14 August 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

August 13, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ- നിങ്ങള് ഡ്രാമയുടെ ഗുപ്ത രഹസ്യത്തെ അറിഞ്ഞു കഴിഞ്ഞു, ഈ സംഗമയുഗം തന്നെയാണ് കയറുന്ന കലയുടെ യുഗം. സത്യയുഗം മുതല് കലകള് കുറഞ്ഞു കൊണ്ടിരിക്കുകയാണ്.

ചോദ്യം: -

ഏറ്റവും ഉത്തമമായ സേവനം ഏതൊന്നാണ്? ആ സേവനം ആരാണ് ചെയ്യുന്നത്?

ഉത്തരം:-

ഭാരതത്തെ സ്വര്ഗമാക്കി മാറ്റുക, യാചകനെ രാജകുമാരനാക്കി മാറ്റുക, പതിതരെ പാവനമാക്കിമാറ്റുക – ഇതാണ് ഏറ്റവും ഉത്തമമായ സേവനം. ഈ സേവനം ഒരു ബാബയ്ക്കല്ലാതെ മറ്റൊരാള്ക്കും തന്നെ ചെയ്യാന് സാധിക്കുകയില്ല. ബാബയാണ് ഇങ്ങനെയുള്ള മഹാനായ സേവനം ചെയ്യുന്നത്. അതിനാലാണ് കുട്ടികള് ബാബയ്ക്ക് ബഹുമാനം നല്കുന്നത്. ഏറ്റവും ആദ്യം സോമനാഥന്റെ ക്ഷേത്രമുണ്ടാക്കി പൂജ ചെയ്യുന്നു.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

അങ്ങനെ ആ ദിനം ഇന്നു വന്നെത്തി…..

