15 August 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

14 August 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

ഹോളിയെങ്ങനെ ആഘോഷിക്കാം അഥവാ സദാകാലത്തെ പരിവര്ത്തനം എങ്ങനെയുണ്ടാകും?

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഇന്ന് സര്വ്വയുടെയും ഭാഗ്യവിദാതാവായ ബാബ തന്റെ ഹോളിഹംസങ്ങളുമായി ജ്ഞാന രത്നങ്ങളുടെ ഹോളി ആഘോഷിക്കാന് വന്നിരിക്കുന്നു. ആഘോഷിക്കുക അര്ത്ഥം മിലനം ചെയ്യുക. ബാപ്ദാദ ഓരോ അതി സ്നേഹി, സഹജയോഗി, സദാ ബാബയുടെ കാര്യത്തില് സഹയോഗി, സദാ പാവന വൃത്തിയിലൂടെ, പാവന ദൃഷ്ടിയിലൂടെ സൃഷ്ടിയെ പരിവര്ത്തനം ചെയ്യുന്ന സര്വ്വ ഹോളി കുട്ടികളെ കണ്ട് ഹര്ഷിതമാകുന്നു. ഇന്നത്തെ മഹാത്മാക്കളെയും പാവനമെന്നു പറയപ്പെടുന്നു എന്നാല് നിങ്ങള് ശ്രേഷ്ഠ ആത്മാക്കള് ഉയര്ന്ന ഹോളിയായി മാറുന്നു അര്ത്ഥം സങ്കല്പത്തിനോ, സ്വപ്നത്തിനോ പോലും അപവിത്രതയ്ക്ക് വൃത്തിയെ, ദൃഷ്ടിയെ പാവന സ്ഥിതിയില് നിന്നും താഴേക്ക് കൊണ്ടു വരാന് സാധിക്കില്ല. ഓരോ സങ്കല്പം അര്ത്ഥം സ്മൃതി പാവനമാക്കുന്നു അതിനാല് പാവനമായ പ്രകൃതി കാരണം ഭാവിയിലെ അനേക ജന്മങ്ങളില് ശരീരവും പാവനമായത് ലഭിക്കുന്നു. അതേപോലെ ഹോളിഹംസം അഥവാ സദാ പാവന സങ്ക്ലപധാരി ശ്രേഷ്ഠ ആത്മാക്കളായി മാറുന്നു. ഉയര്ന്നതിലും വച്ച് ഉയര്ന്ന ബാബ ഓരോ കാര്യത്തിലും ശ്രേഷ്ഠ ജീവിതമുള്ളവരാക്കി മാറ്റുന്നു. പവിത്രതയും ഉയര്ന്നതിലും വച്ച് ഉയര്ന്ന പവിത്രതയാണ്, സാധാരണമല്ല. സാധാരണമായ പവിത്ര ആത്മാക്കള് നിങ്ങള് പവിത്രമായ ആത്മാക്കളുടെ മുന്നില് മനസ്സ് കൊണ്ട് അംഗീകിരച്ച് നമസ്ക്കരിക്കും, പറയും- നിങ്ങളുടെ പവിത്രത അതി ശ്രേഷ്ഠമാണ് എന്ന്. ഇന്നത്തെ കാലത്തെ ഗൃഹസ്ഥികള് സ്വയത്തെ അപവിത്രമാണെന്ന് മനസ്സിലാക്കുന്നത് കാരണം ഏത് പവിത്രമായ ആത്മാക്കളെയാണൊ മഹാനാണെന്ന് മനസ്സിലാക്കി തല കുമ്പിടുന്നത്, ആ മഹാനാത്മാക്കള് എന്ന് പറയപ്പെടുന്നവര് നിങ്ങള് ശ്രേഷ്ഠമായ പാവനാത്മാക്കളുടെ മുന്നില് അംഗീകരിക്കും പറയും- നിങ്ങളുടെ പവിത്രതയും ഞങ്ങളുടെ പവിത്രതയും തന്നില് വളരെ വ്യത്യാസമുണ്ട് എന്ന്.

