്തിന്റെയും സംരക്ഷണമുണ്ടാകും. ഒന്നും വ്യര്ത്ഥമായി പോകില്ല, ഓരോ കര്മ്മവും സ്വതവേ സഫലമാകും.

സ്ലോഗന്:-

ദാദി പ്രകാശ്മണിജിയുടെ 14-ാം പുണ്യ സ്മൃതി ദിവസത്തില് ക്ലാസ്സില് കേള്പ്പിക്കുന്നതിന് വേണ്ടി ദാദജിയിലൂടെ ലഭിച്ച അമൂല്യ ഉപഹാരം

1- ഈശ്വരീയ നിയമങ്ങളും മര്യാദകളും നമ്മുടെ ജീവിതത്തിന്റെ സത്യമായ അലങ്കാരങ്ങളാണ്, ഇവയെ ജീവിതത്തില് ധാരണ ചെയ്ത് സദാ ഉന്നതി നേടണം.

2- സദാ ഈ ലഹരിവയ്ക്കൂ ഞാന് ഭഗവാന്റെ കണ്ണുകളിലെ പ്രകാശമാണ്, ഭഗവാന്റെ കണ്ണുകളില് ഒളിച്ചിരിക്കുകയാണെങ്കില് മായയുടെ ചുഴലിക്കാറ്റിനും കൊടുങ്കാറ്റിനും സ്ഥിതിയെ ഇളക്കാന് സാധിക്കില്ല. സദാ ബാബയുടെ ഛത്രഛായക്ക് താഴെ കഴിയൂ രക്ഷകനായ ബാബ സദാ രക്ഷിച്ചുകൊണ്ടിരിക്കും.

3- നമ്മളെല്ലാവരുടെയും പ്രിയതമനും വഴികാട്ടിയും ഒരു ബാബയാണ്, ബാബയുമായി മാത്രം ഹൃദയത്തിന്റെ കൊടുക്കല് വാങ്ങലുകള് നടത്തുക, ഒരിക്കലും ഒരു ദേഹധാരിയെയും കൂട്ടുകാരനാക്കി അവരുമായി വ്യര്ത്ഥ ചിന്തനവും പരചിന്തനവും ചെയ്യരുത്.

4- മുഖത്ത് ഒരിക്കലും ഉദാസീനത, വെറുപ്പ്, വിദ്വേഷത്തിന്റെ ചിഹ്നം വരരുത്. സദാ സന്തോഷമായിരിക്കൂ സന്തോഷം വിതരണം ചെയ്തുകൊണ്ടിരിക്കൂ. തന്റെ സേവാകേന്ദ്രത്തിന്റെ അന്തരീക്ഷം ഇങ്ങനെ സന്തുഷ്ടകരമാക്കൂ അത് സര്വ്വരെയും ഭാഗ്യശാലിയാക്കണം.

5- എത്രത്തോളം അന്തര്മുഖിയായി മുഖത്തിന്റെയും മനസ്സിന്റെയും മൗനം ധാരണ ചെയയ്യുന്നോ അത്രയും സ്ഥാനത്തിന്റെ വായുമണ്ഡലവും ലൈറ്റ് മൈറ്റ് സമ്പന്നമാകും വരുന്നവര്ക്ക് അതിന്റെ പ്രഭാവവും ഉണ്ടാകും, ഇതാണ് സൂക്ഷ്മ സാകാശ് നല്കുന്നതിന്റെ സേവനം.

6- ഒരു കാരണത്തിനും വശപ്പെട്ട് എന്റെ-നിന്റേതിലേക്ക് വന്ന് പരസ്പരം മതഭേദത്തിലേക്ക് വരരുത്. പരസ്പര വിദ്വേഷം ഇതാണ് സേവനങ്ങളിലെ ഏറ്റവും വലിയ വിഘ്നം, ഈ വിഘ്നത്തില് നിന്ന് ഇപ്പോള് മുക്തമാകൂ, മുക്തമാക്കൂ.

7- പരസ്പര വിചാരങ്ങള്ക്ക് ആദരവ് നല്കി ഓരോരുത്തരുടെയും കാര്യം ആദ്യം കേള്ക്കൂ പിന്നീട് നിര്ണ്ണയമെടുക്കൂ എങ്കില് രണ്ടഭിപ്രായങ്ങള് ഉണ്ടായിരിക്കില്ല. ചെറിയവര്ക്കും വലിയവര്ക്കും എല്ലവര്ക്കും ബഹുമാനം അവശ്യം നല്കൂ.