ഓംശാന്തി. മധുരമധുരമായ കുട്ടികള് ഗീതം കേട്ടില്ലേ. എപ്രകാരമാണോ ആത്മാവ് ഗുപ്തവും ശരീരം പ്രത്യക്ഷമായിട്ടുള്ളത്, ഈ കണ്ണു കൊണ്ട് കാണാന് സാധിക്കാത്തത്, അപ്രത്യക്ഷമായിരിക്കുന്നത്, തീര്ച്ചയായും ആത്മാവുണ്ട് , എന്നാല് ശരീരവുമായി ചേര്ന്നിരിക്കുകയാണ്. അതുകൊണ്ടാണ് ആത്മാവ് ഗുപ്മാണെന്ന് പറയുന്നത്. ആത്മാവ് ഞാന് നിരാകാരനാണെന്ന് സ്വയം പറയുന്നു. ഇവിടെ സാകാരത്തില് വന്ന് ഗുപ്തമായിരിക്കുകയാണ്. ആത്മാക്കളുടേത് നിരാകാരി ലോകമാണ്. അവിടെ ഗുപ്തമായ കാര്യ മൊന്നും തന്നെയില്ല. പരംപിതാ പരമാത്മാവും അവിടെ തന്നെയാണ് ഇരിക്കുന്നത്. അവരെ തന്നെയാണ് പറയുന്നത്, ഗുപ്തമെന്ന്. ഉയര്ന്നതിലും ഉയര്ന്നത് ആത്മാവാണ്. ഏറ്റവും ഉപരിയായി കഴിയുന്നത് പരംപിതാ പരമാത്മാവാണ്. ബാബ പറയുന്നു- എങ്ങനെയാണോ നിങ്ങള് ഗുപ്തമായിരിക്കുന്നത് , എനിക്കും ഗുപ്തമായി തന്നെ വരേണ്ടതുണ്ട്. ഞാന് ഗര്ഭ ജയിലേക്ക് വരുന്നില്ല. ശിവന് എന്ന നാമത്തിലാണ് ഞാന് അറിയപ്പെടുന്നത്. ഞാന് ഈ ശരീരത്തിലേക്ക് വരുന്നുണ്ടെങ്കിലും എന്റെ പേര് മാറുന്നില്ല. ബാക്കി ഈ ബ്രഹ്മാവിന്റെ ആത്മാവിന് ശരീരമുണ്ട്, അവരുടെ പേരാണ് മാറിക്കൊണ്ടിരിക്കുന്നത്. എന്നെ ശിവന് എന്നു തന്നെയാണ് പറയുന്നത്, സര്വ്വ ആത്മാക്കളുടെയും പിതാവ്. നിങ്ങള് ആത്മാക്കളെല്ലാം ഈ ശരീരത്തില് ഗുപ്തമാണ്. ഈ ശരീരത്തിലൂടെ തന്നെയാണ് കര്മ്മം ചെയ്തു കൊണ്ടിരിക്കുന്നത്. ഞാനും ഗുപ്തം തന്നെയാണ്. ഞാന് ആത്മാവ് ഈ ശരീരവുമായി ചേര്ന്നിരിക്കുകയാണെന്ന ജ്ഞാനം ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ലഭിച്ചിരിക്കുകയാണ്. ആത്മാവ് അദൃശ്യമാണ്. ശരീരം ദൃശ്യമാണ്. ഞാനും അശരീരിയാണ്. ബാബ അദൃശ്യനാണ്, ഈ ശരീരത്തിലൂടെയാണ് കേള്പ്പിക്കുന്നത്. നിങ്ങളും അദൃശ്യരാണ്. ശരീരത്തിലൂടെയാണ് കേള്ക്കുന്നത്. നിങ്ങള്ക്കറിയാമല്ലോ ബാബ വന്നിരിക്കുകയാണ്. ബാബ വന്നിരിക്കുന്നത് വീണ്ടും ഭാരതത്തെ ദരിദ്രനില് നിന്നും ധനവാനാക്കി മാറ്റുന്നതിനു വേണ്ടിയാണ്. നിങ്ങള് പറയും നമ്മുടെ ഭാരതം നിര്ധനനാണ്. എല്ലാവര്ക്കും അറിയാം. എന്നാല് എപ്പോഴാണ് നമ്മുടെ ഭാരതം ധനവാനായിരുന്നത്, എങ്ങനെയായിരുന്നു എന്നുള്ള കാര്യം ആര്ക്കും അറിയുകയില്ല. നിങ്ങള് കുട്ടികള്ക്ക് വളരെയധികം ലഹരിയുണ്ട്- നമ്മുടെ ഭാരതം വളരെയധികം ധനവാനായിരുന്നു. ദു:ഖത്തിന്റെ കാര്യം തന്നെ ഉണ്ടായിരുന്നില്ല. സത്യയുഗത്തില് രണ്ടാമതൊരു ധര്മ്മവും ഉണ്ടായിരുന്നില്ല. ഒരു ദേവതാ ധര്മ്മം മാത്രമായിരുന്നു. ഇതാരും അറിയുന്നില്ല. ഈ ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഒരാളും അറിയുന്നില്ല. ഇപ്പോള് നിങ്ങള് നല്ല രീതിയില് മനസ്സിലാക്കി നമ്മുടെ ഭാരതം ധനവാനായിരുന്നു. ഇപ്പോള് വളരെ ദരിദ്രമായിരിക്കുകയാണ്. ഇപ്പോള് വീണ്ടും ബാബ ധനവാനാക്കി മാറ്റാന് വന്നിരിക്കുകയാണ്. ഭാരതം സത്യയുഗത്തില് വളരെയധികം ധനവാനായിരുന്നു. എപ്പോഴാണോ ദേവീദേവതകളുടെ രാജ്യം ഉണ്ടായിരുന്നത്, പിന്നീട് ഈ രാജ്യം എവിടെപോയി. ഇതാര്ക്കും തന്നെ അറിയുകയില്ല. ഋഷി, മുനിമാര് തുടങ്ങിയവര് പോലും പറയാറുണ്ട് ഞങ്ങള്ക്ക് രചയിതാവിനെയോ, രചനയേയോ അറിയുകയില്ല. ബാബ പറയുന്നു സത്യതേത്രായുഗത്തില് ദേവീദേവതകള്ക്കും രചയിതാവിന്റെയും രചനയുടേയും ജ്ഞാനം ഉണ്ടായിരുന്നില്ല. ആദിമധ്യഅന്ത്യത്തെ അറിയുമായിരുന്നില്ല. അഥവാ അവരില് ഞങ്ങള് ഏണിപ്പടി ഇറങ്ങി പാതാളത്തിലേക്ക് പോകും എന്ന ജ്ഞാനം ഉണ്ടായിരുന്നെങ്കില് ചക്രവര്ത്തി പദവിയുടെ സുഖം അവര്ക്ക് ഉണ്ടായിരിക്കുകയില്ല. ചിന്തയില് മുഴുകിയിരിക്കും.