ഈ ഹോളിയുടെ ഉത്സവം നിങ്ങള് പാവനമായ ആത്മാക്കളുടെ പാവനമാകുന്നതിന്റെ വിധിയുടെ സ്മരണയാണ് കാരണം നിങ്ങള് സര്വ്വരും നമ്പര്വാര് പാവനമായ ആത്മാക്കള് ബാബയുടെ ഓര്മ്മയുടെ അഗ്നിയിലൂടെ സദാ കാലത്തേക്ക് അപവിത്രതയെ കത്തിച്ചു കളയുന്നു അതിനാല് ആദ്യം കത്തിക്കുന്നതിന്റെ ഹോളി ആഘോഷിക്കുന്നു, പിന്നീട് നിറങ്ങളുടെ ഹോളി അഥവാ മംഗള മിലനം ആഘോഷിക്കുന്നു. കത്തിക്കുക അര്ത്ഥം പേരും അടയാളവും സമാപ്തമാക്കുക. ഏതൊന്നിനെയും പേരൊ അടയാളമോ പോലുമില്ലാതെ സമാപ്തമാക്കുന്നതിന് എന്താണ് ചെയ്യുന്നത്? കത്തിക്കുന്നു, അതിനാല് രാവണനെയും കൊന്നതിന് ശേഷം കത്തിക്കുന്നു. ഇത് ആത്മാക്കളായ നിങ്ങളുടെ സ്മരണയാണ്. അപവിത്രതയെ കത്തിച്ചു അര്ത്ഥം പാവന ഹോളിയായി. ബാപ്ദാദ സദാ കേള്പ്പിക്കുന്നുണ്ട്- ബ്രാഹ്മണര് ഹോളി ആഘോഷിക്കുക അര്ത്ഥം പവിത്രമാകുക. അതിനാല് ചെക്ക് ചെയ്യൂ അപവിത്രതയെ കേവലം ഇല്ലാതാക്കിയോ അതോ കത്തിച്ചോ? മരിച്ചവര്ക്ക് വീണ്ടും ജീവിക്കാം, ചിലപ്പോള് ശ്വസം മറഞ്ഞു കിടക്കുന്നു. എന്നാല് കത്തിക്കുക അര്ത്ഥം പേരും അടയാളവും സമാപ്തമാക്കുക. എവിടെ വരെയെത്തി എന്ന് സ്വയം ചെക്ക് ചെയ്യണം. സ്വപ്നത്തില് പോലും അപവിത്രതയുടെ മറഞ്ഞിരിക്കുന്ന ശ്വാസം വീണ്ടും ജീവിക്കപ്പെടരുത് അവരെയാണ് പറയുന്നത് ശ്രേഷ്ഠമായ പാവനാത്മാവ്. സങ്കല്പത്തിലൂടെ സ്വപ്നം പോലും പരിവര്ത്തനപ്പെടുന്നു.