8- ഇപ്പോള് ബാബയുടെ എല്ലാ കുട്ടികളും സന്തുഷ്ടതയുടെ ഇങ്ങനെയുള്ള ഖനികളായി മാറൂ താങ്കളെ കണ്ട് എല്ലാവരും സന്തുഷ്ടരാകണം. സദാ സന്തുഷ്ടമായി കഴിയൂ മറ്റുള്ളവരെയും സന്തുഷ്ടമാക്കൂ.

9- നാല് മന്ത്രങ്ങള് സദാ ഓര്മ്മ വയ്ക്കണം – ഒന്ന് ഒരിക്കലും അശ്രദ്ധരാകരുത്, സദാ ജാഗ്രതയോടെ കഴിയണം. രണ്ട് – ആരോടും വെറുപ്പ് വയക്കരുത് എല്ലാവരെ പ്രതിയും ശുഭഭാവന വയ്ക്കണം. മൂന്ന് – ആരോടും അസൂയകാണിക്കരുത്, ഉന്നതിയുടെ മത്സരം നടത്തണം. നാല് – ഒരിക്കലും ഏതൊരു വ്യക്തി, വസ്തു, വൈഭവത്തില് പ്രഭാവിതരാകരുത്, സദാ ഒരു ബാബയുടെ മാത്രം പ്രഭാവത്തില് കഴിയണം.

10 – നമ്മളെല്ലാവരും റോയല് ബാബയുടെ റോയല് കുട്ടികളാണ്, സദാ സ്വയത്തില് കുലീനതയുടെയും പവിത്രതയുടെയും സംസ്ക്കാരം നിറയിക്കണം, അടിമത്വത്തിന്റെ സംസ്ക്കാരങ്ങളില് നിന്ന് മുക്തമാകണം. സത്യതയെ ഒരിക്കലും കൈവിടരുത്.

11- എല്ലാ ദിവസവും ഒരുമണിക്കൂറില് അഞ്ച് മിനിറ്റെങ്കിലും ശാന്തിയുടെ അനുഭൂതി തീര്ച്ചയായും ചെയ്യൂ എങ്കില് അനേകം പ്രശ്നങ്ങളില് വിജയം നേടുന്നതിനുള്ള ശക്തി വരും. മായയില് വിജയം അപ്പോഴുണ്ടാകും എപ്പോഴാണോ ജ്ഞാന സഹിതം യോഗത്തിലിരിക്കുന്നത്.

12- സേവനത്തോടൊപ്പമൊപ്പം സ്വ-സ്ഥിതി ഏകരസമായിരിക്കണം, അതിനായി യോഗത്തിന്റെ ഭട്ഠി വളരെ അത്യാവശ്യമാണ്, ഇതില് എല്ലാവരെയും ഒരുമിച്ചിരുത്തി അഭ്യാസം ചെയ്യണം. അപ്പോള് സംഘടനയുടെയും ശക്തി ലഭിക്കുന്നു.

13- തന്റെ മുഖത്ത് ഒരിക്കലും ഉദാസീനത, വെറുപ്പ്, വിദ്വേഷത്തിന്റെ അടയാളം കാണപ്പെടരുത്. അഥവാ പരസ്പരം പ്രശമുണ്ടായാല് അതിനെ തപസ്യയിലൂടെ ഇല്ലാതാക്കൂ. മറ്റുള്ളവരുടെ മുന്നില് വര്ണ്ണിക്കരുത്. വര്ണ്ണിക്കുന്നതിലൂടെ വായുമണ്ഢലം മോശമാകുന്നു.

14- ആര് എത്ര തന്നെ മനസ്സ് മോശമാക്കാന് പരിശ്രമിക്കട്ടെ, എന്നാല് ഒരിക്കലും അവരുടെ പ്രഭാവത്തില് വരരുത്. സംഗദോഷവും വളരെ മോശമാണ്, അത് ബുദ്ധിതിരിപ്പിക്കുന്നു. എല്ലാവരെയും സ്നേഹിക്കൂ എല്ലാവരും കൂട്ടുകാരാണ്, എന്നാല് വ്യക്തിപരമായ കൂട്ടുകാരാക്കി മാറ്റരുത്. ഇത് അടിവരയിടൂ.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top