ഇപ്പോള് നിങ്ങള് ചിന്തയുണ്ട് എങ്ങനെ നമുക്ക് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായിമാറാം. നമ്മള് ഏതെല്ലാം ആത്മാക്കളാണോ നിരാകാരി ലോകത്തില് വസിച്ചിരുന്നത്, അവിടെ നിന്നും പിന്നെ എങ്ങനെ സുഖധാമത്തിലേക്ക് വന്നു – ഇതും ജ്ഞാനമാണ്. ഇപ്പോള് നമ്മള് കയറുന്ന കലയിലാണ്. ഇത് 84 ജന്മങ്ങളുടെ പടിയാണ്. ഇതിനിടയില് എന്തെല്ലാമാണ് ഉണ്ടായതെന്ന് നിങ്ങള്ക്കറിയാം. എല്ലാവരും സത്യയുഗത്തിലേക്ക് വരുകയില്ല. ഡ്രാമയനുസരിച്ച് ഓരോ അഭിനേതാക്കളും നമ്പര്വൈസായി അവരവരുടെ സമയത്ത് വന്ന് പാര്ട്ട് അഭിനയിക്കും.

ദരിദ്രരുടെ നാഥന് എന്ന് ആരെയാണ് പറയുന്നതെന്ന് ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് മനസ്സിലായി. ലോകത്തിന് അറിയുകയില്ല. ഗീതത്തില് കേട്ടില്ലേ അങ്ങനെ ആ ദിനവും ഇന്നു വന്നെത്തി… ഇതെല്ലാം ഭക്തിയാണ്. ഭഗവാന് എപ്പോള് വന്നാണ് നമ്മള് ഭക്തരെ ഈ ഭക്തിമാര്ഗത്തില് നിന്നും മോചിപ്പിച്ച് സദ്ഗതിയിലേക്ക് കൊണ്ടു പോകുന്നത്, ഇതും മനസ്സിലാക്കി തന്നു. രാമരാജ്യം രാവണരാജ്യം എന്നത് എന്തിന്റെ പേരാണ്. ഇതും ഒരു മനുഷ്യര്ക്കും അറിയുകയില്ല. ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കി ബാബ ഈ ശരീരത്തിലേക്ക് വീണ്ടും വന്നിരിക്കുകയാണ്. ശിവജയന്തി ആഘോഷിക്കുന്നുണ്ടെങ്കില് ശിവന് തീര്ച്ചയായും വരുന്നുണ്ട്. ഞാന് കൃഷ്ണന്റെ ശരീരത്തിലേക്കാണ് വരുന്നത് ഇങ്ങനെ പറയുകയില്ല. ബാബ പറയുന്നു- കൃഷ്ണന്റെ ആത്മാവും 84 ജന്മങ്ങള് എടുത്തിരിക്കുകയാണ്. ആരാണോ ആദ്യ നമ്പറിലുണ്ടായിരുന്നത് അവരിപ്പോള് അവസാന നമ്പറിലാണ്. തതത്ത്വം. ഞാന് വരുന്നത് ഒരു സാധാരണ ശരീരത്തിലേക്കാണ്. നിങ്ങള് എങ്ങനെയാണ് 84 ജന്മങ്ങള് എടുക്കുന്നതെന്ന കാര്യം നിങ്ങളോട് പറയുകയാണ്. ഇപ്പോള് ഒരാളും സ്വയത്തെ ദേവതാധര്മ്മത്തിലുള്ളതാണെന്ന് മനസ്സിലാക്കുന്നില്ല. എന്തുകൊണ്ടെന്നാല് സത്യയുഗത്തെ വളരെ ദൂരെ കൊണ്ടു പോയി. കല്പ്പത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വര്ഷം എന്ന് എഴുതി വെച്ചു. വാസ്തവത്തില് ഡ്രാമയുടെ ഹിസ്റ്ററിയാണെങ്കില് വളരെ ചെറുതാണ്. ഇതില് ചില ധര്മ്മങ്ങളുടെ ഹിസ്റ്ററി 500 വര്ഷത്തിന്റേതുമാണ്, ചിലത് 2500 വര്ഷത്തിന്റേതുമാണ്. നിങ്ങളുടെ ഹിസ്റ്ററി 5000 വര്ഷത്തിന്റേതാണ്. ദേവതാധര്മ്മത്തിലുള്ളവര് സ്വര്ഗത്തിലേക്ക് വരും മറ്റുള്ള ധര്മ്മങ്ങളെല്ലാം അതിനുശേഷം വരുന്നതാണ്. ദേവതാധര്മ്മത്തിലുള്ളവര് തന്നെയാണ് മറ്റുള്ള ധര്മ്മത്തിലേക്ക് മാറിപ്പോയിട്ടുള്ളത്. ഡ്രാമയനുസരിച്ച് വീണ്ടും ഇതേപോലെ തന്നെ പരിവര്ത്തനപ്പെടും. പിന്നീട് തന്റെ തന്നെ ധര്മ്മത്തിലേക്ക് തിരിച്ചു വരികയും ചെയ്യും. ബാബ മനസ്സിലാക്കി തരുന്നു കുട്ടികളെ നിങ്ങള് തന്നെയാണ് വിശ്വത്തിന്റെ അധികാരിയായിരുന്നത്. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് ബാബ സ്വര്ഗത്തെ സ്ഥാപിക്കുന്നവനാണെങ്കില് നമുക്ക് എന്തുകൊണ്ട് സ്വര്ഗത്തില് പോകാതിരിക്കണം. ബാബയില് നിന്നും നമ്മള് തീര്ച്ചയായും സമ്പത്ത് നേടും. ഇതില് നിന്നും മനസ്സിലാക്കാന് സാധിക്കും ഇവര് നമ്മുടെ ധര്മ്മത്തിലേതാണ്. ആരാണോ ധര്മ്മത്തിലേതല്ലാത്തത് അവര് വരുക തന്നെയില്ല. പരധര്മ്മത്തിലേക്ക് എന്തിനു പോയി എന്നു പറയും. നിങ്ങള് കുട്ടികള്ക്കറിയാം സത്യയുഗം, പുതിയ ലോകത്തില് ദേവതകള്ക്ക് വളരെയധികം സുഖമായിരുന്നു. സ്വര്ണ്ണ കൊട്ടാരമായിരുന്നു. സോമനാഥ ക്ഷേത്രത്തില് എത്രയധികം സ്വര്ണ്ണമായിരുന്നു ഇങ്ങയുള്ള മറ്റൊരു ക്ഷേത്രം ഉണ്ടായിരുന്നില്ല. അവിടെ വളരെയധികം വജ്രങ്ങളും വൈഡൂര്യങ്ങളും ഉണ്ടായിരുന്നു. ബൗദ്ധന്മാരുടെ ക്ഷേത്രത്തില് വജ്രങ്ങളും വൈഡൂര്യങ്ങളും ഉണ്ടായിരുന്നില്ല. നിങ്ങള് കുട്ടികളെ ഏതു ബാബയാണോ ഇത്രയും ഉയര്ന്നതാക്കി മാറ്റിയത് ആ ബാബയ്ക്ക് നിങ്ങള് തീര്ച്ചയായും ബഹുമാനം വെയ്ക്കണം. ആരാണോ സത്കര്മ്മങ്ങള് ചെയ്തു പോയിട്ടുള്ളത് അവര്ക്ക് ബഹുമാനം നല്കാറുണ്ടല്ലോ. ഇപ്പോള് നിങ്ങള്ക്കറിയാം ഏറ്റവും നല്ല കര്മ്മം പതിതതരെ പാവനമാക്കുക എന്നതാണ്, ഇത് ഒരു ബാബ തന്നെയാണ് ചെയ്യിപ്പിക്കുന്നത്. നിങ്ങളും പറയുന്നുണ്ട് ഏറ്റവും ഉത്തമത്തിലും ഉത്തമമായ സേവനം ഒരു ബാബ തന്നെയാണ് ചെയ്യുന്നത്. നമ്മളെ ദരിദ്രനില് നിന്നും രാജാവാക്കി മാറ്റുന്നത് ഒരു ബാബയാണ്. ആരാണോ ഭാരതത്തെ സ്വര്ഗമാക്കി മാറ്റുന്നത് അവരെ ആരും ബഹുമാനിക്കുന്നില്ല. നിങ്ങള്ക്കറിയാമല്ലോ ഉയര്ന്നതിലും ഉയര്ന്ന ക്ഷേത്രം സോമനാഥ ക്ഷേത്രമാണ്. അതില് നിന്നെല്ലാം കൊള്ളയടിച്ചു കൊണ്ടുപോയി. ലക്ഷ്മീനാരായണന്റെ ക്ഷേത്രത്തില് നിന്നും ആരും കൊള്ളയടിച്ചിട്ടില്ല. സോമനാഥ ക്ഷേത്രത്തെയാണ് കൊള്ളയടിച്ചത്. ഭക്തിമാര്ഗത്തിലും വളരെയധികം ധനവാന്മാരുണ്ടായിരുന്നു. രാജാക്കന്മാരിലും നമ്പര്വൈസ് ആയിരിക്കുമല്ലോ. താഴ്ന്ന പദവിയില് ഉള്ളവര് ഉയര്ന്ന പദവയില് ഉള്ളവരെ ബഹുമാനിക്കുന്നു. രാജസഭയിലും നമ്പര്വൈസായിട്ടാണല്ലോ ഇരിക്കുന്നത്. ബാബ എല്ലാറ്റിന്റെയും അനുഭവിയാണല്ലോ. ഇവിടെയുള്ള രാജസഭ പതിത രാജാക്കന്മാരുടേതാണ്. പാവന രാജാക്കന്മാരുടെ രാജസഭ എങ്ങനെയായിരിക്കും. അവരുടെ പക്കല് ഇത്രയധികം ധനമുള്ളതു കാരണം അവരുടെ വീടും അത്രയും നല്ലതായിരിക്കും. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം ബാബ നമ്മളെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നമ്മള് സ്വര്ഗ്ഗത്തിലെ മഹാരാജാ മഹാറാണി ആവുകയാണ്, പിന്നീട് നമ്മള് വീഴുന്നു. പിന്നീട് നമ്മള് ആദ്യമാദ്യം ശിവ ബാബയുടെ പൂജാരിയായി മാറുന്നു. ആര് നമ്മളെ സ്വര്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നുണ്ടോ നമ്മള് അവരുടെയാണ് പൂജ ചെയ്യുന്നത്. ബാബ നമ്മളെ വളരെയധികം ധനവാനാക്കി മാറ്റി. ഇപ്പോള് ഭാരതം എത്ര ദരിദ്രമാണ്. ആദ്യം ഇത്രയധികം ദാരിദ്രം ഉണ്ടായിരുന്നില്ല. വളരെയധികം സന്തോഷത്തില് ജീവിച്ചിരുന്നു. ഏതു ഭൂമിയാണോ 500 രൂപയ്ക്ക് വാങ്ങിയിട്ടുണ്ടായിരുന്നത് അതിപ്പോള് 5000 രൂപയ്ക്കു പോലും ലഭിക്കുന്നില്ല. അവിടെ ഭൂമിയ്ക്ക് യാതൊരു വിലയും ഇല്ല. ആര്ക്ക് എത്ര വേണോ അത്രയും എടുക്കാം. അനേക അനേക സ്ഥലങ്ങള് ഉണ്ട്. മധുരമായ നദികളുടെ തീരത്തായിരിക്കും നിങ്ങളുടെ കൊട്ടാരം ഉണ്ടായിരിക്കുക. എന്നാല് വരള്ച്ചയുണ്ടാവുകയാണെങ്കില് അന്നം ലഭിക്കുകയില്ല. അപ്പോള് ഗീതം കേള്ക്കുന്നതിലൂടെ നിങ്ങള്ക്ക് രോമാഞ്ചം ഉണ്ടായിരിക്കണം. ബാബയെ ഏഴകളുടെ തോഴന് എന്നാണ് പറയുന്നത്. ഇപ്പോള് അര്ത്ഥം മനസ്സിലായില്ലേ. ആരെയാണ് ധനവാനാക്കി മാറ്റുന്നത്. ആര് ഇവിടെ വരുന്നുണ്ടോ അവരെ തീര്ച്ചയായും ധനവാനാക്കി മാറ്റും. നിങ്ങള്ക്കറിയാമല്ലോ നമ്മള് പാവനത്തില് നിന്നും പതിതമായി മാറാന് 5000 വര്ഷങ്ങള് എടുത്തു. ഇപ്പോള് ബാബാ പെട്ടെന്നു തന്നെ പതിതത്തില് നിന്നും പാവനമാക്കി മാറ്റുന്നു. ഉയര്ന്നതിലും ഉയര്ന്നതാക്കി മാറ്റുന്നു. ഒരു സെക്കന്റിലാണ് ജീവന്മുക്തി ലഭിക്കുന്നത്. പറയുന്നു ബാബ ഞാന് അങ്ങയുടേതാണ്. ബാബയും പറയുന്നു കുട്ടി വിശ്വത്തിന്റെ അധികാരിയാണ്. കുട്ടി ജന്മമെടുത്തു അവകാശിയായി മാറി. അപ്പോള് എത്ര സന്തോഷം ഉണ്ടായിരിക്കണം. എന്നാല് പെണ്കുട്ടിയെ കാണുമ്പോള് തല താഴുന്നു. ഇവിടെ എല്ലാ ആത്മാക്കളും പുരുഷനാണ്. നമ്മള് സ്വര്ഗത്തിന്റെ അധികാരിയായി മാറിക്കഴിഞ്ഞു. ഇപ്പോള് മനസ്സിലായി നമ്മള് 5000 വര്ഷങ്ങള്ക്കു മുമ്പ് സ്വര്ഗത്തിന്റെ അധികാരിയായിരുന്നു. ബാബയാണ് ഇങ്ങനെയാക്കി മാറ്റിയത്. ശിവജയന്തിയും ആഘോഷിക്കുന്നുണ്ട്. പക്ഷെ എപ്പോഴാണ് വന്നിരുന്നതെന്ന് അറിയുന്നില്ല. ലക്ഷ്മീ നാരയണന്റെ രാജ്യം എപ്പോഴാണ് ഉണ്ടായിരുന്നതെന്ന് അറിയുന്നില്ല. അപ്പോള് ഭാരതത്തന്റെ ജനസംഖ്യ ഏറ്റവും കൂടുതലായിരിക്കണം. ഭാരതത്തിന്റെ വിസ്തൃതിയും വളരെ വലുതായിരിക്കണം. ലക്ഷക്കണക്കിനു വര്ഷങ്ങളാണെങ്കില് വളരെയധികം സ്ഥലം ഉണ്ടായിരിക്കണം. മുഴുവന് ലോകത്തിന്റെയും സ്ഥലം ഇപ്പോഴും പൂര്ത്തിയായിട്ടില്ല. ലക്ഷക്കണക്കിനു വര്ഷമാണെങ്കില് എത്രയധികം മനുഷ്യര് ജന്മമെടുത്തിട്ടുണ്ടായിരിക്കണം. എണ്ണമറ്റ മനുഷ്യര് ഉണ്ടായിരിക്കണം. ഇത്രയൊന്നും ആയിരിക്കുകയില്ല. ഈ കാര്യങ്ങളെല്ലാം ബാബ മനസ്സിലാക്കി തരുന്നു. മനുഷ്യര് കേള്ക്കുമ്പോള് പറയുന്നു ഈ കാര്യങ്ങളൊന്നും ഒരിക്കലും കേട്ടിട്ടില്ല, ഒരു ശാസ്ത്രത്തിലും പഠിപ്പിച്ചിട്ടുമില്ല. ഇതെല്ലാം അത്ഭുതകരമായ കാര്യങ്ങളാണ്.

ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധിയില് മുഴുവന് ചക്രത്തിന്റെയും ജ്ഞാനമുണ്ട്. ഇവര് (ബ്രഹ്മാവ)് വളരെ ജന്മങ്ങളുടെ അന്തിമത്തില് ഇപ്പോള് പതിത ആത്മാവാണ്. സതോപ്രധാനമായിരുന്നവര് തമോപ്രധാനമായി മാറി, വീണ്ടും സതോപ്രധാനമായി മാറണം. നിങ്ങള് ആത്മാക്കള്ക്ക് ഇപ്പോള് പഠിപ്പ് ലഭിച്ചുകൊണ്ടിരിക്കുകയാണ്. – ആത്മാവ് ശരീരത്തിലൂടെ കേള്ക്കുമ്പോള് ശരീരം ആടിക്കൊണ്ടിരിക്കുന്നു. എന്തുകൊണ്ടെന്നാല് ആത്മാവാണല്ലോ കേള്ക്കുന്നത്. നമ്മള് ആത്മാക്കളാണ് 84 ജന്മം എടുക്കുന്നത്. 84 അച്ഛനും അമ്മയേയും തീര്ച്ചയായും ലഭിക്കും. ഇതും ഒരു കണക്കാണ്. ബുദ്ധിയില് 84 ജന്മം എടുത്തു എന്നു വരുന്നുണ്ട്. പിന്നീട് അതില് കുറവ് ജന്മമെടുക്കുന്നവരും ഉണ്ട്. മിനിമം, മാക്സിമം എന്ന കണക്കുണ്ടായിരിക്കുമല്ലോ, ബാബ മനസ്സിലാക്കി തരുകയാണ് ശാസ്ത്രങ്ങളില് എന്തെല്ലാമാണ് എഴുതിയിരിക്കുന്നത്. നിങ്ങള്ക്ക് വേണ്ടിയാണ് വീണ്ടും 84 ജന്മമെന്നു പറയുന്നത്. എനിക്കാണെങ്കില് എണ്ണിത്തിട്ടപ്പെടുത്താനാവാത്ത അനേക ജന്മങ്ങള് എന്നു പറയുന്നു. കണകണങ്ങളില് എവിടെ നോക്കിയായും അങ്ങു തന്നെ അങ്ങ്.. കൃഷ്ണന് തന്നെ കൃഷ്ണന്. മധുരാവൃന്ദാവനത്തില് പറയുന്നു കൃഷ്ണന് സര്വ്വവ്യാപിയാണ്. രാധയുടെ ഭക്തര് പറയുന്നു രാധ തന്നെ രാധ പറയുന്നു ഞാന് രാധാസ്വാമിയാണ്, കൃഷ്ണസ്വാമി മറ്റുള്ളവരാണ്. അവര് രാധയെ അംഗീകരിക്കുന്നു, എവിടെ നോക്കിയായും രാധ തന്നെ രാധ .നിങ്ങളും രാധ ഞാനും രാധ.