ഇന്ന് വതനത്തില് ബാപ്ദാദ കുട്ടികളുടെ സമയത്തിനനുസരിച്ചിട്ടുള്ള സങ്ക്ലപത്തിലൂടെ അഥവാ എഴുതി നല്കിയ പ്രതിജ്ഞകളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. സ്ഥിതിയില് മഹാരാഥിയാകം, സേവനത്തില് മഹാരഥിയാകാം- രണ്ടു പേരും സമയത്തിനനുസരിച്ച് നല്ല നല്ല പ്രതിജ്ഞകള് എടുത്തിട്ടുണ്ട്. മഹാരഥികളും രണ്ട് പ്രകാരത്തിലുണ്ട്. ഒന്ന് തന്റെ വരദാനം അഥവാ സമ്പത്തിന്റെ പ്രാപ്തിയുടെ പുരുഷാര്ത്ഥത്തിന്റെ ആധാരത്തില് മഹാരഥി, രണ്ടാമത് ഏതെങ്കിലും സേവനത്തിന്റെ വിശേഷതയുടെ ആധാരത്തില് മഹാരഥി. പറയുമ്പോള് രണ്ടും മഹാരഥികളാണ് എന്നാല് ആദ്യത്തെ നമ്പറിനെ കുറിച്ച് കേള്പ്പിച്ചു- സ്ഥിതിയുടെ ആധാരത്തിലുള്ളവര്, അവര് സദാ മനസ്സ് കൊണ്ട് അതീന്ദ്രിയ സുഖത്തിന്റെ, സന്തുഷ്ടതയുടെ, സര്വ്വരുടെ ഹൃദയത്തിന്റെ സ്നേഹത്തിന്റെ പ്രാപ്തി സ്വരൂപത്തിന്റെ ഊഞ്ഞാലില് ആടുന്നവര്. രണ്ടാമത്തെ നമ്പറിലുള്ളവര് സേവനത്തിന്റെ വിശേഷതയുടെ ആധാരത്തില് ശരീരം കൊണ്ട് പുറമേ നിന്ന് സേവനത്തിന്റെ വിശേഷതയുടെ ഫല സ്വരൂപമായി സന്തുഷ്ടത കാണപ്പെടും. സേവനത്തിന്റെ വിശേഷത കാരണം സേവനത്തിന്റെ ആധാരത്തില് മനസ്സിന്റെ സന്തുഷ്ടത. സേവനത്തിന്റെ വിശേഷത കാരണം സര്വ്വയുടെ സ്നേഹവും ഉണ്ടാകും എന്നാല് മനസ്സില് നിന്നോ ഹൃദയത്തില് നിന്നോ ഉണ്ടാകില്ല. ഇടയ്ക്ക് പുറമേ നിന്ന്, ഇടയ്ക്ക് ഹൃദയത്തില് നിന്ന്. പക്ഷെ സേവനത്തിന്റെ വിശേഷത മഹാരഥിയാക്കി മാറ്റുന്നു. പറയുമ്പോള് മഹാരഥിയെന്ന് തന്നെ പറയുന്നു. അതിനാല് ഇന്ന് ബാപ്ദാദ മഹാരഥി അഥവാ പുരുഷാര്ത്ഥി- രണ്ടു പേരുടെയും പ്രതിജ്ഞകളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോളിപ്പോള് അടുത്ത് പ്രതിജ്ഞകള് വളരെയധികം ചെയ്തിട്ടുണ്ട്. അപ്പോള് എന്ത് കണ്ടു? പ്രതിജ്ഞയിലൂടെ നേട്ടമുണ്ടാകുന്നുണ്ട് കാരണം ദൃഢതയുടെ ഫുള് അറ്റന്ഷന് ഉണ്ട്. അടിക്കടി പ്രതിജ്ഞയുടെ സ്മൃതി ശക്തി നല്കുന്നു. ഇത് കാരണം കുറച്ച് പരിവര്ത്തനവും ഉണ്ടാകുന്നുണ്ട്. എന്നാല് വിത്ത് മറഞ്ഞ് കിടക്കുന്നു അതിനാല് അങ്ങനെയുള്ള സമയം അഥവാ പ്രശ്നം വരുമ്പോള് ആ പ്രശ്നത്തിന്റെ കാരണത്തിന്റെ ജലം ലഭിക്കുന്നതിലൂടെ മറഞ്ഞു കിടന്ന വിത്ത് വീണ്ടും മുളക്കുന്നു, ഇലകള് വരാന് ആരംഭിക്കുന്നു. സദാ കാലത്തേക്ക് സമാപ്തമാകുന്നില്ല. ബാപ്ദാദ കണ്ടു കൊണ്ടിരിക്കുകയായിരുന്നു- കത്തിക്കുന്നതിന്റെ ഹോളി ആരൊക്കെ ആഘോഷിച്ചുവെന്ന്. ബീജത്തെ കത്തിക്കുമ്പോള് കത്തി പോയ വിത്ത് ഒരിക്കലും ഫലം നല്കില്ല. സര്വ്വരും പ്രതിജ്ഞയെടുത്തിട്ടുണ്ട്- കഴിഞ്ഞ് പോയതിനെ ഫുള് സ്റ്റോപ്പിട്ട്, സ്വയത്തെ പ്രതി, മറ്റുള്ളവരെ പ്രതി- സര്വ്വതിനെയും സമാപ്തമാക്കി പരിവര്ത്തനപ്പെടുത്തും. സര്വ്വരും ഇപ്പോളിപ്പോള് പ്രതിജ്ഞയെടുത്തില്ലേ. ആത്മീയസംഭാഷണത്തില് സര്വ്വരും പ്രതിജ്ഞയെടുക്കുന്നുണ്ടല്ലോ. ഓരോരുത്തരുടെയും റിക്കോര്ഡ് ബാപ്ദാദായുടെ അടുത്തുണ്ട്. വളരെ നല്ല രൂപത്തിലൂടെ പ്രതിജ്ഞയെടുക്കുന്നു. ചിലര് ഗീതം- കവിതയിലൂടെ, ചിലര് ചിത്രങ്ങളിലൂടെ.