ഇപ്പോള് ബാബ മനസ്സിലാക്കി തരികയാണ് ഞാന് ഏഴകളുടെ തോഴനാണ്. ഭാരതം ഏറ്റവും വലിയ ധനികനായിരുന്നു. ഇപ്പോള് വളരെയധികം ദരിദ്രമായി മാറി. അതിനാല് എനിക്ക് ഭാരതത്തില് തന്നെ വരേണ്ടതായിട്ടുണ്ട്. ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ നാടകമാണ്. ഇതില് ഒരല്പ്പം പോലും വ്യത്യാസം ഉണ്ടാകാന് സാധിക്കുകയില്ല. ഇത് വലിയ ഡ്രാമയാണ്. അവിടെയുള്ളത് പരിധിയുള്ള നാടകമാണ്. ഡ്രാമയില് എന്താണോ ഷൂട്ട് ചെയ്യപ്പെട്ടിട്ടുള്ളത് അത് അതേപോലെ ആവര്ത്തിക്കുക തന്നെ ചെയ്യും. ഡ്രാമയെ കുറിച്ചും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഡ്രാമ അര്ത്ഥം ഡ്രാമ. അവിടെയുള്ളത് പരിധിയുള്ള ഡ്രാമയാണ് ഇവിടെയുളളത് പരിധിയില്ലാത്ത ഡ്രാമയാണ്. ഇവിടെയുള്ളത് പരിധിയില്ലാത്ത ഡ്രാമയാണ്. ഇതിന്റ ആദിമധ്യ അന്ത്യത്തെ കുറിച്ച് ആര്ക്കും അറിയുകയില്ല. ഏഴകളുടെ തോഴന് എന്ന് നിരാകാരനായ ഭഗവാനെ തന്നെയാണ് അംഗീകരിക്കുന്നത്, കൃഷ്ണനെ അംഗീകരിക്കുകയില്ല. കൃഷ്ണന് ധനവാനും സത്യയുഗത്തിലെ രാജകുമാരനായി മാറുന്നു. ഭഗവാന് തന്റേതായ ശരീരം തന്നെയില്ല. ബാബ വന്ന് നിങ്ങള് കുട്ടികളെ ധനവാനാക്കി മാറ്റുന്നു. നിങ്ങള്ക്ക് രാജയോഗത്തിന്റെ പഠിപ്പ് നല്കുന്നു. അവര് ലോകത്തിലെ പഠിപ്പിലൂടെ വക്കീല് മുതലായവര് ആയി മാറുന്നു. പിന്നീട് സമ്പാദിക്കുന്നു. ബാബയും നിങ്ങള് കുട്ടികളെ ഇപ്പോള് പഠിപ്പിക്കുകയാണ്. നിങ്ങള് ഭാവിയില് നരനില് നിന്നും നാരായണനായി മാറുന്നു. നിങ്ങള്ക്ക് ജന്മമുണ്ടല്ലോ. സ്വര്ഗ്ഗം സമുദ്രത്തില് നിന്നും പൊങ്ങി വന്നു അങ്ങനെയായിരിക്കരുത്. കൃഷ്ണനും ജന്മമെടുത്തിട്ടുണ്ടല്ലോ. ആ സമയം കംസപുരിയൊന്നും ഉണ്ടായിരുന്നില്ല. കൃഷ്ണന് എത്രയധികം പേരാണ് വെച്ചിരിക്കുന്നത്. കൃഷ്ണന്റെ അച്ഛന്റെ പേര് തന്നെയില്ല, കൃഷ്ണന്റെ അച്ഛന് എവിടെയാണ്. തീര്ച്ചയായും രാജാവിന്റെ കുട്ടി തന്നെ ആയിരിക്കുമല്ലോ. അവിടെ വലിയ രാജാക്കന്മാരുടെ വീട്ടില് ജന്മമെടുക്കേണ്ടി വരും. പക്ഷെ അവിടെ പതിത രാജാക്കന്മാരായതു കാരണം അവരുടെ പേര് പറയാറില്ല. കൃഷ്ണന് ഉണ്ടായിരുന്നപ്പോള് കുറച്ചു പതിതരും ഉണ്ടായിരുന്നു. എപ്പോഴാണോ പൂര്ണ്ണമായും പതിതര് ഇല്ലാതാകുന്നത് അപ്പോഴാണ് കൃഷ്ണന് സിംഹാസനത്തില് ഇരിക്കുക. തന്റെ രാജ്യം നേടുമ്പോള് കൃഷ്ണന്റെ സംവത്സരം ആരംഭിക്കുകയായി. ലക്ഷ്മീനാരായണനില് നിന്നുമാണ് സംവത്സരം ആരംഭിക്കുന്നത്. നിങ്ങള് പൂര്ണ്ണമായ കണക്ക് എടുക്കൂ. അവരുടെ രാജ്യം ഇത്ര സമയം അതിനു ശേഷം ഇവരുടെ രാജ്യം ഇത്ര സമയം, അപ്പോള് മനുഷ്യര് മനസ്സിലാക്കും കല്പ്പത്തിന്റെ ആയുസ്സ് ഇത്രയും വലുതല്ല എന്ന്. 5000 വര്ഷത്തിന്റെ പൂര്ണ്ണമായ കണക്കാണ്. ശരി.