ബാപ്ദാദ കണ്ടു കൊണ്ടിരിക്കുകയായിരുന്നു – ആഗ്രഹിക്കുന്ന അത്രയും പരിവത്തനം എന്തു കൊണ്ട് ഉണ്ടാകുന്നില്ല? കാരണമെന്ത്, എന്തു കൊണ്ട് സദാ സമാപ്തമാകുന്നില്ല? സ്വയം പ്രതി അഥവാ മറ്റുള്ളവരെ പ്രതി സങ്കല്പിക്കുന്നുണ്ട്- ഈ കുറവ് ഇനി ആവര്ത്തിക്കാന് അനുവദിക്കില്ല അഥവാ മറ്റുള്ളവരെ പ്രതി ചിന്തിക്കുന്നുണ്ട്- ഏതെങ്കിലും ആത്മാവുമായുള്ള കര്മ്മ കണക്ക് ഉള്ളതിനാലാണ് സങ്കല്പം, വാക്ക്, കര്മ്മത്തില് സംസ്ക്കാരത്തിന്റെ ഉരസല് ഉണ്ടാകുന്നു, ഞാന് അതിനെ പരിവര്ത്തനപ്പെടുത്തും എന്ന്. എന്നാല് സമയത്ത് വീണ്ടും ആവര്ത്തിക്കുന്നതെന്ത് കൊണ്ട്? അതിന്റെ കാരണമെന്ത്? ചിന്തിക്കുന്നു- ഇനി ഈ ആത്മാവിന്റെ ഇന്ന സംസ്ക്കാരത്തെ അറിഞ്ഞ് സ്വയത്തെ സുരക്ഷിതമാക്കി ആ ആത്മാവിനും ശുഭ ഭാവന, ശുഭ കാമന നല്കും എന്നാല് മറ്റുള്ളവരുടെ കുറവുകള് കാണുന്നതിന്റെയും, കേള്ക്കുന്നതിന്റെയും, ഗ്രഹണം ചെയ്യുന്നതിന്റെയും ശീലം നാച്ചുറലായി വളരെക്കാലമായി ഉണ്ട്, ഇവര് വളരെ നല്ലതാണ് എന്ന് ചിന്തിക്കാനുള്ള ശീലമില്ല എന്നാല് അതിനു പകരം എന്ത് കാണും! ആത്മാവില് നിന്നും എന്ത് ഗ്രഹിക്കും! അത് അടിക്കടി ശ്രദ്ധയില് വയ്ക്കുന്നില്ല. ഇന്നത് ചെയ്യരുത് എന്ന ഓര്മ്മയുണ്ട് എന്നാല് അങ്ങനെയുള്ള ആത്മാക്കള പ്രതി എന്ത് ചെയ്യണം, എന്ത് ചിന്തിക്കണം, എന്ത് കാണണം! ആ കാര്യങ്ങളില് ശ്രദ്ധയുണ്ടാകുന്നില്ല. ഏതു പോലെ ഒരു സ്ഥലം വെറുതെ കിടക്കുന്നു, അതിനെ നല്ല രീതിയില് ഉപയോഗിക്കുന്നില്ലായെങ്കില് അവിടെ അഴുക്കും കൊതുകും സ്വതവേ ഉണ്ടാകുന്നു കാരണം വായുമണ്ഢലത്തില് മണ്ണ്, പൊടി, കൊതുക് സ്വതവേയുണ്ട്, അത് പതുക്കെ വര്ദ്ധിക്കുന്നു കാരണം സ്ഥലം വെറുതെ കിടക്കുന്നു. അതിനാല് ആത്മാക്കളുടെ സമ്പര്ക്കത്തില് വരുമ്പോള് ആദ്യം നാച്ചുറല് പരിവര്ത്തനം ചെയ്തിട്ടുള്ള ശ്രേഷ്ഠ സങ്കല്പത്തിന്റെ സ്വരൂപം സ്മൃതിയില് കൊണ്ടു വരണം കാരണം നോളേജ്ഫുള് ആണ്. സര്വ്വരുടെയും ഗുണം, കര്ത്തവ്യം, സംസ്ക്കാരം, സേവനം, സ്വഭാവ പരിവര്ത്തനത്തിന്റെ ശുഭ സംസ്ക്കാരം അഥവാ സ്ഥാനം സദാ നിറഞ്ഞിരിക്കുമ്പോള് അത് അശുദ്ധിയെ സ്വതവേ സമാപ്തമാക്കും.