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരികെ കിട്ടിയ മധുര മധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. രചയിതാവിന്റെയും രചനയുടെയും ജ്ഞാനം ബുദ്ധിയില് വെച്ച് സതോപ്രധാനമായി മാറാനുള്ള പുരുഷഷാര്ത്ഥം ചെയ്യണം. എനിക്ക് തീര്ച്ചയായും സതോപ്രധാനമായി മാറണം, കേവലം ഈ ഒരു ചിന്ത ഉണ്ടായിരിക്കണം.

2. ഈ പരിധിയില്ലാത്ത ഡ്രാമയെ ബുദ്ധിയില് വെച്ച് അളവില്ലാത്ത സന്തോഷത്തില് ഇരിക്കണം, ബാബയ്ക്ക് സമാനം ബഹുമാനം നേടുന്നതിനു വേണ്ടി പതിതരെ പാവനമാക്കി മാറ്റാനുള്ള സേവനം ചെയ്യണം.

വരദാനം:-

ആരാണോ എവര്റെഡി ആയിരിക്കുന്നത് അവരുടെ പ്രാക്ടിക്കല് സ്വരൂപം സദാ സന്തുഷ്ടമായിരിക്കുക എന്നതാണ്, ഏതെങ്കിലും പരിതസ്ഥിതിയാകുന്ന പേപ്പര് അഥവാ പ്രകൃതിയിലൂടെ ഉണ്ടാകുന്ന വിപത്തിലൂടെ വരുന്ന പേപ്പര്, അല്ലെങ്കില് ശരീരത്തിന്റെ കര്മ്മകണക്കിന്റെ രൂപത്തിലുള്ള പേപ്പര് വന്നാലും – ഈ എല്ലാ പ്രകാരത്തിലുള്ള പേപ്പറിലും ഫുള് പാസ്സാകുന്നവരെയാണ് എവര്റെഡി എന്ന് പറയുന്നത്. ആര്ക്കു വേണ്ടിയും സമയം കാത്തു നില്ക്കില്ല, അതുപോലെ ഒരു തടസ്സത്തിനും നമ്മെ തടയാന് സാധിക്കില്ല. മായയുടെ സൂക്ഷ്മവും സ്ഥൂലവുമായ വിഘ്നം ഒരു നിമിഷത്തില് സമാപ്തമാകണം അപ്പോള് സദാ സന്തോഷത്തിലിരിക്കാം.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top