ഏതു പോലെ കേള്പ്പിച്ചിരുന്നല്ലോ- ചില കുട്ടികള് ഒര്മ്മയിലിരിക്കുമ്പോള് അഥവാ ബ്രാഹ്മണ ജീവിതത്തില് നടക്കുമ്പോഴും കറങ്ങുമ്പോഴും ഓര്മ്മയുടെ അഭ്യാസം ചെയ്യുന്നുണ്ട്, അപ്പോള് ശാന്തിയുടെ അനുഭവം ചെയ്യുന്നു എന്നാല് സന്തോഷത്തിന്റെ അനുഭവം ചെയ്യുന്നില്ല. കേവലം ശാന്തിയുടെ മാത്രമായ അനുഭവം ഇടയ്ക്ക് ശിരസ്സിനെ ഭാരിച്ചതാക്കുന്നു, ഇടയ്ക്ക് നിദ്രയുടെ നേര്ക്ക് കൊണ്ടു പോകുന്നു. ശാന്തിയുടെ സ്ഥിതിയോടൊപ്പം സന്തോഷമുണ്ടാകുന്നില്ല. അതിനാല് സന്തോഷമില്ലാത്തയിടത്ത് ഉണര്വ്വും ഉത്സാഹവുമുണ്ടായിരിക്കില്ല, യോഗം ചെയ്തു കൊണ്ടും സ്വയം സന്തുഷ്ടരായിരിക്കില്ല, ക്ഷീണിച്ചിരിക്കും. സദാ ചിന്തയുടെ മൂഡിലായിരിക്കും, ചിന്തിച്ചു കൊണ്ടേയിരിക്കും. സന്തോഷം എന്ത് കൊണ്ട് ഉണ്ടാകുന്നില്ല, ഇതിനും കാരണമുണ്ട് എന്തു കൊണ്ടെന്നാല് കേവലം ചിന്തിക്കുന്നു- ഞാന് ആത്മാവാണ്, ബിന്ദുവാണ്, ജ്യോതി സ്വരൂപനാണ്, ബാബയും അങ്ങനെയാണ്. എന്നാല് ഞാന് എങ്ങനെയുള്ള ആത്മാവാണ്! ആത്മാവാകുന്ന എന്റെ വിശേഷതയെന്താണ്? ഞാന് കോടിമടങ്ങ് ഭാഗ്യവാനാണ്, ഞാന് ആദി രചനയായ ആത്മാവാണ്, ഞാന് ബാബയുടെ ഹൃദയസിംഹാസനത്തിലിരിക്കുന്ന ആത്മാവാണ്. സന്തോഷം നല്കുന്ന ഈ വിശേഷതകളെ കുറിച്ച് ചിന്തിക്കുന്നില്ല. കേവലം ബിന്ദുവാണ്, ജ്യോതിയാണ്, ശാന്ത സ്വരൂപമാണ്…. അപ്പോള് ശൂന്യാവസ്ഥയിലേക്ക് പോകുന്നു അതിനാല് തല ഭാരിക്കുന്നു. അതുപോലെ സ്വയത്തെ പ്രതി അഥവാ അന്യ ആത്മാക്കളെ പ്രതി പരിവര്ത്തനത്തിന്റെ ദൃഢ സങ്കല്പം ചെയ്യുമ്പോള് സ്വയത്തെ പ്രതി അഥവാ അന്യാത്മാക്കളെ പ്രതി ശുഭം, ശ്രേഷ്ഠ സങ്കല്പം അഥവാ വിശേഷതയുടെ സ്വരൂപം സദാ പ്രത്യക്ഷ രൂപത്തില് കാണൂ എങ്കില് പരിവര്ത്തനമുണ്ടാകും.

ഇവര് ഇങ്ങനെ തന്നെയാണ്, ഇത് ഇങ്ങനെ തന്നെ സംഭവിക്കും, ഇവര് ഇങ്ങനെയാണ് ചെയ്യുന്നത്….ഇങ്ങനെ സങ്കല്പിക്കുന്നതിന് പകരം ചിന്തിക്കൂ- ഇവര് വിശേഷതയ്ക്കനുസരിച്ച് വിശേഷപ്പെട്ടവരാണ്. ഏതു പോലെ കുറവുകളുടെ ഇങ്ങനെ, അങ്ങനെ എന്ന് വരുന്നു, അതേപോലെ ശ്രേഷ്ഠത അഥവാ വിശേഷതയുടെ ഇങ്ങനെ, അങ്ങനെ- ഇത് മുന്നില് കൊണ്ടു വരൂ. സ്മൃതിയെ, സ്വരൂപത്തെ, വൃത്തിയെ, ദൃഷ്ടിയെ പരിവര്ത്തനപ്പെടുത്തൂ. ഈ രൂപത്തിലൂടെ സ്വയത്തെയും കാണൂ, മറ്റുള്ളവരെയും കാണൂ. ഇതിനെയാണ് പറയുന്നത് സ്ഥാനത്തെ നിറച്ചു, ശൂന്യമാക്കിയില്ല എന്ന്. ഈ വിധിയിലൂടെ കത്തിച്ചു കളയുന്ന ഹോളി ആഘോഷിക്കൂ. സ്വയത്തെ പ്രതി അഥവാ മറ്റുള്ളവരെ പ്രതി ഒരിക്കലും ഇങ്ങനെ ചിന്തിക്കരുത്- നോക്കൂ, ഞാന് പറഞ്ഞിരുന്നില്ലേ- ഇവര് ഒരിക്കലും മാറില്ലയെന്ന്. എന്നാല് ആ സമയത്ത് സ്വയത്തോട് ചോദിക്കൂ- ഞാന് മാറിയോ? സ്വപരിവര്ത്തനം തന്നെയാണ് മറ്റുള്ളവരിലും പരിവര്ത്തനം കൊണ്ടു വരുന്നത്. ഓരോരുത്തരും ചിന്തിക്കൂ- ആദ്യം ഞാന് പരിവര്ത്തനപ്പെട്ട് ഉദാഹരണമാകണം. ഇതിനെയാണ് ഹോളി കത്തിക്കുക എന്ന് പറയുന്നത്. കത്തിക്കാതെ ആഘോഷിക്കാന് സാധിക്കില്ല, ആദ്യം കത്തിക്കേണ്ടി തന്നെയിരിക്കുന്നു കാരണം കത്തിച്ചു അര്ത്ഥം സ്വച്ഛമായി, ശ്രേഷ്ഠവും പവിത്രവുമായി. അപ്പോള് ഇങ്ങനെയുള്ള ആത്മാവിന് സ്വതവേ ബാബയുടെ കൂട്ടുകെട്ടിന്റെ പ്രഭാവം സദാ ഉണ്ടായിരിക്കും. ഇങ്ങനെയുള്ള ആത്മാവ് സദാ ബാബയുമായി അഥവാ സര്വ്വ ആത്മാക്കളുമായി മംഗള മിലനം അര്ത്ഥം മംഗളകാരി ശ്രേഷ്ഠമായ ശുഭമായ മിലനം ആഘോഷിച്ചു കൊണ്ടിരിക്കും. മനസ്സിലായോ?

ഇങ്ങനെ ഹോളി ആഘോഷിക്കണം. ഉണര്വ്വും ഉത്സാഹവുമുള്ളയിടത്ത് ഓരോ നിമിഷവും ഉത്സവമായിരിക്കും. അതിനാല് സന്തോഷത്തില് വളരെയധികം ആഘോഷിക്കൂ, കഴിക്കൂ, കളിക്കൂ, ആനന്ദത്തിലിരിക്കൂ എന്നാല് സദാ ഹോളിയായി മിലനം ആഘോഷിച്ചു കൊണ്ടിരിക്കൂ. ശരി.

സദാ ഓരോ സെക്കന്റും ബാബയിലൂടെ വരദാനത്തിന്റെ ആശംസകള് എടുക്കുന്ന, സദാ ഓരോ ബ്രാഹ്മണ ആത്മാവിലൂടെ ശുഭ ഭാവനയുടെ ആശംസകള് നേടുന്ന, സദാ അതി ശ്രേഷ്ഠമായ പാവന ആത്മാക്കള്ക്ക്, സദാ കൂട്ടുകെട്ടിന്റെ പ്രഭാവത്തിലിരിക്കുന്ന ആത്മാക്കള്ക്ക്, സദാ ബാബയുമായി മിലനം ആഘോഷിക്കുന്ന ആത്മാക്കള്ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്ക്കാരവും.

വ്യക്തിപരമായ മിലനത്തിന്റെ സമയത്ത് വരദാനത്തിന്റെ രൂപത്തില് ഉച്ഛരിച്ച മഹാവാക്യം

1) സദാ സ്വയത്തെ ബാബയുടെ ഓര്മ്മയുടെ ഛത്രച്ഛായയിലിരിക്കുന്ന ശ്രേഷ്ഠ ആത്മാവാണെന്ന അനുഭവം ചെയ്യുന്നുണ്ടോ? ഛത്രച്ഛായ തന്നെയാണ് സുരക്ഷയുടെ സാധനം. ഈ ഛത്രച്ഛായില് നിന്നും സങ്കല്പത്തിലൂടെയെങ്കിലും പാദം പുറത്ത് വച്ചാല് എന്ത് സംഭവിക്കും? രാവണന് കൊണ്ടു പോകും, ശോകവാടികയിലിരുത്തും. അവിടെ പോകേണ്ട കാര്യമില്ല. സദാ ബാബയുടെ ഛത്രച്ഛായയിലിരിക്കുന്ന, ബാബയുടെ സ്നേഹി ആത്മാവാണ്- ഇതേ അനുഭവത്തിലിരിക്കൂ. ഈ അനുഭവത്തിലൂടെ സദാ ശക്തിശാലിയായി മുന്നോട്ടുയര്ന്നു കൊണ്ടിരിക്കും.

2) സദാ സ്വയത്തെ ബാപ്ദാദായുടെ ദൃഷ്ടിയില് ലയിച്ചിരിക്കുന്ന ആത്മാവാണെന്ന അനുഭവം ചെയ്യുന്നുണ്ടോ? നയനങ്ങളില് ലയിച്ചിരിക്കുന്ന ആത്മാവിന്റെ സ്വരൂപമെന്തായിരിക്കും? കണ്ണുകളില് എന്താണ് ഉള്ളത്? ബിന്ദു. കാണുന്നതിനുള്ള മുഴുവന് ശക്തിയും ബിന്ദുവിലുണ്ടല്ലോ. അതിനാല് നയനങ്ങളില് ലയിച്ചിരിക്കുന്ന അര്ത്ഥം സദാ ബിന്ദു സ്വരൂപത്തില് സ്ഥിതി ചെയ്യുന്ന ആത്മാവ്- എന്ന അനുഭവമുണ്ടാകുന്നില്ലേ. അവരെയാണ് കണ്മണിയെന്ന് പറയുന്നത്. അതിനാല് സദാ സ്വയത്തെ ഈ സ്മൃതിയിലൂടെ മുന്നോട്ടുയര്ത്തി കൊണ്ടിരിക്കൂ. ഞാന് ബാബയുടെ കണ്മണിയാണ് എന്ന ലഹരിയില് സദായിരിക്കൂ.

വരദാനം:-

ആകര്ഷിക്കുന്ന വസ്തു അടുത്തുള്ളവരെ തന്റെ നേര്ക്ക് ആകര്ഷിക്കുന്നു, സര്വ്വരുടെയും ശ്രദ്ധ പോകുന്നു. അതേപോലെ നിങ്ങളുടെ വൃത്തി അലൗകീകവും, ആത്മീയവുമാകുമ്പോള് നിങ്ങളുടെ പ്രഭാവം അനേക ആത്മാക്കളില് സ്വതവേ ഉണ്ടാകുന്നു. അലൗകീക വൃത്തി അര്ത്ഥം സ്നേഹി, നിര്മ്മോഹി സ്ഥിതി സ്വതവേ അനേക ആത്മാക്കളെ ആകര്ഷിക്കുന്നു. അങ്ങനെയുള്ള അലൗകീക ശക്തിശാലിയായ ആത്മാക്കള് മാസ്റ്റര് ജ്ഞാന സൂര്യനായി തന്റെ പ്രകാശം നാല് ഭാഗത്തും വ്യാപിപ്പിക്കുന്നു.

സ്ലോഗന്:-

*** Om Shanti ***

സൂചന:- ഇന്ന് മാസത്തിന്റെ മൂന്നാമത്തെ ഞായറാഴ്ച്ച അന്താരാഷ്ട്ര യോഗാദിനമാണ്, ബാബയുടെ സര്വ്വ കുട്ടികളും സന്ധ്യക്ക് 6.30 മുതല് 7.30 വരെ വിശേഷിച്ച് മാസ്റ്റര് മുക്തി ദാതാവായി, പഴയ ദേഹം, പഴയ ലോകത്തിന്റെ ബന്ധനങ്ങളില് നിന്നും, പഴയ സംസ്ക്കാര സ്വഭാവങ്ങളില് നിന്നും മുക്തരായി മുക്തി ജീവന്മുക്തിയുടെ വരദാനം നല്കുന്നതിന്റെ സേവനം ചെയ്യണം.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top